- ഹല്ലുകളിൽ ഇരുപത്തൊമ്പതാം അക്ഷരം
- (‘വ’ എന്ന വർണ്ണം ചില മലയാളപദങ്ങളിൽ ‘ക’ എന്നു മാറുന്നുണ്ടു്. ഉദാ:പോവുന്നു = പോകുന്നു, രാവുന്നു = രാകുന്നു. സംസ്കൃതത്തിൽ ‘വബയോർന്ന ഭേദം’ എന്നതനുസരിച്ചു് വ, ബ ഇവയ്ക്കു ഭേദം ഇല്ല. ഉദാ:സ്വയംവരം = സ്വയംബരം, വിന്ദു = ബിന്ദു).
- വിശേഷണം:
- ശക്തിയുള്ള
- പോലെ
- കടുവ
- കടൽ
- താമരക്കിഴങ്ങു്
- വരുണൻ
- വരുണന്റെ വാസസ്ഥലം
- രാഹു
- കാറ്റു്
- ഭുജം
- ഭവനം
- തനതു്
- സമ്പത്തു്
- മാതിരി
- ജാതി
- വീതം
- കാരണം
- സംബന്ധം
- സമ്പത്തുള്ളവൻ
- ശേഷക്കാരൻ
- ശേഷക്കാരി
- മണ്ണിളക്കിത്തടമാക്കുക
- ചില കവിതകൾ എഴുതിയുണ്ടാക്കുക
- കൂടിക്കലർന്ന വസ്തുക്കളെ വേർതിരിക്കുന്നു
- കാലദേശാവസ്ഥകളേയും യോഗ്യായോഗ്യങ്ങളേയും തിരിച്ചറിയുന്ന ബുദ്ധി
- ആദായം
- തിരുവട്ടപ്പശ
- കൊക്കുമന്താരം
- വകവൃക്ഷത്തിന്റെ പൂവു്
- ഒരു ജാതിയിൽതന്നെയുള്ള പല വസ്തുക്കൾ തമ്മിലുള്ള വ്യത്യാസം
- വേറൊരുതരത്തിലുള്ള അവാന്തരജാതി
- ഒരു പക്ഷി, കൊക്കു്
- ഒരു വൃക്ഷം, കൊക്കുമന്താരം
- ഒന്നിനൊന്നുമാറുക
- ഒരുവന്റെ സ്വന്തമാകുന്നു
- ചെലവിന്നായിട്ടു സമ്പാദിക്കുന്നു
- ചെലവിടുന്നു
- പലിശകൊണ്ടു് ചെലവുകഴിയാൻ തക്കപോലെ നിലം പുരയിടങ്ങൾ പണയമായിട്ടു എഴുതിവാങ്ങിയുംകൊണ്ടു് പണം കൊടുക്കുന്നു
- വിഭാഗിക്കുന്നു
- കവിതയുണ്ടാക്കുന്നു
- വൃക്ഷങ്ങൾക്കു് തടമുണ്ടാക്കുന്നു
- ക്ഷേത്രസംബന്ധമായ ഭൂസ്വത്തു് കൈവശക്കാർക്കു കൊടുക്കുന്ന ഒരു പ്രമാണം
- പങ്കു്
- ആദരിക്കുന്നു
- ഗൗനിക്കുന്നു
- പകുക്കുന്നു, പങ്കിടുന്നു
- തരം തിരിക്കുന്നു
- പകുപ്പു്, പങ്കു്
- ഖണ്ഡിക
- ഒരു വൃക്ഷം
- ഇലഞ്ഞി
- കടുരോഹിണി
- വെള്ളിപ്പക്ഷി
- വിളുമ്പു്
- ഒരു തൈ, ചണം
- പന്നികളുടെ കടുംകോപം
- ആനയെക്കൊണ്ടു തടി പിടിപ്പിക്കുന്നതിനുള്ള കയറോ വള്ളിയോ
- ചൂതുകളിയിലും മറ്റും ഇരുഭാഗക്കാരും മുൻകൂറായി മദ്ധ്യസ്ഥനെ പണം ഏല്പിക്കുക
- വക്ക പിടിച്ചാൽ ആനയുടെ തുമ്പിക്കൈയിലും മറ്റും ഉണ്ടാകുന്ന തഴമ്പു്
- ചണനാരു്
- വക്ക കോർത്തുകെട്ടുന്നു
- തീയുടെ ജ്വാലകൊണ്ടുണ്ടാകുന്ന കരിവു്
- യുദ്ധം
- വഴക്കു്, വ്യവഹാരം
- വ്യാഖ്യാനം എന്നതാണു് ‘വക്കാണം’ ആയതു്.
- യുദ്ധംചെയ്യുന്നു
- വ്യവഹരിക്കുന്നു
- പണ്ടകശാല
- ചരക്കുകളെ വയ്ക്കുന്ന പുര
- അധികാരപത്രം
- പ്രതിനിധിയായി വ്യവഹാരം നടത്തുവാനുള്ള അധികാരം. (അറബി ഭാഷ)
- ആൾപ്പേരായിട്ടു വ്യവഹാരം പറയുന്നവൻ. (അറബി ഭാഷ)
- വക്കീലിന്നു കൊടുക്കുന്ന ശമ്പളം
- തീയുടെ ജ്വാലകൊണ്ടു കരിയുന്നു
- വിശേഷണം:
- പറയപ്പെടുവാൻ യോഗ്യമായുള്ള
- നിന്ദിക്കത്തക്ക
- അധീനമായുള്ള
- ചട്ടം, പ്രമാണം
- വാക്കു്
- പറയുന്നവൻ
- വാക്സാമർത്ഥ്യമുള്ളവൻ
- പറയുന്ന
- വാക്സാമർത്ഥ്യമുള്ള, ബുദ്ധിയുള്ള. (ക്താ, ക്ത്രി, ക്തൃ)
- തത്ത
- വലിയ വെള്ളുള്ളി
- മുഖം
- ഒരു വൃത്തത്തിന്റെ പേർ
- നാരകം
- വിശേഷണം:
- വളഞ്ഞ
- ക്രൂരതയുള്ള
- ചതിവുള്ള
- വളഞ്ഞുനടപ്പു്
- ഗ്രഹങ്ങൾക്കു ചില സമയത്തുണ്ടാകുന്ന വിപരീതഗമനം
- പാമ്പു്
- നദി
- ഒട്ടകം
- വളവു്
- വളഞ്ഞഗമനം
- നേരില്ലായ്മ. വക്രത × ഋജുത
- കഴുവൻ
- പന്നി
- വിശേഷണം:
- കോങ്കണ്ണുള്ള
- അസൂയയുള്ള
- ചൊവ്വാ
- ഒരസുരൻ
- ശനി
- ശിവൻ
- തത്ത
- മൂങ്ങ
- പട്ടി
- നായ്
- വഞ്ചന
- ആറ്റിന്റേയും മറ്റും വളവു്
- തകരം
- വളഞ്ഞതു്. വക്രം × ഋജു
- തിരിഞ്ഞുപോക
- നായ്
- നായ്
- ഒരുവക അരയന്നം
- വിശേഷണം:
- വ്യാജം പറയുന്ന, വ്യാജമുള്ള
- ചതിവുള്ള
- വളവുള്ള. (ക്രീ, ക്രിണീ, ക്രി)
- വളയുന്നു
- തിരിച്ചുപോകുന്നു
- ഒരലാങ്കാരം
- ശ്ലേഷ, കാകു മുതലായവയെക്കൊണ്ടു വേറെ അർത്ഥത്തെ കല്പിക്കുന്നതു. കവിതകളിലും മറ്റും ഒരു വാക്കിനു മറ്റൊരു ഗൂഢാർത്ഥം കൂടെ വിചാരിച്ചുംകൊണ്ടു പറയുന്ന ഒരു പ്രയോഗം.
പീലിയാൽഫലമെന്തുമെ’
- ഒടി
- കൂടിച്ചേർന്നിരിക്കുന്നതെന്നർത്ഥം (കഴലപ്പാടു എന്നും പറയുന്നുണ്ടു്).
- മാറിടം
- അഗ്നി
- മാർവിടം
- മാറിടം
- കൂട്ടിപ്പിടത്തമുള്ളതു എന്നർത്ഥം.
- മാർവിടം
- കൂടുക
- ‘വക്ഷരോഷേ സംഘാതയിത്യേകേ’ എന്നു സിദ്ധാന്തകൗമുദി.
- മുല
- മുല
- വിശേഷണം:
- പറയപ്പെടുവാനിരിക്കുന്ന
- എലിയുടെ മാളം മുതലായതു
- എലി, പാമ്പു മുതലായവ ഇരിക്കുന്ന ദ്വാരം.
- വിളുമ്പു
- ഇരിക്കുന്നതിനായിട്ടു മരംകൊണ്ടുണ്ടാക്കിയ ഒരു സാധനം
- ഒരുവക മത്സ്യം
- കാടു
- വക്കാണം
- അന്ധകാരം
- വങ്കന്റെ സ്വഭാവം അല്ലെങ്കിൽ പ്രവൃത്തി
- മൂഢൻ
- ഏഭ്യൻ
- തടിയൻ
- വളവു്
- ആറ്റിന്റെ വളവു്
- (മ) ഈയം
- ബങ്കാള രാജ്യം
- വംഗം എന്നതിന്റെ തത്ഭവം.
- ബങ്കാളികൾ
- ഈയം പുടം വെച്ചെടുത്ത ഭസ്മം
- വിശേഷണം:
- ബംഗാൾ രാജ്യസംബന്ധമായ
- വലിയ
- കട്ടാരി (കട്ടാരം) എന്ന ആയുധം
- മുങ്ങൽ
- (അവഗാഹം എന്നതിലെ അകാരം ലോപിച്ചുണ്ടായതു്).
- സിന്ദൂരം
- വെള്ളി
- വെളുത്തീയം
- കറുത്തീയം
- ഒരു ദേശം (ബങ്കാളത്താണു്)
- പഞ്ഞി
- തക്കാരിവഴുതിനം
- കുരുപ്പരുത്തി
- കുയിൽ (വംഗം = ബംഗാൾ)
- തീയുടെ ജ്വാലകൊണ്ടു കരിയുക
- ചെറിയ കാടുകളും മറ്റും വെട്ടുക
- ചെറിയ കാടുകളും മറ്റും വെട്ടുന്നു
- തീയുടെ ജ്വാലകൊണ്ടു കരിയുന്നു
- ഒരങ്ങാടിമരുന്നു്, വയമ്പു്
- പഞ്ചവർണ്ണക്കിളി
- വാക്കു്
- ചുക്കു്
- (വ്യാകരണത്തിൽ) നാം എന്തെങ്കിലും ഒരു വസ്തുവിനെക്കുറിച്ചു സംസാരിക്കുമ്പോൾ ആ വസ്തു ഒന്നോ അധിലധികമോ എന്നു കാണിപ്പാൻ അതിനെ പറയുന്ന ശബ്ദത്തിനു ചെയ്യുന്ന രൂപഭേദം
- (വചനം 2 ഏകവചനം. ബഹുവചനം.)
- ഗുണദോഷം
- സംസാരിക്കുന്നു
- വിശേഷണം:
- പറയപ്പെടേണ്ടുന്ന
- കുറ്റപ്പെടുത്തേണ്ടുന്ന
- വിശേഷണം:
- പറഞ്ഞതു കേട്ടു നടക്കുന്ന
- തത്ത
- സൂര്യൻ
- കോഴി
- ബൃഹസ്പതി
- വാക്കു്
- (വാക്കു് എന്നതു നോക്കുക).
- പറയുന്നു
- മാധുര്യം
- അക്ഷരവ്യക്തി
- പദസ്ഫുടത
- സുസ്വരം
- സ്ഥൈര്യം
- ലഘുത
- ഇവ 6-ഉം
- വാക്കുകളെ മറയ്ക്കുക
- വച്ചാൽ കൊള്ളാമെന്നു ബലമായി (ഞാൻ) ആഗ്രഹിക്കുന്നു
- രാവണൻ
- വിശേഷണം:
- കടുപ്പമുള്ള
- ഉറപ്പുള്ള
- ചതുരക്കള്ളി
- വയൽച്ചുള്ളി
- വലിയ ചേന
- ശാക്യമുനിയുടെമാതാവു
- ഇടിവാൾ
- വജ്രപർവതം
- നരകാസുരൻ
- ഒരു മാതിരി കാരം
- നവസാരം
- ചുമ, ജ്വരം, ഗുല്മം, മഹോദരം മുതലായവയ്ക്കു നന്നു്. മലത്തെ ഇളക്കും. തമിഴ്:-നവചാരം.സംസ്കൃതം:-നരസാരം. ഇംഗ്ലീഷ്:-Ammonium chloridum, Chloride of Ammonium.
- വാൾമാൻ
- ഗരുഡൻ
- കഴുവൻ
- ചതുരക്കള്ളി
- പന്നി
- എലി
- പന്നി
- എലി
- ചതുരക്കള്ളി
- ഇടിവെട്ടുക
- വജ്രസംഘട്ടനശബ്ദം
- ശ്രീകൃഷ്ണന്റെ പൗത്രനായ അനിരുദ്ധന്റെ പുത്രൻ
- കൃഷ്ണൻ തന്റെ മരണത്തിനു കുറച്ചുമുമ്പു വജ്രനെ യദുക്കളുടെ രാജാവാക്കി. സുഭദ്രയുടെ പുത്രനെന്നും ഉഷയുടെ പുത്രനെന്നും അഭിപ്രായങ്ങൾ കാണുന്നു.
- കൃഷ്ണന്റെ പ്രസിദ്ധ ചക്രം
- ഖാണ്ഡവദാഹംചെയ്തപ്പോൾ ഇന്ദ്രനെ തോല്പിപ്പാൻ സഹായിക്കയാൽ അഗ്നി കൊടുത്തതാണു്.
- വജ്രസംഘട്ടനശബ്ദം
- അശനിയുടെശബ്ദം
- (വജ്രനിഷ്പേഷം, വജ്രനിഘാതം). (ഇടി എന്നു ശബ്ദം നോക്കുക).
- ദേവേന്ദ്രൻ
- എള്ളിൻപ്പൂവു്
- ശതകുപ്പ
- പുസ്തകം ബയിൻഡു ചെയ്യുന്നതിനും മറ്റും ഉപയോഗിക്കാറുള്ള ഒരു തരം പശ
- ദശാർണ്ണദേശാധിപതി
- (പത്നി-സുമതി).
- വൈരക്കല്ലു്
- വൈരക്കല്ലു് നല്ലവണ്ണം ശോധനചെയ്തെടുക്കണം. നാലുജാതിയുണ്ടു്. 1. വെളുത്തതു്-ബ്രാഹ്മണജാതി. 2. ചെമന്നതു്-ക്ഷത്രിയജാതി. 3. മഞ്ഞ-വൈശ്യജാതി. 4. കറുത്തതു്-ശൂദ്രജാതി. വൃത്താകാരമായും അതിതേജസ്സുള്ള തായും ഒരു രേഖയും വിന്ദുവും കൂടാത്തതായുമുള്ള വജ്രം ഉത്തമമാണു്. ഇതു പുരുഷജാതിയാകുന്നു. സ്ത്രീജാതിയിൽ പെട്ടതിനു രേഖയും വിന്ദുവും കാണും. ആറോ മൂന്നോ കോണുകൾ ഉണ്ടായിരിക്കും. ത്രികോണമായിട്ടു മഞ്ഞൾ നിറത്തിൽ നീണ്ടുള്ളതു് നപുംസകജാതി. അശുദ്ധമായ വജ്രം ഭക്ഷിക്കരുതു്. ഭക്ഷിച്ചാൽ കുഷ്ഠം, പാർശ്വങ്ങളിൽ വേദന, പാണ്ഡു, പാദവികലത ഇവയുണ്ടാകും. (വൈരം എന്ന പദം കുടി നോക്കുക).
- ഇന്ദ്രന്റെ ഒരായുധം. ഒരിക്കലും മടങ്ങാതെ ശത്രുക്കളുടെ നേരെ ചെല്ലുന്നതു് എന്നർത്ഥം
- വജ്രായുധം ദധീചിമുനിയുടെ അസ്ഥികൾകൊണ്ടുണ്ടാക്കപ്പെട്ടതാണു്. വൃത്രാസുരനെ കൊല്ലുന്നതിനായി ദേവകൾക്കു് ദധീചിമഹർഷി തന്റെ അസ്ഥിയെ കൊടുത്തു. പേരുകൾ —
- അഭ്രോത്തം, ബഹുദാരം, ദിദിരം, ഛിദകം, ജസുനി, ഫേനവാഹി, ഷട്കോണം
- എള്ളിൻപുവു്
- ജ്യോതിശ്ശാസ്ത്രത്തിൽ പറയുന്ന യോഗങ്ങളിൽ ഒന്നു്
- നെല്ലിക്ക
- ഇരുവേലി
- കാടി
- വയൽച്ചുള്ളി
- വെളുത്ത ദർഭ
- ചതുരക്കള്ളി
പ്രാർത്ഥിച്ചുവാങ്ങിനോരസ്ഥികൾ കൊണ്ടുടൻ *
ചേർത്തു ചമച്ചെടുത്തോരു വജ്രത്തെയും’
കുലിശംബിദുരംപവിഃ
ശതകോടിഃസ്വരുഃശംബോ
ദംഭോളിരശനിർദ്വയോഃ’
- കാന്തം
- ഒരു വള്ളി
- ചങ്ങലംപരണ്ട
- ചതുരക്കള്ളി
- വിശേഷണം:
- വജ്രത്തെപ്പോലെ കടുപ്പമുള്ള
- ഇടിവാൾ പോലെ ശക്തിയുള്ള
- വജ്രം കൊണ്ടുണ്ടാക്കപ്പെട്ട സൂചി
- വൈരക്കല്ലു പതിച്ച രത്നമാല
- കഠിനഹൃദയം
- ചിറ്റമൃതു്
- ചതുരക്കള്ളി
- വൈരക്കല്ലെടുക്കപ്പെടുന്ന കുഴി
- ഒരു പാമ്പു്
- ദേവേന്ദ്രൻ
- വജ്രായുധം ധരിക്കയാൽ ഈ പേർ വന്നു.
- ഊമൻ
- കുറുക്കൻ
- ചതിയൻ
- പര്യായപദങ്ങൾ:
- ധൂർത്തൻ
- വളർത്തുന്ന കീരി
- കുറുക്കൻ
- ചതിയൻ
- ചതിവു്
- ചതിവു്
- വള്ളം
- ഒരു വന്യവൃക്ഷം
- അർശസ്സു്, കുഷ്ഠം, വ്രണം മുതലായവയ്ക്ക നന്നു്. സംസ്കൃതം: വേതസം തമിഴ്: വഞ്ചി
- തിരുവിതാംകൂർ രാജ്യം
- വഞ്ചി എന്നതു തിരുവിതാംകൂറിനു പണ്ടേയുള്ള ഒരു പേരാണു്. വഞ്ചിചേരരാജാക്കന്മാരുടെ പഴയ രാജധാനിയായിരുന്നു. ഇതിനെയാണു് തിരുവഞ്ചിക്കുളം (തിരു അഞ്ചൈക്കുളം) എന്നു പറയുന്നതു്. ഇതു കൊടുങ്ങല്ലൂരിനു സമീപമാണു്.
- ദ്രവ്യം ശേഖരിച്ചുവെക്കുന്നതിനുള്ള വലുതായ ഒരു പാത്രം (പെട്ടി)
- തിരുവിതാംകൂർ രാജ്യം
- വിശേഷണം:
- ചതിക്കപ്പെട്ട
- ഒരുമാതിരി പച്ചപ്പാമ്പു്
- വള്ളപ്പാട്ടു്
- വള്ളപ്പുര
- തിരുവിതാംകൂർ
- കേരളം
- തിരുവിതാംകൂർ മഹാരാജാവു്
- ഉരുളുകൾ ചെറുതായൊ ഇല്ലാതെയൊ ഉള്ള വണ്ടി
- വള്ളം കടത്തുന്ന വകയ്ക്കു സർക്കാരിൽ നിന്നും കരം ഒഴിഞ്ഞു കൊടുത്ത നിലം
- തിരുവിതാംകൂർ മഹാരാജാവു്
- ബുധനാഴ്ചയും തിരുവോണവും ദ്വാദശിയും കൂടിവരുന്ന ദിവസം
- തൊടുകാര
- (വഞ്ഞുളം എന്നുമാവാം).
- വഞ്ചിവൃക്ഷം
- അശോകവൃക്ഷം
- വിശേഷണം:
- വളഞ്ഞ
- അശോകമരം
- യാചിക്കപ്പെടുന്നതു് എന്നർത്ഥം.
- വഞ്ചി, വഞ്ഞി
- ഇളകിക്കൊണ്ടിരിക്കുന്നതു് എന്നർത്ഥം
- തൊടുകാര
- ഓരിലത്താമര
- നായ്ക്കലപ്പുല്ലു്
- ഒരു പലഹാരം
- വിശേഷണം:
- വടക്കു്
- ഒരു പലഹാരം, വട
- എട്ടുമാഷം കൂടിയ തൂക്കം.
- ആറ്റുപേരാൽ
- വടക്കു കിഴക്കായ ഭാഗം
- വടക്കേ ദിക്കു്
- വടക്കുവശം
- വടക്കേ ദിക്കിലുണ്ടായവൻ
- വടക്കുനിന്നു വരുന്നവൻ
- നാലുകെട്ടുള്ള പുരയുടെ വടക്കേക്കെട്ടു്
- വടക്കിനി
- എപ്പോഴും വടക്കോട്ടു തന്നെ മുന തിരിഞ്ഞുനീല്ക്കുന്ന ഒരു യന്ത്രം
- തിരുവിതാംകൂറിൽ ഏറ്റുമാനൂർ
- വൈക്കം മുതലായ പ്രദേശങ്ങൾ
- വിശേഷണം:
- വടക്കു വശത്തുള്ള
- വടക്കേ ദിക്കിലോട്ടു്
- മേരു
- വിശേഷണം:
- വടക്കുനിന്നു വരുന്ന
- (ഇതു കാറിനോടു മാത്രം ചേരും).
- പേരാൽ മൊട്ടു്
- കുടമുല്ല
- കയറു്
- പേരാൽ വൃക്ഷം
- തന്റെ സ്ഥാനത്തെ വേടുകളെക്കൊണ്ടു ചുറ്റിപ്പിടിക്കുന്നതു് എന്നർത്ഥം.
- ഉരുണ്ട സാധനം, ഉരുള
- വട എന്ന പലഹാരം
- ധാത്വർത്ഥം അനുസരിച്ചു മുറുക്കു് എന്ന പലഹാരം എന്നുമാവാം.
- കവടി
- ഗന്ധകം
- പാർവ്വതി
- ഒരു ജാതിക്കാർ
- പർവതപംക്തി
- (North of Palghat).
- ഒരുവക താണതരം ജാതി മുനി
- പേരാൽ വൃക്ഷത്തിന്റെ ചുവടു്
- വിശേഷണം:
- ദുർബുദ്ധിയുള്ള
- കള്ളൻ
- കോഴി
- പായു്
- തലപ്പാവു്
- വാസനയുള്ള ഒരുവക പുല്ലു്
- ചീത്ത വെറ്റില
- യക്ഷികൾ
- പേരാൽമരം
- കയറു്, ചരടു്
- വലച്ചരടു് (വടം = വേഷ്ടനം). വരാടകം എന്നതിന്റെ പാഠം
- പേരാൽമൊട്ടു്
- വലിപ്പം
- തന്നത്താൻ സ്തുതിക്ക
- അടിപ്പാനും കുത്തിനടപ്പാനും ഉപകരിക്കുന്ന സാധനം
- ആറ്റുപേരാൽ
- ഇത്തിയാൽ
- കയറു്
- വലച്ചരടു്
- ഗുളിക
- ഒരുവക പലഹാരം
- വടിയുള്ളവൻ
- ഇടങ്ങഴിയിൽ നെല്ലു് (അരിയൊ മറ്റൊ) ഇട്ടു ഇടങ്ങഴിക്കോൽകൊണ്ടു നിരത്തുന്നു
- വടിക്കുക
- വടിവറ
- വടിക്കുന്ന കോൽ. (പത്തിടങ്ങഴി അളവു്)
- വടികൊണ്ടുള്ള അഭ്യാസം
- നിറഞ്ഞു വക്കിനു സമമാകുന്നു
- കവിഞ്ഞൊഴുകുന്നു
- ഭംഗി, അഴകു്
- കൈയക്ഷരത്തിന്റെ തരഭേദം
- ആകൃതി
- ഉടൽ
- വഴിപോലെ
- ഭംഗിയായി
- അടികൊണ്ടോ വ്രണംകൊണ്ടോ ശരീരത്തിലുണ്ടാകുന്ന പാടു്, തഴമ്പു്
- ബ്രഹ്മചാരി
- ബ്രാഹ്മണകുമാരൻ
കീറിച്ചമഞ്ഞവടുകാണ്മതുവെണ്മതിക്കു്’
- വടുകന്റെ സ്ത്രീ
- മാർഗ്ഗത്തിൽ കൂടുന്നവരിൽ ചിലർക്കു പറയുന്ന ഒരു പേർ
- ജോനകൻ
- തെലുങ്കൻ
- അടിമ, ദാസൻ
- ഭോഷൻ
- ചെറുക്കൻ, പയ്യൻ
- കടുകപ്പുളിനാരകം
- കൃമി, ഛർദി, വിഷൂചിക, ചുമ മുതലായവയ്ക്കു നന്നു്. സംസ്കൃതം: നിംബൂകം ഇംഗ്ലീഷ്: Lemons ലെമൻസ്.
- രണ്ടു തേങ്ങ ഒന്നായി കൂട്ടിക്കെട്ടുക
- വടുകൻ
- വണ്ടിയുടെ ചുറ്റു്
- തെറ്റാലിയുടെ ഞാണു വലിച്ചുവെക്കുന്ന സ്ഥലം
- ഒരുമാതിരി വലിയ പന്തു്
- ഒരു വൃക്ഷം
- കിണ്ണം, പാത്രം
- വഴി
- വട്ടത്തിലുള്ള ഒരുമാതിരി പാത്രം
മോരോ(ന്നു്)’
- വളയം
- ഒരുവക മത്സ്യം
- ഒരു വൃക്ഷം
- കണ്ണടച്ചുള്ള ഒരുവക ചുറ്റിത്തിരിയുന്ന കളി
- വലിക്കുന്നതിനുള്ള കയറു്
- വടക്കയറു്
- വട്ടവൃക്ഷത്തിന്റെ കറ
- സ്ത്രീകൾ വിളക്കിനു ചുറ്റുംനിന്നു കളിക്കുന്ന ഒരുമാതിരി കളി
- ഒരു തൈ
- An oilmaker ( = കച്ചേരിനായർ). (ഗുണ്ടർട്ടു്)
- A Shroff
- ശ്രാപ്പു്
- രുധിരമണ്ഡലി
- പയ്യാനമണ്ഡലി
- ഒരുമാതിരി പയർ
- ഒരു പക്ഷി
- വെൾവട്ടച്ചാവൽ എന്നും ഭാഷകാണുന്നു. മയിലിന്റെ ചിറകുപോലെയിരിക്കുന്ന ചിറകോടും ചിത്രവർണ്ണമായ ശരീരത്തോടും കൂടിയതാണു്. സംസ്കൃതം: ജീവം, ജീവകം.
- കടച്ചുര
- പാൽച്ചുരയുടെ ഭേദമാണു്. ശാകവർഗ്ഗത്തിൽപ്പെട്ട ഫലശാകമാകുന്നു. സംസ്കൃതം: കുംബതുംബി.
- തൊട്ടാൽ ചൊറിയുന്ന ഒരു വള്ളി
- ചുറ്റിപ്പോകുന്നു
- വട്ടത്തിൽ പോകുന്നു
- കുഴപ്പത്തിലകപ്പെടുക
- പശുവിന്റേയും മറ്റും മേൽ ഇരിക്കുന്ന ഒരു പ്രാണി
- ഒരുവക നെല്ലു്
- വട്ടനെ കൊത്തിത്തിന്നുന്ന ഒരു പക്ഷി
- കച്ചവടക്കാർ തമ്മിൽ ലാഭം വർദ്ധിപ്പിക്കുവാനായി ചുമത്തുന്ന ഒരുതരം പ്രായശ്ചിത്തത്തുക
- നെല്ലിടുന്ന പരമ്പു്
- പൈതങ്ങൾ വട്ടത്തിൽ ചുറ്റിക്കളിക്കുന്ന ഒരു കളി
- കണ്ണാംപീച്ച
- വട്ടത്തിലുള്ള വ്രണം
- ഒരുവക കുഷ്ഠം
- ഒരുവക പുല്ലു്
- മുരപ്പൻ പുല്ലിന്റെ ഗുണമുണ്ടു്. നീണ്ടതിനു ഗുണം കൂടും. സംസ്കൃതം: വൃത്തഗുണ്ഡം.
- ഒരു പച്ചമരുന്നു്
- അമരി
- നീല
- വട്ടത്തിൽ തമ്മിൽ തമ്മിൽ എതിർക്കത്തക്കവണ്ണം നെഞ്ചു നിറഞ്ഞു തിങ്ങി നില്ക്കുന്ന മുല
- വൃത്തം
- ഭാവം
- ആരംഭം
- പണം പലിശയ്ക്കു കൊടുക്കുമ്പോഴും മറ്റും ഒരു ക്ഌപ്തകാലത്തിലേയ്ക്കു മുൻകൂട്ടി എടുക്കുന്ന പലിശ
- കോപ്പുകൾ
- ഉപകരണം
- കുശവന്റെ ഒരുപകരണം
- വാദ്യങ്ങളുടെ തോൽ പറ്റിക്കുന്ന വളയം
- ഒരു താളത്തിന്റെ സമയം
- പൊൻവിലയ്ക്കു പറയുന്ന ഒരു പേർ
- ദല്ലാലായി എടുക്കുന്ന തുക
- കളിക്കാനായി വട്ടത്തിൽ ഉണ്ടാക്കുന്ന ഓടു്
- ബുദ്ധിമുട്ടിക്കുക
- കഷ്ടപ്പെടുത്തുക
- ഒരുങ്ങുക
- ഒരുക്കുക
- തയ്യാറാക്കുക
- വട്ടം ചുറ്റുക
- വട്ടത്തിൽ ചുറ്റുന്നു
- സങ്കടപ്പെടുത്തുക
- സങ്കടപ്പെടുത്തരുതേ
വട്ടംവഴുക്കൊല്ലാകൃഷ്ണ!’
- മുഴുവനും ഒന്നാകെ കരസ്ഥമാക്കുക
- വഞ്ചിച്ചെടുക്കുക
- ശാകവർഗ്ഗത്തിൽ ചേർന്ന മൂലശാകം
- (ഇതിന്റെ കിഴങ്ങു ചേനപോലെയിരിക്കും. സംസ്കൃതം: പിണ്ഡമൂലം).
- മുദ്രാമോതിരം
- ഇരിമ്പുവളയം
- പഞ്ചലോഹം
- വട്ടത്തിലുള്ള വര
- നാണയങ്ങളുടെ പതിവായുള്ള വിലയിൽ ഏറ്റക്കുറവു്
- അരിവെപ്പിനുള്ള ഒരു വലിയ പാത്രം
- തഴ കൊണ്ടൊ പുല്ലു കൊണ്ടൊ പനയോല കൊണ്ടൊ വേ കൊണ്ടൊ മറ്റൊ നെയ്തുണ്ടാക്കുന്ന ഒരു പാത്രം
- പലിശ
- കൊച്ചിയിലെ ഒരു താണതരം നായന്മാർ
- പലിശക്കിട്ടിരിക്കുന്നപണം
- വട്ടി നെയ്യുന്നതിനുള്ള പുല്ലു്
- വലിയ വയറു്
- (പു:വട്ടിയൻ സ്ത്രീ:വട്ടിച്ചി).
- കുടവയറൻ
- ഒരു മാതിരി വലിയ ഓട്ടുപാത്രം
- വാർപ്പു്
വട്ടിളമാശു ചെരിച്ചുവിളമ്പി’
- വട്ടു (വട്ടത്തിലുള്ള ഓടു) കൊണ്ടുള്ള ഒരു മാതിരി കളി
- പന്തുകളി
- വെറ്റിലസ്സഞ്ചി (പെട്ടി)
- അനത്തിപ്പിഴിച്ചിലിനുള്ള ഒരു മാതിരി ഇല
- പഴയ കാലങ്ങളിൽ തമിഴും മലയാളവും എഴുതിവന്ന സമ്പ്രദായത്തിനുള്ള പേർ. (ഇതു മാറിയാണു കോലെഴുത്തായതു്. ‘കോലെഴുത്തു്’ എന്ന ശബ്ദം നോക്കുക)
- പരശുരാമന്റെ കാലത്തു മലയാളഭാഷ ആദ്യം എഴുതിവന്നതു് ഇതിലായിരുന്നു. ഈ എഴുത്തു മിക്ക ക്ഷേത്ര ത്തിലും ഇന്നും കാണാം. തെക്കേ മലയാളം തിരുവിതാംകൂർ ഈ രാജ്യങ്ങളിലും തഞ്ചാവൂരിനു തെക്കുള്ള പ്രദേശങ്ങളിലും ആദ്യം ഉപയോഗിച്ചിരുന്ന തമിഴക്ഷരങ്ങൾ വട്ടെഴുത്തുകളായിരുന്നു. ഏകദേശം 15 -ാം നൂറ്റാണ്ടോടുകൂടി വട്ടെഴുത്തിനെ തീരെ വേണ്ടെന്നു വച്ചൂ എന്നു പറയാം. എന്നാൽ മലയാളരാജ്യത്തു 17 -ാം നൂറ്റാണ്ടിന്റെ ഒടുവുവരെ അതിനെ തന്നെ ഉപയോഗിച്ചുപോന്നു.
- പുഴായി ദേശത്തിലേ ഒരു ക്ഷേത്രം
- വിശേഷണം:
- ദുർബുദ്ധിയുള്ള
- ദുർബുദ്ധി
- വൈദ്യൻ
- കള്ളൻ
- ജലപാത്രം
- മുഖപ്പലക. (വളഭി എന്നതു നോക്കുക)
- പെൺകുതിര. സാമർത്ഥ്യമുള്ളതു് എന്നർത്ഥം
- വ്യഭിചാരിണി
- ദാസി
- ഒരുവക പലഹാരം
- ചൂണ്ടൽ
- വിശേഷണം:
- വലിയ
- വിശാലം
- വിസ്താരമുള്ളതു്. മറയ്ക്കുന്നതു് എന്നർത്ഥം
- ഒരു മരുന്നു്
- വലിയ ഏലത്തരി
- പേരേലം
- വന്ദനം
- വിനയം, അടക്കം, താഴ്മ
ഇണങ്ങും ദേവതമാരും.’
മണമുള്ളമലർതന്നി
ലണയുംവണ്ടുകൾപോലെ.
- വന്ദിക്കുന്നു
- കച്ചവടക്കാരൻ, ചെട്ടി
- തുലാം രാശി
- കച്ചവടത്തെരുവു്
- കച്ചവടത്തെരുവു്
- കച്ചവടക്കാരൻ
- കച്ചവടം
- കച്ചവടം
- പൂക്കളുടെ തേൻ കുടിച്ചുകൊണ്ടു പറക്കുന്ന ഒരു വക കറുത്ത ജന്തു
- വടികെട്ടുക
- (ഇഡ്ഡലിപ്പാത്രമില്ലാത്തവരും വണ്ടുകെട്ടുക പതിവാണു്. ഉക്കാലി എന്ന പലഹാരത്തിനും വണ്ടുകെട്ടുന്നതു പതിവാകുന്നു. ഒരു പാത്രത്തിൽ ജലം നിറച്ചിട്ടു തുണികൊണ്ടു വായ്ക്കെട്ടി അതിൽ അരിമാവൊ മറ്റൊ ഇട്ടു ആവിയിൽ വേവിച്ചെടുക്കാറുണ്ടു്. ഇങ്ങിനെ തുണി കൊണ്ടു വായ്ക്കെട്ടുന്നതിനു സാധാരണ വണ്ടുകെട്ടുക എന്നു പറഞ്ഞുവരുന്നു.)
- അംശം
- പങ്കു്
- ഒന്നിനെ ഒന്നിലധികമായി ഭാഗിച്ചതിൽ ഏതെങ്കിലും ഒരു ഭാഗത്തിന്റെ പേർ. (ഈ ഭാഗങ്ങൾ തുല്യാംശകങ്ങളായിരിക്കണമെന്നില്ല. അവ്വണ്ണം ആകരുതെന്നുമില്ല.)
- വണ്ടു്
- വിവാഹം കഴിക്കാത്തവൻ
- അഴുക്കു്
- ജലത്തിനുണ്ടാകുന്ന ചീത്തത്തം
- ഒരങ്ങാടിമരുന്നു്
- ഒരുമാതിരി അരത്ത
- ഒരു പക്ഷി
- താമരക്കോഴി
- (മാസം അർശസ്സു്, ഗ്രഹണി ഇത്യാദിക്കു നന്നു്. താമരയുടെ പേരെല്ലാം ഇ തിനു പേരായിവരും. സംസ്കൃതം: സാരസാ. തമിഴ്: വണ്ടാഴ്വാൻ).
- വിശേഷണം:
- വണ്ടിനെപ്പോലെ കറുത്ത
- വണ്ടോടുപോലെയുള്ള. ഉദാ:വണ്ടാർ പൂങ്കുഴലാൾ
- വണ്ടിനെപ്പോലെ കറുത്ത തലമുടി
- വണ്ടിനെപ്പോലെ കറുത്ത തലമുടിയുള്ളവൾ
- സുന്ദരി
- കാളയേയോ കുതിരയെയോ കെട്ടി കയറിപ്പോകുന്ന ഒരു വസ്തു
- ചാടു്
- ചക്രം, ഉരുൾ, വട്ടം
- പുരുഷന്മാർ കാതിലിടുന്ന ഒരാഭരണം
- വണ്ടിയടിക്കുന്നവൻ, വണ്ടി നടത്തുന്നവൻ
- ഊട്ടുപുരകളിലും മറ്റും വിറകു കീറുകയും പാത്രങ്ങൾ തേയ്ക്കുകയും ചെയ്യുന്ന ഒരു വേലക്കാരൻ
- ഒരു വക അളവുകോൽ
- വണ്ടിനം
- വണ്ടിൻകൂട്ടം
- വണ്ടിൻകൂട്ടം
- വണ്ടിച്ചക്രത്തിന്റെ പാടു്
- വണ്ടികൾ വാടകയ്ക്കും മറ്റും കൊടുക്കുന്ന സ്ഥലം
- വണ്ടിക്കാരന്റെ വേല
- പാത്രങ്ങളുടെ വൃത്താകാരമായ വക്കിൽ തുണികെട്ടുന്നു
- വണ്ടിന്റെ പുറത്തേ ഓടു്
- മുഴങ്കാലിന്റെ പിൻഭാഗം
- പുതുതായി പ്രസവിച്ച സ്ത്രീ
- വണ്ണമുള്ളവൻ
- തടിയൻ
- വെളുത്തേടൻ
- അലക്കുകാരൻ
- ഒരു മാതിരി വാഴ
- പ്രകാരം.
- (ചില വാക്കുകളുടെ ഒടുവിൽ വരുമ്പോഴാണു് ഈ അർത്ഥം സിദ്ധിക്കുന്നതു്. ഉദാ:പറഞ്ഞവണ്ണം, പറഞ്ഞതിൻവണ്ണം).
- തടിപ്പു്
- പുഷ്ടി
- ചെറിയ ചിലന്തി
- ഒരു പക്ഷി
- താണജാതിക്കാരുടെ മുണ്ടലക്കുന്ന ഒരു ജാതിക്കാരൻ
- (സ്ത്രീ:വണ്ണാത്തി)
- ചെറിയ ചിലന്തി
- തടിക്കുന്നു
- വാടുന്നു
- പഞ്ചവർണ്ണക്കിളി
- തലയിലേ ഒരാഭരണം
- ചെവിയിലേ ഒരാഭരണം, കുണ്ഡലം
- (ഭാഗുരിയുടെ അല്ലോപം വരുത്തി ഉണ്ടായതാണു് ഈ ശബ്ദം. അവതംസം എന്നതു പ്രധാനം).
- ചില വാക്കുകളുടെ ഒടുക്കം വരുമ്പോൾ ‘പോലെ’ എന്നുള്ള അർത്ഥം വരും.
- ബത്ത
- പതിവു്
- ഇളവു്
- ബാറ്റ
- പശുക്കിടാവു്
- പൈതൽ
- കുടകപ്പാല
- കാള
- മുലകുടിമാറിയ പശുക്കിടാവു്
- കുടിവറ്റിയ കാളക്കുട്ടി
- പശുക്കിടാവു്
- കുഞ്ഞു്, ആൺപൈതൽ, ഒരു വയസ്സു ചെന്നവൻ, ബാലൻ
- പശുക്കിടാവു്
- വിഷമുള്ള ഒരു മരുന്നു്
- (കഫം, വാതം, കണ്ഠരോഗം ഇവയ്ക്കു നന്നു്. ഇതു ഭക്ഷിച്ചുണ്ടാകുന്ന വികാരത്തിൽ മുളകുവെള്ളം കുടിയ്ക്കുക. ത്രിഫലക്കഷായവും നന്നുതന്നെ. Aconite എകൊനൈറ്റ്).
- കൃഷ്ണൻ
- ബലരാമൻ
- നെഞ്ചു്, മാറിടം. ഉറപ്പുള്ളതു് എന്നർത്ഥം
- സംവത്സരം
- കിടാവു്, കന്നുകാലിയുടെ കുട്ടി, മുലകുടിക്കുന്ന കാളക്കുട്ടി
- വിഷ്ണു
- ധ്രുവനു ഭൂമി എന്ന ഭാര്യയിൽ ജനിച്ചവൻ
- മുന്നൂറ്ററുപത്തഞ്ചു ദിവസം കൂടിയതു്
- സംവത്സരം. നിമേഷാദി കാലങ്ങൾക്കു ഇരിപ്പിടം എന്നർത്ഥം
- ഉദയനൻ
- വിശേഷണം:
- സ്നേഹമുള്ള
- വാത്സല്യം
- പ്രിയത്വം (ആദരവു)
- വത്സ + ല. വത്സ = കുട്ടി. ല’ എന്നതു് ‘അതുണ്ടു്’ എന്ന അർത്ഥത്തിൽ വരുന്ന ഒരു തദ്ധിതപ്രത്യയം
- സ്നേഹമുള്ളവൻ
- വാത്സല്യരസം
- ചെന്നാ(യ്)
- ചിറ്റമൃതു്. കുട്ടികൾ ഔഷധത്വേനു ഭക്ഷിക്കുന്നതു് എന്നർത്ഥം
- പാതാളഗരുഡക്കൊടി
- അത്തിത്തിപ്പലി
- വിശേഷണം:
- പറയുന്ന.
- വിശേഷണം:
- പറയുന്ന. (ദൻ
- ദന്തി
- ദൽ).
- മുഖം, വായ്
- മുക്കോണിന്റെ മുകളിലെ മൂല
- വിശേഷണം:
- വാക്കിന്നു സാമർത്ഥമുള്ള
- കൊടുക്കുന്ന
- നല്ല ഭംഗിയായി സംസാരിക്കുന്നവൻ
- ദാനശീലൻ
- ഒരുവക വൃക്ഷം
- ഇതു് അധികമായും കാബൂൾ മുതലായ ദേശങ്ങളിൽ ഉണ്ടാകുന്നു. സംസ്കൃതം:-വാ
- താദം
- തമിഴ്: വാതുമൈ ഇംഗ്ലീഷ്: Sweet almond, Bitter almond
- ചുഴി
- വിശേഷണം:
- നല്ലവണ്ണം പറയുന്ന
- പറയുന്നു
- വായിക്കുന്നു
- (കാരണക്രിയ:വദിപ്പിക്കുന്നു)
- വെളുത്തീയം
- കൊല്ലുക
- കൊല
- കൊലചെയ്യുന്നവൻ
- കൊല്ലുന്നതിനുള്ള സ്ഥലം
- കൊലനിലം
- വിശേഷണം:
- കൊല്ലേണ്ടുന്ന
- കൊല്ലുന്നു
- (കാരണക്രിയ:വധിപ്പിക്കുന്നു)
- ഭാര്യ
- പുത്രന്റെ ഭാര്യ. കൊണ്ടുവരപ്പെടുന്നവൾ എന്നർത്ഥം
- സ്ത്രീ. ഭർത്താവിനാൽ വഹിക്കപ്പെടുന്നവൾ എന്നർത്ഥം
- ജോനകപ്പുല്ലു്. പരിമളത്തെ വഹിക്കുന്നതു് എന്നർത്ഥം
- ചെറുകച്ചോലം
- നറുനീണ്ടി (വെളുത്തതു്)
- വിവാഹംചെയ്യുന്ന കന്യക
- (വധുവിൽ 6 ഗുണം ഉണ്ടായിരിക്കണം - കാംക്ഷ, രൂപം, അനുരാഗം, ബഹുമാനം, സ്നേഹം, ലജ്ജ ഇവയാകുന്നു).
- സ്ത്രീ
- സ്ത്രീജനം
- സ്ത്രീ
- യുവതി
- പുത്രന്റെ ഭാര്യ
- ഭാര്യയും ഭർത്താവും
- ദമ്പതിമാർ
- ഒരു നദി (തീർത്ഥം)
- ഭൃഗുമുനിയുടെ പത്നിയായ പുലോമയെ പുലോമൻ എന്ന ഒരു രാക്ഷസൻ സൂകരവേഷം ധരിച്ചു് എടുത്തുകൊണ്ടുപോയപ്പോൾ ഗർഭിണിയായ അവൾ പെറ്റ പുത്രൻ ആ രാക്ഷസനെ നേ ത്രാഗ്നിയിൽ ദഹിപ്പിച്ചു. പുലോമ കരഞ്ഞുംകൊണ്ടു ആശ്രമത്തിൽ ചെന്നു. അവളുടെ കണ്ണീർ വീണുണ്ടായതാണു് ഈ തീർത്ഥം.
വിശ്രുതമായതീർത്ഥമുണ്ടായിതതുകാലം.’
- കൊല്ലുവാനുള്ള ഉത്സാഹം
- വിശേഷണം:
- കൊല്ലേണ്ടുന്ന
- വധിക്കത്തക്ക
- കാട്ടാന
- മരവാഴ
- അകിൽ
- ദേവതാരം
- വള്ളിമുല്ല
- കാട്ടാളൻ
- കാട്ടാന
- കുരങ്ങു്
- വിശേഷണം:
- കാട്ടിൽ കിടക്കുന്ന
- കാട്ടിൽ പാർക്കുന്ന. (രീ
- രിണി
- രി)
- പന്നി
- വിശേഷണം:
- കാട്ടിലുണ്ടായ
- ജലത്തിലുണ്ടായ
- താമര
- മുത്തങ്ങ
- ആന
- കാട്ടുമാതളനാരകം
- വെളുത്ത ചേന
- തൂമ്പൂണി
- കാട്ടിലെ നിലാവുള്ള രാത്രി
- നവമാലിക
- വനത്വം
- പാട
- ഒരു പൂവു്
- രാജചമ്പകം
- കാട്ടിലെ ദൈവം
- കാട്ടാന
- നായ്
- മുരിങ്ങ
- വനംപോലെ
- കുയിൽ
- താന്നി
- എലവങ്ങം
- കടമാൻ
- കുയില്പേട
- കാള
- ഇടവകം
- കാടു്
- ജനങ്ങളാൽ ആശ്രയിക്കപ്പെടുന്നതു് എന്നർത്ഥം. (കാമ്യവനം, അദിതിവനം, വ്യാസവനം, ഫലകീവനം, സൂര്യവനം, മധുവനം, ശീതവനം ഇങ്ങിനെ വനങ്ങൾ ഏഴു്.) കൃഷ്ണനു പ്രിയമുള്ള 12 വനങ്ങൾ — ഭദ്രവനം, ശ്രീവനം, ലോഹവനം, ഭാണ്ഡീരവനം, മഹാവനം, താലവനം, ഖദിരവനം, ബകുളവനം, കുമുദവനം, കാമ്യവനം, മധുവനം, വൃന്ദാവനം.
- വെള്ളം
- യാചിക്കപ്പെടുന്നതു് എന്നർത്ഥം.
- കൂട്ടം
- വാസസ്ഥലം
- ഉറവു്, അരുവി
- തടി, വിറകു്
- മരപ്പാത്രം
- കാട്ടീച്ച
- ഒരു വള്ളി, കാട്ടുമുല്ല
- തൂശിമുല്ല
- വിഷ്ണുവിന്റെ ഒരു മാല
- എല്ലാ ഋതുക്കളിലുമുള്ള പൂക്കളെക്കൊണ്ടു കോർത്തതും, നടുവിൽ വലിയ കടമ്പുമരത്തിന്റെ പൂവുകോർത്തതും, കാലുകളുടെ മുട്ടുകൾവരെ നീണ്ടുകിടക്കുന്നതുമായ മാലയാണു് വനമാല എന്നു പറയപ്പെടുന്നതു്.
സർവത്തുകുസുമോജ്വലഃ
മദ്ധ്യേസ്ഥലകദംബാഡ്യ
വനമാലേതികീർത്തിതാ’
‘കിരീടഹാരാംഗഭവന്യമാലാ’
‘തുളസീകുന്ദമന്ദാര
പാരിജാതസരോരുഹഃ
ഏതദ്വിരചിതാമാലാ
വനമാലാഹ്യുദീര്യതെ’
- വിഷ്ണു
- കാട്ടുപൂക്കളെ മാലയാക്കി ധരിച്ചവൻ എന്നർത്ഥം. പാദപത്മത്തിലോളം നീണ്ടുകിടക്കുന്ന വനമാലയെ ധരിച്ചവൻ എന്നുമുണ്ടു്. ‘ആപാദപത്മം യാ മാലാ വനമാലേതിസാ സ്മൃതാ’ എന്നു കലിംഗൻ.
- പന്നിക്കിഴങ്ങു്
- പന്നിക്കിഴങ്ങു്
- ദ്വാരക
- കാട്ടുപയർ
- മങ്കുട്ടപ്പയറു്
- അല്പം വെളുത്ത ചെറുപയറു്
- മേഘം
- മലവാഴ
- സിംഹം
- താമര
- വാഴ
- കാട്ടിലേ പാർപ്പു്
- വിശേഷണം:
- കാട്ടിൽ പാർക്കുന്ന
- (സീ, സിനീ, സി).
- മഹർഷി
- കാട്ടാളൻ
- കാവതിക്കാക്ക
- മുഷ്കവൃക്ഷം
- പന്നിക്കിഴങ്ങു്
- ശാന്മലികന്ദം
- ഇടവകം
- എരുമക്കിഴങ്ങു്
- ഞെരിഞ്ഞിൽ
- വനത്തിൽ ശൃംഗംപോലെ സഞ്ചരിക്കുന്നതു് എന്നർത്ഥം.
- വെരികു്
- കുറുക്കൻ
- കടുവാ
- കുയിൽ
- കാടുകളുടെ കൂട്ടം
- വിശേഷണം:
- കാട്ടിൽ പർക്കുന്ന
- കാട്ടിൽ പാർക്കുന്നവൻ
- വാനപ്രസ്ഥൻ
- കാട്ടുപ്രദേശം
- പൂക്കാതെ കായ്ക്കുന്ന മരം
- കാട്ടിലേ പ്രധാനി എന്നു ശബ്ദാർത്ഥം. (ഇതു വൃക്ഷസാമാന്യപര്യായവുമാകുന്നു).
- പേരാലു്
- ചിറ്റാലു്
- കാട്ടുതീ
- കാട്ടാറു്
- (ഇതു് അല്പജലമുള്ളതായിരിക്കും).
- മുയൽ
- വനത്തിന്റെ അതിരു്
- വനപ്രദേശം
- വനത്തിന്റെ അന്തരം
- മറ്റൊരുവനം
- ഒരു ദേശം
- (കുതിരയ്ക്കു പ്രസിദ്ധിയുള്ളതാണു്).
- മാൻ
- (വാതായു എന്നതിന്റെ പാഠം. ‘വാനായു’ എന്നുമുണ്ടു്).
- വനായുദേശത്തിൽ ഭവിച്ചകുതിര
- വിശേഷണം:
- വനത്തിൽ അധിവസിക്കുന്ന
- വൃക്ഷം
- കൊടുവേലി
- അഗ്നി
- വാനപ്രസ്ഥനായ ബ്രാഹ്മണൻ
- യാചനം
- ആഗ്രഹം
- വന
- ഉപവനം
- തോപ്പു്
- വിശേഷണം:
- ചോദിക്കപ്പെട്ട
- യാചിക്കപ്പെട്ട
- സ്ത്രീ
- പുരുഷനെ വഴിയാകുംവണ്ണം ആശ്രയിച്ചു നില്ക്കുന്നവൾ എന്നർത്ഥം.
- അധികം അനുരാഗത്തോടുകൂടിയ സ്ത്രീ
- കാടു്
- വൃക്ഷക്കൂട്ടം
- യാചകൻ
- ഇരക്കുന്നവൻ
- യാചകൻ
- വനിയെ പാലിക്കുന്നവൻ -കാട്ടിൽ തെണ്ടിനടക്കുന്നവൻ എന്നർത്ഥം.
- വിശേഷണം:
- കാട്ടിൽ സഞ്ചരിക്കുന്ന
- കാട്ടാളൻ
- വേടൻ
- വിശേഷണം:
- കാട്ടിലുണ്ടായ
- കാട്ടുപഞ്ഞി, കാട്ടുപരുത്തി
- കറ്റുവാഴ
- കാട്ടുമാതളനാരകം
- കാട്ടുപയറു്
- കുരങ്ങു്
- വാനരൻ
- വനം ഗൃഹമായിട്ടുള്ളവൻ എന്നർത്ഥം.
- വനത്തിൽ താമസക്കാരൻ
- കൊടുത്ത മുതൽ കിട്ടാഞ്ഞാൽ അതിനു പകരം മറ്റൊന്നു കൈക്കലാക്കുക
- ഒരപ്സരസ്ത്രീ
- സംഭവപർവം സുഭദ്രാഹരണത്തിൽ ഈ പേർ കാണുന്നു. മൂലത്തിൽ ‘വർഗ്ഗ’ എന്നാണു കാണുന്നതു്. ഇവൾ നക്രമായതു ഒരു ബ്രാഹ്മണശാപംകൊണ്ടാണു്.
- ചെറുതേക്കു്
- വൈദ്യന്മാരാൽ വന്ദിക്കപ്പെടുന്നതു് എന്നർഥം.
- നമസ്കാരം
- നമസ്കരിക്ക
- തൊഴുക
- നമസ്കാരം
- വണക്കം
- അലങ്കരിച്ചിട്ടുള്ള വളച്ചു വാതിൽ
- വിശേഷണം:
- വന്ദിക്കപ്പെടേണ്ടുന്ന
- മഞ്ഞക്കയ്യോന്നി
- ഗാരോചനാ
- ഇത്തിക്കണ്ണി
- ആശ്രയിക്കുന്നവൻ, വന്ദനശീലൻ
- വന്ദി, സ്തുതിപാടുന്ന ഒരു ജാതിക്കാരൻ
- രാജാക്കന്മാരുടെ സ്തുതികളെ പാടുന്നവൻ
- സ്തുതിക്കുന്നവൻ
- അടിമയാക്കപ്പെട്ട ആളൊ മൃഗമോ
- വന്ദിശാല
- ചോരാദികളെ ആകർഷിക്കുക
- ബന്ധനം
- പിടിച്ചുകെട്ടിക്കൊണ്ടു വന്നിടുക
- നമസ്കരിക്കുന്നു, തൊഴുന്നു
- പൂജിക്കുന്നു
- വിശേഷണം:
- വന്ദിക്കപ്പെട്ട
- വിശേഷണം:
- വന്ദിക്കപ്പെടേണ്ടുന്ന
- ഇത്തി(ൾ)ക്കണ്ണി
- ഗോരോചന
- വേശ്യാസ്ത്രീ
- വിശേഷണം:
- കായ്ക്കാത്ത
- ഫലമില്ലാത്ത, സാധ്യമില്ലാത്ത
- ഒരിക്കലും കായ്ക്കാത്ത മരം
- (ബന്ധ്യം എന്നുമാവാം). ഫലത്തെ പുറത്തുവിടാതെ ബന്ധിച്ചുനിറുത്തുന്നതു് എന്നർത്ഥം.
- മച്ചി, പ്രസവിക്കാത്ത സ്ത്രീ, മലടി
- മലടി മൂന്നുവിധം- 1. കാകവന്ധ്യ = ഒന്നു പ്രസവിച്ചു പിന്നീടു പ്രസവിക്കാതിരിക്ക, 2. മൃതവന്ധ്യ = ജനിക്കുന്ന കുട്ടികളെല്ലാം മരിച്ചുപോവുക, 3. ജന്മവന്ധ്യ = ജനനം മുതൽ മലടിയായിരിക്ക
- കാട്ടുപാവൽ
- പ്രതാപം
- വിശേഷണം:
- കാട്ടിലുണ്ടാകുന്ന
- കാകറികൾ കൊണ്ടുള്ള ഭോജനം (ഭക്ഷണം)
- കായ്കനി
- എലവങ്ങം
- വലിയവേഴൽ
- കിരാതചന്ദനം
- വെളുത്ത ചേന
- കഴിമുത്തങ്ങ
- പന്നിക്കിഴങ്ങു്
- മുത്തങ്ങ
- ചെമന്ന കുന്നി
- നറുമഞ്ഞൾ
- കാട്ടുകൂട്ടം
- ജലക്കൂട്ടം
- വിശേഷണം:
- കായ്കനികളെ ഭക്ഷിക്കുന്ന
- വിശേഷണം:
- ചില വാക്കുകളുടെ ആരംഭത്തിൽ ചേരുമ്പോൾ ‘വലിയ’ എന്നർത്ഥം ഉണ്ടാകും. ‘ബലമുള്ള’ എന്ന അർത്ഥവും ചിലപ്പോൾ സിദ്ധിക്കും.
- (ഉദാ:വൻകള്ളൻ).
- വാടാക്കുറുഞ്ഞി
- മുള്ളുള്ള വലിയ കാട്ടുചേമന്തി എന്നും അഭിപ്രായം കാണുന്നു. സംസ്കൃതം: രാജതരണീ. തമിഴ്: വാടാക്കുറുഞ്ചി. പൂ മഞ്ഞനിറമാണു്.
- ഒരു വൃക്ഷം
- ചൊറി, കുഷ്ഠം, ശൂലം മുതലായവയ്ക്കു നന്നു്. സംസ്കൃതം: ആരഗ്വധം. തമിഴ്: കൊൻറ. ഇംഗ്ലീഷ്: Pudding pipe tree, Purging cassia, Cassia pulp.
- വാൽപട്ട
- വാൽവട്ട
- ചിരവപ്പുല്ലു്
- വീക്കം, ചുട്ടുനീറൽ മുതലായവയ്ക്കു നന്നു്. മുലപ്പാലിനെ വർദ്ധിപ്പിക്കും. ശാകവർഗ്ഗത്തിൽ ചേർന്ന കന്ദശാകമാണു്. ഇതു ജലത്തിനുമീതെ പായൽപോലെ പടർന്നുണ്ടാകുന്ന ഒരു സാധനത്തിന്റെ കിഴങ്ങാകുന്നു. സംസ്കൃതം: ശൃംഗാടകം. ഇംഗ്ലീഷ്: Water caltrop വാട്ടർ കാൽട്രാപ്.
- വലിയതല
- പശുവിൻതല
- കുഞ്ഞുങ്ങളുടെ ഒരുവക കളി
- വലിയ തീ
- കാട്ടുതീ
- തടവു്
- Imprisonment.
- തീത്തോക്കു്
- ചക്ക്മുക്കിത്തോക്കു്
- A firelock.
- കാട്ടുതേൻ
- തൂറ്റിക്കളഞ്ഞ ധാന്യം
- ഒരു വൃക്ഷം. ഇതി മുള്ളുമരമാണു്
- ഇല ചെറുതായിരിക്കും. കായ് നീണ്ടതായിരിക്കും. സംസ്കൃതം: ശമി ഇംഗ്ലീഷ്: Spung tree സ്പംഗ് ട്രി. അതിസാരം, ചുമ, കുഷ്ഠം, അർശ്ശസ്സു മുതലായവയ്ക്കു നന്നു്.
- ഒരു ജാതിക്കാർ. (തമിഴരാണു്)
- വലിപ്പം
- ഊറ്റം
- പ്രയാസം
- വലിപ്പം
- വലിയവൻ
- ബലമുള്ളവൻ
- ധനവാൻ
- ബുദ്ധിയും വിദ്യയുള്ളവൻ
- വൻപനാകുന്നു
- വലിപ്പമുള്ള
- പ്രയാസമുള്ള
- വേട്ടയിൽ കിട്ടിയ പ്രധാന ഭാഗം
- ഉദാ:വൻപൂപ്പിന്നു കത്തിവച്ചു.
- ആശ്ചര്യമോ അസൂയയൊ തോന്നുമ്പോൾ പറയുന്ന ഒരു ശബ്ദം
- പുള്ളിപ്പുലിയൻ. (നായാട്ടു പേർ)
- ചിതൽപ്പുറ്റു്
- വന്മീകം എന്ന ക്ഷുദ്രരോഗം കഴുത്തിന്റെ പുറത്തോ മറ്റോ പുറ്റുപോലെ മുഴയുണ്ടാകുന്നതാകുന്നു. ഇതു അനേകം മുഖത്തോടും വേദനയോടും മറ്റും അഗ്രം ഉയർന്നു വ്യാപിക്കും. ദിവസം അധികം കഴിഞ്ഞാൽ ഇതിനു ചികിത്സയില്ല.
- മാംസത്തിന്നകത്തുള്ള നൈ, ശുദ്ധമായ മാംസസ്നേഹം (നെയ്)
- ശരീരത്തിനുള്ളിൽ പൊക്കിളിന്റെ സമീപത്തു കീഴായി ഉദ്ദേശം ഒരു മുഴം നീളത്തിൽ കോണകത്തോളം വീതിയിൽ ഉള്ള നൈമാലയാണു ‘വപ’. എല്ലാ ജന്തുക്കളുടേയും ഹൃദയത്തിലും അസ്ഥികളുടെ പുറമേയുമിരിക്കുന്ന ഒരു സ്നേഹവിശേഷമാണു് ‘മേദസ്’ ശുദ്ധമാംസം വെച്ചൂറ്റിയെടുക്കുന്ന വെച്ചൂറ്റിയെടുക്കുന്ന സ്നേഹമാകുന്നു ‘വസ’.
- പോതു്, പൊത്തു്, രന്ധ്രം (ഓട്ട). പുല്ലു മുതലായതു മുളയ്ക്കുന്ന സ്ഥലം എന്നർത്ഥം
- വിത
- ക്ഷൗരം
- ശുക്ലം, രേതസ്സ്
- ചിരയ്ക്കുന്നവൻ
- വിതയ്ക്കുന്നവൻ
- നെയ്യുന്നവൻ
- ദൈവം
- അടക്കാവണിയൻ
- ഒരു വിശ്വദേവൻ
- സൂര്യവംശരാജാവായ മരുത്തനെ വധിക്കയാൽ മരുത്തന്റെ മകനായ ദമൻ വപുഷ്മാനെ നിഗ്രഹിച്ചു് ആ രക്തംകൊണ്ടു് ബലികഴിക്കയും മാംസം രാക്ഷസ സന്തതികളായ ചില ബ്രാഹ്മണരെ ഭക്ഷിപ്പിക്കയുംചെയ്തു.
- ശരീരം. പൂർവപുരുഷനാൽ കൃഷിചെയ്യപ്പെട്ടതു് എന്നർത്ഥം
- വിശേഷണം:
- ഭംഗിയുള്ള
- വിതയ്ക്കുന്ന ആൾ
- കർഷകൻ
- പല്ലില്ലാത്തവൻ
- പല്ലുപോയവൻ
- താഴാത്ത ചൊടി
- ഉലക്കയുടെ ഇരിമ്പുപൂണു്
- ഇറച്ചി കുത്തിയെടുക്കുന്ന മുള്ളു്
- മുകളിലത്തെ പല്ലുകൊണ്ടു താഴത്തെ ചൊടിയിൽ കടിയ്ക്ക
- ഒരുതരം കപ്പലോട്ടക്കാർ
- ചക്രത്തിന്റെ ചുറ്റളവു്
- മൃഗങ്ങൾ തമ്മിൽ ഇടിക്കയും മറ്റും
- അച്ഛൻ
- പ്രജാപതി
- കൃഷിസ്ഥലം
- ഇവിടെ വിത്തു വിതയ്ക്കുന്നതിനാൽ ഈ പേർ വന്നു വയൽ.
- മൺകോട്ട
- മതിലിന്റെ അടിയിൽ ഉറപ്പിന്നായി കെട്ടിയുണ്ടാക്കുന്ന ചാരുമതിൽ
- കോട്ടയുടെ പുറത്തു കിടങ്ങു കീറുന്ന സമയം ആ കല്ലും മണ്ണും കൂടി കൂട്ടി ഉയർത്തിയുണ്ടാക്കുന്ന മൺതിണ്ണ
- തീരം, ആറ്റിൻ തീരം
- ഗോപുര വാതിൽ
- മൺകുന്നു്
- അടിസ്ഥാനം
- കാരീയ്യം
- രസവാദപ്രകാരം സ്വർണ്ണമായിത്തീരുന്നതു് എന്നർത്ഥം.
- കടൽ
- വയൽ
- ദുർഗ്ഗതി
- ഛർദ്ദി
- ആനത്തുമ്പികൈയിൽ നിന്നു വരുന്ന വെള്ളത്തുള്ളി
- ഛർദ്ദി
- ഛർദ്ദി
- ചണ
- ഛർദ്ദി
- ഛർദ്ദിക്കുന്നു
- വർഷിക്കുന്നു
- വിശേഷണം:
- ഛർദ്ദിച്ച
- അകിൽ
- മുളപോലെയുള്ളതു് എന്നർത്ഥം.
- വംശത്തിലുള്ളവൻ (സ്ത്രീ–വംശക്കാരി
- വംശക്കാരത്തി)
- കുടുംബവഴി
- ഒരുവകപ്പുല്ലു്
- പശുക്കൾക്കു പാലിനെ പെരുപ്പിക്കും. സംസ്കൃതം: വംശപത്രീ
- വംശത്തിനുള്ള തലമുറ
- ക്രമേണയുള്ള കുലസംബന്ധവഴി
- കുലം
- കൂട്ടം
- ഓടക്കുഴൽ (പഞ്ചാംഗുലം)
- മുള
- ശബ്ദിക്കുന്നതു് എന്നർത്ഥം. ഇല്ലി.
- കരിമ്പു്
- മരുതു്
- തായ്വഴിക്രമം
- ജാതി
- വംശവാദ്യം ദുർഗ്ഗാക്ഷേത്രത്തിൽ വെച്ചു വാദനം ചെയ്യരുതെന്നു യോഗിനീ തന്ത്രത്തിൽ വിധിച്ചിട്ടുണ്ടു്.
- പര്യായപദങ്ങൾ:
- സന്തതി
- ഗോത്രം
- ജനനം
- കുലം
- അഭിജനം
- അന്വയം
- അന്വവായം
- സന്താനം
- മുളയുടെ അകത്തുണ്ടാകുന്നതും ഗോരോചനക്കു തുല്യവുമായ ഒരൗഷധവിശേഷം
- ഇതു കൂവപ്പൊടിയാണെന്നു അഭിപ്രായം കാണുന്നു.
- വംശമുള്ളവൻ
- (സ്ത്രീ:വംശവതി)
- രാമച്ചം
- വംശത്തെ നിലനിറുത്തുക
- ഇല്ലിക്കൂമ്പു്
- മുളംകൂമ്പു്
- വംശപരമ്പര്യം
- ഒരു വംശത്തിലേ ആളുകളുടെ കുലസംബന്ധവഴി
- ഓടക്കുഴൽ, കുഴൽ
- ഞരമ്പു്
- വിശേഷണം:
- വംശത്തെ സംബന്ധിച്ച. (കൻ
- കീ
- കം)
- കുഴലൂത്തുകാരൻ
- അകിൽ
- വിശേഷണം:
- വംശത്തിലുണ്ടായ
- വിശേഷണം:
- വംശത്തിലുണ്ടായ
- കുലത്തിൽ ജനിച്ച
- ചണ്ടിപ്പയറു്
- ചെത്തുന്നു
- വെട്ടി നിരത്തി സമമാക്കുന്നു
- ഒരുവക മരം
- ബുദ്ധി
- ക്ഷേത്രം
- ശുദ്ധി
- ഒരു ദേശം
- ഒരങ്ങാടിമരുന്നു
- അതിസാരം, കുഷ്ഠം, തണ്ണീർദാഹം മുതലായവയ്ക്കു നന്നു്. ഓർമ്മയെ വരുത്തും, വാക്കിന്റെ തടവിനെ തീർക്കും. കണ്ഠശുദ്ധിയെ ചെയ്യും. സംസ്കൃതം: വചാ. തമിഴ്: വചമ്പു്. ഇംഗ്ലീഷ്: Sweet Flag-root, Orris root.
- ഒരു മത്സ്യം.
- കണ്ടം
- ഒരു പച്ചമരുന്നു്
- അതിസാരം, അരുചി, വീക്കം മുതലായവയ്ക്കു നന്നു്. ഇതു കാണ്ഡങ്ങളിൽ മുള്ളുള്ള ചെടിയാണു്. സംസ്കൃതം: കോകിലാക്ഷം. തമിഴ്: നീർമുള്ളി. ഇംഗ്ലീഷ്: Long leaved Barleria ലാങ് ലീവ്ഡ് ബാർല്ലേരിയാ.
- ചെറിയ വെള്ളരി
- ഇതു വെള്ളരിയിൽതന്നെ പഴുക്കുമ്പോൾ വിണ്ടുപിളർക്കുന്ന ജാതിയായിരിക്കണം. സംസ്കൃതം: വാലൂകീ.
- (പദാന്ത്യത്തിൽ വയസ്സുള്ളവൻ)
- ഉദാ:മദ്ധ്യവയസ്കൻ.
- വിശേഷണം:
- യൗവനമുള്ള
- ചിറ്റമൃതു്
- കടുക്ക
- നെല്ലി
- മീനങ്ങാണി
- ലന്തമരം
- ബ്രഹ്മി
- ഇലവു്
- ക്ഷീരകാകോളി
- കാകോളി
- സോമവള്ളി
- ചിറ്റേലം
- സ്നേഹമുള്ള ചങ്ങാതി
- യൗവനാവസ്ഥയിലായിരിക്കുന്നവൻ
- വിശേഷണം:
- വയസ്സിനെ സംബന്ധിച്ച
- വയസ്സധികമുള്ള
- വയസ്ഥൻ
- സമവയസ്സുള്ളവൻ
- സ്നേഹിതൻ
- ചങ്ങാതി
- പര്യായപദങ്ങൾ:
- സ്നിഗ്ദ്ധൻ; സവയസ്സൻ.
- സ്ത്രീയുടെ സഖിയായ സ്ത്രീ
- ഒപ്പം കളിച്ചു വളരുന്നവളത്രെ സഖി. അനസൂയ, പ്രിയംവദ ഇവർ ശകുന്തളയുടെ സഖികളാണത്രേ.
- വൃദ്ധൻ
- ജീവിച്ചിരിക്കുന്ന കാലം ബാല്യം, യൗവനം, വാർദ്ധക്യം മുതലായതു്
- പക്ഷി
- കാക്ക
- നാഭിക്കുമേൽ നെഞ്ചിന്നു താഴെയുള്ള സ്ഥലം
- ഒരുമാതിരി വള്ളി
- വലിയ വയറുള്ളവൻ
- വളരെ ഭക്ഷിക്കുന്നവൻ
- മണ്ണൻ എന്ന ദണ്ഡം
- വയറു വലിയവൾ
- വളരെ ഭക്ഷിക്കുന്നവൾ
- വയറ്റിൽ നിന്നും മലം ഇളകി ഒഴിഞ്ഞുപോകുക
- ഉപജീവനമാർഗ്ഗം മുട്ടിക്ക
- പ്രസവിക്കുന്ന സമയത്തു് അടുക്കൽ ഇരുന്നു് ശുശ്രൂഷിക്കുന്നവൾ
- A Mid-wife = വേറ്റി.
- വയറ്റിൽ വേദനയുണ്ടാക്കുന്ന ഒരു ദീനം
- കാലക്ഷേപം, ഉപജീവനം
- ദീനം
- ഉപജീവനം
- വിശേഷണം:
- അധികം വയസ്സുചെന്ന
- വയസ്സുകൊണ്ടുള്ള ബലം
- വിശേഷണം:
- വയസ്സധികമായ
- ഇടുന്നു
- സ്ഥാപിക്കുന്നു
- വിചാരിച്ചുകൊള്ളുന്നു
- നെല്ലിന്റേയും മറ്റും പീലി
- വൃക്ഷത്തിലും മറ്റും കൂമ്പാരമായിച്ചുറ്റിയ പീലി
- വയ്ക്കോൽ കൂട്ടിപ്പിരിച്ചത്
- പീലികൊണ്ടു മേഞ്ഞ പുര
- വയ്ക്കോൽ കൂമ്പാരം
- മുള്ളുള്ള ഒരുവക വൃക്ഷം
- ഇതിന്റെ വേര്, തൊലി മുതലായവ ഗ്രഹണിക്കും മറ്റും നന്നാണ്. വന്യവൃക്ഷത്തിൽ പെട്ടതാകുന്നു. മുള്ളുള്ള മരമാണ്. സംസ്കൃതം: വികങ്കതം.തമിഴ്: നരു മുരുങ്കൈ.
- വെറുതേയുള്ള ദുർവഴക്ക്
- കുണ്ടാമണ്ടി
- (ഒരു വ്യാക്ഷേപകം)
- കഴികയില്ല
- വഴിയെ
- വിശേഷണം:
- ശ്രേഷ്ഠതയുള്ള
- വലുതായുള്ള
- ത്രിഫല
- രേഖ
- കൈകളുടേയും മറ്റും അകത്തുള്ള രേഖ
- ചതുരംഗഖണ്ഡവും മറ്റും
- കൈയക്ഷരം നന്നാക്കുന്നതിനു എഴുതുന്ന എഴുത്ത്
- ഉഴപ്പൊളി
- ഒരുവക തൃണധാന്യം
- കഫം, പിത്തം, വിഷം ഇവയ്ക്ക് നന്ന്. മലത്തെ വളരെ പിടിക്കും. ഇതു പാലിനോടൊരുമിച്ചു ഭക്ഷിക്കരുത്. ഇത് അധികമായി ഭക്ഷിച്ചുണ്ടാകുന്ന വികാരത്തിൽ കാച്ചിത്തണുത്ത പാല്, പഞ്ചസാര ചേർത്ത് കുടിക്കുക, അല്ലെങ്കിൽ കുമ്പളങ്ങ വാട്ടിപ്പിഴിഞ്ഞ നീര് ശർക്കര ചേർത്തു കുടിയ്ക്ക. സംസ്കൃതം: കോദ്രവം തമിഴ്: വരക് ഇംഗ്ലീഷ്: Punctured paspalam പംക്ചേഡ് പാസ്പേലം.
- വരകിന്റെ അരി
- വരയ്ക്കുമ്പോൾ വെക്കുന്ന കോൽ
- ഒരു ക്ഷേത്രം
- (കോഴിക്കോട്ടിനടുത്ത്)
- വരയ്ക്കുക
- വിള്ളുക
- കരിഞ്ഞ പുല്ല്
- ഉണക്കത്തേങ്ങ
- അരയന്നപ്പിട
- ശ്രേഷ്ഠമായ നടത്തമുള്ളത് എന്നർത്ഥം. സരസ്സിനെ ആശ്രയിക്കുന്നത് എന്നുമാവാം
- കടുന്നിൽ
- അടുത്തു ചെല്ലുന്നവരെ ചുറ്റിപ്പിടിക്കുന്നത് എന്നർത്ഥം. (വരടി എന്നുമാവാം)
നവപ്രസൂതിവരടാ തപസ്വിനീ’
- പഠിത്തവും മറ്റും ഇല്ലാത്ത ഒരുവക മൂഢജാതിക്കാർ
- ഒരുമാതിരി അരയന്നത്തിൽ ആൺ
- ഒരുമാതിരി കടുന്നൽ
- വളരെ പൂവുണ്ടാകുന്ന ഒരുമാതിരി മുല്ല
- അരയന്നപ്പിട
- കടുന്നൽ
- വിശേഷണം:
- ഉണങ്ങിയ
- ഉണങ്ങിയ കായ്
- ഉണക്കുന്നു
- പാകത്തിൽ വറുത്തെടുക്കുന്നു
- ഒരു ദീനം
- പുഴുങ്ങിയുണങ്ങിയ മഞ്ഞൾ
- (വ്യാകരണപ്രകാരം)
- ഒരു വ്യാക്ഷേപകം.
- ഒരു വൃക്ഷം
- നീർമാതളം
- നീർമാതളം. രോഗികളാൽ വരിക്കപ്പെടുന്നതു് എന്നർത്ഥം
- മതിൽ. രാജധാനിയെ ചുറ്റിനില്ക്കുന്നതു് എന്നർത്ഥം
- വരിക്കുക
- കാശി. (വാരാണസി)
- ഇരണ്ട
- ഒരു പക്ഷി
- അശുഭസൂചകമായ പക്ഷിവിശേഷമെന്നു കാണുന്നു. പക്ഷേ പ്രസഹപക്ഷിയായിരിക്കാം. സംസ്കൃതം: കർക്കരേടു. തമിഴ്:-രാജാളി ഇംഗ്ലീഷ്:-Teal, Numidian crane ടീൽ, നുമീഡിയൻ ക്രേൻ.
- പുല്ലു്
- കരടു്
- കരിയില മുതലായവയെ കൈകൊണ്ടു തടുത്തു കൂട്ടുന്നു
- പുല്ലും മറ്റും വരണ്ടിക്കളവാനുള്ള ആയുധം
- മുഖക്കുരുവു്, മുഖരോഗം
- വയ്ക്കോൽ തുറുവു്
- വിളക്കിലേ തിരി
- കത്തി
- സൗന്ദര്യമുള്ള സ്ത്രീ
- സുന്ദരി
- വരവു്
- തെണ്ടി
- അന്യൻ
- ക്ഷണിക്കാതെ വന്ന വിരുന്നുകാരൻ
- ചതുരംഗപ്പലക
- ആനയുടെ കച്ചക്കയറു്, ആനപ്പുറത്തു കയറുന്നവനെ രക്ഷിക്കുന്നതു് എന്നർത്ഥം
- ഒരുമാതിരി കയറു്, തോൽവാറു്. ഇതുകൊണ്ടു ചുറ്റിക്കെട്ടുന്നതിനാൽ ഈ പേർ വന്നു
- വിശേഷണം:
- വരത്തെ കൊടുക്കുന്ന
- കന്യക
- വരത്തെ ദാനം ചെയ്യുന്നവൾ
- ഒരു നദി
- വിദർഭരാജ്യത്തിന്നു സമീപം. ഇപ്പോഴത്തെ പേർ ‘വാർഡ’ Warda.
- സരസ്വതി
- വരത്തെ ദാനം ചെയ്യുന്നവൻ
- ഉപകാരം ചെയ്യുന്നവൻ
- ഹോമത്തിനുള്ള തീയ്ക്കു പറയുന്ന ഒരു പേർ
- വരത്തെ കൊടുക്കുക
- ഭർത്താവു്
- ശിവൻ
- വിവാഹപുരുഷൻ
- ഓരോ കണ്ടങ്ങൾക്കു വെവ്വേറെയുള്ള അതിരു്
- പ്രസന്നന്മാരായ ദേവാദികളിൽ നിന്നു സിദ്ധിക്കുന്ന അഭീഷ്ടം, ദൈവത്തിൽ നിന്നും മറ്റും ലഭിക്കുന്ന അനുഗ്രഹം
- തിരഞ്ഞെടുപ്പു്
- സമ്മാനം
- ആഗ്രഹം
- ധർമ്മം
- ചുറ്റുക
- കുറഞ്ഞോന്നു പ്രിയമായിട്ടുള്ളതു്
- സുന്ദരി
- നീണ്ട കണ്ണോടുകൂടിയവൾ
- എഴുതുവാനുപയോഗിക്കുന്ന ഭാഷ
- മലയാടു്
- ഒരുമാതിരി ആടു്
- ഏതിന്മേലെങ്കിലും പോറലുകൾ വരുത്തുന്നു. വരകളുടെ ആകൃതിയിൽ പോറുന്നു
- (സകര്‍മ്മകക്രിയ:വരയിക്കുന്നു).
- വരെ
- ഓളം. (വരെ എന്നതു നോക്കുക).
- വരയുണ്ടാക്കുന്നു
- രൂപമുണ്ടാക്കുന്നു
- അക്ഷരം വരയ്ക്കുന്നു
- വിക്രമാദിത്യസഭയിലെ നവരത്നങ്ങളിൽ ഒന്നു്
- കലിവർഷം 2500-നു ഇപ്പുറം ഗോവിന്ദസ്വാമി എന്നൊരു മഹാവിദ്വാനായ ബ്രാഹ്മണൻ നാലുവർണ്ണങ്ങളിലായിട്ടു നാലു വിവാഹം കഴിച്ചു. ബ്രാഹ്മണസ്ത്രീ യിലുണ്ടായ മഹാനാണു് വരരുചി. ജനനസ്ഥലം ഗോകർണ്ണം. ഇദ്ദേഹം ജ്യോതിശാസ്ത്രത്തിലേ വാക്യപരല്പേരുകളുടെ കർത്താവാകുന്നു. പ്രാകൃതവ്യാകരണം എഴുതിയതു ഇദ്ദേഹമാണത്രേ.
- ഒരു വൈയാകരണൻ, കാത്യായനൻ
- വരുക
- ലാഭം
- ഉത്തമസ്ത്രീ
- ദേവി
- ലക്ഷ്മി
- സരസ്വതി
- മഞ്ഞൾ
- ഗോരോചന
- ശ്രേഷ്ഠമായ നിറത്തോടുകൂടിയതു് എന്നർത്ഥം
ഗ്രീഷ്മേ യാ സുഖശീതളാ,
ഭർത്തൃഭക്താ ച യാ നാരീ
സാ ഭവേദ്വരവർണ്ണിനീ’
- കിട്ടുകയും ചെലവാകുകയും
- ലാഭവും ചേതവും
- പരത്തിയുണക്കിയ ചാണകം
- ഉണങ്ങുന്നു
- ഉലരുന്നു
- ഉണങ്ങി വെള്ളം വലിയുന്നു
- വറളുന്നു എന്നുമുണ്ടു്. (സകര്‍മ്മകക്രിയ:വര(റ)ട്ടുന്നു.)
- വിശേഷണം:
- പാവപ്പെട്ട, അസഹ്യമായ, ദയ തോന്നത്തക്ക
- ശുദ്ധിയില്ലാത്ത
- ശിവൻ
- യുദ്ധം
- ഇലവങ്ങവൃക്ഷം
- ഉത്തമസ്ത്രീ
- തല
- ഗുഹ്യപ്രദേശം
- വിശേഷണം:
- സൗന്ദര്യമുള്ള
- സുന്ദരി
- ശയ്യാതിയുടെ ഭാര്യ
- കവടി
- താമരക്കുരു
- താമരപ്പൂവിന്റെ ഉള്ളിലുള്ളതും താമരക്കുരുക്കളാൽ നിറയപ്പെട്ടതുമായ കർണ്ണിക
- താമരക്കുരുക്കളെ മറയ്ക്കുക എന്നതിനെ പ്രാപിക്കുന്നതു് എന്നർത്ഥം.
- കയറു്, വലച്ചരടു്
- (വടാകരം എന്നുമാവാം). വടം = വേഷ്ടനം (കെട്ടുക).
- കവടി
- കവടി
- ഇന്ദ്രൻ
- വാരാണസി
- വജ്രം
- ആനക്കാരൻ
- ഉത്തമസ്ത്രീ
- ശ്രേഷ്ഠമായ കടിപ്രദേശത്തോടു കൂടിയവൾ എന്നർത്ഥം. സുന്ദരി.
- വീട്ടിന്റെ ചുറ്റും വിലാസമായുള്ള തിണ്ണ
- ഒരു മത്സ്യം
- ശ്രേഷ്ഠമായ ഇരിപ്പിടം
- കനം (കട്ടി) ഉള്ള വസ്ത്രം
- ഇപ്പോഴത്തെ കല്പവർഷത്തിന്റെ പേർ
- തെങ്ങു്
- ഒരു പൊൻനാണയം
- വിഷ്ണു
- വരാഹമിഹിരൻ
- ഒരു പുരാണം
- വരാഹാവതാരത്തിൽ വിഷ്ണു ഭൂമിദേവിക്കുപദേശിച്ചതാണു്.
- പന്നി
- തന്നേക്കാൾ വലിയ ജന്തുവിനെക്കൂടി ഹിംസിക്കുന്നതു് എന്നർത്ഥം.
- വിഷ്ണുവിന്റെ മൂന്നാമത്തെ അവതാരം
- പർവതം
- പന്നിക്കിഴങ്ങു്
- ചീങ്കണ്ണി
- കാള
- മുത്തങ്ങ
- ഒരുമാതിരി അളവു്
- പതിനെട്ടു ചെറിയ ദ്വീപുകൾ ഉള്ളതിൽ ഒന്നു്
- മേഘം
- മുട്ടാടു്
- ഒരാചാര്യബ്രാഹ്മണൻ
- ഒരു ജ്യോതിശ്ശാസ്ത്രി
- വിക്രമാദിത്യ സദസ്സിലെ നവരത്നങ്ങളിൽ ഒന്നാണു്. ബ്യഹൽസംഹിതയുടേയും ബ്യഹൽജാതകത്തിന്റേയും കർത്താവാകുന്നു. കലിവർഷം 3606-ൽ ജനിച്ചു. 3688-ൽ മരിച്ചു. അവന്തിദേശീയനും ആര്യഭട്ടന്റെ പിൻതുടർച്ചക്കാരനുമാണു്. പിതാവു് ആദിത്യദാസൻ എന്ന ജ്യോതിശ്ശാസ്ത്രിയാകുന്നു.
- വിഷ്ണുവിന്റെ ഒരവതാരം
- വിഷ്ണുവിന്റെ ഒരവതാരം
- അവതാരം എന്ന പദം നോക്കുക. സവിസ്തരം അറിയണമെങ്കിൽ ഭാഗവതം തൃതീയസ്കന്ധംകൂടി നോക്കുക.
- ഒരു രാഗം
- പുസ്തകം മുതലായതിലെ അക്ഷരങ്ങളുടെ പന്തി
- നിര, ക്രമം, പന്തി
- ഒരാവശ്യത്തിന്നു പലരും കൂടെ മുതലെടുക്കുന്നതിന്റെ ഒരു മുറ
- വരിനെല്ലു്
- കാളയുടെ വൃഷണം
- വിശേഷണം:
- നല്ല ഫലമുണ്ടാകുന്ന
- (ഇതു മാവു, പ്ലാവു മുതലായ ചില വൃക്ഷങ്ങളോടു മാത്രം ചേരും).
- ഒരുമാതിരി മുള്ളുള്ള വള്ളി
- വരിക്കമാവിന്മേലുണ്ടാകുന്ന മാങ്ങ
- അപേക്ഷിക്കുന്നു
- ഭർത്താവാക്കി സ്വീകരിക്കുന്നു
- പുരയുടെ പുറത്തും മറ്റും വാരിവെച്ചു കയറുകൊണ്ടു കെട്ടുക
- ചുറ്റിക്കെട്ടുക
- വരിയാനുള്ള വാരിയോ, കോലോ
- എണ്ണം കണ്ടെഴുതുന്ന കുറിപ്പു്
- നീണ്ട ഇമകളോടുകൂടിയ
- വിതയ്ക്കാതെ താനെ കിളുർത്തുണ്ടാകുന്ന ഒരുവക ധാന്യം
- ഇതു മലത്തെ പിടിയ്ക്കും. വലുതും ചെറുതും രണ്ടുതരമുണ്ടു്. ജലത്തിലാണു വലുതിന്റെ ഉത്ഭവം. സംസ്കൃതം: നീവാരം. ഇംഗ്ലീഷ്: Wild rice. വൈൽഡ് റൈസ്.
- ചില വസ്തുക്കളുടെ ഒരുമാതിരി വക്കു്
- കോണി
- കോണിക്കെട്ടു്
- നിശ്ചയിച്ചിരിക്കുന്ന പ്രകാരം വീതംവെച്ചു് എടുക്കുന്ന പണം
- വൈരപ്പീച്ചിൽ
- പീരം
- ഒരു ഫലശാകം.
- കായ് വരിപ്പുള്ളതും പൂ മഞ്ഞനിറവുമാണു്. സംസ്കൃതം: കോശാതകി. തമിഴ്: തുമ്മട്ടി. ഇംഗ്ലീഷ്: Acutangled cucumber അക്യൂട്ടാംഗിൾഡ് കക്കുംബർ.
- വരിയുള്ള പുലി
- ഒരുമാതിരി മാൻ
- (സംസ്കൃതം: രോഹിഷം. തമിഴ്: മലൈ മാൻ).
- നീണ്ട കണ്ണു്
- (വരിമിഴിയാൾ = സുന്ദരി).
- ഒരുവക മത്സ്യം
- (സാമാന്യം മത്സ്യത്തിന്റെ ഗുണമുള്ളതു്. സംസ്കൃതം: രാജീവം)
- വരിയുള്ള
- മത്ത
- സംസ്കൃതം: ദശാംഗുലം. തമിഴ്: ഇനിപ്പുപ്പൂചനിക്കായ്, പറങ്കിക്കായ്. ഇംഗ്ലീഷ്: Melon മെലൻ.
- ഒരുമാതിരി കാട്ടു കിഴങ്ങു്
- വാരിവെച്ചു കെട്ടുന്നു
- ചുറ്റിക്കെട്ടുന്നു
- വിലവിവരപ്പട്ടിക
- പലർക്കും കൊടുക്കേണ്ട കുറിപ്പടികളിൽ ഒന്നു്
- വിശേഷണം:
- ആദരിക്കപ്പെട്ട
- വന്ദിക്കപ്പെട്ട
- സേവിക്കപ്പെട്ട
- ആദരം
- പൂജാപരിചരണം, വന്ദനം, സേവ
- ബഹുമാനം
- മഴപെയ്തൊഴുകുന്ന വെള്ളം
- മഴക്കാലം
- മഴ
- സംവത്സരം
- ഭൂമിയുടെ ഓരോ ഖണ്ഡം (വർഷം)
- മഴപെയ്യുന്നു
- മഴപോലെ പൊഴിക്കുന്നു
- വിശേഷണം:
- ഏറ്റവും ശ്രേഷ്ഠതയുള്ള
- മഹത്വമുള്ള
- ചെമ്പു്
- നല്ലമുളകു്
- ശതാവരി
- ഛായ
- (സൂര്യന്റെ പത്നി).
- വിശേഷണം:
- ഏറ്റവും വലിയ
- ജ്യോതിശ്ശാസ്ത്രത്തിനു പറയുന്ന യോഗങ്ങളിൽ പതിനെട്ടാമത്തേതു്
- കാള
- മൂരി
- കാമദേവൻ
- സമുദ്രത്തിന്റെ ദൈവം
- (ആയുസ്സിന്നായിക്കൊണ്ടു ജനങ്ങളാൽ പ്രാർത്ഥിക്കപ്പെടുന്നവൻ എന്നർത്ഥം. വരണൻ എന്നുമുണ്ടു്). അദിതിപുത്രൻ, ജലേശ്വരൻ. വരുണൻ അഷ്ടദിൿപാലന്മാരിൽ ഒരുവനാകുന്നു. ജലങ്ങളുടെ ദേവനാ ണത്രേ. പുഷ്കരന്റെ പിതാവു്. അച്ഛന്റെ പേർ കമർദ്ദൻ. ഉതഥ്യന്റെ പത്നിയായ ഭദ്രയെ മോഷണംചെയ്തു. വരുണന്റെ വാഹനം മകരവും പാശം ആയുധവുമാകുന്നു.
- മഹർഷി
- ജ്യേഷ്ഠ
- മദ്യം
- മദ്യം അമൃതമഥനത്തിൽ സമുദ്രത്തിൽ നിന്നു് ഉണ്ടായതാണല്ലൊ.
- വരുണന്റെ ഭാര്യ
- മദ്യത്തിന്റെ ദേവി
- മദ എന്നും സുര എന്നും പേരുകൾ ഉണ്ടു്.
- സമുദ്രം
- ലക്ഷ്മീ
- കല്പന
- വരിപ്പു്
- പ്രയാസം
- ഉപദ്രവം
- സുഖമില്ലായ്മ
- വ്യസനിച്ചു
- (പ്രാചീനമലയാളം:)
- സമീപത്താകുന്നു
- ഉണ്ടാകുന്നു
- മുളയ്ക്കുന്നു
- (സകര്‍മ്മകക്രിയ:-വരുത്തുന്നു കാരണക്രിയ:വരുത്തിക്കുന്നു).
- ആദായം
- വരവു്
- ശത്രുക്കൾ പ്രയോഗിക്കുന്ന ആയുധങ്ങൾ തേരാളിയ്ക്കു കൊള്ളാതിരിപ്പാനായിട്ടു തേരിനെ മൂടുന്ന (മറവു്) ശീല
- ചട്ട
- ഭവനം
- കുടുംബം
- രക്ഷ
- കൂട്ടം
യുഗങ്ങളും’
- സൈന്യം
- രഥഗുപ്തികൾ ഉള്ളതു് എന്നർത്ഥം. (വരൂഥംകൊണ്ടു വ്യക്തം).
- ഇതു ചില വാക്കുകളുടെ ഒടുക്കം വരുമ്പോൾ “ഓളം” എന്നുള്ള അർത്ഥം വരും
- ഉദാ:കുളംവരെ-കുളത്തോളം.
- വരെ
- ഓളം
- വിശേഷണം:
- അധികം ശ്രേഷ്ഠതയുള്ള
- ശ്രേഷ്ഠം
- കുങ്കുമം
- ഗുണം
- നന്മ
- വെടിപ്പു്
- ലക്ഷണം
- (അറബി ഭാഷ).
വർക്കത്തില്ല ശരീരം കണ്ടാൽ’
(രുക്മിണീസ്വയംവരം തുള്ളൽ)
- യൗവനമുള്ള മൃഗം
- ചെറുപ്പമായ നാല്ക്കാലി.
- ആടു്
- കുറിയാടു്
- ആട്ടിൻകുട്ടി
- ഒന്നുമില്ലാത്ത സ്ഥിതി
- ഒന്നും കിട്ടാത്ത സ്ഥിതി
- ഉദാ:, അവിടെ ചെന്നാൽ വർക്കലഗ്ഗോപി = ഒന്നും കിട്ടുകില്ല എന്നു സാരം.
- ഉഴിഞ്ഞ
- പുരുഷാർത്ഥചതുഷ്ടയം
- സംഖ്യകൾ തമ്മിൽ പെരുക്കുക
- കൂട്ടം, സമസ്തവസ്തുക്കളുടെ സമൂഹം
- അദ്ധ്യായം
- തുല്യവസ്തുക്കളുടെ കൂട്ടം
- വ്യാകരണത്തിൽ ക-മുതൽ മ-വരെ 25 വർണ്ണത്തിൽ അയ്യഞ്ചു എണ്ണങ്ങൾക്കു പറയുന്ന പേർ
- (1. ഖരം. 2. അതിഖരം. 3. മൃദു. 4. ഘോഷം. 5. അനുനാസികം).
- (ജ്യോതിഷത്തിൽ) ദ്രേക്കാണം, ഹോരാ, നവാംശകം, ത്രിംശാംശകം, ദ്വാദശാംശകം, ക്ഷേത്രം ഇവ 6-ഉം
- കൂട്ടംകൂട്ടമായി
- സൗഭദ്രതീർത്ഥത്തിൽ മുതലയായി കിടന്നിരുന്ന ഒരു അപ്സരസ്ത്രീ
- കുബേരന്റെ ഒരു പ്രിയ കാമിനി
- സത്യലോകത്തിലെ ഒരു തീക്ഷ്ണപ്രതനായ ബ്രാഹ്മ ണന്റെ തപോവിഘ്നത്തിന്നു ശ്രമിച്ചതിൽ ശാപം ഏറ്റു മുതലയായി. തീർത്ഥയാത്രയിൽ അർജ്ജുനൻ ഈ മുതലയെ കരയിൽ വലിച്ചിട്ടപ്പോൾ പഴയ രൂപം വന്നു.
- കണക്കിൽ പെരുക്കുന്നു
- ഒരുമിച്ചു പഠിച്ചവൻ
- വിശേഷണം:
- ഒരു വർഗ്ഗത്തിലുള്ള
- കുയിൽ
- ആകൃതി
- തേജസ്സ്
- മലം
- ശോഭിക്കുന്നതു് എന്നർത്ഥം.
- ഉപേക്ഷിക്ക
- കൊല്ലുക
- ഉപദ്രവിക്ക
- മരമഞ്ഞൾ
- വിശേഷണം:
- ഉപേക്ഷിക്കപ്പെടുവാൻ യോഗ്യമായ
- ഉപേക്ഷിക്കുന്നു
- കളയുന്നു
- വിശേഷണം:
- ഉപേക്ഷിക്കപ്പെട്ട
- വിശേഷണം:
- ഉപേക്ഷിക്കത്തക്ക
- പരധനം
- പരസ്ത്രീ
- പരദൂഷണം
- ഗുരുനിന്ദ ഇവ നാലും
- വിശേഷണം:
- സ്തുതിക്കുന്ന
- ചായം
- മാറ്റു്, നിറം
- ചന്ദനം, കുറിക്കൂട്ടു്
- അരിതാരം
- നീലി മുതലായ ചായ ദ്രവ്യം
- നല്ല സ്വർണ്ണം
- പീതചന്ദനം
- സരസ്വതി
- ബ്രാഹ്മണൻ
- ക്ഷത്രിയൻ
- വൈശ്യൻ
- ശൂദ്രൻ-ഈ നാലും.
- ചായമിടുന്ന തൂവൽ (പുല്ലു്)
- പീതചന്ദനം
- പറക
- വിസ്തരിച്ചു പറക
- സ്തുതിക്ക
- വിശേഷണം:
- വർണ്ണിക്കപ്പെടുവാൻതക്ക
- വർണ്ണമുള്ള കിടക്ക
- മെത്ത
- നിറം
- ജാതി
- ജാതി-4. ബ്രാഹ്മണർ, ക്ഷത്രിയൻ, വൈശ്യൻ, ശൂദ്രൻ. ഇവരിൽ ആദ്യത്തേ ജാതികൾ മൂന്നും ദ്വിജന്മാരാകുന്നു. ബ്രാഹ്മണരുടെ പേരുകളോടു ശർമ്മാ, ദേവൻ എന്നും, ക്ഷത്രിയരുടെ പേരുകളോടു വർമ്മാ, ത്രാതാ എന്നും, വൈശ്യരുടെ പേരുകളോടു ഗുപ്തൻ, ഭൂതി, ദത്തൻ എന്നും ശൂദ്രരുടെ പേരുകളോടു ദാസൻ എന്നും ചേർത്തുവരുന്ന പതിവുണ്ടു്).
- അക്ഷരം
- സ്വരങ്ങൾക്കും 37 വ്യഞ്ജനങ്ങൾക്കും കൂടിയുള്ള 53 ഉച്ചാരണങ്ങളിൽ ഓരോന്നിനുമുള്ള പേർ. (വേദത്തിൽ ‘വർണ്ണം’ എന്ന പദം ഉപയോഗിച്ചിരിക്കുന്നതു് ആര്യന്മാരേയും അനാര്യന്മാരേയും വേർ തിരിക്കുന്നതിനാകുന്നു.
- സ്തുതി
- ആകൃതി
- ഗുണം
- ശ്രുതി
- ചെമ്പാരിപ്പടം
- കുങ്കുമം
- പൊന്നു്
വർമ്മാ ത്രാതാ ച ഭൂഭുജഃ
ഭൂതിർദത്തശ്ച വൈശ്യസ്യ
ദാസഃ ശൂദ്രസ്യ കാരയേൽ’
- സരസ്വതീ
- മഞ്ഞൾ
- സരസ്വതി
- വർണ്ണ (അക്ഷര)മയമായ വിഗ്രഹ(ശരീരത്തോടു കൂടിയവൾ എന്നർത്ഥം.)
- ഒരു പാദത്തിന്നു ഇത്ര വർണ്ണം (അക്ഷരം) എന്നു നിയമമുള്ള വൃത്തം
- പല വർണ്ണമോ പല ജാതിയോ കൂടിക്കലരുക
- (വ്യാകരണത്തിൽ) സംസാരിക്കുമ്പോഴും എഴുതുമ്പോഴും വർണ്ണങ്ങളെ യഥേഷ്ടം ലോപിപ്പിക്കുക
- ഉദാ:അവിടെ നിന്നു് = അവിടുന്നു്
- ജാതിഭ്രഷ്ടൻ
- ജാത്യാചാരം
- ബ്രഹ്മക്ഷത്രിയാദി നാലു ജാതികൾ
- ബ്രഹ്മചര്യം മുതലായ നാലു സ്ഥിതികൾ
- ബ്രഹ്മചാരി
- എഴുത്തുകാരൻ
- ചായം
- മഷി
- വിസ്തരിച്ചു പറയുന്നു, പറയുന്നു
- സ്തുതിക്കുന്നു
- വിശേഷണം:
- വർണ്ണിക്കപ്പെട്ട
- ചായമിടപ്പെട്ട
- ചതുർവർണ്ണങ്ങളിലൊന്നിലുള്ള ഒരു സ്ത്രീ
- സ്തീ
- മഞ്ഞൾ
- സൂര്യൻ
- വിശേഷണം:
- വർണ്ണിപ്പാനുള്ള
- വർണ്ണിക്കത്തക്കതു്
- കുംകുമം
- വർത്തിക്കുന്ന
- ജീവിക്കുന്ന
- പാർക്കുന്ന
- ദ്രവ്യമുള്ളവൻ
- വലിയകച്ചവടക്കാരൻ
- കാടപ്പക്ഷി
- ഒളിച്ചിരിക്കുന്നതു് എന്നർത്ഥം
- കുതിരക്കുളമ്പു്
- വെള്ളോടു്
- (മ) കച്ചവടം
- പഞ്ചലോഹം
- വിശേഷണം:
- വർത്തിക്കുന്ന
- സ്ഥിരതയോടിരിക്കുന്ന
- വർത്തിക്ക ശീലമായിട്ടുള്ളവൻ
- ജീവനോപായം, ജീവനം
- പ്രവൃത്തി
- ഇരിപ്പു
- വഴി
- നൂല്പാനുള്ള പഞ്ഞി
- വഴി
- വർത്തിക്കുന്നതു്-വഴിപോക്കർക്കാശ്രയമായിരിക്കുന്നതു് എന്നർത്ഥം. (പാഠം വർത്മനി).
- വിശേഷണം:
- വർത്തിക്കുന്ന
- ഇപ്പോഴുള്ള
- (നാമം-വർത്തമാനത).
- അന്നന്നുണ്ടാകുന്ന വിശേഷം
- (വ്യാകരണപ്രകാരം) നടക്കുന്നതിനു വർത്തമാനകാലമെന്നു പേർ
- സംസാരിക്കുക, സംസാരം
- വിശേഷണം:
- ഇരിക്കുന്ന
- പാർക്കുന്ന. (ർത്തീ
- ർത്തിനീ
- ർത്തി)
- തിരി, വിളക്കിലേ തിരി
- ഒരുവക അഞ്ജനം
- വരി
- ചന്ദനക്കൂട്ടു്
- മേൽ പൂശുന്നതിനു അരച്ചുചേർത്തുണ്ടാക്കുന്ന സുഗന്ധദ്രവ്യം.
- ഒരു പക്ഷി, കാടയടിയാൻ, കാട
- ചായമിടുന്നതിനുള്ള കോൽ
- വിളക്കിന്റെ തിരി, തിരി
- പാർക്കുന്നു
- ഇരിക്കുന്നു
- വിശേഷണം:
- വർത്തിക്ക ശീലമായ
- വിശേഷണം:
- വട്ടത്തിലുള്ള
- നൂലുനൂൽക്കുന്നതിനും മറ്റും വട്ടത്തിൽ തിരിയുന്നതിനുവേണ്ടി വയ്ക്കുന്ന മണ്ണുണ്ട
- ചണ്ണമുള്ളങ്കി
- ഒരു മാതിരി ഉരുള
- പൊൻകാരം
- പന്തു്
- കടുവാ
- ഒരു രോഗം
- പോളയ്ക്കു പഴുപ്പിനേയും ചൂടിനേയും ഉണ്ടാക്കും. അതുനിമിത്തം പോള കറുത്തു ചെളിപോലെയിരിക്കും.
- വഴി
- ഒരു രോഗം
- സന്നിപാതം നിമിത്തം ചൊറിച്ചലോടും അല്പമായ കുത്തിനോവോടും കൂടി പോളമേൽ നീരുണ്ടായാൽ അവന്നു കണ്ണുസുഖമായി അടപ്പാൻ കഴിയാതെ വരും.
- ഒരു രോഗം
- പോളമേൽ പരുപരുത്തിട്ടും തടിച്ചിട്ടും ചെറിയ കുരുക്കളാൽ ചുറ്റപ്പെട്ടിട്ടും ഉണ്ടാകുന്ന പിടക.
- വഴി
- കൺപോള
- ക്ഷത്രിയന്റെ പേരിന്റെ അവസാനത്തിൽ ചേർക്കാറുള്ള ഒരു പദം
- വിശേഷണം:
- വർദ്ധിച്ചുവരുന്ന
- വർദ്ധിപ്പിക്കുന്ന
- ചെറുതേക്കു്
- ആശാരി
- തച്ചൻ
- മരം മുറിക്കുന്നവൻ എന്നർത്ഥം
- വിശേഷണം:
- വർദ്ധിപ്പിക്കുന്ന
- വളർച്ച
- ഛേദനം, മുറിക്ക
- വിഭാഗിക്ക
- (മ) ദ്രവ്യപുഷ്ടി
- പ്രേതമഞ്ചം
- ചൂൽ
- ശുദ്ധജലം നിറയ്ക്കുന്ന ഒരു മാതിരി ചെറിയ പാത്രം
- വിശേഷണം:
- വർദ്ധിക്കുന്ന
- വളരുന്ന
- വിഷ്ണു
- ജിനന്മാരിൽ ഒരു പ്രധാനി
- ആവണക്കു്
- എവിടെ എങ്കിലും മുളച്ചുവളരുന്നതു് എന്നർത്ഥം. ഔഷധാർത്ഥം ഛേദിക്കപ്പെടുന്നതു് എന്നുമാവാം.
- ചില ജലപാത്രത്തിന്റെ മൂടി
- ഒരുമാതിരി ചെറിയ പാത്രം
- ചരാതു്. ഉടയുന്നതു് എന്നർത്ഥം
- (മറ്റൊരു)
- പര്യായപദങ്ങൾ:
- ശരാഖം
- (പദാന്ത്യത്തിൽ ചേർത്തു സാധാരണമായി പ്രയോഗിക്കപ്പടുന്നു). വർദ്ധിപ്പിക്കുന്നവൻ
- (സ്ത്രീ:വർദ്ധിനി)
- വളരുന്നു
- പെരുകുന്നു
- മുറിക്കുന്നു
- (സകര്‍മ്മകക്രിയ:വർദ്ധിപ്പിക്കുന്നു).
- വിശേഷണം:
- വർദ്ധിക്കപ്പെട്ട, വളർന്ന
- മുറിക്കപ്പെട്ട
- നിറഞ്ഞ
- വിശേഷണം:
- വർദ്ധിക്കുന്ന
- കാരീയം
- തോൽവാറു്. വലിക്കുമ്പോൾ നീളുന്നതു് എന്നർത്ഥം
- ഒരുമിച്ചു്
- ആട്ടുനാറിവേള
- ചില ക്ഷത്രിയന്മാരുടെ പേരിന്റെ ഒടുക്കം ചേർത്തു പറയുന്ന ഒരു വാക്കു്
- ഒരുമാതിരി ചട്ട, പടച്ചട്ട
- മർമ്മം
- ആരൽമീൻ
- വിശേഷണം:
- ചട്ടയിട്ട
- വിശേഷണം:
- ശ്രേഷ്ഠതയുള്ള
- സ്വേച്ഛയാ ഒരു ഭർത്താവിനെ വരിപ്പാൻ തുടങ്ങുന്നവൾ. (പൂർവകാലങ്ങളിൽ നടപ്പുണ്ടായിരുന്ന സ്വയംവരത്തെ ഓർമ്മിക്കുക)
- ശ്രേഷ്ഠ
- തുവരപ്പയറു്
- സ്ത്രീ
- കാമദേവൻ
- ശ്രേഷ്ഠൻ
- ശ്രേഷ്ഠം
- കവടി
- ഈച്ച
- ചെറുതേനീച്ച
- ഒരു ഹീനജാതിക്കാരൻ
- ദുർബുദ്ധി
- കറുത്ത ചെറുതുളസി
- നറുംപശ
- ഒരു രാജ്യം, വർവ്വരൻ പാർക്കുന്ന ദിക്കു്
- ചായില്യം
- പീതചന്ദനം
- ചെറുതേക്കു്
- ചെറുതുളസി
- ഒരുമാതിരി ചീര
- തേനീച്ച
- ചെറുതുളസി
- വർഷകാലം, മഴക്കാലം
- കരിഞ്ചീരകം
- ഒരുവക കൊച്ചുപ്രാണി
- ലോകത്തിന്റെ വർഷങ്ങളെ പരസ്പരം വേർതിരിക്കുന്ന പർവതം
- ഇവ- 7. ഹിമവാൻ, ഹേമകൂടം, നിഷധം, മേരു, ചൈത്രം, കർണ്ണീ, ശൃംഗീ.
നിഷധോ മേരുരേവച
ചൈത്രഃ കർണ്ണീച ശൃംഗീച
സപ്തൈതേ വർഷപർവതാഃ’
- മഴ
- മഴ
- ആണ്ടുതോറും
- അമ്പഴം
- മഴയ്ക്കു തടവു്
- മഴയില്ലായ്ക
- വേഴാമ്പൽ പക്ഷി
- വർഷകാലം
- രാജ്യം
- മഴ. ജലംകൊണ്ടു നനയ്ക്കുന്നതു് എന്നർത്ഥം
- സംവത്സരം
- ഭൂമിയുടെ ഒൻപതു ഖണ്ഡങ്ങൾക്കും പറയുന്ന ഒരു പേരു്
- ഒമ്പതു വർഷങ്ങളായി ലോകം വിഭാഗിക്കപ്പെട്ടിരിക്കുന്നു. അതായതു കുരു, ഹിരണ്മയം, രമ്യകം, ഇളാവൃതം, ഹരി, കേതുമാലം, ഭദ്രാശ്വം, കിന്നരം, ഭാരതം ഇവയാകുന്നു. ലോകത്തിന്റെ ഒരു വിഭാഗത്തിന്നു് വർഷം എന്നു പറയപ്പെടുന്നു.
- കരിഞ്ചീരകം
- മഴക്കാലം
- മഴപോലെ പൊഴിയുന്നതു്
- ആധിക്യം
-
ഉദാ:സൗന്ദര്യവർഷം.വർഷങ്ങൾ
കൊല്ലവർഷം — 1094-ക്കു കലിവർഷം … 5020 – 5021
പാണ്ഡവവർഷം … 5020 – 5021
വിക്രമവർഷം … 1160 – 1161
ഭോജവർഷം … 1159 – 1160
ശകവർഷം … 1841 – 1842
രാമദേവവർഷം … 646 – 647
പ്രതാപരുദ്രവർഷം … 641 – 642
കൃഷ്ണരായവർഷം … 390 – 391
ക്രിസ്തുവർഷം … 1918 – 1919
- ചിങ്ങവും കന്നിയും രണ്ടുമാസം
- അന്തഃപുരത്തിൽ സ്ത്രീകളുടെ വളരെ അടുത്തു പരിചയി(രി)ക്കുന്ന നപുംസകൻ
- രേതഃപാതത്തെ മറയ്ക്കുന്നവൻ, ആണുംപെണ്ണുമല്ലാത്തവൻ.
- മേഘം
- മഴയുടെ വരവു്
- മഞ്ഞനിറമുള്ള പെരുന്തവള
- തവള
- തവള
- വർഷകാലങ്ങളിലുണ്ടാകുന്നതു് എന്നർത്ഥം.
- ഒരു പച്ചമരുന്നു്, (വെളുത്ത) തമിഴാമ
- പെൺതവള
- തവളക്കുഞ്ഞു്
- തമിഴാമ
- മയിൽ
- മഴവെള്ളം
- അടുത്തൂൺ
- പൊഴിക്കുന്നു
- ചൊരിയുന്നു
- (കാരണക്രിയ:വർഷിപ്പിക്കുന്നു.)
- വിശേഷണം:
- അധികം വയസ്സുചെന്ന
- വിശേഷണം:
- അധികം വയസ്സുചെന്ന
- വിശേഷണം:
- വർഷിക്കുന്ന
- മഴ പെയ്യിക്കുന്ന മേഘം
- ആലിപ്പഴം
- Hail. വെള്ളം കല്ലുപോലെ ഉറച്ചു കട്ടിയായതു്.
- ശരീരം
- ഒരളവു്
- ഉയരം
- ഭംഗി
- പച്ചില
- മയിൽ
- മയിൽ
- പക്ഷി, മൃഗം, മീൻ മുതലായവയെ പിടിക്കുന്നതിനു നൂൽച്ചരടുകൊണ്ടും മറ്റും കെട്ടിയുണ്ടാക്കുന്ന ഒരു കൗശലപ്പണി
- ചുക്കിലിവല
- വലയുണ്ടാക്കുക
- മൃഗങ്ങളേയും മറ്റും പിടിക്കുന്നതിനു വല വെച്ചുറപ്പിക്കുക
- ചുക്കിലിവലയുക്കുക
- ഒരു കളി
- വലയുടെ ദ്വാരം
- വലവീശുന്നവൻ
- മുക്കുവൻ
- വെളുപ്പു്
- ആലസ്യം, ക്ഷീണം
- ബുദ്ധിമുട്ടു്, ദാരിദ്ര്യം
- വസ്ത്രങ്ങളുടെ നൂൽ അങ്ങുമിങ്ങും നീങ്ങുക
- ശരീരമദ്ധ്യം
- (അവലഗ്നത്തിന്റെ പാഠം).
- വലത്തു കൈ
- വിശേഷണം:
- ബലജ
- സുന്ദരി
- സൗന്ദര്യാതിശയം ഹേതുവായിട്ടു ഇളകിക്കൊണ്ടിരിക്കുന്നവൾ എന്നർത്ഥം.
- സസ്യങ്ങൾ ഉള്ള കണ്ടം
- ക്ഷേത്രം
- ഭവനവാതിൽ, ഗോപുരദ്വാരം
- രാജധാനി
- ബലത്തിലുണ്ടായതു് എന്നർത്ഥം.
- കിഴക്കോട്ടു നോക്കിയിരിക്കുമ്പോൾ തെക്കുവശം
- വലത്തുവശത്തുകൂടെ
- വലത്തുവശത്തെ
- ഒരുവക നെല്ലു്
- നവരയോടു ഏകദേശമുള്ള ഗുണമുണ്ടു്. സംസ്കൃതം: ഉജ്വാലം.
- ഒരസുരൻ
- (ഇന്ദ്രൻ വധിച്ചു.)
- ഒരു വല നിവിർത്താലുള്ള സ്ഥലം
- മുക്കോക്കുടി
- വലത്തുപാടു്
- വലത്തുവശം
- പ്രദിക്ഷണം, വലത്തുഭാഗം
- ബലം
- (സൈന്യം).
- വലയിൽ കെട്ടുന്ന ഈയക്കട്ടി
- ദേവേന്ദ്രൻ. വലൻ എന്ന അസുരനെ കൊന്നവൻ എന്നർത്ഥം
- ഇന്ദ്രൻ
- വലത്തോട്ടു പിരിയുള്ളതു്
- നാടു വലംവെക്കുക
- ഒരു ഗ്രഹണം
- ഊരകത്തു ഭഗവതി
- കൈവള
- (വ്യാകരണത്തിൽ) ഒരു ചിഹ്നനം (ചിഹ്നനം എന്നതു നോക്കുക)
- ഇതൊരു വാക്യത്തേയോ വാചകത്തേയോ പദത്തേയോ മറ്റൊന്നിന്റെ മദ്ധ്യേ അതിനോടു വ്യാകരണസമ്മതമായ സംബന്ധം കൂടാതെ ചേർക്കുന്നു. ഇതിനകത്തു വരുന്ന ഭാഗത്തിനു ‘ഗർഭവാക്യം’ എന്നു പേർ. വലയത്തിന്റെ ലക്ഷണം- ()
- ഒരു രോഗം
- (തൊണ്ടയിൽ നീണ്ടിട്ടും ഉയർന്നിട്ടും നീരുണ്ടാകും. അതു് ആഹാരത്തിന്റെ ഗതിയെ തടുക്കും).
- വേലി
- വൃത്തം
- വിശേഷണം:
- ചുറ്റപ്പെട്ട
- ചുറ്റപ്പെട്ടതു്
- നദി മുതലായതിനാൽ ചുറ്റപ്പെട്ട ദ്വീപു മുതലായതിന്റെ പേർ
- ആപത്തിൽ കുടുങ്ങുക
- ദുഃഖിക്കുന്നു
- ക്ഷീണിക്കുന്നു
- (സകര്‍മ്മകക്രിയ:വലയ്ക്കുന്നു)
- ഉപദ്രവിക്കുന്നു, ഞെരുകുന്നു
- അലക്കുകാർ വസ്ത്രം വലപോലെ ആക്കുന്നു
- ദേവേന്ദ്രൻ. വലാസുരന്റെ ശത്രു എന്നർത്ഥം
- ചന്ദ്രവംശത്തിലെ ഋക്ഷൻ എന്ന രാജാവിന്റെ ഭാര്യ
- മുക്കോന്മാർ കൊടുക്കുന്ന കരം
- സ്വാധീനപ്പെടുത്തുവാനുള്ള തന്ത്രങ്ങൾ പ്രയോഗിക്കുക
- കുട്ടികളുടെ ഇടയിലുള്ള ഒരുതരം കളി
- ദേവേന്ദ്രൻ
- വെള്ളിപ്പക്ഷി
- ചെറുപയറു്
- ദേവേന്ദ്രൻ. വലാസുരന്റെ (അരാതി) ശത്രു എന്നർത്ഥം
- ഇന്ദ്രൻ. വലാസുരന്റെ ശത്രു എന്നർത്ഥം.
- ഒരു രോഗം
- കണ്ഠത്തിൽ നീരുണ്ടാകും ശ്വാസവും വേദനയും കാണും.
- തവള
- മേഘം. വലാകകൾ എന്ന പക്ഷികളാൽ നേരിട്ടു ഗമിക്കപ്പെടുന്നതു് എന്നർത്ഥം.
- (ബലാഹകം എന്ന പാഠവും കാണുന്നു. അതിന്നു ബലത്തെ ത്യജിക്കാത്തതു് എന്നു ശബ്ദാർത്ഥം)
- പർവതം
- മുത്തങ്ങ
- ശ്രീകൃഷ്ണന്റെ (വിഷ്ണുവിന്റെ) തേർകുതിര
ണ്ടിണചേർത്തുവിലാസമെഴുന്നൊരു’
- ശരീരത്തിൽ ഉണ്ടാകുന്ന ചുളിവു്
- വയറ്റിന്റെ മടക്കു്
- ബലി
- വലിക്ക
- കരം
- ബലക്രിയ
- ഇറുമ്പു്
- തടിയും മറ്റും വക്കയിട്ടു പിടിച്ചുകൊണ്ടു പോകുന്നു
- പൊന്നു മുതലായ ചില ലോഹങ്ങൾ യന്ത്രത്തിലിട്ടു പിടിച്ചു കമ്പിയാക്കുന്നു
- ശ്വാസം വലിയ്ക്കുന്നു
- പുകവലിക്കുന്നു
- (കാരണക്രിയ:വലിപ്പിക്കുക)
- അയവില്ലായ്മ
- പിടിത്തം
- മുറുക്കം
- ചുളിവു്
- വിശേഷണം:
- ശരീരത്തിലേ തൊലിഞൊറിഞ്ഞ
- ചുറ്റപ്പെട്ട
- മുളകു്
- ചുറ്റപ്പെട്ടതു്
- മുലയ്ക്കുതാഴെയുള്ള മൂന്നുവരകൾ
- വാർദ്ധക്യംകൊണ്ടൊ മറ്റൊ ശരീരത്തിന്മേൽ ചുളിവുള്ളവൻ. (വലീ - ചുളിവു്)
- പുഷ്ടി, വണ്ണം
- പൊക്കം, നീളം
- പ്രാഭവം, മഹത്വം
- ഡംഭം
- വിശേഷണം:
- ശരീരത്തിലേ തൊലി ഞൊറിഞ്ഞ
- മഹത്വം
- വലിപ്പം
- ശക്തി
- കുരങ്ങു്
- മുഖത്തു ചുളിവുള്ളവൻ എന്നർത്ഥം.
- ഉറുപ്പ
- ചാക്കു്
- സഞ്ചി
- വിശേഷണം:
- ചെറുതല്ലാത്ത
- ശക്തിയുള്ള
- സമ്പത്തും കീർത്തിയുമുള്ള
- മരോട്ടി
- മരവെട്ടി
- സംസ്കൃതം: മഹാകരഞ്ജം തമിഴ്: നീരോട്ടി.
- ആനത്തുത്തി
- വലിയതുത്തി
- നരിമരുട്ടി
- ഇതിനു കുറുന്തോട്ടിയുടെ ഗുണമുണ്ടു്. ചൊറിക്കും മറ്റും നന്നു്. സംസ്കൃതം: നാഗബലം
- മഴക്കടമ്പു്
- ഇതിനു കടമ്പിന്റെ ഗുണമാണുള്ളതു്. സംസ്കൃതം: ധാരാകദംബം
- വെളുത്ത കടലാടി
- ചെറുതല്ലാത്തതു്
- വലിപ്പമുള്ളതു്
- മഹത്വമുള്ളതു്
- പീരങ്കി
- അപ്പന്റെ ജ്യേഷ്ഠൻ
- അമ്മയുടെ ജ്യേഷ്ഠത്തി
- വയസ്സധികമുള്ള സ്ത്രീ
- അമ്മയുടെ മൂത്തസഹോദരൻ
- അമ്മാവന്മാരിൽ വയസ്സധികമുള്ള ആൾ
- ബുദ്ധിയും ബലവും സമ്പത്തും കീർത്തിയും അധികമുള്ളവൻ
- വലിയതോക്കിലെ വെടി
- വലിയ തോക്കുകൊണ്ടു വെടിവെയ്ക്കുന്ന പട്ടാളക്കാർ
- നീളുന്നു
- ഇഴയുന്നു
- അയവില്ലാതാകുന്നു
- ഞെരുങ്ങി
- നിർബന്ധത്തോടെ
- വിശേഷണം:
- കോങ്കണ്ണുള്ള.
- (വിഷയഗ്രഹണാർത്ഥം കടക്കൺ പ്രദേശത്തേക്കു വരുന്നതു-വലി (നേത്രഗോളം). അതുള്ളതു വലിരം = നേത്രം. ആ നേത്രമുള്ളവൻ വലിരൻ.
- വലിച്ചൽ
- വലിയുക
- ശ്വാസംമുട്ടൽ
- ചുളിവ്
- വാമടയുടെ താഴെ തറയ്ക്കുന്ന തുവ്വാൽപലക
- കുരങ്ങ്
- കാള
- വിശേഷണം:
- ചെറുതല്ലാത്ത
- വലിപ്പമുള്ള
- ഒരു പക്ഷി
- (വലയ്ക്കുന്നു എന്നതു നോക്കുക).
- കവുങ്ങ്
- താളിമാതളം
- മരത്തിന്റെ തൊലി, മരവിരി
- മത്സ്യത്തിന്റെ ചെതുമ്പൽ
- ചെമന്ന പാച്ചോറ്റി
- അത്തി, ഇത്തി, കല്ലാൽ, പേരാൽ, അരയാൽ ഇവയ്ക്ക് ‘വല്ക്ക(ല)പഞ്ചകം’ എന്നു പേർ.
- മരത്തിന്റെ തൊലി, മരവിരി
- മരത്തൊലികൊണ്ടുണ്ടാക്കിയ വസ്ത്രം. (മരവുരി)
- എലവങ്ങം
- കടിഞാൺ
- വിശേഷണം:
- പതിഞ്ഞുനടക്കുന്ന
- ചലനം
- കുതിരയെ ചാടിക്കയെന്നുള്ളത്
- ചാട്ടം
- വിശേഷണം:
- ചാടിയ
- ഓട്ടം, ചാട്ടം
- കുതിരയുടെ ഒരുമാതിരി ഓട്ടം
- ശരീരത്തിന്റെ അഗ്രഭാഗത്തെ സമുല്ലസിപ്പിച്ചുകൊണ്ടും മുഖത്തെ ചുരുക്കി നടു താഴ്ത്തിക്കൊണ്ടുമുള്ള അശ്വഗമനമത്രേ വല്ഗിതം.
- വിശേഷണം:
- ഭംഗിയുള്ള
- മനോഹരമായ
വല്ഗുവാംവണ്ണമേവമരുൾചെയ്തു’
- മുട്ടാട്
- ആട്
- വിശേഷണം:
- ഭംഗിയുള്ള
- ചന്ദനം
- വില
- വിശേഷണം:
- ഭംഗിയിൽ നോട്ടമുള്ള
- മലംപുള്ള്
- കാർകോകിൽ
- മലംപുള്ള്
- ഭംഗിയുള്ള ചിരി
- വാല്മീകിമഹർഷി
- വാല്മീകിമഹർഷി.
- വല്മീകത്തിൽ (പുറ്റിൽ) നിന്നു ജനിച്ചവൻ എന്നർത്ഥം.
- വാല്മീകിമഹർഷി
- ചിതൽപുറ്റ്
- പുറ്റ്
- ചിതൽ, ഉറുമ്പ് മുതലായ ക്ഷുദ്രപ്രാണികൾ ഭൂമി തുളച്ചു മണ്ണുകയറ്റിയുണ്ടാക്കുന്നതത്രേ പുറ്റ്. അനന്തരം ഇതു പാമ്പുകളുടെ ഇരിപ്പിടമായും തീരാറുണ്ട്.
- വിശേഷണം:
- വലിയ
- പ്രാധാന്യമുള്ള.
- നെല്ലി
- വിശേഷണം:
- ഏതെങ്കിലും.
- ശരിയായതു്
- വല്ലു് × വല്ലായ്മ.
- ശക്തിയുള്ള
- വീണ. ധ്വനിവിശേഷത്തെ ധരിക്കുന്നതു് എന്നർത്ഥം
- ഈന്തിൽ
- വല്ല ജാതിയും
- ഏതുപ്രകാരമെങ്കിലും.
- ഏതെങ്കിലും
- എന്തെങ്കിലും.
- ആപത്തു്
- ദോഷം
വല്ലന്തിയുണ്ടാക്കാതെ’
- കണ്ടത്തിൽ വെള്ളംകേറ്റിവിടുന്ന ഒരു വഴി
- മാൻ. (നായാട്ടുപേർ)
- എപ്പോഴെങ്കിലും.
- വിശേഷണം:
- ഇഷ്ടമുള്ള
- അധികാരമുള്ള
- ഭാര്യ
- ഞാഴൽ
- ഭർത്താവു്
- അധ്യക്ഷൻ, നായകൻ. സഞ്ചരിക്കുന്നവൻ എന്നർത്ഥം
- സാമർത്ഥ്യം
- ഒരു വൃക്ഷം
- വൈഷ്ണവമതത്തിന്റെ ശ്രുതിപ്പെട്ട സ്ഥാപകൻ
- ഒരുമാതിരി വലിയ കൊട്ട
- ചെറിയ അമര
- ദ്വാരം
- തുരങ്കം
- വള്ളി
- തളിർക്കുല
- പൂക്കുല
- ഉലുവാ. മറയ്ക്കുന്നതു് എന്നർത്ഥം
- ഭക്ഷണവസ്തുക്കൾ സൂക്ഷിക്കുന്ന ഒരുമാതിരി പുല്ലുവട്ടി
- ആരെങ്കിലും
- ഇടയൻ. പശുക്കളെ മേയ്ക്കുന്നവൻ എന്നർത്ഥം
- വെപ്പുകാരൻ, ഭക്ഷണവസ്തുക്കളെ പാകം ചെയ്യുന്നവൻ
- ഭീമസേനന്റെ ഒരു പേർ
- ഇടച്ചി
- ഏതുപ്രകാരവും.
- കഴിയായ്ക
- ക്രമക്കേടായി, ചീത്തയായിട്ടു്
- കഴിയാതെ
- വിശേഷണം:
- ചീത്തശ്ശീലമുള്ള
- ദോഷമുള്ള
- കരടി. (നായാട്ടു പേർ. കടമാന്റെ നായാട്ടുപേർ എന്നുമുണ്ടു്.)
- ക്രമക്കേടു്
- ദോഷം
- ദുഷ്ടത
- അഭംഗി
- കുറച്ചൽ
- വള്ളി. മറയ്ക്കുന്നതു്, ചുറ്റിപ്പിണഞ്ഞതു് എന്നർത്ഥം. (വെല്ലി എന്നപാഠവും കാണുന്നു)
- പുലയർക്കും മറ്റും കൊടുക്കുന്ന കൂലി
- അയമോദകം
- ഒരു ദേവി, സുബ്രഹ്മണ്യന്റെ പത്നി
- വള്ളി
- വല്ല. any
- കൊടിമുളകു്
- മുളകു്
- വല്ലി, വൽ എന്ന ധാതുവിന്റെ ഭൂതകാലരൂപം. ഇപ്പോൾ പ്രയോഗമില്ല. വല്ലാത്ത എന്ന പേരെച്ച രൂപമേ ഇപ്പോൾ നടപ്പുള്ളും അതുകൊണ്ടു ഖിലധാതു വല്ലായ്മ, വല്ലായ്ക, വല്ലവരും ഇവ വൽധാതുവിന്റെ രൂപങ്ങളാകുന്നു.
- പുലയൻ
- കഴിഞ്ഞില്ല
- മരുതു്
- സുബ്രഹ്മണ്യൻ
- കഴിയുക
- (പ്രാചീനമലയാളം:).
- വള്ളിക്കുടിൽ
- ആരാനും
- കഴികയുള്ള
- (പ്രാചീനമലയാളം:)
- ഉണക്കമാംസം
- (വല്ലുരം എന്നുമാവാം).
- പന്നിയുടെ മാംസം
- തരിശുനിലം
- പടർപ്പുകാടു്
- എങ്ങാനും
- എവിടെയെങ്കിലും
- (എനിക്കു) കഴിയില്ല. (പ്രാചീനമലയാളം:)
- ഏവനെങ്കിലും
- ആരാനും
- ജ്ഞാനമുള്ളവർ. (പ്രാചീനമലയാളം:)
- ചെണ്ടക്കോൽ
- നരി
- (വവ്വുക = പിടിച്ചുപറിക്കുക).
- പിടിച്ചുപറിക്കുന്നു
- വിശേഷണം:
- സ്വാധീനത്തിലുള്ള
- കീഴടങ്ങിയ
- ക്ഷുദ്രപ്രയോഗംകൊണ്ടു വശീകരിച്ച
- ഭർത്തൃസഹോദരി
- ഭാര്യ
- പിടിയാന
- മച്ചിപ്പശു, പശു
- സ്ത്രീ
- അനുസരണമുള്ള ഭാര്യ
- ക്ഷീണം
- അസ്വാധീനം
- പാടുമാറ്റം
- വശ്യപ്രയോഗം
- മണിമന്ത്രൗഷധാദികളെക്കൊണ്ടു ചെയ്യപ്പെടുന്ന വശീകരണം
- മരുന്നും മന്ത്രവും കൊണ്ടുള്ള വശീകരണം
- സ്വാധീനമാക്കുക
- വിശേഷണം:
- വശം പ്രാപിച്ച
- അനുസരണമുള്ള
- സ്വാധീനത
- കൗശലം
- അധീനൻ
- ഇച്ഛ, ആഗ്രഹം
- തന്റേടം
- അധികാരം
- കീഴടക്കം
- ജനനം
- വേശ്യാഭവനം
- ശീലം, പരിചയം, പഠിപ്പു്
- സ്വാധീനം
- പുറം, ഭാഗം
- ക്ഷീണിക്കുന്നു
- നിവൃത്തിയില്ലാത്ത പതനത്തിലാകുന്നു
- വിശേഷണം:
- അനുസരണമുള്ള
- വിശേഷണം:
- ഇഷ്ടമനുസരിച്ചു നില്ക്കുന്ന
- വശളച്ചീര
- ഒരുമാതിരി വള്ളി
- ഇച്ഛിക്കപ്പെടുന്നവൾ
- പിടിയാന
- മച്ചിയായ പശു
- സ്ത്രീ
- ഭർത്താവിനെ ഇച്ഛിക്കുന്നവൾ എന്നർത്ഥം.
- വന്ധ്യാ
- ഭാര്യ
- പുത്രി
- കാരണത്താൽ
- പെട്ടെന്നു്
- വിശേഷണം:
- കീഴടക്കുന്ന
- ഇന്ദ്രിയജയമുള്ള. (ശീ
- ശിനീ
- ശി)
- ഇന്ദ്രിയങ്ങളെ കീഴടക്കിയിരിക്കുന്ന മഹർഷിയും മറ്റും
- വിശേഷണം:
- അകത്തൊന്നുമില്ലാതിരിക്ക
- ഒരു മരം
- ചെന്നിനായകം
- വശിയുടെ അവസ്ഥ
- ഐശ്വര്യങ്ങളിൽ ഒന്നു്. എല്ലാവരേയും തനിക്കു അധീനന്മാരാക്കുക
- ഇന്ദ്രിയങ്ങളെ സ്വാധീനത്തിൽ ഇരുത്തുന്നതു്
- ആരെയും തന്നിഷ്ടംപോലെ സ്വാധീനപ്പെടുത്തുവാനുള്ള ശക്തി
- ഒരു വൃക്ഷം, ശമി
- ഇത്തിക്കണ്ണി
- കടലുപ്പു്
- (വസിരം എന്നതിന്റെ പാഠം).
- അത്തിത്തിപ്പലി
- കാട്ടുതിപ്പലിയുടെ കായ്
- സ്വാധീനമാക്കുക
- സ്വാധീനമാക്കുവാനുള്ള പ്രവൃത്തി
- സ്വാധീനമാക്കുന്നു
- സ്വാധീനമാക്കപ്പെട്ട
- വിശേഷണം:
- അനുസരണമുള്ള
- ഇണക്കമുള്ള
- സ്വാധീനമായിട്ടുള്ളവൻ
- ആശ്രിതൻ
- അടിമക്കാരൻ
- വശീകരണത്തിന്നുള്ള ചില പ്രയോഗം
- കരയാംപൂവു്
- ദേവിയുടെ ധ്യാനം
കുർവന്തീമൈക്ഷവം ധനുഃ
ജഗജ്ജൈത്രീം ജപാരക്താം
ദേവീം വശ്യമുഖീം ഭജേ’
- അനുസരണമുള്ള ഭാര്യ
- ചീത്തത്തം
- കൊള്ളരുതാത്തവൻ
- വിശേഷണം:
- ചീത്ത
- ദേവാദികൾക്കു ഹവിരാദികളെ കൊടുക്കുമ്പോൾ പ്രയോഗിക്കപ്പെടുന്നതു്
- ഹോമബലി കഴിക്കുമ്പോൾ പറയുന്ന ഒരു ശബ്ദം
- ഹോമം
- വിശേഷണം:
- ഹോമിക്കപ്പെട്ട
- അഗ്നിയിൽ പ്രക്ഷേപിക്കപ്പെട്ട
- (വഷൾ എന്നതോടു ചേർന്ന മന്ത്രം കൊണ്ടു അഗ്നിയിൽ ഹോമിക്കപ്പെട്ടതിന്നു ‘വഷൾകൃതം’ എന്നു പേർ).
- മേദസ്സ്
- നിവാസസ്ഥാനം, ഭവനം
- ഇരിപ്പു്
- രാത്രി
- ഇതിൽ വസിക്കുന്നതിനാൽ ഈ പേർ വന്നു.
- മഞ്ഞൾ
- വാസസ്ഥാനം
- കൂടു്, പക്ഷിക്കൂടു്
- വസ്ത്രം
- ഇതുകൊണ്ടു മറയ്ക്കുന്നതിനാൽ ഈ പേർ വന്നു.
- മറയ്പാനുള്ള സാധനം
- പച്ചില
- വാസസ്ഥാനം
- പകരുന്ന വ്യാധി
- പലകപ്പയ്യാനി
- ഋതുക്കൾ ആറുള്ളതിൽ ഒന്നാമത്തേതു
- പൂക്കളുണ്ടാകുന്ന സമയം
- മേടമാസവും ഇടവമാസവും കൂടിയ സമയം
- (മാസം എന്നതു നോക്കുക). (വസന്ത ഋതു അതായതു കുംഭം, മീനം രണ്ടുമാസം. ഒരു ദിവസത്തേക്കു വിചാരിക്കുന്ന പക്ഷം സൂര്യോദയം മുതൽ പത്തുനാഴിക പുലർച്ചവരെ. വസന്ത ഋതു കുംഭം, മീനം രണ്ടു മാസമാണെന്നു വൈദ്യഗ്രന്ഥമതം).
- നറുവരി
- കുയിൽ
- വെളുത്ത വലിയ പിച്ചകം
- പകരുന്ന പനി
- വസന്തകാലത്തുണ്ടാകുന്ന ഒരു പനി
- കുയിൽപ്പേട
- കുയിൽ
- മാവു്
- മാവു്
- വിദൂഷകൻ
- ഒരു രാഗം
- മദനോത്സവാധിക്യമുള്ള കാലം, വസന്തകാലം
- (വസന്തകാലം എന്നതു നോക്കുക).
- മസൂരി
- വയറ്റിളക്കം, അതിസാരം
- താർതാവൽ
- സിന്ദൂരം
- കാമൻ
- വസന്തകാലം
- മാവു്
- മൃച്ഛകടികാനാടകത്തിന്റെ നായിക
- മാംസരോഹിണി
- മാഞ്ചി
- മുരാമാഞ്ചി
- ശുദ്ധമായ മാംസസ്നേഹത്തിന്റെ (നെയ്യിന്റെ) പേർ. (വപാ എന്നതു നോക്കുക)
- ചീങ്കണ്ണി
- പർക്കുന്നു
- ഇരിയ്ക്കുന്നു.
- (സകര്‍മ്മകക്രിയ:വസിപ്പിക്കുന്നു)
- വിശേഷണം:
- പാർക്കുന്ന
- ധരിക്കപ്പെട്ട
- ശേഖരിക്കപ്പെട്ട
- പാർക്കുന്ന സ്ഥലം
- കടലുപ്പു്
- അത്തിത്തിപ്പലി. (പാഠം - വശിരം)
- സപ്തർഷിമാരിൽ ഒരുവൻ (ബ്രഹ്മാവിന്റെ പുത്രൻ ആകുന്നു). വൈദിക ഋഷിയാണു്
- (ഒറ്റവര | മകൻ എന്നതിനെ സൂചിപ്പിക്കുന്നു)
ബ്രഹ്മാവു്
|
വസിഷ്ഠൻ
|
ശക്തി
|
പരാശരൻ
|
വ്യാസൻ
|
ശുകൻ - വസിഷ്ഠൻ ഒരു പ്രജാപതിയാകുന്നു. വേദസംബന്ധമായ പലേ മന്ത്രഗ്രന്ഥങ്ങളുടെ കർത്താവാണു്. ഋഗ്വേദത്തിന്റെ 7-ആം മണ്ഡലം ഇദ്ദേഹത്തിന്റെതാകുന്നു. ഒരിക്കൽ ഉർവശിയെക്കണ്ടു മിത്രനും വരുണനും മറ്റും മോഹാന്ധന്മാരായി. അനന്തരം നിലത്തിൽ വീണ അവരുടെ ബീജത്തിൽനിന്നു വസിഷ്ഠനും ഭരണിയിൽ വീണതിൽ നിന്നു അഗസ്ത്യനും ഉത്ഭവിച്ചു. വസിഷ്ഠൻ സൂര്യവംശത്തിലെ ഒന്നാമത്തെ രാജാവായ ഇക്ഷ്വാകു മുതൽ അറുപത്തൊന്നു തലമുറയോളം സൂര്യവംശരാജാക്കന്മാരുടെ പുരോഹിതസ്ഥാനം വഹിച്ചു. വസിഷ്ഠനും വിശ്വാമിത്രനും പരസ്പരം ശത്രുക്കളായിരുന്നു. ഒരു ഭാഗം ഹരിശ്ചന്ദ്രചരിതംകൊണ്ടു വെളിവാകും. മറ്റേവ താഴെ കാണിക്കുന്നു. വിശ്വാമിത്രൻ വളരെക്കാലം അതായതു അനേകായിരം സംവത്സരം ഭൂമിയിൽ രാജാവായിരുന്നു. ഒരിക്കൽ വസിഷ്ഠന്റെ ആശ്രമത്തിൽ കണ്ട കാമധേനുവിനെ മോഹിച്ചതനുസരിച്ചു് വസിഷ്ഠൻ കൊടുക്കാത്തതുകൊണ്ടു വിശ്വാമിത്രൻ ഹഠാൽ കൊണ്ടുപോകാൻ ശ്രമിച്ചു. ഉടൻ ഘോരയുദ്ധം ഉണ്ടായി. ഒരുഭാഗത്തു വിശ്വാമിത്രന്റെ സേനകളും മറുഭാഗത്തു കാമധേനുവിൽ നിന്നുണ്ടായ സേനകളും ഉണ്ടായിരുന്നു. വിശ്വാമിത്രൻ പരാജിതനായി എന്നുതന്നെയല്ല വസിഷ്ഠന്റെ ശ്വാസം ഹേതുവായിട്ടു് അദ്ദേഹത്തിന്റെ നൂറു സുതന്മാരും നശിപ്പാനുമിടയായി. വിശ്വാമിത്രൻ പിന്നീടു രാജ്യത്തെ ത്യജിച്ചിട്ടു് തപോനുഷ്ഠാനത്തിന്നായി ഹിമാലയത്തെ പ്രാപിച്ചു. കുറച്ചുകാലം കഴിഞ്ഞു അവർ വീണ്ടും തമ്മിൽ എതിർത്തു ദ്വന്ദ്വയുദ്ധം ആരംഭിച്ചു. അതിൽ ബ്രാഹ്മണനായ വസിഷ്ഠൻ വിജയിയായി. തന്നിമിത്തം ബ്രാഹ്മണനാവാനായിട്ടു വിശ്വാമിത്രൻ പോയി തപസ്സുകൊണ്ടു ബ്രാഹ്മണനായി. ഒരവസരത്തിൽ 700 പ്രാവശ്യം ഹീനജാതികളായി ജനിക്കട്ടെ എന്നു വിശ്വാമിത്രൻ വസിഷ്ഠന്റെ മക്കളെ ശപിച്ചു. ഇതിനു കാരണം വിശ്വാമിത്രൻ ക്ഷത്രിയനാകയാൽ ബ്രാഹ്മണത്വം ഇല്ലെന്നു വസിഷ്ഠന്റെ പുത്രന്മാർ നിന്ദിച്ചതാണു്. ഒരിക്കൽ വസിഷ്ഠൻ വിശ്വാമിത്രനെ ശപിച്ചു് ഒരു പക്ഷിയാക്കി. ഇതിനു കാരണം വിശ്വാമിത്രൻ ഹരിശ്ചന്ദ്രനോടു കാണിച്ച ക്രൗര്യമായിരുന്നു. ഉടൻ വിശ്വാമിത്രൻ വസിഷ്ഠനേയും ശപിച്ചു പക്ഷിയാക്കി. പക്ഷികൾ പരസ്പരം യുദ്ധം ഉണ്ടായി. ലോകം മിക്കവാറും നശിച്ചു. അതിനാൽ ബ്രഹ്മാവു് അവരെ ശാപത്തിൽ നിന്നു നിവർത്തിപ്പിച്ചു പൂർവാകൃതി നൽകി രഞ്ജിപ്പിച്ചയച്ചു. മറ്റൊരു കഥ-കന്മാഷപാദൻ എന്ന രാജാവു് വസിഷ്ഠപുത്രനായ ശക്തിയുടെ ശാപംനിമിത്തം രാക്ഷസനായി ഭവിച്ചു. വിശ്വാമിത്രന്റെ ഉപായം കൊണ്ടു നരമാംസഭോജിയായ രാക്ഷസനായിത്തീർന്ന അയാൾ ശക്തി ഉൾപ്പടെ വസിഷ്ഠന്റെ എല്ലാ പുത്രരേയും ഭക്ഷിക്കുയുണ്ടായി. വ്യസനാക്രാന്തനായ വസിഷ്ഠൻ ആത്മഹത്തിക്കു ഒരുമ്പെട്ടു. മഹാമേരുപർവതത്തിൽ നിന്നു കീഴ്പോട്ടു ചാടി. ഏതു പാറയിൽ വീണോ അതു അദ്ദേഹത്തിനു പഞ്ഞിപോലെ തോന്നി. കഴുത്തിൽ കല്ലുകെട്ടി കടലിൽ ചാടിനോക്കി. ഉടൻ അദ്ദേഹത്തിനെ തിരകൾ കരയ്ക്കാക്കി. എരിയുന്ന വൻകാട്ടിൽ സഞ്ചരിച്ചു. എന്നിട്ടു അഗ്നിക്കു തീരെ ചൂടില്ലെന്നു തോന്നി. കൈയും കാലും കെട്ടിക്കൊണ്ടു ഒരു നദിയിൽ ചാടി; എന്നിട്ടു കെട്ടുകൾ താനേ അഴിഞ്ഞു കരയ്ക്കു വന്നുചേർന്നു. ഇതിനാൽ ആ നദിക്കു ‘പിപാശ’ എന്നു പേരുണ്ടായി. മുതല ധാരാളമുള്ള ഒരു നദിയിൽ ചാടി. എന്നിട്ടും ആ നദി നൂറു വഴിയായി ഓടിക്കടന്നു. ഇതാണു് ഇതിനു ‘ശതദ്രു’ എന്നു പേരുണ്ടാവാൻ കാരണം. ഈവിധമെല്ലം പ്രവർത്തിച്ചിട്ടും മരിക്കാഞ്ഞു ആശ്രമത്തിലേക്കു മടങ്ങുന്ന അവസരത്തിൽ മാർഗ്ഗമദ്ധ്യേ കന്മാഷപാദനെകണ്ടു ശാപത്തിൽനിന്നു നിവർത്തിപ്പിച്ചയച്ചു. ഒരിക്കൽ ദേവകളുടെ ഉത്സാഹം നിമിത്തം വസിഷ്ഠനും വിശ്വാമിത്രനും പരസ്പരം രമ്യമാകയും വസിഷ്ഠൻ വിശ്വാമിത്രനെ ഒരു ബ്രഹ്മർഷിയായി സ്വീകരിക്കയും ചെയ്തു.
രുർവശിയെ പരിഗ്രഹിച്ചീലയൊ’
- വിശേഷണം:
- മധുരമുള്ള
- ഉണങ്ങിയ
- ദ്രവ്യം, ധനം
- ഗുണങ്ങൾ ഇതിൽ വസിക്കുന്നതിനാൽ ഈ പേർ വന്നു.
- ഗണദേവന്മാരിൽ വസുക്കൾ എട്ടുപേർക്കും കൂടെ പറയുന്ന ഒരു പേർ
- രശ്മി
- എല്ലാടവും വസിക്കുന്നതു് എന്നർത്ഥം.
- അഗ്നി
- രത്നം
- പൊന്നു്
- വെള്ളം
- വൃദ്ധി
- പൊടിയുപ്പു്
- താർതാവൽ
- ചീര
- കൊടുവേലി
- മഹാമേദാ
- പച്ചിലമരം
- ഉപരിചരൻ
- കൊക്കുമന്താരം
- രേണുകയുടെ ഒരു പുത്രൻ
- ഐശ്വര്യം
- (വസുക്കൾ 8. ആപൻ, ധ്രുവൻ, സോമൻ, ധരൻ, അനിലൻ, പ്രത്യുഷൻ, അനലൻ, പ്രഭാസൻ).
- പടന്ന ഉപ്പു്
- എരിക്കു്
- തേജസ്സിന്നു ഇരിപ്പിടം എന്നർത്ഥം.
- കാർകിൽ
- മന്താരം
- ഇരക്കുന്നവൻ
- ഇന്ദ്രന്റെ പരിചാരകരായ എട്ടു ദേവകൾ
- രാമായണപ്രകാരം വസുക്കൾ അദിതിയുടെ മക്കളാണു്. ചിലപ്പോൾ അഹനു പകരം ആപനെ ഉൾപ്പെടുത്താറുമുണ്ടു്.
അഹശ്ചൈവാനിലോനലഃ
പ്രത്യുഷശ്ച പ്രഭാസശ്ച
വസവോഷ്ടാവിതിസ്മൃതഃ’
- കർണ്ണൻ
- ശ്രീകൃഷ്ണന്റെ അച്ഛൻ
- ധനങ്ങളെക്കൊണ്ടു ശോഭിച്ചവൻ, രാജാക്കന്മാരിൽ വെച്ചു — ധനവാന്മാരിൽ വെച്ചു — പ്രത്യേകം ശോഭയുള്ളവൻ. ഇങ്ങിനെ ശബ്ദാർത്ഥം. യദുവംശജനായ ശൂരന്റെ പുത്രനാകുന്നു. കുന്തിയുടെ സഹോദരൻ. അഹുകന്റെ 7-പുത്രിമാരെ വേട്ടു. ദേവകി (കൃഷ്ണന്റെ അമ്മ) ഏഴാമത്തെ മഹതിയാണു്. വസുദേവനു ആനകദുന്ദുഭി, ദുന്ദു, ഭൂകശ്യപൻ ഈ നാമധേയങ്ങളും ഉള്ളതായിക്കാണുന്നു. വസുദേവനും ദേവകിയും രോഹിണിയും ദ്വാരകയിൽ വെച്ചു അഗ്നിപ്രവേശം ചെയ്തതായി വെളിവാകുന്നു. വസുദേവരുടെ ഏഴു പത്നിമാർ — ദേവകി, ശ്രുതദേവാ, യശോദാ, ശ്രുതിശ്രവാ, ശ്രീദേവാ, ഉപദേവാ, സുരൂപാ.
- ഭൂമി
- വസു (ദ്രവ്യം) ഉള്ളതു്, ധനത്തെ ധരിക്കുന്നതു് എന്നർത്ഥം.
- ദാരാ
- സ്ഥലീ
- ഓകസാരം) കുബേരന്റെ നഗരം
- ഭൂമി
- വസു (ദ്രവ്യം) ഉള്ളതു് എന്നർത്ഥം. ധനത്തെ ധരിക്കുന്നതു് എന്നുമാവാം.
- സാർവഭൗമന്റെ ഭാര്യ
- ദിങ്നാഗൻ എന്ന കവിയുടെ ആചാര്യനായ അസംഗന്റെ സഹോദരൻ
- വിക്രമസഭയിൽ ഹിന്ദുക്കളോടു വാദത്തിൽ തോറ്റ മനോരഥന്റെ ശിഷ്യൻ. ബ്രാഹ്മണപുത്രൻ കാശ്മീരത്താണു പഠിച്ചതു്. നേപാളത്തുവെച്ചു മരിച്ചു. വിക്രമാദിത്യനെ പിൻതുടർന്ന ശിലാദിത്യന്റെ രാജധാനിയിലേ ഒരു പ്രധാനിയാകുന്നു.
- ഭൂമി
- വസു (ദ്രവ്യം) ഉള്ളതു് എന്നർത്ഥം.
- ഒരു വൃത്തത്തിന്റെ പേർ
- വൈവസ്വതമനുവിന്റെ പുത്രൻ
- മാണിക്യം
- ഇത്തിയാലു്
- വെള്ളി
- വെള്ളി
- കുലട
- ഒരു പകരുന്ന ദീനം
- വസൂരി വന്നു പൊറുത്ത വടുകു്
- കൈവശം വന്നുചേരുന്നു
- ഈടാകുന്നു
- സകര്‍മ്മകക്രിയ:വസൂൽ (വസുവൽ) ആക്കുന്നു. അറബി: വസൂൽ.
- വെള്ളോടു്
- ഭവനം
- ആടു്
- വക്കു്
- ‘വസ്ത്രസ്യ വസ്തയോഃ ദശാഃ സ്യുഃ’ = വസ്ത്രത്തിന്റെ രണ്ടു വസ്തങ്ങളിൽ (വക്കുകളിൽ) ദശകൾ എന്ന പേർ ഭവിക്കുന്നു.
- വിശേഷണം:
- വസിക്കുവൻ യോഗ്യമായ
- പൊക്കിളിങ്കൽ നിന്നു താഴെയുള്ള ഭാഗം, നാഭിക്കു താഴെ മൂത്രമിരിക്കുന്ന സ്ഥലം, മൂത്രാശയം
- മൂത്രം ഇവിടെ സ്ഥിതി ചെയ്യുന്നതിനാൽ ഈ പേർ വന്നു.
- വസ്തിചെയ്യുന്ന ഒരു കുഴൽ, വസ്തിയന്ത്രം
- വസ്ത്രത്തിന്റെ രണ്ടു തലയ്ക്കലും നടുവിലും വക്കത്തൂം ഉള്ള കര, പുടവക്കര
- ഏതെങ്കിലും ഒരു സാധനം
- കഥാശരീരം
- പ്രകൃതിയാലുള്ള ശീലം
- കാമ്പു, കാതൽ
- ആട്ടുനാറിവേള
- പരമാർത്ഥം
- പൊന്നു്
- വെള്ളി
- വെങ്കലപാത്രം
- നിലം
- പുരയിടം മുതലായവ
- വർത്തമാനം
- കാര്യം
- ഭവനം
- കുട
- എലി
- അലക്കുകാരൻ
- വസ്ത്രധാരണം
- പാവ
- വസ്ത്രത്തിന്റെ വലിപ്പം
- തയ്യൽക്കാരൻ
- മുണ്ടു്, നൂൽ കൊണ്ടു നെയ്തുണ്ടാക്കിയ വസ്തു, തുണി
- ഗുഹ്യപ്രദേശത്തെ മറയ്ക്കുന്നതു് എന്നർത്ഥം.
- പച്ചില
- വസ്ത്രമുണ്ടാക്കുന്ന പദാർത്ഥം
- ചിലമരത്തിന്റെ തൊലി
- ഒരുമാതിരി പുഴു
- പഞ്ഞിയുണ്ടാക്കുന്ന ഒരുമാതിരി കായ്
- പരുത്തിക്കായ്.
- ചില മൃഗങ്ങളുടെ രോമം
- വസ്ത്രം കൊണ്ടുണ്ടാക്കുന്ന ഒരുമാതിരി ഭവനം
- വിശേഷണം:
- വസ്ത്രമില്ലാത്ത
- ഒരുമാതിരി ഉപ്പു്
- വില
- കച്ചവട സാധനം ഇതുകൊണ്ടു നിലനിൽക്കുന്നതിനാൽ ഈ പേർ വന്നു.
- കൂലി, ശമ്പളം
- വസ്ത്രം
- സമ്പത്തു്
- മരണം
- ജീവവായു സഞ്ചരിക്കുന്ന വലിയ ഞരമ്പു്
- അംഗപ്രത്യംഗങ്ങളുടെ സന്ധിബന്ധനത്തെ ചെയ്യുന്നതായ ഞരമ്പു്, പെരുഞരമ്പു്. സന്ധിബന്ധങ്ങളെ മറയ്ക്കുന്നതു് എന്നർത്ഥം.
- ഇന്ദ്രന്റെ നഗരം, അമരാവതി
- അമരാവതിയിലുള്ള ഒരു തടാകം
- അളകാപുരി
- അളകാപുരിയിലെ തടാകം
- മേല്പറഞ്ഞ നദി അമരാവതിയിലും അളകാപുരിയിലും കൂടിയാണു ഒഴുകുന്നതു്.
- പാന്ഥൻ
- കാള
- പശു
- കാള
- കാറ്റു്
- സ്നേഹിതൻ
- ഗുണദോഷക്കാരൻ
- നദി
- കാള
- വിശേഷണം:
- ചുമക്കുന്ന
- ചുമക്കുക
- ഒഴുകുക
- വാഹനങ്ങളിൽ ഏതെങ്കിലും
- വിശേഷണം:
- വഹിക്കത്തക്ക
- കൊണ്ടുപോകാൻ സൗകര്യമുള്ള
- കാറ്റു്
- ചുമക്കുക
- വാഹനം
- കാളയുടെ ഉപ്പുചുമൽ
- നുകംവയ്ക്കുന്ന സ്ഥാനം. നുകത്തെ വഹിക്കുന്നതു് എന്നർത്ഥം.
- കാറ്റു്
- പെരുവഴി
- ആണാടു്
- അറുപത്തുനാലു് ഇടങ്ങഴിത്താപ്പ്. നാലു ദ്രോണം
- കിരാതചന്ദനം
- ബോട്ടു്
- വള്ളം
- ആറ്
- നദി
- ഭരിക്കുന്നു
- ചുമക്കുന്നു
- തോണി
- ചങ്ങാടം
- പൊങ്ങുതടി
- മേലാ
- ചെയ്വാൻ കഴിയില്ല
- മേലായ്ക
- അരുതായ്ക
- പുറത്തു
- വെളിയിൽ
- അഗ്നി, തീ
- ഹവ്യത്തെ വഹിക്കുന്നവൻ എന്നർത്ഥം. ദേവകൾക്കു ഹവ്യത്തെ എത്തിച്ചുകൊടുക്കുന്നവൻ എന്നുമാവാം. അഷ്ടദിൿപാലന്മാരിൽ ഒരാൾ.
- കൊടുവേലി
- വയറ്റിലെ അഗ്നി
- വടുകപ്പുളിനാരകം
- ആചാര്യൻ
- ദൈവം
- കുതിര
- സോമൻ
- ചേരുമരം
- കിഴക്കുതെക്കേ മൂല
- മുള
- അരണിവൃക്ഷം
- ഒരിക്കലും വിട്ടുപിരിയാതെയുള്ള ലക്ഷണസാന്നിദ്ധ്യം
- വഹ്നിമരത്തിന്റെ ചെറിയ കൊമ്പുമുറിച്ചതു്
- അഗ്നിജ്ജ്വാല
- താതിരി
- മേത്തോന്നി
- സ്വർണ്ണം
- നെയ്യു്
- തീകൊണ്ടുള്ള ഒരു വളയം
- സ്വർണ്ണം
- വെള്ളോടു്
- ചെമന്ന ആമ്പൽ
- കുയുമ്പപ്പൂ
- കുങ്കുമം
- അത്തിത്തിപ്പലി
- ഞാഴൽ
- മേത്തോന്നി
- താതിരി
- കൊടുവേലി
- വഹ്നി എന്നു പേരുള്ളതു് എന്നർത്ഥം.
- വാഹനം
- വണ്ടി, ചാടു് മുതലായ വാഹനം
- കൈയിലിടുന്ന ആഭരണം, മുടുകും മറ്റും
- പുരയുടെ കഴുക്കോൽ തുളച്ചു ചെലുത്തുന്നതിന്നു ചതുരമായിട്ടു തീർക്കുന്ന മരം
- പാമ്പിന്റെ തൊലി (ചട്ട)
- ഒരുമാതിരിപ്പാമ്പു്
- കട്ടാരം
- വളഞ്ഞ വാൾ
- വെളുപ്പുനിറം
- വിശേഷമായി കാണപ്പെടുന്നതു് എന്നർത്ഥം.
- ഈർപ്പമുള്ള മണ്ണിലും മറ്റും ചവിട്ടിയാൽ കാലിന്റെ വിരലിന്നിടയിൽ ചൊറിഞ്ഞുണ്ടാകുന്ന ഒരു ദീനം
- ഇരകടി
- വളവ്
- ചുറ്റൽ
- കാര്യം വെളിപ്പെടുത്തിപ്പറയാതെ ഉപായത്തിൽ ഗ്രഹിപ്പിക്കുക
- അർത്ഥം എളുപ്പത്തിൽ മറ്റൊരാൾ അറിഞ്ഞുപോകരുതെന്നു വിചാരിച്ചു ചുറ്റിക്കെട്ടിപ്പറയുക. കല്യാ
- ണസൗഗന്ധികം തുള്ളക്കഥയിലെ ‘താമരാസാക്ഷന്റെമെത്തേടെതാഴത്തു’ എന്നും മറ്റുമുള്ള ഭാഗം ഇതിനു ദൃഷ്ടാന്തമാകുന്നു. (ഹനുമാൻ എന്ന പദം നോക്കുക).
- പ്രേരിപ്പിക്കുക
- പുലയൻ
- ഒരുവക ക്ഷൗരകൻ
- വിശേഷണം:
- വളവുള്ള
- ഒരായുധം
- വളവു്
- പറമ്പു്
- വള്ളത്തിൽ വെയ്ക്കുന്നതിനു കെട്ടിയുണ്ടാക്കുന്ന പുര
- ഒരുവക ചെറിയ പുഴുവു്
- മട്ടുപ്പാവു്
- മുഖപ്പലക
- ചുവരിൽ പുലിമുഖവും മറ്റും വെയ്ക്കുന്നതിനുള്ള വളമരം
- സസ്യാദികൾ തഴച്ചുവരുന്നതിനു് അവയുടെ ചുവട്ടിൽ വെയ്ക്കുന്ന ചവറുംമറ്റും
- ഒരുമാതിരി ചെറിയ പുഴുവു്
- പ്രോത്സാഹിപ്പിക്കുക
- തേങ്ങാക്കഷണം. ഉരുണ്ടതാണു് (വൃത്താകാരമാണു്)
- വളകഴിപ്പൻ
- ഇരിമ്പു്
- ഓടു മുതലായ ലോഹങ്ങൾകൊണ്ടു വട്ടത്തിൽ പണിതൊ വാർത്തൊ ഉണ്ടാക്കിയ വസ്തു
- ഒരുമാതിരി പാത്രം
- ഒരുമാതിരി ഉപ്പു്
- കുനിയുന്നു
- കൂനുന്നു
- (വളയ്ക്കുന്നു- സകര്‍മ്മകക്രിയ:)
- ചൊവ്വല്ലാതെയാക്കുന്നു, കുനിയ്ക്കുന്നു
- നേർവഴി വിട്ടു ചുറ്റി നടക്കുന്നു
- ആനവണക്കി
- കല്ലുകൊണ്ടു പുറത്തറയിൽ പണിയുന്നതിൽ ഒന്നിന്റെ പേർ
- മരംകൊണ്ടു മേൽപുരയിൽ പണിയുന്നതിൽ ഒന്നിന്റെ പേർ
- വർദ്ധിക്കുന്നു
- വലിയതാകുന്നു
- (വളർക്കുന്നു, വളർത്തുന്നു- സകര്‍മ്മകക്രിയ:)
- അനവധി
- പെരുത്തു്
- ആനവണങ്ങി
- വളർവടി
- വിശേഷണം:
- വലിയ
- വളഞ്ഞ
- വെളുത്ത
- (പ്രാചീനമലയാളം:)
- രക്ഷിക്കുന്നു
- വിശേഷണം:
- വെളുപ്പുനിറമുള്ള
- മുത്തു്
- വെളുപ്പുനിറം
- വളരുക
- വളർത്തുക
- വളർച്ച
- കോളാമ്പി
- ചൊവ്വില്ലായ്ക
- കൂനു്
- ചെറിയ പൈതൽ പറയുന്ന ശബ്ദം
- അധോവായു
- കീഴ്ശ്വാസം
- ചോറു്
- കറി മുതലായവ ആറിത്തണുത്താൽ ദുർഗന്ധവും ദുസ്സ്വാദും ഉണ്ടാകുന്നു
- സ്ത്രീകളെപ്പറയുന്ന ഒരു ശകാരവാക്കു്
- വളിച്ചാലുള്ള അവസ്ഥ
- കളിയായി പറയുന്നതു്
- കള്ളം
- കളവു്
- ചതിയൻ
- ഇഷ്ടത്തിന്നായിട്ടു പറയുന്ന നുണവാക്കു്
- തോണി ഊന്നുന്നവൻ
- വള്ളത്തിനുള്ള തടി
- വള്ളം പൂട്ടുന്ന ചങ്ങല
- വള്ളത്തിനകത്തിരുന്നു തുഴയുന്നതിനും മറ്റും ഉള്ള പടി
- വള്ളത്തിനകത്തു് ഇട്ടിരിക്കുന്ന പലക
- വള്ളംകളിക്കുമ്പോൾ പാടുന്ന ഒരുമാതിരി പാട്ടു്
- വഞ്ചിപ്പാട്ടു്
- വെള്ളത്തിന്നു മീതെ സഞ്ചരിക്കുന്നതിനായിട്ടു മരംവെട്ടിക്കുഴിച്ചുണ്ടാക്കിയ ഒരു സാധനം, തോണി, വഞ്ചി
- വല്ലം (2൦൦ മുതൽ 4൦൦ വരെ അരി കൊള്ളുന്ന മുളക്കുട്ട)
- ഒപ്പമില്ലായ്മ
- വള്ളി
- പുലയർക്കു കൊടുക്കുന്ന ഒരു സ്ഥാനപ്പേർ
- മുളച്ചു പടരുന്ന വസ്തു
- ി (ഇ) എന്ന അടയാളം
- നാരു് (കെട്ടുന്നതിനുള്ളതു്)
- കാതിന്റെ വള്ളി (വക്കു്)
- വല്ലി. സുബ്രഹ്മണ്യന്റെ പത്നി
- ചെറുകാഞ്ഞിര വൃക്ഷം
- കന്നുകാലികളെ വിലയ്ക്കു വാങ്ങിക്കുമ്പോൾ ഉടമസ്ഥർ അവയുടെ കഴുത്തിൽ കയറിട്ടു തരുന്നതിനായിട്ടു വിലയിൽ കൂടാതെ കൊടുക്കുന്ന അല്പം ദ്രവ്യം
- ചെവിയുടെ അടിവശം
- ഒരുമാതിരി കിഴങ്ങു്
- വള്ളിക്കെട്ടു്
- വള്ളി ചുറ്റിപ്പടർന്നു പുരപോലെ ആയതു്
- വള്ളിക്കുടിൽ
- വള്ളി കൊണ്ടുണ്ടാക്കിയ കൊട്ട
- കയ്യാലക്കൊട്ട
- വക്കു കോർത്തികെട്ടുന്നതിനു തടിമേൽ തുളച്ച ദ്വാരം
- ഒരു വൃക്ഷം
- ഒരുവക നാരകം
- വള്ളിനാരകത്തിന്റെ ഫലം
- ഒരുമാതിരി ചെറിയ പുലി
- ഒരു ചെടി
- വിഷം, വ്രണം, അരുചി മുതലായവക്കു നന്നു്. സംസ്കൃതം: മല്ലികാ തമിഴ്: മല്ലികൈ ഇംഗ്ലീഷ്: Arabian Jasmine അറേബ്യൻ ജാസ്മിൻ.
- ഒരു വള്ളി
- വെള്ളാട്ടുകരേ രാജാവു്
- വെള്ളാട്ടുകര രാജ്യം
- ഒരുവക കറിസ്സാധനവള്ളി
- പുലയർക്കു കൊടുക്കുന്ന ഒരു സ്ഥാനപ്പേർ
- ഉണങ്ങിയ മീൻ അല്ലെങ്കിൽ ഇറച്ചി
- ഉപ്പമ്മീൻ
- ഉപ്പിട്ട മീൻ
- സാമന്തർക്കു് വെള്ളാട്ടുകരെ പറയുന്ന ഒരു പേർ
- വ്യവഹാരം
ന്നെന്നോടുകൂട വഴക്കാകൊല്ല’
- വണക്കം
- വിനയം
- കീഴടക്കം
- ഒതുക്കം
- ശങ്ക
- വളയത്തക്കവണ്ണമുള്ള മൃദുത്വം
- വഴക്കു കൂട്ടാൻ തല്പര്യമുള്ള ആൾ
- വഴക്കു പറയുന്നതിലും കലഹിക്കുനതിലും സന്തോഷമുള്ളവൻ. സ്ത്രീ:വഴക്കുകാരി
- വളയ്ക്കുന്നു
- താഴ്മ കാണിക്കുന്നു
- ഒരു പക്ഷി
- വഴക്കം
- വാടിയ ഇല
- ഉണങ്ങിയ ഇല
- വളയുന്നു
- കുനിയുന്നു
- കീഴിലടങ്ങുന്നു, കീഴ്പ്പെടുന്നു
- വണങ്ങുന്നു
- അഴയുന്നു (പ്രാചീനമലയാളം:) (സകര്‍മ്മകക്രിയ:വഴക്കുന്നു)
- യാത്ര ചോദിക്കുന്നു
- ഒരു വൃക്ഷം
- കാട്ടുവയന = കരിവേലപ്പട്ട.
- ഒരു തരം പാമ്പ്
- ദുർബുദ്ധി
- ഇതു വഷളൻ എന്നതു ദുഷിച്ചതാണ്. പ്രയോഗിക്കാതിരിക്കുക നന്ന്.
- എല്ലാവർക്കും നടക്കുന്നതിനായിട്ടുള്ള സ്ഥലം, പോകയും വരികയും ചെയ്യുന്ന സ്ഥലം
- നിർവാഹം
- ഉപായം
- മുറ, ക്രമം
- കാരണം
- വംശപാരമ്പര്യം
- വഴികാണിക്കുന്നവൻ
- ഒരുവന്റെ ഉപജീവനത്തെ ഇല്ലാതാക്കുന്നു
- മുറകേട്
- വഴിച്ചെലവിനുള്ള അരി
- വഴിപോക്കൻ
- പാത്രങ്ങളിലും മറ്റും നിറഞ്ഞു കവിയുക
- ഒരു ദിക്കിൽ നിന്നു പുറപ്പെട്ടാൽ മറ്റൊരു ദിക്കിൽ എത്തുന്നതുവരയ്ക്കുമുള്ള ചെലവ്
- തിരുവിതാംകുർ രാജ്യത്തിൽ മുൻപുണ്ടായിരുന്ന തീരുവ സ്ഥലങ്ങളിൽ ഉൾപ്പെട്ടിരുന്ന ചെറിയ അധികാരങ്ങൾ
- വ്യാജച്ചരക്കു കൊണ്ടു പോകുന്നവരുടെ പ്രത്യേക വഴി
- ദൂരദിക്കിലേക്കു പോകുന്നവർ വഴിയിൽ ഭക്ഷിക്കുന്നതിൻ പൊതികെട്ടി കൊണ്ടുപോകുന്ന ചോറു്
- വഴിമുട്ടു്
- പല വഴികൾ കൂടുന്നതിനടുത്ത സ്ഥലം
- ജനങ്ങൾ നടന്നു വഴിയുണ്ടായ അടയാളം
- കമ്പവെടിയ്ക്കും മറ്റും പടക്കങ്ങളിൽ തീ ചെല്ലുന്നതിനുള്ള വെടിമരുന്നുതിരി
- വഴിമാറ്റം
- തിരിച്ചറിവു്
- വഴിയ്ക്കുള്ള സഹായം
- വഴി പിഴയ്ക്ക
- വഴിയിൽ നടക്കുക
- നേർച്ച
- ക്ഷേത്രങ്ങളിൽ കൊടുക്കുന്നതു്
- നേർച്ച കഴിക്കുന്നവൻ
- വഴിതെറ്റുക
- ഒരു ദിക്കിൽ നിന്നും മറ്റൊരു ദിക്കിൽ പോകുന്നവൻ
- വഴിക്കാരൻ
- കഴിയുന്നിടത്തോളം
- നല്ലവണ്ണം
- ഭംഗിയായി
- റോട്ടുവേല
- കീഴടങ്ങുന്നു
- കതിനായ്ക്കും മറ്റും തീപിടിക്കുന്നതിനു പുറമേയിടുന്ന വെടിമരുന്നു്
- വഴിയിൽ നിന്നും മാറുക
- വഴി പിഴയ്ക്കുക
- ക്രമത്തെറ്റു്
- വഴിക്കാർക്കു വെള്ളം കൊടുക്കുന്ന സ്ഥലം
- തണ്ണീർപ്പന്തൽ
- വഴിപോക്കർക്കു കയറിയിരുന്നു തളർച്ച തീർക്കുവാനുള്ള മണ്ഡപം
- നിർവാഹമുണ്ടാകുന്നു
- (സകര്‍മ്മകക്രിയ:വഴിയാക്കുന്നു).
- കാര്യം സാധിക്കുന്നു
- നിറഞ്ഞു കവിയുന്നു
- (കാരണക്രിയ:വഴിക്കുന്നു). (പ്രാചീനമലയാളം:)
- കാര്യങ്ങൾ തീർച്ചചെയ്യുന്നു
- വഴിക്കാർക്കു കൊടുക്കുന്ന ഭക്ഷണം
- വഴിയിൽ കൂടെ
- മുറയ്ക്കു
- മര്യാദപ്രകാരം
- പിന്നാലെ
- പുറകോട്ടു്
- മാർഗ്ഗമാകുന്നവരം
- (പ്രാചീനമലയാളം:)
- നേരേവരുന്നു
- ഉദാ:ശിക്ഷയാൽ അവൻ വഴിവരാറുണ്ടു്.
- അശ്രദ്ധയോടെ കാര്യങ്ങൾ ചെയ്യുക
- തെങ്ങിൽ മടലിന്റെ അകത്തുനിന്നു കീറിയെടുക്കുന്ന നാരു്
- ചറുക്കുന്നു, തെറ്റുന്നു
- വൈകുന്നു
- ഇളനീരിന്റെ അകത്തുള്ള വസ്തു
- വഴുമ്പൽ
- തെറ്റൽ
- ചില മത്സ്യത്തിന്റെ മേത്തും മറ്റുമുള്ള അവസ്ഥ
- തെറ്റുന്നു
- കാലുതെറ്റി വിഴുവാൻ തുടങ്ങുന്നു
- ചറുക്കുന്നു
- വഴുക്കുക എന്നതു ‘വഴുതുക’ എന്നതിന്റെ പ്രയോജകപ്രകൃതിയാണു്.
- ക്ഷമ
- ഉപേക്ഷ
- തെറ്റു്, ചറുക്കൽ
- ഒരുവക കറിസ്സാധനമുണ്ടാകുന്ന തൈ
- വഴുതിനയുടെ കായു്
- ക്ഷമിക്കുന്നു
- ഉണ്ടാകുന്നു
- തെറ്റുന്നു, ചറുക്കുന്നു
- ഒരു തൈ
- ചെറുവഴുതിന
- കറുത്തചുണ്ട
- പുണ്യാഹച്ചുണ്ട
- ചില പശയോ ചെളിയോ കൊണ്ടുണ്ടാകുന്ന ഒരു തെറ്റൽ
- അധികമായുള്ള തെറ്റൽ
- തെറ്റിത്തെറ്റി
- പശയിടുക, പശയിട്ടുപറ്റിക്കുക
- വറുപ്പു്, വറക്കുക
- വറത്തുപൊടിച്ച വസ്തു
- വറക്കുന്ന പാത്രം
- പൊരിക്കുന്നു
- 1. ധാന്യാദികൾ കലത്തിലും മറ്റും ഇട്ടു വെള്ളംകൂടാതെ വേവിക്കുന്നു. 2. ഉപ്പേരിക്കഷണവും മറ്റും വെളിച്ചെണ്ണയിലോ നെയ്യിലോ ഇട്ടു വേവിക്കുന്നു.
- ചുരുക്കം
- അപൂർവസ്ഥിതി
- ക്ഷാമം
- വരടു്
- ഉണങ്ങിയ
- മച്ചി
- മലടി
- ഉണക്കുന്നു
- നല്ലവണ്ണം പൊരിക്കുന്നു
- വറ്റിക്കുന്നു
- പൊരിച്ച കറി
- വറക്കുക
- പഞ്ഞം, ക്ഷാമം
- ഉണക്കുകാലം, അധികം വെയിലുള്ള സമയം
- പരത്തി ഉണക്കിയ ചാണകം
- ഉണങ്ങുന്നു
- വെള്ളം വറ്റുന്നു. നല്ലപോലെ പൊരിയുന്നു
- (ഇപ്പോൾ വരളുന്നു എന്നായിരിക്കുന്നു).(സകര്‍മ്മകക്രിയ:വരട്ടുന്നു).
- വരണ്ടതിന്റെ അവസ്ഥ
- ക്ഷാമം, ദാരിദ്ര്യം
- ചൂടു്
- വറവു്
- ചേന
- വാഴയ്ക്ക മുതലായവ നുറുക്കി ഉപ്പുപുരട്ടി വെളിച്ചെണ്ണയിലോ നെയ്യിലോ വറുത്തതു്
- ഒരു കറി
- ക്ഷാമം, ദാരിദ്ര്യം
- ചൂടു്
- പാവപ്പെട്ടവൻ
- ചോറു്
- ചോറ്റിന്നുള്ള അശുദ്ധി
- ഉണക്കുകൊണ്ടു് വെള്ളം വലിയുക
- തേകുന്നതിനാലുണ്ടാകുന്ന വെള്ളക്കുറവു്
- പുത്തരിച്ചുണ്ട
- ഉണങ്ങിയ മുളകു്
- വറ്റാത്ത
- നശിക്കാത്ത
- വെയിൽകൊണ്ടോ തീ കൊണ്ടോ തേകുകകൊണ്ടോ വെള്ളം കുറയുന്നു
- വെയിൽകൊണ്ടും മറ്റും ജലം തീരെയില്ലാതാകുന്നു
- നീരുപൊറുക്കുന്നു
- (സകര്‍മ്മകക്രിയ:വറ്റിക്കുന്നു).
- അ എന്നപോലെ
- സംശയം
- മാത്രം. ഇപ്രകാരമുള്ള അർത്ഥങ്ങൾ വരും
- ഉദാ:അദ്യവാ ശ്വോ വാ = ഇന്നോ നാളെയോ.
- വരുക എന്നു ഒരാളോടുപറക
- ജലം
- മുഖത്തുള്ളതിൽ ഭക്ഷിക്കുന്ന ദ്വാരം
- സഞ്ചി, കുടം മുതലായ വസ്തുക്കളുടെ അകത്തേക്കുള്ള വഴി, ചില ആയുധങ്ങളുടെ മൂർച്ചയുള്ള ഭാഗം
- ഒരു വൃക്ഷം
- ഒരു മത്സ്യം
- ഒരു കന്ദശാകം
- സംസ്കൃതം: രക്താലു. ഇതിനു വെട്ടുചേമ്പിന്റെ ഗുണമാണുള്ളതു്. ചുട്ടുനീറലിനും മറ്റും നന്നു്.
- ഒരങ്ങാടിമരുന്നു്
- കാർകോകിൽ
- വാതത്തെ ചുരുക്കുന്നതു് എന്നർത്ഥം.
- വചനം
- ഭംഗി (പ്രാചീനമലയാളം:)
- മാധുര്യം, അക്ഷരവ്യക്തി, സുസ്വരം, പദസ്ഫുടത, ലഘുത, സ്ഥൈര്യം ഇവയ്ക്കു ’വചോഗുണഷൾക്കം’ എന്നു പേർ.
- ഒരുമാതിരി വെട്ടുകത്തി
- നടൻ
- മുറകേടായി പറക
- ശകാരം
- വായടച്ചുകെട്ടുക
- വാക്കിലേറ്റം
- ശകാരം
- സരസ്വതി
- സ്തുതിക്കപ്പെടുന്നവൾ എന്നർത്ഥം.
- വാക്കിന്റെ വ്യാജം
- വഴക്കുപറയുക
- സരസ്വതി
- സരസ്വതി
- വിശേഷണം:
- വാഗ്വൈഭവമുള്ള
- വ്യാഴൻ
- സ്വാധീന വാക്കായിട്ടുള്ളവൻ
- വാക്കിന്റെ കടുപ്പം
- സരസ്വതീനദി
- ചൂർണ്ണിക
- സങ്കീർണ്ണകം
- മഹാവാക്യം ഇങ്ങനെ 3. വിധം. (ഓരോന്നും പ്രത്യേകം പ്രത്യേകം നോക്കുക)
- ഭർത്തൃഹരിയുടെ പുസ്തകം
- വാക്കു്
- വാചകം
- ഒരു ജ്യോതിശ്ശാസ്ത്രഗ്രന്ഥം
- (വ്യാകരണത്തിൽ) ഒരു സംഗതിയെ പൂർണ്ണമായി വിവരിക്കുന്ന പദങ്ങളുടെ കൂട്ടം, തിങന്തസമൂഹത്തിന്നും സുബന്തസമൂഹത്തിന്നും വാക്യം എന്നു പേർ
- വാക്യങ്ങളുടെ പൊരുൾ
- സന്യാസി
- പരിശുദ്ധൻ
- പണ്ഡിതൻ
- ധീരൻ
- ചെന്നാ(യ്)
- കടിഞ്ഞാൺ
- വിശേഷണം:
- നന്ദികെട്ട
- വാഗ്ദത്തത്തെ ഇല്ലാതാക്കുന്ന.
- വിശേഷണം:
- വാഗ്വൈഭവമുള്ള.
- ബൃഹസ്പതി
- പറവാൻ സാമർത്ഥ്യമുള്ളവൻ, വിദ്വാൻ
- ബ്രഹ്മാവു്, ബ്രഹ്മം
- സരസ്വതി
- വാഗ്വൈഭവമുള്ളവൻ, വിദ്വാൻ
- ബൗദ്ധന്മാരുടെ ഒരു ദേവൻ
- ബ്രഹ്മാവു്
- സരസ്വതി
- കാർകോകിൽ
- നായാട്ടുവല ഹിംസിക്കുന്നതു് എന്നർത്ഥം
- ഒരു ഗ്രന്ഥകാരൻ
- വലവെച്ചു മൃഗങ്ങളെ പിടിക്കുന്നവൻ. വാഗരുകൊണ്ടു ചരിക്കുന്നവൻ എന്നർത്ഥം
- വാവൽ
- വിശേഷണം:
- വാക്കുകൊടുക്കപ്പെട്ട
- പ്രതിജ്ഞ
- വാക്കുകൊടുക്കുക
- കൊടുക്കാമെന്നു പറയപ്പെട്ട കന്യക
- ചുണ്ടു്
- പ്രതിജ്ഞ
- വാക്കുകൊടുക്കുക
- വിശേഷണം:
- വാക്കുകൊണ്ടു ചീത്തയാക്കപ്പെട്ട.
- ചെയ്യേണ്ടുന്ന പ്രായം കഴിഞ്ഞിട്ടും ഉപനയനവും മറ്റും കഴിക്കപ്പെടാത്ത ബ്രാഹ്മണൻ
- സരസ്വതി
- ചീത്തവാക്കു്, ശകാരം
- അപശബ്ദം
- വാക്കുകളുടെ ധാരാളത്വം
- വളരെ വാക്കുകളുടെ പ്രയോഗം
- അഷ്ടാംഗഹൃദയ കർത്താവായ ഒരു ആചാര്യൻ
- “ഇദ്ദേഹം ബുദ്ധമതക്കാരനാണെന്നു ഏതുപ്രകാരമോ ജനങ്ങളുടെ ഇടയിൽ ഒരു അഭിപ്രായം വ്യാപിച്ചിട്ടുണ്ടു്. ഈ അഭിപ്രായം യുക്തിയുക്തമല്ല. ബുദ്ധമതത്തിലേയും ഹിന്ദുമതത്തിലേയും തത്വങ്ങൾക്കു തമ്മിൽ പല വ്യത്യാസങ്ങളുണ്ടു്. പല ഭാഗങ്ങളും വിരുദ്ധമായിരിക്കുന്നു. ബുദ്ധമതക്കാർ ഹൈന്ദവ വേദത്തെ അംഗീകരിക്കാത്തവരാണു്. ഹിന്ദുമതം, പുരാണം, വേദം, മന്ത്രം, വിശ്വാസം മുതലായവയോടു വാഗ്ഭടാചാര്യർക്കു് പൂർണ്ണമായ അനുഭവമുണ്ടെന്നു അഷ്ടാംഗഹൃദയത്തിന്റെ പല ഭാഗങ്ങളും വ്യക്തമാക്കുന്നുണ്ടു്. അഷ്ടാംഗഹൃദയത്തിന്റെ കർത്താവു് ഒരിക്കലും ബുദ്ധമതക്കാരനായിരുന്നില്ലെന്നു തെളിയുന്നു”.
- വിശേഷണം:
- വാൿസാമർത്ഥ്യമുള്ള
- നല്ല യുക്തികളോടു കൂടി പറയുന്ന. (നകരോന്തം). (ഗ്മീ
- ഗ്മിനീ
- ഗ്മി).
- വാക്കിനു സാമർത്ഥ്യമുള്ളവൻ
- വ്യാഴം
- വിഷ്ണു
- തത്ത
- വിശേഷണം:
- സത്യമായി സംസാരിക്കുന്ന
- കുറച്ചു വർത്തമാനം പറയുന്ന
- സൂക്ഷിച്ചു സംസാരിക്കുന്ന
- വിനയം
- മര്യാദ
- അടക്കം
- നീരസംകൊണ്ടോ മറ്റോ മിണ്ടാതെയിരിക്കുക
- വാക്കുതർക്കം
- വാക്കുസാമർത്ഥ്യം
- വാക്കിന്റെ ഒരു തരഭേദം
- വാക്കുസാമർത്ഥ്യം
- സമുദ്രം
- കട്ടാരം
- ചൊട്ട
- മേടിക്ക
- പുറകോട്ടു മാറ്റം
- നീങ്ങുക
- അടുപ്പത്തുനിന്നു നീക്കുക.
- മേടിക്കുന്നു
- (കാരണക്രിയ:വാങ്ങിപ്പിക്കുന്നു.)
- പുരക്കു വിസ്താരം കൂട്ടുന്നതിനു വയ്ക്കുന്ന വാരയുത്തരം
- വിലകൊടുത്തുംമറ്റും മേടിക്കുന്നു
- പുറകോട്ടു മാറുന്നു
- അടുപ്പത്തുനിന്നു നീക്കുന്നു
- പൂവും മറ്റും എടുത്തുഴിഞ്ഞു ചിലർ ദേവതയെ മാറ്റിക്കളയുന്നു
- വാക്കു കൊണ്ടും മനസ്സുകൊണ്ടും ദേഹംകൊണ്ടും ഉള്ള പ്രവൃത്തികൾ
- വിശേഷണം:
- വാക്കുകൊണ്ടുള്ള
- വാക്കിന്റെ സ്വരൂപം
- വാക്കിന്റെ ഭംഗി
- വാക്കിന്റെ ഭംഗിയായ ആരംഭം
- വചനാരംഭം
- വാക്കിന്റെ കാരണം
- വാക്കുനിമിത്തം
- ഒരുവക മീൻ
- നല്ല വാഗ്മി
- ശാസ്ത്രത്തിലെ ശബ്ദം
- സാഹിത്യശാസ്ത്രപ്രകാരം ശബ്ദത്തിന്റെ ഒരു വിഭാഗം
- അർത്ഥബോധത്തിനു വേണ്ടി പറയുന്ന വാക്കുകളുടെ കൂട്ടം
- (വ്യാകരണത്തിൽ)
- ഒരു കരോതി ക്രിയ കൂടാതെ അന്യോന്യം ചേർന്നുനില്ക്കുന്ന പദങ്ങളുടെ കൂട്ടം
- വായന
- കടങ്കഥ
- മൗനവ്രതമുള്ള തപസ്വി
- വാക്കിനെ അടക്കുന്നവൻ എന്നർത്ഥം.
- വ്യാഴം വാക്കുകളുടെ നാഥൻ എന്നർത്ഥം
- ഒരു വിശിഷ്ട സംസ്കൃത നിഘണ്ടു
- (താരാനാഥതർക്കവാചസ്പതി പണ്ഡിതരുടെ കൃതിയാണു്)
- വാക്കു്
- സംസാരം
- വിശേഷണം:
- നിന്ദ്യമായി വളരെ പറയുന്ന
- വിശേഷണം:
- ഏറ്റവും സംസാരിക്ക ശീലമുള്ള
- നിന്ദ്യമായി വളരെ പറയുന്ന
- വാചാലൻ എന്ന പദത്തിനു വളരെ പറയുന്ന, വാചാലൻ എന്ന പദത്തിനു വളരെ പറയുന്നവൻ എന്നു ശബ്ദാർത്ഥം).
- വിശേഷണം:
- പറയുന്ന
- (പദാന്ത്യത്തിൽ ചേരുന്നു). ഉദാ:കുശലവാചി = കുശലം പറയുന്ന.
- വാക്കുകൊണ്ടുള്ള
- വാക്കുമൂലമായുള്ള
- ദൂതന്മാരുടെ പക്കൽ കൊടുത്തയയ്ക്കുന്ന എഴുത്തു്
- വാക്യം
- സന്ദേശം, പറഞ്ഞയക്കപ്പെട്ട വർത്തമാനം
- ദൂതൻ
- വിശേഷണം:
- വാക്കിന്റെ യുക്തി
- നല്ലവണ്ണം സംസാരിക്കുക
- വിശേഷണം:
- വാഗ്വൈഭവമുള്ള
- വാഗ്മി. വാചോയുക്തിയിങ്കൽ പടു (സമർത്ഥൻ)
- വള്ളവും മറ്റും ചെത്തുന്ന ഒരുവക ഉളി, വളഞ്ഞ ഉളി
- മുത്തം, ചുംബനം
- മിറ്റത്തിനു ചുറ്റുമുള്ള സ്ഥലം
- പരിയമ്പുറം
- വെട്ടുക
- രണ്ടുപേരുകൂടി ഒരു കാര്യത്തെക്കുറിച്ചു സംസാരിക്കുമ്പോൾ വിചാരിച്ചിരിക്കാതെ മറ്റൊരുത്തൻ അതിനു ചേരുന്നതായ വാക്കുപറക
- വിശേഷണം:
- വചിക്കപ്പെടത്തക്ക, പറയപ്പെടുവാൻതക്ക
- കുറ്റം പറയപ്പെടത്തക്ക
- മൂന്നു ലിംഗത്തിലും പറയപ്പെടാകുന്ന പദം
- സ്പഷ്ടമായി പറഞ്ഞിരിക്കുന്നതിന്റെ അർത്ഥം
- ഒരു യാഗം
- യജ്ഞവിശേഷം
- അമ്പിന്നു വേഗമുണ്ടാവാനായി അതിന്റെ കടയ്ക്കൽ ചേർത്തുകെട്ടുന്ന തുവ്വൽ
- വേഗം
- ശബ്ദം
- നൈ
- ജലം
- ചിറകു്
- ആഹാരം
- യാഗം
- ബലം
- ധനം
- വിഷ്ണു
- ശിവൻ
- ശുക്ലയജുർവേദത്തിന്റെ കർത്താവോ സ്ഥാപകനോ ആയ യാജ്ഞവല്ക്യൻ
- കുതിര. വാജികൾ (ചിറകുകൾ ഉള്ളതു് എന്നർത്ഥം. വേഗമുള്ളതു് എന്നുമാവാം)
- കുതിരകൾക്കു പൂർവകാലത്തു ചിറകുണ്ടായിരുന്നല്ലൊ.
- പക്ഷി. ചിറകുള്ളതു് എന്നർത്ഥം
- അമ്പു്
- ആടലോടകം
- വിശേഷണം:
- വേഗമുള്ള
- ബലമുള്ള
- ഇന്ദ്രൻ
- ബൃഹസ്പതി മുതലായവർ
- ആടലോടകം. കുതിരപ്പല്ലിന്നു സദൃശമായ കേസരങ്ങൾ ഉള്ളതു് എന്നർത്ഥം
- ബലം
- പെൺകുതിര
- ഒരു യാഗം
- അശ്വമേധം
- കുതിരപ്പുര
- ഔഷധങ്ങളെക്കൊണ്ടു രേതസ്സിനെ വർദ്ധിപ്പിക്കുക
- കലശലായ കാമവികാരം
- ആഗ്രഹം
- ആഗ്രഹിക്കുന്നു
- വിശേഷണം:
- ആഗ്രഹിക്കപ്പെട്ട
- വിശേഷണം:
- വടവൃക്ഷംകൊണ്ടുണ്ടാക്കിയ, വടത്തെസംബന്ധീച്ച
- വാടിയ
- മൺകോട്ട
- മണം
- കിടങ്ങു്. ദുർഗ്ഗന്ധം
- ഒരു ക്ഌപ്തസമയത്തേക്കു വല്ലതും അനുഭവത്തിനു കൊടുത്തുപറ്റുന്ന പ്രതി
- ഫലം, കാളക്കൂലി, കൂലി (ഭാടകം എന്നതാണു് വാടക എന്നായതു്).
- മൺകോട്ടയുടെ ചുറ്റുമുള്ള കുഴി
- കിടങ്ങു്
- വില്ലൂസ്സ്
- വാട്ടം
- മൂക്കാതെ പഴുത്ത ഫലം
- ഉദ്യാനം
- വേലി, വേലിക്കകം
- വഴി
- മൺകോട്ട
- ഒരു ധാന്യം
- ഒരു പൂത്തൈ
- രാവും പകലും ഇടവിടാതെ നിന്നെരിയുന്ന വിളക്കു്
- വേലിക്കകമായുള്ള സ്ഥലം, വളപ്പിനകം
- ഭവനം
- ഒരു ധാന്യം
- ആവരണമുള്ള സ്ഥലവിശേഷം
- വഴി
- തോട്ടം, പൂങ്കാവനം
- വീടിരിക്കുന്ന സ്ഥലം
- കുറുന്തോട്ടി
- കറിക്കായം
- തീയോ വെയിലോ കൊണ്ടു വാടിയതായി തീരുന്നു, വഴങ്ങുന്നു
- തളരുന്നു
- ശോഭ കുറയുന്നു
- ദുഃഖിക്കുന്നു
- (സകര്‍മ്മകക്രിയ:വാട്ടുന്നു, വാടിക്കുന്നു.)
- തളർച്ച (വാട്ടംപൊരുന്ന = തളർച്ച അധികമായിത്തീർന്ന)
- ക്ഷീണം
- വഴക്കം
- ശങ്ക
- ബാക്കി, Balance
- ഒരു പച്ചമരുന്നു്
- കുറുന്തോട്ടി. വാടിയെ (തോട്ടത്തെ) അലങ്കരിക്കുന്നതെന്നർത്ഥം
- സമുദ്രത്തിലെ തീ
- ബഡവാഗ്നി
- കാള
- വിശേഷണം:
- അധികമായ
- ഉറപ്പുള്ള
- വളരെ
- അധികം
- നന്നായി
- നല്ലവണ്ണം
- വാണം എരിച്ചു വിടുന്നതിന്നു് വെടിമരുന്നിട്ടിരിക്കുന്ന മുളംകുറ്റി
- വാണക്കുറ്റിമേൽ വെച്ചു മുറുക്കുന്ന അലകുവടി
- ബാണൻ, മഹാബലിയുടെ പുത്രൻ
- ഒരു വലിയ വിദ്വാൻ, കവി
- അമ്പു്
- അഗ്നിയുടെ ഒരു പേർ. വെടിമരുന്നുകൊണ്ടുള്ള പ്രയോഗം
- അമ്പൊട്ടൽ
- വിശേഷണം:
- ബാണമുള്ള
- അമ്പുള്ള
- സരസ്വതി. നദീരൂപേണ പ്രവഹിക്കുന്നവൾ എന്നർത്ഥം. ബ്രഹ്മലോകത്തിലുള്ള മാനസസരസ്സിൽ ക്രീഡിക്കുന്നവൾ എന്നുമാവാം
- വാക്കു്
- നെയിത്തു്
- സരസ്വതീനദി
- ചെട്ടി
- കച്ചവടക്കാരൻ
- കച്ചവടം. വണിക്കിന്റെ കർമ്മം എന്നർത്ഥം
- കച്ചവടക്കാരൻ
- കള്ളൻ, ചതിയൻ
- കച്ചവടം
- തുള്ളുന്നവൾ, നർത്തകി
- മദിച്ചവൾ
- ദൂതി. ആവശ്യമായി സംസാരിക്കുന്നവൾ എന്നർത്ഥം
- കച്ചവടക്കാരൻ
- കച്ചവടം
- എണ്ണയുള്ള വസ്തുക്കളെ ആട്ടുന്ന ഒരു ജാതിക്കാരൻ
- കച്ചവടം
- ബ്രഹ്മാവു്. വാണി (സരസ്വതി) യാകുന്ന ജായയൊടു കൂടിയവൻ എന്നർത്ഥം
- സരസ്വതി
- വാക്കിന്റെ ശോഭ
- വാക്കുസാമർത്ഥ്യം
- സരസ്വതീവിലാസം
- (വാണീടും എന്നതിന്റെ പൂർവ്വരൂപം)
- പന്തയം
- പന്തായം
- ചൂതുപൊരുതുമ്പോഴും മറ്റും ജയിക്കുന്നവനു മടങ്ങുന്നവൻ കൊടുക്കാമെന്നു പറയുന്ന വസ്തു
- തുവരപ്പയറു്
- വായുപോലെയുള്ളതു്, വായുരൂപമായതു്, ആവി
- ചെമ്പു്
- നീരാരൽ
- വിശേഷണം:
- വാതരോഗമുള്ള
- തുവരപ്പയറു്
- പൊടി
- വാതദീനത്തിന്റെ ബീജം കലർന്നിട്ടുള്ള ദേഹപ്രകൃതി
- ഒരുപച്ചമരുന്നു്
- കൊടുംകാറ്റു്
- ഒരു രോഗം
- മേഘം
- വായു
- കാറ്റു്. വീയു(ശു)ന്നവൻ എന്നർത്ഥം
- വാതം സഞ്ചരിക്കുന്ന ഞരമ്പു്
- ഒരു രോഗം
- പുരികങ്ങളിലും കണ്ണുകളിലും വാതം ക്രമേണ ചിലപ്പോൾ വന്നിട്ടു പലപ്രകാരത്തിൽ വലിയ വേദനയുണ്ടാക്കും.
- ഭീമൻ
- ഹനുമാൻ
- പ്ലാശുവൃക്ഷം. വാതരോഗത്തെ കളയുന്നതു് എന്നർത്ഥം
- വാതംകൊണ്ടുണ്ടാകുന്നപനി
- ഒരു വാതരോഗം
- പെരുമാൻ. കാറ്റിന്റെ നേരെ പാഞ്ഞുചെല്ലുന്നതു് എന്നർത്ഥം
- ചുഴലിക്കാറ്റു്
- ഒരു രോഗം
- വാതം വായിൽ മുഴുവൻ സഞ്ചരിച്ചിട്ടു കുത്തിനോവോടുകൂടിയ പൊള്ളലുകളെ ഉണ്ടാക്കും.
- പെരുമാൻ
- കാറ്റു്
- ത്രിദോഷങ്ങളിൽ ഒന്നു്
- വാതരോഗം
- ഒരു പച്ചമരുന്നു്
- ഒരു ദീനം
- അരയാലു്
- ലഹരി പിടിച്ചവൻ. ഭ്രാന്തൻ
- ശരം
- കൊടുമുടി
- മഴവില്ലു്
- വാതംകൊണ്ടുണ്ടാകുന്ന ദീനം
- വിശേഷണം:
- വാതരോഗമുള്ള.
- ഒരു രോഗം
- നാക്കിൽ എല്ലാടവും വളരെ വേദനയോടുകൂടി കണ്ഠദ്വാരം അടയുമാറു മാംസാങ്കുരങ്ങളുണ്ടാകാം.
- വിശേഷണം:
- കാറ്റുള്ള
- വാതരോഗമുള്ള
- ആവണക്കു്
- ഒരു ദീനം
- വാതരക്തം
- അഗ്നി
- ആകാശത്തിന്റെ വായു സഞ്ചാരത്തിനു പ്രധാനമായ ഭാഗം
- വായു മണ്ഡലം
- കടല
- പെരുമാൻ
- ദണ്ഡകാരണ്യത്തിലേ ഒരു രാക്ഷസൻ. (ഇല്വലൻ എന്ന ശബ്ദം നോക്കുക)
- വായുകോപത്താലുള്ള സുഖക്കേട്
- കാറ്റടിയേറ്റിട്ടുള്ള പീഡ
- കസ്തൂരി
- കിളിവാതിൽ. കാറ്റിനു അകത്തുകടപ്പാനുള്ള മാർഗ്ഗം എന്നർത്ഥം
- കാറ്റുകൊള്ളുന്നതിനിരിക്കുന്ന മണ്ഡപമോ കൂടാരമോ
- കുതിര
- മാൻ. വായുവിനെ തേടിനടക്കുന്നതു് എന്നർത്ഥം
- ചേന
- നൊച്ചി
- കരിങ്കച്ചോലം
- വിഴാൽ
- ശതാവരി
- വെളുത്ത ആവണക്ക്
- ചേരുമരം
- ചതുരക്കള്ളി
- പുത്രദായി
- കരിമരം
- ചെറുതേക്ക്
- കുറാശാണി
- ബജാർ. bazar
- സർപ്പം
- ചുഴലിക്കാറ്റ്
- സൂര്യൻ
- കാറ്റ്
- ചന്ദ്രൻ
- ഒരു രോഗം. (യോനിവ്യാപന്നിദാനത്തിൽപ്പെട്ടതാണ്)
- വാതംകൊണ്ടുണ്ടാകുന്ന യോനികന്ദം രൂക്ഷമായിട്ടും വർണ്ണഭേദത്തോടും പൊട്ടലോടുകൂടിയുമിരിക്കും.
- ഭവനം മുതലായതിൽ കേറുവാനും മറ്റുമുള്ള വഴി
- കതകു്
- (വാ + ഇൽ = വാതിൽ = ഗൃഹം. ഗൃഹത്തിന്റെ വായു്).
- ക്ഷേത്രത്തിനകത്തുള്ള ഒരു സ്ഥലം
- വിശേഷണം:
- കാറ്റുള്ള.
- കാടി
- സംസാരിക്കുക
- വിശേഷണം:
- വാതരോഗമുള്ള
- ഭ്രാന്തുള്ള
- കൊടുംകാറ്റ്. വാതങ്ങളുടെ സമൂഹം എന്നർത്ഥം. (വാതുലം എന്നുമുണ്ട്. ചുഴലിക്കാറ്റ് എന്ന അർത്ഥവും കാണുന്നു)
- ഒരു വൃത്തത്തിന്റെ പേർ
- ഒരു ജാതിക്കാർ
- ഈഴവരുടെ ക്ഷൗരക്കാർ
- ചുഴലിക്കാറ്റ്
- കൊടുങ്കാറ്റ്
- പശുക്കിടാങ്ങളുടെ സമൂഹം
- പൈതങ്ങളുടെ കൂട്ടം
- പുത്രന്മാരേയും മറ്റും കുറിച്ചുള്ള സ്നേഹം
- സ്നേഹിക്കുന്നു
- ഒരു മഹർഷി
- കാമസൂത്രങ്ങൾ എന്ന പുസ്തകത്തിന്റെ കർത്താവാണ്.
- വാത്സ്യായന മഹർഷി ഉണ്ടാക്കിയ ഒരു ഗ്രന്ഥം
- വാദ്യക്കാരൻ
- സംസാരിക്കുന്നവൻ
- സംഭാഷണത്തിൽ സമർത്ഥൻ
- ശബ്ദിപ്പിക്ക
- വാദ്യം സേവിക്ക
- വാൿതർക്കം
- പറക
- വ്യവഹാരം, തർക്കം
- വിശേഷണം:
- പഞ്ഞികൊണ്ടുണ്ടാക്കപ്പെട്ട
- ഒരങ്ങാടിമരുന്നു
- എരട്ടിമധുരം
- തർക്കിച്ചു തൃപ്തിവന്ന സ്ഥിതി
- തർക്കിക്കുന്നതിലുള്ള പ്രതിപത്തി
- ഒരു മത്സ്യം
- ഈ മത്സ്യത്തിനു ആയിരം പല്ലുണ്ടെന്നു അഭിപ്രായം കാണുന്നു.
- വിശേഷണം:
- പറയുന്ന. (ദീ
- ദിനീ
- ദി).
- വാദിക്കുന്നവൻ, വിദ്വാൻ
- ആവലാതിക്കാരൻ
- ആർഹകൻ
- പറയുന്നു
- വ്യവഹരിക്കുന്നു
- വീണ മുതലായ തതവാദ്യത്തിന്റേയും
- മുരജം മുതലായ ആനദ്ധവാദ്യത്തിന്റേയും
- വംശം തുടങ്ങിയ സുഷിരവാദ്യത്തിന്റേയും
- കാംസതാളാദിയായ ഘനവാദ്യത്തിന്റേയും സാമാന്യമായ പേർ. ഒച്ചപ്പെടുത്തുന്നതു് എന്നു ശബ്ദാർത്ഥം. (വാദ്യം എന്ന പദം നോക്കുക)
- വിദ്വാൻ
- പണ്ഡിതൻ
- ജ്ഞാനി
- ആവലാതിക്കാരനും അതിനുത്തരം പറയുന്നവനും
- വാദ്യം കൊട്ടുന്നവൻ
- പല വാദ്യങ്ങളുടെ ശബ്ദം
- ഘനം
- തതം
- സുഷിരം
- വിതതം (വാദ്യം എന്നതു നോക്കുക)
- വാദ്യങ്ങളുടെ കൂട്ടം
- വീണ, മിഴാവു്, കുഴൽ, കൈമണി മുതലായവ
- വാദ്യശബ്ദം
- ശ്രോത്രേന്ദ്രിയത്തിന്നു ആഹ്ലാദകരമായ ഒരുവിധം ക്രിയയാകുന്നു വാദ്യം. ഋഗ്വേദത്തിൽ നിന്നാണുത്ഭവം. പ്രത്യേകശാസ്ത്രത്താൽ വിവരിക്കപ്പെട്ടിട്ടുള്ളതാകുന്നു. വാദ്യം നാലുവിധമുണ്ടു്. ഘനം, തതം, സുഷിരം, വിതതം ഇവയാകുന്നു. ഘനവാദ്യം ഓടുകൊണ്ടുണ്ടാക്കപ്പെട്ട എലത്താളം, ചേങ്ങല മുതലായവയാകുന്നു. വിരിഞ്ചക്ഷേത്രത്തിൽവെച്ചു ഡക്കാവാദ്യത്തേയും, ശിവക്ഷേത്രത്തിൽവെച്ചു കരതാലത്തേയും, സൂര്യക്ഷേത്രത്തിൽവെച്ചു ശംഖും, ദുർഗ്ഗാക്ഷേത്രത്തിൽവെച്ചു മാധുരി (ഒരുവക കുഴൽവാദ്യം), ഓടക്കുഴൽ ഇവയും പ്രയോഗിക്കരുതു്.
1. ഘനവാദ്യം 12-വിധം- കരതാലം, കാംസ്യബലം, ജയഘണ്ട, ശുക്തിക, കംബിക, പടവാദ്യം, വട്ടതോയം, ഘർഘരം, ത്സംത്സംതാലം, മഞ്ജീരം, കർത്തരി, ഉങ്കരം. (ഘനവാദ്യം കിന്നരന്മാർക്കുള്ളതാകുന്നു).
2. തതം-തതമെന്ന വാദ്യം തംബുരു, വീണ, ഫിഡിൽ മുതലായവയാകുന്നു. തതവാദ്യത്തിൽ അലാവനി, ബ്രഹ്മവീണ, കിന്നരി, ലഘുകിന്നരി, വിപഞ്ചി, വല്ലകി, ജ്യേഷധചിത്രാ, ഹസ്തിക, കുബ്ജിക, കൂർമ്മി, ശാരങ്ങി, പരിവാദിനി, വാരണഹസ്തം, രുദ്രം, കപിലാസി മുതലായ പലവിധഭേദങ്ങളുണ്ടു്. (തതവാദ്യം ദേവന്മാർക്കുള്ളതാണു്).
3. സുഷിരം-ഇതു് ഓടക്കുഴൽ, നാഗസ്വരം, ശംഖു, കൊമ്പു മുതലായ വാദ്യമാകുന്നു. സുഷിര വാദ്യഭേദം-വംശം, വാരി, മധുരി, തിത്തിരി, ശംഖം, കാഹളം, തോഡഹി, മുരളി, മുക്കു്, ശൃംഗിക, ശൃംഗം, കാപാലികവംശം, ചർമ്മവംശം. (സുഷിരവാദ്യം ഗന്ധർവന്മാർക്കുള്ളതാണു്). - 4. വിതതം (ആനദ്ധം) - ഇതു വാദ്യഭാണ്ഡത്തിന്റെ മുഖത്തു ചർമ്മം ബന്ധിച്ചു അതിന്മേലടിച്ചു മുഴക്കമുണ്ടാക്കുന്ന ചെണ്ട
- മദ്ദളം
- മൃദംഗം മുതലായവയാകുന്നു. ഇതു 3 വിധം - അങ്ക്യം (മടിയിൽവെച്ചു വാദനം ചെയ്യുന്നതു). ആലിംഗ്യം (ഗോപുച്ഛാകൃതിയിലിരിക്കുന്നതും തഴുകിക്കൊട്ടുന്നതും). ഊർദ്ധകം (ഉയരത്തുവെച്ചു താളം പിടിക്കുന്നതു്). ഇവയിൽ തുടി
- കടുന്തുടി
- പറ
- പെരുംപറ
- മിഴാവു് മുതലായവ ഉൾപ്പെടും. വിതതം (ആനദ്ധം) എന്ന വാദ്യം രാക്ഷസന്മാർക്കുള്ളതാകുന്നു
- വിവാഹം
- ഗുരു. വേദം പഠിപ്പിക്കുന്ന ഗുരു
- ഗുരുവിന്റെ മുറ
- വാദ്ധ്യാരുടെ പ്രവൃത്തി ചെയ്യുന്നവൾ. (ഉപാദ്ധ്യായിനി എന്ന പദം നോക്കുക)
- വിശേഷണം:
- ഉണങ്ങിയ
- ജീവിക്കുന്ന
- പോകുന്ന
- കാടിനെ സംബന്ധിച്ച
- കെട്ടിടം മുതലായതിനു അടയിൽ ചെയ്യുന്ന കല്പണി, അസ്ഥിവാരം
- ഉണങ്ങിയ കായ്
- ഉണങ്ങിയ പൂവു്. ഉണങ്ങിയതു് എന്നർത്ഥം
- ആകാശം
- വെള്ളത്തിന്റെ ഇരപ്പു്
- ഉണങ്ങിയ മരം
- ഉണങ്ങിയ കായ്
- ആകാശം
- ഒരു മീൻ
- കാട്ടിൽചെന്നു് തപസ്സുചെയ്യുന്നവൻ
- മൂന്നാം ആശ്രമി. പ്രസ്ഥം = കണക്കാക്കപ്പെട്ട വസ്തു. വനം തന്നെ പ്രസ്ഥമായതു വനപ്രസ്ഥം. അവിടെ ഭവിച്ചവൻ - വാനപ്രസ്ഥൻ
- മൂന്നാംആശ്രമം. (കാട്ടിൽചെന്നു തപസ്സുചെയ്യുക). പ്രസ്ഥം = കണക്കാക്കപ്പെട്ട വസ്തു
- പ്ലാശുവൃക്ഷം
- ഇരിപ്പവൃക്ഷം
- ഒരുമാതിരി മുല്ല
- നക്ഷത്രം
- ഒരു പക്ഷി
- കുരങ്ങു്. ‘വാ നരഃ’ - മനുഷ്യനോ എന്നു ശങ്കിക്കപ്പെടുന്നതു് എന്നർത്ഥം
- കുരങ്ങു്
- കല്ലാലു്
- സുഗ്രീവൻ
- ഹനുമാൻ
- ദേവകൾ
- ദേവേന്ദ്രൻ
- മഴവില്ലു്
- പൂവിൽ നിന്നു കായുണ്ടാകുന്ന വൃക്ഷം. ആദ്യം പൂവുണ്ടായി പിന്നീടു് അതിൽനിന്നു കായുണ്ടാകുന്ന മാവു തുടങ്ങിയ വൃക്ഷം. വൃക്ഷജാതിയിൽ പെട്ടതു് എന്നർത്ഥം
- കാടയടിയാൻ
- മാൻ
- സ്വർഗ്ഗലോകം
- ആറ്റുവഞ്ചിമരം, ചൂരൽ
- വം = ശുഷ്കം—ശുഷ്കമായ ജലത്തോടുകൂടിയതു് എന്നർത്ഥം.
- കൊട്ടം
- തുപ്പൽ
- കഴിമുത്തങ്ങ. വനത്തിൽ (ജലത്തിൽ) ഭവിച്ചതു് എന്നർത്ഥം
- ദേവകൾ
- ചോദ്യം അർത്ഥമായ വാക്യാലങ്കാരം
- ആകാശം
- വിശേഷണം:
- ഛർദ്ദിക്കപ്പെട്ട
- പുറത്തുതള്ളിയ
- പട്ടി
- ഛർദ്ദിക്കപ്പെട്ട അന്നം
- ഛർദ്ദി
- നെയ്ത്തുകാരന്റെ ഒരു തടി
- നെയ്ത്തുകോൽ
- വിടുവായൻ
- വിത
- ക്ഷൗരം
- നെയ്ത്തു്
- ക്ഷൗരംചെയ്യുക
- വലിയ കുളം
- നെടുങ്കോണി
- പൊയ്ക
- താമര
- ആമ്പൽ മുതലായവ മുളക്കുന്ന സ്ഥലം എന്നർത്ഥം
- ഇകാരാന്തമായും ഈകാരാന്തമായും ആകാം.
- കുളം.
- വിശേഷണം:
- വിതക്കപ്പെട്ട
- ക്ഷൗരംചെയ്യപ്പെട്ട
- പൊയ്കയുടെ തീരം
- കുളവക്കു്
- വേഴാമ്പൽപക്ഷി
- മരിക്കുക
- അച്ഛൻ
- തകപ്പൻ
- നിന്ദാവാക്കു്
- ശകാരം
- വിശേഷണം:
- വിതക്കപ്പെടുവാൻ തക്ക
- വിതക്കേണ്ടുന്ന.
- ഒരങ്ങാടിമരുന്നു്
- കൊട്ടം. വാപിയിൽ ഭവിച്ചതു് എന്നർത്ഥം
- വിശേഷണം:
- ഭംഗിയുള്ള, സൗന്ദര്യമുള്ള
- ഇടത്തേ. (വാമം × ദക്ഷിണം)
- വിപരീതത്വമുള്ള
- മനോഹരമായ
- ദുഷ്ടതയുള്ള
- ദുഷ്ടന്മാരുടെ മദത്തെ കളയുന്ന
- നീളംകുറഞ്ഞ
- വളഞ്ഞ. (നാമം - വാമത)
- വിശേഷണം:
- ഇടത്തേ
- വിപരീതമായ
- ശിവൻ, വക്രത്വമുള്ളവൻ, ശ്രേഷ്ഠനായ ദേവൻ, ഇടതുവശത്തു ധരിക്കപ്പെട്ട ദേവിയോടുകൂടിയവൻ, ദുഷ്ടന്മാരുടെ മദത്തെ കളയുന്നവൻ, സുന്ദരൻ ഇങ്ങനെ ശബ്ദാർത്ഥങ്ങൾ
- ഒരു മഹർഷി
- ഇദ്ദേഹം വേദത്തിലെ പല ഗീതങ്ങളുടെ കർത്താവാണു്. ഗർഭോല്പാദനസമയംതന്നെ അസാധാരണവിധത്തിൽ മാതാവിന്റെ ഒരു ഭാഗത്തുകൂടി ജനിപ്പാൻ ആലോചിച്ചു.
- വിസ്മയകരവേഗതയുള്ള രണ്ടു വാമ്യാശ്വങ്ങളുടെ ഉടമസ്ഥൻ
- വിശേഷണം:
- നീളംകുറഞ്ഞ
- നീചത്വമുള്ള
- ഹ്രസ്വശരീരൻ, മുണ്ടൻ
- വിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരം
- ലോകത്തിന്റെ തെക്കേക്കോണിലെ ആന
- പാണിനിസൂത്രങ്ങളുടെ വ്യാഖ്യാനമായ കുശികാവൃത്തിയുടെ കർത്താവു്
- വിഡ്ഢിത്തം പറയുന്നവൻ
- കള്ളൻ
- വാമനാവതാരകഥ അടങ്ങിയ ഒരു പുരാണം. 18 പുരാണങ്ങളിൽ ഒന്നു്
- കർമ്മകല്പത്തിൽ ത്രിവിക്രമന്റെ മാഹാത്മ്യത്തെ വിഷയീകരിച്ചു നാന്മുഖനാൽ ത്രിവർഗ്ഗമരുളിച്ചെയ്യപ്പെട്ടതു്. ബ്രഹ്മാവിനെ പുകഴ്ത്തുന്നു. വിഷ്ണുവിന്റെ അവയവം ത്വക്കു്. രാജസഗുണപ്രധാനം. ഗ്രന്ഥം 1൦,൦൦൦. ഇതിൽ ശിവനേയും വിഷ്ണുവിനേയും ഒരുപോലെ സ്തുതിക്കുന്നുണ്ടു്. പുരാണത്തിലെ ലക്ഷണങ്ങൾ മുഴുവനും ഇല്ല. വാമനാവതാരം ത്രേതായുത്തിലാണു്.
- അഷ്ടാദശപുരാണങ്ങളിൽ ഒന്ന്
- അഴിഞ്ഞിൽ
- വിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരം
- മുണ്ടി
- പെൺകുതിര
- ഒരു ദീനം
- മുണ്ടി
- കുറിയവൾ
- ശിവൻ
- കാമദേവൻ
- ഇടത്തുവശം
- മുലയുടെ സ്ഥാനം, അകിട്
- പ്രതികൂലം
- മനോഹരം
- ദുഷ്ടത
- കാമം
- പാമ്പ്
- ധനം
- ഇടത്തുവശം
- ചീര
- പുറ്റ്.
- ക്ഷുദ്രജന്തുക്കളാൽ ഛേദിക്കപ്പെടുന്നത് എന്നർത്ഥം.
- വിശേഷണം:
- നല്ല കണ്ണോടുകൂടിയ
- സുന്ദരി
- സുന്ദരി, സ്ത്രീ.
- സ്നേഹിക്കുന്നവൾ എന്നർത്ഥം
- ഗൗരി
- ലക്ഷ്മി
- സരസ്വതി
- സാധാരണ ഗതിക്കനുസരിക്കാത്തവൾ, വിപരീതശീല.
- “കാമസ്യ വാമാഗതി” എന്നു ഗീതാഗോവിന്ദം.
- സുലോചനാ
- സുന്ദരി
- പ്രതികൂലൻ
- ചന്ദ്രവംശത്തിലെ നൃപൻ എന്ന രാജാവിന്റെ ഭാര്യ
- പെൺകുതിര.
- വരുണനെ ഗമിക്കുന്നവൾ എന്നർത്ഥം
- പെൺകഴുത
- പിടിയാനക്കുട്ടി
- പെൺനരി
- ദുർഗ്ഗാ
- വിശേഷണം:
- സൗന്ദര്യമുള്ള
- കൗശലമുള്ള
- ചതിവുള്ള
- പൈതങ്ങളുടെ വായിൽ ഉണ്ടാകുന്ന ഒരു ദീനം
- സർക്കാരുദ്യോഗസ്ഥന്മാർ ചോദിക്കുന്നതിന്നു വാദിപ്രതികൾ എഴുതി വെയ്ക്കുന്ന ഉത്തരം
- സംഭാഷണം ചെയ്യുന്നതിനു ഉപയോഗിച്ചുവരുന്ന ഭാഷ
- ചില ആഭരണങ്ങളുടെ കുഴയിൽ വെച്ചു വിളക്കുന്ന സ്വർണ്ണക്കമ്പിയൊ വെള്ളിക്കമ്പിയൊ
- ഇടത്തുഭാഗം
- ഇടത്തുമടി
- മുളനൂറു
- മുളവെണ്ണ
- ഓടക്കുഴൽ വിളിയ്ക്കുന്നവൻ
- നെയിത്തുകാരൻ
വായകൻ’
- കൂട്ടം
- വാക്കലഹം
- തർക്കം
- ശണ്ഠ
- വാക്കുമുട്ടിക്കുന്നു
- നെയിത്തുകോൽ
- (പാഠം-വാപദണ്ഡം).
- എഴുത്തുകൾ നോക്കി ക്രമത്തിനു ചൊല്ലുക
- വീണ മുതലായ ചില വാദ്യങ്ങൾ ശബ്ദിപ്പിക്ക
- വീണവായിക്കുന്ന വില്ല്
- മീട്ടുകോൽ
- വായാടി
- വായാളൻ
- പലഹാരം
- വായിക്കുക
- തുന്നൽ
- നെയ്ത്ത്
- വിശേഷണം:
- വായുവിനെ സംബന്ധിച്ച
- വിശേഷണം:
- വായുവിനെ സംബന്ധിച്ച
- അഷ്ടാദശപുരാണങ്ങളിൽ ഒന്ന്
- ഈശ്വരകല്പത്തിൽ വായുവിനാൽ ധർമ്മം പറയപ്പെട്ടതു്. (ശിവമാഹാത്മ്യം ഉൾപ്പടെ) ശിവനെ വാഴ്ത്തുന്നു. വിഷ്ണുവിന്റെ അവയവം ഇടത്തുകൈയ്. താമസപ്രധാനം. ഗ്രന്ഥം 24,൦൦൦.
- കാക്ക. വയസ്സുകളുടെ (പക്ഷികളുടെ) കൂട്ടത്തിൽ ചേർന്നതു് എന്നർത്ഥം
- തിരുവട്ടപ്പശ
- കാരകിൽ
- ഊമൻ
- മൂങ്ങ. ഊമൻ. കാക്കയുടെ ശത്രുവെന്നർത്ഥം
- ഗുഗ്ഗുലു
- കാക്കപ്പെൺ
- കരിന്തകാളി
- മണിത്തക്കാളി
- വലിയ വാലുഴവം
- കാട്ടത്തി
- ഒരു മരുന്നു്
- കാകോളി. കാക്കയെപ്പോലെ ചലിച്ചുകൊണ്ടിരിക്കുന്നതു് എന്നർത്ഥം
- വളരെ സംസാരിക്കുന്നവൻ
- എഴുത്തുകൾ നോക്കി ക്രമത്തിന്നു ചൊല്ലുന്നു
- വീണ മുതലായ ചില വാദ്യങ്ങളെ ശബ്ദിപ്പിക്കുന്നു
- (കാരണക്രിയ:വായിപ്പിക്കുന്നു).
- ഒരു ദേവൻ
- ഒരു മുനി
- ഇംഗ്ലീഷ്: A (dumb) low-caste sage. (Gundert).
- കാറ്റു്. വീശുന്നവൻ എന്നർത്ഥം
- ശരീരത്തിലുള്ള പ്രാണൻ മുതലായവ അഞ്ചും. (പഞ്ചവായുക്കൾ എന്നതു നോക്കുക)
- ഒരു ദേവൻ
- വായുവിന്റെ
- വായു ഹനുമാന്റേയും ഭീമന്റേയും അച്ഛനാണു്. മേരുപർവതത്തിന്റെ ശിഖരം ഒടിച്ചുകളയുന്നതിനു് ഒരിക്കൽ നാരദൻ ഉത്സാഹിപ്പിച്ചു. അനന്തരം ചിറകുകൾകൊണ്ടു് മറച്ചു ഗരുഡൻ രക്ഷിച്ചു. പിന്നീടു ഗരുഡൻ ഇല്ലാത്ത തരം നോക്കി വായു ശിഖരം പൊട്ടിച്ചു സമുദ്രത്തിൽ എറിഞ്ഞു. ലങ്കാദ്വീപമായിത്തീർന്നതു് ഈ ശിഖരമാണത്രേ. വായു വിഷ്ണുപുരാണപ്രകാരം ഗന്ധർവരാജാവെന്നും കാണുന്നുണ്ടു്. വായുക്കൾ ഒന്നിനുമേൽ ഒന്നായി ഏഴുവിധമുണ്ടു്. (സപ്തമരുത്തുകൾ നോക്കുക)
- പര്യായപദങ്ങൾ:
- ശ്വസനൻ
- സ്പർശനൻ
- വായു
- മാതരിശ്വം
- സദാഗതി
- പൃഷദശ്വൻ
- ഗന്ധവഹൻ
- ഗന്ധവാഹൻ
- അനിലൻ
- ആശുഗൻ
- സമീരൻ
- മാരുതൻ
- മരുത്തു്
- ജഗൽ പ്രാണൻ
- സമീരണൻ
- നഭസ്വാൻ
- വാതൻ
- പവനൻ
- പവമാനൻ
- പ്രഭഞ്ജനൻ.
സംവഹശ്ചോദ്വഹസ്തഥാ
വിവഹാഖ്യഃപരിവഹഃ
പരാവഹ ഇതിക്രമാൽ’
- പടിഞ്ഞാറു വടക്കേമൂല
- ഒരു ദീനം
- കാറ്റിന്റെ ഇളക്കം
- ദഹനക്കേടു്
- അജീർണ്ണത
- ഒരുമാതിരി കാറ്റു്, ചുഴലികാറ്റു്
- ഒരു വയറുനോവു്
- കസ്തൂരി മുതലായ ചില മരുന്നുകൾ ഒക്കെക്കൂടെ അരച്ചുകൂട്ടിയുണക്കിയതു്
- ഹനൂമാൻ
- ഭീമസേനൻ
- പതിനെട്ടുപുരാണങ്ങളിൽ ഒന്നു്
- ശിവസ്തുതി അടങ്ങുന്നു.
- ഉളുക്കു്
- ആലിപ്പഴം
- പാമ്പു്
- പാമ്പു്
- ആകാശത്തിൽ കാറ്റിന്റെ സഞ്ചാരമുള്ള സ്ഥലം
- ആകാശം
- വായുമണ്ഡലത്തിലുണ്ടാവുന്ന വിവിധവിശേഷങ്ങൾ 3 വിധം. 1. കാറ്റു്, കൊടുങ്കാറ്റു്, ചുഴലിക്കാറ്റു് മുതലായി വെറും വായുസംബന്ധികൾ. 2. മഞ്ഞിൻകട്ട, മഞ്ഞുവെള്ളം, മഞ്ഞു്, മഴ, ആലിപ്പഴം (വർഷോപലം) മുതലായ ജലമയങ്ങൾ. 3. ഇടി, മിന്നൽ, ആകാശവില്ലു്, ധ്രുവദീപ്തി തുടങ്ങിയുള്ള തേജോമയങ്ങൾ. വായുമണ്ഡലം = വായു നിറഞ്ഞ സ്ഥലം.
- ശ്വാസത്തിന്റെ തടവുകൊണ്ടുണ്ടാകുന്ന ഒരു ദീനം
- കുര
- പുക
- അഗ്നി
- കാറ്റിന്റെ ഇളക്കമില്ലായ്മ
- നിലമൊ പറമ്പൊ ഒഴിഞ്ഞപ്രകാരം എഴുതിക്കൊടുക്കുന്ന എഴുത്തു്
- ഒരുവിധം വലിയ കത്തി
- കടിഞ്ഞാൺ
- സമുദ്രം
- നദി മുതലായവയുടെ തീരപ്രദേശം
- മരിച്ചവരെ അടക്കുമ്പോൾ ശവത്തിന്റെ വായിലിടുന്ന അരി
- കിണറ്റിൻവക്കിൽ പണിയുന്ന കല്ലു്
- ഇടുങ്ങിയ ചെറിയ തോടു്
- വർദ്ധിക്കുന്നു
- വളരുന്നു
- ഊതുന്ന കുഴൽ
- മുരളി
- കുണ്ടണി കൂട്ടുന്നു
- ശകാരം
- വായിലാക്കുക
- അടുത്തു എവിടെ നിന്നെങ്കിലും പെട്ടെന്നു കേൾക്കുവാനിടയാകുന്ന വാക്കു്
- പക്കവാക്കു്
- ആയുധങ്ങളുടെ മൂർച്ചയുള്ള ഭാഗം
- ആർപ്പു്
- വാകൊണ്ടു ചൊല്ലുന്ന താളം
- വെറുതെ പറയുന്ന വാക്കു്
- തുപ്പൽ
- പ്രാചീനമലയാളം: വളർച്ച
- ധാന്യങ്ങളുടേയും മറ്റും വളർച്ച
- വർദ്ധന.
- കടം
- ഊറ്റവാക്കു്
- വായ്ക്കുള്ളിലുണ്ടാകുന്ന വ്രണം
- വായ്ക്കല്ലു്
- ശകാരിക്ക
- പുസ്തകംനോക്കാതെ ചൊല്ലുക
- പ്രാചീനമലയാളം: തുറന്നുപറയുക
- കാട്ടുപന്നി.
- (നായാട്ടുപേർ).
- ശകാരം
- വായ്ക്കെട്ടു്
- പ്രാചീനമലയാളം: മൊഴി
- ചുണ്ടു്
- പ്രാചീനമലയാളം:
- മധുരവാക്കു്
- ഒരുവക നല്ല കടൽമീൻ
- വാമൊഴി
- മൊഴി
- ശകാരം
- വിഴാലരി
- വെള്ളം
- വാർന്നെടുത്തിട്ടുള്ള തോലും മറ്റും
- നന്മ
- ഭംഗി
- ശക്തി
- ജലം
- കീറു്
- കഷണം
- സൂക്ഷ്മം
- ദൈർഘ്യം
- മാർദ്ദവം
- വിശേഷണം:
- പദങ്ങളുടെ മുമ്പിൽ ചേർന്നു വരുമ്പോൾ ‘നല്ല’ എന്നർത്ഥമുള്ള വിശേഷണം
- (ഉദാ:വാർകുഴൽ.)
- ദീർഘമായ
- ശുദ്ധമായ
- പ്രാചീനമലയാളം:
- സൂക്ഷ്മമായ
- പ്രാചീനമലയാളം:
- താമര
- പ്രാചീനമലയാളം:
- നിശ്ചയമില്ലാത്ത വാക്കു്
- ഉത്ഭവസ്ഥാനം
- പോർച്ചുഗീസ്:
- ഗജം
- പക്ഷി
- വാളിന്റെ പിടി
- വയൽ
- ഗണപതി
- വാഴ
- ആനയാൽ ഉൽസൃജിക്കപ്പെടുന്നതു എന്നർത്ഥം. “വാരണബുഷാ” എന്നും കാണുന്നു.
- തടസ്സം
- ആന
- ശത്രുബലത്തെ തടുക്കുന്നവൻ എന്നർത്ഥം.
- പടച്ചട്ട
- തടുക്കുക
- ഗണപതി
- ഗണപതി
- വാഴ
- വാരാണസി
- ഒരു നഗരം
- ഇന്ദ്രപ്രസ്ഥം
- ഇതിലാണു പാണ്ഡവന്മാർ രാജ്യഭ്രഷ്ടരായശേഷം പാർത്തതു്. ഇവിടെയായിരുന്നു അരക്കില്ലം.
- നെഞ്ചു നിറഞ്ഞ മുല
- ബങ്കാളത്തുള്ള ഒരു ദേശം
- വേശ്യ
- ശിവൻ
- ആഴ്ച
- കൂട്ടം
- മറയ്ക്കുന്നതു് എന്നർത്ഥം.
- അവസരം, സമയം
- പടിവാതിൽ
- മദ്യം വെയ്ക്കുന്ന ഒരു പാത്രം
- ക്ഷേത്രങ്ങളിൽ വെച്ചു കഴിക്കുന്ന ഒരടിയന്തിരം
- ഒരു ബ്രാഹ്മണഭോജനം
- ചേമ്പും മറ്റും നടുന്നതിനു കിളച്ചുണ്ടാക്കുന്ന സ്ഥലം
- ഭവനങ്ങളിൽ ചേർത്തു ചായിച്ചു പണിയുന്ന ഒരു മുറി
- കുടിയാന്മാർ മുതലാളന്മാർക്കുംമറ്റും വിളവിൽനിന്നും കൊടുക്കുന്ന ഒരു ഭാഗം
- കൂടെക്കൂടെ
- എട്ടുവിധം നായികമാരുള്ളതിൽ ഒന്നു്
- വേശ്യാസമൂഹത്തിൽ വെച്ചു ശ്രേഷ്ഠ
- ഗുണാധിക്യംകൊണ്ടു ജനങ്ങളാൽ സ്തിതിക്കപ്പെട്ട വേശ്യ
- പിന്നെയും പിന്നെയും
- പലപ്പോഴും
വാരംവാരം നിനമനമേ നീ’
- അന്നപ്പേട
- ധാന്യങ്ങളും മറ്റും രണ്ടു കൈയും കൂട്ടി എടുക്കുക
- വാരുക
- വേശ്യ
- ചട്ട
- ബാണത്തെ തടുക്കുന്നതു് എന്നർത്ഥം. (വാരബാണം, ബാണവാരം എന്നുമാവാം).
- ചട്ട എന്നാൽ ശത്രുക്കളുടെ ശരവും മറ്റും ശരീരത്തിൽ കൊള്ളാതിരിപ്പാൻ വേണ്ടി യോധന്മാർ ഇരിമ്പു മുതലായവ കൊണ്ടുണ്ടാക്കി ദേഹത്തിൽ വെച്ചു കെട്ടുന്നതാകുന്നു.
- വ്യഭിചാരിണീ
- വാഴ
- യാത്രപുറപ്പെടാൻ കൊള്ളരുതാത്ത ആഴ്ചകൾ
- ഞായറും വെള്ളിയും 12 നാഴിക വരെ പടിഞ്ഞാറു ശൂലം.
- തിങ്കളും ശനിയും 8 നാഴികവരെ കിഴക്കു ശൂലം.
- ചൊവ്വായും ബുധനും 12-ം, 16-ം വീതം നാഴികവരെ വടക്കു ശൂലം.
- വ്യാഴം 20 നാഴികവരെ തെക്കുശൂലം.
- ഈ ആഴ്ചകളിൽ അതാതു ദിക്കുകളിലേയ്ക്കു ആരും യാത്ര പുറപ്പെടരുതു്.
- വേശ്യാ
- തേവിടിശ്ശി
- സർവജനങ്ങൾക്കും ഒന്നുപോലെ സ്വാധീനമാകയാൽ ഈ പേരുണ്ടായി.
- വരികയില്ല.(പ്രാചീനമലയാളം:)
- വരാ (വരികയില്ല.)
- സമുദ്രം
- കാശിയിലെ ക്ഷേത്രവും നഗരവും
- വരാതെ. (പ്രാചീനമലയാളം:)
- സമുദ്രം
- എന്തേ വാരായുന്നു = എന്തു കൊണ്ടു വരുന്നില്ല
- വാരായുന്നു, കളവായുന്നു:-വരുക, വാരാ; കളക, കളയാ. ഇതിൽ വാരാ, കളയാ എന്നതു നിഷേധാർത്ഥമാണു്. ഇവയോടു വർത്തമാനപ്രത്യയമായ ‘ഉന്നു’ ചേർത്തു ‘വാരായുന്നു’ ‘കളയായുന്നു’ എന്നാക്കി. ഈ പ്രയോഗം ഇപ്പോൾ നടപ്പില്ല ഇപ്പോഴത്തെ രൂപം വരാത്തു, കളയാത്തു എന്നാകുന്നു.
- വിശേഷണം:
- ശക്തിയുള്ള
- വിശേഷണം:
- പന്നിയെ സംബന്ധിച്ച
- അഷ്ടാദശപുരാണങ്ങളിൽ ഒന്നു്
- മുനീന്ദ്രന്മാരെ മാനവകല്പത്തിൽ വരാഹത്തിന്റെ മാഹാത്മ്യം, വിഷ്ണു ഭൂമിയോടു പറഞ്ഞതു്, വിഷ്ണുവിനെ പുകഴ്ത്തുന്നു, വിഷ്ണുവിന്റെ അവയവം-ഇടത്തെ നരിയാണി, സാത്വികപ്രധാനം. ഗ്രന്ഥം 24,000.
- പന്നി
- ഏഴു മാതൃക്കളിൽ ഒന്നു്
- പന്നിക്കിഴങ്ങു്
- വരാഹങ്ങൾക്കിഷ്ടമുള്ളതു് എന്നർത്ഥം.
- നിലപ്പന
- ഒരളവു്
- ഭൂമി
- പെൺപന്നി
- വെള്ളം
- ഇരുവേലി
- ആനയെ കെട്ടുന്ന സ്ഥലം
- ആനയെ പിടിക്കുന്ന കുഴി
- ആനയെ കെട്ടുന്ന കയറു്
- സരസ്വതി
- അടിമ
- വെള്ളം കോരുന്ന കുടം ()
- കവുങ്ങു, പന മുതലായവ കീറിയതു്
- ആറാം വാരി
- ഇറമ്പു്
- വെളുത്തുള്ളി
- വാള എന്ന മീൻ
- എടുപ്പിക്കുന്നു
- ആനയെ പിടിപ്പാൻ കുഴിച്ചു മേൽ പുറം മൂടിയ കുഴി
- വിശേഷണം:
- വെള്ളത്തിൽ സഞ്ചരിക്കുന്ന
- മത്സ്യം
- കരിമ്പായൽ
- വിശേഷണം:
- വെള്ളത്തിൽ നിന്നുണ്ടായ
- താമര
- ഒരുമാതിരി ശംഖ്
- മരക്കല ഉപ്പു്
- ഗൗരസുവർണ്ണം
- (ശാകഭേദം.)
- കക്കാ
- ഇലവംഗപ്പൂവു്
- ലക്ഷ്മി
- താമരക്കണ്ണൻ
- കൃഷ്ണൻ
- ബ്രഹ്മാവു്
- താമരയിൽ നിന്നുണ്ടായവൻ എന്നർത്ഥം.
- വാരിയൻ
- തടുക്കപ്പെട്ട
- മുത്തങ്ങാ
- വിശേഷണം:
- വെള്ളത്തെക്കൊടുക്കുന്ന
- മേഘം
- മുത്തങ്ങാ
- മുത്തങ്ങാ
- വാരികൊണ്ടുള്ള ധാര, ജലധാര
- സമുദ്രം
- ഭൂമി
- സമുദ്രം അരഞാണായിട്ടുള്ളതു് എന്നർത്ഥം.
- നീർച്ചീര
- കടപ്പായൽ
- പ്രളയം
- പള്ളപ്പുറം
- പുരയിൽ വാരിവെച്ചു കെട്ടിയതിന്റെ പുറം
- വെള്ളത്തിന്റെ ഒഴുക്കു്
- തേറ്റാംപരൽ
- അമ്പലവാസികളിൽ ഒരു ജാതിക്കാരൻ
- (സ്ത്രീ-വാരിശ്ശിയാർ, വാരിയശ്യാർ).
- വാരിയന്റെ വീടു്
- വാര്യരുടെ സ്ത്രീ
- ശരീരത്തിൽ ഇടത്തുഭാഗത്തും വലത്തുഭാഗത്തും ഉള്ള ആറാറെല്ലുകൾ
- സമുദ്രം
- താമര
- തവള
- മേഘം
- മുത്തങ്ങ
- ആലിപ്പഴം
- രാമച്ചം
- കടലുപ്പു്
- ഇലവംഗപ്പൂവു്
- സൗവീരാഞ്ജനം
- ധൈര്യമുള്ള സിംഹക്കുട്ടി
- ആന
- കടൽ
- സമുദ്രം
- ഒരു പുരാണം
- ജലം
- വാരുണിമദ്യം
- മദ്യം
- വരുണന്റെ ഭാര്യ
- അഗസ്ത്യൻ
- പടിഞ്ഞാറെ ദിക്കു്
- ചതയം നക്ഷത്രം
- ഒരുതരം പുല്ലു്
- ചെറിയ കാട്ടുവെള്ളരി
- കരിങ്കറുക
- മീൻകണ്ണിക്കറുക
- (വാരുണീമദ്യം വായുമുട്ടൽ, പീനസം, അരുചി മുതലായവയ്ക്കു നന്നു. ഇംഗ്ലീഷ്: Palm-wine).
- മദ്യപാനം
- പടിഞ്ഞാറെ ദിക്കിൽ ചെല്ലുക
- ധാന്യങ്ങളും മറ്റും രണ്ടു കൈയും കൂട്ടിയെടുക്കുന്നു, ധാന്യങ്ങളും മറ്റും പാത്രങ്ങളിലാക്കുന്നു
- പിച്ചാംകത്തികൊണ്ടു് നേരെ കീറുന്നു
- (വാരിക്കുന്നു- സകര്‍മ്മകക്രിയ:)
- വിശേഷണം:
- ഉറപ്പുള്ള
- ഭംഗിയുള്ള
- മഹത്വമുള്ള പ്രാചീനമലയാളം:
- ഒരുമാതിരി ചെറിയ മാൻ
- വാറുള്ളവൻ
- പട്ടാളത്തിൽ ശിപായിയും മറ്റും
- കുതിരപ്പട്ടാളം
- പൊഴിക്കുന്നു, തൂകുന്നു
- ഉദാ:കണ്ണുനീർ വാർക്കുന്നു.
- ചോറ്റിൽ നിന്നു് കഞ്ഞി ഊറ്റുന്നു
- ചില ഓട്ടുപാത്രങ്ങളും മറ്റും തീർക്കുന്നതിനു് ഓടു മുതലായവ ഉരുക്കി ഒഴിക്കുന്നു
- (സകര്‍മ്മകക്രിയ:വാർപ്പിക്കുന്നു).
- വിശേഷണം:
- വൃക്ഷത്തെ സംബന്ധിച്ച
- വൃക്ഷംകൊണ്ടുണ്ടാക്കിയ.
- പത്തു ഭർത്താക്കന്മാരുണ്ടായിരുന്ന സുകൃതമുള്ള ഒരു സ്ത്രീ
- ഒരു മുനിപുത്രി
- ഒരേ പേരോടുകൂടിയ സഹോദരന്മാരും തപോനിധികളുമായ പ്രചേതസ്സുകളെ പ്രാപിച്ചു
- ഒഴുക്കു്
- ചോർച്ച
- താമര
- എഴുത്തുകാരൻ
- വിശേഷണം:
- രോഗം മാറി സുഖപ്പെട്ട
- വേലകൾ ചെയ്തുകൊണ്ടിരിക്കുന്ന
- വർത്തമാനം. ലോകസ്ഥിതിയെ അറിയിക്കുന്നതു് എന്നർത്ഥം
- വിശേഷവർത്തമാനം, കേൾവി
- ദിവസവൃത്തി, ജീവനോപായം
- കച്ചവടം, കൃഷി മുതലായ തൊഴിലുകൾ
- തക്കാരിവഴുതിന
- കേട്ടുകേൾവി
- ചോറിൽനിന്നു് ഊറ്റിയ കഞ്ഞിവെള്ളം
- രോഗം മാറി സുഖപ്പെട്ടവൻ
- രണ്ടാമതു ജീവിച്ചവൻ എന്നർത്ഥം
- വാഗ്ദത്തം
- സൗഖ്യം, രോഗമില്ലാത്തതു്
- പതിരു്, നിസ്സാരമായിട്ടുള്ളതു്
- തക്കാരി വഴുതിന
- ചെറുവഴുതിന
- തക്കാരി വഴുതിന
- ചെറുവഴുതിന. ആരോഗ്യത്തെ ചെയ്യുന്നതു് എന്നർത്ഥം
- കണ്ടകാരിച്ചുണ്ട
- ചെറുവഴുതിന
- ഒറ്റുകാരൻ, ചാരൻ
- സ്ഥാനാപതി
- ദൂതൻ
- മെഴുകുതിരിയുണ്ടാക്കുകയും മറ്റും ചെയ്യുന്നവൻ
- വിശേഷണം:
- വാർത്തയെ സംബന്ധിച്ച
- വൃത്തിയെ സംബന്ധിച്ച, അർത്ഥത്തേ തെളിയിക്കുന്ന
- വ്യാകരണത്തോടു കൂടിയ ഒരു വ്യാഖ്യാനം
- കാടപ്പക്ഷി
- വർത്തമാനത്തെ അറിയിക്കുന്നവൻ
- വൈശ്യൻ
- അർജ്ജുനൻ
- ജലം
- അകിൽ
- വൃദ്ധന്റെ അവസ്ഥ
- വാർദ്ധക്യം
- വൃദ്ധത
- വൃദ്ധത്വം
- വൃദ്ധന്മാരുടെ കൂട്ടം
- വൃദ്ധത
- കടൽ
- കടൽനുര
- കടൽനുര
- കടം കൊടുത്തു അതിന്റെ പലിശ വാങ്ങി അതുകൊണ്ടു നിത്യവൃത്തി കഴിക്കുന്നവൻ
- പലിശ
- വാൾമാൻ
- വാറുള്ള ശിപായിമാർ ആയിരംകൂടിയ ഒരു കൂട്ടം
- കാതുള്ള ഒരുമാതിരി ഓട്ടുപാത്രം
- മൂശാരിയുടെ വേല
- ഓടും മറ്റും ഉരുക്കി പാത്രങ്ങൾ വാർക്കുക
- മുതല
- പടക്കുപ്പായമിട്ടവരുടെ കൂട്ടം
- മുത്തങ്ങ
- ഒരു ജാതിക്കാരൻ
- (സ്ത്രീ:- വാര്യസ്യാരു്).
- വാരിയം, വാര്യരുടെ ഗൃഹം
- വരം
- വെളുത്തീയം
- ആലിപ്പഴം
- വിശേഷണം:
- ആണ്ടുതോറുമുള്ള
- വർഷകാലത്തിൽ വളരുകയും മുളയ്ക്കുകയും ചെയ്യുന്ന
- (കൻ, കീ, കം)
- ഒരു പച്ചമരുന്നു്
- ബ്രഹ്മി. വർഷകാലത്തിൽ ഭവിച്ചതു് എന്നർത്ഥം
- മഴമുല്ല
- നളന്റെ സാരഥി
- കൃഷ്ണൻ
- ഒരുമാതിരി വഴുതിനങ്ങ
- വിശേഷണം:
- ബാല
- ചെറിയ
- ഇരുവേലി
- ഒരുവക ഋഷികൾ
- ഇവർ 60,000 പേരുണ്ടു്. വിരലോളമേ വലിപ്പമുള്ളൂ. ക്രതുവിൽ സമ്നതിയുടെ പുത്രരാകുന്നു. സൂര്യരശ്മിക്കു തുല്യമായ ശോഭ, സുകൃതം, ഭക്തി, അതി വേഗത ഇവയുള്ളവരാണു്. ഇവർ സൂര്യന്റെ രഥത്തെ കാത്തുവരുന്നു.
- വാലിന്റെ അഗ്രത്തിലുള്ള രോമസമൂഹം. ബാലങ്ങൾ (രോമങ്ങൾ) ഇതിൽ നിദാനം ചെയ്യപ്പെടുന്നതുകൊണ്ടു് ഈ പേരുണ്ടായി
- കേശസമൂഹം
- സീമന്തരേഖയിൽ കെട്ടുന്ന സ്വർണ്ണപട്ടം. കേശസമൂഹത്തിലേക്കു യോജിപ്പുള്ളതു് എന്നർത്ഥം
- തലമുടി. ഊക്കുണ്ടാക്കുന്നതു് എന്നർത്ഥം. (ബാലം എന്നതിന്റെ പാഠം)
- രാജാക്കന്മാർക്കു അകമ്പടിയായിട്ടു് അലങ്കരിച്ചുകൊണ്ടു നടക്കുന്ന ഒരുമാതിരി മരക്കുന്തം
- ഒരുമാതിരി പക്ഷി
- ഒരു മത്സ്യം
- വാൽ (ശുദ്ധം) ഇല്ലായ്മ
- മരണം സംബന്ധിച്ചുണ്ടാകുന്നതിനേക്കാൾ കുറഞ്ഞ അശുദ്ധി
- പ്രസവം ഹേതുവായിട്ടുണ്ടാകുന്ന അശുദ്ധി
- വൈഡൂര്യം
- ബാലി
- കാതിലിടുന്ന ഒരാഭരണം
- ആഗ്രഹിക്കുക
- നീചമായി സേവിക്കുക
- ഒരുവനെ താങ്ങിക്കൊണ്ടു പുറകെനടക്കുക
- മണൽ, ചരൽ
- വയൽ തിട്ട
- കർപ്പൂരം
- ഏലാവാലുകം. (ഒരങ്ങാടി മരുന്നു്). ഇളകുന്നതു് എന്നർത്ഥം
- മണൽ
- അല്പമായിട്ടൊലിക്കുന്നു
- കിഴങ്ങും മറ്റും വളരുന്നു
- നാല്ക്കാലികളുടേയും മറ്റും പുറകിൽ നീണ്ടുകിടക്കുന്നതു്
- ആട്ടക്കാരുടെ ഒരുമാതിരിഉടുപ്പു്
- വിശേഷണം:
- മരത്തൊലി കൊണ്ടുള്ള. ( ല്ക്കൻ
- ല്ക്കീ
- ല്ക്കം)
- അപാംഗം
- കടക്കണ്ണു്
- ചണ മുതലായവയുടെ തൊലിയിൽ നിന്നെടുക്കുന്ന നൂൽകൊണ്ടു നെയ്തതു്
- വല്ക്കത്തിന്റെ വികാരം എന്നർത്ഥം.
- മൃഗങ്ങൾക്കുള്ള കരം
- വാലിന്റെ അറ്റത്തുള്ള തൊങ്ങൽ
- കുതിരയുടെയും മറ്റും രോമം അധികമുള്ള വാൽ
- ഒരുമാതിരി യവം
- (ബാർളി). കോതമ്പിനെക്കാൾ മുഴുപ്പു കുറഞ്ഞതും നീളമുള്ളതും ഓവില്ലാത്തതുമാണു്. ചെറിയ കോതമ്പിന്റെ ഗുണമുണ്ടു്.
- വാലിന്റെ മുടി കൂടാത്ത കീഴ്ഭാഗം
- ധൂമകേതു
- Comet. (ധൂമകേതു പദം നോക്കുക).
- ഒരു മഹർഷി
- വല്മീകാൽ ഭവോ വാത്മീകിഃ പുറ്റിൽ നിന്നുണ്ടായവൻ എന്നർത്ഥം. ഇദ്ദേഹം രാമായണം സംസ്കൃതഭാഷയിൽ 24,000 ഗ്രന്ഥമായിട്ടു നിർമ്മിച്ചു.
- പ്രാചേതസൻ, ആദികവി, മൈത്രാവരുണി, വാത്മീകി — 4-ഉം വാത്മീകിമഹർഷിയുടെ പേർ. ഗാധേയൻ, വിശ്വാമിത്രൻ, കൗശികൻ — 3-ഉം വിശ്വാമിത്രമഹർഷിയുടെ പേർ. വ്യാസൻ, ദ്വൈപായനൻ, പാരാശര്യൻ, സത്യവതീസുതൻ — 4-ഉം വേദവ്യാസമഹർഷിയുടെ പേർ. വാല്മീകി ജനനാൽ ബ്രാഹ്മണനായിരുന്നു. ശൈശവത്തിൽ തന്നെ മാതാപിതാക്കന്മാർ ഉപേക്ഷിച്ചു. കള്ളന്മാർ എടുത്തു വളർത്തി. തന്നിമിത്തം ഒരു വലിയ കള്ളനായി ഭവിച്ചു. വഴിയാത്രക്കാരൊടു കവർച്ചചെയ്തും അവരെ കൊന്നും ഉപജീവിച്ചു. വളരെക്കാലം ഇങ്ങിനെ കഴിഞ്ഞു ഒരിക്കൽ നാരദമഹർഷിയെക്കണ്ടു കൈക്കൽ ഉള്ളതെല്ലാം വയ്പാൻ പറഞ്ഞു. തന്റെ പാതകങ്ങളുടെ ഒരു പങ്കു ഭാര്യയും പുത്രന്മാരും സ്വീകരിച്ചുകൊള്ളുമോ എന്നു് അവരോടു ചോദിപ്പാനായി ആ ഋഷി വാല്മീകിയെ പറഞ്ഞയച്ചു. അദ്ദേഹം ചെന്നു ചോദിച്ചതിൽ അവർക്കു് അതിനു മനസ്സില്ലെന്നു പറകയാൽ അത്ഭുതപരവശനായി മടങ്ങിവന്നു. അപ്പോൾ ഋഷി വാല്മീകിയോടു ‘ മരാ മരാ’ (മറിച്ചാൽ രാമ രാമ) എന്നു ജപിപ്പാൻ പറഞ്ഞിട്ടു പോയി. സ്വപാതകങ്ങളുടെ സ്ഥിതി മനസ്സിലാക്കി വാല്മീകി വളരെക്കാലം അവിടെയിരുന്നു് ‘മരാ മരാ’ എന്നു ജപിച്ചു. ഒടുവിൽ തന്റെ ദേഹംചിതൽപ്പുറ്റുകൊണ്ടു മൂടി. പിന്നീടു നാരദമഹർഷി വന്നു ചിതൽപ്പുറ്റിൽ നിന്നു വാല്മീകിയെ വലിച്ചെടുത്തു. വാല്മീകത്തിൽ (പുറ്റിൽ) നിന്നെടുത്തതിനാൽ വാല്മീകിയായി. ഒരിക്കൽ രണ്ടു ക്രൗഞ്ചപ്പക്ഷികളിൽ ഒന്നിനെ ഒരു വേടൻ കൊന്നതു കണ്ടു് വാല്മീകി അവനെ ശപിച്ചു. ശാപം യദൃച്ഛയാ
- അർത്ഥം വ്യാധപക്ഷം - എടാ അലക്ഷ്മീകനായുള്ള വേടാ! നീ ആകട്ടെ യാതൊരു കാരണത്താൽ കുളക്കോഴിയിണയിൽ നിന്നു കാമത്താൽ മോഹിപ്പിക്കപ്പെട്ടിരുന്ന ഒന്നിനെ കൊന്നുവോ അതുകൊണ്ടു അധികം കാലം ജീവിതത്തെ പ്രാപിക്കയില്ല. രാമപക്ഷം - അല്ലയോ ലക്ഷ്മിക്കു് ആശ്രയമായുള്ളോനേ! നീ യാതൊരു കാരണത്താൽ രാക്ഷസ മിഥുനത്തിൽ നിന്നു കാമത്താൽ മോഹിപ്പിക്കപ്പെട്ട ഒരുത്തനെ (രാവണനെ) കൊന്നുവൊ അതുകൊണ്ട് വളരെക്കാലത്തേയ്ക്കു ഖ്യാതിയെ നീ പ്രാപിച്ചു. ഇപ്രകാരം ശ്ലോകരൂപമായിരുന്നു. ഈ പുതിയ രൂപത്തിൽ ആദ്യകാവ്യമായ രാമായണം ചമയ്പ്പാൻ ബ്രഹ്മാവു് അദ്ദേഹത്തോടു പറഞ്ഞു. ശ്രീരാമൻ സീതയെ ഉപേക്ഷിച്ചപ്പോൾ ഇദ്ദേഹത്തിന്റെ ആശ്രമത്തിലാണു സ്ഥിതിചെയ്തത്. ഇദ്ദേഹം കുശലവന്മാരുടെ ഗുരുവാകുന്നു.
ന്യാന്മൈത്രാവരുണിശ്ചസഃ
വാത്മീകിശ്ചാഥഗാധേയോ
വിശ്വാമിത്രശ്ചകൗശികഃ
വ്യാസോദ്വൈപായനഃ പാരാ
ശര്യഃ സത്യവതീസുതഃ’
മഗമശ്ശാശ്വതീഃ സമാഃ |
മവധീഃ കാമമോഹിതം’
- വാല്മീകിമഹർഷി
- വാല്മീകിയുണ്ടാക്കിയ രാമായണം (24
- 000 ശ്ലോകം ഉണ്ട്.)
- ചരിത്രകാരന്മാർ വാല്മീകിരാമായണത്തിനു മൂവായിരം കൊല്ലത്തോളം പഴക്കം തീരുമാനപ്പെടുത്തീട്ടുണ്ടു്.
- വാൽനക്ഷത്രം
- ഒരങ്ങാടിമരുന്നു ചീനമുളക്
- ബാല്യം
- വാലിയത്തച്ചൻ
- ഗ്രന്ഥത്തിന്റെ ഭാഗം (Volume)
- കുംകുമം
- പതിനഞ്ചാമത്തെ പക്കം
- വെളുത്തവാവു്
- കറുത്തവാവു്
- പുരയുടെ കഴുക്കോലുകളുടെ താഴത്തെ അറ്റത്തും മേലേ വശത്തും വച്ചു തറയ്ക്കുന്ന മരം
- വാവുന്നാൾ ഭക്ഷിക്കുന്നതിന്നായിട്ടുണ്ടാക്കുന്ന ഒരു പലഹാരം. (വാവു + അട)
- വാവടയുടെ പുറത്ത് മേയുന്നതിനുള്ള ഒരുമാതിരി മാടോട്
- വിശേഷണം:
- അധികം സംസാരിക്കുന്ന
- വാൿചാതുര്യമുള്ള
- ചെറുതുളസി
- തലകീഴ്പ്പോട്ടായിട്ടു മരത്തിൽ തൂങ്ങുന്ന ഒരുമാതിരി പക്ഷി
- മാംസം മലത്തെ കുറയ്ക്കും. വാതത്തെ വർദ്ധിപ്പിക്കും. സംസ്കൃതം: ചർമ്മകീ, തമിഴ്: വാവലു, ഇംഗ്ലീഷ്: Flying fox.
- വാമോതിരം
- മിണ്ടാപ്രാണി
- ശകാരം
- വള്ളം
- ചങ്ങാടം
- സ്വയംവരാദികളിൽ കന്യാദികളാൽ വരിക്കപ്പെട്ട വരൻ
- വിശേഷണം:
- വരിക്കപ്പെട്ട.
- വിശേഷണം:
- ശബ്ദിക്കുന്ന
- അലറുന്ന.
- ഒരു പച്ചമരുന്നു്
- ആടലോടകം
- ശബ്ദം
- അലർച്ച
- ആടലോടകം
- അഗ്നി.
- ശാഠ്യം
- മറിച്ചളന്നാൽ ഉണ്ടാകുന്ന കൂടുതലോ കുറവോ
- ദീനത്തിന്റെ അടക്കം
- പന്തയം
- ആടലോടകം
- ശബ്ദിക്കുന്നതു് എന്നർത്ഥം.
- ശാഠ്യക്കാരൻ
- ശാഠ്യംപിടിക്ക
- മത്സരിക്ക
- വിശേഷണം:
- സുഗന്ധിപ്പിക്കപ്പെട്ട
- പശുപക്ഷിമൃഗാദികളുടെ ശബ്ദം
- സ്ത്രീ
- പിടിയാന
- (വാസിതാ എന്നതിന്റെ പാഠമാണു്).
- ഭേദമാകുന്നു
- ഉദാ:ദീനം വാശിയാകുന്നു.
- രാത്രി
- വല്ലതും
‘ചെണ്ടക്കാരൻ ചെല്ലുന്നേട
ത്തുണ്ടാം വാശ്ശതുമൊരുവൈഷമ്യം’
- വിശേഷണം:
- വലുതായ
- യോദ്ധാവു്
- വെള്ളത്തിലെ ആവി, ആവി
- കണ്ണുനീരു്
- ഇരിമ്പു്
- ഇരിമ്പു്
- വസ്ത്രംകൊണ്ടുള്ള ഭവനം
- കൂടാരം
- വിശേഷണം:
- വാസനയുണ്ടാക്കുന്ന
- വസിക്കുമാറാക്കുന്ന, കുടിയേറുന്ന
- വസ്ത്രം
- ആടലോടകം
- സർവാഭരണങ്ങളും അണിഞ്ഞും കൊണ്ടു പ്രിയന്റെ വരവിനെ കാത്തു നില്ക്കുന്നവൾ
- സ്ത്രീപുരുഷന്മാരുടെ ലക്ഷണമറിവാനുള്ള ശാസ്ത്രത്തിൽ പറയുന്ന നായികമാരിൽ ഒരുത്തി
- ഭവനത്തിന്നകത്തെ മുറി, ഉള്ളറ, വിജനവാസത്തിനുള്ള സ്ഥലം
- അമ്പലങ്ങളിൽ വിഗ്രഹപ്രതിഷ്ഠ ചെയ്തിട്ടുള്ള ഗർഭഗൃഹം
- ഭവനം
- മഞ്ഞൾ
- വിശേഷണം:
- വസ്ത്രത്തിനു കൊള്ളാവുന്ന, വസിപ്പിക്കുന്ന
- മുമ്പു് അനുഭവിച്ചതിനെ മറക്കാതെയിരിക്കുന്നതു, മുൻപിലത്തെ പരിചയം കൊണ്ടുണ്ടാകുന്ന അറിവും സ്വഭാവവും
- അഭ്യാസംകൂടാതെ ജന്മം കൊണ്ടുതന്നെ നമുക്കു സിദ്ധിച്ചിരിക്കുന്ന ശക്തികളെ വാസനകൾ എന്നു അറിയണം. വാസനകൾ സർവ ജീവജന്തുക്കൾക്കും ഉണ്ടു്. അവനെ വിനിയോഗിച്ചു ജന്തുക്കൾ തങ്ങളുടെ ജീവിതാവശ്യങ്ങളെ നിർവഹിക്കുന്നു.
- നല്ല മണം
- വിചാരം
- തെറ്റായ അഭിപ്രായം
- ആഗ്രഹം
- ബഹുമാനം
- പ്രവൃത്തികൾ എളുപ്പത്തിൽ ഭംഗിയായി ചെയ്യുന്നവൻ
- സൗരഭ്യം വരുത്തുന്നതിനായിട്ടു പൊടിച്ചു വിതറുന്ന സുഗന്ധദ്രവ്യപ്പൊടി
- സുഗന്ധിപ്പിക്കുക
- വസ്ത്രം
- പാർക്കുക
- അറിവു്
- പാതാളഗരുഡക്കൊടി
- കംകുമം
- വിശേഷണം:
- വസന്തകാലത്തെ സബന്ധിച്ച
- ഒട്ടകം
- മയിൽ
- മൃഗക്കുട്ടി
- തെക്കൻ കാറ്റു്
- കറുത്ത ചെറുപയറു്
- ചെറുപയറു
- കുയിൽ
- ഒട്ടകം
- മലങ്കാര
- മയിലെള്ളു്, ചെറിയ ആന
- മലയപർവതത്തിലെ കാറ്റു്
- താന്നി
- കുരുക്കുത്തിമുല്ല. വസന്തകാലത്തിൽ പൂക്കുന്നതു് എന്നർത്ഥം
- തിപ്പലി
- ചിത്രമാസത്തിൽ കാമദേവന്റെ പേർക്കു കഴിക്കുന്ന ഉത്സവം
- മാധവി
- വെളുത്ത വലിയ പിച്ചകം
- പാതിരി
- കുറുമുഴി
- തൂശിമുല്ല
- കുയിൽപെട
- വിശേഷണം:
- വസന്തകാലത്തുണ്ടാകുന്ന
- താമസം
- ഭവനം, പാർപ്പിടം
- ഇരിപ്പു്, പാർപ്പു്, സ്ഥിതി
- വസ്ത്രം
- നല്ല മണം
- കഴുത
- സുഗന്ധദ്രവ്യം
- വസ്ത്രം മുതലായവയ്ക്കു സൗരഭ്യമുണ്ടാക്കുന്നതിനു ഉപയോഗിക്കുന്ന പൊടി
- പുക
- തൈലം മുതലായതു്
- വിശേഷണം:
- പാർക്കുവാൻ കൊള്ളാകുന്ന
- ദിവസം
- പകൽ. ലോകത്തേ നിലനിർത്തുന്നതു് എന്നർത്ഥം
- ഒരു നാഗം
- മുഴുവൻ ദിവസത്തിന്റെ വാചകമായിട്ടും ധാരാളം പ്രയോഗങ്ങൾ കാണുന്നുണ്ടു്.
- സൂര്യൻ
- ഉജ്ജയനീരാജാവിന്റെ മകൾ. (ഉദയനൻ എന്ന ശബ്ദം നോക്കുക.)
- സുബന്ധുവിന്റെ ‘വാസവദത്താ’ എന്ന പുസ്തകത്തിന്റെ നായിക
- ദേവേന്ദ്രൻ. രത്നങ്ങളോടുകൂടിയവൻ
- അഷ്ടവസുക്കളാൽ സേവിക്കപ്പെടുവാൻ യോഗ്യൻ
- ദൈത്യവാസ സ്ഥലങ്ങളെ ഉപദ്രവിച്ചവൻ ഇങ്ങനെ ശബ്ദാർത്ഥങ്ങൾ
- ഗുഗ്ഗുലു
- വാസവന്റെ പുത്രൻ
- ജയന്തൻ
- ബാലി
- അർജ്ജുനൻ
- വ്യാസന്റെ അമ്മ
- ‘അത ഇഞ’ എന്ന സൂത്രപ്രകാരം വാസവശബ്ദത്തിൽ ‘ഇഞ’ പ്രത്യയം ചെയ്തതു്.
- വസുവിന്റെ പുത്രി (സത്യവതി).
- വസു എന്നുള്ള ശബ്ദത്തിൽ നിന്നും അപത്യാർത്ഥമായ അൺപ്രത്യയം പ്രയോഗിച്ചിട്ടാണെന്നു ഇത്യാദി സൂത്രപ്രകാരം സ്ത്രീലിംഗത്തിനു അൺന്റെ ഉപരി ങീപ് പ്രയോഗിക്കപ്പെട്ടിരിക്കുന്നു.
- വസ്ത്രം
- ഉളി
- ചീവുളി
- (പദാന്ത്യത്തിൽ ചേർന്നുവരുന്നതു്) അധിവസിക്കുന്നവൻ (വൾ)
- ആടലോടകം
- വിശേഷണം:
- സുഗന്ധിപ്പിക്കപ്പെട്ട
- ഉടുപ്പിക്കപ്പെട്ട
- പാർപ്പിക്കപ്പെട്ട
- പക്ഷിയുടെ ശബ്ദം
- ശബ്ദം
- അറിവ്
- സ്ത്രീ
- പിടിയാന. ഉപസേവിക്കപ്പെട്ടതു് എന്നർത്ഥം
- പിടിയാന
- വിശേഷണം:
- വസിഷ്ഠനാലുണ്ടാക്കപ്പെട്ട
- വസിഷ്ഠനേ സംബന്ധിച്ച
- വിഷ്ണു
- ലോകങ്ങളുടെ ആത്മാവു്
- ആത്മാവു്
- കശ്യപന്റെ പുത്രനായ ഒരു സർപ്പരാജാവു്
- സർപ്പശ്രേഷ്ഠൻ
- വസുദേവന്റെ പുത്രൻ, ശ്രീകൃഷ്ണൻ, വിഷ്ണു. യാവനൊരുത്തനിൽ സകലഭൂതങ്ങളും വസിക്കുന്നുവോ അവൻ വാസുദേവൻ. വസുദേവന്റെ പുത്രൻ എന്നുമാവാം
- ഭ്രമരസന്ദേശകാവ്യത്തിന്റെ കർത്താവായ ഒരു കേരള ബ്രാഹ്മണൻ, വാസുഭട്ടതിരിയുടെ സഹജീവി
- കുതിര
- ഭൂമി
- രാത്രി
- സ്ത്രീ
- പെണ്ണാന
- നാട്യത്തിൽ ബാലസ്ത്രീക്കു പറയുന്ന പേർ. രാജാവിന്റെ പെൺകിടാവു്. അമ്മയുടെ അടുക്കലിരിക്കുന്നവൾ എന്നർത്ഥം. വളരെ ചെറിയ രാജപുത്രി
- വിശേഷണം:
- പാർക്കുന്നതിനു കൊള്ളാകുന്ന.
- കടിപ്രദേശം. (അര)
ഹൃൽക്രോഡവാസോ ഭൃതോ’
- ചീര
- വിശേഷണം:
- നിശ്ചയിച്ച
- സ്ഥാപിച്ച
- യഥാർത്ഥമായുള്ള, വസ്തുതയായ
- നിശ്ചയം
- പരമാർത്ഥം
- അലംകാരത്തിന്റെ ബീജം
- ()വർത്തമാനം
- ഒരലങ്കാരം
- വിശേഷണം:
- പാർക്കുന്നതിനു തക്ക
- സൂക്ഷിപ്പാൻ തക്ക
- രക്ഷിപ്പാൻ തക്ക
- ചാർച്ചക്കാരൻ
- ഭവനത്തിന്റെ ഇരിപ്പു്. ഗൃഹം നില്ക്കുന്ന സ്ഥലം. വാസ്തുദേവതയുടെ വാസസ്ഥാനം എന്നർത്ഥം
- ഒരു ഗൃഹം പണിയിക്കുന്നതിനു കിഴക്കുപടിഞ്ഞാറും തെക്കുവടക്കും അതാതിന്നനുസരിച്ചു് അളന്നു കൃത്യപ്പെടുത്തി തിരിച്ചിടുന്ന സ്ഥലത്തിനു വാസ്തു എന്നു പേർ.
- ഭവനം. വസിപ്പാനുള്ളതു് എന്നർത്ഥം
- ചീര
- ഒരുമാതിരി ഇലക്കറിസ്സാധനം
- ചീര. ഗൃഹത്തിന്നരികെ നില്ക്കുന്നതു് എന്നർത്ഥം.
- ഭവനത്തിന്റെ ദേവത
- വാസ്തുദേവതയുടെ ഇരിപ്പിടം
- ഭവനദേവതയ്ക്കായിട്ടു ചെയ്യുന്ന ഒരു കർമ്മം
- ദേവേന്ദ്രൻ. ഗൃഹക്ഷേത്രാദികളുടെ അധിദേവത എന്നർത്ഥം
- ബ്രഹ്മാവിനു തന്റെ പുത്രിയിലുണ്ടായ ഒരു പുത്രൻ
- വിശേഷണം:
- വസ്ത്രംകൊണ്ടുള്ള.
- വസ്ത്രംകൊണ്ടു മറച്ച രഥം
- നാകപ്പൂവു്
- കുതിരക്കാരനും മറ്റും
- ചുമക്കുന്നവൻ
- അഷ്ടാംഗഹൃദയം വൈദ്യശാസ്ത്രം ഉണ്ടാക്കിയ ആചാര്യൻ
- വാഗ്ഭടാചാര്യൻ എന്നും പറയും. ബ്രാഹ്മണനാണു്. സിന്ധുദേശത്തിലത്രേ ജനിച്ചതു്. പിതാവു സംഘഗുപ്താചാര്യനാകുന്നു. ഈ കുടുംബക്കാർ പരമ്പരയാ വൈദ്യന്മാരാണു്. വാഹടാചാര്യൻ ക്രിസ്തുവർഷം 6-ആം ശതാബ്ദത്തിൽ ജീവിച്ചിരുന്നിരിക്കണം. ഗുരു ബുദ്ധാചാര്യനാകുന്നു.
- കാട്ടുപോത്തു്
- കുതിരകളെ ദ്വേഷിക്കുന്നതു് എന്നർത്ഥം.
- കേറി നടപ്പാനുള്ളതു്, ആന, കുതിര മുതലായവയും
- പല്ലക്കു്, മേനാവു് മുതലായവയും
- തേരു്, കപ്പൽ മുതലായവയും
- സിംഹം തുടങ്ങിയുള്ള ചില മൃഗങ്ങളുടെയും മയിൽ മുതലായ ചില പക്ഷികളുടെയും രൂപത്തെ ഓടുകൊണ്ടൊ മരംകൊണ്ടൊ ഉണ്ടാക്കി കൊടിമരത്തിന്റെ മുകളിൽ വെയ്ക്കുന്നതു്
- ആന
- ലക്ഷ്മിയുടെ വാഹനം സിംഹം
ബ്രഹ്മാവിന്റെ വാഹനം ഹംസം
വിഷ്ണുവിന്റെ വാഹനം ഗരുഡൻ
ശിവന്റെ വാഹനം കാള(നന്ദി)
ഗണേശന്റെ വാഹനം എലി
ഇന്ദ്രന്റെ വാഹനം ആന(ഐരാവതം)
യമന്റെ വാഹനം പോത്തു
സുബ്രഹ്മണ്യന്റെ വാഹനം മയിൽ
കാമദേവന്റെ വാഹനം മകരം
വരുണന്റെ വാഹനം മത്സ്യം
വായുവിന്റെ വാഹനം മാൻ
ദുർഗ്ഗയുടെ വാഹനം കടുവാ(നരി)
ശനിയുടെ വാഹനം പരുന്തു്
അഗ്നിയുടെ വാഹനം ആടു്
ജ്യേഷ്ഠയുടെ വാഹനം നായ്
- കുതിര
- ഒരു ദിക്കിൽനിന്നു മറ്റൊരു ദിക്കിലേയ്ക്കു കൊണ്ടുപോകുന്നതു് എന്നർത്ഥം
- കാള
- വായു
- സേന
- പോത്തു്
- വാഹനം
- 64 ഇടങ്ങഴിത്താപ്പു്
- 256 ഇടങ്ങഴിത്താപ്പെന്നും കാണുന്നു.
- കുതിര
- പോത്തു്
- അഗ്നി
- മന്ത്രം
- പെരുമ്പാമ്പു്
- മറ്റു ജന്തുക്കളുടെ ഗതിയെ തടസ്സപ്പെടുത്തുന്നവൻ എന്നർത്ഥം.
- നീരാരൽ
- വിശേഷണം:
- വഹിക്കുന്ന
- കാള വലിക്കുന്ന വണ്ടി
- ഒരു വലിയ വാദ്യം
- വലിയ ചുമടു്
- ആനയുടെ മസ്തകത്തിനു താഴെയുള്ള പ്രദേശം
- നദി
- സൈന്യം
- വാഹനങ്ങൾ ഉള്ളതു് എന്നർത്ഥം. (അക്ഷൗഹിണീ എന്നതു നോക്കുക),
- 81 ആനകൾ, 81 രഥങ്ങൾ, 243 കുതിരകൾ, 405 കാലാളുകൾ ഇത്രയും കൂടിയ സൈന്യം—ഒരു വാഹിനീ.
- സേനാപതി, സർവസൈന്യാധിപൻ
- കടൽ
- നളൻ
- (ബാഹുകൻ എന്നതു നോക്കുക.)
- നറുവരി
- കുംകുമം
- പെരുങ്കായം
- ഒരു മത്സ്യം
- ഇതു ബലത്തെ വർദ്ധിപ്പിക്കും. സംസ്കൃതം:-ബാലം. ത-വാളൈ.
- കൈവള
- കൈമോതിരം
- ഇരുവേലി
- മരം അറുക്കുന്ന ഒരു ജാതിക്കാരൻ
- ഒരളവു്
- വിശേഷണം:
- വാളുപോലെയുള്ള
- ഒരുമാതിരി പുളി
- മരം
- ഒരുമാതിരി അമര
- ഇരിമ്പു് അടിച്ചു നീട്ടിയതു് (പാളം)
- ഇരുവേലി
- വാളിന്റെ അലകു്. വാളായിട്ടു തീർത്ത ഇരിമ്പ്
- മേൽകാതിൽ ചില ജാതിസ്ത്രീകൾ ഇടുന്ന ഒരാഭരണം
- ചുരയും തിരുക്കുമാണു്. പച്ചക്കല്ലുകെട്ടി തൂക്കിയിരിക്കും.
- സുറിയാനിസ്ത്രീകൾ കാതിലിടുന്ന ആഭരണം
- വിഴാലരി
- വിതയ്ക്കുന്നു
- ദ്വേഷ്യപ്പെടുക
- വാളെറിഞ്ഞുപിടിയ്ക്കുന്ന ഒരു കളി
- യുദ്ധത്തിലും മറ്റും വെട്ടുവാനുള്ള ഒരായുധം
- മരം അറുക്കുന്നതിന്നുള്ള സാധനം, അറുപ്പുവാൾ
- വാളുള്ളവൻ
- സുബ്രഹ്മണ്യന്റെ മുമ്പാകെ വാളേറു കളിക്കുന്ന ഒരു ജാതിക്കാർ
- വാളുകൊണ്ടു വെട്ടിയാൽ എത്തുവാൻതക്ക അകലം
- വാളിന്റെ പിടി
- കാണ്ടാമൃഗം
- ഒരു മത്സ്യം
- ഒരുവക ചെടി
- കദളി
- കരിങ്കദളി
- രക്തകദളി
- ഏത്തൻ (നേന്ത്രൻ)
- കണ്ണൻ
- കാളി
- പൂവൻ
- ചിങ്ങൻ (പടറ്റി)
- ഞാലിപ്പൂവൻ, പൂവൻ
- പാളയങ്കോട്ടു കണ്ണൻ
- (ഇനിയും അല്പാല്പം ഭേദമായിട്ടു പലമാതിരിയുണ്ടു്). വാഴയ്ക്കു
- പ്രധാന വാഴകൾ—ഏത്തൻ (നേന്ത്രൻ), കദളി, പൂവൻ, കണ്ണൻ, ചിങ്ങൻ, മൊന്തൻ, പേയൻ, പടറ്റി ഇവയാകുന്നു. വാഴയ്ക്കു സാധാരണമായി പത്തുപന്ത്രണ്ടടി പൊക്കം കാണും. ഒരു കൊല്ലംകൊണ്ടു കായ്ക്കുന്നു. ചില ഇനം വാഴയുടെ കുലയിൽ ഇരുനൂറിലധികം കായ് കാണും.
ഇല ശൂലത്തിനു നന്നു്.
പൂവു്—സ്നിഗ്ദ്ധമാണു്. മലത്തെ പിടിക്കും. കച്ചുചവർത്തു മധുരിച്ചിരിക്കും. ഗുരുവാണു്. ക്ഷയത്തിനും മറ്റും നന്നു്. പഴുത്ത കായ്—തണ്ണീർദാഹം, നേത്രരോഗം, വിശപ്പു്, ക്ഷയം, വാതം, പീത്തം മുതലായവയ്ക്കു നന്നു്. ദേഹത്തെ തടിപ്പിക്കും. അഗ്നിബലമുള്ളവർക്കു സുഖകരമാണു്. മാംസം, ബലം, കാന്തി ഇവയെ വർദ്ധിപ്പിക്കും. കഫത്തെ ഉണ്ടാക്കും. ശുക്ലവൃദ്ധികരമാണു്. പ്രായേണ ചവർത്തു മധുരിച്ചിരിക്കും; ഗുരു. തൊലി—പ്രായേണ കച്ചെരിച്ചിരിക്കും. ലഘുവാണു്.
പച്ചക്കായ്—വിഷ്ടംഭത്തെ വരുത്തും. പഴുത്തതിനെക്കാൾ ഗുണം കുറവാണു്. രൂക്ഷമാണു്. കച്ചുചവർത്തിരിക്കും. വെള്ളദാഹം, രക്താതിസാരം ഇവയെ കളയും. - പര്യായപദങ്ങൾ:
- കദളീ
- സുഫലാ
- രംഭാ
- മോചാ
- വാരണവല്ലഭാ
- സുകുമാരാ
- ചർമ്മണ്വതി
- തൽപുത്രീ
- നഗരൗഷധീ
- കാഷ്ഠീലാ
- കദള
- വാരവുഷാ
- വാരണബുഷാ
- സകൃൽഫലാ
- ഗുച്ഛഫലാ
- ഹസ്തിവിഷാണി
- ഗുച്ഛദന്തികാ
- നിഃസാരാ
- രാജേഷ്ടാ
- ബാലകപ്രിയാ
- ഊരുസ്തംഭാ
- ഭാനുഫലാ
- വനലക്ഷ്മീ
- കദലകം
- മോചകം
- രോചകം
- ലോചകം
- വാരവൃഷാ
- ആയതച്ഛദാ
- തന്തുവിഗ്രഹം
- അംബുസാരാ ഇത്യാദി.
- രക്തദോഷം
- പിത്തം
- അസൃഗ്ദരം
- യോനിദോഷം ഇവയ്ക്കു നന്നു്
- ജ്വരത്തിനും പിത്തത്തിനും നന്നു്
- കായ് — പാൽ, മോരു്, തൈരു്, കരിമ്പനക്കായ് ഇവ ഓരോന്നിനോടും ചേർത്തു ഭക്ഷിക്കരുതു്. വാഴപ്പഴം സേവിച്ചുണ്ടാകുന്ന അജീർണ്ണത്തിൽ ഉപ്പു സേവിക്കുക. സംസ്കൃതം: കദളി. തമിഴ്: വാഴൈ. ഇംഗ്ലീഷ്: Plantain പ്ലാന്റൻ.
- ഒരുമാതിരി നെല്ലു്
- വാഴത്തോപ്പുകളിൽ നടുന്ന ഒരുമാതിരി കിഴങ്ങു്
- വാഴവെച്ചു കുലവെട്ടിക്കഴിഞ്ഞ സ്ഥലം
- വാഴമാണം
- വാഴക്കുലയിലുള്ള പടല
- വാഴയിലയുടെ തണ്ടു്
- വാഴപ്പോളയിലേ നാര്
- വാഴത്തട, കുലച്ച വാഴയുടെ അകത്തുള്ളതു്
- വാഴത്തടി
- സംസ്കൃതം: കദളീദണ്ഡം. ഇംഗ്ലീഷ്: Pith of the Plantain.
- വാഴയുടെ പോള
- വാഴയുടെ കിഴങ്ങു്
- വാഴയുടെ കായ്
- കൃഷിചെയ്യാത്ത ഭൂമി
- വാഴുന്നവൻ
- ഭരിക്കുന്നവൻ
- പാർക്കുന്നു
- ഭരിക്കുന്നു
- നിലത്തിൽ കൃഷിചെയ്യുന്നു
- (കാരണക്രിയ:വാഴിക്കുന്നു.)
- ജയിക്കട്ടെ
- പാർപ്പു്
- ഭരണം
- നിലത്തിൽ കൃഷി ചെയ്ക പ്രാചീനമലയാളം:
- സ്തുതിച്ചു പറക
- സ്തുതിപാഠകൻ പ്രാചീനമലയാളം:
- സ്തുതിക്കുന്നു
- വർദ്ധിപ്പിക്കുന്നു
- അനുഗ്രഹിക്കുന്നു
- വർദ്ധന
- ശരീരസൗഖ്യം
- ആശീർവ്വാദം
- ഒരു വൃക്ഷം
- മാവിന്റെ ജാതിയിൽ ചേരുന്നതല്ല. ഫലവർഗ്ഗത്തിൽ ചേർന്നതുതന്നെ. വദാമിനെക്കാൾ ചെറുതാണു്.
- പിടിച്ചപിടിയാലേ കോടതിയിൽ ഹാജരാക്കേണ്ടതിനുള്ള അധികാരപത്രം
- കരിമ്പനയോല വാർന്നെടുത്തതു്
- പദാന്ത്യത്തിൽ ചേർന്നുവരുന്നതു്
- അപ്പോൾ
- ആ മട്ടിൽ
- ഉദാ:ചെയ്തവാർ (ചെയ്തപ്പോൾ).
- തോൽവാറു്
- ശിപായിമാരുടെ കഴുത്തിലിടുന്ന തോൽവാറു്
- ഒരുവക മത്സ്യം
- കരിമ്പനയോല വാർന്നെടുത്തതു്
- വാർന്നെടുത്ത മാംസം
- വാരുക
- ഒരു മത്സ്യം
- അന്യൻ ചെയ്തതെങ്കിലും ചെയ്യാത്തതെങ്കിലുമായ ദോഷത്തെ താൻ മറ്റാരോടും പറയാതെ പരസ്യമാക്കുന്നതിലേക്കു ആരും അറിയാതെ എഴുതി സഭാസ്ഥലങ്ങൾക്കു മുൻപാകെ തൂക്കുന്ന ഓലയും മറ്റും
- അരിച്ചൊ ഊറ്റിയൊ എടുക്കുക
- അരിച്ചെടുക്കുക
- ഊറ്റുക
- അരിക്കുന്നു
- ഊറ്റുന്നു
- വിശേഷണം:
- ഒരുപസർഗ്ഗം
- (ഇതു ക്രിയാപദങ്ങൾക്കും മറ്റും മുൻപെവെക്കുമ്പോൾ ‘വിശേഷമെന്നും, ഇല്ലയെന്നും, നിശ്ചയമെന്നും’ അർത്ഥങ്ങൾ വരും).
‘വി’ എന്ന്തിനു 18 അർത്ഥമുണ്ടു.
ർത്ഥഭൃശാർത്ഥകലഹൈശ്വര്യ മോഹന
പൈശൂന്യോൽകർഷകുത്സനേഷദർത്ഥാനാ
മഭിമുഖ്യാനേവസ്ഥാനാ പ്രധാന്യദർശന
ശൗര്യേഷു.
- വിശേഷണം:
- പക്ഷി
- ഗമിക്കുന്നതു എന്നർത്ഥം
- കുതിര
- സോമൻ
- ഗമിക്കുന്നവൻ
- കടുവാളവാറു്
- ഇരുപതു്
- വലിയ ഞെരിഞ്ഞിൽ
- വയ്യങ്കതക് വൃക്ഷം
- (വൈകങ്കതം എന്ന പാഠവും കാണുന്നു)
- വിശേഷണം:
- വിടിർന്ന
- തലമുടി ഇല്ലാത്ത
- ബുദ്ധന്മാരിൽ സന്യാസി
- കേതു എന്ന ഗ്രഹം
- കൊടി
- വിടർന്നു പൂത്തുനിൽക്കുന്ന മരം
- വിരിഞ്ഞതു്
- വിശേഷണം:
- വലുതായുള്ള
- ഭയങ്കരമായുള്ള
- ഡംഭമുള്ള
- വിസ്തീർണ്ണമുള്ള
- നീണ്ടപല്ലുള്ള
- സൗന്ദര്യമുള്ള
- വേഷമ്മാറ്റമുള്ള
- തെളിവില്ലാത്ത
- വിപരിതമായി പറകയോ പ്രവർത്തിക്കയോ ചെയ്യുന്നവൻ
- ഭയങ്കരൻ
- വിരോധം
- ക്രൂരം
- അപകടം
- ദുർഘടം
- വികടവാക്കു്
- വികടം പറയുന്നവൻ
- ബുദ്ധമതക്കാരുടെ ഒരു ദേവി
- ഇടയുന്നു
- പിണങ്ങുന്നു
- വല്ലാതെയാകുന്നു
- വിരോധം
- ഇടച്ചൽ
- ഫലവർഗ്ഗത്തിൽ ഒന്നു്
- ഇതു തുണിയിൽ ചായം ഇടുന്നതിനു ഉപയോഗപ്പെടുത്തുന്നു.
- വെങ്കൊടിത്തൂവ
- വെറുതെ പറക, തന്നത്താൻ സ്തുതിക്കുക, നിന്ദാസ്തുതി
- സ്തുതി
- തന്നത്താൻ സ്തുതിക്കുക
- നിന്ദാസ്തുതി
- വിശേഷണം:
- നല്ലവണ്ണ ഇളകുന്ന
- ദീനം
- വ്യാധി
- ഭയങ്കരം
- ധൃതരാഷ്ട്രരുടെ ഒരു പുത്രൻ
- ആദിത്യൻ
- വിശേഷണകർത്തനം (ഛേദനം) ഉള്ളവൻ എന്നർത്ഥം. ഇരുട്ടിനെ കളയുന്നവൻ എന്നുമാവാം. വിശ്വകർമ്മാവിനാൽ ചുരുക്കപ്പെട്ട കാന്തിയോടുകൂടിയവൻ എന്നുമുണ്ടു്.
- പിതാവിന്റെ രാജ്യത്തെ അപഹരിക്കുന്നവൻ
- എരിക്കു്
- (ചെമന്ന പൂവുള്ളതു്).
- വിരുദ്ധപ്രവൃത്തി
- ശരം
- വലിക്കുക
- കാമന്റെ ശരങ്ങളിൽ ഒന്നു്
- വിനാഴിക
- വിശേഷണം:
- ഊനമുള്ള
- ഇളക്കമുള്ള
- ഇളകിയ.
- ഒരു കലയിൽ അറുപതിൽ ഒരു പങ്ക്
- ഋതുകാലം കഴിഞ്ഞ സ്ത്രീ
- വൃദ്ധസ്ത്രീ.
- വിശേഷണം:
- അംഗഹീനതയുള്ള.
- ജനനാൽത്തന്നെ അംഗവൈകല്യമുള്ളവൻ
- തെറ്റു്
- മാറ്റം
- സംശയം
- ഒരലങ്കാരം. സമബലങ്ങളും പരസ്പരവിരോധത്താൽ ഒന്നിച്ചു വരാൻ പാടില്ലാത്തതുമായ രണ്ടെണ്ണങ്ങളിൽ വെച്ചു് ഒന്നു വരുന്നതു്
- വിശേഷണം:
- സംശയിക്കപ്പെട്ട
- മറ്റൊരുപ്രകാരത്തിൽ കൂടെ നിശ്ചയിക്കപ്പെട്ട.
- മഞ്ചട്ടി
- മാംസരോഹിണി. വികസിക്കുന്നതു് എന്നർത്ഥം
- ചന്ദ്രൻ
- വിടിരുന്നു
- വർദ്ധിക്കുന്നു.
- (വികസിപ്പിക്കുന്നു. സകര്‍മ്മകക്രിയ:)
- വിശേഷണം:
- വിടിർന്ന.
- വിശേഷണം:
- വിടിരുന്ന
- വിടിർന്നു കൊണ്ടിരിക്കുന്ന.
- വികസിച്ചിരിക്കുന്നതു്
- വികസിച്ചുകൊണ്ടിരിക്കുന്നതു്
- ഒരു സ്വഭാവമുള്ളതു് മറ്റൊന്നായിത്തീരുന്നതു്, മനസ്സിനുണ്ടാകുന്ന ഒരു ഭാവഭേദം
- രൂപംമാറ്റം, വികൃതി
- രോഗം
- വികാരം 6 വിധം - ജനിക്കുക, ഇരിക്കുക, മറ്റൊന്നായി മാറുക, വളരുക, കുറയുക, നശിക്കുക. (ഇവയ്ക്കു് ഷഡ്വികാരം എന്നു പേർ). മായയെ സംബന്ധിച്ചുള്ള 16 വികാരങ്ങൾ - ഭൂമി, ജലം, അഗ്നി, വായു, ആകാശം, കണ്ണു്, മൂക്കു്, ചെവി, നാവു്, തൊലി, വാക്കു്, കാലു്, കൈയ്, മലദ്വാരം, ശുക്ലദ്വാരം, മനസ്സു്.
- വിശേഷണം:
- വികാരമുള്ള. (രീ
- രിണി
- രി).
- അറുപതിൽ മുപ്പത്തിമൂന്നാംവർഷം
- (വ്യാകരണത്തിൽ) ഇ, ഉ, ഋ, ഌ എന്ന നാലും, അവയുടെ ദീർഘങ്ങളും
- വിടിർച്ച
- പ്രത്യക്ഷത
- താൻതന്നെ ഒരു സ്ഥലത്തിരിക്കുക
- വിടിർച്ച
- സുഖാനുഭവം
- ആകാശം
- പ്രകാശം, പ്രത്യക്ഷത
- സന്തോഷം
- സ്വർഗ്ഗം
- അത്യാശ
- വിടിർച്ച
- വിശേഷണം:
- വിടിരുന്ന.
- പക്ഷി. കൊത്തിച്ചിനക്കുന്നതു് എന്നർത്ഥം
- മണൽ
- ചിതറൽ
- കൊല്ലുക
- കീറുക
- എരിക്കു്
- ഒരു പൂച്ചെടി
- എരിക്കു്. നിറച്ചു പൂവുള്ളതു് എന്നർത്ഥം. വികിരണം എന്നുമാവാം
- വിശേഷണം:
- ചിതറിക്കപ്പെട്ട, കലർത്തിയ
- കരിഞ്ചണ്ണ
- ഒരു സൂര്യവംശരാജാവു്
- ബലിയ്ക്കു വേട്ടയാടി മാംസം കൊണ്ടുവരുന്നതിനയച്ചതിന്റെ ശേഷം വിശപ്പു ഹേതുവായിട്ടു് ഒരു മുയലിനെ
- ഭക്ഷിക്കയാൽ ‘ശശാദൻ’ എന്നു പേരുണ്ടായി. ആ മാംസം ബലിക്കുപയുക്തമല്ലെന്നാണ് വസിഷ്ഠൻ പറഞ്ഞതു്.
- വിഷ്ണുസ്വർഗ്ഗം
- വിഷ്ണുവിന്റെ അമ്മ
- വിശേഷണം:
- തളർന്ന
- വിശേഷണം:
- സന്തോഷമുളള.
- (ണൻ, ണാ, ണം).
- ചന്ദ്രൻ
- കർപ്പൂരം
- മൂക്കു്
- വിശേഷണം:
- രോഗമുള്ള
- വികാരമുള്ള
- ബീഭത്സം.
- മനസ്സിനെ വികാരപ്പെടുത്തുന്നതു് എന്നർത്ഥം.
- വിരൂപം
- വികാരം (മാറ്റം) ഉണ്ടാക്കപ്പെട്ടതു്
- ഛന്ദസ്സുകളിൽ ഒന്നു്
- ഒരു സ്വഭാവമുള്ളതു് മറ്റൊന്നായിത്തീരുന്നതു്, സ്വഭാവത്തിന്റേയും മറ്റും മാറ്റം
- ഗോഷ്ഠി
- പേടി
- രോഗം
- ദുർബുദ്ധി
- ദുർബുദ്ധിയുള്ളവൻ
- മരണലക്ഷണം
- അറുപതിൽ ഇരുപത്തുനാലാംവർഷം
- വഷളത്വം
- വിശേഷണം:
- വലിച്ചെടുക്കപ്പെട്ട
- അങ്ങോട്ടുമിങ്ങോട്ടും വലിക്കപ്പെട്ട
- നീട്ടപ്പെട്ട
- ശബ്ദമുണ്ടാക്കുന്ന
- വിശേഷണം:
- മുടിയില്ലാത്ത
- കഷണ്ടിയായ
- വിശേഷണം:
- മൂടപ്പെടാത്ത
- ഊരിയ
- വിക്കു്
- വിക്കൽ
- വിക്കുള്ളവൻ
- കൊഞ്ഞൻ
- വിക്കു്
- വാക്കിനുണ്ടാകുന്ന ഒരു തടവു്
- ഒരുകഴഞ്ചു് ഇന്തുപ്പു കലക്കിയ ഒരു തുടം വെള്ളത്തിൽ ഒരു കഴഞ്ചു വെണ്ണയിട്ടു് 24 മണിക്കൂറു കഴിഞ്ഞു് എടുത്തു ഭക്ഷിക്കുക. അങ്ങിനെ 9൦ നേരം സേവിച്ചാൽ എത്ര കഠിനമായ വിക്കുതന്നെ ആയിരുന്നാലും തീരെ മാറി നല്ലപോലെ പറയാറാവുന്നതാണ്.
പുപു പുപു പൂതന................’
- വിക്കിപ്പറയുന്നു
- വെള്ളവും മറ്റും കുടിക്കുമ്പോൾ ചില സമയത്ത് തൊണ്ടതിങ്ങി മേല്പോട്ടു് തെറിക്കുന്നു
- അറുപതിൽ പതിന്നാലാംവർഷം
- നീട്ടിവെച്ചുള്ള നടപ്പു്
- കവെപ്പു്
- കവച്ചുനടക്കുക
- വിക്രമമുള്ളവൻ
- വിക്രമാദിത്യനെന്ന രാജാവു്
- അതിപരാക്രമം, അതിബലമുള്ളവന്റെ ഭാവം
- തൃതീയരാശി
- യുദ്ധസാമർത്ഥ്യം
- കാലടി
- നടക്കുക
- ആക്രമിക്കുക
- വിക്രമമുള്ളവൻ
- (സ്ത്രീ:വിക്രമവതി).
- വിശേഷണം:
- വിക്രമമുള്ള.
- (ലീ, ലിനീ, ലി).
- സുപ്രസിദ്ധനായ ഒരു രാജാവു്
- ഉജ്ജയിനീപട്ടണത്തിൽ വാണിരുന്നു. കാളിദാസൻ മുതലായ നവരത്നങ്ങൾ ഇദ്ദേഹത്തിന്റെ കാലത്താണുണ്ടായിരുന്നതു്. സംവൽ വർഷത്തിന്റെ സ്ഥാപകനാകുന്നു.
- വിക്രമാദിത്യന്റെ കാലം മുതൽ നിശ്ചയിക്കപ്പെട്ടിട്ടുള്ള സംവത്സരം
- വിക്രമാദിത്യൻ
- വിക്രമമുള്ളവൻ, ശക്തൻ
- സിംഹം
- വിഷ്ണുവിന്റെ ഒരാന
- ആക്രമിക്കുന്നു
- കാളിദാസന്റെ ഒരു നാടകം
- വിൽക്കുക
- കച്ചവടം
- വില്ക്കുന്നവൻ
- വിശേഷണം:
- വിക്രമമുള്ള, ശക്തിയുള്ള
- ജയിച്ച
- വിജയമുള്ള
- ശൂരപുരുഷൻ, വീരൻ, ശക്തിയുള്ള യോദ്ധാവു്. ശത്രുശിരസ്സിൽ ചവുട്ടുന്നവൻ എന്നർത്ഥം
- സിംഹം
- പരാക്രമം
- സിംഹം
- തൊഴുകണ്ണി
- വിഷ്ണുക്രാന്തി
- ചെറുപ്പുള്ളടി
- പുഴമുഞ്ഞ
- പാതാളഗരുഡക്കൊടി
- കുതിരയുടെ കുതിപ്പു്
- ശക്തി, മഹാബലം, വിക്രമം
- വില്ക്കുന്നവൻ
- കച്ചവടക്കാരൻ
- ഒരു സ്വഭാവമുള്ളതു് മറ്റൊന്നായിത്തീരുന്നതു്, മനസ്സിന്റേയും രൂപത്തിന്റേയും മാറ്റം, വികാരം, വികൃതി, മാറ്റം
- കോപം
- ദോഷം
- ദീനം
- വില്ക്കുക
- വിശേഷണം:
- വില്ക്കപ്പെട്ട
- വിശേഷണം:
- വിളിച്ചു പറയപ്പെട്ട
- കഠിനമായ
- സഹായത്തിനായിട്ടുള്ള കരച്ചൽ
- ശകാരം
- വില്ക്കുന്നവൻ
- വിശേഷണം:
- വില്ക്കേണ്ടുന്ന
- വില്ക്കേണ്ടതായ സാധനം
- വില്ക്കപ്പെടുന്നതു് എന്നർത്ഥം
- വിശേഷണം:
- പാരവശ്യമുള്ള
- ഭയപ്പെട്ട
- കുഴപ്പത്തിലായ
- ദുഃഖിച്ച
- വിശേഷണം:
- വളരെ നനഞ്ഞ, അശേഷം നനഞ്ഞ
- ജീർണ്ണിച്ച, ഉണങ്ങിയ
- വാർദ്ധക്യമായ
- ഉച്ചാരണത്തിനുള്ള പിശകു്
- വിശേഷണം:
- വളരെ ഭയപ്പെട്ട
- കേടു വരുത്തിയ, നശിപ്പിക്കപ്പെട്ട
- മുഴുവൻ നനയുക
- വിശേഷണം:
- മുറിക്കപ്പെട്ട
- വ്യത്യാസപ്പെട്ടതു്
- ചുമ. (ഒരു ദീനം)
- തുമ്മൽ
- തുമ്പൽ
- കുര. ശബ്ദമുണ്ടാക്കുന്നതു് എന്നർത്ഥം
- എറിയപ്പെട്ട
- ചിതറപ്പെട്ട
- എരിക്കു്
- ഏറു്
- (വ്യാകരണത്തിൽ) ചിഹ്നനങ്ങളിൽ ഒന്നു്. ഇതു് വിസ്മയം മുതലായവയെ സൂചിപ്പിക്കുന്നു - !
- മായയ്ക്കുള്ള ശക്തികളിൽ ഒന്നു്
- മറ്റേതു് ‘ആവരണം’ എന്ന ശക്തിയാണു്. ഇതുകൊണ്ടു് ആ പരമാത്മാവു് മറയ്ക്കപ്പെട്ടു് അജ്ഞാനസംഭവം ഉണ്ടാകുന്നു. ബ്രഹ്മത്തെ അറിയാൻ വയ്യാതാക്കുന്നതും അല്പം വെളിച്ചം കൊടുത്തു് അറിയത്തക്ക വിധത്തിൽ ആക്കിത്തീർക്കുന്നതുമായ ശക്തി. ശുദ്ധമായ ബ്ര
- ഹ്മത്തെ അറിയാതെ മറയ്ക്കുന്ന ശക്തിയത്രേ ആവരണശക്തി. വിക്ഷേപത്തിൽ നിന്നു പഞ്ചഭൂതങ്ങൾ ഉണ്ടായി.
- നായകാശ്രിതങ്ങളായ 28 അലങ്കാരങ്ങളിൽ ഒന്ന്
- = നായകനൊന്നിച്ചിരിക്കുമ്പോൾ അലങ്കാരങ്ങളെ തികവാക്കാതിരിക്കുക, അനാവശ്യമായും ചെരിച്ചും മറിച്ചുമുള്ള നോട്ടം, രഹസ്യങ്ങൾ പറയുമ്പോൾ അതിനെ അക്ഷരപദങ്ങളെക്കൊണ്ടു ചുരുക്കുക, ഇവയത്രേ വിക്ഷേപം.
- കുഴപ്പം
- ഭയം
- മുന്നോട്ടും പിന്നോട്ടുമുള്ള അനക്കം
മിഥ്യാവിഷ്വഗവേക്ഷണം
രഹസ്യാഖ്യാനമീഷച്ച
വിക്ഷേപോ ദയിതാന്തികേ’
- എറിയുന്നു
- ഇളക്കം
- മനക്കലക്കം
- നാക്കു്
- കള്ളൻ
- വിശേഷണം:
- പ്രസിദ്ധമുള്ള
- കീർത്തി
- പരസ്യം
- വിജ്ഞാപനം
- കണക്കു കൂട്ടുക
- വിചാരിക്ക, ആലോചിക്ക
- കടം വീട്ടുക
- വിശേഷണം:
- പോയ
- വേർപെട്ട
- ഒഴിവായ
- ഇല്ലാത്ത
- ചത്ത
- വിശേഷണം:
- മൂക്കുപോയ
- പൊയ്പോയതു്, വേർവിട്ടതു്
- പ്രഭയില്ലാതായതു്, പ്രഭയില്ലാത്തതു്
- തീണ്ടായിരി മാറിയവൾ.
- ആർത്തവമില്ലാതായവൾ എന്നർത്ഥം.
- പിന്നോക്കം പോക
- ഓടമരം
- വേർപാടു്
- മരണം
- യാത്ര
- നഷ്ടം
- നാശം
- പർവതം
- നിന്ദ
- വിശേഷണം:
- നിന്ദിക്കപ്പെട്ട
- വിശേഷണം:
- തുള്ളിത്തുള്ളിയായ്വീഴുന്ന, ഒഴുകുന്ന
- ഉരുകുന്ന
- വിശേഷണം:
- വീണുപോയ
- വാർന്നുപോയ, ഒഴുകിയ
- അഴിഞ്ഞ
- ഉരുകിയ
- നിന്ദ
- കുളി
- മുങ്ങൽ
- ശകാരം
- നിന്ദിക്കുക
- വിശേഷണം:
- ഗുണമില്ലാത്ത
- വിശേഷണം:
- ഇളകിയ
- അനങ്ങിയ
- ഉദ്യോഗിപ്പിച്ച
- വിശേഷണം:
- മൂക്കില്ലാത്ത
- ശരീരം.
- വിവിധങ്ങളായ സുഖദുഃഖാദികളെ ഗ്രഹിക്കുന്നത് എന്നർത്ഥം
- യുദ്ധം.
- വിശേഷേണ ഗ്രഹിക്കുക, തമ്മിൽ പിടികൂടുക എന്നർത്ഥം
- വ്യാകരണപ്രകാരം സമാസപദത്തെ വേർതിരിക്ക
- ആകൃതി
- ഒരു ഭാഗം
- വിസ്താരം.
- വിശേഷേണ ഗ്രഹിക്കുക എന്നർത്ഥം
- എതിർപ്പ്
- വിരോധിക്കുക
- ശത്രുരാജ്യത്തെ ചുട്ടുപൊടിക്കുക, കുത്തിക്കവരുക മുതലായ ഉപദ്രവപ്രവൃത്തി
- ഷഡ്ഗുണങ്ങളിൽ ഒന്ന്.
- വേണ്ടിവന്നാൽ മാത്രം യുദ്ധം ചെയ്യുന്നതു് വിഗ്രഹം.
- ബിംബത്തെ പൂജിക്ക
- വിശേഷണം:
- തലവെട്ടിക്കളഞ്ഞ
- നാശം
- വിശേഷണം:
- പങ്കിട്ട
- വേറുതിരിക്കുന്നു
- ഉരച്ചൽ
- വേർതിരിക്ക, അഴിക്ക
- നശിപ്പിക്കുന്നവൻ
- ചുറ്റിക
- ഭക്ഷണത്തിന്റെ ശേഷം
- അതിഥികൾക്കു് കൊടുക്കുന്നതിന്റെ ശിഷ്ടമായ അന്നം
- മെഴുകു്
- ഭക്ഷണം
- വിഘ്നം
- വിഘസം എന്നതു ദേവന്മാർ, പിതൃക്കൾ, അതിഥികൾ, ഗുരുക്കന്മാർ ഇവർ ഭക്ഷിച്ചതിന്റെ അവശിഷ്ടമായ അന്നാദികളുടെ പേർ എന്നു കാണുന്നു.
- തടവു്
- നാശം
- ഗണപതി
- ഗണപതി
- ഗണപതി
- മുടക്കം, തടവു്. വിഹനിക്കുക, തടസ്സപ്പെടുത്തുക എന്നർത്ഥം
- പെരുംക്ലാവു്
- ഗണപതി. വിഘ്നങ്ങളുടെ രാജാവു്. വിഘ്നങ്ങളെ ഇല്ലാതാക്കുന്നതിനു ശക്തിയുള്ളവൻ ഇങ്ങിനെ ശബ്ദാർത്ഥങ്ങൾ
- നിർവിഘ്നപരിസമാപ്തിക്കായ്ക്കൊണ്ടു ഏതുപ്രാരംഭങ്ങളിലും വിഘ്നേശ്വരനെ പൂജിക്കുക എന്നതു സാധാരണയാകുന്നു.
- വിഘ്നം ഉണ്ടായതു്
- ഗണപതി
- എലി
- പെരുച്ചാഴി
- ഒരുമാതിരി വേദന
- ചുളുചുളുപ്പ്
- തറിമരത്തിൽ ഒരു ഭാഗം
- ചുളുചുളുക്കുന്നു
- വിമ്മുന്നു
- വള്ളിമുല്ല
- മക്കിപ്പൂവു്
- വിശേഷണം:
- അറിവുള്ള
- സാമർത്ഥ്യമുള്ള
- സമർത്ഥൻ
- വിദ്വാൻ. വിശേഷേണ വ്യക്തമായി സംസാരിക്കുന്നവൻ എന്നർത്ഥം
- പഞ്ചവർണ്ണക്കിളി
- പശു
- അന്വേഷണം
- ഒരുമാതിരിച്ചൊറി
- ചിരങ്ങു്. പിന്നെയും പിന്നെയും വർദ്ധിക്കുന്നതു് എന്നർത്ഥം
- വിശേഷണം:
- ഇളക്കമുള്ള
- ന്യായാധിപതി
- പരിശോധകൻ
- പ്രമാണങ്ങളെക്കൊണ്ടു് അർത്ഥനിർണ്ണയം ചെയ്യുന്നതു്
- അർത്ഥപരീക്ഷ
- കാര്യാകാര്യങ്ങളെ തിരക്കി അറിയുക
- ആലോചന
- നിരൂപണം. തീരെ സന്ദേഹമില്ലാത്തതു് എന്നർത്ഥം
- യമന്റെ സിംഹാസനം
- ഓർമ്മ
- രാജ്യഭാരം
- ഒരു ഉദ്യോഗം
- വിഷാദം
- ആലോചന
- ഓർക്കുന്നു
- രാജ്യം ഭരിക്കുന്നു
- വിഷാദിക്കുന്നു
- (വിചാരിപ്പിക്കുന്നു - കാരണക്രിയ:)
- ചോദിക്കുന്നു
- ഉത്സാഹിക്കുന്നു
- വിശേഷണം:
- വിചാരിക്കപ്പെട്ട
- മേലധികാരം
- വിശേഷണം:
- വിചാരിക്കപ്പെടുവാൻ തക്ക
- തിര
- സംശയം
- തെറ്റു്
- സംശയിക്കപ്പെട്ട കാര്യം
- ചെയ്വാനുള്ള ആഗ്രഹം
- വിശേഷണം:
- അന്വേഷിക്കപ്പെട്ട
- അന്വേഷണം
- വിശേഷണം:
- അധികം ഭംഗിയുള്ള
- പലനിറമുള്ള
- അത്ഭുതകരമായ
- സരസവാഗ്മിത്വം
- നാനാവിധം
- മനോഹരം
- അത്യാശ്ചര്യം
- വെള്ളരി. (വെളുത്ത ചെറിയതരമാണു്)
- മയിലെള്ളു്
- അശോകം
- ഒരലങ്കാരം
- ശന്തനുരാജാവിനു സത്യവതിയിലുണ്ടായവൻ
- അംബികയുടെയും അംബാലികയുടെയും ഭർത്താവു്. ഭീഷ്മരുടെ അർദ്ധസോദരൻ. മക്കളില്ലാതെ മരിച്ചു. സത്യവതിയുടെ അഭിപ്രായപ്രകാരം വ്യാസൻ വിചിത്രവീര്യനുവേണ്ടി അംബികയിലും അംബാലികയിലും പുത്രരെ ജനിപ്പിച്ചു. ഇവരത്രേ ധൃതരാഷ്ട്രരും പാണ്ഡുവും.
- പുലി
- മയിൽ
- അന്വേഷിക്കുന്നവൻ
- വിശേഷണം:
- ബോധമില്ലാത്ത
- മരിച്ച
- പ്രവൃത്തി
- പരിശ്രമം
- ആശ്ചര്യം
- കൊച്ചുപൈതങ്ങളുടെ ഒരു കളി
- മിടുക്കു്
- ആശ്ചര്യം. (വിദ്യയുടെ തത്ഭവം) പ്രാചീനമലയാളം:
- വിച്ച = വിസ്മയം. വിച്ച എന്നതു അത്ഭുതവാചിയായ ഒരു പ്രാചീനശബ്ദമാണു്.
- കൊച്ചുപൈതങ്ങളുടെ ഒരു കളി
- വിശേഷണം:
- താഴെ വീണ
- വീഴ്ച
- നാശം
- ഒരുമാതിരി രാജഭവനം
- ദേവാലയ വകഭേദങ്ങളുടെ പ്രത്യേകം പേർ. അഭിലാഷത്തെ സാധിപ്പിക്കുന്നതു് എന്നർത്ഥം. വിച്ഛർദ്ദകം എന്നുമാവാം
- വിശേഷണം:
- കാഴ്ചക്കുറവുള്ള
- വിളർച്ചയുള്ള
- പക്ഷികളുടെ നിഴൽ
- രത്നം
- മുറിക്കുക
- വേർതിരിക്ക
- നാശം
- ഭവനത്തിന്റെ അതിർത്തി
- (നിറത്തിന്നായി) ദേഹത്തിൽ പൂചപ്പെടുന്ന കറിക്കൂട്ടു്
- നായികാശ്രിതങ്ങളായ 28 അലങ്കാരങ്ങളിൽ ഒന്നു്
- ആഭരണാദ്യലങ്കാരങ്ങൾ വളരെ ചുരുക്കമാണെങ്കിലും അത്യധികം ശോഭിക്കുന്നെങ്കിൽ അതു വിച്ഛിത്തി. (വിലാസങ്ങൾ എന്ന പദം നോക്കുക).
വിച്ഛിത്തിഃ കാന്തിപോഷകൃൽ’
- വിശേഷണം:
- മുറിക്കപ്പെട്ട
- ഇടവിടപ്പെട്ട
- പിരിഞ്ഞുപോയ
- വിശേഷണം:
- മൂടപ്പെട്ട
- പതിക്കപ്പെട്ട
- പൂചപ്പെട്ട
- മുറിവു്
- തടസ്സം
- മുറിഞ്ഞ ശകലം
- നാശം
- കാണ്ഡം
- വിശേഷണം:
- ജനമില്ലാത്ത
- ജനനം
- കടുക്ക
- കഞ്ചാവു്
- വെൾവയമ്പു്
- ചെറുമുഞ്ഞ
- അറുപതിൽ ഇരുപത്തേഴാം വർഷം
- തൃതീയ, അഷ്ടമി, ത്രയോദശി ഈ മൂന്നു പക്കങ്ങൾക്കും കൂടെ പറയുന്ന ഒരു പേർ
- തുലാമാസത്തിൽ വെളുത്ത വാവു്
- ശ്രീപാർവതിയുടെ ശുശ്രൂഷക്കാരത്തി, ഒരു സഖി
- വെളുത്ത നൊച്ചി
- ചെറുവന്നി
- കരിങ്കറുക
- വയമ്പു്
- മുഞ്ഞ
- വിശ്വാമിത്രൻ രാമനു കൊടുത്ത ഒരുപദേശം
- ദുർഗ്ഗ
- യുദ്ധത്തിലുള്ള ആന
- അഞ്ഞൂറ്റിനാലു ചുറ്റുള്ള ഒരു മുത്തുമാല
- കന്നിമാസത്തിൽ കറുത്തവാവു കഴിഞ്ഞു വരുന്ന വെളുത്ത ദശമി
- സേനകളുടേയും വർത്തകന്മാരുടേയും വിജയത്തോടുകൂടിയുള്ള പ്രത്യാഗമനത്തെക്കുറിക്കുന്ന ഒരു ഉത്സവദിവസം. ശ്രീരാമൻ അയോദ്ധ്യയിൽ തിരിച്ചെത്തിയതും പാണ്ഡവന്മാർ കൗരവരെ ജയിച്ചതും ഈ സമയത്താണു്. ‘വിജയദശമി’ എന്നും ‘ദസ്സ്രാ’ എന്നും ഇതിനു പേരുകൾ ഉണ്ടു്.
- വിശാഖപട്ടണത്തിലുള്ള ഒരു നഗരം
- തുംഗഭദ്രാനദിതീരത്തിൽ സ്ഥാപിക്കപ്പെട്ടിരുന്ന ഒരു ഹിന്ദുരാജ്യം
- (എ. ഡി. 1444 - 1650).
- അർജ്ജുനൻ
- വിഷ്ണുവിന്റെ ഗോപുരപാലകന്മാരിൽ ഒരുത്തൻ
- വിഷ്ണു
- യമൻ
- ഇന്ദ്രൻ
- ജയിക്കുക, ഉൽക്കർഷസിദ്ധി
- ദേവന്മാരുടെ രഥം
- വിശേഷണം:
- ജയിക്കുന്ന
- വിശേഷേണ സർവോൽക്കർഷത്തോടേ വർത്തിക്കുന്നു
- വിശേഷണം:
- ചെറിയ
- പുതിയ
- നീർച്ചീര
- മാതാവു്
- വിശേഷണം:
- വേറെ വിധത്തിലൊ ജാതിയിലൊ ഉള്ള, വ്യത്യാസപ്പെട്ട
- അന്യ ജാതിയിലൊ വർഗ്ഗത്തിലൊ ഉള്ള
- കൂട്ടുകൂടിയ (ജാതി)
- വിശേഷണം:
- അറിഞ്ഞ
- ജയിപ്പാനുള്ള ആഗ്രഹം
- ജയിപ്പാനാഗ്രഹമുള്ളയാൾ
- യോദ്ധാവു്
- വിശേഷണം:
- ജയിക്കപ്പെട്ട
- ജയം
- വിശേഷണം:
- കഞ്ഞിയോടുകൂടെ ചേർക്കപ്പെട്ട
- അയഞ്ഞ ചോറു് (കഞ്ഞി)
- കറി മുതലായതു്
- ഇളകുന്നതു് എന്നർത്ഥം.
- വർദ്ധനം
- കോട്ടുവാ
- മൂരിനിവിരുക
- സ്ത്രീകളുമായുള്ള ചില നേരംപോക്കു്
- വർദ്ധിക്കുന്നു
- വിടിരുന്നു
- വിശേഷണം:
- പൂത്ത, വിടിർന്ന
- കോട്ടുവായിട്ട
- സ്ത്രീകളുമായി സന്തോഷിച്ച
- ആഗ്രഹം
- നേരംപോക്കു്
- ആധിക്യം
- ജയിച്ചവൻ
- എലവങ്ങം
- വിശേഷണം:
- വിശേഷേണ അറിയുന്ന
- (നാമം – വിജ്ഞത, വിജ്ഞത്വം).
- വിശേഷണം:
- വിജ്ഞാപനം ചെയ്യപ്പെട്ട
- അറിയപ്പെടുത്തിയ
- അപേക്ഷിച്ച
- അറിയിപ്പിക്ക
- യാചന
- വിശേഷണം:
- അറിയപ്പെട്ട
- പ്രസിദ്ധിയുള്ളവൻ
- വിശേഷേണ അറിയപ്പെടുന്നവൻ എന്നർത്ഥം.
- അഴിഞ്ഞിൽ
- ശില്പശാസ്ത്രാദികളിലുള്ള അറിവു്
- തികഞ്ഞ അറിവു്
- വിജ്ഞാനം = വിപരീതമായ അറിവു്. ‘അന്യത്ര ശില്പശാസ്ത്രയോഃ ധീഃ. വിജ്ഞാനം = മോക്ഷതരങ്ങളായ — വെറും ഐഹികങ്ങളായ ചിത്രലേഖനാദി ശില്പത്തിലും മീമാംസാദിശാസ്ത്രത്തിലും പ്രവേശിച്ചിരിക്കുന്ന ബുദ്ധിക്കു — ഇവ രണ്ടിലുമുള്ള അറിവിനു ‘വിജ്ഞാനം’ എന്നു പേർ.
- വ്യാസൻ
- ജ്ഞാനേന്ദ്രിയങ്ങളോടു കൂടിയതും നിശ്ചയസ്വരൂപിണിയുമായ ബുദ്ധി
- വിശേഷണം:
- മിടുക്കുള്ള
- അദ്ധ്യാപകൻ
- അറിയിപ്പു്
- യാചന
- അറിവു്
- അറിയിക്കുന്നു
- അറിയിക്കുന്നു
- വിശേഷണം:
- അറിയിക്കപ്പെട്ട
- ബോധിക്കപ്പെട്ട
- കണ്ണിലേ വെളുപ്പു്
- വിശേഷണം:
- അറിയപ്പെടേണ്ടുന്ന
- പോകുന്നതിനായിട്ടു വലിയവരോടു വാങ്ങിക്കുന്ന അനുവാദം
- വിശേഷണം:
- പോകുന്നു എന്നു പറയുന്നതിനു പകരം താണജാതികൾ വലിയവരോടു പറയുന്ന ഒരാചാര വാക്കു്
- (അടിതോൽ എന്ന പദം നോക്കുക).
- കുരു
- മൃഗങ്ങളുടെ ശവം, ചമ്പു്
- അളിഞ്ഞ വസ്തു
വിടക്കുബുദ്ധേ ചഞ്ചലബുദ്ധേ’
- പ്രാക്കൂടു്, പ്രാപ്പലക, പക്ഷിക്കൂടു്
- വളരുകപോതം
- വിശേഷണം:
- അടയാളപ്പെടുത്തപ്പെട്ട
- പോകാൻ അനുവാദം വാങ്ങിക്കുക
- ഒരു വൃക്ഷം
- പിച്ചകപ്പൂവിന്റെ ആകൃതിയിൽ വെളുത്തതും കറുത്തതും ചെമന്നും മഞ്ഞളിച്ചുമുള്ള പൂവുണ്ടു്. മുള്ളു കാണും. സംസ്കൃതം: വെല്ലന്തരം. തമിഴ്: വിടത്തലൈ).
- വേശ്യാസ്ത്രീകളെ ആഗ്രഹിച്ചു് അന്വേഷിച്ചു നടക്കുന്നവൻ, ധൂർത്തൻ
- കള്ളൻ
- ചതിയൻ
- രാജാവിന്റെയൊ പ്രഭുവിന്റെയൊ മറ്റേതെങ്കിലും യുവപുരുഷന്റെയൊ സഖാവും, സംഗീതസാഹിത്യാദികളിൽ വിദഗ്ദ്ധനുമായ ഒരുവൻ. വിടൻ വിദൂഷകന്റെ സ്ഥാനവും ചിലപ്പോൾ വഹിക്കും. സ്ത്രീജിതനായ ഒരുവനും വിടൻ എന്നു പറയാം.
- മരത്തിന്റെ കൊമ്പു്
- വൃക്ഷങ്ങളുടെ പടർച്ച
- കുറുന്തുവൽ
- മരക്കൂട്ടം. വിടന്മാരെ രക്ഷിക്കുന്നതു് എന്നർത്ഥം
- ചെറിയ തൊഴുകണ്ണി
- പരപ്പ്
- പുല്ക്കട്ട ഒച്ചപ്പെടുന്നതു് എന്നർത്ഥം
- വൃക്ഷം
- പേരാൽവൃക്ഷം. കൊമ്പുകൾ ഉള്ളതു് എന്നർത്ഥം. വിസ്താരമുള്ളതു് എന്നുമാവാം
- മഞ്ഞൾ
- വിളയുപ്പു്
- കരിങ്ങാലി
- നാരകം
- എലി
- തളിരു്
- കൂമ്പു്
- വിഷം
- കീറ്റു്
- പൊളി
- വിടവു്
- മൂക്കാത്ത തേങ്ങ
- മത്തങ്ങ
- പൊട്ടിയുണ്ടാകുന്ന അകലിച്ച
- പാതിരി
- ഭൃത്യന്മാരും മറ്റും പൊയ്ക്കൊള്ളാമെന്നനുസരിക്ക
- (വിട) പോകുന്നതിന്നനുവാദം വാങ്ങിക്കുന്നു
- പൊട്ടിയകലുന്നു
- വിള്ളുന്നു
- ഇടമുറിയാതെ
- മുറുകെ
- പാമ്പു്. (വിടം = വിഷം)
- പീതചന്ദനം
- മലരുന്നു
- വികസിക്കുന്നു
- (സകര്‍മ്മകക്രിയ:വിടിർക്കുന്നു, വിടിർത്തുന്നു)
- വികസിപ്പിക്കുന്നു
- നിവിർക്കുന്നു
- വിരിവു്
- മലർച്ച
- വിടിർച്ച
- വിരിവു്
- മലർച്ച
- ചീത്തയായ
- അങ്ങേ അറ്റമായ എന്നീ അർത്ഥം വരത്തക്കവണ്ണം പദാരംഭത്തിൽ ചേർത്തു പ്രയോഗിക്കുന്നു
- ധൂർത്തൻ
- സൂക്ഷ്മമില്ലാതെ മുതൽ ചെലവു ചെയ്യുന്നവൻ
- പയറുപോലെയുള്ള ഒരു നടുതല
- വിടുതൽ
- കാലാ പെറുക്കുന്നു
- അയപ്പു്
- സ്വാതന്ത്ര്യമാക്കുക
- അന്യദിക്കിൽ ചെന്നു പാർത്തു പതിവായിട്ടു ഭക്ഷിക്കുന്നതിന്നു പണം കൊടുത്തു ചട്ടംകെട്ടുക, ഒരിടത്തു തക്കാലത്തേക്കു ഊണുകഴിച്ചു താമസിക്ക
- ഇളവു്, മാപ്പു്
- അകലെ
- ഇടയിട്ടു്
- വിടുക്കുന്നു
- ഏറ്റവും ചതിയൻ
- വിഷജലം
- വേർപെടുന്നു
- ഉപേക്ഷിക്കുന്നു
- മറക്കുന്നു
- അയക്കുന്നു
- പറിയുന്നു
- പൊട്ടുന്നു
- തുളയുന്നു
- ഹീനമായ ജോലി
- പൂക്കുന്നു
- പുഷ്പക്കൂട്ടം
- വലിയ വിഡ്ഢി
- സാരമില്ലാത്ത വാക്കു്
- സാരമില്ലാത്ത വാക്കു പറയുന്നവൻ
- മഹാവിടൻ
- ഒട്ടും അറിവില്ലാത്തവൻ
- ഭൃത്യവൃത്തി
- പേരാലിനും മറ്റും കീഴ്പോട്ടു തൂങ്ങുന്ന വേർ
- വളബന്ധം
- കുറുക്കെയുള്ള ഉത്തരം. (വിഷ്ടം എന്നതിന്റെ തത്ഭവം)
- കൃഷ്ണന്റെ (വിഷ്ണുവിന്റെ) ഒരു രൂപം
- വിഷ്ണു
- ഒരു ചെറിയ പറവക
- വെട്ടുക്കിളി
- തപ്പിപ്പിഴയ്ക്കുന്നു
- ഒരുവക വേൽ (പ്രാചീനമലയാളം:)
- പീനാറി
- കരിവേലം
- പോർക്കു്
- നാട്ടുപന്നി
- പീപ്പന്നി. മലം തിന്നുന്നതു് എന്നർത്ഥം
- വിശേഷണം:
- ചീത്ത
- ബൃഹസ്പതി
- വിളയുപ്പു്. ഗുന്മാദിയെ ഭേദിക്കുന്നതു് എന്നർത്ഥം
- വിശേഷണം:
- സാമർത്ഥ്യമുള്ള
- വിഴാൽവൃക്ഷം. കൃമിക്കൂട്ടത്തെ പിളർക്കുന്നതു് എന്നർത്ഥം
- വിഴാലരി
- വൈഭത്തോടുകൂടിയ കളി
- അനുകരണം
- പരിഹാസം
- പൂച്ച
- പൂച്ച. നിലവിളിക്കുന്നവൻ എന്നർത്ഥം
- വജ്രം വിളയുന്നതായ ഒരു പർവതം
- ഇടിമുഴക്കമുണ്ടാകുമ്പോഴാണു് വജ്രം മുളയ്ക്കുന്നതെന്നു ഒരു വിശ്വാസമുണ്ടു്.
- ദേവേന്ദ്രൻ. ശത്രുക്കളെ ഭേദിക്കുന്ന ബലമുള്ളവൻ എന്നർത്ഥം. മനുഷ്യരിൽ ഓജസ്സുള്ളവൻ. വിഡോജസ്സ് എന്നും കാണുന്നു
- (പാഠങ്ങൾ - ബിഡൗജസ്സ്, വിഡൗജസ്സ്, ബിഡോജസ്സ്, വിഡോജസ്സ്).
- നാട്ടുപന്നി
- ഭോഷൻ, അറിവില്ലാത്തവൻ
- ശാസ്ത്രക്കളിയിലും അതിന്റെ രൂപാന്തരമായ ഏഴാമത്തു കളിയിലും ബീഭത്സരസസംപൂർണ്ണമായി പുറപ്പെടുന്ന വേഷം. (വിദൂഷകൻ എന്നതു നോക്കുക)
- ഭോഷത്തം
- സ്വർഗ്ഗം
- ആകാശം
- വലിയ കൊതി
- വിജ്ഞാപനം
- ദേവകൾ
- ദേവേന്ദ്രൻ
- ദേവകൾ
- ദേവകൾ
- പറവൂർ
വിണ്ടണിക്കോട’
- സ്വർഗ്ഗം. (വിൺ + തലം = വിണ്ടലം)
- ദേവസ്ത്രീ
- മലമുള്ളതു്
- കൃഷിക്കായിട്ടു വിത്തുകൾ വാരിനിലത്തിൽ വിതറുക
- വിതച്ചിട്ടു കിളയ്ക്ക
- സ്വപക്ഷത്തെ സ്ഥാപിക്കാതെ പരപക്ഷത്തെ ഖണ്ഡിക്കുന്നതു്
- മനയോല
- സാമ്പ്രാണി
- അരളി
- ഒരുമാതിരി കിഴങ്ങു്
- മൂന്നു പൂട്ടുള്ള താഴു്
- ആന
- വിശേഷണം:
- പരത്തപ്പെട്ട
- പരന്ന
- അധികമായ
- കൂട്ടം
- പരപ്പു്
- പക്ഷിക്കൂടു്
- കയർ, ചങ്ങല
- വിശേഷണം:
- വ്യാജമുള്ള
- (ഇതു വാക്കിനോടു മാത്രം ചേരും).
- ഭൂമന്യുവിന്റെ പുത്രൻ
- അസത്യഭാഷണം
- (തഥാ = സത്യം).
- വിശേഷണം:
- അഴകുള്ള
- നല്ല കുതിര
- വിധവാ
- കൃഷിക്കായിട്ടു വിത്തുകൾ വാരി നിലത്തു വിതറുന്നു
- (സകര്‍മ്മകക്രിയ:വിതപ്പിക്കുന്നു).
- ദാനം, കൊടുക്ക
- നരകത്തെ കടക്കുന്നതിനാൽ ഈ പേരുണ്ടായി
- മടുക്കുക
- വിട്ടൊഴിക
- വിത്തു്
- സംശയം
- ഊഹം
- സംശയവിചാരം
- തിണ്ണ
- തറ
- രാജധാനിയിലും മറ്റും ഇരിപ്പാനായിട്ടു ചതുരത്തിലുണ്ടാക്കുന്ന തറ. വിശേഷേണ തളർച്ചയെ കളയുന്നതെന്നർത്ഥം. മിറ്റത്തും മറ്റും സുഖമെടുക്കുന്നതിനും മംഗളാർത്ഥമായ നിറകുടം മുതലായതു വയ്പാനുമായി പരിഷ്കൃതരീതിയിൽ കെട്ടിയുണ്ടാക്കുന്ന തറ എന്നും കാണുന്നു.
- 14 ലോകങ്ങളിൽ ഒന്നു്
- പഞ്ചാബിലെ ഒരു നദി
- ഹിമവാങ്കൽ നിന്നു പുറപ്പെടുന്നു. The Jhelum (ദി ജലം).
- പന്ത്രണ്ടുവിരൽ നീളം ചെറുവിരലും പെരുവിരലും കൂടിയ ചാൺ
- തികഞ്ഞ ചാൺ
- മുഴത്തിനെ അപേക്ഷിച്ചു ചെറിയതു് എന്നർത്ഥം.
- തൂകുക
- വിതയ്ക്കുക
- തൂകുന്നു
- വിതയ്ക്കുന്നു
- വിശേഷണം:
- സാരമില്ലാത്ത
- ഒന്നുമില്ലാത്ത
- ബുദ്ധിയില്ലാത്ത
- ചൂണ്ടപ്പന
- കൂട്ടം
- രാമച്ചം
- മേൽക്കെട്ടി, മേല്ക്കെട്ടി മുതലായ അലങ്കാരം
- പരത്തിക്കെട്ടിയുണ്ടാക്കുന്നതു് എന്നർത്ഥം.
- മേൽത്തട്ടു്
- വിസ്താരം
- യാഗം
- ഒരു വൃത്തത്തിന്റെ പേർ
- മേല്ക്കെട്ടിയും മറ്റും കൊണ്ടലങ്കരിക്കുന്നു
- വിടിർക്കുക
- ദാനം ചെയ്യപ്പെട്ടതു്
- വിതുമ്പുന്നു
- നീരാരൽ
- വിശേഷേണ ഛേദിക്കപ്പെടുന്നതു് എന്നർത്ഥം.
- താതിരി
- കരിംപായൽ
- കഴിമുത്തങ്ങ
- താലീസപത്രം
- കൊത്തമ്പാലയരി
- ദുഃഖത്തെ കളയുന്നതു് എന്നർത്ഥം.
- തുരിശു്
- തുത്ഥാഞ്ജനം
- കിഴുകാനെല്ലി
- കിഴുകാനെല്ലി
- തിള, തികത്തുക
- കരച്ചിലിന്റെ ആരംഭത്തിൽ ചൊടിക്കുണ്ടാകുന്ന ഒരു ഭാവഭേദം
- തീയിൽ വച്ചു് തികത്തുന്നു
- (പ്രാചീനമലയാളം:)കരയാൻ തുടങ്ങുന്നു, കരയുന്നു
- ബീജം
- വിതപ്പാനുള്ള ധാന്യം
- മുളപ്പിക്കുന്നതിനുള്ള കുരുവു്
- ചീരയുടെയും മറ്റും അരി
- വാഴക്കുഞ്ഞു്
- ചേമ്പിന്റെ തടമേൽ പൊട്ടിയുണ്ടാകുന്ന ചെറിയ കിഴങ്ങു്
- പദാന്ത്യത്തിൽ ചേർന്നു വരുമ്പോൾ ‘അറിയുന്നവൻ’ എന്നർത്ഥം വരുത്തുന്നു.
- ഉദാ:വേദവിൽ
- വിശേഷണം:
- ശോധനകഴിക്കപ്പെട്ട
- അറിയപ്പെട്ട
- കീർത്തിയുള്ള
- സമ്പാദിക്കപ്പെട്ട
- വൈശ്രവണൻ
- പ്രസിദ്ധൻ
- സമ്പത്തു്, ധനം. ലഭിക്കപ്പെടുന്നതു് എന്നർത്ഥം
- വിചാരിക്കപ്പെട്ടതു്
- ഒരു വക പാട്ടം
- കരം
- (വിത്തുകാൽ എന്നതു നോക്കുക).
- വിവേകം
- അറിവു്
- സമ്പാദ്യം, ലാഭം
- സങ്കല്പിച്ചിരിക്കുന്ന ഒരോർമ്മ
- വിതച്ച വിത്തിൽ നാലിലൊരു പങ്കുകൊടുക്കുന്ന കരം
- വിത്തു മുളപ്പിക്കുന്നതിനായിട്ടു കൊട്ടയിലിട്ടു് വെള്ളത്തിൽ മുക്കി വെയ്ക്ക
- വിത്തു കെട്ടുന്നതിനുള്ള കൊട്ട
- വിതയ്ക്കുന്ന നിലത്തിന്റെ വലിപ്പം
- വിത്തോളമുള്ള കരം
- വിത്തുകൊടുത്തു പങ്കായിട്ടു കൃഷിചെയ്യുന്നതിന്നു പറയുന്ന പേർ
- പല്ലികെട്ടി അടിക്ക
- കൃഷിച്ചെലവു്
- മരംകൊണ്ടുള്ള ഒരു വസ്തു
- കുബേരന്റെ സ്ഥിതി
- സമ്പൽ സ്ഥിതി
- വൈശ്രവണൻ
- വിശേഷണം:
- ഭയപ്പെട്ട
- പേടി
- കാള
- കൊഴുപ്പ
- വിശേഷണം:
- സാമർത്ഥ്യമുള്ള
- സാമർത്ഥ്യം
- ഒരു നാടകം
- രൂപൻ എന്ന കവി രചിച്ചതാണു്. പ്രമേയം കൃഷ്ണന്റേയും രാധയുടേയും സ്നേഹമാകുന്നു. വൈശിഷ്യമൊന്നും കാണുന്നില്ല.
- സ്വാതന്ത്ര്യശീലമുള്ളവൻ
- സമർത്ഥൻ, വിദ്വാൻ
- ബുദ്ധിശക്തിയുള്ള സ്ത്രീ
- പിളർക്കുക
- ഇലക്കള്ളി, ചതുരക്കള്ളി
- ദമയന്തി
- ഒരു രാജ്യം.(ഇപ്പോൾ-ബീഹാർ)
- വിദർഭരാജ്യം നർമ്മദാ നദിയുടെ തെക്കുവശമാണു്. ഇതിലേ രാജധാനി-കുണ്ഡിനം.
- മരുഭൂമി
- ദമയന്തി
- വിശേഷണം:
- വിടിർന്ന
- കീറിയ
- മുളക്കൊണ്ടുണ്ടാക്കിയ കൊട്ട, ധാന്യപാത്രം
- കീറ്റു്
- മാതളനാരകത്തിൻ തൊലി
- മുളകെട്ടിയ പയറു്
- ത്രികോല്പക്കൊന്ന
- വിഭാഗിക്കുന്നവൻ
- കീറുന്നവൻ
- വറ്റിക്കിടക്കുന്ന പുഴയിൽ കുഴിച്ചുണ്ടാക്കുന്ന കുഴി
- ഒഴുക്കിന്റെ മദ്ധ്യേയുള്ള കല്ലോ മരമോ
- മണലിൽ കുഴിച്ച കുഴി
- വജ്രക്ഷാരം
- പിളർക്കുക, ചീന്തുക
- വേദനപ്പെടുത്തുക
- വധം
- ചെറുകൊന്ന
- വെൺമുതക്കു്
- മൂവില
- ഒരു രോഗം
- കഴുത്തിന്റെ ഉള്ളിലോ വായിലോ ചൂടോടും കുത്തിനോവോടും ചുവപ്പോടും ദുർഗന്ധത്തോടും കൂടിയതായ നീരുണ്ടാകും. ഇതത്രേ വിദാരീ. ആ നീരു ഏതു വശത്തുണ്ടാകുന്നുവോ ആ വശം കൊണ്ടു വിശേഷിച്ചും ആ രോഗി കിടക്കും.
- മുതക്കു്
- ഒരു ക്ഷുദ്രരോഗം
- മുതക്കിൻകിഴങ്ങുപോലെ വൃത്താകാരമായി കക്ഷത്തിലോ ഒടിയിലോ സർവലക്ഷണങ്ങളോടുകൂടിയുണ്ടാകുന്ന കുരുവാണു് വിദാരിക.
- മൂവില
- കുമിഴു്
- കത്തൽ
- വലിയ ഉഷ്ണം, നീർക്കെട്ടൽ
- എരിവു്, മൂർച്ച
- വിശേഷണം:
- ഉഷ്ണത്തെയുണ്ടാക്കുന്ന
- പ്രധാന ദിക്കുകളിലെ കോണിലെ ദിക്കു്
- വിദിൿ എന്നാൽ രണ്ടു ദിക്കുകളിൽ നിന്നും കൂടിയുണ്ടായതു് എന്നർത്ഥം. ‘പ്രദിൿ’ എന്നുമാവാം. രണ്ടു ദിക്കിന്റെ നടു എന്നാൽ കിഴക്കുതെക്കു്, തെക്കുപടിഞ്ഞാറു്, പടിഞ്ഞാറുവടക്കു്, വടക്കുകിഴക്കു് ഇവയിൽ ഒന്നു്.
- വിശേഷണം:
- അറിയപ്പെട്ട
- പ്രതിജ്ഞ ചെയ്യപ്പെട്ട
- ഒരു നഗരം
- ഇപ്പോഴത്തെ പേർ ബീത്സം. ദശാർണ്ണ ദേശത്തിന്റെ രാജധാനി. (അവന്തി ദേശത്തിനു കിഴക്കു വശമാണു് ദശാർണ്ണദേശം). അഗ്നിമിത്രൻ ഇവിടെ ഇരുന്നു രാജ്യഭരണം ചെയ്തു. ഈ നഗരത്തിന്റെ തെക്കേ അതിർത്തി നർമ്മദാ നദി.
- ആനയുടെ മസ്തകത്തിന്റെ മദ്ധ്യം
- ഇവിടെ വേദനയുണ്ടാക്കുമ്പോൾ ആനക്കാരന്റെ ആജ്ഞയെ അറിയുന്നതുകൊണ്ടു് ഈ പേരുണ്ടായി.
- വിശേഷണം:
- അറിവുള്ള
- വേദവ്യാസപുത്രനായ ഒരു ശൂദ്രൻ
- അംബിക എന്ന കാശിരാജപുത്രി കണ്ണടച്ചുംകൊണ്ടാണു് വേദവ്യാസനെ ആദ്യം പ്രാപിച്ചതു്. അപ്പോഴാണു് ധൃതരാഷ്ട്രർ ഉണ്ടായതു്. അദ്ദേഹത്തിനു കണ്ണില്ലാതായതിന്റെ കാരണവും അതുതന്നെ. ഇതിൽ അംബികയ്ക്കു വളരെ വ്യസനം തോന്നി. തന്റെ ശൂദ്രദാസിയെ തനിക്കുപകരം മുനിയോടു ചേരുവാൻ ആജ്ഞാപിച്ചു. ഈ ദാസി (വൃഷളസ്ത്രീ) ഗർഭം ധരിച്ചു് പ്രസവിച്ചതത്രേ വിദുരൻ. മാണ്ഡവ്യൻ എന്ന മുനിയുടെ ശാപത്താൽ ധർമ്മരാജാവു് വിദുരനായി ജനിച്ചതാണു്. (അണിമാണ്ഡവ്യൻ) എന്ന പദം നല്ലവണ്ണം വായിക്കുക). വിദുരർ യുദ്ധത്തിൽ പാണ്ഡവർക്കു സഹാ
- യിച്ചു. മഹാ പണ്ഡിതനാണു്. വിദുരവാക്യം സുപ്രസിദ്ധമാകുന്നു. കൗരവപാണ്ഡവന്മാർക്കു വേണ്ടുവോളം സദുപദേശങ്ങൾ നൽകി.
- ആറ്റുവഞ്ഞിവൃക്ഷം
- വഞ്ചി
- നറുമ്പശ
- അറിവുള്ളവൾ. (വിദ്വാൻ എന്നപദത്തിന്റെ സ്ത്രീലിംഗരൂപം)
- വിശേഷണം:
- ഏറ്റവും ദൂരെയുള്ള
- വൈഡൂര്യം
- ഏറ്റവും ദൂരത്തിങ്കൽ
- വിശേഷണം:
- സാമർത്ഥ്യമുള്ള
- കുറ്റപ്പെടുത്തുക ശീലമുള്ള
- സംസ്കൃതനാടകങ്ങളിലും അവയെ അനുസരിച്ചുള്ള ഭാഷാനാടകങ്ങളിലും ഹാസ്യരസത്തെ പ്രകടിപ്പിക്കുന്ന ഒരു പാത്രം
- കഥകളിയിൽ ഈ പാത്രത്തിനു് ‘ഭീരു’ എന്നു പേർ. രംഗസാമഗ്രികൾ ഒന്നും കൂടാതെ നേരംപോക്കു കളിക്കുന്ന തമിഴു നാടകങ്ങളിൽ ‘കട്ടിയക്കാരൻ’ എന്നു പേർ. ശാസ്ത്രക്കളിയിലും അതിന്റെ രൂപാന്തരമായ ഏഴാമത്തു കളിയിലും വിഡ്ഢി എന്നു പേർ. ഫലിതമയങ്ങളും അവസരോചിതങ്ങളുമായ സരസവചനങ്ങളെക്കൊണ്ടു സദസ്യരെ രസിപ്പിക്കുകയാകുന്നു ഇവരുടെ പണി. വിദൂഷകന്റെ ലക്ഷണം.
- ഈ ഹാസ്യരസപ്രധാനനു കലഹപ്രിയവും സ്വകാര്യതല്പരതയും കൂടിയേ കഴിയു.
ഭോജനാത്യാർത്തിയന്ധാ
ളിത്തംവൈരൂപ്യമുള്ളാകൃതിബഹുസരസ
ത്വംവിശേഷിച്ചസത്യം
ചിത്തേസൽപക്ഷപാതംപലതരമുളവാം
മേനി നിർല്ലജ്ജഭാവം
നിത്യംവിഡ്ഢിത്തമാളുംതരവുമറികയി
ല്ലായ്ക ഭീരുസ്വഭാവം’.
‘നന്മട്ടുചേരുന്ന വിദൂഷകൻത
ന്നിമ്മട്ടിലാകുന്നഗുണങ്ങൾതന്നിൽ
ചെമ്മേമഹീനായകസേവനയ്ക്കും
നർമ്മത്തിൽ വമ്പാണധികംപ്രധാനം’
- നിന്ദ
- അന്യദേശം
- വിദേശം × സ്വദേശം
- വിശേഷണം:
- ദേഹമില്ലാത്ത
- മിഥിലയിലുണ്ടായിരുന്ന ഒരു രാജാവു്
- മിഥിലാ
- ജനകന്റെ രാജ്യം, മിഥിലാ തലസ്ഥാനം. ഗംഗയുടെ പോഷകനദിയായ ഗണ്ഡക്കിനും നീപാളിനും മദ്ധ്യേയുള്ള സ്ഥലം. (ടർഹട്ട് എന്നും പൂർണിയാ എന്നുമുള്ള സ്ഥലങ്ങൾ പണ്ടത്തേ മിഥിലയാകുന്നു).
- വിശേഷണം:
- തുളയ്ക്കപ്പെട്ട
- അയയ്ക്കപ്പെട്ട
- വിരോധിക്കപ്പെട്ട
- അടിക്കപ്പെട്ട
- സമമായുള്ള
- വിശേഷണം:
- ചെവിതുളച്ച
- ചെവിതുളഞ്ഞ
- പാടവള്ളി
- ഒരു രോഗം
- ആമാശയം മുതലായവയെ ഒഴിച്ചു യാതൊരംഗം സൂക്ഷ്മമായിരിക്കുന്ന മുഖത്തോടുകൂടിയ ശല്യംകൊണ്ടു മുറികയും അതു ശല്യത്തോടുകൂടിയോ കൂടാതെയോ ഇരിക്കയും ചെയ്താൽ അതിനു ‘വിദ്ധം’ എന്നു പേർ.
- ഒരു നാടകം. രാജശേഖരൻ ഉണ്ടാക്കിയതാണു്
- അറിവു്
- പഠിത്തം
- അംഗങ്ങളോടും ഉപാംഗങ്ങളോടും കൂടിയുള്ള വേദം മുതലായ വിദ്യകൾ. വിദ്യകൾ ചിലരുടെ പക്ഷത്തിൽ നാലെന്നും ചിലരുടെ പക്ഷത്തിൽ പതിനാലെന്നും കാണുന്നു.
- മായ
ദണ്ഡനീതിശ്ച ശാശ്വതീ’
‘ഷഡംഗമിശ്രിതാ വേദാ
ധർമ്മശാസ്ത്രം പുരാണകം
മീമാംസാ തർക്കമപി ച
ഏതാ വിദ്യാ ചതുർദശ’
- ഉള്ള
- ഇരിക്കുന്ന
- ഗുരുമുഖേന കാൽഭാഗം
- സ്വബുദ്ധിഹേതുവായിട്ടു കാൽഭാഗം
- സംസർഗ്ഗംകൊണ്ടു കാൽഭാഗം
- കാലപ്പഴക്കത്താൽ കാൽഭാഗം ഇങ്ങനെ അഭ്യസിക്കുക
പാദംശിഷ്യസ്വമേധയാ
പാദംസബ്രഹ്മചാരിഭ്യഃ
പാദം കാലക്രമേണതു’
- ഭൂർജ്ജമരം
- വിദ്യകൊണ്ടുണ്ടാകുന്ന ധനം
- (വിദ്യാധരന്മാരെ സംബന്ധിച്ചവ) വിദ്യാഭ്യാസം
- വിജ്ഞാനം
- പൗരുഷശ്രദ്ധ
- ശ്രീപാർവതീഭക്തി
- വിദ്യകൾ 14—ഋക്കു്, യജുസ്സ്, സാമം, അഥർവം, മീമാംസ, ന്യായശാസ്ത്രം, പുരാണം, ധർമ്മശാസ്ത്രം, ശിക്ഷ, കല്പം, വ്യാകരണം, നിരുക്തം, ജ്യോതിഷം, ഛന്ദസ്സ്.
- ഉപദേവന്മാരിൽ ഒരു വർഗ്ഗക്കാരൻ
- ഇന്ദ്രന്റെ പരിചാരകരാണു്. ഇവരിലും രാജാക്കന്മാരുണ്ടു്. ഇവർക്കു കാമരൂപികൾ, ഖേചരർ, പ്രിയംവദർ, നഭശ്ചരർ ഇങ്ങിനെയും പേരുകൾ പറയുന്നു. മനുഷ്യരോടു വളരെ അടുപ്പമാണു്.
- വിദ്വാൻ
- വിദ്യ പഠിക്ക
- മാധവാചാര്യൻ
- വിദ്യ പഠിക്കുന്നതിനു തുടങ്ങുക
- വിദ്യാരംഭത്തിനു ഊൺനാളുകൾ 16-ഉം, തിരുവാതിരയും കൊള്ളാം. അനദ്ധ്യായ ദിവസങ്ങളും സ്ഥിര രാശികളും ഉഭയരാശികളിൽ മീനവും ബുധമൗഢ്യവും വർജ്ജിക്കണം.
- ശിഷ്യൻ.(ർത്ഥീ
- ർത്ഥിനി
- ർത്ഥി).
- വിദ്യാർത്ഥികൾക്കു നേരിടുന്ന വിഘ്നങ്ങൾ 6 വിധം -
- വിദ്യാർത്ഥിയുടെ ലക്ഷണം
നാരീലയം, മടി, മനസ്സലതീവചിന്ത’
ശ്വാനനിദ്രാ, തഥൈവച
അല്പാഹാരം, ജീർണ്ണവസ്ത്ര
മേതദ്വിദ്യാർത്ഥിലക്ഷണം’
- പള്ളിക്കൂടം
- പഠിക്ക
- പഠിപ്പിക്ക
- ആചരിക്ക
- ആചരിപ്പിക്ക ഇവ 4-ഉം
- ഒരു സംസ്കൃതകവി. വംഗദേശക്കാരനാണെന്നു സംശയം
- മാതപിതാക്കന്മാർ രമാമാധവന്മാരാണു്. ‘കൗന്തേയവൃത്തം’ എന്ന കാവ്യത്തിന്റെ കർത്താവു്.
- വളരെ വിദ്യയുള്ളവൻ
- മിന്നലിനും ഇടിക്കും കാരണമായ ശക്തി
- രാവണന്റെ സഹോദരിയുടെ ഭർത്താവായ ഒരു രാക്ഷസൻ
- മേത്തോന്നി
- മിന്നൽപിണർ. ഇടിവാൾ. വിശേഷേണ ശോഭിക്കുന്നതു് എന്നർത്ഥം
- വെള്ളോടു്
- വിദ്യുഛക്തി (മിന്നൽ) കൊണ്ടുള്ള വിളക്കു്
- മിന്നൽപിണരിന്റെ കൂട്ടം
- ഒരു വൃത്തത്തിന്റെ പേർ
- ത്രിപുരന്മാരിൽ ഒരുവൻ
- വിശേഷണം:
- ശോഭിച്ചിയങ്ങുന്ന.
- വിശേഷണം:
- പ്രകാശിക്കപ്പെട്ട.
- ഒരു ദീനം
- ഒരുമാതിരി പരുവു്. കലശലായ വേദനയുള്ളതു് എന്നർത്ഥം
- കരിമുരിങ്ങ
- വേദന
- ഓടിപ്പോക്കു്
- ഭയം
- അലച്ചിൽ
- നിന്ദ
- ബുദ്ധി
- ഓടിക്ക
- ദ്രവിപ്പിക്ക
- വിശേഷണം:
- ഓടിക്കപ്പെട്ട
- ചിതറിയ
- ഉരുകിയ
- വിശേഷണം:
- ഉരുകിയ
- ഓടിയ
- പവിഴം. വിശിഷ്ടമായ ദ്രുവിങ്കൽ ഭവിച്ചതു് എന്നർത്ഥം
- വിലയേറിയ രത്നങ്ങൾ കായ്ക്കുന്ന വൃക്ഷം
- മുള, കൂമ്പു്
- പവിഴക്കൊടി
- വിശേഷണം:
- വിദ്യയുള്ള. (ദ്വാൻ
- ദുഷി
- ദ്വൽ).
- ഒരു പുസ്തകം
- ഇതു തത്വസംബന്ധമാണു്. കവി- രാമദേവൻ.
- അറിവുള്ളവൻ, പണ്ഡിതൻ
- ഒരു മഹർഷി
- ദൈവത്തിന്റേയും ആത്മാവിന്റേയും സാക്ഷാൽ ലക്ഷണത്തെ അറിയുന്നവൻ
- വിദ്വാന്റെ ലക്ഷണം- ജനരഞ്ജന, ഗംഭീരാശയത്വം, സദ്വാക്യഗുണം, ഊഹാപോഹശക്തി, നയം, ജ്ഞാനം, ഔചിത്യം, പറയുന്നതുപോലെ പ്രവർത്തിക്കുന്ന ശീലം, വിനയം, നിശ്ചയബുദ്ധി. (വിദ്വാൻ × വിദുഷി).
പണ്ഡിതേചാഭിധേയവൽ’
- ശത്രു
- വൈരം. വിശേഷേണയുള്ള അപ്രീതി എന്നർത്ഥം
- ദ്വേഷിക്ക
- നിന്ദിക്ക
- വിശേഷണം:
- വൈരമുള്ള. (ഷീ
- ഷി
- ണീ
- ഷി).
- ശത്രു
- വില്ലുപൊയ്പോയവൻ
- പ്രകാരം
- മാതിരി
- ന്യായക്കേടു്
- മതവിരുദ്ധത
- വിരുദ്ധധർമ്മം
- ഭർത്താവു് മരിച്ചവൾ
- വിഗതനായ ധവനോടുകൂടിയവൾ എന്നർത്ഥം
- പര്യായപദങ്ങൾ:
- വിശ്വസ്താ.
- വേതനം (ശമ്പളം). വിധിക്കപ്പെട്ടതെന്നർത്ഥം
- ധനാദിസമൃദ്ധി. വേണ്ടപ്രകാരമുള്ള സ്ഥിതി എന്നർത്ഥം
- വിധി
- പ്രകാരം
- മദ്യം
- ബ്രഹ്മാവു്
- എല്ലാം ചെയ്യുന്നവൻ എന്നർത്ഥം.
- തിപ്പലി
- പ്രവൃത്തി
- ചട്ടം
- ലഹരിയുണ്ടാകുവാനായി ആനയ്ക്കു കൊടുക്കപ്പെടുന്ന ഭക്ഷണം
- മാതിരി
- പറഞ്ഞയയ്ക്ക
- സമ്പത്തു്
- വന്ദിക്ക
- വിശേഷണം:
- ക്രമപ്പെടുത്തുന്ന
- ഉണ്ടാക്കുന്ന
- (വ്യാകരണത്തിൽ) ‘പ്രകാരം’ എന്നതിൽ ഒരുവിധം. ഇതിനെ കുറിക്കുന്ന പ്രത്യയം
- വേദവിധി
- ചട്ടം
- ദൈവകല്പിതം
- ഒരുക്കം, സൗകര്യം
- ബ്രഹ്മാവു്
- സമയം
- വിഷ്ണു
- (വ്യാകരണത്തിൽ) വാക്യങ്ങൾ രണ്ടുള്ളതിൽ ഒന്നു്. (മറെറാന്നു നിഷേധം). ഒരു ഉണ്ടായിരിക്കലിനെ പറയുന്ന വാക്യമത്രെ വിധി
- പൂർവജന്മങ്ങളിൽ ചെയ്ത ശുഭാശുഭകർമ്മങ്ങൾ
- വിധിക്കുന്നവൻ
- മേലാൽ നടക്കേണ്ടുന്നതിനെ മുൻകൂട്ടി നിശ്ചയിക്കുന്നു
- ഇന്ന
- പ്രകാരം ന്യായമെന്നു നിശ്ചയിച്ചു തീർപ്പെഴുതുകയും മറ്റും ചെയ്യുന്നു.
- യന്ത്രംപോലെ തിരിഞ്ഞുവരുന്നതായ വിധിയുടെ വിലാസം
- (മനുഷ്യർക്കു സമ്പത്തും ആപത്തും മാറി മാറി വരുന്നതു് കാലചക്രം ചുറ്റുന്നതിനാലാണെന്നു പ്രസിദ്ധി), ചക്രച്ചുറ്റു്.
അപരി ഹരണീയവിധിയന്ത്രത്തിരിപ്പുമൂന്നീ’
- വിധികളെ കണ്ടറിയുന്നവൻ
- സഭയിൽ പ്രധാനി
- ബ്രഹ്മകല്പിതം
- വിധിപ്രകാരം
- വഴിയാംവണ്ണം
- വിശേഷണം:
- ദൈവത്തിന്റെ അധീനത്തിലുള്ള
- ദൈവത്തിന്നു കീഴടങ്ങിയ.
- വിശേഷണം:
- ബ്രഹ്മാവിനാൽ വിധിക്കപ്പെട്ട.
- ചന്ദ്രൻ
- വിഷ്ണു
- എല്ലാം ചെയ്യുന്നതിനു സമർത്ഥൻ എന്നർത്ഥം.
- ശിവൻ
- ബ്രഹ്മാവു്
- രാക്ഷസൻ
- പാപഹരമായ ഒരു കർമ്മം
- കർപ്പൂരം
- വിശേഷണം:
- ഉപേക്ഷിക്കപ്പെട്ട, വിടപ്പെട്ട
- ഇളകപ്പെട്ട
- രാഹു
- ചന്ദ്രനെ ദുഃഖിപ്പിക്കുന്നവൻ എന്നർത്ഥം.
- വിശേഷണം:
- പരിഭ്രമിച്ച.
- ഒരു കറി
- രസാള
- പരവശൻ, ദുഃഖിതൻ
- ഉപേക്ഷിക്കപ്പെട്ടവൻ
- വേർപാടു്
- പരിഭ്രമം
- ഉഴൽച്ച
- വിറയൽ
- ഇളക്കം
- വിശേഷണം:
- ഇളക്കപ്പെട്ട
- ഉപേക്ഷിക്കപ്പെട്ട, കൈവിടപ്പെട്ട
- വിറയൽ
- ഇളക്കുക എന്ന ക്രിയ
- വിശേഷണം:
- ധരിക്കപ്പെട്ട
- പിടിക്കപ്പെട്ട
- തൃപ്തികേടു്
- വിശേഷണം:
- ഭരിക്കപ്പെടുവാൻ തക്ക
- ചെയ്യപ്പെടുവാൻ തക്ക
- അധീനം
- അധീനൻ
- കീഴ്പ്പ്പെട്ടവൻ
- പറഞ്ഞതു കേട്ടുനടക്കുന്നവൻ
- വണങ്ങിയവൻ. കൊണ്ടു നടപ്പാൻ കഴിയുന്നവൻ എന്നർത്ഥം
- പോൾ
- സമയത്തിൽ
- നാശം
- വിരോധം
- വിശേഷണം:
- നശിപ്പിക്കപ്പെട്ട, ചിതറിക്കപ്പെട്ട
- മങ്ങിയ, ഇരണ്ട
- പാപം
- ദുഃഖം
- കഷ്ടപ്പാടു്
- വിപത്തു്
- കർമ്മം
- വിശേഷണം:
- നമിച്ച, താണ, കുനിഞ്ഞ, വളഞ്ഞ
- അടക്കമുള്ള
- ഗരുഡന്റെയും അരുണന്റെയും അമ്മ
- കശ്യപപ്രജാപതിയുടെ ഒരു ഭാര്യ
- ദക്ഷന്റെ പുത്രി
- തകരം. (ഒരങ്ങാടിമരുന്നു്)
- വിശേഷണം:
- വണക്കമുള്ള
- പറഞ്ഞതു കേട്ടു നടക്കുന്ന
- അടക്കം
- ആചാരം
- വിനീതി
- അഭ്യാസം
- കുറുന്തോട്ടി
- വിനയംകൊണ്ടു താണ ശരീരത്തോടുകൂടിയവൻ
- വിശേഷണം:
- വിനയമുള്ള
- (വ്യാകരണത്തിൽ) പിൻവരുന്ന ക്രിയയാൽ അർത്ഥം പൂർണ്ണമായിവയുന്ന അപൂർണ്ണക്രിയയുടെ പേർ. ഇതിനു ‘ക്രിയാംഗം’ എന്നും പേരുണ്ടു്. (ഒരു ക്രിയയിൽ അന്വയിക്കുന്ന ക്രിയതന്നെ വിനയെച്ചം).
- പറഞ്ഞ. (പ്രാചീനമലയാളം:)
- ചെന്നന്വേഷിക്കുന്ന (പ്രാചീനമലയാളം:)
- ചോദിക്കുന്നു
- നശിപ്പിക്കുക, നാശം
- കുരുക്ഷേത്രമെന്ന ദേശം
- കൂടാതെ
- ഒഴിച്ചു്
- വിനാഴിക
- A measure of time equal to one-sixtieth part of a Ghatika or equal to 24 second എന്നു ആപ്തി.
- ഗണപതി
- ദുഷ്ഠൻമാരെ ശിക്ഷിക്കുന്നവൻ, നായകനില്ലാത്തവൻ (സ്വതന്ത്രൻ), ഇങ്ങിനെ ശബ്ദാർത്ഥങ്ങൾ
- ബുദ്ധമുനി
- വിനയിക്കുന്നവൻ (ശിക്ഷിക്കുന്നവൻ), സർവപ്രാണികൾക്കും ഹിതത്തെ അനുശാസിക്കുന്നവൻ എന്നർത്ഥം
- ഗരുഡൻ
- ഗരുഡന്റെ ഭാര്യ
- നൂറൻകിഴങ്ങു്
- വിശേഷണം:
- നശിപ്പിക്കുന്ന
- കാണാതാവുക
- നശിക്കുക
- നശിപ്പിക്ക
- വിശേഷണം:
- നാശകരമായ
- നശിപ്പിക്കപ്പെട്ട
- വിശേഷണം:
- പഴുത്ത, പാകംവന്ന
- നശിപ്പാൻ ഒരുങ്ങിയ
- നശിപ്പാൻ അടുത്തതു്
- വിനാശത്തിന്നൊരുങ്ങിയതു് എന്നർത്ഥം.
- കിണറിന്റെ മുഖബന്ധനം
- ഒരു നാഴികയുടെ അറുപതിലൊരു പങ്കു്
- വെയ്ക്കുന്നു
- വിശേഷണം:
- ഉറക്കമില്ലായ്ക
- വിടിർന്ന
- ഉറക്കമില്ലായ്ക
- വീഴ്ച
- നഷ്ടം, നാശം, ആപത്തു്
- ജീർണ്ണം, മരണം
- നരകം
- അപമാനം
- വേദന, ബുദ്ധിമുട്ടു്
- സംഭവം
- തമ്മിൽ മാറുക
- പണയം
- ഒരു സങ്കല്പം
- ഉപേക്ഷിക്ക, വിടുക
- വേർപാടു്
- ഉദ്യോഗത്തിന്നും മറ്റും നിയമിക്ക
- പെരുമാറ്റം, ഉപയോഗം
- വെളിയിലേയ്ക്കു പുറപ്പെടുന്നു
- മാറിപ്പോകുന്നു
- പെരുമാറുന്നു
- ഉപയോഗിക്കുന്നു
- വിശേഷണം:
- നിവർത്തിച്ച
- അവസാനിപ്പിച്ച.
- നിവൃത്തി
- അവസാനം
- സ്ഥാപിക്കപ്പെടുവാൻ യോഗ്യം
- അരയ്ക്കുക
- പൊടിക്കുക
- ഞെക്കുക
- വിശേഷണം:
- ഹനിക്കപ്പെട്ട, അടിക്കപ്പെട്ട
- കൊല്ലപ്പെട്ട
- ദുർല്ലക്ഷണം
- ആപൽസൂചകമായ ലക്ഷണം
- പ്രഹരം
- വിശേഷണം:
- വിനയമുള്ള, അടക്കമുള്ള, താണ്മയുള്ള
- ഇണങ്ങിയ
- വിനയമുള്ളവൻ
- തകരാറൊന്നും കൂടാതെ നല്ലവണ്ണം നടപ്പാൻ ശീലിച്ച കുതിര
- കച്ചവടക്കാരൻ
- ഇണങ്ങിയ മൃഗം, കുതിരയും മറ്റും
- മക്കിപ്പൂവു്
- വിനയം
- വിശേഷണം:
- സ്തുതിക്കപ്പെട്ട.
- വിനയിപ്പിക്കുന്നവൻ
- വേണ്ടുംപ്രകാരം ശാസിക്കയും രക്ഷിക്കയും ചെയ്യുന്നവൻ
- കളി
- ഉപേക്ഷിക്ക
- കളിക്കാരൻ
- കളിക്കുന്നു
- (വിനോദിപ്പിക്കുന്നു സകര്‍മ്മകക്രിയ:)
- ഒരുമാതിരി കൊതുക്
- വിശേഷണം:
- അറിവുള്ള.
- തുള്ളി
- പുള്ളി
- പാണ്ടു
- ജ്ഞാനശീലൻ
- ജ്ഞാതൃത്വം
- ആനയുടെ പദസരി
- ഉച്ചമലരി
- മുത്തു്
- ഒരു തടാകം
- ഒരു പർവതം. വിരുദ്ധമായി ധ്യാനിക്കുന്നതു്-സൂര്യചന്ദ്രന്മാരുടെ ഗ
- തിയെ മുടക്കണമെന്നു കരുതിയതത്രെ വിരുദ്ധധ്യാനം.
- ഇതു കുലപർവതങ്ങളിൽ ഒന്നാണ്. ഈ പർവതം അഹങ്കാരംകൊണ്ടു സൂര്യനുമായി പിണങ്ങി. ഹിമാലയത്തോടു വളരെ അസൂയയുണ്ട്. മേരുപർവതത്തെ ചുറ്റി സഞ്ചരിക്കുന്നതുപോലെ തന്നെയും ചുറ്റി സഞ്ചരിക്കണമെന്നു പറഞ്ഞതിൽ സൂര്യൻ അനുസരിക്കാത്തതിനാൽ സൂര്യന്റെ ഗതിയെ തടുപ്പാനായി വിന്ധ്യൻ ഉയരുന്നതിനാരംഭിച്ചു. ദേവകൾ ഭയപ്പെട്ടു അഗസ്ത്യമഹർഷിയോടു സഹായത്തിനു അഭ്യർത്ഥിച്ചു. അഗസ്ത്യൻ വിന്ധ്യന്റെ ഗുരുവായിരുന്നു. തനിക്കു നിഷ്പ്രയാസം തെക്കോട്ടും അവിടെ നിന്നു തിരിച്ചു വടക്കോട്ടും കടന്നുപോകത്തക്കവണ്ണം കുനിയണമെന്നു അഗസ്ത്യൻ വിന്ധ്യനോടു ആവശ്യപ്പെട്ടു. അതിന്മണ്ണം വിന്ധ്യൻ കുനിഞ്ഞു. അഗസ്ത്യൻ തെക്കോട്ടു കടന്നുപോയി. അഗസ്ത്യൻ വടക്കോട്ടു തിരിച്ചു ചെല്ലാത്തതു നിമിത്തം വിന്ധ്യൻ കുനിഞ്ഞ രീതിയിൽ ഹിമവാനെക്കാൾ വളരെ പൊക്കം കുറഞ്ഞതായി ഇപ്പൊഴും സ്ഥിതിചെയ്യുന്നു. വിന്ധ്യൻ മദ്ധ്യദേശത്തിന്റെ തെക്കെ അതിരാണ്.
- ചിറ്റേലം
- ലവലി എന്ന വൃക്ഷം
- ദുർഗ്ഗാ
- ബലിയുടെ ഭാര്യ
- വിശേഷണം:
- വിചാരിക്കപ്പെട്ട
- നിശ്ചയിക്കപ്പെട്ട
- സ്ഥാപിക്കപ്പെട്ട
- അറിയപ്പെട്ട
- വിവാഹം കഴിക്കപ്പെട്ട
- ലഭിച്ച, പ്രാപിക്കപ്പെട്ട
- അഗസ്ത്യൻ
- വിശേഷണം:
- സമ്പാദിച്ച
- വെക്കുക, വേണ്ടാപ്രകാരമുള്ള നിറുത്തൽ
- ഉദാ:ബലവിന്യാസം (സൈന്യങ്ങളെ വേണ്ടുംപ്രകാരം നിറുത്തുക)
- പണയംവെയ്പ്
- ശത്രുത
- വിരോധം
- ശത്രു
- വീണ.
- ശബ്ദത്തെ വിസ്തരിപ്പിക്കുന്നത് എന്നർത്ഥം. (‘വിപഞ്ചീകേളി വീണയോഃ’ എന്നു കോശാന്തരം).
- വില്ക്കുക
- കച്ചവടം ചെയ്യുക
- പീടിക
- ചന്തസ്ഥലം
- തെരുവീഥി, പീടികത്തെരുവു്
- കച്ചവടത്തിനുള്ള വസ്തു
- ആപത്തു്
- ആപത്തു്
- വേദന
- മരണം
- ചീത്തവഴി
- (വിപത് + വിദൂരൻ) വിപത്തിൽനിന്നു അകന്നിരിക്കുന്നവൻ
- ആപത്തിൽ അകപ്പെടാതിരിക്കുന്നവൻ
- വിശേഷണം:
- വൈഷമ്യത്തോടുകൂടിയ, ആപത്തിലകപ്പെട്ട
- നശിക്കപ്പെട്ട
- പാമ്പു്
- വിശേഷണം:
- വിരോധമുള്ള
- ഒരു വൃത്തത്തിന്റെ പേർ
- വിരോധം
- വിപരീതം
- വ്യത്യാസം
- മാറ്റം
- വിപരീതം
- വ്യത്യാസം
- മാറ്റം
- വിദ്വാൻ
- അപ്രത്യക്ഷ
- മായ വസ്തുക്കളെക്കൂടി അറിയുന്നവൻ എന്നർത്ഥം.
- ഫലം,
- പാകം
- പഴുപ്പു്
- ഉദാ:
- കീറുക
- കാൽവിള്ളൽ. നടപ്പാൻ വയ്യാതാക്കിത്തീർക്കുന്നതു് എന്നർത്ഥം
- ഒരു നദി
- (പഞ്ചാബിലുള്ള അഞ്ചു നദികളിൽ ഒന്നാകുന്നു.ഇംഗ്ലീഷ്: The Beas. (ദി ബിയാസ്) ഒരിക്കൽ വസിഷ്ഠൻ ഇതിൽ ചാടി ആത്മഹത്യയ്ക്കു ശ്രമിച്ചു.
- വിശേഷണം:
- വനത്തിൽ സഞ്ചരിക്കുന്ന
- വനം
- വനം
- ഭയപ്പെടുത്തുന്നതു് എന്നർത്ഥം.
- വിശേഷണം:
- വലിയ
- തടിച്ച
- വിസ്താരമുള്ള
- ആഴമുള്ള
- വലിപ്പം
- ആഴം
- കാശീശന്റെ പുത്രി
- ജനമേജയന്റെ ഭാര്യ
- ഭൂമി
- വിസ്താരമുള്ളതു് എന്നർത്ഥം. (വിപുലം = വിസ്താരം)
- കറ്റുവാഴ
- ഒരു യാദവ വീരൻ
- സുഭദ്രാഹരണത്തിൽ അർജ്ജുനനോടു എതിർത്തു
- നിന്ദ
- ദുഷ്ടത
- വിശേഷണം:
- വിടർത്തപ്പെട്ട, ചിതറിക്കപ്പെട്ട
- അഴിഞ്ഞ(തലമുടി)
- വീതിയുള്ള
- വിശേഷണം:
- നിന്ദിക്കപ്പെട്ട
- ഉപദ്രവിപ്പിക്കപ്പെട്ട
- വിശേഷണം:
- ദൂരമുള്ള
- അകലയുള്ള
- ദൂരത്തുള്ളതു്
- ദൂരം
- ദാനവരുടെ പ്രധാനി
- കശ്യപന്റെ പുത്രൻ
- ബ്രാഹ്മണത്വം
- പരസ്പരവിരുദ്ധം, വിരോധം
- സമ്മതമില്ലായ്മ
- അന്യോന്യ സംബന്ധം
- തർക്കം
- തുല്യബലവിരോധം
- അനുതാപം
- കഴിഞ്ഞതു വിചാരിച്ചുള്ള ദുഃഖം
- ബ്രാഹ്മണൻ
- വേദത്തിൽ ‘വിപ്രൻ’ എന്ന പദം ബുദ്ധിമാൻ എന്ന അർത്ഥത്തിലാണു് ഉപയോഗിച്ചിട്ടുള്ളതു്. വിശേഷേണ തപഃപൂർത്തിയെ ചെയ്യുന്നവൻ എന്നർത്ഥം.
- അരയാൽ
- നെന്മേനി വാക
- ഉപദ്രവം
- വിശേഷണം:
- വേർപെട്ട
- രാഗികളായിരിക്കുന്ന സ്ത്രീപുരുഷന്മാരുടെ പരസ്പരമുള്ള വേർപാടു്
- ബ്രാഹ്മണരുടെ കൂട്ടം
മാലേതുമാലോചിയാ’
- വിശേഷണം:
- വഞ്ചിക്കപ്പെട്ട
- വേർപാടു്
- വഞ്ചന
- രാഗികളായിരിക്കുന്ന സ്ത്രീപുരുഷന്മാരുടെ വേർപാടു്
- വഴക്കു്
- കരച്ചിൽ
- വാക്കുതർക്കം
- വ്യർത്ഥമായ സംസാരം
- മഞ്ഞക്കുറിഞ്ഞീ
- അശോകം
- പ്രശ്നം പറയുന്നവൾ
- വിശേഷണം:
- അനിഷ്ടമായുള്ള
- നീർത്തുള്ളി
- അടയാളം
- ഉപദ്രവം
- കലഹം
- പാപം
- ആപത്തു്
- ക്രമമില്ലാത്ത യുദ്ധം
- നാശം
- വിശേഷണം:
- ദുഷ്ടതയുള്ള
- വിരോധമുള്ള
- മുക്കിയ
- വിശേഷണം:
- ഫലമില്ലാത്ത
- കായില്ലാത്ത, വിഫലം × സഫലം
- അഗുണത്തിന്റെ സൗന്ദര്യം
- അസിദ്ധന്റെ വിദ്യ
- ദുശ്ശീലന്റെ വംശം
- അനുഭവിക്കാത്തവന്റെ ധനം
- ഇവ 4-ഉം
- പൂക്കൈത
- തടവു്
- ദേവലോകത്തെ ആറു്
- ഗംഗാനദി
- ദേവൻ
- വിദ്വാൻ
- കർപ്പൂരം
- ദേവേന്ദ്രൻ
- ഉണർവ്വു്
- ബുദ്ധി
- വിശേഷണം:
- വിഭജിക്കപ്പെട്ട, പകുക്കപ്പെട്ട
- വേർപെടുത്തപ്പെട്ട
- പകുതി
- (വ്യാകരണത്തിൽ മറ്റു പദങ്ങളുമായുള്ള സംബന്ധത്തെക്കുറിക്കുന്നതിനുവേണ്ടി നാമങ്ങളിൽ ചേർക്കുന്ന പ്രത്യയങ്ങൾക്കു ‘വിഭക്തി’ എന്നു പേർ)
- (ഭാഷയിൽ വിഭക്തികൾ - 7)
1. പ്രഥമ (നിർദ്ദേശിക).
2. ദ്വിതീയ (പ്രതിഗ്രാഹിക).
3. തൃതീയ (സംയോജിക).
4. ചതുർത്ഥി (ഉദ്ദേശിക).
5. പഞ്ചമി (പ്രയോജിക).
6. ഷഷ്ഠി (സംബന്ധിക).
7. സപ്തമി (ആധാരിക).
- എല്ലാ നാമങ്ങളിലും ചേരാതെയും അർത്ഥത്തിൽ വിഭക്തിക്കു തുല്യങ്ങളായും ചില പ്രത്യയങ്ങൾ ഉണ്ടു്. അവയ്ക്കു വിഭക്ത്യാഭാസങ്ങൾ എന്നു പേർ.
- പങ്കുവെയ്ക്കുന്നു
- ഒരു മുനി
- കശ്യപന്റെ പുത്രൻ
- ഋശ്യശൃംഗന്റെ പിതാവു്
- സാമാനങ്ങൾ, സാധന സാമഗ്രികൾ
- സമ്പത്തു്, പണം മുതലായതു്
- മഹാമോഹം, അത്യാഗ്രഹം
- അലങ്കാരം
- പൂർണ്ണശക്തി
- സാധനസമ്പത്തുകൾ
- ശോഭ
- രശ്മി
- ആദിത്യൻ
- വിശേഷേണ ശോഭയെ ചെയ്യുന്നവൻ എന്നർത്ഥം.
- അഗ്നി
- കൊടുവേലി
- കൊടുവേലി
- എരിക്കു്
- പങ്കുപങ്കായിട്ടു്
- പങ്കു്
- പ്രദേശം
- പകുക്കുന്നു
- പ്രഭാതം
- ശോഭിക്ക
- വിശേഷണം:
- പകുക്കപ്പെടുവാൻ തക്ക
- ചടച്ചി
- (അലങ്കാരശാസ്ത്രത്തിൽ)ശരീരത്തിന്നോ മനസ്സിന്നോ പ്രത്യേക വികാരം വരുത്തുകയോ വർദ്ധിപ്പിക്കുകയോ ചെയ്യുന്ന സ്ഥിതി
- വിശേഷണം:
- തെളിവായിക്കാണിക്കുന്ന
- വ്യവഹരിക്കുന്ന
- ശോധന ചെയ്തു നിശ്ചയിക്ക
- തിരിച്ചറിവു്
- ഒരലങ്കാരം
- പ്രസിദ്ധകാരണം കൂടാതെ തന്നെ കാര്യമുണ്ടാക്കുന്നതു്.
- തിരിച്ചറിവു്
- വ്യവഹാരം,ശോധന
- സങ്കല്പം
- അറിയുക
- സ്നേഹിതൻ
- രാത്രി
- നക്ഷത്രാദികളെക്കൊണ്ടു് ശോഭിക്കുന്നതു് എന്നർത്ഥം.
- മഞ്ഞൾ
- മേദാ
- സോമന്റെ രാജധാനി
- ആദിത്യൻ
- പ്രഭയാകുന്ന ധനമുള്ളവൻ എന്നർത്ഥം.
- അഗ്നി
- എരിക്കു്
- കൊടുവേലി
- ചന്ദ്രൻ
- കഴുത്തിലേ ഒരാഭരണം, ഹാരം
- വിശേഷണം:
- ഗ്രഹിക്കപ്പെട്ട
- നിശ്ചയിക്കപ്പെട്ട
- വിഭാവനം ചെയ്യപ്പെട്ടതു്
- അറിയപ്പെട്ടതു്
- ദുർഭാഷണം
- വികല്പം
- വിശേഷണം:
- ചിതറപ്പെട്ട
- കലർത്തപ്പെട്ട
- തുളയ്ക്കപ്പെട്ട
- ഉടയ്ക്കപ്പെട്ട
- വ്യവസ്ഥിതമായ
- വേർപാടു്
- താന്നിവൃക്ഷം
- താന്നി
- വിശേഷണം:
- ഭയങ്കരമായ
- രാവണന്റെ അനുജൻ (‘രാക്ഷസോല്പത്തി’ നോക്കുക)
- ശത്രുക്കൾക്കു് ഭയങ്കരനായുള്ളവൻ
- ഭക്തന്മാരുടെ ഭയത്തെ ഇല്ലാതാക്കുന്നവൻ
- പാപികൾക്കു് വിശേഷാൽ ഭയങ്കരനായുള്ളവൻ
- വിഭീഷണന്റെ ആത്മാവായിട്ടുള്ളവൻ
- വിഭീഷണൻ വലിയ വിഷ്ണുഭക്തനായിരുന്നു. ഇദ്ദേഹം തപസ്സു ചെയ്താണു് ബ്രഹ്മാവിനോടു് വിഷ്ണു ഭക്തിയെ വരിച്ചതു്. ദുഷ്ടനായ രാവണനു വിഭീഷണന്റെ സന്മാർഗ്ഗനിഷ്ഠ രസിക്കാത്തതിനാൽ അടിച്ചു പുറത്താക്കി. വിഭീഷണൻ കൈലാസത്തിൽ ചെന്നു അഭയം പ്രാപിച്ചു. പിന്നീടു് ശ്രീരാമന്റെ സഖ്യതയെ നേടി. രാവണനെ വധിച്ചതിന്റെ ശേഷം ശ്രീരാമൻ വിഭീഷണനെയാണു് ലങ്കാധിപതിയാക്കിയതു്.
- സൗമ്യൻ
- വേഴൽ
- വിശേഷണം:
- സർവ്വവ്യാപിയായുള്ള
- ഉറപ്പുള്ള
- നിത്യമായുള്ള
- സർവ്വശക്തൻ, തത്വാവധാരണ സമർത്ഥൻ (ഇന്ന പ്രകാരമെന്നു നിശ്ചയിപ്പാൻ സാമർത്ഥ്യമുള്ളവൻ),പ്രഭു, നാഥൻ
- ശിവൻ
- വിഷ്ണു
- ബ്രഹ്മാവു്
- ഭൃത്യൻ
- ദിക്കു്
- കാലം
- ആത്മാവു്
- ആകാശം
- വിഭുവിന്റെ അവസ്ഥ
- വിശേഷണം:
- ഉണ്ടായ
- കാണപ്പെട്ട
- ഐശ്വര്യം
- ഭസ്മം
- വലിപ്പം, ശക്തി
- ആഭരണം
- ആഭരണം
മണിഞ്ഞാൾ’
- വിശേഷണം:
- അലങ്കരിക്കപ്പെട്ട
- വിശേഷണം:
- ഭരിക്കപ്പെട്ട
- രക്ഷിക്കപ്പെട്ട
- സ്ത്രീകളുടെ ചില ശൃംഗാര ചേഷ്ട, വിലാസം
- കളി
- തെറ്റ്
- തിടുക്കം
- സംശയം
- സൗന്ദര്യം
- ചുറ്റിത്തിരിക
- സൗന്ദര്യമദം
- പരിഭ്രമിക്കുന്നു
- വീഴ്ച, പതനം
- അധോഗതി, നാശം
- വിശേഷണം:
- നശിച്ച
- വിശേഷണം:
- ശോഭയുള്ള
- നി.
- ധരിച്ച
- അനുഭവിക്കുന്ന
- വിശേഷണം:
- പരിഭ്രമിച്ച
- പരിഭ്രമം, കുഴപ്പം
- ചുറ്റിത്തിരിയുക
- വിശേഷണം:
- അനിഷ്ടമായ
- ശത്രു
- ഭിന്നമതവിശ്വാസി
- ക്ഷയിച്ച ഇന്ദ്രിയശക്തിയോടു കൂടിയവൻ
- നശിപ്പിക്കുന്നവൻ
- പൂർണ്ണനാശം
- വിശേഷണം:
- മനോദുഃഖമുള്ള
- അന്ധാളിപ്പിലായ
- ദുഃഖത്തോടുകൂടിയവൻ
- വിശേഷണം:
- കോപമില്ലാത്ത
- ദുഃഖമില്ലാത്ത
- മർദിക്ക
- നശിപ്പിക്ക
- ചിന്ത, വിചാരണ
- ആലോചിക്ക
- (വി-മർശ) മർശ എന്നതു മൃശ്ധാതുവിൽ നിന്നുണ്ടായതാണ്. ആ ധാതുവിനു സ്പർശനം, പ്രണിധാനം എന്നു രണ്ടർത്ഥം പറഞ്ഞിരിക്കുന്നു. പ്രണിധാനം = ചിന്തനംചെയ്യുന്നത്. അതുകൊണ്ട് വിമർശനം, വിശേഷമായ ചിന്തനം. (ഇതുപോലെ ‘പരം’ എന്ന ഉപസർഗ്ഗം ചേർന്ന് പരാമർശിക്ക എന്ന പദമുണ്ടായി. പരം = പിറകേ.).
- വിചാരം
- വിശേഷണം:
- വെടിപ്പുള്ള, മലമില്ലാത്ത
- വെളുത്ത
- നിർമ്മലം
- വെള്ളിപ്പൂച്ചു്
- മലമില്ലായ്ക
- വെടിപ്പു്
- ജിനമഹർഷി
- നിർമ്മലൻ
- ഒരു സംസ്കൃതകവി.
- ജൈനനാണു്. പ്രശ്നോത്തരരത്നമാല നിർമ്മിച്ചു.
- ചർമ്മലന്ത
- കണ്ണിൽ ദീനത്തിനുള്ള ഒരു ഗുളിക
- സ്വഭാവേന നിർമ്മലമായുള്ളതു്
- വിചാരം, ആലോചന
- തൃപ്തികേടു്
- ക്ഷമയില്ലായ്മ
- മാക്കീരക്കല്ലു്
- ഇളയമ്മ
- വിരുദ്ധയായ മാതാ
- അച്ഛൻ വേറെ വേളികഴിച്ച വലിയമ്മ
- ചെറിയമ്മ ഇവരുടെ മകൻ. വിമാതാ = വിരുദ്ധയായ മാതാ. അമ്മയുടെ സപത്നിമാർ അമ്മയ്ക്കു വിരുദ്ധകളായിരിക്കുന്നതുപോലെ മക്കൾക്കും വിരുദ്ധയായിരിക്കുമെന്നുള്ളതു കൊണ്ടു് ഈ അർത്ഥം ഭവിച്ചു
- ദേവരഥം. ദേവന്മാർക്കു വിശേഷമായി സ്ഥിതിചെയ്യുന്നതിനുള്ളതു് എന്നർത്ഥം
- മാനം = ഉപമാ. വിമാനം = സാദൃശ്യമില്ലാത്തതു്. പക്ഷിക്കു സദൃശമായി ആകാശത്തിൽ സഞ്ചരിക്കുന്നതു് എന്നർത്ഥം.
- അളവു്
- അപമാനം
- രാജധാനി
- കുതിര
- രഥം
- ഏഴുനില മാളിക
- അശുദ്ധിയുള്ള മാംസം. (പട്ടിയുടേതുപോലെ)
- അന്വേഷണം
- ചൂൽ
- ചീത്തവഴി
- തെറ്റായുള്ള വഴി
- വിശേഷണം:
- കലർത്തിയ
- വിശേഷണം:
- മോചിക്കപ്പെട്ട
- ഉപേക്ഷിക്കപ്പെട്ട
- എറിയപ്പെട്ട
- മോചനം, മോക്ഷം
- വേർപാടു്
- വിശേഷണം:
- മുഖംതിരിച്ച
- വിരോധമുള്ള, മനസ്സില്ലാത്ത, വെറുപ്പുള്ള, വിലക്ഷണമുഖമുള്ള
- വിരോധം
- ഇഷ്ടക്കേടു്
- അഭിമുഖമില്ലായ്മ
- (സാധാരണ അർത്ഥം) വെറുപ്പുള്ളവൻ. (ശരിയായ അർത്ഥം) വിലക്ഷണമുള്ളവൻ
- വിശേഷണം:
- മനം കലങ്ങിയ
- മൂഢൻ
- തത്വമറിയാത്തവൻ
- വിശേഷണം:
- അറിവില്ലാത്ത
- അറിവുള്ള
- വിടുക
- സ്വാതന്ത്രമായി വിട്ടേയ്ക്കുക
- സ്വാതന്ത്ര്യപ്പെടുത്തുക
- ഉപേക്ഷിക്ക
- വിടുതൽ
- വിടുന്നു
- ഉപേക്ഷിക്കുന്നു
- വിശേഷണം:
- മനസ്സിനെ ഇളക്കുന്ന
- മോഹിപ്പിക്കുന്ന
- മനസ്സിന്റെ ഇളക്കം
- ഒരു നരകം
- മോഹാലസ്യം, ഓർമ്മക്കേടും മറ്റും
- ആഗ്രഹം
- തെക്കുംകൂറു്
- തെക്കുംകൂർ രാജാവു്
- ചന്ദ്രാദിത്യന്മാരുടെ രൂപം
- പ്രതിശരീരം
- കല്ലു്, മരം മുതലായവ കൊണ്ടുണ്ടാക്കിയ രൂപം
- കോവൽപ്പഴം (കായു്)
- കോവൽ വള്ളി
- അടക്കാമരം
- വപ്പുകടിക്കുന്നു
- തെക്കുംകൂറുരാജ്യം
- തെക്കുംകൂറുരാജാവു്
- വായുടെ മുൻഭാഗം
- ഞെരുക്കം
- ശ്വാസോച്ഛ ്വാസം ചെയ്യുന്നതിലുള്ള ഞെരുക്കം
- ബുദ്ധിമുട്ടു്
- സങ്കടം.
- (
- ക്രിയ: -വിമ്മുന്നു)
വിമ്മിട്ടമുണ്ടായി ബാലകർക്കപ്പോൾ’
- ഏങ്ങുന്നു
- വിമ്മിട്ടപ്പെടുന്നു
- (നാമപകരം:-വിമ്മൽ)
- വൃത്തിയാക്കുക, ശുചിയാക്കുക
- പുതുക്കുക
- ഇരുപതു്
- പരിഭ്രമിക്കുന്നു. (വിയച്ചു = പരിഭ്രമിച്ചു)
- ഗംഗാനദി
- ആകാശഗംഗ
- ഗംഗാനദി
- സൂര്യൻ
- ആകാശമണ്ഡലം
- പരപീഡാദിപാപങ്ങളൊന്നും ചെയ്യാതെ സ്വസ്ഥമായിരിക്കുക. അടങ്ങുക എന്നർത്ഥം
- തടവു്, നിർത്തൽ
- സുഖക്കേടു്, വേദന, ദുഃഖം
- വിശാലത
- തന്നത്താൻ സ്തുതി
- ആകാശം. എല്ലാടവും വ്യാപിക്കുന്നതു് എന്നർത്ഥം. അവസാനമില്ലാത്തതു് എന്നുമാവാം
- ഇരുട്ടു്
- ഉഷ്ണംകൊണ്ടു് ശരീരത്തിലുമ്മറ്റും നിന്നു് ഒരുമാതിരി വെള്ളം പുറപ്പെടുന്നു
- വിശേഷണം:
- ധൈര്യമുള്ള
- നാണമില്ലാത്ത
- ഹീനമായ, അധമമായ
- പരപീഡാദി പാപകർമ്മങ്ങളൊന്നും ചെയ്യാതെ സ്വസ്ഥമായിരിക്കുക. അടങ്ങുക എന്നർത്ഥം
- തടവു്, നിർത്തൽ
- സുഖക്കേടു്, വേദന, ദുഃഖം
- ഊമൻ
- വിശേഷണം:
- കൂടാത്ത
- വിട്ടുപോയ.
- വിശേഷണം:
- വേർപെട്ട.
- വേർപാടു്
- സ്നേഹമുള്ളവർ തമ്മിൽ കാണാതെ അകന്നിരിക്ക, വിരഹം. വിയോഗം × സംയോഗം
- വിശേഷണം:
- യോഗമുള്ള.
- ചക്രവാകപ്പക്ഷി
- ഒരുമാതിരി അരയന്നം എന്നും കാണുന്നുണ്ടു്.
- വിരഹമുള്ളവൾ
- വേറെയാക്കുന്നു
- വിലക്ഷണമായ യോനി
- രോഗാദി ദൂഷിതമായ യോനി
- ഒരുമാതിരി പുഴുവു്
- വിത്തു്
- കൂട്ടിപ്പിശകൽ
- കൂട്ടിപ്പിശകുന്നു
- കുഴയ്ക്കുന്നു
- ഒരു ദീനം. (നഖത്തിലുണ്ടാകുന്നതു്)
- വിശേഷണം:
- ഒന്നിലെങ്കിലും ആഗ്രഹമില്ലാത്ത.
- ഘനവാദ്യത്തിൽ ഒരിനം
- ഇതു ഗീതം കൂടാതെ മറ്റുള്ള താളങ്ങളെ അനുസരിച്ചു വാദനം ചെയ്യുന്നതാകുന്നു.
- വെറുപ്പു്
- ഇഷ്ടമില്ലായ്ക
- കങ്കുട്ടം
- സൃഷ്ടിക്കുന്നു
- ഉണ്ടാക്കുന്നു
- വിശേഷണം:
- ഉണ്ടാക്കപ്പെട്ട
- വിഷ്ണു
- രജോഗുണവും തമോഗുണവും നിശ്ശേഷം നിവർത്തിക്കയാൽ ശുദ്ധസത്വ ഗുണവാന്മാരായവർ
- നഹുഷന്റെ ഭാര്യ
- ദുർവാ
- ബ്രഹ്മാവു്
- വേഗം
വരന്മാരുംവിരഞ്ഞെഴുനെള്ളീടിനാർ’
- ഓട്ടിക്കുന്നു
- ഭയപ്പെടുത്തുന്നു
- രാമച്ചം
- വിശേഷണം:
- അവസാനിച്ച
- അവസാനം
- നിറുത്തു്
- ഇളവു്
- പ്രാചീനമലയാളം: വേഗത്തിൽ
- വിത്തുപാടു്
- അവസാനം
- അടങ്ങുന്നു, നിറുത്തുന്നു, പിന്തിരിയുന്നു
- ഇളയ്ക്കുന്നു
- അവസാനിക്കുന്നു
- വളരെ വേഗത്തിൽ
- ആഗ്രഹിക്കുന്നു
- ധൃതിവെയ്ക്കുന്നു
- വിശേഷണം:
- വളരെ വേഗത്തിൽ
- വിരലിന്റെ നീളം
- മോതിരം
വിരലാഴി’
- വിരലുകളുടെ ഇട
- ഒരു വിരൽവീതി
- കൈകളുടേയും കാലുകളുടേയും അറ്റത്തേ അയ്യഞ്ചു ശാഖകൾ
- അംഗുലി
- പശ്ചാത്തപിക്ക
- വിരൽഞാൺ
- വിരലിൽ ഉണ്ടാകുന്ന ഒരു ദീനം
- ഒന്നര ഇഞ്ച് (8 തുവര)
- വേഗം
- വേഗത്തിൽ
- വേഗത്തോടെ
- ഒരു കണക്ക്
- വിശേഷണം:
- രസമില്ലാത്ത
- രസമില്ലായ്ക
- രസക്കേട്.
- (വിരസം × സരസം).
- വേർപാടു്
- ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള വേർപാടു്
- വിയോഗം
- വിശേഷണം:
- വിരഹമുള്ള
- വേർപെട്ട
- ഭർത്താവിൽ നിന്ന് പിരിഞ്ഞിരിക്കുന്ന സ്ത്രീ, വിരഹം അനുഭവിക്കുന്നവൾ
- ശമ്പളം, കൂലി
- വിശേഷണം:
- വേർപിരിഞ്ഞ
- ഭാര്യയോടു പിരിഞ്ഞ പുരുഷൻ
നോക്കിടുന്നാക്കമോടെ’
- ഭർത്താവിനോടു വേർപെട്ടവൾ
- വിശേഷണം:
- ഇടവിട്ട
- ഏറ്റവുംകൃശമായ, കുറഞ്ഞ
- ദൂരത്തുള്ള
- വിശേഷണം:
- ഇടകളുള്ള
- നേരിയ, ലോലമായ
- അയഞ്ഞ
- അപൂർവമായ
- ഇടവിട്ടതു്
- തൈരു്
- വിശേഷണം:
- വിരളുന്ന പ്രകൃതിയോടുകൂടിയ.
- ഭയം
- ഭയപ്പെടുന്നു
- ഭയം
- ഇഷ്ടക്കേടു്
- നിറം മാറ്റം
- ലോകവ്യവഹാരത്തിൽ മനസ്സില്ലായ്ക
- വിശേഷണം:
- വിരക്തിയുള്ള
- വിശേഷണം:
- ശോഭിക്കുന്ന
- ശോഭിക്കുന്നവൻ
- വിശേഷണം:
- ശോഭിക്കപ്പെട്ട
- രാജാവർത്തമണി
- രാജപുഠാണയ്ക്കു വടക്കുകിഴക്കുള്ള ദേശം
- വിരാടരാജാവിന്റെ ഈ രാജ്യത്താണു പാണ്ഡവർ ദ്രൗപദിയൊന്നിച്ചു് അജ്ഞാതവാസം കഴിച്ചുകൂട്ടിയതു. വിരാടനെ ദ്രോണർ വധിച്ചു. വിരാടരാജാവിന്റെ പുത്രിയാണു ഉത്തര. ഉത്തര അഭിമന്യുവിന്റെ ഭാര്യയും പരീക്ഷിത്തിന്റെ അമ്മയുമാകുന്നു. വിരാടൻ ഭാരതയുദ്ധത്തിൽ പാണ്ഡവർക്കു സഹായിച്ചു. (മാൾവായുടെ വടക്കും, രാജപുഠാണയുടെ കിഴക്കും, ഡൽഹിക്കു തെക്കും, കോസലത്തിന്റെ പടിഞ്ഞാറുമായി കിടക്കുന്ന രാജ്യം)
- മഹാഭാരതത്തിലെ ഒരു പർവം
- എങ്ങും നിറഞ്ഞു ഏകകാരണനായിക്കാണുന്ന ഈശ്വരൻ. (ഭാഗവതം ദ്വിതീയസ്കന്ധം നോക്കുക)
- ക്ഷത്രിയൻ
- ശോഭ
- ഒരു രാക്ഷസൻ
- ശതഹൃദയിൽ കാലനു ജനിച്ചവൻ. ഏറ്റവും ക്രൂരനാണു്. ദീർഘശരീരി എന്നു തന്നെയല്ല നരമാംസഭോജിയുമായിരുന്നു. തപസ്സു ഹേതുവായിട്ടു ബ്രഹ്മാവിൽ നിന്നു വജ്രശരീരതയെ പ്രാപിച്ചു. ദണ്ഡകാരണ്യത്തിൽ വച്ചു ശ്രീരാമാദികളെ ആക്രമിച്ചു. സീതയെ അപഹരിപ്പാൻ ശ്രമിച്ചു. ശ്രീരാമന്റെ അസ്ത്രപ്രയോഗത്തെ കൂട്ടാക്കാതെ അവരെ തോളിലെടുത്തുകൊണ്ടു് ഓടിക്കളഞ്ഞു. അവനെ കൊല്ലുന്നതിനു അവർ വളരെ പണിപ്പെട്ടു. ഒടുക്കം ജീവനോടെ അവനെ കുഴിയിലിട്ടു മൂടി. അപ്പോൾ കുഴിയിൽനിന്നു വളരെ സുന്ദരനായ ഒരു ഗന്ധർവ്വൻ എഴുനേറ്റു പ്രത്യക്ഷനായി. താൻ ഒരു ഗന്ധർവ്വനാണെന്നും കുബേരന്റെ ശാപം നിമിത്തം രാക്ഷസനായി എന്നും പറഞ്ഞു ശ്രീരാമന്റെ കാക്കൽ വീണു. വിരാധനെ തുംബുരു എന്നും വിളിക്കും. തോളിൽ എടുത്തുകൊണ്ടു പോയതായും മറ്റും രാമായണത്തിൽ കാണുന്നില്ല. വിരാധൻ സീതയോടടുത്തപ്പോൾ കൈകളും കാലുകളും തലയും പത്രികൾകൊണ്ടു ഖണ്ഡിച്ചു എന്നും മറ്റുമാണു അതിൽ കാണുന്നതു്. ദുർവ്വാസാവു ശപിച്ചു എന്നാണു ഇതിൽ പ്രസ്താവിക്കുന്നതു്.
- ആന
- വിശേഷണം:
- ഉപദ്രവിക്കപ്പെട്ട
- നിന്ദിക്കപ്പെട്ട
- തടുക്കപ്പെട്ട, എതിർക്കപ്പെട്ട
- എതിർക്കുക, തടസ്ഥം
- അസഹ്യത, ഉപദ്രവം
- നിർത്തു്
- അവസാനം
- സ്വസ്ഥത
- പൂച്ച
- ശബ്ദം
- സത്യദൈവം
- ജീനി
- മുടി
- മറ
- നറുവരി
- പരത്തുന്നു
- പക്ഷികൾ മൊട്ടയിൽ നിന്നു കുഞ്ഞിനെ കൊത്തിവിരിക്കുന്നു
- പരത്തൽ
- പക്ഷികളുടെയും മറ്റും മൊട്ടയിൽനിന്നു കുഞ്ഞു വേർതിരിക
- പ്രകാശം
- വിള്ളൽ
- ബ്രഹ്മാവു്. അരയന്നങ്ങളാൽ വഹിക്കപ്പെടുന്നവൻ, ഭൂതങ്ങളെ സൃഷ്ടിചെയ്യുന്നവൻ ഇങ്ങിനെ ശബ്ദാർത്ഥങ്ങൾ. (വിരിഞ്ചി എന്ന പാഠവും കാണുന്നു)
- ശിവൻ
- വിഷ്ണു
വിരിഞ്ചിർദ്രുഘണോ മതഃ’
- ബ്രഹ്മാവു്
- വിഷ്ണു
- ശിവൻ
- കൊതിയൻ
- വെയിൽ കൊള്ളാതെ ഇരിപ്പാനായിട്ടുണ്ടാക്കുന്ന ഒരു പണി
- പായുടേയും മറ്റും മീതെ മൂടിയിടുന്നതു്
- മെത്ത മുതലായതു്
- കന്നിമാസത്തിൽ കൊയ്യുന്ന നെല്ലു്
- ഒരുമാതിരി വിശേഷവസ്ത്രം
- ഒരു പക്ഷി
- പന്നി
- ഒരുമാതിരി പാമ്പു്
- അണലി
- വിടിരുന്നു
- മൊട്ടയിൽ നിന്നു കുഞ്ഞു പുറത്തുവരുന്നു
- പ്രകാശിക്കുന്നു
- പിളരുന്നു
- വേഗത്തിൽ
- മഴനനയാതെയിരിപ്പാൻ ചിലർ തലയിൽ വെക്കുന്ന പനയോല
- വിടിർച്ച
- വിള്ളൽ
- ഒരു വൃക്ഷം
- ചെന്നാ
- കൊതിയൻ
- വിരുതുള്ളവൻ
- സമർത്ഥൻ
- ബഹുമതി
- സമ്മാനം
- ജയത്തിനുള്ള ഒരു അടയാളം
- തിരിച്ചറിവാനുള്ള ഒരു അടയാളം
- സാമർത്ഥ്യം
- സ്ഥാനമാനം, മേന്മ
- കരയുക
- അലറുക
- ശബ്ദം
- തിരിച്ചറിയിക്കുന്ന കൊടി
- വേലക്കൂലിക്കായി സർക്കാരിൽ നിന്നും കരമൊഴിവായിട്ടു് ചില കുടിയാനവന്മാർക്കു കൊടുത്തിരിക്കുന്ന നിലമൊ പുരയിടമൊ
- പുഞ്ച
- വിരുത്തിയുള്ളവൻ
- വിശേഷണം:
- വിരോധിക്കപ്പെട്ട
- വാക്യദോഷത്തിൽ ഒന്നു്
- വാക്യദോഷത്തിൽ ഒന്നു്
- വിരോധം
- തടവു്
- മാനമുള്ളവരെ ക്ഷണിച്ചു വരുത്തി കൊടുക്കുന്ന ഭക്ഷണം
- യദൃച്ഛയാ ഭവനത്തിൽ വരുന്നവർക്കു ആദരവോടെ നൽകുന്ന ഭക്ഷണം
- ഭക്ഷണത്തിനായിട്ടു ക്ഷണിക്കയാൽ വന്നവൻ
- യദൃച്ഛയാ ഭവനത്തിൽ വന്നവൻ
- ഭരിപ്പുകാരൻ
- വിരുന്നുകാർക്ക് ഭക്ഷണം കൊടുക്ക
- വിരുന്നിന്നു വിളിക്കുന്നവരുടെ ഭവനത്തിൽ ചെന്നുള്ള ഭക്ഷണം
- വിരുന്നുണ്ടു നടക്കുന്നവൻ
- ആഗ്രഹിക്കുന്നു
- കോപവാക്കുകൾ പറയുന്നവൻ
- വിശേഷണം:
- രൂക്ഷതയുള്ള
- നിന്ദ
- ആണ, സത്യം
- വിശേഷണം:
- മുളച്ചുണ്ടായ
- ജനിച്ച
- വളർന്ന
- കയറിയ
- പൂവുണ്ടായ
- വിശേഷണം:
- ഭംഗിയില്ലാത്ത
- (വൈരൂപ്യം = ഭംഗിയില്ലായ്ക).
- അഭംഗി
- തിപ്പലിമൂലം
- യമന്റെ ഭാര്യ
- ചെങ്കൊടിത്തൂവ
- അതിവിടയം
- ശിവൻ, സൂര്യൻ, ചന്ദ്രൻ, അഗ്നി ഈ രൂപങ്ങളായ കണ്ണുകളോടു കൂടിയവൻ എന്നർത്ഥം. വിരൂപന്മാരിൽ പോലും കൃപാദൃഷ്ടിയുള്ളവൻ, അനേകപ്രകാരം ഇന്ദ്രിയവ്യാപാരശക്തിയുള്ളവൻ ഇങ്ങിനെയുമാവാം
- രാവണന്റെ ഭൃത്യനായ ഒരു രാക്ഷസൻ
- ഉകമരം
- വയറിളക്കം
- അഴിഞ്ഞിൽ
- വയറിളകുന്നു. സകര്‍മ്മകക്രിയ:വിരേചിപ്പിക്കുന്നു.
- ദ്വാരം
- ആദിത്യൻ. നല്ലതിന്മണ്ണം പ്രകാശിക്കുന്നവൻ എന്നർത്ഥം, ശോഭകൊണ്ടു സന്തോഷിപ്പിക്കുന്നവൻ എന്നുമാവാം
- ചന്ദ്രൻ
- അഗ്നി
- ദൈത്യരാജാവായ പ്രഹ്ലാദന്റെ പുത്രൻ
- വിരോചനന്റെ പുത്രനാണു മഹാബലി. ഭൂമിയെ അസുരർ കറന്നപ്പോൾ വിരോചനനെയാണു് കിടാവായി ഉപയോഗിച്ചതു്.
- ചെമ്മരം
- ഘൃതകരഞ്ജം
- വലിയ പലകപ്പയ്യാനി
- എരിക്കു്
- വിരോധിക്ക. വിശേഷേണ തടുക്ക
- ദ്വേഷം
- വിപരീതം
- തടവു്
- യുദ്ധം
- ആപത്തു്
- ഒരലങ്കാരം.
- ‘വാസ്തവത്തിൽ വിരോധമില്ലെങ്കിലും പ്രഥമശ്രവണത്തിൽ വിരോധം തോന്നുന്ന പ്രകാരം പറയുന്നതു്’.
- വിശേഷണം:
- വിരോധമുള്ള
- ശത്രു
- അറുപതിൽ ഇരുപത്തുമൂന്നാം സംവത്സരം
- അറുപതിൽ നാല്പത്തഞ്ചാം സംവത്സരം
- തടുക്കുന്നു
- മുടക്കുന്നു
- ഒരിക്കൽ പറഞ്ഞതിനു വിരോധമായി പറയുക
- വില്ലു്
- വില്ക്കുന്ന വസ്തുക്കൾ വിറ്റാൽ അതിന്നു പകരം കിട്ടുന്ന ദ്രവ്യം
- എലി
- വില തീർച്ചയാക്കുന്നു
- വിരോധം, തടവു്
- വിരോധിച്ചെഴുതുന്ന എഴുത്തു്
- ഒരു ദീനം
- സ്ത്രീകളുടെ തീണ്ടാരി
- ഒരു രാജഭോഗം
- രണ്ടാമതു വിളമ്പുന്ന ചോറു്
- വിരോധിക്കുന്നു
- തടുക്കുന്നു
- തടയുന്നു
- (പ്രാചീനമലയാളം:) കാരണക്രിയ:വിലക്കിക്കുന്നു.
വന്നതാശു വിനയം വിലക്കയാൽ’
- വിശേഷണം:
- അത്ഭുതമായ
- ലജ്ജിച്ച
- ലാക്കില്ലാത്ത
- വിശേഷണം:
- ലക്ഷണമില്ലാത്ത
- വികൃതി
- വ്യത്യാസപ്പെട്ടതു്
- മലകൊണ്ടും മറ്റുമുള്ള എറി(പ്രാചീനമലയാളം:)
- തെളിവായി
- കുറ്റക്കാരുടെ കാല്ക്കും കയ്ക്കും ഇരുമ്പുകൊണ്ടും മറ്റും ഉണ്ടാക്കുന്ന വസ്തു
- വിലങ്ങിൽ കിടക്കുന്നവൻ
- വിലങ്ങത്തിലാകുന്നു
- വിലങ്ങത്തിൽ പോകുന്നു
- തോണിയിൽ കേറ്റി മറുകരയിൽ ഇറക്കുന്നു
- തടഞ്ഞുപോകുന്നു(പ്രാചീനമലയാളം:)
- വിലങ്ങത്തിൽ
- വിലയ്ക്കു കൊടുപ്പാനുള്ള വസ്തു
- വിലയേറിയ വസ്തു
- വിശേഷണം:
- ലജ്ജയില്ലാത്ത
- വിശേഷണം:
- നാണിച്ച
- വില തീർന്നിരിക്കുന്ന പ്രകാരം എഴുതികൊടുക്കുന്ന ഓല
- നിശ്ചയിച്ച വില
- ഗുഹയുടെ വാതിൽ
- വിലയിലുണ്ടാകുന്ന ഗുണം
- കരച്ചൽ
- കരയുന്നു
- (നാമം-വിലപനം, വിലാപം, വിലപിതം).
- വിശേഷണം:
- വിലയുള്ള
- തേവിടിച്ചി
- വില നിശ്ചയിക്കുന്നു
- വില നിശ്ചയിക്ക
- വിലയേറിയ മരുന്നു്
- ഗുഹ
- ദ്വാരം
- അതിദാനം
- വിശേഷേണ ലഭിക്കുക എന്നർത്ഥം.
- നാശം
- പ്രളയം
- വെള്ളമാക്കുക, അലിക്കുക
- കേടുവരുത്തുക, നശിപ്പിക്കുക
- വില താഴുന്നു
- വിലപ്രമാണം
- വിലയുടെ വ്യത്യാസം
- പ്രകാശം
- വിശേഷണം:
- ശോഭിച്ച
- വിശേഷണം:
- വിലാസമുള്ള
- സന്തോഷവും കളിയുമുള്ള
- നേരംപോക്കു്, കളി
- ഫലം
- ശോഭിക്കുന്നു
- ഉല്ലാസമായി നടക്കുന്നു
- കരച്ചൽ
- കരയുന്നു
- വിലപിക്കുന്നു എന്നു വേണമെന്നു നിർബന്ധമില്ല. മഹാകവിപ്രയോഗം കൊണ്ടു ഇതുതന്നെ സാധുവാണു്.
ടേതുമൊന്നരുളീലാ മുകിൽവർണ്ണൻ
- ശരീരത്തിന്റെ ഇടത്തും വലത്തുമുള്ള ഭാഗം
- പാർശ്വഭാഗം
- കുയിൽ
- സ്ത്രീകളുടെ ലജ്ജാശീലവും മറ്റും. കാന്തനെക്കാണുമ്പോഴുള്ള ഭാവം. (താഴെ വിലാസങ്ങൾ എന്നതു നോക്കുക)
- നേരംപോക്കു്
- വിലാസങ്ങൾ - ശൃംഗാരചേഷ്ടകൾ.
1. ഭാവം 10. കിളികിഞ്ചിതം
2. ഹാവം 11. മോട്ടായിതം
3. ഹേല 12. കുട്ടമിതം
4. മാധുര്യം 13. ബിംബോകം
5. ധൈര്യം 14. ലളിതം
6. ലീലാ 15. കുതുഹലം
7. വിലാസം 16. ചകിതം
8. വിച്ഛിത്തി 17. വിഹൃതം
9. വിഭ്രമം 18. ഹാസം - (ഓരോ ശബ്ദത്തിന്റെയും അർത്ഥത്തിനു് അതതു പദം (ഓരോന്നും) നോക്കുക.)
- കുതുഹലം = നല്ലവസ്തുക്കൾ കണ്ടിട്ടുണ്ടാകുന്ന ചാപല്യം.
സാഹിത്യദർപ്പണക്കാരന്റെ പക്ഷത്തിൽ ശൃംഗാരഭാവജങ്ങളായ ചേഷ്ടവിശേഷങ്ങളുടെ സാമാന്യമായ പേർഹാവമെന്നല്ല; അതു് അലങ്കാരമെന്നാകുന്നു. മുൻ കാണിച്ച 18-നു പുറമേ 10 എണ്ണം കൂടിയുള്ളതു താഴെ ചേർക്കുന്നു. 19. ശോഭ—അംഗങ്ങൾക്കുള്ള ഭംഗി, രൂപം, യൗവ്വനം, ലാളിത്യം, സ്രൿചന്ദനാദി ജനിതസുഖാനുഭവംകൊണ്ടുണ്ടാകുന്നതാണു്. 20. കാന്തി—മേല്പറഞ്ഞ ശോഭ തന്നെ കാമോന്മേഷം നിമിത്തം പുഷ്ടിപ്പെട്ടുവന്നാൽ അതു കാന്തി. 21. ദീപ്തി—മേല്പറഞ്ഞ കാന്തി തന്നെ അത്യന്തം പുഷ്ടപ്പെട്ടാൽ അതു ദീപ്തി. 22. പ്രഗത്ഭതാ—സമാശ്ലേഷവും ചുംബനദംശനാദികളിൽ യാതൊരു കൂസലും കൂടാതെ ഒടുവിൽ ഭർത്താവിനെ ദാസനാക്കിച്ചെയ്യുന്നതു്. 23. ഔദാര്യം—പരനായി കോപഭോഗലക്ഷണമായ അപരാധം വെളിപ്പെട്ട സമയത്തും പരുഷഭാഷണാദികൾ കൂടാതെയുള്ള സ്ഥിതിതന്നെ വിനയം. അതുതന്നെ ഔദാര്യം. 24. മദം—യൗവ്വനം പ്രിയന്റെ അനുരാഗം മുതലായതു നിമിത്തമുള്ള ഗർവ്വുകൊണ്ടുണ്ടായ വികാരം. 25. തപനം—പ്രിയവിരഹവിവശയായ നായികയുടെ ചേഷ്ടാവിശേഷങ്ങൾ പറയപ്പെടുന്നതു്. 26. മൗഗ്ദ്ധ്യം—സാധാരണ പ്രസിദ്ധമായ ഒരു വസ്തുവിനെക്കുറിച്ചു തനിക്കു യാതൊരറിവും ഇല്ലെന്നുള്ള നിലയിൽ ഭർത്താവിനോടു ചോദിക്കുന്നതു. 27. വിക്ഷേപം—നായകനോടു കൂടിയിരിക്കുമ്പോൾ, അലങ്കാരങ്ങളെ പൂർത്തിയാക്കി തിരിക്കുക, ആവശ്യമില്ലാതെയും ചെരിച്ചും മറിച്ചും നോക്കുക, രഹസ്യവചനങ്ങൾ പറയുമ്പോൾ അതിനെ അക്ഷരപദങ്ങളെക്കൊണ്ടു ചുരുക്കുക ഇവയത്രെ വിക്ഷേപം. 28. കേളി—കാന്തനോടുകൂടെ കളിച്ചുകൊണ്ടിരിക്കുമ്പോൾ വിശേഷ ചമല്ക്കാരകാരിയായ നായികാക്രീഡിതം.
ഭാവം, ഹാവം, ഹേലാ, ശോഭാ, കാന്തി, ദീപ്തി, മാധുര്യം, പ്രഗത്ഭതാ, ഔദാര്യം, ധൈര്യം ഇങ്ങിനെ 10 അലങ്കാരങ്ങൾ പുരുഷന്മാർക്കുമുണ്ടാകാം.
മാധുര്യംധൈര്യവും തഥാ
ലീലാവിലാസംവിച്ഛിത്തി
വിഭ്രമംകിളികിഞ്ചിതം
മോട്ടായിതംകുട്ടമിതം
ബിംബോകംലളിതം തഥാ
കുതുഹലഞ്ചചകിതം
വിഹൃതംഹാസമിങ്ങിനെ
ശൃംഗാരചേഷ്ടപതിനെ
ട്ടെണ്ണമായ്ക്കണ്ടുകൊള്ളണം’
- വിശേഷണം:
- വിലാസമുള്ള
- സന്തോഷവും കളിയുമുള്ള (സീ
- സിനീ
- സി)
- വിഷ്ണു
- ചന്ദ്രൻ
- അഗ്നി
- പാമ്പു്
- ശിവൻ
- കൃഷ്ണൻ
- കാമദേവൻ
- ഒരു രൂപകം
- ശൃംഗാരരസപ്രധാനമാണു്. ഒരങ്കമേയുള്ളു.
- സ്ത്രീ
- വ്യഭിചാരിണീ
- പൂച്ച
- യന്ത്രം
- വിശേഷണം:
- എഴുതപ്പെട്ട
- വിശേഷണം:
- ലയിച്ച, ചേർന്ന
- ഉരുകിയ
- മോഷണം
- കൊള്ള
- കള്ളൻ
- വിശേഷണം:
- ഇളക്കപ്പെട്ട
- ചുളുക്കപ്പെട്ട
- വിശേഷണം:
- ഛേദിക്കപ്പെട്ട
- നറുക്കിയ
- തോണ്ടൽ
- കീറുക
- വരയ്ക്കുക
- പൂശുക
- കുറിക്കൂട്ടു്
- പരിമളം
- കുമ്മായപ്പശ
- പൂശുക
- കഞ്ഞി
- പശയുള്ളതു് എന്നർത്ഥം.
- സുഗന്ധം പൂശിയ സ്ത്രീ
- കഞ്ഞി
- എലി
- പാമ്പു്
- മുള്ളൻപന്നി മുതലായ പൊത്തിലിരിക്കുന്ന മൃഗം
- ഉടുമ്പു്
- കാഴ്ച
- നോക്കുന്നു
- കണ്ണു്
- കണ്ണുനീർ
- ഇളക്കുക
- കടകോൽകൊണ്ടു കടയുക
- ഇളക്കപ്പെട്ടതു്
- മോരു്
- സംഹാരം, നാശം
- അപഹരണം
- കുറവു്
- മോഹം
- വശീകരണം
- വിശേഷണം:
- മറുപാടുള്ള
- ക്രമത്തിനു വിപരീതമായുള്ള
- ആന
- വരുണൻ
- വിപരീതമായ വഴി
- പാമ്പു്
- പട്ടി
- വെള്ളംകൊണ്ടുപോകുന്ന ഒരു സൂത്രം
- നെല്ലി
- വിശേഷണം:
- ഇളക്കമുള്ള
- ഇളക്കം
- വിശേഷണം:
- ഇളക്കപ്പെട്ട
- ഇളക്കപ്പെട്ടതു്
- മോരു്
- വില്ലിന്റെ അറ്റം
- ഒരുവക പൊൻ നാണയം. കണ്ഠാഭരണത്തിന്നു് ഉപയോഗിക്കാറുണ്ടു്
- വില വാങ്ങിച്ചും കൊണ്ടു കൊടുക്കുന്നു. (വില്പിക്കുന്നു കാരണക്രിയ:)
- വില്ലുണ്ടാക്കുന്ന ഒരു ജാതിക്കാരൻ
- വില്ക്കുകയെന്നതു്
- ക്രയവിക്രയം
- ഒരു വില്ലിന്റെ അകലം
- വളച്ചു രണ്ടറ്റത്തും കൂടെ ഒരു ചരടുകൊണ്ടു് കെട്ടിയിട്ടുള്ള ഒരായുധം
- ധനുമാസം
- ധനുരാശി
- ശിപായിമാർ അടയാളമായി ധരിക്കുന്ന ലോഹത്തകിടു്
- പ്രയാസപ്പെടുന്നവൻ
- വില്ലുകൊണ്ടു് യുദ്ധം ചെയ്യുന്നവൻ
- വഴക്കുപറയുന്നവൻ
- പ്രയാസം
- ഒരു വാദ്യം
- വില്ലുകൊണ്ടുള്ള യുദ്ധം
- വഴക്കു്
നല്ല പെരുമ്പറ താക്കിത്തുടങ്ങി’
- പ്രയാസപ്പെടുന്നു
- വഴക്കുപറയുന്നു
- വില്ലുകൊണ്ടു യുദ്ധം ചെയ്യുന്നവൻ. വില്ലാളി
വില്ലെങ്ങും തവ നാടുമുടിപ്പാൻ’
- ബലവാന്മാരായ രാക്ഷസന്മാർ പ്രാചീനമലയാളം:
- വില്ലാളി. പ്രാചീനമലയാളം:
- ചലനം
- വില്ലുകൊണ്ടു യുദ്ധം ചെയ്വാൻ സാമർത്ഥ്യമുള്ളവൻ. (ആലീഢം എന്ന പദം നോക്കുക)
- കാട്ടുദേവത
- ആയിരവില്ലി, കരുവില്ലി, പൂവില്ലി ഇത്യാദി.
- ലഹരിപിടിക്കുന്നു
- വില്ലിനെപ്പോലെ വളയ്ക്കുന്നു
- വില്പാടു്
- സാമർത്ഥ്യമുള്ള വില്ലാളി
- ഒരുവക പാമ്പു്
- സൂര്യപടത്തുണി. (പോർട്ടുഗീസ് ഭാഷ)
- വില്ലിൽ അമ്പുതൊടുത്തു തെറ്റുക
- വില്ലുകൊണ്ടു എയ്യുക
- വില്ലിന്റെ ഞാണുവലിക്കുമ്പോഴുള്ള ശബ്ദം
- വില്ലാളി
- കൂവളവൃക്ഷം
- കൂവളക്കായ്
- കറിക്കായം
- പറവാനുള്ള ആഗ്രഹം
- ആഗ്രഹം
- വിചാരം
- അഭിപ്രായം
- ആഗ്രഹിക്കുന്നു
- വിശേഷണം:
- ആഗ്രഹിക്കപ്പെട്ട
- ഭാവിക്കപ്പെട്ട
- പറവാനുള്ള ആഗ്രഹം
- ആഗ്രഹിച്ച കാര്യം
- വിശേഷണം:
- പറവാനാഗ്രഹമുള്ള
- വിശേഷണം:
- വത്സം (ശിശു) ഇല്ലാതെയുള്ള
- സന്താപമുള്ള
- കാവു്
- വഴി, പെരുവഴി
- കാവടി
- ചുമടു്
- വിസ്തരിച്ചു പറക, വ്യാഖ്യാനപുസ്തകം
- പരിഭാഷ
- വിസ്തരിച്ചു പറയുന്നു
- വ്യാഖ്യാനിക്കുന്നു
- വിസ്താരം
- പൊത്തു്, ദ്വാരം, ഇട
- പൊരുൾതിരിപ്പു്
- കാര്യം
- കാരണം
- വിസ്തരിച്ചു പറയുന്നു
- ഒഴിച്ചു വിടപ്പെട്ട
- വിശേഷണം:
- ഹീനതയുള്ള
- നിറഭേദം വന്ന
- നിറംപോരാത്ത
- ചീത്തനിറമായ
- ഹീനജാതിക്കാരൻ
- നീചൻ
- പ്രദക്ഷിണം
- രൂപഭേദം
- തിരിക്കപ്പെട്ടതു്
വിവലിതമഭിഭാഷിക്കവേ’
- വിശേഷണം:
- പരവശതയുള്ള
- സുഖക്കേടുള്ള
- സ്വാധീനമില്ലാത്ത
- പരവശത
- സുഖക്കേടു്
- അസ്വാധീനം
- വിശേഷണം:
- നഗ്നമായ
- ദേവൻ
- ആദിത്യൻ
- വൈവസ്വതമനുവിന്റെ പുത്രൻ എന്നർത്ഥം.
- അരുണൻ
- എരിക്കു്
- ന്യായാധിപതി
- തർക്കം
- വ്യവഹാരം
- സാരം—തർക്കത്തിന്നൊരുമ്പെടരുതു. അഥവാ ഒരുമ്പെടുകയാണെങ്കിൽ സമന്മാരോടുവേണം. അസമന്മാരോടുള്ള വിവാദം ലഘുത്വത്തെ (വിലക്കുറവിനെ) ഉണ്ടാക്കുന്നു.
- സാരം—ബുദ്ധിയുള്ളവർ മാർഗ്ഗം, സത്രം, നദീമദ്ധ്യം, കേളി, പരാജയം, അന്യരാജ്യം, അന്യന്റെ ഗൃഹം ഈ സ്ഥലങ്ങളിൽ വാദത്തിന്നു പുറപ്പെടരുതു്.
കർത്തവ്യശ്ചേൽ സമേനഹി,
അസമാന വിവാദേന
ലഘുതൈവോപ ജായതേ.”
കേളീഷു ച പരാജയെ,
പരാഷ്ട്രേ പരഗൃഹെ
വിവാദം നാ ചരേൽബുധഃ.”
- തർക്കിക്കുന്ന ആൾ
- വ്യവഹരിക്കുന്നു
- വിരിവു്
- തൊണ്ട തുറന്നക്ഷരങ്ങളെ ശബ്ദിക്കുക
- നാടുകടത്തുക
- കാലക്രീത
- ക്രയക്രീത
- പിതൃദത്ത
- സ്വയംവൃത ഇവനാലും
- പെൺകെട്ടു്
- വേളി
- കല്യാണം. (അഷ്ടവിവാഹം നോക്കുക)
- മകളുടെ ഭർത്താവു്
- മണവാളൻ
- വിശേഷണം:
- ജനമില്ലാത്ത
- ശുദ്ധമുള്ള
- വിജനം
- ദ്വിവിദൻ
- വിശേഷണം:
- പലപ്രകാരമുള്ള. (നാമം - വിവിധത്വം)
- കൃഷ്ണന്റെ പുത്രനായ ചാരുദേഷ്ണൻ കൊന്ന ഒരു ദാനവൻ
- വിശേഷണം:
- വിസ്താരമുള്ള
- പ്രകാശിക്കപ്പെട്ട
- പിളർക്കപ്പെട്ട
- (വ്യാകരണത്തിൽ) ‘ശിശു’ ‘തരു’ ഇത്യാദികളിലെപ്പോലെ സ്ഫുടമായി തുറന്നു ഉച്ചരിക്കുന്നതു്.
- ഈ ഉകാരത്തിനു അടുത്തു പിമ്പിൽ വ്യഞ്ജനം വന്നാൽ നിറുത്തി വായിക്കേണ്ടതാണെന്നു കാണുന്നപക്ഷം സംവൃതം വേണം, ഉദാ:‘ശരിയായി പഠിക്കുന്ന വിദ്യാർത്ഥിയ്ക്ക് വിജയംതന്നെ ലഭിയ്ക്കും’.
- വിസ്താരമുള്ളതു്
- തുറന്നതു്
- പ്രകാശിക്കപ്പെട്ടതു്
- വിവരണം ചെയ്യപ്പെട്ടതു്, പിളർക്കപ്പെട്ടതു്
- ഒരു ക്ഷുദ്രരോഗം
- പിത്തം ഹേതുവായിട്ടു വിടിർന്നിരിക്കുന്ന മുഖത്തോടുകൂടി കഠിനമായ ചുട്ടുനീറ്റൽ പനി ഇവയെ ഉണ്ടാക്കുന്നതായി പഴുത്ത അത്തിക്കായുടെ ആകൃതി പോലെയിരിക്കുന്ന ആകൃതിയോടുകൂടി വൃത്താകാരമായി ഉണ്ടാകുന്ന കരുവത്രെ വിവൃതാ.
- കോഴി
- തിരിച്ചറിവു്
- വിചാരിച്ചറിയുന്ന സ്വഭാവം
- സാവധാനതയുള്ള ബുദ്ധി
- വിശേഷണം:
- വിവേകമുള്ള
- നല്ല വിചാരവും ബുദ്ധിയും അറിവുമുള്ളവൻ
- തിരിച്ചറിവു്
- തിരിച്ചറിയുക
- ശൃംഗാരഭാവജങ്ങളായ ചേഷ്ടാവിശേഷങ്ങളിൽ ഒന്നു്, ഗർവാധിക്യം നിമിത്തം ഇഷ്ടമായ വസ്തുവിൽ കൂടിയുള്ള അനാദരം
- ദയ
- വെള്ളിപ്പക്ഷി
- പ്രത്യേകം പ്രത്യേകം വേർ തിരിക്കുക
- നറുക്കു്, കീറ്റു്, ഖണ്ഡം
- ചിതറൽ
- വിശേഷണം:
- ചെറുതാക്കപ്പെട്ട
- വിഭജിക്കപ്പെട്ട
- വിശപ്പുണ്ടാകുന്നു
- വിശേഷണം:
- ശങ്കയില്ലാത്ത
- സംശയം
- വിശേഷണം:
- വ്യക്തമായ, നിർമ്മലമായ
- വെളുത്ത
- തെളിവു്
- വെളുപ്പുനിറം
- ഭക്ഷിച്ചതു ദഹിക്കുമ്പോൾ വയറ്റിലുണ്ടാകുന്ന ഒരു അവസ്ഥ
- ക്ഷുത്തു്
- ഭക്ഷിച്ചേകഴിയൂ എന്നു തോന്നുക
- വിശന്നുവലയുന്ന ഒരുവനോടു വല്ലതും ഒരു ഉപകാരം ചെയ്തുതരണമെന്നു ആവശ്യപ്പെടുന്നതു് യുക്തമല്ല. അയാൾ സുഖമായി ഊണുകഴിച്ചു തൃപ്തനായതിനു ശേഷമെങ്കിൽ അയാളോടു എന്തുകാര്യവും ആവശ്യപ്പെടുന്നതിൽ തരക്കേടില്ല. (Sarada 1908 Sept.)
- താമരവളയം
- നിത്യച്ചെലവു്
- വിശേഷണം:
- വലുതായ
- ശക്തിയുള്ള
- സംശയം
- ശരണം
- കൊല
- വധം
- വിശേഷണം:
- മുള്ളില്ലാത്ത
- പ്രയാസമില്ലാത്ത
- ചിറ്റമൃതു്
- ഒരുവക ചീര
- നാകദന്തി
- മേത്തോന്നി
- ത്രികോല്പക്കൊന്ന
- ഞാഴൽ
- മുറിവുകളിൽ നിന്നും അമ്പിൻമുനകൾ വലിച്ചെടുക്കുന്നതിനുപകരിക്കുന്ന ഔഷധി
- കൊല
- വധം
- വീശിക്കാറ്റുവരുത്തുന്ന ഒരു സാധനം
- വിശറികൾ പണ്ടേക്കാലം മുതല്ക്കേ ലോകത്തിൽ നടപ്പായിട്ടുണ്ട്. ചൈനാരാജ്യക്കാരാണു് ആദ്യമായി വിശറി ഉണ്ടാക്കിയവർ എന്നു് ഒരു ഐതിഹ്യമുണ്ടു്.
- വിശേഷണം:
- കൊമ്പില്ലാത്ത
- (ഇതു വൃക്ഷത്തോടു ചേരും)
- മുദ്രാരാക്ഷസത്തിന്റെ കർത്താ
- ഏഴാം ശതാബ്ദത്തിൽ ജീവിച്ചിരുന്നു.
- സുബ്രഹ്മണ്യൻ
- യാചകൻ
- ഒരു നഗരം
- പതിനാറാം നക്ഷത്രം
- റാട്ടുസൂചി
- എയ്യുന്നവന്റെ ഒരു നില
- വെളുത്ത തഴുതാമ
- പതിനാറാം നക്ഷത്രം
- വെളുത്ത തഴുതാമ
- പോർച്ചുഗീസ്: ഇരിമ്പുകൊണ്ടുള്ള ചേർപ്പ്.
- രാജാവ്
- ക്രമത്താലെ ഉറങ്ങുക
- തവണവെച്ചുറങ്ങുക
- മാറിമാറി ഉറങ്ങുക
- വിശേഷണം:
- സാമർത്ഥ്യമുള്ള
- വിദ്യയുള്ള
- ധൈര്യമുള്ള
- കീർത്തിയുള്ള
- സമർത്ഥൻ
- ഇലഞ്ഞി
- വിശേഷണം:
- വലിയ
- വിസ്താരമുള്ള
- ഒരു നഗരം
- കുമ്മട്ടി
- ചെറിയ കാട്ടുവെള്ളരി, വലിയ കാട്ടുവെള്ളരി
- ആനപ്പീച്ചിൽ
- വലിയ വശളച്ചീര
- സരസ്വതീ നദി
- വലിപ്പം
- വിസ്താരം
- അഴിഞ്ഞിൽ
- ഏഴിലമ്പാലവൃക്ഷം
- ഒരുമാതിരി മാൻ
- ഒരു പക്ഷി
- കണ്ണൻചേമ്പ്
- കുടപ്പന
- നാഗദന്തി
- വിശാഗരി
- അമ്പ്
- ഇരിമ്പുപാര
- അമ്പൊട്ടൽ
- ഗ്രാമമദ്ധ്യത്തിലുള്ള പ്രധാന വീഥി
- വിശേഷണം:
- വിശേഷമുള്ള
- നന്മ
- വിശേഷം
- വിശേഷിച്ചും
- വേപ്പു്
- വിശേഷണം:
- നശിച്ച
- വിശേഷണം:
- ശുദ്ധമുള്ള
- വെടിപ്പുള്ള
കാശീകാഞ്ചിരവന്തികാ
പുരീദ്വാരവതീചൈവ
സപ്തൈതാമോക്ഷദായികാഃ’
- വിശേഷശുദ്ധി
- ഷഡാധാരങ്ങളിൽ ഒന്നു്.
- (അനാഹതത്തിൽ നിന്നു പത്തു വിരൽക്കിടെ മേൽ ഇരിക്കുന്നു. വിശുദ്ധിയിൽ നിന്നു പന്ത്രണ്ടു വിരൽക്കിടെ മേൽ ആജ്ഞ)
- വിശേഷണം:
- തടവുകൂടാത്ത
- തിലകം, തൊടുകുറി
- ലക്ഷണം
- മയിലെള്ളു്
- വിശേഷണം:
- ഭേദങ്ങളെ അറിയുന്ന
- വിശേഷണം:
- വിശേഷത്തെ അറിയിക്കുന്ന
- വിശേഷത്തെ അറിയിക്കുന്ന പദം
- ഒരു കാവ്യദോഷം
- വിശേഷണം:
- നല്ല
- കാര്യങ്ങൾക്കും വസ്തുക്കൾക്കും തമ്മിലുണ്ടാകുന്ന ഭേദം
- ഓരോന്നിനെ തിരിച്ചറിയുന്നതിനുള്ള അടയാളം
- വിശേഷിച്ചു്
- നന്മയാകുന്നു
- പിന്നെയും
- മുൻപിൽ പറഞ്ഞതു കൂടാതേയും
- കവിതകളിൽ പറയുന്ന അലങ്കാരങ്ങളിൽ ഒന്നു്
- വിശേഷണം:
- വ്യത്യാസം കാണിപ്പാൻ തക്ക
- പ്രധാനനാമം
- അശോകം
- കോഴി
- വിശേഷണം:
- ശോധനചെയ്യത്തക്ക
- ശോധനചെയ്ക
- മാംസം
- വിശ്വാസം
- സ്നേഹം
- കുശലംചോദിക്ക
- ആഘോഷം
- ക്ഷീണംതീർക്ക
- ആശ്വാസം
- ആശ്വസിക്കുന്നു. (വിശ്രമിപ്പിക്കുന്നു - സകര്‍മ്മകക്രിയ:)
- കേൾവി
- രാവണന്റെ പിതാവു്
- ഒരു മഹർഷി
- പുലസ്ത്യന്റെ പുത്രൻ
- വിശ്രവസ്സിന്റെ പുത്രർ.: ഇളിബിളിയിൽ - വൈശ്രവണൻ (കുബേരൻ). നികഷ (കൈകസി) യിൽ - രാവണൻ, കുംഭകർണ്ണൻ, വിഭീഷണൻ, ശൂർപ്പണഖ. ഇളിബിളി ബ്രാഹ്മിണിയും നികഷരാക്ഷസിയും ആണു്. വിഷ്ണുപുരാണപ്രകാരം ഒരു ഭാര്യയുടെ പേർ ‘കേശിനി’ എന്നാകുന്നു. ഭാരതം അനുസരിച്ചു രാവണന്റെയും കുംഭകർണ്ണന്റെയും അമ്മ - പുഷ്പോൽകടാ. വിഭീഷണന്റെ അമ്മ - മാലിനീ. ഖരന്റെയും ശൂർപ്പണഖയുടെയും അമ്മ - രാക. (രാവണൻ എന്ന പദം നോക്കുക).
- അടക്കാവണിയൻ
- ദാനം
- നൽകുന്നു
കൗതുകംകാതുകൾക്കു’
- വിശേഷണം:
- കൊടുക്കപ്പെട്ട
- വിശേഷണം:
- വിശ്രമിച്ച
- ആശ്വസിച്ച
- വിശ്രമം
- ആശ്വാസം
- വിശ്രമം
- കേൾവി, കീർത്തി
- ഒഴുക്കു്
- വിശേഷണം:
- കേൾവിപ്പെട്ട
- കേൾവി
- കീർത്തി
- വേർപാടു്
- (വ്യാകരണത്തിൽ) ചിഹ്നനങ്ങളിൽ ഒന്നു്
- വിശ്ലേഷം നില്ക്കുന്നതിന്റെ മുമ്പും പിൻപും ചില അക്ഷരങ്ങൾ ലോപിച്ചു പോയിട്ടുണ്ടു്. അതിനാൽ ഇവയ്ക്കു ചേരുവയില്ലെന്ന വേർപാട്ടിനെ സൂചിപ്പിക്കുന്നു–കേട്ടോ’ളു = കേട്ടുകൊള്ളു.’ ഇതാണ് അടയാളം.
- വിശേഷണം:
- മുഴുവനായ
- ദേവകളിൽ ഒരുത്തന്റെ പേർ
- ലോകം മുഴുവനും, പ്രപഞ്ചം.
- പ്രവേശിക്കുന്നതു് എന്നർത്ഥം
- അശേഷം
- ചുക്കു്
- വിശേഷണം:
- ദുഷ്ടതയുള്ള
- നായാട്ടുപട്ടി.
- വിശ്വകത്തെ (സകല മൃഗസമൂഹത്തെ) ഓടിക്കുന്നവൻ എന്നർത്ഥം
- പട്ടി
- ബ്രഹ്മാവു്
- ആദിത്യൻ
- ദേവകളുടെ ആശാരി
- ഈ ശില്പശാസ്ത്രി പ്രഭാസൻ എന്ന വസുവിന്റെ പുത്രനാണു്. രാമസേതു കെട്ടിയ നളന്റെ പിതാവാകുന്നു. രാക്ഷസർക്കുവേണ്ടി ലങ്കാപുരി പണിതു. വിശ്വകർമ്മാവു് തന്റെ പുത്രിയായ സംജ്ഞയെ സൂര്യനു കൊടുത്തു. സംജ്ഞക്കു സൂര്യന്റെ ശോഭ സഹിക്കായ്ക നിമിത്തം വിശ്വകർമ്മാവു് സൂര്യനെ കുടഞ്ഞു ശോഭയുടെ അരയ്ക്കാലംശം എടുത്തുകളഞ്ഞു. ഈ എടുത്തുകളഞ്ഞ അംശംകൊണ്ടു് തീർത്തതാണു് വിഷ്ണുവിന്റെ ചക്രവും, ശിവന്റെ ശൂലവും, കുബേരന്റെ ആയുധവും, കാർത്തികേയന്റെ കുന്തവും, മറ്റു ദേവകളുടെ പലവിധ ആയുധങ്ങളും, ആഗ്നേയാസ്ത്രങ്ങളും. വിശ്വകർമ്മാവിനു തക്ഷകൻ, കാരു, ദേവവർദ്ധികൻ, സുധന്വൻ ഈ പേരുകളുമുണ്ടു്.
- ഈ ദേവശില്പി രണ്ടു വില്ലുകൾ ഉണ്ടാക്കി വിഷ്ണുവിനും ശിവനുമായി കൊടുത്തുവെന്നും ശിവന്റെ വില്ലു് ബലപരീക്ഷക്കായി വിഷ്ണു വാങ്ങി അതിനെ ഞെരിച്ചുവെന്നും പുരാണപ്രസിദ്ധം.
- വിശ്വം മുഴുവനും സൃഷ്ടിച്ചവൻ
- വിശ്വകർമ്മാവു്
- അനിരുദ്ധൻ
- എല്ലാടവും കൊടിക്കൂറയുള്ളവൻ എന്നർത്ഥം.
- ഞാഴൽ
- ഭൂമി
- ആദിത്യന്റെ ഒരു ഭാര്യയായ സംജ്ഞ
- വിശേഷണം:
- വിശ്വത്തെ ജയിക്കുന്ന
- ഒരു യാഗം
- വിശ്വജിത്ത് എന്ന യാഗം വിഷുവിന്റെ 4-ാമതു ദിവസം നടത്തുന്നു.
- വരുണപാശം, വരുണന്റെ കണി
- വിഷ്ണു
- ദേവകളിൽ ഒരു ജാതി
- ഒരുകൂട്ടം ഗണദേവതകൾ-10.
- വസു, സത്യൻ, ക്രതു, ദക്ഷൻ, കാലൻ, കാമൻ, ധൃതി, കരു, പുരൂരവൻ, മാദ്രൻ (ജോടിയായി സഞ്ചരിക്കുന്നു).
കാലഃ കാമോധൃതിഃ കരുഃ
പുരൂരവാമാദ്രവാശ്ച
വിശ്വദേവാഃ പ്രകീർത്തിതഃ
- വലിയ ഊരകം
- ചെമന്ന ആമ്പൽ
- ശിവൻ
- ശിവൻ
- വിഷ്ണു
- ബ്രഹ്മാവു്
- പ്രപഞ്ചത്തെ രക്ഷിക്കുന്നവൻ
- ദൈവം
- വിഷ്ണു
- ചുക്കു്
- വിശേഷണം:
- പ്രപഞ്ചത്തെ ഭരിക്കുന്ന
- വിഷ്ണു
- സകല ലോകങ്ങളെയും ഭരിക്കുന്നവൻ എന്നർത്ഥം.
- ശിവൻ
- ഇന്ദ്രൻ
- ഭൂമി
- വിശ്വം (ജീവരാശികളെ) ഭരിക്കുന്നതു് എന്നർത്ഥം.
- ബ്രഹ്മാവു്
- വിഷ്ണു
- വിശേഷണം:
- പ്രപഞ്ചസ്വരൂപമായ
- കാരകിൽ
- ശിവൻ
- വിഷ്ണു
- വിശ്വം മുഴുനും നിറഞ്ഞ രൂപം
- ബ്രഹ്മാവു്
- ഭൂമി
- ദൈവം
- ഇലക്കള്ളി
- വിചാരിച്ചുറപ്പിക്കുന്നു
- വിശേഷണം:
- വിശ്വസിക്കപ്പെട്ട
- ബ്രഹ്മാവു്
- പരമേശ്വരന്‍
- ലോകസൃഷ്ടി
- വിശേഷണം:
- വിശ്വാസമുള്ള
- വിശ്വസിച്ച
- വിശ്വാസം
- വിശ്വസിക്കപ്പെട്ടവന്‍
- വിശ്വസ് എന്ന ധാതുവിനോടു ‘ത’ പ്രത്യയം ചേര്‍ന്നുണ്ടായ രൂപം.
- വിധവ
- ശതാവരി
- ചുക്കു്
- തിപ്പലി
- അതിവിടയം
- ശതാവരി
- വിശ്വമായ (സമസ്തമായ) ആത്മാവോടു കൂടിയവൻ
- ബ്രഹ്മം
- ദൈവം
- എല്ലാറ്റിനേയും അതിശയിക്കുന്നതു്
- ഒരു മഹർഷി
- “വിശ്വാമിത്രൻ വാസ്തവത്തിൽ ഒരു യോദ്ധാവും ഋഷിയുമായിരുന്നു. അദ്ദേഹത്തെക്കുറിച്ചു കാണുന്ന കെട്ടുകഥയിൽ അദ്ദേഹം ഒരു ക്ഷത്രിയനായിരുന്നു എന്നും പിന്നത്തേതിൽ ബ്രാഹ്മണനായി എന്നും മറ്റും പറഞ്ഞിട്ടുള്ളതു സത്യമല്ല. വാസ്തവത്തിൽ അദ്ദേഹം ഒരു വൈദികനായ ഋഷിയായിരുന്നു. അക്കാലത്തു ബ്രാഹ്മണന്‍ ക്ഷത്രിയര്‍ എന്നുള്ള ഭേദങ്ങള്‍ തീരെയില്ലായിരുന്നു.” വിശ്വാമിത്രഗോത്രക്കാരും വസിഷ്ഠഗോത്രക്കാരും വൈദികഋഷിഗോത്രക്കാരിൽ പ്രധാനികളായിരുന്നു. അസൂയ നിമിത്തം അവർ കലഹിച്ചും ശപിച്ചും കാലം കഴിച്ചുവന്നു. (ഋചീകൻ എന്ന പദം നോക്കുക). വിശ്വാമിത്രന്റെ തപോവിഘ്നത്തിനായി ഒരിക്കൽ ഇന്ദ്രൻ മേനകയെ അയച്ചു. അവളുടെ മകളാണു ശകുന്തള. ഒരിക്കൽ രംഭ വിശ്വാമിത്രന്റെ തപസ്സിനു വിഘ്നം വരുത്തി. വിശ്വാമിത്രൻ രാമചന്ദ്രനെയും ലഷ്മണനെയും ദശരഥനോടപേക്ഷിച്ചു കാട്ടിൽ കൂട്ടിക്കൊണ്ടു പോയി പല ഗുണങ്ങളും അവരിൽ നിന്നു നേടി. ഹരിശ്ചന്ദ്രനെ അസത്യവാനാക്കാൻ ശ്രമിച്ചതിൽ വിശ്വാമിത്രൻ തന്റെ തപസ്സിന്റെ ഫലത്തിൽ പകുതിയും വസിഷ്ഠനു കൊടുക്കേണ്ടി വന്നു. ഒരിക്കൽ വിശ്വാമിത്രൻ വസിഷ്ഠനെ തന്റെ സമീപത്തുകൊണ്ടു ചെല്ലുന്നതിനു സരസ്വതീനദിയോടാജ്ഞാപിച്ചു. അതിന്മണ്ണം ചെയ്തപ്പോൾ വേറൊരുവഴി പൊയ്ക്കളകയാൽ ശപിച്ചു അതിലെ ജലം രക്തമാക്കി. കല്മാഷപാദൻ ഒരു രാക്ഷസനായപ്പോൾ വിശ്വാമിത്രൻ തന്റെ ഉപായംകൊണ്ടു വസിഷ്ഠന്റെ പുത്രന്മാരെ ഭക്ഷിപ്പിച്ചു കളഞ്ഞു. വിശ്വാമിത്രൻ ഒരിക്കൽ ത്രിശംകുവിനെ ഉടലോടെ സ്വർഗ്ഗത്തിലേക്കയച്ചു. ഇതു സ്വർഗ്ഗത്തിൽ ശരീരത്തോടെ പ്രവേശം കിട്ടുന്നതിനു ഒരു യാഗമനുഷ്ഠിക്കണമെന്നു സത്യവ്രതൻ (ത്രിശംകു) വസിഷ്ഠനോടു ആവശ്യപ്പെട്ടപ്പോൾ കഴികയില്ലെന്നു പറഞ്ഞു മടക്കുകയും വസിഷ്ഠന്റെ പുത്രന്മാർ അദ്ദേഹത്തെ ശപിച്ചു ചണ്ഡാലനാക്കുകയും ചെയ്ത ഉടനെ വിശ്വാമിത്രനു അദ്ദേഹത്തിന്റെ മേൽ കൃപതോന്നുകകൊണ്ടാണെന്നും ഒരിക്കൽ ക്ഷാമം പിടിപെട്ടപ്പോൾ വിശ്വാമിത്രന്റെ ഭാര്യയെയും മക്കളെയും രക്ഷിക്ക നിമിത്തമാണെന്നും സത്യവ്രതൻ വസിഷ്ഠന്റെ കാമധേനുവിനെ കൊന്നു തിന്നതുകൊണ്ടു സന്തോഷിച്ചിട്ടാണെന്നും മറ്റും പല കഥകളുമുണ്ടു്. വിശ്വാമിത്രൻ ശൂനശ്ശേഫനെ ദത്തെടുത്തപ്പോൾ അയാളുടെ പുത്രന്മാരിൽ 50 പേർ സമ്മതിക്കനിമിത്തം അവരെ അനുഗ്രഹിച്ചു. സമ്മതിക്കാത്തവരെ ശപിച്ചു. കാമധേനുവിനെ സംബന്ധിച്ചുണ്ടായ യുദ്ധത്തിൽ വിശ്വാമിത്രന്റെ നൂറു പുത്രന്മാരെ വസിഷ്ഠൻ തന്റെ ശ്വാസംകൊണ്ടു ദഹിപ്പിച്ചു. ആ യുദ്ധത്തിൽ വിശ്വാമിത്രൻ തോല്ക്കയാൽ ബ്രാഹ്മണനാവാൻ പ്രയത്നിച്ചു. വിശ്വാമിത്രൻ ഋഗ്വേദപ്രകാരം രാജാവായ കുശി കന്റെ പുത്രനാണു്. ഗാധിജൻ, ഗാധിനന്ദനൻ ഈ പേരുകളും വിശ്വാമിത്രനുള്ളവയാകുന്നു.
- തെങ്ങു്
- ഇന്ദ്രസ്വർഗ്ഗത്തിൽ ഗന്ധർവരുടെ ഒരു പ്രധാനി
- അറുപതിൽ ഒരു വർഷം
- ഒരു മുനി
- രേണുകയുടെ ഒരു പുത്രൻ
- വിശ്വസിച്ചവനെ ചതിക്കുന്നവൻ
- വിശ്വസിച്ചവനെ ചതിച്ചാലുള്ള പാപം
- വിശ്വസിച്ചവരെ ചതിക്കയാൽ പാപമുള്ളവൻ
- വിശ്വാസം കൊണ്ടുള്ള ഭക്തി
- വിശ്വാസത്തെ ഇല്ലാതാക്കുക
- രക്ഷിക്കയും മറ്റും ചെയ്യുമെന്നുള്ള ഒരു മനോനിശ്ചയം
- വിശ്വസിച്ചിരിക്കുന്ന ആളിനെ വഞ്ചിക്കുക
- ഇത് ഇൻഡ്യൻ പീനൽ കോടു 4൦6-ആം വകുപ്പു (തി.ശി.നി. വകുപ്പു 4൦7) അനുസരിച്ചു ശിക്ഷിക്കത്തക്ക ഒരു കുറ്റമാണു്. വാറണ്ടു കൂടാതെ പിടിച്ചുകൂടാ. ആദ്യം വാറണ്ടുതന്നെ അയക്കണം. ജാമ്യം എടുത്തുകൂടാ. രാജിയാകാൻ പാടില്ല. മൂന്നുകൊല്ലത്തെ രണ്ടിലേതുവിധമെങ്കിലുമായതടവോ പിഴയോ രണ്ടുംകൂടിയോ ഉള്ള ശിക്ഷ വിധിക്കും. വിസ്താരം സെഷ്യൻകോടതിയ്ക്കൊ ഒന്നാം ക്ലാസ്സു് മജിസ്റ്രേട്ടിനോ ആകാം.
- വിശേഷണം:
- വിശ്വാസമുളള
- വിശേഷണം:
- വിശ്വസിക്കപ്പെടുവാന്തക്ക
- ശിവന്‍
- വിശ്വേശ്വരന്‍
- ചുക്കു്
- അതിവിടയം
- വെള്ളിപ്പക്ഷി
- സാമാന്യക്കാര്‍ക്കു ബാധകരമായിട്ടുള്ളതു്
- അതില്‍ പഴകീട്ടുള്ളവര്‍ക്കു സുഖകരമായിരിക്കും.
- വിഷത്തെ പരീക്ഷിച്ചറിയുന്നതിന്നുള്ള ഒരുമാതിരിക്കല്ല്
- വിശേഷണം:
- അടുത്തിരിക്കുന്ന
- ചേര്‍ന്നിരിക്കുന്ന
- പറ്റിയിരിക്കുന്ന
- പറ്റിയ
- വിഷമിറക്കുന്നതിന്നുള്ള ഒരു മരുന്നു്
- ചിറ്റമൃതു്
- വിശേഷണം:
- വിഷത്തെ ശമിപ്പിക്കുന്ന
- നിലക്കടമ്പു്
- വെണ്‍ കൊടിത്തുവ
- നെന്മേനിവാക
- ചമ്പകം
- താന്നി
- ചെറുചീര
- കാട്ടുചെറുതുളസി
- വയ്യങ്കരുക്
- മൂഡനുവിദ്യ
- അജീര്‍ണ്ണിക്കു ഭക്ഷണം
- ദരിദ്രനു സഭ
- ഖലനു പരശ്രീ ഇവ 4-ഉം
- പക്ഷാന്തരം — രാത്രിസഞ്ചാരം, ലക്ഷ്യമാക്കാത്ത രോഗം, പരാനുകൂലയായ സ്ത്രീ, രാജാവിന്റെ സ്നേഹം. മറ്റൊന്നു് — വൃദ്ധനു അനുരാഗം, ദരിദ്രനു സഭ, അജീര്‍ണ്ണിക്കു ഭക്ഷണം ഗുരുവില്ലാത്ത വിദ്യ.
- ഒരുവക പനി
- പോത്തു്
- വിഷത്തിന്റെ ഊഷ്മാവു്
- താമരവളയം
- വിശേഷണം:
- വിഷാദമുള്ള
- വ്യസനിച്ച
- വിഷാദം
- വിഷമിച്ചവന്‍
- വിഷാദിച്ചവന്‍
- വിഷണ്ഡൻ എന്നു പലെ അച്ചടികളിലും കാണുന്നുണ്ടു്. വിഷണ്ണന്‍ എന്നാണു വേണ്ടത്. ‘സന്ന’ ശബ്ദത്തില്‍ ‘വി’ എന്ന ഉപസര്‍ഗ്ഗം ചേര്‍ക്കുമ്പോള്‍ ‘സ’കാരം ‘ഷ’കാരമായും, ‘ഷ’കാരത്തിന്റെ പിന്നീടുള്ള ‘ന്ന’കാരം ‘ണ്ണ’കാരവുമായി ‘വിഷണ്ണന്‍’ എന്നുണ്ടായി.
- വിശേഷണം:
- വിഷത്തെക്കൊടുക്കുന്ന
- വെള്ളത്തെക്കൊടുക്കുന്ന
- പാമ്പു്
- വിഷപ്പല്ലു്
- മേഘം
- പച്ചത്തുരിശു്
- ഒരു പച്ചമരുന്നു്
- നാഗദന്തി
- ചകോരപ്പക്ഷി
- വിഷംതേച്ചിട്ടുള്ള അമ്പു്
- കാഞ്ഞിരം
- വിശേഷണം:
- വിഷമുള്ള
- സര്‍പ്പം
- ചെങ്കൊടിത്തുവ
- പെരുമുത്തങ്ങ
- പേനരി
- ആപല്‍കരയായ സ്ത്രീ
- പേപ്പട്ടി
- വിഷമുള്ള പല്ലു്
- വിഷംകൊണ്ടുണ്ടാകുന്ന ഭയം
- ചകോരപ്പക്ഷി
- വിഷം ഭക്ഷിക്ക
- പാമ്പിന്റേയും മറ്റും വായിലിരിക്കുന്ന തീഷ്ണതയുള്ള വസ്തു
- വത്സനാഭി മുതലായവ
- വെള്ളം
- നറുംപശ
- താമരയല്ലി
- താമര വളയം
- പാമ്പു കടിക്കുക
- വിശേഷണം:
- സമമല്ലാത്ത
- പ്രയാസമുള്ള, ഗ്രഹിപ്പാൻ പ്രയാസമുള്ള
- ഭയങ്കരമായ
- ദുഷ്ടതയുള്ള
- ഏഴിലമ്പാലവൃക്ഷം
- മന്ത്രംകൊണ്ടു പാമ്പിനെ പിടിക്കുകയും വിഷമിറക്കുകയും ചെയ്യുന്നവന്‍
- വിഷവൈദ്യന്‍
- വിഷമിറക്കുന്നതിനുള്ള മന്ത്രം
- ഒരു പദ്യത്തിലേ 1-ന്നും
- 3-ന്നും പാദങ്ങള്‍
- സമമല്ലാത്ത
- പ്രയാസമുള്ള
- ഒരലങ്കാരം
- പേരരത്ത
- ഒരു പദ്യത്തിന്റെ നാലു പാദങ്ങള്‍ക്കും ലക്ഷണം വെവ്വേറെ വരുന്നതു്
- പ്രയാസപ്പെടുന്നു
- ഒരു ഫലശാകം
- വെളുത്ത കാക്കക്കൊടി എന്നു നാട്ടുഭാഷ. ഒരു ഓഷധി.
- ചകോരപ്പക്ഷി
- ഭര്‍ത്താവു്
- ലോകവ്യാപാരം
- ഇന്ദ്രിയങ്ങളേക്കൊണ്ടു അറിയാവുന്നത്
- ശബ്ദം
- സ്പര്‍ശം
- രൂപം
- രസം
- ഗന്ധം
- ഗോളം
- ഭവനം, സംഗീതം
- സങ്കേതം, നിത്യമായി സ്ഥിതിചെയ്യുന്ന സ്ഥാനം. വിശേഷേണയുള്ള ബന്ധനം എന്നര്‍ത്ഥം
- യാവനൊരുത്തന്നു യാതൊന്നു് അറിയപ്പെട്ടതായിട്ടുണ്ടോ അതു്
- ദേശം, രാജ്യം
- () സുഖം
-
-
ആകാശഗുണമായ ശബ്ദം — ശ്രോത്രേന്ദ്രിയത്തിന്റെ വിഷമം.
-
വായുഗുണമായ സ്പര്‍ശം — ത്വഗിന്ദ്രിയത്തിന്റെ വിഷയം.
-
തേജസ്സിന്റെ ഗുണമായ രൂപം — നേത്രേന്ദ്രിയത്തിന്റെ വിഷയം.
-
അപ്പിന്റെ ഗുണമായ രസം — രസനേന്ദ്രിയത്തിന്റെ വിഷയം.
-
പൃഥ്വീഗുണമായ ഗന്ധം — ഘ്രാണേന്ദ്രിയത്തിന്റെ വിഷയം.
-
- വിശേഷണം:
- വിഷയമുള്ള
- ലോകകാര്യത്തില്‍ ശ്രദ്ധയുള്ള
- വിഷയി × മുമുക്ഷു.
- ഇന്ദ്രിയം
- രാജാവു്
- കാമദേവന്‍
- ഇന്ദ്രിയങ്ങളെക്കൊണ്ടറിഞ്ഞിട്ടില്ലാത്തതൊക്കെയും ഇല്ലാത്തതെന്നു വിശ്വസിക്കുന്നവന്‍
- വിഷയമായിത്തീരുന്നു
- അതിവിടയം
- വിഷമുള്ള വൃക്ഷം
- താന്‍ നട്ടുവളര്‍ത്തിയ വൃക്ഷം മുറിപ്പാന്‍ താന്താങ്ങള്‍ക്കു മനസ്സുകേടു തോന്നുക
- വിഷം ഇറക്കുന്നവന്‍
- വിഷ ചികിത്സ
- താമരക്കിഴങ്ങു്
- ചെമ്പോത്ത്
- ചാകോരപ്പക്ഷി
- തേളിനു വാലില്‍
- ഈച്ചക്കു തലയില്‍
- സര്‍പ്പത്തിനു പല്ലില്‍
- ദുഷ്ടനു സര്‍വാംഗവും
- വിശേഷണം:
- വിഷത്തെക്കളയുന്ന
- വാസുകിയുടെ സഹോദരി
- ദേവതാളി
- നിര്‍വേശി
- വിഷവൈദ്യന്‍
- അതിവിടയം
- വിശേഷണം:
- വിഷംതേച്ച
- പശു ആന മുതലായ നാല്ക്കാലികളുടെ കൊമ്പു്
- കൊട്ടം
- കാള
- ആടുതൊടാപ്പാല
- ഇടവകം
- പോത്തു്
- ആന
- കാള
- ആടുതൊടാപ്പാല
- തേക്കിട
- കര്‍ക്കടശൃംഗി
- ചര്‍മ്മലന്ത
- ചടച്ചി
- ദുഃഖം
- വിശേഷണം:
- വിഷാദമുള്ള
- ദുഃഖിക്കുന്നു
- പാമ്പു്
- പാമ്പു്
- മേടമാസം ഒന്നാം തീയതി
- അറുപതില്‍ പതിനഞ്ചാം വര്‍ഷം
- വിഷുനാള്‍ കാഴ്ചകാണുന്ന വസ്തു
- വിഷുദിവസം കാലത്തുവാങ്ങിക്കുന്ന സമ്മാനം
- വിഷുദിവസത്തെ ഗ്രഹസ്ഥിതികൊണ്ടും മറ്റും അറിവാനുള്ള ഫലം
- തുലാം ഒന്നാം തീയതി
- ആദിത്യന്‍ മീനം രാശിയില്‍ നിന്നു് മേടംരാശിയിലേക്കു കടക്കുന്ന ദിവസം
- നടപ്പുദീനം
- നീര്‍ക്കൊമ്പു്
- വിഷൂചികക്കുണ്ടാകുന്ന ഒരു വലിയ ഉപദ്രവം ‘മീന്‍പാച്ചല്‍’ (ഉരുണ്ടുകയറ്റം) ആകുന്നു. ഇതിന്നു വേപ്പെണ്ണയില്‍ വെളുത്തുള്ളിയും കടുകും കൂടി അരച്ചു പുരട്ടിയാല്‍ ഉടനടി ആശ്വാസം കിട്ടുവാനിടയുണ്ടു്. വിഷൂചികയുടെ ലക്ഷണം — ഇന്ദ്രിയസാദവും, അതിസാരവും, ഛര്‍ദ്ദിയും, തണ്ണീര്‍ദാഹവും, വയറുനോവും, തലതിരിച്ചലും, കാലില്‍നിന്നുരുണ്ടുകയറ്റവും, കോട്ടുവായും, ദാഹവും, ശരീരത്തിന്റെ നിറത്തിനു മാറ്റവും, വിറയലും, നെഞ്ചില്‍ വേദനയും, തലവേദനയും, ഉണ്ടാകും.
വിദ്ധ്യതീതിവിഷൂചികാ’
- ഇരുപത്തേഴു യോഗങ്ങളില്‍ ഒന്നാമത്തെ യോഗം
- തടവു്
- പരപ്പു്
- യോഗികളുടെ ഒരു നില
- നാടകത്തിലെ പൂര്‍വാംഗം, നടന്നതോ നടക്കാന്‍ പോകുന്നതോ ആയ കഥാംശങ്ങളെ പ്രദര്‍ശിപ്പിക്കുന്നതും ഒന്നോ അതിലധിമോ നീചമദ്ധ്യമപാത്രങ്ങളെക്കൊണ്ടു കഥാവസ്തുവിനെ വിസ്തരിക്കുന്നതുമാകുന്നു വിഷ്കംഭ(കം)
- ഇതു് രണ്ടു വിധം — 1. അശുദ്ധം. 2. സങ്കീര്‍ണ്ണം. വിഷ്കംഭം നാടകത്തില്‍ പ്രസ്താവനാനന്തരമോ അങ്കങ്ങളുടെ മദ്ധ്യേയോ വരുന്നതാണ്. നീരസങ്ങളും അനുചിതങ്ങളുമായ കഥാംശങ്ങളെ രംഗത്തില്‍ അഭിനയിക്കാന്‍ പാടില്ലാത്തതുകൊണ്ടു് അവയെ സൂചിപ്പിക്കുന്നതു വിഷ്കംഭകം മുഖേന ആകുന്നു. വിഷ്കംഭകം എന്നാല്‍ ഒന്നിച്ചു ബന്ധിക്കുന്നതു് എന്നര്‍ത്ഥം.
- പക്ഷി
- കോഴി
- മയില്‍
- നാട്ടുപന്നി
- വിശേഷണം:
- പ്രവേശിക്കപ്പെട്ട
- ലോകം
- രാജാവ്
- നിറുത്തല്‍
- തടസ്സം
- നിറുത്തുന്നവന്‍
- നിറുത്തുന്നവള്‍
- പീഠം
- ദര്‍ഭപ്പുല്ലുകൊണ്ടുണ്ടാക്കിയ പീഠം
- വൃക്ഷം
- അശ്വര്‍ത്ഥം
- വ്യാപനശീലം
- വിഷ്ണു
- വിഷ്ടരം = ദര്‍ഭപ്പുല്ലുകൊണ്ടുണ്ടാക്കിയ പീഠം. വലിയ കൂര്‍മ്മയുള്ള (ശ്രവസ്സു) ചെവിയുള്ളവന്‍ എന്നര്‍ത്ഥം. കവിഷ്ടരം = വ്യാപനശീലം. ശ്രവസ്സ് = കീര്‍ത്തി. സര്‍വത്ര വ്യാപിക്കുന്ന കീര്‍ത്തിയുള്ളവന്‍ എന്നര്‍ത്ഥം.
- പൊൻകൈത
- വിശേഷണം:
- വേലചെയ്യുന്ന
- നരകത്തിലിടുക
- കൂലിയില്ലാത്ത വേല
- പ്രവൃത്തി
- ശമ്പളം
- എഴുത്തുകരണങ്ങളില്‍ ഒന്നു്
- മലം
- ഉദരത്തില്‍ വിശേഷേണസ്ഥിതിചെയ്യുന്നത് എന്നര്‍ത്ഥം.
- മലം
- ഭക്ഷിച്ച വസ്തു
- ദഹിച്ചുണ്ടായ മലം
- മലമിടുന്നു
- ത്രിമൂര്‍ത്തികളില്‍ ഒന്നു്
- എല്ലായിടവും നിറഞ്ഞവന്‍ എന്നര്‍ത്ഥം. വിഷ്ണു ത്രിമൂര്‍ത്തികളില്‍ ഒന്നാകുന്നു. സത്വഗുണപ്രധാനിയാണു്. പരമാത്മാവിന്റെ മൂന്നവസ്ഥകള്‍ —
-
ബ്രഹ്മാവു് — വിഷ്ണുവിന്റെ നാഭിയിലെ താമരയില്‍ നിന്നുണ്ടായി. തൊഴില്‍ — സൃഷ്ടി.
-
വിഷ്ണു — ലോകരക്ഷാര്‍ത്ഥം പല പ്രാവശ്യം അവതരണം ചെയ്തു. തൊഴില്‍ — രക്ഷ.
-
ശിവന്‍ (രുദ്രന്‍) — വിഷ്ണുവിന്റെ നെറ്റിയില്‍നിന്ന് പുറപ്പെട്ട സംഹാരമൂര്‍ത്തിയാണ്. തൊഴില്‍ — സംഹാരം.
പത്നി — ലക്ഷ്മി
ലോകം — വൈകുണ്ഠം
വാഹനം — ഗരുഡന്‍
സാരഥി — ദാരുകന്‍
മന്ത്രി — ഉദ്ധവര്‍
അശ്വങ്ങള്‍ ശൈബ്യന്‍
സുഗ്രീവന്‍
മേഘപുഷ്പകന്‍
വലാഹകന്‍
ശംഖം — പാഞ്ചജന്യം
ചക്രം — സുദര്‍ശനം (വജ്രനാഭം)
ഗദ — കൌമോദകി
വില്ല് — ശാർങ്ഗം
വാള്‍ — നാന്ദകം
മറുക് (നെഞ്ഞില്‍) — ശ്രീവത്സം
രത്നം — കൌസ്തുഭം -
- ദാമോദരന്‍, ഹൃഷീകേശന്‍, കേശവന്‍, മാധവന്‍, സ്വഭൂ, ദൈത്യാരി, പുണ്ഡരീകാക്ഷന്‍, ഗോവിന്ദന്‍, ഗരുഡദ്ധ്വജന്‍, പീതാംബരന്‍, അച്യുതന്‍, ശാങ്ഗീ, വിഷ്വക്സേനന്‍, ജനാര്‍ദ്ദനന്‍, ഉപേന്ദ്രന്‍, ഇന്ദ്രാവരജന്‍, ചക്രപാണി, ചതുര്‍ഭുജന്‍, പത്മനാഭന്‍, മധുരിപു, വാസുദേവന്‍, ത്രിവിക്രമന്‍, ദേവകീനന്ദനന്‍, ശൌരി, ശ്രീപതി, പുരുഷോത്തമന്‍, വനമാലീ, ബലിദ്ധ്വംസീ, കംസാരാതി, അധോക്ഷജന്‍, വിശ്വംഭരന്‍, കൈടഭജിത്തു്, വിധു, ശ്രീവത്സലാഞ്ഛനന്‍, പുരാണപുരുഷന്‍, യജ്ഞപുരുഷന്‍, നരകാന്തകന്‍, ജലശായീ, വിശ്വരൂപന്‍, മുകുന്ദന്‍, മുരമര്‍ദ്ദനന്‍.
- അഷ്ടവസുക്കളില്‍ ഒന്നു്
- അഗ്നി
- വേദവ്യാസന്‍
- ഒരു ധര്‍മ്മശാസ്ത്രപുസ്തകത്തിന്റെ കര്‍ത്താവു്
- പര്യായപദങ്ങൾ:
- വിഷ്ണു
- നാരായണൻ
- കൃഷ്ണന്‍
- വൈകുണ്ഠന്‍
- വിഷ്ടരശ്രവർസ്സ.
- ശാകവര്‍ഗ്ഗത്തില്പെട്ട മഹാകന്ദം
- (കൊങ്കണദേശത്തില്‍ പ്രസിദ്ധം).
- വിഷ്ണുവിന്റെ അംശം
- ഒരു പച്ചമരുന്നു്
- ഒരു പൂവു്
- (വിഷം, ജ്വരം മുതലായതിനു നന്നു്. നീലപ്പൂവുള്ളതും വെളുത്ത പൂവുള്ളതും ഇങ്ങിനെ രണ്ടുതരമുണ്ടു്.)
- ചാണക്യന്‍
- ബ്രഹ്മാവു്
- ലക്ഷ്മി
- വിഷ്ണുക്രാന്തി
- (ഭീഷ്മപഞ്ചകം നോക്കുക).
- ആകാശം
- കടല്‍
- ഗംഗാനദി
- വിഷ്ണുപദത്തില്‍ നിന്നു ഉത്ഭവിച്ചതു് എന്നര്‍ത്ഥം.
- പഞ്ചലക്ഷണങ്ങള്‍ എല്ലാമുള്ള ഒരു പ്രധാന പുരാണം
- (പരാശരന്‍ ഉപദേശിച്ചതാണു).
- പരീക്ഷിത്തു്
- വിഷ്ണുവിനാല്‍ കൊടുക്കപ്പെട്ടവന്‍ എന്നര്‍ത്ഥം. (പരീഷിത്തു് എന്ന പദം നോക്കുക). പരീക്ഷിത്തിനെ അശ്വത്ഥാമാവു ബ്രഹ്മാസ്ത്രംകൊണ്ടു കൊന്നു. ശ്രീകൃഷ്ണന്‍ ഉജ്ജീവിപ്പിച്ചു. അതിനാല്‍ വിഷ്ണുരാതന്‍ എന്നു പേരുണ്ടായി.
- ഗരുഡന്‍
- തുളസി
- മെത്തോന്നി
- ഞാണൊലി
- ഇളക്കം
- കുലുക്കം
- ചലനം
- വിശേഷണം:
- വിഷംകൊടുത്തു കൊല്ലേണ്ടുന്ന
- എല്ലാടവും
- ഞാഴല്‍വൃക്ഷം
- പന്നിക്കിഴങ്ങു്
- വിഷ്ണു
- എല്ലാടവും വ്യാപിച്ച സേനയോടു (ആജ്ഞയോടു) കൂടിയവന്‍ എന്നര്‍ത്ഥം.
- വിശേഷണം:
- എല്ലാടവും നടക്കുന്ന
- വെള്ളിപ്പക്ഷി
- താമര
- താമരപ്പൊയ്ക
- വാക്യദോഷങ്ങളില്‍ ഒന്നു്
- താമരപ്പൂവു്
- താമരവളയം
- സിംഹം
- ഓടമരം
- സമ്മതക്കേടു്
- ഇഷ്ടക്കേടു്
- വിരോധവാക്കു്
- യോജിപ്പില്ലായ്ക
- നിവിര്‍ത്തുക
- വിരിക്കുക
- കൂട്ടം
- വ്യാപിക്ക
- വിടുക
- വയറിളക്കുക
- ചില സംസ്കൃതവാക്കുകളുടെ ഒടുക്കം വെയ്ക്കുന്ന ഒരടയാളം, സ്വരത്തിനു പിന്നാലെ ‘അഃ’ എന്നപോലെ വരുന്ന ഉച്ചാരണത്തിന്റെ പേര്‍
- (വിസര്‍ഗ്ഗം സംസ്കൃതപദങ്ങളിലേ കാണു) വിസര്‍ഗ്ഗം പകുതി ഹകാരത്തിന്റെ ഒച്ച പുറപ്പെടുവിക്കും. ൟ അക്ഷരത്തിന്റെ ഉച്ചാരണത്തോടുകൂടി അതു ചേര്‍ത്തിരിക്കുന്ന വാക്കു ഉച്ചരിച്ചു തീര്‍ത്തു വിടപ്പെടുന്നതു കൊണ്ടാണ് ൟ പേര്‍ വന്നത്.
- ദക്ഷിണായനം
- ഉപേക്ഷിക്കുക
- അയക്കുക
- ദാനം
- വിശേഷണം:
- ഉപേക്ഷിക്കപ്പെടത്തക്ക
- ഉപേക്ഷിക്കുന്നു
- പരക്കുക
- ഒരു രോഗം
- പരത്തുക
- പതുക്കെ സഞ്ചരിക്കുക
- ഒരു രോഗം
- പോളയുടെ ബഹിർഭാഗത്തിങ്കല്‍ വീക്കത്തേയും അന്തര്‍ഭാഗത്തിങ്കല്‍ ഛിദ്രങ്ങളുടെ ഉള്ളില്‍ ജലമുണ്ടായിരിക്കലിനേയും ചെയ്യും, താമരവളയംപോലെയിരിക്കുന്നതിനാല്‍ ഈ പേര്‍ വന്നു.
- മത്സ്യം
- ഇഴഞ്ഞുനടക്കുക, ഒഴുകുക
- വിശേഷണം:
- ഒഴുകുന്ന
- പരക്കുന്ന
- മത്സ്യം
- കാട്ടുഴുന്നു്
- വിശേഷണം:
- പരത്തപ്പെട്ട
- സാധിച്ച
- താമരപ്പൊയ്ക്ക
- താമരവളയം
- വിശേഷണം:
- പരത്തപ്പെട്ട
- വിശേഷണം:
- സാവധാനത്തില്‍ ഇഴഞ്ഞു പോകുന്ന
- പരക്കുന്ന
- ഒഴുകുന്ന
- വിശേഷണം:
- വിസരിക്കുന്ന (പരക്കുന്ന)
- ഒഴുകുന്ന
- ഇഴയുന്ന
- വിടപ്പെട്ടവന്‍
- വിശേഷണം:
- പുറപ്പെടുവിച്ച
- സൃഷ്ടിക്കപ്പെട്ട
- അയക്കപ്പെട്ട
- കൊടുക്കപ്പെട്ട
- ഉപേക്ഷിക്കപ്പെട്ട
- പൊന്‍തൂക്കം
- ഒരു കര്‍ഷം, മൂന്നു കഴഞ്ച്, 36 പണത്തൂക്കം പൊന്നിന്റെ പേര്‍.
- ശബ്ദത്തിന്റെ പരപ്പു്
സ ച ശബ്ദസ്യവിസ്തരഃ’
- പരത്തല്‍
- പരത്തുന്നു
- (നാമം — വിസ്തരണം. വിസ്തരിപ്പിക്കുന്നു — കാരണക്രിയ:)
- പരപ്പു്
- അകലം
- വീതി
- വിചാരണം
- വിശേഷണം:
- വിസ്താരമുള്ള
- പരപ്പുള്ള
- വിസ്താരം
- പരപ്പ്
- കപ്പച്ചേമ്പു്
- വിശേഷണം:
- നിവിര്‍ത്തപ്പെട്ട
- പരന്ന
- വിടിര്‍ത്തുപിടിച്ച കൈ
- വീതി
- വിശാലത
- ഞാണൊലി
- (വിഷ്ഫാരം നോക്കുക).
- പരുവു്
- കുരുവു്
- വിസ്ഫോടം എന്നതിന്റെ സ്വരൂപം — രക്തപിത്തം ഹേതുവായിട്ടു തീ തട്ടിയപോലെ പൊള്ളലുകള്‍ ശരീരത്തില്‍ ചിലേടത്തോ എല്ലാടവുമോ ജ്വരത്തോടുകൂടിയുണ്ടാകും.
- വിസ്മയം (അത്ഭുതം) ജനിപ്പിക്കുന്നവന്‍
- അത്ഭുതം
- അത്ഭുതപ്പെടുന്നു
- അത്ഭുതപ്പെടുന്നു
- മറക്കുന്നു
- (നാമം — വിസ്മരണം).
- വഞ്ചന
- വശീകരമുള്ള ദിക്ക്
- ഗന്ധര്‍വനഗരം
- അത്ഭുതം തോന്നുന്നത്
- വിശേഷണം:
- വിസ്മയിച്ച
- വിശേഷണം:
- മറക്കപ്പെട്ട
- മറവി
- പച്ചമാംസഗന്ധതുല്യമായ ഗന്ധത്തോടുകൂടിയ വസ്തു
- ദുര്‍ഗന്ധം
- മനയോല
- വിശേഷണം:
- വിശ്വസിക്കപ്പെട്ട
- സ്നേഹിക്കപ്പെട്ട
- ഇളക്കമുള്ള
- ജാഗ്രതയുള്ള
- വിശ്വാസം
- വിശ്വാസം
- പ്രണയം
- വീഴ്ച
- ഒഴുക്കു്
- പ്രവാഹം
- വാര്‍ദ്ധക്യം
- അടക്കാവണിയന്‍
- ഒഴുകുക
- പക്ഷി
- കുതിര
- ആദിത്യന്‍
- ചന്ദ്രന്‍
- പക്ഷി
- അമ്പ്
- മേഘം
- വിശേഷണം:
- വേഗത്തില്‍ പറന്നുപോകുന്ന
- പക്ഷി
- സൂര്യന്‍
- പക്ഷി ആകാശത്തില്‍കൂടി ഗമിക്കുന്നത് എന്നര്‍ത്ഥം
- ഗരുഡന്‍
- കാവടി. തോളില്‍വച്ചു ചുമക്കുന്നതിന്നുപകരിപ്പാന്‍ മരംകൊണ്ടു ചെയ്ത ഒരു വസ്തു
- വിശേഷണം:
- കൊല്ലപ്പെട്ട, ഹനിക്കപ്പെട്ട
- വിരോധിക്കപ്പെട്ട
- താഡനം
- കുറിയാടു്
- കൊല്ലുക
- വിരോധം
- കളി, ലീല
- ശുദ്ധിയാക്കുക
- തെണ്ടല്‍, ഉഴല്‍ച്ച
- കളിക്കുന്നു, ക്രീഡിക്കുന്നു
- ശുദ്ധിയാക്കുന്നു
- വലിയ സന്തോഷം
- പുഞ്ചിരി
- പുഞ്ചിരി
- വിശേഷണം:
- ഭ്രമിക്കപ്പെട്ട
- (നാമം — വിഹസ്തത).
- വിശേഷണം:
- കൊടുക്കപ്പെട്ട
- ദാനം
- ആകാരം
- പക്ഷി
- കളി, ഉല്‍പ്ലവനം മുതലായ ക്രീഡ, ക്രീഡ
- സഞ്ചാരം
- ജയിനരുടെയോ ബുദ്ധമതക്കാരുടെയോ സന്യാസിമഠം
- വിശേഷണം:
- ചെയ്യപ്പെട്ട
- യോഗ്യമായ
- ചെയ്യപ്പെടേണ്ട
- നിത്യം
- നൈമിത്തികം
- കാമ്യം
- പ്രായശ്ചിത്തം ഇവ 4-ം
- വിശേഷണം:
- വേര്‍പെട്ട
- ഉപേക്ഷിക്കപ്പെട്ട
- കുമിഴു്
- വിശേഷണം:
- വിവരിച്ച
- പരത്തപ്പെട്ട
- സ്ത്രീകളുടെ ചില കളി
- വിലാസം
- വേണ്ടുംസമയത്തു ലജ്ജകൊണ്ടു പറയാതിരിക്കുക. (വിലാസങ്ങള്‍ നോക്കുക)
- വിടിര്‍ച്ച
- വിഹരിക്കുക, കളി
- വിശേഷണം:
- പരിഭ്രമിക്കപ്പെട്ട
- (നാമം—വിഹ്വലത = പരിഭ്രമം.)
- ധാന്യത്തിന്റെ വിളവു്
- ചിലതിന്റെ കായ്
- വിളഭൂമി
- ക്ഷൌരക്കാരന്‍
- (സ്ത്രീ:—വിളക്കത്തച്ചി, വിളക്കത്തലച്ചി = നാപിയത്തി)
- ശോഭ
- മിനുസം
- വെടിപ്പു്
- കുടിയാനവന്മാരുടെ പറ്റുചീട്ടിയും സര്‍ക്കാരിലെയും മറ്റും കണക്കും കൂടെ ഒത്തുനോക്കിപ്പതിക്ക
- ലോഹങ്ങള്‍ ഉരുക്കിചേര്‍ക്കുക
- വെളിച്ചം കാണ്മാനായിട്ട് എണ്ണയും തിരിയും ഇട്ട് തീ കൊളുത്തുന്നതിനു ഓടുകൊണ്ടും മറ്റും ഉണ്ടാക്കുന്ന വസ്തു
- കളിവിളക്കു്, കോലുവിളക്കു്, കമ്പവിളക്കു്, കവരവിളക്കു്, കൊടിവിളക്കു്, കുപ്പിവിളക്കു്, കുത്തുവിളക്കു്, നിലവിളക്കു്, ആലുവിളക്കു്, തുക്കുവിളക്കു്, തുടലുവിളക്കു്, ചങ്ങലവിളക്കു്, മാടമ്പിവിളക്കു് മുതലായവ.
- വിളക്കിന്റെ കൂടു്
- ലോഹങ്ങള്‍ ഉരുക്കിച്ചേർത്ത് നന്നാക്കുന്നു
- പ്രകാശിപ്പിക്കുന്നു (പ്രാചീനമലയാളം:)
- ക്ഷേത്രത്തിനു പുറമേ ചുറ്റും വിളക്കുവെക്കുന്നതിനുള്ള പുര
- ശോഭ
- വെടിപ്പു്
- ഒരു മഹാക്ഷേത്രം
- കേറിനിന്നു വിളക്കുകൊളുത്തുന്നതിന്നുള്ള കോവണി
- വസൂരിവന്നു ചത്തവരെ അടക്കുമ്പോള്‍ കഴിക്കുന്ന ഒരു കര്‍മ്മം
- വിഴാല്‍വൃക്ഷം
- വിഴാലരി
- പ്രകാശം
- കൂട്ടിവെച്ച കരം
- പേരുവഴി എഴുതിയ കണക്കു്
- പ്രകാശിക്കുന്നു, തെളിയുന്നു
- ലോഹങ്ങള്‍ തമ്മില്‍ ഉരുകിച്ചേരുന്നു
- പേര്‍വഴി കണക്കില്‍ പതിക്കുന്നു
- ധാന്യങ്ങൾ പഴുക്കാറാകുക
- ധാന്യങ്ങളുണ്ടാക
- ഉപ്പു വിളയുക
- പൈതങ്ങളുടെ അഹങ്കാരം
- വിളഞ്ഞിട്ടു കൊയ്യാൻ താമസിച്ചാൽ വരുന്ന ചേതം
- നല്ല വണ്ണം വിളയായ്ക
- അനുചിതമായ അധികാരം നടിക്കുക
- കാര്യം കൂടാതെ കളിക്കായി ഉപദ്രവിക്കുക
- കൃഷിചെയ്യുന്ന സ്ഥലം
- വയൽ
- ഊട്ടുവിചാരക്കാരന്നു ചിലദിക്കിൽ പറയുന്ന പേർ
- പരസ്യം
- ചോറു്
- കറി മുതലായവയെ ഭക്ഷിപ്പാനിരിക്കുന്നവരുടെ മുൻപിൽ കൊണ്ടുചെന്നു കൊടുക്ക
- വിളമ്പുന്നവൻ
- ഭക്ഷിപ്പാനിരിക്കുന്നവർക്കു ചോറും കറിയും കൊടുക്കുന്നു
- (കാരണക്രിയ:വിളമ്പിക്കുന്നു)
- താമസം
- താമസം
- തൂങ്ങൽ
- അറുപതിൽ 32-ാം സംവത്സരം
- വിശേഷണം:
- തൂങ്ങിയിരിക്കുന്ന
- വിശേഷണം:
- താമസിച്ച
- തൂങ്ങിയ
- വിളവുചേതം
- കളിക്കുന്നു. (സകര്‍മ്മകക്രിയ:. വിളയാടിക്കുന്നു)
- കളി
- കളി
- മൂക്കുന്നു
- ഉണ്ടാകുന്നു
- പടനകളിൽ ഉപ്പുകൂമ്പൽ കൂമ്പലായിട്ടുണ്ടാകുന്നു.
- (സകര്‍മ്മകക്രിയ:. വിളയിക്കുന്നു)
- ഒരു മാതിരി ഉപ്പു്
- വിളവു സൂക്ഷിക്ക
- വെളുത്ത വിറമാകുന്നു
- പ്രാചീനമലയാളം: വിളറുന്നു
- ശരീരത്തിൽ ദീനംകൊണ്ടുണ്ടാകുന്ന ഒരു നിറഭേദം
- വിളർച്ച
- ധാന്യങ്ങളുടെയും മറ്റും മൂപ്പു്
- വിളഞ്ഞു നിൽക്കുന്ന ധാന്യം
- നിലത്തിൽ കൃഷിചെയ്യുന്നു
- വിതയ്ക്കുന്നു
- നടുന്നു
- താനേ വിളയുന്ന രത്നം
- കൊയ്യുന്നു
- നടുതലയും മറ്റും പറിച്ചെടുക്കുന്നു
- വെളുത്ത നിറമാകുന്നു
- തോട്ടം
- രണാങ്കണം
- ഒരങ്ങാടിമരുന്നു്
- വിളാമരത്തിന്റെ കറ
- ഒരു വൃക്ഷം
- ആരോടെങ്കിലും പറയണമെന്നു വിചാരിച്ചാൽ അവന്റെ പേരിനെ അവൻ കേൾക്കത്തക്ക വിധം ഉച്ചരിക്ക
- നിലവിളി
- എന്റെ ഭവനത്തിൽ വരേണമെന്നു അവന്റെ വീട്ടിലൊ മറ്റൊ ചെന്നു പറക, ക്ഷണിക്ക
- കൊമ്പു്, കുഴൽ മുതലായ വാദ്യങ്ങളിൽ ഊതി ശബ്ദിപ്പിക്കുക
- പ്രസിദ്ധമാകുന്നു
- കീർത്തികേൾക്കുന്നു
വിളികൊണ്ടതും കേട്ടീലയോഭവാൻ’
- ഒരുത്തനെ നോക്കി അവന്റെ പേരു ചൊല്ലി വരാൻ പറയുന്നു
- ദൂരത്തൊ മറഞ്ഞൊ നില്ക്കുന്നവന്റെ പേരിനെ ഉച്ചത്തിൽ പറയുന്നു
- ക്ഷണിക്കയും മറ്റും ചെയ്യുന്നു. (വിളിപ്പിക്കുന്നു - കാരണക്രിയ:)
- തൊഴിൽ
- ഊഴിയം
- വിളിച്ചാൽ കേൾക്കുന്ന അകലം
- കാൽമണിക്കൂർ ദൂരം
- വിളുമ്പു്
- അരികു്
- വക്കു്
- വിടിരുന്നു
- മനുഷ്യൻ
- വൈശ്യൻ
- മലം. ഗുദത്തെ പ്രവേശിക്കുന്നത് എന്നർത്ഥം
- ഗൃഹം
- വെളുത്ത കരിങ്ങാലി
- നാട്ടുപന്നി
- പൊട്ടൽ
- വിണ്ടിട്ടുള്ള അടയാളം
- വിള്ളൽ
- ചില വസ്തുക്കൾക്കു് വെയിലുകൊണ്ടും മറ്റും അല്പമായിട്ടു് ഒരു പൊട്ടുണ്ടാകുന്നു
- പൊട്ടുന്നു
- ചീന്തുന്നു
- പൊളിയുന്നു
- ഒരു അങ്ങാടിമരുന്നു്
- ഒരു വൃക്ഷം
- (മിഴിയുടെ പൂർവ്വരൂപം)
- അഴുക്കാകുന്നു
- വായിലിട്ടു കടിക്കാതെ ഇറക്കുക
- വായിലിട്ടു കടിക്കാതെ ഇറക്കുന്നു
- വസ്ത്രം മാറുന്നു
- ഉടുത്തുമുഷിഞ്ഞ വസ്ത്രം
- അഴുക്കുവസ്ത്രം
- വിറയൽ
- വിറയ്ക്കുക
- ഉദാ:‘വിറകെടുപ്പാൻ വിറകെടുത്തു’.
- തീകത്തിപ്പാൻ ചെറുതായിട്ടു കീറിയ മരം
- പര്യായപദങ്ങൾ:
- ഇന്ധനം
- ഏധസ്സ്
- ഇദ്ധ്മം
- ഏധം
- സമിത്ത്]
- മനസ്സുകേടു്
- ചേർച്ചകേടു്
- തണുത്തു മരവിക്കുന്നു
- തണുത്തു മരവിക്ക
- കുലുക്കുന്നു
- ഭയമുള്ളവൻ
- വിറക്കുന്നവൻ
- കുലുക്കം
- ഇളക്കം
- കിടുക്കം
- അത്യാഗ്രഹമുണ്ടാകുന്നു
- കുളിരുകൊണ്ടും മറ്റും ശരീരം ഇളകുന്നു
- ഇളകുന്നു, കുലുങ്ങുന്നു
- (സകര്‍മ്മകക്രിയ:വിറപ്പിക്കുന്നു)
- ഒരു ദീനം
- മരം തുളയ്ക്കുന്ന ഉളി
- തന്റെ പാത്രങ്ങളേയും മറ്റും വിറ്റു നിത്യച്ചെലവു കഴിക്കുന്നവൻ
- വിറ്റു സമ്പാദിച്ചമുതൽ
- പക്ഷി
- കാറ്റു്
- പക്ഷി
- വിജനപ്രദേശം, രഹസ്യസ്ഥലം
- പ്രകാശം, പ്രകാശിപ്പിക്ക, വെളിപ്പെടുത്തുക
- മേന്മേലുണ്ടാവുക
- കുത്തു്, ഇടി, അടി
- ആണി
- ഒരു വല്യവാദ്യം
- നീരു്
- ഒരുമാതിരി ദീനം
- ഒരുമാതിരി വലിയ ആണി
- അടിക്കുന്നു
- തല്ലുന്നു. (കാരണക്രിയ:വീക്കിക്കുന്നു).
- കാഴ്ച
- കാഴ്ച, നോട്ടം
- കണ്ണു്
- കാഴ്ച
- അത്ഭുതമായതു്, അത്ഭുതം
- കാണുന്നു
- നോക്കുന്നു
- വിശേഷണം:
- വീക്ഷിക്കപ്പെട്ട
- കാണപ്പെട്ട
- വിശേഷണം:
- കാണപ്പെടത്തക്ക
- നാട്യക്കാരൻ
- നടൻ
- കുതിര
- മയിൽ
- കാഴ്ച
- അത്ഭുതമായത്
- വിശേഷണം:
- കാണുന്ന
- തടിയൻ
- നായിക്കൊരുണ
- വീർക്കുക
- വീർക്കുന്നു
- തിര.
- നെയ്യുന്നതു പോലെ ഉള്ളതു് എന്നർത്ഥം. (തിര അങ്ങോട്ടും ഇങ്ങോട്ടും പോകുന്നതിനെ വസ്ത്രം നെയ്യുന്നതിനോടുപമിക്കുന്നു),
- തിരമാല
- ഓളം, ചെറിയ തിര
- സന്തോഷം
- അവസരം
- രശ്മി
- കടൽ
- വീതുക
- വീയുക
- വീശുക
- കാറ്റുവരുന്നതിനു വിശറികൊണ്ടും മറ്റും ആട്ടി സ്പർശിപ്പിക്കുന്നു
- വലയിടുന്നു
- വലയിടുക
- വലവീശി മീൻ പിടിക്കുന്നവൻ
- വിശറി (വീച്ചുപാള)
- പാളവിശറി
- മീൻപിടിക്കുന്ന വല
- മാതളനാരകം
- വേങ്ങ
- താമരക്കായ്
- ഭാസ്കരാചാര്യൻ ഉണ്ടാക്കിയ സിദ്ധാന്തശിരോമണിയുടെ ഒരു ഭാഗം
- ചെറുപയറു മുതലായവ
- വിശറി
- ചക്രവാകപ്പക്ഷി
- വട്ടച്ചാവൽ
- വിശറി
- കാരണം
- വിത്തു്
- ശുക്ലം
- തത്വം
- കലവറ
- ഉഴുന്നു്
- നേർവാളം
- വിശേഷണം:
- വിതച്ചടിക്കപ്പെട്ട
- (ഇതു കൃഷിസ്ഥലത്തോടു ചേരും).
- വിശേഷണം:
- ബീജമുള്ള
- വിത്തുള്ള
- ആലിപ്പഴം
- വിശേഷണം:
- കുലത്തിൽ ജനിച്ച
- മുന്തിരിങ്ങാച്ചാരായം
- ഭവനം
- ഏകദേശം ഒരുചാൺ നീളത്തിൽ ഉള്ള ഒരുമാതിരി തടിക്കഷണം
- ഇതിനെ ഒരു വടികൊണ്ടടിച്ചു ഒരു മാതിരി കളി കുട്ടികൾ കളിക്കാറുണ്ട്. തള്ളയും പിള്ളയും കളി എന്നും, കുട്ടിയും കോലും കളി എന്നും മലയാളത്തിൽ
- പറയുന്ന കളിയ്ക്കു തുല്യമാണു് ഇതു്. വിടാ, വിടയാ എന്നീ പാഠങ്ങൾ തെറ്റാണു്. തള്ളും പിള്ളും കളിയെന്നു തെക്കൻ ദിക്കിൽ പറഞ്ഞു വരുന്നു.
- പന്തു്
- വീടുള്ളവൻ
- പ്രധാനി, ഗൃഹനായകൻ
- ഭർത്താവു്
- വീടു്
- വീടായിട്ടു്
- പുകവലിക്കാനുള്ള ഒരുതരം പുകയിലച്ചുരുൾ
- വെറ്റിലച്ചുരുൾ
വൿത്രേണാപഹരൻ’
- വെറ്റിലച്ചുരുൾ
- വെറ്റിലക്കൊടി
- കടം തീരുന്നു
- പകരം തീരുന്നു
- നോൻപു വീടുന്നു.
- (വീട്ടുന്നു - സകര്‍മ്മകക്രിയ:)
- ഒരു വൃക്ഷം
- വീട്ടുവേലക്കാരത്തി
- ദാസി
- വീട്ടിന്റെ ഉടയവൻ.
- (സ്ത്രീ:വീട്ടുകാരി)
- വീട്ടിലുള്ള സ്ത്രീകളും മറ്റും
- അടുക്കളാൻ (കുരുവി)
- വീട്ടിലിരിക്കുമ്പോളുള്ള സാമർത്ഥ്യം
- ഭവനത്തിലെ മുറി
- കടം തീർത്തതിന്നുള്ള ഒരെഴുത്തു്
- വിശേഷണം:
- വെറുതെയുള്ള
- പാഴായ
- വ്യർത്ഥമായ
- കൊള്ളരുതാത്ത.
- വിശേഷണം:
- ശർക്കരയും മറ്റും ഉണ്ടാക്കുമ്പോൾ പാകം പിഴച്ച
- കമ്പിയുള്ള ഒരു വക വാദ്യം
- ശിവന്റെ വീണ അനാലംബി
സരസ്വതിയുടെ „ കച്ഛപി
നാരദന്റെ „ മഹതി
ഗണങ്ങളുടെ „ പ്രഭാവതി
വിശ്വാവസുവിന്റെ „ ബൃഹതി
തുംബുരുവിന്റെ „ കലാവതി വീണകൾ മൂന്നുവിധം - തന്ത്രീവീണ, യന്ത്രവീണ, മന്ത്രവീണ. (വാദ്യം എന്ന ശബ്ദം നോക്കുക). വ്യാപിക്കുന്നതു്, ശ്രോത്രദ്വാരാ മനസ്സിനെ ഗമിക്കുന്നതു് എന്നർത്ഥം. സ്വരത്തെ ജനിപ്പിക്കുന്നതു് എന്നുമാവാം.
- വഷളത്തം
- വഷളത്തമുള്ളവൻ
- കരിമ്പുന്നീർ കുറുക്കുമ്പോൾ പാകം പിഴയ്ക്കയാൽ ചീത്തയായ ഒരു മാതിരി ശർക്കര
- വ്യർത്ഥമാക്കുന്നു
ശഠനഘൃണനവൻ’
- വീണയുടെ തണ്ടു്
- നാരദമഹർഷി. വീണയെ ധരിച്ചവൻ എന്നർത്ഥം
- വീണവായിക്കുന്നവൻ
- നാരദൻ
- ആവർത്തിച്ചു
- അയവിറക്കുന്നു
- പശുവും മറ്റും പുല്ലുതിന്നാൽ അതിനെ പിന്നീടും ചവയ്ക്കുന്നു
- പിന്നെയും
- തിരിച്ചു വരവു്
- പിന്നീടുള്ള വിചാരം
- പിന്നെയും വിചാരിക്കുന്നു
- രക്ഷിക്കുന്നു
- ആപത്തിൽ നിന്നു രക്ഷിക്കുന്നു
- പോയ വസ്തുവിനേയും മറ്റും പിന്നെയും വരുത്തുന്നു
- പോയതിനെ പിന്നീടും വരുത്തുക
- രക്ഷ
- വീണു്. (വീഴ്ന്തു എന്നതിന്റെ രൂപഭേദം. ഇതു പൂന്താനത്തിന്റെ കാലത്തുപോലും നടപ്പുണ്ടായിരുന്നു. പിന്നീടു ‘വീണു’ എന്നായി)
- നെയ്ത്തുകാരന്റെ അച്ചുതട്ടം (പിതുവു്)
- വിശേഷണം:
- പോയ, ഇല്ലാത്ത
- ഒഴിയപ്പെട്ട
- പങ്കക്കാരൻ
- ഒഴിഞ്ഞവ
- ഇല്ലാത്തവ
- യുദ്ധപരിചയമില്ലാത്ത കുതിരയെങ്കിലും ആനയെങ്കിലും.()
- പങ്കു്
- മാറ്റം
- മൃഗങ്ങളേയും പക്ഷികളേയും പിടിക്കുന്നതിനുള്ള സാധനം. ഭംഗിയായി ഉണ്ടാക്കപ്പെട്ടതു് എന്നർത്ഥം
- അടുപ്പിന്തിണ്ണ
- വിശേഷണം:
- ശങ്കയില്ലാത്ത
- ഭയമില്ലാത്ത
- സംശയംകൂടാതെ
- ഒരു ഹേഹയ രാജാവു്
- കാശിരാജാവായ ദിവോദാസന്റെ പുത്രൻ പ്രതർദ്ദനൻ ഹേഹയരെ ആക്രമിച്ചു. ഇതിനു കാരണം വീതഹവ്യന്റെ പുത്രന്മാർ ദിവോദാസന്റെ കുടുംബം മുഴുവൻ നശിപ്പിച്ചതായിരുന്നു. വീതഹവ്യൻ ഭൃഗുവിനെ അഭയം പ്രാപിച്ചു. പ്രതർദ്ദനൻ അനുഗമിച്ചു. തദനന്തരം ഭൃഗു ഒരു വാക്കുകൊണ്ടു വീതഹവ്യനെ ബ്രഹ്മർഷിയാക്കി.
- വിശേഷണം:
- പാപരഹിതമായ
- വിസ്താരം
- അകലം (വീഥി) എന്നതാണു് വീതിയായതു്
- ഇളക്കം, മാറ്റം
- തിന്നുക
- ഉണ്ടാക്കി ശുദ്ധിവരുത്തുക
- പ്രകാശം, രശ്മി
- കുതിര
- പുരോഡാംശം മുതലായ ഭക്ഷ്യസാധനം
- പങ്കുവെയ്ക്കുന്നു
- അഗ്നി. പുരോഡാശം മുതലായ ഹോമസാധനം ഭക്ഷ്യമായിട്ടുള്ളവൻ എന്നർത്ഥം. വീത = ഭക്ഷണം, കുതിര. ഹോത്രം = ഹവിസ്സു്. ഹവിസ്സാകുന്ന ഹോമസാധനത്തെ കുതിരയെപ്പോലെ വഹിച്ചുകൊണ്ട് പോകുന്നവൻ എന്നുമാവാം
- ആദിത്യൻ
- കൊടുവേലി
- വീയുക
- ആശാരിമാരുടെ വലിയ ഉളി (വീശുളി)
- വഴി
- തെരുവു്
- പന്തി
- രൂപകങ്ങളിൽ ഒന്നു്.(ദശരൂപകങ്ങൾ എന്ന പദം നോക്കുക)
- വിശേഷണം:
- വെടിപ്പുള്ള
- നിർമ്മലമായ
- കോട്ടത്തളം
- കിണറിന്റെ മൂലബന്ധനം
- ഒരുമാതിരി വലിയ മരപ്പാത്രം
- നന്ദി
- വീശുക
- വീശുന്നു. (സകര്‍മ്മകക്രിയ:വീയിക്കുന്നു)
- വിശേഷണം:
- ശക്തിയുള്ള, ബലമുള്ള
- ശ്രേഷ്ഠതയുള്ള
- ദാനം
- ധർമ്മം
- ദയ
- യുദ്ധം ഇവ 4-ം
- രാജാക്കന്മാർ കല്പിച്ചു ബഹുമാനിച്ചു കൊടുക്കുന്ന (സ്വർണ്ണതുടലായിട്ടുള്ള) ഒരാഭരണം
- ഒരു കഥാപുസ്തകം
- ഇതിൽ വിക്രമാദിത്യന്റേയും ശാലിവാഹനന്റേയും സന്തതികൾ പരസ്പരം ഉണ്ടായ പോർ വിസ്തരിക്കുന്നു. ഗ്രന്ഥകർത്താവു് - അനന്തൻ.
- കള്ളന്മാരിൽ ഒരു പ്രധാനി
- രാമച്ചം. തന്റെ എതിരാളിയോടു എതിർക്കുന്നതു് എന്നർത്ഥം
- രാമച്ചം
- അമ്പൊട്ടൽ
- നീർമരുതു്
- വയച്ചുള്ളി
- ചേരുമരം
- അമ്പൊട്ടൽ
- രാമച്ചം
- ഭുജത്തിൽ ധരിക്കുന്ന ഒരാഭരണം
- വീരന്റെ അവസ്ഥ
- സ്ഥിരനിഷ്ഠ
- ഉറപ്പു്
- നീർമരുതു്
- യോദ്ധാവു്
- നാട്യക്കാരൻ
- പടവിളി
- വീരനായ പുത്രനുണ്ടാകണമെന്നു ഉദ്ദേശിച്ചു അനുഷ്ഠിക്കുന്ന ഒരു വ്രതം
- വീരനായ പുരുഷന്റെ ഭാര്യ
- ആറ്റുഞാവൽ
- കഞ്ചാവു്
- യുദ്ധത്തിനു പോകുമ്പോഴോ പോയിവന്നതിന്റെ ശേഷമോ യോദ്ധാക്കൾ ചെയ്യുന്ന മദ്യപാനം
- വരൾത്താമര
- ചുട്ടുനീറൽ, തണ്ണീർദാഹം, വ്രണം മുതലായവയ്ക്കു് നന്നു്. സംസ്കൃതം: പ്രപൗണ്ഡരീകം തമിഴ്: വരൾത്താമരൈ.
- ധൈര്യശാലിയായ പുത്രനെ പ്രസവിക്കുന്നവൾ
- ഒരു ഭയങ്കരമൂർത്തി
- ഇദ്ദേഹം ശിവന്റെ നെറ്റിയിലെ കണ്ണിൽ ഉള്ള ജ്വാലയേറിയ അഗ്നിയിൽ നിന്നാണു് ജനിച്ചതു്. ദക്ഷയാഗത്തിൽ ശിവനുണ്ടായ കോപമാണു് ഇദ്ദേഹത്തിന്റെ ഉത്ഭവത്തിനു കാരണം. ആയിരം തലയും 2,൦൦൦ കൈയുമുണ്ടു്. ശൂലം തുടങ്ങിയ ഉഗ്രമായ ആയുദ്ധങ്ങളെ ഒരു കൈയും ഒഴിയാതെ ധരിച്ചിരുന്നു. നാദം കല്പാന്തമേഘത്തിനു തുല്യമായിരുന്നു. രൗദ്രസ്വരൂപനായ ഈ വീരഭദ്രർ ദക്ഷന്റെ തല വാൾകൊണ്ടറുത്തു് യാഗാഗ്നിയിൽ ഹോമിച്ചു. (ദക്ഷയാഗം നോക്കുക).
- വീരനായ പുരുഷന്റെ ഭാര്യ
- നായ്കണ
- ഇഞ്ചി
- കുരുമുളകു്
- രാമച്ചം
- ആരുകം
- നീർമരുതു്
- തകരം
- പുഷ്കരമൂലം
- കാടി
- കഴഞ്ചി
- ചെറുചീര
- ഇടവകം
- പന്നിക്കിഴങ്ങു്
- പെരുമ്പറ
- വീരപുരുഷന്റെ അമ്മ
- വീരനാണെന്നു തന്നത്താൻ നടിക്കുന്നവൻ
- പണ്ടുള്ള ഒരു രാജാവിന്റെ പേരു്
- കാലിന്റെ നടുവിലെ വിരലിലിടുന്ന ഒരു മോതിരം
- വീരന്മാർ തമ്മിലുള്ള യുദ്ധം
- ദാനം
- ധർമ്മം
- ദയ
- യുദ്ധം ഈ 4-ം
- നവരസങ്ങളിൽ ഒന്നു്
- ഒരുമാതിരി പൊൻപണം
- വീരന്മാർ ധൈര്യത്തോടുകൂടെ പറയുന്ന ചില വാക്കു്
- പെരുമ്പറ
- ഒരുമാതിരി വിശേഷമായ പട്ടു്
- ചേരുമരം
- നീർമരുതു്
- വിടത്തൽ
- ചീര
- വീരചങ്ങല
- വീരന്റെ അമ്മ
- നിഷധരാജാവു്
- നളൻ
- നളന്റെ അച്ഛൻ
- അഗ്നിമിത്രന്റെ മഹിഷിയായ ധാരിണിയുടെ (ജാതിയിൽ താഴ്ന്ന) ഒരു സോദരൻ, അഗ്നിമിത്രന്റെ ദുർഗ്ഗപാലൻ
- വീരനെ കൊല്ലുക
- വീരന്മാരെ കൊന്ന ദോഷം
- വീരനെ കൊന്നവൻ
- ഏതൊരഗ്നിഹോത്രിയുടെ അഗ്നിയാണൊ പ്രമാദത്താൽ നശിച്ചുപോയതു അയാളുടെ പേർ
- അഗ്നിത്യാഗം ചെയ്ത ബ്രാഹ്മണൻ
- കഴഞ്ചി
- ഒരുമാതിരി സ്ക്രൂ ആണി
- തെക്കൻ തിരുവിതാംകൂറിൽ ഒരു സ്ഥലത്തിന്റെ പേർ
- വിപരീത രതത്തിൽ പ്രവേശിച്ചിരിക്കുന്ന സ്ത്രീ
- അതിഭയങ്കരമായ പോർക്കളം
- വീരന്മാരിരിക്കുന്ന ഒരു സിംഹാസനം
- യോഗികളുടെ ഒരു ഇരുപ്പു്
- യുദ്ധഭൂമി
- മുട്ടുകുത്തിയിരിക്കുന്ന ഒരു ഇരുപ്പു്
- വീരാസനം എന്നതു ഇടത്തേ കാലിന്റെ മുട്ടിന്മേൽ വലത്തേക്കാൽ എടുത്തുവെച്ചു ഇടത്തേക്കൈയുടെ മുട്ടു്, ആ വലത്തേക്കാലിന്റെ പാദത്തിൽ തൂക്കിയിട്ടും വലത്തേക്കൈയിൽ ജ്ഞാനമുദ്രയെ ധരിച്ചും ഇരിക്കുന്നതാകുന്നു.
- വീരാസനത്തിന്മേലിരിക്കുന്നവൻ
- വിശേഷണം:
- പലനിറമുള്ള
- പലനിറമുള്ള പായു്
- വല്ലാതെ ശബ്ദിക്കുന്നു
- നിലവിളിക്കുന്നു
- പടർന്നുപിടിച്ച വള്ളി
- ഇലകളും ചുള്ളികളുമുള്ളതായ വള്ളി
- പടരുന്ന വള്ളി
- ശാഖ, ഇളയകമ്പു
- ഒരു പരാക്രമി
- വീരഭദ്രൻ
- ആനയുടെ അലർച്ച
- പന്നികൾ തൊണ്ടയിൽ നിന്നു ഒരു മാതിരി ശബ്ദം പുറപ്പെടുവിക്ക
- നെടുവീർപ്പു വിടുന്നു
- ശ്വാസം വിടുന്നു, ശ്വാസോച്ഛ ്വാസം ചെയ്യുന്നു, ജീവിക്കുന്നു
- തുടിക്കുന്നു
- ഉഷ്ണിക്കുന്നു
- തടിക്കുന്നു
- ശ്വാസം വിടുക
- തടിക്ക
- ഉഷ്ണം
- തടിപ്പിക്കുന്നു
- ശ്വാസംമാത്രം
- ശ്വാസത്തിന്റെ തടവു്
- ശൂരത
- വീര്യവാൻ.
- പ്രഭാവം
- തേജസ്സ്
- പരാക്രമം
- സാരം
- ബീജം
- ശക്തി, ബലം
- വിശേഷണം:
- വീര്യമുള്ള
- ശക്തിയുള്ള
- വിശേഷണം:
- വീര്യമുള്ള
- അതിശക്തിയുള്ള
- ഇന്ദ്രിയസ്രാവത്തെ തടയുകയെന്നുള്ളതു്
- ധൈര്യപ്രവൃത്തിചെയ്തു (യുദ്ധംചെയ്തു) മരിക്കുന്നവർക്കു കിട്ടുന്ന മോക്ഷം
- ബിൽ
- ചുമടു്
- വഴി
- മൂട കൂട്ടുക
- കാവടി
- കീഴ് കണക്കു്
- നല്ലവണ്ണം വിളഞ്ഞു് ഉണങ്ങിയ ആരിയ നെല്ലിന്റെ ഒരു മണിക്കു ശരിയായ തൂക്കം.
- അല്പം
- ഒരു നെല്ലിട.
വീശത്തിനു ഞാൻ കുറയുകയില്ല’
- വിശറിയുമ്മറ്റുംകൊണ്ടു കാറ്റു വരത്തക്കവണ്ണം ചെയ്യുക
- മീൻ പിടിപ്പാനും മറ്റും വലയിടുക
- കൈകാൽ മുതലായവ ആടിക്ക
- വില്ലടിച്ചാമ്പാട്ടിനു വില്ലിൽ അടിക്കുന്ന കോൽ
- ഇതു ഒരുച്ചാണിൽ അല്പം കൂടിയ നീളവും മൂന്നുവിരൽ വണ്ണവുമുള്ള കമ്പിൽ കിലുക്കവളയം ഇട്ടു ഉപയോഗിച്ചുവരുന്നു.
- വിശറിയും മറ്റുംകൊണ്ടു കാറ്റു വരുവാന്തക്കവണ്ണം ചെയ്യുന്നു. (വീശിക്കുന്നു - കാരണക്രിയ:)
- സന്യാസിമഠം
- പകരം വീട്ടാൻ സാധിക്കാത്ത യുദ്ധം
- വഷളൻ
- വഷളത്തരം.
- കൈക്കൊള്ളുന്നു
- രക്ഷിക്കുന്നു
- മടക്കിയെടുക്കുന്നു
- പകരത്തിനു പകരം വീട്ടുന്നു.
- വീഴക്ഷരം പ്രയോഗിക്ക പതിവുള്ള ആൾ.
- തെറ്റായി വന്നുപോയ അക്ഷരം
- അനക്ഷരം.
- അധിക്ഷേപം
- ദൂഷണം
- താഴെയാകുന്നു
- നശിക്കുന്നു
- മുടങ്ങുന്നു. (സകര്‍മ്മകക്രിയ:- വീഴിക്കുന്നു.) (വീഴുന്നു എന്നുള്ള പ്രയോഗം നന്നല്ല)
- നഷ്ടം
- കുറവു്
- അഴിച്ചുകളയുക
- അഴുക്കു മാറുക.(പ്രാചീനമലയാളം:)
- വീഴുക
- നാശം
- മുടക്കം
- മുടങ്ങുന്നു. (സകര്‍മ്മകക്രിയ:- വീഴ്ച വരുത്തുന്നു.)
- വീഴ്ത്തുക
- വീഴിക്കുന്നു
- വിഴുപ്പു്. (പ്രാചീനമലയാളം:) (വീഴ്ക്കുക എന്നതു നോക്കുക)
- പിന്മാറാത്ത ധൈര്യം
- ശക്തി
- വേഗം
- വെറുപ്പു്, കോപം
- നിഗളം
- വാശി
- വലിപ്പം, മേന്മ
- എരിവു്
- അരുചി
- വീർക്കുന്നു
- കൊക്കുമന്താരം. (പുങ്ങു് എന്നും കാണുന്നു)
- ഒരസുരൻ
- കവർച്ചക്കാരൻ
- ഒരങ്ങാടിമരുന്നു്
- തിരുവട്ടപ്പശ
- കുറുക്കൻ
- ചെന്നായ്
- കാക്ക
- കടുവ
- കുറുക്കൻ
- എലി
- കൊക്കുമന്താരം
- തിരുവട്ടപ്പശ
- മൂങ്ങ
- ഭീമൻ
- ബ്രഹ്മാവു്
- മൂത്രാശയം
- വിശേഷണം:
- മുറിക്കപ്പെട്ട
- കുടകപ്പാല
- കുരങ്ങു്
- വൃക്ഷത്തിന്റെ നിഴൽ
- തണൽ
- മുതക്കു്
- ഉളി
- മഴു
- മരം. ഛേദിക്കപ്പെടുന്നതു് എന്നർത്ഥം
- മരപ്പട്ടി
- കറ്റുപുലി
- മരത്തിന്റെ ചുവടു്
- കുരങ്ങു്
- ഇത്തി(ൾ)ക്കണ്ണി
- കരിങ്കച്ചോലം
- അമൃതവള്ളി
- മഹാമേദ
- മന്ത്രികളുടേയും വൈശ്യന്മാരുടേയും വേശ്യമാരുടേയും ഭവനത്തിനടുത്തുള്ള പൂന്തോട്ടം
- മരപ്പട്ടി
- മരം
- ഉളി
- മഴു
- പേരാൽ
- അരയാൽ
- മുരൾമരം
- ഇത്തി(ൾ)ക്കണ്ണി
- മുതക്കു്
- അരക്കു്
- അമ്പഴം
- മരപ്പുളി
- ചാണപ്പുളി
- മരക്കൂട്ടം
- ചെറിയ മൂങ്ങ
- വിശേഷണം:
- വളഞ്ഞ
- ദുഷ്ടതയുള്ള
- ദോഷം
- ചെമന്ന തോൽ
- ദുഃഖം
- തലമുടി
- വിശേഷണം:
- ചുറ്റപ്പെട്ട
- തിരഞ്ഞെടുക്കപ്പെട്ട
- സമ്മതിക്കപ്പെട്ട
- സേവിക്കപ്പെട്ട
- മറയ്ക്കപ്പെട്ട
- തിരഞ്ഞെടുപ്പു്, അന്വേഷണം
- മറവു്
- വേലി
- വിശേഷണം:
- ഉരുണ്ട, വട്ടത്തിലുള്ള
- നിവർത്തിച്ച
- പോയ
- തിരഞ്ഞെടുക്കപ്പെട്ട
- മരിച്ച
- വായിച്ചുപഠിച്ച
- മറയ്ക്കപ്പെട്ട
- കീർത്തിയുള്ള
- തടയില്ലാത്ത
- ഉറപ്പുള്ള, കട്ടിയുള്ള
- ശ്ലോകക്രമം. വർണ്ണമാത്രകളുടെ വ്യവസ്ഥകളോടുകൂടിയ വാക്യത്തിന്റെ ബന്ധവിശേഷം, വരികൾ ഓരോന്നിലും ഇത്ര ഇത്ര വർണ്ണങ്ങളോ മാത്രകളോ ഉണ്ടായിരിക്കണമെന്നുള്ള നിർബ്ബന്ധത്തിന്നു കീഴടങ്ങുന്ന വാക്യബന്ധം. (വൃത്തമഞ്ജരി നോക്കുക.)
- ഭാഷയിൽ ഉയോഗിക്കാറുള്ള ഏതാനും പ്രധാന വൃത്തങ്ങൾ (1) മാത്രാവൃത്തങ്ങൾ 1. ആര്യ 2. ഗീതി 3. ഉപഗീതി (2) മറ്റു വൃത്തങ്ങൾ വൃത്തം അക്ഷരം
1. ശ്രീ 1
2. സ്ത്രീ 2
3. ഭാരതി 3
4. സുഭഗ 4
5. അക്ഷരപംക്തി 5
6. ശശിവദന 6
7. മദലേഖാ 7
8. ശ്ലോകം 8
9. മാണവകാക്രീഡ 8
10. പ്രമാണിക 8
11. വിദ്യുന്മാല 8
12. മണിബന്ധം 9
13. ചമ്പകമാല 10
14. ഹംസി 10
15. ചെമ്പകമാലിക 10, 11
16. ശാലിനീ 11
17. ദോധകം 11
18. ഇന്ദ്രവജ്ര 11
19. ഉപേന്ദ്രവജ്ര 11
20. ഉപജാതി 11
21. വിപരീതാഖ്യാനിക 11
22. രഥോദ്ധത 11
23. സ്വാഗത 11
24. വസന്തമാലിക 11, 12
25. വൈശ്വദേവി 12
26. തോടകം 12
27. പ്രമീതാക്ഷര 12
28. ഭൂജംഗപ്രയാതം 12
29. ദ്രുതവിളംബിതം 12
30. ഹരിണീപ്ലുതം 11, 12
31. വംശസ്ഥം 12
32. ഇന്ദ്രവംശസ്ഥം 12
33. പുഷ്പിതാഗ്ര 12, 13
34. കുസുമവിചിത്ര 12
35. രുചിര 13
36. മഞ്ജുഭാഷിണി 13
37. പ്രഭാവതി 13
38. പ്രഹർഷിണി 13
39. ഇന്ദുവദന 14
40. വസന്തതിലകം 14
41. മണിഗുണനികരം 15
42. മാലിനി 15
43. പഞ്ചചാമരം 16
44. മന്ദാക്രാന്ത 17
45. ഹരിണി 17 - 46. ശിഖരിണി 17
47. പൃഥ്വീ 17
48. കുസുമിതലതാവെല്ലിത 18
49. ശാർദ്ദൂലവിക്രീഡിതം 19
50. സുവദന 20
51. സ്രഗ്ദ്ധര 21
52. കുസുമമഞ്ജരി 21
53. മത്തേഭം 22
54. ഭദ്രകം 22
55. അശ്വലലിതം 23
56. തന്വി 24
57. ശശധരബിംബം 25
58. സുന്ദരനയനം 26 - വർത്തമാനം, ഉണ്ടായത്
- ദിവസവൃത്തി ലഭിക്കുന്നതിനുള്ള വേല
- വട്ടം
- ആമ
- പപ്പടം
- വട്ടപ്പുല്ലു്
- ദൃഢം
- ചരിത്രം
- മുളകു്
- താളിമാതളം
- ലന്തമരം
- വ്ളാർമരം
- തണ്ണിമത്ത
- കുടമുല്ല
- ഒരു ഗ്രന്ഥം
- വിശേഷണം:
- വൃത്തമുള്ള
- ജാതിമര്യാദപ്രകാരമുള്ള, നല്ലമുറകളെ ചെയ്യുന്ന
- വിശേഷണം:
- വട്ടത്തിലാകൃതിയുള്ള
- കോഴി
- വർത്തമാനം
- കഥ
- ഗുണം
- സമയം
- കാര്യം
- വിധം, പ്രകാരം
- സംഗതി
- മുഴുവൻ, ആകത്തുക
- സംഭവം
- ബുദ്ധി
- കണക്ക്
- ചരിത്രം
- വിശ്രമം
- സദാചാരവേദാധ്യയനങ്ങളുടെ പരിപൂർത്തി
- ആചാരം വേദാഭ്യാസം ഇവകൊണ്ടുള്ള തേജസ്സ്
- ഉപജീവനം, നിത്യവൃത്തി, കാലക്ഷേപം
- ഉഞ്ചശീലം കൊണ്ടൊ അയാചിതമായി ദൈവോപനതമായി കിട്ടുന്നതുകൊണ്ടൊ ഉപജീവിക്കുന്നതാണ് ഉത്തമം. അതു സാധിക്കാത്തപക്ഷം യാചിച്ചു ഭക്ഷിക്കാം. അല്ലെങ്കിൽ കൃഷികൊണ്ടുപജീവിക്കാം. ഇതു മധ്യമപക്ഷം. ഇതൊന്നും സാധിക്കില്ലെങ്കിൽ കച്ചവടം ചെയ്തുപജീവിക്കുക. ഇതിൽ അസത്യം കൂടിച്ചേർന്നു കിടപ്പുള്ളതിനാൽ ഇതു അധമമാണ്. (നശ്വവൃത്യാ കഥഞ്ചന) സേവാവൃത്തികൊണ്ടു ഒരിക്കലും ഉപജീവിക്കരുത്. ഇതു നീചവൃത്തിയാണെന്നു താൽപര്യം.
- ജീവിതം
- വെടിപ്പ്
- വ്യാഖ്യാനം
- ഇരിപ്പ്
- പിടിത്തം
മൃതേനപ്രമൃതേന വാ,
സത്യാന്യതേന വാ ജീവേ
ന്നശ്വവൃത്യാ കഥഞ്ചന’
- വെടിപ്പില്ലാത്തവൻ
- വെടിപ്പില്ലായ്ക
- നാലുവിധം വൃത്തികൾ
- 1. കൈശികി – നല്ല നല്ല സന്ദർഭങ്ങൾ ശൃംഗാരകരുണങ്ങളാൽ വർണ്ണിക്കപ്പെടുന്നത്.
2. ആരഭടി – രൗദ്രബീഭത്സങ്ങൾ കൊണ്ടു അതിപ്രൗഢസന്ദർഭങ്ങളെ വർണ്ണിക്കുന്നത്.
3. ഭാരതി – ഈഷന്മ്യദ്വർത്ഥസന്ദർഭങ്ങളെ വർണ്ണിക്കുന്നത്.
4. സാത്വതീ – സുകുമാര സന്ദർഭങ്ങളെ ഹാസ്യശാന്താത്ഭുതങ്ങൾ കൊണ്ടു വർണ്ണിക്കുന്നത്.
ഭാരതീ സാത്വതീ തഥാ’.
- അഭിധാ
- ലക്ഷണാ
- വ്യഞ്ജനാ ഇവ മൂന്നും. (ഓരോന്നും നോക്കുക)
- നിത്യവൃത്തി കഴിക്കുന്നതിലുള്ള സങ്കടം
- ഉപജീവനത്തിന്നുള്ള സമ്പത്തു്
- വിശേഷണം:
- വൃത്തിയില്ലാത്ത
- അന്ത്യപ്രാസം എന്ന ശബ്ദാലങ്കാരത്തിന്റെ ഉൾപ്പിരിവു്
- വൃത്തിക്കായിട്ടു്
- ഒരസുരൻ
- ഗ്രീഷ്മകാലത്തിൽ മഴ ഇപ്പോൾ പെയ്യും ഇപ്പോൾ പെയ്യും എന്നു മനുഷ്യനു ആഗ്രഹത്തെ ജനിപ്പിക്കുന്നതും എന്നാൽ പലപ്പോഴും ആശാഭംഗത്തെ ഉണ്ടാക്കുന്നതും ആയ കറുത്തിരുണ്ട കാർമ്മേഘപടലത്തിനെ ‘വൃത്രഃ’ എന്നു വിളിച്ചു വന്നിരുന്നു. ഇതു ഒരു അസുരനെന്നും സങ്കല്പിച്ചു പോന്നു. ഇവൻ വേനൽകാലത്തു വെള്ളമെല്ലാം സ്വരൂപിച്ചു എങ്ങും വിട്ടയക്കാതെ തന്റെ അധീനത്തിൽ വെച്ചുകൊണ്ടിരിക്കും. ഇന്ദ്രൻ തന്റെ വജ്രം ഇളക്കി ഇവനെ പ്രഹരിക്കുമ്പോൾ വെള്ളമെല്ലാം വിട്ടയക്കുകയും അതു മഴയായി വീഴുകയും ചെയ്യും. ഇതിനാൽ ജലാശയങ്ങൾ നിറഞ്ഞു പ്രവാഹമുണ്ടാകയും ദേവന്മാരും മനുഷ്യരും സന്തോഷിക്കയും ചെയ്യും. ഇന്ദ്രനും ഈ അസുരനും തമ്മിലുള്ള യുദ്ധം ഋഗ്വേദത്തിൽ ബഹുരസമായി വിസ്തരിച്ചിട്ടുണ്ടു്. (പ്രാചീനാര്യാവർത്തം). ചിത്രകേതു എന്ന വിദ്യാധരനെ പാർവതി ശപിക്കയാൽ വൃത്രൻ എന്ന അസുരനായി. ശാപകാരണം –
- ഇതാണു ദേവി ശപിപ്പാനുള്ള കാരണം. (ഭാഗവതം)
- ശത്രു
- ഇന്ദ്രൻ
മീതെഗഗനമാർഗ്ഗേ നടക്കുന്നവൻ
ചൂതശരാരിതൻ ദേവിയെത്തന്നുടെ
തൃത്തുടതന്മേലിരുത്തിയിരിക്കുന്ന
തത്യാദരേണകണ്ടാശു ചൊല്ലീടിനാൻ
വിദ്യാധരികളെ കാണ്മിനിതുമഹാ
വിദ്യാർത്ഥിപരഗനായ മഹേശ്വരൻ
നിത്യം സുരമുനീന്ദ്രാദിസമക്ഷമാം
സത്സഭയിങ്കലചലജതന്നെയും
ലജ്ജകൂടാതെ മടിയിലെടുത്തുവെ
ച്ചിജ്ജനത്തെപ്രതിശങ്കയുമെന്നിയെ
വർത്തിപ്പതത്യന്തകഷ്ടമത്രേ തുലോം’
- മേഘം
- ഇരുട്ടു്
- ശബ്ദം
- ഒരു പർവതം
- ദേവേന്ദ്രൻ. വൃത്രാസുരനെക്കൊന്നവൻ എന്നർത്ഥം
- ദേവേന്ദ്രൻ. വൃത്രാസുരന്റെ ശത്രു എന്നർത്ഥം
- വെറുതെ
- ഉലാത്തൽ
- ലാത്തൽ
- അലഞ്ഞുതിരിഞ്ഞു നടക്കുക
- വേണ്ടാത്ത കൊട
- വെറുതെ കൊടുക്കുക
- വേശ്യമാർക്കും മറ്റും കൊടുക്ക
- ദുർബുദ്ധി
- പാഴ് വാക്കു്
- വെറുതെ
- പാഴ് വാക്കു്
- വിശേഷണം:
- വർദ്ധിച്ച, വളർന്ന
- പഴകിയ
- ബുദ്ധിയുള്ള (നാമം - വൃദ്ധത)
- കാവതിക്കാക്ക
- വൈരാഗ്യവൃദ്ധൻ
- ജ്ഞാനവൃദ്ധൻ
- ധർമ്മവൃദ്ധൻ
- വയോവൃദ്ധൻ ഇവർ 4-ം
- വൃദ്ധത്വം
- വാർദ്ധക്യം
- മറിക്കുന്നി
- വിശേഷണം:
- കുടവയറുള്ള
- പൊക്കിൾകൂമ്പുള്ള
- എഴുപതിനുമേൽ വയസ്സുചെന്നവൻ, മുതുക്കൻ
- ഒരു മഹർഷി
- സാമ്പ്രാണി
- ചേലേയം
- മറിക്കുന്നി
- ദേവേന്ദ്രൻ
- ബൃഹസ്പതി മുതലായ വൃദ്ധന്മാരിൽ നിന്നും ഹിതത്തെ ശ്രവിക്കുന്നവൻ എന്നർത്ഥം. വർദ്ധിക്കപ്പെട്ട കീർത്തിയുള്ളവൻ എന്നുമാവാം
- വയസ്സുചെന്നവൾ
- മുതുക്കി
- പ്രസവംനിന്നു് നരച്ചവൾ
- വർദ്ധന
- സുഖം
- സമ്പത്തു്
- വൃഷണം വീർക്കുന്നതായ ഒരു ദീനം
- കാരേറ്റം
- ശുഭം
- ഒരു പച്ചമരുന്നു് (വിരുത്തി)
- ഗുണം ഋദ്ധിക്ക സമമാണു്. രക്തദോഷം, ചുമ മുതലായവയ്ക്കു് നന്നു്. ഋദ്ധിയും വൃദ്ധിയും വെളുത്തരോമമുള്ള കിഴങ്ങുകളാണു്. രണ്ടും ദുർല്ലഭങ്ങളാകയാൽ രണ്ടിന്റെ സ്ഥാനത്തും പന്നിക്കിഴങ്ങു് ചേർക്കാം.
- വേലിയേറ്റം
- പലിശ
- ജ്യോതിശാസ്ത്രത്തിൽ പറയുന്ന യോഗങ്ങളിൽ ഒന്നു്
- പലിശക്കു കൊടുക്കുക
- ജീവകം
- വിശേഷണം:
- വർദ്ധനയുള്ള
- ധനവാൻ
- വൃഷണം വീർക്കുക
- മുതുകാള
- പലിശകൊണ്ടുപജീവിക്കുന്നവൻ
- ഞെടുപ്പു്, ഞെട്ടു്. ആവരണം ചെയ്യുന്നതു് എന്നർത്ഥം
- മുലക്കണ്ണു്
- തിരിക
- ചെറുവഴുതിന
- തക്കാരിവഴുതിന
- കൂട്ടം
- തുളസി
- വിശേഷണം:
- സൗന്ദര്യമുള്ള
- ശ്രേഷ്ഠമായുള്ള
- പ്രധാനമായുള്ള
- ദേവൻ, യോഗബലത്തോടുകൂടിയവൻ എന്നർത്ഥം
- തലവൻ
- അസുരൻ. വൃന്ദാരകന്മാരുടെ (ദേവന്മാരുടെ) അരാതി (ശത്രു) എന്നർത്ഥം
- കാളിന്ദിനദിയുടെ അടുക്കലുള്ള ഒരു വനം
- കൃഷ്ണമഥുരയിൽ നിന്നു അഞ്ചു മൈൽ വടക്കാണു്. യമുനാതീരത്താകുന്നു ഈ ചെറിയ വനം. അവിടെ അനേകം ക്ഷേത്രങ്ങൾ ഉണ്ടു്. ഇപ്പോഴും തീർത്ഥയാത്രക്കാർ ദർശിച്ചുവരുന്നു. ഇവിടെയാണു കൃഷ്ണൻ ഗോപന്മാരൊന്നിച്ചു് പശുക്കളെമേച്ചു കളിച്ചു നടന്നതു്. കൃഷ്ണൻ ഗോപാലനായി യവ്വനം നയിച്ച സ്ഥലം.
- വിശേഷണം:
- ഏറ്റവും സൗന്ദര്യമുള്ള
- പ്രധാനമായുള്ള
- എലി
- ആടലോടകം
- 8-ാമത്തെ മാസം
- തേൾ
- 8-ാമത്തെ രാശി
- ഞണ്ടു്
- ചാണകത്തിലെ വണ്ടു്
- ഒരു മുൾച്ചെടി, മലങ്കാര
- ഒരു മരുന്നു്
- കാഞ്ചൊറി
- (കാഞ്ചോറി എന്നതു തമിഴാണു്).
- വെളുത്ത തഴുതാമ
- വെളുത്ത തഴുതാമ
- ഒരു ഗാന്ധാരരാജപുത്രൻ
- ശിവൻ
- പൂച്ച
- തൃശ്ശിവപേരൂർ
- പരശുരാമൻ കേരളത്തെ നിർമ്മിച്ചു് പരദേശബ്രാഹ്മണർ മുതലായവരെ അവിടെ താമസിപ്പിച്ചതിന്റെശേഷം രക്ഷാർത്ഥം ശ്രീപരമേശ്വരനെക്കൂടി കൈലാസത്തുചെന്നു് ക്ഷണിച്ചു. ശിഷ്യവാത്സല്യം ഹേതുവായിട്ടു് അദ്ദേഹം പാർവതീസമേതം വൃഷാരൂഢനായി തെക്കോട്ടേക്കു എഴുന്നെള്ളി. വഴിക്കു വാഹനമായ വൃഷം ഒരു പർവതംകണ്ടു് ഭഗവാന്റെ വാസത്തിന്നു സുഖസ്ഥാനമാണു് ഇതു എന്നു് മനസ്സിൽ വിചാരിച്ചു. പരമേശ്വരൻ ഇതറിഞ്ഞു ഉടൻ ഭൂമിയിലേക്കു അവതരിച്ചു് അവിടെ നിവാസം ഉറപ്പിച്ചു. വൃഷം കണ്ട പർവതമാകയാൽ ‘വൃഷഗിരി’ എന്ന പേർ സിദ്ധിച്ചു. (നരസിംഹപുരാണം നോക്കുക)
- അണ്ഡം. ശുക്ലത്തെ വർഷിക്കുന്നതു് എന്നർത്ഥം
- ഒരു ക്ഷുദ്രരോഗം. വൃഷണത്തിൽ അഴുക്കുനിമിത്തം ചൊറിച്ചിലുകൊണ്ടു പൊള്ളലുണ്ടായി പൊട്ടിയൊലിക്കും
- ഇന്ദ്രന്റെ ഭണ്ഡാരം
- പൂച്ച
- ശിവൻ. വൃഷത്തെ ദ്ധ്വജത്തിലാക്കിയവൻ എന്നർത്ഥം
- ഗണപതി
- വൈവസ്വതമനുവിന്റെ ഒരു പുത്രൻ
- കൃഷ്ണൻ
- വിഷ്ണു
- ശത്രു
- കാമൻ
- ശക്തൻ
- ശ്രേഷ്ഠതയുള്ളവരിൽ ചേർക്കുന്ന ഒരു വാക്കു്
- നാലുപ്രകാരമുള്ള മനുഷ്യരിൽ രണ്ടാമത്തവൻ
- ദേവേന്ദ്രൻ
- അസുരാധിപൻ
- ഒരാശ്രമം. ഗന്ധമാദനത്തിന്നരികെ
- ഹിമവാന്റെ പുറത്തു നിർമ്മല ജലാശയങ്ങളോടും
- പുഷ്പിതവൃക്ഷലതാദികളോടുംകൂടി സ്ഥിതിചെയ്യുന്നു
- ധർമ്മരക്ഷകൻ
- കാള
- കാള
- ഇടവകം, ഒരു മരുന്നു്
- ഇടവം രാശി
- ശ്രേഷ്ഠ വാചകം
- (വൃഷഭൻ – ശ്രേഷ്ഠവാചകം ഉദാ:മുനിവൃഷഭന്മാർ)
- ധർമ്മം
- മയിൽപ്പീലി
- കാള
- രതിമഞ്ജരിപ്രകാരമുള്ള പുരുഷന്മാരിൽ ഒരുതരം
- രാശിചക്രത്തിൽ ഒരുഭാഗം
- എലി
- ശുക്ലം
- കുതിര
- ഇടവംരാശി
- ഇടവകം എന്ന ഒരു മരുന്നു്
- ബലം
- ശ്രേഷ്ഠം
- ആടലോടകം
- സുകൃതം
- എലിച്ചെവിയൻ
- ശൂദ്രൻ
- ചന്ദ്രഗുപ്തൻ
- പാപി, ദുഷ്ടൻ
- കുതിര
- ചെമന്ന ഉള്ളി
- ശൂദ്രസ്ത്രീ
- വിവാഹത്തിനു് പിതൃഗൃഹത്തിൽ പ്രായമായി അധിവസിക്കുന്ന യുവതി
- എലി
- ശിവൻ.
- കാള വാഹനമായുള്ളവൻ എന്നർത്ഥം.
- മൈഥുനേച്ഛയുള്ളവൾ
- ഇന്ദ്രൻ
- കർണ്ണൻ
- ദുഃഖം
- കാള
- കുതിര
- ലക്ഷ്മി
- ഗൗരി
- ശചി
- സ്വാഹ
- അടപതിയൻ
- ശതാവരി
- സൂര്യഭാര്യയായ ഉഷസ്സ്
- ഇന്ദ്രന്റെ അമ്മ
- സൂര്യൻ
- വിഷ്ണു
- ശിവൻ
- ഇന്ദ്രൻ
- അഗ്നി
- ഉഴുന്നു്
- ശിവൻ
- ചേരുമരം
- പൂച്ച
- കുശകൊണ്ടുള്ള ആസനം
- ചിറ്റേലം
- മഴ
- വേഴാമ്പൽപക്ഷി
- കുറിയാടു്
- മേഘം
- രശ്മി
- വൃഷ്ണിവംശം
- മധുവിന്റെ മകൻ.
- ശ്രീകൃഷ്ണന്റെ ഒരു പൂർവികൻ കൃഷ്ണൻ വൃഷ്ണിയുടെ സന്തതിയിൽ ജനിക്കയാൽ വാർഷ്ണേയൻ, വൃഷ്ണി ഈ പേരുകൾ സിദ്ധിച്ചു.
- ഇന്ദ്രൻ
- അഗ്നി
- കൃഷ്ണൻ
- വായു
- വിശേഷണം:
- കോപമുള്ള
- കൃഷ്ണൻ
- യദുവംശം
- യാദവന്മാരിൽ ഒമ്പതു വർഗ്ഗക്കാരുണ്ട്. അവർ ദശോർഹർ, വൃഷ്ണികൾ, അന്ധകർ, ഭോജർ, സാത്വതർ, മാധവർ, വിസർജ്ജർ, കുകുരർ, കുന്തികൾ ഇവരാകുന്നു.
- ശ്രീകൃഷ്ണൻ
- വിശേഷണം:
- ശുക്ലത്തെ വർദ്ധിപ്പിക്കുന്ന
- ശരീരപുഷ്ടിയുമ്മറ്റുമുണ്ടാക്കുന്ന
- കരിമ്പു്
- ഉഴുന്നു്
- കുശപ്പുല്ലുകൊണ്ട് ചമച്ച ആസനം
- ചിങ്കിടമത്സ്യം
- വിശേഷണം:
- വലിയ
- പല കഥകൾ അടങ്ങിയ ഒരു പുസ്തകം
- വരാഹമിഹിരന്റെ ജ്യോതിശ്ശാസ്ത്രപുസ്തകം
- കണ്ടകാരിച്ചുണ്ട
- ചെറുവഴുതിന
- നാരദന്റെ വീണ
- ശ്ലോകത്തിന്റെ ഒരു വൃത്തം
- ഒരു പുതപ്പു്
- ഉത്തരീയം
- ചെറുവഴുതിന
- ആന
- ചെറിയ മൂങ്ങ
- ചൂടു്
- വെക്ക
- ചൂടു്
- അനച്ച
- തീയുടെ ചൂടു്
- ഒരു മർമ്മം
- (കണങ്കാലിനു കീഴെ).
- വേഗം
- നിമിഷം
- വെക്കുക
- ചൂടു്, അനച്ച
- ഒരു വൃക്ഷം
- വേവിക്കുന്നു, ചൂടുപിടിപ്പിക്കുന്നു
- എന്തൊരു വസ്തു എങ്കിലും ഒരു സ്ഥലത്തിൽ ചേർക്കുന്നു, സ്ഥാപിക്കുന്നു
- നടുന്നു.
- (കാരണക്രിയ:വെപ്പിക്കുന്നു.)
- തിരുപ്പതിയിലെ വിഷ്ണുക്ഷേത്രം (വെങ്കിടേശ്വരസ്വാമി)
- ഒരു ശിംബിധാന്യം
-
— കുഷ്ഠം, കൃമി, അർശസ്സു മുതലായവയ്ക്കു് നന്നു്. സംസ്കൃതം: സിദ്ധാർത്ഥം., തമിഴ്: വെള്ളക്കടുകു്.
- ഒരു സംസ്കൃത കവി.
- രാമഭദ്രദീക്ഷിത ശിഷ്യൻ, ദക്ഷിണാമൂർത്തി പുത്രൻ. കൗണ്ഡിന്യവംശം. ശാബ്ദികവിദ്വൽ കവിപ്രമോദം, പതഞ്ജലിചരിത വ്യാഖ്യാനം ഇവ നിർമ്മിച്ചു.
- ഒരുമാതിരി തൈ
- നാകവും ചെമ്പും കൂട്ടി ഉരുക്കിയതു്
- വെള്ളക്കുമ്മായം
- വെള്ളുള്ളി
- പൊൻകാരംതന്നെ വെളുത്ത തരം
-
— ചുമ, വിഷം മുതലായവയ്ക്ക് നന്നു്. സംസ്കൃതം: ശ്വേതടങ്കണം.ഇംഗ്ലീഷ്: White Borax. വൈറ്റ് ബോറാക്സ്.
- വെളുത്ത മേഘം
- വലിയ കൊടിത്തൂവ
- രാജാക്കന്മാരുടെ ഒരുമാതിരി വെള്ളക്കുട.
- (വെൺകൊറ്റക്കുട എന്നതു നോക്കുക).
- പോക
- അടുക്കുക
- മുൻപിൽ കാണുക
- പോകുന്നു
- അടുക്കുന്നു
- മുൻപിൽ കാണുന്നു
- വിഭക്തികളിൽ ഷഷ്ഠിയിലൊ സപ്തമിയിലൊ ചേർക്കുന്നതു്
- വില്ലു്
- യാത്രയാവുക
- തെങ്ങിൻ പൂക്കുലയിൽ ഉണ്ടാകുന്ന ചെറിയ കായ്
- വെള്ളക്കാ
- തല്ക്കാലത്തേയ്ക്ക് ഒഴിച്ചു വെച്ചിട്ടു്
കേളനെവെച്ചിട്ടൊരുവനുമില്ല’
- ആനയെ കോവിലിലെ നടയ്ക്കു വയ്ക്കുന്നു
- (നാമം-വെച്ചിരുത്തം).
- നിസ്സാരമായി സൂചിപ്പിക്കുക
- വെളുത്ത ചെത്തി
- വെടിമരുന്നുകൊണ്ടുള്ള ഒരു പ്രയോഗം
- നേരമ്പോക്കു സംസാരം
- കമ്പവെടി, കതിനാവെടി മുതലായവ
- വെടിത്തിരി
- വഴിത്തിരി
- വെടിവെക്കുന്നവൻ
- നേരംപോക്കു പറയുന്നവൻ
- വിള്ളുന്നു
- പൊട്ടുന്നു
- പൈതങ്ങൾ ചില കുരുക്കളിട്ടു് വെടിവെച്ചുകളിക്കുന്ന ഒരുമാതിരി ഒട്ടക്കുഴൽ
- തോക്കിന്റെ കന്നക്കുഴൽ
- വെടിക്കുഴ
- കരിമരുന്നുകൊണ്ടുള്ള പ്രയോഗം
- വെടിമരുന്നുണ്ടാക്കുന്നതിനുള്ള ഒരുമാതിരി ഗന്ധകം
- വിള്ളുക, പൊട്ടുക
- ഉപേക്ഷിക്കുക
- വഴിത്തിരി
- കുറിഞ്ഞിത്തുള
- നേരമ്പോക്കു പറയുക
- നന്മ
- കുറ്റമില്ലായ്മ
- സ്വച്ഛത
- വിള്ളൽ, പൊട്ടൽ (‘സ്വച്ഛത’ എന്ന അർത്ഥത്തിലാണെങ്കിൽ ‘വെടുപ്പു’ എന്നതു നന്നു്.)
- വെടിവെപ്പാനായിട്ടു കോട്ടയുടെ മുകളിൽ ഉണ്ടാക്കുന്ന ദ്വാരം
- വെടികൊണ്ടുണ്ടായ ദ്വാരം
- വൃത്തിയാകുന്നു, നന്നാകുന്നു
- മിനുസമാകുന്നു.
- (സകര്‍മ്മകക്രിയ:വെടിപ്പാക്കുന്നു.)
- വെടിവെച്ചാൽ ഉണ്ട ചെന്നു വീഴുന്ന അകലം. ഉണ്ടകൊണ്ട വടുക്
- വെടിമരുന്നുമ്മറ്റും സൂക്ഷിക്കുന്ന ഭവനം
- പൊങ്ങച്ചക്കാരൻ
- ശുദ്ധവിവരണം
- തെളിവായി വിവരിക്കുക.
- വെടിയുപ്പും ഗന്ധകവും കരിയും കൂട്ടിയുണ്ടാക്കുന്ന വസ്തു. കരിമരുന്നു
- വിള്ളുക, പൊട്ടുക
- ഉപേക്ഷിക്ക
- വെടിവെക്കുന്നതിനു ഈയം കൊണ്ടുംമറ്റും വാർത്തുണ്ടാക്കുന്ന വസ്തു
- ഉപേക്ഷിക്കുന്നു
- വിള്ളുന്നു, പൊട്ടുന്നു
- വെടിമരുന്നുണ്ടാക്കുന്നതിനുള്ള ഉപ്പു്
- വെടിയുപ്പു് എന്നതു ചാമ്പലും അഗ്നി ദ്രാവകവും എന്ന രണ്ടു പോഷണദ്രവ്യ ങ്ങൾ അടങ്ങിയിരിക്കുന്ന ഒരു വസ്തു ആകുന്നു. ഇതു വളത്തിനു നന്നാണു്. ഇതിനു ശുദ്ധീകരിക്കാത്ത വെടിയുപ്പു മതി. ധാന്യങ്ങൾ പച്ചപിടിക്കാൻ വളരെ നന്നു്. ആകാശത്തിൽ നിന്നും വെള്ളം പിടിച്ചുവലിക്കുന്നതിനു ഇതിനു ശക്തിയുണ്ടു്.
- കതിരു്
- (നെയ്ത്തുകാരുടെ) വെറുങ്കോലു്
- സ്വച്ഛത
- നന്മ
- കുറ്റമില്ലായ്ക
- വാൾ, മഴു, കോടാലി മുതലായ ആയുധങ്ങളെക്കൊണ്ടുള്ള പ്രയോഗം
- വെട്ടുകൊണ്ടാലുണ്ടാകുന്ന മുറിവു്
- വെട്ടുന്ന പോത്തു്
- മലയരുടെ ഒരു ദേവത
- കളിയടക്ക
- വെള്ളടക്ക × വെട്ടടക്ക
- വെളിച്ചം
- വെട്ടുക
- ശരീരത്തിലുണ്ടാകുന്ന ഒരു വേദന, മിന്നൽ
- കാടുമ്മറ്റും വെട്ടുന്നതിനുള്ള അരിവാൾ
- വേട്ടാളൻ. A wasp.
- വലിയ സൂര്യപ്രകാശം
- വിശേഷണം:
- പ്രയോജനമില്ലാത്ത
- ഒരു വൃക്ഷം
- കോവർകഴുത
- കുതിരയിൽ കഴുതയാൽ ഉല്പാദിപ്പിക്കപ്പെടുന്ന ഒരു തരം കഴുത. സംസ്കൃതം: അശ്വതരം തമിഴ്: കോവർകഴുതൈ.
- വെട്ടിവൃക്ഷത്തിന്റെ ഇല
- വെട്ടിയില ചതച്ചുപിഴിഞ്ഞ ചാർ
- യുദ്ധംചെയ്തു ജയിക്ക
- വെട്ടക്കിളി
- ഒരുമാതിരി കടുന്നൽ
- ഒരായുധം
- വെട്ടുന്നതിനുള്ള ഒരുമാതിരി വലിയ പിച്ചാങ്കത്തി
- മണ്ണിന്റെ അടിയിൽനിന്നും വെട്ടിയെടുക്കുന്ന ചെമന്ന കല്ലു്
- ഒരു കന്ദശാകം
- വാൾ, മഴു മുതലായ ആയുധങ്ങളെക്കൊണ്ടു പ്രയോഗിക്കുന്നു
- കിണർ, കുളം മുതലായവയെ കുഴിക്കുന്നു
- പ്രകാശിക്കുന്നു
- കുടപ്പന
- വെട്ടുകൊണ്ടുണ്ടായ മുറിവു്
- തഴമ്പു്
- വീതിയുള്ള നല്ല നാട്ടുവഴി
പട്ടുകൾനീളെവിരിച്ചുകൊണ്ടീടണം’
- വെളിച്ചത്തു്
- പരസ്യമായിട്ടു്
- വിശേഷണം:
- വെളുത്ത
- പ്രകാശമുള്ള
- വലിയ
- ഭംഗിയുള്ള
- വെളുത്ത തുളസി
- ഒരുമാതിരി കടമ്പുമരം
- ഒരു വൃക്ഷം
- വെള്ളക്കുമ്മായം തേച്ചിട്ടുള്ള ഒരുമാതിരി വലിയ ഭവനം
- വെള്ളക്കുമ്മായം
- വെൺകളിതേച്ച മാളിക
- ഒരുമാതിരി പുല്ലു്
- കാരം പലതരമുള്ളതിൽ ഒന്നു്
- ഒരു വൃക്ഷം
- വലിയ കായൽ
- ഒരു മുൾച്ചെടി
- ഒരു പച്ചമരുന്നു്
- കുറുന്തോട്ടി മൂന്നുതരമുള്ളതിൽ വെളുത്തത്
- ഒരു വൃക്ഷം
- (വെൺ = വെളുത്ത
- കൊറ്റൻ = രാജാവു്). രാജചിഹ്നമായ വെള്ളക്കുട
- ഒരുവക മാൻ
- വെളുത്ത അമര
- വെൺചമരിമാനിന്റെ വാലിന്നു വെള്ളിയോ പൊന്നോ കൊണ്ടു പിടിയിട്ടു വീശുന്നതിനായിട്ടുണ്ടാക്കുന്ന സാധനം
- വെൺചമരിമാനിന്റെ വാൽ
- ഓടുകൊണ്ടു വാർത്തുണ്ടാക്കിയ ഒരുമാതിരി ചെറിയ മണി
- ഒരുവക ചീര
- വെണ്ടക്കാ ഉണ്ടാകുന്ന ഒരു തൈ.
- (‘ഭിണ്ഡാ’ എന്നതാണ് ‘വെണ്ട’ എന്നായത്)
- ഒരു വൃക്ഷം
- നീർമരുത്
- വെണ്ടയുടെ കായ്
- പ്രാചീനമലയാളം: വെൺതിങ്കൾ
- വെളുത്ത ചന്ദ്രൻ
- പൂർണ്ണചന്ദ്രൻ
- പഴക്കം ചെന്ന അസ്ഥിക്കു് ചില ദിക്കിൽ പറയുന്ന ഒരു പേർ
- തൈരു കലക്കിയെടുത്ത നൈ
- രക്തദോഷം, ചുട്ടുനീറൽ, ക്ഷയം, അർശസ്സ്, വ്രണം മുതലായവയെ ശമി പ്പിക്കും. രുചിയെ ഉണ്ടാക്കും. മലത്തെ പിടിപ്പിക്കും. നേത്രത്തിനു ഹിതം.
- ഒരുമാതിരി ചുണ്ണാമ്പുകല്ലു്
- ഉരുക്കാത്ത നൈ
- വെളുത്ത പാറക്കല്ലു്
- മണൽപ്രദേശം
- വെളുത്ത നിലാവു്
- ചാരം
- ഭസ്മം
- ഒരുവക താണതരം വാഴ
- ചാരക്കുന്നൻ
- മൃഗങ്ങളുടെ നെഞ്ചിന്നു ചിലദിക്കിൽ പറയുന്ന പേർ
- വെണ്ടെല്ലു്
- ഒരുമാതിരി വെളുത്ത നെല്ലു്
- ഒരു തൈ
- ഒരു പച്ചമരുന്നു്
- വെളുത്ത ശീലകൊണ്ടു നിർമ്മിച്ച തഴ
- പൂർണ്ണചന്ദ്രൻ
- വെളുത്തചന്ദ്രൻ
- തൂക്കത്തിലേ പോരായ്മ (കുറവു്)
- പൂർണ്ണചന്ദ്രപ്രകാശം
- തോൽകൊണ്ടുള്ള കുടം
- തോല്ക്കുടം
- കൃഷിചെയ്യാതെ കിടക്കുന്ന പുരയിടം
- ദ്രവ്യം കൊടുക്കാതെ മുതലാളനോടു നിലമോ പുരയിടമോ എഴുതി വാങ്ങിക്കുക
- വെറുംപാട്ടം
- ഒരു വൃക്ഷം
- വെളുപ്പു്
- ശോഭ
- മാർദ്ദവം
- വെടിപ്പു്
- മൃദുത്വം (പ്രാചീനമലയാളം:)
- കീർത്തി
- വെളുപ്പുനിറമുള്ള
ബലിശിലകളും വെണ്മ
പെറ്റവേദികയും പൊന്നിൻ
കൊടിമരവും’
- ചിത്രമില്ലാതെയുള്ള മിനുസപ്പണി
- ചന്ദ്രൻ
- വെള്ളിമല
- ഒരായുധം
- പ്രകാശമുള്ള മഴു
- കല്ലുകൊണ്ടൊ ഇഷ്ടികകൊണ്ടൊ ഉണ്ടാക്കിയ ഭവനം
- വെള്ളി
- ഉദയനക്ഷത്രം
- ഒരു വൃക്ഷം
- അനത്തുക
- ചൂടുപിടിക്ക
- അനരുന്നു
- ചൂടുപിടിക്കുന്നു
- (വെതുപ്പിക്കുന്നു സകര്‍മ്മകക്രിയ:)
- അനത്തുക
- ചൂടുപിടിപ്പിക്ക
- അനരുന്നു
- ചൂടുപിടിക്കുന്നു
- (വെതുപ്പിക്കുന്നു സകര്‍മ്മകക്രിയ:)
- ഇളംചൂടായിട്ടു്
- ഉലുവാ
- തലമണ്ട
- തലയോടു്
- പൂർണ്ണചന്ദ്രൻ
- റോമാക്കാർ കഴുത്തിൽ ധരിക്കുന്ന സാധനം
- ഒരുമാതിരി വള്ളി
- വെളുത്ത തുമ്പ
- ഒരു വൃക്ഷം. (വേവുള എന്നും പറയും)
- കഞ്ഞിക്കു കൂട്ടുന്ന ഒരു കറി
- പെരുമ്പറ
- വിശേഷണം:
- ജയമധികമുള്ള
- ‘നല്ല’ എന്നു താല്പര്യം. ജയിക്കുന്നതായ എന്നും വരും. (പ്രാചീനമലയാളം:)
- ശോഭയുള്ള നിലാവു്
- തെളിഞ്ഞ വെള്ളം
- ഒരു പച്ചമരുന്നു്
- വെന്ന അവസ്ഥ. (പ്രാചീനമലയാളം:)
- ജയം
- ജയപതാക
- ജയം ചേരുന്ന
- വിശിഷ്ടമായ. (പ്രാചീനമലയാളം:)
- അരിയും മറ്റും പാകംചെയ്യുന്നവൻ
- വെക്കുന്നവൻ
- വെക്കുക
- നിക്ഷേപം
- നടുക
- അടുക്കളവേലചെയ്ക
- പുടത്തിൽവെച്ചു സിന്ദൂരമാക്കുക
- (തമിഴ്:- വെപ്പു് = മല).
- വിവാഹം ചെയ്യാതെ എടുത്ത ഭാര്യ
- ഒരുവക ഔഷധവെള്ളം. (കാടി എന്നതു നോക്കുക)
- പര്യായപദങ്ങൾ:
- ആരനാളകം
- സൗവീരം
- കല്മാഷം
- അഭിഷ്ഠതം
- അവന്തിസോമം
- ധാന്യാമ്ലം
- കുഞ്ജലം
- കാഞ്ജികം.
- വെക്കുന്നവൻ
- അടുക്കളപ്പുര
- ചില സിന്ദൂരപ്പൊടി
- ഒരുമാതിരി വലിയവള്ളം
- ചില മരുന്നുകൾ ഇട്ടു വെച്ചുണ്ടാക്കുന്ന വെള്ളം
- ശോഭയുള്ള നിലാവു്
- വ്യാകുലത
- തിടുക്കം
- ഭയം
- കൃഷിചെയ്യാത്ത പറമ്പു്
- വയൽ
- വ്യാകുലപ്പെടുന്നു
- ഭയപ്പെടുന്നു
- തിടുക്കപ്പെടുന്നു
- ആദിത്യരശ്മി
- പിത്തം, രക്തദോഷം, ചുഴൽച്ച, തണ്ണീർദാഹം, തളർച്ച, വിയർപ്പു് മുതലായതിനെ ഉണ്ടാക്കും. സംസ്കൃതം:- ആതപം.
- വെയിലുകൊണ്ടുണ്ടായ കേടു്
- അയവു വരുവാനായിട്ടു കൈകൊണ്ടു മർദ്ദിക്ക
- ഒരു ചെറിയ മൃഗം. (അതിന്റെ ഗൃഹ്യത്തിൽനിന്നു പച്ചപ്പുഴു എന്ന ഒരു സുഗന്ധവസ്തു ഉണ്ടാകും.)
- (മെരുകു്, മെരു ഇങ്ങിനേയും പറയുന്നുണ്ടു്.) ഇതിന്റെ മാംസം ഗുണംകൊണ്ടു പൂച്ചമാംസത്തിനു തുല്യമാണു്. സംസ്കൃതം:- ഗന്ധമാർജ്ജാരം. ഇംഗ്ലീഷ്:- Civet cat സിവെറ്റു് ക്യാറ്റു്.
- മൂന്നു വിരൽകൊണ്ടു് എടുക്കാവുന്നിടത്തോളമുള്ള അളവു്
- ഭയപ്പെടുക (പ്രാചീനമലയാളം:)
- മരംതുളയ്ക്കുന്ന ഒരുമാതിരി ഉളി
- ശ്രാദ്ധത്തിനും മറ്റും പറയുന്ന ഒരു പേർ
- ബലി
- ക്ഷേത്രങ്ങളിൽ ബലി തൂകുന്നതിനുള്ള സ്ഥലത്തെ കല്ലു്
- ചില വെലിക്കല്ലു വെക്കുന്നതിനുള്ള പുര
- വെല്ലുക
- ജയിക്ക
- ശർക്കര
- ജയിക്ക
- ജയിക്കുന്നു
- പോർക്കുവിളി
- വില്ലൂസ്സ്പട്ടു്
- സൂര്യപടം
- ഓരോന്നോരോന്നായിട്ടു
- വേറെ വേറെ
- ഓരോന്നിനും പ്രത്യേകമായിട്ടു
- മുളഞ്ഞിൽ viscous juice as of a jack-fruit. – (Gundert)
- വെറും ഭൂമി
- ആകാശം
- ഭവനത്തിനുപുറം
- പ്രത്യക്ഷം
- വെളിഞ്ചേമ്പു്
- പരസ്യമാക്കുക
- ദൈവത്തിന്റെ അധിവാസംകൊണ്ടു തുള്ളി കല്പനയെ പറയുന്നവൻ
- ദൈവത്തിന്റെ അധിവാസമുണ്ടായി തുള്ളുന്നു
- പ്രത്യക്ഷമാകുന്നു
- പ്രസിദ്ധമാകുന്നു
- ദ്വ്യേഷ്യപ്പെടുന്നു
- പ്രകാശം
- പ്രത്യക്ഷം
- പ്രകാശമുണ്ടാകുന്നു
- ഒരു വൃക്ഷം
- എരിമരം
- വെള്ളക്ക
- കൊച്ചങ്ങ
- ഇളം കരിക്കു്
- (വെച്ചിങ്ങ
- മെച്ചിങ്ങ എന്നുമുണ്ടു്)
- തേങ്ങായിൽ നിന്നെടുക്കുന്ന എണ്ണ
- തേങ്ങാനൈ
- വെളിഞ്ചേമ്പിന്റെ തണ്ടു
- വെളിച്ചപ്പാടു തുള്ളുക
- പ്രത്യക്ഷത
- പ്രത്യക്ഷമാകുന്നു
- പ്രസിദ്ധമാകുന്നു
- (വെളിപ്പെടുത്തുന്നു സകര്‍മ്മകക്രിയ:).
- കൃഷിചെയ്യാതെ കിടക്കുന്ന പറമ്പു്
- വെളിക്കുള്ള അടപ്പു അല്ലെങ്കിൽ വാതിൽ
- തിരശ്ശീല
- വെളിപ്രദേശം
- തുരക്കുന്നതിനുള്ള കരു
- ഒരുമാതിരി വെളുത്ത പക്ഷി
- കൊക്കു്
- പ്രകാശം
- സുബോധം
- കിളിവാതിൽ
- വെളിയിലേക്കുള്ള വാതിൽ
- ബോധം കെടുന്നു
- മോഹാലസ്യമുണ്ടാകുന്നു
- കള്ളുകുടിച്ചിട്ടും മറ്റും ബോധമില്ലാതായവൻ
- മോഹാലസ്യം, ബോധമില്ലായ്മ
- ബുദ്ധിഭ്രമം
- വെളുത്തനിറമാകുന്നു
- വെളിച്ചമാകുന്നു
- നശിക്കുന്നു
- (സകര്‍മ്മകക്രിയ:- വെളുപ്പിക്കുന്നു).
- വെളുക്കത്തക്കവണ്ണം
- വിളിമ്പു്
- വക്കു്
- വസൂരി 18 -ൽ ഒന്നു്
- 18 -ആം ദിവസം കുളിപ്പിക്കാം.
- കറുത്തവാവുകഴിഞ്ഞാൽ വെളുത്തവാവുവരെയുള്ള ദിവസങ്ങൾ 15-ഉം
- പൂർണ്ണചന്ദ്രൻ ഉദിക്കുന്ന ദിവസം
- കുഷ്ഠരോഗം
- ഈയം രണ്ടുതരമുള്ളതിൽ ഒന്നു്. (വെളുത്തവങ്കം
- ചെമ്പ്രാക്കൊടി)
- അലക്കുകാരൻ
- അലക്കുന്ന സ്ഥലം. (കുളം)
- വെളുപ്പായിട്ടു്
- വെളുത്തനിറം
- ഒരുമാതിരി കുഷ്ഠരോഗം
- അലക്കുകാരൻ
- ക്ഷൗരകൻ
- വെളുത്തവൻ
- വെളുത്തവൾ
- അധികം വെള്ളയായി
- ഒരങ്ങാടി മരുന്നു്
- (വയമ്പിന്റെ ഏറിയ ഗുണങ്ങളോടുകൂടിയതാണു്. വിശേഷാൽ കൃമി മുതലായതിനു നന്നു്. ഓർമ്മയെ ഉണ്ടാക്കും.)
- തൂശിപോലെ ഇരട്ടമുള്ളുള്ള ഒരു മരം
- കായ് പുളിഞ്ചിക്കപോലെയിരിക്കും.
- വിശേഷണം:
- വെളുത്ത
- വെളുത്ത നിറം
- വെളുത്ത വസ്ത്രം
- കുമ്മായം
- വൃക്ഷങ്ങളുടെ തൊലിയ്ക്കകത്തു കാതലിന്റെ പുറമേയുള്ള ഭാഗം
- മീൻപിടിക്കാനുള്ള ഒരു സൂത്രം
- വെളുത്ത കൊടിക്കൂറ
- സത്യം
- കോഴിമൊട്ടയുടേയുമ്മറ്റും അകത്തുള്ള ഒരു വസ്തു
- ജനങ്ങളെ സമ്മതിപ്പിക്കുന്നതിനായിട്ടു നേരുകാരനെന്നു നടിക്കയും വ്യാജം പ്രവർത്തിക്കയും ചെയ്യുന്നവൻ
- ഒരുമാതിരി കിഴങ്ങു്
- വളരെ വെള്ളമുള്ള സ്ഥലത്തിനു ചിലർ പറയുന്ന പേർ
- വെളുത്ത മനുഷ്യൻ, സായ്പ്
- വെള്ളം ചുമക്കുന്നവൻ
- വെളുത്തമേഘം
- സായ്പന്മാർ
- അരുണോദയസമയം
- ഉറവക്കണ്ണു്
- അരുണോദയം ആരംഭിക്ക
- മഴക്കാറ്റു്
- വെള്ളംകുടിക്കുന്നതിനു വാലുള്ളതായ ഒരു ജലപാത്രം
- വെളുത്തകൂവ
- കൂവനൂറു്
- വെള്ളത്താൽ ഉണ്ടാകുന്ന നാശം
- വെളുത്ത കൊടിക്കൂറ
- യുദ്ധക്കൊടി
- നല്ല കൊപ്രാ
- വെളുത്ത ചായം
- ഒരുവക ചെറിയ കൃമി
- ഇതു നിലത്തിൽ നെല്ലുകിടക്കുമ്പോൾ അതിനു ദോഷംചെയ്യുന്ന ഒരുവക ജന്തുവാണു്.
- വെള്ളത്തിലിട്ടു് വെച്ചിരിക്കുന്ന ചോറു്. കാലത്തെ ഭക്ഷണത്തിന്നുള്ള ചോറു്
- ഉണക്കപ്പാക്കു്
- കൊട്ടടക്ക
- വെള്ളടക്ക × വെട്ടടക്ക. (വെട്ടടക്ക നോക്കുക).
- ഒരു മരുന്നുവള്ളി
- പാൽതുത്തു്
- നേരുള്ളവൻ
- ഒരുവക പാഷാണം
- നീർക്കുമള
- ഒരു തൈ
- ജലം
- പൃഷത്ത്
- ബിന്ദു
- പൃഷതം
- വിപ്രൂട്ടു്
- നീർ
- ഒരു വലിയ തുക, വെള്ളംപട
- ഈ പദം രാമായണത്തിലും ത്രിപുരദഹനം തുള്ളക്കഥയിലും മറ്റും കാണുന്നുണ്ടു്
- നൂറുനൂറായിരം - ഒരു കോടി.
നൂറുനൂറായിരംകോടി - ഒരു മഹാകോടി
നൂറുനൂറായിരം മഹാകോടി - ഒരു ശങ്ക്.
നൂറുനൂറായിരം ശംകു - ഒരു മഹാശംകു്.
നൂറുനൂറായിരം മഹാശംകു് - ഒരു വൃന്ദം.
നൂറുനൂറായിരം വൃന്ദം - ഒരു മഹാവൃന്ദം.
നൂറുനൂറായിരം മഹാവൃന്ദം - ഒരു പത്മം
നൂറുനൂറായിരം പത്മം - ഒരു മഹാപത്മം
നൂറുനൂറായിരം മഹാപത്മം - ഒരു ഖർവം
നൂറുനൂറായിരം ഖർവം - ഒരു മഹാഖർവം.
നൂറുനൂറായിരം മഹാഖർവം - ഒരു സമുദ്രം
നൂറുനൂറായിരം സമുദ്രം - ഒരു ഓഘം.
നൂറുനൂറായിരം ഓഘം - ഒരു മഹൗഘം
നൂറുനൂറായിരം മഹൗഘം - ഒരു വെള്ളം
- വെള്ളം കുടിക്ക
- ഒരു വിരുന്നു ഭക്ഷണം
- വെള്ളം വായിലൊഴിച്ചിറക്കുന്നു, ബുദ്ധിമുട്ടുന്നു (വെള്ളം കുടിപ്പിക്കുന്നു. സകര്‍മ്മകക്രിയ:)
- വെളുക്കെ
- ഉള്ള ദോഷത്തെ വെളിപ്പെടുത്താതെ ഇല്ലാത്ത ഗുണങ്ങൾ ഉണ്ടാക്കിപ്പറയുക
- നേരുള്ളവർ
- സത്യവാന്മാർ
- ഒരു കറിസ്സാധനമുണ്ടാകുന്ന വള്ളി
- ഇതു പിത്തഹരവും ശീതളവുമാണു്. മൂത്രരോഗം, അരോചകം, ചുട്ടുനീറൽ, മോഹാലസ്യം ഇവയ്ക്കു നന്നു്. അധികം ഭക്ഷിക്കരുതു്. ഭക്ഷിച്ചാൽ വാതകോപനമാണു്. വെള്ളരിക്കാക്കുരടു വസ്തിപ്രദേശത്തിട്ടാൽ മൂത്രകൃച്ഛ്റം ശമിക്കും.
- വെളുത്ത അരി, ഉണക്കലരി. (പ്രാചീനമലയാളം:)
- പര്യായപദങ്ങൾ:
- –ഉർവാരു
- കർക്കടി.
- വെളുത്തവസ്ത്രം വിരിക്കുന്നു
- സൂര്യരശ്മി പ്രകാശിച്ചു തുടങ്ങുന്നു
- യുദ്ധത്തിൽ സമാധാനത്തിന്നായിട്ടു വെളുത്ത കൊടിതുക്കുന്നു
- വെളുത്ത ഉള്ളി
- വസൂരിപ്രമാണിച്ചു കുംഭമാസത്തിൽ കൊടുങ്ങല്ലൂർ ഭഗവതിക്കുവേണ്ടി ചെയ്യുന്ന വിധിപൂർവകമായ ഒരു കൂത്തു്
- ദാസി
- ഇന്ദ്രന്റെ ഐരാവതം
- വെളുത്ത ആന
- കൃഷി
- കൃഷിക്കാർ
- വെളുത്ത പാറക്കല്ലു്
- വസ്ത്രങ്ങൾ വെളുപ്പിക്കുന്നതിനുള്ള ആവി
- ചെട്ടികളിൽ ഒരു നല്ലജാതി തമിഴ് ശൂദ്രർ
- ഒരു ലോഹം
- പ്രമേഹം, ചുമ, ക്ഷയം മുതലായവയ്ക്കു നന്നു്. രുചികരമാണു് ശുദ്ധിയും മാരണവും ശരിയാകാതെയിരിക്കുന്ന
- വെള്ളി അറിയാതെ ഭക്ഷിച്ചാലുള്ള വികാരത്തിനു തേനും പഞ്ചസാരയും സമമായി എടുത്തു മൂന്നുദിവസം സേവിക്കുക.സംസ്കൃതം: രൂപ്യകം.തമിഴ്: വെള്ളി ഇംഗ്ലീഷ്: Silver.
- വെള്ളിയാഴ്ച
- ശുക്രൻ
- കണ്ണിലുണ്ടാകുന്ന ഒരു ദീനം, ശുക്ലം
- ഒരു വെള്ളിനാണയം
- പര്യായപദങ്ങൾ:
- ദുർവ്വണ്ണം
- രജതം
- രൂപ്യം
- ഖർജുരം
- ശ്വേതം.
- വെള്ളികൊണ്ടുള്ള പടിയരഞ്ഞാൾ
- ഒരുവക പാമ്പു്
- വെള്ളിനൂൽ
- പൊൻകാരം
- ഒരു നാണയം
- വെള്ളികൊണ്ടുള്ള ഒരു ആഭരണം
- ഒരു തുലാംവരെയും തുക്കുന്നതിനുള്ള കോൽ
- വെള്ളി കനം കുറച്ചു അടിച്ചു പരത്തിയതു്
- വെള്ളിവടി
- വെള്ളിവടിയെടുത്തു സേവിക്കുന്ന ഒരു ഉദ്യോഗം
- കൈയിൽ ജോലിയുടെ അടയാളമായ വെള്ളിവടിയോടുകൂടി പ്രഭുക്കന്മാർ മുതലായവരുടെ വാതിൽ കാത്തു നില്ക്കുന്നവൻ
- വെള്ളികൊണ്ടുള്ള രൂപായും മറ്റും
- വെള്ളികൊണ്ടുള്ള നൂൽ
- ഒരുമാതിരി വെളുത്ത പക്ഷി
- വെളിരു്
- മാംസം കൊക്കിന്മാംസത്തിനു തുല്യമാണു്. തെളിഞ്ഞ മദ്യത്തോടും പുഴു ങ്ങിയ ചെറുപയറു മുതലായവയോടും ഇതു ഭക്ഷിക്കരുതു്. ഒരിക്കലും പന്നി നെയ്യിൽ വറുത്തു തിന്നരുതു. സംസ്കൃതം: വലാകാ.
- വെള്ളികൊണ്ടുള്ള ഒരു ചെറിയ നാണയം
- ഒരുവക വലിയ വെള്ളിനാണയം
- വെള്ളികൊണ്ടുള്ള പാത്രം
- ഹിമവാൻ പർവതം
- ആറാമത്തെ ആഴ്ച
- ഒരു നാണയം
- വെള്ളി കൊണ്ടുള്ള രൂപ
- വെളുത്ത ഇലയുണ്ടാകുന്ന ഒരു തൈ
- ഉണങ്ങിയ ഇല
- ഒരു വൃക്ഷം
- ചുണ്ണാമ്പു വള്ളി
- വെളുത്തീയം
- വെളുത്ത ഉള്ളി
- വെള്ളൂർപ്പം
- വെളുത്ത ഊർപ്പം (ഒരു തൈ)
- ഒരുവക മത്സ്യം
- 3൦൦൦ നായന്മാരോടു കൂടിയ ഒരു പ്രഭു
- വെളുത്ത എരിക്കു്
- ഒരു പൂച്ചെടി
- നാല്പതു വയസ്സുമുതൽ അൻപതുവയസ്സുവരേയും മനുഷ്യർക്കു കണ്ണിന്നുണ്ടാകുന്ന ഒരു കാഴ്ചക്കുറവു്
- ഉത്തരത്തിന്മുകളിൽ നിരത്തി നാട്ടിനിറുത്തുന്ന മരക്കഷണം
- ചെമ്പും വെളുത്തീയവും കൂട്ടി ഉരുക്കിയ ഒരു ലോഹം
- പെരുങ്കുരുമ്പ. (‘വെള്ളോപരം എന്നു കൊല്ലിൻസ്.)
- വെൺമയുള്ള
- ഭംഗിയുള്ള
- വസൂരി പതിനെട്ടിൽ ഒന്ന്
- പതിനെട്ടാം ദിവസം കുളിപ്പിക്കാം.
- വസൂരി 18 - ൽ ഒന്ന്
- ഇതിനു കണ്ണിൽ പൂ പുറപ്പെടും, രക്തം പെടുക്കും. പതിനൊന്നുദിവസം നല്ലവണ്ണം രക്ഷിക്കണം. ഇതു അസാദ്ധ്യമെന്നു ശാസ്ത്രം.
- കലഹം, കോപം
- മദ്യപാനം നിമിത്തമുള്ള തലക്കിറുക്കം
- പഞ്ഞം
- ഇളക്കം
- കലഹിക്കുന്നു, കോപിക്കുന്നു
- കള്ളു കുടിച്ചു മദിക്കുന്നു
- കോപശീലൻ, പെട്ടെന്ന് കോപമുണ്ടാകുന്നവൻ
- കള്ളുകുടിക്കുന്നവൻ
- ഭോഷൻ
- ഇരപ്പാളി
- വഷളാകുന്നു
- കള്ളുകുടിച്ചു മദമുണ്ടാകുന്നു.
- (വെറിയാക്കുന്നു സകര്‍മ്മകക്രിയ:)
- വിശേഷണം:
- ഒഴിഞ്ഞ
- ഒഴിഞ്ഞിരിക്കുന്ന
- അനിഷ്ടമുണ്ടാകുന്നു, വിരോധമാകുന്നു, കോപിക്കുന്നു
- അറയ്ക്കുന്നു
- കെട്ടുകഥ
- പാദരക്ഷയ്ക്കായി ഒന്നും ധരിച്ചിരിക്കാത്ത കാൽ
- ഉപകാരം കൂടാതെ
- സൗജന്യമായി
- അനിഷ്ടം, കോപം
- അറയ്പു്
- അനിഷ്ടപ്പെടുന്നു, അറപ്പു തോന്നുന്നു, (വെറുപ്പാക്കുന്നു സകര്‍മ്മകക്രിയ:)
- വിശേഷണം:
- ഒന്നുമില്ലാതെ
- ഒഴിഞ്ഞ
- ഒന്നുമില്ലായ്ക
- ഒഴിഞ്ഞിരിക്ക
- ചുവരു ചുണ്ണാമ്പിട്ടതിൽ പിന്നെ മിനുക്കുന്നു
- വെറുപ്പു്
- ദ്രവ്യം കൊടുക്കാതെ മുതലാളനോടു നിലം പുരയിടങ്ങൾക്കു എഴുതിവാങ്ങിച്ച ഉടമ്പടി. (ടി ഉടമ്പടി പ്രകാരമുള്ള വസ്തുക്കളുടെ കരത്തിനു ‘വെറുംപാട്ടം’ എന്നു പേർ)
- ഇരപ്പാളി
- യാചകൻ
- ഒന്നിൽ ഒന്നു പറ്റാതെ
- ദരിദ്രൻ
- ദാരിദ്ര്യം
- ദരിദ്രത
- ജയം
- വെല്ലുക (പ്രാചീനമലയാളം:)
മറ്റെല്ലാം വെറ്റി’
- പാക്കും ചുണ്ണാമ്പും കൂട്ടി തിന്നുന്ന ഒരുമാതിരി ഇല
- വെറ്റിലയുണ്ടാകുന്ന വള്ളി
- പര്യായപദങ്ങൾ:
- താംബൂലവല്ലി
- താംബൂലി
- നാഗവല്ലി.
- ഭൃത്യൻ
- വെറ്റിലസഞ്ചി
- വേകുക
- വേവുക
- ഒരു രാഗം
- പൈതൽ
- ആട്ടക്കാരൻ
- രത്നങ്ങൾ വില്ക്കുന്നവൻ
- വേകുക
- തീകൊണ്ടു പാകംവരുന്നു
- ഉഷ്ണിക്കുന്നു
- കോപം
- കലശലായ ഭാവഭേദം
- ഇടുന്നു, ഒരു സാധനം ഒരിടത്തു സൂക്ഷിക്കുന്നു
- കാലിന്റെ ശക്തിക്കുറവുകൊണ്ടു വിഴുവാൻ തുടങ്ങുന്നു
- കാലതാമസംകൂടാതെ
- നിമിഷം
- മലമൂത്രാദി
- വെള്ളത്തിന്റെ ഒഴുക്കു്
- കാഞ്ഞിരം
- ആവശ്യം
- മുട്ടൽ
- വേഗങ്ങൾ 14: ഉദു്ഗാരം, അധൊവായു, പുരീഷം, മൂത്രം, ക്ഷവം, തൃഷ്ണ, ക്ഷുത്തു, നിദ്ര, കാസം, ശ്രമശ്വാസം, ജൃംഭ, അശ്രു, ഛർദ്ദി, രേതസ്സ് ഇവയെ തടയുകയും ബലാൽ വിസർജ്ജിക്കയും അരുതു്.
- പര്യായപദങ്ങൾ:
- ശീഘ്രം
- ത്വരിതം
- ലഘു
- ക്ഷിപ്രം
- അരം
- ദ്രുതം
- സത്വരം
- ചപലം
- തൂർണ്ണം
- അവിളംബിതം
- ആശു
വിണ്മൂത്രക്ഷവതൃഡ്ക്ഷുധാം
നിദ്രാകാസശ്രമശ്വാസ
ജൃംഭാശ്രുഛർദ്ദിരേതസാം.”
- വിശേഷണം:
- വേഗമുള്ള
- പുലി
- കൃഷ്ണന്റെ ഒരു പുത്രൻ
- ശാല്വരുടെ ഭാഗം നിന്നു് കൃഷ്ണനോടു യുദ്ധംചെയ്ത ഒരസുരൻ (സാംബൻ വധിച്ചു)
- കോവർകഴുത
- വെട്ടിക്കുതിര
- വിശേഷണം:
- വേഗമുള്ള
- പരുന്തു്
- വേഗത്തിൽ
- ചുറുക്കെ
- ഒരു വൃക്ഷം
- ഒരുമാതിരി വലിയ പുലി
- ചില വൃക്ഷത്തിന്റെ കൊമ്പിൽ നിന്നു പുറപ്പെട്ട വേർ
- പാത്രങ്ങൾ മൂടുന്ന ശീല
- വേടന്റെ സ്ത്രീ
- മൃഗങ്ങളെ കൊന്നുതിന്നുന്ന ഒരു ജാതിക്കാരൻ
- കാട്ടാളൻ
- മുട്ടികകൊണ്ടടിക്കുന്നു
- കിഴുക്കുന്നു
- നായാട്ടു്
- നായാടിപ്പിടിച്ച മൃഗത്തെ നഗരങ്ങളിൽ കൊണ്ടുചെന്നു ജനങ്ങളെ കാണിക്കുന്നു
- നായാടുന്നു
- വേട്ടക്കൊരുമകൻ
- ഒരു മൂർത്തി
- നായാട്ടുകാരൻ
- ശിവന്റെ ഒരു പുത്രൻ
- വിവാഹം ചെയ്തവൻ
- ഭർത്താവു്
- വിവാഹം ചെയ്യപ്പെട്ടവൾ
- ഭാര്യ
- നായാട്ടുവിളി
- പറക്കുന്ന ഒരുവക ചെറിയ ജന്തു
- വേഷ്ടി
- സോമൻ
- കാട്ടുമനുഷ്യരിൽ ഒരു ജാതിക്കാരൻ
- വേടൻ
- അംഗരാജാവിന്റെ പുത്രൻ
- വേണൻ രാജാവായ ഉടനെ ‘ആരും തനിക്കല്ലാതെ ബലികൾ കഴിച്ചുകൂടാ’ എന്നു ഒരു വിളംബരം പ്രസിദ്ധപ്പെടുത്തി ജാതിവ്യത്യാസം ഇല്ലാതാക്കി. ഋഷികളെ വകവയ്ക്കായ്കയാൽ അവർ വേനനെ ദർഭകൊണ്ടു കൊന്നു. പുത്രനില്ലാതെയാണു പരലോകപ്രാപ്തനായതു്. തന്നിമിത്തം രാജ്യം അനാഥമായി. പിന്നെ ആ നിവൃത്തിക്കു ഋഷികൾ വേണന്റെ തുടമർദ്ദിക്കയാൽ കരിപോലെ കറുത്തു പരന്ന മുഖമുള്ള ഒരുവൻ പ്രത്യക്ഷനായി. നിഷീദ (ഇരിക്കു) എന്നു മുനികൾ അവനോടു അരുളിച്ചെയ്തു അതുകൊണ്ടു അവൻ നിഷാദനായി. തദനന്തരം ഋഷികൾ വേണന്റെ വലങ്കൈ മർദ്ദിച്ചു പൃഥുവിനെ പുറപ്പെടുവിച്ചു. ഇദ്ദേഹം അഗ്നിപ്രഭനായിരുന്നു. ഇദ്ദേഹത്തെ രാജാവാക്കി അഭിഷേകം കഴിച്ചു.
- ആവശ്യമുണ്ടു്
- തിരുവിതാംകൂർ രാജ്യത്തിനു പണ്ടേയുള്ള ഒരു പേർ
- വഞ്ചിനാടു്
- തിരുവിതാംകൂർ മഹാരാജാവു്
- തലമുടി, കെട്ടിയ തലമുടി
- ചിന്താവിശേഷത്തെ സൂചിപ്പിക്കുന്നതു എന്നർത്ഥം.
- ഇരുപ്പിരിയൻ മുടി
- ദേവതാളി
- വെള്ളക്കൂട്ടം
- ഒഴുക്കു
- കൃഷ്ണവേണി, കൃഷ്ണാനദി
- ഒരു വൃത്തത്തിന്റെ പേർ
- ഒരു നാടകം
- കവി ഭട്ടനാരായണൻ. ദുശ്ശാസനൻ പാഞ്ചാലിയുടെ വസ്ത്രാപഹരണം ചെയ്തതാണു കഥ. പാഞ്ചാലി ദുശ്ശാസനവധം കഴിഞ്ഞു തലമുടി കെട്ടുന്നതുവരെയുള്ള ഭാഗം ഇതിലുണ്ടു്.
- തലമുടിയുടെ അറ്റം
- ഓടക്കുഴൽ
- മുള
- ഒരു രാജാവിന്റെ പേർ
- ആനവളർ
- ഓടക്കുഴൽ ഊതുക
- ഓടക്കുഴലൂതുന്നവൻ
- വേണു വിളിക്കുന്നവൻ എന്നർത്ഥം
- തട്ടാൻ
- മുളകു്
- ഓടക്കുഴലൂതുന്നവൻ
- വേണ്ടുന്ന
- ആവശ്യമുള്ള
- (പ്രാചീനമലയാളം:)
- ആഗ്രഹം
- ആവശ്യം
- ആവശ്യമില്ല
- വിശേഷണം:
- ആവശ്യമുള്ള
- ആവശ്യമുള്ളതു്
- തരക്കേടില്ല
- കൊള്ളാവുന്നവൻ
- തെറ്റായ പ്രവൃത്തി
- കുസൃതി
- വേണ്ടാത്തതു്
- വിശേഷണം:
- ആവശ്യമില്ലാത്ത
- വഷളത്തം
- ആവശ്യമില്ലായ്ക
- വഷളത്തമുള്ളവൻ
- ആവശ്യമായിട്ടു്
- ഉപകാരം
- ചേർച്ച
- തരക്കേടില്ല
- വേണം. ഉ-ം
- എന്തുവേണ്ടു
- ചാർച്ച (പ്രാചീനമലയാളം:)
- വിശേഷണം:
- ആവശ്യമുള്ള
- വേണ്ടതുപോലെ
- തരക്കേടില്ലാ
- മതിയാകുന്നതുവരെയും
- പ്രസവിച്ച സ്ത്രീകളേയും
- ദീനക്കാരേയും കുളിപ്പിക്കുന്നതിനു വയ്ക്കുന്ന ജലത്തിലിടുന്ന ഇലകൾ
- കുട്ടിയാന
- ആനക്കുട്ടി
- ശമ്പളം
- കൂലീ
- വെള്ളി
- വൃത്തി
- ചൂരൽ
- ആറ്റുവഞ്ചിവൃക്ഷം
- വഞ്ചിവൃക്ഷം ധാരാളമുള്ള ഭൂമി
- വേതിന്നുള്ള ഇലകളിട്ടു തിളപ്പിച്ച ജലംകൊണ്ടു കുളിപ്പിക്കുക
- വേതാടി കുളിക്കുന്ന വെള്ളം കിടക്കുന്ന കുഴി
- ജംഭലദത്തൻ ഉണ്ടാക്കിയ ഇരുപത്തഞ്ചു കഥകൾ
- ഒരു പിശാചു്
- വാതിൽ കാവല്ക്കാരൻ
- പിശാചു്
- ഒരു സന്യാസി
- ഭർത്താവു്
- വിശേഷണം:
- അറിയുന്ന
- കാവല്ക്കാരൻ
- വെള്ളിത്തടിക്കാരൻ
- ചൂരൽ, പുരമ്പു്
- പഞ്ഞി
- ചൂരൽവടി
- വാതിൽ കാവക്കാരത്തി
- വടക്കു് അവന്തിദേശത്തിൽ (മാളവം Malva) ഉള്ള ഒരു നദി
- ഇപ്പോഴത്തെ പേർ ബിത്വാ (Betwa River)
- ഈ നദി വിന്ധ്യൻ പർവതത്തിൽ നിന്നുത്ഭവിച്ചു യമുനാ നദിയിൽ ചെന്നു വീഴുന്നു.
- കാവൽക്കാരൻ
- വെള്ളിത്തടിക്കാരൻ
- വേദം അനുസരിച്ചു നടക്കുന്നവൻ
- ഋൿ
- യജുസ്സ്
- സാമം
- അഥർവണം. ഇവ 4-ഉം
- വേദം ചൊല്ലുക
- വേദത്തെ അറിയുന്നവൻ
- ഉപദ്രവം
- നൊവു്
- നൊമ്പരം
- ഉപദ്രവപ്പെടുന്നു
- നൊമ്പരപ്പെടുന്നു. (സകര്‍മ്മകക്രിയ:വേദനപ്പെടുത്തുന്നു.)
- പറച്ചൽ
- വേദത്തെ നിന്ദിക്കുന്നവൻ
- മ്ലേഛൻ
- വിഷ്ണു
- വേദത്തെ പഠിക്കുന്നവൻ
- വേദത്തെ ചൊല്ലുന്നവൻ
- വേദത്തെ മുഴുവനും പഠിച്ചവൻ
- വേദത്തെ പഠിക്ക
- ചില മാർഗ്ഗക്കാരുടെ ഒരുമാതിരി പുസ്തകം. ന്യായപ്രമാണവും മറ്റും
- (ക്രിസ്തുമതപ്രകാരം) എല്ലാത്തിനേയുംകാൾ ദൈവത്തെ സ്നേഹിക്ക തന്നെപ്പോലെ അന്യനെ സ്നേഹിക്ക
- ദൈവവചനം. വേദങ്ങൾ-4
- ഋക്കു്
- യജുസ്സു്
- സാമം
- അഥർവണം
- പരബ്രഹ്മത്തിന്റെ ശ്വാസത്തിൽ നിന്നാണു് വേദങ്ങളുടെ ഉത്ഭവം. ഓരോ വേദവും മന്ത്രം, ബ്രാഹ്മണം ഇങ്ങിനെ രണ്ടായി പകുത്തിരിക്കുന്നു. (പദ്യം—സ്തുതികളും പ്രാർത്ഥനകളും അടങ്ങിയ മന്ത്രം. ഗദ്യം—ആചാരക്രമങ്ങളും വ്യാഖ്യാനങ്ങളും കഥകളുമായ ബ്രാഹ്മണം
- രണ്ടും ശ്രുതികളായിത്തന്നെ കരുതി വരുന്നു. നാലു വേദങ്ങളിലും പ്രാധാന്യമായതു ഋഗ്വേദമാണു്. അഥർവ്വവേദം പുരാതനമായതല്ലാ. അതാണു് മൂന്നു വേദങ്ങൾഎന്നു മനു പറവാനുണ്ടായ കാരണം. ഇതിന്റെ ഉദ്ദ്യേശം – വേദം കൃതകൃത്യങ്ങൾ ഇന്നതാണെന്നും അതുകളെ ലംഘിച്ചാൽ ഇന്ന ഇന്ന ശിക്ഷകൾ അനുഭവിക്കേണ്ടിവരുമെന്നും രാജശാസനപോലെ കല്പിക്കയാണു ചെയ്യുന്നതു്. വേദം – പലവിധമായ അറിവിനെ നല്കുന്നതും ഉച്ചാരണത്തിൽ പോലും മഹാമഹിമയേറിയതും പരിശുദ്ധവുമായ ഹിന്ദുക്കളുടെ ആദ്യത്തെ സാഹിത്യം.
-
ഋൿ – ദേവതകളുടെ സ്തോത്രങ്ങളായ മന്ത്രങ്ങൾ അടങ്ങിയ ഭാഗം.
-
യജുസ്സ് – പല വിധങ്ങളായിരിക്കുന്ന വൈദിക കർമ്മങ്ങളുടെ ചടങ്ങു്. അതിനുവേണ്ടി ദ്രവ്യങ്ങൾ, അതാതു കർമ്മങ്ങളിൽ ആരാധിക്കേണ്ട ദേവതകൾ, ആ കർമ്മങ്ങളുടെ ഫലങ്ങൾ ഇവയെപ്പറ്റി പ്രതിപാദിക്കുന്ന ഭാഗം.
-
സാമം – യാഗങ്ങളിൽ ദേവതകളെ സ്തുതിച്ചു തൃപ്തിപ്പെടുത്തുന്നതിനായി ഋഗ്വേദത്തിലെ സ്തോത്രമന്ത്രങ്ങളെത്തന്നെ ഗാനരീതിയിലാക്കി വെച്ചിട്ടുള്ള ഭാഗം.
-
അഥർവ്വം – ശത്രുക്കളിൽ നിന്നു തങ്ങൾക്കു് പരാജയം ഉണ്ടാകാതിരിക്കാനായി തങ്ങൾക്കു ബലത്തേയും എതിരാളിക്കു ബലക്കുറവിനേയും ഉണ്ടാക്കുന്നതിനായി വേണ്ട കർമ്മങ്ങളേയും ഉപായങ്ങളേയും പറ്റി പ്രതിപാദിക്കുന്ന ഭാഗം.
-
ആയുർവേദം, ധനുർവേദം, ഗാന്ധർവ്വവേദം എന്നിങ്ങനെയുള്ള ഉപവേദങ്ങളിൽ ആയുർവേദവും ധനുർവേദവും അഥർവവേദത്തിന്റേയും, ഗാന്ധർവ്വവേദം സാമവേദത്തിന്റേയും ഉപവേദങ്ങളാകയാൽ അവയിൽതന്നെ അന്തർഭവിക്കുന്നു (അടങ്ങുന്നു).
സംസ്കൃതസാഹിത്യത്തിന്റേയും, ഹിന്ദുമതത്തിന്റേയും അടിസ്ഥാനം ഋഗ്വേദമാകുന്നു. വേദത്തിലെ മന്ത്രങ്ങളുടെ ഗൂഢാർത്ഥത്തെ കാണിക്കുന്ന വ്യാഖ്യാനങ്ങൾക്കു ഉപനിഷത്തു് എന്നു പേർ (ഏതാനുംഭാഗം ഗദ്യം).
സാമവും യജുസ്സും ഋക്കിൽനിന്നുത്ഭവിച്ചവയാകുന്നു. ചിലഭാഗങ്ങൾ ഋക്കിൽനിന്നെടിത്തിട്ടുമുണ്ടു്.
-
- അറിവു്
- വ്യാഖ്യാനം
- () കൃസ്ത്യാനിക്കാരുടേയും മറ്റും ചില പുസ്തകം
- വേദത്തിലുള്ള മന്ത്രം
- ഒരു മന്ത്രം
- ഗായത്രി
- ദക്ഷന്റെ ഭാര്യ
വേദവല്ലീജാനീ’
- വേദവാക്കു്
- വേദത്തെ അറിയുന്നവൻ
- കുശദ്ധ്വജന്റെ പുത്രി
- വേദവതി – ബ്രഹസ്പതിയുടെ പുത്രൻ കുശദ്ധ്വജൻ എന്ന മഹർഷിയുടെ മുഖത്തിൽനിന്നു വേദാഭ്യാസം ചെയ്യുന്ന സമയത്തിൽ ശ്രീഭഗവതി ‘വേദവതി’ എന്ന പേരോടുകൂടി അവതരിച്ചു. ഈ സ്ത്രീരത്നത്തെ വിഷ്ണുവിനുകൊടുപ്പാൻ അദ്ദേഹം തീർച്ചയാക്കി. അതി സുന്ദരിയാ
- യിരുന്നു. രാവണൻ ഹിമാലയത്തിൽ ഒരു വനത്തിൽവച്ചു ഇവളെ കാംക്ഷിച്ചതിൽ സാധിച്ചില്ലാ. ദൈത്യരാജാവായ ശംഭു ഒരിക്കൽ ഈ സ്ത്രീയെ വശീകരിപ്പാൻ ചെന്നു. അപ്പോൾതന്നെ വിഷ്ണുവിനായിക്കൊണ്ടു പിതാവു നിശ്ചയിച്ചിരിക്കുന്ന പ്രകാരം അവൾ പറഞ്ഞു. ഉടൻ കുശദ്ധ്വജനെ ശംഭു വധിച്ചു. ആഗ്രഹസിദ്ധ്യർത്ഥം വിഷ്ണുവിനെ തന്റെ ഭർത്താവായി ലഭിക്കുന്നതിനു വേദവതി ജടാവല്ക്കലം ധരിച്ചു തപസ്സുചെയ്തു. വീണ്ടും രാവണൻ ദിഗ്വിജയം കഴിച്ചുവരുന്നമദ്ധ്യേചെന്നു ഭാര്യയാവാൻ നിർബന്ധിച്ചു. വിഷ്ണുവിനേക്കാൾ യോഗ്യനായ തന്റെ വിരൽകൊണ്ടു അവളുടെ തലമുടി തൊട്ടുനോക്കി. ആ മുടിയെ ഉടൻ കോപിഷ്ഠയായ വേദവതി മുറിച്ചുകളഞ്ഞു് ‘നിന്റെ വധത്തിനു കാരണഭൂതയായി ഞാൻ ജനിക്കും’ എന്നു ശപിച്ചിട്ടു രാവണന്റെ മുമ്പാകെ അവൾ അഗ്നിപ്രവേശം ചെയ്തു. സീതയായതു ഈ വേദവതിതന്നെ.
- ഇനിയൊരാൾ പറഞ്ഞറിയേണ്ടതായ ആവശ്യമില്ലെന്നും സ്ഥിരമായി വിശ്വസിപ്പാനുള്ളതു ഈ പറയുന്നതുതന്നെന്നും മറ്റൊരാളെ ധരിപ്പിക്കാനായി ഒരാൾ പറയുന്ന വാക്കു്
- വേദങ്ങളിലുള്ള ശാസനങ്ങൾ
- വിശേഷണം:
- വേദത്താൽ വിധിക്കപ്പെട്ട
- സമുന്തു
- ജൈമിനി
- പൈലൻ
- ശുകൻ. (ഇവർ നാലുപേരും പ്രധാനികൾ)
- ഋക്കിനു ശാഖ 21
- യജുസ്സിനു 150
- സാമത്തിനു 1000
- അഥർവത്തിനു 50. (ഓരോ ശാഖയ്ക്കു ഓരോ ഉപനിഷത്തുമുണ്ടു്)
- വേദത്തെ നാലാക്കിപ്പകുത്ത ഒരു മഹർഷി. വേദങ്ങളെ വിഭജിച്ചതുകൊണ്ടു് ഈ പേർ വന്നു
ക്കുവാൻ നിർമ്മലൻജമദഗ്നിനന്ദനനായ
ശേഷം * ധർമ്മസ്ഥാപനകരൻ ചിന്മ
യൻ ജഗന്മയൻ കന്മഷഹരൻ വേദ
വ്യാസനായതും നാഥൻ’
- വേദാന്തം
- ശിക്ഷ
- വ്യാകരണം
- ഛന്ദസ്സ്
- നിരുക്തം
- ജ്യോതിഷം
- കല്പം ഇവ 6-ഉം വേദാംഗങ്ങൾ = വേദത്തിന്നുള്ള അവയവങ്ങൾ ആകുന്നു
- വേദാർത്ഥതത്വം ഗ്രഹിച്ചു വേദോക്തമായ കർമ്മത്തെ വഴിപോലെ അനുഷ്ഠിച്ചു മേന്മയെ നേടുന്നതിനു നമ്മെ സഹായിക്കുന്ന മറ്റു ചില സാഹിത്യങ്ങൾ ആകുന്നു വേദാംഗങ്ങൾ, - അവയിൽ 1. ശിക്ഷ — ഇതു വേദങ്ങളുടെ ശരിയായ ഉച്ചാരണക്രമത്തെ പ്രതിപാദിക്കുന്നു. 2. വ്യാകരണം — വേദവാക്യങ്ങളുടെ പ്രയോഗത്തെയും പദങ്ങൾക്കുള്ള അർത്ഥവിശേഷങ്ങളെയും വാക്കുകളുടെ സാധുത്വാസാധുത്വത്തെയും പറ്റി പ്രതിപാദിക്കുന്നു. 3. ഛന്ദസ്സ് —വേദസൂക്തങ്ങളുടെ ഉച്ചാരണത്തിലുള്ള വിശേഷപ്പെട്ട മട്ടുകളെപ്പറ്റി പ്രതിപാദിക്കുന്നു. 4. നിരുക്തം — വാക്യങ്ങളിൽ വേദാർത്ഥം ഗ്രഹിക്കാൻ പ്രയാസമായുള്ള പദങ്ങളുടെ അർത്ഥവിശേഷങ്ങളെ വിസ്താരമായി വ്യാഖ്യാനിക്കുന്നു.
-
ജ്യോതിഷം – വേദോക്തങ്ങളായ കർമ്മങ്ങൾ അനുഷ്ഠിക്കുന്നതിനു ശുഭാശുഭങ്ങളായ കാലവിശേഷങ്ങളെ ഗ്രഹിപ്പിക്കുന്നതിനായി ഗ്രഹനക്ഷത്രാദികളുടെ ഗതിവിശേഷത്തെയും തന്നിമിത്തം കണക്കാക്കപ്പെടുന്ന സമയക്കണക്കിനേയും പറ്റി പ്രതിപാദിക്കുന്നു.
-
കല്പം – വൈദിക കർമ്മാനുഷ്ഠാനത്തിൽ യജുർവേദത്തിൽ ചുരുക്കിപ്പറഞ്ഞിട്ടുള്ള കർമ്മചടങ്ങുകളെത്തന്നെ വിശദമായി പ്രതിപാദിക്കുന്നു. ഇവയ്ക്കു ശ്രൗതസൂത്രങ്ങൾ എന്നും പറയാറുണ്ടു്.
-
- സരസ്വതീനദി
- വിശേഷണം:
- വേദം ആത്മാവായുള്ള
- സരസ്വതി. വേദംതന്നെ ആത്മാവായുള്ളവൾ എന്നർത്ഥം.(അക്ഷരരൂപിണി എന്നു ഇതുകൊണ്ടു വ്യക്തം)
- വേദാന്തം പഠിച്ചവൻ
- ദൈവം
- വേദാന്തം പഠിച്ചവൻ
- ഒരു ദർശനം
- വേദസാരം
- വേദത്തിന്റെ ഒരു ഭാഗം
- വേദാന്തം – വേദത്തിന്റെ അന്തം. (അവസാനഭാഗം). പ്രധാനമായ ആറു ദർശനങ്ങൾ വേദത്തിനുള്ളതിൽ ഒടുവിലത്തേതു്, ഒരു ഉപനിഷത്തു്. ഇങ്ങിനെ ഇതിനു പേർ പറയുന്നതു വേദസാരങ്ങൾ മുഴുവനും ഇതിൽ അടങ്ങുന്നതു കൊണ്ടുതന്നെ. ജൈമനി മഹർഷിയുടെ പൂർവ്വമീമാംസയുടെ ഉത്തരഭാഗമാണെന്നു ഭ്രമിച്ചു ചിലർ ഈ ഭാഗത്തെ ഉത്തരമീമാംസ എന്നു വ്യവഹരിക്കുന്നതു ശരിയല്ലാത്തതാകുന്നു. വേദാന്തമെന്നു ഈ ഭാഗത്തെ പ്രത്യേകം എടുത്തുപറയുന്നതു വേദാന്തങ്ങളുടെ അവസാനത്തിൽ ഉപനിഷത്തുക്കൾ വിവരിച്ചിട്ടുള്ളതിൽ സ്ഥാപിതമായ ഭാഗമായതുകൊണ്ടാകുന്നു.
- ഒരു പുസ്തകം
- വേദസാരത്തെ പഠിച്ചവൻ
- വേദത്തെ പഠിക്ക
- ഹോമത്തിനായി കെട്ടിപ്പൊക്കീട്ടുള്ള സ്ഥലം, പരിഷ്കൃതഭൂമി,
- രാജധാനിയുടേയും മറ്റും നടുമുറ്റത്തു സമചതുരമായുണ്ടാക്കി അലങ്കരിച്ചിട്ടുള്ള തറ
- ബലികഴിക്കുന്നതിനുള്ള തറ
- മുദ്രമോതിരം
- സരസ്വതി
- പണ്ഡിതൻ
- പരിശുദ്ധമായ ചുറ്റിലുമുള്ള തറ
- ക്ഷേത്രത്തിന്റെ ചുറ്റും ഭിത്തിയോടു് ചേർത്തു വിളക്കു തറപ്പാൻ ഉണ്ടാക്കീട്ടുള്ള മരക്കൂട്ടു്
- അറിയുന്നു
- വിചാരിക്കുന്നു
- ബ്രാഹ്മണൻ
- വിശേഷണം:
- വേദത്തിൽ പറഞ്ഞിരിക്കുന്ന
- വിശേഷണം:
- അറിയത്തക്ക
- അറിയപ്പെടേണ്ടുന്ന
- തുളക്കുന്നവൻ
- കൊത്തമ്പാലരി (ഉണങ്ങിയതു്)
- കച്ചോലം, ഞെരിഞ്ഞാംപുളി
- തുളയ്ക്ക
- രത്നം തുളയ്ക്കുന്ന സൂചി
- കസ്തൂരി
- ഉലുവാ
- തുളയ്ക്ക
- ചെറുകച്ചോലം
- കച്ചോലം
- കസ്തൂരി
- ബ്രഹ്മാവു്
- സൃഷ്ടിക്കുന്നവൻ എന്നർത്ഥം.
- വിഷ്ണു
- വിധാനം ചെയ്യുന്നവൻ എന്നർത്ഥം.
ബുധേ ച പരമെഷ്ഠിനി’
- ബ്രഹ്മാവു്
- വിശേഷണം:
- വേധിക്കുന്ന.(ധീ
- ധിനി
- ധി)
- തുളയ്ക്കുന്നു
- വിശേഷണം:
- തുളയ്ക്കപ്പെട്ട
- അട്ട
- ഉലുവാ
- വിശേഷണം:
- തുളയ്ക്കത്തക്ക
- ലാക്കു്
- അംഗൻ എന്ന നൃപനു സുനീഥയിൽ ജനിച്ചവൻ.(വേണൻ എന്നതു നോക്കുക)
- ഒരു പച്ചമരുന്നു്
- കഫപിത്തങ്ങളെ ശമിപ്പിക്കും. രുചികരമാണു്.
സംസ്കൃതം: ഗ്രീഷ്മസുന്ദരകം
- മഴ കുറയുന്ന കാലം
- വൃശ്ചികം മുതൽ ആറു മാസം.
- ചെരിപ്പന്തൽ
- ത്രാസ്സിനുണ്ടാകുന്ന ഒരു വ്യത്യാസം
- കള്ളത്രാസ്സിന്റെ അവസ്ഥ
- രാജാവു്
- ഉദാ:വേന്തർ കോൻ(രാമചരിതം)
- വ്യാഴൻ
- ഒരുവക പാമ്പു്
- (പാമ്പു് എന്ന ശബ്ദം നോക്കുക.)
- വിറയൽ
- വിറയൽ
- വിറയലോടു കൂടിയിരിക്കുന്നവൻ
- വിറയ്ക്കുന്നു
- വിശേഷണം:
- വിറയ്ക്കുന്ന
- ഒരു വൃക്ഷം
- ആര്യവേപ്പു്
- തണ്ണീർദാഹം, ചുമ, ജ്വരം മുതലായവയ്ക്കു് നന്നു്. ഇല-കണ്ണിനു നന്നു്. പഴുത്തയില വ്രണത്തിനു അത്യുത്തമം. സംസ്കൃതം: നിംബം. തമിഴ്: വേപ്പമരം. ഇംഗ്ലീഷ്: Nimb tree നിംബ് ട്രീ.
വേപ്പെണ്ണ- കഫം, വ്രണം, കുഷ്ഠം, ജ്വരം, പ്രമേഹം, അർശസ്സ്, ശിരോരോഗം, വീക്കം, കൃമി ഇവയ്ക്കു നന്നു്.
- വേക്കുക
- ആടിനടക്കുക
- വേപ്പു വൃക്ഷത്തിന്റെ ഇല
- നാരകത്തിലയും മുളകും ഉപ്പുംകൂടി ഉരലിലിട്ടു് ഇടിച്ചുപൊടിച്ചു വെക്കുന്നതു്
- കരിവേപ്പിലയും മറ്റും കൂട്ടിയുണ്ടാക്കുന്ന ചമ്മന്തിക്കറിയെന്നും, ഉപ്പും വറ്റൽമുളകും കൂട്ടി പൊടിച്ചുണ്ടാക്കിയ ചമ്മന്തിക്കറിയെന്നും അഭിപ്രായം കാണുന്നുണ്ട്.
- വേപ്പിൻ കുരുവിൽ നിന്നും എടുക്കുന്ന എണ്ണ
- നെയിത്തുകോൽ
- ഒരങ്ങാടി മരുന്നു്
- വേപ്പു്
- ഒരു വൃക്ഷം
- ഒരങ്ങാടി മരുന്നു്
- ഒരു പക്ഷി
- രാമച്ചം
- തക്കാരി വഴുതിന
- കുങ്കുമം
- സമൂലം (പ്രാചീനമലയാളം:)
- മധു
- തേൻ
- തേമൊഴി
- സുന്ദരി എന്നർത്ഥം
- അടിസ്ഥാനമിടുക
- വൃക്ഷങ്ങളുടേയും മറ്റും ചുവട്ടിൽ മണ്ണിൽ താണിരിക്കുന്ന ഭാഗം
- വേർ എന്നതു വൃക്ഷത്തിന്റെ മൂട്ടിൽ നിന്നും കീഴ്പ്പോട്ടു ഭൂമിയിലേക്കു പോകുന്ന ഭാഗമാകുന്നു. ഇതിൽനിന്നും ഉപവേരുകൾ പുറപ്പെട്ടു പലവഴിയും പോകുന്നു. നേരെ കീഴ്പ്പോട്ടു പോകുന്നതിനെ നാരായവേരെന്നും തള്ളവേരെന്നും പറയുന്നു. വേരുകൊണ്ടുള്ള ഉപയോഗങ്ങൾ വൃക്ഷങ്ങളെ ഭൂമിയിൽ സ്ഥിരമായി നിറുത്തുകയും മറ്റുമാകുന്നു.
- മൂലം
- ചുവടു്
- കാരണം
- പര്യായപദങ്ങൾ:
- ശിഫാ
- ജടാ.
- മധുരമുള്ള
- വേർപെടുന്നു. (സകര്‍മ്മകക്രിയ:വേർതിരിക്കുന്നു)
- വേർപാടു്
- ഒന്നിച്ചിരിക്കുന്ന സാധനം പലതായിട്ടുതീരുക
- അടുത്തിരിക്കുന്നവരിൽ ആരെങ്കിലും അകലേപോവുക
- വേറെ ആയിത്തീരുക
- വേർപെടുന്നു. (സകര്‍മ്മകക്രിയ:വേർപിരിക്കുന്നു)
- വേറെ ആകുന്നു. (സകര്‍മ്മകക്രിയ:വേർപെടുക്കുന്നു
- വേർപെടുത്തുന്നു). (വേർവിടുക്കുന്നു
- വേർവിടുത്തുന്നു)
- തൊഴിൽ, ജോലി
- അദ്ധ്വാനം, പ്രയത്നം, പ്രയാസം
- തീരം
- വേള, സമയം
- സമുദ്രം
- ആറ്റുമട്ട
- അരികു്
- സമുദ്രതീരം
- രാജഭോജനം
- അനായാസമരണം
- വലിയ തടിയുള്ള ഒരുവക വൃക്ഷം
- ദാസൻ
- വേല ചെയ്യുന്നവൻ. (സ്ത്രീ - വേലക്കാരി)
- വേലകളി
- ഒരുവക കളി
- വേലന്റെ സ്ത്രീ
- പറതട്ടി ഓതുന്നവൻ
- ചുണ്ണാമ്പുണ്ടാക്കുന്നവൻ
- പ്രയത്നം
- പണിപ്പെടാതെ
- മഹാലക്ഷ്മി, കടൽകന്യാ
- ദാസി. (പ്രാചീനമലയാളം:)
- വേലതുള്ളൽ ആരംഭിക്ക
- വേലിയിറക്കം
- വേല തുള്ളിക്കേറുക
- വേലിയേറ്റം
- സുബ്രഹ്മണ്യൻ
- സമുദ്രതീരം
- സമുദ്രത്തെ ലംഘിക്കുന്നതു്
- ധാരാളമായുള്ളതു്
- പറമ്പിലും മറ്റും കന്നുകാലികൾ കടക്കാതിരിപ്പാൻ പത്തൽ
- മുള
- മുള്ളു മുതലായവകൊണ്ടു ചുറ്റും വളച്ചു കെട്ടുന്നതു്
- പര്യായപദങ്ങൾ:
- പ്രാചീനം
- വേലി കടപ്പാനുള്ള ഒരു പണി
- നീക്കുവാതൽ
- ഉഴാൽപടി
- ഒരു തൈ
- ഒരു പക്ഷി
- ഒരു വള്ളി
- ചുമ, കുഷ്ഠം, ജ്വരം മുതലായവയ്ക്കു നന്നു്. സംസ്കൃതം:-ഇന്ദീവരം. തമിഴ്:-ഉത്താമണി.ഇംഗ്ലീഷ്:-Asparagus Racemoses.
- വേലി പൊളിഞ്ഞ സ്ഥലം
- കടലിറക്കം
- വലിച്ചിൽ
- സമുദ്രജലം പൊങ്ങുക
- ചന്ദ്രോദയത്തിങ്കലുണ്ടാകുന്ന സമുദ്രജലവർദ്ധന
- നിത്യവും കിഴക്കോട്ടു തിരിയുന്ന ഭൂമിയെ ചുറ്റുന്നതിനായി പടിഞ്ഞാറായിട്ടു ഗമിക്കുന്ന ചന്ദ്രൻ ആ വഴിയായി ജലങ്ങളെ ആകർഷിക്കുന്നതുകൊണ്ടു വേലിയേറ്റവും ഇറക്കവുമുണ്ടാകുന്നു.
- ഒരായുധം
- വേലുള്ളവൻ
- കൊടിമുളകു്
- മുളകു്
- വിഴാൽവൃക്ഷം
- വിഴാലരി
- വിശേഷണം:
- ചുറ്റും അയക്കപ്പെട്ട
- ഇളക്കപ്പെട്ട
- ഇളക്കുന്ന
- വളഞ്ഞ
- അഗ്നികൊണ്ടുണ്ടാകുന്ന പാകം
- ഉഷ്ണം, ചൂടു്
- പരിഭ്രമം
- വ്യാകുലം, തിടുക്കം
- സംഭൂമം, ശങ്ക
- തീകൊണ്ടു പാകം വരുന്നു
- (സകര്‍മ്മകക്രിയ:വേവിക്കുന്നു).
- ഉത്തരത്തിന്നു താഴെ പണിതു വെക്കുന്ന ഒരു പലക
- ഒരു വൃക്ഷം
- വെന്തേക്കു്
- ചൂടുണ്ടായിട്ടു്. (പ്രാചീനമലയാളം:)
- ഉഷ്ണിക്കുന്നു
- ചുടുന്നു
- മറ
- അല്പസരസ്സ്
- ചെറുകുളം
- ചിറക്കുഴി
- പ്രവേശനം
- വേശ്യാഭവനം
- ഭവനം
- അലങ്കാരം
- വെട്ടിക്കുതിര
- ചിറക്കുഴി
- പുരയുടെ മുറ്റം
- ഭവനം
- തേവിടിച്ചി
- എല്ലാടവും ചെല്ലുന്നവൾ എന്നർത്ഥം. മറ്റു
- പണം ഒന്നിനേമാത്രം നോക്കി പുറത്തേക്കുമാത്രം അനുരാഗത്തെ കാണിക്കുന്നതാണു് വേശ്യയുടെ പ്രധാന ലക്ഷണം.
- അതിവിടയം
- പര്യായപദങ്ങൾ:
- -വാരസ്ത്രീ
- ഗണിക
- രൂപാജീവ.
- തേവിടിശ്ശിത്തെരുവു്
- വിടൻ
- മഞ്ഞൾ
- വേശ്യകളുടെ ആചാരം
- വ്യഭിചാരം
- പ്രവേശനം
- പൊന്നാവീരം
- കൊത്തമ്പാലയരി (ഉണങ്ങിയതു്)
- മറുവേഷം ചമഞ്ഞു നടക്കുന്നവൻ
- അലങ്കാരം
- ആഭരണം
- മറുവേഷം
- കറികളെ പരിഷ്കരിക്കാനുള്ള ഏതാനും സാധനങ്ങൾ.
- (വേസവാരം എന്നതു നോക്കുക).
- തിരുവട്ടപ്പശ
- വിശേഷണം:
- ചുറ്റുന്ന
- തലപ്പാവു്
- വേലി
- ഇലവിൻപശ
- മുത്തങ്ങ
- ചുറ്റൽ
- വേലി
- തലപ്പാവു്
- ഗുഗ്ഗുലു
- അരഞ്ഞാൺ
- ചുറ്റൽ
- വേലി
- തലപ്പാവു്
- മരക്കറ, പശ
- പയിനെണ്ണ
- അംഗവസ്ത്രം
- ഉത്തരീയം
- ചുറ്റുന്നു
- വിശേഷണം:
- ചുറ്റപ്പെട്ട
- ചുറ്റുക
- കറികളെ പരിഷ്കരിക്കുന്നതിനായി അവയിൽ ചേർത്തുവരുന്ന മുളകുപൊടി
- മഞ്ഞപ്പൊടി
- കായം
- ജീരകം
- കടുവറവു മുതലായതു്.
- വേശവാരം, വേഷവാരം ഇവ പാഠങ്ങൾ.
- ഇടുകിടാവിട്ട പശു (മച്ചിപ്പശു)
- അവസരം
- ഒരു തൈ
- കുശവൻ
- വിവാഹം
- ചില ബ്രാഹ്മണർക്കു മാത്രം വിവാഹത്തിന്നു പറയുന്ന പേർ
- വിവാഹം ചെയ്യപ്പെട്ട ഭാര്യ
- ഒരു കായലിന്റെ പേർ
- ജന്തുക്കൾ തമ്മിൽ ചേരുന്നു
- കല്യാണം കഴിക്കുന്നു, സംബന്ധം ചെയ്യുന്നു
- ബ്രാഹ്മണൻ വിവാഹം ചെയ്യുന്നു. (കാരണക്രിയ:വേൾപ്പിക്കുന്നു)
- സംബന്ധം
- വേർപെടുന്നു. (സകര്‍മ്മകക്രിയ:വേറാക്കുന്നു).
- വേർപെടുന്നു. (സകര്‍മ്മകക്രിയ:വേറിടുവിക്കുന്നു).
- വേറെയാകുന്നു
- വിശേഷണം:
- വേറേയുള്ള
- മറ്റൊരു പങ്കു്
- മറുപക്ഷം
- വേർതിരിയുക
- പക്ഷഭേദം
- വിശേഷണം:
- മറ്റേ
- വേറായി
- മറ്റൊരുത്തൻ. (സ്ത്രീ:മറ്റൊരുത്തി).
- വെറുപ്പോടുകൂടിയ വാക്കു്
- വേലന്റെ ഓത്തു്
- ഒരുവക നെല്ലു്
-
— ഭോജ്യവർഗ്ഗത്തിൽ ചേർന്ന ശാലി.
- ഒരുമാതിരി വലിയ പുല്ലു്
- രക്തദോഷം, ചുട്ടുനീറൽ, തണ്ണീർദാഹം മുതലായവയ്ക്കു നന്ന്. സംസ്കൃതം: നളം.തമിഴ്: കൊരുക്കൈ, തണ്ടതമ്പുല്ലു്. ഇംഗ്ലീഷ്: Reed.
- ഒരു പക്ഷി
- സംസ്കൃതം: ചാതകം.തമിഴ്: ചാതകപ്പുള്ളു്.
- സ്നേഹം
- ബന്ധുത
- യാഗം
- പാദപൂരണത്തിനും മറ്റും പ്രയോഗിക്കുന്നതു്
- മാറിടത്തിൽ വിലങ്ങത്തിലിട്ട മാല
- വികക്ഷത്തിൽ (ഉരസ്സിൽ) ഭവിച്ചതു വൈകക്ഷകം. വൈകക്ഷികം, വൈകക്ഷ്യകം ഇവ പാഠങ്ങൾ. പൂണുനൂൽ മാതിരി ഇടുന്ന മാല.
- രത്നങ്ങൾ തേച്ചു നന്നാക്കുന്നവൻ
- യമപുരി
- (സൂര്യന്റെ പുത്രൻ)
- കർണ്ണൻ
- കാലൻ
- വികലത, കുറവു്
- മുടന്തു്, അംഗഹീനത
- ശേഷിയിലായ്മ
- വയ്യംകത
- താമസിക്കാതെ
- വേഗത്തിൽ
- മാറ്റം
- വൈകുന്നേരം
- ഇടവമാസം
- വൈശാഖമാസം
- വേഗത്തിൽ
- താമസിക്കുക
- നേരമാവുക
- വിഷ്ണു
- വികുണ്ഠയുടെ പുത്രൻ എന്നർത്ഥം. (വികുണ്ഠ, ശുഭ്രൻ എന്ന മഹർഷിയുടെ ഭാര്യയാണു്).
- വിഷ്ണുലോകം, വിഷ്ണുസ്വർഗ്ഗം (വൈഭ്രം)
- (വെളുത്ത) ചെറുതുളസി
- താമസിക്കുന്നു
- നേരമാകുന്നു
- (സകര്‍മ്മകക്രിയ:വൈകിക്കുന്നു).
- അസ്തമനസന്ധ്യാ സമയം.
- വിശേഷണം:
- മാറപ്പട്ട
- നീരസം
- വികാരം
- വിശേഷണം:
- മാറ്റിയ
- വികൃതിയെ സംബന്ധിച്ച
- ആകൃതികൊണ്ടോ മനസ്സുകൊണ്ടോ മാറ്റം വന്ന
- മാറ്റം
- നീരസം
- വൈകുക
- താമസിക്കുക
- ഒരുവക രത്നം
- പൊടി വൈരം
- ക്ഷയം, കുഷ്ഠം, വിഷം, ജ്വരം മുതലായവയ്ക്കു നന്നു്.
- പാരവശ്യം
- ദുഃഖം
- മനസ്സുമടുപ്പു്
- (വൈക്ലവ്യം എന്നുമാകാം).
- വാക്കിന്റെ ഒരു പുറപ്പാടു
- സാധാരണ സംസാരം
- വാനപ്രസ്ഥൻ
- മീൻ
- ഗൃഹസ്ഥാശ്രമം കഴിഞ്ഞു വാനപ്രസ്ഥാശ്രമം സ്വീകരിച്ചു വനത്തിൽ വന്നു താമസിക്കുന്ന സ്ത്രീ
- ഗുണമില്ലായ്മ
- താഴ്ന്നനില
- വ്യസനം
- ദുഃഖം
- വിചിത്രത, കൂടിക്കലർച്ച നിമിത്തമുള്ള ഒരു ഭംഗി
- അത്ഭുതം
- ദുഃഖം
- നിരാശ
- പ്രസവമാസം
- ഇന്ദ്രൻ
- ഇന്ദ്രന്റെ കൊടി
- ഇന്ദ്രന്റെ മാളിക
- കൊടി
- ഗൃഹം
- കൊടിക്കൂറ
- പുഴമുഞ്ഞ
- ഒരു നീതിശാസ്ത്രപുസ്തകം, ഒരഭിധാനഗ്രന്ഥം
- മുഞ്ഞ
- വിഷ്ണുവിന്റെ മാല
- പുഴമുഞ്ഞ (തഴുതാവൽ)
- കൊടിക്കൂറക്കാരൻ
- കൊടി
- ജാതിവ്യത്യാസം, ഭിന്നജാതിത്വം
- സാധാരണയുള്ള സ്വഭാവത്തിൽ നിന്നുണ്ടാകുന്ന വ്യത്യാസം
- അഴിമതി
- ദുർന്നടപ്പൂ
- വിശേഷണം:
- സാമർത്ഥ്യമുള്ള
- കപടഭക്തിയുള്ളവൻ
- നവരത്നങ്ങളിൽ ഒന്നു്
- ശൂലം, നേത്രരോഗം, ഗുല്മം, വിഷം മുതലായവയ്ക്കു നന്നു്. ധരിച്ചാൽ പാപഹരമാണു്. സംസ്കൃതം: വൈദൂര്യം. തമിഴ്: വൈടൂരിയം.ഇംഗ്ലീഷ്: Cat’s eye.
- വിശേഷണം:
- വേണുവെ (മുളയെ) സംബന്ധിച്ച
- മുളംകമ്പു്
- ഇല്ലിക്കമ്പു്
- മുളനെല്ലു്
- കുഴൽ വിളിക്കുന്നവൻ
- വേണുവാദ്യക്കാരൻ
- വീണവായിക്കുന്നവൻ
- ആനത്തോട്ടി
- കള്ളം
- സേവിക്കുന്നവൻ
- വേലക്കാരൻ
- കണിയിൽ പക്ഷിമൃഗങ്ങളെ പിടിക്കുന്നവൻ
- മാംസം തിന്നുന്നവൻ
- യമലോകത്തിനു ചുറ്റുമുള്ള നദി, (നരകം), നരകത്തിലുള്ള ഒരു നദി
- അക്കരകടക്കാൻ പ്രയാസമുള്ളതു് എന്നർത്ഥം.
‘വഴിമദ്ധ്യത്തിൽ കൂടിയൊഴുകീടുന്നതായി ഭയമാംവൈതരണിപ്പുഴയുണ്ടവിടത്തിൽ * ഘോരമായതുകണ്ടാൽസന്താപമേറെയുണ്ടാം പാരംപേടിയാമതിൻ വാർത്തകളോർത്തുകണ്ടാൽ * നൂറുയോജനയുണ്ടുവിസ്താരമതിന്നഹൊ ചോരയുംചലമിവനിറഞ്ഞങ്ങൊഴുകുന്നു * അസ്ഥിതൻ കൂട്ടമല്ലോതീരമായീടുന്നതു അത്യന്തം ദുർഗ്ഗമയെന്നറികവൈനതേയ * കേൾക്കെടൊചളിയതിൽ രക്തമാംസങ്ങളല്ലൊ ഒർക്കിലോപാപികൾക്കുകടക്കാനേറ്റംപണി * ഭോഷ്കല്ലകേശങ്ങളാം ചണ്ടിപ്പായലുമുണ്ടങ്ങത്യഗാധയായേറ്റം ദുസ്തരയെന്നേവേണ്ടു * ഉഗ്രങ്ങളായീടുന്ന നക്രങ്ങൾ വളരെയുണ്ടെത്രയുംഘോരമായപക്ഷിക്കുട്ടവുമുണ്ടു് * പൊയ്യല്ലഖഗേശ്വര വരുന്നപാപിയെക്കണ്ടയ്യയ്യോ പാരമാവിപൂണ്ടതുംപുകയുന്നു * തീയുകത്തീടുമടുപ്പത്തിരിക്കുന്നപാത്രെ നെയ്യതുപോലെയെന്നുധരിക്കമനതാരിൽ * സൂചിപോലവെയുള്ളമുഖങ്ങളോടു മതിഘോരങ്ങളായീടുന്നപുഴുക്കളേറെയുണ്ടു് * വലുതാം കഴുകുകൾകാക്കകളിവകളും വളരെയുണ്ടവറ്റിൻകൊക്കുകൾവജ്രംപോലാം * അട്ടകൾമത്സ്യങ്ങളുമാമകൾമകരങ്ങൾ ഒട്ടേറെശ്ശിംശുമാരങ്ങളുമങ്ങതി - ലുണ്ട് * കളിയല്ലേറ്റംമാംസംപിളർക്കുന്നവകളാം ജലജന്തുക്കളെല്ലാമുണ്ടല്ലൊ നദിയതിൽ”
— ഇത്യാദി നോക്കുക
-
— ഗാരുഡപുരാണം ഭാഷ.
- രാക്ഷസജാതിയുടെ അമ്മ
- ദുർഘടസ്ഥലം
- കലിംഗരാജ്യത്തേ ഒരു നദി
- ആനക്കൂട്ടം
- വിശേഷണം:
- യാഗസംബന്ധമുള്ള
- ശുദ്ധമുള്ള
- മേൽക്കെട്ടി
- വിസ്താരം
- വേലി
- രാജാക്കന്മാരെ പാടിയുണർത്തുന്നവൻ
- വേതാളത്തിന്റെ ദാസൻ
- ക്ഷുദ്രക്കാരൻ
- ശകാരം
- വേലൻ
- വിശേഷണം:
- വിദ്വാനെ സംബന്ധിച്ച (സ്ത്രീ:വൈദി).
- സാമർത്ഥ്യം
- ബുദ്ധി
- നിമിഷം
- ധൗമ്യമഹർഷിയുടെ ഒരു ശിഷ്യൻ
- ‘ഇദ്ദേഹത്തിന്റെ ശിഷ്യൻ ഉദങ്കമഹർഷി’
- വിദർഭരാജാവ്
- ഉപായവാക്ക്
- വിദർഭന്റെ മകൾ, ദമയന്തി
- രുക്മിണി
- അഗസ്ത്യന്റെ ഭാര്യ
- വിദർഭരാജാവിന്റെ ഒരു പ്രമാണം
ലവനീപുത്രിപണ്ടെന്നപോലെ’
- ഒരുവക അപ്പം
- വിശേഷണം:
- വേദത്തെ സംബന്ധിച്ച
- 1101–1701
- ആര്യന്മാർ സിന്ധുനദീതീരത്തിൽ അധിവസിച്ചു തുടങ്ങിയതും, ഋഗ്വേദസൂക്തങ്ങളെ രചിച്ചതും ഇക്കാലത്താണ്.
- വൈദികന്റെ അവസ്ഥ
- വേദം വേണ്ടുംവണ്ണം അഭ്യസിച്ചവൻ
- മലയാള ബ്രാഹ്മണർക്ക് വിധിനിശ്ചയിക്കുന്ന ആറു ബ്രാഹ്മണർക്കും കൂടെയുള്ള പേർ
- വൈവസ്വതമനുവിന്റെ ഒരു പുത്രൻ
- വിദുഷത
- വിദ്വത്ത്വം
- അറിവു്
- പഠിപ്പു്
- വൈഡൂര്യം
- അന്യദേശക്കാരൻ
- ചെട്ടി, കച്ചവടക്കാരൻ
- വൈശ്യൻ
- വിദേഹരാജാവിന്റെ മകൻ
- സീത, ശ്രീരാമന്റെ ഭാര്യ
- വൈശ്യസ്ത്രീ
- തിപ്പലി
- ഗോരോചന
- ആറ്റുഞാവൽ
- വിശേഷണം:
- വേദസംബന്ധമായുള്ള
- വൈദ്യസംബന്ധമായുള്ള, ഔഷധത്തേ സംബന്ധിച്ച
- വൈദ്യൻ
- തൊലി
- ഇല
- പൂവു്
- കായു്
- വേരു് ഇവ 5-ം
- ചികിത്സക്കാരൻ
- അഷ്ടാംഗഹൃദയം
- ചിന്താമണി മുതലായ വൈദ്യപുസ്തകങ്ങൾ
- ഒരു വൈദ്യഗ്രന്ഥം
- വൈദ്യശ്രേഷ്ഠൻ
- ശിവൻ
- ധന്വന്തരി
- ചികിത്സക്കാരൻ, ആയുർവേദവിദ്യയെ അധ്യയനം ചെയ്യുന്നവൻ എന്നർത്ഥം
- വിദ്വാൻ
- വേദത്തെ അനുസരിച്ചു നടക്കുന്നവൻ
- ദർശനം
- സ്പർശനം
- പ്രശ്നം
പരീക്ഷേതചരോഗിണഃ’
- വൻകൊന്ന
- ചികിത്സ
- ആടലോടകം
- ശാസ്ത്രജ്ഞത്വം
- നിസ്സന്ദേഹത്വം
- പാപവൈമുഖ്യം
- കർമ്മകൗശലം ഇവ 4-ം
- അഷ്ടാംഗഹൃദയവും മറ്റും
- ധാര
- പിഴിച്ചിൽ
- കളിതേപ്പു്
- കിഴി ഇവ 4-ം
- ആടലോടകം
- കാകോളി
- വിശേഷണം:
- ഇടിവാളിനെ സംബന്ധിച്ച
- വിദ്യുത്തിൽ (മിന്നലിൽ) നിന്നു് ഉണ്ടാകുന്നതു്
- വിധർമ്മത, വ്യത്യാസം
- മര്യാദക്കേടു്
- ധർമ്മവ്യത്യാസം
- ഗുണവ്യത്യാസം, വ്യത്യാസപ്പെട്ട ഗുണം. വൈധർമ്മ്യം × സാധർമ്മ്യം
- വിധവയുടെ പുത്രൻ
- വിധവയുടെ അവസ്ഥ
- ഒരു മഹർഷി
- സനല്ക്കുമാരൻ. വിധാതാവിന്റെ (ബ്രഹ്മാവിന്റെ) പുത്രൻ എന്നർത്ഥം
- ബ്രഹ്മി
- വിധുരത
- ക്ഷോഭം
- കലക്കം
- ദു:ഖാനുഭവത്തിനു ഇടയാകത്തക്കവണ്ണമുള്ള സൂര്യചന്ദ്രന്മാരുടെ നില
- വിശേഷണം:
- വിധി അനുസരിച്ച
- മൂഢതയുള്ള
- മൂഢൻ. (അജ്ഞ എന്ന ശബ്ദം നോക്കുക)
- വിനതയുടെ പുത്രൻ, അരുണൻ
- ഗരുഡൻ
- കഴുവൻ
- ശൂദ്രനു ക്ഷത്രിയസ്ത്രീയിൽ ഉണ്ടായ പുത്രൻ
- ജ്യോതിഷക്കാരൻ
- ദാസൻ
- ചിലന്തി(ന്നി)
- വാഹനം
- നാരദൻ
- വിപഞ്ചി(വീണ)യെ ധരിക്കുന്നവൻ എന്നർത്ഥം
- വിപരീതം
- വൈപ്പാട്ടി
- ഋശ്യശൃംഗൻ എന്ന മഹർഷി. വിഭണ്ഡകന്റെ പുത്രൻ എന്നർത്ഥം
- രോമപാദൻ എന്ന ഭൂപന്റെ രാജ്യത്തിൽ 12 സംവത്സരം മഴയില്ലാതിരുന്നതിനാൽ ഋശ്യശൃംഗമുനിയെ വരുത്തുന്നതിനു രാജാവു കല്പിച്ചു കല്പനപ്രകാരം ദാസികൾ പുറപ്പെട്ടു. അവർ പല
- ഹാരങ്ങളെ ഫലങ്ങളാക്കിക്കൊടുത്തു വഞ്ചിച്ചു തന്ത്രത്തിൽ അദ്ദേഹത്തെ രാജ്യത്തിൽ കൊണ്ടുവന്നപ്പോൾ മഴയുണ്ടായി. അനന്തരം രാജാവ് സന്തോഷിച്ചു ‘ശാന്ത’ എന്ന ഒരു കന്യകയെ കല്യാണംകഴിച്ചുകൊടുത്തു. (ഈ കന്യക ദശരഥന്റെ മകളാണെന്നും രോമപാദൻ വളർത്തിവന്നിരുന്നു എന്നും കാണുന്നുണ്ട്).
- സാമർത്ഥ്യം, ശക്തി, പ്രാപ്തി
- ഭാഗ്യം
- സമ്പത്തു്
- മാഹാത്മ്യം
- ധനം
- സുഖാനുഭവം
- വിഷ്ണുസ്വർഗ്ഗം
- മഹാമേരുവിനു ഊന്നായിട്ടുള്ള നാലു പർവതങ്ങളിൽ ഒന്നിലുള്ള ഉദ്യാനം
- വിമനസത, മനസ്സുഖമില്ലായ്ക, മനസ്സിന്റെ ക്ഷീണത, മടി, ദുഃഖം
- രോഗം
- വിമലത
- നിർമ്മലത
- തെളിവു്
- കൊച്ചമ്മയുടെ മകൻ
- പിതാവ് വേറെ വേളികഴിച്ച വലിയമ്മ
- ചെറിയമ്മ ഇവരുടെ മകൻ.
- (വിമാതാ = വിരുദ്ധയായ മാതാ).
- വിശേഷണം:
- വിമാനത്തെ സംബന്ധിച്ച
- വിശേഷണം:
- ഉപേക്ഷിക്കപ്പെട്ട
- വിമുഖത
- നീരസഭാവം
- തമ്മിൽ മാറ്റം
- പ്രാചീനമലയാളം: ഭൂലോകം
- ഭൂമി.
- ഒരു വൃക്ഷം
- സൂര്യൻ
- വിശേഷണം:
- വ്യാകരണത്തെ പഠിച്ച
- വ്യാകരണത്തെ സംബന്ധിച്ച
- വ്യാകരണം മതിയാകുംവണ്ണം പഠിച്ചവൻ. (സ്ത്രീ:വൈയാകരണീ).
- വേല
പാകവൈയാഗ്ര്യമല്ലൊ’
- വിശേഷണം:
- പുലിത്തോൽകൊണ്ടു പൊതിഞ്ഞ. (ഘ്രൻ
- ഘ്രീ
- ഘ്രം)
- ലജ്ജയില്ലായ്ക
- മുരട്ടുസ്വഭാവം
- വിശേഷണം:
- വ്യാസനെ സംബന്ധിച്ച
- മധുരയിലെ ഒരു നദി
- ആദിത്യൻ
- സൂര്യൻ
- വിശേഷണം:
- വ്യവസായ സംബന്ധമായ
- ഒരുവക രത്നം
- ഒരു പച്ചമരുന്നു്
- രത്നങ്ങൾ ഉരച്ചു നന്നാക്കുന്നതിനുള്ള കല്ലു്
- വൈരംകൊണ്ടുള്ള സൂചി
- രത്നങ്ങൾ തുളക്കുന്ന സൂചി
- പകവീട്ടൽ
- ഉപദ്രവിച്ചതിനു പകരം ഉപദ്രവിക്കുക
- ആരൻപുളി
- ഇലിംപ
- സംസ്കൃതം: കർമ്മരംഗം.ഇംഗ്ലീഷ്: Carambola കരംബോലാ.
- വിരോധം
- ശണ്ഠ
- വജ്രം, ഒരു രത്നം
- എല്ലാ രോഗങ്ങളേയും ശമിപ്പിക്കും. മാരണവും ശോധനവും ശരിയാകാതെയിരിക്കുന്ന വൈരം ഭക്ഷിച്ചുപോയാൽ ആ വികാരത്തിൽ പശുവിൻപാലിൽ നെയ്യും തേനും പഞ്ചസാരയും ചേർത്തു സേവിക്ക. സംസ്കൃതം: ഹീരകം തമിഴ്: വയിരം ഇംഗ്ലീഷ്: Diamond ഡയമണ്ഡ്
- പകവീട്ടുക
- ഇങ്ങോട്ടു ചെയ്ത ഉപദ്രവത്തിന്നു തക്കവിധം അങ്ങോട്ടും പകരംവീട്ടുക
- രത്നങ്ങൾ തുളയ്ക്കുന്ന സൂചി
- നളൻ
- പണ്ടുണ്ടായിരുന്ന ഒരു രാജാവു്. വീരസേനന്റെ മകൻ എന്നർത്ഥം
- വിരസത
- നീരസഭാവം
- ശത്രു
- ഭൂമിയിൽ നിന്നും വൈരക്കല്ലു കുഴിച്ചെടുക്കുന്ന സ്ഥലം
- വിരാട്ടിനെ (രാജാവിനെ) സംബന്ധിച്ച
- ഒന്നിനെക്കുറിച്ചും സ്നേഹവും ആഗ്രഹവും ഇല്ലാത്തവൻ
- സന്യാസി
- വൈരാഗ്യമുള്ളവൻ
- യതമാനം
- വ്യതിരേകം
- ഏകേന്ദ്രിയം
- വശീകരം ഇവ 4-ം
- ഒന്നിനെക്കുറിച്ചും സ്നേഹവും ആഗ്രഹവും ഇല്ലായ്ക
- ഭർത്തൃഹരിയുണ്ടാക്കിയ ഒരു ഗ്രന്ഥം
- ഭൂനാഗം
- ഇന്ദ്രഗോപം
- നീർമരുതു്
- വിശേഷണം:
- ശത്രു
- വിശേഷണം:
- വിരിഞ്ചനെ (ബ്രാഹ്മാവിനെ) സംബന്ധിച്ച
- ബ്രാഹ്മാവിന്റെ പുത്രൻ
- വൈരിയുടെ അവസ്ഥ
- വിരൂപത
- അഭംഗി
- മഹാബലി
- മഹാബലി
- ബുദ്ധൻ
- സൂര്യന്റെ പുത്രൻ
- വിലക്ഷണത
- അത്ഭുതം
- വൈപരീത്യം
- എണ്ണയും മറ്റും വില്ക്കുന്നവൻ. വീവർധത്തെ വഹിക്കുന്നവൻ എന്നർത്ഥം
- നിറംകെടൽ, നിറഭേദം
- ജാതിഹീനത്വം
- ഏഴാമത്തെ മനു
- സൂര്യന്റെ പുത്രനും സൂര്യകുലസ്ഥാപകനുമായ ഇക്ഷ്വാകവിന്റെ പിതാവുമാണു്. വൈവസ്വതമനുവിന്റെ പുത്രന്മാർ - ഇളൻ, ഇക്ഷാകു, കുശനാഭൻ, ധൃഷ്ടൻ, നരിഷ്യന്തൻ, കുരൂഷൻ, ശയ്യാതി, പൃഷന്ധ്രൻ, നാഭാഗൻ.
- അന്തകൻ
- രുദ്രന്മാരിൽ ഒരുത്തൻ
- വിവസ്വാന്റെ പുത്രൻ, സൂര്യപുത്രൻ, യമൻ
- ഇപ്പൊഴത്തെ മന്വന്തരം
- വിവാഹത്തെ സംബന്ധിച്ച
- വിവശത
- ക്ഷീണം
- വിവിധത്വം
- വിശദത
- വെളുപ്പുനിറം
- തെളിവു്
- പ്രസന്നത
- വ്യാസന്റെ ശിഷ്യൻ
- ഒരു മഹർഷിയാണു്. വൈവസ്വതമന്വന്തരത്തിൽ പ്രഥമമഹായുഗത്തിലേ സ്വയംഭൂനാമകനായ വ്യാസന്റെ പ്രധാന ശിഷ്യൻ. യാജ്ഞവല്ക്യന്റെ മാതുലനും ഗുരുവുമാകുന്നു. ഇദ്ദേഹമാണു മഹാഭാരതം ജനമേജയനോടു പറഞ്ഞിട്ടുള്ളതു്. മഹാഭാരതകഥ വൈശമ്പായനമുനി പറഞ്ഞുകേട്ടതിൽ പിന്നെ രാജാവിനു ബ്രഹ്മഹത്യാപാപത്തിൽ നിന്നു മോചനം ലഭിച്ചു.
- നാശം
- കൊല
- ദുഃഖം
- ഇടവമാസം
- ഏവുകാരന്റെ ഒരു നില
- കടകോൽ
- ഇടവമാസം
- സുകൃതത്തിനായി വൈശാഖമാസം മുഴുവനും നേരത്തെ കുളിക്കുക
- ചെമന്ന തഴുതാമ
- വിശാരദത
- ബുദ്ധിസാമർത്ഥ്യം
- വേശ്യാവൃത്തി
- വിശേഷത
- വിശിഷ്ടത
- വൈശിഷ്ട്യങ്ങൾ 8 വിധം—പുഷ്പങ്ങളിൽ പിച്ചകം, നഗരങ്ങളിൽ കാഞ്ചി, നദികളിൽ ഗംഗ, കാവ്യങ്ങളിൽ മാഘം, പുരുഷന്മാരിൽ വിഷ്ണു, രാജാക്കന്മാരിൽ ശ്രീരാമൻ, കവികളിൽ കാളിദാസൻ, സ്ത്രീകളിൽ രംഭ.
- വൈശേഷികമതക്കാരൻ
- വൈശേഷികമതം
- കണാദന്റെ ദർശനങ്ങളിൽ ഒന്നു്
- വേശ്യാസ്ത്രീ
- നാലുജാതിയുള്ളവരിൽ മൂന്നാമത്തേവൻ.
- (കൃഷി, കച്ചവടം മുതലായവ തൊഴിൽ)
- വൈശ്യനെ ‘ബാഹുജൻ’ എന്നു പറയുന്നതിന്റെ താൽപര്യം കൈകൊണ്ടു വേലചെയ്യുന്നവൻ എന്നാകുന്നു. വ്യാപാരാദികളിൽ പ്രവേശിക്കുന്നവൻ വൈശ്യൻ.
- പര്യായപദങ്ങൾ:
- ഊരുവ്യൻ
- ഊരുജൻ
- ആര്യൻ
- ഭ്രമിസ്പൃക്കു്.
- കൃഷി
- കച്ചവടം മുതലായവ
- കൃഷി, പശുപാല്യം, വാണിജ്യം ഇവയെ വൈശ്യവൃത്തിത്രയം എന്നു പറയുന്നു.
- കുബേരൻ. വിശ്രവസ്സിന്റെ പുത്രൻ എന്നർത്ഥം. വടക്കേ ദിൿപാലകൻ, രാവണന്റെ ജ്യേഷ്ഠൻ. (രാവണൻ എന്ന പദം നോക്കുക)
- രാവണൻ
- പര്യായപദങ്ങൾ:
- കുബേരൻ
- ത്ര്യംബകസഖൻ
- യക്ഷരാട്ട്
- ഗുഹ്യകേശ്വരൻ
- മനുഷ്യധർമ്മാവു്
- ധനദൻ
- രാജരാജൻ
- ധനാധിപൻ
- കിന്നരേശൻ
- പൗലസ്ത്യൻ
- നരവാഹനൻ
- യക്ഷൻ
- ഏകപിംഗൻ
- ഐലവിലൻ
- ശ്രീദൻ
- പുണ്യജനേശ്വരൻ.
- പേരാലു്
- വിശ്വദേവന്മാരെ സംബന്ധിച്ച
- ബ്രാഹ്മണരുടെ ഒരു കർമ്മം
- ഇതു നടത്തുന്നതിനു നൂറു ബ്രാഹ്മണർക്കു ഹവിസ്സിനെ ആഹുതി ചെയ്യേണ്ടതാകുന്നു.
- വിശ്വസിക്കത്തക്ക
- അഗ്നി
- വിശ്വാനരമുനിയുടെ പുത്രൻ എന്നർത്ഥം.
- പരബ്രഹ്മം
- ജനങ്ങളില്ലാത്ത ദിക്കു്
- ക്ഷാമമുള്ള ദിക്കു്
- കൊടുവേലി
- ജഠരാഗ്നി
- ഉത്രാടം നക്ഷത്രം
- സമമല്ലാതെയാകുന്നു
- പ്രയാസപ്പെടുന്നു
- മരിയ്ക്കുന്നു
- വൈഷമ്മിക്കുന്നു എന്ന പദം സാധുവാണെന്നു് എനിക്കു തോന്നുന്നില്ല.
- സമമല്ലായ്ക
- പ്രയാസം, മരണം
- കഷ്ടപ്പാടു്
- ലോകത്തുള്ള ഇമ്പങ്ങളിൽ താൽപര്യമുള്ളവൻ
- ദഹിച്ച ശവച്ചാമ്പൽ
- ഒരു ലോകം
- വിശേഷണം:
- വിഷ്ണുവിനെ സംബന്ധിച്ച
- വിഷ്ണുമതക്കാരൻ
- അഷ്ടാദശപുരാണങ്ങളിൽ ഒന്നു്
- വരാഹകല്പത്തിൽ പരാശരൻ ധർമ്മമെല്ലാം പ്രതിപാദിച്ചിട്ടുള്ളതു്. വിഷ്ണുവിനെ പുകഴ്ത്തുന്നു. അവയവം വിഷ്ണുവിന്റെ വലതുകൈയാണു്. സാത്വികപ്രധാനമാകുന്നു. ഗ്രന്ഥത്തുക 23,000.
- ഏഴു മാതൃക്കളിൽ ഒന്നു്
- ശതാവരി
- (ശംഖപുഷ്പി എന്നും അഭിപ്രായം കാണുന്നു).
- മത്സ്യം
- വിവിധമാകുംവണ്ണം സഞ്ചരിക്കുന്നതുകൊണ്ടു ഈ അർത്ഥം വന്നു.
- നേരംപോക്കുകാരൻ
- നടൻ
- വഹിക്കുന്നവൻ
- ചുമക്കുന്നവൻ
- മണവാളൻ, ഭർത്താവു്
- തേർ നടത്തുന്നവൻ
- വഴികാണിക്കുന്നവൻ
- മുഗ്ദ്ധബോധവ്യാകരണത്തിന്റെ കർത്താവു്
- കുരുക്കുത്തിമുല്ല
- നറുംപശ
- ദേവകൾക്കോ പിതൃക്കൾക്കോ ബലികഴിക്കുമ്പോൾ പറയുന്ന ഒരു വാക്കു്
- വിശേഷണം:
- സ്പഷ്ടമായുള്ള, വെളിപ്പെട്ട
- പ്രത്യേകമായുള്ള
- വിദ്യയുള്ള
- സ്ഫുടത
- സ്പഷ്ടമാകുന്നു
- തെളിയുന്നു. (സകര്‍മ്മകക്രിയ:വ്യക്തമാക്കുന്നു)
- തെളിവു്, സ്ഫുടത
- (വ്യാകരണത്തിൽ) പൊതുവേ പല എണ്ണങ്ങൾക്കു ചേരുന്ന ഒറ്റപ്പദാർത്ഥത്തെ ‘ജാതി’ എന്നും ആ ജാതിയിലുൾപ്പെടുന്ന ഓരോ എണ്ണത്തേയും ‘വ്യക്തി’ എന്നും പറയുന്നു
- ഉദാ:(ജാതി) പട്ടണം. (വ്യക്തി) തിരുവനന്തപുരം.
- മൂർത്തി
- വിശേഷണം:
- ഭ്രമിച്ച
- വ്യാകുലപ്പെട്ട
- മറ്റൊരു കാര്യത്തിൽ പ്രവർത്തിച്ച മനസ്സോടുകൂടിയ
- വ്യാകുലത
- പരിഭ്രമം
- ഭയം
- കുഴപ്പം
- ദു:ഖം
- വ്യാകുലപ്പെടുന്നു
- താൽപര്യത്തോടെ
- കാൽ മുടവൻ
- തവള
- മറുകു്
- മുഖത്തുള്ള നിറഭേദം
- ഉരുക്കു്
- ഒരു ക്ഷുദ്രരോഗം
- മുഖത്തിൽ കരുവാളിച്ച മണ്ഡലത്തെ ഉണ്ടാക്കും.
- വിശേഷണം:
- അംഗത്തിനു കുറവുള്ള
- വാചകങ്ങളിൽ സൂചിപ്പിക്കപ്പെടുന്ന അർത്ഥം
- ഒന്നു പറയുമ്പോൾ ഒന്നുകൂടെ തോന്നുക.
- ഇതു നടുവത്തച്ഛൻ നമ്പൂതിരിപ്പാടു തിരുമനസ്സുകൊണ്ടു സ്വന്തം ‘പാണ്ഡവവിജയ’ത്തിനു തന്ന അനുമോദനത്തിൽപ്പെട്ട ഒരു പദ്യമാണു്. ആ വ്യംഗ്യപ്രയോഗമുള്ള പദ്യം താഴെ ചേർക്കുന്നു.
ണ്ടങ്ങുന്നുചാടിച്ചതുപാർത്തുകാൺകിൽ,
തുംഗപ്രമോദംകളിയാടിടുന്നു
മംഗല്യമൂർത്തേമഹനീയകീർത്തേ’
നുദ്ദേശാൽസ്പഷ്ടമാടീന്നവരൊടുഭഗവദൂതുവർണ്ണിച്ചുനന്നായ്,
അദ്ദേഹത്തിങ്കൽവായ്ക്കുംസുരുചിരരചനാ
ചാതുരിപ്രാഭവത്തെ
വാഴ്ത്താവോന്നല്ലവാഗീശ്വരിയുടെ നടന
പ്പന്തലാണന്തരംഗം’
- വിശറി
- ആലവട്ടം
- കൈക്രിയ, ഹസ്തസംജ്ഞ
- സാഹിത്യശാസ്ത്രപ്രകാരം ശബ്ദത്തിന്റെ ഒരു വിഭാഗം
- കലവറമുറി
- കറി
- ക മുതൽ ഹ വരെയുള്ള അക്ഷരങ്ങൾ (37)
- ക ഖ ഗ ഘ ങ
ച ഛ ജ ഝ ഞ
ട ഠ ഡ ഢ ണ
ത ഥ ദ ധ ന ഩ
പ ഫ ബ ഭ മ
യ ര റ ല വ ള ഴ
ശ ഷ സ ഹ
വ്യഞ്ജനങ്ങൾ തങ്ങളുടെ ചേർച്ചകൊണ്ടു ഒരേ സ്വരാക്ഷരത്തിനു തന്നെ ഭിന്നഭിന്നമായ ഒച്ചയെ വ്യഞ്ജിപ്പിക്കയാൽ (സൂചിപ്പിക്കയാൽ) ആണു് ഈ പേർ കല്പിച്ചതു്. ഉദാ:ക് + അ = ക. ഖ് + അ = ഖ ഇത്യാദി. - അടയാളം
- മുഖരോമം
- ലിംഗം
- സാഹിത്യശാസ്ത്രപ്രകാരം ശബ്ദത്തിന്റെ ഒരു വിഭാഗം
- വ്യഞ്ജനാ-അഭിധയും ലക്ഷണയും ക്രമംപോലെ വാച്യലക്ഷ്യാർത്ഥങ്ങളെ പ്രതിപാദിച്ചതിൽ പിന്നെ അതിൽനിന്നും ഭിന്നമായ ഒരു അർത്ഥത്തെ ഏതു പ്രവൃത്തിയുടെ ഒരു സഹായം നിമിത്തം ഉണ്ടാകുന്നുവോ അതു്.
- സൂര്യൻ
- പ്രകാശിപ്പിക്കുന്നു
- വെളുത്താവണക്കു്. (വ്യളംബകം)
- വെളുത്ത ആവണക്കു്
- വിശേഷണം:
- അന്യോന്യമുള്ള
- നിർഭാഗ്യം, ആപത്തു്
- അന്യോന്യമുള്ള മാറ്റം
- വ്യത്യാസപ്പെട്ടതു
- പ്രതിലോമം, മറുപാടു്
- വിപരീതം
- മാറ്റം
- ലംഘനം
- മാറ്റം
- മാറിനടക്കുക
- വേറൊരു വഴിയിൽ കൂടിയുള്ള പോക്കു്.
- വിശേഷണം:
- വേർപെട്ട
- വേറായ
- വ്യത്യാസം
- കവിതകളിലേ ഒരലങ്കാരം, ഉപമാനോപമേയങ്ങൾക്കു ഒരു ധർമ്മത്തിൽ മാത്രം തങ്ങളിൽ ഭേദമുണ്ടെന്നു ചൊല്ലുന്നതു്
- പരസ്പരസംബന്ധം
- ആപത്തു്
- ധിക്കാരം
- ജ്യോതിശ്ശാസ്ത്രം അനുസരിച്ചുള്ള യോഗങ്ങളിൽ ഒന്നു്
- വിപരീതം
- വിശേഷണം:
- വിപരീതമായ
- ഭേദമുള്ള
- വിപരീതം
- വ്യത്യാസം, ക്രമംതെറ്റിയതു്
- വേദന
- ദുഃഖം
- വിശേഷണം:
- വേദനപ്പെട്ട
- ദുഃഖിച്ച
- തുളയ്ക്ക
- വിശേഷണം:
- മുറിക്കപ്പെടുവാൻതക്ക
- തുളയ്ക്കപ്പെടുവാൻതക്ക
- ലാക്കു്
- ചീത്തവഴി
- കൗശലം, ഉപായം
- വഞ്ചന
- മുന്നറിവു്
- പേർ, സ്ഥാനപ്പേർ
- പേർപറക
- കീർത്തി
- ഒളിച്ചുവെക്കുക
- കുടുംബം, വർഗ്ഗം
- വേശ്യാസംഗം
- തെറ്റു്
- വിശേഷണം:
- വ്യഭിചാരം ചെയ്യുന്ന
- വ്യഭിചരിക്കുന്നവൾ
- പര്യായപദങ്ങൾ:
- പുംശ്ചലി
- ധർഷിണി
- ബന്ധകി
- അസതി
- കുലട
- ഇത്വരി
- സ്വൈരിണി
- പാംസുല.
- വിശേഷണം:
- അധികം ചെലവുള്ള
- ചെലവു്
- നാശം
- നാട്യത്തിൽ വരുന്ന ഭാവഭേദങ്ങൾ മുപ്പത്തുരണ്ടും
- 12 -ാം രാശി
- നാശം
- ചെലവു്
- വിശേഷണം:
- ചെലവാക്കപ്പെട്ട
- നശിപ്പിക്കപ്പെട്ട
- വിശേഷണം:
- ചെലവുചെയ്യപ്പെട്ട
- വിശേഷണം:
- പ്രയോജനമില്ലാത്ത
- വിശേഷണം:
- വെറുതേയുള്ള
- പ്രയോജനമില്ലായ്ക
- വലിയ സംഖ്യയിൽ നിന്നു ചെറിയ സംഖ്യയെ തട്ടിക്കഴിക്ക
- കുറയ്ക്ക
- (കണക്കുശാസ്ത്രത്തിൽ) ഒരു സംഖ്യയിലുള്ള പല ഭാഗങ്ങളേയും അതായതു് അതിൽ അടങ്ങീട്ടുള്ള പലതരം കൂട്ടങ്ങളേയും കണ്ടുപിടിക്കുന്ന മാർഗ്ഗം
- ഖണ്ഡിതമായി ഗ്രഹിക്ക
- മറ, മൂടി
- മറവു്
- തടസ്സം
- മറ
- മറവു്
- തടസ്സം
- വിശേഷണം:
- മറയ്ക്കുന്ന
- മദ്ധ്യസ്ഥമായ
- അദ്ധ്വാനം, പരിശ്രമം
- കൃഷി
- ഒരുമ്പാടു്
- ഉപായം
- വിശേഷണം:
- വ്യവസായമുള്ള
- ഉത്സാഹമുള്ള. (യീ
- യിനീ
- യി).
- വിശേഷണം:
- ഉത്സാഹമുള്ള
- നിശ്ചയിക്കപ്പെട്ട
- വഞ്ചിക്കപ്പെട്ട
- നിശ്ചയം
- ഉറപ്പു്
- വിശേഷണം:
- നിശ്ചയിക്കപ്പെട്ട
- ഉറപ്പാക്കപ്പെട്
- നിശ്ചയം
- തീർപ്പു്
- വാദിക്കുന്നു
- തർക്കിക്കുന്നു.
- വ്യവഹരിക്കുന്നവൻ.
- കച്ചവടക്കാരൻ.
- വ്യവഹാരത്തെ അറിയുന്നവൻ.
- വിചാരണചെയ്ത
- വ്യവഹരിപ്പാനുള്ള സ്ഥാനം
- വാദി
- പ്രതി
- സാക്ഷി
- വിധി, തീർപ്പു്
- തർക്കം, വഴക്കു്
- ഓടമരം
- വ്യവഹാരത്തിന്റെ മുറ
- വ്യവഹാരത്തെ അറിയുന്നതിനുള്ള ഒരു ഗ്രന്ഥം
- തീർപ്പു്
- സ്ത്രീസംഗ്രഹണം
- സ്ത്രീപുംസധർമ്മം
- വാൿപാരുഷ്യം
- ദണ്ഡപാരുഷ്യം
- ഋണദാനം
- നിക്ഷേപം
- സംവിദവ്യതിക്രമം
- ക്രയവിക്രയാനുശയം
- അസ്വാമിവിക്രയം
- സംഭൂയസമുത്ഥാനം
- ദത്തസ്യാനയകർമ്മം
- വേതനാദാനം
- സീമവിവാദം
- സ്തേയം
- സാഹസം
- വിഭാഗം
- ദ്യൂതം
- സ്വാമിപാദയോർവിവാദം
- ന്യായസ്ഥലം
- വ്യവഹരിപ്പാനുള്ള സ്ഥലം
- വിശേഷണം:
- വ്യവഹാരമുള്ള.
- വിശേഷണം:
- വേലയിൽ ഏർപ്പെട്ട
- വ്യവഹാരത്തെ സംബന്ധിച്ച
- മര്യാദയുള്ള
- മര്യാദയിൽപ്പെട്ട
- ചൂൽ
- ആചാരം
- വ്യവഹാരപ്പെടത്തക്ക
- വിശേഷണം:
- ചേർന്ന
- ഉൾപ്പെട്ട
- മറയ്ക്കപ്പെട്ട, മറഞ്ഞ
- സംയോഗം
- മറവു്
- വ്യത്യാസമുള്ള
- വേർപെടുത്തിയ
- ഒരു ജാതിയിൽപ്പെട്ട ഓരോപ്രത്യേക എണ്ണം
- പ്രത്യേകത
- ദുഃഖിക്കുന്നു
- വേദനപ്പെടുന്നു
- ദുഃഖം
- ആപത്തു്
- കാമമോ കോപമോ കൊണ്ടുണ്ടായ ദോഷം
- വിശേഷണം:
- ദുഃഖിക്കുന്ന
- വ്യസനിക്കുന്ന
- വിശേഷണം:
- വ്യസനമുള്ള.
- വിശേഷണം:
- വേർതിരിക്കപ്പെട്ട
- തെളിവുകുറഞ്ഞ വ്യവഹാരം
- വിശേഷണം:
- ഇഷ്ടക്കേടുള്ള
- അപൂർവമായ
- യോഗ്യമല്ലാത്ത
- വിശേഷണം:
- വ്യസനം
- വഞ്ചന, കുറ്റം, അപരാധം
- ഇഷ്ടക്കേടുള്ള വസ്തു
- മര്യാദയില്ലാത്ത പ്രവൃത്തി
- അപ്രിയം
- അകാര്യം
- ലജ്ജ
- കളവു്
- സ്ത്രീകളാലുണ്ടാകുന്ന അപരാധം
വ്യളീകകഥാശ്രയാം’
- വ്യാകരണമുണ്ടാക്കിയവൻ
- വ്യാകരണം പഠിച്ചവൻ
- ആറുശാസ്ത്രങ്ങളിൽ ഒന്നു്
- ശബ്ദശാസ്ത്രം
- ഒരു ഭാഷയെ തെറ്റുകൂടാതെ ഉപയോഗിക്കുന്നതിനുള്ള നിയമങ്ങളെ വിവരിക്കുന്ന ശാസ്ത്രം
- സംസ്കൃതത്തിൽ പല വ്യാകരണങ്ങളുണ്ടു്. ഏറ്റവും വിശിഷ്ടമായതു പാണിനിയുടേതാണു്.
- സ്പഷ്ടമാക്കുന്നു
- പിരിക്കുന്നു
- വ്യാകരണപ്രകാരം ഒരു വാക്യത്തിലെ പദങ്ങൾക്കു ശബ്ദനിർണ്ണയം ചെയ്യുന്നു
- രൂപംമാറ്റൽ.
- വിശേഷണം:
- ചിതറപ്പെട്ട
- വിശേഷണം:
- ദുഃഖിക്കുന്ന
- ഭയമുള്ള
- ദുഃഖം, താപം
- ഭയം
- ദുഃഖിക്കുന്നു
- വഞ്ചന
- വ്യാക്കൂണു്
- സ്വരൂപത്തിന്നു വന്നുകൂടുന്ന മാറ്റം
- ആകൃതിയുടെ മാറ്റം
- വിശേഷണം:
- വിടിർന്ന
- ഗർഭിണികൾക്കു ഭക്ഷണസാധനങ്ങളിലുണ്ടാകുന്ന ഓരോതരം അഭിലാഷങ്ങൾ (കൊതികൾ).
- പ്രതിബന്ധം
- എതിർപ്പു്
- കാലവിളംബം
- (വ്യാകരണത്തിൽ) വാക്യത്തിലുള്ള ഓരോ പദത്തോടും നേരെ ചേരാതെ നിന്നുകൊണ്ടു സ്വതന്ത്രവാക്യത്തിന്റെ ഫലത്തെ ചെയ്യുന്നതു്.
- ഉദാ:ഉവ്വ്, അയ്യോ, ആ് ഇത്യാദി
- വ്യാഖ്യാനം
- വിശേഷണം:
- വ്യാഖ്യാനിക്കപ്പെട്ട, വിസ്തരിച്ചുപറയപ്പെട്ട
- വിസ്തരിക്കപ്പെട്ട
- വ്യാഖ്യാനത്തെ ഉണ്ടാക്കിയവൻ
- സംസ്കൃതകവികളുടെ അർത്ഥങ്ങളെ തെളിയിച്ചു പറയുന്ന ഗ്രന്ഥം
- വ്യാഖ്യാനത്തെ ഉണ്ടാക്കുന്നു
- വിവരിക്കുന്നു
- അടി
- തടവു്
- ജ്യോതിശ്ശാസ്ത്രത്തിൽ പറയുന്ന യോഗങ്ങളിൽ ഒന്നു്
- കൊന്നവൃക്ഷം
- ഒരലങ്കാരം. ഒരുവൻ തനിക്കു ഇഷ്ടമായ കാര്യത്തിനു കാരണമായി വിവക്ഷിക്കുന്ന സംഗതിയെത്തന്നെ മറ്റൊരുവൻ അതിനു വിപരീതമായ കാര്യത്തിനു കാരണമാക്കി സമർപ്പിക്കുന്നതു്
- പുലിച്ചുവടി എന്ന മരുന്നു്
- നാഗുണം
- ചതുരക്കള്ളി
- കുറുക്കൻ
- വയ്യംകത വൃക്ഷം
- വെളുത്താവണക്കു്
- ചെമന്നാവണക്കു്
- കടുവാ
- ചെമന്നാവണക്കു്, വെളുത്താവണക്കു്
- ഉങ്ങു്
- പുലി
- (സമാസങ്ങളിൽ) ശ്രേഷ്ഠം എന്നർത്ഥം
- ഉദാ:പുരുഷവ്യാഘ്രൻ
- കുറുക്കൻ
- ചെമ്പോത്തു്
- വാനമ്പാടിപ്പക്ഷി
- വൈക്കം (വെൺപുലി നാടു്)
- പൂച്ച
- കണ്ടകാരിച്ചുണ്ട, ചെറുവഴുതിന
- വ്യാഘ്രജാതിസ്ത്രീ
- കള്ളൻ
- കള്ളംപറയുന്നവൻ
- കവിതയിലെ ഒരലങ്കാരം
- സ്തുതിക്കുന്ന ഭാവത്തിൽ നിന്ദിക്ക
- കള്ളം
- വഞ്ചന
- ഒരു അലങ്കാരം
- സ്തുതിയിൽ പര്യവസാനിക്കുന്ന നിന്ദയും നിന്ദയിൽ പര്യവസാനിക്കുന്ന സ്തുതിയും
- അലങ്കാരങ്ങളിൽ ഒന്നു്
- വെളിപ്പെടാൻ പോകുന്ന രഹസ്യത്തെ മറയ്ക്കാനായി ചൊല്ലുന്നതോ പ്രവൃത്തിക്കുന്നതോ ആയ വ്യാജം
- കോടതിയിൽ നടത്തുന്ന വ്യവഹാരം
- ഇന്ദ്രൻ
- കള്ളൻ
- പാമ്പു്
- മാംസം തിന്നുന്ന ദുഷ്ടമൃഗങ്ങൾ
- വനമൃഗം
- കടുവാ
- ഒരു വ്യാകരണത്തിന്റേയും നിഘണ്ടുവിന്റേയും കർത്താവു്
- സിംഹം
- കാട്ടാളൻ
- വേടൻ
- മാൻ
- ദീനം
- കൊട്ടം
- ശൃംഗാരരസം സംബന്ധിച്ച പൂർവരാഗാവസ്ഥയിലുണ്ടാകുന്ന കാമാവസ്ഥകൾ പത്തുള്ളതിൽ ഒന്നു്. (ദീർഗ്ഘമായി നിശ്വസിക്കുക, ദേഹം വിളർക്കുക, മെലിയുക മുതലായതു്)
- പര്യായപദങ്ങൾ:
- [രുൿ
- രുജാ
- ഉപതാപം
- രോഗം
- ഗദം
- ആമയം]
- വൻകൊന്നവൃക്ഷം
- ആറ്റുവഞ്ചി
- വിശേഷണം:
- വ്യാധിയുള്ള
- ദീനമുള്ള
- വിശേഷണം:
- ഇളക്കമുള്ള
- പഞ്ചവായുക്കളിൽ ഒന്നു്
- വിശേഷണം:
- വ്യാപിച്ചിരിക്കുന്ന
- പരന്ന
- ദുരദൃഷ്ടം
- വ്യാപിക്കുക
- പരക്കുക
- വിശേഷണം:
- മരിച്ച
- കൊല്ലപ്പെട്ട
- പൊളിപറക
- പ്രവർത്തിക്കുന്നു
- കൊല്ലുക
- നാശം
- ദ്രോഹചിന്തനം
- ഉപദ്രവിപ്പാനുള്ള മനസ്സു്
- () കച്ചവടം
- പ്രവൃത്തി
- ക്ഷുദ്രം
- കച്ചവടക്കാരൻ
- വിശേഷണം:
- വ്യാപിക്കുന്ന
- പരക്കുന്ന
- പരക്കുന്നു
- (വ്യാപിപ്പിക്കുന്നു - കാരണക്രിയ:)
- ഏർപ്പെട്ടു പ്രവർത്തിച്ചുകൊണ്ടിരിക്കുന്നവൻ
- വ്യാപരിക്കയിൽ നിന്നാണു വ്യാപാരവും വ്യാപൃതവും ഉണ്ടായിട്ടുള്ളതു്.
- വ്യാപാരം
- വിശേഷണം:
- പരക്കപ്പെട്ട
- വ്യാപിക്കുക
- പരക്കുക. () വ്യാജം
- വിശേഷണം:
- പരത്തപ്പെടുവാൻ തക്ക
- (നാമം - വ്യാപ്യത്വം).
- കൊട്ടം
- ഒരു മാറളവു്
- വിശേഷണം:
- ഇടകലർന്ന
- മോഹം
- അന്ധാളിപ്പു്
- കളിപ്പിപ്പു്
- വിശേഷണം:
- ബദ്ധപ്പാടുള്ള
- നീളമുള്ള
- ഉറപ്പുള്ള
- അദ്ധ്വാനം
- കച്ചകെട്ടു്
- പുരുഷത്വം
- ആഹരിക്കപ്പെട്ടതു്
- ദശരൂപകങ്ങളിൽ ഒന്നു്
- (ദശരൂപകങ്ങൾ എന്ന പദം നോക്കുക).
- തമ്മിൽ ശപിക്ക
- സ്തുതി
- തിരഞ്ഞെടുപ്പു്
- തള്ളൽ
- മാറുക
- തിരിച്ചറിക
- വിശേഷണം:
- വ്യവഹാരത്തെ സംബന്ധിച്ച
- മര്യാദയുള്ള
- മന്ത്രി
- തമ്മിൽ ചിരിക്ക
- വിശേഷണം:
- മാറ്റപ്പെട്ട
- വളയപ്പെട്ട
- തിരഞ്ഞെടുക്കപ്പെട്ട
- സ്തുതിക്കപ്പെട്ട
- വിശേഷണം:
- ചേർന്നിരിക്കുന്ന
- ആകുലതയുള്ള
- വേർപെട്ട
- ഒരു മഹർഷി
- വേദവ്യാസൻ
- (വസിഷ്ഠൻ എന്ന പദത്തിലേ പട്ടിക നോക്കുക). വ്യാസൻ എന്നാൽ പിരിച്ചവൻ എന്നർത്ഥം. ചേദിരാജാവായ വസുവിനു് ഇന്ദ്രസേവകൊണ്ടു മാല, ദണ്ഡ്, വിമാനം, വിജ്ഞാനം ഇവ കിട്ടി. ആകാശസഞ്ചാരിയായിത്തീർന്നതിനാൽ ഉപരിചരൻ എന്നു പേരുണ്ടായി. ഗിരികയെ വേട്ടു. ഇവർക്കു മകളായി കാളി (മത്സ്യഗന്ധി) ജനിച്ചു. മത്സ്യഗന്ധിയെ സത്യവതി എന്നും പറയും. വ്യാസനു ജനിച്ചഉടൻ യൗവനം വന്നു. സത്യവതി വ്യാസനെ പ്രസവിച്ചതിന്റെ ശേഷം ശന്തനുരാജാവിൽ രണ്ടു പുത്രന്മാരെ സമ്പാദിച്ചു. പക്ഷേ മക്കളില്ലാതെയാണു മൃതരായത്. തന്നിമിത്തം അവർ രണ്ടുപേരും മരിച്ചുപോയവരുടെ വിധവകളെ പരിഗ്രഹിച്ചു. ധൃതരാഷ്ടർ, പാണ്ഡു ഈ പുത്രന്മാരെ ജനിപ്പിച്ചു. ബ്രഹ്മാവു 28 പ്രാവശ്യം വ്യാസനായി അവതരിച്ചു. ഇതു വേദങ്ങളെ ക്രമപ്പെടുത്തുവാനും മറ്റുമായിരുന്നു. മഹാഭാരതമുണ്ടാക്കി, പുരാണങ്ങളെ ശരിപ്പെടുത്തി. പേർ - 1. കാനീനൻ ന്യായമായുണ്ടായ പുത്രനല്ലായ്കയാൽ ഈ പേർ വന്നു. 2. കൃഷ്ണൻ - കറുത്തവനാകയാൽ 3. ദ്വൈപായനൻ - ഒരു ദ്വീപിൽ ജനിച്ചതുകൊണ്ടു്. വ്യാസശിഷ്യന്മാർ - 4. പൈലൻ (ഋഗ്വേദം പഠിച്ചു). വൈശമ്പായനൻ (യജ്ജുർവേദം പഠിച്ചു). ജൈമനി (സാമം പഠിച്ചു). സുമന്തു (അഥർവ്വം പഠിച്ചു).
- വീച്ചു്, വിസ്താരം
- വേർതിരിപ്പു്
- ഒരളവു്. (വ്യാസം എന്നതു സമാസം എന്നതിന്റെ വിപരീതമാകുന്നു)
- വിശേഷണം:
- വിരോധിക്കപ്പെട്ട
- അനുവദിക്കപ്പെടാത്ത
- ഒരു കാവ്യദോഷം
- പറയുന്നു
- വാക്കു്, ശബ്ദം
- ഫലിതവാക്കു്
- വിശേഷണം:
- പറയപ്പെട്ട
- വാക്കുപറയുക
- സംസാരം
- വാക്കു്
- ശബ്ദം
- വേദങ്ങളിൽ നിന്നു പ്രജാപതി കറന്നെടുത്ത മൂന്നു വാക്കുകൾ
- സന്ധ്യാവന്ദനത്തിൽ ബ്രാഹ്മണർ ഇവയെ ‘ഓം’ എന്ന പദത്തിന്റെ പിറകെ ഉപയോഗിക്കുന്നു. ഋഗ്വേദത്തിൽ നിന്നെടുത്ത ‘ഭൂ’ ഭൂമിയായി. യജ്ജുർവേദത്തിൽ നിന്നെടുത്ത ‘ഭുവ’ ആകാശമായി. സാമവേദത്തിൽ നിന്നെടുത്ത ‘സ്വഃ’ സ്വർഗ്ഗമായി. അഥർവവേദത്തിൽ നിന്നെടുത്ത പദം ‘മഹഃ’ എന്നാകുന്നു.
- പാമ്പിനെ പിടിക്കുന്നവൻ
- രാജാവു്
- വിഷ്ണു
- കള്ളൻ
- പാമ്പു്
- സിംഹം, കടുവ, പുലി
- മദയാന
- ചെമന്ന കൊടുവേലി, കൊടുവേലി
- ചതി
- മുള്ളൻപന്നി
- പുലിച്ചുവടി
- നാഗുണം
- പിടിയാന
- ശരഭം (ഒരു ഭയങ്കര മൃഗം)
- ‘ശരഭസ്തു ഗജാരാതിഃ വ്യാളീതു ചാഷ്ടപാദകഃ’ എന്നുള്ള ശ്ലോകാർദ്ധപ്രകാരം ഇതു ഗജത്തിനു ശത്രുവാണെന്നും ഇതിനു വ്യാളീശബ്ദം പര്യായശബ്ദമാണെന്നും കൂടി തെളിയുന്നു. ഇതൊക്കെ ‘വ്യാളി’ എന്നതിന്റെ പര്യായമായി സ്വീകരിച്ചുകൊള്ളേണ്ടതാണു്.
- പര്യായപദങ്ങൾ:
- വ്യാളി
- ശരഭം
- എട്ടടിമാൻ
- അഗൗകസ്സ്
- നവഗ്രഹങ്ങളിൽ ഒന്നു്
- വ്യാഴാഴ്ച
- 12 കൊല്ലവർഷം
- അഞ്ചാമത്തെ ആഴ്ച
- സ്വാതന്ത്ര്യം
- വിരോധം
- സമാധിനിവൃത്തി
- വിശേഷണം:
- വളരെ അധികമായ
- ശ്രേഷ്ഠതയുള്ള
- വിദ്യ
- വ്യുൽപത്തി
- ശബ്ദശാസ്ത്രമായ വ്യാകരണം, ധർമ്മശാസ്ത്രമായ സ്മൃത്യാദികൾ, അർത്ഥശാസ്ത്രം, കാമശാസ്ത്രം എന്നിവയിലും ആദിശബ്ദംകൊണ്ടു സൂചിപ്പിക്കുന്ന ഛന്ദശ്ശാസ്ത്രം അലങ്കാരശാസ്ത്രം എന്നിവയിലുമുള്ള സവിശേഷമായ പ്രതിപത്തിയാണു വ്യുൽപത്തി.
ശാസ്ത്രേഷ്വാമ്നായ പൂർവികാ,
പ്രതിപത്തിരസാമാന്യാ
വ്യുൽപത്തിരഭിധീയതേ’
- വിശേഷണം:
- ദഹിച്ച
- ഉദിച്ച
- പ്രഭാതകാലം
- ഫലം
- സാദ്ധ്യം
- ഫലം
- വർദ്ധന
- സ്തുതി
- വിശേഷണം:
- അണിനിരത്തപ്പെട്ട
- പരന്ന
- നന്നായ് യോജിച്ച
- കവചം (ചട്ട) ഇട്ടവൻ
- അണിനിരപ്പു്
- വിശേഷണം:
- നെയ്യപ്പെട്ട
- നെയ്യുക
- പുരുവംശത്തിലേ ഒരു രാജാവു്
- പിമ്പട
- യുദ്ധത്തിൽ സൈന്യങ്ങളെ ഓരോമാതിരി നിറുത്തുന്നതിന്റെ ക്രമം. (മകരവ്യൂഹം എന്ന ശബ്ദം നോക്കുക)
- അനേകവിധം ബലവിന്യാസങ്ങൾ പ്രാചീനയുദ്ധസംപ്രദായത്തിൽ ഉണ്ടായിരുന്നതായി ഭാരതയുദ്ധത്തിൽ തന്നെ കാണുന്നുണ്ടു്. ദണ്ഡവ്യൂഹം, ഭോഗവ്യൂഹം, മണ്ഡലവ്യൂഹം, വജ്രവ്യൂഹം, പത്മവ്യൂഹം, ക്രൗഞ്ചവ്യൂഹം, അസംഹരുവ്യൂഹം, മകരവ്യൂഹം മുതലായി അനേകവിധവ്യൂഹങ്ങൾ ഉണ്ടായിരുന്നത്രേ. ഇപ്പോഴത്തെ രീതിയിലുള്ള യുദ്ധക്കവാത്തുകൾ, ഫാർമേഷൻ മുതലായവയുടെ പ്രാചീനനാമധേയങ്ങളിലൊന്നാണു വ്യൂഹമെന്നതു്.
- സമൂഹം
- കൊല്ലൻ. ലോഹബീജം കൊണ്ടുള്ള വേല ചെയ്യുന്നവൻ എന്നർത്ഥം
- ഗോളാകൃതിയിലുള്ള ആകാശമണ്ഡലം
- ശിവൻ. ആകാശം തലമുടിയായുള്ളവൻ എന്നർത്ഥം
- ശിവൻ
- ആകാശം
- വെള്ളം
- വിമാനം
- ആകാശക്കപ്പൽ
- മഴവെള്ളം
- ചുക്കു്
- മുളകു്
- തിപ്പലി (ത്രികടു)
- ഭിക്ഷക്കു നടക്കുന്ന സന്യാസി
- കൃഷ്ണൻ
- വിശേഷണം:
- സഞ്ചരിക്കുന്ന
- ഒരു വിശേഷസ്ഥലം
- ഇവിടെയാണു കൃഷ്ണൻ ഗോപന്മാരോടുകൂടി തന്റെ ബാല്യം കഴിച്ചതു്.
- സഞ്ചരിക്ക
- കൃഷ്ണൻ
- അമ്പാടി, പശുത്തൊഴുത്തു്
- കൂട്ടം
- വഴി
- ഒരു പ്രദേശം. ഇതു കൃഷ്ണമധുരയിലാണു്. അവിടെ ഇതു വളരെ മുഖ്യമാകുന്നു
- കൃഷ്ണൻ
- കൃഷ്ണൻ
- കൃഷ്ണൻ
- പ്രാപിക്കുന്നു
- പോകുന്നു
- ദുഃഖം
- പാപം
- തലമുടി
- പാമ്പു്
- വളഞ്ഞതു്
- തീർത്ഥയാത്ര
- യുദ്ധയാത്രയുമ്മറ്റും
- സഞ്ചാരയാത്ര
- വിശേഷണം:
- വ്രണത്തെ ഉണ്ടാക്കുന്ന
- ചേരുമരം
- ശരീരത്തിൽ പൊട്ടി അളിഞ്ഞുള്ള ദീനം
- മുറിവുമ്മറ്റും
- നറുംപശ
- അകത്തി
- വെള്ളി, ലത
- പരപ്പു്
- ഉപവാസം
- നോൻപു്. ശരീരം
- വാക്കു്
- മനസ്സു് എന്നീ ത്രിവിധകരണങ്ങളെക്കൊണ്ടു അനന്യപരമായ സേവയിൽ ഉള്ള നിഷ്ഠ
- ശരീരത്തിനും മനസ്സിനും പക്വതവരുത്തുന്ന നിഷ്ഠാവിശേഷം
- വിശേഷണം:
- വ്രതമുള്ള
- ഉപവസിക്കുന്നവൻ
- അരം
- കത്തിരി (കത്രി)
- കണ്ടിക്ക
- നാട്ടുകോഴി
- തേർ നടത്തുന്നവൻ
- കൂട്ടം
- ജാതിമര്യാദപ്രകാരമുള്ള കർമ്മങ്ങൾ ഒന്നും അനുഷ്ഠിക്കാത്ത ബ്രാഹ്മണൻ
- ലജ്ജ
- നാണം
- ധാന്യങ്ങളിൽ നെല്ലും മറ്റും
- കറുത്ത ചണം പയറു്
- ഒരുവക നെല്ലു്
- ചെന്നെല്ലു്
- ലജ്ജ
- നാണം
- വിശേഷണം:
- ലജ്ജയുള്ള
- വിശേഷണം:
- വിളയുന്ന
- ഒരുവക മത്സ്യം
- സർപ്പാകൃതിയുള്ളതും നദിയിൽ സഞ്ചരിക്കുന്നതുമാണു്. ഇതിന്റെ മാംസം വിശേഷാൽ വാതത്തിനു നന്നു്. രുചികരമാണു്. പതിവായി ഉപയോഗിക്കരുതു്. സംസ്കൃതം: ഭീരു. തമിഴ്: വിലാംകുമീൻ.
- വിളാവു്
- ഇതിന്റെ കായ് പാലിനോടൊരുമിച്ചു ഭക്ഷിക്കരുതു്. പച്ചക്കായ് കഫത്തേയും വിഷത്തേയും ശമിപ്പിക്കും. സംസ്കൃതം: കപിത്ഥം. തമിഴ്: വിളാമരം. ഇംഗ്ലീഷ്: Wood-apple വുഡ് ആപ്പിൾ, Elephant-apple എലിഫന്റ് ആപ്പിൾ.