ശ
ശ
- ഹല്ലുകളിൽ 3൦-ാമത്തെ അക്ഷരം. വ്യഞ്ജനങ്ങളിലൊന്നു്
ശഃ
- ശിവൻ
- ഒരായുധം
- ആമ
- നാശകരൻ
ശകടൻ
- ഒരസുരൻ
- ഇവൻ ശിശുവായ കൃഷ്ണനെ ചാടായിവന്നുപദ്രവിച്ചു.
ശകടം
- വണ്ടി, ചാടു്
- തൊടുകാര
ശകടാക്ഷം
- വണ്ടിയുടെ അച്ചുതണ്ടു്
- ഞമ
ശകൻ
- ഒരു രാജാവു്, ശാലിവാഹൻ
- സിന്ധുനിവാസി
ശകം
- ചാണകം
ശകലം
- അംശം
- നുറുക്കു്
ശകലാത്തു്(സ്സു്)
- ഒരുമാതിരി വസ്ത്രം
- കമ്പിളി
- കരിമ്പടം. (പോർട്ടുഗീസ് ഭാഷ)
‘ചാരുവാംശകലാസ്സുനിരവേവിരിച്ചു’
— കേരളവർമ്മരാമായണം
.ശകലി
- മീൻ
ശകലിക്കുന്നു
- മുറിക്കുന്നു, ചെറുതായി നുറുക്കുന്നു
- ഉടയ്ക്കുന്നു
ശകലിത
- വിശേഷണം:
- നുറുക്കപ്പെട്ട
- ഉടയ്ക്കപ്പെട്ട
ശകാന്തകൻ
- വിക്രമാദിത്യരാജാവു്
- ശാലിവാഹൻ
ശകാബ്ദം
- ശാലിവാഹനന്റെ സംവത്സരം
ശകാരൻ
- രാജാവിന്റെ വെപ്പാട്ടിയുടെ സഹോദരൻ
ശകാരം
- അധിക്ഷേപവാക്കു്
ശകാരി
- വിക്രമാദിത്യൻ
ശകാരിക്കുന്നു
- അധിക്ഷേപവാക്കു പറയുന്നു
ശകുനപ്പിഴ
- ഒരു കാര്യത്തിനു പുറപ്പെടുമ്പോൾ കാണുന്ന ലക്ഷണപ്പിഴ
ശകുനം
- പക്ഷി, പറക്കുവാൻ കഴിവുള്ള എന്നർത്ഥം
- പ്രശ്നം
- ഒരുമാതിരി പാട്ടു്
- കഴുവൻ
- പരന്തു്
- ലക്ഷണം, നിമിത്തം, കണി
- നല്ല ശകുനങ്ങൾ:
- ചീത്ത ശ്ശകുനങ്ങൾ:
‘മദ്യംപച്ചയിറച്ചിമണ്ണുശവവും
കത്തുന്നതീയക്ഷതം
നെയ്യുംചന്ദനവുംവെളുത്തകുസുമം
വിപ്രദ്വയംകാദളം
വേശ്യാസ്ത്രീതൈർതേൻകരിമ്പുഗജവും
തണ്ടശ്വമാന്ദോളവും
രാജാവുംകയറിട്ടകാളപശുവും
യാത്രാമുഖേ ശോഭനം’
‘വീണാവേണുമൃദംഗശംഖപടഹ
ദ്ധ്വാനഞ്ചഭേരീരവം
ഗീതംമംഗലമംഗനാഞ്ചഗണികാം
ദദ്ധ്യക്ഷതേക്ഷ്വാദികം
ദൂർവാചന്ദനപൂർണ്ണകംഭകുസുമം
മാലാംഫലംകന്യകാം
ഘണ്ടാംദീപസരോരുഹേചശുഭദം
വിദ്യാന്നിമിത്തം ബുധഃ’
‘അന്നംകണ്ണാടിശയ്യാമയിലഥപടഹം
കന്യകാചക്രവാകം
ശംഖംമീൻഭൂഷണംമാലകൾനിറകുടവും
കാഞ്ചനംവെള്ളിതാമ്രം
വില്ലന്മാർവീണബന്ധുക്കളുമുടനടയും
മംഗലസ്ത്രീകളപ്പം
മൂലദ്രവ്യങ്ങൾദുർവ്വാകുശകുഴലിവയും
ശോഭനം സ്യാന്നിമിത്തം’
‘ശുക്ലാംബരം കുറിക്കൂട്ടു
ചാമരം വർണ്ണകദ്ധ്വജം
ഘണ്ടാസരോജംസമിതാ
യാത്രാകാലേ സുശോഭനം’.
കത്തുന്നതീയക്ഷതം
നെയ്യുംചന്ദനവുംവെളുത്തകുസുമം
വിപ്രദ്വയംകാദളം
വേശ്യാസ്ത്രീതൈർതേൻകരിമ്പുഗജവും
തണ്ടശ്വമാന്ദോളവും
രാജാവുംകയറിട്ടകാളപശുവും
യാത്രാമുഖേ ശോഭനം’
‘വീണാവേണുമൃദംഗശംഖപടഹ
ദ്ധ്വാനഞ്ചഭേരീരവം
ഗീതംമംഗലമംഗനാഞ്ചഗണികാം
ദദ്ധ്യക്ഷതേക്ഷ്വാദികം
ദൂർവാചന്ദനപൂർണ്ണകംഭകുസുമം
മാലാംഫലംകന്യകാം
ഘണ്ടാംദീപസരോരുഹേചശുഭദം
വിദ്യാന്നിമിത്തം ബുധഃ’
‘അന്നംകണ്ണാടിശയ്യാമയിലഥപടഹം
കന്യകാചക്രവാകം
ശംഖംമീൻഭൂഷണംമാലകൾനിറകുടവും
കാഞ്ചനംവെള്ളിതാമ്രം
വില്ലന്മാർവീണബന്ധുക്കളുമുടനടയും
മംഗലസ്ത്രീകളപ്പം
മൂലദ്രവ്യങ്ങൾദുർവ്വാകുശകുഴലിവയും
ശോഭനം സ്യാന്നിമിത്തം’
‘ശുക്ലാംബരം കുറിക്കൂട്ടു
ചാമരം വർണ്ണകദ്ധ്വജം
ഘണ്ടാസരോജംസമിതാ
യാത്രാകാലേ സുശോഭനം’.
‘വെണ്ണീറും വിറകെണ്ണയും കഴുതയും
ചൂലും മുറം ദർഭയും
പോത്തും കൂറ്റനുമെള്ളുമുപ്പുകയറും
തക്രം മഴുശ്ശീതികൻ,
ദണ്ഡീമുണ്ഡിതനംഗഹീനവിധവാ
നല്പാമ്പിരുമ്പാതുരൻ
മാർജ്ജാരൻ ബലിപുഷ്പമെന്നിവയെതി
ർത്തീടിൽ സദാനിന്ദിതം’
‘ഈയംപിണ്ണാക്കുഖണ്ഡംപഴവുമുമിയുമ
ത്തോൽ കനൽക്കട്ടരോമം
കുപ്പായംരിക്തകുംഭംകഴുകഥകരുമാ
നൂമനുംചേര കല്ലും
ക്ലീബൻഭ്രാന്തൻ സമൂകൻയതിവടുപറയൻ
കൂനനാടുംകുരങ്ങും
കർപ്പാസംവെന്തനെല്ലങ്ങുടകലമിവയും
നിന്ദ്യമേറ്റംനിമിത്തം’
‘രജസ്വലാസ്ത്രീകൃതദേഹദാഹകോ
മാർജ്ജാരയുദ്ധംകലഹംദ്വിജാനാം,
പശുക്ഷതംപന്നഗദർശനഞ്ച
യാത്രാമുഖേപ്രാണഹരംഷഡേതേ’.
ചൂലും മുറം ദർഭയും
പോത്തും കൂറ്റനുമെള്ളുമുപ്പുകയറും
തക്രം മഴുശ്ശീതികൻ,
ദണ്ഡീമുണ്ഡിതനംഗഹീനവിധവാ
നല്പാമ്പിരുമ്പാതുരൻ
മാർജ്ജാരൻ ബലിപുഷ്പമെന്നിവയെതി
ർത്തീടിൽ സദാനിന്ദിതം’
‘ഈയംപിണ്ണാക്കുഖണ്ഡംപഴവുമുമിയുമ
ത്തോൽ കനൽക്കട്ടരോമം
കുപ്പായംരിക്തകുംഭംകഴുകഥകരുമാ
നൂമനുംചേര കല്ലും
ക്ലീബൻഭ്രാന്തൻ സമൂകൻയതിവടുപറയൻ
കൂനനാടുംകുരങ്ങും
കർപ്പാസംവെന്തനെല്ലങ്ങുടകലമിവയും
നിന്ദ്യമേറ്റംനിമിത്തം’
‘രജസ്വലാസ്ത്രീകൃതദേഹദാഹകോ
മാർജ്ജാരയുദ്ധംകലഹംദ്വിജാനാം,
പശുക്ഷതംപന്നഗദർശനഞ്ച
യാത്രാമുഖേപ്രാണഹരംഷഡേതേ’.
ശകുനാഹൃതം
- കിളികാരിച്ചെന്നെല്ലു്
ശകുനി
- പക്ഷി. പറക്കുവാൻ കഴിവുള്ളതു് എന്നർത്ഥം
- ദുര്യോധനന്റെ അമ്മാവൻ. ഒരു ഗാന്ധാരരാജപുത്രൻ
- ഗാന്ധാരിയുടെ സഹോദരൻ. പാണ്ഡവരുടെ നാശത്തിനുവേണ്ടി കൗരവരെ കഴിയുന്നതും സഹായിച്ചു. ധർമ്മപുത്രരെ ചൂതുകളിയിൽ ചതിച്ചുതോല്പിച്ചു. മറ്റൊരു പേർ സൗബലൻ.
- കഴുവൻ
- കൃഷ്ണനാൽ വധിക്കപ്പെട്ട ഒരു രാക്ഷസൻ
- വഞ്ചകൻ (ലാക്ഷണികാർത്ഥം)
ശകുന്തം
- പക്ഷി. പറക്കുവാൻ കഴിവുള്ളതു് എന്നർത്ഥം
- കഴുവൻ (കുതള)
ശകുന്തള
- മേനകയിൽ വിശ്വാമിത്രനുണ്ടായവൾ
- അമ്മ ഉപേക്ഷിക്കയാൽ ഒരു ശകുന്തം (പക്ഷി) എടുത്തു വളർത്തിയതുകൊണ്ടു ശകുന്തള എന്ന പേർ വന്നു. കണ്വമഹർഷി ശകുന്തളയെക്കണ്ടു ആശ്രമത്തിൽ കൊണ്ടുപോയി വളർത്തിവന്നു. ദുഷ്ഷന്തൻ ശകുന്തളയെ ഗാന്ധർവമായി വേളികഴിച്ചു. ഈ കഥ സുപ്രസിദ്ധമാകയാൽ ഇവിടെ ചുരുക്കുന്നു. ശകുന്തള കാളിദാസന്റെ ശ്രുതിപ്പെട്ട നാടകത്തിലേ നായികയാണു്.
ശകുന്തി
- പക്ഷി
- കുതള
ശകുലം
- മീൻ
- പരൽ
ശകുലാ
- കടുരോഹിണി
ശകുലാക്ഷകം (കാ)
- മീൻകണ്ണി
- കറുക, വെൺകറുക
- വയച്ചുള്ളി
ശകുലാദനി
- കടുരോഹിണി
- നീർതിപ്പലി
- മീൻക്കണ്ണിക്കറുക
- മാഞ്ചി
- ചെറുകുമിഴു്
ശകുലാർഭകം
- ഗഡമത്സ്യം
ശകുലി
- മത്സ്യം
ശകൃൽ
- വിഷ്ഠ. മലം പുറത്തേക്കു കളയുവാൻ കഴിയുന്നതു എന്നർത്ഥം.
ശകൃൽകരി
- പശുക്കിടാവു്
ശക്കരം, ശക്കരീ
- കാള
ശക്കരീ
- നദി
- വിരൽ
- അരപ്പെട്ട
ശക്ത
- വിശേഷണം:
- ബലമുള്ള
- ത്രാണിയുള്ള
ശക്തി
- ബലം
- പാർവതി
- ലക്ഷ്മി
- ഗണപതി
- കവിതാസാമർത്ഥ്യവിശേഷം
- വേൽ
- ഒരു മുനി, വസിഷ്ഠന്റെ പുത്രൻ, കന്മാഷപാദരാജാവിനെ ശപിച്ചു രാക്ഷസനാക്കി. അവൻ തന്നെ കൊന്നുഭക്ഷിച്ചു
ശക്തിത്രയം
- ജ്ഞാനശക്തി, ഇഛാശക്തി, ക്രിയാശക്തി ഇവ 3-ം
- പ്രഭുശക്തി, ഉത്സാഹശക്തി, മന്ത്രശക്തി
- ഈശ്വരന്റെ മൂന്നു പ്രധാന ശക്തികൾ ഇവയാണു്.
- നിയാമക (നിയന്ത്രണ) ശക്തി, സഞ്ചാരശക്തി, ജ്ഞാനശക്തി. (ജീവികൾക്കുള്ളവ)
ശക്തിധരൻ
- വേൽകാരൻ
ശക്തിപൂജ
- ദേവിയെ പൂജിക്കുന്ന പൂജ
- ഇതിലേക്കു ബ്രാഹ്മണർ പാലും, ക്ഷത്രിയർ നെയ്യും, വൈശ്യർ തേനും, ശൂദ്രർ മദ്യവും ഉപയോഗിക്കുന്നു.
ശക്തിമൽ
- വിശേഷണം:
- ബലമുള്ള
- ശക്തിയുള്ള
ശക്തിശുക്രകം
- ഗന്ധകം
ശക്തിഹേതികൻ
- വേൽക്കാരൻ
ശക്തു
- യവം
ശൿനു
- വിശേഷണം:
- ദയാപൂർവം സംസാരിക്കുന്ന
ശക്യ
- സാധിക്കപ്പെടാവുന്ന
ശക്രജം
- കാക്ക
ശക്രജിത്തു്
- ഇന്ദ്രജിത്തു്
ശക്രതരു
- നീർമരുതു്
ശക്രധനുസ്സ്
- മേഘവില്ലു്
ശക്രൻ
- ഇന്ദ്രൻ
- കുടകപ്പാല
- ശിവൻ
- മൂങ്ങ
- പതിനാലു എന്ന സംഖ്യ
ശക്രം
- കുടകപ്പാല
- നീർമരുതു്
- ഊമൻ
ശക്രപത്നി
- വെളുത്ത തുളസി
- ശചി
ശക്രപാദപം
- ദേവതാരം
- കുടകപ്പാല
ശക്രപുഷ്പി(ക)
- മേത്തോന്നി. ഒരുമാതിരി ചീര
ശക്രഭവനം
- ഇന്ദ്രന്റെ വാസസ്ഥലം
- സ്വർഗ്ഗം
ശക്രവല്ലി
- ഉഴിഞ്ഞ
- ചെറിയകാട്ടുവെള്ളരി
ശക്രവാരുണി
- വലിയ കാട്ടുവെള്ളരി
ശക്രസുതൻ
- ജയന്തൻ
- അർജ്ജുനൻ
- ബാലി
ശക്രസുധാ
- ചെഞ്ചീര
ശക്രാഖ്യം
- ഊമൻ
ശക്രാശനം
- കഞ്ചാവു്
ശക്രി
- ആന
ശക്ല
- വിശേഷണം:
- പ്രിയം പറയുന്ന
ശക്വം
- ആന
ശക്വരം
- കാള
ശങ്ക
- ഭയം
- സംശയം
- ലജ്ജ
- ബഹുമാനം, വണക്കം
ശങ്കനീയ
- വിശേഷണം:
- സംശയിക്കത്തക്ക
ശങ്കര
- വിശേഷണം:
- സുഖത്തെ ചെയ്യുന്ന
ശങ്കരദൂഷിതാ
- പൂക്കൈത
ശങ്കരൻ
- ശിവൻ
- വേദാന്തം പഠിപ്പിക്കുന്നവൻ
ശങ്കരവിജയം
- ശങ്കരാചാര്യരുടെ ജീവചരിത്രം
- രണ്ടു പുസ്തകം ഉണ്ടു്. ഒന്നിന്റെ കർത്താവു് - ആനന്ദഗരി. മറ്റതിന്റേതു മാധവാചാര്യർ.
ശങ്കരാചാര്യർ
- കേരളത്തിലെ ഒരു അദ്വൈത മതസ്ഥാപകൻ
- ഈ മഹാവിദ്വാനായ വേദാന്തി കേരളത്തിൽ ക്രിസ്തുവർഷം 788-ൽ ജനിച്ചു. കേരളം മുതൽ കാശ്മീരംവരെ സഞ്ചരിച്ചും പലേടത്തും മഠങ്ങൾ സ്ഥാപിച്ചു് വേദാന്തത്തിനു പ്രചാരം വരുത്തി. പ്രധാനകൃതികൾ – ആനന്ദലഹരി; ഭഗവൽഗീതാവ്യാഖ്യാനം, ഉപനിഷദ്വാഖ്യാനം, അമരുകശതകം. 82൦-ൽ 32-ആമത്തെ വയസ്സിൽ ഹിമാലയത്തിൽ കേദാരനാഥത്തിൽ വെച്ചു മരിച്ചു.
ശങ്കരീ
- പാർവ്വതി
- മഞ്ചട്ടി
- വന്നി
ശങ്കാരഹിതം
- ശംകകൂടാതെ
ശങ്കാവിഷം
- സംശയിപ്പാനിടയില്ലാത്ത കാര്യത്തിലെ ഒരു സംശയം
ശങ്കാവിഹീനം, ശങ്കാഹീനം
- വിശേഷണം:
- ശങ്കയില്ലാതെ.
ശങ്കിക്കുന്നു
- സംശയിക്കുന്നു
- ഭയപ്പെടുന്നു
- മാനിക്കുന്നു
- വിചാരിക്കുന്നു
- ലജ്ജപ്പെടുന്നു
ശങ്കിടി
- പ്രധാന പാട്ടുകാരന്റെ കൂടെ പാടുക
ശങ്കിടിക്കാരൻ
- കൂടെപ്പാടുന്നവൻ
- ഏറ്റുപാടുന്നവൻ
ശങ്കിടിപാടുക
- അഭിപ്രായത്തെ പിൻതാങ്ങിപറയുക
- പ്രധാന പാട്ടുകാരന്റെ കൂടെപ്പാടുക
ശങ്കിത
- വിശേഷണം:
- ഭയപ്പെട്ട
- സംശയമുള്ള
- സ്ഥിരമില്ലാത്ത
ശങ്കു
- മരക്കുറ്റി, കുറ്റിത്തടി
- നീർപ്പന്നി
- കുന്തം, കൂർപ്പുള്ള ഇരുമ്പു കുറുവടി
- ഇലയുടെ ഞരമ്പു്
- നാഴികമണിയുടെ സൂചി
- ഭയം
- നാഗുണം
ശംകു
- വിക്രമാദിത്യസദസ്സിലെ നവരത്നങ്ങളിൽ ഒന്നു്
- ശിവൻ
ശങ്കുകർണ്ണം
- കഴുത
- ഒട്ടകം
ശങ്കുതരു
- മരുതു്
ശങ്കുംകുപ്പി
- ശംഖപുഷ്പം
ശങ്കമുഖം
- മുതല
ശങ്കുല
- പാക്കുവെട്ടി
ശങ്കുവൃക്ഷം
- മരുതു്
ശംഖു്
- ഒരു ജലജന്തു
- മനുഷ്യന്റെ ശരീരത്തിലുള്ള ഒരു മർമ്മം
- നവനിധികളിൽ ഒന്നു്
- ഒരു വലിയ തുക
- സംസ്കൃതം:- ശംഖം തമിഴ്:- ചങ്ക് ഇംഗ്ലീഷ്:- Conch.
ശംഖകം
- ഒരു രോഗം
- ഇതു് അസൃഗ്ദരനിദാനത്തിൽ പെട്ടതാണു്. ദുഷിച്ചിരിക്കുന്ന രക്തവും പിത്തവും വാതവും ശംഖപ്രദേശത്തിൽ ചെന്നു കോപിച്ചു തീവ്രമായിരിക്കുന്ന വേദനയോടും ചൂടോടും ചെമപ്പോടും കൂടി ഭയങ്കരമായ നീരിനെ ഉണ്ടാക്കും. അതു വിഷമെന്നപോലെ വേഗത്തോടുകൂടി ശിരസ്സിലും കഴുത്തിലും വ്യാപിച്ചിട്ടു തടഞ്ഞുനില്ക്കും. ശംഖകമെന്ന ആ രോഗം മൂന്നു രാത്രികൊണ്ടു പ്രാണഹാനിയെ ചെയ്യും. ശരിയായി ചികിത്സിച്ചാൽ മൂന്നുരാത്രികൊണ്ടു ശമിക്കാനും മതി
- ശംഖു്
ശംഖകുസുമ
- ശംഖപുഷ്പി
ശംഖധവള
- വിശേഷണം:
- ശംഖിന്റെ വെളുപ്പുപോലെ വെളുപ്പുള്ള.
ശംഖധ്മാനം
- ശംഖു് ഊതുക
ശംഖനകം, ശംഖനഖം
- ഞമഞ്ഞി
ശംഖനാദം
- ശംഖിന്റെ ശബ്ദം
ശംഖപാലൻ
- ആദിത്യൻ
- ഒരു സർപ്പം
ശംഖപുഷ്പം
- ഒരുമാതിരി പുഷ്പം
- കറുത്ത ശംഖപുഷ്പം
- വെളുത്ത ശംഖപുഷ്പം
ശംഖപുഷ്പി
- ശംഖപുഷ്പം
ശംഖം
- ഒരുവക ജലജന്തു, ശംഖു്
- വൈശ്രവണന്റെ നിധികളിൽ
- ഒന്നു്
- മനുഷ്യന്റെ നെറ്റിയിലുള്ള ഒരു മർമ്മം
- ഒരു വലിയ തുക
- നാഗുണം
ശംഖമുഖം
- മുതല
ശംഖസ്വനം
- ശംഖിന്റെ ശബ്ദം
ശംഖാഹ്വാ
- ശംഖപുഷ്പി
ശംഖി
- സമുദ്രം
- വിഷ്ണു
ശംഖിനീ
- നാലുവക സ്ത്രീകളിൽ മൂന്നാമത്തേവൾ
- ഒരു പച്ചമരുന്നു്, ചണ്ണ (ചണ്ണക്കൂവ)
- കീരിവള്ളി
ശംഖിനീഫലം
- നെന്മേനിവാക
ശംഖുപിരി, ശംഖുതിരി
- ഒരുവിധം പിരിയാണി
ശംഖുവിളി
- ശംഖിൽ ഊതി ശബ്ദിപ്പിക്കുക
ശചീ
- ഇന്ദ്രാണി, ഇന്ദ്രന്റെ പത്നി. വ്യക്തമായി പറയുന്നവൾ എന്നർത്ഥം. അരയന്നത്തിനെപ്പോലെ നടക്കുന്നവൾ എന്നുമാവാം
- കരണം
- വിഷ്ടി
- ശതാവരി
- ബലം
- ഊർജ്ജസ്വലത
- ചൊടിപ്പു്
ശചീപതി
- ഇന്ദ്രൻ
ശടാ
- ജടാ
- സിംഹകേസരം
ശടി
- കച്ചോലം
ശടി, ശടിക
- ചെറുകച്ചോലം
ശഠ
- വിശേഷണം:
- ശാഠ്യമുള്ള.
ശഠത
- ശാഠ്യം
ശഠം
- കുംകുമം
- ഉരുക്കു്
- തകരം
- ഉമ്മത്തു്
ശഠിക്കുന്നു
- ശാഠ്യംപിടിക്കുന്നു
- തർക്കിച്ചുപറയുന്നു
ശണഘണ്ടികാ
- കിലുകിലുപ്പു്
ശണം
- ഒരുമാതിരി ചെടി
- ചണ
ശണപർണ്ണി
- തുവരപ്പയറു്
ശണപാത്രം
- മീൻകൂടു്
- ഏറുവല
ശണപുഷ്പിക
- കിലുകിലുപ്പു്
- തുവരപ്പയറു്
ശണസൂത്രം
- ചണത്തിന്റെ നൂലുകൊണ്ടുണ്ടാക്കിയ വല
ശണാലുകം
- വൻകൊന്ന
ശണ്ഠ
- കലഹം. (ഇതാണു് ചണ്ടയായതു്)
ശണ്ഠി
- ശഠൻ
- വികൃതി
- ചണ്ടി
ശണ്ഠം, ഷണ്ഡം
- നപുംസകം
ശണ്ഡം
- കാള
ശതകം
- നൂറുസംവത്സരം
- നൂറു ശ്ലോകം കൂടിയ ഒരു കവിത
ശതകംചൊല്ലിക്ക
- കഷ്ടപ്പെടുത്തുക
ശതകുപ്പ
- ഒരുവക അങ്ങാടിമരുന്നു്
- വാതം, കഫം, അതിസാരം മുതലായവയ്ക്കു നന്നു്. സംസ്കൃതം:- ശതപുഷ്പാ. തമിഴ്:പെരുഞ്ചതകപ്പൈ. ഇംഗ്ലീഷ്:- Dill Seed.
ശതകോടി
- വജ്രായുധം, വൈരം
- നൂറുകോടി
ശതക്രതു
- ഇന്ദ്രൻ
ശതഘ്നൻ
- ശിവൻ
ശതഘ്നി
- ഒരായുധം, ഇരുമ്പു ആണികൾ നിറച്ചു കുത്തിവെച്ചിട്ടുള്ള ഒരു വലിയ കല്ലു്. (കൃഷ്ണൻ ഉപയോഗിച്ച ഒരായുധം)
- വെൺതേൾ
- തൊണ്ടയിൽ ഉണ്ടാകുന്ന ഒരു ദീനം
- തിരിപോലെയും കഠിനമായിട്ടും കണ്ഠത്തെ തടുക്കുന്നതായിട്ടും വളരെ മാംസാംകുരങ്ങളാൽ ചുറ്റപ്പെട്ടതായിട്ടും കുത്തിനോവു്, ചൂടു്, ചൊറിച്ചിൽ, ഇത്യാദി വേദനയോടുകൂടിയും മുൾത്തടിപോലെയും ഉണ്ടാകുന്നതിനു ശതഘ്നി എന്നു പേർ.
- തേക്കിട
- ഉങ്ങു്
‘അയഃകണ്ടക സഞ്ചന്നാ
ശതഘ്നീ മഹതീ ശിലാ’
ശതഘ്നീ മഹതീ ശിലാ’
ശതച്ഛദം
- മരംകൊത്തി
ശതദലാ
- ചേമന്തി
ശതദ്രു
- ഒരു നദി (സട്ലജ്)
ശതധനു
- ഹൃദീകന്റെ പുത്രനായ ഒരു യാദവൻ
- സത്യഭാമയുടെ പിതാവായ സത്രാജിത്തിനെ വധിക്കയാൽ കൃഷ്ണൻ കൊന്നു. സുകൃതവും ഭക്തിയുമുള്ള ശൈബ്യയുടെ ഭർത്താവായ ഒരു രാജാ. ശതധനു മരിച്ച ചിതയിൽ ശൈബ്യയും മരിച്ചു. പിന്നീടു ശതധനു ഒരു നായായും കുറുക്കനായും ചെന്നായായും കാക്കയായും മയിലായും ജനിച്ചു. ഈ അവസരത്തിലെല്ലാം ശൈബ്യ സംഗതി മനസ്സിലാക്കി മുൻ സ്ഥിതിയെ അവലംബിക്കുന്നതിനു വേണ്ടപോലെ ഉപദേശിച്ചു. ശതധനു നായായപ്പോൾ ശൈബ്യ മുൻജന്മത്തിലെ അറിവോടുകൂടി രാജകുമാരിയായിട്ടാണു് ജനിച്ചതു്. നായയെക്കണ്ടു ശൈബ്യ പൂർവ്വജന്മത്തിന്റെ കാരണം ചോദിക്കയുണ്ടായിട്ടുണ്ടു്. ഒടുവിൽ ശതധനു ഒരു രാജവംശത്തിൽ ജനിക്കയും ശൈബ്യ ഭർത്താവാക്കി സ്വീകരിക്കയും ചെയ്തു.
ശതധാ
- നൂറുപ്രകാരം.
ശതധാ
- കരിങ്കറുക
ശതപത്ര(ക)ം
- മരംകൊത്തി
ശതപത്രം
- താമര
- മയിൽ
- കിളി
- വണ്ടാരങ്കോഴി
- പെരുന്തത്ത
ശതപത്രികാ
- ശതകുപ്പ
- ചേമന്തി
ശതപത്രോത്ഭവൻ
- ബ്രഹ്മാവു്
ശതപഥബ്രാഹ്മണം
- ശുക്ലയജുർവേദത്തിന്റെ ബ്രാഹ്മണം
ശതപദി
- പഴുതാര
- ശതാവരി
ശതപദ്മം
- വെള്ളത്താമര
ശതപർവ്വ
- താമരവളയം
- മുള
- വയമ്പു്
- കടുരോഹിണി
- കമ്പക്കരിമ്പു്
- ചെറുതേക്കു്
- കരിങ്കറുക
- ശുക്രന്റെ ഭാര്യ
- തുലാമാസത്തിലെ വെളുത്തവാവു്
ശതപർവ്വക
- കറുക
- വയസ്സു്
- യവം
- കടുരോഹിണി
ശതപർവേശൻ
- ശുക്രൻ
ശതപാദ്
- ശതാവരി
ശതപുഷ്പ
- ചതകപ്പ
ശതപുഷ്പികാ
- ശതകുപ്പ
ശതപ്രാസ(ശ)ം
- കണവീരം
ശതഭിഷൿ
- ചതയംനക്ഷത്രം
ശതഭീരു
- വള്ളിമുല്ല
ശതഭേദകം
- ഞെരിഞ്ഞാംപുളി
ശതം
- നൂറു്
ശതമഖൻ
- ഇന്ദ്രൻ
ശതമന്യു
- ഇന്ദ്രൻ, നൂറുയാഗങ്ങളോടുകൂടിയവൻ എന്നർത്ഥം
- ഊമൻ
ശതമാർജ്ജൻ
- ആയുധം നന്നാക്കുന്നവൻ
ശതമാനം
- ഒരുപലം വെള്ളി
- നാലിടങ്ങഴി
ശതമൂലാ
- കരിങ്കറുക
- ശതാവരി
ശതമൂലി
- ശതാവരി
- വലിയ ശതാവരി
ശതയഷ്ടിക
- നൂറുചുറ്റുള്ള മാല
ശതയോഗം
- ഒരു വൈദ്യഗ്രന്ഥം
ശതരൂപാ
- സ്വായംഭുവമനുവിന്റെഭാര്യ. ബ്രഹ്മപുത്രിയാണു്. സാവിത്രിയെന്നും പേരുണ്ടു്. ബ്രഹ്മാവിനാൽതന്നെ സ്വായംഭുവമനുവിന്റെ അമ്മയെന്നും കാണുന്നു
ശതവീര്യ
- വെൺകറുക
- ശതാവരി
- വലിയ മുന്തിരി
ശതവേധി
- പുളിയാരൽ
- ഞെരിഞ്ഞാംപുളി
ശതവേധിനി
- പുളിഞ്ചീര
ശതശഃ
- പലപ്രകാരം
- നൂറുപ്രകാരം.
ശതശൃംഗം
- ഒരു മല
- പാണ്ഡവരുടെ ജനനസ്ഥലം. ഈ മലയിലാണു പാണ്ഡു തപംചെയ്തു വാണതു്. ഹിമവാൻ പർവ്വതത്തിന്റെ സമീപമാണു്.
ശതസോമൻ
- ഒരു സൂര്യവംശരാജാവു്
ശതഹ്രദ
- മിന്നൽപിണർ
- ഇടിവാൾ. അനേകംപ്രകാരം ശബ്ദിക്കുന്നതു എന്നർത്ഥം. വർഷസൂചകമാകയാൽ അനേകം (ഹ്രദങ്ങൾ) ജലാശയങ്ങൾ ഉള്ളതു് എന്നുമാവാം
ശതഹ്രാസം
- കണവീരം
ശതാക്ഷി
- ശതകുപ്പ
ശതാംഗം
- രഥം, തേരു്
- തൊടുകാര
ശതാധിപൻ
- പടനായകൻ
ശതാനന്ദൻ
- ബ്രഹ്മാവു്
- ശിവഭക്തനായ ഒരു മഹർഷി
- ശതാനന്ദൻ ജനകന്റെ കുലഗുരുവാകുന്നു.
ശതാനീകൻ
- ഒരു മഹർഷി
- ഒരു രാജാവു്
- വൃദ്ധൻ
- നകുലന്റെ പുത്രൻ
ശതാബ്ദം
- നൂറു സംവത്സരം
ശതാവരി
- ഒരുവക പച്ചമരുന്നു്
- ശതമൂലി
- രക്തദോഷം, ക്ഷയം, പ്രമേഹം മുതലായവക്കു നന്നു്. കണ്ണിനു നല്ലതാണു്. ഇതിന്റെ തണ്ടിലുള്ള മുള്ളിന്റെ മുന കീഴ്പ്പോട്ടായിരിക്കും. തമിഴ്:– തണ്ണീർ വിട്ടാൻ.
ശതാഹ്വാ
- അയമോദകം
- ശതകുപ്പ
- ശതാവരി
ശതേരൻ
- ശത്രു
ശത്രു
- വൈരി. തന്നെ അമർത്തുന്നവൻ എന്നർത്ഥം
- ശത്രു നാലുവിധം – നടത്തദോഷമുള്ള അമ്മ, കടമുണ്ടാക്കിവെക്കുന്ന അച്ഛൻ, സുന്ദരിയായ ഭാര്യ, അറിവില്ലാത്ത മകൻ.
ശത്രുകണ്ടകാ
- കാട്ടിലന്ത
ശത്രുഘ്നൻ
- ശ്രീരാമന്റെ ഒരു അനുജൻ
- ശ്രുതകീർത്തിയെ വിവാഹം ചെയ്തു. ലവണാസുരനെ വധിച്ചു. സുബാഹു, ബഹുശ്രുതൻ (ശ്രുതസേനൻ) ഇവരത്രേ പുത്രന്മാർ.
ശത്രുചതുഷ്ടയം
- (ശത്രു എന്നതു നോക്കുക)
ശത്രുജയം
- ശത്രുക്കളെ ജയിക്ക
- ആന
- ഒരു പർവ്വതം
ശത്രുത
- വൈരം
- അസൂയ
ശത്രുത്വം
- ശത്രുത
ശത്രുദോഷം
- മന്ത്രവാദംനിമിത്തം ശത്രുക്കളിൽ നിന്നും ഉണ്ടാകുന്ന ദോഷം
ശത്രുപീഡ
- ശത്രുക്കളെക്കൊണ്ടുള്ള ഉപദ്രവം
ശത്രുവ്യാപാരം
- ശത്രുവിന്റെ പ്രവൃത്തി. (ക്ഷുദ്രപ്രയോഗം)
ശത്രുസംഹാരം
- ശത്രുവിന്റെ സംഹാരം
ശത്വരീ
- രാത്രി
ശദ്രി
- മേഘം
- അർജ്ജുനൻ
- ആന
ശനകാഠലി
- അത്തിത്തിപ്പലി
ശനകൈഃ(സ്സ്)
- പതുക്കെ.
‘സൊല്ലാസംശനകൈഃനിതംബഗുരുതാ-’
— അഭിജ്ഞാനശാകുന്തളം
ശനി
- നവഗ്രഹങ്ങളിൽ ഒന്നു്
- ശനി പാപഗ്രഹങ്ങളിൽ ഒന്നാണ്. അച്ഛൻ - സൂര്യൻ. അമ്മ - ഛായ. ആരൻ, കോണൻ, ക്രോദൻ, ക്രൂരലോചനൻ ഇവയും ശനിയുടെ പേർ ആകുന്നു. ഒരു കഥയിൽ ബലരാമന്റേയും രേവതിയുടേയും പുത്രനെന്നു കാണുന്നു.
- ശനിയാഴ്ച
- ശിവൻ
- ഗ്രഹപ്പിഴ
- ദുഷ്ടൻ
- പര്യായപദങ്ങൾ:
- മന്ദൻ
- പംഗു
- ഛായാപുത്രൻ
- അസിതൻ
- സൗരി
- ശനൈശ്ചരൻ
- അർക്കജൻ
- കാലൻ.
ശനിപ്പിഴ
- താൻ ജനിച്ച രാശിയുടെ പന്ത്രണ്ടാം രാശിയിലും മറ്റും ശനി കടക്കുക
- ഗ്രഹപ്പിഴ
ശനിപ്രസൂ
- ഛായ
ശനിപ്രിയം
- മരതകരത്നം
ശനിയൻ
- കൊള്ളരുതാത്തവൻ
- തമോഗുണമുള്ളവൻ
- ദുഷ്ടൻ
ശനിയാഴ്ച
- ഏഴാം ആഴ്ച
ശനിവലി
- കോച്ചിവലിക്കുക
- വിറ
ശനിവാ(സ)രം
- ശനിയാഴ്ച
ശനൈശ്ചരൻ
- ശനി
ശനൈസ്സ്
- പതുക്കെ.
ശന്തനു
- ഒരു രാജാവ്. (മഹാഭാരതം എന്ന പദത്തിലേ പട്ടികയും മഹാഭിഷൿ എന്ന പദവും നോക്കുക)
- ഇക്ഷ്വാകുവംശത്തിൽ പ്രസിദ്ധനായ മഹാഭിഷൿ എന്ന രാജാവു ഇന്ദ്രപ്രീതിനേടി സ്വർഗ്ഗസുഖം അനുഭവിച്ചുവരുന്ന കാലത്തു ഒരു ദിവസം താനും മുനികളും ദേവകളും മറ്റുമായി ബ്രഹ്മാവിനെ സേവിപ്പാൻ പോയി. തദനന്തരം ദേവനദിയും അവിടെ വന്നു. ആ ദേവിയുടെ വസ്ത്രം മന്ദമാരുതൻ ഇളക്കിയ പ്പോൾ മഹാഭിഷൿ മന്മഥപരപരവശനായി നോക്കി. ഉടൻ ‘മർത്യനായി ഭവിച്ചു ഭൂലോകവാസം ചെയ്തു സുഖം അനുഭവിച്ചുവരുക’ എന്നു ബ്രഹ്മാവു ശപിച്ചു. അക്കാലം കാമധേനുവിനെ മോഷ്ടിക്കയാൽ മാനുഷസ്ത്രീകളുടെ ഗർഭത്തിൽ പിറക്കണമെന്നുള്ള വസിഷ്ഠശാപം ഹേതുവായിട്ടു വ്യസനിച്ചു നടക്കുന്ന അഷ്ടവസുക്കളെ ഗംഗ കണ്ടു. അവരുടെ അപേക്ഷപ്രകാരം ഗംഗ ഭൂമിയിൽ ജനിച്ചു. മഹാഭിഷൿ ശന്തനുവായി ഭവിച്ചു. ഗംഗ തന്റെ ഭാര്യയായി. ഇവരിൽ ഗംഗാദത്തൻ (ഭീഷ്മർ) ഉത്ഭവിച്ചു. ദേവവ്രതൻ എന്നും ഭീഷ്മരെ വിളിക്കും. ശന്തനുവിനു കാളി (സത്യവതി) എന്നു വേറെ ഒരു ഭാര്യകൂടി ഉണ്ടായിരുന്നു. കാളിയിൽ ചിത്രാംഗദൻ, വിചിത്രവീര്യൻ എന്നു രണ്ടു പുത്രന്മാരുണ്ടായിട്ടുണ്ടു്. ഭക്തി, സ്നേഹം, വിനയം, സ്ഥൈര്യം മുതലായ ഗുണങ്ങൾക്കു ശന്തനു വിളനിലമായിരുന്നു. അച്ഛന്റെ പേർ പ്രതീപൻ. ശന്തനുവിനെ സത്യവാചൻ എന്ന് വിളിക്കാറുണ്ടു്.
ശപഥം
- ആണ
- സത്യം
- “ഞാൻ ഇന്ന വിധം ചെയ്യും; ചെയ്തില്ലെങ്കിൽ അഗ്നിയിൽ ചാടി ദഹിച്ചുകളയും” എന്നും മറ്റും ഉറപ്പായി പറക
- പര്യായപദങ്ങൾ:
- ശപനം
ശപനം
- ശപഥം
ശപം
- ശവം
- ശാപം
- ആണ
ശപിക്കുന്നു
- പ്രാകുന്നു
- നിന്ദിക്കുന്നു
ശപ്ത
- വിശേഷണം:
- ശപിക്കപ്പെട്ട.
ശപ്പൻ, ശപ്പട്ട
- ചപ്പൻ. (ശഷ്പൻ = ചപ്പൻ = നിസ്സാരൻ)
ശഫം
- കുളമ്പു്
- കുതിരയുടെ കുളമ്പു്
- നാഗുണം
- വൃക്ഷത്തിന്റെ പേർ
ശഫരം
- ഒരുവക ചെറിയ മത്സ്യം
- കരു മത്സ്യം
ശഫരാധിപൻ
- വാളമീൻ
ശഫരി
- നരിമീൻ
- മീൻ
- കരുമത്സ്യം
ശഫായത്തു്
- അറബി: മദ്ധ്യസ്ഥം
ശബരൻ
- കാട്ടാളൻ
ശബരം
- ജലം
ശബരാലയം
- കാട്ടാളന്റെ വീടു്
ശബരീ
- കാട്ടാളത്തി
- ഒരു കാട്ടാളസ്ത്രീ
- രാമചന്ദ്രനെ ഇവൾ ഭക്തിപൂർവ്വം സേവിച്ചു.
ശബലപൃഷ്ഠകം
- വെളുത്തരോമവും മുതുകിൽ ചാരനിറവുമുള്ള വലിയ മാൻ
ശബലാശ്വർ
- ഹര്യശ്വർ പോയശേഷം അസിക്നിയിൽ ദക്ഷനുണ്ടായ 1൦൦൦ പുത്രന്മാർ
- ഇവരും മടങ്ങിവരാത്ത വിധത്തിൽ അങ്ങുമിങ്ങും പിരിഞ്ഞുപോയി. നാരദന്റെ ഉപദേശമാണു ഇതിനു കാരണം.
ശബള
- വിശേഷണം:
- പലവർണ്ണമുള്ള.
ശബളം
- പല വർണ്ണം
- വെള്ളം
ശബളിതം
- പല വർണ്ണങ്ങളോടു കൂടിയ
- ഇന്ദ്ര ധനുസ്സു് (മഴവില്ലു്) ശബളിതമാണു്.
ശബളീ
- പലവർണ്ണമുള്ള പശു
ശബ്ദകോശം
- നിഘണ്ടു
ശബ്ദഗ്രഹം
- ചെവി
ശബ്ദന
- വിശേഷണം:
- ശബ്ദിക്കുന്ന.
ശബ്ദനൻ
- അക്ഷരവ്യക്തികൂടാതെ ചൂളയിടുക മുതലായതു ചെയ്യുന്നവൻ
ശബ്ദനം
- ശബ്ദം
- മരംകൊത്തി
ശബ്ദബ്രഹ്മം
- ദൈവം തോന്നിച്ചിട്ടു് എഴുതിയ എഴുത്തു എന്നു കൊല്ലിൻസ്. പരബ്രഹ്മബോധം; വേദങ്ങൾ
‘ശബ്ദബ്രാഹ്മണി നിഷ്ണാതഃ
പരേബ്രഹ്മണിലീയതേ’
പരേബ്രഹ്മണിലീയതേ’
ശബ്ദം
- ഒച്ച, സ്വനം, സ്വ സ്വഭാവത്തെ വെളിപ്പെടുത്തുന്നതു എന്നർത്ഥം. മറ്റു
- സംസ്കൃതവാക്കു്
- ഇന്ദ്രിയവിഷയങ്ങളിൽ ഒന്നു്. സുഖത്തെ കൊടുക്കുന്നതു് എന്നർത്ഥം. സംസാരിക്കപ്പെടുന്നതു് എന്നുമാവാം
- പഞ്ചഭൂതങ്ങളുടെ ഗുണങ്ങളിൽ ഒന്നു്
- യാതൊന്നു വ്യാകരണാദിശാസ്ത്രത്തിൽ സിദ്ധം, അതത്രേ ശബ്ദം
- ഒരർത്ഥത്തെ കുറിക്കുന്നതിനായി വർണ്ണങ്ങളെ കൂട്ടിച്ചേർത്തുണ്ടാക്കുന്ന അക്ഷരക്കൂട്ടത്തിനു ശബ്ദമെന്നു പേർ. ഈ ശബ്ദത്തെ തന്നെയാണു പ്രകൃതി എന്നും പറഞ്ഞുവരുന്നതു്. ഉദാ:ചെറുപ്പം = ച് + എ + റ് + ഉ + പ് + പ് + അ + മ.
- പര്യായപദങ്ങൾ:
- നിനാദം
- നിനദം
- ധ്വനി
- ധ്വാനം
- രവം
- സ്വനം
- സ്വാനം
- നിർഗ്ഘോഷം
- നിർഹ്രാദം
- നാദം
- നിസ്വാനം
- നിസ്വനം
- ആരാവം
- ആരവം
- സംരാവം
- വിരാവം. (ശബ്ദം = ആകാശഗുണം. ബാക്കി 16-ം ഒച്ചയുടെ പേർ എന്നു പക്ഷാന്തരം)
ശബ്ദയോനി
- വാക്കിന്റെ മൂലം
- ഭൂസത്തായാം എധവൃദ്ധൗ എന്നു തുടങ്ങിയുള്ളവ
- ധാതു
ശബ്ദവേൺ
- വൈദ്യന്മാർ ഹൃദയം പരിശോധിക്കുന്ന ഒരു യന്ത്രം
- വക്ഷഃ പരിശോധിനി Stethoscope
ശബ്ദവേധി
- ശബ്ദം മാത്രം കേട്ടു് (വസ്തു കാണാതെതന്നെ) ലക്ഷ്യത്തെ ശരത്താൽ തുളയ്ക്കുന്നവൻ
ശബ്ദശാസനം
- വ്യാകരണച്ചട്ടങ്ങൾ
- ശബ്ദശാസ്ത്രം
ശബ്ദശാസ്ത്രം, ശബ്ദവിദ്യ
- ആറുശാസ്ത്രങ്ങളിൽ ഒന്നു്
- വ്യാകരണം
ശബ്ദാധിഷ്ഠാനം
- ചെവി
ശബ്ദാർത്ഥം
- വാക്കിന്റെ അർത്ഥം
ശബ്ദാലംകാരചതുഷ്ടയം
- അനുപ്രാസം
- യമകം
- പുനരുക്തവദാഭാസം
- ചിത്രം
ശബ്ദിക്കുന്നു
- പറകയും ചുമയ്ക്കയും മറ്റും ചെയ്യുന്നു
- ഒച്ച പുറപ്പെടുവിപ്പിക്കുന്നു.(കാ.ക്രി. ശബ്ദിപ്പിക്കുന്നു
ശബ്ദിത
- വിശേഷണം:
- ശബ്ദിക്കപ്പെട്ട
ശബ്ദോൽപത്തി
- ശബ്ദമുണ്ടാക്കുക
ശമക
- സമാധാനം വരുത്തുന്ന
ശമഥൻ
- മന്ത്രി
ശമഥം
- ശമനം
- അടക്കം
- സമാധാനം
ശമനത
- ശമനം
ശമനൻ
- യമൻ
ശമനം
- അടക്കം,സമാധാനം
- അവസാനം, നിറുത്തൽ
- ഉപദ്രവം
- യാഗത്തിനു ജന്തുക്കളെ കൊലചെയ്ക
- ഒരുവക മാൻ
ശമനസ്വസാവു്
- യമുനാനദി. യമന്റെ സഹോദരി എന്നർത്ഥം
ശമനീ
- രാത്രി
ശമനീസദൻ
- ഒരു രാക്ഷസൻ
ശമം
- അടക്കം
- അകമേയുള്ള ഇന്ദ്രിയങ്ങളുടെ അടക്കം
- ബാഹ്യേന്ദ്രിയവൃത്തികളുടെ അടക്കത്തിനു ‘ദമം’ എന്നു പേർ.
ശമലം
- വിഷ്ഠ
ശമാദിഷൾക്കം
- ശമം
- ദമം
- ഉപരതി
- തിതിക്ഷ
- സമാധി
- ശ്രദ്ധ ഈ 6 ഗുണങ്ങൾക്കും കൂടിയുള്ള പേർ. (ഒരോന്നും പ്രത്യേകം നോക്കുക). ഉപരതി = ബാഹ്യവൃത്തികളെ ആശ്രയിക്കാതെയിരിക്ക
ശമിക്കുന്നു
- അടങ്ങുന്നു
- സാവധാനമാകുന്നു. (സ.ക്രി. ശമിപ്പിക്കുന്നു)
ശമിത
- വിശേഷണം:
- ശമിപ്പിക്കപ്പെട്ട
ശമീ
- വഹ്നിച്ചമത, വന്നി
- കാർകോകിൽ
ശമീകൻ
- ഒരു ഋഷി
- ഇദ്ദേഹത്തിന്റെ കഴുത്തിലാണു പരീക്ഷിത്തു് മൃതസർപ്പത്തെ എടുത്തിട്ടത്.
ശമീധാന്യം
- പയറുംമറ്റും
ശമീപത്രം
- പന്തു്
‘ശമീപത്രപ്രമാണേന പിണ്ഡംമദ്യാത് ഗയം ശിരേ’
ശമീപത്രാ
- മുക്കുറ്റി
ശമീരം
- ചെറുവന്നിവൃക്ഷം
ശമൃത്തു്, ചമത്തു്
- സാമർത്ഥ്യം
ശം
- (സൗഖ്യം) സുഖം
ശംഖൻ
- വിരാടന്റെ പുത്രൻ
- മഹാഭാരതയുദ്ധത്തിൽ 7-ാം ദിവസം ദ്രോണരാൽ വധിക്കപ്പെട്ടു.
ശംഖപിടകം
- ചങ്കിൽ പുണ്ണു്. (കന്നുകാലികൾക്കുള്ള ഒരു ദീനം)
- ഒരു അസാദ്ധ്യരോഗം. നിശ്ചയമായി മരിക്കുന്നതുമാകുന്നു. നാവും ശങ്കും വീങ്ങി വായിൽ കറുത്തനിറം കലർന്നു വാട പുറപ്പെടുവിച്ചു മരിക്കും.
ശമ്പ
- മിന്നൽപിണരു്
ശമ്പളം
- കൂലി
- പര്യായപദങ്ങൾ:
- കർമ്മണ്യാ
- വിധാ
- ഭൃത്യാ
- ഭൃതി
- ഭർമ്മം
- വ േനം
- ഭരണ്യം
- ഭരണം
- മൂല്യം
- നിർവേശം
- പണം
ശംബം
- വജ്രായുധം, ശത്രുക്കളെ കുടുക്കുന്നതു് എന്നർത്ഥം
- ഉലക്കപ്പൂണു്
- അരക്കുവെച്ചു പൂട്ടുന്ന ഇരിമ്പുചങ്ങല
ശംബരൻ
- ഒരു അസുരൻ
- പ്രദ്യുമ്നനെ എടുത്തു കടലിലിട്ടു. പ്രദ്യുമ്നൻ ഇവനെ വധിച്ചു.
- മറ്റൊരസുരൻ
- ദിവൊദാസനൃപനോടു യുദ്ധം ചെയ്തു തോറ്റു. കോട്ടകളെല്ലാം ഇന്ദ്രൻ നഷ്ടം വരുത്തി.
- മായാവി
ശംബരം
- വെള്ളം
- സമ്പത്തു്
- യുദ്ധം
- ജലം
- മേഘം
- കൊടുവേലി
- നീർമരുതു്
- ഒരുവകമീൻ
- കരിമ്പന
- പാച്ചോറ്റി
- പർവതം
- ധനം
- മറിമാൻ
- മാർഗ്ഗമര്യാദ
- ജാലം
ശംബരപുരം
- തൃച്ചംബരം
ശംബരാരി
- കാമദേവൻ
- ശംബരാസുരന്റെ ശത്രു എന്നർത്ഥം
ശംബരി
- വലിയ ദന്തി
- ശതാവരി
- എലിച്ചെവിയൻ
- മഹേന്ദ്രജാലം
- മഹേന്ദ്രജാലക്കാരി
ശംബലം
- വഴിച്ചോറു
- കര
- അസൂയ
- പുരാണപ്രസിദ്ധമായ ഒരു ഗ്രാമം
ശംബലീ
- കൂട്ടികൊടുക്കുന്നവൾ
- കുട്ടിനി
ശംബാകൃത
- വിശേഷണം:
- ഇരുച്ചാലുഴുത.
ശംബൂകൻ
- ഒരു ശൂദ്രൻ
- തപസ്സ് ചെയ്തതു നിമിത്തം രാമൻ വധിച്ചു.
ശംബൂകം
- ഞമഞ്ഞി
- കക്കാ
ശംബൂകാ
- കക്കാ
ശംഭം
- വജ്രായുധം
- ഉലക്കപ്പൂണു്
ശംഭളീ
- വേശ്യാ
- വേശ്യയായും വിടുപണിചെയ്തും പാർക്കുന്നവൾ. “അങ്ങിനെസുഖമുണ്ടു്. “ഇങ്ങനെ സുഖമുണ്ടു്” എന്നു് പറഞ്ഞു പിടിപ്പിക്കുന്നവൾ എന്നർത്ഥം.”
- (വിടന്മാരേയും വേശ്യമാരേയും തമ്മിൽ പറഞ്ഞിണക്കി വിടന്മാരുടെ പക്കൽനിന്നു പണം തട്ടി കാലയാപനം ചെയ്യുന്നവളത്രേ ‘ശംഭളി’)
ശംഭു
- ശിവൻ. സുഖത്തെചെയ്യുന്നവൻ എന്നർത്ഥം
- ശംഭൂഃപുംസി മഹാദേവേ പരമേഷ്ഠി നിചാർഹതി (എന്നു മേദിനി).
- ബ്രഹ്മാവ്
- വിഷ്ണു
- ഒരുമുനി
- യവനന്മാരിൽ പ്രമാണി
ശംഭുപ്രിയ
- പാർവതി
- ദുർഗ്ഗ
- നെല്ലി
ശംഭുശുക്രം
- രസം
ശമ്മല
- പ്രയാസം
- വ്യാകുലം
ശമ്യ
- നുകക്കഴി
- ഒരു യാഗപാത്രം
ശമ്യാകം
- കൊന്നവൃക്ഷം
ശംവം
- വജ്രായുധം
- ഉലക്കപ്പൂണു്
- നേർവഴിയേ ഉഴുക
ശംവരം
- വെള്ളം
ശംസ
- സ്തുതി
- വാക്കു്
- ആഗ്രഹം
- വിവരണം
ശംസനം
- വാക്കു്
- സ്തുതി
- വിവരണം
ശംസിക്കുന്നു
- സ്തുതിക്കുന്നു
- പറയുന്നു. (ശംസിപ്പിക്കുന്നു - കാരണക്രിയ:)
ശംസിത
- വിശേഷണം:
- സ്തുതിക്കപ്പെട്ട
- പറയപ്പെട്ട
- ആഗ്രഹിക്കപ്പെട്ട
- നിശ്ചയമുള്ള
- അപവാദപ്പെട്ട
ശംസ്താവ്
- സ്തുതിക്കുന്നവൻ
ശയണ്ഡ
- വിശേഷണം:
- ഉറക്കമുള്ള.
ശയഥം
- മീൻ
- പന്നി
- മരണം
- ഒരുവക പാമ്പു്
ശയനഗൃഹം
- ഉറങ്ങുവാനുള്ള മുറി
- കിടക്കുന്ന മുറി
ശയനപ്രദക്ഷിണം
- കിടന്നുരുണ്ടു ക്ഷേത്രത്തിനു ചുറ്റി വലംവയ്ക്ക
ശയനം
- കിടക്കുക. കിടപ്പിന്നാധാരമായ കിടക്ക, കട്ടിൽ മുതലായ സാധനങ്ങൾ
- ശയനരചനം — കിടപ്പിന്നാധാരമായ കിടക്ക, കട്ടിൽ മുതലായ സാധനങ്ങളുടെ നിർമ്മാണം. ഇവയെ പ്രതിപാദിക്കുന്ന ശാസ്ത്രം വിശ്വകർമ്മപ്രോക്തമാകുന്നു. ഒറ്റമരംകൊണ്ടുതന്നെയാണു് കട്ടിൽ മുതലായവയെ ഉണ്ടാക്കേണ്ടതു്. നാലിൽ കൂടുതൽ മരംകൊണ്ടു ഒരിക്കലും ചെയ്യരുതു്. കഴിയുന്നതും ഫലവൃക്ഷങ്ങളെക്കൊണ്ടു നിർമ്മിക്കണം. ശയനാസനാദികർമ്മങ്ങൾക്കു പലവിധം വൃക്ഷങ്ങളേയും ഉപയോഗിക്കരുതു്. വിശേഷിച്ചു വേങ്ങമരം, തൊടുകാര, ചന്ദനം, ദേവതാരം, മരുതു്, തേക്കു്, പനച്ചി, പയൻ, കുമിഴു്, അകിൽ എന്നിവ ഏറ്റവും ഉത്തമങ്ങളാകുന്നു.
- സംയോഗം
ശയനമന്ദിരം
- ശയ്യാഗൃഹം
ശയനാധികാരി
- പള്ളിയറക്കാരൻ
ശയനീയ
- വിശേഷണം:
- ഉറങ്ങുവാൻ കൊള്ളാവുന്ന
ശയനീയം
- മെത്ത
ശയനൈകാദശി
- ഒരു വിശേഷദിവസം
- ആഷാഡമാസത്തിലേ ശുക്ലപക്ഷത്തിലേ ഏകാദശി.
ശയം
- ഉറക്കം
- മെത്ത
- കൈ
- പെരുമ്പാമ്പു്
- ശാപം
- കിടപ്പു്
ശയാന
- വിശേഷണം:
- ഉറങ്ങുന്ന
- കിടക്കുന്ന
ശയാലു
- വിശേഷണം:
- ഉറങ്ങുവാനാഗ്രഹമുള്ള
- കിടപ്പാനാഗ്രഹമുള്ള
ശയാലു
- പെരുമ്പാമ്പു്
- നായു്
- കുറുക്കൻ
ശയിക്കുന്നു
- കിടക്കുന്നു
ശയിത
- വിശേഷണം:
- ഉറങ്ങുന്ന
- കിടക്കുന്ന
ശയിതം
- ഉറക്കം
ശയു
- പെരുമ്പാമ്പു്. ഉറക്കം അധികമുള്ളവൻ എന്നർത്ഥം. അധികനേരവും സഞ്ചരിക്കാതെ കിടക്കുന്നവൻ എന്നുമാവാം
ശയ്യ
- മെത്ത
- (സാഹിത്യത്തിൽ) രീതിഗുണം, പദങ്ങളുടെ അന്യോന്യമൈത്രി
- ഉറക്കം
ശയ്യാതി
- പ്രാചിന്വാനുവരാംഗിയിലുണ്ടായ ആൾ
- വൈവസ്വതമനുവിന്റെ ഒരു പുത്രൻ
ശരകൂടം
- അമ്പിൻകൂടം
- അസ്ത്രംകൊണ്ടുണ്ടാക്കിയ ഒരുമാതിരി ഭവനം
ശരക്കോൽ
- അമ്പിന്റെ തണ്ടു്
- അമപ്പുല്ലിന്റെ തണ്ടു്
- സംസ്കൃതം:- രാമകണ്ഡം. രുചിയെ ഉണ്ടാക്കുന്നതാണു്.
ശരച്ചന്ദ്രൻ
- ശരൽക്കാലത്തെ ചന്ദ്രൻ
ശരച്ഛതം
- നൂറുവർഷം
ശരച്ഛദം
- അമ്പുറ
ശരജൻ
- സുബ്രഹ്മണ്യൻ
ശരജം
- പുതുവെണ്ണ
ശരജന്മസവിത്രി
- പാർവതി. സുബ്രഹ്മണ്യനെ പ്രസവിച്ചവൾ എന്നർത്ഥം
ശരജന്മാവു്
- സുബ്രഹ്മണ്യൻ. ശരവണത്തിൽ പിറന്നവൻ എന്നർത്ഥം
ശരടം
- കുയിമ്പിൻശാക
- ഓന്തു്
ശരണം
- ആശ്രയം
- രക്ഷിതാവു്
- ഭവനം
ശരണത്രയം
- (‘ത്രിശരണങ്ങൾ’ നോക്കുക)
ശരണാഗത, ശരണാപന്ന
- വിശേഷണം:
- രക്ഷക്കായിട്ടു വന്ന.
ശരണാർത്ഥി
- വിശേഷണം:
- രക്ഷയ്ക്കു ആഗ്രഹമുള്ള.
ശരണി
- വഴി
- ഭൂമി
- വരി (Line)
ശരണോന്മുഖൻ
- ശരണത്തെ ചോദിക്കുന്നവൻ
ശരണ്യ
- വിശേഷണം:
- രക്ഷിക്കത്തക്ക.
ശരണ്യൻ
- ശിവൻ
- രക്ഷിതാവു്
ശരണ്യം
- രക്ഷ
- ഭവനം
- ശരണാർഹമായിട്ടുള്ളതു്. ജനങ്ങളുടെ ആയുസ്സിനെ കളയുന്നതു് എന്നർത്ഥം
ശരത്തു്
- ശരദൃതു
- സംവത്സരം. ജനങ്ങളുടെ ആയുസ്സിനെ കളയുന്നതു് എന്നർത്ഥം. വ്രീഹിമുതലായവ പാകം വന്നു കൊഴിയുന്ന കാലമെന്നർത്ഥം
ശരദൃതു
- ശരല്ക്കാലം
- നാലാമത്തെഋതു
- തുലാം വൃശ്ചികം ഈ രണ്ടുമാസങ്ങൾ കൂടുന്നകാലം
- മനുഷ്യർക്കു മദ്ധ്യബലത്തെ ചെയ്യും. ഒരു ദിവസത്തിലേക്കു വിചാരിക്കുന്നതായാൽ പത്തുനാഴിക രാത്രിക്കുമേൽ പത്തുനാഴിക വെളുപ്പുവരെയുള്ള കാലമാകുന്നു. സംസ്കൃതം: ശരത്. ഇംഗ്ലീഷ്: Autumn.
ശരത്കാമി
- നായു്
ശരത്പത്മം
- വെള്ളത്താമര
ശരദ്വാൻ
- കൃപയുടെ പിതാവായ ഒരു ഋഷി(കൃപൻ എന്നതു നോക്കുക)
- ബ്രഹ്മാവിന്റെ പുത്രൻ അംഗിരസ്സ്, തൽപുത്രൻ ഉചത്ഥ്യൻ, തൽപുത്രൻ ദീർഘതമാവ്, തൽപുത്രൻ ഗൗതമൻ, തൽപുത്രൻ ശരദ്വാൻ.
ശരധി
- അമ്പുറ
- ആവനാഴി
ശരപത്രം
- കരിമ്പു്
- ദർഭ
ശരപുംഖം
- ഒരു മരുന്നു്
- തൂവൽ വച്ചു കെട്ടിയിട്ടുള്ള അമ്പിന്റെ അഗ്രം
ശരപുഷ്പം
- ഉച്ചമലരി
ശരപ്പാടു്
- അമ്പു് എയ്താൽ വീഴുന്ന അകലം
ശരൻ
- ശരമുള്ളവൻ ഉദാ:പങ്കജശരൻ. (പദത്തിന്റെ ഒടുവിൽ പ്രയോഗം)
ശരപ്രയോഗം
- അമ്പുകൊണ്ടുള്ള പ്രയോഗം
ശരഭൻ
- രാമചന്ദ്രന്റെ ഒരു വാനരസഖി
ശരഭം
- എട്ടടിമാൻ. (എട്ടടിമാൻ എന്ന പദം നോക്കുക) ഹിംസിക്കുന്നത് എന്നർത്ഥം
- ഈ എട്ടടിമാനിനു എട്ടു കാലുണ്ടെന്നും, ഇതു സിംഹത്തെ കൊല്ലുമെന്നും കാണുന്നുണ്ടു്. മഹാവിഷ്ണു നരസിംഹമൂർത്തിയായി അവതരണം ചെയ്തു ഹിരണ്യകശിപുവിനെ വധിച്ചതിന്റെ ശേഷം ദുസ്സഹമായ ക്രോധത്തിൽ മഗ്നനായിത്തീർന്നു. അന്നേരം നരസിംഹത്തിന്റെ ഉഗ്രതയ്ക്കു ശാന്തതയുണ്ടാക്കുവാൻ മഹാദേവൻ ശരഭമായി അവതരണംചെയ്തു. ഇതു മൃഗത്തിന്റേയും പക്ഷിയുടേയും വർഗ്ഗത്തിൽ ഉൾപ്പെടും. ശരഭമഹാമന്ത്രത്തിന്റെ ധ്യാനത്തിൽ പക്ഷിരൂപമായി വിവരിച്ചു കാണുന്നുണ്ടു്. ശരഭം എന്ന ഭയങ്കരമൃഗത്തിനു എട്ടു കാലും തലയിൽ ഒരു കൊമ്പും ഉണ്ടു്. സിംഹത്തേക്കാൾ ഭയങ്കരമാണു്. പുരാണത്തിലല്ലാതെ ഈ മൃഗത്തെ ലോകത്തിൽ എങ്ങും കാണുന്നില്ല. (എട്ടടിമാൻ, വ്യാളി ഇവ നോക്കുക)
- വരയാടു്
- ഒട്ടകം
ശരഭംഗൻ
- ഒരു മഹർഷി
- ദണ്ഡകാരണ്യത്തിലാണു ആശ്രമം. രാമചന്ദ്രാദികൾ വനത്തിൽ ചെന്ന
- പ്പോൾ അവരെ കണ്ടിട്ടു ജന്മസാഫല്യം കിട്ടി എന്നു കരുതി അഗ്നിപ്രവേശം ചെയ്തു. ഉടൻ തീയിൽ നിന്നു വന്ന ഒരു ദിവ്യശരീരം സ്വർഗ്ഗംഗമിച്ചു.
ശരം
- അമ്പു്. ഹിംസിക്കുന്നതു എന്നർത്ഥം. മുറിവു പറ്റിക്കുന്നതു എന്നുമാവാം
- അമപ്പുല്ലു്
- വെള്ളം
- ഉപദ്രവം
- അമ്പൊട്ടൽ
- പര്യായപദങ്ങൾ:
- പൃഷൽകം
- ബാണം
- വിശിഖം
- അജിഹ്മഗം
- ഖഗം
- ആശുഗം
- കദംബം
- മാർഗ്ഗണം
- പത്രീ
- രോപം
- ഇഷു.
ശരയൂ
- സരയൂനദി
ശരലോമാ
- മുള്ളൻപന്നി
ശരല്ക്കാമീ
- പട്ടി
ശരല്ക്കാലം
- കന്നിയും തുലാവും രണ്ടു മാസം
ശരവണഭവൻ
- സുബ്രഹ്മണ്യൻ
ശരവനം, ശരവണം
- ശരപ്പുല്ലുകളുടെ വനം
- ഞാങ്ങണക്കാടു്
- അമപ്പുല്ലുകളുടെ കാടു്
- വനത്തിലേ ‘ന’ കാരത്തിനു ‘ണ’ കാരമാദേശം. ഗംഗയുടെ സമീപത്താണു ഈ വനം.
ശരവൃഷ്ടി
- അസംഖ്യം. ശരങ്ങൾ വന്നു വീഴുക.
ശരവ്യം
- ലാക്കു്
- ലക്ഷ്യം
ശരശയ്യ
- അമ്പുനിവർത്തുവെച്ചുണ്ടാക്കീട്ടുള്ള കിടക്ക
ശരസന്ധാനം
- അമ്പുകൊണ്ടു ലാക്കുനോക്കുക
ശരള
- ശരല്ക്കാലം
- ഒരു സംവത്സരം
ശരളം
- ചരളം
ശരറാന്തൽ
- ചുറ്റും മനോഹരമായ കണ്ണാടിച്ചില്ലുകൾ തൂക്കിയിട്ടുള്ള ഒരുതരം വിളക്കു്.
ശരാടി (ഡി)
- താറാവു്
ശരാതി
- താറാവു്
ശരാഭ്യാസം
- അമ്പിൻപ്രയോഗം പഠിക്ക
ശരാമുഖം
- വെഞ്ചെന്നെല്ലു്
ശരാരത്തു്
- ദുഷ്ടത
ശരാരി
- താറാവു്. വെള്ളത്തിൽ സഞ്ചരിക്കുന്നതെന്നർത്ഥം. (പാഠങ്ങൾ - ശരാതി
- ശരാളീ
- ശരാടി
- ശരാഡി).
- വെള്ളിപ്പക്ഷി എന്നു കൊല്ലിൻസ്.
ശരാരു
- വിശേഷണം:
- കൊല്ലുന്ന
- ഹിംസാശീലമുള്ള.
ശരാരോപം
- വില്ലു്
ശരാലി(ളി)
- താറാവു്
- വെള്ളിപ്പക്ഷി എന്നു കൊല്ലിൻസ്.
ശരാവതി
- ഒരാറു്. ഈ നദിയുടെ ഇരുഭാഗങ്ങളിലും മുഞ്ജപ്പുല്ലു വേണ്ടതുപോലെ ഉള്ളതുകൊണ്ടു് ഈ പേർ സിദ്ധിച്ചു
- ഒരു നഗരം
- ലവനെ രാമചന്ദ്രൻ ഈ നഗരത്തിലെ രാജാവാക്കി.
ശരാവം
- മൂടി
- ഒരുമാതിരി ചെറിയ പാത്രം
- ചട്ടി
- ഇടിഞ്ഞിൽ
ശരാവിക
- രാജക്കുരു
- പ്രമേഹക്കുരു
ശരാശരി
- തുല്യം.
- (പെർഷ്യൻഭാഷ).
ശരാശ്രയം
- അമ്പുറ. ശരത്തെ ആശ്രയിക്കുന്നതു എന്നർത്ഥം
ശരാസനം
- വില്ലു്. ഇതുകൊണ്ടു് ശരങ്ങൾ ക്ഷേപിക്കപ്പെടുന്നതിനാൽ ഈ പേർ സിദ്ധിച്ചു
ശരി
- തുല്യം
- സൂക്ഷ്മം
- നിരപ്പു്.
ശരി
- ചെറിയ കുരുവിക്കരുമ്പു്
ശരികേടു്
- തെറ്റു്
ശരിയിടുന്നു
- ശരിയാക്കുന്നു
- പകരംവീട്ടുന്നു.
ശരിയ്ക്ക്, ശരിവരെ
- വിശേഷണം:
- മുറയ്ക്ക്
- യാതൊരു കുറവും കൂടാതെ
ശരീരകം
- ദേഹം
- ചെറിയദേഹം
- ആത്മാവു്
ശരീരജം
- രോഗം
ശരീരതുല്യ
- വിശേഷണം:
- തന്നെപ്പോലെ തന്നെ സ്നേഹിക്കപ്പെടുന്ന
ശരീരത്രയം
- സ്ഥൂലം, സൂക്ഷ്മം, കാരണം ഇവ 3-ം ജീവാത്മാവിനെ സംബന്ധിച്ചവ
- ഈശൻ, സൂത്രൻ, വിരാടു്. ഇവ പരമാത്മാവിനെ സംബന്ധിച്ചവ
ശരീരദണ്ഡം
- ശരീരത്തിൽ ചെയ്യപ്പെടുന്ന ശിക്ഷ
- തപസ്സുകൊണ്ടു ദേഹത്തെ മനസ്സിന്നു കീഴ്പ്പെടുത്തുക
- മരണശിക്ഷ
ശരീരധർമ്മം
- ശരീരത്തിന്റെ സ്വഭാവം
ശരീരം
- ദേഹം. നശിച്ചുപോകുന്നതു് എന്നർത്ഥം
- ഏതു വസ്തുവിന്റെയും രൂപം
- സ്ഥൂല ശരീരത്തിൽ എഴുപത്തീരായിരം ഞരമ്പുകളുണ്ട്.
ശരീരം മൂന്നുവിധം- സ്ഥൂല ശരീരം, സൂക്ഷ്മശരീരം, കാരണശരീരം.
സ്ഥൂലശരീരതത്വങ്ങൾ 6- ത്വക്ക്, മാംസം, രക്തം, അസ്ഥി, സ്നായും, മേദസ്സ്. - പര്യായപദങ്ങൾ:
- കളേബരം
- ഗാത്രം
- വപുസ്സ്
- സംഹനനം
- വർഷ്മം
- വിഗ്രഹം
- കായം
- ദേഹം
- മൂർത്തി
- തനു
- തനൂ
ശരീരയാത്ര
- ഉപജീവനത്തിനുള്ള മാത്ര
ശരീരവാൻ(-വതി)
- ശരീരമുള്ളവൻ(-വൾ)
ശരീരവൃത്തി
- ദേഹത്തിന്റെ വെടിപ്പു്
- ഉപജീവനം
ശരീരവൈകല്യം
- രോഗം
ശരീരസംസ്കാരം
- ശരീരത്തെനന്നാക്കുക
ശരീരസ്ഥിതി
- ഉപജീവനത്തിനുള്ള മാർഗ്ഗം
- ഭക്ഷണംകഴിക്ക
ശരീരാസ്ഥ്നി
- തോലും മാംസവുമില്ലാത്ത ശരീരാസ്ഥി (കൈകാൽ ഉടൽ ഇവയെല്ലാം കൂടിയതെന്നു താൽപര്യം
ശരീരി
- വിശേഷണം:
- ശരീരമുള്ള
ശരീരീ
- ശരീരമുള്ളവൻ. മനുഷ്യൻ
- പ്രാണി
- ജീവൻ
- ജന്തു
ശരു
- കോപം
- വജ്രായുധം
- അമ്പു്
- അമ്പൊട്ടൽ
- ശസ്ത്രാഭ്യാസം
ശരേഷ്ടം
- മാവു്
ശർക്കര
- കരിമ്പിന്നീരു കുറുക്കിയുണ്ടാക്കിയ വസ്തു
- സം-ഗുഡം. ത-വെല്ലം. ഇം-Treacle, molasses.
- പഞ്ചാര. പിത്തത്തെ നശിപ്പിക്കുന്നതെന്നർത്ഥം
- ചരൽ, ചരൽക്കല്ലുള്ള ദേശം, ചുക്കാൻകല്ലുള്ള ഭൂമി
- ഓട്ടുനുറുക്ക്
- തലഓട്ടിൻ കഷണം. നശിച്ചുപോകുന്നതെന്നർത്ഥം
- കല്ലടപ്പെന്ന രോഗം
ശർക്കരകം
- മധുരനാരകം
ശർക്കരജം
- കല്ക്കണ്ടു്
ശർക്കരപ്പാവു
- ശർക്കര ഉരുക്കിയതു്
ശർക്കരവാക്കു്
- സ്തുതിവാക്ക്
- നല്ലവാക്കു്
ശർക്കരസപ്തമി
- ഒരു വിശേഷ ദിവസം. വൈശാഖം പകുതിയിൽ 7-ംനാൾ നടത്തിവരുന്നു
ശർക്കരാവതി
- മണൽപ്രദേശം
- ചരൽ പ്രദേശം
ശർക്കരില
- വിശേഷണം:
- ചരലുള്ള
ശർമ്മ
- വിശേഷണം:
- സന്തോഷമുള്ള
ശർമ്മ(ൻ)
- ബ്രാഹ്മണർക്കുള്ള ഒരു പേരു്
- ബ്രാഹ്മണരുടെ പെരിന്റെ ഒടുക്കം ചേർത്തുപറയുന്ന ഒരു വാക്കു്
ശർമ്മം
- സുഖം
- സന്തോഷം. അശുഭത്തെ കളയുന്നതു് എന്നർത്ഥം
ശർമ്മരാ
- മരമഞ്ഞൾ
ശർമ്മിഷ്ഠാ
- യയാതിയുടെ രണ്ടാമത്തെ ഭാര്യ. (ദേവയാനി എന്നതു നോക്കുക)
- അസുരാധിപനായ വൃഷപർവാവന്റെ മകൾ. ദ്രുഹ്യുവും അനുദ്രുഹ്യുവും പുത്രന്മാർ.
ശർവൻ
- ശിവൻ. പ്രളയകാലാരംഭത്തിൽ ലോകത്തെ ഹിംസിക്കുന്നവൻ എന്നർത്ഥം
- വിഷ്ണു
ശർവരീ
- രാത്രി. ലോകചേഷ്ടകളെ ഇല്ലാതാക്കുന്നതു് എന്നർത്ഥം
- സ്ത്രീ
- മഞ്ഞൾ
- ഒരു നീചജാതിസ്ത്രീ
- ഈ നീചസ്ത്രീ വളരേ ഭക്തിയുള്ളവളായിരുന്നു. രാമാവതാരത്തിനായി കാത്തിരുന്നു. ശ്രീരാമനെ കണ്ടശേഷം അഗ്നിപ്രവേശംചെയ്തു.
ശർവരീനാഥൻ
- ചന്ദ്രൻ
ശർവരീശൻ
- ചന്ദ്രൻ
ശർവലാ
- തോമരം. (സർവല എന്നതിന്റെ പാഠം)
ശർവാ
- രാത്രി. (ശർവരിയുടെ പാഠം)
- ‘ശർവരീ ശാർവരീ ശർവാ’ എന്നു ശബ്ദാർണ്ണവം.
ശർവാക്ഷം
- രുദ്രാക്ഷം
ശർവാണി
- പാർവതി. ശർവന്റെ (ശിവന്റെ) പത്നി എന്നർത്ഥം
ശർവാരി
- രാത്രി
ശലകം
- എട്ടുകാലി
ശലൻ
- സോമദത്തന്റെ പുത്രൻ
- ഭൂരിശ്രവസ്സും സോമദത്തന്റെ പുത്രനാണു്.
ശലഭം
- വേട്ടക്കിളി
- പാറ്റാ, ഈയൽ
- ഒരു ഘോരാസ്ത്രം. (കിരാതവേഷധാരിയായ ശിവനിൽ അർജ്ജുനൻ ഇതു പ്രയോഗിച്ചു)
ശലം
- ഒട്ടകം
- മുള്ളങ്കോൽ
ശലം, ശലലം, ശലലി
- എയ്യൻപന്നിയുടെ മുള്ളു്. ഇളക്കിക്കൊണ്ടിരിക്കുന്നതു് എന്നർത്ഥം
ശലാക
- ഇരിമ്പുകമ്പി, തോക്കു നിറക്കുന്ന നിറകോൽ
- കുന്തം
- അമ്പു്
- സൂചി
- ശ്ലാക
- വൈദ്യന്റെ കുഠാരം
- കുടയുടെ ആറങ്ങാലി
- അസ്ഥി
- മലങ്കാര
- ഈന്തിൽ
- പഞ്ചവർണ്ണക്കിളി
- ഇരിമ്പു്
- കമ്പി
ശലാട്ട
- പച്ചക്കായ്. പുഷ്ടിയെ പ്രാപിക്കുന്നതു് എന്നർത്ഥം
- കൂവളം
ശലാലു
- ഒരു സുഗന്ധവസ്തു
ശല്ക്കം
- ഖണ്ഡം
- തൊലി
- ചെതുമ്പലു്
- മീൻ
ശല്ക്കാലി
- മീൻ
ശല്ക്കി
- മീൻ
ശല്മലി
- മുള്ളിലവു്, ഇലവു്
- പാതാളത്തിലേ ഒരു നദി
ശല്മലീവേഷ്ടം
- എലവിൻപശ
ശല്യൻ
- ഒരു മദ്രരാജാവു്
- പാണ്ഡുവിന്റെ ഭാര്യയായ മാദ്രിയുടെ സഹോദരൻ. ഇദ്ദേഹം സാത്വികനെങ്കിലും രണശൂരനായിരുന്നു യുധിഷ്ഠിരൻ വധിച്ചു.
ശല്യം
- ഒരുമാതിരി അമ്പു്, ഉടക്കുളി
- ക്രോധം
- മലങ്കാര
- മുള്ളൻ
- കാന്തം
- ഇരുമ്പുപാര
- അമ്പിന്റെ അറ്റം
- കുറ്റി
- ഉപദ്രവം
- നിന്ദ
- പ്രയാസം
- ചെമ്പു്
- ഭാരതത്തിലെ ഒരു പർവ്വം
ശല്യ(ക)ം
- മുള്ളൻപന്നി
- മലങ്കാര
ശല്ലകം
- ഒരുവക തൈ
- തൊലി
ശല്ലകി
- മുള്ളൻ
- ഈന്തിൽ
ശല്ലം
- തവള
ശല്ലാവു്
- നേരിയവസ്ത്രം
- (സാൽവാ)
ശല്ലി
- ചെറുകുന്തം
ശവകാമ്യം
- നായ്
ശവക്കുഴി
- ശവക്കല്ലറ
ശവദാഹം
- ശവംചുടുക
ശവപ്പറമ്പു്
- ശ്മശാനം
- ശവമടക്കുന്ന സ്ഥലം
ശവപ്രായ
- വിശേഷണം:
- ശവംപോലെ അനക്കമില്ലാത്ത.
ശവം
- മരിച്ച ദേഹം. നശിക്കുന്നതു് എന്നർത്ഥം
- ജലം
- പര്യായപദങ്ങൾ:
- കണപം
ശവയാനം, ശവരഥം
- പ്രേതമഞ്ചം
ശവരൻ
- കാട്ടാളൻ
- വേടൻ
ശവരം
- വെള്ളം
ശവസംസ്കാരം
- ശവദാഹം. (അടിതോൽ എന്നതു നോക്കുക)
ശവേല
- സാമാനവണ്ടിയിലെ തടിമരം
ശശ(ക)ം
- മുയൽ
ശശധരൻ
- ചന്ദ്രൻ. മുയലിനെ ധരിച്ചവൻ എന്നർത്ഥം
ശശധരബിംബം
- ചന്ദ്രബിംബം
- വൃത്തങ്ങളിൽ ഒന്നു്. (പാദത്തിൽ 25 അക്ഷരംവീതം)
- ഉദാ:
‘ഒന്നതുഗുരുപുനരെട്ടതുമിങ്ങിനെ
വരുമഥപത്തിൽപരമതിലായി’
വരുമഥപത്തിൽപരമതിലായി’
ശശധരം
- കർപ്പൂരം
ശശൻ
- പുരുഷന്മാർ നാലുവകയുള്ളതിൽ ഒന്നാമത്തവൻ
ശശം
- മുയൽ. ചാടിയോടുന്നതു് എന്നർത്ഥം
- ചന്ദ്രനിലുള്ള കറുത്തപുള്ളി (മുയൽ എന്നു വിചാരിക്കപ്പെടുന്നതു്)
- നറുംപശ
- പാച്ചോറ്റി
ശശലാഞ്ഛനം
- കർപ്പൂരം
ശശലോമം
- മുയലിന്റെ രോമം
ശശസ്ഥലി
- ഗംഗക്കും യമുനക്കും മദ്ധ്യെയുള്ള ദേശം. (The Dcab)
ശശാങ്കചൂഡൻ
- ശിവൻ
ശശാങ്കധവള
- വിശേഷണം:
- ചന്ദ്രനെപ്പോലെ വെളുത്ത.
ശശാങ്കൻ
- ചന്ദ്രൻ. (ശശധരൻ എന്നതു നോക്കുക)
ശശാങ്കം
- കർപ്പൂരം
ശശാങ്കമൂർത്തി
- ചന്ദ്രൻ
ശശാങ്കശേഖരൻ
- ശിവൻ
ശശാദൻ
- ഇക്ഷ്വാകുവിന്റെ സുതനായ വികുക്ഷി
- പുരഞ്ജയന്റെ പിതാവു്
ശശാദ(ന)ം
- പരുന്തു്. മുയലിനെ തിന്നുന്നതു് എന്നർത്ഥം
ശശാരി
- പരുന്തു്
ശശി
- ചന്ദ്രൻ
- പച്ചക്കർപ്പൂരം
- മകയിരം നക്ഷത്രം
ശശികല
- ചന്ദ്രക്ക(ക)ല
ശശികാന്തം
- വെളുത്ത ആമ്പൽ
- ചന്ദ്രകാന്തം
ശശിഖണ്ഡം
- ചന്ദ്രക്കല
ശശിഖണ്ഡമൗലി
- ശിവൻ
- ചന്ദ്രകലാധരൻ
ശശിചൂഡൻ
- ശിവൻ
ശശിജൻ
- ബുധൻ
ശശിധരൻ
- ശിവൻ
ശശിനി
- ചന്ദ്രന്റെ 16 കലകളിൽ ഒന്നിന്റെ പേർ
ശശിപ്രഭ
- നിലാവു്
ശശിപ്രഭം
- മുത്തു്
- വെളുത്ത ആമ്പൽ
ശശിപ്രിയാ
- ആമ്പൽപൊയ്ക
ശശിഭൂഷണൻ
- ശിവൻ
ശശിഭൃത്ത്
- ശിവൻ
ശശിമണി
- ചന്ദ്രകാന്തം
ശശിമണിശില
- ചന്ദ്രകാന്തക്കല്ലു്
ശശിമൗലി
- ശിവൻ
ശശിലേഖാ
- ചന്ദ്രക്കല
- കാർകോവിൽ
ശശിവദന
- വൃത്തങ്ങളിൽ ഒന്നു്
ശശിശകലം
- ചന്ദ്രക്കല
ശശിശേഖരൻ
- ശിവൻ
ശശോർണ്ണം
- മുയലിന്റെ രോമം
ശശ്വൽ
- എല്ലായ്പ്പോഴും
- പിന്നെ
- ഒന്നിച്ചു്
- നിത്യം
- വഴിപോലെ
ശഷ്കുലം
- കഴഞ്ചി
ശഷ്കു(സ്കു)ലീ
- ചക്കുലിമീൻ
ശഷ്കുലി
- ചെവിയുടെ അകത്തെത്തട്ടു്
ശഷ്പം
- പൈപ്പുല്ലു്, ഇളംപുല്ലു്
- അല്പം
- കരിങ്കറുക
ശസനം
- യാഗത്തിനായിക്കൊണ്ടുചെയ്യുന്ന പശുഹിംസ
- കൊല
- മുറിവേൾപ്പിക്കുക
ശസ്ത
- വിശേഷണം:
- സുഖമുള്ള
- ശ്രേഷ്ഠതയുള്ള
- സ്തുതിക്കപ്പെട്ട
- മംഗളമായ
- കൊല്ലപ്പെട്ട
- മുറിവേൾപ്പിക്കപ്പെട്ട
ശസ്തം
- സുഖം
- മംഗളം
- പ്രശംസിക്കപ്പെടുന്നതു് എന്നർത്ഥം
ശസ്തി
- സ്തുതി
ശസ്യ
- വിശേഷണം:
- ശ്രേഷ്ഠതയുള്ള
- മഹത്വമുള്ള
- നല്ല
- സ്തുതിക്കത്തക്ക
ശസ്യക്ഷെത്രം
- ധാന്യംവിളയുന്ന ഭൂമി
ശസ്യം
- സസ്യം
ശസ്യമഞ്ജരി
- നെല്ലിന്റെയും മറ്റും കതിരു്
ശസ്യശൂകം
- ധാന്യങ്ങളുടെ ഓകു്
ശസ്ത്രകം
- ഇരുമ്പു്
- ഉരുക്കു്
- ഹിംസിക്കുന്നതെന്നർത്ഥം
ശസ്ത്രകാരൻ
- ആയുധമുണ്ടാക്കുന്നവൻ
ശസ്ത്രഗ്രഹണം
- യുദ്ധം
ശസ്ത്രജീവി
- ആയുധക്കാരൻ
ശസ്ത്രദൻ
- ആയുധം കൊടുക്കുന്നവൻ
ശസ്ത്രധരൻ, ശസ്ത്രധാരി, ശസ്ത്രവാൻ
- യോദ്ധാവു്
ശസ്ത്രപ്രയോഗം
- ആയുധമെടുത്തു പ്രയോഗിക്കുക
ശസ്ത്രഭൃത്തു്
- യോദ്ധാവു്
ശസ്ത്രമാർജ്ജൻ
- കൊല്ലൻ
- കടച്ചികൊല്ലൻ. ആയുധങ്ങളെ മൂർശ്ശകൂട്ടി ശുദ്ധി വരുത്തുന്നവൻ എന്നർത്ഥം
ശസ്ത്രം
- ആയുധം. ഇതുകൊണ്ടു ഹിംസിക്കുന്നതിനാൽ ഈ പേർ വന്നു
- ഇരുമ്പു്, ലോഹം
- അമ്പു്. (മന്ത്രോച്ചാരണപൂർവ്വം പ്രയോഗിക്കുന്നതു്. ‘അസ്ത്രം’. ബ്രഹ്മാസ്ത്രം, ആഗ്നേയാസ്ത്രം മുതലായവ
ശസ്ത്രവാൻ, ശസ്ത്രഹസ്തി
- ശസ്ത്രംധരിച്ചവൻ
ശസ്ത്രവൈദ്യൻ
- പരുവും മറ്റും ച്ഛേദിക്കുന്ന വൈദ്യൻ
ശസ്ത്രശാല
- ആയുധശാല
ശസ്ത്രശാസ്ത്രം
- ആയുധവിദ്യ
ശസ്ത്രഹസ്തൻ
- ആയുധം ധരിച്ചവൻ
ശസ്ത്രാജീവൻ
- ആയുധക്കാരൻ
ശസ്ത്രാഭ്യാസം
- ആയുധാഭ്യാസം
ശസ്ത്രായസം
- ഉരുക്കു്
- ഇരുമ്പു്
ശസ്ത്രാസ്ത്രവിദ്യ
- യുദ്ധവിദ്യ
ശസ്ത്രി
- കത്തി
ശസ്ത്രി
- വിശേഷണം:
- ശസ്ത്രമുള്ള
ശസ്ത്രികാ
- കത്തി
ശാ
ശാകടാ
- വിശേഷണം:
- ശകടത്തോടു സംബന്ധിച്ച
ശാകടം
- വണ്ടിവഹിക്കുന്ന കാളയും മറ്റും
- നറുവരി
- ഞമ
ശാകടായനൻ
- ഒരു വൈയാകരണൻ. പാണിനിയ്ക്കു മുമ്പു ജീവിച്ചിരുന്നു
ശാകപത്രം
- ചീര
ശാകപൂർണ്ണി
- പണ്ടുണ്ടായിരുന്ന ഒരു വേദവ്യാഖ്യാതാവു്
ശാകബർബരം
- ചെറുതേക്കു്
ശാകം
- ചീരയുംമറ്റും
- ശാകം പത്തുവിധത്തിലുണ്ടു്.
- കിഴങ്ങു്, ഇല, മുളയാണ്ടൽ, തിരുൾ, കായു്, തണ്ടു്, മുള, തോലു, പൂവു്, മുള്ളു 1൦.
- ഒരു ദ്വീപു്
- ശക്തി
- ശീർഷ വൃക്ഷം
- തേക്കു്
- നെന്മേനിവാക
- ചെറുതേക്കു്
‘മൂലപത്രകരീരാഗ്രഫലകാണ്ഡപ്രരൂഢകം
ത്വക്പുഷ്പംകണ്ടകംചേതിശാകംദശ വിധംസ്മൃതം’
ത്വക്പുഷ്പംകണ്ടകംചേതിശാകംദശ വിധംസ്മൃതം’
ശാകംഭരീ
- ദുർഗ്ഗ
ശാകല്യൻ
- ഒരു വൈയാകരണൻ
- വേദവ്യാഖ്യാനിയുമാണു്. മറ്റു പേരുകൾ
- വേദമിത്രൻ
- ദേവമിത്രൻ
ശാകിനികൾ
- ദുർഗ്ഗാദേവിയുടെ ദാസികൾ
ശാകുനിക
- വിശേഷണം:
- പക്ഷികളെ സംബന്ധിച്ച
ശാകുനികൻ
- പക്ഷിപിടിക്കുന്നവൻ
ശാകുനികം
- ശകുനങ്ങളുടേയും മറ്റും അർത്ഥം പറയുക
ശാകുന്തളൻ
- ഭരതൻ
ശാകുന്തളം
- ശകുന്തളയെ സംബന്ധിച്ച കഥ
- ശകുന്തളയുടെ കഥയെ വിവരിക്കുന്ന ശാകുന്തളത്തെ കാളിദാസൻ നാടകമായി എഴുതീട്ടുണ്ടു്. കേരള കാളിദാസനായ വലിയകോയിത്തമ്പുരാൻ തിരുമനസ്സുകൊണ്ടു ഈ ഗ്രന്ഥത്തെ ഭാഷാന്തരീകരിച്ചിട്ടുള്ളതു (അഭിജ്ഞാനശാകുന്തളം) സർവ്വപ്രസിദ്ധമാണല്ലൊ. ഇതിലേ കഥാവസ്തുവിന്റെ മൂലം ശ്രീമഹാഭാരതം ആദിപർവ്വത്തിനുള്ളിലുള്ള സംഭവം എന്ന അവാന്തര പർവ്വത്തിൽ 68 മുതൽ 74 വരെയുള്ള 7 അദ്ധ്യായങ്ങളിൽ വിവരിക്കപ്പെട്ട ശാകുന്തളോപാഖ്യാനം ആകുന്നു. ഹസ്തിനപുരത്തിൽവെച്ചു 5-ാം അങ്കത്തിലേ കഥ നടന്നിരിക്കുന്നു. ശകുന്തളയുടെ സഖികളിൽ പ്രിയംവദയ്ക്കു് വാൿസാമർത്ഥ്യവും അനസൂയയ്ക്കു് കാര്യപരിജ്ഞാനവും കൂടും. ശകുന്തളയുടെ ഉല്പത്തി ധരിച്ചിട്ടുള്ള സഖി അനസൂയയാണു്.
ശാകുലികൻ
- മുക്കുവൻ
ശാകോപദംശം
- ചീരക്കൂട്ടാൻ
- മലക്കറികൊണ്ടുള്ള കൂട്ടാൻ
ശാക്തികൻ
- ശക്തിയെ വന്ദിക്കുന്നവൻ
- കുന്തക്കാരൻ
- ശക്തി(വേൽ) ധരിച്ചവൻ.
ശാക്ത്യം
- ശക്തിയെ വന്ദിക്കുന്ന കൂട്ടം
ശാക്യൻ
- ശാക്യമുനി
ശാക്യന്മാർ
- ഇക്ഷ്വാകുവംശരാജാക്കന്മാർ
ശാക്യം
- ബുദ്ധമതം
ശാക്യമുനി
- ശാക്യവംശാവതീർണ്ണനായിരിക്കുന്ന മുനി
- ശാക്യൻ
ശാക്യസിംഹൻ
- ശാക്യമുനി
ശാക്രി
- ശചി
- ദുർഗ്ഗാ
ശാക്വരം
- കാള
ശാഖ
- വൃക്ഷത്തിന്റെ കൊമ്പു്
- വ്യാപിക്കുന്നതു എന്നർത്ഥം.
- വേദത്തിന്റെ ഒരു ഭാഗം
- കൈ
- ഭിന്നം
- പിരിവു (ഭാഗം)
ശാഖക്കാരൻ
- ഒരു തായ്വഴിയിലുള്ളവൻ
ശാഖൻ
- സുബ്രഹ്മണ്യൻ
ശാഖം
- ഒരുവക തൈ
ശാഖാനഗരം
- ഉപഗ്രാമം
- ജനബാഹുല്യം നിമിത്തം മൂലനഗരത്തിൽ സ്ഥലം കിട്ടാതെ അതിനു പുറത്തായി ഉണ്ടാക്കുന്ന ചില്ലറഗ്രാമം.
ശാഖാഭൃത്ത്
- വൃക്ഷം
ശാഖാമൃഗം
- കുരങ്ങു്
- മരക്കൊമ്പുകളിൽ സഞ്ചരിക്കുന്ന മൃഗം എന്നർത്ഥം.
- അണ്ണാൻ
ശാഖാശന
- ഒട്ടകം
ശാഖാശിഫ
- വിടുവേരു
ശാഖാസംക്രമണം
- ഒരു വൃക്ഷത്തിന്റെ കൊമ്പിൽ നിന്നു മറ്റൊരു വൃക്ഷക്കൊമ്പിലേക്കുള്ള ചാട്ടം
ശാഖി
- വിശേഷണം:
- ശാഖയുള്ള.
ശാഖി
- വൃക്ഷം
- ശാഖകൾ (കൊമ്പുകൾ) ഉള്ളതു എന്നർത്ഥം. നിശ്ചയമായും വ്യാപിക്കുന്നതു് എന്നതുമാവാം
- വേദം
- ഉകമരം
ശാഃഖാട(ക)ം
- ശാഖോടവൃക്ഷം
- പരുവമരം
- അതിസാരം, അർശസ്സു മുതലായവയ്ക്കു നന്നു.
ശാഖോപശാഖ
- ശാഖകളൂം ഉപശാഖകളും
ശാംഖികൻ
- ശംഖു കടയുന്നവൻ
- ശംഖം ശില്പമായിട്ടുള്ളതു എന്നർത്ഥം.
- ശംഖുവിളിക്കുന്നവൻ
ശാങ്കര
- വിശേഷണം:
- ശങ്കരനെ സംബന്ധിച്ച
ശാങ്കരം
- കാള
ശാംഗുഷ്ഠാ
- ചെമന്ന കുന്നി
ശാടകം
- സ്വല്പവസ്ത്രം
- വസ്ത്രവിശേഷം
ശാടി
- വസ്ത്രം
- കപ്പൽപ്പായ്
‘ശാടീബന്ധമകറ്റിയക്കിരുവനാൽ’
— അമരുകശതകം
ശാഠ്യം
- നിർബന്ധം
- സിദ്ധാന്തം
- അരുതെന്നു പറഞ്ഞാൽ അതുതന്നെ ചെയ്യുന്നശീലം. ശഠന്റെ സ്വഭാവം
- കുസൃതി
ശാഡ്വലം
- പുല്ലുള്ള സ്ഥലം
ശാണം
- ഉരകല്ലു്, ചാണ
- ഒരളവു്
- (6൦ ബിന്ദു) ഇംഗ്ലീഷിൽ ശാണം എന്നതിനു ‘ദ്രാം’. ‘ടീസ്പൂൺ’ എന്നു പറയുന്നു.
ശാണി
- ഉരക്കല്ലു്
- ചാണ
ശാണിത
- വിശേഷണം:
- മൂർച്ചകൂട്ടിയ.
ശാണ്ഡില്യം
- കൂവളവൃക്ഷം
ശാണ്ഡില്യൻ
- ഒരു മുനി
ശാത
- വിശേഷണം:
- മൂർച്ചയുള്ള
- മൃദുത്വമുള്ള
- ക്ഷീണമുള്ള
- ഭംഗിയുള്ള
- കൃശമായ, മെലിഞ്ഞ
ശാതകുംഭം
- പൊന്നു്.
- ശതകുംഭപർവതത്തിലുണ്ടായതു് എന്നർത്ഥം. (പാഠം-ശാതകൗംഭം)
- കണവീരം
- ഉമ്മത്തു്
ശാതകൗംഭം
- സ്വർണ്ണം
- ഉമ്മത്തു്
ശാതം
- സന്തോഷം. സുഖം.
- ദുഃഖത്തെ കളയുന്നതു് എന്നർത്ഥം
- ചാണക്കുവെച്ചും മറ്റും മൂർച്ചകൂട്ടിയ ശസ്ത്രാദി. മുന കനംകുറച്ചതു് എന്നർത്ഥം
ശാതൻ
- ദുർബലൻ
‘അമാംസോ ദുർബലശ്ശാതഃ’
— അമരം
ശാതപത്രകം(കി)
- നിലാവു്
ശാതശിഖ
- വിശേഷണം:
- കൂർത്ത അഗ്രത്തോടു കൂടിയ
ശാതവാഹനൻ
- സാലിവാഹനൻ
ശാതോദരി
- നല്ല വയറുള്ളവൾ
- കൃശമായ (മെലിഞ്ഞ) ഉദരമുള്ളവൾ
- സുന്ദരി
ശാത്രവൻ
- ശത്രു
ശാത്രവം
- ശത്രുത
- ശത്രുസമൂഹം
ശാദം
- ചേറു്, ചളി
- പയ്പ്പുല്ലു്, ഇളംപുല്ലു്.
- ഉണങ്ങിപ്പോകുന്നതു് എന്നർത്ഥം.
ശാദഹരിതം
- പയ്പ്പുല്ലുള്ള
ശാദ്വലം
- വിശേഷണം:
- പുല്ലുള്ള
ശാനപാദം
- ചന്ദനമരയ്ക്കുന്ന കല്ലു്
- പാരിയാത്ര പർവതം
ശാനം
- ഉരകല്ലു്
- ചാണ
ശാന്ത
- വിശേഷണം:
- അടക്കമുള്ള
- അടങ്ങിയ.
- ശാന്തം × ഉഗ്രം.
ശാന്തത
- അടക്കം
ശാന്തതപ്പെടുന്നു
- അടങ്ങുന്നു
- സമാധാനമാകുന്നു
ശാന്തനവൻ
- ഭീഷ്മർ
ശാന്തം
- മതി
- ഇനിവേണ്ട
- അങ്ങിനെയല്ല
ശാന്തശീലം
- സാവധാനശീലം
ശാന്താ
- ദശരഥന്റെ ഒരു പുത്രി
- അംഗരാജാവായ ലോമപാദന്റെ ദത്തുപുത്രി. ഋശ്യശൃംഗൻ വേളികഴിച്ചു.
ശാന്താ
- നെല്ലി
- വന്നി
- അരേണുകം
- കരിങ്കറുക
- ചെറുവന്നി
ശാന്തി
- ശാന്തത
- സർവസംഗനിവൃത്തി
- ഭാഗ്യം
- ആശ്വാസം
- പൂജാകർമ്മം
- ഭാരതത്തിലെ ഒരു പർവം
ശാന്തിക്കാരൻ
- ക്ഷേത്രത്തിൽ പൂജകഴിക്കുന്നവൻ
ശാന്തിവിരുത്തി
- ശാന്തിക്കാരന്റെ ശമ്പളം
ശാന്തിവൃത്തി
- ശാന്തികൊണ്ടുള്ള ഉപജീവനം
ശാന്തിശതകം
- 1൦൦ ശ്ലോകങ്ങൾ അടങ്ങിയ ഒരു പുസ്തകം
- ഗ്രന്ഥകർത്താവു് ശ്രീ ശിഹ്ളൻ. മനശ്ശാന്തിയെക്കുറിച്ചുള്ളതാണു്.
ശാന്ത്വം
- സാമം
- ആശ്വാസം
ശാപമോക്ഷം
- ശാപത്തിൽ നിന്നും ഒഴിക
ശാപഠിക
- മയിൽ
ശാപം
- പിരാക്കു്
- ആണ
- ശകാരം
ശാപഗ്രസ്തൻ
- ശാപത്തിനു പാത്രമായവൻ
ശാപിത
- വിശേഷണം:
- ശപിക്കപ്പെട്ട
ശാപ്പാടു
- ഊണു്
- ഭക്ഷണം
ശാപ്പാട്ടുരാമൻ
- ഭക്ഷണപ്രിയൻ
ശാഫരികൻ
- മുക്കുവൻ
ശാഫിമാർ
- മാപ്പിളമാർ
ശാബ(ക)ം
- മൃഗക്കുട്ടി
ശാബര
- വിശേഷണം:
- ആഭാസമായ
- നാഗരികത്വമില്ലാത്ത
ശാബരം
- പാച്ചോറ്റി
- കുറ്റം
- പാപം
ശാബ്ദികൻ
- വൈയാകരണൻ
ശാബ്ദീ
- സരസ്വതി
ശാംബൻ
- സാംബൻ.
- (ഈ പദം നോക്കുക).
ശാംബരി
- ഇന്ദ്രജാലം
- ആഭിചാരിണി, മന്ത്രവാദിനി
ശാംബരികൻ
- ഇന്ദ്രജാലക്കാരൻ
- ശംഖു കടയുന്നവൻ
ശാം(ബൂ)കം
- കക്കാ
ശാംഭവ
- വിശേഷണം:
- ശംഭുവിനെ സംബന്ധിച്ച
ശാംഭവൻ
- ശിവമതക്കാരൻ
- ശിവന്റെ പുത്രൻ
ശാംഭവം
- ഒരുവക വിഷം
- ദേവതാരം
- കൊക്കുമന്താരം
- കർപ്പൂരം
- ഗുഗ്ഗുലു
ശാംഭവീ
- പാർവതി
- കരിങ്കറുക
ശാമനൻ
- യമൻ
ശാമനം
- കൊല, വധം
- സമാധാനം
- അവസാനം
ശാമം
- അടക്കം
- സാമം
ശാമിത്രം
- ബലികഴിക്ക
- നാൽകാലികളെ കെട്ടുക
- യാഗത്തിനു് മൃഗങ്ങളെ കൊല്ലുക
- ഒരു യാഗപാത്രം
ശായകം
- അമ്പു്
- വാളു്
ശായനം
- ശയിക്കുക
- ഉറങ്ങുക
ശായിക
- ഉറക്കം
ശാര
- വിശേഷണം:
- പലനിറമുള്ള
ശാര
- ഒരുവക നെല്ലു്
ശാരംഗം
- ആന
- മാൻ
- വേഴാമ്പൽ പക്ഷി
- മയിൽ
ശാരംഗി
- ഒരു വാദ്യം
ശാരദ
- വിശേഷണം:
- ശരത്തിനെ സംബന്ധിച്ച
ശാരദ
- വിശേഷണം:
- പുതിയ
- ശരൽക്കാലത്തുണ്ടായ
- ലജ്ജയുള്ള
- പ്രയാസമുള്ള
ശാരദൻ
- പ്രതിഭ എന്ന ബുദ്ധിവിശേഷമില്ലാത്തവൻ
ശാരദം
- ഏഴിലമ്പാല
- ശരൽക്കാലത്തെ വെയിൽ
- വെള്ളത്താമര
- ചെറുപയറു്
- മോടൻനെല്ലു്
- ഇലഞ്ഞി
- കുരുവിക്കരിമ്പു്
ശാരദാ
- സരസ്വതി
- നറുനീണ്ടി
- ഓരിലത്താമര
- ദുർഗ്ഗാ
ശാരദി
- ഏഴിലമ്പാല
- നീർത്തിപ്പലി
- ബ്രഹ്മി
- നറുനീണ്ടി
ശാരദിക
- ഇലഞ്ഞി
- വയൽവെള്ളരി
ശാരദ്വതൻ
- ശരദ്വാൻ എന്ന മുനിയുടെ പുത്രൻ.
- (കൃപൻ എന്നതു നോക്കുക).
ശാരൻ
- വായു.
- ഹിംസിക്കുന്നതു് എന്നർത്ഥം.
- ചതുരംഗത്തിന്റെ കാലാൾ
ശാരി
- ചതുരംഗത്തിനും മറ്റുമുള്ള ചില കരുവ്, ചൂത്
- കിളി, പഞ്ചവർണ്ണക്കിളി
ശാരിക
- പഞ്ചവർണ്ണക്കിളി
ശാരിഫലം
- ചൂതുപലക
ശാരിബ
- ഒരു മരുന്ന്
- നറുനീണ്ടി
ശാരിയാവ്
- സാരി-നിറം കാച്ചിയ ഉത്തരീയം
- ചുവന്ന മേൽമുണ്ട്
ശാരിശി
- അണിവെടി
ശാരീര
- ശരീരത്തെ സംബന്ധിച്ച
ശാരീരം
- കാള
ശാർക്കര
- വിശേഷണം:
- ചരലുള്ള
ശാർക്കരം
- കാള
- പഞ്ചസാരകൊണ്ടുണ്ടാക്കിയ മദ്യം
- ചുക്കാൻകല്ലുകളോടുകൂടിയ ദേശം മുതലായതു്
ശാർങ്ഗധന്വാവു്
- വിഷ്ണു
ശാർങ്ഗധരൻ
- വിഷ്ണു
ശാർങ്ഗൻ
- വില്ലുധരിക്കുന്നവൻ
ശാർങ്ഗപാണി
- വിഷ്ണു
ശാർങ്ഗഭൃത്തു്
- വിഷ്ണു
ശാർങ്ഗം
- വിഷ്ണുവിന്റെ വില്ലു്
- ഇഞ്ചി
ശാർങ്ഗി
- വിഷ്ണു. ശാർങ്ഗം എന്ന വില്ലുള്ളവൻ എന്നർത്ഥം. (ശൃംഗത്തിന്റെ വികാരം = ശാർങ്ഗം)
ശാർങ്ഗേഷ്ടാ
- വലിയ ഉങ്ങു്
ശാർദൂലം
- പുലി. ഹിംസിക്കുന്നവനും ദുഃഖിപ്പിക്കുന്നവനും എന്നർത്ഥം
- കടുവാ
- കൊടുവേലി
- എട്ടടിമാൻ
ശാർദൂലവിക്രീഡിതം
- വൃത്തങ്ങളിൽ ഒന്നു്. പാദത്തിൽ 21 അക്ഷരം കാണും
- ഉദാ:
- ‘വന്നാലായതിനുള്ളപേരുപറയാം ശാർദൂലവിക്രീഡിതം’
- കടുവാക്കളി
ശാർദൂലൻ
- ഒരു രാക്ഷസൻ
ശാർവര
- വിശേഷണം:
- ക്രൂരതയുള്ള
ശാർവരം
- ഇരുട്ടു്
- കൂരിരുട്ടു്
ശാർവരി
- രാത്രി
ശാല
- രാഗസ്ഥലം
- വലിയ മുറി
- വീടു്
- വൃക്ഷത്തിന്റെ വലിയ കൊമ്പു്
ശാലൻ
- സാലിവാഹനൻ എന്ന രാജാവു്
ശാലഗ്രാമം
- വിഷ്ണുവിന്റെ പ്രതിമയാണെന്നുവച്ചു് വൈഷ്ണവർ വന്ദിക്കുന്ന ഒരുവക കല്ലു്
ശാലം
- ഒരുവക മത്സ്യം
- മുരൾ മരം
- അയിനി
- വൃക്ഷം
ശാലാകൻ
- പാണിനി
ശാലാവൃകം, സാലാവൃകം
- പട്ടി
- ചെന്നായ്
- മാൻ
- പൂച്ച
- കുറുക്കൻ
- കുരങ്ങു്
ശാലി
- ഒരുവക ധാന്യം
- വെരികു്
- ചെന്നെല്ലു്
ശാലികൻ
- നെയിത്തുകാരൻ
ശാലിയൻ
- ചാലിയൻ
ശാലിനി
- നെല്ലു്
- വൃത്തങ്ങളിൽ ഒന്നു്. (പാദത്തിൽ 11 അക്ഷരം വീതം)
- ഉദാ:
- ‘വർണ്ണംചേരുംബാലികേശാലിനിയ്ക്കു്’
ശാലിനീന്യായം
- ഒരു ന്യായം
- “അരി മുതലായതു മുറത്തിലിട്ടു ചേറുമ്പോൾ ഒരിടത്തുള്ളതു മറ്റൊരിടത്തേയ്ക്കും അവിടേയുള്ളതു് ഇങ്ങോട്ടും നീങ്ങുന്നു. എങ്ങോട്ടെങ്കിലും മാറ്റാമെന്നർത്ഥം. സന്ദർഭം സ്പഷ്ടം.”
ശാലിപർണ്ണി
- മൂവില
ശാലിപിഷ്ടം
- സ്ഫടികം
ശാലിവാഹനൻ
- മലയാളത്തിലേ ഒരു രാജാവു്
- വിക്രമാദിത്യന്റെ ശത്രുവായ തെക്കേ ഭാരതത്തിലേ ഒരു രാജാവാണു്. കാരൂർ യുദ്ധത്തിൽവെച്ചു കൊല്ലപ്പെട്ടു.
ശാലിഹോത്രൻ
- ഒരു ഗ്രന്ഥകർത്താവു്
- ഇദ്ദേഹം അശ്വചികിത്സയെക്കുറിച്ചു ഒരു പുസ്തകം എഴുതീട്ടുണ്ടു്.
ശാലിഹോത്രം
- കുതിര
ശാലീന
- വിശേഷണം:
- ലജ്ജയുള്ള. (ശാലീനത = ലജ്ജാഭാവം)
ശാലീനം
- സാഹിത്യസാഹ്യപ്രകാരം രീതികളിൽ ഒന്നു്
- താമരക്കിഴങ്ങു്
- കാട്ടുശതകുപ്പ
- ശതകുപ്പ
ശാലീനത
- ലജ്ജ
ശാലു
- താമരക്കിഴങ്ങു്
- അടവിക്കച്ചോലം
- തവള
ശാലു(ലൂ)കം
- താമരക്കിഴങ്ങു്
ശാലുവ, ശാല്വാ, സാല്വ
- പ്രഭുക്കളുടെ ഒരുവക മേൽക്കുപ്പായം
- മുണ്ടു്
ശാലൂകം
- ആമ്പൽകിഴങ്ങു്
- ജാതിക്ക
ശാലൂരം
- തവള
- താമരക്കിഴങ്ങു്
ശാലേയ
- വിശേഷണം:
- ശാലി വിളയുന്ന.
ശാലേയം
- കണ്ടിവെണ്ണ
- കാട്ടുശതകുപ്പ
- വിളഭൂമി
ശാല്മലി
- ഇലവു്, ഇലവിൻപശ
- പാതാളത്തിലെ ഒരു നദി
- സപ്തദ്വീപുകളിൽ ഒന്നു്
ശാല്മലിപ്രിയം
- തത്ത
ശാല്മലീകന്ദം
- ഒരു വൃക്ഷം
- ചുട്ടുനീറൽ, മെലിവു മുതലായവയെ ശമിപ്പിക്കും. ഈ വൃക്ഷം ചെറുതായിരിക്കുമ്പോളല്ലാതെ വലുതായാൽ കിഴങ്ങു കാണുന്നതല്ല.
ശാല്മലീവേഷ്ട(ക)ം
- ഇലവിൻപശ.
ശാല്യന്നം
- നെല്ലരിച്ചോറു്
- ശാലിയുടെ അരികൊണ്ടുണ്ടാക്കിയ ചോറു്
ശാല്യം
- ശാലിവിളയുന്ന സ്ഥലം
ശാവ
- വിശേഷണം:
- കരാൽനിറമുള്ള
ശാവകം
- ജീവജന്തുക്കളുടെ കുഞ്ഞുങ്ങൾ.
ശാവം
- കരാൽനിറം
- പുല
ശാവരം
- പാച്ചോറ്റി
ശാവരഭേദാക്ഷം
- ചെമ്പു്
ശാവരീ
- നായിക്കൊരുണ
ശാവലം
- കരിമ്പായൽ
- ചേലേയം
ശാശ്വത
- വിശേഷണം:
- നിത്യമായുള്ള
- എന്നുമുള്ള.
ശാശ്വത
- ഭൂമി
ശാശ്വതൻ
- നിത്യൻ
- വ്യാസൻ
- ശിവൻ
- ആദിത്യൻ
ശാശ്വതം
- ആകാശം
- നിത്യമായുള്ളതു്
ശാശ്വതം
- നിത്യമായിട്ടു്
- എന്നെന്നേക്കും.
ശാശ്വതി
- ഭൂമി
ശാഷ്കുല
- വിശേഷണം:
- മാംസം ഭക്ഷിക്കുന്ന.
ശാഷ്കുലികം
- ഇറച്ചി ചേർത്തുണ്ടാക്കിയ പലഹാരം
ശാസകൻ
- ഭരണകർത്താവു്.
ശാസനൻ
- ശിക്ഷിക്കുന്നവൻ
- കൊല്ലുന്നവൻ
ശാസനം, ശാസന
- കല്പന
- ശിക്ഷ
- ഉടമ്പടി
- രാജപദവി
- ഭരിക്ക, രക്ഷിക്ക
ശാസം
- സ്തുതി
ശാസനീയ
- ശാസിക്കത്തക്ക
ശാസിക്കുന്നു
- ശിക്ഷിക്കുന്നു
- കല്പിക്കുന്നു
- രക്ഷിക്കുന്നു
- ഉപദേശിക്കുന്നു
ശാസിത
- വിശേഷണം:
- കല്പിക്കപ്പെട്ട
- ഭരിക്കപ്പെട്ട
- ശിക്ഷിക്കപ്പെട്ട
ശാസിതാവു്
- ഭരണകർത്താവു്
ശാസിതൃ, ശാസ്തൃ
- വിശേഷണം:
- ശാസിക്കുന്ന.
ശാസ്താൻപാട്ടു്
- ഒരു പഴയ പാട്ടു്
- കൊല്ലവർഷാരംഭത്തിനു മുമ്പുണ്ടായതാണു്. തെക്കൻദിക്കുകളിൽ ‘നമ്പ്യാർപാട്ടു്’ എന്നും പറയും. ഈ പാട്ടു പ്രധാനമായി അയ്യപ്പൻകാവുകളിലും വീടുകളിലും വച്ചു നടത്താറുണ്ടു്.
ശാസ്താവു്
- ഒരു ദേവൻ
ശാസ്തി
- ശാസന, ആജ്ഞ
- അധികാരം
- ശിക്ഷ
ശാസ്ത്രകൃൽ
- ശാസ്ത്രമുണ്ടാക്കിയ മഹർഷിമാരും മറ്റും
ശാസ്ത്രക്കളി
- യാത്രക്കളി. (ഈ ശബ്ദം നോക്കുക)
ശാസ്ത്രചക്ഷുസ്സു്
- വ്യാകരണം
ശാസ്ത്രജ്ഞ
- വിശേഷണം:
- ശാസ്ത്രത്തെ അറിയുന്ന
ശാസ്ത്രം
- നിരുക്തം
- വ്യാകരണം
- തർക്കം
- മീമാംസ
- കാമശാസ്ത്രം
- ജ്യോതിശാസ്ത്രം
- വേദാന്തശാസ്ത്രം
- ധർമ്മശാസ്ത്രം
- ശില്പിശാസ്ത്രം മുതലായവ
ശാസ്ത്രവിൽ
- വിശേഷണം:
- ശാസ്ത്രത്തെ അറിയുന്ന.
ശാസ്ത്രവിദ്യ
- ശാസ്ത്രമാകുന്ന വിദ്യ
ശാസ്ത്രാംഗം
- ജ്യോതിശ്ശാസ്ത്രം
- ഗണിതശാസ്ത്രം
ശാസ്ത്രി
- ശാസ്ത്രം പഠിച്ചവൻ
- വലിയ വിദ്വാൻ
ശാസ്ത്രീയ
- വിശേഷണം:
- ശാസ്ത്രസംബന്ധമായ.
ശാസ്ത്രീയം
- സാഹിത്യസാഹ്യപ്രകാരം രണ്ടുവിധം വർണ്ണനങ്ങളുള്ളതിൽ ഒന്നു് (ഇതു അറിവിനുവേണ്ടി ചെയ്യുന്നതു്)
ശാസ്ത്രോക്തം
- ശാസ്ത്രങ്ങളിൽ വിധിക്കപ്പെട്ടതു്
ശാസ്യ
- വിശേഷണം:
- ശാസിക്കത്തക്ക.
ശി
ശിഃ
- ശിവൻ
ശിക്യ
- ഉറി
- തുലാസിന്റെ ചരടു്
- ഉറികെട്ടിക്കൊണ്ടുപോകുന്ന ചുമടു്
ശിക്യത
- വിശേഷണം:
- ഉറിയിൽ വയ്ക്കപ്പെട്ട.
ശിക്യം
- ഉറി
- കാവുതണ്ടിന്മേൽ തൂങ്ങിക്കിടക്കുന്ന ഉറി. തൂങ്ങിക്കിടക്കുന്നതു് എന്നർത്ഥം
ശിക്കാർ
- നായാട്ടു്
ശിക്ത(ക)ം
- മെഴുകു്
ശിക്ഷ
- അഭ്യാസം, പഠിത്തം
- കുറ്റവിധി
- ആറുവേദങ്ങളിൽ ഒന്നു്
- കൊല
ശിക്ഷകൻ
- വിദ്യാഭ്യാസി
- പഠിപ്പിക്കുന്നവൻ
ശിക്ഷണം
- ശാസനം
- പഠിത്തം
ശിക്ഷമാണൻ
- ശിഷ്യൻ
- പഠിക്കുന്നകുട്ടി
ശിക്ഷയാകുന്നു
- ഒരുങ്ങുന്നു
- വെടിപ്പാകുന്നു.(സകര്‍മ്മകക്രിയ:ശിക്ഷയാക്കുന്നു)
ശിക്ഷാകരൻ
- ഉപാദ്ധ്യായൻ
- വ്യാസൻ
ശിക്ഷാനരൻ
- ഇന്ദ്രൻ
ശിക്ഷാരക്ഷ
- ശിക്ഷയും രക്ഷയും
ശിക്ഷാശക്തി
- ബുദ്ധി
- മിടുക്കു്
ശിക്ഷിക്കുന്നു
- പഠിപ്പിക്കുന്നു, ഗുണദോഷിക്കുന്നു
- അടിക്കുന്നു
- കൊല്ലുന്നു
- കുറ്റംചെയ്തതായിതെളിഞ്ഞാൽ തടവിലാക്കുന്നു, പിഴവിധിക്കുന്നു, തൂക്കിലിടുക മുതലായവ ചെയ്യുന്നു
ശിക്ഷിത
- വിശേഷണം:
- വിദഗ്ദ്ധതയുള്ള
- ഇണങ്ങിയ
- പഠിച്ച, അഭ്യസിക്കപ്പെട്ട
- ശിക്ഷിച്ച
ശിക്ഷിതാവു്
- ശിക്ഷിക്കുന്നവൻ
- ശാസിതാവു്
- പഠിപ്പിക്കുന്നവൻ
ശിഖണ്ഡകം
- പിറപ്പുമയിർ
- കുടുമ
- മയിൽപ്പീലി
ശിഖണ്ഡം
- മയിൽപ്പീലി
- കടുവാ
ശിഖണ്ഡി
- ദ്രുപദരാജാവിന്റെ ഒരു പുത്രൻ. (അംബ, ഭീഷ്മർ ഈ പദങ്ങൾ നോക്കുക)
- മയിൽ
- കോഴി
- ചെമന്നകുന്നി
- മഞ്ഞക്കുറുമുഴി
ശിഖണ്ഡികം
- കോഴി
ശിഖണ്ഡിനി
- കുറുമുഴി
- ചെമന്ന കുന്നി
- വിചിത്രവീര്യന്റെ ഭാര്യയായി ഭീഷ്മർ തിരഞ്ഞെടുത്ത ‘അംബ’ എന്നവൾ
- ദ്രുപദപുത്രി
ശിഖരം
- കൊടുമുടി
- വൃക്ഷത്തിന്റെ അഗ്രം
- വാളിന്റെ വക്കു്
ശിഖരവാസിനി
- ദുർഗ്ഗ
ശിഖരി
- പർവതം
- വൃക്ഷം
- വലിയ കടലാടി
- ഇത്തിക്കണ്ണി
- കള്ളർകാണി
- കലമാൻ
- പാച്ചോറ്റി
- കർക്കിടകശൃംഗി
- മുഷ്കകവൃക്ഷം
- കുന്തുരുക്കം
ശിഖരിണി
- കവിതയിൽ ഒരു വൃത്തം
- (പാദത്തിൽ 17 അക്ഷരംവീതം കാണും) ഉദാ:
- ഉത്തമസ്ത്രീ
‘ധരാധരകുചദ്വയീഭരനതാംഗി പൃഥ്വിക്കഹോ’
ശിഖാ
- അഗ്രം
- കിരീടം
- മയിൽകുടുമ
- കുടുമ
- ജ്വാല
- രശ്മി
- വിടുവേരുള്ള കൊമ്പു്
- കൊമ്പു്
- പ്രധാനം
- മേത്തോന്നി
- മയിലോശികം
- മാഞ്ചി
ശിഖാഗ്നി
- ഉയർന്നു കത്തുന്ന അഗ്നി
ശിഖാധരം
- മയിൽ
ശിഖാമണി
- ചൂഡാരത്നം
ശിഖാലംബി
- വിശേഷണം:
- ശിഖയിൽ തൂങ്ങുന്ന
ശിഖാവതി
- പെരും കുരുമ്പ
ശിഖാവരം
- പ്ലാവു്
ശിഖാവളം
- മയിൽ
ശിഖാവാൻ
- അഗ്നി
- കൊടുവേലി
ശിഖി
- വിശേഷണം:
- ശിഖയുള്ള
ശിഖി
- മയിൽ
- അഗ്നി
- കാള
- കുതിര
- വൃക്ഷം
- കേതു
- കൊടുവേലി
- കോഴി
- അമ്പു്
- ഉലുവാ
- നീരാരൽ
ശിഖിഗ്രീവം
- മയൂരഗ്രീവവർണ്ണാഞ്ജനം
- തുരിശു, തുത്ഥാഞ്ജനം
ശിഖിപിഞ്ഛം
- മയിൽപീലി
ശിഖിപിഞ്ഛശേഖരൻ
- കൃഷ്ണൻ
ശിഖിയൂപം
- മ്ലാവു്
ശിഖിവാഹനൻ
- സുബ്രഹ്മണ്യൻ
ശിഗുഡി
- പൃഥുക്ഷുപവർഗ്ഗത്തിൽപെട്ട ഒരു ഓഷധി
- ഗുല്മത്തെ ശമിപ്പിക്കും സംസ്കൃതം:- ശിഗുഡി.
ശിഗ്രു
- മുരിങ്ങ
- ചീര
ശിഗ്രുജം
- മുരിങ്ങക്കാ
- വെളുത്ത മുളകു്
ശിഗ്രുബീജം
- വെളുത്തമുളകു്
ശിങ്ക
- പതിരു്
ശിങ്കാരം, ചിങ്കാരം
- അലങ്കാരം
ശിങ്കി
- ഒരുവക ജാതിക്കാർ
ശിങ്കിളം
- ലങ്ക
- ശിങ്കിളഭാഷ
- ഒരുമാതിരി കുരങ്ങു്
ശിങ്കികളി
- കാക്കാലന്മാരുടെ ഒരുമാതിരി കളി
ശിങ്കികളിക്കുക
- വിഡ്ഢിയാവുക
- ചതിയിലകപ്പെടുക
- വശംവദനാവുക
ശിങ്കികളിപ്പിക്ക
- വിഡ്ഢിയാക്കുക
- ചതിയിലകപ്പെടുത്തുക
- വശംവദനാക്കുക
- ‘ശിങ്കുകളിപ്പിക്ക’ എന്നും കാണുന്നു. ഉദാ:
‘പങ്കജബാണനശേഷംനൃപന്മാരെ
ശിങ്കുകളിപ്പിക്കുന്നുഒരു-’
ശിങ്കുകളിപ്പിക്കുന്നുഒരു-’
— രുക്മിണീസ്വയംവരം തുള്ളൽ
ശിംഘാണം
- ഇരിമ്പിൻകിട്ടം
- (പഴകിയതു്)
- നുര, പത
- കണ്ണാടിപാത്രം
ശിഞ്ജം
- ആഭരണങ്ങളുട നാമം
ശിഞ്ജാനം
- കിലുങ്ങുന്നതു്
ശിഞ്ജി
- വിശേഷണം:
- കിലുങ്ങുന്ന
- ചിലമ്പുന്ന
ശിഞ്ജിതം
- ആഭരണങ്ങളുടെശബ്ദം
ശിഞ്ജിനീ
- ഞാൺ
- കാലാഴി
ശിത
- വിശേഷണം:
- മൂർച്ചകൂട്ടിയ
- കൃശമായ, ക്ഷീണതയുള്ള
ശിതദ്രു
- ഒരാറു്. (Sutlej)
ശിതശൂകം
- യവധാന്യം
- ഗോതമ്പു്
ശിതി
- വിശേഷണം:
- കറുപ്പുനിറമുള്ള
- വെളുത്തനിറമുള്ള
ശിതി
- കറുപ്പു്
- വെളുപ്പു്
- നീരാരൽ
ശിതികണ്ഠൻ
- ശിവൻ. കറുപ്പുനിറമുള്ള കണ്ഠത്തോടുകൂടിയവൻ
ശിതികണ്ഠം
- നത്തു്
ശിതിച്ഛദം
- അരയന്നം
ശിതിവാസസ്സ്
- ബ്രഹ്മാവു്
ശിതിസാരകം
- പനിച്ചി
ശിഥില
- വിശേഷണം:
- അയഞ്ഞ
- പഴകിയ
- ബലക്ഷയമുള്ള
- നിസ്സാരമായുള്ള
- തളർന്ന
ശിഥിലത
- അയവു്
- ബലക്ഷയം
- നിസ്സാരം
ശിഥിലം
- ങ
- ഞ
- ണ
- ന
- മ
- എന്ന അനുനാസികങ്ങൾക്കും യ
- വ
- ര
- ല എന്ന മദ്ധ്യമങ്ങൾക്കും ഉള്ള പേർ
ശിനി
- സാത്യകിയുടെ പിതാവിന്റെ പിതാവു്. (യദുകുലോൽപന്നനാണു്)
- സാത്യകിയുടെ പിതാവു സത്യകൻ.
ശിപായി, ശിപ്പായി, ശിവായി
- ശേവുകക്കാരൻ. (പെർഷ്യൻഭാഷ)
ശിപാർശ, ശുപാർശ്ശ
- അന്യനുവേണ്ടി കാര്യം സാധിക്കുവാനായി അനുകൂലിച്ചു പറക എന്നതു്. (പെർഷ്യൻഭാഷ)
ശിപി
- ചർമ്മം
- പശു
- ജലം
ശിപിവിഷ്ടൻ
- കഷണ്ടിത്തലയൻ. ശിപിയിൽ (ചർമ്മത്തിൽ) വിഷ്ടം (ദോഷം) ഉള്ളവൻ എന്നർഥം
- ത്വഗ്ദോഷി
- ശിവൻ
- വിഷ്ണു
ശിപ്പി
- മുത്തുശിപ്പി
ശിഫാ
- നദി
- മാഞ്ചി
- ശതകുപ്പ
- താമരക്കിഴങ്ങു്
- മഞ്ഞൾ
- മാതാവു്
ശിഫാകന്ദം
- താമരക്കിഴങ്ങു്
ശിഫം
- വിടുവേരുള്ള കൊമ്പു്
ശിബി
- ഒരു ചക്രവത്തി
- പുരാണപ്രസിദ്ധനായ ശിബിചക്രവർത്തിയെപ്പറ്റി കേട്ടിട്ടില്ലാത്തവർ ചുരുക്കമാണല്ലൊ. കൂടലർകുലകാലനായ ശിബി കാടും, മലയും, കുന്നും, കുഴിയും, നാടും, കടലും വകവയ്ക്കാതെ കണ്ടു തേരിൽകേറി ഭൂപ്രദിക്ഷിണംചെയ്തു ശത്രുക്കളെ വെന്നു പാരെല്ലാം കീഴടക്കി ഭരിച്ചു വന്നു. അദ്ദേഹം പല യജ്ഞങ്ങളും ചെയ്തു. അനവധി സമ്പത്തുനേടി. അശ്വമേധാദിയാഗങ്ങൾ ചെയ്തു കൈയും കണക്കുമില്ലാതെ ദ്രവ്യദാനം ബ്രാഹ്മണർക്കു നൽകി. ഒടുവിൽ സായൂജ്യം അടഞ്ഞു. ഇദ്ദേഹം യയാതിയുടെ ദൗഹിത്രൻ ഭോജപുരരാജാവായിരുന്നു. അഗ്നി പ്രാവായും, ഇന്ദ്രൻ പരുന്തായും വേഷം മാറിച്ചെന്നു എന്നും പ്രാവിന്നു അഭയം കൊടുത്തതിൽവെച്ചു ശിബി തന്റെ ദേഹത്തെപ്പോലും കളവാൻ തയ്യാറായി എന്നുമുള്ള കഥ പ്രസിദ്ധം.
ശിബിക
- പല്ലക്കു്
ശിബിരം
- യുദ്ധോപകരണസാമഗ്രി, പടക്കുടി
- രാജപാളയം
- കാവൽ
- ഒരുവക ധാന്യം
ശിംബ
- ധാന്യപ്പുട്ടിൽ
- പയറുമുതലായതിന്റെ മണികളിലിരിക്കുന്ന തൊണ്ടു്
- ഉണങ്ങുന്നതു് എന്നർത്ഥം.
- മാഷാദിഫലത്തിന്റെ പേർ എന്നു ബാലപ്രിയ.
ശിംബി
- ഒരുവക ധാന്യം
- അവര
- നായിക്കൊരുണ
- പെരുഞ്ചണ്ടിപ്പയറു്
- കാട്ടുപയറു്
ശിംബിധാന്യം
- ചെറുപയറു മുതലായവ (കോച്ചിലിൽ വിളയുന്നവ)
ശിംശപ
- ഇരുപ്പൂൾമരം
- ഇരുമുള്ളുമരം
ശിംശുമാര
- കടലാന
- മുതള
- നീർക്കുരങ്ങു്
ശിര
- ഞരമ്പു്
- സിര
ശിരച്ഛേദം, ശിരച്ഛേദനം
- തലവെട്ടുക
ശിരജം
- തലമുടി
ശിരം
- തല
ശിര:കമ്പനം
- തലകുലുക്കൽ
- സമ്മതം
ശിര:ഫലം
- തെങ്ങു്
ശിരസ്തോദം
- തലവേദന
- തലക്കുത്തു്
ശിരസ്ത്രം
- തലക്കോരിക
- തൊപ്പി
- തലപ്പാവു്
ശിരസ്ത്രാണ
- തലക്കോരിക
- തലപ്പാവു്
ശിരസ്സു്
- തല
- വൃക്ഷത്തിന്റെ അഗ്രം
- മുൻപട
- പ്രമാണി
ശിരസിലിഖിതം, ശിരോലിഖിതം
- തലയിലെഴുത്തു്
ശിരസ്ഥ
- ഒരു ഉദ്യോഗത്തിന്റെ പേരു്.(പെർഷ്യൻ ഭാഷ)
ശിരസ്ഥദാർ
- ഒരുദ്യോഗസ്ഥന്റെ പേർ
ശിരസ്ഥൻ
- കണക്കെഴുത്തുകാരിൽ ഒരു പ്രമാണി
- പ്രധാനി
ശിരസ്യം
- വിടുർത്തി നന്നാക്കിയ തലമുടി
ശിരാവൃത്തം
- കാരീയം
ശിരി
- വാൾ
- അമ്പു്
- കൊല്ലുന്നവൻ
ശിരീഷം
- നെന്മേനിവാകമരം
ശിരോഗൃഹം
- മാളിക
ശിരോധരം
- കഴുത്തു്
ശിരോധി
- കഴുത്തു്
ശിരോപീഡ
- തലവേദന
ശിരോമണി, ശിഖാമണി
- തലയിലലങ്കരിക്കുന്ന രത്നം
- മുടിമണി
ശിരോമർമ്മാ
- പന്നി
ശിരോരത്നം
- ശിരോമണി
ശിരോരുക്കു്
- തലക്കുത്തു്
- ശിരോരോഗം
- ഏഴിലമ്പാല
ശിരോരുജാ
- തലവേദന
ശിരോരുഹം
- തലമുടി
ശിരോരോഗം
- തലയിലുണ്ടാകുന്ന ദീനം
ശിരോലങ്കാരം
- തലയിൽ അലങ്കരിക്കുന്ന മാലയും മറ്റും
ശിരോലിഖിതം, ശിരസിലിഖിതം
- തലയിലെഴുത്തു്
- വിധിബലം
ശിരോവല്ലി
- മയിൽക്കുടുമ
ശിരോവൃത്തം
- മുളകു്
ശിരോവേഷ്ട(ന)ം
- തലപ്പാവു്
- തൊപ്പി
ശിരോവേഷ്ടി
- തൊപ്പി
ശിരോസ്ഥി
- തലയോടു്
ശില
- കല്ലു്
- ചാണ
- മനയോല
- കർപ്പൂരം
- കാവിമണ്ണു്
- കന്മദം
ശിലന്ധ്രം
- കൂൺ
ശിലം
- കാലാപെറുക്കുക
- കൊയിത്തുകഴിഞ്ഞു ഉടമസ്ഥൻ പോയാൽപിന്നെ ആ കണ്ടത്തിൽ കൊഴിഞ്ഞുകിടക്കുന്ന കതിരും നെന്മണിയും പെറുക്കിയെടുത്തു അതുകൊണ്ടു ഉപജീവിക്കുക.
ശിലാചയം
- കല്ലുകളുടെ കൂട്ടം
ശിലാജം
- ഇരിമ്പു്
- ചേലേയം
ശിലാജതു, ശിലാജിൽ
- കന്മദം
- പാറകളിൽനിന്നു പ്രവഹിക്കുന്ന ഒരു ദ്രവം
ശിലാത്മജം
- ഇരിമ്പു്
ശിലാത്മിക
- തീച്ചൂള
ശിലാധാതു
- പൊൻകാവി
ശിലാപുഷ്പം
- കുന്തുരുക്കമരം
- ചേലേയം
ശിലാമയ
- വിശേഷണം:
- കല്ലുകൊണ്ടുള്ള
- കല്ലുകൊണ്ടു ചമച്ച
ശിലായു
- ഒരു രോഗം
- കഴുത്തിൽ കഫരക്തങ്ങൾ ഹേതുവായിട്ടു നെല്ലിക്കാക്കുരു പ്രമാണത്തിൽ ഉറച്ചിട്ടും അധികമായ വേദനയോടുകൂടിയും മുഴയുണ്ടാകും. അതു നിമിത്തം ഭക്ഷണത്തിനു തടവും ഭവിക്കും. ശിലായു എന്നു പേരോടുകൂടിയ ആ രോഗം ശസ്ത്രസാദ്ധ്യമാകുന്നു.
ശിലാരസം
- കുന്തുരുക്കം
ശിലാരംഭാ
- മരവാഴ
ശിലാലേഖനം
- കല്ലിന്മേൽ കൊത്തിയിട്ടുള്ള എഴുത്തു്
ശിലാസാരം
- ഇരിമ്പു്
ശിലിന്ദമത്സ്യം
- കല്ലടപ്പരൽ
- മാംസം വാതപിത്തങ്ങളെ ശമിപ്പിക്കും.
ശിലീ
- കട്ടള
- കട്ടളയുടെ മേല്പടി
- ഞാഞ്ഞൂൽ
ശിലീന്ധ്രം
- കൂൺ
- വാഴയുടെ പൂവു്
ശിലീമുഖം
- വണ്ടു്
- അമ്പു്
ശിലേയ
- വിശേഷണം:
- കല്ലുപോലെയുള്ള
ശിലേയം
- കുന്തുരുക്കമരം
- ചേലേയകം
ശിലോച്ചയം
- പർവതം
ശിലോത്ഭവം
- സ്വർണ്ണം
ശില്പകാരൻ
- സൂത്രപ്പണിക്കാരൻ
ശില്പകാരിക
- സൂത്രപ്പണിയുള്ളവൾ
ശില്പക്രിയ
- ശില്പകർമ്മം
ശില്പം
- സന്തോഷം
- സൂത്രപ്പണി, കൊത്തുപ്പണി
- ഭംഗി
- അടിയന്ത്രം, ആഘോഷം
- രൂപം
- സൃഷ്ടി, നിർമ്മാണം
- നല്ല പണിത്തരം
ശില്പവേല
- സൂത്രപ്പണിക്കാരന്റെ വേല
ശില്പശാല, ശില്പിശാല
- പണിപ്പുര
ശില്പാശാരി
- കൗശലപ്പണി നല്ലവണ്ണം വശമുള്ള ആശാരിയോ തട്ടാനോ മറ്റോ
ശില്പി
- സൂത്രപ്പണിക്കാരൻ
- കരകൗശലക്കാരൻ
- കൊത്തുപണിക്കാരൻ
- ദേവശില്പി-വിശ്വകർമ്മാവു്.
അസുരശില്പി-മയൻ.
കേരളത്തിലെ ജാതികളുടെ പട്ടിക പ്രകാരം ശില്പികൾ 6 വിധം- 1. ആശാരി. 2. കല്ലാശാരി. 3. മൂശാരി. 4. തട്ടാൻ 5. കൊല്ലൻ. 6. ഈർച്ചക്കൊല്ലൻ.
ശില്പീ- - 2-ഉം ചിത്രകാരാദികളുടെ പേരെന്നു ‘ബാലപ്രിയ’ പറയുന്നു.
- പര്യായപദങ്ങൾ:
- - കാരു.
ശില്പിനി
- ചിത്രമെഴുത്തിലും മറ്റും സാമർത്ഥ്യമുള്ളവൾ
ശില്പിശാസ്ത്രം
- തച്ചുശാസ്ത്രം
ശില്പിശാസ്ത്രി
- തച്ചുശാസ്ത്രക്കാരൻ
ശിവ
- വിശേഷണം:
- ശുഭതയുള്ള
ശിവ
- പശുവിനെ കെട്ടുന്ന കുറ്റി
ശിവക്ഷേത്രം
- ശിവന്റെ അമ്പലം
ശിവൻ
- പരമേശ്വരൻ. മംഗളസ്വരുപൻ എന്നർത്ഥം
- ത്രിമൂർത്തികളിൽ ഒന്ന്. തമോഗുണമൂർത്തിയാണ്. വേദത്തിൽ രുദ്രൻ എന്ന പേരാണു കാണുന്നത്. ശിവനു 5 മുഖങ്ങളും 4 കൈയും മൂന്നു കണ്ണുമുണ്ട്. കാമനെ നെറ്റിക്കണ്ണിലേ തീയിൽ ഭസ്മമാക്കിയതും, കാലനെ വധിച്ചതും, ദക്ഷന്റെ മദം അടക്കിയതും മറ്റും സുപ്രസിദ്ധങ്ങളാണ്. ആഭരണങ്ങൾ സർപ്പങ്ങളാകുന്നു. മുണ്ഡമാലയും ധരിച്ചിട്ടുണ്ട്, ഭാര്യ-പാർവ്വതി, പിനാകം തന്റെ ത്രിശൂലം, ധനുസ്സ്-അജഗവം, ഗദ-ഖട്വാംഗം, കാള-നന്ദി.
- പര്യായപദങ്ങൾ:
- ശംഭു
- ഈശൻ
- പശുപതി
- ശിവൻ
- ശൂലി
- മഹേശ്വരൻ
- ഈശ്വരൻ
- ശർവൻ
- ഈശാനൻ
- ശങ്കരൻ
- ചന്ദ്രശേഖരൻ
- ഭൂതേശൻ
- ഖണ്ഡപരശു
- ഗിരീശൻ
- മൃഡൻ
- മൃത്യുഞ്ജയൻ
- കൃത്തിവാസസ്സ്
- പിനാകി
- പ്രമഥാധിപൻ
- ഉഗ്രൻ
- കപർദ്ദി
- ശ്രീകണ്ഠൻ
- ശിതികണ്ഠൻ
- കപാലഭൃത്തു
- വാമദേവൻ
- മഹാദേവൻ
- വിരൂപാക്ഷൻ
- ത്രിലോചനൻ
- കൃശാനുരേതസ്സ്
- സർവജ്ഞൻ
- ധൂർജ്ജടി
- നീലലോഹിതൻ
- ഹരൻ
- സ്മരഹരൻ
- ഭർഗ്ഗൻ
- ത്ര്യംബകൻ
- ത്രിപുരാന്തകൻ
- ഗംഗാധരൻ
- അന്തകരിപു. കൃതുദ്ധ്വംസീ
- വൃഷധ്വജൻ
- വ്യോമകേശൻ
- ഭവൻ
- ഭീമൻ
- സ്ഥാണു
- രുദ്രൻ
- ഉമാപതി.
ശിവം
- ശുഭം. നിദ്രാദി സുഖത്തെ ഇല്ലാതാക്കുന്നത്, അശുഭത്തെ ഇല്ലാതാക്കുന്നത് ഇങ്ങിനെ ശബ്ദാർഥം
- സന്തോഷം
- ഇന്തുപ്പ്
- ഭാഗ്യം
- മുക്തി
- വെങ്കാരം
- യോഗങ്ങളിൽ ഒന്ന്
- കടലുപ്പ്
- നെല്ലിക്ക
- ശിവലിംഗം
- ഗുഗ്ഗുലു
- വെള്ളം
- രസം
- കറുത്ത ഉമ്മത്ത്
- പൊങ്കാരം
- ശിവലിംഗപൂജയ്ക്കുള്ള ർ പ്രമാണശാസ്ത്രങ്ങൾ-ശൈവം, പാശുപതം, കാലദമനം, കാപാലികം.
ശിവകം
- കെട്ടുകുറ്റി
ശിവഗതി
- സുഖം
- ഐശ്വര്യം
ശിവങ്കര
- വിശേഷണം:
- ശുഭത്തെ ചെയ്യുന്ന
ശിവചതുർദ്ദശി
- ഒരു വിശേഷ ദിവസം
- ശിവരാത്രി
ശിവദ്രുമം
- കൂവളം
ശിവധാതു
- ഒരു വക കല്ലു്
- രസം
ശിവധൂപം
- ഗുഗ്ഗുലു
ശിവപുരം
- ശിവന്റെ പ്രധാന നഗരം
- ശിവക്ഷേത്രം
- കാശി
ശിവപുരാണം
- പതിനെട്ടു പുരാണങ്ങളിൽ ഒന്നു്
ശിവപുരി
- കാശി
ശിവപേരൂർ
- തൃശ്ശിവപേരൂർ
- ത്രിശ്ശൂർ
ശിവപ്രിയം
- സ്ഫടികം
- കൊക്കുമന്താരം
- ഉമ്മത്തു്
- രുദ്രാക്ഷം
ശിവബീജം
- രസം
ശിവഭക്ത
- വിശേഷണം:
- ശിവനെ വന്ദിക്കുന്ന
ശിവഭൂതഗണം
- ശിവന്റെ ഭൂതക്കൂട്ടം
- നന്ദി, ഭൃംഗി, സിംഹോദരൻ, കുംഭൻ, കുംഭോദരൻ, ഭൃംഗിരീടി, നികുംഭൻ, ഋഷഭൻ.
ശിവമതക്കാരൻ
- ശിവനെ സേവിക്കുന്നവൻ
ശിവമതം
- ശിവനെ വന്ദിക്കുന്നവരുടെ മതം
ശിവമയ
- വിശേഷണം:
- ആനന്ദംകൊണ്ടു നിറയപ്പെട്ട
- ശിവചൈതന്യത്താൽ നിറയപ്പെട്ട
ശിവമല്ലീ
- വെളുത്ത എരിക്കു്
- കൊക്കു മന്താരം
ശിവരസ
- മൂന്നു ദിവസം കഴിഞ്ഞ അരിക്കാടി
ശിവരാത്രി
- കുംഭ മാസത്തിൽ കറുത്ത പതിന്നാലു്. ഒരു വിശേഷ ദിവസം
ശിവലോകം
- ശിവന്റെ ലോകം
ശിവവലയനാടു്
- കോഴിക്കോട്ടിലെ ഒരു ക്ഷേത്രം
ശിവവല്ലീ
- ഐവിരലിക്കോവ
- പുളിഞ്ചി
ശിവവാഹനം
- കാള
ശിവവിപ്രൻ
- ശിവ മതക്കാരനായ ബ്രഹ്മണൻ
ശിവവീര്യം
- രസം
ശിവാ
- പാർവ്വതി
- കുറുക്കൻ
- ഭാഗ്യമുള്ള സ്ത്രീ
- കറുകപ്പുല്ലു്
- ഒരു വക വൃക്ഷം
- കടുക്കാ
- നെല്ലിക്കാ
- ഇരുപത്തിരണ്ടാമത്തെ യവനന്റെ അമ്മ
ശിവാത്മകൻ
- മംഗലാത്മാവു്
ശിവാനന്ദൻ
- ശിവഭക്തനായ ഒരു മുനി
ശിവാനി
- പാർവ്വതി
ശിവായി
- ശിപായി
ശിവാരുതം
- കുറുക്കന്റെ വിളി
‘അക്കാമിനിക്കന്നു ശിവാരുതത്തെ’
— ഉമാകേരളം
ശിവാശി
- ശുപാർശ
ശിവിക
- പല്ലക്കു്
ശിവേഷ്ടം
- കൊക്കുമന്താരം
- കൂവളം
ശിശിര
- വിശേഷണം:
- തണുപ്പുള്ള
ശിശിരകരൻ
- ചന്ദ്രൻ
ശിശിരകാലം
- മഞ്ഞുള്ള കാലം
ശിശിരദ്രവം
- ചന്ദനം
ശിശിരം
- തണുപ്പു്
- മഞ്ഞു്
- ചന്ദനം
- രാമച്ചം
- ശിശിര ഋതു
ശിശിരർത്തു
- മഞ്ഞുകാലം
- ഈ ഋതുവിന്റെ ലക്ഷണം അധികവും മകര മാസത്തിൽ കാണുന്നു. ഇംഗ്ലീഷ്: Cold Season(കോൾഡ് സീസൺ).
ശിശു
- പൈതൽ
- മൃഗക്കുട്ടി
ശിശുകം
- കൊഴുമീൻ
- കുട്ടി
- ചീങ്കണ്ണി
ശിശുകലലം
- ശിശുകിടക്കുന്ന ഗർഭാശയം
ശിശുക്രന്ദ(ന)ം
- കുട്ടികളുടെ കരച്ചിൽ
ശിശുക്രന്ദീയം
- ഒരു ഗ്രന്ഥത്തിന്റെ പേർ
ശിശുത്വം
- ചെറുപ്പം
- ശൈശവം
ശിശുനാമാ
- ഒട്ടകം
ശിശുനായകത്വം
- പൈതൽ പ്രമാണിയായിരിക്കുന്ന സ്ഥലത്തെ അവസ്ഥ
ശിശുപാലൻ
- ചേദിരാജ്യത്തുണ്ടായിരുന്ന ഒരു രാജാവു്
- സനകാദി മഹർഷിമാർ ഒരിക്കൽ വിഷ്ണുവിനെ കാണ്മാനായി വൈകുണ്ഠം പ്രാപിച്ചു.അപ്പോൾ ഗോപുരപാലന്മാരായ ജയനും, വിജയനും കൂടി അവരെ തടുത്തു. നിർജ്ജരദ്വേഷികളായി ജനിപ്പിൻ എന്നു ഉടൻ മഹർഷിമാർ ശപി ച്ചു. ആദ്യം ഹിരണ്യാക്ഷനും, ഹിരണ്യകശിപുവുമായി ജനിച്ചു. പിന്നത്തെ ജന്മം രാവണനും കുംഭകർണ്ണനുമായി കഴിച്ചു. മൂന്നാംജന്മമത്രേ ശിശുപാലനും ദന്തവൿത്രനും. ശിശുപാലന്റെ അച്ഛൻ ചേദിരാജാവായ ദമഘോഷനാണു്. അമ്മ വസുദേവന്റെ സഹോദരിയായ ശ്രുതദേവി. കൃഷ്ണന്റെ പരമശത്രുവാണു്. രുൿമിണിയെ താൻ ആഗ്രഹിച്ചു വിവാഹത്തിനു തീർച്ചയാക്കിയിരിക്കേ കൃഷ്ണൻ ബലാൽ കൊണ്ടുപോയതാണു് ശത്രുത്വത്തിനു കാരണം. ശിശുപാലനെ ശുനീതൻ എന്നും വിളിക്കും. നരസിംഹാവതാരത്തിലേ ഹിരണ്യകശിപുവും രാമായണത്തിലേ രാവണനും ഈ ശിശുപാലനാണത്രേ. വിഷ്ണുവിന്റെ ബദ്ധവൈരിയാകയാൽ ശ്രീകൃഷ്ണൻ ശിശുപാലനെ യുധിഷ്ഠിരന്റെ യാഗത്തിൽ കൊലചെയ്തു. ശ്രുതിപ്പെട്ട മാഘകാവ്യത്തിലേ കഥാവസ്തു ശിശുപാലവധമാണു്. ജനനത്തിൽ ശിശുപാലനു മൂന്നു കണ്ണും നാലു ഭുജങ്ങളും ഉണ്ടായിരുന്നു. ഇതുകണ്ടു അച്ഛനമ്മമാർ ശിശുപാലനെ ത്യജിപ്പാൻ ആലോചിച്ചു. എന്നിട്ടു ‘കൊല്ലരുതെന്നും ഒരാൾ ശിശുപാലനെ കൊലചെയ്യുന്നതിനു മടിയിൽ എടുത്തുവയ്ക്കുമ്പോൾ അധികമുള്ള അവയവങ്ങൾ പൊയ്പോകുമെന്നും അയാൾതന്നെ ശിശുപാലനെ വധിക്കുമെന്നും’ അശരീരിയുണ്ടായി. കൃഷ്ണൻ ശിശുപാലനെ മടിയിൽ എടുത്തുവച്ചപ്പോൾ അധികമുള്ള അവയവങ്ങൾ ഇല്ലാതായി. ശിശുപാലന്റെ മകന്റെ പേർ ‘ധൃഷ്ടകേതു’.
ശിശുപാലവധം
- മാഘം എന്ന കാവ്യം
ശിശുപ്രിയം
- ശർക്കര
ശിശുമാരം
- കൊഴുമീൻ
- വിഷ്ണു
- ചീങ്കണ്ണി
ശിശുവാഹകം
- വലിയ കൊമ്പുള്ള ആടു്
ശിശ്നം
- പുരുഷന്റെ ഗുഹ്യാവയവം. ചാടിപ്പൊങ്ങുന്നതു് എന്നർത്ഥം
ശിശ്വിദാന
- വിശേഷണം:
- സുകൃതമുള്ള, പുണ്യകർമ്മത്തെ ചെയ്യുന്ന
- കുറ്റമില്ലാത്ത
- ബുദ്ധിയുള്ള
- പാപമുള്ള
ശിഷ്ട
- വിശേഷണം:
- അനുസരണമുള്ള
- നല്ല
- ശേഷിച്ച
- പഠിച്ച, ശീലിച്ച
ശിഷ്ടജനം
- നല്ലജനം
- ശേഷമുള്ളവർ
ശിഷ്ടൻ
- നല്ലവൻ. ശിഷ്ടൻ × ദുഷ്ടൻ
- ബുദ്ധിമാൻ
- മേലധ്യക്ഷൻ
ശിഷ്ടം
- ശേഷിപ്പു്
ശിഷ്ടസഭാ
- വിദ്വൽസഭാ
ശിഷ്ടി
- ആജ്ഞ
- ഭരണം
- ചട്ടം
- കല്പന
- ശിക്ഷ
ശിഷ്ടിക്കുന്നു
- ശേഷിക്കുന്നു
ശിഷ്ടിപ്പു്
- ശേഷിപ്പു്
ശിഷ്യത്വം
- ശിഷ്യന്റെ ഭാവം
ശിഷ്യൻ
- പഠിക്കുന്നവൻ
- വേലക്കാരൻ
ശിഹ്ല(ക)ം
- അറബിക്കുന്തുരുക്കം
ശീ
ശീകരം
- ചാറൽമഴ
- വെള്ളത്തുള്ളി
- തുള്ളി
- ശീകരാഗ്നി എന്നൊരു പദം ഭാരതത്തിൽ (യയാതിചരിത്രത്തിൽ) കാണുന്നു. ഇതിനു ‘തീപ്പൊരി’ എന്നാണു് അ ർത്ഥം. ശീകരശബ്ദം നിയതമായി വെളുത്തുള്ളിയെ കുറിക്കുന്നതാകയാൽ ഇവിടെ അതു അഗ്നിയെ കുറിയ്ക്കുന്നതിനുപയോഗിച്ചിരിക്കുന്നതു് ഒരു പദദോഷമാകുന്നു. ഈ ദോഷം നേയാർത്ഥമെന്നു പറയപ്പെടുന്നു. ‘കല്പിതാർത്ഥം നേയാർത്ഥം’ എന്നു അതിനു നിർവചനം.
ശീഘ്ര
- വിശേഷണം:
- വേഗമുള്ള
ശീഘ്രഗതി
- വിശേഷണം:
- വേഗത്തിൽ ഗമിക്കുന്ന
ശീഘ്രഗതി
- വേഗം പോക
ശീഘ്രഗാമി
- വിശേഷണം:
- വേഗത്തിൽ പോകുന്ന
ശീഘ്രചേതനം
- നായു്
- എരിക്കു്
ശീഘ്രത
- വേഗം
ശീഘ്രപാദ
- വിശേഷണം:
- വേഗം നടക്കുന്ന
ശീഘ്രം
- വേഗം
- ലാമജ്ജകം
- രാമച്ചം
- ചെറിയ ദന്തി
ശീഘ്രം
- വേഗത്തിൽ
ശീട്ടു്, ചീട്ടു്
- ചില ഉദ്ധ്യോഗസ്ഥന്മാർ എഴുതിക്കൊടുത്തയയ്ക്കുന്ന ഒരുമാതിരി എഴുത്തു്
- ചെറിയ കടലാസിൽ രൂപം വരച്ചുണ്ടാക്കുന്ന കളിസ്സാധനം
ശീത
- വിശേഷണം:
- തണുപ്പുള്ള
- മടിയുള്ള
- മൂഢതയുള്ള
- കാച്ചിത്തണുത്ത
ശീതകൻ
- മടിയൻ
- വിചാരമില്ലാത്തവൻ
ശീതകം
- തണുപ്പുകാലം
ശീതകരം
- കർപ്പൂരം
ശീതകിരണൻ
- ചന്ദ്രൻ
ശീതഗന്ധം
- ചന്ദനം
ശീതഗുവംശകരീരൻ
- ചന്ദ്രവംശരാജാവു്
‘ചിരമവനിമനുശാസദനാകുലം
ശീതഗുവംശകരീരൻ’.
ശീതഗുവംശകരീരൻ’.
— നളചരിതം കഥകളി
ശീതജ
- വിശേഷണം:
- ശീതത്തിൽനിന്നുണ്ടായ
ശീതജലജം
- ആമ്പൽ
ശീതജ്വരം
- തുള്ളപ്പനി
ശീതദ്യുതി
- ചന്ദ്രൻ
‘ശീതദ്യുതേർവംശജനാംനൃപൻപോൽ’
— അഭിജ്ഞാനശാകുന്തളം
.ശീതപ്രഭാ
- കർപ്പൂരം
ശീതഫേനം
- പൂവത്തി. (തമിഴർ പൂവത്തി എന്നു പറയുന്നു.)
ശീതബാധ
- തണുപ്പുകൊണ്ടുള്ള ഉപദ്രവം
ശീതഭീരു
- വള്ളിമുല്ല
- കരുനൊച്ചി
ശീതം
- തണുപ്പു്
- വെള്ളം
- മഞ്ഞുകാലം
- നറുവരി
- വെൺചന്ദനം
- വേപ്പു്
- പർപ്പടകപ്പുല്ലു്
- വഞ്ചി
- കർപ്പൂരം
- അരിതാരം
- എലവങ്ങം
ശീതരശ്മി
- ചന്ദ്രൻ
- കർപ്പൂരം
ശീതലം, ശീതളം
- തണുപ്പു്
- മയിൽതുത്തം
- ഒരുവക പശ
- തണുത്തതു്
- ചന്ദനം
- വെള്ളച്ചന്ദനം
- താമര
- മുത്തു്
- രാമച്ചം
- ചേലേയം
- ചന്ദ്രൻ
- നറുവറി
- കർപ്പൂരം
- ചെമ്പകം
ശീതലാ
- മണൽ
ശീതശിവം
- കുന്തുരുക്കം
- ഇന്തുപ്പു്
- ശതകുപ്പ
- ചേലേയം
- കാട്ടുശതകുപ്പ
ശീതള
- വസൂരിയുടെ ദേവത
ശീതള
- വിശേഷണം:
- തണുപ്പുള്ള
ശീതളത
- തണുപ്പു്
ശീതളം
- ജീരകം
- ചംപകം
- കർപ്പൂരം
ശീതളാശ്വം
- കഴുത
ശീതാ
- മദ്യം
- കക്കരി
- നെല്ലി
ശീതാംശു
- ചന്ദ്രൻ
- കർപ്പൂരം
ശീതാലു
- വിശേഷണം:
- കുളിരുള്ള
- മടിയുള്ള
ശീതാശ്മാ
- ചന്ദ്രകാന്തം
ശീതോത്തമം
- വെള്ളം
ശീതോപചാരം
- തണുത്ത പദാർത്ഥങ്ങളെക്കൊണ്ടു ശുശ്രൂഷിക്ക എന്നതു്
ശീതോഷ്ണാവസ്ഥ
- തണുപ്പിന്റേയും ചൂടിന്റേയും സ്ഥിതി
ശീഥി
- ക്ഷൗരക്കാരൻ
ശീഥു
- കരിമ്പിൻനീരുകൊണ്ടുണ്ടാക്കുന്ന മദ്യം
ശീഥു(ധു)രസം
- മാവു്
ശീധു
- കരിമ്പിൻനീരുകൊണ്ടുണ്ടാക്കുന്ന മദ്യം
ശീഭരം
- പ്രവൃദ്ധം
ശീമ, സീമ
- ദിക്കിന്റെ അവസാനം
- ദ്വീപു്
ശീമക്കൈത
- ഒരു വേലിച്ചെടി
- ഇതു ഭൂമിയുടെ നാലുവശവും മൂന്നടിപ്പൊക്കത്തിൽ മണ്ണിട്ടു നികത്തി അതിന്മേൽ നടണം. ഇതു നട്ടുണ്ടാക്കിയാൽ നാരുണ്ടാക്കാം. തീവണ്ടിപ്പാതകൾക്കു രണ്ടുവശവും ചില ദിക്കിൽ ഇതു നട്ടുപിടിപ്പിച്ചുവരുന്നു.
ശീർ
- പിഴച്ചുപോക
ശീർണ്ണ
- വിശേഷണം:
- ലോലമായുള്ള
- ശുഷ്കിച്ച
- പൊടിഞ്ഞ
ശീർണ്ണദലം
- വേപ്പു്
ശീർണ്ണാംഘ്ര(പാദൻ)
- യമൻ
ശീർഷകം
- തലക്കോരിക
- തലയോടു്
- തീർപ്പു്
- അകിൽ
ശീർഷഛേദ്യ
- വിശേഷണം:
- തലവെട്ടി കൊല്ലപ്പെടേണ്ടുന്ന.
ശീർഷണ്യം
- തലക്കോരിക
- ചിക്കറുത്തു വെടിപ്പാക്കിയ തലമുടി
ശീർഷം
- തല
- കാരകിൽ
ശീല
- വസ്ത്രം
- കൈക്കോണകം
ശീലക്കാശു്
- പാട്ടത്തിനു വാങ്ങിയവൻ ഉടമസ്ഥനുകൊടുക്കുന്ന ഒരു ഫീസു് (പ്രതിഫലം)
ശീലക്കേടു്
- ദുസ്സ്വഭാവം
- പരിചയമില്ലായ്മ
ശീലഗുണം
- ശീലത്തിന്റെ ഗുണം
- ശീലയുടെ ഗുണം
ശീലത്തരം
- പലമാതിരിയിലുള്ള വസ്ത്രം
ശീലനം
- പരിചയം
- പഠിത്തം
ശീലനിധി
- നല്ല ശീലത്തോടുകൂടിയവൻ
ശീലപ്പേൻ
- കൂറപ്പേൻ
ശീലപ്പൊടി
- തുണിയിൽ അരിച്ചെടുത്ത പൊടി
ശീലഭേദം
- സ്വഭാവത്തിന്റെ മാതിരി
ശീലം
- സ്വഭാവം
- പതിവു്
- പരിചയം
- കാര്യബോധം
ശീലവൽ
- വിശേഷണം:
- നല്ല ശീലമുള്ള.
ശീലായ്മ
- സുഖക്കേടു്. (ഒരാചാരവാക്കു്)
ശീലിക്കുന്നു
- അഭ്യസിക്കുന്നു, പഠിക്കുന്നു
- പരിചയിക്കുന്നു
ശീലിത
- വിശേഷണം:
- ശീലിക്കപെട്ട.
ശീലിതം
- പരിചയിക്കപ്പെട്ടതു്
- ശീലം
- സ്വഭാവം
ശീല്
- പാട്ടുകളിലെ ചില ചെറിയ നിറുത്തു്
ശീവത
- ജീവത നോക്കുക
ശീവലം
- കരിംപായൽ
- ചേലേയം
ശു
ശുൿ
- ദുഃഖം
ശുകതരു
- നെന്മേന വാക
ശുകതരുണി
- പെൺകിളി
ശുകൻ
- വ്യാസന്റെ പുത്രൻ
- ഘൃതാചി എന്ന അപ്സരസ്ത്രീ ഒരു തത്തയുടെ വേഷത്തിൽ സഞ്ചരിക്കുമ്പോൾ വ്യാസൻ കണ്ടുമോഹിക്കയും അതു ഹേതുവായിട്ടു ശുകൻ ജനിക്കുകയും ചെയ്തു. ശുകനേ വശീകരിക്കുന്നതിനു രംഭ വേണ്ട ശ്രമം ചെയ്തു. ഫലിച്ചില്ല. ഭാഗവതപുരാണം ശുകൻ പരീക്ഷിത്തിനെ കേൾപ്പിക്കുകയുണ്ടായി. ജന്മം കൊണ്ടുതന്നെ ശുകൻ തത്വജ്ഞനായിരുന്നു. (ദേവീഭാഗവതം പ്രഥമസ്കന്ധം നോക്കുക).
- രാവണന്റെ ഒരു പരിചാരകൻ
ശുകനാസം
- പലകപ്പയ്യാനി. തത്തച്ചുണ്ടുപോലുള്ള പൂവുള്ളതു് എന്നർത്ഥം
ശുകപുരം
- കിള്ളിക്കുറിശ്ശിമംഗലം
- അവിടെയുള്ള ക്ഷേത്രം
- (മലയാളത്തിൽ അവരോധമുള്ള ക്ഷേത്രങ്ങളിൽ ഒന്നാണു്).
ശുകപ്രിയാ
- താളിമാതളം
- ഞാവൽ
ശുകം
- കിളി
- നെന്മേനിവാകമരം
- കരിഞ്ചണ്ണ
- കുങ്കുമം
- വസ്ത്രം
- വസ്ത്രത്തിന്റെ കര
- തലപ്പാവു്
- പാച്ചോറ്റി
ശുകസപ്തതി
- 7൦ കഥകൾ അടങ്ങിയ പുസ്തകം
- ഇൻഡ്യയിലെ പലഭാഷകളിലും തർജ്ജമ ചെയ്തിട്ടുണ്ടു്.
ശുക്തൻ
- കാട്ടാളൻ
ശുക്തം
- കാടി, പുളിപ്പു്
- ചവർപ്പ്
ശുക്തി
- മുത്തുച്ചിപ്പി
- ഞമഞ്ഞിക്ക
- ചെറിയ കക്ക
- ശംഖു്
- ഒരളവു്, ഔൺസ് (8 ഡ്രാം)
ശുക്തിക
- മുത്തുച്ചിപ്പി
- കോൽപ്പുളി
- ഒരു രോഗം
- കണ്ണിന്റെ കൃഷ്ണമണ്ഡലത്തിങ്കൽ കരുവാളിച്ചിട്ടും മാംസത്തോടു സമാനമായിട്ടും മുത്തുച്ചിപ്പിയുടെ ആഭപോലെ ഇരിക്കുന്ന ആഭയോടുകൂടിയതോ നിയമേന വെളുത്തിട്ടോ ചില പുള്ളികളുണ്ടാകും. അതത്രേ ശുക്തിക.
ശുക്തിജം
- മുത്തു്
ശുക്തിമാൻ
- പ്രധാനപ്പെട്ട 7 മലകളിൽ ഒന്നു്
ശുക്തിസംപുടം
- മുത്തുച്ചിപ്പി
ശുക്രക്കണ്ണ്
- കോങ്കണ്ണു്
ശുക്രക്കണ്ണി
- കോങ്കണ്ണി
ശുക്രൻ
- നവഗ്രഹങ്ങളിൽ ഒന്നു്
- അസുരഗുരു, ഭൃഗുപുത്രൻ
- ശുക്രമഹർഷി ദേവയാനിയുടെ അച്ഛനാണു്. ഇദ്ദേഹം ആയിരം സംവത്സരം തലകീഴ്പ്പെട്ടായി ഉമിയുടെ പുക ശ്വസിച്ചുംകൊണ്ടു തപസ്സു ചെയ്തു ഇതു അസുരരേ ദേവകൾ ഉപദ്രവിക്കാതിരിപ്പാനായിട്ടായിരുന്നു. ശുക്രൻ ഇല്ലാതിരുന്ന അവസരത്തിൽ ദേവകൾ അസുരരേ ആക്രമിച്ചു. വിഷ്ണു ശുക്രന്റെ അമ്മയെ കൊന്നു. വിഷ്ണു ഏഴുതവണ മനുഷ്യരുടെ ഇടയിൽ ജനിക്കണമെന്നു ശുക്രൻ ശപിച്ചിട്ടു തന്റെ മാതാവിനെ ജീവിപ്പിച്ചു ശുക്രന്റെ തപോവിഘ്നം ചെയ്യാൻ ഇന്ദ്രൻ സ്വപുത്രിയായ ജയന്തിയെ നിയോഗിച്ചു. തപസ്സു പൂർണ്ണമായതിൽ പിന്നീടു അവളെ ശുക്രൻ വേട്ടു
- അഗ്നി
ശുക്രം
- ബീജം
- ഒരുമാതിരി കണ്ണിൽദീനം
- കൊടുവേലി
- മദ്യം
- ജലം
- സ്വർണ്ണം
- മിഥുനമാസം
ശുക്രല, ശുക്രിയ
- വിശേഷണം:
- ശുക്ലത്തെ സംബന്ധിച്ച
- ശുക്ലവർദ്ധകമായ.
ശുക്രവാരം
- വെള്ളിയാഴ്ച
ശുക്രശിഷ്യൻ
- അസുരൻ
ശുക്ല
- വിശേഷണം:
- വെളുത്ത.
ശുക്ലകൂപം
- ഒരു നഗരത്തിന്റെ പേരു്
ശുക്ലക്ഷയം
- ഒരുവക ദീനം
- ശുക്ലധാതുവിന്റെ ക്ഷയം
ശുക്ലഗു
- വെള്ളി
ശുക്ലൻ
- ശിവൻ.
ശുക്ലപക്ഷം
- വെളുത്തപക്ഷം
- കൊക്കു്
ശുക്ലപുഷ്പം
- വെളുത്ത വാടാമല്ലിക
- കുരുക്കുത്തിമുല്ല
- കർപ്പൂരതുളസി
ശുക്ലം
- വെളുപ്പു്
- വെളുത്ത ജീരകം
- നിത്യയോഗങ്ങളിൽ ഒന്നു്
- വെളുത്താവണക്കു്
- ഒരുമാതിരി കണ്ണിൽദീനം
- വെള്ളി
- ബീജം, രേതസ്സു്
ശുക്ലമണി
- മുത്തു്
ശുക്ലവർണ്ണം
- വെളുപ്പുനിറം
ശുക്ലവായസം
- കൊക്കു്
ശുക്ലസ്രാവം
- ശുക്ലം സ്രവിക്കുന്ന ഒരു ദീനം
ശുക്ലം
- ഉണ്ടശ്ശർക്കര
- പഞ്ചസാര
- കാമകാളി
- മുതക്കു്
- കൂവനൂറു്
- സരസ്വതി
- അറുപതിൽ മൂന്നാമത്തെ സംവത്സരം
- വെളുത്ത വയമ്പു്
ശുക്ലാംഗ
- മയിൽ.
ശുക്ലാംഗി
- വെള്ളിപക്ഷി
ശുക്ലാപാംഗം
- മയിൽ.
ശുക്ലാംബരം
- വെളുത്ത വസ്ത്രം.
ശുക്ലാംശുരേഖ
- പൂർണ്ണചന്ദ്രന്റെ പ്രകാശം
ശുക്ലോപലാ
- പഞ്ചസാര
ശുക്ഷീ
- കാറ്റു്
- അഗ്നി
ശുംഗം
- അമ്പഴം
- പേരാൽ
ശുചി
- വിശേഷണം:
- വെടിപ്പുള്ള
- വെളുത്ത
- ശുദ്ധിയുള്ള
- ശോഭയുള്ള
- കുറ്റമില്ലാത്ത
ശുചി
- ശുദ്ധി
- വെളുപ്പു്
- അഗ്നി
- കൊടുവേലി
- എരിക്കു്
- യവം
- സുകൃതം, നന്മ, വെടിപ്പു്
- ശൃംഗാരരസം
- മിഥുനമാസം
- വിശ്വാസമുള്ള സ്നേഹിതൻ
- ശുദ്ധൻ
- കൈക്കൂലി വാങ്ങാത്ത മന്ത്രി
- ചന്ദ്രൻ
- സൂര്യൻ
ശുചികര
- വിശേഷണം:
- ശുദ്ധിയാക്കുന്ന.
ശുചിദ്രുമം
- അത്തിവൃക്ഷം.
ശുചിമല്ലിക
- തൂശിമുല്ല
ശുചീകരിക്കുന്നു
- ശുദ്ധമാക്കുന്നു
ശുചീന്ദ്രം
- തെക്കൻ തിരുവിതാംകൂറിൽ ഒരു പുണ്യസ്ഥലം
- ‘അപ്രമേയമിദഞ്ച കിഞ്ച ശുചീന്ദ്രമന്ദിരവൈഭവം അപ്രകാരമൊരേടമില്ലതുമത്ഭുതത്തിലുമത്ഭുതം *ബ്രഹ്മവംശജനായവൃത്രമഹാസുരന്റെ വധത്തിനാൽ ബ്രഹ്മഹത്യപിണഞ്ഞു മണ്ടിനടന്നുപണ്ടു മഹേന്ദ്രനും *ബ്രഹ്മലോകസരസ്സിൽമുങ്ങിയൊളിച്ചുവാണൊരുകാലവും ബ്രഹ്മഹത്യവിടുന്നതില്ലവലഞ്ഞുവാസവനെത്രയും *തൽക്ഷണംപുനരിങ്ങുപോന്നുമഹീതലങ്ങളിലുത്തമം ദക്ഷിണാപഥദീക്ഷിതൻഖലുദക്ഷവൈരിമഹാസ്ഥലേ *
- സ്ഥാണനായകമന്ദിരത്തിലകത്തു ചെന്നു കടന്നുടൻ താണുവീണുനമസ്കരിച്ചുമുഹുസ്തുതിച്ചദശാന്തരേ * കോണിലോടിയൊളിച്ചിതമ്പൊടു ബ്രഹ്മഹത്യയുമപ്പൊഴേ ക്ഷീണകല്മഷനായകാലവിശുദ്ധിവന്നുമഹേന്ദ്രനും * അന്നുതൊട്ടുശുചീന്ദ്രമെന്നൊരുനാമധേയമുദിക്കയാൽ ഇന്നുമക്കഥ മന്നിൽവിണ്ണിലുമന്യദിക്കിലുമത്ഭുതം’
— കുംഭകർണ്ണവധം തുള്ളൽ
ശുടീരൻ
- ശൂരൻ
- വീരൻ
ശുണ്ഠി
- ചുക്കു്
- കോപം
ശുണ്ഠികടിക്കുക
- കോപിക്കുക
ശുണ്ഠിക്കാരൻ
- കോപമുള്ളവൻ
ശുണ്ഠിയെടുക്കുക
- കോപിക്കുക
ശുണ്ഠ്യം
- ചുക്കു്
ശുണ്ഡ
- മദ്യവ്യാപാരസ്ഥലം
- മദ്യം
- കടലാന
- ആനയുടെ സ്വേദജലം
- തുമ്പിക്കൈ
ശുണ്ഡദണ്ഡം
- ആനയുടെ തുമ്പിക്കൈ
ശുണ്ഡ
- തുമ്പിക്കൈ
- പൊടി
ശുണ്ഡമൂഷിക
- നച്ചെലി
ശുണ്ഡീ
- ആന
ശുതദ്രി
- ശതദ്രു എന്ന നദി. വിശിഷ്ഠ ശാപം ഹേതുവായിട്ടു അനേകം കൈവഴികളായി ഒഴുകി (ഓടി)പ്പോയതു് എന്നർത്ഥം
ശുദ്ധ
- വിശേഷണം:
- ശുദ്ധിയുള്ള, കറയില്ലാത്ത
- അല്പബുദ്ധിയുള്ള
- ദോഷമില്ലാത്ത
ശുദ്ധജംഘം
- കഴുത
ശുദ്ധത
- ശുദ്ധി
ശുദ്ധബുദ്ധി
- വിശേഷണം:
- ബുദ്ധിക്കു തെളിവുള്ള
- നേരുള്ള
ശുദ്ധം
- ശുദ്ധി
- ഇന്തുപ്പു്
- മുളകു്
ശുദ്ധമാകുന്നു
- നിർമ്മലമാകുന്നു. (സകര്‍മ്മകക്രിയ:ശുദ്ധമാക്കുന്നു)
ശുദ്ധമേ
- വെറും
- മുഴുവനും
ശുദ്ധവല്ലീ
- ചിറ്റമൃതു്
ശുദ്ധവൃത്തം
- കുറ്റമില്ലാത്ത വൃത്തം
ശുദ്ധശൂന്യം
- തീരെ നാശം
ശുദ്ധാത്മാവു്
- നിഷ്കളങ്ക ഹൃദയമുള്ളവൻ
ശുദ്ധാനുമാനം
- വാൿചാതുര്യം
ശുദ്ധാന്താ
- രാജപത്നി
- റാണി
ശുദ്ധാന്തം
- രാജസ്ത്രീകൾ ഇരിക്കുന്ന സ്ഥലം. (അന്തഃപുരം). സമീപത്തിൽ ശുദ്ധന്മാരായ (ജിതേന്ദ്രിയന്മാരായ) രക്ഷകന്മാരോടുകൂടിയതു്
- രാജഭാര്യ
ശുദ്ധാപഹ്നുതി
- ഒരു അലങ്കാരം
ശുദ്ധി
- നിർമ്മലത
- വിരേചനം
- പ്രകാശം
- സത്യം
- ദുർഗ്ഗാ
ശുദ്ധികര
- വിശേഷണം:
- ശുദ്ധിയാക്കുന്നു
ശുദ്ധിപത്രം
- പിഴതിരുത്തൽ ലിസ്തു്
ശുദ്ധിമൽ
- വിശേഷണം:
- ശുദ്ധിയോടുകൂടിയ.
ശുദ്ധിഷ്ടി
- ശുദ്ധിവരുത്തുവാനുള്ള ഊട്ടു്
ശുദ്ധീകരണം
- ശുദ്ധിയാക്കിച്ചെയ്ക
ശുദ്ധീകരിക്കുന്നു
- ശുദ്ധിയാക്കുന്നു
ശുദ്ധോക്തിവക്താവു്
- ശുദ്ധ (സത്യ) യായ ഉക്തികളെ (വാക്കുകളെ) വചിക്കുന്നവൻ (പറയുന്നവൻ)
ശുദ്ധോദനൻ
- ശകവംശത്തിൽ ഒരു പ്രധാനി
- ശാക്യമുനിയുടെ പിതാവു്
ശുദ്ധോദം
- ശുദ്ധവെള്ളം
ശുനകൻ
- പ്രമതി എന്ന മുനിക്കു ഘൃതാചിയിലുണ്ടായ ഒരു മുനി
- പട്ടി, പട്ടിക്കുട്ടി
ശുന(ക)ൻ
- നായ്
- പട്ടി
- ഓടിനടക്കുന്നവൻ എന്നർത്ഥം.
ശുനശ്ശേഫൻ
- അജീഗർത്തൻ, ഒരു ബ്രാഹ്മണപുത്രൻ
- ഋചീകന്റെ പുത്രൻ
- സൂര്യവംശരാജാവായ ഹരിശ്ചന്ദ്രനു മക്കളില്ലായ്കയാൽ ഉണ്ടാകുന്നെങ്കിൽ വരുണനു ബലികഴിക്കുന്നുണ്ടെന്നു ശപഥം ചെയ്തു. അനന്തരം മകനായി രോഹിതൻ ജനിച്ചു. എന്നാൽ ഹരിശ്ചന്ദ്രൻ വളരെ താമസിച്ചതിന്റെ ശേഷം മനസ്സില്ലാമനസ്സോടെ ശപഥം ഫലവത്താക്കാൻ ഒരുമ്പെട്ടു. രോഹിതൻ മരണഭീതികൊണ്ടു വനത്തിൽപുക്കു ആറുവർഷം കഴിച്ചു. കാട്ടിൽവെച്ചു അജീഗർത്തനെന്ന ബ്രാഹ്മണപുത്രന്മാരിൽ ഒരുവനായ ശുനശ്ശേഫനെ ആറു പശുക്കളെക്കൊടുത്തു വാങ്ങിച്ചു. എന്നാൽ ബലിക്കു കാലമായപ്പോൾ ശുനശ്ശേഫൻ വിഷ്ണുവിനേയും ദേവന്മാരേയും മന്ത്രങ്ങൾ ചൊല്ലി തൃപ്തിപ്പെടുത്തി മരണം കൂടാതെ കഴിച്ചുകൂട്ടി. അനന്തരം ശുനശ്ശേഫനെ വിശ്വാമിത്രൻ ദത്തെടുത്തു. രാമായണത്തിൽ താഴെ പറയുംപ്രകാരം കാണുന്നു. അംബരീഷൻ യാഗത്തിനു നിശ്ചയിച്ചിരുന്ന മൃഗത്തെ ഇന്ദ്രൻ കൈക്കലാക്കി. പകരം ഒരു മനുഷ്യൻ വേണമെന്നു യജമാനന്മാർ തീരുമാനം ചെയ്തു. അതിലേക്കു ലക്ഷം പശുക്കളെയും ഒട്ടു വളരെ ദ്രവ്യവും വിലയായിക്കൊടുത്തു ഋചീകന്റെ പുത്രനായ ശുനശ്ശേഫനെ വാങ്ങിച്ചു. എന്നിട്ടു ശുനശ്ശേഫൻ മാതുലനായ വിശ്വാമിത്രനെ പ്രാപിച്ചു രണ്ടു മന്ത്രങ്ങൾ വശത്താക്കി. വധിപ്പാൻ വട്ടംകൂട്ടിയപ്പോൾ മന്ത്രങ്ങൾ ചൊല്ലി വിഷ്ണുപ്രീതി നേടി രക്ഷയെ പ്രാപിച്ചു. വിഷ്ണുവും ദേവകളും മറ്റും അവനു ദീർഘായുസ്സു നൽകി. അപ്പോൾ മുതൽ ശുനശ്ശേഫനു, ദേവരാതൻ എന്ന പേരുണ്ടായി.
ശുനാരൻ
- കുടുമച്ചാത്തൻ
ശുനാശീരൻ
- ഇന്ദ്രൻ
- വായുവിനേയും സൂര്യനേയും തനിക്കധീനമാക്കിക്കൊണ്ടു നടക്കുന്നവൻ എന്നർത്ഥം. (ശുനൻ = വായു. ശീരൻ = സൂര്യൻ).
- മൂങ്ങ
ശുനാസീരൻ
- ഇന്ദ്രൻ
- നല്ല സേനാമുഖമുള്ളവൻ എന്നർത്ഥം.
- ഊമൻ
ശുനീ
- പെൺപട്ടി
- പട്ടിച്ചി
ശുനീരം
- പെൺപട്ടിക്കൂട്ടം
ശുഭ
- വിശേഷണം:
- ഭാഗ്യമുള്ള
- മംഗലമുള്ള
- ഭംഗിയുള്ള
ശുഭകർമ്മം
- മംഗലക്രിയ
ശുഭകൃത്തു്
- അറുപതിൽ മുപ്പത്താറാം സംവത്സരം
- മംഗലത്തെ ചെയ്യുന്നതു്
ശുഭഗതി
- നല്ലനടപ്പു്
- നല്ല ഗതി
ശുഭഗം
- വിശേഷണം:
- ഭംഗിയുള്ള
- ഭാഗ്യമുള്ള
ശുഭഗ്രഹം
- വ്യാഴം
- ശുക്രൻ
- പാപന്മാരോടു കൂടാത്ത ബുധൻ
- പാപനോടുകൂടാത്ത ചന്ദ്രൻ
ശുഭദ
- വിശേഷണം:
- നല്ലതിനു കാരണമാക്കുന്ന
ശുഭദതീ
- വായുകോണിലെ പിടിയാന
- നല്ല പല്ലുകൾ ഉള്ള സ്ത്രീ
ശുഭദിനം
- നല്ല ദിവസം
ശുഭം
- മംഗലം, നന്മ
- മംഗലകർമ്മം
- ആടു്
- പതുമുകം
- നിത്യയോഗങ്ങളിൽ ഒന്നു്
- സൌഖ്യം
- മുത്തു
ശുഭംയു
- വിശേഷണം:
- ശുഭത്തോടുകൂടിയ
ശുഭവാക്കു്
- നല്ലവാക്കു്
ശുഭസ്ഥാനം
- നല്ല സ്ഥലം
- ശുഭഗ്രഹങ്ങളുടെ രാശി, ധനുവും മറ്റും
ശുഭാ
- കൂവനൂറു്
- വന്നി
- വെങ്കറുക
- ഗോരോചന
- ഞാഴൽ
ശുഭാംഗി
- രതി
- കുബേരപത്നിയായ യക്ഷി
ശുഭാത്മിക
- വിശേഷണം:
- നന്മയുള്ള
ശുഭാന്വിത
- വിശേഷണം:
- ശുഭത്തോടുകൂടിയ
ശുഭാവഹ
- വിശേഷണം:
- ശുഭമുള്ള
- ശുഭത്തെ വഹിക്കുന്ന
ശുഭാശുഭ
- വിശേഷണം:
- ശുഭവും അശുഭവുമുള്ള
ശുഭാശുഭം
- നന്മതിന്മ
ശുഭേച്ഛാ
- മോക്ഷത്തിനുള്ള ആഗ്രഹം
ശുഭ്ര
- വിശേഷണം:
- തേജസ്സുള്ള
- വെളുത്ത
- ശുദ്ധിയുള്ള
ശുഭ്രദന്തി
- ഒരു തൈ
ശുഭ്രം
- വെളുപ്പു്
- ശുദ്ധി
- പതുമുകം
- അഭ്രം
- ധാതുകാസീസം
- ചന്ദനം
- വെള്ളി
- മേരുപ്പു്
ശുഭ്രവസ്ത്രം
- വെളുത്ത വസ്ത്രം
ശുഭ്രാ
- ഗംഗാനദി
- പടികക്കാരം
- പഞ്ചസാര
- കൂവനൂറു്
ശുഭ്രാംശു
- ചന്ദ്രൻ
- കർപ്പൂരം
ശുംഭത്
- വിശേഷണം:
- ശോഭിച്ച
- (വീണകൊണ്ടുശോഭിച്ചകൈയോടുകൂടിയവൻ — നാരദൻ).
‘വീണാംശുംഭൽപാണി’
ശുംഭൻ, നിശുംഭൻ
- രണ്ടസുരന്മാർ
- സഹോദരന്മാരാണു്. അമർത്ത്യതയ്ക്കായി അനേകായിരം വർഷം തപസ്സു ചെയ്തു. തപസ്സു ശിവനെ ഉദ്ദേശിച്ചായിരുന്നു. ഭീരുക്കളായിത്തീർന്ന ദേവന്മാർ തപോവിഘ്നത്തിന്നായി രംഭയേയും തി ലോത്തമയേയും അവരുടെ സമീപത്തേക്കു നിയോഗിച്ചു. മന്മഥാതുരന്മാരായിത്തീര്‍ന്ന ഇവര്‍ രണ്ടുപേരും 500 വര്‍ഷം ആ സ്ത്രീകളൊന്നിച്ചു വസിച്ചു. ഒടുവില്‍ തങ്ങള്‍ക്കു പറ്റിയ വിഡ്ഢിത്തം മനസ്സിലാക്കി സ്ത്രീകളെ വിരട്ടിക്കളഞ്ഞിട്ടു വീണ്ടും തപസ്സിന്നു ഒരുമ്പെട്ടു. ആയിരം വത്സരം കഴിഞ്ഞപ്പോള്‍ ശിവന്‍ അവർക്കു ദേവകളേക്കാൾ ബലവും ധനവും നൽകി. ഉടൻ മദാന്ധന്മാരായി ദേവകളെ എതിർത്തു. അവർ തോറ്റു. നിവർത്തിയില്ലാതെ ശിവന്റെ കൽപ്പനയനുസരിച്ചു ദുർഗ്ഗാദേവിയെ അഭയം പ്രാപിച്ചു. ദുർഗ്ഗ ഈ അസുരന്മാരെയും ചണ്ഡമുണ്ഡൻ എന്നു രണ്ടു അനുചരന്മാരേയും കൊന്നു.
ശുല്ക്കം
- ചുങ്കം
- (ഭാഷാപദം)
- കന്യകയെ കൊടുത്തു വാങ്ങിക്കുന്ന ദ്രവ്യം
- സ്ത്രീധനം
- പണയം
‘ദത്വാദ്യുതേനശുല്ക്കം’
— കിർമ്മീരവധം കഥകളി
ശുല്ബഭസ്മം
- ചെമ്പു ഭസ്മം
ശുല്ബം, ശുല്വം
- ചെമ്പു്
- കയറു്
- ബലികർമ്മം
ശുല്വാരി
- ഗന്ധകം
ശുശ്രൂഷ
- ഭൃത്യവൃത്തി, പരിചര്യ
- കേൾക്കണമെന്നുള്ള ആഗ്രഹം എന്നു ശബ്ദാർത്ഥം.
- പള്ളികളിൽ കഴിക്കുന്ന ദിവ്യാരാധന
ശുശ്രൂഷക്കാരൻ
- ശുശ്രൂഷിക്കുന്നവൻ
ശുശ്രൂഷണം
- ഭൃത്യവൃത്തി
- പരിചര്യ
ശുശ്രൂഷിക്കുന്നു
- ഭൃത്യവൃത്തി ചെയ്യുന്നു
- പരിചരിക്കുന്നു
- നല്ലവണ്ണം രക്ഷിക്കുന്നതിനു വേണ്ടതെല്ലാം ചെയ്യുന്നു. (നാമം ശുശ്രൂഷണം).
ശുഷി
- ചുഴിപ്പു്
- ഉണക്കം
- പാമ്പിന്റെ വിഷസഞ്ചിക്കകത്തുള്ള വാച്ചാൽ
ശുഷിരം
- എലി
- കൊടുവേലി
ശുഷിരാ
- പവിഴക്കൊടി
- നദി
ശുഷ്ക
- വിശേഷണം:
- ഉണങ്ങിയ
ശുഷ്കകാഷ്ഠം
- ഉണക്കുവിറകു്
ശുഷ്കതരു
- ഉണങ്ങിയ വൃക്ഷം
ശുഷ്കൻ
- രസികനല്ലാത്തവൻ
ശുഷ്കപത്രം
- ഉണക്കില, കരിയില
- ഞമ
ശുഷ്ക്കം
- ഉണങ്ങിയതു്
- സാഹിത്യസാഹ്യപ്രകാരം രീതികളിൽ ഒന്നു്
- സാരമില്ലാത്തതു്
- കാര്യമില്ലാത്തതു്
ശുഷ്കമാംസം
- ഉണക്കയിറച്ചി
ശുഷ്കവ്രണം
- ഉണങ്ങിയ വ്രണം
ശുഷ്കാന്തി
- താൽപര്യം
- ശ്രദ്ധ
- ചുടു + കാന്തി. ഇതാണു ശുഷ്കാന്തിയായതു്.
ശുഷ്കാന്തിക്കുന്നു
- താൽപര്യപ്പെടുന്നു
ശുഷ്കാർദ്രകം
- ചുക്കു്
ശുഷ്കവൈരം
- കാര്യമില്ലാത്ത വിരോധം
ശുഷ്കിക്കുന്നു
- മെലിയുന്നു
- ഉണങ്ങുന്നു
ശുഷ്മാ
- അഗ്നി
- കൊടുവേലി
- ബലം
- ശോഭ
ശൂ
ശൂകകം
- യവം
- ഓകുള്ള ധാന്യം
ശൂകകീടം
- പുഴുവു്
- തേൾ
ശൂകധാന്യം
- ഓകുള്ള ധാന്യം
- ചെന്നെല്ലു മുതലായവ
ശൂകപാക്യം
- ചവർക്കാരം
ശൂകപുച്ഛം
- ഗന്ധകം
ശൂകം
- നെല്ലിന്റെ ഓകു്
- കരുണ
ശൂകരം
- പന്നി
ശൂകശിംബി
- നായ്ക്കുരണ
- നായിക്കൊരുണ
ശൂകാ
- നായിക്കൊരുണ
ശൂതി
- വിശേഷണം:
- വർദ്ധിക്കുന്ന
ശൂദ്രകൻ
- മൃച്ഛകടിക എന്ന നാടകത്തിന്റെ കർത്താവായ ഒരു രാജാവു്
ശൂദ്രധർമ്മം
- ബ്രാഹ്മണശുശ്രൂഷ
ശൂദ്രൻ
- നാലാമത്തെ ജാതിക്കാരൻ
- ജ്ഞാനമില്ലാതെ ശോചിക്കുന്നവൻ എന്നർത്ഥം.
ശൂദ്രപ്രിയം
- വലിയ വെള്ളുള്ളി
ശൂദ്രാ
- ശൂദ്രജാതി സ്ത്രീ
ശൂദ്രീ
- ശൂദ്രന്റെ ഭാര്യ
ശൂന
- വിശേഷണം:
- വീർത്തുള്ള
ശൂന്യ
- വിശേഷണം:
- ഒഴിഞ്ഞ
- നശിച്ച
ശൂന്യഗൃഹം
- ഒഴിഞ്ഞ ഭവനം
ശൂന്യത
- നാശം
ശൂന്യപ്രദേശം
- കാട്ടുപ്രദേശം
- മനുഷ്യരില്ലാത്ത സ്ഥലം
ശൂന്യം
- ഇല്ലായ്മ
- ഒഴിഞ്ഞിരിക്ക
- നാശം
- ആകാശം
- ക്ഷുദ്രം
- ഭദ്രം
ശൂന്യമധ്യം
- വേഴൽ
ശൂന്യമന്ദിരം
- ഒഴിഞ്ഞ ഗൃഹം
ശൂന്യമാകുന്നു
- നശിക്കുന്നു
- (ശൂന്യമാക്കുന്നു സകര്‍മ്മകക്രിയ:).
ശൂന്യമുഖ(വദന)
- വിശേഷണം:
- കറുത്ത മുഖമുള്ള
ശൂന്യവാദി
- നാസ്തികൻ
ശൂന്യാ
- അകം പൊള്ളയായ വേഴക്കോൽ
- പവിഴക്കൊടി
ശൂന്യാണ്ടിക്ക
- പരിഹസിക്ക
ശൂരണം
- ചേന
- പലകപ്പയ്യാനി
ശൂരത
- ധീരത
ശൂരൻ
- ധീരൻ, ശൌര്യമുള്ളവൻ, വീരൻ
- മല്ലൻ
- സിംഹം
- ആൺപന്നി
- വസുദേവരുടേയും കുന്തിയുടേയും, പിതാവായ ഒരു യാദവരാജാവു്
ശൂരം
- കോഴി
- പുലി
- നായു്
- സിംഹം
- പന്നി
- മരുതു്
- അയിനി
- കൊടുവേലി
- എരിക്കു്
ശൂരാ
- ധൈര്യമുള്ളവൾ
ശൂർപ്പകൻ
- ഒരസുരൻ
ശൂർപ്പകർണ്ണം
- ആന
ശൂർപ്പകാരാതി
- കാമദേവൻ
- ശൂർപ്പകൻ എന്ന അസുരന്റെ ശത്രു എന്നർത്ഥം.
ശൂർപ്പണഖാ
- രാവണന്റെ സഹോദരി
- ശൂർപ്പം (മുറം) പോലെയുള്ള (നഖ) നഖത്തോടു കൂടിയവൾ. (ശൂർപ്പ + നഖ = ശൂർപ്പണഖ). പഞ്ചവടിയിൽ വെച്ചു ശ്രീരാമനോടു ഭർത്താവാകണമെന്നു സിദ്ധാന്തിച്ചു. ഇവൾ സ്വാകൃതിയെ മറച്ചു ഒരു സുന്ദരിയുടെ വേഷത്തെ അവലംബിച്ചാണു ശ്രീരാമനോടടുത്തതു്. രാമചന്ദ്രൻ ഉപേക്ഷിക്കയാൽ ലഷ്മണനെ പ്രാപിച്ചു് അഭീഷ്ടം അറിയിച്ചു. അദ്ദേഹവും ത്യജിച്ചു. ഒടുവിൽ ഇച്ഛാഭംഗംകൊണ്ടു കുപിതയായി സീതയോടടുക്കയാൽ ലഷ്മണൻ ശൂർപ്പണഖയുടെ നാസാകുചങ്ങളെ ഛേദിച്ചു. ഇവൾ രാവണനോടു് സങ്കടം പറഞ്ഞു, അയാളുടെ അവസാനത്തിനു് കാരണഭൂതയായി.
ശൂർപ്പം
- മുറം
- ഇതുകൊണ്ടു് അളക്കുന്നതിനാൽ ഈ പേർ വന്നു. (സൂർപ്പം എന്നുമാവാം).
ശൂർപ്പശ്രുതി
- ആന
ശൂർമ്മി
- ഇരിമ്പുകൊണ്ടുള്ള ബിംബം
- അടകല്ലു്
ശൂല
- ഒരുമാതിരി ദീനം, വയറ്റുനോവു്
- (ശൂലം എന്നതു നോക്കുക).
- കഴുമരം
- വ്യഭിചാരിണി
ശൂലകൻ
- മുരട്ടുക്കുതിര
- ശാഠ്യംപിടിച്ച കുതിര
ശൂലദ്വിട്ട്
- പെരുങ്കായം
ശൂലനോവു്
- വയറ്റുനോവു്
ശൂലപാണി
- ശിവൻ
ശൂലം
- വേദനഭേദം, വയറുനോവു്
- ശൂലരോഗത്തിന്റെ ഉല്പത്തി — കാമദേവന്റെ വധത്തിനായ്ക്കൊണ്ടു പരമേശ്വരനാൽ കോപഹേതുവായിട്ടു പ്രയോഗിക്കപ്പെട്ട ത്രിശൂലം എത്രയും വേഗത്തോടുകൂടി നേരെ വരുന്നതു കാമദേവൻ കണ്ടു ഭയപ്പെട്ടു വിഷ്ണുവിന്റെ ശരീരത്തിൽ പ്രവേശിച്ചു. ത്രിശൂലം ഉടനെ വിഷ്ണുവിന്റെ ഹുംകാരംകൊണ്ടു മോഹിച്ചു ഭൂമിയിലും പതിച്ചു. അന്നു മുതലാണ് ശൂലം എന്ന പ്രസിദ്ധി അതിന്നു ഭൂമിയിലുണ്ടായതു്. പിന്നീടു ആ ശൂലം പഞ്ചഭൂതമയമായ ശരീരത്തെ ദുഷിപ്പിപ്പാൻ തുടങ്ങി. ഇപ്രകാരമാകുന്നു ശൂലരോഗത്തിന്റെ പൂർവ്വോൽപ്പത്തി. ശൂലത്തിൽനിന്നും സംഭവിച്ചതുകൊണ്ടും ശൂലംകൊണ്ടു കുത്തുന്നതുപോലെ വേദനയെ ജനിപ്പിക്കുന്നതുകൊണ്ടുമാകുന്നു അതിന്നു ശൂലം എന്നു പേരുണ്ടായതു്.
- കൊടിക്കുന്തം
- നിത്യയോഗങ്ങളിൽ ഒന്നു്
- മൂന്നുമുനയുള്ള ഒരായുധം
- ശിവന്റേയും ശക്തിയുടേയും ആയുധങ്ങളിൽ ഒന്നു്
- മഴു
ശൂലരോഗി
- വിശേഷണം:
- ശൂലരോഗമുള്ള
ശൂലാകൃത
- വിശേഷണം:
- ഇരിമ്പുകോലിന്മേൽ കോർത്തുചുട്ട
ശൂലാരോപണം
- ശൂലത്തിൽ കേറ്റുക
ശൂലാരോഹണം
- ശൂലത്തിലിട്ടു കൊല്ലുക
ശൂലി
- വിശേഷണം:
- ശൂലമുള്ള
ശൂലികാ
- മുയൽ
ശൂലീ
- ശിവൻ
- ശൂലമെന്ന ആയുധമുള്ളവൻ എന്നർത്ഥം.
- കാമദേവൻ
- മുയൽ
- എരുമപ്പുല്ലു്
ശൂല്ക്കാരം
- ചീറ്റുക
‘ശൂല്ക്കാരമുയർന്നപാമ്പുടഞാണു
തൊഴുന്നേൻ’
തൊഴുന്നേൻ’
— ഘനസംഘസ്തോത്രം
ശൂല്യ
- വിശേഷണം:
- കോലിന്മേൽ കോർത്തുചുട്ട
- കഴുവേറ്റത്തക്ക
ശൂല്യൻ
- കഴുവേറി
ശൂല്യം
- ശൂലത്തിന്മേൽ കോർത്തുചുട്ട മാംസം
ശൃ
ശൃഗാലൻ
- കുറുക്കൻ, നരി
- കൃഷ്ണൻ
ശൃഗാലം
- കുറുക്കൻ
- ഒരു പിശാചു്
ശൃഗാലരൂപൻ
- ശിവൻ
ശൃംഖല
- പുരുഷന്റെ അരഞ്ഞാണ്, ചങ്ങല
- സാഹിത്യസാഹ്യപ്രകാരം ചിഹ്നനങ്ങളിൽ ഒന്നു്
- ശൃംഖല എന്ന ചിഹ്നം (-) ഇതാകുന്നു. ഇതു് ഒരു പദത്തെ രണ്ടുവരികളിലായി മുറിച്ചു് എഴുതേണ്ടി വന്നാൽ ഒന്നാംവരിയുടെ ഒടുവിൽ ചെയ്യേണ്ടതു്. ഒരു ചങ്ങലയിട്ടു പൂട്ടിയതു പോലെ പദത്തിന്റെ രണ്ടു ഭാഗങ്ങളേയും ഇതു തുടർക്കുന്നു. സമാസമധ്യത്തിലും മറ്റും ഇ തിനെ ഉപയോഗിക്കാം. (സാഹിത്യസാഹ്യം).
ശൃംഖലം(ലകം)
- ഒട്ടകം
- ഒട്ടകക്കുട്ടി
ശൃംഖലിത
- വിശേഷണം:
- ചങ്ങലകൊണ്ടു ബന്ധിക്കപ്പെട്ട
ശൃംഗജം
- അകിൽ
ശൃംഗം
- കൊമ്പു്
- കുഴൽ
- അടയാളം
- താമര
- അകിൽ
- കൊടുമുടി
- വസ്തി
- പ്രഭുത്വം
- ശ്രേഷ്ഠത
ശൃംഗവേ(ബേ)രം
- ചുക്കു്
ശൃംഗാടകം
- നാല്കവലവഴി
- നാലു റോട്ടുകൾ വന്നുകൂടുന്ന സ്ഥലം
‘തുംഗാദസൌവിപുലഹർമ്മ്യാദിറങ്ങിപല
ശൃംഗാടകേഖലുവിളങ്ങി’
ശൃംഗാടകേഖലുവിളങ്ങി’
— നിവാതകവചവധം
ശൃംഗാരചേഷ്ടകൾ
- ‘വിലാസങ്ങൾ’ നോക്കുക
ശൃംഗാരതിലകം
- ശൃംഗാരസംബന്ധമായ രുദ്രഭട്ടന്റെ ഒരു ഭാണം
ശൃംഗാരദ്വയം
- സംഭോഗം
- വിപ്രലംഭം ഇവ രണ്ടും
ശൃംഗാരം
- നവരസങ്ങളിൽ ഒന്നു്, ശൃംഗാരരസം
- അലങ്കാരം
- സൗന്ദര്യം
- ചേർച്ച
- കാരകിൽ
- ഇഞ്ചി
- ഇലവങ്ങപ്പൂവു്
- ആനയുടെ തലയിലും തുമ്പിക്കയ്യിലും ഭംഗിയായി വരച്ച വര
- കരയാംപൂ
- സുഗന്ധപ്പൊടി
ശൃംഗാരഭൂഷണം
- സിന്ദൂരം
ശൃംഗാരയോനി
- കാമദേവൻ
- ശൃംഗാരരസത്തിന്നുല്പത്തിസ്ഥാനമെന്നർത്ഥം.
ശൃംഗാരരസം
- നവരസങ്ങളിൽ ഒന്നു്
ശൃംഗാരവേഷം
- അലങ്കാരം
ശൃംഗാരി
- വിശേഷണം:
- ശൃംഗാരമുള്ള
- സൗന്ദര്യമുള്ള
ശൃംഗാരി
- ശൃംഗാരമുള്ളവന്‍
- ആന
- കവുങ്ങു്
- മാണിക്യം
ശൃംഗാരിക്കുന്നു
- അലങ്കരിക്കുന്നു
ശൃംഗി
- വിശേഷണം:
- ശൃംഗമുള്ള
ശൃംഗി
- ശമീകന്‍ എന്ന മുനിയുടെ പുത്രന്‍
ശൃംഗി
- ഒരുമരുന്നു, ഇടവകം
- ജീവകം
- പര്‍വതം
- കല്ലാലു്
- ആന
- കൊമ്പുള്ള മൃഗം
- അതിവിടയം
- സ്വര്‍ണ്ണം
- പെരുന്തല മീന്‍, കൊമ്പൻമീന്‍
- പോത്തു്
- കുറിയാടു്
ശൃംഗികനകം
- ആഭരണങ്ങള്‍ക്കുള്ള പൊന്നു്
ശൃംഗികാ
- അതിവിടയം
ശൃംഗിണം
- കുറിയാടു്
ശൃംഗിണി
- നല്ലവക പശു
- പശു
- അതിവിടയം
ശൃംഗിവേരം
- ഇഞ്ചി, ചുക്കു്
- ഒരു പുരം
- ശൃംഗിവേരപുരം ഗംഗാതീരത്തുള്ള ഗുഹന്റെ വാസസ്ഥലത്തിനടുത്താകുന്നു. (രാമായണംകൊണ്ടു സ്പഷ്ടം).
ശൃംഗേരി, ശൃംഗഗിരി
- ശങ്കരാചാര്യ സ്വാമിയുടെ ജന്മഭൂമി
ശൃംഗേരിമഠം
- തുംഗഭദ്രാതീരത്താണു്
- ആദിശങ്കരാചാര്യര്‍ ഇവിടെ ഒരു ശാരദാമഠം പണിയിച്ചു വേദാന്തസൂത്രം പഠിപ്പിച്ചുകൊണ്ടിരുന്നു.
ശൃണി
- ആനത്തോട്ടി
- (സൃണിയുടെ പാഠം.)
ശൃത
- വിശേഷണം:
- വെന്ത
- കാച്ചിക്കുറുക്കപ്പെട്ട
ശൃതജലം
- വെന്തവെള്ളം
ശൃതാംഭസ്സു
- വെന്തവെള്ളം
ശേ
ശേഖരകം
- ശിരോലങ്കാരം
- (തലയിലെ മുടി മൂടി തൂങ്ങിക്കിടക്കത്തക്ക നിലയില്‍ നാനാവര്‍ണ്ണങ്ങളായ പുഷ്പങ്ങളെക്കൊണ്ടു മാലകെട്ടിയോജിപ്പിക്കുക.)
ശേഖരം
- ശിരോലങ്കാരം
- ഇലവങ്ങപ്പൂവു്
ശേഖരി
- ഇത്തിക്കണ്ണി
ശേഖരിക്കുന്നു
- കൂട്ടംകൂട്ടുന്നു
- വട്ടംകൂട്ടൂന്നു
ശേഖരിതം
- കൂടിയിരിക്കുന്നത്
ശേഖരിപ്പു്
- ഒന്നിച്ചുകൂട്ടുക
- ഒരു ഭണ്ഡാരം
ശേഖരിപ്പുമുതല്‍പിടി
- ഭണ്ഡാരം സൂക്ഷിക്കുന്നവന്‍
ശേണം
- ഭൂമി
ശേപാലം
- കരിംപായല്‍
ശേഫസ്സു്
- പുരുഷന്റെ ലിംഗം
- ശുക്ലം സ്രവിച്ചതിന്റെ ശേഷം ശയിക്കുന്നതു എന്നര്‍ത്ഥം.
ശേഫാളിക
- ചേമന്തി
- വണ്ടുകള്‍ ഇതില്‍ ശയിക്കുന്നതിനാല്‍ ഈ പേര്‍ വന്നു.
- വെളുത്തനൊച്ചി
- കരിനൊച്ചി
- (പാഠങ്ങള്‍—ശീഫാളികാ, ശേഫാളി).
ശേമുഷി
- ബുദ്ധി
- മോഹത്തെ കളയുന്നതു് എന്നര്‍ത്ഥം.
ശേമുഷീനികഷം
- ബുദ്ധിയാകുന്ന ഉരകല്ലു് (ശാണ)
ശേര്‍
- എട്ടുപലംകൂടിയ തൂക്കം
ശേലു
- നറുവരി
- ഉലുവാ
ശേവം
- മീന്‍
ശേവധി
- വൈശ്രവണന്റെ നിധികളില്‍ ഒന്നു്
ശേവലം, ശേവാലം
- കരിംപായല്‍
ശേവലിനി
- നദി
ശേഷക്കാരന്‍
- തന്റെ തറവാട്ടിലുള്ളവന്‍
- സംബന്ധക്കാരന്‍
- സഹോദരിയുടെ മകന്‍
ശേഷക്രിയ
- ശവസംസ്കാരം മുതലായ കര്‍മ്മം. Funeral rites
ശേഷദശ
- വാര്‍ദ്ധക്യം
ശേഷന്‍
- അനന്തന്‍
- ഈ നാഗരാജാവിനു 1000 തലയുണ്ട്. വിഷ്ണുവിന്റെ മെത്തയാണു്. ശേഷന്റെ കൊട്ടാരത്തിനു ‘മണിഭിത്തി’ എന്നു പേർ. ‘മണിമണ്ഡലം’ എന്നും പറയും. പത്തിയുടെ പേര്‍ ‘മണിദ്വീപം’. ഭാര്യ ‘അനന്തശീര്‍ഷാ’.
ശേഷം
- ശിഷ്ടം
- ശേഷിപ്പു
- ശേഷിച്ചതു്
ശേഷി
- പ്രാപ്തി
- പ്രാപ്തിയുള്ളവന്‍
ശേഷിക്കുന്നു
- ശിഷ്ടമുണ്ടാകുന്നു
ശേഷിപ്പ്
- ശിഷ്ടം
ശേഷിയാകുന്നു
- പ്രാപ്തിയാകുന്നു
ശൈ
ശൈക്ഷന്‍
- ചെറിയ ബ്രാഹ്മണന്‍
ശൈഖരികം
- വലിയ കടലാടി
ശൈത്താന്‍
- ഒരു പിശാചു്
ശൈത്യം
- തണുപ്പു്
ശൈഥില്യം
- അയവ്
- ക്ഷീണത
ശൈബ്യാ
- ഹരിശ്ചന്ദ്രന്റെ പത്നി
- ശതധനുവിന്റെ പത്നി
- ജ്യാമഘന്റെ പത്നി
ശൈരീയം
- മുള്‍ക്കുറിഞ്ഞി
ശൈല
- വിശേഷണം:
- ശിലയെ സംബന്ധിച്ച
- പാറയെ സംബന്ധിച്ച
ശൈലകന്യാ
- പാര്‍വതി
ശൈലകന്യാസങ്കരന്‍
- ശിവന്‍
- പാര്‍വതിയോടു ചേര്‍ന്നിരിക്കുന്നവന്‍ എന്നര്‍ത്ഥം
ശൈലകം
- മലയിരുവേലി
- സുഗന്ധമുള്ള ഒരുവക പശ, സാമ്പ്രാണി
ശൈലചതുഷ്ടയം
- (ശൈലം നോക്കുക).
ശൈലജാ
- പാര്‍വതീ
ശൈലതനയാ
- പാര്‍വതി
ശൈലനന്ദിനീ
- പാര്‍വതി
ശൈലപത്രം
- കൂവളം
ശൈലപുത്രി
- പാര്‍വതി
ശൈലപ്രസവം
- ഊറ്റുകുഴി
ശൈല(ക)ം
- ചേലേയം
ശൈലം
- പര്‍വതം
- മഹാമേരുവിന്റെ ഊന്നുകളായ നാലു പര്‍വ്വതങ്ങള്‍—മന്ദരം, മേരുമന്ദരം, സുപാശ്വം, കമുദം.
- സാമ്പ്രാണി
- വെള്ളമണ്ണു്
- കന്മദം
- മാക്കീരക്കല്ലു്
ശൈലശിബിരം
- കടല്‍
ശൈലസുതാ
- ഗംഗാനദി
- പാര്‍വതി
- വലിയ പാലുഴവം
ശൈലാടന്‍
- സിംഹം
- കാട്ടാളന്‍
ശൈലാടം
- സിംഹം
ശൈലാദി
- ശിലാദന്റെ പുത്രന്‍
- നന്ദി
ശൈലാലി
- ചാക്യാരു്
ശൈലി
- വിലക്ഷണപ്രയോഗഭംഗി
- എല്ലാ ഭാഷകളിലും വാച്യമായ അക്ഷരാര്‍ത്ഥത്തിനു പുറമേ ലക്ഷ്യമോവ്യംഗ്യമോ ആയ അര്‍ത്ഥത്തെ കാണിക്കുന്ന ചില വാക്കുകള്‍ ഉണ്ട്. ഇവ വാച്യാര്‍ത്ഥത്തെ ഗണിക്കാത്തതുപോലെ ചിലേടത്തു വ്യാകരണവിധികളെക്കൂടി ലംഘിക്കുന്നു. ഇപ്രകാരമുള്ള വാചകങ്ങളെ അതതു ഭാഷയുടെ ‘ശൈലി’ എന്നു പറയുന്നു. അക്കൂട്ടത്തില്‍ മലയാളത്തിലും
- ഏതാനും വിലക്ഷണപ്രയോഗഭംഗികള്‍ (ശൈലികള്‍) കാണുന്നു. ഇവ സഭ്യേതരങ്ങളാകാതെ സൂക്ഷിക്കേണ്ടതാണ്. സഭ്യങ്ങളായവയ്ക്കു മാത്രമേ മേന്മ കൂടുകയുള്ളു. വിദ്യാര്‍ത്ഥികള്‍ ഇവയെയല്ലാതെ ഉപയോഗിക്കരുത്. സഭ്യങ്ങളായ ശൈലികള്‍ക്കു ഉദാഹരണം: 1. ചെണ്ടകൊട്ടിക്ക—ചതിക്ക. 2. സ്വര്‍ഗ്ഗത്തില്‍ കട്ടുറുമ്പ്—ചില്ലറശ്ശല്ല്യം ചെയ്യുന്നവന്‍ ഇത്യാദി. സഭ്യേതരങ്ങളായ ശൈലികള്‍ക്ക് ഉദാഹരണം: 1. കമ്പിനീട്ടുക—വേഗത്തില്‍ പുറപ്പെടുക. 2. തട്ടിമൂളിക്കുക—തടസ്സമില്ലാതെ പ്രവര്‍ത്തിക്കുക. ഇത്യാദി. ശൈലികൾ വ്യാകരണവിധിയെ ലംഘിക്കുന്നതിന് ഉദാഹരണം: “കണ്ണനുണ്ണികുളികഴിഞ്ഞണ്ണനോടുംകൂടി.” പണ്ടു മഹാന്മാര്‍ ചില അവസരങ്ങളില്‍ സരസ്വതീകടാക്ഷം ഹേതുവായിട്ടു അര്‍ത്ഥയുക്തമായി പ്രയോഗിച്ചിട്ടുള്ള മനോഹരങ്ങളായ ചൊല്ലുകളെ “പഴംചൊല്ലുകള്‍” എന്നു പറയുന്നു. ഇവയ്ക്കു ഭാഷയില്‍ മാന്യസ്ഥാനമാണുള്ളത്. പഴഞ്ചൊല്ലിന് ഉദാഹരണം “പലതുള്ളി പെരുവെള്ളം” മുതലായവ.
- നീതി, സമ്പ്രദായം, നടപ്പു്, ആചരണം, പെരുമാറ്റം, നിര്‍വഹണം
- പിച്ചള
ശൈലീഭവിക്കുന്നു
- കല്ലായിത്തീരുന്നു
- കട്ടപിടിക്കുന്നു
ശൈലൂഷന്‍
- നടന്‍
- വഞ്ചകന്‍
- താളംപിടിക്കുന്നവന്‍
ശൈലൂഷ്യം
- നാട്യം
- കൂവളം
ശൈലേന്ദ്രജാ
- ഗംഗാനദി
ശൈലേയ
- വിശേഷണം:
- പര്‍വതത്തെസംബന്ധിച്ച
ശൈലേയം
- സാമ്പ്രാണി
- മുരാമാഞ്ചി
- ഇന്തുപ്പു്
- സിംഹം
ശൈലേയി
- പാര്‍വതി
ശൈലേശ്വരന്‍
- ഹിമവാന്‍
- (പര്‍വത രാജാവു്).
ശൈലോദ
- ഒരു നദി
ശൈല്യം
- കടുപ്പം
ശൈവ
- വിശേഷണം:
- ശിവനെ സംബന്ധിച്ച
- ശൈവപദലക്ഷണം—ശൈലപുത്രി, ഗംഗ, ചന്ദ്രന്‍, മാന്‍കുട്ടി, സര്‍പ്പം, കോടീരം, ഭദ്രാക്ഷം, രുദ്രാക്ഷം, ആംകുശം, പാശം, ശൂലം, കഠാരം, കപാലം, തുമ്പമാല, ചാമ്പല്‍, പുലിത്തോല്‍, ടങ്കം, ഡക്ക, കടുന്തുടി, എല്ലു, വില്വമാല, ഗണനാഥന്‍, ഷണ്‍മുഖന്‍, നന്ദി, ഭൃംഗി, ഭൃംഗിരീടി, ലോകപാലന്മാര്‍, തക്ഷകന്‍, വാസുകി, ഋഷഭന്‍, വില്വപത്രം, തുളസി, ഉന്മത്തപ്പൂവു്, താമര, വെളുത്തബന്ധൂകം, വിരിഞ്ഞ കൊന്നപ്പൂവു്.
ശൈവക്കാരന്‍
- ശിവമതക്കാരന്‍
ശൈവന്‍
- ശിവമതക്കാരന്‍
ശൈവപത്രം
- കൂവളം
ശൈവം
- പതിനെട്ടു പുരാണങ്ങളില്‍ ഒന്നു്
- ശിവമതം
- കരിമ്പായല്‍
- കൊക്കുമന്താരം
- താര്‍താവല്‍
- ഉമ്മത്തു്
ശൈവലം
- കരിംപായല്‍
- പതുമുകം
ശൈവലിനി
- നദി
ശൈവ്യന്‍
- കൃഷ്ണന്റെ ഒരു കുതിര
- പാണ്ഡവസൈന്യത്തിലെ ഒരു യോദ്ധാവു്
- ശൈവ്യം—കുതിര.
ശൈവാലം
- കരിംപായല്‍
ശൈശവം
- ചെറുപ്പം
ശൈശിരം
- കാട്ടുകുരികില്‍
ശൈഷ്യോപാദ്ധ്യായിക
- അഭ്യസിപ്പിക്ക
ശോ
ശോകം
- ദുഃഖം
ശോകനാശനം
- അശോകം
ശോകസ്ഥാനം
- ദുഃഖത്തിന്റെ കാരണം
ശോകിക്കുന്നു
- ദുഃഖിക്കുന്നു
ശോചന
- വിശേഷണം:
- ദുഃഖമുള്ള
ശോചനം
- ദുഃഖം
ശോചിഷ്കേശന്‍
- അഗ്നി
- ജ്വാലകളാകുന്ന കേശങ്ങള്‍ ഉള്ളവന്‍ എന്നര്‍ത്ഥം. കേശങ്ങളെപ്പോലെയുള്ള ജ്വാലകള്‍ ഉള്ളവന്‍ എന്നുമാവാം.
ശോചിസ്സ്
- ശോഭ
- രശ്മി
- ജ്വാല
ശോച്യം
- വിശേഷണം:
- ശുദ്ധതയുള്ള
- കൃപചെയ്യപ്പെടേണ്ടുന്ന
ശോഠൻ
- മൂഢൻ
- മടിയൻ
- വഞ്ചകന്‍
- ദുഷ്ടന്‍
- ഹീനന്‍
ശോഠം
- മാടപ്രാവു്
ശോണ
- വിശേഷണം:
- ചെമപ്പുനിറമുള്ള
- കടുംചെമപ്പുള്ള
ശോണകം
- പലകപ്പയ്യാനി
ശോണജം
- തിപ്പലിമൂലം
ശോണം
- കടുംചെമപ്പു്
- ആണാറു്
- കുങ്കുമം, ഒരുമാതിരി പൂവു്
- ചെമന്നകരിമ്പു്
- രക്തം
- സിന്ദൂരം
- കുങ്കുമം
ശോണരത്നം
- ചെമന്നരത്നം
- മാണിക്യം
ശോണലലാമകം
- മാണിക്യം
ശോണവര്‍ണ്ണ
- വിശേഷണം:
- ചെമന്നനിറമുള്ള
ശോണാകം
- ഒരു വൃക്ഷം
ശോണിത
- വിശേഷണം:
- ചെമപ്പുള്ള
ശോണിതപുരം
- ബാണാസുരന്റെ നഗരം. (ഈജിപ്തിലാണു്)
ശോണിതം
- രക്തം
- ചെമപ്പു
- കുങ്കുമം
- പുല്‍കുങ്കുമം
- രക്തചന്ദനം
ശോണിമ
- ചെമപ്പുനിറം
ശോണോപലം
- മാണിക്യം
ശോഥ(ഫ)ഘ്നി
- വെളുത്ത തമിഴാമ
- മൂവില
ശോഥഘ്ന
- വിശേഷണം:
- ശോഥത്തെ (നീരിനെ) കളയുന്ന
ശോഥം
- വീക്കം
- ദേഹത്തിലുണ്ടാകുന്ന നീരു്
ശോധകന്‍
- ശുദ്ധിവരുത്തുന്നവൻ
ശോധകം
- ഒരു മാതിരി മണ്ണു്
ശോധന
- വിശേഷണം:
- ശുദ്ധിവരുത്തുന്ന
ശോധന
- അന്വേഷണം
- ശുദ്ധി
- പരീക്ഷ
- നന്നാക്കുക
- വ്രണം തേച്ചുകഴുകുക
- ലോഹാദികള്‍ ശുദ്ധിവരുത്തുക
- തെറ്റുകള്‍ തിരുത്തുക
- വയറൊഴിക
ശോധനകന്‍
- ക്രിമിനല്‍ കോടതിയിലെ ഒരു ഉദ്യോഗസ്ഥന്‍
ശോധനക്കാരന്‍
- ശോധനചെയ്യുന്നവന്‍
ശോധനക്കോല്‍
- മുറിവുകളില്‍ കടത്തി ശോധനചെയ്യുന്ന കരുവു്
ശോധനീ
- ചൂലു്
- അമരി
ശോധനീബീജം
- നേര്‍വാളം
ശോധനീയ
- വിശേഷണം:
- ശോധനചെയ്യപ്പെടേണ്ടുന്ന
ശോധം
- ശുദ്ധി
ശോധിത
- വിശേഷണം:
- ശോധനചെയ്യപ്പെട്ട, ചളികളഞ്ഞുശുദ്ധിവരുത്തിയ
- പുത്തനാക്കിയ, നന്നാക്കിയ
- ശരിപ്പെടുത്തിയ
ശോദ്ധ്യ
- വിശേഷണം:
- ശോധനചെയ്യാനുള്ള
ശോദ്ധ്യം
- വെള്ളി
ശോഫഘ്ന
- വിശേഷണം:
- ശോഫത്തെക്കളയുന്ന
- നീരിനെക്കളയുന്ന
ശോഫഘ്നീ
- തമിഴാമ
ശോഫം
- വീക്കം
- നീരു്
- ദേഹത്തിലുണ്ടായ നീരു്
- ക്ഷണത്തില്‍ വ്യാപിക്കുന്നതു് എന്നര്‍ത്ഥം.
ശോഭ
- പ്രകാശം
- രശ്മി
- ജ്വാല
- ഭംഗി
- മഞ്ഞള്‍
- ഗോരോചന
- ആഭരണം
ശോഭകൃല്‍
- അറുപതില്‍ മുപ്പത്താറാം വത്സരം
ശോഭന
- വിശേഷണം:
- ശോഭിച്ച
ശോഭനന്‍
- ശിവന്‍
- സുന്ദരന്‍
ശോഭനം
- പ്രകാശം
- ഭംഗി
- നിത്യയോഗങ്ങളില്‍ ഒന്നു്
- താമര
- വിശേഷം
ശോഭനാ
- മഞ്ഞള്‍
- സുന്ദരി
ശോഭാഞ്ജനം
- മുരിങ്ങവൃക്ഷം
ശോഭായമാന
- വിശേഷണം:
- ശോഭിച്ചുകൊണ്ടിരിക്കുന്ന
ശോഭിക്കുന്നു
- പ്രകാശിക്കുന്നു
ശോഭിത
- വിശേഷണം:
- ശോഭിക്കപ്പെട്ട
ശോമാരി
- മടിയന്‍
ശോലിക
- കാട്ടുമഞ്ഞള്‍
ശോഷണം
- മെലിച്ചല്‍
- ചപ്പല്‍
- ചുക്കു്
- പലകപ്പയ്യാനി
- കാമദേവന്റെ അസ്ത്രങ്ങളില്‍ ഒന്നു്
ശോഷം
- മെലിച്ചല്‍
- രാജയക്ഷ്മാവു്
- ഉണക്കു്
ശോഷിക്കുന്നു
- ഉണങ്ങുന്നു
- മെലിയുന്നു
ശോഷിത
- വിശേഷണം:
- ശോഷിക്കപ്പെട്ട
- ഉണക്കപ്പെട്ട
ശോഷ്യ
- വിശേഷണം:
- ശോഷിപ്പിക്കേണ്ടുന്ന
ശൌ
ശൌകം
- കിളിക്കൂട്ടം
ശൌക്തികം, ശൌക്തികേയം, ശൌക്തേയം
- മുത്തു്
ശൌക്ലികേയം
- ഒരുവക വിഷം
- വെള്ളപ്പാഷാണം
- ശൂക്ലിക (ശുക്ല) ദേശത്തില്‍ ഉണ്ടായതു് എന്നര്‍ത്ഥം. (പാഠം ശൌല്ക്കികേയം).
ശൌക്ല്യം
- വെളുപ്പു്
ശൌചം
- ശുദ്ധിവരുത്തുക, ശുദ്ധി
- ബഹുമതി
- യോഗ്യത
ശൌചിക്കുന്നു
- ശുദ്ധിയാക്കുന്നു
- വൃത്തിയാക്കുന്നു
ശൌണ്ഡ
- വിശേഷണം:
- ലഹരി പിടിച്ച
ശൌണ്ഡം
- ജാതിക്ക
- കോഴി
- സാമര്‍ത്ഥ്യം
ശൌണ്ഡി
- ഈഴവന്‍
ശൌണ്ഡി
- തിപ്പലി
- ചെവിയം
ശൌണ്ഡികന്‍
- ചാരായം വാറ്റുന്നവന്‍
- (സ്ത്രി—ശൌണ്ഡിക).
ശൌണ്ഡികപ്രിയം
- മാവു്
ശൌണ്ഡീ
- അത്തിത്തിപ്പലി
- തിപ്പലി
- ചെവിയം
ശൌര്‍ദ്ധോദനി
- ബുദ്ധമുനി
- ശുദ്ധോദനന്റെ പുത്രന്‍ എന്നര്‍ത്ഥം. ശാക്യമുനി.
ശൌനകന്‍
- ഗ്രന്ഥകര്‍ത്താവായ ഒരു ഋഷി. അശ്വലായനന്റെ ഗുരു
ശൌനകാദികള്‍
- നൈമിശ വനത്തിലുള്ള വിഷ്ണുക്ഷേത്രത്തിലെ മുനിശ്രേഷ്ഠന്മാര്‍
ശൌനാസീരം
- ഇന്ദ്രനെ സംബന്ധിച്ചത്
- ഋഗ്വേദപ്രാതിശാഖ്യ, ബൃഹദ്ദേവതാ മുതലായ പല വേദസംബന്ധമായ പുസ്തകങ്ങള്‍ ഉണ്ടാക്കീട്ടുണ്ട്.
ശൌനികന്‍
- മൃഗങ്ങളെ കൊന്നു മാംസം വില്ക്കുന്നവന്‍
- പക്ഷികളെ പിടിക്കുന്നവന്‍, നായാട്ടുകാരന്‍
ശൌഭം
- കവുങ്ങു്
- ഹരിശ്ചന്ദ്രന്റെ നഗരം
ശൌഭികന്‍
- ഇന്ദ്രജാലക്കാരന്‍
ശൌരസേനി
- പ്രാകൃതഭാഷ
ശൌരി
- വിഷ്ണു (കൃഷ്ണന്‍)
- ശൂരസേനന്റെ വംശത്തില്‍ ജനിച്ചവൻ എന്നര്‍ത്ഥം.
- ശനി, സൌരി
- വേങ്ങ
- ബലരാമന്‍
ശൌര്യം
- പരാക്രമം
- ബലം
ശൌര്യവല്‍
- വിശേഷണം:
- ശൌര്യമുള്ള
- (വാന്‍, വതി, വല്‍).
ശൗല്ക്ക
- വിശേഷണം:
- ശൂല്ക്കത്തെ സംബന്ധിച്ച
ശൌല്ക്കന്‍
- ചുങ്കംവിചാരിപ്പുകാരന്‍
ശൌല്ക്കികൻ
- ചെമ്പുപണിക്കരൻ
ശൌല്ക്കികേയം
- ഒരുവക വിഷം
- വെള്ളപ്പാഷാണം. (ശൌക്ലികേയം എന്നതിന്റെ പാഠം).
ശൌല്ബികന്‍
- ചെമ്പുപണിക്കാരന്‍
ശൌവനദന്തം
- കൂർത്ത ദംഷ്ട്രപ്പല്ലു്
ശ്ച്യു
ശ്ച്യുതിത
- വിശേഷണം:
- ഒഴുകിയ
- ഇറ്റിറ്റു വീഴുന്ന
ശ്ച്യോതം
- ഒലിക്ക
ശ്മ
ശ്മം
- മുഖം
ശ്മശാനക്കുഴി
- ചുടലക്കളത്തിലേ കുഴി
ശ്മശാനഭൂമി
- ശവമിടുന്ന സ്ഥലം
ശ്മശാനം
- ചുടലക്കാട്
- ശവംദഹിപ്പിക്കുന്ന സ്ഥലം
- ശവങ്ങള്‍ ഇതില്‍ ശയിക്കുന്നതിനാല്‍ ഈ പേരുണ്ടായി.
ശ്മശാനവാസി
- ശിവന്‍
ശ്മശ്രൂ
- പുരുഷന്റെ മുഖത്തേ രോമം
- മീശ
- ശ്മം (മുഖം) മുഖത്തെ ആശ്രയിച്ചത് എന്നര്‍ത്ഥം.
ശ്മശ്രുനികൃന്തകന്‍
- ക്ഷുരകന്‍
‘അശ്രുപൂര്‍ണ്ണാക്ഷനായ് ശത്രുഘ്നനുംതദം
ശ്മശ്രുനികൃന്തകന്മാരെ വരുത്തിനാന്‍’
ശ്മശ്രുനികൃന്തകന്മാരെ വരുത്തിനാന്‍’
— അദ്ധ്യാത്മരാമായണം
ശ്യാ
ശ്യാമ
- വിശേഷണം:
- കറുത്ത
ശ്യാമാ
- ദേവി
- യൗവനസ്ത്രീ
- രാത്രി
- ചിറ്റമൃതു്
- അമരി
- ഇത്തിക്കണ്ണി
- കരിംകറുക
- നാല്ക്കൊപ്പക്കൊന്ന
- ചാമ
- തിപ്പലി
- ഗോരോചന
- കസ്തൂരി
- നറുനീണ്ടി
- മയിനാപ്പക്ഷി
- തുളസി
- ത്രികോല്പക്കൊന്ന
- ഞാഴല്‍
- കുയില്‍പ്പേട
- യമുനാനദി
- മഞ്ഞള്‍
- സോമവള്ളി
- ഗുഗ്ഗുലു
- കാര്‍കോകില്‍
ശ്യാമകണ്ഠം
- മയില്‍
ശ്യാമകം
- നാന്മുകപ്പുല്ലു്
- ചാമ
ശ്യാമകാകം
- കാവതിക്കാക്ക
ശ്യാമം
- കറുപ്പുനിറം
- പച്ചനിറം
- മുളകു്
- ഇന്തുപ്പു്
- ചാമ
- മേഘം
- കുയില്‍
- മക്കിപ്പൂവു്
- മറിക്കുന്നി
- ഉമ്മത്തു്
- ഉകമരം
ശ്യാമല
- കസ്തൂരി
ശ്യാമവര്‍ണ്ണ
- വിശേഷണം:
- കറുത്ത
ശ്യാമവർണ്ണം
- കറുത്തനിറം
ശ്യാമശബലന്മാർ
- യമന്റെ നായ്ക്കൾ
- (നന്നാലു കണ്ണുണ്ടു്).
ശ്യാമള
- വിശേഷണം:
- കറുത്ത
ശ്യാമളത
- കറുപ്പു്
ശ്യാമളൻ
- ഒരു യാദവരാജാവു്
- ഗർഗ്ഗമുനിയെ നിന്ദിക്കകൊണ്ടു യാദവരുടെ പരമശത്രുവായ കാലയവനന്റെ പിതാവായി.
ശ്യാമളം
- കറുപ്പുനിറം
- അരയാൽ
- നീലക്കൈയ്യോന്നി
ശ്യാമളാ
- പാർവതി
ശ്യാമാകം
- ചാമ
ശ്യാമിക
- കറുപ്പുനിറം
- കറ
- പാപം
ശ്യാമിത
- വിശേഷണം:
- കറുപ്പുനിറമാക്കപ്പെട്ട
ശ്യാലകൻ
- ഭാര്യയുടെ സഹോദരൻ
- നികൃഷ്ടനായ മച്ചിനൻ
ശ്യാലൻ
- അളിയൻ
- ഭാര്യയുടെ സഹോദരൻ
ശ്യാലി
- ഭാര്യയുടെ സഹോദരി
ശ്യാവ
- വിശേഷണം:
- മാന്തളിർ പൂ നിറമുള്ള
ശ്യാവനേത്രത
- കരുവാളിപ്പു്
ശ്യാവം
- മാന്തളിർ പൂ നിറം
- കറുപ്പിനും നീലത്തിനും മദ്ധ്യേയുള്ള നിറം. ഇതാണു് വിഷ്ണുവിന്റെ വർണ്ണം.
ശ്യേ
ശ്യേത
- വിശേഷണം:
- വെളുത്ത
ശ്യേതം
- വെള്ളനിറം
ശ്യേനം
- പരുന്തു്
- വെളുപ്പുനിറം
ശ്യേനാക്ഷം
- വണ്ടാരംകോഴി
ശ്യേനി
- പെൺപരുന്തു്
- വെളുത്ത സ്ത്രീ
- അരുണന്റെ ഭാര്യ
ശ്യൈ
ശ്യൈനംപാതാ
- നായാട്ടു്
ശ്യോ
ശ്യോനാ(ണാ)കം
- പലകപ്പയ്യാനി
ശ്ര
ശ്രഥനം
- കെട്ടഴിക്കുക
- ഉപദ്രവിക്കുക, കൊല്ലുക
- കെട്ടുക
ശ്രദ്ധ
- താല്പര്യം
- വിശ്വാസം
- ഇച്ഛ
- ദക്ഷപുത്രി, ധർമ്മന്റെ പത്നി, കാമന്റെ മാതാവു്
- ഗുരുമൊഴികളെയും ശാസ്ത്രത്തെയും ഈശ്വരവിചാരത്തോടെ ഗ്രഹിക്ക
ശ്രദ്ധധാനൻ
- വിശ്വസിക്കുന്നവൻ
ശ്രദ്ധായുക്ത, ശ്രദ്ധാലു
- വിശേഷണം:
- ശ്രദ്ധയുള്ള
ശ്രദ്ധാലു
- വ്യാക്കൂണുള്ളവൾ
- ഗർഭംനിമിത്തമായിട്ടു അതാതുവസ്തുക്കളിലുണ്ടാകുന്ന അഭിലാഷത്തോടു കൂടിയവൾ
ശ്രദ്ധാവൽ
- വിശേഷണം:
- ശ്രദ്ധയുള്ള, താല്പര്യമുള്ള
- വിശ്വാസമുള്ള
ശ്രദ്ധിക്കുന്നു
- ആഗ്രഹിക്കുന്നു
- വിശ്വസിക്കുന്നു
ശ്രന്ഥനം
- പൂകോർക്കുക
- കെട്ടുക
- അഴിക്ക
ശ്രപണം(ണാ)
- വേവിക്കുക
- പുഴുങ്ങുക
ശ്രമക്കാരൻ
- ശ്രമമുള്ളവൻ
- സദ്യക്കു് വിളമ്പുന്നവൻ
- അദ്ധ്വാനക്കാരൻ
ശ്രമഘ്നി
- പാൽച്ചുര
ശ്രമജലം
- വിയർപ്പു്
ശ്രമണ
- വിശേഷണം:
- വേലചെയ്യുന്ന
ശ്രമണൻ
- സന്യാസി
- യാചകൻ
ശ്രമണാ
- മാഞ്ചി
ശ്രമദക്ഷിണ
- സദ്ധ്യക്കു വെക്കയും വിളമ്പുകയും ചെയ്യുന്നവർക്കു് കൊടുക്കുന്ന ശമ്പളം
ശ്രമഭീതി
- വളരെ ശ്രമിക്കേണ്ടിയിരിക്കുന്നു എന്നുള്ള ഭയം
ശ്രമം
- അദ്ധ്വാനം
- തളർച്ച, ക്ഷീണം
- പ്രയാസം
- ദുഃഖം
- വേദന
- ആയുധാഭ്യാസം
- കഠിനമായ പഠിത്തം
- ദേഹദണ്ഡക്കാർക്കു് സഹായമായിട്ടു സദ്യക്കു വിളമ്പുകയും മറ്റും ചെയ്ക
ശ്രമസാദ്ധ്യ
- വിശേഷണം:
- എളുപ്പത്തിൽ സാധിപ്പാനിടയില്ലാത്ത
ശ്രമസിദ്ധം
- വളരെ ശ്രമിച്ചിട്ടു ലഭിച്ചതു്
ശ്രമാംബു
- വിയർപ്പു്
ശ്രമി
- വിശേഷണം:
- ശ്രമമുള്ള
ശ്രമിക്കുന്നു
- ഉത്സാഹിക്കുന്നു, പ്രയത്നിക്കുന്നു, അദ്ധ്വാനപ്പെടുന്നു
- സദ്യക്കു് ചോറു വിളമ്പുകയും മറ്റും ചെയ്യുന്നു
- ക്ഷീണിക്കുന്നു
ശ്രയണം
- ആശ്രയിക്കുക
- സേവിക്കുക
- അഭയസ്ഥാനം
- രക്ഷ
ശ്രവണദ്വാദശി
- തിരുവോണവും ദ്വാദശിയും കൂടിവരുന്ന ഒരു പുണ്യ ദിവസം
ശ്രവണപാശം
- ഭംഗിയുള്ള ചെവി
ശ്രവണപുടം
- ചെവിക്കുറ്റി
ശ്രവണം
- ചെവി
- കീർത്തി
- പഠിത്തം
- ധനം
- വേൾക്കുക
- ഒലിക്കുക
- ഓണം, തിരുവോണം
ശ്രവണാരുന്തുദം
- ചെവിക്കു വേദന ഉണ്ടാക്കുന്നതു്
ശ്രവണേന്ദ്രിയം
- ചെവിയുടെ കേൾവിക്കുള്ള ശക്തി
- ചെവികേൾക്കുക എന്ന സ്ഥിതി
ശ്രവം
- ചെവി
- ഒലിക്കുക
ശ്രവസ്യം
- കീർത്തി
ശ്രവസ്സ്
- ചെവി
- ധനം
- യശസ്സു്
- മന്ത്രം
ശ്രവിക്കുന്നു
- കേൾക്കുന്നു. (കാരണക്രിയ:ശ്രവിപ്പിക്കുന്നു)
ശ്രവിഷ്ട
- അവിട്ടം നക്ഷത്രം
- അതിശയേന ശ്രവിക്കപ്പെടുന്നതു് എന്നർത്ഥം. പ്രസിദ്ധം എന്നു താല്പര്യം.
ശ്രാ
ശ്രാണ
- വിശേഷണം:
- വേവിച്ച
ശ്രാണ
- അരിക്കഞ്ഞി
ശ്രാദ്ധദേവൻ, ശ്രാദ്ധദേവത
- അന്തകൻ
- യമൻ
- പിതൃകർമ്മദേവതാ
ശ്രാദ്ധം
- വിശേഷണം:
- താല്പര്യമുള്ള
ശ്രാദ്ധം
- ചാത്തം
- ശ്രദ്ധയോടുകൂടെ ദാനംചെയ്യപ്പെടുന്നതു് എന്നർത്ഥം
- പിതൃ കർമ്മം, മരിച്ചവരെ (പിതൃക്കളെ) ഉദ്ദേശിച്ചു ചെയ്യുന്ന ഒരു ക്രിയ(ബലി, വെലി)] സംക്രാന്തി, അയന്നം, ഗ്രഹണം, വിഷു, ജന്മർക്ഷപീഡനം ഇവയത്രേ “ശ്രാദ്ധകാല പഞ്ചകം’.
ശ്രാന്ത
- വിശേഷണം:
- തളർന്ന
- ക്ഷീണമുള്ള
ശ്രാന്തത്വം
- ഉത്സാഹം
‘ശ്രാന്തത്വേന വിനാ തിരിഞ്ഞു’
— അമരുകശതകം
ശ്രാന്തസംവാഹനം
- ക്ഷീണിച്ചവരെ ആശ്വസിപ്പിക്ക
ശ്രാന്തി
- തളർച്ച
- ക്ഷീണം
- ശ്രമം
ശ്രാമ്പി
- ഒരുമാതിരി മാളികയുടെ പേരു്
- സ്രാമ്പി
- മാപ്പിളപ്പള്ളി
‘പുള്ളിമാന്മിഴിയാളും
പള്ളിശ്രാമ്പിമേലേറി’
പള്ളിശ്രാമ്പിമേലേറി’
— രുക്മിണീസ്വയംവരം തുള്ളൽ
ശ്രാമം
- സമയം
- മാസം
- തല്ക്കാലവാസത്തിനായുള്ള കുടിലു്
ശ്രായം
- ആശ്രയം
ശ്രാവു്
- ചിറാവു്
- ഒരുവക മത്സ്യം
ശ്രാവണം
- ചിങ്ങമാസം. ശ്രവണ (തിരുവോണ) നക്ഷത്ര പൗർണ്ണിമയോടു കൂടിയതു് എന്നർത്ഥം
ശ്രാവണൻ
- ഒരു വൈശ്യസന്യാസി
- ദശരഥൻ അറിയാതെ എയ്തുകൊന്നു. ‘പുത്രദുഃഖം നിമിത്തം മരിക്കുക’ എന്നു അയാളുടെ അച്ഛനമ്മമാർ ദശരഥനെ ശപിച്ചു.
ശ്രാവണി
- ചിങ്ങമാസത്തിലെ വെളുത്തവാവു്
- ആണ്ടുതോറും പൂണൂൽ പുതുക്കുമ്പോൾ ചെയ്യുന്ന ഒരു കർമ്മം
- നിലത്തു പടരുന്ന ഒരു കഫഘ്നദ്രവ്യം
- ശ്രാവണി ചുമ, വായുമുട്ടൽ മുതലായവയ്ക്കു നന്നു്. ബുദ്ധിയെ നന്നാക്കും.
ശ്രാവണികം
- ചിങ്ങമാസം
ശ്രാവ്യ
- വിശേഷണം:
- കേൾപ്പാൻതക്ക
ശ്രാവ്യം
- ശ്രവിപ്പാൻ (കേൾപ്പാൻ) യോഗ്യമായുള്ളതു്
ശ്രി
ശ്രിത
- വിശേഷണം:
- ആശ്രയിക്കപ്പെട്ട
- പ്രാപിക്കപ്പെട്ട
ശ്രീ
ശ്രീ
- ലക്ഷ്മി
- ശ്രേയസ്സ്
- ഒരു വൃത്തം, പാദത്തിൽ ഒരക്ഷരം. ഉദാ:ശ്രീയിൽ ദീർഘം
- ധനം
- കൂവളം
- താമര
- ശോഭ
- സംപത്തു്
- സരസ്വതി
- പാർവതി
- കരയാംപൂ
- ശ്രുതി
- പ്രകാശം
- മോഹം
- പ്രഭാവം
- ശക്തി
- സൂര്യൻ
- പ്രയത്നം
- കീർത്തി
- അഭിവൃദ്ധി
- പരിഷ്കാരം
- ശുഭം
- വിജയം
- ദേവകൾ, രാജാക്കന്മാർ, കീർത്തിയുള്ളവർ മുതലായവരുടെ പേരുകളുടെ മുമ്പാകെ ബഹുമാനസൂചകമായി ചേർക്കുന്ന ഒരു പദം
ശ്രീകണ്ഠൻ
- ശിവൻ. കണ്ഠത്തിൽ ശോഭയുള്ളവൻ എന്നർത്ഥം
- ഭവഭൂതി
ശ്രീകണ്ഠം
- ഒരു ദിക്കു്
- ഈ ദേശം ഹസ്തിനാപുരത്തിന്റെ വടക്കു പടിഞ്ഞാറുള്ള ‘കരുജാംഗലം’ എന്നു കാണുന്നു.
ശ്രീകണ്ഠ്യ
- ഒരു രാഗം
ശ്രീകര
- വിശേഷണം:
- ശ്രീയെയുണ്ടാക്കുന്ന
ശ്രീകരണം
- എഴുത്തുകോൽ
- പേന
ശ്രീകരൻ
- വിഷ്ണു
ശ്രീകരം
- ചെന്താമര
ശ്രീകാന്തൻ
- വിഷ്ണു
ശ്രീകാരി
- മാവു്
ശ്രീകാര്യക്കാരൻ
- ചില ക്ഷേത്രത്തിലെ മേൽവിചാരത്തിന്നായിട്ടു് രാജാവു് നിയമിച്ചിരിക്കുന്ന ഒരധികാരി
ശ്രീകാര്യം
- ക്ഷേത്രത്തിലെ മേലധികാരം
ശ്രീകൃഷ്ണൻ
- വിഷ്ണുവിന്റെ ദശാവതാരങ്ങളിൽ ഒന്നു്
- കൃഷ്ണൻ
ശ്രീകൃഷ്ണവിലാസം
- ഒരു കാവ്യം
ശ്രീകോവിൽ
- ക്ഷേത്രത്തിന്നകത്തേ ഒരു സ്ഥലം
ശ്രീഖണ്ഡം
- ചന്ദനം
ശ്രീഗദിത
- 12ം ശതാബ്ദത്തിൽ ഉത്തര ഇൻഡ്യയിൽ നടപ്പിലിരുന്ന ഒരുതരം നൃത്യകൃതി
ശ്രീഗരൻ
- വിഷ്ണു
ശ്രീഗർഭൻ
- വിഷ്ണു
ശ്രീഗർഭം
- വാൾ
ശ്രീഗേഹം
- താമര
ശ്രീഘനൻ
- ബുദ്ധൻ. യോഗൈശ്വരയ്യ പരിപൂർണ്ണൻ എന്നർത്ഥം
ശ്രീഘനം
- പുളിച്ച തയിർ
- തൈർ
ശ്രീചക്രം
- ഇന്ദ്രന്റെ രഥച്ചക്രം
- തർക്കശാസ്ത്രത്തിൽ ഒരു ഭാഗം
- മന്ത്രവാദികളുടെ ഒരു യന്ത്രം
- ഭൂഗോളത്തിന്റെ വട്ടം
- വിഷ്ണുവിന്റെ ചക്രം, സുദർശനം
ശ്രീജൻ
- കാമദേവൻ
ശ്രീത്വം
- സമ്പത്തു്
- ശോഭ
ശ്രീദ
- വിശേഷണം:
- ശ്രീയെ കൊടുക്കുന്ന
ശ്രീദൻ
- വൈശ്രവണൻ
ശ്രീദാമചരിത്രം
- ഒരു നാടകം
- കൃഷ്ണന്റെ സ്നേഹിതനായ ദാമന്റെ ഉന്നതിയെക്കുറിച്ചു സാമരാജദീക്ഷിതരുണ്ടാക്കിയതാണു്.
ശ്രീദേവി
- ലക്ഷ്മി
ശ്രീധരൻ
- വിഷ്ണു
- ഭട്ടികാവ്യത്തിന്റെ വ്യാഖ്യാതാവു്
ശ്രീധരസ്വാമി
- ഭഗവൽഗീത
- വിഷ്ണുപുരാണം മുതലായ പലേ പുസ്തകങ്ങളുടേയും വ്യഖ്യാതാവു്
ശ്രീനന്ദനൻ
- കാമദേവൻ
ശ്രീനാരായണൻ
- വിഷ്ണു
ശ്രീനാവാക്ഷേത്രം
- തിരുനാവായി
ശ്രീനികേതൻ
- വിഷ്ണു
ശ്രീനിവാസൻ
- വിഷ്ണു
ശ്രീനിവാസം
- തിരുവട്ടപ്പശ
ശ്രീപഞ്ചമി
- മാഘമാസത്തിൽ വെളുത്തപക്ഷത്തിലെ 5-ാം ൹യുള്ള ഒരു വിശേഷദിവസം
ശ്രീപതി
- വിഷ്ണു
- രാജാവു്
ശ്രീപത്മനാഭൻ
- വിഷ്ണു
ശ്രീപത്മനാഭക്ഷേത്രം
- തിരുവനന്തപുരത്തുള്ള ഒരു പ്രസിദ്ധ വിഷ്ണുക്ഷേത്രം. (തിരുവമ്പാടി എന്നതു നോക്കുക)
ശ്രീപഥം
- പെരുവഴി
ശ്രീപദി
- മഴമുല്ല
ശ്രീപർണ്ണം
- താമരപ്പൂ
- മുഞ്ഞ
ശ്രീപർണ്ണി
- പെരുംകുമിൾ
- ഇലവു്
- ഒരുവക ചെടി
ശ്രീപർണ്ണിക
- ഒരുവക പൂച്ചെടി
- കായാപ്പാല
ശ്രീപാദം
- കാൽചുവട്ടിന്നു ബഹുമാനിച്ചു പറയുന്ന വാക്കു്
ശ്രീപീഠം
- പീഠത്തിനു മാനിച്ചു പറയുന്ന വാക്കു്
ശ്രീപുത്രൻ
- കാമദേവൻ
- കുതിര
- ഇന്ദ്രന്റെ കുതിര
- ചന്ദ്രൻ
ശ്രീപൂരം
- ശോഭാപുഞ്ജം
ശ്രീഫലം
- കൂവളം
- നെല്ലിക്ക
ശ്രീഫലീ
- അമരി
- നെല്ലി
- വലിയ വാലുഴവം
ശ്രീഭഗവതി
- ലക്ഷ്മി
ശ്രീഭണ്ഡാരം
- ക്ഷേത്രത്തിലേയും മറ്റും ഭണ്ഡാരം
ശ്രീഭദ്രാ
- പെരുമുത്തങ്ങ
- കൊടുങ്ങല്ലൂർ ഭഗവതി
ശ്രീഭൂതബലി
- ക്ഷേത്രത്തിൽ ചെയ്യുന്ന ഒരു ബലികർമ്മം
ശ്രീഭ്രാതാ
- കുതിര
ശ്രീമതി
- മഴമുല്ല
ശ്രീമതീ
- സമ്പത്തുള്ളവൾ
- ശ്രീമാൻ എന്നതിന്റെ സ്ത്രീലിംഗരൂപം
- ബഹുമതി കാണിക്കുവാനായി സ്ത്രീകളുടെ പേരിനു മുമ്പിലായിട്ടു ചേർക്കപ്പെടുന്നു
ശ്രീമത്(ത്ത്)
- സിന്ദൂരം
ശ്രീമത്(ത്ത്)
- വിശേഷണം:
- ശോഭയുള്ള
- ശ്രീയുള്ള.
ശ്രീമത്വം
- ഐശ്വര്യം
- വിഷം
ശ്രീമത്സ്യം
- കൊമ്പൻശ്രാവു എന്ന മത്സ്യം
ശ്രീമദം
- ഐശ്വര്യം കൊണ്ടുള്ള അഹങ്കാരം
ശ്രീമസ്തകം
- വെള്ളുള്ളി
ശ്രീമഹാദേവൻ
- ശിവൻ
ശ്രീമാൻ
- ഐശ്വര്യമുള്ളവൻ
- ഒരു വൃക്ഷം, മൈലെള്ളു്
- അരയാൽ
- പുരുഷന്മാരുടെ പേരിനു മുമ്പേ ബഹുമാനസൂചകമായി ചേർക്കപ്പെടുന്നു. (സ്ത്രീ ശ്രീമതി)
- ഇടവകം
- തത്ത
- മഞ്ഞക്കടമ്പു
- വിഷ്ണു
- ശിവൻ
- കുബേരൻ
ശ്രീമുഖം
- അറുപതിൽ ഏഴാംസംവത്സരം
- സന്യാസിമാരുടേയും രാജാക്കന്മാരുടേയും മഹാത്മാക്കളുടേയും കത്തുകൾ
ശ്രീമുദ്രാ
- വൈഷ്ണവന്മാർക്കുള്ള നെറ്റിയിലെ അടയാളം
ശ്രീമൂർത്തി
- വിഷ്ണുവിന്റേയോ ലക്ഷ്മിയുടേയോ രൂപം
ശ്രീയുക്ത
- വിശേഷണം:
- ശ്രീയുള്ള
- സമ്പത്തുള്ള
ശ്രീരംഗപട്ടണം
- ഒരു പട്ടണം
ശ്രീരംഗൻ
- വിഷ്ണു
ശ്രീരംഗം
- ശ്രീരംഗപട്ടണം
- ത്രിശ്ശിനാപ്പള്ളിക്കു സമീപമുള്ള ഒരു ക്ഷേത്രം
ശ്രീരാഗം
- ഒരു രാഗം
ശ്രീരാമൻ
- വിഷ്ണുവിന്റെ ദശാവതാരങ്ങളിൽ ഒന്നു
- ദശരഥപുത്രൻ
- ശ്രിയഃ കമലവാസിന്യാ രമണാദ്രാമ ഇത്യസൗ = കമലവാസിനിയായിരിക്കുന്ന ശ്രീയുടെ രമണത്വം ഹേതുവായിട്ടു ശ്രീരാമൻ എന്നു പറയുന്നു.
ശ്രീരാമോദന്തം
- ശ്രീരാമന്റെ കഥ
ശ്രീല
- വിശേഷണം:
- ശ്രീയുള്ള
- സമ്പത്തുള്ള.
ശ്രീവത്സകി
- നല്ല കുതിര
ശ്രീവത്സൻ
- വിഷ്ണു
ശ്രീവത്സം
- വിഷ്ണുവിന്റെ ഒരു മറുക്. (മാറിലുള്ള രോമക്കുഴി)
- തുരങ്കം
ശ്രീവത്സലാഞ്ഛനൻ
- വിഷ്ണു. ശ്രീവത്സം എന്ന ലാഞ്ഛനം (അടയാളം) ഉള്ളവൻ
ശ്രീവത്സാങ്കം
- കാള
ശ്രീവത്സാങ്കിതൻ
- ശ്രീവത്സം കൊണ്ടു അടയാളപ്പെട്ടവൻ
ശ്രീവല്ലഭൻ
- വിഷ്ണു
ശ്രീവല്ലഭി
- മഴമുല്ല
- പുളിഞ്ചി
ശ്രീവള്ളി, ശിവെള്ളി
- ഒരു ഗ്രാമക്കാരു്
ശ്രീവാസൻ
- വിഷ്ണു
ശ്രീവാസം
- തിരുവട്ടപ്പയൻ
- താമര
- കൂവളം
ശ്രീവാഴ്ത്തുവോൻ
- തിരുവാഴിത്താൻ
- സ്തുതിപാഠകൻ
ശ്രീവൃക്ഷം
- അരയാൽ
- കൂവളം
ശ്രീവേഷ്ടം
- തിരുവട്ടപ്പയൻ
ശ്രീശൻ
- വിഷ്ണു
ശ്രീശുകൻ
- വേദവ്യാസന്റെ പുത്രനായ ഒരു മഹർഷി
ശ്രീശൈലം
- ഒരു ക്ഷേത്രം
ശ്രീസംജ്ഞം
- ഇലവർങ്ങം
ശ്രീസഖൻ
- കുബേരൻ
ശ്രീസഹോദരം
- കർപ്പൂരം
ശ്രീഹർഷദേവൻ
- രത്നാവലീനാടകത്തിന്റെ കർത്താവു്
ശ്രീഹർഷൻ
- നൈഷധത്തിന്റെ കർത്താവു്. ക്രിസ്തുവർഷം 12 -ആം ശതാബ്ദത്തിന്റെ ഒടുവിൽ ജീവിച്ചിരുന്നു. വേറെ പല ഗ്രന്ഥങ്ങൾ ഉണ്ടാക്കീട്ടുണ്ടു്
ശ്രീഹരി
- വിഷ്ണു
ശ്രീഹസ്തിനി
- വേലിപ്പരുത്തി
- (ആനച്ചെവിയൻ എന്നും കാണുന്നു.)
ശ്രീഹാനി
- ശ്രീയുടെ നാശം
ശ്രു
ശ്രുത
- വിശേഷണം:
- കേൾക്കപ്പെട്ട, അറിയപ്പെട്ട
ശ്രുതകർമ്മാവു്
- സഹദേവന്റെ പുത്രൻ
ശ്രുതകീർത്തി
- ശത്രുഘ്നന്റെ ഭാര്യ
- സീതയുടെ പിതൃവ്യപുത്രി
ശ്രുതകീർത്തി
- അർജ്ജുനന്റെ പുത്രൻ
ശ്രുതബോധം
- ഒരു പുസ്തകം
- വൃത്തത്തെക്കുറിച്ചുള്ളതാണു്. കാളിദാസന്റെ കൃതിയാണെന്നു ചിലരുടെ അഭിപ്രായം.
ശ്രുതം
- ശാസ്ത്രം
- പഠിത്തം
ശ്രുതശ്രവസ്സു്
- ഒരു മുനി. (ഇദ്ദേഹത്തിന്റെ മകൻ സോമശ്രവസ്സ്.)
ശ്രുതസേനൻ
- ജനമേജയനൃപന്റെ ഒരു സോദരൻ
- ശത്രുഘ്നന്റെ ഒരു പുത്രൻ
- സഹദേവന്റെ പുത്രൻ
ശ്രുതി
- വേദം
- വേദത്തിൽ പ്രതിപാദിതങ്ങളായ യാഗാദികൾ നടത്തേണ്ട കാലം വിധം മുതലായവയെക്കുറിച്ചു പറയുന്നതു്
- ചെവി
- കേൾക്കുക
- കീർത്തി
- സ്വരോല്പത്തിക്കു ഹേതുവായ ശബ്ദം
- ഒരുമാതിരി കുഴൽ
- ഓണം
ശ്രുതികടം
- പാമ്പു്
ശ്രുതികേടു
- ദുഷ്ക്കീർത്തി
ശ്രുതിക്കാരൻ
- ശ്രുതി ഊതുന്നവൻ
ശ്രുതിജീവികാ
- ചട്ടപ്പുസ്തകം. (Law-book)
ശ്രുതിധര
- വിശേഷണം:
- കേൾക്കുന്ന
ശ്രുതിധർമ്മദ്വയം
- (സംഗീതശാസ്ത്രപ്രകാരം). ഉച്ചം (ഉയർച്ച)
- നീചം (താഴ്ച)
ശ്രുതിപുടം
- ചെവി
ശ്രുതിപ്പെടുത്തുന്നു
- പ്രസിദ്ധപ്പെടുത്തുന്നു
ശ്രുതിവേധം
- കാതുതുളയ്ക്ക
ശ്രുവം
- യാഗം
- ഒരു ചെറിയ യാഗപാത്രം. (തവി)
ശ്രേ
ശ്രേണി
- കൂട്ടം
- വരി
- തെരുവു്
- പേരീത്ത
- ഒരുമിച്ചു പണിയുന്ന തച്ചൻ
- ഒരു സാധനംതന്നെ വില്ക്കുന്ന കച്ചവടക്കാരൻ
- ഏത്തകൊട്ട
ശ്രേണിക
- കൂടാരം
ശ്രേയസി
- അത്തിത്തിപ്പലി
- പാടവള്ളി
- കടുക്കാ
- ഞാഴൻ
- അരത്ത
ശ്രേയസ്കര
- വിശേഷണം:
- കീർത്തിയെയുണ്ടാക്കുന്ന
ശ്രേയസ്സ്
- യശസ്സ്
- മോക്ഷം
- സുകൃതം
- ശുഭം
- നന്മ, മേന്മ
ശ്രേയസ്സ്
- വിശേഷണം:
- ശ്രേഷ്ഠതയുള്ള
ശ്രേയിനം
- മോക്ഷം
ശ്രേഷ്ഠ
- വിശേഷണം:
- പ്രാധാന്യമുള്ള
ശ്രേഷ്ഠത
- മുഖ്യത
ശ്രേഷ്ഠൻ
- മുഖ്യൻ
- കുബേരൻ
- രാജാവു്
- ബ്രാഹ്മണൻ
- വിഷ്ണു
ശ്രേഷ്ടം
- പശുവിൻപാൽ
- ശ്രേഷ്ഠത
ശ്രേഷ്ഠലവണം
- ഇന്തുപ്പു്
ശ്രേഷ്ഠാർത്ഥവാചകങ്ങൾ
- വ്യാഘ്ര
- പുംഗവ
- കുഞ്ജര
- സിംഹ
- ശാർദൂല
- നാഗ എന്നിവ
‘സ്യുരുത്തരപദേ വ്യാഘ്ര
പുംശവർഷഭകുഞ്ജരംഃ
സിംഹശാർദൂലനാഗാദ്യാഃ
പുംസിശ്രേഷ്ഠാർത്ഥവാചകാഃ’
പുംശവർഷഭകുഞ്ജരംഃ
സിംഹശാർദൂലനാഗാദ്യാഃ
പുംസിശ്രേഷ്ഠാർത്ഥവാചകാഃ’
ശ്രേഷ്ഠാശ്രമം
- ഗൃഹസ്ഥാശ്രമം
ശ്രേഷ്ഠി
- വിശേഷണം:
- ശ്രേഷ്ഠമായ
ശ്രേഷ്ഠി
- കേൾവിപ്പെട്ട സൂത്രപ്പണിക്കാരൻ
ശ്രൈ
ശ്രൈഷ്ഠ്യം
- ശ്രേഷ്ഠത
ശ്രോ
ശ്രോണ
- വിശേഷണം:
- പാകംചെയ്യപ്പെട്ട
- പാകമായ
ശ്രോണൻ
- ഇരുകാൽ മുടവൻ
ശ്രോണം
- ഒരു നദം
- ഒരു ദീനം
ശ്രോണാ
- തിരുവോണം നക്ഷത്രം
- കഞ്ഞി
ശ്രോണി
- കുറകു്
- വഴി
ശ്രോണീഫലകം
- കുറകു്
- അരക്കൂട്ടിലെ അസ്ഥി
ശ്രോതവ്യ
- വിശേഷണം:
- കേൾക്കുവാൻ യോഗ്യതയുള്ള
ശ്രോതസ്സു്
- ചെവി
- ഇന്ദ്രിയം
ശ്രോതൃ
- വിശേഷണം:
- കേൾക്കുന്ന
ശ്രോത്രപുടം
- ചെവി
ശ്രോത്രം
- ചെവി
ശ്രോത്രമലം
- ചെവിപ്പീ
ശ്രോത്രരോധം
- ചെവിയടെപ്പു്
ശ്രോത്രാമൃതം
- ചെവിക്കു സന്തോഷം വരുത്തുന്നതു്
ശ്രോത്രിയ
- വിശേഷണം:
- നല്ല ശീലമുള്ള
ശ്രോത്രിയൻ
- വേദജ്ഞൻ. വേദജ്ഞനായ ബ്രാഹ്മണൻ, വേദാധ്യായി
- സാധുശീലൻ
ശ്രോത്രേന്ദ്രിയം
- ചെവി എന്നുള്ള ഇന്ദ്രിയം
- കേൾക്കുന്നതിന്നുള്ള ഒരു ശക്തി
ശ്രൗ
ശ്രൗത
- വിശേഷണം:
- ചെവിയെ സംബന്ധിച്ച
- വേദത്തെ സംബന്ധിച്ച
ശ്രൗതം
- കല്പങ്ങൾ മൂന്നുഭാഗം ഉള്ളതിൽ ഒന്നു്. മറ്റേവ ഗൃഹ്യം; ധർമ്മം
ശ്രൗത്രം
- വേദാഭ്യാസം
- ചെവി
ശ്രൗഷൾ
- ചിലർ ഹോമം കഴിക്കുമ്പോൾ ചൊല്ലുന്ന ഒരു മന്ത്രം
ശ്ര്യാ
ശ്ര്യാഹ്വം
- കൂവളം
ശ്ല
ശ്ലക്ഷ്ണ
- വിശേഷണം:
- നേർത്ത
- മൃദുവായുള്ള
- ഭംഗിയായ
- യോഗ്യമായ
- പരമാർത്ഥമായുള്ള
- അല്പമായ
ശ്ലക്ഷ്ണകം
- അടക്കാ
- പാക്കു്
ശ്ലക്ഷ്ണശില
- മിനുസക്കല്ലു്. (Marble മാർബിൾ)
ശ്ലഥ
- വിശേഷണം:
- അയഞ്ഞ
- മുറുക്കമില്ലാത്ത
ശ്ലഥനം
- അയവുണ്ടാക്കൽ
ശ്ലഥബന്ധം
- അയഞ്ഞ കെട്ടു്
ശ്ലാ
ശ്ലാഘ
- പ്രശംസ, സ്തുതി
- തന്നത്താൻ സ്തുതിക്ക
- അഭിലാഷം
ശ്ലാഘനീയ
- വിശേഷണം:
- സ്തുതിക്കത്തക്ക
ശ്ലാഘാവാൻ
- ശ്ലാഘയ്ക്കു (കീർത്തിയ്ക്കു) പാത്രമായവൻ
‘ശ്ലാഘാവാനർജ്ജുനൻഞാൻ-’
— നാരായണീയം ചമ്പു
ശ്ലാഘിക്കുന്നു
- വിശേഷണം:
- സ്തുതിക്കുന്നു
- പ്രശംസിക്കുന്നു
- വൻപുപറയുന്നു
ശ്ലാഘിത
- വിശേഷണം:
- സ്തുതിക്കപ്പെട്ട
ശ്ലാഘ്യ
- വിശേഷണം:
- സ്തുതിക്കത്തക്ക
ശ്ലാഘ്യ
- മാനം
- പദവി
ശ്ലി
ശ്ലിഷ
- ആലിംഗനം
ശ്ലിഷ്ട
- വിശേഷണം:
- ചേർന്നുനില്ക്കുന്ന
- ശ്ലേഷാർത്ഥമുള്ള
ശ്ലീ
ശ്ലീഹാ
- ദൈവവാക്യം പ്രചരിപ്പിക്കുന്നതിനു യേശുക്രിസ്തു അധികാരപ്പെടുത്തീട്ടുള്ള ശിഷ്യരിലോരോരുത്തരും
ശ്ലീപദപ്രഭവം
- മാവു്
ശ്ലീപദം
- മന്തുകാൽ
ശ്ലീപദാപഹം
- പുത്തിലഞ്ഞി
ശ്ലീല
- വിശേഷണം:
- ഐശ്വര്യമുള്ള
ശ്ലേ
ശ്ലേഷ
- തമ്മിൽ കൂടിച്ചേരുക. ചേരുക എന്നർത്ഥം
- സഹവാസം
- ആലിംഗനം
- ഇരട്ടി അർത്ഥം തോന്നത്തക്കവണ്ണമുള്ള വാക്കു്, ഒരലങ്കാരം
ശ്ലേഷോക്തി
- ഒരലങ്കാരം
ശ്ലേഷ്മ, ശ്ലേഷ്മം
- കഫം
ശ്ലേഷ്മഘ്നീ
- വള്ളിമുല്ല
- കമ്പിപ്പാല
- ചെറുപ്പുന്ന
- കർപ്പൂരതുളസി
ശ്ലേഷ്മഘനാ
- വള്ളിമുല്ല
- പൂക്കൈത
ശ്ലേഷ്മണ
- വിശേഷണം:
- കഫം അധികമുള്ള
ശ്ലേഷ്മണാ
- ഒരു തൈ
ശ്ലേഷ്മധാതു
- ശ്ലേഷ്മമെന്നുള്ള ധാതു
- കഫം
ശ്ലേഷ്മനാഡി
- കഫം സഞ്ചരിക്കുന്ന ഞരമ്പു്
ശ്ലേഷ്മള
- വിശേഷണം:
- കഫമുള്ള
ശ്ലേഷ്മളം
- നറുവരി
ശ്ലേഷ്മാത(ക)ം
- നറുവരി
ശ്ലോ
ശ്ലോകത്തിൽകഴിക്ക
- ചുരുക്കത്തിൽ തീർക്ക
ശ്ലോകം
- വൃത്തശാസ്ത്രത്തെ അനുസരിച്ചു് ബന്ധിക്കപ്പെട്ട പദസമൂഹം (പദ്യം)
- യശസ്സു്
- അനേകം വസ്തുക്കൾ ഒന്നായിച്ചേർന്നുണ്ടായതു് എന്നർത്ഥം.
ശ്വ
ശ്വഃ
- നാളെ
ശ്വഗണം
- നായാട്ടുപട്ടികളുടെ കൂട്ടം
ശ്വദംഷ്ട്രാ
- ഞെരിഞ്ഞിൽ
- നായ്പല്ലുപോലെ മൂർശ്ശയുള്ളതു് എന്നർത്ഥം.
ശ്വധൂർത്തൻ
- കുറുക്കൻ
ശ്വനിശം
- നാ കുരക്കുന്ന രാത്രി
ശ്വഃശ്രേയസം
- മംഗളം
- വരാൻ പോകുന്ന ശ്രേയസ്സിന്നു അധിഷ്ഠാനം എന്നർത്ഥം.
ശ്വപചൻ
- പട്ടിയെ വേവിച്ചു തിന്നുന്ന ഒരു നീചജാതിക്കാരൻ
- പറയൻ
ശ്വപാകൻ
- ശ്വപചൻ
ശ്വഭീരു
- കുറുക്കൻ
ശ്വഭ്രം
- പോതു്, സുഷിരം
- വെള്ളി
ശ്വമാംസം
- പട്ടിയുടെ മാംസം
ശ്വയഥു
- വീക്കം
- നീരു്
ശ്വവൃത്തി
- ഉപജീവനാർത്ഥം അന്യനെ സേവിക്ക
ശ്വവ്യാഘ്രം
- ചെറുപുലി
ശ്വശുരത
- ഭാര്യയുടെ അച്ഛന്റെ നില
ശ്വശുരൻ
- ഭാര്യയുടെ പിതാവു്
- ഭർത്താവിന്റെ പിതാവു്
- മാനമുള്ളവൻ
ശ്വശുരാ
- ബ്രഹ്മി
ശ്വശുര്യൻ
- അളിയൻ
- ഭർത്താവിന്റെ അനുജൻ
- ഭാര്യയുടെ സോദരൻ
ശ്വശ്രു
- ഭർത്താവിന്റെ അമ്മ
- ഭാര്യയുടെ അമ്മ
ശ്വശ്രൂശ്വശുരന്മാർ
- സ്ത്രീക്കാണെങ്കിൽ ഭർത്താവിന്റെ
- പുരുഷനാണെങ്കിൽ ഭാര്യയുടെ അച്ഛനമ്മമാരുടെ പേർ
ശ്വസനൻ
- വായു
- ശ്വാസോച്ഛ ്വാസങ്ങൾക്കു കാരണഭൂതൻ എന്നർത്ഥം.
- മലങ്കാര
- ഇന്ദ്രൻകൊന്ന ഒരസുരൻ
ശ്വസനം
- ശ്വാസം
- ദീർഘശ്വാസം
- മലങ്കാര
ശ്വസനവാഹനം
- മാൻ
ശ്വസിക്കുന്നു
- വായുവിനെ പുറത്തേയ്ക്കു വിടുന്നു
- ജീവിക്കുന്നു
- വീർക്കുന്നു
ശ്വസിത
- വിശേഷണം:
- ശ്വസിക്കപ്പെട്ട
- ശ്വാസം വിടപ്പെട്ട
ശ്വസിതം
- നിശ്വാസം
ശ്വസ്തനം
- വിശേഷണം:
- നാളേയ്ക്കുള്ള
ശ്വഹല്ക്കൻ
- ഗാന്ദിനിയുടെ ഭർത്താവു്
- അക്രൂരന്റെ പിതാവു്
- ഏറ്റവും ഭക്തിയോടുകൂടിയ ഇദ്ദേഹം ഉള്ള സ്ഥലത്തു ക്ഷാമം, രോഗം, മരണം എന്നിവ ഒഴിഞ്ഞിരുന്നു.
ശ്വാ
ശ്വാ
- (നകാരാന്തം). പട്ടി
- ഓടിനടക്കുന്നവൻ എന്നർത്ഥം.
ശ്വാനൻ, ശ്വാവു്
- പട്ടി
ശ്വാനി
- പെൺപട്ടി
ശ്വാപദം
- മുള്ളൻപന്നി
- കടുവാ
- പുലി
- പാമ്പു്
- ഹിംസ്രമൃഗം
ശ്വാവിധം
- മുള്ളൻപന്നി
ശ്വാവിൽ
- മുള്ളൻപന്നി
ശ്വാസകോശങ്ങൾ
- ശ്വാസസഞ്ചികൾ
- ഇവ നെഞ്ചിലുള്ള അസ്ഥിക്കൂട്ടിനകത്തു രക്താശയത്തിന്റെ ഇടത്തും വലത്തും ഇരിക്കുന്ന രണ്ടു സഞ്ചികളാണു്. ശ്വാസകോശം വളരെ ചെറുതായ അനേകം കോടി അറകളാൽ നിർമ്മിതമാകുന്നു.
ശ്വാസം
- വീർപ്പു്, പ്രാണൻ
- വായു
- പുറത്തേയ്ക്കു വിടുന്നതു് ‘ശ്വാസം.’ അകത്തേയ്ക്കു വലിയ്ക്കുന്നതു് ‘ഉഛ്വാസം.’ ശ്വാസം × ഉഛ്വാസം.
ശ്വാസംമുട്ടിക്കുക
- ബുദ്ധിമുട്ടിക്കുക
ശ്വി
ശ്വിത്രം
- പാണ്ടു
ശ്വേ
ശ്വേത
- വിശേഷണം:
- വെളുത്ത
ശ്വേതകുഞ്ജരൻ
- (ഗജം
- ഹയം) -ഐരാവതം
ശ്വേതകേതു
- മുനിയായ ഉദ്ദാലകന്റെ പുത്രൻ
- വേളികഴിച്ച സ്ത്രീകൾക്കു ബ്രാഹ്മണരോടും മറ്റു പുരുഷന്മാരോടും സംസർഗ്ഗം അരുതെന്നു വിരോധിച്ച ഒരു ഋഷിയാണു്. ശ്വേതകേതുവിന്റെ മാതാവിനെ ഒരു ബ്രാഹ്മണൻ സംസർഗ്ഗത്തിനായി ക്ഷണിച്ചു. പുത്രൻ തടഞ്ഞു. കുറ്റമില്ലെന്നു പുത്രനോടു പിതാവു ഉപദേശിച്ചു. അയാൾ സമ്മതിക്കാതെ നിയമം നടപ്പാക്കി.
ശ്വേതകോകം
- കരുമത്സ്യം
ശ്വേതഗരുൽ
- വാത്ത
- അരയന്നം
ശ്വേതധാമ
- കടൽനുര
ശ്വേതപിംഗം
- സിംഹം
ശ്വേതപുഷ്പം
- വെളുത്ത താമര
ശ്വേതം
- വെളുപ്പു്
- വെള്ളി
- ശുക്രൻ
- കവടി
- വെള്ളെരിക്കു്
- ജീവകം
- വെൺചന്ദനം
- ശംഖു്
ശ്വേതമരിചം
- മുരിങ്ങക്കായുടെ ഉള്ളിലുള്ള കുരു
ശ്വേതരക്തം
- പാടലവർണ്ണം
ശ്വേതരഞ്ജനം
- കാരീയം
ശ്വേതരൂപ്യം
- വെളുത്തീയം
ശ്വേതവാഹനൻ
- അർജ്ജുനൻ
ശ്വേതസുരസ
- വെളുത്ത ചേമന്തി
ശ്വേതസുരാ
- വാരുണിമദ്യം
ശ്വേതാ
- വെള്ളപ്പക്ഷി
- നറുനീണ്ടി
- കൂവനൂറു്
- പഞ്ചസാര
ശ്വേതിമ
- വെളുപ്പു്