• ഹല്ലുകളിൽ 21-ആം അക്ഷരം
  • ഒരു വ്യഞ്ജനം, ഖരങ്ങളിൽ ഒന്നു്. ‘പ’ എന്നതു് പദാന്തത്തിൽ വരുമ്പോൾ കടിക്കുക; രക്ഷിക്കുക എന്നീ അർത്ഥങ്ങൾ വരും.
  • സപ്തസ്വരങ്ങളിൽ ഒന്നു്, പഞ്ചമസ്വരം
പം
  • കാറ്റു്
  • ഇല
  • മുട്ട
  • സ്വർണ്ണം
പക
    ധാതു:
  • സംഭ്രമിക്കുക
  • വിരോധപ്പെടുക
പക
  • വൈരം, വിരോധം
  • ഭിന്നത
പകച്ച
  • വിശേഷണം:
  • വിരോധപ്പെട്ട
  • വേറെ വേറെയായ
  • നടുങ്ങിയ
പാചകം
  • പിത്തം
പാചന
  • വിശേഷണം:
  • പചിക്കുന്ന
പാചന(ക)ം
  • ചെമന്ന ആവണക്കു്
പാചനകം
  • പൊൻകാരം
പാചനൻ
  • അഗ്നി
പാചനം
  • കഷായം
  • ദഹനം
  • പുളിരസം
പാചനീ
  • കടുക്ക
പാച്ച
  • മടിശ്ശീല
  • പണം ഇടുന്നതിനുള്ള സഞ്ചി
പാച്ചൻ
  • പുരുഷന്റെ ഒരു ചെല്ലപ്പേർ
  • പാച്ചു എന്നും (വിളിക്കും)
പാച്ചം
  • കുഞ്ഞുങ്ങൾ പാലിനു പറയുന്ന പേർ
പാച്ചമടഞ്ഞു
  • ഉപയോഗമില്ലാതായി.പ്രാചീനമലയാളം:
പാച്ചൽ
  • അതിവേഗമായുള്ള ഓട്ടം
  • കയ്യേറ്റം
പാച്ചല്ക്കാരൻ
  • ദൂതൻ
പാച്ചി
  • സ്ത്രീയുടെ ഒരുചെല്ലപ്പേർ
  • കുട്ടികൾ പാലിനു പറയുന്ന വാക്കു്, പാച്ചം എന്നും പറയും
പാച്ചിക
  • പകിട
  • ചുക്കിണി
  • പാശകം എന്നതിന്റെ തത്ഭവം
പാച്ചിക്കൊൾക
  • ചെത്തുക
പാച്ചു
  • പുരുഷന്റെ ഒരു ചെല്ലപ്പേർ
  • പാച്ചൻ എന്നുമുണ്ടു്
പാച്ചുക
  • പായുക
  • തള്ളിക്കേറ്റുക, തിക്കുക
പാച്ചോറ്റി
  • ഒരു മരുന്നു തൈ
  • കഫം, പിത്തം, രക്തപിത്തം, വിഷം, നേത്രരോഗം, ദാഹം മുതലായവയ്ക്കു നന്നു്. കണ്ണിനു ഹിതം. മലം പിടിപ്പിക്കും. ഇംഗ്ലീഷ്: Symplocosracemosa സിംപ്ലോകോസ് റാസ് മോസാ.തമിഴ്: വെള്ളലോത്തി.
  • പര്യായപദങ്ങൾ:
    • ഗാലവം
    • ശാബരം
    • ലോധ്രു
    • തിരീടം
    • തില്വം
    • മാർജ്ജനം.
പാഞ്ചജന്യം
  • വിഷ്ണുവി(കൃഷ്ണ)ന്റെ ശംഖു്
  • പഞ്ചജനൻ എന്നു പേരായും ശംഖരൂപിയായും ഒരു അസുരൻ ഉണ്ടായിരുന്നു. അവനെ വധിച്ചു അവന്റെ അസ്ഥി ഭഗവാൻ തൃകൈയിൽ ധരിച്ചു ഈ കഥ സുപ്രസിദ്ധമാണു്. പഞ്ചജന ശബ്ദത്തിനു ‘പാതാളം’ എന്നർത്ഥമുണ്ടെന്നും പാതാളത്തിലുണ്ടായതാകയാൽ ഈ പേരുണ്ടായി എന്നുമാണു ക്ഷീരസ്വാമിയുടെ അഭിപ്രായം.
  • വേഴൽ
  • ശംഖു
  • അഗ്നി
പാഞ്ചനദന്മാർ
  • പഞ്ചാബിലുള്ളവർ
പാഞ്ചാലൻ
  • ഒരു രാജാവു്, ധൗമ്യമഹർഷിയുടെ ശിഷ്യനാണു്
  • കാമശാസ്ത്രപ്രകാരം ഹസ്തിനീപ്രിയൻ
പാഞ്ചാലം
  • ഒരു രാജ്യം
  • പാഞ്ചാലം എന്നു പറയുന്നതു ഇപ്പോൾ ‘റോഹിൽക്കണ്ടു്’ മുതലായ രാജ്യങ്ങളാണു്.
  • സൂത്രപ്പണിക്കാരുടേ കൂട്ടം
പാഞ്ചാലി
  • പാണ്ഡവന്മാരുടെ ഭാര്യ
  • (ദ്രൗപദി എന്ന ശബ്ദം നോക്കുക). പാഞ്ചാലി കീചകന്റെ ചവിട്ടും ഇടിയും കുത്തുംകൊണ്ടു സങ്കടപ്പെട്ടു വിരാടസഭയിൽ ചെന്നു ആവലാതി പറകയുണ്ടായിട്ടുണ്ടു്.
  • പാവ
പാഞ്ചാലിക
  • പാവ
  • അഞ്ചുനിറംകൊണ്ടു (പഞ്ചവർണ്ണച്ചായംകൊണ്ടു) അലങ്കരിക്കപ്പെട്ടതു എന്നർത്ഥം.
പാഞ്ചി
  • അഞ്ചുരൂപാ വിലയുള്ള ഒരു നാണയം
  • ഒരു തൈ
പാടു
  • ആദരവു കണിക്കുന്നതിനായി ചേർക്കുന്ന ഒരു സ്ഥാനപ്പേർ
  • ഉദാ:നമ്പൂരിപ്പാടു്, കാരണവപ്പാടു്.
  • (ജ്യോതിഷത്തിൽ) രാശിദോഷം
  • പാടു്–ഇന്ന ഇന്നഗ്രഹങ്ങൾക്കു ഇന്ന ഇന്ന രാശികൾ ഉച്ചസ്ഥാനമെന്നു ജ്യോതിശ്ശാസ്ത്രത്തിൽ നിയമിച്ചിട്ടുണ്ടു്. ‘പാടു’ എന്നതു മറ്റുള്ള ഗ്രഹങ്ങൾക്കു സൂര്യനോടടുക്കുമ്പോൾ ഉണ്ടാകുന്ന ഒരു ന്യൂനതയുടെ പേരാകുന്നു. എല്ലാ ഗ്രഹങ്ങൾക്കും ഉച്ചസ്ഥാനത്തു വരുമ്പോൾ ബലം കൂടും. പാടുണ്ടായാൽ ബലം കുറയും. പാടില്ലാതെ ഏതെങ്കിലും 5 ഗ്രഹ ങ്ങൾ ഉച്ചസ്ഥാനത്തിൽ നില്ക്കുമ്പോൾ ജനിക്കുന്നവർ മഹാഭാഗ്യവാന്മാരായിരിക്കും.
പാടു
  • കഷ്ടത, കഷ്ടാനുഭവം, ഞെരുക്കം, ആപത്തു്
  • തഴമ്പു്
  • വടുക്
  • നിർവാഹം
  • പക്ഷം
  • വശം
  • മറിപ്പു്
  • അതിരു്
  • അവസരം
  • നീക്കുപോക്കു്
  • പ്രാപ്തി
  • ക്രമം
  • വേല
  • മര്യാദ
  • സ്വാധീനം
പാട
  • നുര
  • ഒരു മരുന്നുവള്ളി
  • പാട – കഫം, പിത്തം, ജ്വരം, ചൊറി, വിഷം, കൃമി, ഗുല്മം മുതലായവക്കു നന്നു്. രുചിയെ ഉണ്ടാക്കും. പണ്യവർഗ്ഗത്തിൽപെട്ട സംഗ്രാഹിദ്രവ്യമാണു് പത്രശാഖവർഗ്ഗത്തിൽ ചേർന്നതെന്നും അഭിപ്രായമുണ്ടു്. വലുതും ചെറുതുമായി രണ്ടുതരം കാണുന്നു. ചെറുതു വിഷത്തിനു അധികം നന്നു്. തമിഴ്: പാടൈ.ഇംഗ്ലീഷ്: Parera root പാരേരാറൂട്ടു്.
  • ചക്കക്കുരുവിന്റേയും മറ്റും പുറത്തേതൊലി
  • ക്രമം, തരാതരമായമുറ
പാടകൻ
  • പങ്കിടുന്നവൻ
പാടകം
  • ഒരു വാദ്യവിശേഷം
  • പെൺകുട്ടികൾ കാലിൽ ഇടുന്ന ഒരാഭരണം, പാദകടകം, കാൽച്ചിലമ്പു്
  • കര, തീരം
  • മുതൽനാശം
  • ഗ്രാമത്തിൽ പകുതി
പാടക്കിഴങ്ങു
  • ഒരു പച്ചമരുന്നു്
പാടച്ചരൻ
  • കള്ളൻ
  • തട്ടിയെടുക്കുന്നവൻ
  • ‘മൂഢമതേരണനാടകമാടുക പാടച്ചരകീട’
    — കീചകവധം കഥകളി
    .
പാടനം
  • പിളർപ്പു്
പാടം
  • കണ്ടം
  • കോടിവസ്ത്രം, അടിച്ചു മിനുസം വരുത്തുക
  • സംസ്കൃതം: വീതി, വിസ്താരം
പാടല
  • വിശേഷണം:
  • വെള്ളച്ചെമപ്പുനിറമായ
പാടല
  • പാതിരിമരം, പൂപ്പാതിരി
  • പാടലവർണ്ണമുള്ള പൂവോടുകൂടിയതെന്നർത്ഥം.
  • ഒരാഭരണം
  • ഈ ആഭരണം പൊൻ തകിടുകൊണ്ടു കാപ്പുമാതിരി ഉണ്ടാക്കുന്നതാണു്. മുകളിൽ മുഖപ്പിൽ ഒരു തട്ടു കാണും.
  • ചെമന്ന പാച്ചോറ്റി
  • പശു
  • ദുർഗ്ഗ
പാടലം
  • വെള്ളച്ചെമപ്പു നിറം, ശ്വേതരക്തം, ഈഷദ്രക്തമായതു്
  • ‘ശ്വേതരക്തസ്തു പാടലഃ’ പാടലം എന്നതു വെളുപ്പും ചെമപ്പും കൂടി കലർന്നതും പാതിരിപ്പൂവിന്റെ നിറത്തോടു തുല്യവുമായ നിറമാകുന്നു.
  • പൂപ്പാതിരി
  • പാതിരിപ്പൂവർണ്ണൻ, നെല്ലു്, നവരമുതലായ നെല്ലു്, വ്രീഹി
പാടലവർണ്ണ
  • വിശേഷണം:
  • വെള്ളച്ചെമപ്പുനിറമുള്ള
പാടലവർണ്ണം
  • വെള്ളച്ചെമപ്പുനിറം
  • പാടലം
പാടലാധരി
  • സുന്ദരി
  • ഈഷദ്രക്തമായ അധരമുള്ളവൾ
പാടലി
  • വെൺപാതിരിവൃക്ഷം
പാടലിക
  • വിശേഷണം:
  • അന്യന്റെ രഹസ്യങ്ങളെ അറിയുന്ന
പാടലിപുത്രം
  • മഗധയുടെ പ്രധാന നഗരം
  • (ഇപ്പോൾ പാറ്റ്ന). മഗധരാജ്യത്തിന്റെ മുഖ്യ പട്ടണം. പാടലിപുത്രനഗരത്തിനു ഒമ്പതുനാഴിക നീളവും എട്ടുനാഴിക വീതിയും ഉണ്ടായിരുന്നു. നന്ദരാജാക്കന്മാരുടേയും മൗര്യരുടേയും പ്രധാന നഗരം. പുഷ്പപുരം എന്നും കുസുമപുരം എന്നും പേരുകൾ ഉണ്ടു്.
പാടവ
  • വിശേഷണം:
  • സാമർത്ഥ്യമുള്ള
പാടവം
  • സാമർത്ഥ്യം
  • വാൿസാമർത്ഥ്യം
  • ആരോഗ്യം
പാടവള്ളി
  • പാടത്താളി
  • പിള്ളത്താളി
പാടവിക
  • വിശേഷണം:
  • സാമർത്ഥ്യമുള്ള
പാടി
  • ഒരു രാഗം
  • നഗരത്തിന്റെ ഒരു ഭാഗം
പാടിക്കുന്നു
  • പാട്ടുചൊല്ലിക്കുന്നു
  • പിളർക്കുന്നു
പാടിച്ച
  • വിശേഷണം:
  • നിരപ്പുവരുത്തിയ
പാടിത
  • വിശേഷണം:
  • പിളർക്കപ്പെട്ട
പാടിരിക്കുന്നു
  • കടം ഈടാക്കാനായി കടക്കാരന്റെ വീട്ടിൽ പട്ടിണികിടക്കുന്നു
പാടീ
  • ഒരു മത്സ്യം
  • കുറുന്തോട്ടി
പാടീരം‌
  • ചന്ദനം, ചന്ദനക്കൂട്ടം
  • കണ്ടം, നിലം
  • ചല്ലട
  • വെളുത്തീയം
  • മുള്ളങ്കി
  • കൂവനൂറു്
  • വിളവുനിലം
  • മേഘം
പാടുകൂടുന്നു
  • പാടിരിക്കുന്നു
പാടുകൂട്ടുന്നു
  • ബദ്ധപ്പാടുണ്ടാക്കുന്നു
പാടുകേടു്
  • മുറകേടു്
  • അയോഗ്യത
  • തടസ്സം
  • അദ്ധ്വാനം‌
പാടുന്നു
  • പാട്ടുചൊല്ലുന്നു
പാടുപെടുന്നു
  • അദ്ധ്വാനപ്പെടുന്നു
  • ബുദ്ധിമുട്ടുന്നു (സകര്‍മ്മകക്രിയ:പാടുപെടുത്തുന്നു).
പാടേ
  • മുഴുവനേ
  • ചൊവ്വേ
പാട്ടു്
  • പാടുന്നതിനായിട്ടുണ്ടാക്കിയ കവിത
  • സംഗീതം‌
  • പാടുക
  • പര്യായപദങ്ങൾ:
    • ഗീതം‌
    • ഗാനം‌.
പാട്ട
  • പശു ഒരുതവണ ഇടുന്ന ചാണകത്തിന്നു ചേർത്തു പറയുന്ന പേർ
പാട്ടക്കണ്ടം
  • ദ്രവ്യം കൊടുക്കാതെ എഴുതിവാങ്ങിച്ച നിലം
പാട്ടക്കാണം
  • കൊഴുവൻ മുതലാളന്നു കൊടുക്കുന്ന കരം‌
പാട്ടക്കാരൻ
  • മറ്റൊരുവന്റെ കണ്ടമോ പറമ്പോ പാട്ടത്തിനായി എഴുതി വാങ്ങിച്ചവൻ
പാട്ടക്കുടിശ്ശിക
  • ആണ്ടുതോറും കൊടുപ്പാനുള്ള പാട്ടം മുഴുവനും‌ കൊടുക്കാതെ കിടക്കുന്ന മുതൽ
പാട്ടക്കുറി
  • പാട്ടച്ചീട്ടു്
പാട്ടച്ചീട്ടു്
  • പാട്ടം‌ നിശ്ചയിച്ചു എഴുതിക്കൊടുക്കുന്ന എഴുത്തു്
പാട്ടൻ
  • മുത്തശ്ശൻ
  • ബന്ധുവായ വയസ്സൻ
പാട്ടനിലം‌
  • പാട്ടക്കണ്ടം‌
പാട്ടനെല്ലു്
  • പാട്ടക്കാരൻ മുതലാളന്നു കൊടുക്കുന്ന നെല്ല്
പാട്ടപ്പറ
  • പതിമൂന്നിടങ്ങഴി കൊള്ളുന്ന പറ
പാട്ടപ്പറമ്പു്
  • പാട്ടം കൊടുത്തുകൊള്ളത്തക്കവണ്ണം‌ സമ്മതിച്ചെഴുതി വാങ്ങിച്ചിട്ടുള്ള പറമ്പു്
പാട്ടപ്രവൃത്തി
  • ക്ഷേത്രത്തിലെ കരം‌ പിരിക്കുന്ന ഒരു അധികാരം‌
പാട്ടം‌
  • കുടിയാൻ സർക്കാരിലേക്കും‌ മറ്റും‌ കൊടുക്കേണ്ടുന്ന കരം‌
  • കൂലി
  • ഉടമ്പടി
പാട്ടമാളി
  • പാട്ടാളി
പാട്ടയോല, പാട്ടയോലക്കരണം
  • പാട്ടച്ചീട്ടു്
പാട്ടാളി
  • ചില ക്ഷേത്രത്തിലെ ഒരധികാരി
പാട്ടി
  • തയ്യക്കാരന്റെ സ്ത്രീ
  • ബന്ധുവായ വൃദ്ധസ്ത്രീ
  • പ്രസവമെടുക്കുന്നവൾ
പാട്ടിൽ
  • കീഴിൽ
  • സ്വാധീനത്തിൽ
  • ‘പാട്ടിൽ പാർപ്പിച്ചിടുവതിതവർക്കാകിലുത്സാഹകാലം’
    — മയൂരസന്ദേശം
    .
പാട്ടുകാരൻ
  • പാട്ടു പഠിച്ചവൻ
  • പാടുന്നവൻ
പാഠകക്കാരൻ, പാടവക്കാരൻ
  • നല്ല വസ്ത്രം ഉടുത്തു തലയിൽ കെട്ടി ജന മദ്ധ്യെ നിന്നു ശ്ലോകംചൊല്ലി കഥ പറയുന്നവൻ
പാഠകക്കൈ
  • കഥ പറയുമ്പോൾ കാട്ടുന്ന കൈ
പാഠകൻ
  • കഥ പറയുന്നവൻ
പാഠകം
  • കഥ
പാഠകശാല
  • എഴുത്തുപള്ളി
  • അക്ഷരവിദ്യ അഭ്യസിപ്പിപ്പാനുള്ള സ്ഥലം
പാഠമാക്കുന്നു
  • ചൊല്ലിപ്പഠിക്കുന്നു
പാറവപ്പറച്ചൽ
  • ക്ഷേത്രങ്ങളിൽ പാഠം പറയുക
പാഠം
  • പഠിക്കുകയും പഠിപ്പിക്കുകയും
  • ബ്രഹ്മയജ്ഞം
  • വേദാധ്യയനവും വേദാധ്യാപനവും
  • (പഞ്ചമഹായജ്ഞങ്ങൾ എന്നതു നോക്കുക).
  • ക്രിസ്ത്യാനികളുടെ ദിവ്യാരാധനയിൽ വായിക്കുന്ന വിശുദ്ധ വേദഭാഗം
പാഠമഞ്ജരി
  • പഞ്ചവർണ്ണക്കിളി
പാഠശാല
  • പള്ളിക്കൂടം
പാഠശാലിനീ
  • പഞ്ചവർണ്ണക്കിളി
പാഠാ
  • പാടക്കിഴങ്ങ്
  • ഒരു പച്ചമരുന്ന്
  • പല രോഗങ്ങളിലും വ്യക്തമായി പറയപ്പെടുന്നത് എന്നർത്ഥം.
പാഠി
  • കൊടുവേലി
  • അഗ്നിയുടെ പര്യായങ്ങളിൽ പഠിക്കുന്നതെന്നർത്ഥം.
പാഠീനം
  • ഏട്ടമീൻ, ആയിരം പല്ലി മത്സ്യം
  • പാഠീ = പൃഷ്ഠം. പൃഷ്ഠത്തെ വളയ്ക്കുന്നവൻ എന്നർത്ഥം. പാഠീ = ദ്വിജൻ. ബ്രാഹ്മണരാൽ അപേക്ഷിക്കപ്പെടുന്നത്. ഈ മത്സ്യം ഹവ്യകവ്യങ്ങളിൽ പ്രശസ്തമാണ്. ആര്യന്മാർ പണ്ടു ഹവ്യകവ്യങ്ങളിൽ മാംസം ഉപയോഗിച്ചിരുന്നതായി കേൾവിയുമുണ്ടല്ലോ. സാധാരണയിൽ അധികം പല്ലുള്ള ‘വാള’ മുതലായ മത്സ്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
  • ഗുഗ്ഗുലു
  • കൊടുവേലി
  • മീൻ
പാഡിനീ
  • മൺപാത്രം
പാണത്തി
  • പാണന്റെ സ്ത്രീ
പാണനാർ
  • താണജാതിയിലേ ഒരു ജ്ഞാനി
പാണൻ
  • തയ്യൽക്കാരൻ
  • തയ്യൽവേലചെയ്യുന്ന ഒരു ജാതിക്കാരൻ
പാണം
  • കച്ചവടം
  • സ്തുതി
  • കൈ
പാണൽ
  • ഒരു പച്ചമരുന്ന്
  • പാഞ്ചി
  • പാണൽപ്പഴം കാഴ്ചയ്ക്കു നല്ല ഭംഗിയുള്ളതാണ്.
പാണി
  • കൈ
  • കൈപ്പടം, ഉള്ളങ്കൈ, കൊടുത്തു വാങ്ങൽ ചെയ്യുന്നതെന്നർത്ഥം
  • ചന്ത
പാണിക
  • തവി
  • തുഴ
പാണികൻ
  • കച്ചവടക്കാരൻ
പാണിഗൃഹീതാ
  • നേരം പോക്കിനായിട്ടു പാണിഗ്രഹണം ചെയ്യപ്പെട്ടവൾ
പാണിഗൃഹീതി
  • ഭാര്യ
  • പാണിഗ്രഹണം ചെയ്യപ്പെട്ടവൾ എന്നർത്ഥം
  • മന്ത്രം – ‘മിത്രോസി ഗൃഭ്ണാമി തേസൗഭാഗത്വായഹസ്തം മയാ പത്യാ ജരദൃഷ്ടിര്യഥാസഃ; ഭഗോര്യമാസവിതാ പുരന്ധിർമ്മഹ്യം ത്വാതുർഗ്ഗാർഹപത്യായ ദേവാഃ’ യാതൊരുത്തിയുടെ പാണിയെ ഒരു വരൻ ഈ മന്ത്രത്തോടുകൂടി ഗ്രഹിച്ചുവൊ അവളത്രേ പാണിഗൃഹീതി.
പാണിഗ്രഹണം
  • വിവാഹം
പാണിഘൻ
  • കൈത്താളക്കാരൻ
  • പാണിയെ ഹനിക്കുന്നവൻ എന്നർത്ഥം.
പാണിജം
  • കൈനഖം
പാണിതലം
  • ഉള്ളങ്കൈ
പാണിന്ധമ
  • വിശേഷണം:
  • കൈകൊണ്ടു വീശുന്ന
  • കൈകൊട്ടുന്ന
പാണിനി
  • ഒരു വലിയ വിദ്വാൻ
  • ഒരു മഹർഷി. സംസ്കൃതഭാഷയുടെ പ്രധാന വ്യാകരണമായ പാണിനീയത്തിന്റെ കർത്താവ്. വ്യാകരണം ശിവനോടാണത്രെ പഠിച്ചത്
പാണിനീയ
  • വിശേഷണം:
  • പാണിനിയേ സംബന്ധിച്ച
പാണിനീയസൂത്രം
  • പാണിനിയുണ്ടാക്കിയ വ്യാകരണം
  • ഇപ്പോൾ നടപ്പായിക്കാണുന്ന സംസ്കൃതവ്യാകരണ പുസ്തകങ്ങൾക്കൊക്കയും മൂലമായിരിക്കുന്ന ചെറിയ പുസ്തകം
  • (അഷ്ടാധ്യായി.)
പാണിപത്രകം
  • വെളുത്ത ആവണക്കു്
പാണിപാദം
  • കൈയുംകാലും
പാണിപിടിക്കുന്നു
  • വിവാഹം ചെയ്യുന്നു
  • കൈപിടിക്കുന്നു
പാണിപീഡനം
  • വിവാഹം
  • പാണിഗ്രഹണം
പാണിപ്രണയിനീ
  • ഭാര്യ
പാണിഭുക്ക്
  • അത്തിയാലു്
പാണിമർദ്ദം
  • പെരുംക്ലാവു്
പാണിരുഹം
  • കൈവിരൽ
പാണിലാഘവം
  • കൈമിടുക്കു്
പാണിവാദൻ
  • കൈത്താളക്കാരൻ
  • കൈകൊണ്ടു കൊട്ടുന്നവനെന്നർത്ഥം. നാടകം ആടുന്നതിന്നു കൊട്ടുന്ന ഒരു ജാതിക്കാരൻ, നമ്പ്യാരു്.
പാണു
  • കുലയുടെ പുറത്തുള്ള പാള
പാൺ
  • പാഴ്
പാൺകുഴി
  • പൊട്ടക്കുഴി
പാണ്ടു്
  • ഒരുവക ദീനം
  • ദേഹത്തിലുണ്ടാകുന്ന ഒരു മാതിരി വെളുപ്പു പുള്ളി
  • പര്യായപദങ്ങൾ:
    • കുഷ്ഠം
    • ശ്വിത്രം.
പാണ്ടൻ
  • പാണ്ടുള്ളവൻ
പാണ്ടം
  • തേങ്ങാനാരു്
  • ചകിരി
പാണ്ടി
  • പാണ്ടിരാജ്യം
  • പാണ്ടുള്ളവൻ
  • പലനിറമുള്ള പശു
  • ചങ്ങാടം
  • പൊങ്ങുതടി
  • ഒരുവകകളി
പാണ്ടികുത്തുക
  • വാഴപ്പോള വട്ടത്തിലോ ചതുരത്തിലോ മറ്റൊ ചമച്ചു അതിന്മേൽ കോൽത്തിരി ഊന്നി ഉഴിച്ചിലിനു ഉണക്കലരിയും മറ്റും ഇട്ടു കുരുത്തോല കൊണ്ടുണ്ടാക്കി പോളമേൽ കുത്തിയാൽ പാണ്ടി
പാണ്ടികശാല
  • പണ്ടികശാല
  • ശേഖരിപ്പു സ്ഥലം
  • നെല്പുര
പാണ്ടിക്കുഴി
  • പഴയശവക്കുഴി
  • പായ്മരം ഊന്നുന്നകുഴി
പാണ്ടിപ്പടവലം
  • നീളത്തിൽ കായുണ്ടാകുന്ന ഒരു വക കറിസ്സാധനവള്ളി
പാണ്ടിപ്പാവൽ
  • ഒരുമാതിരി പാവൽ
പാണ്ടിപ്പെരുമാൾ
  • പാണ്ഡ്യരാജാവു്
പാണ്ടിയൻ, പാണ്ടിയാൻ
  • പാണ്ടിരാജാവു്
  • പാണ്ടിക്കാരൻ
പാണ്ടിയാലൻ
  • ഒരു പക്ഷി
പാണ്ടിയാവണക്കു്
  • ഒരു മാതിരി ആവണക്കു്
പാണ്ടിവാദ്യം
  • നാഗസ്വരം
  • അതിന്റെ ശ്രുതി
  • തകിൽ
  • കിടുപിടി
  • കൈമണി
  • ഇവ അഞ്ചിനും കൂടി പറയുന്ന പേർ
പാണ്ട്യൻ
  • പാണ്ടിരാജാവു്
പാണ്ഡാര
  • വിശേഷണം:
  • വെളുത്തനിറമുള്ള
  • വിളർച്ചയുള്ള
പാണ്ഡരഫലി
  • ഒരു മരുന്നു്
  • (ക്ഷുദ്രക്ഷുപവർഗ്ഗത്തിൽ ചേർന്നതു്).
  • പിത്തം, മൂത്രകൃഛ്റം, രക്തദോഷം, മൂത്രത്തടവു് ഇവയ്ക്കു നന്നു്. ബല വർദ്ധനകരമാണു്.
പാണ്ഡാര
  • വെളുപ്പു്, വെളുത്തതു്, വെളുപ്പുനിറം
  • മനസ്സു ഇതിൽ ഗമിക്കുന്നതിനാൽ ഈ പേർ വന്നു.
  • കാവിമണ്ണു്
  • കുരുക്കുത്തിമുല്ലപ്പൂവു്
  • കർപ്പൂരതുളസി
  • വിളർച്ച
പാണ്ഡവൻ
  • പാണ്ഡു എന്ന രാജാവിന്റെ പുത്രൻ
  • പാണ്ഡവന്മാർ – 1. ധർമ്മപുത്രൻ, 2. ഭീമൻ, 3. അർജ്ജുനൻ, 4. നകുലൻ, 5. സഹദേവൻ ഇവർ 5-ഉം. ആദ്യത്തെ മൂന്നുപേരുടേയും അമ്മ–കുന്തി. മറ്റു രണ്ടുപേരുടേയും മാതാവു്–മാദ്രി. അച്ഛൻ–പാണ്ഡു. എന്നാൽ ഇവർ പാണ്ഡുവിനു ജനിച്ചവരല്ല. പാണ്ഡവരുടെ
    നമ്പർ പാണ്ഡവന്മാർ അമ്മമാർ അച്ഛൻ ജനകന്മാർ ശംഖം ഭാര്യ പുത്രന്മാർ
    1 ധർമ്മപുത്രൻ കുന്തി പാണ്ഡു ധർമ്മൻ അനന്തവിജയം പാഞ്ചാലി പ്രതിവിന്ധ്യൻ
    2 ഭീമൻ വായു പൗണ്ഡ്രം ശ്രുതസേനൻ
    3 അർജ്ജുനൻ ഇന്ദ്രൻ ദേവദത്തം ശ്രുതകീർത്തി
    4 നകുലൻ മാദ്രി അശ്വിനീദേവന്മാർ സുഘോഷം ശതാനീകൻ
    5 സഹദേവൻ മണിപുഷ്പകം ശ്രുതകർമ്മാ
    ‘മഹാഭാരതം’ എന്നതിലെ പട്ടിക നോക്കുക.
പാണ്ഡവൻപാറ
  • തിരുവിതാംകൂറിൽ ചെങ്ങന്നൂർ താലൂക്കിലുള്ള ഒരു പാറ
  • ഒരു ഐതിഹ്യം – പാണ്ഡവന്മാർ വേഷപ്രച്ഛന്നരായി സഞ്ചരിച്ച കാലത്തുണ്ടായതാണു് ഈ പാറ. അവരുടെ താമസത്തിന്നു പണികഴിപ്പിച്ചതാകുന്നു. കൗരവരും പാണ്ഡവരും ഇവിടെവച്ചുഘോരയുദ്ധം നടത്തീട്ടുണ്ടു്. ഇതിനു സമീപം ‘നൂറ്റുവൻപാറ’ എന്നു പേരുള്ളതായി നൂറ്റുപേരുടെ പാറയും കാണുന്നുണ്ടു്. രണ്ടു കൂട്ടരും പോയതിൽ പിന്നീടു ഇവരുടെ വാസസ്ഥലങ്ങൾക്കു ഈ പേർ സിദ്ധിച്ചതായിരിക്കണം.
പാണ്ഡവവർഷം, പാണ്ഡവാബ്ദം
  • പാണ്ഡവന്മാരുണ്ടായ സംവത്സരം
  • (മലയാളവർഷം 1൦94-നു 52൦–521).
പാണ്ഡവായനൻ
  • കൃഷ്ണൻ
പാണ്ഡവീയ
  • വിശേഷണം:
  • പാണ്ഡവരെ സംബന്ധിച്ച
പാണ്ഡിത്യദർപ്പം
  • പഠിച്ചവനാണെന്നുള്ള അഹങ്കാരം
പാണ്ഡിത്യം
  • വിദ്യ
  • പഠിപ്പിന്റെ തികവു്
പാണ്ഡു
  • വിശേഷണം:
  • വെള്ളനിറമായ
  • വിളർച്ചയുള്ള
പാണ്ഡു
  • വെളുപ്പുനിറം
  • വിളർച്ച
  • ഒരു ദീനം
  • പണ്ടുണ്ടായിരുന്ന ഒരു രാജാവു്
  • പാണ്ഡു വ്യാസനു വിചിത്രവീര്യന്റെ ഒരു ഭാര്യയായ അംബാലികയിലുണ്ടായ പുത്രനാണു്. ജനിച്ചപ്പോഴേ പാണ്ഡുനിറമുണ്ടായിരുന്നു; അതിനാലാണു് ഈ പേർ സിദ്ധിച്ചതു്. മക്കളുണ്ടാവാൻ പാടില്ലാത്ത വിധത്തിൽ പാണ്ഡുവിനു ഒരു ശാപം കിട്ടീട്ടുണ്ടു്. ഈ ശാപത്തെ വിചാരിക്കാതെ ഒരു ദിവസം അ ദ്ദേഹം മാദ്രിയെ ആലിംഗനം ചെയ്കയാൽ ഉടൻ വീണു മരിച്ചു.
  • മഞ്ഞയും വെളുപ്പും സമം കൂടിക്കലർന്ന നിറം
  • കാട്ടുഴുന്നു്
  • വെളുത്ത ആന
പാണ്ഡുകൻ
  • പാണ്ഡു
പാണ്ഡുകംബളം
  • വെള്ളക്കമ്പിളി
പാണ്ഡുകംബളീ
  • വെള്ളക്കരിമ്പടം കൊണ്ടു മറയ്ക്കപ്പെട്ട തേർ
പാണ്ഡുനാഗം
  • പുന്ന
പാണ്ഡുപക്ഷതി
  • ചെമ്പോത്തു്
പാണ്ഡുഫലം
  • പടവലം
പാണ്ഡുമൃത്തു്
  • വെള്ളമണ്ണു്
പാണ്ഡുമൃത്തിക
  • ഒരു രത്നം
പാണ്ഡുരം
  • മഞ്ഞയും വെളുപ്പും ചേർന്നനിറം
  • വെളുപ്പു്
  • ഞമ
  • കർപ്പൂരതുളസി
പാണ്ഡുരാ
  • കാട്ടുഴുന്നു്
പാണ്ഡുര
  • വിശേഷണം:
  • മഞ്ഞയും വെളുപ്പും സമം കൂടിക്കലർന്ന നിറമുള്ള
  • വെളുപ്പുനിറമുള്ള
പാണ്ഡേയന്മാർ
  • ചിത്രകൂടം എന്ന ചെറിയ രാജ്യത്തിൽ താമസിക്കുന്ന ആളുകളുടെ പേർ
പാണ്ഡ്യരാജ്യം
  • പാണ്ടിരാജ്യം
പാണ്യ
  • വിശേഷണം:
  • സ്തുത്യർഹമായ
പാത
  • വിശേഷണം:
  • പാലിക്കപ്പെട്ട
പാത
  • വഴി
പാതക
  • വിശേഷണം:
  • നശിപ്പിക്കുന്ന
പാതകൻ
  • പാപി
  • നാശകൻ
പാതകം
  • പാപം
  • പതിപ്പിക്കുന്നതെന്നർത്ഥം.
പാതകിനി
  • പാപമുള്ളവൾ
പാതകീ
  • പാപമുള്ളവൻ
പാതഗ്രഹങ്ങൾ
  • രാഹുവും കേതുവും
  • (ഇവ സമ്പാതരൂപങ്ങളാകയാൽ ഈ പേർ വന്നു.)
പാതനൻ
  • വീഴിച്ചവൻ
പാതം
  • വീഴ്ച
  • രാഹു
  • നാശം
  • അടി
  • സംഭവം
  • തോൽവി
  • ഏറു്, എറിയുക
പാതാംഗി
  • ശനി
  • കർണ്ണൻ
  • യമൻ
  • സുഗ്രീവൻ
പാതാരം
  • പാലത്തിനും മറ്റും കീഴുള്ള തൂണു്
പാതാളഗരുഡക്കൊടി
  • പാതാളമൂലി
  • വാതം, പിത്തം, ചുട്ടുനീറൽ, വിഷം, രക്തദോഷം ഇവക്കു നന്നു്. സ്വല്പം കഫവർദ്ധനകരമാണു്. രുചിയെ ഉണ്ടാക്കും, ധാതുപുഷ്ടിയെ ചെയ്യും. ഇതിന്റെ വള്ളിക്കു വളരെ ഉറപ്പും നീളവുമുണ്ടു്. സംസ്കൃതം: പാതാളഗരുഡീ.
പാതാളഗ്രഹണം
  • ഭൂമിയിൽ കാണപ്പെടാത്ത ഗ്രഹണം
  • മൂന്നാമത്തേ ഗ്രഹണം
  • ചക്രവാളത്തിനു കീഴുള്ള ഒരു ഗ്രഹണം
പാതാളം
  • കീഴ്ലോകം
  • പാപികൾ പാപശക്തിയാൽ ഇതിൽ പതിക്കുന്നതിനാൽ ഈ പേർ വന്നു.
  • ബഡവാഗ്നി
  • സമുദ്രജലം ഇതിൽ ഗമിക്കുന്നതിനാൽ ഈ പേരുണ്ടായി.
  • നാഗങ്ങൾ, ദൈത്യർ, യക്ഷർ മുതലായവരുടെ പാർപ്പിടമാണു്. വിഷ്ണുപുരാണമനുസരിച്ചു ഭൂമിക്കു താഴെ ഏഴു ലോകങ്ങൾ ഉണ്ടെന്നു കാണുന്നു. അവ അതലം, വിതലം, നിതലം, ഗഭസ്തിമതി, മഹാതലം, സുതലം, പാതാളം ഇവയാണത്രേ. പുരാണങ്ങൾ പലതിലും പലവിധം പേരുകൾ കാണുന്നുണ്ടു്. അതലം, വിതലം, സുതലം, രസാതലം, തലാതലം, മഹാതലം, പാതാളം എന്ന പേരുകളും കാണുന്നു. പാതാളത്തെ നാരദൻ ഇന്ദ്രസ്വർഗ്ഗത്തേക്കാൾ വിശേഷമാണെന്നു പറയുന്നു. അദ്ദേഹം പാതാളം കണ്ടിട്ടുണ്ടു്.
  • പര്യായപദങ്ങൾ:
    • അധോഭുവനം
    • ബലിസത്മം
    • രസാതലം
    • നാഗലോകം.
പാതാളമൂലി
  • ഒരു വേർ
  • പാതാളഗരുഡക്കൊടി
പാതാളലോകം
  • കീഴ്ലോകം
പാതാളവാസി
  • പാതാളത്തിൽപാർക്കുന്ന
പാതാളവിദ്യ
  • ഇന്ദ്രജാലം
പാതി
  • ഒന്നിനെ തുല്യമായി രണ്ടാക്കുമ്പോൾ ഉണ്ടാകുന്ന ഒരു പങ്കു് (ഭാഗം)
  • നാഥൻ, ഭർത്താവു്
  • പക്ഷി
പാതികം
  • ചീങ്കണ്ണി
പാതിക്കാരൻ, പാതിക്കൂറ്റുകാരൻ
  • ഒരു വസ്തുവിന്റെ പാതിക്കു് അവകാശമുള്ളവൻ
പാതിച്ചവണ്ണം
  • പകുതിയാകത്തക്കവണ്ണം
പാതിത
  • വിശേഷണം:
  • താഴ്ത്തപ്പെട്ട
  • തോല്പിക്കപ്പെട്ട
പാതിത്യം
  • വീഴ്ച
  • ഭ്രഷ്ട്
പാതിപ്പങ്കു്
  • രണ്ടായി പകുത്തതിന്റെ ഒരു ഭാഗം
പാതിപ്പാടു്
  • നേർപാതി
പാതിരാ, പാതിരാത്രി
  • അർദ്ധരാത്രി
പാതിരി
  • ഒരു വൃക്ഷം
  • (പാതിരിമരങ്ങൾ ഗ്രീഷ്മകാലത്തു പൂക്കുന്നവയാകുന്നു). ത്രിദോഷം, അരുചി, വായുമുട്ടൽ, വയറുവീർപ്പ്, വീക്കം, തണ്ണീർദാഹം, രക്തദോഷം, ഛർദ്ദി, ഇക്കിൾ, ചുമ ഇവക്കു നന്നു്. ഇതു ഉത്തംസവർഗ്ഗത്തിൽ പെട്ട കഫഘ്നദ്രവ്യമാണു്. ഈ വൃക്ഷം മധ്യമാകാരമായിരിക്കും. ഇല കൂവളത്തിന്റേതുപോലെയാകുന്നു. പൂവിനു മങ്ങിയ ചെമപ്പുനിറമാണുള്ളതു്. സൗരഭ്യവുണ്ടു്. തമിഴ്: പാതിരി.സംസ്കൃതം: പാടലം.ഇംഗ്ലീഷ്: Trumpet Flowertree, Bignonia Suaveolens.
  • ക്രിസ്ത്യൻ പുരോഹിതൻ
പാതിലീ
  • വല
  • ചെറിയ മൺപാത്രം
പാതിവാരച്ചീട്ടു
  • കാണുന്ന വിളവിൽ പാതി കൊടുക്കുന്നതിനു വിവരം കാണിച്ചെഴുതിയ ചീട്ടു്
പാതിവാരം
  • കാണുന്ന വിളവിൽ പാതികൊടുക്ക
പാതിവ്രത്യം
  • ഭർത്താവിനെ ഒഴിഞ്ഞു മറ്റൊരുവനെ കാംക്ഷിക്കയില്ലെന്നുള്ള ദൃഢനിഷ്ഠ
പാതുക
  • മലയുടെ ചരിവു്
പാതുകൻ
  • പതനശീലൻ
പാതുകം
  • വിശേഷണം:
  • വീഴുന്ന
പാതുകം
  • അധോമുഖമായസ്ഥലം
  • നീരാന
പാത്ത
  • ഒരു പക്ഷി
  • പാത്തയുടെ മാംസം രക്തദോഷത്തിനും വാതത്തിനും നന്നു്. കഫം, ബലം, പിത്തം ഇവയെ വർദ്ധിപ്പിക്കും. പിത്തശമനമെന്നും കാണുന്നു. മലമൂത്രങ്ങളെ പുറത്തു കളയും. ഇതു അപ്ചരവർഗ്ഗത്തിൽപെട്ട അനൂപമാംസമാണു്. സംസ്കൃതം: നന്ദീമുഖം, നന്ദീമുഖി. ഇംഗ്ലീഷ്: ഗൂസ് Goose.
പാത്തി
  • ഓക്, വെള്ളച്ചാലു്
  • ധാരത്തോണി
  • തോക്കിന്റെ പിടി
  • ഓളങ്ങളുടെ മദ്ധ്യേയുള്ള കുഴി (ദ്വാരം)
  • മരത്തൊട്ടി
പാത്തി
  • വിശേഷണം:
  • പൊള്ളയുള്ള
പാത്തിക്കോരിക
  • ഒരുമാതിരി വലിയ മരത്തവി
പാത്തിമരവി
  • ഒരു മരപ്പാത്രം
പാത്തുന്നു
  • കവച്ചു നടക്കുന്നു, കവയ്ക്കുന്നു, വീഴ്ത്തുന്നു
  • ഉദാ:നിന്നു മൂത്രം പാത്തുന്നു. (മഹമ്മദുഭാഷ).
പാത്തുമ്മ
  • മഹമ്മദൻ സ്ത്രീ
പാത്മം
  • പതിനെട്ടുപുരാണങ്ങളിൽ ഒന്നു്
പാത്രടീരം
  • കാക്ക
  • കങ്കപക്ഷി
പാത്രതാ, പാത്രത്വം
  • യോഗ്യത
പാത്രപ്രവേശനം
  • നാടകമാടുമ്പോൾ വേഷക്കാരുടെ വരവു്
പാത്രം
  • വിശേഷണം:
  • യോഗ്യമായ
  • യോഗ്യനായ
  • യോഗ്യയായ
പാത്രം
  • ഭാജനം
  • സ്രംവാദികൾക്കു പൊതുവിലുള്ള പേർ
  • യോഗ്യം
  • രണ്ടു കരയുടെയും നടുവു്
  • ഇവിടെ ജലം പാനം ചെയ്യുന്നതിനാൽ ഈ പേരുണ്ടായി.
  • ശരീരം
  • മന്ത്രി
  • നാടകങ്ങളിലെ ഏതെങ്കിലും വേഷം
  • കാരണഭൂതം
  • പര്യായപദങ്ങൾ:
    • ആവപനം
    • ഭാണ്ഡം
    • അമത്രം
    • ഭാജനം.
പാത്രശുദ്ധി
  • പാത്രങ്ങളുടെ ശുദ്ധി
  • അമ്മയുടെ ചാരിത്രശുദ്ധി
പാത്രാപാത്രവിശേഷം
  • യോഗ്യമായതിന്റെയും അയോഗ്യമായുള്ളതിന്റെയും തമ്മിലുള്ള ഭേദം
പാത്രി
  • നെരിപ്പോടു്
  • പാത്രം
  • ദുർഗ്ഗ
പാത്രീവം
  • യജ്ഞപാത്രവിശേഷം
  • (ഭാഷ–ചാത്രിക).
പാത്രേസമിതൻ
  • നല്ല ഊണുകാരൻ
പാഥം
  • ജലം
  • വെള്ളം
പാഥസ്സ്
  • ജലം
  • വെള്ളം
  • രക്ഷാശീലം എന്നർത്ഥം.
പാഥി
  • കടൽ
പാഥേയം
  • വഴിയ്ക്കരി
  • വഴിയിൽ ചെലവിന്നും മറ്റും ഉപകരിക്കുന്ന വസ്തു
പാഥേയവത്ത്
  • വിശേഷണം:
  • പാഥേയമുള്ള
പാഥോജം
  • താമര
  • ശംഖു്
പാഥോദം
  • മുത്തങ്ങാ
പാഥോധി
  • സമുദ്രം
പാഥോനാഥൻ
  • സമുദ്രം
പാഥോനിധി
  • സമുദ്രം
പാഥോരുഹം
  • താമര
പാദകടകം
  • കാൽച്ചിലമ്പു്
  • തള
  • കാലിന്റെ വള എന്നർത്ഥം.
പാദകം
  • അടിസ്ഥാനം
പാദകുരടു്
  • മരച്ചെരിപ്പൂ്
പാദകൂടം
  • തൂണിന്റെ ചുവടു്
പാദ(പ്ര)ക്ഷാളനം
  • കാൽ കഴുകുക
പാദഗ്രഹണം
  • കാൽ പിടിക്ക
  • പാദത്തിങ്കൽ വന്ദിക്ക, അഭിവാദ്യം
പാദങ്ങൾ
  • വലിയ പർവതങ്ങളുടെ ചുറ്റും കാണപ്പെടുന്ന ചെറുതരം കുന്നുകൾ
പാദചതുരം
  • ആടു്
  • അരയാലു്
പാദചത്വരം
  • അരയാൽ
  • മണൽതിട്ട
  • ആടു്
  • ആലിപ്പഴം
പാദചാരാ
  • കാൽനട
പാദചാരി
  • കാലാൾ
പാദജൻ
  • ശുദ്രൻ
പാദതീർത്ഥം
  • മഹർഷിമാർ സന്യാസികൾ മുതലായ മഹത്തുക്കൾ കാൽ കഴുകിയാൽ ഒഴുകുന്ന വെള്ളം
പാദത്രം, പാദത്ര, പാദത്രാണം
  • ചെരിപ്പു്
പാദനതൻ
  • കാക്കൽ വീണവൻ
പാദനിപീഡനം
  • കാൽ പിടിക്ക
  • കാൽ തിരുമ്മുക
പാദന്യാസം
  • പാദം വെയ്പു
പാദപതീതൻ
  • കാക്കൽ വീണിരിക്കുന്നവൻ
പാദപത്മം
  • താമരപ്പൂപോലെ ഭംഗിയുള്ള കാൽച്ചുവടു്
പാദപം
  • വൃക്ഷം
  • വേരുകൊണ്ടുജലാദിയായ പോഷണപദാർത്ഥത്തെ പാനം ചെയ്യുന്നതു എന്നർത്ഥം. തന്റെ വേരുകളെക്കൊണ്ടു തന്നത്താൻ രക്ഷിക്കുന്നതു്.
പാദനോദനാ
  • കാൽകൊണ്ടുള്ള പ്രേരണ
പാദപാംസു
  • കാലിലേ പൊടി
പാദപരുഹാ
  • ഇത്തിക്കണ്ണി
പാദപാശം
  • നാല്ക്കാലികളുടെ കാലിൽ കെട്ടുന്ന കയറു്
പാദപീഠം
  • ഇരിക്കുമ്പോൾ ചവിട്ടുന്നതിനുള്ള ചെറിയ പീഠം
പാദപൂജനം
  • കാലിന്റെ ചുവട്ടിൽ പൂജിക്കയും മറ്റും
പാദപൂരണം
  • ശ്ലോകത്തിനും മറ്റും പോരാത്ത അക്ഷരമോ പദമോ തികയ്ക്കുക
പാദപ്രപാതം
  • കാലുകൊണ്ടുള്ള തൊഴി
  • തൊഴി കൊണ്ടുണ്ടാകുന്ന വീഴ്ച
  • ചുവട്ടിൽ ചെന്നുള്ള വീഴ്ച
പാദപ്രഹ(ാ)രം
  • കാൽകൊണ്ടു പ്രഹരിക്കുക (തൊഴിക്കുക)
പാദബന്ധനം
  • പശു
  • എരുമ
  • ആടു് മുതലായതു്
  • പാദത്തിൽ ബന്ധനമുള്ളതു എന്നർത്ഥം.
പാദമർദ്ദനം
  • കാൽകൊണ്ടു മർദ്ദിക്കുക
  • കാൽ തിരുമ്മുക
പാദമൂലം
  • കാൽചുവടു്
  • കാലടി
പാദം
  • കാൽ
  • നടക്കുന്നതു എന്നർത്ഥം.
  • ശ്ലോകത്തിന്റെ നാലു വരികളിൽ ഓരോന്നും
  • നാലിൽ ഒന്നു്
  • വൃക്ഷത്തിന്റെ ചുവടു്
  • രശ്മി
  • പർവതത്തിന്റെ അടിവാരം
  • തൂണിന്റെ ചുവടു്
  • പര്യന്തപർവതം
പാദങ്ങൾ
  • വലിയപർവതങ്ങളുടെ ചുറ്റും കാണപ്പെടുന്ന ചെറുതരം കുന്നുകൾ
പാദയുഗ്മം
  • രണ്ടുകാൽ
പാദരക്ഷ
  • ചെരിപ്പു്
പാദരഥം
  • ചെരിപ്പു്
പാദരോഹം
  • പേരാൽ
പാദർ
  • ബഹുമാനസൂചകമായി ഉപയോഗിക്കുന്ന ഒരു വാക്കു്
  • ഉദാ:താതപാദർ (അച്ഛൻ), മാതുലപാദർ (അമ്മാവൻ).
പാദലഗ്നൻ
  • കാലിൽ പിടിച്ചവൻ
പാദവത്മീകം
  • പെരുങ്കാൽ എന്ന ദീപനം
  • പെരുങ്കാൽ
പാദവികൻ
  • വഴിപോക്കൻ
പാദവൃക്ഷം
  • അരയാൽ
പാദവ്യഥ
  • കാൽവേദന
പാദശബ്ദം
  • കാലൊച്ച
പാദശാഖ
  • കാൽവിരൽ
പാദശുശ്രൂഷ
  • പരിചാരക പ്രവൃത്തി
പാദസരം
  • കാലിൽ അണിയുന്ന ഒരു കിലുക്കാ ഭരണം
പാദസരി
  • കാലിന്റെ അടിക്കുള്ള ഒരു ദീനം
പാദസേവ
  • പാദത്തേ സേവിക്കുക
  • കാലിൽ അണിയുന്ന ഒരു കിലുക്കാഭരണം
പാദസ്ഫോടം
  • കാൽവിള്ളൽ എന്ന ദീനം
  • ഉള്ളങ്കാലിനെ വിടിർത്തുന്നതു് എന്നർത്ഥം.
പാദാഗ്രം
  • കാലിന്റെ പുറവടി
പാദാംഗദം
  • കാൽച്ചിലമ്പു്
  • പാദത്തിനു അംഗദം പോലെയുള്ളതു് എന്നർത്ഥം. പാദമാകുന്ന അംഗത്തെ രക്ഷിക്കുന്നതു എന്നുമാവാം.
പാദാംഗുലി
  • കാൽവിരൽ
പാദാംഗുഷ്ഠം
  • കാലിന്റെ പെരുവിരൽ
പാദാതൻ
  • കാലാൾ
പാദാതം
  • കാലാൾ കൂട്ടം
പാദാതികം
  • കാലാൾപട
പാദാദികേശം
  • അടി മുതൽ മുടി വരെ
പാദാന്തികം
  • സാമീപ്യം
  • ചുവടിന്നടുത്തുള്ള സ്ഥലം
പാദാവികം
  • കാലാൾപട
  • (പാദാതികം എന്നതിന്റെ പാഠം).
പാദുക
  • ചെരിപ്പു്
  • ഇതുകൊണ്ടു ഗമിക്കുന്നതിനാൽ ഈ പേർ വന്നു. പാദകുരടു്, പാദരക്ഷ, മെതിയടി.
  • ‘പാദുകാം ദേഹിരാജെന്ദ്രരാജ്യായതേ’
    — രാമായണം
    .
പാദുക
  • വിശേഷണം:
  • കാൽനടയായി പോകുന്ന
പാദുകാകാരൻ
  • ചെരുപ്പുകുത്തി
പാദുകാകൃത്തു്
  • ചെരിപ്പുകുത്തി
  • തോൽക്കൊല്ലൻ
  • പാദൂവിനെ (ചെരിപ്പിനെ) ഉണ്ടാക്കുന്നവൻ എന്നർത്ഥം.
പാദുകക്കല്ലു്
  • ഒരു ഗൃഹത്തിന്റെ അടിവാനത്തിന്മീതെ കാണുന്ന ഭാഗം
  • ചെരുപ്പുകല്ലു് എന്നും പറയും.
പാദൂ
  • ചെരിപ്പു്
  • മെതിയടി
പാദോദകം
  • കാൽകഴുകിയ വെള്ളം
പാദോദരം
  • സർപ്പം
പാദ്യ
  • വിശേഷണം:
  • കാലിനെ സംബന്ധിച്ച
പാദ്യം
  • കാൽകഴുകാനുള്ള വെള്ളം
പാന
  • ഒരുമാതിരി മൺപാത്രം
  • ഒരുമാതിരി പാട്ടു്
  • ഒരുവക തുള്ളൽ
  • ഒരു രാഗം
പാനകം
  • കുടിപ്പാനായിട്ടു ശർക്കരയും മറ്റും ഇട്ടു കലക്കിയ വെള്ളം
പാനക്കാരൻ
  • പാനതുള്ളുന്നവൻ
പാനക്കൊമ്പു്
  • പാനക്കാരൻ കൈയിൽ പിടിക്കുന്ന കൊമ്പു്
പാനഗോഷ്ഠീ, പാനഗോഷ്ഠിക
  • മദ്യപാനം ചെയ്യുന്ന സ്ഥലം
പാനപാത്രം
  • വല്ലതും ഒഴിച്ചു കുടിപ്പാനുള്ള പാത്രം
  • മദ്യപാനത്തിന്നുള്ള ഒരു പാത്രം
പാനപ്പാറ
  • പാനയ്ക്കു കൊട്ടുന്ന വാദ്യം
പാനഭാജനം
  • പാനപാത്രം
  • പാൽ മുതലായതു കുടിക്കാനുള്ള പാത്രം
  • വട്ടക (കിണ്ണം എന്നും കാണുന്നുണ്ടു്)
പാനഭൂവു്
  • കുടിക്കാനുള്ള മുറി
പാനമത്ത
  • വിശേഷണം:
  • മദ്യപാനംചെയ്തു മദിച്ച
പാനം
  • കുടിക്കുക
  • മദ്യംകുടിക്കുക
  • മദ്യഗൃഹം, കള്ളുഷാപ്പു്
  • ഇവിടെവച്ചു മദ്യം പാനംചെയ്യുന്നതിനാൽ ഈ പേരുണ്ടായി.
  • കുടിക്കുന്നപാത്രം
  • മൂർച്ചകൂട്ടൽ
  • പരിരക്ഷണം
  • തോടു്, ചാൽ
പാനമണ്ഡലം
  • കുടിക്കുന്നവരുടെ കൂട്ടം
പാനസക്ത
  • വിശേഷണം:
  • കുടിപ്പാൻ അത്യാഗ്രഹമുള്ള
പാനസപത്രം
  • പിലാവില
പാനി
  • കുടിയൻ
  • കലം
  • കള്ളുകുറുക്കിയുണ്ടാക്കിയ വസ്തു
  • നീർശർക്കര, പതിയൻശർക്കര
  • പാനി (നീർശർക്കര)–വാതം, പിത്തം, മൂത്രത്തടവു്, ശ്രമം ഇവക്കു നന്നു്. ദേഹത്തെ തടിപ്പിക്കും. ഇതു രസവർഗ്ഗത്തിൽപ്പെട്ടതാണു്. സംസ്കൃതം: ഹാണിതം. ഇംഗ്ലീഷ്: Thickened Juice of Sugar-Cane; Sirup.
പാനികൻ
  • ചാരായം വില്ക്കുന്നവൻ
പാനിലം
  • പാനപാത്രം
പാനീയ
  • വിശേഷണം:
  • കുടിപ്പാൻതക്ക
  • കുടിക്കേണ്ടുന്ന
പാനീയകാകികം
  • നീർക്കാക്ക
പാനീയചൂർണ്ണിക
  • മണൽ
പാനീയനകുലം
  • നീർപ്പൂച്ച
പാനീയവർണ്ണിക
  • മണൽ
പാനീയാലു
  • നീർച്ചേമ്പ്
പാനീയം
  • വെള്ളം
  • പാനം ചെയ്യപ്പെടുവാൻ യോഗ്യമായത്.
പകടു്
  • ചെറുതുണ്ടു്
  • ഉപയോഗമില്ലാത്തതു്
പകപ്പു്
  • വിരോധം
  • ഭിന്നത
  • ശത്രുത
  • അകലം
  • വ്യത്യാസം
  • അത്ഭുതം
പകയൻ(ർ)
  • ശത്രു(ക്കൾ)
പകയുക
  • ഭാഗിക്കുക
പകയ്ക്കുന്നു
  • വെറുക്കുന്നു
  • നടുങ്ങുന്നു
  • വേറെവേറെയാകുന്നു
പകരം
  • ഒന്നിനു മറ്റൊന്നു്
പകരി
  • ഒരു മത്സ്യം
  • ചുറ്റൽ
പകരികൊണ്ടിരിക്ക
  • ചുറ്റിക്കൊണ്ടിരിക്ക
പകരുന്നു
  • വെച്ചുമാറുന്നു, ഒഴിക്കുന്നു, ഒന്നിൽ നിന്നു മറ്റൊന്നിലേക്കു് ആക്കുന്നു
  • ഭാവഭേദം വരുന്നു
  • ചില രോഗങ്ങൾ ഒരുവനിൽ നിന്നു മറ്റൊരുവനിലാകുന്നു
  • മാറുന്നു
പകർച്ച
  • പകരുക, പകർന്നതു്
  • മാറ്റം
  • ഒരാളിനു് പ്രത്യേകമായി കൊടുത്തയക്കുന്ന സദ്യാവിഭവങ്ങൾ
പകർച്ചക്കാരൻ
  • ചോറുംമറ്റും പകർന്നു കൊടുക്കുന്നവനും മേടിക്കുന്നവനും
  • വിളമ്പുകാരൻ
പകർച്ചവ്യാധി
  • പകരുന്ന രോഗം
  • മസൂരി, വിഷൂചികാ മുതലായവ.
പകർത്തൽ
  • പകർത്തി എഴുതുക
  • ഒന്നിനെക്കണ്ടു അതുപോലെ എഴുതുക
പകർത്തിയെഴുത്തു്
  • വിദ്യാർത്ഥികൾ പുസ്തകത്തിലെ പാഠം നോക്കി എഴുതിക്കൊണ്ടുവരുന്നതു്
പകർത്തുന്നു
  • പകർത്തി എഴുതുന്നു
  • ഒന്നിനെക്കണ്ടു അതുപോലെ എഴുതുന്നു
  • (കാരണക്രിയ:പകർത്തിക്കുന്നു.)
പകർപ്പിക്ക
  • പകർത്തിയെഴുതിക്ക
  • (പ്രയോഗം ചുരുക്കം.)
പകർപ്പു്
  • ഒന്നിനെക്കണ്ടു് അതുപോലെ എഴുതിയതു്
  • ചേർപ്പു്
പകർപ്പെഴുത്തു്
  • കച്ചേരികളിൽ ആവശ്യപ്പെടുന്ന രേഖകളുടെ പകർപ്പു് എഴുതിക്കൊടുക്കുന്ന വകുപ്പു്. അങ്ങനെ എഴുതിക്കൊടുക്കുന്ന ജോലിക്കും ഈ പേർ പറയും
പകർപ്പെഴുത്തുഗുമസ്തൻ
  • പകർപ്പെഴുതാൻ നിയമിക്കപ്പെട്ട ഉദ്യോഗസ്ഥൻ
  • (Copyst).
പകലവൻ
  • സൂര്യൻ
  • എരിക്കു്
പകലാമ്മാറു്
  • പകലെ
പകലേ
  • പകൽസമയത്തു്
പകലോൻ
  • ആദിത്യൻ
  • എരിക്കു്
പകൽ
  • സൂര്യന്റെ ഉദയം മുതൽ അസ്തമനം വരെയുള്ള സമയം
  • (മുഴുവൻ ദിവസത്തിന്റെ വാചകമായിട്ടും ധാരാളം പ്രയോഗങ്ങൾ കാണുന്നുണ്ട്).
  • പര്യായപദങ്ങൾ:
    • ഘസ്രം
    • ദിനം
    • അഹസ്സു്
    • ദിവസം
    • വാസരം.
പകൽമണി, പകൽമണിയൻ
  • ഒരു തൈ, നടുതല
  • സൂര്യൻ
പകൽവിളക്കു്
  • സൂര്യൻ
പകവീട്ടുക
  • വിരോധം തീർക്കുക
  • പര്യായപദങ്ങൾ:
    • വൈരശുദ്ധി
    • പ്രതീകാരം
    • വൈരനിര്യാതനം.
പകവീഴ്ച
  • മുമ്പിലേയുള്ള വൈരം തീർക്ക
പകഴി
  • ഒരു മത്സ്യം
പകഴി
  • അമ്പു്
  • ബാണം
പകഴി
  • വിശേഷണം:
  • നല്ലതായ
പകാരം
  • ‘പ’ എന്ന അക്ഷരം
പകിട
  • ചൂതുകളിയിൽ ഉരുട്ടിക്കളിക്കുന്നതിനുള്ള വസ്തു
  • വൃഷണം, അണ്ഡം
പകിടകളി
  • പകിടകൊണ്ടുള്ള കളി
പകിടി
  • ഉപായം
  • പകിട്ടു്
  • വഞ്ചന
  • വലിയ തലപ്പാവു്
  • നേരമ്പോക്കു്
  • ‘പകിടിവാക്കു പറഞ്ഞുകൊണ്ടു രസിക്കയും’
    — പഞ്ചേന്ദ്രോപാഖ്യാനം തുള്ളൽ

    ‘നിന്നുടെ പകിടികളെന്നൊടുകൂടാ’
    — ലങ്കാമർദ്ദനം തുള്ളൽ
പകിട്ടു്
  • ഉപായം
  • വഞ്ചന
  • മിരട്ടു്, ഭ്രമിപ്പിക്കുന്ന വാക്കു്
  • വസ്ത്രം, ആഭരണം മുതലായവയുടെ ശോഭ
  • മോടി, ആഡംബരം
പകിട്ടുന്നു
  • വഞ്ചിക്കുന്നു
  • ഇണങ്ങിയും പിണങ്ങിയും സ്വാധീനപ്പെടുത്തുന്നു
  • മിരട്ടുന്നു
  • മോടികാട്ടി നടക്കുന്നു
പകിരി
  • ഒരു മത്സ്യം
  • (പകരി അല്ലെങ്കിൽ പകഴി എന്നുമാവാം).
പകിഴം
  • പവിഴം
പകുക്കുന്നു
  • പങ്കിടുന്നു
  • (കാരണക്രിയ:പകുപ്പിക്കുന്നു.)
പകുന്ന
  • മലശോധനക്കുള്ള ഒരു മരുന്നിന്റെ പേർ
  • ത്രികോല്പക്കൊന്ന
പകുതി
  • പങ്ക്, ഓഹരി
  • രണ്ടു സമഭാഗങ്ങളിൽ ഒന്നു്
  • തുക്കടി
  • ഒരു താലൂക്കിന്റെ ഒരു ഭാഗം
പകുപ്പു്
  • പങ്കിടുക
പക്കക്കാരൻ
  • ഭൃത്യൻ, പക്കത്തു് ഊണു കഴിക്കുന്നവൻ
  • അരിവെപ്പുകാരൻ
  • വശത്തുള്ളവൻ
പക്കക്കാളൻ
  • രാജാവിന്റെ ഭൃത്യന്മാർക്കുണ്ടാക്കുന്ന കറി
  • പക്കത്തിലേ കറി
പക്കച്ചൊല്ലു്
  • യദൃച്ഛയാ കേൾക്കാനിടയാകുന്ന വാക്കു്
പക്കച്ചോറു്
  • രാജാവിന്റെ ഭൃത്യന്മാർക്കുള്ള ചോറു്
  • പക്കത്തിലേ ചോറു്
പക്കണം
  • കാട്ടാളപ്പുര
  • കാട്ടാളക്കുടി
  • പചിക്കുകയും കലഹിക്കുകയും മാത്രമായിട്ടുള്ള സ്ഥലം എന്നർത്ഥം.
  • ‘കാട്ടാളൻ തന്നുടെ പക്കണത്തിൽ ചെന്നു്’
    — കൃഷ്ണഗാഥ
    .
  • പര്യായപദങ്ങൾ:
    • ശബരാലയം.
പക്കത്തുഭക്ഷണം
  • പക്കത്തിലുള്ള ഭക്ഷണം
പക്കത്തൂണു്
  • (പക്കത്തു് + ഊണു്) പക്കത്തു് ഉണ്ണുന്നതു്
  • (പക്ക + തൂണു) പുരയുടെ വശങ്ങളിലുള്ള തൂണു്
പക്കം
  • തിഥി, പ്രതിപദം മുതൽ വാവു വരെയുള്ള ദിവസങ്ങൾ
  • രാജാവിന്റെ സേവകന്മാർക്കു ഭക്ഷണം കൊടുക്കുന്ന സ്ഥലം
  • പക്ഷം, വശം, ഭാഗം
പക്കൽ
  • അടുക്കൽ
  • വശത്തു്
  • കൈക്കൽ
പക്കവാതം
  • പക്ഷവാതം
പക്കശൻ
  • ചണ്ഡാലൻ
പക്കാളി
  • വെള്ളം സൂക്ഷിപ്പാനുള്ള തോൽസഞ്ചി
  • വെള്ളം കൊടുക്കാൻ ഏർപ്പെടുത്തപ്പെട്ടവൻ
പക്കി
  • നന്നേച്ചെറിയ ചിറകുകളുള്ള ചെറിയ ജന്തു (പക്ഷി എന്നതാണു പക്കിയായതു്)
പക്കീരി, പക്കീർ
  • മഹമ്മദീയരിൽ ഭിക്ഷയെടുത്തു നടക്കുന്നവൻ
  • സന്യാസി
പക്കു്
  • വശം, പുറം
  • വണ്ണം
പക്തി
  • പാകംചെയ്ക
  • വേവിയ്ക്ക
  • പാകം (ഫലം)
പക്വ
  • വിശേഷണം:
  • പാകംവന്ന
  • പഴുത്ത
പക്വകൃത്തു്
  • വേപ്പു്
പക്വത
  • പാകത്തിന്റെ വരവു്
പക്വം
  • പാകംവന്നതു്
  • നശിപ്പാൻ അടുത്തതു്
  • കാലവശത്താൽ പരിപാകത്തെ പ്രാപിച്ച ബുദ്ധിമുതലായതു്
പക്വമാകുന്നു
  • പഴുക്കുന്നു
  • വേവുന്നു, പാകംവരുന്നു
  • (സകര്‍മ്മകക്രിയ:പക്വമാക്കുന്നു.)
പക്വരസം
  • മദ്യം
പക്വവാരി
  • കാടി
പക്വാശയം
  • അടിവയറു്
  • ദഹനേന്ദ്രിയങ്ങളിൽ ഒന്നു്. കടവയറായ പൊക്കിളിന്റെ താഴത്തേ പ്രദേശം.
പക്ഷകം
  • സാധാരണ രണ്ടു കീറുവാതിലുള്ള ദ്വാരം
  • ഇരുഭാഗങ്ങളിലുമുള്ള വാതിൽ
  • പിൻ പുറത്തേ വാതിൽ
പക്ഷഗമം
  • പറപ്പു്
  • പറക്കുക
പക്ഷഗ്രഹണം
  • ഒരു പക്ഷക്കാരെ തിരഞ്ഞെടുക്കുക
പക്ഷചതുഷ്ടയം
  • ആരംഭം
  • വൃദ്ധി
  • പരിണാമം
  • വിവർത്തം
പക്ഷചരൻ
  • ചന്ദ്രൻ
  • പരിചാരകൻ
പക്ഷചരം
  • ആന
  • കൂട്ടത്തിൽനിന്നു തെറ്റിയ ആന
പക്ഷച്ഛിത്തു്
  • ഇന്ദ്രൻ
പക്ഷജൻ
  • ചന്ദ്രൻ
പക്ഷതാ
  • സ്നേഹം
  • ഒരുഭാഗം ചേർന്നിരിക്കുക
പക്ഷതി
  • രണ്ടു പക്ഷത്തിലേയും പ്രതിപദം
  • പക്ഷത്തിന്റെ ചുവടു്. (ശുക്ലകൃഷ്ണ പക്ഷങ്ങളുടെ പ്രാരംഭം).
  • ചിറകിന്റെ മൂലം, രണ്ടുചിറകിന്റെയും കട
പക്ഷദ്വയം
  • കൃഷ്ണപക്ഷം (മുന്നിരുട്ടുള്ളതു്), ശുക്ലപക്ഷം (മുൻ നിലാവുള്ളതു്)
  • കൃഷ്ണപക്ഷം പിതൃക്കൾക്കു പകലും, ശുക്ലപക്ഷം രാത്രിയുമാണു്.
  • രണ്ടു ചിറകുകൾ
പക്ഷദ്വാരം
  • സാധാരണ രണ്ടു കീറു വാതിലുള്ള ദ്വാരം
  • ഇരുഭാഗങ്ങളിലുമുള്ള വാതിൽ
  • ചിറകുപോലെയുള്ള (ഇരട്ടയായ) ദ്വാരം (വാതിൽ) എന്നർത്ഥം.
  • പിൻപുറത്തേ വാതിൽ
പക്ഷധരൻ
  • ചന്ദ്രൻ
പക്ഷധരം
  • പക്ഷി
പക്ഷപാതം
  • ഒത്താശ
  • ഒരാളോടു ചേരുക
  • ആഗ്രഹം
  • സ്നേഹം
  • ഇഷ്ടം
പക്ഷപാതി
  • ഒത്താശക്കാരൻ
പക്ഷപാലി
  • രഹസ്യവാതിൽ
പക്ഷപുടം
  • ചിറകുമൂടി
  • ചിറകു്
പക്ഷഭാഗം
  • രണ്ടു വശവും
  • ആനയുടെ പാർശ്വഭാഗം
  • പുറത്തു കയറുന്നവരെ ഇതുകൊണ്ടു സ്വീകരിക്കുന്നതിനാൽ ഈ പേരുണ്ടായി.
പക്ഷഭുക്തി
  • സൂര്യൻ ഒരു പക്ഷം (15 ദിവസം) കൊണ്ടു സഞ്ചരിച്ച മാർഗ്ഗം
പക്ഷഭേദം
  • വ്യത്യാസം; ഒത്താശ
പക്ഷം
  • പ്രതിപദം തുടങ്ങി വാവുവരെയുള്ള 15 ദിവസം
  • ദേവന്മാരാൽ അല്ലെംകിൽ പിതൃക്കളാൽ പരിഹരിക്കപ്പെടുന്നതു്. ഒരു മാസം ഗമിക്കണമെങ്കിൽ അതിനു രണ്ടു പക്ഷമുണ്ടായിരിക്കും. അതുകൊണ്ടു പക്ഷം (ചിറകു) പോലെയുള്ളതു് എന്നു താൽപര്യം. ‘പഞ്ചദശതേ അഹോരാത്രാഃ’ = ആ അഹൊരാത്രങ്ങൾ 15 കൂടിയ കാലം ‘പക്ഷം’ ‘പക്ഷൗ പൂർവാപരൗശുക്ലകൃഷ്ണൗ; പക്ഷങ്ങൾ’ ‘പൂർവ്വാപരങ്ങൾ = പൂർവ്വവും അപരവും’ പൂർവം = ആദ്യത്തേതു്. അപരം = ഒടുക്ക ത്തേതു്. ശുക്ലകൃഷ്ണങ്ങൾ–ശുക്ലവും കൃഷ്ണവും. ശുക്ലം = വെളുത്തതു്. കൃഷ്ണം = കറുത്തതു്. പക്ഷങ്ങൾ രണ്ടു കൂടിയ കാലം–മാസം.
  • അമ്പിന്റെ തൂവൽ, അമ്പിനു് വേഗമുണ്ടാവാനായി അതിന്റെ കടയ്ക്കൽ ചേർത്തുകെട്ടുന്ന തൂവൽ
  • ചിറകു്
  • എപ്പോഴും വിടാതെ സ്വീകരിക്കപ്പെട്ടതു് എന്നർത്ഥം.
  • ചേർച്ച
  • ഭാഗം, വശം
  • ഇഷ്ടം
  • കൂട്ടു്
  • ദയ
  • സ്നേഹം
  • കൂറു്, കൂട്ടിച്ചേർക്കപ്പെട്ടതു്, കൂട്ടം
  • ഭുജം, തോൾ
  • സേനയുടെ പാർശ്വഭാഗം
  • എന്തിന്റെ എങ്കിലും പാതി
  • പക്ഷി
  • സ്ഥിതി, മാതിരി
  • ശരീരം
  • ശരീരത്തിലെ അവയവം
  • രാജാവിന്റെ ആന
  • സൈന്യം
  • രണ്ടു് എന്ന അക്കം
  • ചുവരു്
  • പ്രതിബന്ധം
  • വിരോധം, എതിരു്
  • പ്രത്യുത്തരം
  • അതിർത്തി
  • അയൽ
  • ഭവനം
  • അഭിപ്രായം
പക്ഷമൂലം
  • രണ്ടു ചിറകിന്റേയും കട
  • പക്ഷത്തിന്റെ (ചിറകിന്റെ) മൂലം എന്നർത്ഥം
പക്ഷവാതം
  • ശരീരത്തിന്റെ ഒരു വശം മുഴുവൻ തളർന്നുപോകുന്ന ഒരുമതിരി വാതരോഗം
പക്ഷവാദം
  • ഒത്താശ പറക
  • ഒരു ഭാഗത്തേക്കു വേണ്ടി പറയുന്നതു്
പക്ഷവാദി
  • പക്ഷം പിടിച്ചു പറയുന്നവൻ
പക്ഷവാഹനൻ
  • പക്ഷി
പക്ഷസ്സു്
  • ചിറകു്
  • വണ്ടിയുടെ പാർശ്വഭാഗം
  • (പക്ഷം എന്നതിന്റെ ഒരു പാഠമാണു്).
  • ‘പക്ഷസീചസ്മൃതൗ പക്ഷൗ’
    — ശുഭാങ്കൻ
    .
പക്ഷസുന്ദരം
  • പാച്ചോറ്റി
പക്ഷാഘാതം
  • പക്ഷവാതം എന്ന രോഗം
പക്ഷാന്തം
  • വാവു്
  • ശുക്ലകൃഷ്ണപക്ഷങ്ങളുടെ അവസാനം എന്നർത്ഥം.
പക്ഷാന്തരം
  • മറ്റൊരു പ്രകാരം
  • മറ്റെപ്പക്ഷം
  • മറ്റൊരു് അഭിപ്രായം
  • എതിരഭിപ്രായം
പക്ഷാഭാസം
  • വഞ്ചനയുള്ള തർക്കം
  • കള്ള അന്യായം
പക്ഷാലു
  • പക്ഷി
പക്ഷി
  • പക്ഷമുള്ളതു്, പറന്നു സഞ്ചരിക്കുന്ന ജന്തു
  • ശരം
  • അമ്പു്
  • ശിവൻ
  • പക്ഷികളെ കൊല്ലുന്നവന്റെ പേർ–ജീവാന്തകൻ, ശാകുനികൻ.
  • പര്യായപദങ്ങൾ:
    • ഖഗം
    • വിഹംഗം
    • വിഹംഗമം
    • വിഹായസ്സ്
    • ശകുന്തി
    • പക്ഷി
    • ശകുനി
    • ശകുന്തം
    • ശകുനം
    • ദ്വിജം
    • പതത്രീ
    • പത്രീ
    • പതഗം
    • പതത്തു്
    • പത്രരഥം
    • അണ്ഡജം
    • നഗൗകസ്സ്
    • വാജീ
    • വികിരം
    • വിഃ
    • വിഷ്കിരം
    • പതത്രി
    • നീഡോത്ഭവം
    • ഗുരുത്മത്തു്
    • പിത്സത്തു്
    • നഭസംഗമം–ഈ 27-ഉം പക്ഷിയുടെ സാമാന്യമായ പേർ.
പക്ഷിക്കൂടു്
  • പക്ഷിയെ ഇടുന്ന കൂടു്
പക്ഷിണി
  • പെടപ്പക്ഷി, പെൺപക്ഷി
  • ഒരു രാവും രണ്ടു പകലും‌ കൂടിയതു്
  • വരാൻ പോകുന്നതായും നടക്കുന്നതായുമുള്ള പകലുകൾ ചിറകുകളെപ്പോലെ ഇരിന്നിരിക്കുന്നതിനാൽ ഈ പേർ വന്നു. (ഉദിച്ചാൽ പിറ്റേന്നാൾ അസ്തമിക്കുന്നതുവരെയുള്ള കാലമത്രേ പക്ഷിണി). പക്ഷിണി എന്നാൽ രണ്ടു പകലും ഒരു രാത്രിയും കൂടിയ ഒന്നര ദിവസം 9൦-നാഴിക എന്നർത്ഥം. പക്ഷിണി എന്നതു ‘രണ്ടു ദിവസം’ ആണെന്നും അഭിപ്രായം കാണുന്നു.
  • അമ്പു്
പക്ഷിദോഷം
  • പക്ഷിക്കുറ്റം
  • കുട്ടികൾക്കുണ്ടാകുന്ന ഒരു സുഖക്കേടു്
പക്ഷിപതി
  • സമ്പാതി
  • ഗരുഡൻ
പക്ഷിപുംഗവൻ
  • ജഡായു
  • ഗരുഡൻ
പക്ഷിപ്രവരൻ
  • ഗരുഡൻ
  • പക്ഷിശ്രേഷ്ഠൻ
പക്ഷിബാധ
  • കൊച്ചു പൈതങ്ങൾക്കുണ്ടാകുന്ന ഒരു ദീനം
പക്ഷിമല്ലം
  • പിതാരിപ്പുള്ളു്
പക്ഷിമുനി
  • ചെമ്പോത്തു്
പക്ഷിരാജൻ, പക്ഷിരാജാവു്
  • ഗരുഡൻ
പക്ഷിലൻ
  • വാത്സ്യായനൻ
പക്ഷിവേട്ട
  • പക്ഷികളെ പിടിക്ക
പക്ഷിശാല
  • പക്ഷികളെ ഇട്ടു സൂക്ഷിക്കുന്ന കെട്ടിടം
പക്ഷിസിംഹൻ
  • ഗരുഡൻ
പക്ഷിസ്വാമി
  • ഗരുഡൻ
പക്ഷീന്ദ്രൻ
  • ഗരുഡൻ
പക്ഷീയ
  • (പദാന്ത്യത്തിൽ) വശത്തുള്ള
  • കക്ഷിയിൽപ്പെട്ട
പക്ഷേ
  • സംശയത്തെ സൂചിപ്പിക്കുന്ന ഒരു വാക്കു്
  • അല്ലെങ്കിൽ
പക്ഷ്മകോപം, പക്ഷ്മപ്രകോപം
  • കൺപോളയിലേ രോമം അകത്തോട്ടു തിരിക്കുമ്പോൾ ഉണ്ടാകുന്ന ഉറുത്തൽ, ഒരു നേത്രരോഗം
  • അക്ഷിരോമങ്ങൾ വായു പ്രചലിതങ്ങളായി കണ്ണിന്റെ ഉള്ളിൽ വീണിട്ടു് പിന്നെയും പിന്നെയും കണ്ണിനെ ഉരക്കും. അതുമൂലം ശുക്ലമണ്ഡലത്തിംകലും കൃഷ്ണമണ്ഡലത്തിങ്കലും നീരുണ്ടാകും.
  • രോമം വളഞ്ഞു കണ്ണിൽ കുത്തുക
  • പോള അന്തർമ്മുഖമായിട്ടു വളയുക
പക്ഷ്മശാതം
  • ഒരു നേത്രരോഗം
  • അക്ഷിരോമങ്ങളുടെ അധോഭാഗത്തിലിരിക്കുന്ന രോമങ്ങളെ പൊഴിക്കും. ചൊറിവും ചൂടും ഉണ്ടാക്കും.
പക്ഷ്മള
  • വിശേഷണം:
  • ഉറപ്പും നീളവും (ഭംഗിയും) കൂടിയ കൺപീലികൾ ഉള്ള
പക്ഷ്മം
  • കണ്ണിന്റെ പോളകളിന്മേലുള്ള രോമം
  • പൂവിന്റെ അല്ലി
  • നൂലിന്റെ തുമ്പു്, ഏറ്റവും ചെറുതായ നൂൽ മുതലായതിന്റെ അംശം
  • ‘പക്ഷ്മസൂത്രാദിസൂക്ഷ്മാംശേ
    കിഞ്ജല്ക്കേ നേത്രലോമനി’
    — വിശ്വം
  • താമരയല്ലി
  • ചിറകു്
പക്ഷ്യൻ
  • പക്ഷക്കാരൻ
  • പക്ഷം ചേർന്നവൻ.
  • പിന്തുടരുന്നവൻ
  • സ്നേഹിതൻ
  • ഇഷ്ടൻ
പക്ഷ്യമാണ
  • വിശേഷണം:
  • വശംചേർന്ന
  • കക്ഷിപിടിച്ച
പങ്കക്രീഡം
  • പന്നി
പങ്കച്ഛിത്തു്
  • തേറ്റാമ്പരൽ വൃക്ഷം
  • ഇതിന്റെ കായ് ജലം തെളിയുന്നതിനു നന്നു്.
പങ്കജനാഭൻ
  • വിഷ്ണു
  • പങ്കജം (താമരപ്പൂവു്) നാഭിയിൽ (പൊക്കിളിൽ) ഉള്ളവൻ എന്നർത്ഥം.
പങ്കജന്മാ
  • വണ്ടാരം കോഴി
പങ്കജബന്ധു, പങ്കജബാന്ധവൻ
  • സൂര്യൻ
  • താമരയ്ക്കു ബന്ധുവായിരിക്കുന്നവൻ എന്നർത്ഥം. പകലാണു് താമര വിടിരുന്നതു്; അതുകൊണ്ടു ഈ പേരുണ്ടായി.
പങ്കജബാണൻ
  • കാമദേവൻ
പങ്കജമകൾ
  • ലക്ഷ്മിദേവി
പങ്ക(ജ)മുഷ്ടികാ
  • ചോനകപ്പുല്ലു്
പങ്കജയോനി
  • ബ്രഹ്മാവു്
  • താമര ഉത്ഭവസ്ഥാനമായവൻ എന്നർത്ഥം.
പങ്കജശരൻ
  • കാമദേവൻ
പങ്കജസഖി
  • സൂര്യൻ
പങ്കജസംഭവൻ
  • ബ്രഹ്മാവു്
പങ്കജാക്ഷ
  • വിശേഷണം:
  • താമരപ്പൂപോലെ കണ്ണുള്ള
പങ്കജാക്ഷൻ
  • വിഷ്ണു
  • താമരപ്പൂപോലെ കണ്ണുള്ളവൻ
  • (സ്ത്രീ:പങ്കജാക്ഷി.)
പങ്കജിനി
  • താമരപ്പൊയ്ക
  • താമരക്കൂട്ടം
പങ്കജോത്ഭവൻ
  • ബ്രഹ്മാവു്
പങ്കജം
  • താമര
  • പങ്കത്തിൽ (ചളിയിൽ) ഉണ്ടാകുന്നതു് എന്നർത്ഥം.
പങ്കണം
  • പക്കണം
  • കാട്ടാളപ്പുര
പങ്കപ്പാടു്
  • ദേഹദുഃഖം
  • ഉപദ്രവം
  • അപമാനം
പങ്കപ്രക്ഷാളനന്യായം
  • ഒരുവക ന്യായം
  • ‘പ്രക്ഷാളനാർദ്ധിപങ്കസ്യദൂരാദസ്പർശനം വരം’
  • ‘ചളിയാക്കീട്ടുകഴുകിക്കളവാൻ പുറപ്പെടുന്നതിനേക്കാൾ നല്ലതു് ആദ്യംതന്നെ ചളിയാക്കാതിരിക്കുന്നതാണു്. സന്ദർഭം സ്പഷ്ടം’.
പങ്കം
  • ചളി
  • വിസ്താരത്തെ പ്രാപിക്കുന്നതു് എന്നർത്ഥം.
  • പാപം
  • ദുഃഖത്തെ വെളിവാക്കുന്നതു് (വർദ്ധിപ്പിക്കുന്നതു) എന്നർത്ഥം. സംസർഗ്ഗംകൊണ്ടു വിസ്താരത്തെ പ്രാപിക്കുന്നതു് എന്നുമാവാം.
  • ‘പങ്കംപൊക്കുന്ന കാളിന്ദിയിൽ മുഴുകിമുദാ’
    — ദക്ഷയാഗം കഥകളി
    .
  • അപമാനം, കുറച്ചൽ
  • ചെളിക്കുഴി, ഈറൻനിലം
  • തൈലം, കുഴമ്പു്
  • അഴുക്കു്
പങ്കമണ്ഡൂകം
  • ഞമഞ്ഞു്
പങ്കരുഹം
  • താമര
പങ്കവാസം
  • ഞണ്ടു്
പങ്കശുക്തി
  • കക്കാ
പങ്കശൂ(സൂ)രണം
  • താമരക്കിഴങ്ങു്
പങ്കാ
  • മുകളിൽ കെട്ടിത്തൂക്കത്തക്കതും വീശി കാറ്റുവരുത്തുവാൻ ഉപകരിക്കുന്നതുമായ യന്ത്രം
  • (ഹിന്ദുസ്ഥാനിഭാഷ).
പങ്കാൻ
  • തുഴ
പങ്കായം
  • തുഴ
പങ്കാരം
  • കരിംപായൽ
  • ചിറ, അണ, മട
  • കോണിപ്പടി
പങ്കിടൽ
  • ഓഹരിവെക്ക
പങ്കില
  • വിശേഷണം:
  • ചളിയുള്ള
പങ്കിലീകൃത
  • വിശേഷണം:
  • ചെളിയുള്ളതാക്കപ്പെട്ട
പങ്കിലം
  • ചെളിമയമായ പ്രദേശം
  • തോണി
  • അരച്ചുതേച്ചതു്
  • ‘കൊങ്കയിൽ നളദപങ്കിലം’
    — അഭിജ്ഞാനശാകുന്തളം
    .
പങ്കു്
  • ഓഹരി
പങ്കുവീതം
  • ഓരോ ഓഹരി
പങ്കേജം
  • താമര
പങ്കേരുഹം
  • താമര. ചളിയിൽ മുളച്ചു പൊങ്ങുന്നതു് എന്നർത്ഥം
  • വണ്ടാരംകോഴി
പംക്തി
  • വരി, സമൂഹം
  • പത്തക്ഷരംവീതം നാലുവരിയുള്ള ശ്ലോകം
  • കൂട്ടം
  • പത്തു്
  • ഇടതൂർമ്മയില്ലാത്ത മരക്കൂട്ടം, വൃക്ഷം മുതലായവയെ വ്യക്തമാക്കിച്ചെയ്യുന്നതു് എന്നർത്ഥം
  • (പംക്തീ എന്നുമാവാം).
  • ഉക്തമുതൽക്കു പത്താമത്തേതായ ഛന്ദസ്സു്
പംക്തികണ്ഠകം
  • വലിയ കടലാടി
പംക്തികണ്ഠൻ
  • രാവണൻ
പംക്തികന്ദം
  • മാലക്കിഴങ്ങു്
പംക്തികാ
  • വരി
പംക്തിഗ്രീവൻ
  • രാവണൻ
പംക്തിചരം
  • അന്നിൽപക്ഷി
പംക്തിബീജകം
  • ചെറുകൊന്ന
പംക്തിബീ(വീ)ജം
  • വെൾവേലം
പംക്തിമുഖൻ
  • പത്തു മുഖമുള്ളവൻ
  • രാവണൻ
പംക്തിരഥൻ
  • ദശരഥൻ
  • പത്തു ദിക്കിലും രഥത്തിൽ സഞ്ചരിക്കാവുന്നവൻ എന്നർഥം.
പംക്തിരഥാത്മജൻ
  • ശ്രീരാമൻ
പംക്തിസ്യന്ദനൻ
  • ദശരഥൻ
പംഖാ
  • പങ്കാ
  • വീശുന്നതിനായി തൂക്കിക്കെട്ടീട്ടുള്ള തൂക്കു വീശറി
പംഗു
  • വിശേഷണം:
  • രണ്ടു കാലിനും മുടന്തുള്ള
പംഗു
  • മുടന്തൻ. ഇരുകാൽ മുടവൻ
  • ശനി
  • മുടന്തുള്ളതുകൊണ്ടു് ഈ പേർ വന്നു.
  • മുഴങ്കാലില്ലാത്തവൻ
  • കഷ്ടമേ എന്നു ജനങ്ങളാൽ പറയപ്പെടുന്നവൻ. ആകകൊണ്ടു് ഈ പേർ വന്നു.
പംഗുഗ്രാഹം
  • മുതല
  • ചീങ്കണ്ണി
  • മകരമത്സ്യം
പംഗുലം
  • വെള്ളിപോലെ വെളുപ്പുള്ള കുതിര
പച
  • വിശേഷണം:
  • പചിക്കുന്ന
  • വേവിക്കുന്ന
പചകൻ
  • പാകം ചെയ്യുന്നവൻ
  • വെയ്പുകാരൻ
പചന
  • വിശേഷണം:
  • പാകം ചെയ്യുന്ന
  • വേവിക്കുന്ന
പചനൻ
  • അഗ്നി, തീ
  • കൊടുവേലി
പചനം
  • പാകം
പചപചൻ
  • ശിവൻ
പചം
  • പാകംചെയ്ക
പചംപച
  • ഒരങ്ങാടിമരുന്നു്
  • മരമഞ്ഞൾ
  • രോഗങ്ങൾക്കു പാകം വരുത്തുന്നതു് എന്നർത്ഥം.
പചാ
  • പാകം ചെയ്യുക (വെക്കുക)
  • പചിക്കുക എന്നർത്ഥം.
പചി
  • അഗ്നി
  • പാകമാക്കൽ
  • അമ്ലജനകം (പ്രാണവായു)
പചിക്കുന്നു
  • പാകം ചെയ്യുന്നു
  • (കാരണക്രിയ:പചിപ്പിക്കുന്നു.)
പചു
  • വിശേഷണം:
  • ഇളയ
  • പുതിയ
  • പശയുള്ള
പചേളിമ
  • വിശേഷണം:
  • തനിയെ പഴുക്കാറായ
  • തിരളാറായ
പചേളിമൻ
  • സൂര്യൻ
  • അഗ്നി
പചേളുകൻ
  • വെയ്പ്പുകാരൻ
പച്ച
  • വിശേഷണം:
  • പഴുക്കാത്ത
  • ഇളയ
  • പുതിയ
  • വേവിക്കാത്ത
  • പച്ചനിറമുള്ള
പച്ച
  • പച്ചനിറം
  • മരതകക്കല്ലു്
  • ഒരുമാതിരി തുളസി
  • ജീവൻ, ചൊടി
  • സ്വത്തു്
  • പര്യായപദങ്ങൾ:
    • പലാശം
    • ഹരിതം
    • ഹരിത്തു്.
പച്ചകുത്തു്
  • ദേഹത്തു തൊലിക്കുള്ളിൽ പച്ചനിറം കുത്തിവെക്കുന്നതു്
  • സ്ത്രീകളുടെ സ്തനകപൊലാദികളിൽ കസ്തൂരി കുംകുമാദികളെകൊണ്ടു വിലാസാർത്ഥം മകരികാദ്യാകാരമായി എഴുതപ്പെടുന്ന പത്തിക്കീറ്റിന്റെ പേർ
  • പര്യായപദങ്ങൾ:
    • പത്രലേഖ
    • പത്രാംഗുലി.
പച്ചക്കർപ്പൂരം
  • ഒരങ്ങാടിമരുന്നു്
  • വിലകൂടിയ ശുദ്ധമായകർപ്പൂരമാണു്. ഇതിന്റെനിറം തൂവെള്ളയാകുന്നു.
പച്ചക്കലം
  • ചുടാത്തകലം
പച്ചക്കല്ലു്
  • മരതകക്കല്ലു്
പച്ചക്കാ(യു്)
  • പഴുക്കാത്തകായു് (ശലാടു എന്നു സംസ്കൃതം).
പച്ചച്ചായം
  • പച്ചനിറമുള്ള ചായം
പച്ചച്ചിരിചിരിക്കുന്നു
  • വിഡ്ഢിയാകുന്നു
  • (ശൈലി.)
പച്ചച്ചേമ്പു
  • കറയില്ലാത്ത ചേമ്പു്
പച്ചടി
  • ഒരുകറി
പച്ചനാഭി
  • വിഷമുള്ള ഒരു വേർ
പച്ചനിറം
  • വിശേഷണം:
  • മരതക നിറമുള്ള
പച്ചനിറം
  • മരതകനിറം
പച്ചപിടിക്കുന്നു
  • ക്ഷീണാവസ്ഥവിട്ടു് ശരീരം ക്രമേണ നന്നായി വരുന്നു
പച്ചപ്പട്ടു്
  • പച്ചനിറമുള്ളപട്ടു്
പച്ചപ്പയർ
  • ചെറുപയർ
പച്ചപ്പരമാർത്ഥി
  • അധികംനേരുകാരൻ
  • ഭോഷൻ
  • ആരുപറയുന്നതും വിശ്വസിക്കത്തക്കവണ്ണം സാധുശീലൻ, ചതിഅറിയാത്തവൻ
പച്ചപ്പല്ലൻ
  • വെറ്റിലമുറുക്കി പല്ലു ചെമപ്പിക്കാത്തവൻ
പച്ചപ്പാൽ
  • കാച്ചാത്തപാൽ
പച്ചപ്പിള്ള
  • കൈക്കുഞ്ഞു്
പച്ചപ്പുല്ലു്
  • ഉണങ്ങാത്തപുല്ലു്
  • ഇളമ്പുല്ലു്
പച്ചപ്പുഴു
  • മെരുകിൻപുഴു
  • വാതം, കഫം, കുഷ്ഠം, ചൊറി, ജ്വരം, വിഷം, വ്രണം, ശിരോരോഗം മുതലായവയ്ക്കുനന്നു്. മുടിയെ നന്നാക്കും. കണ്ണിനു ഹിതം. ഛർദ്ദിയെ ഉണ്ടാക്കും] (സംസ്കൃതം: ജവാദി.ഇംഗ്ലീഷ്: Civet സിവെറ്റു്.)
പച്ചപ്പെടുമാറു്
  • പച്ചയാകത്തക്കവണ്ണം
  • കൃത്രിമമായിട്ടു്
  • ‘മച്ചകംതന്നിലേ പച്ചപ്പെടുമാറു’
    — കൃഷ്ണഗാഥ
    .
പച്ചപ്പൊട്ടു്
  • നെറ്റിയിൽ പച്ചനിറത്തിൽ തൊടുന്ന തിലകം
പച്ചപ്രാവു്
  • ഒരുവക പക്ഷി
പച്ചമണ്ണു്
  • പുതുമണ്ണു്
  • നനവുള്ള മണ്ണു്
പച്ചമത്സ്യം, പച്ചമീൻ
  • ഉണങ്ങാത്ത മീൻ
പച്ചമാങ്ങ
  • പഴുക്കാത്ത മാങ്ങ
പച്ചമാംസം
  • വേവിക്കാത്ത ഇറച്ചി
പച്ച (രാമതുളസി)
  • തിരുനീറ്റുപ്പച്ച
  • വാതരോഗം, ഗ്രഹപീഡ, വ്രണം, വിഷം മുതലായവയ്ക്കു നന്നു്.
പച്ചരി
  • ഉണക്കലരി
  • വേവിക്കാത്ത അരി
പച്ചലിക്ക
  • പച്ചയായിത്തീരുക
പച്ചവടം, പച്ചോടം, പച്ചപടം
  • ഒരുമാതിരി കമ്പിളി
  • പുറങ്കുപ്പായം
  • ഇണപ്പുടവ
പച്ചവെള്ളം
  • ചൂടുപിടിപ്പിക്കാത്ത ജലം
പച്ചവെള്ളം ചവച്ചുകുടിക്കുന്നു
  • നിഷ്കളങ്കഹൃദയനായിരിക്കുന്നു
പച്ചശരീരം
  • സ്ത്രീ പ്രസവിച്ചാൽ ഇരുപത്തെട്ടു ദിവസത്തിനു മുമ്പുള്ള ശരീരം
പച്ചളിപ്പാമ്പു്
  • പച്ചിലപ്പാമ്പു്
  • ചിത്രസർപ്പം
  • പര്യായപദങ്ങൾ:
    • മാലുധാനം
    • മാതുലാഹി.
പച്ചിരിമ്പു്
  • പണിയാത്ത ഇരിമ്പു്
പച്ചില
  • സമുദ്രപ്പച്ച
  • പച്ചില കഫവാതരോഗങ്ങൾ, വിഷം, വസ്തിപ്രദേശത്തുള്ള ചൊറി, മുഖരോഗം, നെഞ്ഞുകലിപ്പു്, അരോചകം, അർശസ്സു് മുതലായവക്കു നന്നു്. ഒരു ഗന്ധദ്രവ്യം; ഒരു ഔഷധമാണു്. പണ്യവർഗ്ഗത്തിൽ ചേർന്നതു്. വസ്ത്രപര്യായങ്ങളെല്ലാം ഇതിനു പേരാകുന്നു. [സംസ്കൃതം: പത്രാ.തമിഴ്: പച്ചിലൈ.ഇംഗ്ലീഷ്: Folia Malabathy (ഫോലിയാ മാലാബാഥി).]
പച്ചിലമരം
  • തമാലവൃക്ഷം
  • ഈ വൃക്ഷം ഏറയും യമുനാ, താപീ ഈ നദീതീരങ്ങളിൽ ഉണ്ടാകുന്നു. മൂലം മുതൽ നീലനിറമാകുന്നു. പൂ ചെമന്നിരിക്കും. ഇല ഈട്ടിയുടെ ഇലക്കൊപ്പമാണു്. കഫം, പിത്തം, ചുട്ടുനീറൽ, ചുഴൽച്ച, തണ്ണീർദാഹം, വീക്കം, വിസ്ഫോടം ഇവയ്ക്കു നന്നു്.
  • പര്യായപദങ്ങൾ:
    • താപിഞ്ഛം
    • കാളസ്കന്ധം
    • തമാലം.
പച്ചിലനിറമുള്ളി
  • ഒരുമാതിരി ഉള്ളി
പച്ചിലപ്പാമ്പു്, പച്ചോലപ്പാമ്പു്, പച്ചിളപ്പാമ്പു്
  • പച്ചനിറമുള്ള ഒരുമാതിരി പാമ്പു്
  • (പച്ചളിപ്പാമ്പു് എന്നതു നോക്കുക).
പച്ചിലപ്പെരുമാൾ
  • ഒരു പച്ചമരുന്നു്
പച്ചോടം
  • പുതപ്പു്
  • കുപ്പായം
പച്ചോന്തു്
  • പച്ചനിറമുള്ള ഒരുമാതിരി ജന്തു
പഞ്ച
  • വിശേഷണം:
  • അഞ്ചു്
പഞ്ച
  • കണ്ടം
പഞ്ചക
  • വിശേഷണം:
  • അഞ്ചു്
  • അഞ്ചിനേ സംബന്ധിച്ച, അഞ്ചുകൊണ്ടുണ്ടാക്കിയ
  • നൂറ്റിനു അഞ്ചുവീതം എടുക്കുന്ന
പഞ്ചകന്യകകൾ
  • അഹല്യാ
  • ദ്രൗപതി
  • സീത
  • താരാ
  • മണ്ഡോദരി ഇവർ അഞ്ചും
  • ‘അഹല്യാ ദ്രൗപതി സീതാ
    താരാ മണ്ഡോദരീ തഥാ
    പഞ്ചകന്യാഃ സ്മരേന്നിത്യം
    മഹാപാതകനാശിനീഃ’
പഞ്ചകം
  • യുദ്ധഭൂമി
  • അഞ്ചു സംഖ്യയായുള്ള ഒരുകൂട്ടം
  • യാത്ര അറിയേണ്ടും ക്രമം
  • ‘താരവാരതിഥിലഗ്നസംയുതം
    ധേനുഭക്തമഥ പുത്രവൃത്രജേ
    മൃത്യുവഹ്നിനൃപതസ്കരാമയൈഃ
    പീഡിതോത്ര ഗമനേ ഭവേന്നരഃ’
  • യാത്രസമയത്തേ നക്ഷത്രം, വാരം, തിഥി, ലഗ്നം ഇവയുടെ സംഖ്യകളെ കൂട്ടി ഒമ്പതിൽ ഹരിച്ചുവരുന്ന ശിഷ്ടം 1 = മൃത്യുപഞ്ചകം; 2 = അഗ്നിപഞ്ചകം; 4 = രാജപഞ്ചകം; 6 = ചോരപഞ്ചകം; 8 = രോഗപഞ്ചകം. ശിഷ്ടം 3-5-7-ൻ-ഇവ നിഷ്പഞ്ചകം. ഇതു യാത്രയ്ക്കു് ഉത്തമം. 4. തന്ത്രശാസ്ത്രപ്രകാരം ഒരു ശുദ്ധികലശം. 5. ഇരുപത്തിനാലു കടലാസുകൂടിയ ഒരടുക്കു്. ഇതിനു് പഞ്ചം എന്നും പറയും.
പഞ്ചകരണീ
  • പഞ്ചേന്ദ്രിയം
  • കണ്ണു്, മൂക്കു്, ചെവി, നാക്കു്, ത്വക്കു് (തൊലി) ഇവ 5-ഉം.
പഞ്ചകർമ്മങ്ങൾ
  • അഞ്ചുവിധം ചികിത്സകൾ
  • വമനം, രേചനം, നസ്യം, അനുവാസനം, നിരൂഹം ഇവ അഞ്ചും.
പഞ്ചകർമ്മേന്ദ്രിയങ്ങൾ
  • വാക്കു്
  • പാദം
  • പാണി
  • പായു
  • ഉപസ്ഥം ഇവ 5-ഉം
പഞ്ചകർമ്മേന്ദ്രിയവിഷയങ്ങൾ
  • വചനം
  • ഗമനം
  • ദാനം
  • വിസർഗ്ഗം
  • ആനന്ദം
പഞ്ചകല്യാണം
  • സ്വർണ്ണം
പഞ്ചകീർത്ത്യുപചാരങ്ങൾ
  • നീരാജനം
  • പുഷ്പാഞ്ജലി
  • സർവാർപ്പണം
  • ക്ഷമാപണം
  • ഉദ്വാസനം ഇവ 5-ഉം
പഞ്ചകൃഷ്ടികൾ
  • കൃഷിപ്പണി ചെയ്യുന്ന അഞ്ചു ജാതിക്കാർ
പഞ്ചകോണം
  • അഞ്ചുകോണായി വരച്ച ചക്രം
  • അഞ്ചു പട്ടം
  • അഞ്ചു വശങ്ങളുള്ള ഒരു രൂപം. (ചിത്രമെഴുത്തു).
പഞ്ചകോലം, പഞ്ചകോലകം
  • തിപ്പലി
  • തിപ്പലിമൂലം
  • ചെവിയം
  • കൊടുവേലി
  • ചുക്കു് ഇവ 5-ം
  • ‘പിപ്പലീ പിപ്പലീമൂലം
    ചവ്യ ചിത്രക നാഗരം
    ഏകത്ര മിശ്രിതൈരേഭിഃ
    പഞ്ചകേലേക മുച്യതേ’
പഞ്ചകോശങ്ങൾ
  • ആത്മാവിനെ ചുറ്റീട്ടുള്ള
  • അന്നമയകോശം
  • (സ്ഥൂലശരീരം)
  • പ്രാണമയകോശം
  • മനോമയകോശം
  • വിജ്ഞാനമയകോശം
  • ആനന്ദമയകോശം ഇവ അഞ്ചും
പഞ്ചഗണദേശങ്ങൾ
  • മോദാപുരം
  • വാമദേവം
  • സുദാമാനം
  • സുസങ്കുലം
  • ഉത്തരഉലൂകം ഇവ 5-ം
പഞ്ചഗവ്യം
  • പശുവിന്റെ പാലും
  • തൈരും
  • നെയ്യും
  • മൂത്രവും
  • ചാണകവും കൂടിയതു്
  • ‘ക്ഷീരം ദധിതഥാചാജ്യം
    മൂത്രംഗോമയമേവച’
പഞ്ചഗീത്യംഗങ്ങൾ
  • കൊട്ടു
  • പാട്ടു
  • നൃത്തം
  • വിദൂഷകഭാഷണം
  • പുരാണവായന ഇവ 5ഉം
പഞ്ചഗുണങ്ങൾ
  • രൂപം
  • രസം
  • ഗന്ധം
  • സ്പർശം
  • ശബ്ദം
  • (ഇവയത്രെ പഞ്ചതന്മാത്രം).
പഞ്ചഗുണീ
  • ഭൂമി
പഞ്ചഗുപ്തം
  • ഒരു ജലജന്തു
  • ആമ
  • നാലുകാലും തലയും ഒളിച്ചുവെച്ചൂ് രക്ഷപ്പെടാൻ കഴിയുന്നതുകൊണ്ടു് ഈ പേരുണ്ടായി.
പഞ്ചഗുപ്തിരസാ
  • ചോനകപ്പുല്ലു്
പഞ്ചഗോചരങ്ങൾ
  • ശബ്ദം
  • സ്പർശം
  • രൂപം
  • രസം
  • ഗന്ധം ഇവ 5-ഉം
പഞ്ചചാമരം
  • രാമായണം 24-വൃത്തത്തിലേ 7-ം വൃത്തം
  • ഒരു വൃത്തം
  • ‘ലഘുർഗ്ഗുരുർന്നിരന്തരം യദാസ പഞ്ചചാമരഃ’
    — വൃത്തരത്നാകരം
    .
പഞ്ചചൂഡാ
  • രംഭാ
പഞ്ചജനങ്ങൾ
  • ദേവകൾ, മനുഷ്യർ, ഗന്ധർവ്വർ, നാഗങ്ങൾ, പിതൃക്കൾ ഈ 5-ഉം
  • ബ്രാഹ്മണർ, ക്ഷത്രിയർ, വൈശ്യർ, ശൂദ്രർ, നിഷാദർ ഈ അഞ്ചും
  • പഞ്ചജനാഃ–പഞ്ചഭൂതങ്ങളിൽ നിന്നു ജനിക്കുന്നവർ, പിതാവിന്റെ സ്ഥാനത്തു അഞ്ചു ജനങ്ങൾ ഉള്ളവർ ഇങ്ങിനെ അർത്ഥം. ജനിപ്പിച്ചവനും, ഉപനയിച്ചവനും, വിദ്യ പഠിപ്പിച്ചവനും, ചോറു തന്നു വളർത്തിയവനും, അത്യാപത്തിൽ നിന്നു രക്ഷിച്ചവനും (ഇവർ അഞ്ചും) പിതാക്കന്മാർ ആകുന്നു.
  • “ജനിതാ ചോപനേതാച
    യഞ്ചവിദ്യാം പ്രയച്ഛതി,
    അന്നദാതാ ഭയത്രാതാ
    പഞ്ചൈതേപിതരഃ സ്മൃതാഃ”
  • മാതാവായിട്ടും ഒരുവന്നു അഞ്ചുപേരുണ്ട്. ഗുരുവിന്റെ ഭാര്യ, രാജാവിന്റെ ഭാര്യ, ജ്യേഷ്ഠഭ്രാതാവിന്റെ ഭാര്യ, തന്റെ ഭാര്യയുടെ അമ്മ, തന്റെ പെറ്റമ്മ ഇവരാകുന്നു. ആദ്യത്തെ അഞ്ചുപേരെയും അച്ഛനെപ്പോലെയും പിന്നത്തെ അഞ്ചുപേരെയും അമ്മയെപ്പോലെയും വിചാരിക്കേണ്ടതാണ്.
പഞ്ചജനൻ
  • മനുഷ്യജാതിയിലുള്ള പുരുഷൻ
  • മനുഷ്യൻ
  • ആത്മാവ്
  • ഒരു ശംഖിന്റെ രൂപത്തിൽ സമുദ്രത്തിൽ വസിച്ചിരുന്ന ഒരു അസുരൻ
  • കൃഷ്ണന്റെ ഗുരുവായ സാന്ദീപിനി മഹർഷിയുടെ മകനെ പിടിക്കയാൽ കൃഷ്ണൻ കൊന്നു. ഈ അസുരന്റെ അസ്ഥി കൊണ്ടാണ് പാഞ്ചജന്യം എന്ന ശംഖം ഉണ്ടായിട്ടുള്ളത്.
പഞ്ചജനി
  • ഋഷഭപുത്രനായ ഭരതന്റെ പത്നി
പഞ്ചജനീനൻ
  • നടൻ
  • വിദൂഷകൻ
പഞ്ചജ്ഞാനേന്ദ്രിയങ്ങൾ
  • കണ്ണ്
  • മൂക്ക്
  • ചെവി
  • നാവ്
  • തൊലി (ഇവയത്രേ ബോധേന്ദ്രിയങ്ങൾ.)
പഞ്ചജ്ഞാനേന്ദ്രിയവിഷയങ്ങൾ
  • ശബ്ദം
  • സ്പർശം
  • രൂപം
  • രസം
  • ഗന്ധം
പഞ്ചത, പഞ്ചത്വം
  • മരണം
  • അഞ്ചിന്റെ ഭാവം
  • ‘പഞ്ചതയോടു ചേർത്തു ക്രമത്താലെ’
    — ഭാഗവതം 24 വൃത്തം
    ‘പഞ്ചത്വം തനുരേതുഭൂതനിവഹൈഃ’
    — കദാനുപഞ്ചകം
  • പഞ്ചഭൂതങ്ങൾ അഞ്ചും ചേർന്നു ശരീരം ഉണ്ടാകുന്നു. ശരീരം നശിക്കുമ്പോൾ അതിലുള്ള അഞ്ചു ഭൂതങ്ങളും‌ വേറിട്ട് അതാതു മഹാഭൂതങ്ങളിൽ തന്നെ ലയിക്കുന്നു.
പഞ്ചതത്വങ്ങൾ
  • പൃഥിവി, അപ്പ്, തേജസ്സ്, വായു, ആകാശം ഇവ 5-ഉം
  • പഞ്ചമകാരങ്ങൾ
  • താന്ത്രികത്തിൽ തത്വന്യാസത്തിൽ ഒന്ന്
പഞ്ചതന്ത്രം
  • വിഷ്ണുശർമ്മാവുണ്ടാക്കിയ ഒരു കഥാപുസ്തകം
  • (മിക്ക ഭാഷകളിലും തർജ്ജമ ചെയ്തിട്ടുണ്ട്.)
പഞ്ചതന്മാത്രം
  • ശബ്ദം
  • രൂപം
  • സ്പർശം
  • രസം
  • ഗന്ധം ഇവ 5-ഉം
പഞ്ചതപസ്സ്
  • ഗ്രീഷ്മകാലത്തു പഞ്ചാഗ്നിമദ്ധ്യേ തപസ്സുചെയ്യുന്ന ഒരു ഋഷി
  • വേനലിൽ പഞ്ചാഗ്നിമദ്ധ്യത്തിൽ തപസ്സുചെയ്യുന്നവൻ
പഞ്ചതീർത്ഥങ്ങൾ
  • അഗസ്ത്യതീർത്ഥം
  • സൗഭദ്രം
  • പൗലോമം
  • കാരന്ധമം
  • ഭാരദ്വാജം ഇവ 5-ഉം
  • ‘അഗസ്ത്യതീർത്ഥം സൗഭദ്രം
    പൗലോമഞ്ചസുപാവനം
    കാരന്ധമം പ്രസന്നഞ്ച
    ഹയമേധഫലഞ്ചതൽ
    ഭാരദ്വാജസ്യതീർത്ഥംതു
    പാപപ്രശമനം മഹൽ
    ഏതാനിപഞ്ചതീർത്ഥാനി
    ദദർശപുരുഷോത്തമഃ’
    — ഭാരതം മൂലം
പഞ്ചഥം
  • കാക്ക
  • കുയിൽ
പഞ്ചദശ
  • വിശേഷണം:
  • പതിനഞ്ചു്
പഞ്ചദശി
  • വെളുത്തവാവു്
  • കറുത്തവാവു്
  • ചതുർദ്ദശി, അഷ്ടമി, അമാവാസ്യ, പൂർണ്ണിമ, രവിസംക്രമി ഇങ്ങിനെയും കാണുന്നു.
പഞ്ചദിവാസന്ധികൾ
  • പ്രാതഃകാലം
  • സംഗവം
  • മദ്ധ്യാഹ്നം. അപരാഹ്നം
  • സായാഹ്നം
  • (പകലിന്റെ 5 ഘട്ടങ്ങളാകുന്നു.)
പഞ്ചദേവതകൾ
  • പഞ്ചദൈവതങ്ങൾ
പഞ്ചദൈവതങ്ങൾ
  • ആദിത്യൻ
  • ഗണനാഥൻ
  • ദേവി
  • രുദ്രൻ
  • കേശവൻ
  • ഈ 5-ഉം
  • ‘ആദിത്യംഗണനാഥംച
    ദേവീം രുദ്രാച കേശവം
    പഞ്ചദൈവതമിത്യുക്തം
    സർവകർമ്മസുപൂജയേൽ’
പഞ്ചദ്രാവിഡം
  • തമിൾ
  • തെലുങ്കു്
  • കർണ്ണാടകം
  • തുളു
  • മലയാളം
  • ഇവ 5-ഉം
പഞ്ചദ്വയാസ്യൻ
  • രാവണൻ
പഞ്ചധാ
  • അഞ്ചുപ്രകാരം
പഞ്ചനഖം
  • കടുവാ
  • ആന
  • ആമ
  • ഉടുമ്പു്
  • മുയൽ
  • സിംഹം
  • അഞ്ചുനഖമുള്ള ഏതു ജന്തുവും
  • ‘പഞ്ചപഞ്ചനഖാഭക്ഷ്യാഃ’
പഞ്ചനഖീ
  • ഉടുമ്പു്
പഞ്ചനദം
  • ഇപ്പോഴത്തെ ‘പഞ്ചാബ്’ ദേശം
പഞ്ചനിംബം
  • വേപ്പിന്റെ സമൂലം
പഞ്ചനീരാജനം
  • വിളക്കു്
  • താമര
  • വസ്ത്രം; മാങ്ങ
  • വെറ്റില ഇവ 5-ം
  • ദേവന്മാർക്കുംമറ്റും ഉഴിച്ചിലിനുപയോഗം.
പഞ്ചപകാരം
  • (മദ്യപാനം സംബന്ധിച്ചവ) പകലരുതു്
  • പലരരുതു്
  • പറയരുതു്
  • പാലരുതു്
  • പഴമരുതു് ഇവ 5-ഉം
പഞ്ചപക്ഷി
  • അഞ്ചു പക്ഷികൾ
  • പെരിമ്പുൾ, ചെമ്പോത്തു്, കാക്ക, പൂങ്കോഴി, മയിൽ ഇവ അഞ്ചും‌.
പഞ്ചപക്ഷിപ്രയോഗം
  • ശകുനനോട്ടം
  • ലക്ഷണനോട്ടം
പഞ്ചപത്രം
  • പറയൻ കിഴങ്ങു്
പഞ്ചപർവങ്ങൾ
  • അഞ്ചു പർവങ്ങൾ
  • ‘ചതുർദ്ദശ്യഷ്ടമീചൈവ
    അമാവാസ്യാചപൂർണ്ണിമാ
    പർവാണ്യേതാനിരാജേന്ദ്ര
    രവിസംക്രാന്തിരേവച’
പഞ്ചപാണ്ഡവന്മാർ
  • പാണ്ഡുവിന്റെ പുത്രന്മാരായ ധർമ്മപുത്രൻ
  • ഭീമൻ
  • അർജ്ജുനൻ
  • നകുലൻ
  • സഹദേവൻ ഇവർ അഞ്ചുപേരും
പഞ്ചപാതകം
  • കൊല
  • മോഷണം
  • മദ്യപാനം
  • വ്യഭിചാരം
  • ഭോഷ്കു് (അസദ്വാക്യങ്ങൾ പറക) ഇവ അഞ്ചും
പഞ്ചപാത്രം
  • ശ്രാദ്ധത്തിനു പ്രത്യേകം വേണ്ടുന്ന പാത്രങ്ങൾ അഞ്ചും
  • ഒരു കൊച്ചു ലോഹപാത്രം
പഞ്ചപാപങ്ങൾ
  • (പഞ്ചമഹാപാതകങ്ങൾ നോക്കുക)
പഞ്ചപാപി
  • മഹാദുഷ്ടൻ
പഞ്ചപിതാക്കൾ
  • പിതാവു്
  • പത്നിയുടെ പിതാവു്
  • വിദ്യപഠിപ്പിക്കുന്ന പുരുഷൻ
  • അന്നദാതാവു്
  • ഭയത്രാതാവു് ഇങ്ങിനെ 5
  • അഞ്ചു പിതാക്കന്മാർ (ജനിപ്പിച്ചവൻ, ഉപനയിച്ചവൻ, വിദ്യപഠിപ്പിച്ചവൻ, ചോറുതന്നു വളർത്തിയവൻ, അത്യാപത്തിൽ നിന്നു രക്ഷിച്ചവൻ.)
  • ‘ജനിതാചോപനേതാച
    യശ്ച വിദ്യാംപ്രയച്ഛതി
    അന്നദാതാഭയത്രാതാ
    പഞ്ചൈതേ പിതരഃ സ്മൃതാഃ’
    — മനു
പഞ്ചപുച്ഛം
  • ശരീരത്തിന്റെ അഞ്ചു ഭാഗം
  • 1. രണ്ടു കൈ, വായു്, മൂക്കു്, ഗുഹ്യം ഇവ അടക്കി നില്ക്കുക. 2. മുൻവശത്തു 2-ഉം, പിറകിൽ 1-ഉം, ഇടത്തും വലത്തും 2-ഉം ഉൾപ്പടെ അഞ്ചു സ്ഥാനങ്ങളിലായി സോമന്റെ തുമ്പുകൾ കുത്തിയുടുക്കുക.
പഞ്ചപുച്ഛമടക്കുന്നു
  • വായുംമറ്റും പൊത്തിപ്പിടിച്ചു ബഹുമാനിച്ചൊതുങ്ങി നില്ക്കുന്നു
  • ‘ദൂരവേ പഞ്ചപുച്ഛമടക്കിക്കൊണ്ടുചെന്നിട്ടു’
    — ത്രിപുരദഹനം തുള്ളൽ
    .
പഞ്ചപ്പാട്ടു്
  • പഞ്ഞപ്പാട്ടു്
പഞ്ചപ്രാണങ്ങൾ
  • ശരീരത്തിലേ വായുക്കൾ അഞ്ചും
  • (പ്രാണൻ, അപാനൻ, സമാനൻ, ഉദാനൻ, വ്യാനൻ).
പഞ്ചപ്രസാദം
  • നാലുമേൽ തൂണും ഒരു ഗോപുരവുമുള്ള ഒരു വിശേഷപ്പെട്ട ക്ഷേത്രം
പഞ്ചബന്ധു
  • ശിവൻ
പഞ്ചബാണങ്ങൾ
  • അരവിന്ദം
  • അശോകം
  • ചൂതം
  • നവമാലിക
  • നീലോല്പലം ഇവ 5-ഉം (ഉന്മാദനം
  • താപനം
  • ശോഷണം
  • സ്തംഭനം
  • സമ്മോഹനം.)
  • ‘അരവിന്ദമശോകഞ്ച
    ചൂതഞ്ചനവമാലികം
    നീലോല്പലഞ്ചപഞ്ചൈതേ
    പഞ്ചബാണസ്യസായകാഃ’
    ‘സമ്മോഹനോന്മാദനൗച
    ശോഷണസ്താപനസ്തഥാ
    സ്തംഭനശ്ചേതികാമസ്യ
    പഞ്ചബാണഃ പ്രകീർത്തിതാഃ’
പഞ്ചബാണൻ
  • കാമദേവൻ
പഞ്ചബാഹു
  • ശിവൻ
പഞ്ചഭദ്ര
  • വിശേഷണം:
  • ദുശ്ശീലമുള്ള
  • അഞ്ചു നല്ല ലക്ഷണമുള്ള
പഞ്ചഭദ്രൻ
  • നെഞ്ചു്
  • മുതുകു്
  • മുഖം
  • പാർശ്വഭാഗം ഇവയിൽ അഞ്ചു ലക്ഷണമുള്ള കുതിര
പഞ്ചഭീർല്ലവണം
  • വിളയുപ്പു്
  • മരക്കല ഉപ്പു്
  • കാരുപ്പു്
  • വെടിയുപ്പു്
  • ചീരുപ്പു് ഇവ അഞ്ചും
പഞ്ചഭുജം
  • അഞ്ചുപട്ടം
  • (ക്ഷേത്രഗണിതത്തിൽ) അഞ്ചു വശമുള്ള ഒരു രൂപം.
പഞ്ചഭൂതങ്ങൾ
  • പൃഥിവി (ഭൂമി)
  • അപ്പു് (ജലം)
  • തേജസ്സു് (അഗ്നി)
  • വായു
  • ആകാശം ഇവ അഞ്ചും
  • തമോഗുണം വിക്ഷേപം എന്നും ആവരണം എന്നും രണ്ടു ശക്തികളായി പിരിഞ്ഞു. വിക്ഷേപത്തിൽ നിന്നു ആകാശം, അതിൽനിന്നു വായു, അതിൽ നിന്നു അഗ്നി, അതിൽനിന്നു അപ്പു്, അതിൽനിന്നു ഭൂമി ഇവയുണ്ടായി.
  • പഞ്ചഭൂതങ്ങൽ ഗുണങ്ങൾ ശരീരാംശാദികൾ
    1. പൃഥിവി (മണ്ണു്) ശബ്ദം, സ്പർശം, അസ്ഥി, മാംസം, ഞരമ്പു്,
    രൂപം, രസം, ഗന്ധം. തൊലി, രോമം
    2. അപ്പു് (ജലം) ശബ്ദം, സ്പർശം, ശുക്ലം, രക്തം, മൂത്രം,
    രൂപം, രസം. ഉമിനീർ, വിയർപ്പു്.
    3. തേജസ്സു് (അഗ്നി) ശബ്ദം, സ്പർശം, വിശപ്പു്, ദാഹം, ക്ഷീണം,
    രൂപം. ഉഷ്ണം, കാന്തി.
    4. വായു ശബ്ദം, സ്പർശം. എഴീക്കുക, ഇരിക്കുക,
    ഓടുക, നടക്കുക, ചുരുങ്ങുക.
    5. ആകാശം ശബ്ദം. കാമം, ക്രോധം, ഭയം,
    ശോകം, മോഹം.
പഞ്ചഭൂതാത്മകം
  • ശരീരം
  • പഞ്ചഭൂതങ്ങളെക്കൊണ്ടുണ്ടാക്കപ്പെട്ടതു് എന്നർത്ഥം. ഉദാ:പഞ്ചഭൂതാത്മകമായ ദേഹവും ദേഹിയുമില്ല. (ത്രിപുരദഹനം തുള്ളൽ).
പഞ്ചഭൂതി
  • ഒരു ജന്തു
പഞ്ചം
  • പഞ്ഞം
  • ഇരുപത്തിനാലു കടലാസുകൂടിയ ഒരടുക്കു്
പഞ്ചമ
  • വിശേഷണം:
  • അഞ്ചാമത്തെ
  • സാമർത്ഥ്യമുള്ള
  • അഴകുള്ള
പഞ്ചമകാരം
  • മദ്യം
  • മാംസം
  • മത്സ്യം
  • മുദ്രാ
  • മൈഥുനം ഇവ 5-ഉം
  • തന്ത്രികൾക്കു അവരുടെ പൂജക്കു് ആവശ്യമുള്ളവയും മകാരത്തിൽ തുടങ്ങുന്നവയുമായ അഞ്ചു വസ്തുക്കളാണു്.
പഞ്ചമൻ
  • പറയൻ
  • അഞ്ചാമത്തെ വർഗ്ഗക്കാരൻ.
  • അഞ്ചാമത്തവൻ
പഞ്ചമം
  • ഏഴു സ്വരങ്ങളിൽ ഒന്നു്, പഞ്ചമസ്വരം
  • നാഭി, ഉരസ്സു്, ഹൃദയം, കണ്ഠം, മൂർദ്ധാവു് ഈ അഞ്ചു സ്ഥാനങ്ങളിൽ തട്ടി പുറപ്പെടുന്നതു് എന്നർത്ഥം. വസന്തസമയങ്ങളിൽ കുയിൽ പഞ്ചമസ്വരത്തിൽ പാടുന്നു.
  • കുയിൽ
  • മൈഥുനം
  • (മണിദീപികപ്രകാരം) അനുനാസികത്തിനുള്ള മറ്റൊരു പേർ
പഞ്ചമമ്പഴുക്ക
  • ഒരങ്ങാടിമരുന്നു്
പഞ്ചമരാഗം
  • അഞ്ചാമത്തെ സ്വരം
പഞ്ചമഹാകവികൾ
  • കാളിദാസൻ
  • ശ്രീഹർഷൻ
  • ഭാരവി
  • ഭട്ടി
  • മാഘൻ
പഞ്ചമഹാകാവ്യങ്ങൾ
  • മാഘം
  • നൈഷധം
  • രഘുവംശം
  • കുമാരസംഭവം
  • കിരാതാർജ്ജുനീയം
പഞ്ചമഹാപാതകൻ
  • മഹാദുഷ്ടൻ
പഞ്ചമഹാപാതകം
  • ബ്രഹ്മഹത്യ
  • സുരാപാനം
  • മോഷണം
  • ഗുരുജനങ്ങളുടെ കളത്രപ്രാപ്തി
  • തൽസംസർഗ്ഗം
  • ‘ബ്രഹ്മഹത്യാസുരാപാനം
    സ്തേയം ഗുർവംഗനാഗമഃ
    മഹാന്തിപാതകാന്യാഹു
    സ്തൽസംസർഗ്ഗശ്ചപഞ്ചമഃ’
പഞ്ചമഹാപാതകി
  • പഞ്ചമഹാപാതകങ്ങൾ ചെയ്തവൻ
പഞ്ചമഹാപാപി
  • മഹാദുഷ്ടൻ
പഞ്ചമഹായജ്ഞങ്ങൾ
  • പാഠം, ഹോമം, അതിഥിസൽക്കാരം, തർപ്പണം, ബലി ഇവ 5-ഉം
  • ‘പാഠോഹോമശ്ചാതിഥീനാം
    സപര്യാരുർപ്പണംബലിഃ
    ഏതേപഞ്ചമഹായജ്ഞാ
    ബ്രഹ്മയജ്ഞാദി നാമകാഃ’
    — അമരം
    .
  • 1. പാഠം–വേദാധ്യയനവും വേദാധ്യാപനവും. ഇതത്രേ ബ്രഹ്മയജ്ഞം. 2. ഹോമം–ദേവന്മാരെ ഉദ്ദേശിച്ചു ചെയ്യുന്ന ഔപാസനവൈശ്വദേവാദിഹോമം. ഇതു ദേവയജ്ഞം. 3. അതിഥിസപര്യ–അതിഥിസൽക്കാരം. ഇതു മനുഷ്യയജ്ഞം. 4. തർപ്പണം–ബോധായനീയസ്നാനം മുതലായതു്. ഇതു പിതൃയജ്ഞം. 5. ബലി–പശുക്കൾക്കു പുല്ലുകൊടുക്കുക മുതലായതു്. പൂച്ചയ്ക്കു ചോറു കൊടുക്കുക, പ്രാവിനു അരികൊടുക്കുക, തത്തക്കു പാൽകൊടുക്കുക മുതലായതും ഇതിൽ ചേരും. ഇതു ഭൂതയജ്ഞം. ഗൃഹസ്ഥനായവൻ ഇവയെ നിത്യവും അനുഷ്ഠിച്ചുകൊണ്ടിരുന്നാൽ എല്ലാപാപങ്ങളിൽ നിന്നും നിവർത്തിച്ചു സദ്ഗതിയെ പ്രാപിക്കും. സകല യജ്ഞങ്ങളെക്കാളും ഇതിനു പ്രാധാന്യം കൂടുകനിമിത്തം മഹായജ്ഞം എന്ന പേർ സിദ്ധിച്ചു. ഉരൽ ഉലക്ക മുതലായതു് അമ്മി കുഴവി മുതലായതു്, അടുപ്പു്, ജലം കോരിവെക്കുന്ന പാത്രം, മുറം ചൂലു മുതലായതു് ഇവ 5-ം ഹിംസാസ്ഥാനങ്ങളാണു്. ഇവ ഗൃഹസ്ഥനെ സദാ പീഡിപ്പിച്ചുകൊണ്ടു ബാധിക്കുക പതിവാണു്. ഈ പാപങ്ങൾ നശിച്ചു് പരിശുദ്ധി വരുന്നതിനു വേണ്ടിയാകുന്നു പഞ്ചമഹായജ്ഞങ്ങൾ വിധിക്കപ്പെട്ടതു്. അതിഥിലക്ഷണം മുതലായവ അറിയുന്നതിനു സ്മൃതിഗ്രന്ഥങ്ങൾ നോക്കുക.
  • ‘അധ്യാപനം ബ്രഹ്മയജ്ഞഃ
    പിതൃയജ്ഞസ്തുതർപ്പണം
    ഹോമോദൈവോബലിർഭൗതോ
    നൃയജ്ഞോതിഥിപൂജനം’
    — മനു
  • പിതൃശുശ്രൂഷ, ഭർത്തൃപരിചരണം, വിഷ്ണുഭക്തി, മിത്രസ്നേഹം, സമഭാവന
പഞ്ചമാതാക്കൾ
  • ഗുരുവിന്റെ ഭാര്യ
  • രാജാവിന്റെ ഭാര്യ
  • ജ്യേഷ്ഠഭ്രാതാവിന്റെ ഭാര്യ
  • ഭാര്യയുടെ അമ്മ
  • തന്റെ പെറ്റമ്മ
  • ‘ഗുരുപത്നീരാജപത്നീ
    ജ്യേഷ്ഠപത്നീ തഥൈവ ച
    പത്നീമാതാസ്വമാതാച
    പഞ്ചൈതേമാതരഃസ്മൃതാഃ’
പഞ്ചമാസ്യം
  • കുയിൽ
പഞ്ചമീ
  • അഞ്ചാമത്തെ പക്കം
  • അഞ്ചാംവിഭക്തി
  • പാഞ്ചാലി
പഞ്ചമുഖൻ
  • സിംഹം
  • ശിവൻ
പഞ്ചമുഖം
  • സിംഹം
പഞ്ചമുഖി
  • ആടലോടകം
പഞ്ചമൂലം
  • അഞ്ചുവേരുമരുന്നുകൂടിയ ഒരു യോഗം
  • കുമിഴു്, കൂവളം, പൂപ്പാതിരി, പലകപ്പയ്യാനി, മുഞ്ഞ ഇവ 5-ം. മഹൽപഞ്ചമൂലം, ഹ്രസ്വപഞ്ചമൂലം, മധ്യമപഞ്ചമൂലം, ജീവനപഞ്ചമൂലം, തൃണപഞ്ചമൂലം ഇങ്ങിനെ പഞ്ചമൂലം അഞ്ചുവിധം. (കുറുന്തോട്ടിവെർ, തഴുതാമവേർ, ആവണക്കിൻവേർ, കാട്ടുഴുന്നിൻവേർ, കാട്ടുപയറ്റിൻവേർ ഇവയത്ര മധ്യമപഞ്ചമൂലം.)
പഞ്ചമൂർത്തികൾ
  • പഞ്ചദൈവതങ്ങൾ
പഞ്ചയാമം
  • ദിവസം
പഞ്ചരത്നങ്ങൾ
  • നീലം
  • വജ്രം
  • പത്മരാഗം
  • മുത്തു്
  • പവിഴം ഇവ 5-ഉം
  • 1. ‘നീലകം വജ്രകംചേതി
    പത്മരാഗശ്ചമൗക്തികം
    പ്രവാളം ചേതിവിജ്ഞേയം
    പഞ്ചരത്നം മനീഷിഭിഃ’
    2. ‘സുവർണ്ണം രജതം മുക്താ
    രാജാവർത്തം പ്രവാളകം
    രത്നപഞ്ചകമാഖ്യാതം
    ഋഷിഭിഃ പൂർവദർശിഭിഃ.’
    3. ‘കനകം ഹീരകം നീലം
    പത്മരാഗശ്ച മൗക്തികം
    പഞ്ചരത്നമിദം പ്രോക്തം
    ഋഷിഭിഃ പൂർവദർശിഭിഃ’
    ‘വിദ്രുമം ഹീരകം നീലം
    മൗക്തികം പത്മരാഗവും
    ഇവയ്ക്കൊന്നായ പേരത്രേ
    പഞ്ചരത്നം ഗ്രഹിക്കണം’
  • എന്നുമുണ്ടു്.
  • മഹാഭാരതത്തിലേ അഞ്ചു പ്രധാന കഥകൾ
  • ലക്ഷ്മണരാജസദസ്സിലെ പഞ്ചരത്നങ്ങൾ-ഗോവർദ്ധനൻ, ചരണൻ, ജയദേവൻ, ഉമാപതി, കവിരാജൻ
പഞ്ചരപ്പു്
  • പാത്രം
  • ജലപാത്രം
പഞ്ചരസാ
  • നെല്ലി
പഞ്ചരാജീഫലം
  • കൈപ്പൻപടവലം
പഞ്ചലക്ഷണം
  • പുരാണം
  • സർഗ്ഗം, പ്രതിസർഗ്ഗം, വംശം, മന്വന്തരം, വംശാനുചരിതം ഇവ 5-ഉം
  • ‘സർഗ്ഗശ്ചപ്രതിസർഗ്ഗശ്ച
    വംശോമന്വന്തരാണി ച
    വംശാനുചരിതഞ്ചൈവ
    പുരാണം പഞ്ചലക്ഷണം’
  • 1. സർഗ്ഗം–സാത്വികി, രാജസി, താമസി എന്ന മൂന്നു ശക്തികൾ മഹാലക്ഷ്മി, മഹാസരസ്വതി, മഹാകാളി എന്നു മൂന്നു സ്ത്രീകളായി ഭവിച്ചു. ജഗൽസൃഷ്ട്യർത്ഥം മേൽപ്പറയപ്പെട്ട മൂന്നു ശക്തികളുടെ ദേഹധാരണരൂപമായ ലക്ഷണത്തെ പണ്ഡിതന്മാർ ‘സർഗ്ഗം’ എന്നു പറയുന്നു. 2. പ്രതിസർഗ്ഗം–പരിപാലനം, സൃഷ്ടി, സംഹാരം ഈ ക്രിയകൾക്കായിക്കൊണ്ടു വിഷ്ണുബ്രഹ്മരുദ്രന്മാരുടെ ഉൽപത്തി ഭവിക്കുന്നതാകുന്നു. 3. വംശം–ദേവാദികളുടെ വംശക്രമം. 4. മന്വന്തരം–സ്വായംഭുവൻ തുടങ്ങിയുള്ള 14 മനുക്കളുടെ വർണ്ണനത്തിനും അവരുടെ കാലനിർണ്ണയത്തിനും ഉള്ള പേർ. 5. വംശാനുചരിതം–സ്വായംഭുവമനുക്കളുടെ വംശപാരമ്പര്യത്തെ പറയുന്നതു്.
പഞ്ചലവണം
  • അഞ്ചുമാതിരി ഉപ്പു്
  • കാചകം, സൈന്ധവം, സാമുദ്രം, ബീഡം, സൗവർച്ചലം.
  • വിളയുപ്പു്, മരക്കലയുപ്പു്, കാരുപ്പു്, വെടിയുപ്പു്, ഇന്തുപ്പു്
പഞ്ചലാംഗലകം
  • മഹാദാനം
  • (അഞ്ചുകലപ്പകൊണ്ടു ചെയ്യത്തക്കവണ്ണമുള്ള ഭൂമിയെ ദാനം ചെയ്യുക).
പഞ്ചലോഹങ്ങൾ
  • പൊന്നു്, വെള്ളി, ചെമ്പു്, ഇരിമ്പു, ഈയം ഇവ അഞ്ചും
  • ചെമ്പു് പിച്ചള തകരം ഈയം ഇരിമ്പു് എന്നും പൊന്നു, വെള്ളി, ചെമ്പു്, വെള്ളീയം, നാഗം എന്നും കാണുന്നു. (പഞ്ചലോഹം = ചെമ്പും പിച്ചളയും തകരവും ഈയവും ഇരിമ്പും ചേർത്തുണ്ടാക്കുന്നതു്.)
  • വെള്ളോടു്
പഞ്ചവക്ത്രൻ
  • ശിവൻ
  • സിംഹം
പഞ്ചവടം
  • യജ്ഞോപവീതം (പൂണുനൂൽ)
പഞ്ചവടി
  • ദണ്ഡകവനത്തിന്റെ ഒരുഭാഗം
  • ഗോദാവരിനദി ഇവിടെനിന്നുത്ഭവിക്കുന്നു. ശ്രീരാമൻ സീതയോടും ലക്ഷ്മണനോടും ഇവിടെ വളരെ നാൾ വസിച്ചിട്ടുണ്ടു്. നാസിക്കു് എന്ന സ്ഥലത്തു നിന്നു 2 നാഴിക ദൂരംവരും. ഇപ്പൊഴത്തെ ബോംബെ നഗരത്തിൽനിന്നു ഏകദേശം 1൦൦ മയിത്സ് അകലെയാണു്.
  • അശ്വത്ഥം, വില്വം, വടം, ധാത്രീ, അശോകം ഇവ 5-ഉം
പഞ്ചവൻകാടു്
  • കള്ളിയങ്കാടു്
  • തെക്കൻ തിരുവിതാംകൂറിൽ നാഗർകോവിലിൽ ഒരു സ്ഥലം. (നീലിക്കഥ ഇവിടെ നടന്നപ്രകാരം കാണുന്നു).
പഞ്ചവർണ്ണക്കിളി
  • അഞ്ചുനിറമുള്ളകിളി
  • ഇതിന്റെ മാംസത്തിനു തത്തയുടെ മാംസഗുണം തന്നെ. സംസ്കൃതം: ശാരിക.
പഞ്ചവർണ്ണം
  • കറുപ്പു്
  • വെളുപ്പു്
  • ചെമപ്പു്
  • പച്ച
  • മഞ്ഞ ഇവ അഞ്ചും
പഞ്ചവല്ക്ക(ല)ം
  • ന്യഗ്രോധം, ഉദുംബരം, അശ്വത്ഥം, പ്ലക്ഷം, വേതസം ഇവ 5-ന്റെയും പട്ട (തൊലി)
  • നാല്പാമരത്തൊലിയും കല്ലാലിൻതൊലിയും
പഞ്ചവാദ്യം
  • അഞ്ചുതരം വാദ്യം
  • ‘തതഞ്ചവിതതഞ്ചൈവ
    ഘനം സുഷിരമേവച
    ഗാനഞ്ചൈവതുപഞ്ചൈതേ
    പഞ്ചവാദ്യപ്രകീർത്തിതാഃ’
  • തതം, വിതതം, ഘനം, സുഷിരം, ഗാനം. (വാദ്യം എന്നതു നോക്കുക).
പഞ്ചവാനരന്മാർ
  • സുഗ്രീവൻ
  • ഹനുമാൻ
  • ജാംബവാൻ
  • ജ്യോതിർമ്മുഖൻ
  • വേഗദർശി
പഞ്ചവായുക്കൾ
  • പ്രാണൻ
  • അപാനൻ
  • സമാനൻ
  • ഉദാനൻ
  • വ്യാനൻ ഈ 5-ഉം
  • ‘ഹ്ലദിപ്രാണോഗുദേപാനഃ
    സമാനോനാഭിസംസ്ഥിതഃ
    ഉദാനഃകണ്ഠദേശസ്ഥോ
    വ്യാനസ്സർവശരീരഗഃ’
  • 1. പ്രാണവായു–ഹൃദയത്തിങ്കലിരുന്നു് ഉള്ളിൽ ആഹാരാദികളെ പ്രവേശിപ്പിക്കുന്നു. 2. അപാനവായു–ഗുദസ്ഥാനത്തിലിരുന്നു മലമൂത്രാദികളെ അധോമുഖങ്ങളാക്കിച്ചെയ്യുന്നു. 3. സമാനവായു–നാഭിയിലിരുന്നു അന്നാദികളെ ജരിപ്പിക്കുന്നു. 4. ഉദാനവായു–കണ്ഠസ്ഥാനത്തിലിരുന്നു വാക്കു മുതലായവയെ ഉണ്ടാക്കുന്നു. 5. വ്യാനവായു–ശരീരം മുഴുവനും വ്യാപിച്ചു വിയർപ്പു രക്തം നിമേഷം ഇവയെ ഉണ്ടാക്കുന്നു. മേൽപ്പറയപ്പെട്ട പഞ്ചവായുക്കൾ ശരീരത്തിങ്കൽ സ്ഥിതിചെയ്യുന്നവയാകുന്നു. പ്രാണാദിപഞ്ചവായുക്കളുടെ അവാന്തരഭേദങ്ങളും പ്രവൃത്തിഭേദങ്ങളും:
  • ‘നാഗഃകൂർമ്മശ്ചകൃകരോ(ലോ)
    ദേവദത്തോധനഞ്ജയഃ
    വാഗ്ദ്വാരേനാഗ ആഖ്യാതഃ
    കൂർമ്മഉന്മീലനേസ്മൃതഃ
    കൃകരാച്ചക്ഷുതംജ്ഞേയം
    ദേവദത്താദ്വിജൃംഭണം
    നജഹാതിമൃതം വാപി
    സർവവ്യാപീധനഞ്ജയഃ’
    — ഗുരുബാലപ്രബോധിക
  • 1. നാഗൻ–വാക്കു പുറപ്പെടുന്നേടത്തു സ്ഥിതിചെയ്യുന്നു. 2. കൂർമ്മൻ–ഇമച്ചുമിഴിക്കുന്നേടത്തു സ്ഥിതിചെയ്യുന്നു. 3. കൃകരൻ–തുമ്മുന്നേടത്തു സ്ഥിതിചെയ്യുന്നു. 4. ദേവദത്തൻ– കോട്ടവായിടുന്നേടത്തു സ്ഥിതി ചെയ്യുന്നു. ധനഞ്ജയൻ-സർവവ്യാപി. ജീവികൾ മരിച്ചാൽപോലും ധനഞ്ജയൻ അവരുടെ ദേഹത്തെ വിട്ടുപോകയില്ല. അതു നശിക്കണമെങ്കിൽ ശരീരം തീയിൽ ദഹിച്ചോ മണ്ണോടു ചേർന്നോ മറ്റൊ നശിക്കണം.
പഞ്ചവിധാനങ്ങൾ
  • (പഞ്ചാഭ്യുദയഹേതുക്കൾ നോക്കുക.)
പഞ്ചവിംശതി
  • വിശേഷണം:
  • ഇരുപത്തഞ്ച്
പഞ്ചവിഷയം
  • ശബ്ദം
  • സ്പർശം
  • രൂപം
  • രസം
  • ഗന്ധം ഇവ 5-ഉം
പഞ്ചവൃക്ഷങ്ങൾ
  • (സ്വർഗ്ഗത്തിലേ) മന്ദാരം
  • പാരിജാതകം
  • സന്താനം
  • കല്പവൃക്ഷം
  • ഹരിചന്ദനം
പഞ്ചശരൻ
  • കാമദേവൻ
  • അഞ്ച് അമ്പുള്ളവനെന്നർത്ഥം (അരവിന്ദം, അശോകം, ചൂതം, നവമാലിക, നീലോല്പലം ഇവ 5-ഉം).
  • ‘ഉന്മാദനസ്താപനശ്ച
    ശോഷണഃ സ്തംഭനസ്തഥാ
    സംമോഹനശ്ചകാമസ്യ
    പഞ്ചബാണാഃ പ്രകീർത്തിതാഃ’
  • എന്നിപ്രകാരം അഞ്ചു ബാണങ്ങൾക്കും പ്രത്യേകം പ്രത്യേകം യോഗരൂഢിയായ പേർ കാണുന്നു.
പഞ്ചശാഖം
  • കൈയ്പടം അല്ലെങ്കിൽ ഉള്ളംകൈയ്
  • ‘പഞ്ചശാഖശ്ശയഃപാണി’ എന്നു അമരം ശാഖാതുല്യങ്ങളായ 5 വിരലുള്ളതെന്നർത്ഥം.
  • ആന
പഞ്ചശിഖൻ
  • സിംഹം
  • ഒരുമുനി
പഞ്ചശിഖം
  • സിംഹം
പഞ്ചശൂന്യം
  • അഞ്ചുവക ശൂന്യം
  • വെട്ടുക, അരയ്ക്കുക, പൊടിക്കുക, വേവിക്കുക, ചവയ്ക്കുക ഇവ അഞ്ചും.
പഞ്ചസാക്ഷികം
  • അഞ്ചു ഇന്ദ്രിയങ്ങളാകുന്ന സാക്ഷികളോടു കൂടിയതു്
പഞ്ചസാര
  • കരിമ്പിൻനീരു കുറുക്കിയുണ്ടാക്കുന്ന മധുരദ്രവ്യം
  • പഞ്ചാര
  • പഞ്ചസാര പൂർവകാലത്തിൽ അധികവും കരിമ്പിൽനിന്നു തന്നെ എടുത്തുവന്നു. ഇപ്പോൾ പലദേശങ്ങളിൽ നിന്നും പല വസ്തുക്കളിൽ നിന്നും പലവിധം എടുക്കുന്നുണ്ട്. ഔഷധത്തിനു കരിമ്പിൽനിന്നെടുക്കുന്നത് നന്ന്. ഇതു കിട്ടാതായാൽ കല്ക്കണ്ടം ചേർക്കാം. ഇതു കൂടുതലായി ഭക്ഷിച്ചുണ്ടാകുന്ന വികാരത്തിൽ തേൻ തന്നെയോ പഞ്ചസാര ചേർത്തോ സേവിക്കണം. വാതം, പിത്തം, ഛർദ്ദി, മൂർഛ, ശ്രമം, ജ്വരം, ഭ്രമം, തണ്ണീർദാഹം, ചുമ, ശൂല, രക്തദോഷം, സർവാംഗസന്താപം, വിഷം, മൂത്രദോഷം, ക്ഷതം, ക്ഷയം ഇവയ്ക്കുനന്ന്. ബലത്തെ വർദ്ധിപ്പിക്കും. ഏറ്റവും രുചികരമാകുന്നു.
  • പര്യായപദങ്ങൾ:
    • സിത
    • ശർക്കര.
പഞ്ചസാരം
  • ഒരുവക പാനകം
  • മുന്തിരിങ്ങാപ്പഴം, ഇരിപ്പക്കാതൽ, ഇരട്ടിമധുരം, ലന്തക്കുരു, താളിമാതളത്തിൻകായ് ഇവ സമം കൂട്ടിയരച്ചു വെള്ളത്തിൽ കലക്കി ഒരുരാത്രി മുഴുവൻ വെച്ചു അനന്തരം അരിച്ചു കരടുകളഞ്ഞാൽ അതിനു പേർ പഞ്ചസാരം.
പഞ്ചസിദ്ധാന്തങ്ങൾ
  • പൈതാമഹം
  • സൗരം
  • വാസിഷ്ഠം
  • രോമകം
  • പുലിശം
  • (ജ്യൗതിഷ വിഷയങ്ങളാണ്.)
പഞ്ചസുഗന്ധം
  • കരയാമ്പൂ
  • ജാതിക്കാ
  • പത്രി
  • കർപ്പൂരം
  • ഏലം ഈ അഞ്ചു സുഗന്ധവസ്തുക്കൾ കൂടിയതു്
പഞ്ചസ്കന്ധം
  • ബൗദ്ധ ശാസ്ത്രോക്തമായ രൂപ
  • വേദനാ
  • വിജ്ഞാന
  • സംജ്ഞാ
  • സംസ്കാരങ്ങൾ
പഞ്ചസ്നേഹം
  • നല്ലെണ്ണ
  • ആവണക്കെണ്ണ
  • വേപ്പെണ്ണ
  • പശുവിൻനൈ
  • പന്നിനൈ ഇവ അഞ്ചും
പഞ്ചാക്ഷരം
  • ന, മ, ശ്ശി, വാ, യ ഇവ 5-ഉം
  • അഞ്ചു അക്ഷരങ്ങൾ അടങ്ങീട്ടുള്ള ഒരു ഉത്തമന്ത്രം
  • വകതിരിവു്
പഞ്ചാഗ്നി
  • നാലുപുറത്തും തീയും മുകളിൽ ആദിത്യനും കൂടിയതു്
  • ത്രിപുരന്മാരുടെ തപസ്സു പഞ്ചാഗ്നി മദ്ധ്യത്തിലായിരുന്നു.
പഞ്ചാഗ്നികൾ
  • ദക്ഷിണാഗ്നി
  • ഗാർഹപത്യാഗ്നി
  • ആഹവനീയാഗ്നി
  • സഭ്യം
  • ആവസത്ഥ്യം ഇവ 5-ഉം
പഞ്ചാങ്കുരം
  • വെട്ടിത്തളിർ
  • ഞാറത്തളിർ
  • പാച്ചോറ്റിത്തളിർ
  • ചെത്തിമൊട്ടു
  • കറുകനാമ്പു ഇവ 5-ഉം
പഞ്ചാംഗ
  • വിശേഷണം:
  • അഞ്ചു അവയവങ്ങളോടു കൂടിയ
പഞ്ചാംഗഗുപ്തൻ
  • ആമ
പഞ്ചാംഗജൗതിഷങ്ങൾ
  • നക്ഷത്രം തിഥി
  • വാരം
  • യോഗം
  • കരണം ഇവ 5-ഉം
പഞ്ചാംഗൻ
  • ആമ
  • കുതിര
പഞ്ചാംഗം
  • നാൾ അറിയുന്നതിനുള്ള ഒരു കണക്കു്
  • അഞ്ചംഗങ്ങളോടുകൂടിയതെന്നർത്ഥം.
  • ‘തിഥിവാരഞ്ചനക്ഷത്രം
    യോഗഃകരണമേവച
    ഏതാനിയത്രവർണ്ണ്യന്തെ
    തൽപഞ്ചാംഗമിതീര്യതെ’
  • തിഥി, വാരം, നക്ഷത്രം, യോഗം, കരണം ഇവ അഞ്ചും പഞ്ചാംഗത്തിന്റെ അംഗങ്ങൾ. പഞ്ചാംഗത്തിനു ഇംഗ്ലീഷിലുള്ള ‘അല്മനാക്ക്” എന്ന പേർ അറബിഭാഷയിൽ നിന്നു കിട്ടിയതാകുന്നു. ‘അല്മനാഫ്” എന്ന അറബിവാക്കിന്റെ അർത്ഥം എണ്ണുക, ഗണിക്കുക എന്നാണു്. (ഒരു പഴയ മാസിക).
  • ആമ
  • അസ്തിവാരം
പഞ്ചാംഗുല
  • വിശേഷണം:
  • അഞ്ചുവിരൽ അളവുള്ള
പഞ്ചാംഗുലം
  • ഒരു പച്ചമരുന്നു്
  • ആവണക്കു
  • അഞ്ചു വിരലുള്ളതെന്നർത്ഥം. (ഇവിടെ ഇലയെ കൈപ്പടമായും തദഗ്രങ്ങളെ വിരലായും കല്പിക്കണം). വെളുത്ത ആവണക്കു്.
പഞ്ചാംഗോപാസനകൾ
  • ജപം
  • ഹോമം
  • തർപ്പണം
  • അഭിഷേകം
  • വിപ്രഭോജനം ഇവ 5-ഉം
പഞ്ചാതി
  • വേദം പഠിക്കുന്നതിനുള്ള സൗകര്യത്തിനുവേണ്ടി കല്പിച്ചിട്ടുള്ള ഒരു ഭാഗം
  • (5ം പദങ്ങൾ തിരിച്ചു പറയുന്നതു്) ഇതു യജുസ്സിലാണു പ്രസിദ്ധം.
പഞ്ചാത്മകം
  • ശരീരം
പഞ്ചാനനൻ
  • സിംഹം
  • ശിവൻ
പഞ്ചാനനം
  • അഞ്ചുമുഖമുള്ള രുദ്രാക്ഷം
  • സിംഹം
പഞ്ചാനംകൊണ്ടിരിക്ക
  • ക്ഷീണിച്ചിരിക്ക.പ്രാചീനമലയാളം:
പഞ്ചാപ്സരസ്സു
  • മന്ദകർണ്ണിമുനി സൃഷ്ടിച്ച ഒരു തടാകം
പഞ്ചാഭ്യുദയഹേതുക്കൾ
  • ധൃതി
  • ദാക്ഷ്യം
  • പരാക്രമം
  • ദേശാനുകൂല്യം
  • കാലാനുകൂല്യം ഇവ 5-ഉം
പഞ്ചാമൃതം
  • പാൽ
  • തൈർ
  • നൈ
  • തേൻ
  • പഞ്ചസാര ഇവ അഞ്ചും
  • ‘ദുഗ്ദ്ധം ച ശർക്കരാചൈവ
    ഘൃതം ദധി തഥാമധു’.
പഞ്ചായക്കാരൻ
  • മദ്ധ്യസ്ഥനായിട്ടു കാര്യം വിസ്തരിക്കുന്നവൻ
പഞ്ചായതനങ്ങൾ
  • ശാന്തി
  • അതീതശാന്തി
  • പരാപരയായ വിദ്യ
  • പ്രതിഷ്ഠ
  • നിവൃത്തി
പഞ്ചായത്തു്, പഞ്ചായം
  • പഞ്ചായക്കാരുടെ (അഞ്ചുപേരുടെ) കൂട്ടം
  • പഞ്ചായത്തുകോടതികൾ
പഞ്ചായവിധി
  • മദ്ധ്യസ്ഥന്മാർ നിശ്ചയിച്ച തീർപ്പു്
പഞ്ചായവിസ്താരം
  • പഞ്ചായക്കാർ തമ്മിലുള്ള വ്യവഹാരം
പഞ്ചായുധൻ
  • കാമദേവൻ
പഞ്ചാരാധിതപത്രം
  • കടം കൊടുക്കുന്നവനും
  • വാങ്ങുന്നവനും
  • രണ്ടു സാക്ഷിക്കാരും
  • എഴുത്തുകാരനും ഇങ്ങനെ അഞ്ചുപേരാൽ സമ്മതിക്കപ്പെട്ടെഴുതിയ എഴുത്തു്
  • ആധാരം
പഞ്ചാരി
  • ഒരു താളം
  • ചമ്പ, ചെമ്പട, അടന്ത, മുറിയടന്ത, പഞ്ചാരി മുതലായവ കഥകളിയിൽ കാണുക സാധാരണമാണല്ലോ.
പഞ്ചാലർ
  • ഒരുവക യോദ്ധാക്കൾ
പഞ്ചാലാ
  • ഒരു രാജ്യം
പഞ്ചാലികാ
  • വസ്ത്രം
  • ആനക്കൊമ്പു് മുതലായതുകൊണ്ടുണ്ടാക്കിയ പാവ
  • ‘പാഞ്ചാലികാ’ എന്ന ശബ്ദത്തിനാണു് പ്രാധാന്യം കൂടുതൽ.
പഞ്ചാലീ
  • പാവ
  • ഒരുമാതിരി പാട്ടു്
പഞ്ചാവടം
  • പൂണൂൽ
പഞ്ചാവയവങ്ങൾ
  • തർക്കത്തിൽ പ്രതിജ്ഞ
  • ഹേതു
  • ഉദാഹരണം
  • ഉപനയം
  • നിഗമനം ഇവ അഞ്ചും
പഞ്ചാശത്തു്
  • വിശേഷണം:
  • അൻപതു്
പഞ്ചാസ്യൻ
  • ശിവൻ
  • ശിവന്റെ ഓരോ മുഖത്തിൽ നിന്നു ഓരോ ആമ്നായം പുറപ്പെട്ടു.
  • സിംഹം. സിംഹത്തിനു നാലു കാലും മുഖവുംകൂടി അഞ്ചെണ്ണം മുഖംപോലെ യുദ്ധോപയുക്തമായിട്ടുള്ളതാകയാൽ ഈ പേർ വന്നു
  • ‘സിംഹോ മൃഗേന്ദ്രഃ പഞ്ചാസ്യാഃ’
    — അമരം
    .
പഞ്ചാസ്യം
  • സിംഹം
  • വിസ്തൃതമായ മുഖത്തോടുകൂടിയതെന്നർത്ഥം.
പഞ്ചിക
  • ഒരു വ്യാഖ്യാനഗ്രന്ഥം
  • ഐതരേയബ്രാഹ്മണത്തിലെ ഓരോ പുസ്തകവും
  • അഞ്ചു പകിടകൊണ്ടുള്ള ഒരു കളി
  • യമൻ മനുഷ്യരുടെ പ്രവൃത്തികളെ കുറിച്ചുവെക്കുന്ന ഒരു ബുക്കു്
  • വർത്തമാനപത്രം
പഞ്ചീകരണം
  • അഞ്ചാക്കിച്ചെയ്ക
പഞ്ചേന്ദ്രിയങ്ങൾ
  • നേത്രേന്ദ്രിയം
  • ശ്രോതേന്ദ്രിയം
  • ഘ്രാണേന്ദ്രിയം
  • രസനേന്ദ്രിയം
  • ത്വഗിന്ദ്രിയം ഇവയാണു്
  • ഇവയെ പ്രതിഷ്ഠിച്ചിരിക്കുന്ന അവയവങ്ങളാണു - കണ്ണു്, ചെവി, മൂക്കു്, നാക്കു്, തൊലി എന്നുള്ളവ. ഇന്ദ്രിയങ്ങൾ അദൃശ്യങ്ങളും അവയെ സ്ഥാപിച്ചിരിക്കുന്ന അവയവങ്ങൾ ദൃശ്യങ്ങളുമാണു്.
പഞ്ചേന്ദ്രിയവിഷയങ്ങൾ
  • (പഞ്ചവിഷയങ്ങൾ നോക്കുക)
പഞ്ചേഷു
  • കാമൻ
പഞ്ചേളാദി
  • പഞ്ചഭൂതം
  • (ഇള = ഭൂമി.)
പഞ്ചോപചാരം
  • ഗന്ധം
  • പുഷ്പം
  • ധൂപം
  • ദീപം
  • നിവേദ്യം ഇവ അഞ്ചും
പഞ്ചോഷണം
  • പഞ്ചകോലകം
പഞ്ജരകം
  • കൂടു്
പഞ്ജരം
  • പക്ഷിക്കൂടു്
  • അസ്ഥികൂടു്
  • വാരിയെല്ലു്
  • ശരീരം
  • കലിയുഗം
  • സ്വർണ്ണം
  • ‘പിഞ്ജരം’ എന്നും കാണുന്നുണ്ടു്.
  • പശുക്കളെ സംബന്ധിച്ച ഒരടിയന്ത്രം
പഞ്ജരാഖേടം
  • മീൻ പിടിപ്പാനുള്ള ഒരു വല അല്ലെങ്കിൽ കൂട
പഞ്ജലം
  • വലിയ കാട്ടുള്ളി പോലെയുള്ള ഒരുവക കന്ദം
പഞ്ജി
  • നൂൽ നെയ്യുന്ന പഞ്ഞി
  • പഞ്ചാംഗം
  • പട്ടോല, വരിച്ചാർത്തു്
പഞ്ജി(ഞ്ജീ)കാര(ക)ൻ
  • ഗുമസ്തൻ
  • പഞ്ചാംഗം ഉണ്ടാക്കുന്നവൻ
പഞ്ജിക
  • സംസ്കൃത പുസ്തകങ്ങൾക്കുള്ള ഒരു വ്യാഖ്യാനം, സകല പദവ്യാഖ്യയുടെ പേർ
  • വരവു ചെലവു കണക്കു്
  • ‘പഞ്ചികാ’ എന്നുമാവാം.
  • മനുഷ്യരുടെ പ്രവൃത്തികളെ കുറിപ്പാൻ യമൻ വച്ചിട്ടുള്ള ഒരു കണക്കുപുസ്തകം
പഞ്ജികാകാരകൻ
  • കണക്കപ്പിള്ള
പഞ്ഞക്കാരൻ
  • യാചകൻ
പഞ്ഞപ്പാട്ടു്
  • ഇരപ്പാളിപ്പാട്ടു്
  • ദരിദ്രന്മാരുടെ ഒരുമാതിരി പാട്ടു്
  • സാരമില്ലാത്ത പാട്ടു്
  • ഒരു വകയുമില്ലെന്നു സദാ പുലമ്പുന്നതു്.
പഞ്ഞപ്പുല്ലു്
  • കൂരം എന്ന ഒരുവക ധാന്യം
  • കൂരവു്
  • കൂവരകു്
  • കേഴവരകു്
  • കേപ്പ
  • സംസ്കൃതം: രാഗിണി. (മുത്താറി എന്നും കാണുന്നു). പിത്തത്തിനും രക്തദോഷത്തിനും നന്നു്. ബലത്തെ വർദ്ധിപ്പിക്കും. ഇതു് ഭോജ്യ വർഗ്ഗത്തിൽപെട്ട തൃണധാന്യമാകുന്നു.
പഞ്ഞം
  • ക്ഷാമം
  • ദാരിദ്ര്യം
പഞ്ഞറ
  • വൃത്തികെട്ടതു്
  • വകയ്ക്കു കൊള്ളാത്തതു്
  • ചേപ്പറ
പഞ്ഞി
  • കിടക്കപ്പഞ്ഞി
  • നൂൽപ്പഞ്ഞി
  • പര്യായപദങ്ങൾ:
    • പിചു
    • തൂലം.
പഞ്ഞിക്കാ
  • പഞ്ഞിമരത്തിന്റെ കായു്, പരത്തിക്കാ
  • ഇലവിൻകാ
പഞ്ഞിക്കുരു
  • പഞ്ഞിക്കായുടെ കുരു
പഞ്ഞിനൂൽ
  • പഞ്ഞി നൂറ്റി ഉണ്ടാക്കിയ നൂൽ
പഞ്ഞിപ്പാളി
  • മെത്തയിൽ പഞ്ഞിയിടുവാൻ തിരിച്ചു കുത്തിയ അറ
പഞ്ഞിമരം
  • പഞ്ഞിക്കായുണ്ടാകുന്ന മരം
  • പരുത്തി, ഇലവു്.
പട
    ധാതു:
  • പാത്രം മാറിപ്പകരുക
  • വറ്റിച്ച ചോറു് കോരികയിലിട്ടു പടയ്ക്കുക
പട
  • യുദ്ധം
  • സൈന്യം
  • വഴക്കു്
  • കൽത്തളം
  • ചോറു പടച്ചതു്
  • പടപ്പുറപ്പാടു് = ആസാരം, പ്രസരണം.
പടകം
  • പാളയം
  • പഞ്ഞിത്തുണി
പടകർമ്മം
  • നെയ്ത്തു്
പടകാരൻ
  • വസ്ത്രം നെയ്ത്തുകാരൻ
  • ചായം ഇടുന്നവൻ
പടകുടി
  • തുണികൊണ്ടുണ്ടാക്കിയ വീടു്, കൂടാരം
  • സൈന്യങ്ങൾ പാർക്കുന്ന സ്ഥലം, പടവീടു്
  • യുദ്ധാർത്ഥം പോകുമ്പോഴും മറ്റും സൈന്യങ്ങൾക്കു താമസിപ്പാനായി ഉണ്ടാക്കുന്ന പാർപ്പിടമത്രേ പടകുടി.
  • പര്യായപദങ്ങൾ:
    • ശിബിരം
    • നിവേശം.
പടകൂടുന്നു
  • യുദ്ധത്തിൽ ചേരുന്നു
  • യുദ്ധം ചെയ്യുന്നു
പടകൂട്ടി
  • ഒരുമാതിരി പാമ്പു്
പടകൂട്ടുന്നു
  • യുദ്ധം ചെയ്യിക്കുന്നു
  • സൈന്യത്തെ നടത്തുന്നു
  • സൈന്യം ശേഖരിക്കുന്നു
പടകേറുക
  • സൈന്യങ്ങൾ ആക്രമിക്കുക
പടകേറ്റം
  • പടകേറുന്നതു്
  • ആക്രമണം
പടക്കപ്പൽ
  • യുദ്ധത്തിനായുള്ള കപ്പൽ
പടക്കം
  • വെടി പൊട്ടിക്കുന്നതിനുള്ള ഒരു ചെറിയ വസ്തു
  • തോല്പടക്കം
പടക്കളം
  • യുദ്ധഭൂമി
പടക്കുതിര
  • യുദ്ധത്തിനുള്ള കുതിര
പടക്കുന്തം
  • യുദ്ധത്തിനുള്ള കുന്തം
പടക്കുറി
  • യുദ്ധത്തിനു നെറ്റിമേലിടുന്ന പൊട്ടു്
പടക്കൂട്ടം
  • സൈന്യക്കൂട്ടം
പടക്കൊടി
  • യുദ്ധത്തിലേ കൊടിക്കൂറ
പടക്കോട്ട
  • യുദ്ധത്തിനുള്ള കോട്ട
പടക്കോപ്പു്
  • യുദ്ധത്തിനുള്ള ഉപകരണം
പടങ്ങു്, പടങ്ങുതടി
  • കൈക്കോൽ
  • തടിതള്ളുന്നതിനു അതിന്റെ അടിയിലിടുന്ന തടി
പടങ്ങു്
  • കൈക്കോൽ
  • കൂടാരം, ഓലകൾ കാറ്റത്തു ഇളകിപ്പോകാതിരിക്കുന്നതിനു് മേച്ചിൽപ്പുറത്തു് മുളങ്കീറു കൊണ്ടുണ്ടാക്കുന്ന വരിച്ചിൽപ്പണി
  • ഇതിനു ‘പടങ്ങിടുക’ എന്നു പറയുന്നു.
പടച്ചട്ട
  • യുദ്ധത്തിൽ ധരിക്കുന്ന ചട്ട
പടച്ചമപ്പു്
  • യുദ്ധസന്നാഹം
പടച്ചയം
  • യുദ്ധകോപ്പുകൾ
  • ആയുധം മുതലായതു്
പടച്ചരൻ
  • കള്ളൻ
  • (പാടച്ചരൻ എന്നതിനാണു് അധികം പ്രാധാന്യം).
പടച്ചരം
  • പഴയവസ്ത്രം
  • പണ്ടു നല്ലതായിരുന്നതു് എന്നർത്ഥം.
  • പര്യായപദങ്ങൾ:
    • ജീർണ്ണവസ്ത്രം.
പടച്ചെലവു്
  • യുദ്ധത്തിനുള്ള ചെലവു്
പടജ്ജനം
  • സൈന്യം
  • ‘അവനുടയപടജ്ജനഞ്ചഘോരം’
    — ശ്രീകൃഷ്ണചരിതം
    .
പടത്കൻ
  • കള്ളൻ
പടത, പടതി
  • തിരശ്ശീല
പടത്തക്കം
  • യുദ്ധത്തിനുള്ള തരം
പടത്തഞ്ചം
  • യുദ്ധത്തിൽ സൈന്യങ്ങളുടെ നില
പടത്തലവൻ
  • സേനാപതി
പടത്തായം
  • തന്ത്രം
  • കൃത്രിമം
  • ചതിവു്
പടത്തൊപ്പി
  • യുദ്ധത്തിൽ ധരിക്കുന്ന തൊപ്പി
പടന
  • ഉപ്പു വിളയുന്ന സ്ഥലം
പടനയുപ്പു്
  • പടനയിൽ വിളയുന്ന ഉപ്പു്
പടനായകൻ
  • സേനാപതി
പടനായർ
  • സേനാപതി
  • ഭടൻ, പടയാളി
പടനിരക്കൽ
  • സൈന്യം നിരക്കുക
പടനിരക്കുന്നു
  • സൈന്യം നിരക്കുന്നു
  • സകര്‍മ്മകക്രിയ:(പടനിരത്തുന്നു).
പടനിലം
  • യുദ്ധഭൂമി
പടനിറുത്തൽ, പടനിർത്തൽ
  • യുദ്ധത്തിന്നു സൈന്യത്തേ നിറുത്തുക
  • യുദ്ധം‌ അവസാനിപ്പിക്കുക
പടനിറുത്തുന്നു, പടനിർത്തുന്നു
  • യുദ്ധത്തിനു സൈന്യത്തേ നിറുത്തുന്നു
  • യുദ്ധത്തേ അവസാനിപ്പിക്കുന്നു
പടന്ന
  • ഓർനിലം
  • ഉപ്പുവിളയുന്ന സ്ഥലം
  • വലിയ മൺവെട്ടി, (തൂമ്പാ)
  • പര്യായപദങ്ങൾ:
    • ഊഷവാൻ
    • ഊഷരം.
പടപട
  • കടുന്തറയിൽ എന്തെങ്കിലും മറിഞ്ഞുവീഴുന്ന ശബ്ദം
  • വെടിയുടെ ശബ്ദം
പടപറയുന്നു
  • വെറുതെ വളരെ പറയുന്നു
പടപ്പരിച
  • യുദ്ധത്തിനുള്ള പരിച
പടപ്പു്
  • കാടുപിടിച്ച സ്ഥലം, തുറുപ്പുകാടു്, കുറുങ്കാടു്
  • സൃഷ്ടി
  • പായു്
  • പടപ്പു തടി
പടപ്പുതടി
  • വസ്ത്രം നെയിത്തുകാർക്കു് ഉപകരിക്കുന്ന ഒരു തടി
പടഭണ്ഡാരം
  • പടക്കോപ്പു വയ്ക്കുന്ന സ്ഥലം
  • പടക്കോപ്പു്
പടഭംഗം
  • വസ്ത്രം മുറിക്കുക
  • ‘പടഭംഗോസ്തു ഖേദമതിനില്ല’.
    — നളചരിതം കഥകളി
    .
പടം
  • വസ്ത്രം
  • വിശേഷപ്പെട്ട വസ്ത്രം. വിസ്താരമുള്ളതു് എന്നർത്ഥം.
  • അച്ചടിശ്ശീല
  • മുരൾമരം
  • ഉടുപ്പു്
  • മൂടുപടം
  • എഴുതുന്നതിനോ ചായമിടുന്നതിനോ ഉള്ള തുണി
  • വാരി, മേൽകൂടു്, മേല്പുര
  • മേനിവരുത്തിയ എന്തെങ്കിലും വസ്തു
  • പറപ്പിക്കുന്ന കടലാസു്
  • പാമ്പിന്റെ തൊലി
  • കാലിന്റെയോ കൈയുടേയൊ അകം
  • ചിത്രം
  • ചൂതുകളിപ്പലക
പടം കാട്ടുക, പടം കാണിക്കുക
  • (നൂതനശൈലി.) പറഞ്ഞു ചതിക്കുക
  • കാര്യം സാധിക്കാമെന്നു പറഞ്ഞു സന്തോഷിപ്പിച്ചിട്ടു് സാധിപ്പിച്ചു കൊടുക്കാതിരിക്കുക
  • ഇതു സിനിമായിലെ ചിത്രപ്രദർശനത്തിൽ നിന്നു വന്നതാണ്. ഓരോ പടവും ദൃശ്യമാകയും, അടുത്ത നിമിഷത്തിൽ മറയുകയും ഒടുവിൽ പടുതാമാത്രം പഴയപോലെ ശേഷിക്കയും ചെയ്യുന്ന കാഴ്ചയിൽ നിന്നാണു് ഈ പ്രയോഗം നടപ്പായതു്.
പടമണ്ഡപം
  • കൂടാരം
പടമയ
  • വിശേഷണം:
  • വസ്ത്രം കൊണ്ടുണ്ടാക്കിയ
പടമയം
  • കൂടാരം
പടമലനായർ
  • ചേരമാൻ പെരുമാളുടെ കാര്യസ്ഥൻ
പടമുഖം
  • മുൻപട
പടമെടുക്കുന്നു
  • ഛായാഗ്രാഹിണിയന്ത്രം മുഖേന മനുഷ്യരുടെയും മറ്റും രൂപം (പ്രതിച്ഛായ) എടുക്കുന്നു
പടമെടുപ്പുകാരൻ
  • പ്രതിച്ഛായ എടുക്കുന്ന ആൾ
പടമെഴുത്തുകാരൻ
  • ചിത്രമെഴുത്തുകാരൻ
പടയ്ക്കുന്നു
  • കോരികകൊണ്ടു ചോറളന്നു പങ്കിടുന്നു
പടയ്പു്
  • കോരികകൊണ്ടു ചോറളന്നു പങ്കിടുക
പടയണി
  • സൈന്യത്തിന്റെ നിര(പ്പു്)
പടയാളി
  • പട്ടാളക്കാരൻ
  • യോദ്ധാവു്
പടയോട്ടം
  • യുദ്ധത്തിൽ തോറ്റോടുക
  • യുദ്ധത്തെ കേട്ടു ഭയപ്പെട്ടു ഓടുക
  • സൈന്യങ്ങളുടെ ആക്രമണം
പടരുന്നു
  • പരക്കുന്നു
  • വൃക്ഷങ്ങൾക്ക് നാലുപുറവും നീണ്ട കൊമ്പുകളുണ്ടാകുന്നു
  • പുഴുക്കടി മുതലായതു ദേഹത്തിൽ വ്യാപിക്കുന്നു
  • വള്ളികൾ വൃക്ഷത്തിലും മറ്റും ചുറ്റി വളരുന്നു
പടർ
  • ദുഃഖം
  • ‘ചൊല്ലീടിയ പടരില്ലാഞാനും’
    — ഗീത; മാധവപ്പണിക്കർ
    .
പടർകാ(യു്)
  • പടറ്റുവാഴയുടെ കായു്
പടർച്ച
  • പടരുക
പടർത്തുന്നു
  • പരന്നു വരുവാൻ തക്കവണ്ണം ആക്കുന്നു
പടർപ്പു്
  • പടർച്ച
  • കുറുങ്കാടു്
പടൽ
  • പടർപ്പു, കുറുങ്കാടു്
  • ‘പടലിൽകണ്ടതു പന്നിയതെന്നൊരു’
    — കിരാതം തുള്ളൽ
    .
  • പടങ്ങു്
  • സസ്യങ്ങൾക്കു പടരാനുള്ള പന്തൽ
പടൽ
  • നിരപ്പില്ലാത്ത പല്ലിത്തടി
പടല
  • പത്തും പന്ത്രണ്ടും കായായിട്ടു വാഴക്കുലയിൽ നില്ക്കുന്ന ഓരോകൂട്ടം
  • നിരപ്പില്ലാത്ത പല്ലിത്തടി
പടലപ്രാന്തം
  • പുരയുടെ ഇറമ്പു്
  • വാമടയുടെ താഴെ തറയ്ക്കുന്ന തുവ്വാൽപ്പലക
  • പടലത്തിന്റെ അഗ്രഭാഗം എന്നർത്ഥം.
പടലം
  • കണ്ണിലുണ്ടാകുന്ന ഒരു ദീനം
  • പുരമേയുവാനുള്ള ഓല, ഓടു്, ചെമ്പുപലക, പുല്ലു്, വയ്ക്കോൽ മുതലായതു്
  • വസ്ത്രത്തിന്റെ പ്രയോജനത്തേ (മറയ്ക്കുക എന്നതിനെ) ചെയ്യുന്നതു് എന്നർത്ഥം. മഴവെള്ളത്തെ തടുക്കുന്നതു് എന്നുമാവാം.
  • ചില പുസ്തകങ്ങളിലെ അദ്ധ്യായം, കാണ്ഡം
  • സമൂഹം
  • ‘പൊടിപടലത്തിലൊളിച്ചു ഭാനുബിംബം’
    — ശ്രീകൃഷ്ണചരിതം
    .
  • അഭ്രകം
  • മേൽക്കൂടു്, മേൽപ്പുര
  • മൂടി
  • മൂടുപടം
  • കട
  • വൃക്ഷം
  • ദേഹത്തിൽ നെറ്റിയിലോമറ്റൊ ഉള്ള ഒരു അടയാളം
പടലവിരിയുന്നു
  • വാഴച്ചണ്ടിന്റെ പോള പൊളിഞ്ഞു കായ് പുറത്തു വരുന്നു
പടലി
  • കൂട്ടം
  • പൂപ്പാതിരി
പടലിടുന്നു
  • മേച്ചിലിന്നു് പടങ്ങു് ഉണ്ടാക്കുന്നു
  • വള്ളിയായ സസ്യങ്ങൾക്കു് പടരാൻ പന്തലിടുന്നു
പടലക്കാടു്
  • തുറസ്സായ കാടു്
  • പടർപ്പു നിറഞ്ഞ കാടു്
പടവർദ്ധനം
  • എലി
പടവലങ്ങാ
  • പടവലം എന്ന സസ്യത്തിന്റെ കായു് (കറിസ്സാമാനമാണു്)
പടവലം
  • ഒരു മരുന്നുവള്ളി
  • പടവലങ്ങാ ഉണ്ടാകുന്ന വള്ളി
പടവാക്കു്
  • പടപറക
പടവാദ്യം
  • പടയിൽ കൊട്ടുന്ന വാദ്യം
  • തമ്പേറും മറ്റും
പടവാപം
  • കൂടാരം
പടവായൻ
  • പ്രയോജനമില്ലാത്ത വിധം ക്രമംവിട്ടു സംസാരിക്കുന്നവൻ
പടവാ(യു്)പറക
  • വൃഥാ അധികം സംസാരിക്ക
പടവാസകം
  • വസ്ത്രത്തിന്നു സുഗന്ധമുണ്ടാക്കുന്നതിനായി ഉപയോഗപ്പെടുത്തുന്ന ഒരുതരം ചൂർണ്ണം (പൊടി)
  • വസ്ത്രത്തെ ആശ്രയിച്ചതെന്നർത്ഥം.
  • പര്യായപദങ്ങൾ:
    • പിഷ്ടാതം.
പടവാസം
  • അരച്ചല്ലടം, സ്ത്രീകളുടെ അകത്തേ ഉടുപ്പു്
  • കൂടാരം
  • സുഗന്ധപ്പൊടി
പടവില്ലു്
  • യുദ്ധത്തിനുള്ള വില്ലു്
പടവിളി
  • സൈന്യത്തെ വിളിച്ചു കൂട്ടുന്നതു്
  • നിലവിളി
പടവീടു്
  • സൈന്യങ്ങൾ പാർക്കുന്ന സ്ഥലം
  • കൂടാരം
പടവീരൻ
  • യുദ്ധസാമർത്ഥ്യമുള്ളവൻ
പടവു്
  • ചെറിയ കപ്പൽ
  • തളിരമിടുക
  • തളിരം
  • കല്പടകെട്ടുക
പടവെട്ടു്
  • യുദ്ധം
പടവേശ്മം
  • കൂടാരം
പടസേന
  • യുദ്ധത്തിനുള്ള സൈന്യം
പടഹദ്ധ്വനി
  • പെരുമ്പറകൊട്ടുന്ന ശബ്ദം
പടഹം
  • പെരുമ്പറ, തപ്പട്ട
  • പടംകൊണ്ടു ഹനിക്കപ്പെടുന്നതു്. ‘പട’ എന്ന ശബ്ദത്തെ വിടുന്നതു്. ഇങ്ങിനെ അർത്ഥം. യുദ്ധാരംഭത്തിൽ പെരുമ്പറ കൊട്ടുന്നതിന്റെ പേർ പടഹം. യുദ്ധം നിറുത്തുമ്പോൾ കൊട്ടുന്നതിന്റെ പേർ എന്നുമാവം. പടത്തെ ഹനിക്കുന്നതു്. പടതുല്യമായ വാദ്യമുഖം എന്നർത്ഥം.
  • കൊല
  • കലഹം
  • പര്യായപദങ്ങൾ:
    • ആനകം.
പടറ്റി
  • ഒരുമാതിരി വാഴ
പടറ്റിക്കായു്, പടറ്റുകായു്
  • പടറ്റിവാഴയുടെ കായു്
പടാ
  • പടുകയില്ലാ, നശിക്കയില്ലാ
  • കെടുകയില്ലാ
പടാകം
  • പക്ഷി
പടാച്ചി
  • മുഖസ്തുതി
  • ഭീഷണിവാക്കു്
പടാച്ചിക്കാരൻ
  • മുഖസ്തുതി ചെയ്യുന്നവൻ
പടാതിരിക്കുക
  • വൃക്ഷങ്ങളുടെ വളർച്ച നശിക്കാതിരിക്കുക
പടാതെ
  • പട്ടുപോകാതെ
പടാലുകാ
  • അട്ട
പടാവു്
  • വലിയ എണ്ണത്തുരുത്തി
പടി
  • ഒരളവു്
  • കോവണി
  • പൊന്നുമുതലായതു തൂക്കുന്നതിനു ഇടയിടുന്ന കട്ടി
  • കട്ടിളയുടെ പൂഴിപ്പടി
  • പടിവാതൽ
  • വഴിച്ചെലവു്
  • നിരപ്പടി
  • വങ്കും മറ്റും
  • വള്ളപ്പടി
  • ഏട്ടുപടി
  • നാരായപ്പടി
  • ആഭരണത്തിന്റെ പടി
  • റാന്തപ്പടി സംസ്കൃതം: പടി(ടീ).
  • വസ്ത്രം
  • ജലത്തിലുണ്ടാകുന്ന ഒരു തൈ
  • ചെറുകുമിഴു്
  • മലംപുള്ളു്
  • തിരശ്ശീല
  • രട്ടുശീല, കട്ടിത്തുണി
  • കയറു്
  • ചവിട്ടുപടി
  • സ്ഥാനം
പടി
  • പോലെ
  • വണ്ണം
  • (അപ്പടി = അവ്വണ്ണം). പ്രകാരത്തിൽ. ഉദാ:ഒരുപടി = ഒരുപ്രകാരത്തിൽ.
പടിക
  • നെയ്ത തുണി
  • നദിയിലെ ഒരുമത്സ്യം
പടികക്കാരം
  • വെങ്കാരം
  • ഇതു രസായനമണ്ഡനവർഗ്ഗത്തിൽ ചേർന്ന ഒരു ഉപരസദ്രവമാണു്. ഈ അങ്ങാടിമരുന്നു് ചായത്തിനു ഉപയോഗിക്കുന്നതാണെന്നും കാണുന്നു. ഇതു് വാതം, വ്രണം, വിസർപ്പം, കഫം, പിത്തം, ഛർദ്ദി മുതലായതിനു നന്നു്. san സ്ഫടികാരി.
പടിക്കം
  • ചെറിയ കോളാമ്പി
  • തുപ്പുന്നതിനുള്ള ഒരു പാത്രം
പടിക്കൽ
  • ഭവനത്തിനു ചുറ്റുമുള്ള വേലിയുടേയും മറ്റും വാതൽക്കൽ
  • പടിവാതല്ക്കൽ
പടിക്കൽ
  • പടിക്കല്ലു്
  • വാതലിന്നു മുമ്പിലിട്ടിരിക്കുന്ന കല്ലു്
  • താണജാതിക്കാർ മറ്റുള്ളവരുടെ വീട്ടിനു് ‘പടിക്കൽ’ എന്നു പറയുന്നു.
പടിക്കാരം
  • ഒരങ്ങാടിമരുന്നു്
  • വെങ്കാരം
  • ചീനക്കാരം
പടിക്കാൽ
  • പടിവാതല്ക്കലുംമറ്റും നിറുത്തുന്ന കാൽ
പടിക്കുപാതി
  • തുകയിൽ അർദ്ധം (പാതി)
  • നേർപാതി
പടിക്കോണി
  • കയറുന്നതിനുള്ള ഏണി
പടി(ടീ)ക്ഷേപം
  • തിരശ്ശീല ഇടുക
പടിഞ്ഞാറു്
  • ആദിത്യൻ അസ്തമിക്കുന്ന ദിക്കു് സംസ്കൃതം: പ്രതീചി.
  • പടി + ഞായർ = പടിഞായർ എന്നതു മാറിയാണു് പടിഞ്ഞാറു് ആയതു്. ഞായർ (സൂര്യൻ) പടിയു (അസ്തമിക്കു)ന്നദിക്കു് എന്നർത്ഥം.
പടിഞ്ഞാറൻകാറ്റു്
  • പടിഞ്ഞാറുനിന്നു വരുന്ന കാറ്റു്
പടിഞ്ഞാറേ, പടിഞ്ഞാറ്റേ
  • പടിഞ്ഞാറുള്ള
പടിഞ്ഞാറോട്ടു്, പടിഞ്ഞാട്ടു
  • പടിഞ്ഞാറേ ദിക്കിലേക്കു്
പടിത്തരം
  • പതിവു്
  • ചട്ടം
  • നടപ്പു്
പടിപ്പുര
  • പടിക്കലേ പുര
  • പടിവാതൽ
പടിമാ
  • വിശേഷണം:
  • സാമർത്ഥ്യമുള്ള
പടിമാവു്
  • സാമർത്ഥ്യം
പടിയരഞ്ഞാൺ, പടിയരഞ്ഞാൾ
  • സ്ത്രീകൾ അരയിൽ കെട്ടുന്ന വീതിയുള്ള ഒരുമാതിരി അരഞ്ഞാണം
പടിയളക്കുന്നു
  • ദിവസംപ്രതിയുള്ള ചെലവിനു നെല്ലു് അളന്നുകൊടുക്കുന്നു
പടിയളവു്
  • ദിവസംപ്രതിയുള്ള ചെലവിനു നെല്ലു് അളന്നുകൊടുക്കുക
പടിയിക്കുന്നു
  • കിടത്തുന്നു
പടിയുന്നു
  • ശീലം വരുന്നു
  • ക്രമേണ കൊണ്ടുവരുന്നു
  • ആനയെപ്പോലെ കിടക്കുന്നു
  • ആന ചരിയുന്നു
  • പടിഞ്ഞിരിക്കുന്നു, താണിരിക്കുന്നു
പടിയേറ്റം
  • തിരുവിതാംകൂർ ഇളമുറരാജാവു് തിരുമൂപ്പേൾക്കുന്ന കർമ്മം
  • സ്ഥാനാരോഹണം
പടിയോല
  • ചട്ടം നിശ്ചയിച്ചെഴുതിവച്ച ഓല
പടിവു്
  • കീഴടക്കം, കീഴ്പ്പെടുത്തൽ
  • പതിവു്, വഴക്കം
പടിവട്ടം
  • വീട്ടിന്റെ മുൻവശം
പടിവാതൽ
  • പടിക്കലുള്ള വാതൽ
  • വെളിയിലേ വാതൽ
പടീ
  • പരുക്കൻവസ്ത്രം
പടീയസ്സ്
  • വിശേഷണം:
  • ഏറ്റവും സാമർത്ഥ്യമുള്ള
പടീര
  • വിശേഷണം:
  • ഭംഗിയുള്ള
  • സ്നേഹമുള്ള
പടീരജന്മാ
  • ചന്ദനവൃക്ഷം
പടീരൻ
  • കാമദേവൻ
പടീരം
  • ചന്ദനം
  • മുള്ളങ്കി
  • കരിങ്ങാലി
  • കൂവനൂറു്
  • വയൽ
  • മേഘം
  • വാതം എന്ന ദീനം
  • അരിപ്പു്, മുറം
  • വയറു്
  • ജലദോഷം
  • ഉന്നതസ്ഥിതി
പടു
  • വിശേഷണം:
  • സാമർത്ഥ്യമുള്ള, മടികൂടാതെ കാര്യങ്ങളിൽ പ്രവർത്തിക്കുന്ന, അല്പനല്ലാത്ത
  • ജാഗ്രതയുള്ള
  • ചൊടിയുള്ള
  • സുഖമുള്ള
  • ദയയില്ലാത്ത
  • കുശാഗ്രബുദ്ധിയുള്ള
  • ഗംഭീരമായ
  • കൗശലമുള്ള
  • വാക്ധാടിയുള്ള
  • മുറടായ
  • ഏറെ
  • ഭയംകരമായ
പടു
  • വീണതു്
  • അഴുകിയതു്. (മലയാളം)
  • ഉപ്പു്, പൊടിയുപ്പു്, ഇന്തുപ്പു്
  • പടവലം
  • രോഗങ്ങളെ പാടനംചെയ്യുന്നതു് എന്നർത്ഥം.
  • കൂൺ
  • ചീനക്കർപ്പൂരം
  • ഭൂതാങ്കുശം
  • അടവിക്കച്ചോലം, ചെങ്ങലം പരണ്ട
  • ഉപ്പുരസം
പടുക
  • വൃക്ഷങ്ങളുടെ വളർച്ച അവസാനിക്ക, നശിക്ക
  • മരിക്കുക
പടു(കം)
  • കൈപ്പൻപടവലം
പടുകരണ
  • ഒരു വൃക്ഷം
  • ഇതു് ഏകദേശം ആലിന്റെ ആകൃതിപോലെയിരിക്കും. ആനകൾക്കു ആഹാരമായിട്ടുള്ളതാണു്. ഈ വൃക്ഷത്തിനു വളരെ വണ്ണവും നീളവുമുണ്ടു്. മിക്കവാറും വനങ്ങളിലും മരുഭൂമിയിലും ഉണ്ടാകുന്നു. ഇതു് വേപ്പിലപോലെ കുറെ വലുതാണു്. പൂവിന്റെ നിറം വെളുപ്പാകുന്നു. വളരെ ചെറുതായിരിക്കും. ഇതു് കഫം, പിത്തം, വിഷം, വ്രണം, ശിരോരോഗം മുതലായവയ്ക്കു നന്നു്. സംസ്കൃതം: തൂണീ.തമിഴ്: പടുകരണൈ..
പടുകാൽ, പടുകാലം
  • സുഖമില്ലായ്ക
  • ദോഷകാലം
  • ഇതു് ഒരുപചാരവാക്കാകുന്നു.
പടുകിണർ
  • പൊട്ടക്കിണർ
പടുകിഴവൻ
  • തീരെ വയസ്സൻ
പടുകുത്തൻ
  • ജലദോഷം
പടുകുഴി
  • ആനക്കുഴി
  • വലിയ കുഴി
പടുക്ക
  • കിടക്കുന്ന സ്ഥലം
  • അതിനുള്ള വിരിപ്പു്
  • മെത്ത
പടുക്കുന്നു
  • കല്ലുകൊണ്ടു് കൈയാല മുതലായതു വെയ്ക്കുന്നു
  • വീഴ്ത്തുന്നു
  • കിടക്കുന്നു
  • വീട്ടിന്റെ തറയി(തളത്തി)ൽ തറയോടോ മറ്റോ പാകുന്നു.
പടുജലം
  • ഉപ്പുവെള്ളം
പടുഞായം
  • സാധാരണ പറയുന്ന സ്ഥിതി
പടുത, പടുത്വം
  • സാമർത്ഥ്യം, മിടുക്ക്
  • കർമ്മസാമർത്ഥ്യം
പടുതാ
  • തിരശ്ശീല
  • കർട്ടൻ (Curtain)
പടുതാമര
  • ഒരുമാതിരി പുഴുക്കടി
പടുതി
  • സ്വഭാവം
  • അവസ്ഥ
  • നടപ്പ്
പടുതിരി
  • പടുതുന്നൽ, സാധാരണ തയ്യൽ
  • കെടാറായ തിരി
പടുതീ
  • കാട്ടുതീ
  • എഴുന്തീ
  • യാദൃച്ഛികമായി പിടിപെടുന്ന തീയെന്നും കാണുന്നു.
പടുതോര
  • കുറുയവം
  • പകുതി വെന്ത യവം മുതലായതു്
  • ഓവില്ലാത്ത യവം
  • തമിഴ്: കരോമണി.യവത്തിൽ കുറഞ്ഞ ഗുണമേ ഇതിനുള്ളു.
  • പര്യായപദങ്ങൾ:
    • യവകം
    • കന്മാഷം.
പടുത്തിരിക്ക
  • കുട്ടികൾക്കിരിപ്പാനുള്ള തടുക്ക് (ചെറിയ പായ്)
പടുത്ത്
  • വിചാരിച്ചു.പ്രാചീനമലയാളം:
പടുന്നു
  • നശിക്കുന്നു
  • വൃക്ഷം മുതലായവ നശിക്കുന്നു
  • മരിക്കുന്നു
  • ഒടുങ്ങുന്നു
  • സംഭവിക്കുന്നു
  • കുരുക്കിൽ ആകുന്നു
  • ആകുന്നു
  • ലഭിക്കുന്നു
പടുപർണ്ണി
  • ഒരു മരുന്ന്
  • എരുമക്കള്ളി
  • എരുമത്താളി
  • മലഎരുമ
  • നല്ല ഇലകൾ ഉള്ളത് എന്നർത്ഥം.
പടുപാഴൻ
  • കൗശലക്കള്ളൻ
  • ഒന്നിനും കൊള്ളരുതാത്തവൻ
പടുപ്പു്
  • മെത്ത
പടുഭാഷ
  • നീചഭാഷ
പടുഭൂമി
  • ഫലംതരാത്ത ഭൂമി
പടുമതി
  • സാമർത്ഥ്യമുള്ള ബുദ്ധിയോടുകൂടിയവൻ
  • ബുദ്ധിമാൻ
പടുമൻ
  • ഭോഷൻ
പടുമപ്പണി
  • ഭോഷന്റെ വേല
പടുമരം
  • കാട്ടുമരം
പടുമുള
  • താനേയുണ്ടാകുന്ന മുള (നാമ്പു്)
പടുമുളക്കാരൻ
  • കള്ളൻ
  • കുലടാ പുത്രൻ
പടുമൂട്
  • തന്നത്താൻ വളരുന്ന തൈ
  • കൂർക്ക മുതലായ ചില നടുതലകൾ പറിച്ചാൽ അതിന്റെ ചുവട്ടിൽനിന്നും മറ്റും പിന്നത്തെയാണ്ടിൽ കിളുർത്തത്
പടുവങ്കൻ
  • ഒന്നിനും കൊള്ളരുതെങ്കിലും വലിയവനെന്നു ഭാവിക്കുന്നവൻ
പടുവൻ
  • ഒരു ദീനം
പടുവൻ(നീര്)
  • ഒരുമാതിരി നീര്
പടുവല്ലായ്ത്തം
  • സുഖമില്ലായ്ക
  • (രാജാക്കന്മാരോടും മറ്റും ഉപചാരമായി പറയുന്നതു്).
പടുവാക്ക്
  • സാരമില്ലാത്ത വാക്കു്
പടുവാൾ
  • നിസ്സാരൻ
  • മുറടൻ
പടുവാഴ
  • സാധാരണവാഴ
പടുവിത്ത്
  • താനേ വീണു കിളുർത്ത വിത്ത്
പടൂത്തമം
  • ഇന്തുപ്പ്
പടേണി
  • ഒരുമാതിരി കളി
  • ഇത് പണ്ടത്തെ യുദ്ധരീതിയായ പടയണിയെ അനുകരിച്ച ഒരുകളിയാണ്.
പടോടജം
  • കൂൺ
  • കൂടാരം
പടോദയം
  • കമ്പിപ്പാല
പടോലകം
  • ഞമഞ്ഞി
പടോലം
  • ഒരു പച്ചമരുന്ന്, കയ്പൻ പടവലം
  • ഇതു് വാതരോഗം, രക്തപിത്തം, കഫരോഗം, ചൊറി, കുഷ്ഠം, രക്തദോഷം, ജ്വരം, ചുട്ടുനീറൽ മുതലായതിനു നന്നു്–കൈപ്പൻപടോലത്തെക്കുറിച്ചാണു് ഈ പറഞ്ഞതെല്ലാം. ഇനി ഒരുതരമുണ്ടു്. അതിനു ‘സ്വാദു പടോലീ’ എന്നുപേർ. പടോലത്തിന്റെ പര്യായങ്ങളുടെ ആദിയിൽ സ്വാദുശബ്ദം ചേർത്താൽ ഇതിന്റെ പര്യായമാകം. ഇതു് അരോചകം, ജ്വരം, അഗ്നിമാന്ദ്യം മുതലായവയ്ക്കു നന്നു്. ബലപ്രദവും, പുഷ്ടികരവും, പഥ്യവുമാകുന്നു. ഇതാണു് നാം കറിക്കു് ഉപയോഗിച്ചുവരുന്ന പടവലം.
  • അച്ചടിശ്ശീല
  • പര്യായപദങ്ങൾ:
    • കാളകം
    • പടോലം
    • തിക്തകം
    • പടു.
പടോലിക, പടോലി
  • പടോലം, ചെറുകുമ്മട്ടി
  • പിച്ചി
  • പടോലിക എന്നാൽ പടർന്നു പിടിക്കുന്നതെന്നർത്ഥം.
പട്ടു്
  • വീരവാളി മുതലായ വിശേഷവസ്ത്രം പട്ടുപ്പുഴുവിന്റെ കൂടു പാകപ്പെടുത്തിയെടുക്കുന്ന നൂലുകൊണ്ടുണ്ടാക്കിയ വസ്ത്രം
പട്ട
  • മരത്തിന്റെ തൊലി
  • ശിപായിമാരുടെ വില്ല
  • വസ്ത്രങ്ങളുടെ ഒരുമാതിരി കര
  • തെങ്ങിന്റെയും മറ്റും ഓലമടൽ
  • വണ്ടിച്ചക്രത്തിന്റെ ചുറ്റിൽ ഇടുന്ന ഇരിമ്പുചുറ്റു്
  • പട്ടു്
  • അരയിൽ കെട്ടുന്ന സാധനം, അരപ്പട്ട
പട്ടക്കാരൻ
  • പട്ടം ഏറ്റവൻ, ക്രിസ്ത്യാനികളുടെ വൈദികൻ
  • വില്ലയുള്ള ശിപായി
  • കൊട്ടാരത്തിലെ ശിപായി
പട്ടച്ചാരായം
  • പലതരം പട്ടകൾ വാറ്റിയുണ്ടാക്കുന്ന ഒരുതരം ചാരായം
  • കരുവേലത്തിൻപട്ടയും കരിപ്പുകട്ടിയും കൂടി വെള്ളത്തിലിട്ട പുളിപ്പിച്ചു് ആ വെള്ളം വാറ്റിത്തണുപ്പിച്ചെടുക്കുന്നതാണു് പട്ടച്ചാരായം.
പട്ടച്ചാവൽ
  • ഒരുമാതിരി പക്ഷി
പട്ടച്ചോമാതിരി
  • ബ്രാഹ്മണരിൽ ഒരു ന്യായാധിപതി
പട്ടട
  • ശവം ചുടുന്ന സ്ഥലം, ചേക്ക
  • ശവം കുഴിച്ചിടുന്നസ്ഥലം, ചുടുകാടു്
  • ചിത
  • (പട്ട് + അട) – പട്ടുകൊണ്ടുള്ള ആവരണം
  • ഉദാ:വെളിയട, കണ്ണട മുതലായവ.
പട്ടണക്കാരൻ
  • നഗരത്തിൽ പാർക്കുന്നവൻ
പട്ടണം
  • നഗരം
  • ശ്രീരംഗപട്ടണവും മറ്റും
  • (സംസ്കൃതം: പട്ടനം, പത്തനം.)
പട്ടണംമിരട്ടു്
  • പുതിയമാതിരി പിത്തിലാട്ടം
പട്ടണവാസി
  • നഗരത്തിൽ പാർക്കുന്നവൻ
പട്ടത്താന
  • രാജാവിന്റെ പ്രധാന ആന
പട്ടത്താനം
  • മലയാളത്തിൽ ചില രാജാക്കന്മാരാൽ കഴിക്കപ്പെടുന്ന ഒരു പ്രായശ്ചിത്ത കർമ്മം
  • നാടുനീങ്ങിയ മഹാരാജാക്കന്മാരുടെ ശ്രാദ്ധം
പട്ടത്തിരി
  • നമ്പൂതിരിമാരിൽ ഉയർന്ന തരക്കാർ
  • (വളരെ പഠിപ്പുള്ളവരായിരിക്കും).
പട്ടദേവി
  • പട്ടമഹിഷി
പട്ടൻ
  • ഭട്ടൻ
  • ബ്രാഹ്മണർക്കു പൊതുവായി പറയുന്ന ഒരു പേർ
പട്ടനം, പട്ടനീ
  • തലസ്ഥാനം
  • (പത്തനം എന്നതിന്റെ പാഠം).
പട്ടപ്പേർ
  • മാനിച്ചുകൊടുക്കുന്ന ഒരു പേർ
പട്ടബന്ധവസനം
  • പട്ടുവസ്ത്രം
പട്ടബന്ധം
  • മുടിചൂടൽ
പട്ടം
  • രാജാക്കന്മാർക്കും പ്രധാനമന്ത്രികൾക്കും ക്രിസ്ത്യാനിവൈദികന്മാർക്കും ഉള്ള സ്ഥാനം
  • വസ്ത്രം
  • പട്ടു്
  • പട്ടണം
  • തലപ്പാവു്
  • രാജാക്കന്മാർ ചെമ്പുതകിട്ടിൽ എഴുതികൊടുക്കുന്ന ഉടമ്പടി
  • പരിച
  • ലലാടഭൂഷണം
  • നാല്ക്കവലവഴി
  • കല്പലക, എഴുത്തുമേശ
  • കസേര, പീഠം
  • തിരുകക്കല്ലു്
  • വശം
  • കാറ്റത്തു പറപ്പിക്കാൻ കടലാസുകൊണ്ടുള്ള സാധനം
പട്ടംകെട്ടുന്നു
  • രാജാവാകുന്നു
  • കിരീടം ധരിക്കുന്നു
പട്ടം തേയ്ക്കുന്നു
  • രത്നങ്ങൾ ചാണയിൽ ഉരയ്ക്കുന്നു
  • രൂപപ്പെടുത്തുന്നു
പട്ടമന
  • ബ്രാഹ്മണഭവനം
പട്ടമഹിഷി
  • രാജ്ഞിയെന്ന പട്ടം ലഭിച്ചിട്ടുള്ള രാജവല്ലഭ
  • പട്ടാഭിഷേകസമയത്തിൽ ഭർത്താവിനോടോന്നിച്ചു സിംഹാസനത്തിൽ ഇരുന്നു് അഭിഷിക്തയായ രാജപട്ടമഹിഷി (ദേവി)
പട്ടമിടുക
  • രത്നംമുതലായതു് ചതുരത്തിൽ കോണായി വെട്ടിമുറിച്ചു നന്നാക്കുന്ന സമ്പ്രദായം
  • രത്നം മുതലായതു ചാണയിൽ ഉരച്ചു നന്നാക്കുക
പട്ടയം
  • നിലം പുരയിടങ്ങൾക്കു് സർക്കാരിൽ നിന്നു കൊടുക്കുന്ന ഒരാധാരം
പട്ടയ്ക്കുന്നു
  • അധികവളംകൊണ്ടു് നെല്ലിന്റേയും മറ്റും തണ്ടു് കനത്തുനീണ്ടു ഫലം കുറഞ്ഞതായിത്തീരുന്നു
പട്ടരജ്ഞക(ന)ം
  • പത്തംഗം
പട്ടരംഗം
  • പത്തംഗം
പട്ടരാജ്ഞി
  • പട്ടമഹിഷി
പട്ടർ, പട്ടൻ
  • തമിഴ് ബ്രാഹ്മണൻ
  • ചോഴിയൻ
  • മുക്കാണിയൻ
  • ആര്യപ്പട്ടരു്
പട്ടവിചാരിപ്പുകാരൻ
  • പട്ടക്കാരന്മാരുടെ മേലധികാരി
പട്ടവിചാരിപ്പു്
  • പട്ടവിചാരിപ്പുകാരന്റെ ഉദ്യോഗം
പട്ടസം
  • ഒരു മാതിരി കുന്തം
  • ‘ഖഡ്ഗപട്ടസബാണങ്ങൾ’
    — ദേവീമാഹാത്മ്യം
    .
  • പട്ടസം എന്നതിനു എന്നും കാണുന്നു.
  • ‘പെരിയപട്ടയം പരിശകൾ നല്ല’
    — വാല്മീകിരാമായണം
    .
  • പര്യായപദങ്ങൾ:
    • ‘പട്ടയം’
പട്ടാങ്ങു്
  • സത്യം
  • പരമാർത്ഥം
പട്ടാണി
  • മഹമ്മദീയരിൽ ഒരു ജാതി
  • (ഹിന്ദുസ്ഥാനിഭാഷ).
പട്ടാദാരൻ
  • പട്ടയം കിട്ടിയവൻ
പട്ടാപ്പകൽ
  • നട്ടുച്ച
പട്ടാഭിഷിക്ത
  • വിശേഷണം:
  • പട്ടത്തിനായിട്ടു് അഭിഷേകം ചെയ്യപ്പെട്ട
പട്ടാഭിഷേകം
  • രാജാക്കന്മാർക്കു മൂപ്പുവെയ്ക്കുന്ന നാൾ ചെയ്യുന്ന അഭിഷേകം
പട്ടാംഗം
  • പട്ടാങ്ങു്
പട്ടാംബരം
  • പട്ടുവസ്ത്രം
പട്ടാസ്സ്
  • പടക്കം
പട്ടാളക്കാരൻ
  • പട്ടാളത്തിലുള്ള ശിപായി
  • കുഞ്ചുകൂട്ടക്കാരൻ
  • പര്യായപദങ്ങൾ:
    • സൈനികൻ.
പട്ടാളം
  • യുദ്ധത്തിനുള്ള ശിപായിമാരുടെ കൂട്ടം
  • ശിപായിക്കൂട്ടം. (ഹിന്ദുസ്ഥാനിഭാഷ)
പട്ടാളശ്ശിപായി
  • പട്ടാളത്തിലെ ശിപായി
പട്ടാളിച്ചുപോക
  • കായില്ലാതെ ഇലയോടുകൂടി മാത്രം അധികമായി വളരുക
പട്ടി
  • വിശേഷണം:
  • ബലമില്ലാത്ത
  • ശൗര്യമില്ലാത്ത
  • അരിഷ്ടസ്ഥിതിയിലുള്ള
  • വകയ്ക്കുകൊള്ളാതെയുള്ള
പട്ടി(ട്ടീ), പട്ടികാ, പട്ടികാഖ്യം
  • ചെമന്ന പാച്ചോറ്റി
പട്ടി
  • നായ്
  • തൊഴുത്ത്
  • കൂലി സ്ഥലം
  • വേലൻ
  • പര്യായപദങ്ങൾ:
    • കൗലേയകം
    • സാരമേയം
    • കുക്കുരം
    • മൃഗദംശകം
    • ശുനകം
    • ഭഷകം
    • ശ്വാ (ശുനി
    • ശ്വാനൻ). പട്ടിയുടെ കുറഞ്ഞ ജീവിത കാലം വർഷം 10-12. കൂടിയതു വർഷം.
പട്ടിക
  • ഓടു മുതലായതു മേയുന്നതിനു കനം കുറച്ചു അറുത്ത് കഴുക്കോലിൽ തറക്കുന്ന മരം
  • ഒരാധാരം
  • പേരെഴുതിയ കണക്ക്
  • റൂളിട്ട് (വരച്ച്) എഴുതിയുണ്ടാക്കുന്നതു്
  • മാനനഷ്ടം
  • മലങ്കവുങ്ങ്
പട്ടികയാണി
  • പട്ടിക തറക്കുന്ന ആണി
പട്ടികയോട്
  • പട്ടികയിൽ മേയുന്ന ഓട്
പട്ടിക്കാട്
  • ത്രിശ്ശൂരിനും പാലക്കാട്ടിനും മദ്ധ്യേയുള്ള ഒരു സ്ഥലം
പട്ടിക്കുതിര
  • ഒരുവക ചെറിയ കുതിര
  • ചീത്തക്കുതിര
പട്ടിച്ചാൽ
  • വയലിൽ വളമിട്ടതിന്റെ ശേഷം ചതുരമാക്കുക
പട്ടിച്ചെവി
  • ഒരു പച്ചമരുന്ന്
പട്ടിണി
  • ഉപവാസം
  • ഭക്ഷിക്കായ്ക
പട്ടിപ്പടി
  • തൊഴുത്തിന്റെ വാതൽ
പട്ടിപ്പുലി
  • വള്ളിപ്പുലി
  • ചെറിയമാതിരി പുലി
പട്ടിൽ
  • മുള
  • മുളക്കൂട്ടം
പട്ടിലൻ
  • ക്ഷൗരക്കാരൻ
പട്ടി(ട്ടീ)ശ(സ)ം
  • ആയുധവിശേഷം
  • കൂർത്ത വക്കുള്ള കുന്തം
  • മുനയുള്ള കുന്തം (പട്ടസം)
പട്ടിൾപ്പടപ്പ്
  • മുളംകൂട്ടം
പട്ടീ
  • നെറ്റിക്കുള്ള ഒരാഭരണം
പട്ടീൽ
  • ഓട് മുതലായതു മേയുന്നതിനു കനം കുറച്ചു് അറുത്തു കഴുക്കോലിൽ തറക്കുന്ന മരം
  • വരിച്ചിലിനു ഉപയോഗപ്പെടുന്ന വിധം അറുത്ത മരം
പട്ടീസ്സ്
  • കണങ്കാലിൽ ചുറ്റുന്നതിനുള്ള വീതി കുറഞ്ഞ ഒരുതരം രോമവസ്ത്രം
പട്ടുകച്ച
  • അരയിൽ കെട്ടുന്ന വീതികുറഞ്ഞ ഒരുമാതിരി വസ്ത്രം
പട്ടുകുട
  • പട്ടുകൊണ്ടുള്ള കുട
പട്ടുകോസടി
  • കിടക്കുന്നതിനായിട്ട് പട്ടു കൊണ്ടു തയ്പിച്ചു പഞ്ഞി നിറച്ചത്
  • പട്ടുമെത്ത
പട്ടുചരട്
  • പട്ടുനൂൽകൊണ്ട് പിരിച്ച ചരട്
പട്ടുചേല
  • പട്ടുവസ്ത്രം
  • പട്ട്
പട്ടുട
  • പട്ടുവസ്ത്രം
  • ഉടുക്കുന്ന വസ്ത്രം
  • പട്ടുടുക്കുക
പട്ടുടയാട
  • ഉടുക്കുന്നതിനുള്ള പട്ട്
പട്ടുതലയണ
  • പട്ടുകൊണ്ടുള്ള തലയണ
പട്ടുനൂൽ
  • പട്ടു നെയ്യുന്നതിനുള്ള നൂൽ
  • നേർത്ത നൂൽ
പട്ടുനൂൽക്കാരൻ
  • പട്ടുനൂൽ ഉണ്ടാക്കുന്നവൻ
  • ഒരുമാതിരി നേർത്ത വസ്ത്രം
  • പട്ടുനൂൽകൊണ്ടും മറ്റും വസ്ത്രം നെയ്യുന്ന ഒരു ജാതിക്കാരൻ
പട്ടുനൂൽച്ചണം
  • പട്ടുനൂലുണ്ടാക്കുന്നതിനുള്ള ഒരുമാതിരി ചണം
പട്ടുനൂൽപ്പാവ്
  • പട്ടുനൂൽചുറ്റിയ റാട്ട്
  • നേർത്ത വസ്ത്രം
പട്ടുനൂൽപ്പുഴു, പട്ടുപ്പുഴു
  • പട്ടുനൂലെടുക്കുന്ന കൂടുനെയ്യുന്ന ഒരു ജാതിപ്പുഴു
പട്ടുവസ്ത്രം
  • പട്ടുനൂലുകൊണ്ടുള്ള വസ്ത്രം
പട്ടുറുമാൽ
  • പട്ടു കൈലേസ്
പട്ടേരി
  • മലയാള ബ്രാഹ്മണരിൽ പഠിത്തമുള്ളവൻ
  • നമ്പൂതിരിമാരിൽ ചില തറവാടുക്കാർക്കുള്ള ഒരു സ്ഥാനപ്പേർ
പട്ടേൽ
  • അധികാരി
  • (പട്ടേലന്മാർ = അധികാരികൾ).
പട്ടോപബർഹങ്ങൾ
  • പട്ടുമെത്തകൾ
പട്ടോല
  • പതിവുകണക്ക്
  • തിരട്ട്
പട്ടോലക്കാരൻ
  • കണക്കെഴുത്തുകാരൻ
  • തിരുവിതാംകൂറിൽ–പണ്ടാരപ്പിള്ള. കൊച്ചിയിൽ പാലിയത്തുമേനോൻ. കോഴിക്കോട്ടിൽ–മങ്ങാട്ടച്ചൻ. കോലത്തിൽ–പുതുശ്ശേരിമേനവൻ.
പട്ടോലമേനവൻ
  • കണക്കെഴുത്തുകാരൻ
പട്ടോലിക
  • പട്ടയം
പട്ട്വീ
  • സാമർത്ഥ്യമുള്ളവൾ
പഠകൻ
  • വായനക്കാരൻ
പഠനം
  • വായിക്കുക
  • പറക
  • അഭ്യാസം
  • പര്യായപദങ്ങൾ:
    • നിപാഠം
    • നിപഠം
    • പാഠം.
പഠാണി
  • പട്ടാണി
പഠി
  • വായന
  • വായിച്ചുനോക്കുക
  • പഠിക്കുക
പഠിക്കുന്നു
  • വായിക്കുന്നു
  • പറയുന്നു
  • അഭ്യസിക്കുന്നു
  • കാരണക്രിയ:പഠിപ്പിക്കുന്നു.
പഠിത
  • വിശേഷണം:
  • വായിക്കപ്പെട്ട
  • പറയപ്പെട്ട
  • അഭ്യസിക്കപ്പെട്ട
  • പഠിക്കപ്പെട്ട
പഠിപ്പിച്ചേക്കാം
  • അനുഭവിപ്പിച്ചേക്കാം (വ്യംഗ്യാർത്ഥവാചകം)
പണക്കിഴി
  • വിദ്വൽപരീക്ഷയിൽ ജേതാവിനു നല്കുന്നതിനു നിശ്ചയിച്ച സമ്മാനത്തുക
  • ഒന്നായി കെട്ടിവച്ചിരിക്കുന്ന പണത്തുക
പണത, പണത്വം
  • വില
പണത്തൂക്കം
  • ഒരു പൊൻപണത്തിന്റെ ഇട
  • ഒരു ചക്രത്തിന്റെ ഇട
പണത്തോളം
  • ഒരു പണത്തിന്റെ വലിപ്പത്തോളമോ
  • തൂക്കത്തോളമോ
പണനം
  • വില്ക്കുക
  • വാതുകൂറുക
  • ചരക്കിനു ചരക്കുമാറുക, വിലയ്ക്കു വാങ്ങുക
  • വ്യാപാരം
പണപരം
  • ഉദയരാശിയുടെ രണ്ടാമത്തേയും അഞ്ചാമത്തേയും എട്ടാമത്തേയും പതിനൊന്നാമത്തേയും രാശികൾ
പണപ്പലക
  • പണവും മറ്റും എണ്ണുന്ന കുഴിപ്പലക
പണപ്പെട്ടി
  • മുതൽ സൂക്ഷിക്കാനുള്ള പെട്ടി
പണപ്രിയം
  • പണത്തിലുള്ള ആഗ്രഹം
പണം
  • മൂന്നുകഴഞ്ചു ചെമ്പുകൊണ്ടുണ്ടാക്കിയ ഒരു നാണയം
  • (കലിയൻ പണം) തിരുവിതാംകൂറിൽ 4 ചക്രം കൂടിയ ഒരു നാണയം
  • ഉപയുക്തസാധനങ്ങളെ ക്രയവിക്രയം ചെയ്യുന്നതിനുള്ള സൗകര്യത്തിനു വേണ്ടി സാങ്കേതികമായ വിലയോടുകൂടെ അതതു ഗവർമെന്റിൽ നിന്നു നിർമ്മിച്ച ഒരു ഉപകരണമാകുന്നു പണം.
  • വെള്ളികൊണ്ടുള്ള നാണയം. പൊന്നുകൊണ്ടുള്ള നാണയം
  • ധനം (നാണ്യവിശേഷം), പൊൻപണം, വെള്ളിപ്പണം
  • ശമ്പളം, ഇത്ര എന്നു ക്ലിപ്തപ്പെടുത്തിയതെന്നർത്ഥം
  • സമ്പത്തു്
  • വില
  • ദ്രവ്യം
  • പന്തായം
  • കളി
  • പകിടകളി
  • ചൂത്
  • ചൂതുകളിയിൽ വാതുപറഞ്ഞു പണയം കെട്ടുക, ഇതുകൊണ്ടു വ്യവഹരിക്കുന്നു എന്നർത്ഥം
  • മുമ്പു നടപ്പുണ്ടായിരുന്ന ഏതാനും പണങ്ങൾ–രാശിപ്പണം (പരശുരാമസൃഷ്ടം). വീരരായൻ പണം (പുതിയ പണം 4 അണ 7 പൈസ) പഴയ പണം (4 അണ). വെള്ളിപ്പണം-(3 അണർ 4 പൈ). [2൦ കവിടി കൂടിയതു് ഒരു കാകിണി. 4 കാകിണി കൂടിയത് ഒരു പണം എന്നു ഭാസ്കരാചാര്യർ.
പണമാത്രം
  • പണത്തോളം
പണമാല
  • പൊൻപണത്തിൽ കുഴവെച്ചു മാലയാക്കിയതു്
പണമിട
  • പണത്തൂക്കം
പണയക്കാരൻ
  • പണയം കൊടുത്തവൻ
  • പണയം വാങ്ങിച്ചവൻ
പണയച്ചീട്ടു്
  • വസ്തു പണയമായി എഴുതിക്കൊടുത്ത പ്രമാണം
പണയപ്പാടു്
  • പണയമായി വെച്ച വസ്തു
  • വസ്തു പണയപ്പെടുത്തിയിരിക്കുന്ന സ്ഥിതി
പണയപ്പെടുത്തുക
  • വസ്തുവിനെ പണത്തിനു ഉറപ്പായി കൊടുക്കുക
പണയം
  • വാങ്ങിക്കുന്ന മുതലിന്റെ ഉറപ്പിനായി മുതലുടയക്കാരനു കൊടുക്കുന്ന വസ്തു
പണയമെടുക്കുക
  • പണയത്തെ തിരിച്ചെടുക്കുക
പണയംവയ്ക്കുക
  • ആഭരണമോ മറ്റൊ പണത്തിനു ഉറപ്പിനായി കൊടുക്കുക
പണരുക
  • പൊടികളയുക
  • പതിർപിടിക്കുക
  • ചേരുക
പണവക
  • വിശേഷണം:
  • പണത്തേ സംബന്ധിച്ച
പണവക
  • ഭണ്ഡാരം
പണവകക്കണക്കു്
  • വരവുചെലവു കണക്കു്
  • വരവുചെലവു എഴുതുന്ന ഉദ്യോഗം (ഉദ്യോഗസ്ഥൻ)
പണവം
  • ഒരു വാദ്യം, മിഴാവു്, നടമിഴാവു്
  • മൃദംഗം
  • സ്തുതിക്കപ്പെടുന്നതു്, വ്യവഹാരത്തെ ഗമിക്കുന്നതു് ഇങ്ങിനെ അർത്ഥം. [മുരശു എന്നും കാണുന്നു.
പണവീ
  • ശിവൻ
പണശം
  • പുലാവു്
പണസം
  • പുലാവു്
  • (പനസത്തിന്റെ പാഠം).
പണസ്സഞ്ചി
  • പണം സൂക്ഷിക്കുന്നതിനുള്ള സഞ്ചി
പണായ
  • തനതു ജോലിക്കാര്യങ്ങളും മറ്റും
  • ചന്തസ്ഥലം
  • കച്ചവട ലാഭം
  • കീർത്തി, യശസ്സു്, സ്തുതി
പണായിത, പനായിത
  • വിശേഷണം:
  • സ്തുതിക്കപ്പെട്ട
  • നിർവഹിക്കപ്പെട്ട
പണാർപ്പണം
  • ഉടമ്പടി
പണാസ്ഥികം
  • കവടി
പണി
  • വേല
  • പ്രവൃത്തി
  • ഉദ്യോഗം
  • കൗശലം
  • കാര്യം
  • ഉപായം
  • പ്രയാസം
  • ജീവനം
  • ദുഃഖം
  • പ്രയോജനം
  • അവസ്ഥ
  • നടപ്പു്
പണി
  • ലുബ്ധൻ
  • ദുർമ്മാർഗ്ഗക്കാരൻ
പണികയറുന്നു
  • വേല കഴിഞ്ഞു പോകുന്നു
പണിക്കത്തി
  • കമ്മാളസ്ത്രീ
പണിക്കൻ
  • കമ്മാളൻ
  • ചോകോന്മാർക്കു കൊടുക്കുന്ന ഒരു സ്ഥാനപ്പേർ
പണിക്കർ
  • ശൂദ്രർക്കുള്ള ഒരു സ്ഥാനപ്പേർ
  • ജ്യോതിഷക്കാരൻ
  • ക്ഷുദ്രക്കാരൻ
പണിക്കാരൻ
  • വേലക്കാരൻ
  • ഭൃത്യൻ
  • സൂത്രപ്പണിക്കാരൻ
  • ഉപായി, സമ്പ്രദായക്കാരൻ
പണിക്കുറ
  • വേല മുഴുവനാകായ്ക
  • വേലയുടെ ബാക്കി
പണിക്കുറ്റം
  • വേലയുടെ തെറ്റു്
പണിക്കുറ്റംപിഴയ്ക്കുക
  • ചാവുക
  • (രാജാക്കന്മാരോടും മറ്റും പറയുന്ന ഉപചാരവാക്കു്).
പണിക്കൂലി
  • വേലക്കൂലി
പണിക്കൊട്ടിൽ(ലു്)
  • വേല ചെയ്യുന്നതിനായി കെട്ടിയുണ്ടാക്കീട്ടുള്ള സ്ഥലം
പണിക്കോൽ
  • നെയ്ത്തുകാരുടെ ഒരു സാമാനം
  • നെയ്തതിനെ പരത്തുന്നതിനുള്ള ഒന്നിപ്പിച്ച പടികൾ
പണിക്കോപ്പു്
  • അതാതു് വേലയ്ക്കു വേണ്ടുന്ന ഉപകരണം
പണിത, പനിത
  • വിശേഷണം:
  • സ്തുതിക്കപ്പെട്ട
പണിതവ്യ
  • വിശേഷണം:
  • വില്പാനുള്ള
  • വില്പാൻ കൊള്ളാവുന്ന
പണിത്തരം
  • പണിതുണ്ടാക്കിയ വസ്തു
  • നല്ലവേല
  • വേലയുടെ ഉപായം
  • വഞ്ചന
  • വേലയുടെ മാതിരി
പണിത്തല
  • വേലചെയ്തുവരുന്ന സ്ഥലം
പണിപ്പാടു്
  • പണിതുണ്ടാക്കിയ വസ്തു
  • വേല
പണിപ്പുര
  • വേലചെയ്യാനുണ്ടാക്കിയ പുര
  • ആശാരി, കരുവാൻ, തട്ടാൻ, മൂശാരി, കമ്മാളൻ മുതലായ കൈവേലക്കാരുടെ പണിപ്പുരക്കു (ആലക്കു) പേർ = ആവേശനം, ശില്പിശാലം.
പണിപ്പെടുന്നു
  • പ്രയാസപ്പെടുന്നു
  • ദുഃഖിക്കുന്നു
പണിപ്പെൺ
  • വീട്ടുവേലക്കാരി
പണിപ്പൊന്നു്
  • ആഭരണങ്ങൾ തീർക്കുന്നതിനുള്ള പൊന്നു്
പണിമാൻ
  • നാലു കുടിക്കാർ
  • കരിയാട്ടിലേ വീടു്
  • ഒരു ജാതിക്കാർ
  • (പണ്ടു് ഈഴവരുടേയും കമ്മാളരുടേയും ക്ഷൗരകൻ).
പണിയൻ
  • മലംപ്രദേശങ്ങളിലെ ഒരു ജാതി കൃഷിക്കാരൻ
പണിയുന്നു
  • വേലചെയ്യുന്നു
  • വന്ദിക്കുന്നു
  • പ്രയോഗിക്കുന്നു
  • (കാരണക്രിയ:പണിയിക്കുന്നു.)
പണിവിചാരിപ്പു്
  • വേലക്കാരിലുള്ള അധികാരം
പണിസ്ഥലം
  • വേലസ്ഥലം
പണ്ടകം
  • ഒരു വാദ്യം
പണ്ടകശാല, പണ്ടികശാല
  • സർക്കാർവകക്കും മറ്റും ചരക്കുകൾ ശേഖരിച്ചു വയ്ക്കുന്ന സ്ഥലം
പണ്ടത്തേ
  • പണ്ടേയുള്ള
  • മുമ്പിനാലേയുള്ള
പണ്ടത്തേതു്
  • പണ്ടു കഴിഞ്ഞസ്ഥിതി
  • പഴയതു്
പണ്ടപ്പരപ്പു്
  • വിസ്താരമായിട്ടുണ്ടാക്കിയതു്
പണ്ടം
  • ഭക്ഷണവസ്തു
  • വസ്തു, സാധനം
  • ആഭരണം
  • ചരക്കു്
  • പാത്രങ്ങളും മറ്റും
  • വയറു്
  • കാര്യസാരം
പണ്ടാരക്കരം
  • കുടിയാനവന്മാർ സർക്കാരിനു ഒടുക്കേണ്ട കരം
പണ്ടാരക്കാര്യം
  • സർക്കാർകാര്യം
പണ്ടാരക്കുറ്റി
  • പള്ളിവകയ്ക്കു കാണിക്കയിടുവാനായി സ്ഥാപിച്ചിട്ടുള്ള കുറ്റി
പണ്ടാരത്തി
  • പണ്ടാരത്തിന്റെ സ്ത്രീ
പണ്ടാരം
  • ഭണ്ഡാഗാരം
  • ഭണ്ഡാരം
പണ്ടാരം
  • വിശേഷണം:
  • രാജാവിനെ സംബന്ധിച്ച
  • ‘പണ്ടാരമായുള്ള സിംഹാസനങ്ങളിൽ’
    — ധ്രുവചരിതം തുള്ളൽ
    .
പണ്ടാരം
  • ഭിക്ഷയാചിച്ചു നടക്കുന്ന ജാതി
  • (പണ്ടാരമായി = തെണ്ടിയായി).
  • ഭണ്ഡാരം
  • വസൂരിവന്നു ചത്ത ശവം
  • വസൂരികൊണ്ടുള്ള മരണം
പണ്ടാരങ്കോ(ക്കോ)ഴി
  • ജലത്തോടു സംബന്ധപ്പെട്ടു നില്ക്കുന്ന ഒരു പക്ഷി
  • നീർക്കാക്ക എന്നു ചിലർ പറയുന്നു.
  • പര്യായപദങ്ങൾ:
    • പുഷ്കരാഹ്വയം
    • സാരസം.
പണ്ടാരമാക്കുക
  • പുറമ്പോക്കായി കിടക്കുക
പണ്ടാരവക
  • സർക്കാർവക
പണ്ടാരി
  • ശൂദ്രരിൽ ഒരു താണജാതിക്കാരൻ
  • ഇവർ പാലും തൈരും വിറ്റു് ഉപജീവിക്കുന്നു.
  • ഖജനാസൂക്ഷിക്കുന്ന ആൾ, ശ്രാപ്പു്
പണ്ടാല
  • സാമന്തന്മാർക്കുള്ളതിൽ ഒരു പേർ
പണ്ടി
  • വയറു്, കീഴു്വയറു്
  • കുടവയറു്
പണ്ടിക
  • ഉത്സവം
  • സദ്യ
  • വിരുന്നു്
പണ്ടിവയറൻ
  • കുടവയറുള്ളവൻ
പണ്ടു്
  • തുലോംമുമ്പു്
  • കഴിഞ്ഞകാലത്തു്
  • [പണ്ടുള്ളതിന്റെ പേർ–പുരാണം, പ്രതനം, പ്രത്നം, പുരാതനം, ചിരന്തനം.
പണ്ടുപണ്ടേ
  • മുമ്പിനാലെ
പണ്ടുള്ളവർ
  • തുലോം മുൻപെയുള്ളവർ
  • പൂർവ്വന്മാർ
പണ്ടേ
  • മുമ്പേ
  • മുമ്പിനാലേ
പണ്ടേയുള്ള, പണ്ടത്തെ
  • വിശേഷണം:
  • മുൻപേയുള്ള
  • മുമ്പിനാലേയുള്ള
പണ്ടേപ്പോലെ
  • മുമ്പേ കഴിഞ്ഞ കാലത്തേപോലെ
പണ്ഡ
  • ജ്ഞാനം
  • വിദ്യ, അറിവു്, പഠിപ്പു്
പണ്ഡൻ
  • ആണുംപെണ്ണുമല്ലാത്തവൻ (നപുംസകൻ)
  • ലജ്ജനിമിത്തം നാടുവിട്ടുപോകുന്നവൻ എന്നർത്ഥം.
പണ്ഡാവൽ
  • വിശേഷണം:
  • ബുദ്ധിയുള്ള
പണ്ഡിതകൻ
  • വിദ്വാൻ
പണ്ഡിതൻ
  • വിദ്വാൻ
  • വിശേഷബുദ്ധിയുള്ളവൻ
പണ്ഡിതമ്മന്യൻ, പണ്ഡിതമാനി
  • വിശേഷണം:
  • വിദ്വാൻ എന്നു നടിക്കുവൻ
പണ്ഡിതം
  • സമർത്ഥം
  • അറബിക്കുന്തുരുക്കം
പണ്ണുക
  • ചെയ്യുക
  • പ്രവർത്തിക്കുക
  • ഉണ്ടാക്കുക
  • ഇതു തമിഴിൽനിന്നു വന്നതാണു്. (ഇതിനു മലയാളത്തിൽ സംഭോഗം ചെയ്ക എന്നും ഒരർത്ഥമുണ്ടു്.)
പണ്യ
  • വിശേഷണം:
  • വില്ക്കപ്പെടേണ്ടുന്ന
പണ്യന്ധാ
  • ഒരുതരം പുല്ലു്
  • ആയുധംകൊണ്ടുള്ള സദ്യൊവ്രണം ഉടൻ വരട്ടും. മലത്തെ ഇളക്കും.
പണ്യം
  • വില്ക്കേണ്ടതായ സാധനം
പണ്യവിലാസിനി
  • നാഗുണം
പണ്യവീഥി, പണ്യവീഥിക
  • പീടിക
  • അങ്ങാടിത്തെരുവു്
  • വരിവരിയായ കച്ചവടസ്ഥാനം എന്നർത്ഥം
പണ്യശാല
  • കച്ചവടസ്ഥലം, തെരുവു്
  • പീടിക
പണ്യാ
  • ചെറുപ്പുന്ന
  • വാലുഴവം
  • കച്ചവടം ചെയ്യപ്പെടുന്നതെന്നർത്ഥം. (വാലുളാവു് എന്നു തമിഴു വ്യാഖ്യാനം).
പണ്യാംഗന
  • തേവിടിച്ചി
പണ്യാജീവൻ
  • കച്ചവടക്കാരൻ
  • പണ്യാ (കച്ചവടം) ഉപജീവനമാർഗ്ഗമായിട്ടുള്ളവൻ എന്നർത്ഥം.
പണ്യാജീവം
  • തെരുവു്
പണ്യാന്ധാ
  • ഒരുതരം പുല്ലു്
  • (പണ്യന്ധ എന്നതു നോക്കുക).
പത
  • വിശേഷണം:
  • പാലിക്കപ്പെട്ട
  • രക്ഷിക്കപ്പെട്ട
പത
  • നുര
പതക
  • വിശേഷണം:
  • പതിക്കുന്ന
  • വീഴുന്ന
പതകം
  • നിന്ദ
  • വിവാദം
  • സംസ്കൃതം: ഗണിതശാസ്ത്രത്തിലേ ഒരുമാതിരി കണക്കു്
പതകരി
  • ഒരുവക കുഷ്ഠരോഗം
  • (പദകരി) പതസരി–എന്നും കാണുന്നു.
പതകിക്കുന്നു
  • നിന്ദിക്കുന്നു
  • വിവദിക്കുന്നു
പതക്കം
  • കല്ലുവച്ച ഒരുമാതിരി ആഭരണം
  • (പദകം എന്നതിന്റെ തത്ഭവം).
പതക്കു്
  • അരക്കൂടു്
  • എളി
പതഗം
  • പക്ഷി
  • പതം (പക്ഷം–ചിറകു്) കൊണ്ടു ഗമിക്കുന്നതു് എന്നർത്ഥം.
പതച്ചിൽ
  • നുരവരിക
പതഞ്ജലി
  • ഒരു മഹർഷി
  • യോഗസിദ്ധാന്ത കർത്താവു്
  • സ്വർഗ്ഗത്തിൽനിന്നു പാണിനിയുടെ ഉള്ളങ്കൈയിൽ ഒരു ചെറിയ സർപ്പമായി വീഴുകയാൽ ഈ പേരുണ്ടായി. രണ്ടായിരത്തി അറുപതു കൊല്ലം മുമ്പു ജീവിച്ചിരുന്നു. ഇദ്ദേഹം യോഗം സ്ഥാപിച്ചു. വ്യാകരണ മഹാഭാഷ്യത്തിന്റെ കർത്താവാണു്.
പതൽ(ത്തു്)
  • പക്ഷി
  • ഗമിക്കുന്നതെന്നർത്ഥം.
പതൽഗ്രഹം
  • കോളാമ്പി
  • വീഴുന്നതിനെ ഗ്രഹിക്കുന്നതു് എന്നർത്ഥം.
  • ‘ഭൂമൗ പതൽഗ്രഹഃ’
    — കാമസൂത്രം
    .
  • സൈന്യങ്ങളെ ശേഖരിക്കുക
  • പര്യായപദങ്ങൾ:
    • പ്രതിഗ്രാഹം.
പതൽപ്രകർഷം
  • കാവ്യത്തിൽ വാക്യദോഷങ്ങളിൽ ഒന്നു്
  • എടുപ്പിലുള്ള ഔജ്ജ്വല്യം ക്രമേണ ക്ഷയിക്കുന്നതാണു് ഇതിന്റെ ലക്ഷണം.
പതൽഭീരു
  • പുള്ളു്
  • രാജാളി
പതത്രം
  • ചിറകു്
  • പറക്കുന്നവനെ രക്ഷിക്കുന്നതു് എന്നർത്ഥം.
  • ‘വിനാപതത്രം വിനതാതനൂജൈഃ’
    — ശ്രീഹർഷൻ
    .
  • വാഹനം
പതത്രി
  • പക്ഷി
  • പതിക്കുന്നതെന്നർത്ഥം. പറക്കുന്നതെന്നുമാവാം.
പതത്രീ
  • പക്ഷി
  • ചിറകുള്ളതു് എന്നർത്ഥം.
  • ശരം
  • കുതിര
പതത്രികേതനൻ
  • വിഷ്ണു
പതത്രിരാജൻ
  • ഗരുഡൻ
പതദൂഹം
  • കോളാമ്പി
  • സൈന്യത്തിന്റെ പിൻപു്
പതന
  • വിശേഷണം:
  • പതിക്കുന്ന
  • വീഴുന്ന
പതനം
  • വീഴ്ച
  • പതനശീലന്റെ പേർ – പതയാലു, പാതുകൻ.
  • ആളോടി
  • നടക്കല്ലു്
  • പറക്കുക
  • കീഴ്പെട്ടു വരിക, ഇറങ്ങുക
  • ഉദിക്കുക
  • നരകത്തിൽ വീഴുക
  • താഴ്ന്ന നിലയിലാവുക
  • നശിക്കുക
  • മരണം
  • ഗർഭസ്രാവം
  • വ്യവകലനം (കുറയ്ക്കുക)
  • നദി ചെന്നുചേരുന്നതു്
പതനവേഗം
  • വീഴുന്നതിന്റെ വേഗം (ശക്തി)
പതനസ്ഥലം
  • നദി ചെന്നു ചേരുന്ന സ്ഥലം
പതനി
  • അക്കാനിയുടെ രൂപാന്തരം
  • തെങ്ങു്, പന മുതലായ വൃക്ഷങ്ങളിൽ നിന്നു് എടുക്കുന്ന മധുവിനു് അക്കാനി എന്നു പേർ. കൂമ്പുകൾ തല്ലി അഗ്രം മുറിച്ചു ചുണ്ണാമ്പുതേച്ചു് അതിൽ നിന്നു് അക്കാനി എടുക്കുന്നു. ഇതിനെ കുറുക്കി കരിപ്പട്ടിയാക്കുന്നു. ഇതിന്റെ രൂപാന്തരമായി പതനിയും അതിന്റെ രൂപാന്തരമായി പനംകൽക്കണ്ടും ഉണ്ടാക്കുന്നു. മേൽപറഞ്ഞതിന്മണ്ണം തന്നെ കൂമ്പുകളെ തല്ലിച്ചെത്തി താളിതേച്ചു് എടുക്കുന്ന മധുവത്രേ കള്ളു്. ഇതിനെ പുളിപ്പിച്ചു വാറ്റുന്നതാണു് ചാരായം.
പതനീയ
  • വിശേഷണം:
  • പതിക്കത്തക്ക
  • വീഴത്തക്ക
പതപത
  • പതുക്കെ
  • നുരവരിക
പതപാകം
  • നല്ലനില
പതപ്പു്
  • ഉച്ചി
  • പത(ചലി)ക്കുന്നതു് എന്നർത്ഥം. കൈക്കുഞ്ഞുങ്ങളുടെ ഉച്ചി പരിശോധിച്ചാൽ ചലിക്കുന്നതു കാണാം.
പതം
  • മയം
  • കൊയ്ത്തുകാർക്കു് കൊടുക്കുന്ന അവകാശം
  • സാവധാനം
  • സമയം
  • താഴ്മ
  • അവസ്ഥ
  • ക്രമം
  • ക്ഷീണം
  • നിർവ്വാഹം
  • ഒപ്പം
  • സംസ്കൃതം: വീഴ്ച
  • പറപ്പ്
  • പോകുക
  • വീഴുക
  • ഇറങ്ങുക
  • നേർമ്മം
  • ചിറക്
പതം
  • പദം. (പ്രാചീനമലയാളം:)
പതം കഴിക്കുന്നു
  • മുക്കുവന്മാർ ഒരു ചെറിയ കടൽ മുഴുവൻ സൂക്ഷ്മമായി തുഴഞ്ഞു പോവുന്നു
പതംഗൻ
  • ആദിത്യൻ
  • കൃഷ്ണൻ
പതംഗമം
  • പക്ഷി
പതംഗം
  • പക്ഷി
  • പൊട്ടിപ്പുറപ്പെടുന്നതെന്നർത്ഥം.
  • പാറ്റാ
  • രസം
  • ഒരുമാതിരി ചന്ദനം
  • പന്ത്
  • കിളികൊള്ളിച്ചെന്നെല്ല്
  • തീപ്പൊരി (വേദത്തിൽ പ്രയോഗം)
  • പത്തങ്ങം
  • എരിക്ക്
  • നീരിരിപ്പ
  • പൂച്ച
പതാഗിക
  • ഒരുവക തേനീച്ച
  • പറക്കുന്നതെന്നർത്ഥം. ചിറ്റീച്ച എന്നും കാണുന്നു. ഇതു സരഘയെക്കാൾ ചെറുതായിരിക്കും. ചെറു തേനീച്ച എന്ന് ഇതിനെ പറയുന്നതു നന്നായിരിക്കും. ഇതിന്റെ തേൻ ഘൃതതുല്യമാകുന്നു.
  • പര്യായപദങ്ങൾ:
    • പൂത്തികാ.
പതംഗീ
  • പക്ഷി
  • മറിക്കുന്നി
പതംചിക
  • ഞാൺ
പതമ്പു്
  • കൊയ്ത്തുക്കാർക്കു കൊടുക്കുന്ന പതം
  • കറ്റമെതിച്ച് നെന്മണി ഉതിർത്തു കൊടുക്കുന്നതിന്റെ കൂലി.
പതമൻ
  • ചന്ദ്രൻ
  • പക്ഷി
  • ശലഭം
പതയൽ
  • നുരവരിക
പതയാലു
  • വിശേഷണം:
  • വീഴുന്ന
  • പതനശീലമുള്ള
പതയുന്നു
  • നുരവരുന്നു
  • പതയുള്ളതായിത്തീരുന്നു
പതയ്ക്കുന്നു
  • നുരവരുത്തുന്നു
  • നീന്തുന്നു
പതയ്പ്
  • നുരയുണ്ടാക്കുക
പതർ
  • പതിർ, നെല്ലിലും അരിയിലും കൊള്ളരുതാതെ (ചീത്തയായി)കിടക്കുന്നതു്, പറന്നുകൊണ്ടിരിക്കുന്നതു്
  • ബദ്ധപ്പാട്
പതർച്ച
  • ബദ്ധപ്പാട്
  • ചിന്തിപ്പ്
  • ചേർച്ചകേട്
  • എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുന്നത്
  • പറപ്പിക്കൽ
പതർമ്മ
  • ബദ്ധപ്പാട്
  • പതിരിന്റെ സ്ഥിതി
പതവാരം
  • ഭുമി സംബന്ധിച്ചു രാജാവിനു ചെല്ലേണ്ടതായ നികുതി
  • ‘പതവാരം’ എന്ന നികുതി തിരുവിതാംകൂറിൽ നടപ്പുണ്ടായിരുന്നു.
പതസൻ
  • ചന്ദ്രൻ
  • പക്ഷി
  • ശലഭം
പതസരി
  • ആനയുടെ പ്രത്യേകമായ ഒരു പ്രായത്തെ കാണിക്കുന്ന (നെറ്റിയിലുള്ള വെളുത്ത പുള്ളികൾ) ചിഹ്നം സംസ്കൃതം: പത്മകം.
പതറൽ
  • ബദ്ധപ്പാട്
  • ചിന്തിപ്പ്
  • ചേർച്ചകേട്
  • പറപ്പിക്കൽ
  • ചിതറൽ
പതറിക്ക
  • ദൂരത്താക്കുക, ചിന്തിക്ക
  • പഠിപ്പിക്ക
  • കുഴപ്പത്തിലാക്കുക
  • ബദ്ധപ്പെടുത്തുക
  • ചിതറിക്കുക
  • പറത്തുക
പതറിക്കുലഞ്ഞു
  • ഭയപ്പെട്ടു വിറച്ചു
പതറുന്നു
  • ബദ്ധപ്പെടുന്നു, ഭയപ്പെടുന്നു
  • ചിന്നുന്നു
പതാക
  • കൊടിക്കൂറ
  • പറന്നുകൊണ്ടിരിക്കുന്നതെന്നർത്ഥം.
  • വലിയ ഉപകഥ
  • അടയാളം
  • സൗഭാഗ്യം
  • കൊടിമരം
  • നാടകാംഗം
പതാകാംശുകം
  • കൊടിക്കൂറ
  • ‘കേതോഃ പതാകാംശുകമെന്നപോലെ’
    — അഭിജ്ഞാനശാകുന്തളം
    .
പതാകാവ്യൂഹം
  • വ്യൂഹഭേദം
  • (വ്യൂഹം എന്നാൽ സൈന്യത്തെ നിശ്ചിതസ്ഥലത്തു നിറുത്തുക എന്നതാകുന്നു).
പതാകാസ്ഥാനകം
  • നാടകത്തിലെ ഒരു വേഷവിശേഷം
  • ‘യത്രാർത്ഥേ ചിന്തിതേന്യസ്മിം
    സ്തല്ലിംഗോന്യഃ പ്രയൂജ്യതേ,
    ആഗന്തുകേന ഭാവേന
    പതാകാസ്ഥാനകം തു തത്’
    — സാഹിത്യദർപ്പണം
പതാകി
  • കൊടിക്കൂറക്കാരൻ
  • പതാകയുള്ളവനെന്നർത്ഥം.
പതാകിക
  • വിശേഷണം:
  • പതാകയുള്ള
പതാകിനീ
  • സൈന്യം
പതാപത
  • വിശേഷണം:
  • പോകുന്ന
  • വീഴാനായി ചരിയുന്ന
പതി
  • ഭർത്താവു്
  • രക്ഷിക്കുന്നവൻ എന്നർത്ഥം.
  • പ്രഭു
  • ഉടയക്കാരൻ
  • അധികൃതൻ
  • ഒളിപ്പു്
  • നഗരം
  • മലകളിൽ പാർപ്പാനുള്ള സ്ഥലം
  • കുടിയിരിപ്പു്
  • അനക്കം, പോക്കു്
  • പറപ്പു്
  • ഉടയക്കാരി
  • യജമാനസ്ത്രീ
  • പതി – പാലനംചെയ്യുന്നവൻ. പാലനം ചെയ്യുക – രക്ഷിക്കുക. രൂഢിയായിട്ടു – പതി = ഭർത്താവു്.
  • സ്വാമി
  • പര്യായപദങ്ങൾ:
    • ധവൻ
    • പ്രിയൻ
    • ഭർത്താവു്.
പതി
  • ഗൃഹം
  • (ഭൂമി എന്നുമർത്ഥം – ദ്രാവിഡം).
  • ‘പതിപരമംപൊരുളിവയെന്നകമേ’
    — ഗീത
    .
പതി
  • പത്തു്
  • ഉദാ:പതിനൊന്നു്, പതിനഞ്ചു് മുതലായവ.
പതിക്കുന്നു
  • വീഴുന്നു
  • കണക്കിൽ എഴുതുന്നു
  • അച്ചിൽ ഒട്ടിക്കുന്നു
  • ഉറപ്പിക്കുന്നു
  • ഒട്ടിക്കുന്നു
  • വസ്തുവിനെ ഒരാളിന്റെ പേർക്കു കൊടുക്കുന്നു
  • (കാരണക്രിയ:പതിപ്പിക്കുന്നു.)
പതിഘ്നി
  • ഭർത്താവിനെ കൊല്ലുന്നവൾ
പതിച്ചൽ
  • പതിയുക, പതിപ്പു്
  • ഒട്ടിച്ചേരുകയും മറ്റും.
  • അച്ചിൽ ഒട്ടിക്ക
  • കണക്കിൽ എഴുതുക
  • വീഴുക (വീഴ്ച)
പതിഞ്ഞ
  • വിശേഷണം:
  • സാവധാനമുള്ള
  • താഴ്മയുള്ള
  • ഒട്ടിച്ചേർന്ന
പതിഞ്ഞനില
  • സാവധാനം
  • താഴ്മ
പതിഞ്ഞപാകം
  • സാവധാനം
പതിത
  • വിശേഷണം:
  • പതിക്കപ്പെട്ട, വീഴപ്പെട്ട
  • തോൽപ്പിക്കപ്പെട്ട
  • ഭ്രഷ്ടായ
പതിതത്വം
  • വീഴ്ച
  • ഭ്രഷ്ടു്
പതിതൻ
  • ഭ്രഷ്ടൻ
  • കീഴ് പതിച്ചവൻ
  • പിഴുകിയവൻ
പതിതസാവിത്രികൻ
  • ഉപനയനകർമ്മം നടത്താത്തവനോ
  • വിധിക്കു വിപരീതമായി നടത്തിയവനോ ആയ ബ്രാഹ്മണനോ
  • ക്ഷത്രിയനോ
  • വൈശ്യനോ
പതിതോല്പന്ന
  • വിശേഷണം:
  • ഭ്രഷ്ടുതീർന്ന
പതിത്വം
  • അധികാരം
  • ഭർത്തൃത്വം
  • (മലയാളം) ഭ്രഷ്ട്
പതിദേവതാ, പതിദേവാ
  • ഭർത്താവിനെ ദൈവത്തെപ്പോലെ വിചാരിക്കുന്നവൾ
  • പതിവ്രത
പതിനഞ്ചു്
  • പത്തും അഞ്ചും കൂടിയ തുക
പതിനായിരം
  • പത്തുതവണ ആയിരം കൂടിയ തുക
പതിനാലുലോകങ്ങൾ
  • കീഴിൽ 7
  • മുകളിൽ 7 ഇങ്ങനെ ലോകങ്ങൾ 14
  • മേൽലോകങ്ങൾ: 1. ഭൂലോകം ആകാശഗ്രഹങ്ങളുടെ ഇരിപ്പിടം.
    2. ഭൂവർല്ലോകം
    3. സ്വർല്ലോകം - ദേവേന്ദ്രന്റെ ഇരിപ്പിടം.
    4. മഹർല്ലോകം - വിഷ്ണുവിന്റെ ഇരിപ്പിടം.
    5. ജനലോകം - മനുഷ്യരുടെ ഇരിപ്പിടം.
    6. തപോലോകം - ഋഷികളുടെ ഇരിപ്പിടം.
    7. സത്യലോകം - ബ്രഹ്മാവിന്റെ ഇരിപ്പിടം.
    കീഴ്ലോകങ്ങൾ:
    1. അതലം - യമപുത്രന്റെ (വലന്റെ) ഇരിപ്പിടം.
    2. വിതലം - പരമേശ്വരന്റെ ഇരിപ്പിടം.
    3. സുതലം - മഹാബലിയുടെ ഇരിപ്പിടം.
    4. രസാതലം - രാക്ഷസന്മാരുടെ ഇരിപ്പിടം.
    5. തലാതലം - മായാമയിയുടെ ഇരിപ്പിടം.
    6. മഹാതലം - സർപ്പത്തിന്റെ ഇരിപ്പിടം.
    7. പാതാളം - നാഗങ്ങളുടെ ഇരിപ്പിടം.
    [മേല്പറയപ്പെട്ട ലോകങ്ങൾ വിരാൾ പുരുഷന്റെ ഓരോ അംഗങ്ങളായി കല്പിക്കപ്പെട്ടിരിക്കുന്നു.]
പതിനാഴി
  • പത്തു നാഴികൂടിയ അളവു്
  • അഗ്രശാലപ്പറ, വലിയ ഇടങ്ങഴിക്കു പത്തിടങ്ങഴി കൊള്ളുന്ന പറ
പതിനാഴിപ്പറ
  • അഗ്രശാലപ്പറ
പതിനാറു്
  • പത്തും ആറും കൂടിയ തുക
പതിനെട്ടടവുകൾ
  • ഓതിരം
  • കടകം
  • ചടുലം
  • മണ്ഡലം
  • വൃത്തചക്രം
  • സുകങ്കാളം
  • വിജയം
  • വിശ്വമോഹനം
  • തിര്യങ്മണ്ഡലം
  • ഗദയാഖേടഗഹ്വരം
  • ശത്രുഞ്ജയം
  • സൗഭദ്രം
  • പടലം
  • പുരഞ്ജയം
  • കായവൃദ്ധി
  • ശിലാഖണ്ഡം
  • ഗദാശാസ്ത്രം
  • അനുത്തമം ഇവ 18 -ഉം
പതിനെട്ടു്
  • പത്തും എട്ടും കൂടിയ തുക
പതിനെണ്ണായിരം
  • പതിനെട്ടു് ആയിരം കൂടിയ തുക
പതിനേഴു്
  • പത്തും ഏഴും കൂടിയ തുക
പതിനൊന്നു്
  • പത്തും ഒന്നും കൂടിയ തുക
പതിന്നാങ്കു്
  • പതിനാലാമത്തേ പക്കം
പതിന്നാലു്
  • പത്തും നാലും കൂടിയ തുക
പതിമ്പറ
  • പത്തുപറ
പതിന്മടങ്ങു്
  • വിശേഷണം:
  • പത്തിരട്ടിച്ചു്
പതിപത്നിമാർ
  • ഭർത്താവും ഭാര്യയും
പതിപത്നീ
  • ഭർത്താവുള്ളവൾ
  • സുമംഗലീ
  • [ഭർത്താവൊന്നിച്ചിരിക്കണമെന്നില്ല; ഭർത്താവു് ഉണ്ടായാൽ മതി.
  • പര്യായപദങ്ങൾ:
    • സഭർത്തൃക.
പതിപാതിനി
  • ഭർത്താവിനെ കൊല്ലുന്നവൾ
പതിപ്പായിനില്ക്ക
  • ഉറച്ചു നില്ക്കുക
പതിപ്പിക്കുന്നു
  • പതിക്കാൻ ഇടയാക്കുന്നു
  • വീഴ്ത്തുന്നു
പതിപ്പു്
  • പതിക്കുക, പതിച്ചൽ
  • വീഴ്ച
പതിപ്രാണാ
  • പതിവ്രതാ
പതിമരം
  • വാതിലിന്റെ മുകളിലത്തേ കട്ടിളപ്പടി
  • പല്ലിത്തടി
പതിമുകം
  • ഒരു വലിയ വൃക്ഷം
  • കായുണ്ടാകുന്ന വൃക്ഷമല്ല. ഇതു് അധികവും ഞാവൽപാർശ്വത്തിലും കേദാരത്തിലും ഉണ്ടാകുന്നു. ഈ വൃക്ഷത്തിന്റെ തടി പാടലവർണ്ണവും പത്മഗന്ധവുമുള്ളതാണു്, കഫം, പിത്തം, വിസർപ്പം, വിസ്ഫോടം, വ്രണം, വിഷം, രക്തദോഷം, ചുട്ടുനീറൽ മുതലായവയ്ക്കു നന്നു്. സംസ്കൃതം: പത്മകം.
പതിമുക്കഴഞ്ചു്
  • പതിമൂന്നു കഴഞ്ചു്
പതിമുഖം
  • കരുതിക്കൂട്ടി മറച്ചുവെച്ചിരുന്ന അപകടം
  • ഭർത്താവിന്റെ മുഖം
പതിമൂക്കൻ
  • പതിഞ്ഞ മൂക്കുള്ളവൻ
പതിമൂക്കി
  • പതിഞ്ഞ മൂക്കുള്ളവൾ
പതിമൂക്കു്
  • പതിഞ്ഞ മൂക്കു്
പതിമൂന്നു്
  • പത്തും മൂന്നും കൂടിയ തുക
പതിംവരാ
  • സ്വേച്ഛയാ ഒരു ഭർത്താവിനെ വരിപ്പാൻ തുടങ്ങുന്നവൾ, തനിക്കൊത്ത ഭർത്താവിനെ താൻ തന്നെ വരിക്കുന്നവൾ
  • പതിയെ വരിക്കുന്നവൾ എന്നർത്ഥം.
  • കരിഞ്ചീരകം
  • പര്യായപദങ്ങൾ:
    • സ്വയംവരാ
    • വര്യാ.
പതിയൻ
  • സാവധാനക്കാരൻ
  • ഒരുമാതിരി ശർക്കര
പതിയൻ ശർക്കര
  • ഒരുമാതിരി ശർക്കര
  • പതിയുന്ന ശർക്കര
പതിയാൻ
  • പരവൻ
  • എണ്ണ ആട്ടിപ്പിഴിയുന്ന ഒരുവക ജാതിക്കാരൻ
പതിയിരിക്കുന്നു
  • ഒളിച്ചിരിക്കുന്നു
  • പാത്തിരിക്കുന്നു
  • (സകര്‍മ്മകക്രിയ:പതിയിരുത്തുന്നു.)
പതിയിരിപ്പു്
  • ഒളിച്ചിരിപ്പു്
  • പാത്തിരിപ്പു്
പതിയുന്നു
  • ചേർന്നു പറ്റുന്നു
  • കണക്കിലുൾപ്പെടുന്നു
  • ഉറപ്പാകുന്നു
  • (സകര്‍മ്മകക്രിയ:പതിക്കുന്നു.)
പതിർ
  • വിശേഷണം:
  • കൊള്ളരുതാത്ത
പതിർ
  • അരിവെക്കാത്തനെല്ലു്
  • ചാഴി
  • ചണ്ടു്
  • പര്യായപദങ്ങൾ:
    • കഡംകരം
    • ബുസം.
പതിർപിടിത്തം
  • നെല്ലിലേ പതിർ കളക
പതിർമ്മ
  • പതുമ
  • പതിരിന്റെ സ്ഥിതി
പതിവു്
  • നിലം പുരയിടങ്ങൾക്കു സർക്കാരിൽ നിന്നും കൊടുക്കുന്ന ഒരാധാരം
  • ചട്ടം
  • സാധാരണ സ്ഥിതി
  • ഏർപ്പാടു്
പതിവായിട്ടു്
  • ദിവസം പ്രതി
പതിവുകാരൻ
  • ദിവസന്തോറും വേല ചെയ്യുന്നവനും മറ്റും
  • എന്നും ഉള്ളവൻ
  • വസ്തുക്കൾ പേരിൽ പതിഞ്ഞുകിട്ടിയവൻ
പതിവേദൻ
  • ശിവൻ
പതിവ്രത
  • ഭർത്തൃശുശ്രൂഷയാകുന്ന വ്രതത്തോടു കൂടിയവൾ
  • ഇവിടെ പതിശബ്ദത്തിനു ലക്ഷണയാ പതിശുശ്രൂഷ എന്നു താൽപര്യം.
  • പര്യായപദങ്ങൾ:
    • സുചരിത്രം
    • സതീ
    • സാദ്ധ്വീ.
പതിറ്റടി
  • പത്ത് അടിനീളം
  • പത്തു ചുവടു്
പതിറ്റിപ്പത്തു്
  • കേരളത്തിൽ നിർമ്മിച്ച പുരാതനമായ ഒരു തമിഴു് ഗ്രന്ഥം
പതീയന്തീ
  • ഭർത്താവിനു യുക്തയായവൾ
പതു
  • പത്തു്
പതുക്കം
  • അമർച്ച
  • ഒളിപ്പു്
  • മറയ്ക്കൽ
  • ഞെരിപ്പു്
  • പിതുങ്ങൽ
  • മാർദ്ദവം
പതുക്കവേ, പതുക്കെ
  • സാവധാനമായി
പതുക്കുന്നു
  • ഒളിച്ചുവയ്ക്കുന്നു
  • മറയ്ക്കുന്നു
പതുങ്ങൽ
  • അമർപ്പു
  • ഒളിപ്പു്, ഒളിച്ചിരിപ്പു്
  • മറയ്ക്കൽ
  • പിതുങ്ങൽ
  • ഞെരിപ്പു്
പതുങ്ങുന്നു
  • ഒളിക്കുന്നു
  • ഞെരിയുന്നു
  • പിതുങ്ങുന്നു
  • അമരുന്നു
  • മറയുന്നു
  • (സകര്‍മ്മകക്രിയ:പതുക്കുന്നു.)
പതുത്ത
  • വിശേഷണം:
  • മൃദുവായ
പതുത്തു
  • മന്ദിച്ചു
പതുപതുപ്പു്
  • മാർദ്ദവം
പതുപതേ
  • മാർദ്ദവമായി
പതുപ്പത്തു്
  • പത്തുവീതമായ
പതുപ്പിക്കുന്നു
  • മാർദ്ദവം വരുത്തുന്നു
പതുപ്പു്
  • മാർദ്ദവം
  • വിനയം
  • ഗർവമില്ലായ്മ
  • ‘പതുപ്പൊടുക്ഷാന്തിയുമടയവരായേ’
    — ഗീത – മാധവപ്പണിക്കർ
    .
പതുമ
  • മാർദ്ദവം
പതുമുകം
  • ഒരങ്ങാടിമരുന്നു്
പതേര
  • വിശേഷണം:
  • പറക്കുന്ന
  • വീഴുന്ന
  • പോകുന്ന, നീങ്ങുന്ന
പതേരം
  • പക്ഷി
  • കുഴി
  • ഒരളവു്
പതേരി
  • പതസരി
  • (ഇതു് പതസരിയുടെ തത്ഭവമാണു്).
പത്തങ്ങം
  • ചപ്പങ്ങം
  • ഇതു് ഒരു ചന്ദനഭേദമാണു്. കഫം, പിത്തം, രക്തദോഷം മുതലായവയ്ക്കു നന്നു്. ഇതിന്റെ കാതൽ ചെമപ്പുനിറമാണു്. വസ്ത്രരാഗത്തിനു് ഉപയോഗപ്പെടുന്നു. സംസ്കൃതം: പതംഗം.തമിഴ്: ചപ്പങ്കി.
പത്തഞ്ഞൂറു്
  • വളരെ
പത്തനപ്പടി
  • വീട്ടുവാതിൽ
പത്തമ്പതു്
  • കുറെ
പത്തനം
  • ഭവനം
  • പട്ടണം, രാജധാനിയുള്ള നഗരം, തലസ്ഥാനം
  • അങ്ങുമിങ്ങും നിന്നു ജനങ്ങൾ ഇവിടെ പതന്തി (വന്നുചേരുന്നു). അതിനാൽ ഈ പേരുണ്ടായി.
പത്തനാടി
  • ഗൃഹിണി
  • ഭാര്യ
  • വീട്ടിൽ സഞ്ചരിക്കുന്നവൾ എന്നർത്ഥം.
പത്തംഗം
  • പത്തങ്ങം
പത്തൽ
  • വേലി കെട്ടുവാൻ കുഴിച്ചു നാട്ടുന്ന കോൽ
പത്താക്കു്
  • ഒരുവക നാണയം
  • പൊൻപത്താക്കു്, വെള്ളിപ്പത്താക്കു്, തടിപ്പത്താക്കു്, തലപ്പത്താക്കു് മുതലായവ. ഇതു് റോമാരാജ്യത്തുള്ള ഒരു നാണയമാകുന്നു. കേരളത്തിൽ വന്നതു് അവിടെ നിന്നാണു്.
പത്താമതു്
  • പത്താമത്തേ
പത്താം, പത്താമത്തേ
  • വിശേഷണം:
  • ഒമ്പതാമത്തേതു കഴിഞ്ഞാൽ വരുന്ന
പത്തായക്കാരൻ
  • നെല്ലു വേണ്ടുവോളം‌നേടി വച്ചിട്ടുള്ളവൻ
പത്തായക്കെട്ടു്
  • പല പത്തായങ്ങൾ ഒരുമിച്ചു ചേർത്തു പണിതതു്
പത്തായപ്പുര
  • പല പത്തായങ്ങൾ ഉള്ള പുര
  • നെൽപ്പുര
പത്തായം, പത്താഴം
  • ധാന്യങ്ങളും മറ്റും ശേഖരിക്കുന്നതിനുള്ള മരക്കൂടു്
പത്തായിരം
  • വിശേഷണം:
  • അനവധി
  • എണ്ണമില്ലാത്ത
പത്തി
  • പാമ്പിന്റെ ഫണം
  • കൈത്തലം
  • സൈന്യവിഭാഗം
  • സവിശേഷം ഗമിക്കുന്നതു് എന്നർത്ഥം. അക്ഷൗഹിണി എന്നതു നോക്കുക)
  • ‘ഏകേഭൈകരഥാത്ര്യശ്വാ
    പത്തിഃ പഞ്ചപദാതികം’
    — അമരം
    .
  • ഒരു ആനയും, ഒരു തേരും, മൂന്നു കുതിരയും, അഞ്ചു കാലാൾപടയും കൂടിയതു് ഒരു പത്തി.
  • ‘ഏകോരഥോ ഗജശ്ചൈകോ
    നരാഃ പഞ്ച പദാതയഃ
    ത്രയശ്ചതുരഗാസ്തജ്ഞൈഃ
    പത്തിരിത്യഭിധീയതേ’
  • കാലാളു്
  • നടപ്പു്, ഗമനം
  • ഇല
  • (പത്രി എന്നതിന്റെ തത്ഭവം).
  • മുറിമരുന്നു്
  • വീരൻ
  • ശൂരൻ
  • വരി, നിര
പത്തിക
  • വിശേഷണം:
  • കാൽകൊണ്ടു നടക്കുന്ന
പത്തിക്കാൽ
  • നിരക്കാൽ
പത്തിക്കീറ്റു്
  • സുഗന്ധവസ്തുക്കളെക്കൊണ്ടുള്ള അലങ്കാരം
  • സ്ത്രീകളുടെ സ്തനകപോലാദികളിൽ കസ്തൂരികുങ്കുമാദികളെക്കൊണ്ടു വിലാസാർത്ഥം മകരികാദ്യാകാരമായി എഴുതപ്പെടുന്നതു്
  • പര്യായപദങ്ങൾ:
    • പത്രലേഖാ
    • പത്രാംഗുലി.
പത്തിരട്ടി
  • പതിന്മടങ്ങു്
പത്തിരി
  • ഒരുമാതിരി അപ്പം
  • പുളിപ്പിക്കുന്ന സാധനം ചേർക്കാത്ത ഒരുവക അപ്പം
  • മാമ്പണ്ടം
  • മാവുകൊണ്ടുള്ള അപ്പം
  • ജാതിക്കയുടെ പുറത്തിരിക്കുന്ന സാധനം
പത്തിരുപതു്
  • കുറേ
പത്തിൽ
  • ഒരുമാതിരി അപ്പം
പത്തിവാൾ
  • ഒരായുധം
  • ചെറിയ വാൾ
പത്തിസംഹതി
  • കാലാൾ(പത്തിപ്പട)ക്കൂട്ടം
  • സൈന്യവിഭാഗക്കൂട്ടം
പത്തീറു്
  • മാവു കൊണ്ടുള്ള ഒരുമാതിരി അപ്പം (പത്തിരി)
പത്തു്
  • രണ്ടു അഞ്ചുകൂടിയ തുക
  • കാലു്(ചരണം)
  • നടക്കുന്നതു് എന്നർത്ഥം ‘പദം’ എന്നുമാവാം.
  • ‘പദാനിലാക്ഷാരസപാടലാനി’.
പത്തു്
  • ചെലവു്
പത്തുദിക്കുകൾ
  • നാലുദിക്കുകളും അവയുടെ മൂലകളും ആകാശവും ഭൂമിയും
പത്തുവ
  • മഹമ്മദുജഡ്ജിമാരുടെ വിധി.അറബി:
പത്തൂരം
  • മീനാങ്ങാണി
പത്തേമാരി
  • കടലിൽകൂടി അടുത്ത പ്രദേശങ്ങളിൽ സാമാനം കയറ്റിക്കൊണ്ടു പോകുവാനുള്ള വലിയ തോണി
പത്ഥ്യം
  • ഇഷ്ടം, പ്രിയം
  • ഔഷധത്തിനും ശരീരത്തിനും ഹിതമല്ലാത്തവ ഉപയോഗിക്കാതിരിക്കുന്ന സ്ഥിതി
പത്ഥ്യാവക്ത്രം
  • ഒരു വൃത്തം
  • ‘ഓജങ്ങളിൽ തരംപോലെ
    വിപുലാലക്ഷണങ്ങളും
    ചേർത്തു പത്ഥ്യാവക്ത്രവൃത്തം
    പ്രയോഗിക്കുന്നു സൂരികൾ’
    — വൃത്തമജ്ഞരി
പത്നീ
  • ഭാര്യ
  • അഗ്നിസാക്ഷികമായി വിവാഹംചെയ്ത ഭാര്യ
  • യാഗാദികർമ്മങ്ങളിൽ ഭർത്താവോടുകൂടി തുടർന്നിരിക്കുന്നവളെന്നർത്ഥം.
  • പര്യായപദങ്ങൾ:
    • പാണിഗൃഹീതീ
    • ദ്വിതീയാ
    • സഹധർമ്മിണി
    • ഭാര്യ
    • ജായ
    • ദാരങ്ങൾ.
പത്നീകൻ
  • ഭാര്യയുള്ളവൻ
പത്നീപ്രണയം
  • ഭാര്യയുടെസ്നേഹം
  • ഭാര്യയോടുള്ള സ്നേഹം
പത്നീസഹായൻ
  • ഭർത്താവു്
പത്മകം
  • ആനയുടെ പരുകരി, ആനയുടെ മുഖാദികളിൽ കാണുന്ന പുള്ളിക്കുത്തു്
  • ഒരങ്ങാടിമരുന്നു്, പതുമുകം
  • താമരയുടെ രീതിയിൽ നിറുത്തുന്ന സൈന്യം
  • കൊട്ടം
പത്മകരൻ
  • വിഷ്ണു
  • കൈയിൽ താമരപ്പൂവുള്ളവൻ.
പത്മകരാ
  • ലക്ഷ്മി
പത്മകല്പം
  • ബ്രഹ്മാവിന്റെ ഒടുവിൽ കഴിഞ്ഞ കല്പവർഷം
പത്മകീ
  • ആന
പത്മകേസരം
  • താമരയല്ലി
പത്മഗന്ധി
  • പതുമുകം
പത്മഗർഭൻ
  • ബ്രഹ്മാവു്
  • വിഷ്ണു
  • ശിവൻ
  • സൂര്യൻ
പത്മഗർഭം
  • പുണ്യലാഭത്തിനായി രാജാക്കന്മാർ കഴിക്കുന്ന ഒരു അടിയന്തിരം
  • താമരയിൽ കൂടിയുള്ള രണ്ടാമത്തേ ജനനം
പത്മഗുണാ
  • ലക്ഷ്മി
പത്മഗൃഹാ
  • ലക്ഷ്മി
പത്മചാരിണി
  • കരത്താമര
  • ഓരിലത്താമര
  • ഒരിതൾത്താമര
  • നിലത്താമര
  • പത്മംപോലെ ചരിക്കുന്നതെന്നർത്ഥം.
പത്മജൻ
  • ബ്രഹ്മാവു്
പത്മജാതൻ
  • ബ്രഹ്മാവു്
പത്മതന്തു
  • താമരവളയം
  • താമരനൂൽ
പത്മദർശനം
  • ചെഞ്ചല്യം
പത്മൻ
  • അഷ്ടനാഗങ്ങളിൽ ഒന്നു്
  • ചക്രവർത്തികളിൽ ഒന്നു്
  • രാമൻ
  • ഒരു അസുരൻ
പത്മനാഭൻ, പത്മനാഭി
  • വിഷ്ണു
  • നാഭിയിൽ പത്മമുള്ളവൻ എന്നർത്ഥം.
പത്മനാഭാശുഗൻ
  • പരമേശ്വരൻ
പത്മനാളം
  • താമരത്തണ്ടു്
പത്മപത്രം
  • താമരയില
പത്മപത്രം, പത്മപ(വ)ർണ്ണം
  • ഒരു മരുന്നു ചെടി, പുഷ്കരമൂലം. താമര പോലെയുള്ള ഇലകൾ ഉള്ളതു് എന്നർത്ഥം
  • മേട്ടുത്താമര (സ്ഥലപത്മം)
പത്മപാണി
  • ബ്രഹ്മാവു്
  • വിഷ്ണു
  • സൂര്യൻ
പത്മപാദർ
  • ശ്രീശങ്കരാചാര്യസ്വാമിയുടെ പ്രധാന ശിഷ്യൻ
പത്മപുരാണം
  • പുരാണങ്ങളിൽ ഒന്നു്
  • ഇതിൽ വിഷ്ണുവിന്റെ ഗുണങ്ങളെ ശിവൻ പാർവതിയോടു വർണ്ണിച്ചു പറയുന്നു.
പത്മബന്ധം
  • ചിത്രം എന്നതിൽപ്പെട്ട ഒരു അലങ്കാരം
പത്മബന്ധു
  • സൂര്യൻ
  • എരിക്കു്
  • തേനീച്ച
പത്മഭവൻ
  • ബ്രഹ്മാവു്
പത്മഭാസൻ
  • ശിവൻ
പത്മഭൂവു്
  • ബ്രഹ്മാവു്
പത്മം
  • താമര
  • വൈശ്രവണന്റെ നവനിധികളിൽ ഒന്നു്. ശ്രീക്കിരിപ്പിടം എന്നർത്ഥം
  • പത്മകം, ആനയുടെ പതകരി, പുള്ളി
  • ഒരു മരുന്നു്
  • കാരീയം
  • പുഷ്കരമൂലം
  • പതുമുകം
  • പാമ്പു്
  • താമരയുടെ മാതിരിയിലുള്ള ഒരു ആഭരണം
  • താമരയുടെ ആകൃതിയിൽ നിറുത്തിയ സൈന്യം
  • ഒരു വലിയ സംഖ്യ (One thousand billions)
  • മനുഷ്യശരീരത്തിലുള്ള ഒരു അടയാളം
  • ഒരുമാതിരി ക്ഷേത്രം
  • ആന
  • ഒരുമാതിരി സംയോഗം
പത്മയോനി
  • ബ്രഹ്മാവു്
പത്മരജസ്സു്
  • താമരയല്ലി
  • താമരപ്പൂമ്പൊടി
പത്മരാഗം
  • ചെമന്ന രത്നം
  • പത്മതുല്യമായ രാഗത്തോടുകൂടിയതു് എന്നർത്ഥം. പത്മരാഗമണി.
പത്മരൂപാ
  • ലക്ഷ്മി
  • സമ്പൽസ്വരൂപിണി
പത്മലാഞ്ഛനാ
  • ലക്ഷ്മി
  • സരസ്വതി
  • താരാ
പത്മലാഞ്ഛനൻ
  • കുബേരൻ
  • ബ്രഹ്മാവു്
  • സൂര്യൻ
  • രാജാവു്
പത്മലോചനൻ
  • താമരപ്പൂപോലെ മനോഹരമായ കണ്ണുള്ളവൻ (സ്ത്രീ:പത്മലോചനാ.)
പത്മവാസാ
  • ലക്ഷ്മി
പത്മവ്യൂഹം
  • സൈന്യത്തെ താമരയുടെ ആകൃതിയിൽ അണിനിരത്തുന്നതു്
പത്മസംഭവൻ
  • ബ്രഹ്മാവു്
പത്മസമാസനൻ
  • ബ്രഹ്മാവു്
പത്മസ്നുഷാ
  • ഗംഗ
  • ലക്ഷ്മി
  • ദുർഗ്ഗാ
പത്മഹസ്തൻ
  • വിഷ്ണു
പത്മഹാസൻ
  • വിഷ്ണു
പത്മാ
  • ലക്ഷ്മി
  • താമരപ്പൂവിനെ ധരിച്ചവൾ എന്നർത്ഥം.
  • ചെറുതേക്കു്
  • പത്മസദൃശമായ പൂവുള്ളതെന്നർത്ഥം.
  • ഓരിലത്താമര
  • തിരുതാളി
  • മഞ്ചട്ടി
  • ഇലവങ്ങപ്പൂവു്
പത്മാകരം
  • താമരപ്പൊയ്ക
  • താമരക്കിരിപ്പിടം എന്നർത്ഥം.
പത്മാക്ഷൻ
  • വിഷ്ണു
  • സൂര്യൻ
  • പത്മംകൊണ്ടു കളിക്കുന്നവൻ എന്നർത്ഥം.
  • സുന്ദരൻ
പത്മാക്ഷം
  • താമരക്കുരു
പത്മാക്ഷി
  • താമരപ്പൂവുപോലെ മനോഹരമായ കണ്ണുള്ളവൾ
  • സുന്ദരി
പത്മാടം
  • തകര
  • പത്മത്തെപ്പോലെ ഗമിക്കുന്നതു് എന്നർത്ഥം.
പത്മാനന്ദകവി
  • ഒരു സംസ്കൃതകവിയാണു്
  • ജൈനൻ. വൈരാഗ്യശതകത്തിന്റെ കർത്താവു്.
പത്മാലയൻ
  • ബ്രഹ്മാവു്
പത്മാലയാ
  • ലക്ഷ്മി
  • താമരപ്പൂവിലിരിക്കുന്നവൾ എന്നർത്ഥം.
പത്മാവതീ
  • ലക്ഷ്മി
  • വിന്ധ്യപർവതത്തിലുള്ള ഒരു നഗരം
  • ഓരിലത്താമര
പത്മാസനൻ
  • ബ്രഹ്മാവു്
  • ശിവൻ
പത്മാസനം
  • യോഗികൾ ധ്യാനിക്കുമ്പോഴും മറ്റും ഇരിക്കുന്ന ഒരുമാതിരി ഇരിപ്പു്
  • വീരാസനത്തിൽ ഇരുന്നു് പിൻഭാഗത്തുകൂടി വലത്തുകൈകൊണ്ടു ഇടത്തു തുടമേലിരിക്കുന്ന വലത്തു കാൽ പെരുവിരലിനേയും അപ്രകാരം ഇടത്തുകൈകൊണ്ടു വലത്തു തുടമേലിരിക്കുന്ന ഇടത്തു കാൽ പെരുവിരലിനേയും പിടിച്ചു താടിയെ തൊണ്ടക്കുഴിക്കു താഴെ വെച്ചു് നാസാഗ്രത്തെ നോക്കിയുള്ള ഇരിപ്പു്. ഈ ആസനം യോഗികളുടെ വ്യാധിയെ ശമിപ്പിക്കും.
പത്മാസനാ
  • സരസ്വതി
പത്മി
  • ആന
  • ശരീരത്തിന്മേൽ പത്മങ്ങൾ (പുള്ളികൾ) ഉള്ളതു് എന്നർത്ഥം.
പത്മിനി
  • താമരപ്പൊയ്ക, താമരപ്പൂവുള്ളതു് എന്നർത്ഥം
  • സ്ത്രീകൾ നാലുതരമുള്ളതിൽ ഒന്നാമത്തേവൾ
  • ‘ഭവതികമലനേത്രാ നാസികാക്ഷുദ്രരന്ധ്രാ
    അവിരളകുചയുഗ്മാ ചാരുകേശീകൃശാംഗീ
    മൃദുവചന സുശീലാ ഗീത വാദ്യാനുരക്താ
    സകലതനുസുവേശാപത്മിനീപത്മഗന്ധാ’
    — രതിമഞ്ജരി
  • പിടിയാന
  • താമരവളയം
  • താമരപ്പൂക്കൂട്ടം
  • പതിവ്രതയും ധീരയുമായ രജപുത്രരാജ്ഞി
  • തന്റെ ഭർത്താവും റാണായും ആയ ഭീമസിംഹനെ ഈ സ്ത്രീരത്നം അലാവുദീന്റെ കൂടാരത്തിൽനിന്നു രക്ഷപ്പെടുത്തി.
പത്മിനീപതി
  • സൂര്യൻ
  • പത്മിനിയുടെ ഭർത്താവു് എന്നർത്ഥം. സൂര്യോദയത്തിൽ താമരപ്പൂ വിടരുന്നതുകൊണ്ടു് ഈ പേർ സിദ്ധിച്ചു.
  • എരിക്കു്
പത്മിനീപുടം
  • താമരയിലകൊണ്ടുണ്ടാക്കപ്പെട്ട വിശറി
പത്മിനീവല്ലഭൻ
  • ആദിത്യൻ
പത്മിനീഷ(ഖ)ണ്ഡം
  • താമര നിറഞ്ഞ സ്ഥലം
  • താമരക്കൂട്ടം
  • ചില ദേശങ്ങളിൽ ഷകാരത്തിനു പകരം ഖകാരം ഉച്ചരിച്ചു വരുന്നു. ഉദാഹരണം – പാഷണ്ഡൻ, പാഖണ്ഡൻ
പത്മേശൻ
  • വിഷ്ണു
പത്മോത്തരം
  • കുയിംപു
പത്യംഗം
  • സേനയുടെ പങ്കു് (ഭാഗം)
പത്രകം
  • ഇല
  • ലവങ്കമരത്തിന്റെ ഇല
  • പത്തിക്കീറ്റു്
  • പച്ചില
  • കറുവായില
പത്രതരു
  • പീനാറി
പത്ര ദാരകം
  • അറുപ്പുവാൾ
പത്രപരശു
  • ഒരു മാതിരി ചെറിയ അരം
  • കത്തിരി
  • പൊടിവെട്ടികത്രിക
  • സ്വർണ്ണം മുതലായവ മുറിപ്പാനുള്ള ആയുധം
  • പത്രതുല്യമായ (ഇലയോളം കനമുള്ള). പരശു എന്നർത്ഥം.
  • പര്യായപദങ്ങൾ:
    • വൃശ്ചനം.
പത്രപാലം
  • കത്തി
പത്രപാലി
  • കത്രിക
പത്രപാശ്യാ
  • നെറ്റിപ്പട്ടം
  • ഒരു ഇലപോലെ പരന്ന ബന്ധന സാധനം എന്നർത്ഥം
  • പര്യായപദങ്ങൾ:
    • ലലാടിക.
പത്രപിശാചിക
  • ഇലകൊണ്ടുള്ള തൊപ്പി
പത്രപുഷ്പം
  • തുളസി
പത്രപ്രവർത്തനം
  • പത്രം നടത്തുന്ന പ്രവൃത്തി
പത്രബന്ധം
  • പുഷ്പം കൊണ്ടു അലങ്കരിക്ക
പത്രബാലം
  • തുഴ
  • അടനമ്പു്
പത്രബീജം
  • ഇലമുളച്ചൽ
  • വിശേഷതരമായ ഒരു തൈ
പത്രഭംഗം, പത്രഭംഗി
  • പത്തിക്കീറ്റു്
  • ഗണ്ഡസ്ഥലങ്ങളിൽ പത്രഭംഗം (ശിവപുരാണം).
പത്രം
  • ഇല, വൃക്ഷത്തിൽ നിന്നു് വീണുപോകുന്നതു് എന്നർത്ഥം
  • ചിറകു് പറക്കുവാനുള്ള കരണം എന്നർത്ഥം
  • അമ്പിൻ തൂവൽ
  • വർത്തമാനക്കടലാസ്
  • എഴുത്തു്
  • വാഹനം. ഇതുകൊണ്ടു ഗമിക്കുന്നതിനാൽ ഈ പേരുണ്ടായി
  • ഇലവങ്ങവൃക്ഷത്തിന്റെ ഇല
  • തൊടുകുറി
  • കത്തി
  • പച്ചില
  • ആധാരം
  • ആധാരം മുതലായവ എഴുതുന്നതിനു് സർക്കാരിൽ നിന്നു് ഏർപ്പെടുത്തീട്ടുള്ള മുദ്രപത്രം
പത്രംപചാ
  • മരമഞ്ഞൾ
പത്രമാനം
  • ഒപ്പ നിരപ്പു്
  • അടിസ്ഥാനം
പത്രരചന
  • പത്തിക്കീറ്റു്
  • പത്തിക്കീറെഴുതുന്നതു്
പത്രരഥം
  • പക്ഷി, ചിറകുകളാകുന്ന രഥമുള്ളതു് എന്നർത്ഥം
  • ചക്രവാകപ്പക്ഷി
പത്രരേഖാ
  • പത്തിക്കീറ്റു്
  • പത്രത്തിലെ ലക്ഷ്യം
പത്രലതാ
  • ഒരു വൃക്ഷം
പത്രലേഖ
  • പത്തിക്കീറ്റു്
  • സ്ത്രീകളുടെ സ്തനകപോലാദികളിൽ കസ്തൂരി, കുങ്കുമം മുതലായവകൊണ്ടു് വിലാസാർത്ഥം മകരികാദ്യാകാരമായി എഴുതപ്പെടുന്നതു്, പച്ചകുത്തു്.
  • പര്യായപദങ്ങൾ:
    • പത്രാംഗുലി.
പത്രലേഖകൻ
  • വർത്തമാനക്കടലാസ്സിലേക്കു് എന്തെങ്കിലും എഴുതുന്നവൻ
പത്രലേഖനം
  • ഓലയിലും മറ്റും എഴുതുക
  • പത്തിക്കീറെഴുതുന്നതു്
  • വർത്തമാനപ്പത്രങ്ങളിൽ എഴുതുന്നതു്
  • പത്രത്തിലുള്ള ലേഖനം
പത്രവല്ലീ
  • പത്തിക്കീറ്റു്
  • ‘ഉന്മീലൽ പത്രവല്ലീം പൃഥുലകുചഭരാം’
    — ഉത്തരാസ്വയംവരം കഥകളി
    .
  • പലാശി
  • തൃച്ചടം
പത്രവില
  • പത്രത്തിന്റെ വില
  • വർത്തമാനക്കടലാസ്സിന്റെ മാന്യത
പത്രശ്രേഷ്ഠം
  • കൂവളം
പത്രാഖ്യം
  • പച്ചില
  • താലീസപത്രം
പത്രാധിപത്യം
  • പത്രാധിപന്റെ ജോലി (സ്ഥാനം)
പത്രാധിപൻ
  • പത്രം നടത്തുന്ന പ്രധാനി
പത്രാംഗം
  • ചെമന്ന ചന്ദനം, രക്തചന്ദനം, പത്തിക്കീറ്റു മുതലായതിൽ ഉപയോഗപ്പെടുന്നതു് എന്നർത്ഥം
  • പത്തംഗം (പതിമുകം). ഇതിന്റെ അംഗത്തിൽ പത്രങ്ങൾ ഉള്ളതിനാൽ ഈ പേർ വന്നു
പത്രാംഗുലി
  • പത്തിക്കീറ്റു്
  • (പത്രലേഖ എന്ന ശബ്ദം നോക്കുക.)
  • പര്യായപദങ്ങൾ:
    • പത്രലേഖാ.
പത്രാഞ്ജനം
  • മഷി
പത്രാഢ്യം
  • തിപ്പലിമൂലം
പത്രാലയം
  • പത്രത്തെ സംബന്ധിച്ച കാര്യങ്ങൾ നടത്തുന്ന സ്ഥലം
പത്രാവലി
  • കാവിമണ്ണു്
  • ഇലകളുടെ കൂട്ടം
  • പത്തിക്കീറ്റു്
പത്രാസ്സ്
  • പകിട്ടു്
  • ആഡംബരം
  • ശൃംഗാരം (അറബിഭാഷ.)
പത്രാസ്സുകാരൻ
  • ശൃംഗാരക്കാരൻ
പത്രി
  • വിശേഷണം:
  • ചിറകുള്ള
  • തൂവലുള്ള
പത്രി
  • പക്ഷി
  • ജാതിപത്രി
പത്രിക
  • എഴുത്തു്
  • ഇല
  • ജാതിപത്രി
  • പ്രതിഭാഗത്തുനിന്നു കോർട്ടിൽ ബോധിപ്പിക്കുന്ന വാദം
പത്രികാവാദം
  • എഴുത്തു മുഖാന്തരമായ വ്യവഹാരം
പത്രികാവാഹ(ക)ൻ
  • എഴുത്തുകൊണ്ടു നടക്കുന്നവൻ
പത്രിണീ
  • മുള, അങ്കുരം, കിളുന്നു്
  • പെൺപക്ഷി
പത്രീ
  • പരുന്തു്. പ്രശസ്തങ്ങളായ ചിറകുകൾ ഉള്ളതു് എന്നർത്ഥം
  • പക്ഷി
  • ശരം
പത്രീ
  • എഴുതുക
  • മക്കിപ്പൂവു്
  • പച്ച
  • കരിമ്പന
പത്രീന്ദ്രൻ
  • ഗരുഡൻ
പത്രോർണ്ണം
  • പലകപ്പയ്യാനി. ഇലകളിൽ വരയുള്ളതു് എന്നർത്ഥം
  • നെയ്തെടുത്ത പട്ടു്
പത്സലം
  • വഴി
  • പന്ഥാവു്
പഥം
  • വഴി
പഥി
  • വഴി
പഥി
  • വഴിയിൽ
പഥിക
  • വിശേഷണം:
  • വഴിനടക്കുന്ന
  • വഴിയറിയുന്ന
പഥികൻ
  • വഴിപോക്കൻ
  • നിത്യം വഴിനടക്കുന്നവൻ എന്നർത്ഥം.
പഥികാ
  • ചെമന്ന പഴമുള്ള ഒരുമാതിരി മുന്തിരി
  • വലിയ മുന്തിരി
പഥിദ്രുമം
  • കരിങ്ങാലി
പഥിലൻ
  • വഴിപോക്കൻ
പഥ്യ
  • കടുക്ക
  • കാട്ടുപാവൽ
  • വെളുത്ത ചെറിയ വെള്ളരി
  • ഒരു മാത്രാവൃത്തം
പഥ്യ
  • വിശേഷണം:
  • യോഗ്യമായ
  • ഇഷ്ടമായ
പഥ്യക്കാരൻ
  • വിരോധമായിട്ടുള്ള പ്രവൃത്തികൾ ഒന്നും കൂടാതെയിരിക്കുന്നവൻ
പഥ്യക്കേടു്
  • അപഥ്യം
പഥ്യപ്പിഴ
  • പാകപ്പിഴ
പഥ്യം
  • ഇഷ്ടം
  • യോഗ്യത
  • വിരോധമായിട്ടുള്ള പ്രവൃത്തികൾ ഒന്നും കൂടാതെയുള്ള ഇരിപ്പു്, മരുന്നു സേവിച്ചാലുള്ള പഥ്യം
  • ഇന്തുപ്പു്
  • കടുക്കമരം
  • മുതിര
പഥ്യാവക്ത്രം
  • ഒരു വൃത്തത്തിന്റെപേർ
പദകം
  • പതക്കം (ഒരാഭരണം)
  • സ്ഥാനം, സ്ഥലം
പദകമലം
  • താമരപൂപോലെ ഭംഗിയുള്ള കാൽ ചുവടു്
  • കാൽച്ചുവടിനെ മാനിച്ചു പറയുന്ന ഒരു പേർ
പദകരി
  • ദേഹത്തിൽ ഒരു തരം വെളുപ്പു വരുത്തുന്ന കുഷ്ഠരോഗത്തിന്റെ വകഭേദം
പദക്രമം
  • കാൽച്ചുവടു വയ്ക്കുക, നടപ്പു്, കാൽവെപ്പു്
  • വാക്കുകളുടെ ക്രമം
പദഗ
  • വിശേഷണം:
  • കാൽനടയായി സഞ്ചരിക്കുന്ന
പദഗൻ
  • നടക്കുന്ന യോദ്ധാവു്
  • കാലാൾ
പദഗം
  • കാലാൾപ്പട
  • പദംകൊണ്ടു ഗമിക്കുന്നതിനാൽ ഈ പേർ വന്നു
പദചാരകൻ
  • കാൽനടയായി പോകുന്നവൻ
പദച്ഛേദം
  • ശ്ലോകത്തിലെ പദം മുറിക്ക (പിരിച്ചു പറയുക)
പദതളിർ
  • തളിരുപോലെ മൃദുത്വമുള്ള കാൽച്ചുവടു്
  • കാൽച്ചുവടിന്നു ബഹുമാനത്തിൽ പറയുന്ന ഒരു പേർ
പദതാർ
  • പുഷ്പംപോലെ ഭംഗിയുള്ള കാൽച്ചുവടു്
പദത്രാണം
  • ചെരിപ്പു്
പദഭഞ്ജിക
  • പഞ്ചാംഗം
പദം
  • കാൽച്ചുവടു്
  • കാലുവെച്ച അടയാളം, കാലടി പതിഞ്ഞതു്, പാടു്
  • ‘നിജകരജപദം’
    — അമരുകശതകം
    .
  • കാൽ
  • വാക്കു്
  • മൊഴി
  • രക്ഷ
  • അടയാളം
  • രശ്മി
  • വ്യാജം
  • സ്ഥാനം
  • ഉത്സാഹം
  • വസ്തു ഉറച്ചു നില്ക്കുന്നതെന്നർത്ഥം
  • ഗാനം, പാട്ടു്
പദമഞ്ജരി
  • കാശിക എന്ന വ്യാകരണ ഗ്രന്ഥത്തിന്റെ വ്യാഖ്യാനം
പദവി
  • വഴി
  • ഇതിൽ കൂടെ ഗമിക്കുന്നതിനാൽ ഈ പേർ വന്നു.
  • സ്ഥാനം, ഉയർന്നസ്ഥാനം
  • കാലടി പതിഞ്ഞു കാണുന്നേടം, പദവീ എന്നുമാവാം
പദവിധി
  • ശബ്ദരചന
  • ‘ദേവസ്ത്രീമണികളണിഞ്ഞവർണ്ണശേഷൈ
    ര്യാവത്ഭിഃ പദവിധിയൊത്തുഗാനയോഗ്യം’
    — ശാകുന്തളം
    .
പദവിന്യാസം
  • കാൽച്ചുവടു വെയ്ക്ക
  • നടപ്പു്
പദാജി
  • കാലാൾപ്പട
പദാതി
  • കാലാൾപ്പട
  • കാൽകൊണ്ടു നടക്കുന്നവൻ എന്നർത്ഥം.
പദാതികൻ
  • കാലാൾ
പദാതീയൻ
  • കാലാൾ
പദാംബുജം
  • കാലടി
  • പദതാർ
പദാരം
  • കാലിലേ പൊടി
പദാർത്ഥത്രയം
  • (വേദാന്തപ്രകാരം) സത്തു്
  • അസത്തു്
  • മിഥ്യാ
പദാർത്ഥദീപിക
  • ചില കാവ്യങ്ങളുടെ വ്യാഖ്യാനത്തിനു പറയുന്ന ഒരു പേർ
പദാർത്ഥം
  • പദത്തിന്റെ അർത്ഥം
  • വസ്തു
പദിക
  • വിശേഷണം:
  • കാൽനടയായി നടക്കുന്ന
പദികൻ
  • കാലാൾ
പദികം
  • കാലാൾപ്പട
  • കാലിന്റെ അഗ്രം
പദികീ
  • കാൽ നടയായി നടക്കുന്നവൾ
പദ്ഗൻ
  • കാലാൾ
പദ്ഗം
  • കാലാൾപട
പദ്ധതി
  • വഴി
  • പാദത്താൽ ഹനിക്കപ്പെടുന്നതു് എന്നർത്ഥം.
  • വരി
  • കർമ്മക്രമം
  • ‘പദ്ധതിമദ്ധ്യേപരമോദ്ധതബുദ്ധിയോടും’
    — അദ്ധ്യാത്മരാമായണം
    .
പദ്യ
  • വിശേഷണം:
  • പാദത്തെ മുട്ടുകയൊ, ഉപദ്രവിക്കയൊ ചെയ്യുന്ന
  • പദത്തെ സംബന്ധിച്ച
  • കാലടി സംബന്ധിച്ച
  • വാക്കിനെ സംബന്ധിച്ച
പദ്യകാരൻ
  • പദ്യമെഴുതുന്നവൻ
  • കവി
പദ്യകാവ്യം
  • പദ്യത്തിൽ എഴുതപ്പെട്ട ഉത്തമ ഗ്രന്ഥം
പദ്യകൃൽ(ത്തു്)
  • കവി
പദ്യകൃതി
  • പദ്യഗ്രന്ഥം
പദ്യക്കാരൻ
  • ശ്ലോകം ഉണ്ടാക്കുന്നവൻ
പദ്യഗ്രന്ഥം
  • പദ്യ (ശ്ലോക) മായി എഴുതീട്ടുള്ള പുസ്തകം
പദ്യൻ
  • ശൂദ്രൻ
പദ്യം
  • കവികളുടെ കൃതി
  • പാദങ്ങൾ ഉള്ളതു് എന്നർത്ഥം. പാദ ശബ്ദത്തിന്നു പദാദേശം. നാലു പാദങ്ങൾ ഉള്ളതു് ശ്ലോകം. അക്ഷരം മാത്ര ഇവയുടെ ക്രമത്തോടു കൂടിയ പാദങ്ങൾ ഉള്ളതു് പദ്യം.
  • കീർത്തി
  • ദുഷ്ടത
പദ്യരചനം
  • ശ്ലോകം ഉണ്ടാക്കൽ
പദ്യസാഹിത്യം
  • പദ്യത്തിലുള്ള സാഹിത്യം
പദ്യാ
  • വഴി
  • പാദത്തിനു ഹിതാ എന്നർത്ഥം.
  • കീർത്തി
  • പഞ്ചസാര
പദ്രഥൻ
  • കാലാൾ
പദ്രം
  • ഗ്രാമം
  • കുടിക്കൂട്ടം
പദ്വം
  • ഭൂലോകം
  • വണ്ടി
  • വഴി
പന
  • ഒരു വൃക്ഷം
  • ഒറ്റത്തടിയായി വളരുന്നു. കരിമ്പന, ചൂണ്ടപ്പന, കുടപ്പന മുതലായവ.
പനങ്കണ്ടൻ
  • പനന്തത്ത
  • ഒരുവക കിളി
  • ഇതു ധാന്യങ്ങളെ നശിപ്പിക്കുന്നതാണു്.
പനങ്കല്ക്കണ്ടം
  • കരിമ്പനക്കള്ളു കുറുക്കിയുണ്ടാക്കിയ കല്ക്കണ്ടം
പനങ്കള്ളു്
  • പനങ്കുല ചെത്തിയെടുത്ത കള്ളു്
പനങ്കരിക്കു്
  • പനയുടെ കരിക്കു്
പനങ്കാ
  • പനയുടെ കായു്
പനങ്കാലാ
  • പനകൾ ധാരാളമുള്ള വലിയ പുരയിടം
പനങ്കുരണ്ടി
  • പനമ്പഴം
പനങ്കുരു
  • പനങ്കായു്
  • പനങ്ങ
പനങ്കുല
  • പനയുടെ കുല
പനങ്കൂമ്പു്
  • പനയുടെ നാമ്പു്
പനങ്ങ
  • പനയുടെ കായു്
പനച്ചകം
  • ഒരു വൃക്ഷം
പനച്ചി, പനഞ്ചി, പനിച്ചി
  • ഒരു വൃക്ഷം
  • പച്ചപ്പനച്ചിക്കായു് മലബന്ധത്തെയുണ്ടാക്കും. വാതകോപത്തെച്ചെയ്യും. പഴം മധുരവും, കഫം, പിത്തം, രക്തദോഷം, പ്രമേഹം ഇവയെ ശമിപ്പിക്കുന്നതുമാണു്. വയറടപ്പുണ്ടാക്കും. തൊലി മുതലായവ വാതത്തിനും വ്രണത്തിനും നന്നു്. കാതൽ പിത്തത്തിനു നന്നു്. ഇംഗ്ലീഷ്: (Ebony) എബനി.
  • പര്യായപദങ്ങൾ:
    • തിന്ദുകം
    • സ്ഫൂർജ്ജകം
    • കാളസ്കന്ധം
    • ശിതിസാരകം
പനഞ്ചക്കര
  • പനങ്കള്ളു കുറുക്കിയുണ്ടാക്കിയ ചക്കര
പനഞ്ഞിൽ
  • മത്സ്യത്തിന്റെ അകത്തിരിക്കുന്ന മുട്ടയുടെ കൂട്ടം
പനട്ടൽ
  • കോഴി മുട്ടയിടാറാകുമ്പോൾ പുറപ്പെടുവിക്കുന്ന ഒരുമാതിരി ശബ്ദം
പനട്ടുന്നു
  • പിടക്കോഴി മുട്ടയിടുന്നതിനുള്ള സമയം അടുക്കുമ്പോൾ ഒരുമാതിരി ശബ്ദിക്കുന്നു
  • തമിഴ്:
  • പിനറ്റുന്നു
പനനാർ
  • പനയുടെ നാരു്
പനനൂർ
  • പനയുടെ അകത്തേപൊടി (മാവു്)
പനന്തേങ്ങ
  • കരിമ്പനയുടെ ഫലം
പനമ്പഴം
  • പനയുടെ പഴം
പനമ്പാത്തി
  • പനയുടെ തടി നടുവേപിളർന്നു ചെത്തിയുണ്ടാക്കിയതു്
പനമ്പുവള്ളി
  • ഒരുമാതിരി വള്ളി
പനംപൂ
  • പനയുടെ പൂവു്
പനയൻ
  • ഒരുമാതിരി വലിയ പാമ്പു്
പനയിത്തിൾ
  • പനവാഴ. കരിമ്പനയുടെ ഇത്തിൾ
പനയേറി
  • ഒരുവക മസൂരി
  • വൃക്ഷത്തിന്മേൽകയറുന്ന ഒരുതരം മത്സ്യം
  • പനയിൽ കയറുന്നവൻ, ചാന്നാൻ
പനയോല
  • പനയുടെ ഇല
പനയ്ക്ക
  • ഊറുക
  • ചോരുക
  • ദ്രവിക്ക
  • ഒലിക്ക
പനയ്ക്കുന്നു
  • കാലുന്നു
പനവാഴയ്ക്കാ(യു്)
  • പനയുടെ കായു്
  • പനവാഴ–കരിമ്പനയുടെ ഇത്തിൾഎന്നു കാണുന്നു.
പനവിരൽ
  • പനവാഴയ്ക്കാ
പനവെറി
  • ഒരുവക വസൂരി
  • ഞൗരി
പനസൻ
  • രാമയണത്തിൽ പറയുന്ന ഒരു കുരങ്ങു്
പനസം
  • പുലാവു്
  • സ്തുതിക്കപ്പെടുന്നതു് എന്നർത്ഥം.
  • ചക്ക
  • മുള്ളു്
പനസി, പനസാ
  • പെൺകുരങ്ങു്
  • ഒരു രാക്ഷസി
പനസികാ
  • കാതിലും കഴുത്തിലുമുണ്ടാകുന്ന ഒരുവക കുരു
  • ഒരു ക്ഷുദ്ര രോഗം
  • ഇതു് ചെവിയുടെ അകത്തുണ്ടായി വളരെ വേദനയോടും ഉള്ളിൽ പഴുപ്പോടും കൂടി സ്ഥിരമായിരിക്കുന്ന കുരുവാകുന്നു. ചിലർ ചെവിയുടെ പുറത്തുമുണ്ടാകുമെന്നു പറഞ്ഞുകാണുന്നു.
പനറ്റി
  • പല്ലിത്തടി
  • ഞവരി
പനറ്റുന്നു
  • മുട്ടയിടാറാകുന്ന സമയത്തു ശബ്ദിക്കുന്നു
പനായിത, പനിത
  • വിശേഷണം:
  • സ്തുതിക്കപ്പെട്ട
പനി
  • ജ്വരം
  • ദേഹത്തിന്നു 98 ഡിഗ്രിയിലധികം ചൂടുണ്ടായിക്കണ്ടാൽ എന്തെങ്കിലും സുഖക്കേടുണ്ടെന്നും, 1൦3 മുതൽ 1൦5 വരെയായാൽ നല്ല പനിയാണെന്നും, 1൦5 മുതൽ 1൦8 വരെ കാണുന്ന പക്ഷം അപകടമുള്ളതാണെന്നും, 1൦8 മുതൽ 1൦9 വരെ കണ്ടാൽ മരണം അടുത്തു എന്നും മനസ്സിലാക്കേണ്ടതാണു്. പക്ഷേ കുറച്ചുനേരം മാത്രമേ കവിഞ്ഞ ഡിഗ്രിയിൽ ചൂടുണ്ടായുള്ളു എങ്കിൽ പനി ആപൽക്കരമാണെന്നു വിചാരിപ്പാൻ പാടില്ലതാനും. മലംപനി മുതലായി വിട്ടുപനിക്കുന്ന തരങ്ങളിൽ കുറച്ചുനേരം കലശലായ ചൂടുണ്ടായിരുന്നാലും അതു രോഗത്തിന്റെ കാഠിന്യമാണെന്നു കരുതുകയുമരുതു്. “ധന്വന്തരി.” പനിയ്ക്കും അജീർണ്ണത്തിന്നും ആരംഭത്തിൽ ഉപവാസം വളരെ നല്ലതാണു്.
  • മഞ്ഞു്
പനിക്കട്ടി
  • മഞ്ഞുക്കട്ടി
പനിക്കുന്നു
  • ജ്വരിക്കുന്നു
  • പനിയുണ്ടാകുന്നു
പനിക്കൂർക്ക
  • ഒരു പച്ചമരുന്നു്. നവര എന്നും കാണുന്നു
പനിച്ചി, പനച്ചി
  • ഒരു വൃക്ഷം
പനിഞ്ചി
  • ഒരു വൃക്ഷം
പനിനീർ
  • ഒരുമാതിരി സുഗന്ധവെള്ളം
  • അരിച്ച ജലം
പനിനീർച്ചെമ്പകം
  • പനിനീരിന്റെ മണമുള്ള ഒരുമാതിരി വെളുത്ത പൂവുണ്ടാകുന്ന ഒരു വൃക്ഷം
പനിനീർപ്പൂ(വു്)
  • ഒരുമാതിരി സുഗന്ധമുള്ള പൂവു്
പനിമതി
  • ചന്ദ്രൻ
  • കർപ്പൂരം
പനിമല
  • ഹിമവാൻ പർവതം
പനിയൻ
  • പനി മൂർത്തീകരിച്ചവൻ
  • ‘മുക്കണ്ണൻതന്നുടെ വൻപനിയൻ’
    — കൃഷ്ണഗാഥ
    .
പനുവൽ
  • ശാസ്ത്രം
  • വിദ്യ
  • ‘ചൊല്ലിയഞാനപ്പനുവൽ മുകുന്ദപാദാംബുജം’
    — ഭഗവൽഗീത – മാധവപ്പണിക്കർ
    .
പന്തക്കാൽ
  • പന്തലിന്റെ തൂണു്
പന്തക്കുഴാ
  • പന്തം ഇട്ടു ഉറപ്പിക്കുന്നതിനായിട്ടു് ഓടുകൊണ്ടു് വാർത്തുണ്ടാക്കിയ ഒരുമാതിരി കുഴൽ
പന്തക്കുറ്റി
  • പന്തക്കുഴായിൽ എണ്ണയൊഴിക്കുന്ന പാത്രം
പന്തം
  • കോലിൽ തുണിചുറ്റി തീ കൊളുത്തിയതു്
  • ഒരു കാവിൽനിന്നു മറ്റൊരുകാവിലേക്കു് ചൊവ്വാ വെള്ളി ഈ ആഴ്ചകളിൽ പായുന്നതായിക്കണ്ടു വരുന്ന തേജഃപുഞ്ജം
  • കീൽ
പന്തമുട്ടി
  • കെട്ടുകല്യാണത്തിനും മറ്റും ഉപയോഗിക്കുന്ന ഒരു തരം വിളക്കു്
  • ഇതു് ആനയുടെ ആകൃതിയിലിരിക്കും.
പന്തയം
  • പണയം
  • വാതു്
പന്തലിക്കുന്നു
  • വൃക്ഷത്തിന്റെ കൊമ്പുകൾ പടർന്നു നില്ക്കുന്നു
  • ചായ്പോ മറ്റൊ കെട്ടുമ്പോൾ ക്രമമായരീതിയിൽ ചരിവുവരാതെ കുറെ പരന്നു നിവിർന്നു പോകുന്നു
പന്തൽ
  • വെയിൽ കൊള്ളാതെയിരിപ്പാനായിട്ടു കെട്ടിയുണ്ടാക്കുന്നതു്
പന്ത(ൽ)ക്കാവൽ
  • അടിമകൾ ധാന്യങ്ങളെ കാക്കുന്നതിനു കൊടുക്കാറുള്ള കൂലിപ്പണം
പന്താട്ടം
  • പന്തുകളി
പന്തി
  • ഭക്ഷിപ്പാനുള്ളവരുടെ നിരന്നിരിപ്പു്
  • ക്രമം
  • ചേർച്ച, ഭംഗി
  • വരി
  • വെടിപ്പു്
  • വഴി
  • ആശ്രയം
  • കുതിരയുടെ അണി
  • കൂട്ടം
പന്തികേടു്
  • ക്രമമില്ലായ്മ
  • ഭംഗിയില്ലായ്മ
  • വളവു്
പന്തിക്കാർ
  • ഒരു പന്തിയിരുന്നു ഊണു കഴിക്കുന്നവർ
പന്തിക്കൊട്ടിൽ
  • ലായം
  • ആനകളെ കെട്ടുന്നതിനുള്ളതെന്നു മുഖ്യമായി വിചാരിച്ചുവരുന്നു.
പന്തിപിടിക്കുന്നു
  • ഓരോരോ വരിയായിട്ടു ഭക്ഷിപ്പാനിരിക്കുന്നു
പന്തിപ്പലക
  • ഭക്ഷിക്കുന്നവർക്കു ഇരിപ്പാൻ പന്തിയിൽ നീളത്തിലിട്ടിരിക്കുന്ന പലക
പന്തിപ്പായു്
  • പന്തിയിൽ ഇരിക്കാനുള്ള നീളമുള്ള പായു്
പന്തിഭോജനം
  • ഒരുമിച്ചുള്ള ഭക്ഷണം
  • കൂടിബ്ഭക്ഷണം
പന്തിയാക്കുന്നു
  • വൃത്തിയാക്കുന്നു
  • ക്രമമാക്കുന്നു
പന്തിരണ്ടു്, പന്ത്രണ്ടു്
  • പത്തും രണ്ടും കൂടിയതു്
പന്തിരണ്ടുടയമണ്ഡലം
  • പണ്ടു് ഇൻഡ്യയെ പന്ത്രണ്ടായി ഭാഗിച്ചു ഭരണം നടത്തിയിരുന്നതിനാൽ ഈ പേർ വന്നു
  • (കേരളവർമ്മ രാമായണം).
പന്തീരടി
  • അഞ്ചുനാഴികപ്പകലേ വിടിരുന്ന ഒരുമാതിരി പൂവു്
  • ക്ഷേത്രങ്ങളിൽ ഉച്ചപ്പൂജയ്ക്കു മുമ്പുള്ള ഒരു പൂജ
പന്തീരാണ്ടു്
  • പന്ത്രണ്ടു വത്സരം
പന്തു്
  • കളിപ്പാനുള്ള ഒരു ഉരുണ്ട വസ്തു
  • നൂലുണ്ട
  • വഞ്ചന
  • പര്യായപദങ്ങൾ:
    • കണ്ഡുകം (ഗേണ്ഡുകം)
    • കന്ദുകം.
പന്തുകളി
  • പന്തുകൊണ്ടുള്ള കളി
പന്തുവരാടി
  • ഒരു രാഗം
പന്ഥാനക്കെട്ടു്, പന്ഥാനക്കോപ്പു്, പന്ഥാനങ്ങൾ
  • ഭാര്യയും പുത്രന്മാരും ഭവനവും മറ്റും
  • കുടുംബം
പന്ഥാവു്
  • വഴി
പന്ന
  • വിശേഷണം:
  • വീണുപോയ
  • പ്രാപിച്ച
  • തറയിൽ ഇഴയുന്ന
പന്ന
  • ഒരുമാതിരി വള്ളി
  • തീപ്പന്ന
പന്നകം
  • വള്ളത്തിന്റെ മൂടി
  • പല്ലക്കിന്റെ മൂടി
പന്നക്കിഴങ്ങു്
  • ഒരുമാതിരി തൈ
പന്നഗകേസരം
  • നാഗപ്പൂവു്
പന്നഗഭൂഷണൻ
  • ശിവൻ
പന്നഗം
  • പാമ്പു്
  • പാദങ്ങൾകൊണ്ടു ഗമിക്കുന്നതു്, ഇഴഞ്ഞു നടക്കുന്നതു്.
  • കാരീയം
  • പതുമുകം
  • പന്നകം
പന്നഗമാതാവു്
  • സർപ്പങ്ങളുടെ അമ്മ
  • കദ്രു
പന്നഗരാജൻ
  • അനന്തൻ
  • വാസുകി
പന്നഗലോകം
  • പാതാളം
പന്നഗവൈരി
  • ഗരുഡൻ
പന്നഗശായി
  • വിഷ്ണു
  • വള്ളക്കാരൻ
  • പന്നഗത്തിൽ കിടക്കുന്നവൻ എന്നർത്ഥം.
പന്നഗാഭരണൻ
  • ശിവൻ
പന്നഗാരി
  • ഗരുഡൻ
പന്നഗാശനൻ
  • ഗരുഡൻ
  • സർപ്പങ്ങളെ ഭക്ഷിക്കുന്നവൻ, സർപ്പങ്ങൾ ഭക്ഷണമായിട്ടുള്ളവൻ എന്നർത്ഥം.
പന്നഗീ
  • നാഗതാളി
പന്നഗേശ്വരൻ
  • അനന്തൻ
പന്നത്തല
  • പപ്പരത്തല
പന്നദ്ധ്രീ
  • ചെരിപ്പു്
പന്നം
  • വീണതു്
  • പതിതം
പന്നൽ
  • ഒരുമാതിരി ചെടി
  • ഇതിനെ ‘പന്ന’ എന്നും പറയും. ഇതു് അലങ്കാരത്തിനുപയോഗിക്കുന്നു.
പന്നവള്ളി
  • പന്നം തീപ്പന്ന
പന്നറ
    പ്രാചീനമലയാളം:
  • പ്രയോജനമില്ലാത്തതു്
പന്നറ(ര)
    പ്രാചീനമലയാളം:
  • ഉപയോഗമില്ലാത്ത
പന്നറപ്പീറ്റ
    പ്രാചീനമലയാളം:
  • തീരെക്കീറിയതു്
പന്നാട
  • ഒരുമാതിരി ചുക്കിലി
  • അടിച്ചിപ്പാര
പന്നാടൻ
    പ്രാചീനമലയാളം:
  • പഴകി ഉപയോഗമില്ലാതായതു്
പന്നി
  • ഒരു കാട്ടു മൃഗം
  • പര്യായപദങ്ങൾ:
    • വരാഹം
    • സൂകരം
    • ഘൃഷ്ടി
    • കോലം
    • പോത്രീ
    • കിരി
    • കിടി
    • ദംഷ്ട്രീ
    • ഘോണീ
    • സ്തബ്ധരോമാ
    • ക്രോഡം
    • ഭ്രദാരം.
പന്നിക്കരണം
  • (ജ്യോതിഷത്തിൽ) ഓരോ പക്ഷങ്ങളിലേയും ദിവസപ്പകുതി
  • പന്നികളുടെ പ്രാർത്ഥനയോടുകൂടി വല്ലതും വിതക്കുക.
പന്നിക്കല്ലു്
  • ചുവരിന്മേലുള്ള ചിത്രാകാരക്കല്ലുകൾ
  • കിണറ്റിന്റെ മുകളിൽ അല്പം താഴെയായിട്ടുള്ള കല്ലുകൾ
പന്നിക്കാച്ചിൽ
  • ഒരുമാതിരി കിഴങ്ങു്
പന്നിക്കിഴങ്ങു്
  • മലയിലുണ്ടാകുന്ന ഒരുതരം കിഴങ്ങു്
  • വാതം, കഫം, പ്രമേഹം, കുഷ്ഠം, അർശസ്സു്, വിഷം, ഗുല്മം, മൂത്രകൃച്ഛ്രം ഇവയ്ക്കു നന്നു്. സ്വരത്തെ നന്നാക്കും. ഇല ഏകദേശം കാച്ചിലിന്റേതുപോലെയിരിക്കും. കിഴങ്ങിന്റെ പുറത്തു് പന്നിയുടെ രോമങ്ങൾ പോലെ ഉറപ്പുള്ള വേരുകൾ കാണും. തമിഴ്: മരുൾക്കിഴങ്കു്.
പന്നിക്കുഞ്ചം
  • പന്നിയുടെ രോമം
പന്നിക്കുട്ടൻനെല്ലു്
  • ഒരുവക വ്രീഹി
  • ഇതിനു നവരയുടെ ഗുണമുണ്ടു്.
പന്നിക്കുട്ടി
  • പന്നിയുടെ കുഞ്ഞു്
പന്നിക്കുഴി
  • പന്നിയെ പിടിക്കുന്നതിനുള്ള കുഴി
പന്നിത്തേറ്റ
  • പന്നിയുടെ ദംഷ്ട്രാ
പന്നിപ്പുല്ലു്
  • ഒരുമാതിരി പുല്ലു്
പന്നിമീൻ
  • ഒരു മത്സ്യം
  • കടപ്പന്നി
പന്നിയിറച്ചി
  • പന്നിയുടെ മാംസം
പന്നിയെലി
  • പെരിച്ചാഴി
പന്നിവാൽ
  • ചീനന്മാർ പിൻകുടുമ സ്ഥാനത്തു വയ്ക്കുന്ന മുടി
പപി
  • ചന്ദ്രൻ
പപീ
  • സൂര്യൻ
  • ചന്ദ്രൻ
പപീഹം
  • വേഴാമ്പൽപ്പക്ഷി
പപു
  • വളർത്തമ്മ
പപു
  • വിശേഷണം:
  • വളർത്തുന്ന
പപ്പടച്ചെട്ടി
  • അപ്പം ഉണ്ടാക്കുന്ന ഒരു വക ജാതിക്കാർ (ജിനന്മാരിൽ പെട്ടവർ)
  • തളിപ്പറമ്പിൽ ഉണ്ടെന്നറിയുന്നു.
പപ്പടം
  • പർപ്പടം
  • ‘വാഴ്ത്തുവെനിന്നുതക്കുയുഴുന്നു
    പച്ചയുടച്ചുതോടും
    പോക്കിയിടിച്ചുനൂറതുപോൽ
    വരും സമയത്തെടുത്തു്
    ചേർത്തുകുഴച്ചുകാരവുമുപ്പും
    ചേരുവതിന്നുപിന്നും
    തിറമൊടിടിച്ചുകമ്പിവലി
    ച്ചറുത്തതുശേഖരിച്ചു
    നേർത്തുസുവൃത്തമായ്വരുവാൻ
    നിരത്തിയുരുപ്പെടുത്തി
    നേരമടുത്തയൂണിനുകേര
    തൈലമതിൽപ്പൊരിച്ചു
    പാർത്തിരിയാതെവട്ടിയിലാക്കി
    പന്തലകത്തുവന്നു
    പന്തൊടിയേവിളമ്പുകയി
    പ്പരിപ്പിനുയോഗ്യമാമേ’
    — ഒരുപഴയകവി
പപ്പാതി, പപ്പാതിച്ച
  • പാതിപ്പാതിയായുള്ള
പപ്പു്
  • തൂവൽ
പഫണം
  • ഒരു വൃക്ഷം
  • പാവട്ടം
പമ്പകടക്കുന്നു
  • വേഗത്തിൽ ദൂരദേശം പ്രാപിക്കുന്നു
  • (വ്യംഗ്യാർത്ഥപ്രയോഗം). (ശൈലി).
പമ്പരം
  • ചുറ്റിച്ചുകളിപ്പാൻ മരംകൊണ്ടൊ മറ്റൊ ഉണ്ടാക്കുന്ന കളിസ്സാമാനം
  • (ഏറുപമ്പരം വട്ടപ്പമ്പരം മുതലായവ).
പമ്പരം ചുറ്റിയ്ക്കുന്നു
  • പരിഭ്രമിപ്പിച്ചു കഷ്ടപ്പെടുത്തുന്നു
  • (വ്യംഗ്യാർത്ഥവാചകം). (ശൈലി).
പമ്പാ
  • ഒരു നദി
  • ദണ്ഡകവനത്തിലെ ഒരു തടാകം
  • ഒരു നഗരം
  • ഇൻഡ്യയുടെ തെക്കുള്ള ഒരു നദി
  • (രാമലക്ഷ്മണന്മാർ സീതയെ അന്വേഷിച്ചു നടന്നു് പമ്പാതീരത്തിൽ എത്തിയപ്പോൾ ആ സരസ്സിന്റെ ഭംഗി കാണിച്ചുകൊടുത്തു് രാമൻ ലക്ഷ്മണനോടു പറയുന്ന ഭാഗം നോക്കുക).
പമ്പിരി
  • ലഹരി
  • കിറുക്കം
  • ചൊരുക്കു്
  • വളരെ അധികം
പമ്പിരികൊള്ളുന്നു
  • നന്നായി ലഹരി പിടിക്കുന്നു
പമ്പിളിവയറൻ
  • വിശേഷണം:
  • കുടവയറൻ
പമ്പു്
  • സത്യക്കുറി
  • തിളച്ചുക്കിടക്കുന്ന നെയ്യിൽ കൈമുക്കി സത്യംചെയ്യാൻ സമ്മതമുള്ളവർക്കു രാജാവിങ്കൽ നിന്നു കൊടുക്കുന്ന എഴുത്തു്
പമ്മാട്ടു്
  • വഞ്ചന
പമ്മുന്നു
  • പതുങ്ങുന്നു
  • (ഭൂതകാലം = പമ്മി). (പ്രാചീനമലയാളം:)
പയനു്
  • ഒരു വൃക്ഷം
പയൻ
  • പശ
  • കറ
പയനുംകറ
  • കുന്തുരുക്കും
പയൽ
  • പുലയൻ
  • പറയൻ മുതലായ ഹീനജാതിക്കാരെ വിളിക്കുന്നതിനുപയോഗിക്കുന്ന ഒരു വാക്കു്
പയൽ
  • വിശേഷണം:
  • ബലമുള്ള.അറബി:
പയൽമാൻ, ഫയൽമാൻ
  • ഗുസ്തിപിടിത്തം അഭ്യസിച്ചിട്ടുള്ളവൻ
  • ബലവാൻ
പയസ്യ
  • വിശേഷണം:
  • പാലിൽനിന്നുണ്ടായ
പയസ്യം
  • പയസ്സിന്റെ വികാരം
  • നെയ്യു്, തൈരു്, മോരു്, വെണ്ണ മുതലായതിന്റെ സാമാന്യമായ പേർ.
  • പൂച്ച
പയസ്യാ
  • ഒരു പച്ചമരുന്നു്, അടകൊതിയൻ
  • ക്ഷീരകാകോളി
  • മഞ്ഞപ്പാലുള്ള മലഎരുമ
  • കിണികിണിപ്പാല
  • ഒരു ചെടി (കുടുംബിനി എന്നതു നോക്കുക)
പയസ്വല
  • വിശേഷണം:
  • വളരെ പാലുള്ള
പയസ്വിനീ
  • കറക്കുന്ന പശു
  • രാത്രി
  • ഒരാറു്
  • പെണ്ണാടു്
  • അടപതിയൻ
  • പാൽമുതക്കു്
  • ക്ഷീരകാകോളി
  • മുതക്കു്
  • പാൽച്ചുര
  • പശു
പയസ്സ്
  • പാൽ
  • വെള്ളം, ഗമിക്കുന്നതു്, പാനംചെയ്യപ്പെടുന്നതു് എന്നർത്ഥം
  • രാത്രി (വേദത്തിൽ പ്രയോഗം)
  • ആഹാരം
  • ശക്തി
പയർ
  • ഒരു വക ധാന്യം
  • കോച്ചിലിൽ വിളയുന്ന ചെറുപയർ, പെരുമ്പയർ മുതലായവ.
പയറ്റങ്ങ
  • പയറു ചെടിയുടെ ഇളംകായു്
പയറ്റപ്പം
  • പയറുകൊണ്ടുണ്ടാക്കിയ പലഹാരം
പയറ്റിക്കുന്നു
  • ആയുധവിദ്യ പഠിപ്പിക്കുന്നു
  • വഞ്ചിക്കുന്നു
പയറ്റു്
  • ആയുധാഭ്യാസം
  • വഞ്ചന
പയറ്റുന്നു
  • ആയുധവിദ്യ പഠിക്കുന്നു
  • യുദ്ധം അഭ്യസിക്കുന്നു
  • വശമാക്കുന്നു
പയറ്റുപാടു്
  • ഇടങ്ങഴിപ്പയറു വിതക്കുന്ന സ്ഥലം
പയറ്റുപാട്ടം
  • പയറുവിതയ്ക്കുള്ള കരം
പയറ്റോല
  • വരിയോല
പയിക്കം
  • വിശേഷണം:
  • വിശപ്പുള്ള
  • ഹീനമായ
പയിങ്ങ
  • പാകമാകാത്ത പാക്കു് തമിഴ്: (പചുങ്കായി).
പയിണ്ണച്ചുള
  • ഒരു തൈ
പയിൻ
  • ഒരു വൃക്ഷം
  • ഇതു് മലത്തെ പിടിക്കും. തീപ്പൊള്ളി വ്രണത്തിനു് നന്ന്. മറ്റു വ്രണങ്ങളെയും വരട്ടും. ഇതിന്റെ കറയാണു് കുന്തുരുക്കം.
പയിപ്പിക്കുന്നു
  • ദഹിപ്പിക്കുന്നു
പയിമ്പ
  • ഭാണ്ഡം, സഞ്ചി
  • ഗർഭപാത്രം
പയിർ
  • പച്ചധാന്യം
പയിലുന്നു
  • പഠിക്കുന്നു
  • ‘നാനാവിധമാനവിദ്യകൾ പയിന്നവൻ’
    — രാമചരിതം
    .
  • സംസാരിക്കുന്നു
  • ‘മന്നിൽനിന്നുപയില്വൊരു മുതല്വി’
    — രാമചരിതം
    .
പയോഗലം
  • ആലിപ്പഴം
പയോഘനം
  • ആലിപ്പഴം
പയോജന്മാ
  • മുത്തങ്ങാ
പയോജം
  • താമരപ്പൂ
പയോദം
  • മേഘം
  • മുത്തങ്ങ
പയോധരം
  • മേഘം
  • നാളികേരം
  • മുല
  • മുത്തങ്ങ
  • കടൽ
  • നീർമുത്തങ്ങ
പയോധി
  • സമുദ്രം
പയോധികജം
  • കടൽനുര
പയോനിധി
  • സമുദ്രം
പയോമുൿ
  • മേഘം
പയോരാശി
  • സമുദ്രം
പയോവാഹം
  • മേഘം
പയോഷ്ണിജാതാ
  • സരസ്വതീനദി
പയോഷ്ണീ
  • സരസ്വതീനദി
  • പയോഷ്ണീ നദി വിന്ധ്യനിൽ നിന്നു പുറപ്പെടുന്നു. ജലം പരിശുദ്ധമാണു്. സർവരോഗഹരമാകുന്നു.
പയ്യു്
  • പശു
  • ഇതിന്റെ നായാട്ടുപേർ കൊമ്പുകുളമ്പൻ.
പയ്യ
  • സാവധാനം
പയ്യത്തി
  • ഒരുവക മീൻ
പയ്യൻ
  • ആൺകുട്ടി
  • പൈതൽ
പയ്യന്നൂർ
  • കേരളത്തിന്റെ ഒരു കഴകം
  • കലിവർഷം 25൦൦ – നിപ്പുറം ആര്യബ്രാഹ്മണർ കേരളത്തെ കഴകങ്ങളായി വിഭാഗിച്ചതിൽ ഒന്നു് – കഴകം നോക്കുക.
പയ്യവൻ
  • ബ്രഹ്മാവു്
  • വിശന്നവൻ
പയ്യവേ
  • പതുക്കെ
  • സ്വകാര്യത്തിൽ
പയ്യാനി
  • ഒരു വൃക്ഷം
പയ്യാനിപ്പുളവൻ
  • ഒരു പാമ്പു്
പയ്യാനിമൂർക്ക്വൻ
  • ഒരു പാമ്പു്
പയ്യെ
  • പതുക്കെ
  • സ്വകാര്യത്തിൽ
പര
    ധാതു:
  • ചുറ്റും വ്യാപിക്ക
പരകായപ്രവേശം
  • ഒരുത്തന്റെ ആത്മാവു് മറ്റൊരുത്തന്റെ ശരീരത്തിൽ പ്രവേശിക്ക
പരകാര്യം
  • പരന്റെ കാര്യം
  • അന്യന്മാരുടെ കാര്യം
പരകീയ
  • വിശേഷണം:
  • മറ്റൊരുത്തന്റെ
  • മറ്റൊരുത്തനേ സംബന്ധിച്ച
പരകീയപദങ്ങൾ
  • മോടിക്കും അന്തസ്സിനും പ്രൗഢിക്കും ഗാംഭീര്യത്തിനുംവേണ്ടി ചിലർ പ്രസിദ്ധിയുള്ള മലയാളപദങ്ങളെ ഉപേക്ഷിച്ചു് അതുകളുടെ സ്ഥാനത്തു് ഉപയോഗിക്കുന്ന സംസ്കൃതപദങ്ങൾ
  • പരകീയപദങ്ങളെ ഉപയോഗിക്കുന്നതു് വളരെ കരുതിവേണം – സാഹിത്യസാഹ്യം.
പരക്കം
  • പരുങ്ങൽ
പരക്കവേ, പരക്കെ
  • എല്ലാവരും അറികേ
  • വിസ്താരമായി
  • നടപ്പായി
  • എല്ലായിടത്തും
പരക്കഴി
  • വിശേഷണം:
  • കൂട്ടത്തിൽ നിന്നു തള്ളപ്പെട്ട
പരക്കുന്നു
  • വിസ്താരമാകുന്നു, നിരക്കുന്നു
  • പ്രസിദ്ധമാകുന്നു
  • ചിന്നുന്നു (സകര്‍മ്മകക്രിയ:പരത്തുന്നു)
  • പരക്കുക എന്നതിന്റെ പേർ – പ്രസരം, വിസർപ്പണം.
പരഗതി
  • മോക്ഷപ്രാപ്തി
  • സ്വർഗ്ഗപ്രാപ്തി
പരചക്രം
  • പരന്റെ ചക്രം
  • അന്യരാജാവും മറ്റും
  • ശത്രുസൈന്യം
പരചിൽപദം
  • പരബ്രഹ്മം
പരച്ഛന്ദ
  • വിശേഷണം:
  • മറ്റൊരുത്തന്നധീനമായ
പരജനം
  • മറ്റുള്ളവർ
  • ശത്രുക്കൾ
പരജന്മം
  • മറ്റൊരു ജന്മം
പരജാത
  • വിശേഷണം:
  • മറ്റൊരുത്തനു ജനിച്ച
പരജാതൻ
  • മനസ്സില്ലാമനസ്സോടെ അന്യനാൽ വളർത്തപ്പെട്ടവൻ
പരജാതി
  • മറ്റൊരു ജാതിക്കാരൻ
  • പുറജാതിക്കാരൻ
പരജ്ഞൻ
  • അന്യനെ (ആൾത്തരം) അറിയുന്നവൻ
പരഞ്ജനൻ
  • വരുണൻ
പരഞ്ജയൻ
  • വരുണൻ
പരഞ്ജം
  • ഇന്ദ്രന്റെ വാൾ
പരണി
  • ഒരുവക മൺപാത്രം
പരണിക്കിണ്ണം
  • പിഞ്ഞാണം
പരണു്
  • അടുപ്പിനു മീതേ കെട്ടിയുണ്ടാക്കുന്ന ചേരു്
  • മേത്തട്ടു്
പരണ്ട
  • വിശേഷണം:
  • ചെറിയ
  • താണതായ
പരണ്ടൽ
  • മാന്തൽ
  • കരൾച്ച
പരണ്ടുന്നു
  • മാന്തുന്നു
  • കരളുന്നു
പരതന്ത്ര
  • വിശേഷണം:
  • മറ്റൊരുത്തന്നധീനമായ
  • അന്യന്റെ ചൊല്പടിക്കു നടക്കുന്ന
  • പരതന്ത്രൻ എന്നതിനു അന്യൻ പ്രധാനമായിട്ടുള്ളവൻ എന്നു ശബ്ദാർത്ഥം.
പരതര
  • വിശേഷണം:
  • ഏറ്റവും അധികമായ
പരതരുണി
  • അന്യസ്ത്രീ
  • ശത്രുവിന്റെ ഭാര്യ
പരതീരം
  • അക്കര
  • ആറ്റിന്റെയും മറ്റും മറുകര
പരതുന്നു
  • തപ്പുന്നു
  • ‘ചരതമില്ലാത്തവൻ പരതിനടക്കും’
    — പഴമൊഴി
    .
  • മീതേകിടക്കുന്നവയെ കൈകൊണ്ടു തടഞ്ഞെടുക്കുന്നു
  • കണ്ണിൽ വളരുന്ന മാംസത്തെ ഉരച്ചുകളയുന്നു
പരതുഷ്ടി
  • മറ്റുള്ളവരുടെ സന്തോഷം
പരത്തൽ
  • വിസ്താരമാക്കുക
  • നിവിർക്കുക
  • നിരത്തൽ
പരത്തി
  • പരവന്റെ സ്ത്രീ
പരത്തുന്നു
  • നിരത്തുന്നു
  • നിവിർക്കുന്നു
പരത്ര
  • മറുലോകത്തു്
  • സ്വർഗ്ഗത്തു്
പരത്രാണം
  • അന്യരെ രക്ഷിക്കയെന്നുള്ളതു്
പരത്വം
  • വേറൊന്നു്, വ്യത്യാസം
  • ഉൽക്കർഷം
പരദണ്ഡം
  • ശത്രുശിക്ഷ
പരദാരങ്ങൾ
  • മറ്റൊരുത്തന്റെ ഭാര്യ
പരദുഃഖം
  • മറ്റൊരാളുടെ ദുഃഖം
പരദൂഷണം
  • മറ്റൊരാളുടെ ദൂഷണം
  • ഏഷണി
  • അപവാദം
  • കുറ്റം
പരദേവത
  • കുടുംബദൈവം
പരദേശം
  • അന്യദിക്കു്
പരദേശി
  • അന്യദേശത്തുള്ളവൻ
പരദൈവം
  • കുടുംബദൈവം
പരദോഷം
  • മറ്റൊരാളുടെ കുറ്റം
പരദ്രവ്യം
  • മറ്റൊരാളുടെ ധനം
പരദ്രവ്യാനിച്ഛ
  • അന്യന്റെ മുതലിൽ ആഗ്രഹമില്ലായ്മ
പരദ്രവ്യേച്ഛ
  • അന്യന്റെ മുതലിലുള്ള ആഗ്രഹം
പരദ്രോഹം
  • പരോപദ്രവം
  • പരദ്രോഹിയുടെ പേർ–നൃശംസൻ, ഘാതുകൻ, ക്രൂരൻ, പാപൻ.
പരദ്വേഷി
  • മറ്റുള്ളവരെ പകയ്ക്കുന്നവൻ
പരധനം
  • മറ്റൊരാളുടെ ദ്രവ്യം
പരനാരി
  • മറ്റൊരുവന്റെ സ്ത്രീ
പരൻ
  • മറ്റൊരുവൻ, അന്യൻ
  • ശത്രു. രോഷത്തെ പൂരിപ്പിക്കുന്നവനെന്നർത്ഥം.
  • ശ്രേഷ്ഠൻ
  • ദൂരത്തുള്ളവൻ
  • ഈശ്വരൻ
  • പരമാത്മാവായുള്ളവൻ
  • (മായാസൃഷ്ടമായാപ്രപഞ്ചത്തിൽ നിന്നു അന്യനായവൻ).
  • സർവോൽകൃഷ്ടൻ
പരന്തപ
  • വിശേഷണം:
  • ശത്രുക്കളെ ദുഃഖിപ്പിക്കുന്ന
പരന്തപൻ
  • ജയശാലി
  • ശത്രുക്കളെ തപിപ്പിക്കുന്നവൻ
  • ‘അനന്തഗുണനിധിപരന്തപൻ-ഇവ
    നവന്തിജനപദപുരന്ദരൻ’
    — നളചരിതം കഥകളി
പരന്തിരിയസ്സു്
  • ഫ്രഞ്ചുഭാഷ
പരന്തു
  • പിന്നയോ?
പരമ്പുമാൻ
  • ദൈവം
പരൻപുരാൻ
  • ദൈവം
പരൻപുരുഷൻ
  • ദൈവം
  • സർവോൽകൃഷ്ടനായ പുരുഷൻ
പരന്നനേ
  • പരക്കേ
പരപിണ്ഡം
  • മറ്റൊരാൾ കൊടുക്കുന്ന അന്നം
പരപിണ്ഡാദ
  • വിശേഷണം:
  • മറ്റൊരാളിന്റെ അന്നംവാങ്ങിച്ചു ഭക്ഷിച്ചുപജീവിക്കുന്ന
പരപീഡ
  • മറ്റൊരാളിന്റ ദുഃഖം
പരപുരുഷൻ
  • മറ്റൊരുവൻ
  • വിഷ്ണു
പരപുഷ്ട
  • വിശേഷണം:
  • അന്യനാൽ പോഷിപ്പിക്കപ്പെട്ട
പരപുഷ്ടം
  • കുയിൽ എന്ന പക്ഷി
  • പരനാൽ (അന്യനാൽ, കാകനാൽ) പോഷിപ്പിക്കപ്പെടുന്നതുകൊണ്ട് ഈ പേർ വന്നു.
പരപൂർവ്വ
  • രണ്ടാമത് ഒരു ഭർത്താവിനെ സ്വീകരിച്ചവൾ
പരപ്പൻ
  • വിശേഷണം:
  • പറന്ന
പരപ്പൻ
  • അവിലു്
പരപ്പിൽ
  • വിസ്താരമായി
പരപ്പ്
  • വിസ്താരം
  • വീതി
  • പരന്നതിന്റെ പേർ – വിസൃതം, വിസ്തൃതം, തതം.
പരപ്പൂവർ
  • പള്ളിച്ചാന്മാർ
  • പരസ്യമാക്കൽ
പരപ്രത്യയനേയബുദ്ധി
  • അന്യനിലുള്ള വിശ്വാസം കൊണ്ട് വശപ്പെടുത്തപ്പെടാവുന്നവൻ
  • മൂഢൻ
പരപ്രത്യയം
  • മറ്റൊരുത്തനെക്കുറിച്ചുള്ള ബഹുമാനം
പരപ്രേരണ
  • അന്യന്റെ പ്രേരണ (ഉത്സാഹിപ്പിക്കൽ)
പരബലം
  • അന്യശക്തി
  • ശത്രുബലം
പരബാധ
  • പരപീഢ
പരബോധം
  • മറ്റുള്ളവരുടെ സമ്മതം
പരബ്രഹ്മമൂർത്തി, പരബ്രഹ്മം
  • ദൈവം
  • എങ്ങും നിറഞ്ഞു ചലനമോ വികാരമോ ഒന്നുമില്ലാത്ത ആനന്ദമായ വസ്തു
  • സർവജീവികൾക്കും ജീവനായി, വാങ്മനസാതിവിദൂരനായി, സർവേർന്ദ്രിയങ്ങൾക്കും നാഥനായി സ്വയം പ്രകാശിക്കുന്ന ജ്യോതിസ്സ്.
പരഭാഗം
  • മറ്റൊന്നിന്റെ പങ്ക്
  • കൂടുതലായ യോഗ്യത
  • ഒന്നിന്റെ കുറവ് മറ്റൊന്നിൽ തീർക്കുക, ഒന്നിനു വിപരീതഗുണമായ മറ്റൊന്നിനോടുള്ള സമ്പർക്കത്തിൽ ഉണ്ടാകുന്ന ഗുണോൽകർക്ഷം
  • വെളുപ്പിൽ കറുപ്പു ചേർന്ന നിറം
പരഭാര്യ
  • അന്യന്റെ ഭാര്യ
  • ശത്രു ഭാര്യ
പരഭൃത
  • വിശേഷണം:
  • അന്യനാൽ രക്ഷിക്കപ്പെട്ട
പരഭൃതം
  • കുയിൽ
  • അന്യനാൽ ഭരിക്കപ്പെടുന്നത് എന്നർത്ഥം. കുയിൽ കാക്കക്കൂട്ടിൽ കൊണ്ടുവയ്ക്കുന്ന കുട്ടികളെ കാക്ക തന്റെ കുട്ടിയെന്നു കരുതി വളർത്തും. പറക്കാറാകുമ്പോൾ പറന്നു തങ്ങളുടെ കൂട്ടിൽ ചെന്നുചേരും.
  • ‘സ്ത്രീണാമശിക്ഷിതപടുത്വമമാനുഷീഷു
    സംലക്ഷ്യതേകിമുതയാഃപ്രതിബോധവത്യഃ
    പ്രാഗന്തരിക്ഷഗമനാൽസ്വമപത്യജാത
    മന്യൈഃഖഗൈഃപരഭൃതാഃഖലുപോഷയന്തി’
    — ശാകുന്തളം
പരഭൃതിക
  • പെൺകുയിൽ
പരഭൃത്ത്
  • കാക്ക
  • അന്യനെ ഭരിക്കുന്നത്. കുയിലിന്റെ കുഞ്ഞിനെ വളർത്തുകയാൽ ഈ പേരുണ്ടായി.
പരംപരിതം
  • രൂപകം എന്ന അലങ്കാരത്തിന്റെ ഒരു പിരിവ്
പരമ
  • വിശേഷണം:
  • ശ്രേഷ്ഠമായ
  • പ്രധാനമായ
  • വളരെ നല്ലതായ
  • വർദ്ധിച്ച
പരമകാഷ്ഠ
  • അങ്ങേ അറ്റത്തെ അവസ്ഥ, ശ്രേഷ്ഠത
  • ആധിക്യം
  • അതിശക്തി
പരമഗതി
  • മോക്ഷം
പരമഗുരു
  • പ്രധാന ഗുരു
പരമമണ്ഡലം
  • അന്യപ്രദേശം, അന്യരാജ്യം
  • ശത്രുരാജ്യം
പരമദലക്ഷണം
  • ഒരു രോഗം
  • ഇതിനു് മൂക്കിൽകൂടി കഫത്തിന്റെ സ്രാവം, വായിൽ രസമില്ലായ്ക, മലമൂത്രങ്ങൾക്കു തടവു് മുതലായ ലക്ഷണങ്ങൾ കാണും.
പരമദുഷ്ട
  • വിശേഷണം:
  • ഏറ്റവും ദോഷമുള്ള
പരമൻ
  • സർവോൽകൃഷ്ടൻ
പരമം
  • അനുവാദത്തിൽ പറയുന്ന ഒരു വാക്കു്
പരമരഹസ്യം
  • ഏറ്റവും ഗൂഢമായുള്ളതു്
പരമഹംസൻ
  • അത്യുത്തമസന്യാസി
പരമാണു
  • ത്രസരേണുവിൽ മുപ്പതിൽ ഒരു പങ്കു്
പരമാണുജീവി
  • പരമാണുപ്രായത്തിൽ ജീവിക്കുന്ന ജന്തു
പരമാത്മാവു്
  • ദൈവം
  • പ്രധാനമായ ആത്മാവു്
  • ശ്രേഷ്ഠമായ ചൈതന്യശക്തി
  • സർവചരാചരങ്ങൾക്കും ജീവനായിരിക്കുന്ന ചൈതന്യം
പരമാനന്ദം
  • മഹാസന്തോഷം, ഭാഗ്യം
  • ദൈവം
പരമാനന്ദമൂർത്തി
  • ആനന്ദസ്വരൂപം
  • ദൈവം
പരമാനന്ദിക്കുന്നു
  • അധികം സന്തോഷിക്കുന്നു
പരമാന്നം
  • പായസം
  • ക്ഷീരാന്നം
പരമാർത്ഥജ്ഞാനം, പരമാർത്ഥബോധം
  • നേരിനേ അറിക
പരമാർത്ഥം
  • സത്യം
  • നേരു്
പരമാർത്ഥവസ്തു
  • സത്യമായ വസ്തു
  • ദൈവം
പരമാർത്ഥി
  • സത്യമുള്ളവൻ
  • നേരുള്ളവൻ
പരമാസ്ത്രം
  • പാശുപതാസ്ത്രം
  • ‘കടുക്കെന്നുതെളിഞ്ഞുപുരാന്തകൻ
    പരമാസ്ത്രമെടുത്തിങ്ങുതന്നതും’
    — സന്താനഗോപാലം പാന
പരമേശ്വരൻ
  • ശിവൻ
  • ദൈവം
  • വിഷ്ണു
  • ഇന്ദ്രൻ
  • പരബ്രഹ്മം
പരമേശ്വരി
  • പാർവ്വതി
  • ദേവി
പരമേഷ്ഠീ
  • ബ്രഹ്മാവു്
  • ഏറ്റവും ശ്രേഷ്ഠമായ സ്ഥാനത്തിൽ (ലോകത്തിൽ) ഇരിക്കുന്നവൻ, പരമത്തിങ്കൽ (ചിദാകാശത്തിങ്കൽ – ബ്രഹ്മപദത്തിങ്കൽ) സ്ഥിതി ചെയ്യുന്നവൻ, എല്ലാ ലോകങ്ങളിലും ശ്രേഷ്ഠമായ സത്യലോകത്തിൽ ഇരിക്കുന്നവൻ ഇങ്ങിനെ ശബ്ദാർത്ഥം.
  • വിഷ്ണു
  • ശിവൻ
  • ഗരുഡൻ
  • അഗ്നി
പരമോപദേശം
  • സാരമായ ഉപദേശം
പരമ്പു്
  • നെല്ലു ചിക്കുവാനായിട്ടു് ഒട്ടലു കീറി നെയ്തുണ്ടാക്കിയ വസ്തു, പായു്
  • കിടക്കുന്നതിനു് കൈതയോല, പനയോല മുതലായതുകൊണ്ടുണ്ടാക്കിയ വസ്തു
  • പര്യായപദങ്ങൾ:
    • കടം
    • കിളിഞ്ജകം.
പരമ്പദം
  • എല്ലാറ്റിലും മീതെയുള്ള സ്ഥാനം
  • വൈകുണ്ഠം
പരമ്പര
  • വിശേഷണം:
  • തുടർന്നുതുടർന്നുള്ള
  • തലമുറതലമുറയായുള്ള
പരമ്പര
  • പാരമ്പര്യം
  • സന്തതി
  • ക്രമം
  • തലമുറ
  • നിര
  • ഉദാ:ശൃംഗപരമ്പര.
പരമ്പരൻ
  • വംശത്തിലുള്ളവൻ
  • ഒരുവക മാൻ
പരമ്പരാകം
  • യാഗത്തിനായിട്ടു പശുവിനെ കൊല്ലുക
  • പ്രാണപരമ്പരയിൽ ചെയ്യുന്ന കുടില പ്രവൃത്തി എന്നർത്ഥം. മൂക്കും വായും മറ്റും കൂട്ടിപ്പിടിച്ചു ശ്വാസം മുട്ടിച്ചും ശ്വാസം മുഴച്ചുവരുമ്പോൾ ആ സ്ഥലങ്ങളിൽഅടിച്ചു താഴ്ത്തിയും മറ്റും ചെയ്തു ഹിംസിക്കുകയാണു ഈ കുടില പ്രവൃത്തി.
പരമ്പരാവാഹനം
  • പരമ്പരയാ വഹിക്കപ്പെടുന്ന വാഹനം
  • തേർ, വണ്ടി മുതലായവയെ വഹിക്കുന്ന കുതിര, കാള മുതലായവയ്ക്കോ ശിബിക മുതലായതിനെ വഹിക്കുന്ന പുരുഷന്മാർക്കോ ഒരു നിശ്ചിത സ്ഥലത്തു് എത്തുന്ന സമയം മാറ്റമുണ്ടാവുകയും, ആ തരത്തിലുള്ള മറ്റു ചില വാഹകന്മാർ ആ വാഹനത്തെ വഹിക്കുകയും ചെയ്യുന്നു എങ്കിൽ അതിന്നു വൈനീതകം എന്നു പേർ.
  • പര്യായപദങ്ങൾ:
    • വൈനീതകം.
പരമ്പരോപദേശം
  • പാരമ്പര്യോപദേശം
പരയുവതി
  • മറ്റൊരുവന്റെ ഭാര്യ
പരരാജ്യം
  • അന്യരാജ്യം
പരലോകപ്രാപ്തി
  • മറ്റൊരു ലോകത്തു ചെല്ലുക
  • മരണം
പരലോകം
  • അന്യലോകം
  • സ്വർഗ്ഗം മുതലായവ
പരലോകവാസം
  • അന്യലോകത്തിൽ പാർക്കുക
പരൽ
  • കവടി
  • ഒരുവക മത്സ്യം
  • ഈ മത്സ്യം നാദേയമാണു്. സംസ്കൃതം: കുലാടം.
  • ചരൽ
പരല്പേരു്, പരപ്പേറു്
  • അക്ഷരങ്ങൾ കൊണ്ടു സംഖ്യ അറിയുന്നതിനുള്ള ഒരു കണക്കു്
  • (അക്ഷരസംഖ്യ നോക്കുക).
പരവ
  • ഒരുവക മത്സ്യം
  • കടൽ, സമുദ്രം
  • പരപ്പു നിമിത്തം ഈ പേർ വന്നു.
  • പടരുന്ന ചെടി
പരവക്ത്രം
  • അർദ്ധസമവൃത്തങ്ങളിൽ ഒന്നു്
പരവൽ
  • വിശേഷണം:
  • മറ്റൊരുത്തനധീനമായ
  • നാഥനുള്ള
പരവതരം
  • സമുദ്രത്തിനു തുല്യമായി
പരവതാനി
  • ഒരുവക രത്നക്കമ്പിളി
പരവതീ
  • മറ്റൊരുത്തനധീനയായവൾ
  • നാഥനുള്ളവൾ
പരവധു
  • അന്യന്റെ ഭാര്യ
  • ശത്രുഭാര്യ
  • അന്യസ്ത്രീ
പരവൻ
  • ഒരു താണജാതിക്കാരൻ സ്ത്രീ:പരത്തി.
  • ചില സമുദ്രതീരങ്ങളിൽ പാർക്കുന്ന ഒരു ജാതിക്കാർ
  • ഒരുവക മുക്കുവർ
  • ഒരുമാതിരി കല്ലാശാരി
  • അരയൻ
  • നുളയൻ
  • നെയ്ത നിലവാസി
പരവശ
  • വിശേഷണം:
  • മറ്റൊരുത്തന്നധീനമായ, ആശ്രയിച്ചു ജീവിക്കുന്ന
  • ക്ഷീണിച്ച
  • പ്രയാസപ്പെടുന്ന
  • ദാരിദ്ര്യമുള്ള
  • ദീനം പിടിച്ച
പരവശത
  • പാരവശ്യം
  • ക്ഷീണത
  • ദീനം
  • ദാരിദ്ര്യം
  • പ്രയാസം
പരവശൻ
  • സ്വയമേ ഒന്നും ചെയ്യാൻ വയ്യാത്തവൻ
പരവശപ്പെടുന്നു
  • ഞെരുങ്ങുന്നു
  • ക്ഷീണിക്കുന്നു
പരവാണി
  • കാർത്തികേയന്റെ മയിൽ
പരവാൻ
  • അന്യന്റെ ചൊല്പടിക്കു നടക്കുന്നവൻ
  • അന്യനായ സ്വാമിയുള്ളവനെന്നർത്ഥം.
പരവുന്നു
  • പരതുന്നു
പരശാസ്ത്രം
  • അന്യശാസ്ത്രം
പരശു
  • വെണ്മഴു
  • ശത്രുവിനെ ഹിംസിക്കുന്നതു് എന്നർത്ഥം.
പരശുധരൻ
  • ഒരു മഹർഷി
  • പരശുരാമൻ
പരശുപാണി
  • പരശുരാമൻ
  • ഗണേശൻ
  • ശിവൻ
  • ശിവന്റെ ദ്വാസ്ഥന്മാരിൽ ഒരുത്തൻ
പരശുരാമൻ
  • ജമദഗ്നിമഹർഷിയുടെ പുത്രൻ
  • പരശുധരൻ
  •       ഇദ്ദേഹം വിഷ്ണുവിന്റെ ആറാമത്തെ അവതാരപുരുഷനാകുന്നു. കാർത്തവീര്യൻ മുതലായ ക്ഷത്രിയരാജാക്കന്മാരെ നിഗ്രഹിച്ചു ധർമ്മസംരക്ഷണം ചെയ്യുന്നതിനാണ് ഇദ്ദേഹം അവതരിച്ചത്. അച്ഛൻ ജമദഗ്നിമഹർഷി. അമ്മ രേണുക. ത്രേതായുഗത്തിന്റെ ആരംഭത്തിലാണ് അവതരണം. ബാല്യത്തിൽ ആയുധശാസ്ത്രം പഠിപ്പിച്ചത് ശിവനാണ്. അദ്ദേഹത്തിൽനിന്നും ഒരു പരശു സമ്മാനം കിട്ടീട്ടുണ്ട്. ഇതുകൊണ്ടത്രേ പരശുരാമൻ എന്നു വിളിക്കപ്പെടുന്നത്. പിതൃനിയോഗപ്രകാരം ഒരിക്കൽ ഇദ്ദേഹം മാതാവിനെ കൊന്നു. പിന്നീട് പിതാവിനെക്കൊണ്ടു തന്നെ ആ മാതാവിനെ ജീവിപ്പിച്ചു. ക്രൗഞ്ചപർവതത്തെ ഒരിക്കൽ ഇദ്ദേഹം പിളർന്നു. ഇതിനു കാരണം സുബ്രഹ്മണ്യനോടുള്ള മത്സരമായിരുന്നു. ഇദ്ദേഹം ഇരുപത്തൊന്നുതവണ ക്ഷത്രിയരാജാക്കന്മാരെ വധിച്ചു. ഇതിന്റെ ഹേതു ഇദ്ദേഹം കാർത്തവീര്യനെ വധിച്ചതിനു കാർത്തവീര്യന്റെ പുത്രന്മാർ ജമദഗ്നിയെ കൊലപ്പെടുത്തിയതായിരുന്നു. ക്ഷത്രിയരാജാക്കന്മാരുടെ ചോരകൊണ്ട് പരശുരാമൻ ‘സമന്തപഞ്ചകം’ എന്ന തടാകങ്ങൾ നിറച്ചു എന്നാണ് പറയപ്പെട്ടിട്ടുള്ളത്. സീതാവിവാഹം കഴിഞ്ഞ് ശ്രീരാമൻ ദാരങ്ങൾ മുതലായവരൊന്നിച്ചു വരുംവഴിക്ക് ഇദ്ദേഹം തടുത്തു. പക്ഷെ രാമചന്ദ്രൻതന്നെ ജയിച്ചു. പരശുരാമന് ‘ന്യക്ഷൻ’ ‘ഖണ്ഡപരശു’ ഇങ്ങിനെ രണ്ടു പേരുകൂടി കാണുന്നുണ്ട്. ഇദ്ദേഹം ഇപ്പോഴും മഹേന്ദ്രഗിരിയിൽ തപസ്സുചെയ്തുകൊണ്ടിരിക്ക യാണെന്ന് ഊഹിക്കപ്പെട്ടിരിക്കുന്നു. പരശുരാമൻ ത്രേതായുഗത്തിൽ മാതൃപ്രീതിക്കായി 21 പരിവൃത്തി ക്ഷത്രിയരാജാക്കന്മാരെ കൊല്ലുകയാൽ സംഭവിച്ച വീരഹത്യാപാപനിവൃത്തിക്ക് ഭൂമി ആസകലം ബ്രാഹ്മണർക്ക് ദാനം ചെയ്യപ്പെടുക കൊണ്ട് തന്റെ വാസത്തിനായി 1൦൦ യോജന നീളവും 1൦ യോജന വീതിയുമുള്ളതും, ഗോകർണ്ണം മുതൽ കന്യാകുമാരിവരെ സഹ്യപർവ്വതത്തിനു പടിഞ്ഞാറുഭാഗം കിടക്കുന്നതുമായ കേരളത്തെ സ്വീകരിച്ചു.
പരശുരാമപ്പൂച്ചി
  • വേഴാമ്പൽ
പരശ്രീ
  • അന്യസമ്പത്ത്
പരശ്വധം
  • വെണ്മഴു
  • കോടാലി
  • ശത്രുവിന്റെ അഭിവൃദ്ധിയെ കളയുന്നതെന്നർത്ഥം.
പരശ്വഃ
  • മറ്റെന്നാൾ
പരശ്ശതം
  • വിശേഷണം:
  • നൂറ്റിൽ അധികമുള്ള
പരസുഖം
  • അന്യന്മാരുടെ സുഖം
  • പരമാനന്ദം
  • ‘പൂരിതപരസുഖനാരദമുനിവര’
    — നളചരിതം കഥകളി
    .
  • രണ്ടർത്ഥവും ഇതിലുണ്ട്.
പരസ്ത്രീ
  • അന്യന്റെ സ്ത്രീ
പരസ്ത്രീസംഗം
  • മറ്റൊരുവന്റെ സ്ത്രീയെ പ്രാപിക്ക
പരസ്പര
  • വിശേഷണം:
  • അന്യോന്യമായുള്ള
പരസ്മൈപദം
  • വേറൊരുവന്റെ വിഷയത്തിൽ പ്രയോഗിക്കേണ്ട പദം
പരസ്യപ്പെടുത്തുന്നു
  • പ്രസിദ്ധപ്പെടുത്തുന്നു
പരസ്യം
  • വിളംബരം
  • പ്രസിദ്ധം
പരസ്വധം
  • വെണ്മഴു
  • (പരശ്വധം എന്നതിന്റെ പാഠം).
പരസ്വം
  • മറ്റൊരുവന്റെ മുതൽ
  • ‘പരസ്വമത്രേകുലകന്യകാജനം’
    — അഭിജ്ഞാനശാകുന്തളം നാടകം
പരസ്സഹസ്രാ
  • വിശേഷണം:
  • ആയിരത്തിലധികമുള്ള
പരഹിത
  • വിശേഷണം:
  • മറ്റുള്ളവർക്കു ഹിതമായ
പരഹിതം
  • ഒരുമാതിരി ഗണിതം
പരള
  • വരളി
  • ഉണക്കിയ ചാണകം
പരാ
  • ഇതു ചില സംസ്കൃതപദങ്ങളുടെ ആദിയിൽ വരുമ്പോൾ പ്രാധാന്യം
  • അതിക്രമം
  • മടക്കം ഇങ്ങിനെ പല അർത്ഥങ്ങൾ വരും
പരാ
  • നാലുവിധം ശബ്ദങ്ങളിൽ ഒന്നാമത്തേതു്
  • ഒന്നാമത്തേതായ ഈ ശബ്ദം മൂലാധാരത്തിൽ ബ്രഹ്മസ്വരൂപേണ ഇരിക്കുന്നു. മറ്റു മൂന്നു ശബ്ദങ്ങൾ - പശ്യന്തി, മധ്യമ, വൈഖരി.
പരാകം
  • യാഗകർമ്മം
പരാക്രമം
  • ശക്തി. പരന്മാരെ ആക്രമിക്കുന്നതു് എന്നർത്ഥം
  • ഉത്സാഹം
  • പര്യായപദങ്ങൾ:
    • വീര്യം
പരാക്രമി
  • ശക്തിയുള്ളവൻ
പരാഗം
  • പൂമ്പൊടി, പൂവിലെപ്പൊടി. കാറ്റിനെ അനുസരിച്ചു് പാറിപ്പോകുന്നതു് എന്നർത്ഥം
  • പൊടി
  • കുളി കഴിഞ്ഞാൽ ശരീരത്തിൽ പിരട്ടുന്ന ഒരു സുഗന്ധപ്പൊടി, കുളിപ്പാനുള്ള ഗന്ധദ്രവ്യം മുതലായതു്
  • പര്യായപദങ്ങൾ:
    • സുമനോരജസ്സു്
പരാങ്മുഖ
  • വിശേഷണം:
  • പിൻതിരിഞ്ഞ
  • മുഖം തിരിച്ച
പരാചിത
  • വിശേഷണം:
  • അന്യനാൽ രക്ഷിക്കപ്പെട്ട
പരാചിതൻ
  • മനസ്സില്ലാമനസ്സോടെ അന്യനാൽ വളർത്തപ്പെട്ടവൻ. പരനാൽ (അന്യനാൽ)
  • ആചിതൻ (വളർത്തപ്പെട്ടവൻ) പരാജിതൻ എന്നും പാഠമുണ്ടു്
പരാചീന
  • വിശേഷണം:
  • പിൻതിരിഞ്ഞ
പരാജയം
  • തോൽവി
  • മടക്കം
പരാജിത
  • വിശേഷണം:
  • ജയിക്കപ്പെട്ട
  • തോല്പിക്കപ്പെട്ട. (അന്യന്മാരാൽ ജയിക്കപ്പെടുന്നവൻ = പരാജിതൻ)
പരാജിതൻ
  • തോറ്റവൻ. ശത്രുക്കളാൽ അഭിഭവിക്കപ്പെട്ടവൻ എന്നർത്ഥം
പരാൽ
  • വളഞ്ഞു്
പരാതി
  • അപവാദം, ദൂഷണം
  • (മലയാളം) സങ്കടം
പരാതിക്കാരൻ
  • സങ്കടമറിയിക്കുന്നവൻ
പരാതീതൻ
  • സർവത്തേയും അതിക്രമിച്ചവൻ
  • പരമാത്മാവു്. സർവോൽകൃഷ്ടൻ എന്നർത്ഥം
പരാധീന
  • മറ്റൊരുവനെ സേവിക്കുന്ന, അന്യന്റെ ചൊല്പടിക്കു നടക്കുന്ന
  • പ്രയാസപ്പെടുന്ന
പരാധീനപാർത്തന്മാർ
  • അന്യന്റെ അധീനതയെ പാലിക്കുന്ന ദുഃഖികൾ
പരാധീനപ്പെടുന്നു
  • പ്രയാസപ്പെടുന്നു
പരാധീനം
  • ആശ്രയം
  • പ്രയാസം
പരാനന്ദം
  • അധികമായ സന്തോഷം
പരാനുകൂലം
  • മറ്റൊരുത്തന്റെ അനുകൂലം
പരാനെ
  • വേഗത്തിൽ. (പ്രാചീനമലയാളം:)
പരാന്നഭോജി, പരാന്നൻ
  • മറ്റൊരുവന്റെ അന്നം കൊണ്ടുപജീവിക്കുന്നവൻ
  • പര്യായപദങ്ങൾ:
    • പരപിണ്ഡാദൻ
പരാന്നം
  • മറ്റൊരുവൻ കൊടുക്കുന്ന ചോറു്
പരാപര
  • വിശേഷണം:
  • നല്ലതും ചീത്തയുമായ
  • ആദിയും അന്തവുമായ
പരാപരവസ്തു
  • ആദ്യന്തമായ വസ്തു
  • ദൈവം
പരാപഹാസം
  • പരനിന്ദ
പരാപേക്ഷ
  • മറ്റൊരുവനെ ആശ്രയിക്ക
പരാഭവം
  • മടക്കം, തോൽവി
  • അവമാനം
  • നാശം
  • പ്രഭവാദി അറുപതു വർഷങ്ങളിൽ 4-ാമത്തെ വത്സരം
പരാഭൂത
  • വിശേഷണം:
  • തോൽക്കപ്പെട്ട, തോറ്റ
  • അവസാനിക്കപ്പെട്ട
  • തിരസ്കരിക്കപ്പെട്ട
പരാഭൂതി
  • അവമാനം
  • ഉൽകൃഷ്ടമായ ഐശ്വര്യം
  • നല്ല ഭസ്മം
പരാമർശ(ന)ം
  • വിചാരം
  • സൂക്ഷ്മം
പരാമർശിക്കുന്നു
  • പ്രധാന സംഗതികളെപ്പറ്റി പ്രസ്താവിച്ചു മൊത്തത്തിൽ ചിന്തിക്കുന്നു
  • സംബന്ധിച്ചു പറയുന്നു
പരാമർഷം
  • അധികം കോപം
പരാമൃഷ്ട
  • വിശേഷണം:
  • സ്പർശിക്കപ്പെട്ട
പരായണ
  • വിശേഷണം:
  • ആസക്തിയുള്ള
  • താൽപര്യമുള്ള
പരായണം
  • മതസംബന്ധമായുള്ള ക്രമം, പരമ്പരാചാരം
  • മോക്ഷം
  • ആസക്തിസ്ഥാനം
പരായുതം
  • പതിനായിരത്തിലധികമുള്ള
പരാരി
  • രണ്ടാമാണ്ട്
പരാർദ്ധം
  • ഒരു വലിയ തുക
  • 1൦൦,൦൦൦,൦൦൦,൦൦൦,൦൦൦,൦൦൦.
  • ‘ലക്ഷകോട്യർബ്ബുദധൂളീപരാർദ്ധവും’
    — കല്യാണസൗഗന്ധികം തുള്ളൽ
    .
  • പതിനെട്ടാമത്തെ സ്ഥാനം
  • മറ്റേപ്പകുതി
പരാർദ്ധ്യ
  • വിശേഷണം:
  • ശ്രേഷ്ഠതയുള്ള
പരാർദ്ധ്യം
  • ശ്രേഷ്ഠം
  • പരമായ (ശ്രേഷ്ഠമായ) അർദ്ധത്തിൽ ഭവിച്ചതെന്നർത്ഥം.
പരാവർത്തനം
  • അതേ സംഗതിയെത്തന്നെ വേറൊരു വിധത്തിൽ പ്രസ്താവിക്കുകയെന്നത്
  • പദ്യത്തിന്റെ അർത്ഥം ഏറ്റക്കുറവുകൾ കൂടാതെ ഗദ്യത്തിലാക്കുന്ന സമ്പ്രദായം
പരാവൃത്ത
  • വിശേഷണം:
  • ഓടിപ്പോയ
  • തിരിച്ചുവന്ന
പരാശരൻ
  • ഒരു മഹർഷി
  • പിതാവു് ‘ശക്തി’, മാതാവു് ‘അദൃശ്യന്തി’. പിതാവായ ശക്തി കന്മാഷപാദരാജാവിനെ ശപിച്ചു രാക്ഷസനാക്കി. ഇതിനു കാരണം വഴിയിൽ നിന്നു മാറിനില്ക്കാത്ത കോപമായിരുന്നു. ശക്തിയെ രാജാവു തല്ലുകകൂടി ചെയ്തു. രാക്ഷസനായ മാത്രയിൽതന്നെ ശക്തിയെ ഭക്ഷിച്ചു. അനന്തരം ശക്തിയുടെ ഭാര്യയായ അദൃശ്യന്തി പരാശരനെ പ്രസവിച്ചു. താതോദന്തം കേട്ട പരാശരൻ രാക്ഷസവംശോന്മൂലനാശത്തിനായി ഒരു യാഗം ആരംഭിച്ചു. വസിഷ്ഠൻ മുതലായവർ തടയുകയാൽ അതു നടന്നില്ല.
പരാശ്രയ
  • വിശേഷണം:
  • അന്യനെ ആശ്രയിക്കുന്ന
പരാശ്രയം
  • മറ്റൊരുവനെ ആശ്രയിക്കുക
പരാശ്രയാ
  • ഒരു തൈ
പരാസനം
  • കൊല
  • വധം
  • ക്ഷേപിക്കുക എന്നർത്ഥം.
പരാസു
  • മരിച്ചവൻ
  • പ്രാണൻ പോയവൻ എന്നർത്ഥം.
  • ‘സ്മരാൽപരാസോരനിമേഷലോചനാൽ’
    — നൈഷധം
    .
പരാസുത, പരാസുത്വം
  • മരണം
പരാസ്കന്ദീ
  • കള്ളൻ
  • അന്യന്മാരെ കുഴക്കുന്നവനെന്നർത്ഥം.
  • അന്യനെ വ്യാപിക്കുന്നവൻ
പരാഹത
  • വിശേഷണം:
  • ആക്രമിക്കപ്പെട്ടു്
  • അടിക്കപ്പെട്ട
പരാഹ്നം
  • ഉച്ചയ്ക്കു പിന്നീടുള്ള ദിവസം
  • ഉച്ചതിരിഞ്ഞിട്ടുള്ള പകൽഭാഗം
പരി
  • വിശേഷണം:
  • അഴകുള്ള
  • ‘പഴിയില്ലാദിത്യനെയാദിത്യൻപരിരശ്മികൾ’
    — ഭഗവൽഗീത-മാധവപ്പണിക്കർ
    .
പരി
  • ഇതു ചില മൊഴികളോടു് ചേരുമ്പോൾ ചുറ്റും, വിട്ടൊഴിവു്, പങ്കു്, അവസാനം, വിഭാഗം, ദിനം, ബലം, ക്ഷമചോദിക്ക, സൽക്കാരം, ആലിംഗനം, ആഭരണം, തള്ളിക്കള, വിസ്താരം, തടവു്, അടയാളം, ദുഃഖം സത്യം ഇങ്ങനെ പല അർത്ഥങ്ങൾ വരും.
പരി
  • കുതിര
  • ‘പരികരിതേർകാലാളോടുനാമും’
    — ഭഗവൽഗീത-മാധവപ്പണിക്കർ
    .
പരികഥ
  • കള്ളക്കഥ
പരികമ്പം
  • ഭയം
  • വിറയൽ
പരികമ്പിത
  • വിശേഷണം:
  • ഇളക്കപ്പെട്ട
പരികര
  • വിശേഷണം:
  • സഹായിക്കുന്ന
പരികരം
  • കട്ടിൽ
  • മെത്ത
  • കാപ്പു്
  • ആരംഭം
  • ആശ്രിതന്മാരുടെ കൂട്ടം, പരിചാരകജനം
  • പുരുഷാരം
  • സാഹിത്യശാസ്ത്രത്തിൽ ഒരലങ്കാരത്തിന്റെ പേർ
  • അഭിപ്രായഗർഭങ്ങളായ വിശേഷണങ്ങളെ ചെയ്യുന്നതു് പരികരാലങ്കാരം. ഉദാ:
  • ‘അമ്പിളിക്കലചൂടുന്ന തമ്പുരാൻ താപനാശനൻ’.
  • അരയും തലയും മുറുക്കിക്കെട്ടുക എന്ന സമ്പ്രദായം
പരികർത്തനം
  • മുറിക്ക, കണ്ടിക്ക
  • വൃത്തത്തിൽകണ്ടിക്ക
  • സൂചികൊണ്ടു കുത്തുന്നതുപോലെയുള്ള വേദന
പരികർമ്മം
  • ശുശ്രൂഷ
  • ആഭരണങ്ങൾകൊണ്ടും മറ്റും ദേഹത്തിൽ അലങ്കരിക്കുക
പരികർമ്മാവു്
  • ഭൃത്യൻ
പരികർമ്മി
  • അടിമക്കാരൻ
  • വേലക്കാരൻ
പരികർമ്മി
  • വിശേഷണം:
  • അലങ്കരിക്കുന്ന (സ്ത്രീ:പരികർമ്മിണി.)
പരികല്കനം
  • ചതി
പരികല്പിതം
  • നിശ്ചയിക്കപ്പെട്ട
  • ഉണ്ടാക്കപ്പെട്ട
പരികല്പിക്കുന്നു
  • സ്ഥിരപ്പെടുത്തുന്നു
പരികാംക്ഷിതൻ
  • സന്യാസി
പരികീർണ്ണം
  • വിശേഷണം:
  • പരന്ന, ചിതറപ്പെട്ട
  • ചുറ്റുമുള്ള, തിങ്ങിയ, നിറഞ്ഞ
പരികീർത്തിതം
  • വിശേഷണം:
  • പ്രസിദ്ധപ്പെടുത്തിയ
  • വമ്പുപറഞ്ഞ
  • പറയപ്പെട്ട, അറിയിക്കപ്പെട്ട
പരികൂടം
  • കോട്ട
  • കിടങ്ങു്
പരികേടു്
    പ്രാചീനമലയാളം:
  • കുറച്ചിൽ
  • നാണക്കേടു്
പരിക്ക
  • ഇന്നപ്പോൾ പണം കൊടുത്തുകൊള്ളാമെന്നു് ഒരു സർക്കാരുദ്യോഗസ്ഥന്റെ മുമ്പാകെ ഒരു ഉടമ്പടി ചെയ്ക
  • ശപഥം, പ്രതിജ്ഞ
പരിക്കു്, പരുക്കു്
  • മുറിവു്
  • ഒരു വൃക്ഷം
  • തഴമ്പു്
പരിക്രമ(ണ)ം
  • ചുറ്റുംനടക്ക
  • നടക്കുക, പാദസഞ്ചാരം
  • ‘സുരാംഗനാനാമവനൗപരിക്രമഃ’.
  • പരിക്രമത്തിനു പാദസഞ്ചാരമെന്നും ക്രീഢാസഞ്ചാരമെന്നും പറയാം.
പരിക്രമസഹം
  • ആടു്
പരിക്രമിക്കുന്നു
  • ചുറ്റും നടക്കുന്നു
പരിക്രയ(ണ)ം
  • വിലയ്ക്കു വാങ്ങിക്ക
പരിക്രാന്ത
  • വിശേഷണം:
  • ചുറ്റും നടക്കപ്പെട്ട
പരിക്രിയ
  • പരിജനങ്ങൾ മുതലായവർ വന്നു ചുറ്റും നില്ക്കുക
  • പരികരണം എന്നർത്ഥം.
  • വീണ്ടെടുപ്പു്
പരിക്ഷതം
  • മുറിവുപെട്ടതു്
പരിക്ഷാ
  • ചളി
  • തൊളി
പരിക്ഷിപ്ത
  • വിശേഷണം:
  • ചുറ്റപ്പെട്ട
  • മതിൽ കിടങ്ങു മുതലായതിനാൽ ചുറ്റപ്പെട്ട
പരിക്ഷീ(വ)ബ
  • വിശേഷണം:
  • നല്ലവണ്ണം ലഹരി പിടിച്ച
പരിക്ഷേപം
  • ചുറ്റൽ
  • ചുറ്റു്
പരിഖ
  • കിടങ്ങു്
  • കുഴി
  • കോട്ടയുടെ ചുറ്റും കാണപ്പെടുന്ന കിടങ്ങു്
  • നാലുപുറവും കുഴിച്ചുണ്ടാക്കപ്പെട്ടതു് എന്നർത്ഥം.
പരിഖാത
  • വിശേഷണം:
  • കുഴിക്കപ്പെട്ട
പരിഖിന്ന
  • വിശേഷണം:
  • ദുഃഖിക്കപ്പെട്ട
പരിഖേദം
  • ദുഃഖം
പരിഖ്യാതി
  • കീർത്തി
പരിഗണനം
  • പൂർണ്ണമായിതിട്ടപ്പെടുത്തുക
പരിഗണനീയം
  • വിചാരിക്കപ്പെടേണ്ടതു്
പരിഗണിക്കുക
  • എണ്ണുക
  • വിചാരിക്കുക
  • ചേർക്കുക
  • ബഹുമാനിക്കുക
പരിഗണിത
  • വിശേഷണം:
  • എണ്ണപ്പെട്ട
  • വിചാരിക്കപ്പെട്ട
  • ചേർക്കപ്പെട്ട
  • ബഹുമാനിക്കപ്പെട്ട
പരിഗണ്യ
  • വിശേഷണം:
  • വിചാരിക്കത്തക്ക
പരിഗത
  • വിശേഷണം:
  • വ്യാപിച്ചിരിക്കുന്ന
  • ചുറ്റിയിരിക്കുന്ന
പരിഗമം
  • ചുറ്റുംനടക്ക
  • അന്വേഷിച്ചുനടക്കുക
  • അറിക, നിശ്ചയപ്പെടുത്തുക
പരിഗർജ്ജനം
  • മുഴക്കം
  • ചുറ്റും ശബ്ദംകൊണ്ടുള്ള നിറപ്പു്
പരിഗർജ്ജിക്കുന്നു
  • മുഴക്കുന്നു
  • ചുറ്റും ശബ്ദംകൊണ്ടു നിറയ്ക്കുന്നു
പരിഗൃഹ്യ
  • വിശേഷണം:
  • കൈക്കൊള്ളപ്പെടുവാൻ തക്ക
പരിഗൃഹ്യ
  • വിവാഹം ചെയ്യപ്പെട്ടസ്ത്രീ
പരിഗ്രഹണം
  • സ്വീകാരം
പരിഗ്രഹം
  • കൈക്കൊള്ളുക
  • കുടുംബം
  • ശാപം, ആണ
  • പത്നി
  • പരിചാരകജനം
  • പേർ
പരിഗ്രഹിക്കുന്നു
  • കൈക്കൊള്ളുന്നു
  • സ്വീകരിക്കുന്നു
പരിഗ്രഹീതാവു്
  • ഭർത്താവു്
പരിഘം
  • ഇരുമ്പുലക്ക, ചുറ്റും ഹനിക്കുന്നതു് എന്നർത്ഥം
  • കൊല
  • സാക്ഷി
പരിഘാതനം
  • ഇരുമ്പുലക്ക
  • വധം (കൊല)
പരിഘാതം
  • വധം
  • കൊല
പരിച, പരിശ
  • വെട്ടും മറ്റും തടുപ്പാൻ തോലുകൊണ്ടുണ്ടാക്കുന്ന ഒരു വസ്തു
  • പരിചപ്പിടി = സംഗ്രാഹം.
  • ‘വെട്ടുംകുത്തുംപരിശയ്ക്കത്രെ
    കിട്ടും വിരുതുപണിക്കർക്കെന്നും’
    — സ്യമന്തകം തുള്ളൽ
പരിചനം
  • പരിചയം. (പ്രാചീനമലയാളം:)
പരിചയം
  • ശീലം
  • അറിവു്
  • അഭ്യാസം
  • അടയാളം
  • പരിചയം എന്നതു് ഒരു വസ്തുവിനോടുകൂടെ വളരെക്കാലം കൂടിയിരിക്കുക ആകുന്നു.
  • പര്യായപദങ്ങൾ:
    • സംസ്തവം.
പരിചയരസം
  • സഹവാസസൗഖ്യം
പരിചയിക്കുന്നു
  • ശീലിക്കുന്നു
  • അഭ്യസിക്കുന്നു
പരിചരണം
  • ശുശ്രൂഷ
പരിചരൻ
  • അകമ്പടിക്കാരൻ
  • ശുശ്രൂഷക്കാരൻ
  • സേനയുടെ ചുറ്റും നടന്നു സൈന്യങ്ങളുടെ അറ്റകുറ്റങ്ങൾ നോക്കിക്കണ്ടറിയുന്നവൻ
  • യുദ്ധസമയത്തിൽ സാമന്തന്മാരെ കൊണ്ടു നടക്കുന്നവൻ
പരിചരിക്കുന്നു
  • ശുശ്രൂഷിക്കുന്നു
പരിചര്യ
  • ശുശ്രൂഷ
  • പരിചരിക്കുക
  • എപ്പോഴും സമീപത്തിൽ തന്നെ ഉണ്ടായിരിക്കുക എന്നർത്ഥം.
പരിചാരകഗുണചതുഷ്ടയം
  • രോഗിയോടും‌ വൈദ്യനോടും ദൃഢസ്നേഹം
  • സദാചാരം
  • ക്രിയാസാമർത്ഥ്യം
  • ബുദ്ധിമത്വം ഇവ 4-ഉം
പരിചാരകൻ
  • ശുശ്രൂഷക്കാരൻ
  • ഭൃത്യൻ
  • സ്വാമിയെ പരിചരിക്കുന്നവനെന്നർത്ഥം.
പരിചാരിക
  • ശുശ്രൂഷക്കാരി
പരിചാര്യ
  • വിശേഷണം:
  • ശുശ്രൂഷിപ്പാൻ തക്ക
  • വന്ദിപ്പാൻ തക്ക
പരിചിൽ
  • ഭംഗിയായി
  • ഏറ്റവും
പരിചിത
  • വിശേഷണം:
  • പരിചയിക്കപ്പെട്ട
  • അറിയപ്പെട്ട
പരിചിതി
  • ജ്ഞാനം
  • അറിവു്
  • അഭ്യാസം
പരിചു്
  • യുക്തമായി
  • തുല്യമായി
പരിചു്
  • പ്രകാരം
  • തുല്യത
  • യോഗ്യത
  • വിധം
  • പരിചൊടു്–എന്നതിലേ പരിച് എന്നതിനു നല്ലമാതിരി, ഭംഗി, പ്രകാരം എന്നീ അർത്ഥങ്ങൾ ഉണ്ടു്. പരിചുകെടുക്ക = മടയനാക്കുക, തോൽപ്പിക്ക.
പരിചൊടു്
  • വേണ്ടപോലെ
  • ഭംഗിയിൽ
പരിച്ഛദം
  • അകമ്പടിക്കാരും മറ്റും, പരിജനം
  • കുടുംബം
പരിച്ഛന്നം
  • വിശേഷണം:
  • മൂടപ്പെട്ട, വസ്ത്രം ധരിക്കപ്പെട്ട
  • പടർന്ന
  • പരിവാരത്താൽ ചുറ്റപ്പെട്ട
  • ഒളിക്കപ്പെട്ട
പരിച്ഛിന്ന
  • വിശേഷണം:
  • നിശ്ചയിക്കപ്പെട്ട
  • മുറിക്കപ്പെട്ട
പരിച്ഛേത്താവു്
  • മുറിക്കുന്നവൻ
  • നിശ്ചയിക്കുന്നവൻ
പരിച്ഛേദൻ
  • നിശ്ചയത്തോടു കൂടിയവൻ
പരിച്ഛേദം
  • ചില പുസ്തകങ്ങളിലെ വകുപ്പു്
  • മുറിക്ക
  • നിശ്ചയം
പരിച്ഛേദിക്കുന്നു
  • വിഭാഗിക്കുന്നു
  • മുറിക്കുന്നു
  • നിശ്ചയിക്കുന്നു
  • ക്ലിപ്തപ്പെടുന്നു
പരിച്ഛേദ്യ
  • വിശേഷണം:
  • മുറിക്കപ്പെടുവാൻ തക്ക
  • നിശ്ചയിക്കപ്പെടുവാൻ തക്ക
പരിജനം
  • ഭൃത്യകൂട്ടം
പരിജ്ഞാത
  • വിശേഷണം:
  • അറിയപ്പെട്ട
പരിജ്ഞാനം
  • പരിചയം
  • അറിവു്
പരിണത
  • വിശേഷണം:
  • പഴുത്ത, പാകംവന്ന, പരിപക്വമായ
  • പഴയ
  • വളഞ്ഞ
  • പൂർണ്ണമായ
  • ‘പരിണതശശമൃഗധരബിംബം’
    — ഭാരതം
    .
പരിണതൻ
  • പരിപൂർണ്ണൻ
  • പഴയവൻ
  • താഴാൻ പോകുന്നവൻ
പരിണതം
  • കുത്തുവാനായിട്ടു കുനിയുന്ന ആന
  • മൂലധനം
  • പാകം വന്നതു്
  • കാലവശത്താൽ പരിപാകത്തെ പ്രാപിച്ച ബുദ്ധി മുതലായതിന്റെ പേർ
  • പരിണമിച്ചതു (അവസ്ഥാന്തരത്തെ) പ്രാപിച്ചതു് എന്നു ശബ്ദാർത്ഥം.
പരിണതരവി
  • വിശേഷണം:
  • സന്ധ്യാസമയത്തെ സൂര്യൻ
പരിണതി
  • രൂപാന്തരം
  • പരിണാമം
  • അവസാനം
  • ‘സംബന്ധങ്ങൾ; അതുചുരുക്കുക പറകപരിണതി’
    — നളചരിതം കഥകളി
    .
പരിണമത്തു്
  • വിശേഷണം:
  • അസ്തോന്മുഖമായ
പരിണമനം
  • അവസാനം
പരിണമിക്കുന്നു
  • അവസാനിക്കുന്നു
  • (കാരണക്രിയ:പരിണമിപ്പിക്കുന്നു.) നാമം – പരിണമനം, പരിണാമം.
പരിണയ(ന)ം
  • വിവാഹം
  • കൂട്ടിക്കൊണ്ടു വരുക എന്നർത്ഥം.
പരിണയിക്കുന്നു
  • വിവാഹം കഴിക്കുന്നു
പരിണാമഗുപ്തി
  • അവസാനം വരെ സൂക്ഷിക്കുക
  • (സാഹിത്യസാഹ്യത്തിൽ) അവസാനം വരെ ജിജ്ഞാസ ശമിപ്പിക്കാതെ സൂക്ഷിക്കുന്ന കഥാഗുണം
പരിണാമം
  • അവസ്ഥാഭേദം
  • ഒരു സ്വഭാവമുള്ളതു മറ്റൊന്നായിത്തീരുക. (പാൽ അവസ്ഥാഭേദംകൊണ്ടു് മറ്റൊന്നായിത്തീരുന്നതു നോക്കുക). പരിണതിയെ (രൂപാന്തരത്തെ) പ്രാപിക്കുക എന്നർത്ഥം.
  • പാകത
  • അവസാനം
  • ഒരലങ്കാരം
പരിണാമി
  • അവസാനത്തോടുകൂടിയതു്
പരിണായം
  • ചൂതുപോർ, എണ്ണം നോക്കി ചൂതുവെക്കുക
  • പരിതഃ = ഇടത്തുംവലത്തും ഉള്ള നയനം നയിപ്പിക്കുക.
  • ചുറ്റിനടത്തിക്കുക
പരിണാഹം
  • വീതി
  • എല്ലാടവും ബന്ധിക്കപ്പെടുന്നതു് എന്നർത്ഥം.
  • ‘പരിണാഹം മൂന്നുമൊരുപോലെതന്നെ’
    — ഭാരതം കർണ്ണപർവം
    .
  • പര്യായപദങ്ങൾ:
    • വിസ്താരം
    • വിശാലത.
പരിണിനീഷിതാ
  • വിവാഹം ചെയ്യാനായി ഇച്ഛിക്കപ്പെട്ടവൾ
പരിണീതം
  • വിവാഹം ചെയ്യപ്പെട്ട
പരിണീതാ
  • വിവാഹംചെയ്യപ്പെട്ട സ്ത്രീ
പരിണേതാവു്
  • ഭർത്താവു്
പരിതപിക്കുന്നു
  • ദുഃഖിക്കുന്നു
പരിതപ്ത
  • വിശേഷണം:
  • ദുഃഖിച്ച
  • ചൂടുപിടിപ്പിക്കപ്പെട്ട
പരിതസ്സ്
  • ചുറ്റും
  • എല്ലാടവും
പരിതാപം
  • ദുഃഖം, സങ്കടം
  • ചൂടു്
പരിതാപഹം
  • ദുഃഖത്തേ കളയുന്നതു്
പരിതുഷ്ട
  • വിശേഷണം:
  • സന്തോഷിച്ച
പരിതുഷ്ടി
  • സന്തോഷം
പരിതോഷം
  • സന്തോഷം
പരിത്തി
  • നൂൽപഞ്ഞിമരം
  • നൂൽപ്പഞ്ഞി
പരിത്തിക്കുരു
  • നൂൽപ്പഞ്ഞിക്കുരു
പരിത്തിനൂൽ
  • പഞ്ഞിനൂൽ
പരിത്യക്ത
  • വിശേഷണം:
  • ഉപേക്ഷിക്കപ്പെട്ട
പരിത്യജിക്കുന്നു
  • ഉപേക്ഷിക്കുന്നു
പരിത്യാഗം
  • ഉപേക്ഷിക്കുക
പരിത്യാഗിനി
  • ഉപേക്ഷിക്കുന്നവൾ
പരിത്യാഗീ
  • ഉപേക്ഷിക്കുന്നവൻ
പരിത്യാജ്യ
  • വിശേഷണം:
  • ഉപേക്ഷിക്കപ്പെടുവാൻ തക്ക
പരിത്രസ്ത
  • വിശേഷണം:
  • ഭയപ്പെട്ട
പരിത്രാണം
  • രക്ഷ
  • കൊല്ലുവാനൊരുങ്ങിവരുന്നവനെ തടുക്കുക
പരിത്രാതാവു്
  • രക്ഷിക്കുന്നവൻ
പരിത്രാത്രി
  • രക്ഷിക്കുന്നവൾ
പരിത്രാതൃ
  • വിശേഷണം:
  • രക്ഷിക്കുന്ന
പരിദരം
  • ഒരു ദന്തരോഗം
  • ലക്ഷണം – പല്ലുകളുടെ മാംസം ചീഞ്ഞുപോവുക, രക്തം തുപ്പുക.
പരിദാനം
  • കൈമാറ്റം
  • ഒന്നു കൊടുത്തു മറ്റൊന്നു വാങ്ങുക
പരിദൂയമാന
  • വിശേഷണം:
  • സന്തപിച്ചുകൊണ്ടിരിക്കുന്ന
പരിദേവിക്കുന്നു
  • കരയുന്നു
പരിദേവിതം
  • വിലാപം
  • കരച്ചിൽ
പരിദേവനം
  • കരച്ചിൽ
  • വിലാപം
  • ദുഃഖസമയത്തിൽ വിചാരിച്ചു വിചാരിച്ചു കരഞ്ഞുപറയുക
  • ഓർത്തോർത്തു നിലവിളിക്കുക എന്നർത്ഥം.
പരിധാനം
  • ഉടുക്കുന്ന വസ്ത്രം
  • ധരിക്കപ്പെടുന്നതു് എന്നർത്ഥം.
പരിധാവി
  • പ്രഭവാദി സംവത്സരങ്ങളിൽ 46-ആമത്തെ സംവത്സരം
പരിധി
  • സൂര്യചന്ദ്രന്മാരുടെ ചുറ്റും ചിലപ്പോൾ കാണാറുള്ള പരിവേഷം
  • നാലുഭാഗവും ചുറ്റിയിരിക്കുന്നതു് എന്നർത്ഥം. ഗോളത്തിനു ചുറ്റുമുള്ള വൃത്തം.
  • പരിധിവെക്കുന്ന ചമത, പ്ലാശു അത്തി മുതലായ മരങ്ങളുടെ കോൽ (ചെറിയ കൊമ്പു്) മുറിച്ചു ഹോമാഗ്നിയുടെ ചുറ്റും വെക്കുവാനുണ്ടാക്കുന്ന ചമത
  • ചുറ്റളവു്, ഒരു വൃത്തത്തിന്റെ അതിരായ വട്ടം
പരിധിച്ചമത
  • പരിധിവെയ്ക്കുന്നചമത
പരിധിസ്ഥൻ
  • അകമ്പടിക്കാരൻ
  • സേനയുടെ ചുറ്റും നടന്നു സൈന്യങ്ങളുടെ അറ്റകുറ്റം നോക്കിക്കണ്ടറിയുന്നവൻ
  • യുദ്ധസമയത്തിൽ സാമന്തന്മാരെക്കൊണ്ടു നടക്കുന്നവൻ
  • സേനയുടെ അവസാനത്തിൽ നില്ക്കുന്നവൻ എന്നർത്ഥം.
പരിധൂസരം
  • മലിനം
പരിധൃത
  • വിശേഷണം:
  • ധരിക്കപ്പെട്ട
  • സഹിച്ച
പരിന്നു്, പരുന്തു്
  • ഒരു പക്ഷി
പരിപക്വ
  • വിശേഷണം:
  • നല്ലവണ്ണം പാകം വന്ന
  • നല്ലവണ്ണം വെന്ത, ദഹിച്ച, പഴുത്ത
പരിപക്വത
  • പാകം
  • വേവു്
പരിപണം
  • മൂലധനം
  • മുതൽ വർദ്ധിപ്പാൻ വേണ്ടി ഉപയോഗപ്പെടുത്തുന്നതു് എന്നർത്ഥം.
പരിപതനം
  • വീഴ്ച
പരിപന്ഥി
  • ശത്രു
  • ദോഷം പറഞ്ഞുനടക്കുന്നവൻ എന്നർത്ഥം.
പരിപാകം
  • പക്വത, പാകം
  • അടക്കം
  • പൂർണ്ണത
പരിപാകത
  • മനസ്സിന്റെ നൈരാശ്യം അല്ലെങ്കിൽ വിഷണ്ണതയ്ക്കും അഹങ്കാരത്തിന്നും ഒരുപോലെ വിപരീതമായുള്ളതും രണ്ടിന്നും മദ്ധ്യേ മിതമായ നിലയിൽ നില്ക്കുന്നതുമായ സമചിത്താവസ്ഥ
പരിപാകിനി
  • ത്രികോല്പക്കൊന്ന
പരിപാടി(ടീ)
  • ക്രമം, അനുക്രമം, കൃത്യമായ ക്രമം
  • സ്വാധ്യായക്രമം
പരിപാണ്ഡു
  • വിശേഷണം:
  • നല്ലപോലെ വെളുത്ത
പരിപാതം
  • വീഴ്ച
പരിപാലക
  • വിശേഷണം:
  • രക്ഷിക്കുന്ന
  • ഭരിക്കുന്ന
  • സൂക്ഷിക്കുന്ന
പരിപാലനം
  • രക്ഷ
  • ഭരണം
പരിപാലിക്കുന്നു
  • രക്ഷിക്കുന്നു
  • ഭരിക്കുന്നു
  • കാക്കുന്നു
പരിപാലിത
  • വിശേഷണം:
  • രക്ഷിക്കപ്പെട്ട
  • ഭരിക്കപ്പെട്ട
  • കാത്തു സൂക്ഷിക്കപ്പെട്ട
പരിപിഷ്ടകം
  • കാരീയം
പരിപീഡനം
  • ഉപദ്രവിക്കുക
പരിപീഡിത
  • വിശേഷണം:
  • ഉപദ്രവിക്കപ്പെട്ട
പരിപീത
  • വിശേഷണം:
  • കടിക്കപ്പെട്ട
  • മഞ്ഞനിറമായ
പരിപീതകം
  • കുങ്കുമം
പരിപൂതം
  • വിശേഷണം:
  • ശുദ്ധിയാക്കപ്പെട്ട
  • പതിരശേഷം കളഞ്ഞ
പരിപൂർണ്ണ
  • വിശേഷണം:
  • നിറഞ്ഞ
  • തികഞ്ഞ
പരിപൂർണ്ണത
  • നിറവു്
  • തികവു്
  • സമ്പൂർണ്ണത
  • പര്യായപദങ്ങൾ:
    • ആഭോഗം.
പരിപൂർത്തി
  • നിറവു്
  • തൃപ്തി
പരിപൂരിത
  • വിശേഷണം:
  • നിറഞ്ഞ
  • തികഞ്ഞ
പരിപേല(വം)
  • ഒരു മരുന്നു്
  • കുഴിമുത്തങ്ങ
  • എങ്ങും മാർദ്ദവമുള്ളതെന്നർത്ഥം.
പരിപോടകം
  • ഒരു കർണ്ണരോഗം
  • ലക്ഷണങ്ങൾ–കർണ്ണപാളിയിൽ വേദനയോടും പൊള്ളലുകളോടും കൂടിയ നീരുണ്ടാകും. ചെറുപ്പത്തിൽ കാതു വളർത്താതെ പിന്നീടു പെട്ടെന്നു വളർത്തുന്നതാണു് ഈ രോഗത്തിനു കാരണം.
പരിപ്പു്
  • തൊലികളഞ്ഞ പയറു്
  • തൊലികളഞ്ഞ പയറുകൊണ്ടുണ്ടാക്കിയ ഒരു കറി
പരിപ്പുകാരൻ
  • ഊട്ടുപുരയിൽ വിചാരക്കാരൻ
പരിപ്പുത്തേങ്ങ
  • ഒരു പലഹാരം. ചെറുപരിപ്പിലും കടലപ്പരിപ്പിലും ഉണ്ടാക്കാം
പരിപ്ലവ
  • വിശേഷണം:
  • ഇളക്കമുള്ള
  • സ്ഥിരമില്ലാത്ത
പരിപ്ലവം
  • കളി
  • ഞെരുക്കം
  • ക്രൂരത
പരിപ്ലവിക്ക
  • ഇളകുക
പരിപ്ലുത
  • വിശേഷണം:
  • ഇളക്കപ്പെട്ട
  • നനവുതട്ടിയ
പരിപ്ലുത
  • മദ്യം
പരിപ്ലുഷ്ട
  • വിശേഷണം:
  • ചുടപ്പെട്ട
പരിബർഹം
  • പരിവാരം
  • രാജചിഹ്നം, രാജാർഹമായ വെൺകറ്റക്കുട, ചാമരം മുതലായവ
  • പ്രാധാന്യമുള്ളതെന്നർത്ഥം.
പരിഭഗ്നം
  • മുറിക്കപ്പെട്ടതു്
പരിഭവം
  • നിന്ദ
  • ഇടിവു്
  • അവമാനം
  • സങ്കടം
  • തോൽവി
പരിഭവിക്കുന്നു
  • നിന്ദിക്കുന്നു
  • തോല്പിക്കുന്നു
പരിഭാവം
  • അവമാനം
  • നിന്ദ
പരിഭാഷ
  • പൊരുൾ തിരിപ്പു്
പരിഭാഷണം
  • സംസാരം, സംഭാഷണം
  • ധിക്കാരം
  • നിയമം, ഉടമ്പടി
  • ചട്ടം
  • നിന്ദയോടുകൂടിയ ഉപലംഭം
  • തൊട്ടതിലൊക്കെ ദോഷാരോപണംചെയ്ത വാക്കു് എന്നർത്ഥം. ഗുണാവിഷ്കരണപൂർവകം എന്നും നിന്ദാപൂർവകം എന്നും ഉപാലംഭം രണ്ടുവിധം. ‘നീ വിദ്വാനായ ഒരാളിന്റെ മകനല്ലെ. നിനക്കു് ഇതു നന്നൊ’ = ഗുണാവിഷ്കരണപൂർവകം. ‘വിദ്യാവിഹീനനായ നിനക്കു് ഇതു് അടുത്തതുതന്നെ’ = നിന്ദാപൂർവകം. ‘പരിഭാഷ’ എന്നും പാഠം കാണുന്നു.
പരിഭാഷിക്കുന്നു
  • സംസാരിക്കുന്നു
  • ധിക്കരിക്കുന്നു
പരിഭാഷിത
  • വിശേഷണം:
  • പറയപ്പെട്ട, സംസാരിക്കപ്പെട്ട
  • ധിക്കരിക്കപ്പെട്ട
  • പൊരുൾ തിരിക്കപ്പെട്ട
പരിഭുക്ത
  • പഴയ
  • പെരുമാറിയ
പരിഭുഗ്ന
  • വിശേഷണം:
  • വളക്കപ്പെട്ട
പരിഭൂത
  • വിശേഷണം:
  • നിന്ദിക്കപ്പെട്ട
  • അവമാനിക്കപ്പെട്ട
പരിഭൂഷണ
  • ഒരു രാജ്യത്തെ നികുതി മുഴുവൻ കൊടുത്തിട്ടു കിട്ടുന്ന സമാധാനം
പരിഭൂഷിത
  • വിശേഷണം:
  • അലങ്കരിക്കപ്പെട്ട
പരിഭോക്ത്യ
  • വിശേഷണം:
  • ഭക്ഷിക്കുന്ന
  • അനുഭവിക്കുന്ന
പരിഭോഗം
  • അനുഭവം
  • സംഭോഗം
പരിഭ്രംശം
  • വീഴ്ച
പരിഭ്രമം
  • ഹർഷം മുതലായതുനിമിത്തം കർത്തവ്യകർമ്മങ്ങളിലുള്ള ത്വരാവിശേഷം, ആകുലം, ഉഴൽച്ച, കുഴപ്പം
  • തിടുക്കം
  • സംസ്കൃതം: ഭയം
  • ചുറ്റിസ്സഞ്ചരിക്കുക
  • പര്യായപദങ്ങൾ:
    • സംവേഗം
    • സംഭ്രമം.
പരിഭ്രമിക്കുന്നു
  • ആകുലപ്പെടുന്നു, ഉഴലുന്നു, അന്ധാളിക്കുന്നു
  • തിടുക്കപ്പെടുന്നു
  • സംസ്കൃതം: ഭയപ്പെടുന്നു
  • ചുറ്റിസ്സഞ്ചരിക്കുന്നു
പരിഭ്രഷ്ട
  • വിശേഷണം:
  • വീണുപോയ
  • ജാതിയിൽ നിന്നു പോയ
പരിഭ്രാജൽ
  • വിശേഷണം:
  • നല്ലവണ്ണംശോഭിക്കുന്ന
പരിഭ്രാന്തി
  • അറിവില്ലായ്മ
  • ചുറ്റുംനടക്ക
  • ഒന്നിനെ മറ്റൊന്നായിട്ടു വിചാരിക്ക
പരിമഗ്ന
  • വിശേഷണം:
  • മുങ്ങിയ
പരിമണ്ഡലം
  • വൃത്തം
  • ഉരുണ്ട വസ്തു
പരിമർദ്ദനം
  • തിരുമ്മൽ, പൊടിക്ക
  • ആലിംഗനം ചെയ്ക
  • ഞെരുക്കുക
പരിമർദ്ദിക്കുന്നു
  • അരയ്ക്കുന്നു
  • തിരുമ്മുകയും മറ്റും ചെയ്യുന്നു
പരിമളക്കുഴമ്പു്
  • സുഗന്ധമുള്ള കുഴമ്പു്
പരിമളത്തൈലം
  • പരിമണമുള്ള തൈലം
  • നല്ല മണമുള്ള എണ്ണ
പരിമളം
  • സുരതാദിവിമർദ്ദം കൊണ്ടുണ്ടായ മാല്യാദികളുടേയോ, ഘർഷണാദിജന്യമായ ചന്ദനാദിയുടേയോ, ജനങ്ങളുടെ മനസ്സിനെ ആകർഷിക്കത്തക്കതായ ഗന്ധം, ധരിക്കപ്പെടുന്നതു്, സ്വസൗരഭ്യത്തെ നിലനിറുത്തിക്കൊണ്ടു പോകുന്നതു്, ജനമനസ്സുകളെ ധരിക്കുന്നതു്. ഇങ്ങനെ ശബ്ദാർത്ഥം
  • സുഗന്ധം
  • കുങ്കുമാദികളായ സൗരഭ്യ വസ്തുക്കളെ മർദ്ദിക്കുക. ഗന്ധം പരത്തുക എന്നർത്ഥം
  • വിലാസം
  • ഒരു വൃത്തം
  • ‘വിമർദ്ദോത്ഥേപരിമളോ
    ഗന്ധേജനമനോഹരേ’
    — അമരം
  • വിമർദ്ദോത്ഥേ (വിമർദ്ദത്താൽ ഉണ്ടായതായും) ജനമനോഹരേ (ജനങ്ങളുടെ മനസ്സിനെ അപഹരിക്കുന്നതായും ഉള്ള) ഗന്ധേ (ഗന്ധത്തിങ്കൽ) പരിമളശബ്ദോവർത്തതേ (പരിമളശബ്ദം വർത്തിക്കുന്നു) വിമർദ്ദോത്ഥേ എന്നു പറഞ്ഞതിനാൽ ജനമനോഹരമാണെങ്കിലും മുല്ലപ്പൂ, മല്ലികപ്പൂ മുതലായതിന്റെ സ്വാഭാവികമായ ഗന്ധത്തിനു ഈ പേർ പറയുമാറില്ലെന്നു തെളിയുന്നു. വിമർദ്ദോത്ഥമല്ലെങ്കിലും ജനമനോഹരമാണെങ്കിൽ ആ ഗന്ധത്തിനും പരിമളം എന്നു പറയാമെന്നും കാണുന്നു.
പരിമളിക്കുന്നു
  • സൗരഭ്യമുണ്ടാക്കുന്നു
പരിമാണം
  • അളവു്
  • വലിപ്പം
പരിമാർജ്ജനം
  • ശുദ്ധിയാക്കുക
  • വെടിപ്പാക്കുക
പരിമാറുന്നു
  • പ്രയോഗിക്കുന്നു
പരിമാറ്റം
  • പ്രയോഗം
പരിമി
  • ഒരുമാതിരി വലിയ കൊട്ട
  • (പരുമൻ എന്നും പറയാറുണ്ടു്.)
പരിമിത
  • വിശേഷണം:
  • അളക്കപ്പെട്ട
  • ചേർക്കപ്പെട്ട
  • ഇത്രയുണ്ടെന്നു തീർച്ചയാക്കപ്പെട്ട
പരിമിതി
  • പരിച്ഛേദം
  • പരിമാണം
പരിമിളിത
  • വിശേഷണം:
  • നല്ലവണ്ണം ചേർന്ന
  • തമ്മിൽ കൂടിയ
പരിമൃജ്യ
  • വിശേഷണം:
  • വെടിപ്പാക്കപ്പെടേണ്ടുന്ന
  • തൊടുവാൻ തക്ക
പരിമ്ലാനം
  • വിശേഷണം:
  • വാടിയ
പരിമ്ലായീ
  • ഒരു നേത്രരോഗം
  • ഇതു തിമിരത്തിൽ ഒരിനമാണു്. ലക്ഷണം – ഇതു വന്നാൽ ദിക്കുകൾ മഞ്ഞളിച്ചിട്ടു കാണപ്പെടും.
പരിയപ്പാടു്
  • ബ്രാഹ്മണന്റെ അടിമവേലക്കാരനായ ശൂദ്രന്റെ അവസ്ഥ
പരിയപ്പെടുന്നു
  • അടിമപ്പെടുന്നു
പരിയപ്പെട്ടവൻ
  • അടിമപ്പെട്ടവൻ
പരിയം
  • വീട്ടിന്റെ പുറത്തേ സ്ഥലം
പരിരക്ഷണം
  • രക്ഷ
പരിരംഭ(ണ)ം
  • ആലിംഗനം
  • വേഗത്തിൽ മുറുകേ ചെയ്യുന്നതു എന്നർത്ഥം.
പരിരംഭിക്കുന്നു
  • ആലിംഗനം ചെയ്യുന്നു
പരിലസിക്കുന്നു
  • ശോഭിക്കുന്നു
പരിലസിത
  • വിശേഷണം:
  • ശോഭിച്ച
  • ചുറ്റപ്പെട്ട
പരിലാളനം
  • വാത്സല്യത്തോടെ വളർത്തുക
പരിലാളിക്കുന്നു
  • വാത്സല്യത്തോടെ വളർത്തുന്നു
പരിലേഖം
  • വര
  • ചതുരംഗക്കളിക്കു കരു നിരത്തുന്ന വര
പരിലേഹീ
  • ഒരു കർണ്ണരോഗം
  • ലക്ഷണം – ചെവിയുടെ അകത്തേത്തട്ടും കർണ്ണപാളിയും നിർമ്മാംസമാവും. കഫരക്തങ്ങളിൽ നിന്നുണ്ടാകുന്ന കൃമികൾ അവിടവിടെ വ്യാപിച്ചിട്ടാണു് ഇങ്ങനെ ചെയ്യുന്നതു്.
പരിവട്ടം
  • ചില രാജാക്കന്മാർ ഉടുക്കുന്ന വസ്ത്രത്തിനു പറയുന്ന ബഹുമാനപ്പേർ
  • തലപ്പാവു്
  • നൂൽചുറ്റുന്ന റാട്ടു്
പരിവർജ്ജനം
  • വധം, കൊല
  • ഉത്തമന്മാരാൽ വർജ്ജിക്കപ്പെടുന്നതു എന്നർത്ഥം.
  • ഉപേക്ഷിക്ക
പരിവർജ്ജിത
  • വിശേഷണം:
  • ഉപേക്ഷിക്കപ്പെട്ട
പരിവർജ്ജ്യചതുഷ്ടയം
  • കളിച്ചുവരുന്ന കുതിര
  • മദിച്ചുവരുന്ന ആന
  • കാമിച്ചു നടക്കുന്ന കാള
  • ദുഷ്ടനായ വിദ്വാൻ ഇവരോടു അടുക്കരുതു്
പരിവർത്തനം
  • തമ്മിൽ മാറ്റം
  • ചുറ്റിത്തിരിക, ചുറ്റിനടപ്പു്
  • പിൻതിരിക
പരിവർത്തം
  • തമ്മിൽ മാറ്റം
  • തോറ്റോടുക
  • ലോകനാശം
  • ചുറ്റിത്തിരിക
പരിവർത്തികാ
  • ഒരു ക്ഷുദ്രരോഗം
  • ലക്ഷണം – ലിംഗത്തിലേ തൊലി പിറകോട്ടു മാറി മണിയുടെ താഴെ മുഴപോലെ തൂങ്ങുകയും വേദന കാണുകയും ചെയ്യും.
പരിവർത്തിക്കുന്നു
  • തമ്മിൽ മാറുന്നു
  • തോറ്റോടുന്നു
  • ചുറ്റിനടക്കുന്നു
പരിവഹൻ
  • ഒരു വായു
  • ആകാശഗംഗയേയും സപ്തർഷി ഗോളങ്ങളെ വേർതിരിച്ചു കാണിച്ചും പ്രവർത്തിപ്പിക്കുന്ന ആറാംവായുമണ്ഡലത്തിലേ വായു.
പരിവാദകൻ
  • ആവലാതിക്കാരൻ
  • അപവാദം പറയുന്നവൻ
പരിവാദം
  • നിന്ദ
  • അപവാദം
  • വീണയുടെ കമ്പി
പരിവാദിനി
  • ഏഴുകമ്പിയുള്ള വീണ
  • സപ്തസ്വരങ്ങളെ സ്പഷ്ടമായി പുറപ്പെടുവിക്കുന്നതു എന്നർത്ഥം.
പരിവാപനം
  • ക്ഷൗരം
പരിവാപം
  • ക്ഷൗരം
  • കുളം
  • പരിജനം
പരിവാപിത
  • വിശേഷണം:
  • ക്ഷൗരം ചെയ്യപ്പെട്ട
പരിവാപിതം
  • രോമം കളഞ്ഞ (ക്ഷൗരം ചെയ്യിച്ച) ശിരസ്സുമുതലായതു
  • പരിവപനം ചെയ്യപ്പെട്ടതെന്നർത്ഥം.
പരിവാരം
  • ദാസൻ, അകമ്പടിക്കാരൻ, സേവകൻ മുതലായ ജനം
  • വാളുറ
  • ഉപകരണം
പരിവാഹം
  • ഒഴുക്കു്
  • വെള്ളകവിച്ചൽ.
  • വെള്ളം കൊണ്ടുപോകുന്നതിന്നുള്ള കൈവഴി
പരിവാഹി
  • നിഷ്പ്രയോജനമായി പദസംഖ്യ വർദ്ധിപ്പിക്കുന്ന വാക്യം
  • (സാഹിത്യസാഹ്യം).
പരിവിതം
  • വിശേഷണം:
  • ചുറ്റും വളയപ്പെട്ട
പരിവിത്തി
  • അനുജൻ വേട്ടിട്ടുംതാൻ വേൾക്കാത്ത ജ്യേഷ്ഠൻ
  • ശ്രാദ്ധാദികളിൽ വർജ്ജിക്കപ്പെടുന്നവൻ എന്നർത്ഥം.
പരിവൃഢൻ
  • പ്രഭുത്വമുള്ളവൻ
  • അധിപൻ
  • എങ്ങും വർദ്ധിച്ചുകൊണ്ടിരിക്കുന്നവൻ എന്നർത്ഥം.
പരിവൃത
  • വിശേഷണം:
  • ചുറ്റും വളയപ്പെട്ട
  • മുഴുവനും ലഭിച്ച
പരിവൃത്തം
  • വാസ്തവോക്ത്യലംകാരത്തിൽ പെട്ട ഒരു അലംകാരം
പരിവൃത്തി
  • ഒന്നു കൊടുത്തു മറ്റൊന്നു വാങ്ങിക്ക
  • ചുറ്റിലും വളയുക
  • അവസാനം
  • അനുജൻ വേട്ടിട്ടുംതാൻ വേൾക്കാത്ത ജ്യേഷ്ഠൻ
  • ഒരലങ്കാരം
  • സമത്തെ കൊടുത്തു സമത്തേയോ ന്യൂനത്തെ കൊടുത്തു അധികത്തേയോ അധികത്തെ കൊടുത്തു ന്യൂനത്തേയോ വാങ്ങുന്നതു്–പരിവൃത്തി എന്ന അലങ്കാരം.
പരിവേകം
  • പരിഭവം.പ്രാചീനമലയാളം:
പരിവേത്താവു്
  • ജ്യേഷ്ഠനേക്കാൾ മുമ്പിൽ വേട്ട അനുജൻ
  • ജ്യേഷ്ഠനെവിട്ടു ഭാര്യയെ സ്വീകരിച്ചവൻ എന്നർത്ഥം.
പരിവേദനം
  • അതിവേദന
  • വിവാഹം
  • വിവാദം
പരിവേദം
  • പൂർണ്ണമായ ജ്ഞാനം
പരിവേദീ
  • വിശേഷണം:
  • നൊമ്പരം സഹിക്കുന്ന
  • അറിയുന്ന (സ്ത്രീ:പരിവേദിനി.)
പരിവേഷകൻ
  • വിളമ്പുകാരൻ
പരിവേഷം
  • സൂര്യചന്ദ്രന്മാരുടെ ചുറ്റും ചില സമയം കണ്ടുവരുന്ന വളയം പരിവേശം എന്നു പറയാം
  • പരിധി, ഉപസൂര്യകം, മണ്ഡലം. ഇതു് ഒരു ഉൽപാതസൂചകമാണെന്നു കാണുന്നു.
  • വൃത്തത്തെ ചുറ്റുക
  • ചോറു കറി മുതലായവ വിളമ്പുക
പരിവേഷ്ടനം
  • ചുറ്റുക
പരിവേഷ്ടിക്കുന്നു
  • ചുറ്റുന്നു
പരിവേഷ്ടിത
  • വിശേഷണം:
  • ചുറ്റുപ്പെട്ട
പരിവ്യാധം
  • കൊങ്ങുവൃക്ഷം
  • ചെറുകൊന്ന. വായുവിനാൽ ഇളക്കപ്പെടുന്നതു് എന്നർത്ഥം.
  • ആറ്റുവഞ്ഞിവൃക്ഷം
  • ജലത്തിനാൽ താഡിക്കപ്പെടുന്നതെന്നർത്ഥം.
പരിവ്യാപ്ത
  • വിശേഷണം:
  • വ്യാപിക്കപ്പെട്ട
  • പരക്കപ്പെട്ട
പരിവ്രജ്യ
  • സന്യാസിയുടെ അവസ്ഥ
പരിവ്രാജകൻ
  • സന്യാസി
  • നാലാമത്തേ ആശ്രമത്തിൽ പ്രവേശിച്ച ഒരു ബ്രാഹ്മണൻ
പരിവ്രാജിക
  • സന്യാസിനി
പരിവ്രാട്ടു്
  • സന്യാസി
  • സർവവും ഉപേക്ഷിച്ചു പോകുന്നവൻ എന്നർത്ഥം.
പരിശ
  • വെട്ടും മറ്റും തടുപ്പാൻ തോലുകൊണ്ടുണ്ടാക്കിയ ഒരു വസ്തു
  • (പരിച എന്നതു നോക്കുക).
പരിശിഷ്ട
  • വിശേഷണം:
  • ശേഷിക്കപ്പെട്ട
പരിശിഷ്ടം
  • ഒടുക്കം കൂടിയത്
പരിശീലനം
  • ശീലിക്കുക
പരിശുദ്ധ
  • വിശേഷണം:
  • ശുദ്ധമുള്ള
  • കുറ്റമില്ലാത്ത
പരിശുദ്ധാത്മാവ്
  • പുണ്യാത്മാവ്
പരിശുദ്ധി
  • പുണ്യം
  • കുറ്റമില്ലായ്മ
പരിശുഷ്ക
  • വിശേഷണം:
  • നല്ലവണ്ണം ഉണങ്ങിയ
പരിശുഷ്കം
  • നെയ്യിൽ വറുത്ത മാംസം
പരിശേഷം
  • ശിഷ്ടം കൂടിയത്
  • പരിശിഷ്ടം
പരിശോധനം
  • ശോധന ചെയ്ക
പരിശോധിക്കുന്നു
  • ശോധന ചെയ്യുന്നു
  • നന്നാക്കുന്നു
പരിശോഷം
  • ഉണങ്ങുക
പരിശോഷിത
  • വിശേഷണം:
  • ഉണക്കപ്പെട്ട
പരിശ്രമം
  • അദ്ധ്വാനം
  • ക്ഷീണം
പരിശ്രമിക്കുന്നു
  • അദ്ധ്വാനിക്കുന്നു
  • ക്ഷീണിക്കുന്നു
പരിശ്രയം
  • ആശ്രയം, സ്ഥലം
  • കൂട്ടം
പരിശ്രാന്ത
  • വിശേഷണം:
  • തളർന്ന
  • വാടിയ
പരിശ്രാന്തി
  • അദ്ധ്വാനം
  • തളർച്ച
പരിശ്രാവ്യ
  • വിശേഷണം:
  • കേൾക്കപ്പെടുവാൻ തക്ക
പരിശ്രുത
  • കേൾക്കപ്പെട്ട
പരിശ്ലിഷ്ട
  • വിശേഷണം:
  • ആലിംഗനം ചെയ്യപ്പെട്ട
പരിഷ
  • ജനസമൂഹം
  • കൂട്ടം
പരിഷത്ത്
  • സഭ
  • നാലുപുറത്തുനിന്നും ആൾ വരുന്ന സ്ഥലം എന്നർത്ഥം.
  • കൂട്ടം
പരിഷദൻ, പരിഷദ്യൻ, പരിഷദ്ദ്വലൻ
  • സഭാവാസി
പരിഷധൻ
  • കൂട്ടത്തിൽ ഒരുത്തൻ
പരിഷ്കന്ദൻ
  • മനസ്സില്ലാമനസ്സോടെ അന്യനാൽ വളർത്തപ്പെട്ടവൻ
പരിഷ്കരിക്കുന്നു
  • അലങ്കരിക്കുന്നു
  • മിനുസമാക്കുന്നു
  • വെടിപ്പാക്കുന്നു
പരിഷ്കാരം
  • അലങ്കാരം, ആഭരണം
  • മിനുക്കുക, തെളിവാക്കുക
  • ശുദ്ധിയാക്കുക
  • മുമ്പിലത്തെ സ്ഥിതിയിൽ നിന്നും കുറെക്കൂടി നല്ലസ്ഥിതിയിൽ കൊണ്ടുവരുക
പരിഷ്കൃത
  • വിശേഷണം:
  • അലങ്കരിക്കപ്പെട്ട
പരിഷ്കൃതി
  • അലങ്കാരം
പരിഷ്യന്ദം
  • വസ്ത്രാഭരണാദികളെക്കൊണ്ടു ചമയുക
  • (പരിസ്പന്ദത്തിന്റെ പാഠം).
പരിഷ്വജിക്കുന്നു
  • ആലിംഗനം ചെയ്യുന്നു
പരിഷ്വംഗം
  • ആലിംഗനം
പരിസംഖ്യ
  • കണക്കുകൂട്ടുക
  • ഒരലങ്കാരം
  • (വാസ്തവോക്ത്യലങ്കാരത്തിൽ പെട്ടത്).
  • അനേക വസ്തുക്കളിൽ ചേരാവുന്ന ധർമ്മത്തെ അതിലല്ല ഇതിലാണെന്നു ഒന്നിൽത്തന്നെ നിയമനം ചെയ്യുന്നത്–പരിസംഖ്യ.
പരിസരം
  • ആറുകൾക്കും മലകൾക്കും അടുത്ത സ്ഥലം
  • നാലുപാടും സഞ്ചരിക്കാവുന്നേടം എന്നർത്ഥം.
  • മരണം
  • തൊട്ടടുത്ത്, വക്ക്
  • ഭാഗം
  • ഉദാ:ക്ഷോണീപരിസരം
പരിസർപ്പം
  • ചുറ്റിനടക്കുക
  • ഗമനം
  • ഒഴുകുക, പിന്നാലെ പോകുക
  • പരിജനങ്ങൾ മുതലായവർ വന്നു ചുറ്റും നില്ക്കുക
  • ചുറ്റുമുള്ള സർപ്പണം എന്നർത്ഥം.
പരിസര്യ
  • എല്ലായിടത്തും നടക്കുക
  • അടുത്ത വരവു്
പരിസ്കന്ദൻ
  • മനസ്സില്ലാമനസ്സോടെ അന്യനാൽ വളർത്തപ്പെട്ടവൻ
  • ഉഴന്നവൻ എന്നർത്ഥം. പരിഷ്കന്ദൻ എന്നുമാവാം.
പരിസ്കന്ദം
  • ചുറ്റിനടക്കുക
പരിസ്കാരം
  • ആഭരണം
  • പരിഷ്കാരം എന്നതിന്റെ പാഠം.
പരിസ്കൃത
  • വിശേഷണം:
  • അലങ്കരിക്കപ്പെട്ട
  • (പരിഷ്കൃതത്തിന്റെ പാഠം).
പരിസ്തോമം
  • ആനപ്പുറത്തു വിരിക്കുന്ന കമ്പിളി, ചെമ്പാലിപ്പടം
  • രത്നക്കമ്പിളി
  • സ്തുതിക്കപ്പെടുന്നതു് എന്നർത്ഥം.
  • മേൽവിരിപ്പു്
പരിസ്പന്ദം
  • വസ്ത്രാഭരണാദികളെക്കൊണ്ടു ചമയുക
  • ഗുണാധാനത്തിന്നായിക്കൊണ്ടു പിന്നെയും പിന്നെയുമുള്ള ചലനം എന്നർത്ഥം.
  • കുളി
  • പൂ ചൂടുക
പരിസ്പന്ദിക്കുന്നു
  • കുളിക്കുന്നു
  • പൂ ചൂടുക
പരിസ്യന്ദം
  • വസ്ത്രാഭരണാദികളെക്കൊണ്ടു ചമയുക
  • (പരിസ്പന്ദത്തിന്റെ പാഠം).
പരിസ്രുത
  • വിശേഷണം:
  • ഇറ്റിറ്റുവീഴുന്ന
  • ഒഴുകുന്ന
പരിസ്രുത
  • വാറ്റിയെടുത്ത മദ്യം
  • മദ്യം
പരിസ്രുത്തു്
  • മദ്യം
  • ചുറ്റും ഒലിക്കുന്നതു് എന്നർത്ഥം.
  • തുള്ളിയായിട്ടു വീഴുക
പരിഹരണം
  • പ്രതിക്രിയ
  • നീക്കിക്കളക
പരിഹരിക്കുന്നു
  • നീക്കിക്കളയുന്നു
  • സൗഖ്യമാക്കുന്നു
പരിഹസിക്കുന്നു
  • നിന്ദിക്കുന്നു
  • ചിരിക്കുന്നു
പരിഹസിത
  • വിശേഷണം:
  • നിന്ദിക്കപ്പെട്ട
  • ചിരിക്കപ്പെട്ട
പരിഹസ്തം
  • കൈമോതിരം
പരിഹാരം
  • പ്രായശ്ചിത്തം
  • നീക്കുപോക്കു്
  • തള്ളിക്കളക
പരിഹാര്യ
  • പരിഹരിക്കപ്പെടുവാൻ തക്ക
പരിഹാര്യം
  • പൊൻവള
  • ഉപേക്ഷിക്കാവുന്നതു്
പരിഹാസം
  • നിന്ദ
  • ചിരി
  • സന്തോഷം, ഉല്ലാസം, നേരംപോക്കു്, ക്രീഡ
  • പരിഹാസവചനം = സോല്ലുണ്ഠനം, സോൽപ്രാസം.
  • ‘പാരംപരിഹസിച്ചീടുന്നവർകൾക്കു
    ഘോരനരകമെന്നുണ്ടുവേദോക്തികൾ’
    — ഭാരതം–സദാചാരവാക്യം
പരിഹൃത
  • വിശേഷണം:
  • ഉപേക്ഷിക്കപ്പെട്ട
  • പരിഹസിക്കപ്പെട്ട
പരീക്ഷ
  • പഠിത്തവും മറ്റും ശോധനചെയ്യുക
പരീക്ഷക
  • വിശേഷണം:
  • പരീക്ഷിക്കുന്ന
  • ഗുണദോഷം അറിയുന്ന
പരീക്ഷകൻ
  • പരീക്ഷിക്കുന്നവൻ
  • ചുറ്റും നോക്കിക്കാണുന്നവൻ എന്നർത്ഥം.
  • പ്രമാണങ്ങളെക്കൊണ്ടു് പദാർത്ഥത്തെ നിശ്ചയിക്കുന്നവൻ
  • പര്യായപദങ്ങൾ:
    • കാരണികൻ.
പരീക്ഷകാ
  • ശോധനചെയ്യുന്നവൾ
പരീക്ഷണം
  • ശോധന
പരീക്ഷിക്കുന്നു
  • ശോധനചെയ്യുന്നു
  • പരീക്ഷിക്കുന്നവൻ = പരീക്ഷകൻ, കാരണികൻ.
പരീക്ഷിത
  • വിശേഷണം:
  • ശോധനചെയ്യപ്പെട്ട
പരീക്ഷിതൻ
  • ശോധന ചെയ്യപ്പെട്ടവൻ
  • അർജ്ജുനന്റെ പുത്രന്റെ പുത്രൻ
  • (പരീക്ഷിത്തു് എന്നും പറയും).
പരീക്ഷിത്തു്
  • ഒരു രാജാവു്
  • അർജ്ജുനന്റെ പൗത്രൻ
  • ഇദ്ദേഹം യുധിഷ്ഠിരനു ശേഷം ഹസ്തിനാപുരത്തിൽ സിംഹാസനാരൂഢനായി. ഋഷിശാപത്താൽ ഒരു പാമ്പു് കടിച്ചു മരിച്ചു. ഇദ്ദേഹത്തിന്റെ രാജ്യഭാരാരംഭത്തോടു കൂടി കലിവർഷം തുടങ്ങി. പരീക്ഷിത്തു അർജ്ജുന പുത്രനായ അഭിമന്യുവിന്റേയും വിരാട പുത്രിയായ ഉത്തരയുടെയും പുത്രനാകുന്നു. ഉത്തരയുടെ ഗർഭത്തിൽ കിടന്നിരുന്നപ്പോൾ പരീക്ഷിത്തിനെ അശ്വത്ഥാമാവു ബ്രഹ്മാസ്ത്രം പ്രയോഗിച്ചു കൊന്നു കുലം അറ്റുപോകാതെയിരിപ്പാൻ ശ്രീകൃഷ്ണൻ ഉജ്ജീവിപ്പിച്ചു. അതിനാലാണു് ‘വിഷ്ണുരാതൻ’ (വിഷ്ണുവിനാൽ കൊടുക്കപ്പെട്ടവൻ) എന്ന പേരുണ്ടായതു്. പരിക്ഷിത്തു എന്നും കാണുന്നുണ്ടു്. പരീക്ഷിത്തിന്റെ ജനനം ശാപം മുതലായതിനു ഭാഗവതം പ്രഥമസ്കന്ധം നോക്കുക.
പരീക്ഷ്യ
  • വിശേഷണം:
  • പരിശോധിക്കുന്നതിനു യോഗ്യമുള്ള
  • പരിശോധിച്ചു ഗ്രഹിക്കേണ്ടതായ
പരീണാഹൻ
  • ശിവൻ
പരീണാഹം
  • പരിണാഹം
  • വിശാലത
പരീത
  • വിശേഷണം:
  • ചുറ്റപ്പെട്ട
  • വ്യാപിക്കപ്പെട്ട
പരീതത്തു്
  • കടൽമാല
പരീതം
  • ചുറ്റപ്പെട്ടതു്
പരീഭാവം
  • നിന്ദ
പരീരണം
  • ആമ
  • ഉടുപ്പു്
  • വടി
പരീരംഭം
  • ആലിംഗനം
  • ‘പരീരംഭകേളീപരാണാംനരാണാം’
പരീവർത്തം
  • തമ്മിൽ മാറ്റം
  • ഒന്നു കൊടുത്തു മറ്റൊന്നു വാങ്ങുക
പരീവാദം
  • നിന്ദ, ആക്ഷേപം
  • അപവാദം പറക
പരീവാപം
  • കൂടാരം മുതലായ ഉപകരണം
  • വിത്തു വിതയ്ക്കുക
  • ജലം നില്ക്കുക
പരീവാരം
  • വാളുറ
  • പരിജനം
  • ഉപകരണം
  • ഇതിനാൽ ചുറ്റപ്പെടുന്നതുകൊണ്ടു് ഈ പേർ വന്നു.
പരീവാഹം
  • ജലം ഒലിക്കുന്ന ചാൽ
  • വെള്ളം കവിഞ്ഞു് ഒഴുകുക
  • ഒഴുക്കു്, പരിവാഹം
പരീഷ്ടി
  • അന്വേഷണം
  • ശ്രാദ്ധാദിക്രിയകൾക്കു യോഗ്യന്മാരായിട്ടുള്ളവരെ അന്വേഷിക്കുക
  • ബഹുമാനം, പൂജിക്കുക
പരീസാരം
  • ചുറ്റിനടപ്പു്, എല്ലാടവും സഞ്ചരിക്കുക
  • ചുറ്റുമുള്ള ഗമനം എന്നർത്ഥം.
  • അടുത്ത വരവു്
പരീഹാസം
  • ഉല്ലാസം
  • സന്തോഷം
  • കളിക്കുക
  • ക്രീഡ
  • ചിരി പ്രധാനമായിട്ടുള്ളതെന്നർത്ഥം.
പരു
  • ശരീരത്തിൽ ഉരുണ്ടു കൂടി പൊട്ടുന്ന ഒരു ദീനം.സംസ്കൃതം:
  • കരിമ്പു്, ചൂരൽ മുതലായവയുടെ മുട്ടു്
  • മുളയുടെ കമ്പു്
  • സമുദ്രം
  • പർവതം
പരു
  • വിശേഷണം:
  • ആസകലം
  • വലുതായ
പരുകുന്നു
  • ആസ്വദിക്കുന്നു
  • തടവുന്നു
പരുക്കു്, പരിക്കു്
  • മുറിവു്
  • ഒരു വൃക്ഷം
  • തഴമ്പു്
പരുക്കുക
  • തടിക്കുക
  • വണ്ണംവെക്കുക
പരുങ്ങൽ
  • ഇന്നതു ചെയ്യണമെന്നറിയാതെ വ്യസനിക്കുക, ഭയം, പരിഭ്രമം
  • പുല്ലു് പറിക്ക
പരുങ്ങുന്നു
  • ഇന്നതു ചെയ്യണമെന്നറിയാതെ വ്യസനിക്കുന്നു
  • പുല്ലു് പറിക്കുന്നു
പരുത്തു്
  • കഴിഞ്ഞ സംവത്സരം എന്ന അർത്ഥത്തിൽ പ്രയോഗം
പരുത്ത
  • വിശേഷണം:
  • വലിയ
  • മൃദുത്വമില്ലാത്ത
പരുത്തി
  • പഞ്ഞി
  • പരുത്തി – ഇതു നാരുവിളവുകളിൽ പ്രധാനമാകുന്നു. ഇതിൽനിന്നു തുണിയും എണ്ണയും ഉണ്ടാക്കുന്നു. കാലികൾക്കു തീറ്റിക്കു കൊള്ളാം.
  • പര്യായപദങ്ങൾ:
    • തുണ്ഡികേരി
    • സമുദ്രാന്താ
    • കാർപ്പാസീ
    • ബദരം.
പരുദ്വാരം
  • കുതിര
പരുന്തു്
  • ഒരു പക്ഷി
  • പരുന്നു്
  • ഇതിന്റെ മാംസം പഴകിയ അർശസ്സിനും മറ്റും നന്നു്. സംസ്കൃതം: ശ്യേനം. തമിഴ്: പറന്തു്.
  • പര്യായപദങ്ങൾ:
    • ശശാദനം
    • പത്രീ
    • ശ്യേനം.
പരുന്നു്
  • ഒരുപക്ഷി
  • പരുന്തു്
പരുപരുക്കുന്നു
  • മിനുസമില്ലാതാകുന്നു
പരുപരുപ്പു്
  • മിനുസമില്ലായ്മ
പരുപരെ
  • മിനുസമില്ലാതെ
പരുമാറ്റം
  • പ്രയോഗം
പരുമ്പുടവ
  • മിനുസമില്ലാത്ത (പരുപരുപ്പുള്ള) പുടവ
പരുൽ
  • കീഴാണ്ടു്
പരുലം
  • കുതിര
പരുവ
  • ഒരുവക വള്ളി
  • ഒരുവക വൃക്ഷം
  • ഇല്ലിക്കൂട്ടം
പരുവക്കിഴങ്ങു്
  • പരുവ വള്ളിയുടെ കിഴങ്ങു്
പരുവം
  • പാകം
  • അവസരം
  • പഴുപ്പു്
  • യൗവ്വനം
  • വയസ്സ്
പരുഷ
  • വിശേഷണം:
  • കഠിനമായ
  • പലനിറമുള്ള
പരുഷങ്ങൾ
  • കർണ്ണകഠോരമായ വാക്കുകൾ
പരുഷൻ
  • നിഷ്കണ്ടകൻ
പരുഷം
  • കഠിനവാക്കു്
  • മതി എന്നു തോന്നിക്കുന്നതു് എന്നർത്ഥം.
  • ഒരു വൃക്ഷം
  • സാഹിത്യസാഹ്യപ്രകാരം രീതികളിൽ ഒന്നു്
  • മാർദ്ദവമില്ലാത്തതു്
  • പര്യായപദങ്ങൾ:
    • നിഷ്ഠൂരം.
പരുഷവചനം
  • കഠിനവാക്കു്
പരുസ്സു്
  • കഴിഞ്ഞവർഷം
പരുസ്സു്
  • കരിമ്പു മുതലായവയുടെ മുട്ടു്
  • മുളയുടെ കമ്പു്
  • നിറയ്ക്കുന്നതു്, രക്ഷിക്കുന്നതു് ഇങ്ങനെ ശബ്ദാർത്ഥം.
  • മുടിച്ചി, ചേർപ്പു്
പരൂഷ(കം)
  • ചിറ്റീന്തൽവൃക്ഷം
  • ഇതിനു ചിറ്റീന്തൽ എന്നുള്ള ഭാഷ ചേരുന്നതല്ലെന്നു അഭിപ്രായം കാണുന്നു. ഈത്തയുടെ ജാതിയിൽ പെട്ടതല്ലെന്നാണു് അവരുടെ പക്ഷം. ഇതിന്റെ ഇല കൂവളയിലയുടെ നടുവിലുള്ള ഇലയിലും കുറച്ചുകൂടി വലുതാണു്. കായ്ക്കു ചെറുനാരങ്ങയുടെ മുഴിപ്പിരിക്കും. ഇതിന്റെ പഴം ഭുജിച്ചുണ്ടാകുന്ന അജീർണ്ണത്തിനു ചുക്കുവെള്ളം ഇന്തുപ്പു ചേർത്തു കുടിക്കുക വിശേഷം.
പരേഗ്ങിതജ്ഞൻ
  • അന്യാഭിപ്രായം അറിയുന്നവൻ
പരേത
  • വിശേഷണം:
  • മരിച്ച
പരേതൻ
  • മരിച്ചവൻ
  • പരമായലോകത്തേ പ്രാപിച്ചവൻ എന്നർത്ഥം.
പരേതം
  • മരിച്ചവന്റെ ആത്മാവു്
പരേതരാട്ടു്
  • അന്തകൻ
  • യമൻ
  • പരേതന്റെ (പ്രേതത്തിന്റെ) രാട്ടു് (രാജാവു്). മരിച്ചു പോയവരുടെ അപരാധങ്ങളെക്കുറിച്ചു വിസ്തരിച്ചു തീർപ്പു കല്പിക്കുന്നവൻ എന്നർത്ഥം.
പരേദ്യവി
  • പിറ്റേന്നാൾ
  • പരമായിരിക്കുന്ന ദിവസത്തിൽ
പരേഷ്ടക
  • വളരെ പ്രസവിച്ച പശു
  • അന്യന്മാരാൽ ഇച്ഛിക്കപ്പെടുന്നവൾ എന്നർത്ഥം.
പരൈധിത
  • വിശേഷണം:
  • അന്യനാൽ വളർത്തപ്പെട്ട
പരൈധിതം
  • ഒരു പക്ഷി
  • കുരിൽ
പരോക്ഷ
  • വിശേഷണം:
  • അപ്രത്യക്ഷമായ
പരോക്ഷ
  • കാണ്മാൻ വഹിയായ്ക മറവു്
പരോക്ഷജ്ഞാനം
  • അപ്രത്യക്ഷജ്ഞാനം
പരോക്ഷൻ
  • സന്യാസി
പരോപകാരം
  • അന്യന്മാർക്കു ചെയ്തുകൊടുക്കുന്ന ഉപകാരം
പരോപകാരി
  • വിശേഷണം:
  • പരോപകാരം ചെയ്യുന്ന
പരോപകാരിണീ
  • പരോപകാരം ചെയ്യുന്നവൾ
പരോപകാരീ
  • പരോപകാരം ചെയ്യുന്നവൻ
പരോപദ്രവം
  • പരന്മാരെ ഉപദ്രവിക്ക
പരോഷ്ഠീ
  • നരിച്ചീർ
  • വാവൽ
  • തണുപ്പു് അസഹ്യമാകയാൽ ഉഷ്ണം പ്രധാനമായിട്ടുള്ളതു്, ശത്രുഭയം നിമിത്തം സദാ ഒളിച്ചിരിക്കുന്നതു് എന്നർത്ഥം.
  • പാറ്റ
പർക്കടം
  • ഞാറപ്പക്ഷി
  • ആകുലം, വ്യാകുലം
പർക്കടി
  • ഇത്തിയാൽ
  • ചിറ്റാൽ
  • പരസ്പരം ചേർന്നു നില്ക്കുന്നതു് എന്നർത്ഥം.
പർജ്ജനീ
  • ഒരങ്ങാടിമരുന്നു്
  • മരമഞ്ഞൾ
  • കുഷ്ഠം മുതലായ രോഗങ്ങളിൽ നിന്നു രക്ഷിക്കുന്നതു് എന്നർത്ഥം. പരന്മാർക്കു സ്വസ്ഥതയെ ജനിപ്പിക്കുന്നതു് എന്നുമാവാം.
പർജ്ജന്യ
  • മരമഞ്ഞൾ
പർജ്ജന്യൻ
  • ഇന്ദ്രൻ
  • (മലയുടെ ദേവൻ).
  • വിഷ്ണു
പർജ്ജന്യം
  • ഇടിവെട്ടുന്ന മേഘം
  • മേഘശബ്ദം
  • മേഘം
  • മുത്തങ്ങ
പർണ്ണചീരപടൻ
  • ശിവൻ
പർണ്ണഭോജനം
  • ആടു്
പർണ്ണം
  • ഇല
  • വൃക്ഷത്തെ രക്ഷിക്കുന്നതു് എന്നർത്ഥം.
  • ചിറകു്
  • അസ്ത്രത്തിനു കെട്ടുന്ന തൂവൽ
  • പ്ലാശുവൃക്ഷം
  • വ്രതസരന്മാരെ സന്തോഷിപ്പിക്കുന്നതു് എന്നർത്ഥം.
  • പച്ചില
  • വെറ്റില
പർണ്ണമണി
  • മരതകം
പർണ്ണലതാ
  • വെറ്റിലക്കൊടി
പർണ്ണശാല
  • ഇലക്കുടിഞ്ഞിൽ
  • മഹർഷിമാരുടെ പുര
  • തൃണപർണ്ണാദിനിർമ്മിതമായ ശാല എന്നർത്ഥം.
  • പര്യായപദങ്ങൾ:
    • ഉടജം.
പർണ്ണാദൻ
  • ദമയന്തിയുടെ ദൂതനായിരുന്ന ഒരു ബ്രാഹ്മണൻ
പർണ്ണാസം
  • തുളസി
  • ചെറുതുളസി
  • ഇലകളെക്കൊണ്ടു ശോഭിക്കുന്നതു് എന്നർത്ഥം.
പർപ്പടകക്കാരം
  • പർപ്പടകത്തിനു ചേർക്കുന്ന കാരം
പർപ്പടകപ്പുല്ലു്
  • ഒരു പച്ചമരുന്നു്
  • മലം പിടിക്കും. വാതവർദ്ധനകരമാണു്. തണ്ണീർദാഹം, ചുഴൽച്ച, അരുചി മുതലായവക്കു നന്നു്.
പർപ്പടകം
  • പപ്പടം
  • (സംസ്കൃതം:) പർപ്പടകപ്പുല്ലു്
പർപ്പടപ്പുട്ടു്
  • ഉഴുന്നു പൊടിച്ചു കുഴച്ചു് ഇടിച്ചുണ്ടാക്കുന്ന വസ്തു
പർപ്പട(ക)ം
  • ഉഴുന്നു പൊടിച്ചു കാരവും ഉപ്പും കൂട്ടിയുണ്ടാക്കുന്ന ഒരു ഭക്ഷണവസ്തു (പപ്പടം എന്ന ശബ്ദം നോക്കുക)
  • ഒരു മാതിരി സുഗന്ധം
  • ‘പർപ്പടം’ എന്നു പറയുന്നതിനേക്കാൾ ഭാഷയിൽ ‘പപ്പടം’ എന്നു പറയുന്നതാണു് നന്നെന്നു അഭിപ്രായക്കാരുണ്ടു്. ‘പടപട’ പൊടിയുന്നതിനാലായിരിക്കണം ‘പപ്പടം’ എന്നു പേരുണ്ടാകാൻ കാരണം. ‘പറപറ’ പൊടിയുക എന്നതു യുക്തിക്കു ചേരുന്നതുമല്ല. ‘പറപറ’ കീറുക എന്നു വന്നേക്കാം. ഇവിടെ ഇങ്ങിനെയാണു് ആപക്ഷക്കാരുടെ പിടിത്തം. പരിപ്പു് + അട = എന്നും വരാമല്ലൊ. പപ്പടകം, ഏതേതു വസ്തുകൊണ്ടുണ്ടാക്കുന്നുവൊ അതിന്റെ ഗുണം കാണിക്കും. പച്ചനിറമുള്ള ചെറുപയറുകൊണ്ടുണ്ടാക്കുന്നതു പഥ്യമായിരിക്കും. തമിഴ്: അപ്പളം.
പർപ്പടവൃക്ഷം
  • ഒരു വൃക്ഷം
  • പൊരിയൽ
  • വാതം, ജ്വരം, വിഷം, രക്താതിസാരം, കൃമി മുതലായതിനു നന്നു്. സംസ്കൃതം: കുംഭീ.
പർപ്പടീ
  • കരിങ്കച്ചോലം
  • പർപ്പടം
പർപ്പം
  • ഇളംപുല്ലു്
  • വീടു്
പർപ്പരീകൻ
  • സൂര്യൻ
  • അഗ്നി
പർപ്പരീകം
  • കുളം, തൊട്ടി
  • എരിക്കു്
പര്യങ്കം
  • കട്ടിൽ(ൾ)
  • ഉപഭോഗാദികൊണ്ടു അടയാളപ്പെടു(ത്തു)ന്നതു് എന്നർത്ഥം.
  • പല്ലക്കു്
പര്യടനം
  • സഞ്ചാരം
  • ഭിക്ഷാർത്ഥമായും മറ്റും അവിടവിടെ സഞ്ചരിക്കുക
പര്യന്തപർവതങ്ങൾ
  • വലിയ പർവതങ്ങളുടെ ചുറ്റും കാണപ്പെടുന്ന ചെറുതരം കുന്നുകൾ
പര്യന്തഭൂ
  • ആറുകൾക്കും മലകൾക്കും അടുത്തുള്ള സ്ഥലം
  • നാലുപുറവുമുള്ള ഭൂമി എന്നർത്ഥം.
പര്യന്തം
  • അതിർത്തി
  • അവസാനം
  • ദൂരം
പര്യപ്തി
  • വിത്തുവിത
പര്യയണം
  • ചുറ്റിനടപ്പു്
  • കുതിരജീനി
പര്യയം
  • ചുറ്റൽ, പരിവൃത്തം
  • മാറ്റം
  • കുഴപ്പം
  • ജോലിയിലുള്ള ഉപേക്ഷ
  • വണ്ടിച്ചക്രം
പര്യവരോധം
  • തടവു്
  • വിരോധം
  • മുടക്കം
പര്യവസാനം
  • ഒടുക്കത്തേ അവസാനം
പര്യവസ്ഥ
  • വിരോധം
  • വിരോധനം
  • എല്ലാകാര്യത്തിലും സ്ഥിതിചെയ്യുക, ശത്രുവിന്റെ സകല കാര്യങ്ങളിലും തകരാറുചെയ്യുക എന്നു ഫലിതാർത്ഥം.
പര്യസ്ത
  • വിശേഷണം:
  • ചുറ്റപ്പെട്ട
  • ചിതറിയ
  • നശിച്ച
പര്യസ്താപഹ്നുതി
  • ഒരു അലങ്കാരം
  • (പരിസംഖ്യാലങ്കാരത്തിന്റെ വകഭേദം).
പര്യസ്ഥിക
  • കിടക്ക
പര്യാകുലം
  • വിശേഷണം:
  • കലങ്ങിയ
  • ഭയപ്പെട്ട
  • നിറഞ്ഞ
പര്യാകുലം
  • ദുഃഖം
പര്യാണം
  • ജീനി
പര്യാപ്ത
  • വിശേഷണം:
  • പ്രാപിച്ച
  • ത്രാണിയുള്ള, ശക്തിയുള്ള
  • തികഞ്ഞ, മതിയാകുന്ന
പര്യാപ്തം
  • വേഗത്തിൽ
  • തൃപ്തിയായി
  • ശക്തിയായി
  • മതിയായി
  • യഥേഷ്ടം എന്ന അർത്ഥത്തിൽ ക്രിയാവിശേഷണമായി പ്രയോഗിക്കപ്പെടുന്നു. തികഞ്ഞതു് എന്നു ശബ്ദാർത്ഥം.
പര്യാപ്തി
  • അവസാനം
  • കൊല്ലുവാനൊരുങ്ങിവരുന്നവനെ തടുക്കുക, രക്ഷിക്കുക
പര്യായം
  • ക്രമം, ശരിയായ ക്രമം
  • വിധം
  • ഒരു വാക്കിനു പകരമായുള്ള വാക്കു്
  • ഒരേ അർത്ഥത്തെ പറയുന്നതു്
  • അവസരം
  • ഉണ്ടാക്കുക
  • ഗുണം
  • ഒരലങ്കാരം (വാസ്തവോക്ത്യലങ്കാരത്തിൽ പെട്ടതു്)
  • ഒരു വസ്തു ഒന്നിനെ വിട്ടു മറ്റൊന്നിനെ എന്ന മുറക്കു പല വസ്തുക്കളെ പ്രാപിക്കുന്നതായൊ അല്ലെങ്കിൽ പല വസ്തുക്കൾ ഓരോന്നായി ഒന്നിനെ പ്രാപിക്കുന്നതായൊ പറയുന്നതു് പര്യായാലങ്കാരം – ഭാഷാഭൂഷണം.
  • അതിക്രമം (ക്രമംവിട്ട പ്രവൃത്തി)
പര്യായശയനം
  • തവണവെച്ചു മാറിമാറി ഉറങ്ങുക
പര്യായോക്തം
  • ഒരലങ്കാരം
  • (വാസ്തവോക്ത്യലങ്കാരത്തിൽപെട്ടതു്).
  • പര്യായോക്തം എന്നാൽ ചമൽക്കാരത്തിനു വേണ്ടി ചെയ്യുന്ന വളച്ചുകെട്ടു്. അതായതു ചമൽക്കാരത്തിനായിട്ടു വളച്ചുകെട്ടി പറയുക എന്നർത്ഥം.
പര്യാസം
  • അവസാനം
  • ചുറ്റൽ
പര്യാഹാരം
  • കാവടി
  • ചുമടു്
പര്യുത്സുക
  • ദുഃഖമുള്ള
  • ഏറ്റവും ആഗ്രഹമുള്ള
  • മനസ്സിളകിയ
പര്യുദഞ്ചനം
  • കടം
  • കാലാന്തരത്തിൽ മടങ്ങിവരുന്നതെന്നർത്ഥം.
പര്യുപാസനം
  • ഒരുമിച്ചിരിക്ക
പര്യുപ്ത
  • വിത്തു വിതക്കപ്പെട്ട
  • രത്നം പതിക്കപ്പെട്ട
പര്യേഷണം
  • അന്വേഷണം
  • ശ്രാദ്ധാദി ക്രിയകൾക്കു യോഗ്യന്മാരായിട്ടുള്ളവരെ അന്വേഷിക്കുക
  • ചുഴലവും ചുറ്റിനടക്കുക എന്നർത്ഥം.
പർവകം
  • ചെറുതേക്കു്
  • കാൽ മുട്ടിന്റെ സന്ധി
പർവകാലം
  • അഷ്ടമി
  • ചതുർദ്ദശി
  • കറുത്തവാവു്
  • വെളുത്തവാവു് ഈ നാളുകൾ
പർവതകന്യക
  • പാർവതി
പർവതകാകൻ
  • മലങ്കാക്ക
  • കാവതിക്കാക്ക
പർവതജ
  • പാർവതി
  • നദി
പർവതൻ
  • നാരദന്റെ സ്നേഹിതനായ ഒരു ഋഷി
പർവതപക്ഷച്ഛിത്തു്
  • ഇന്ദ്രൻ
പർവതപുത്രി
  • പാർവതി
പർവതം
  • മല
  • സന്ധിയുള്ളതു്, ഭൂമിയെ നിറയ്ക്കുന്നതെന്നർത്ഥം.
  • ഒരു വക ചീര
  • ഒരു വക മീൻ
  • പാറ, കുന്നു്
  • ഏഴു് എന്ന അക്കം
  • വൃക്ഷം
  • പര്യായപദങ്ങൾ:
    • മഹീധ്രം
    • ശിഖരി
    • ക്ഷ്മാഭൃത്തു്
    • ആഹര്യം
    • ധരം
    • അദ്രി
    • ഗോത്രം
    • ഗ്രാവാ
    • നപും:അചലം
    • ശൈലം
    • ശിലോച്ചയം
പർവതവാസിനി
  • ദുർഗ്ഗ
പർവതാത്മജ
  • പാർവതി
പർവതാരി
  • ഇന്ദ്രൻ
പർവതാശയം
  • മേഘം
പർവതാശ്രയം
  • ശരഭം
  • എട്ടടിമാൻ
പർവം
  • മുട്ടു്
  • വാവു്
  • അധ്യായം, ഭാരതത്തിലെ ഓരോ പങ്കുകൾ
  • ഭാരതം കിളിപ്പാട്ടു്
  • വിഷവും മറ്റും
  • ഉത്സവം
  • അയനസംക്രമം, സംക്രമം
  • അവസരം
  • ക്ഷണം
  • കറുത്തതും വെളുത്തതുമായ വാവു്
  • പൂരിപ്പിക്കുന്നതെന്നർത്ഥം.
പർവസന്ധി
  • വാവും പ്രതിപദവും കൂടുന്ന സന്ധി
പർശു, പർശ്വധം
  • വെണ്മഴു (പരശു, പരശ്വധം ഇവയുടെ പാഠം)
  • ആയുധം
പർശുകാ
  • വാരിയെല്ലു്
  • ശയനാദികളാൽ സ്പർശിക്കപ്പെടുന്നതെന്നർത്ഥം.
പർശുപാണി
  • പരശുരാമൻ
  • ഗണേശൻ
പല
  • വിശേഷണം:
  • വളരെ
  • അനേകം
പലക
  • കനംകുറച്ചു വീതിയിൽ അറുത്ത മരം
  • ഇരിക്കുന്നതിനുള്ള ചെറിയ പലക, കരണ്ടി
  • പരിച
  • ഫലകം എന്നതാണു് ‘പലക’ ആയതു്.
പലകനാക്കു
  • ചുക്കാൻ
പലകപ്പയ്യാനി
  • ഒരു വൃക്ഷം
  • വാതം, പിത്തം, കഫം, ഛർദ്ദി, ചുമ, കൃമി മുതലായവയ്ക്കു നന്നു്. ഒരു കഫഘ്നദ്രവ്യമാണു്. തമിഴ്: പെരുവാകൈ
  • പര്യായപദങ്ങൾ:
    • മധൂകപർണ്ണം
    • പത്രോർണ്ണം
    • നടം
    • കട്വംഗം
    • ഡുണ്ഡുകം
    • സ്യോനാകം
    • ശുകനാസം
    • ഋക്ഷം
    • ദീർഘവൃന്തം
    • കുടന്നടം
    • ശോണകം
    • അരളു
    • പയ്യാഴാന്ത
    • പയ്യാനി
പലകമീൻ
  • ഒരു വക സമുദ്രമത്സ്യം
പലകാരം
  • അപ്പം
  • ഫലഹാരമാണു് പലകാരമായതു്.
പലങ്കഷ
  • ഒരു മരുന്നു്, ഞെരിഞ്ഞിൽ
  • മുള്ളുകൊണ്ടു മാംസത്തെ കഷണം ചെയ്യുന്നതെന്നർത്ഥം.
  • ഒരു വൃക്ഷം, കുമ്പിൾ
  • പ്ലാശു്
  • അരത്ത
  • അരക്കു്
  • ഗുഗ്ഗുലു
  • ചെറിയ അമര
പലങ്കഷം
  • ഗുഗ്ഗുലു
  • സിംഹം
പലഗണ്ഡൻ
  • കല്ലാശാരി
  • നിലം ചുമരു മുതലായതു ചെത്തിത്തേക്കുന്നവൻ
  • പലം = മാംസം. ഗണ്ഡം = കവിൾത്തടം. മാംസസദൃശമായ മണ്ണു്. കുമ്മായം മുതലായതുകൊണ്ടു് കവിൾത്തടമെന്ന വണ്ണം മിനുമിനുത്ത ശില്പങ്ങളെ ചെയ്യുന്നവനെന്നു ലാക്ഷണികമായ അർത്ഥം.
  • പര്യായപദങ്ങൾ:
    • ലേപകൻ.
പലണ്ഡു
  • ചുകന്ന ഉള്ളി
  • ചീരുള്ളി
  • (പലാണ്ഡു എന്നതിന്റെ പാഠം.)
പലതു്
  • വിശേഷണം:
  • അനേകം
പലപല
  • വിശേഷണം:
  • അനേകം
പലപ്പോഴും
  • കൂടക്കൂടെ
പലപ്രിയം
  • കാക്ക
പലം
  • ഇരുപത്തൊന്നു കഴഞ്ചു കൂടിയതു്
  • നാലു കർഷത്തിന്റെ 64 ആദ്യ മാഷകത്തിന്റെ പേർ എന്നുമുണ്ടു്. പലം = രണ്ടു് ഔൺസ്. ഇതിനു മലയാളത്തിൽ മാനം, തവി, തുടം എന്നൊക്കെ പറയും.
  • മാംസം അറിയപ്പെടുന്നതെന്നർത്ഥം
പലർ, പലരും
  • വിശേഷണം:
  • അനേകംപേർ
പലലം
  • മാംസം
  • ദേഹത്തിൽ വ്യാപിച്ചുകൊണ്ടിരിക്കുന്നതെന്നർത്ഥം.
  • ‘പലലമതുപരിചിനൊടുണക്കുവാൻ’
    — അദ്ധ്യാത്മരമായണം
    .
  • എള്ളുണ്ട
  • ചളി, പങ്കം
പലലാശയം
  • ഒരു ദീനം
  • തൊണ്ടവീക്കം
പലലാശി
  • രാക്ഷസൻ
  • മാംസം ഭക്ഷിക്കുന്നവൻ എന്നർത്ഥം.
പലവക
  • വിശേഷണം:
  • പലമാതിരി
പലവിധം
  • വിശേഷണം:
  • പലപ്രകാരമുള്ള
പലവും
  • പലതും
പലവുരു
  • പല പ്രാവശ്യം
പലവൂടു്
  • പല പ്രാവശ്യം
പലവൂർക്കധിപൻ
  • പലദേശത്തിന്നധികാരി
പലവൂഴം
  • വിശേഷണം:
  • പല പ്രാവശ്യവും
പലവ്യഞ്ഞനക്കടമ
  • തിരുവിതാംകൂറിൽ നടപ്പുണ്ടായിരുന്ന ഒരു നികുതി
പലവ്യജ്ഞനം
  • കടുകു്
  • ജീരകം
  • ഉലുവാ മുതലായതു്
പലഹാരം
  • അപ്പം, അട, റൊട്ടി മുതലായ ഭക്ഷണവസ്തു
  • പലഹാരക്കച്ചവടക്കാരൻ = ഭക്ഷകാരൻ, ഭക്ഷ്യകാരൻ.
പലാഗ്നി
  • പിത്തം
പലാംഗം
  • ചീങ്കണ്ണി
പലാണ്ഡു
  • ഒരു അങ്ങാടിമരുന്നു്, ചുകന്നഉള്ളി, ചീരുള്ളി
  • (പലണ്ഡു എന്നുമാവാം). രക്ഷിക്കുന്നതു് എന്നർത്ഥം.
  • വലിയ വെള്ളുള്ളി
പലാത്തെല്ലു്
  • എടുപ്പു്
പലായനം
  • ഓടിപ്പോക്കു്
  • ഓട്ടം
  • ‘പാറ്റകൾപോലെപലായനംചെയ്കയും’
    — കല്യാണസൗഗന്ധികം തുള്ളൽ
    .
പലായമാനം
  • ഓടുന്നതു്
പലാലദോഹദം
  • മാവു്
പലാലം
  • വയ്ക്കോൽ
  • പറക്കുന്നതു്, കനമില്ലാത്തതു് എന്നർത്ഥം.
പലാശ
  • വിശേഷണം:
  • പച്ചനിറമായ
  • ക്രൂരതയുള്ള (സ്ത്രീ:പലാശീ).
പലാശ(ക)ം
  • പ്ലാശു
  • ചെറുകച്ചോലം
പലാശകാ
  • മുരുക്കു്
പലാശൻ
  • രാക്ഷസൻ
പലാശം
  • ഇല
  • പരന്മാരാൽ (ശീർണ്ണപർണ്ണാശന വ്രതപരന്മാരായ യോഗികളാൽ) ഭക്ഷിക്കപ്പെടുന്നതു് എന്നർത്ഥം. പലം (മാംസം) ഇലകളിൽ വച്ചു ഭക്ഷിക്കുന്നതുകൊണ്ടു പലാശം എന്നുമാവാം.
  • പ്ലാശുവൃക്ഷം
  • പുണ്യങ്ങളായ ഇലകൾ ഉള്ളതു് എന്നർത്ഥം. പൂക്കളോടു കൂടിയതാകയാൽ മാംസം ഭുജിക്കുന്നതുപോലെയിരിക്കുന്നതു എന്നുമാവാം.
  • ചെറുകച്ചോലം. മാംസത്തിൽ ആശയുള്ളതു എന്നർത്ഥം
  • പച്ചനിറം
  • പച്ചില
പലാശാന്താ
  • നറുമഞ്ഞൾ
പലാശി
  • വൃക്ഷം
  • ഇലകൾ ഉള്ളതു് എന്നർത്ഥം.
  • രാക്ഷസൻ
  • ചെറുകച്ചോലം
  • അരക്കു്
പലിൿനീ
  • നരച്ചവൾ
  • പലിതം (നര) ഉള്ളവൾ എന്നർത്ഥം.
  • പര്യായപദങ്ങൾ:
    • വൃദ്ധ.
പലിത
  • വിശേഷണം:
  • നരച്ച
പലിതം
  • നര
  • ഇതുകൊണ്ടു ദേഹസൗന്ദര്യം ഇല്ലാതാകുന്നതിനാൽ ഈ പേർ വന്നു. പലിതം എന്നതു ഒരു ക്ഷുദ്രരോഗമാണു്. ഇതു കോപം, ദുഃഖം, ശ്രമം ഇവയിൽ ഏതെങ്കിലും കൊണ്ടുണ്ടായ ദേഹച്ചൂടു തലയിൽ കയറി തലമുടിയെ പഴുപ്പിക്കുന്നതാകുന്നു.
  • അലങ്കരിച്ച തലമുടി
  • ചേലേയം
പലിശ
  • നെല്ലോ പണമോ വായ്പകൊടുത്താൽ കൂട്ടിക്കിട്ടുന്നതു്
  • പലിശ കൊണ്ടുപജീവിക്കുന്നതിന്റെ പേർ = അർത്ഥപ്രയോഗം, കസീദം, വൃദ്ധിജീവികാ അർത്ഥപ്രയോഗം എന്നതു ധനം കടം കൊടുത്തു വാങ്ങുന്നതിന്റേയും, കസീദം എന്നതു് പലിശയുടേയും, വൃദ്ധിജീവികാ എന്നതു് ആ പലിശകൊണ്ടു് ഉപജീവിക്കുന്നതിന്റേയും പേരെന്നും അഭിപ്രായം കാണുന്നു. പലിശകൊണ്ടുപജീവിക്കുന്നവനു ‘കസീദികൻ’ എന്നു പേർ.
പലേടത്തു്, പലേടവും
  • പല സ്ഥലത്തു
പല്ലു്
  • വായിൽ രണ്ടു വരിയായിട്ടു നില്ക്കുന്ന കടുത്ത സാധനം
  • പല്ലിന്റെ പേർ = രദനം, ദശനം, ദന്തം, രദം. (അടിതോൽ മോണ ഇവ നോക്കുക).
  • ചിരവയുടേയും അറപ്പുവാളിന്റേയും മറ്റും കൂർത്തഭാഗങ്ങൾ
  • താക്കോൽ പുച്ഛം
  • രാജാക്കന്മാർ പല്ലുതേക്കുന്നതിനു ‘തിരുമുത്തു വിളക്കുക’ എന്നു പറയും. പല്ലു തേക്കുന്നതു രാവിലേയും ഭക്ഷണം കഴിഞ്ഞതിന്റെ ശേഷവും വേണ്ടതാണു്. ആമദോഷം, ഛർദ്ദി, ശ്വാസം, കാസം, പനി, അർദ്ദിതം എന്ന വാതവ്യാധി, തൃഷ്ണ, ആസ്യപാകം, ഹൃദ്രോഗം, നേത്രരോഗം, ശിരോരോഗം, കർണ്ണരോഗം ഇവയിൽ ഏതെങ്കിലുമുള്ളവൻ പല്ലുതേക്കരുതു്.
പല്ലക്കു്
  • മാനമുള്ള ചില ആളുകൾ കേറി സഞ്ചരിക്കുന്നതിനുള്ള ഒരുമാതിരി വാഹനം
  • പല്ലാക്കു്, പല്ലങ്കി എന്നും കാണുന്നുണ്ടു്. പല്ലക്കു് എന്നതു പല്യങ്കം എന്നതിന്റെ തത്ഭവമായിരിക്കാം.
പല്ലക്കുകാരൻ
  • പല്ലക്കു ചുമക്കുന്നവൻ
  • പോണ്ടൻ
പല്ലൻ
  • വലിയ നീണ്ടപല്ലുള്ളവൻ
പല്ലരണ
  • പല്ലു സംബന്ധിച്ചുണ്ടാകുന്ന ദീനം
പല്ലവകൻ
  • വിടൻ
പല്ലവദ്രു
  • അശോകം
പല്ലവം
  • തളിർ
  • കാറ്റുകൊണ്ടിളകുന്നതും കാമികൾ കർണ്ണാലങ്കാരത്തിന്നായിട്ടും മറ്റും ഛേദിക്കുന്നതും എന്നർത്ഥം.
പല്ലവിത
  • വിശേഷണം:
  • തളിരുള്ള
  • തളിർക്കപ്പെട്ട
പല്ലവിതം
  • കോലരക്കു്
പല്ലവിനി
  • ഒരു വൃത്തം
  • രാമായണം 24 വൃത്തത്തിലേ 13-ആം വൃത്തം നോക്കുക.
പല്ലാങ്കുഴി
  • ചുറ്റുമായി പതിന്നാലു ചെറിയ കുഴിയും നടുവിൽ രണ്ടു വലിയ കുഴിയുമുള്ള ഒരുമാതിരി കളിപ്പലക
പല്ലി
  • ഗൗളി
  • നഗരം
  • ഇറച്ചി കുത്തിയെടുക്കുന്ന മുള്ളു്
  • വണ്ടി
  • ഗൃഹം
പല്ലിടക്കുത്തി
  • പല്ലുകോൽ
പല്ലിത്തടി
  • മരംകൊണ്ടോ ഇരിമ്പുകൊണ്ടോ പല്ലുപോലെ നിരത്തിത്തറച്ചുണ്ടാക്കിയ മരമോ ഇരിമ്പോ
  • പരണ്ടി നിലം നിരപ്പാക്കുന്നതിനുള്ള ഒരു യന്ത്രം (തടി)
  • പല്ലിത്തടി എന്നതു മരംകൊണ്ടുള്ള ചട്ടയിൽ പല്ലുപോലെ ആണിതറച്ച ഒരു യന്ത്രമാണു്. ഇതു് ഉഴുത മണ്ണു നിരത്തും. കട്ട ഉടക്കും. മണ്ണിൽ മറിഞ്ഞ കളകളെ മുകളിൽ കൊണ്ടുവരും.
പല്ലിളി
  • പല്ലുകാട്ടുക
പല്ലിളിക്കുന്നു
  • പല്ലുകാട്ടുന്നു
പല്ലിറുമ്മൽ
  • പല്ലുകൾ തമ്മിൽ കൂട്ടിക്കടിക്ക
പല്ലിറുമ്മുന്നു
  • ചിലർ കോപിക്കുമ്പോഴോ ഉറങ്ങുമ്പോഴോ പല്ലുകൾകൂട്ടിക്കടിക്കുന്നു
പല്ലീ
  • പഞ്ചസാര
പല്ലുകടി
  • പല്ലുകൂട്ടിക്കടിക്ക
  • പല്ലിറുമ്മൽ
പല്ലുകുത്തു്
  • പല്ലിന്റെ ചുവട്ടിലുണ്ടാകുന്ന ഒരു വേദന
പല്ലുതടി
  • പല്ലിത്തടി
പല്ലുളി
  • പല്ലുകുത്തി
പല്ലേരി
  • മോണ
  • ഊനു്
പല്യങ്കം
  • കട്ടിൽ(ൾ)
  • ഉപഭോഗാദികൊണ്ടുഅടയാളപ്പെടു(ത്തു)ന്നതു് എന്നർത്ഥം.
  • ‘പല്യങ്കത്തിൽപരിചൊടുപവേശിച്ചുപങ്കേരുഹാക്ഷീം’
പല്വലം
  • കുറച്ചുമാത്രം വെള്ളമുള്ള പൊയ്ക, അല്പസരസ്സു്
  • ചിറക്കുഴി
  • പർവതങ്ങളിൽ കാണപ്പെടുന്ന ചെന, ചോല മുതലായ സ്വല്പജലാശയം
  • സൂകരം മുതലായതു് ഇതിൽ ഗമിക്കുന്നതിനാൽ ഈ പേർ വന്നു.
പല്വലാവാസം
  • ആമ
പവൻ
  • പതിനഞ്ചു ബ്രിട്ടീഷ്രൂപാ വിലയുള്ള ഒരു സ്വർണ്ണനാണയം
  • ഈ നാണയത്തിന്റെ വില ചിലപ്പോൾ കൂടുകയും ചിലപ്പോൾ കുറയുകയും ചെയ്യാറുണ്ടു്.
പവന
  • വിശേഷണം:
  • സ്വച്ഛതയുള്ള
  • വെടിപ്പുള്ള
പവനതനയൻ
  • ഹനുമാൻ
  • ഭീമൻ
  • അഗ്നി
പവനൻ
  • വായു, കാറ്റു്
  • ശുദ്ധമാക്കിച്ചെയ്യുന്നവനെന്നർത്ഥം.
  • വിഷ്ണു
പവനഭുക്കു്
  • സർപ്പം
പവനം
  • പതിർപിടിത്തം, നെല്ലു മുതലായതു ചേറുക
  • ഏറ്റവും ശുദ്ധിവരുത്തുക എന്നർത്ഥം.
  • ശുദ്ധിയാക്കുക
  • കുശവന്റെ ആല
  • ജലം
  • മജ്ജരം എന്ന ഒരുവക പുല്ലു്
  • പവിത്രം
പവനവാഹനൻ
  • അഗ്നി
പവനവ്യാധി
  • ഉദ്ധവൻ
  • ഉദ്ധവർ കൃഷ്ണന്റെ ഇഷ്ടനും മന്ത്രിയുമാണു്.
  • വാതരോഗം
പവനസഖൻ
  • അഗ്നി
പവനാശനൻ
  • പാമ്പു്
  • പവനം (കാറ്റിനെ) അശിക്കുന്നതു് (ഭക്ഷിക്കുന്നതു്). വായു ഭക്ഷണമായുള്ളവൻ എന്നു താൽപ്പര്യം. ഒരു ഭക്ഷണവസ്തുവും എത്രകാലംവരെ കിട്ടിയില്ലെങ്കിലും പാമ്പിനു കാറ്റിനെ തിന്നു ജീവിച്ചിരിക്കാം. സുഖവായു വീശുമ്പോൾ സർപ്പങ്ങൾ അതിനെ ആസ്വദിച്ചു രസിക്കാറുണ്ടു്.
പവനാശ(ന)ം
  • പാമ്പു്
പവനാശനാശൻ
  • മയിൽ
  • ഗരുഡൻ
പവനാളം
  • ചോളം
പവനീ
  • ചൂൽ
  • തുറപ്പ
പവം
  • പതിർപിടിത്തം, നെല്ലു മുതലായതു് ചേറുക
  • ഏറ്റവും ശുദ്ധി വരുത്തുകയെന്നർത്ഥം.
  • ശുദ്ധി
പവമാനൻ
  • വായു
  • ശുദ്ധമാക്കിച്ചെയ്യുന്നവൻ എന്നർത്ഥം.
പവാകാ
  • ചുഴലിക്കാറ്റു്
പവി
  • വജ്രം, ഇന്ദ്രന്റെ ഒരായുധം
  • വൈരത്തെ ശുദ്ധിയാക്കുന്നതെന്നർത്ഥം. പകവീട്ടുന്നതെന്നു താൽപ്പര്യം.
  • കരിമ്പു്
പവിതം
  • മുളകു്
പവിത്ര
  • വിശേഷണം:
  • ശുദ്ധിയുള്ള
പവിത്രകം
  • കയറ്റുവല
  • പവിത്രം (ഉപവീതം) പോലെ ഉള്ളതെന്നർത്ഥം.
  • മീൻകൂടു്
  • മക്കിപ്പൂവു്
  • പച്ചനിറമുള്ള ദർഭ
  • അരയാലു്
  • അത്തിയാലു്
  • പര്യായപദങ്ങൾ:
    • ശണസൂത്രം.
പവിത്രധാന്യം
  • യവം
പവിത്രൻ
  • വിശേഷണം:
  • ശുദ്ധിവന്നവൻ
പവിത്രം
  • കുശ, ദർഭ
  • ശുദ്ധിയെ ചെയ്യുന്നതെന്നർത്ഥം.
  • വെള്ളം
  • അർഘ്യപാത്രം
  • ചെമ്പു്
  • പൂണുനൂൽ
  • ശുദ്ധിയുള്ളതു്
  • നെയ്യ്
  • തൈരു്
  • തേൻ
  • എള്ളു്
  • പുത്തിലഞ്ഞി
  • ചാണകം
  • അസ്ത്രം
  • മഴ
പവിത്രമോതിരം
  • കർമ്മശുദ്ധിക്കായിട്ടു് കൈയിലിടുന്ന മോതിരം
പവിത്രവിരൽ
  • അണിവിരൽ
പവിത്രസ്ഥലം
  • ശുദ്ധസ്ഥലം
പവിത്രാ
  • തുളസി
  • ചിറ്റരയാൽ
  • വെളുത്ത മാക്കീരക്കല്ലു്
  • മഞ്ഞൾ
  • വന്നി
പവിഴക്കൊടി
  • ഒരു പച്ചമരുന്നു്
  • മഹോദരം, അർശസ്സ്, രക്തദോഷം മുതലായവക്കു നന്നു്.
  • പര്യായപദങ്ങൾ:
    • സുഷിരാ
    • വിദ്രുമലതാ
    • കപോതാംഘ്രി
    • നടി
    • നളീ
    • ധമനീ
    • അഞ്ജനകേശീ.
പവിഴക്കൊമ്പു്
  • നീളത്തിലുള്ള പവിഴം
പവിഴപ്പുറ്റു്
  • ഒരങ്ങാടിമരുന്നു്
  • ഒരുമാതിരി പുറ്റു്
പവിഴം
  • ഒരുവക രത്നം
  • പവിഴം – കഫം, പിത്തം, വിഷം, ചുമ, ക്ഷയം, രക്തദോഷം ഇവയ്ക്കു നന്നു്. കണ്ണിനു ഹിതം. നല്ല പവിഴത്തിന്റെ ലക്ഷണം – നല്ല ചെമപ്പു നിറമിരിക്കും. ഘനവും വൃത്തവും മിനുപ്പും കാണും. സിരകൾ കാണുകയില്ല. നിർമ്മലതയും ഉറപ്പും ഇരിക്കും. ശോധനമാരണങ്ങൾ വൈരത്തിനൊപ്പം തന്നെ. അതു ശരിയാകാതെയിരിക്കുന്ന പവിഴം അറിയാതെ ഉള്ളിലാക്കി വികാരമുണ്ടായാൽ പശുവിൻപാലിൽ തേനും പഞ്ചസാരയും ചേർത്തു സേവിക്കുക. തമിഴ്: പവിളം.
  • പര്യായപദങ്ങൾ:
    • വിദ്രുമം
    • പ്രവാളം
പവിഴമണി
  • പവിഴം എന്നു പേരുള്ള രത്നം
  • പവിഴം ശോധനചെയ്തുരുട്ടിയതു്
പവിഴമല, പവിഴാദ്രി
  • കിഴക്കൻ പർവതനിര
പവിഴമാല
  • പവിഴംകൊണ്ടുള്ള മാല
പവുളി
  • ഉത്സാഹം.പ്രാചീനമലയാളം:
പശക്കൊട്ടമരം
  • ഉറുഞ്ചിമരം
പശ
  • ഒട്ടുന്ന വസ്തു
  • ലാഭ
പശകൻ
  • ചെറുക്കൻ
  • പയ്യൻ
പശമണ്ണു്
  • ചെളി
പശി
  • വിശപ്പു്
പശിമ
  • മാർദ്ദവം
പശിമമണ്ണു്
  • കളിമണ്ണു്
പശു
  • ഗോക്കളിൽ സ്ത്രീ
  • ജീവൻ
  • യാഗത്തിന്നു കൊല്ലുന്ന ആടും മറ്റും
  • അധമൻ, ഭോഷൻ
  • കുഞ്ഞു്, കുട്ടി
  • സാധാരണ ജന്തു
  • പശു എന്ന ശബ്ദം ഭീരുത്വത്തെ ദ്യോതിപ്പിക്കാറുണ്ടു്. പശുവിന്റെ കുറഞ്ഞ ജീവിതകാലം വർഷം 15-2൦ കൂടിയ ജീവിതകാലം വർഷം 5൦.
  • പര്യായപദങ്ങൾ:
    • മാഹേയീ
    • സൗരഭേയീ
    • ഗൗഃ
    • ഉസ്രാ
    • മാതാ (ഋ-സ്ത്രീ)
    • ശൃംഗിണീ
    • അർജ്ജുനി
    • അഘ്ന്യാ
    • രോഹിണീ.
പശുക
  • ഏതെങ്കിലും ചെറിയ ജന്തു
പശുക്കയറു്
  • പശുവിനെ കെട്ടുന്ന കയറു്
പശുക്കൂടു്
  • പശുത്തൊഴുത്തു്
പശുക്കൂട്ടം
  • പശുക്കളുടെ കൂട്ടം
പശുഗായത്രി
  • ബലികഴിക്കാൻ പോകുന്ന മൃഗത്തിന്റെ ചെവിയിൽ ചൊല്ലിക്കൊടുക്കുന്ന ഒരു മന്ത്രം
പശുചര്യാ
  • ക്രീഡാ
  • സംയോഗം
പശുജാതികൾ
  • മൃഗജാതികൾ
  • ഗന്ധർവം, ശരഭം, രാമം, സൃമരം, ഗവയം, ശശം ഇവയും, സിംഹം മുതൽ ചമരിമൃഗംവരെയുള്ളവയും, പശു, ആന, കുതിര മുതലായവയും പശുജാതികളാകുന്നു.
പശുതാ
  • മൃഗസ്വഭാവം
പശുതിന്നി
  • പറച്ചെറുമൻ
പശുദാനം
  • പശുവിനെ ദാനംചെയ്ക
പശുനാഥൻ
  • ശിവൻ
പശുപതി
  • ശിവൻ
  • ഗണങ്ങളുടെ രക്ഷിതാവെന്നർത്ഥം. ജീവജാലങ്ങളെ സംസാരഭയത്തിൽ നിന്നും രക്ഷിക്കുന്നവൻ എന്നുമാവാം.
പശുപാലൻ
  • ഇടയൻ
പശുപാശം
  • പശുവിന്റെ പാശം
  • ജന്തുയാഗം
  • സംസാരബന്ധം
  • ‘ഗതനാശം അതിക്ലേശം
    പശുപാശം ജഗദീശം’
    — നളചരിതം കഥകളി
പശുപാശി
  • ഒരുവക മരുന്നു്
പശുപ്പുല്ലു്
  • പശുക്കൾക്കു തിന്നാൻ യോഗ്യമായ പുല്ലു്
  • പര്യായപദങ്ങൾ:
    • ഘാസം
    • യവസം.
പശുപ്രായ
  • വിശേഷണം:
  • മൃഗസ്വഭാവമുള്ള
  • പശുവിനോടു തുല്യമായ
പശുപ്രേരണം
  • പശുവിനെ തെളിക്കുക
പശുബന്ധം
  • പശുവിനെ കെട്ടുക
പശുയോനി
  • മൃഗാദികളുടെ യോനി
പശുരജ്ജൂ
  • പശുക്കയർ
  • പശുവിനെ കെട്ടുന്ന കയർ
പശുരാജൻ
  • സിംഹം
പശുവത്സൻ
  • പശുക്കിടാവു്
പശുഹരീതകീ
  • അമ്പഴങ്ങാ
പശ്ചാൽ
  • പിൻപുറം
  • ശേഷം
  • പിന്നെ
  • പടിഞ്ഞാറു്
പശ്ചാത്താപം
  • താൻ ചെയ്ത ദോഷത്തെ വിചാരിച്ചു പിന്നീടുണ്ടാകുന്ന ദുഃഖം
  • പര്യായപദങ്ങൾ:
    • അനുതാപം
    • വിപ്രതീസാരം.
പശ്ചാർദ്ധം
  • പടിഞ്ഞാറു വശം
  • മറഞ്ഞ ഭാഗം
  • പിണത്തെ പകുതി ഭാഗം
പശ്ചിമ
  • വിശേഷണം:
  • പടിഞ്ഞാറുള്ള
  • പുറകെയുള്ള
പശ്ചിമദിക്കു്
  • പടിഞ്ഞാറേ ദിക്കു്
പശ്ചിമഭാഗം
  • പടിഞ്ഞാറുഭാഗം
പശ്ചിമം
  • പടിഞ്ഞാറു്
  • പിൻപു്
  • ഒടുവിലുള്ളതു്, ഒടുവിലുണ്ടായതു്
  • പിന്നെ ഉണ്ടായതു് എന്നു ശബ്ദാർത്ഥം.
പശ്ചിമോത്തരം
  • പടിഞ്ഞാറുവടക്കു്
പശ്യൽ
  • വിശേഷണം:
  • നോക്കുന്ന
  • കാണുന്ന
  • സ്ത്രീ:പശ്യന്തി. പു:പശ്യൻ.
പഷ്ഠൗഹി
  • കടിഞ്ഞൂൽ ചെനയുള്ള പശു
  • ചെറുപ്പത്തിലേ ചെനച്ച പശു
  • (പ്രഷ്ഠൗഹീ എന്നതിന്റെ പാഠമാണു).
പഷ്ണി
  • പട്ടിണി
  • ഈ പ്രയോഗത്തിനു ശുദ്ധിയില്ല.
പസ്ത്യൻ
  • മനുഷ്യൻ. വേദത്തിൽ പ്രയോഗം
പസ്ത്യം
  • ഭവനം
  • ജനങ്ങൾ ഒന്നിച്ചു കൂടുക.
  • ‘നിശാന്തം സദനം പസ്ത്യമഗാരം മന്ദിരം പുരം’
    — വാചസ്പതി
    .
  • കുടുംബം
പസ്ത്യാ
  • ഗൃഹകാര്യം സംബന്ധിച്ച
  • മേലധികാരമുള്ള ദേവി.
പഹ്ളവർ, പഹ്ളികർ
  • മഹാഭാരതപ്രകാരം വസിഷ്ഠന്റെ പശുവിന്റെ വാലിൽ നിന്നും
  • രാമായണപ്രകാരം അവളുടെ ശ്വാസത്തിൽ നിന്നും ഉണ്ടായ ഒരു ജാതി
പളകു്
  • വെള്ളം
പളങ്കു്
  • സ്ഫടികവും മറ്റും
പളു
  • അടയാളം, ലക്ഷ്യം
  • അവസരം, സമയം
പളുങ്ങുന്നു
  • കുനിയുന്നു, താഴുന്നു
  • ചുളുങ്ങുന്നു
  • പ്രകാശിക്കുന്നു
  • ചതവുപറ്റുന്നു
  • (ആഭരണം മുതലായവയിൽ).
പള്ള
  • വയറു്
  • വാരിപ്പുറം
  • വലിയ പോതു്
  • വലിയ കാടു്
  • ആഴമുള്ള കുഴി
പള്ള
  • വിശേഷണം:
  • വലിയ
പള്ളത്തി
  • ഒരുവക മത്സ്യം (വട്ടത്തിലിരിക്കും)
പള്ളം
  • നഷ്ടം
  • കുഴി
പള്ളയം
  • കുഴികിണ്ണം
  • കൈയും മുഖവും കഴുകുന്നതിനുള്ള പാത്രം
പള്ളവില്ലി
  • മലയന്മാരിൽ ഒരു വകക്കാർ
പള്ളാടു്, പള്ളയാടു്
  • ഒരുതരം ആടു്
പള്ളി
  • കൃസ്ത്യാനികൾ മുതലായവരുടെ ദേവാലയത്തിനു പറയുന്ന പേർ
  • എഴുത്തുകളരി
  • രാജാക്കന്മാരേയും ബ്രാഹ്മണരേയും ദൈവത്തേയും സംബന്ധിച്ചു പറയുന്ന വാക്കുകളുടെ മുമ്പെ ബഹുമാനത്തിന്നായിട്ടു ചേർത്തു പറയുന്ന ഒരു വാക്കു്
  • ‘പള്ളിക്രീഡാതൽപരനാകിന’
    — കിരാതം തുള്ളൽ
    .
പള്ളിക്കട്ടിൽ
  • രാജാവിന്റെ കട്ടിൽ
പള്ളിക്കുട
  • രാജാവിന്റെ കുട
പള്ളിക്കുറിപ്പ്
  • രാജാക്കന്മാരുടെ (ദൈവത്തിന്റെ) ഉറക്കം
  • ‘പള്ളിക്കുറിപ്പുണർന്നാശു മുകുന്ദനും’
    — ഭാരതം
    .
പള്ളിക്കൂടം
  • പാഠശാല
പള്ളിക്കെട്ടു്
  • രാജസ്ത്രീകളുടെ വിവാഹം
  • പള്ളി എന്നുള്ള ശബ്ദം നോക്കുക.
പള്ളിച്ചാൻ
  • പോണ്ടൻ
  • കേരളത്തിൽ ഒരു ജാതിക്കാരുടെ പേർ
പള്ളിച്ചിത്രകൂടം
  • കോലത്തിരിയുടെ കൊട്ടാരം
പള്ളിച്ചീയാൻ
  • പോണ്ടൻ
പള്ളിഞായൽ
  • പാക്കുനിലം, ഞാറ്റടി, കന്നിക്കണ്ടം
പള്ളിതിരിയുന്നു
  • ഋതുവാകുന്നു
പള്ളിത്തണ്ടു്
  • രാജാക്കന്മാരുടെ പല്ലക്കു്
പള്ളിത്തേവാരം
  • രാജാക്കന്മാരുടെ നിത്യകർമ്മം
പള്ളിപ്പലക
  • രാജാക്കന്മാർ ഇരിക്കുന്ന പലക
പള്ളിപ്പേർപ്പ്
  • ക്ഷുദ്രപ്രയോഗം മാറ്റുന്നതിന്നു ക്ഷേത്രങ്ങളിൽ ചെയ്യുന്ന ഒരു കർമ്മം
പള്ളിബാണപ്പെരുമാൾ
  • കേരളത്തിൽ ഒരു പരദേശമതം സ്ഥാപിച്ച ഭരണാധികൃതൻ
പള്ളിബ്ബോട്ടു്, പള്ളിയോടം
  • രാജാക്കന്മാർ കയറിപ്പോകുന്ന ഓടം
പള്ളിമാടമ്പു്
  • രാജാക്കന്മാർക്കു പൂണുനൂലിടുന്ന കർമ്മം
പള്ളിമാളിക
  • പള്ളിയുടെ മുകൾത്തട്ടു്
പള്ളിമാറാട്ടം
  • രാജാക്കന്മാരെ അടക്കുന്ന സ്ഥലം
പള്ളിമെത്ത
  • രാജാക്കന്മാരുടെ മെത്ത
പള്ളിയടക്കം
  • രാജാക്കന്മാരുടെ ശവസംസ്കാരം
പള്ളിയമ്പു
  • രാജാവിന്റെ അസ്ത്രം
  • കൈത
പള്ളിയവണ
  • അവണപ്പലക
പള്ളിയറ
  • രാജാക്കന്മാർ കിടക്കുന്ന മുറി
പള്ളിയറക്കാരൻ
  • പള്ളിയറയിലേ വേലക്കാരൻ
പള്ളിയാൽ
  • ജലത്തിന്റെ സഹായം കൂടാതെ എളുപ്പമുണ്ടാകുന്ന നെല്ലു്
പള്ളിയാൽ ഉണ്ടാക്കുക
  • കൃഷിക്കുപയോഗമായും തൂക്കായും കാണുന്ന കുന്നിൻചെരുവുകളെ കൃഷിക്കു സൗകര്യപ്പെടുത്തുവാൻ ഓരോ നിലകളാക്കി താഴ്ത്തി നിരപ്പാക്കിചെയ്യുക
പള്ളിയുറക്കം
  • രാജാക്കന്മാരുടെ ഉറക്കം
പള്ളിവായന
  • രാജാക്കന്മാരുടെ വിദ്യാഭ്യാസം
പള്ളിവിളക്കു്
  • രാജാക്കന്മാരുടെ വിളക്കു്
പള്ളിവേട്ട
  • രാജാക്കന്മാരുടെ നായാട്ടു്
  • ക്ഷേത്രങ്ങളിൽ ഉത്സവം തുടങ്ങിയാൽ ആറാട്ടിന്റെ തലേദിവസമുള്ള ഒരടിയന്ത്രം
പഴകൽ
  • പഴക്കുക
പഴകുന്നു
  • കുറെക്കാലം കഴിയുന്നു
  • പഴയതായിത്തീരുന്നു
  • പരിചയിക്കുന്നു
പഴക്കാ
  • പഴത്തിനുള്ള വാഴയ്ക്ക
പഴക്കം
  • വിശേഷണം:
  • വളരെക്കാലം മുമ്പേയുള്ള, പഴയതായ
  • പരിചയിച്ച
പഴനിലം
  • കൃഷിചെയ്യാത്ത നിലം
  • കൃഷി നടപ്പുള്ള നിലം
  • ചില കാലം കൃഷി ചെയ്യാതെ ഇരുന്നാൽ അതിന്നു പറയുന്ന പേർ.
പഴനെല്ലു്
  • പഴകിയ നെല്ലു്
പഴന്തള്ള
  • രാജാക്കന്മാരോടു ജനങ്ങൾ അമ്മ എന്നതിനു പകരം പറയുന്ന ഉപചാരവാക്കു്
പഴന്തുളുവർ
  • സർപ്പ ഭീതിയാൽ കേരളത്തിൽ നിന്നു പരദേശത്തേക്കു ഓടിപ്പോയി തിരികെ വന്നു പാർത്ത കേരള ബ്രഹ്മണർക്കു് പഴന്തുളുവർ എന്നും തുളു നമ്പികൾ എന്നും പേർ വന്നു
പഴപ്രഥമൻ
  • നേന്ത്രപ്പഴം കൊണ്ടുണ്ടാക്കിയ ഒരു മധുരക്കറി
പഴമ
  • പഴക്കം
  • വൃദ്ധത
  • പണ്ടത്തേഅറിവു്
പഴമക്കാരൻ
  • വയസ്സു ചെന്നവൻ, വൃദ്ധൻ
  • പണ്ടത്തേ പല കാര്യങ്ങൾ അറിഞ്ഞിട്ടുള്ളവൻ
പഴമുണ്പാല
  • ഒരു വൃക്ഷം
  • ഇതു രസത്തിൽ മധുരവും പാകത്തിൽ അമ്ലരസവുമാകുന്നു. വാത പിത്ത രോഗങ്ങൾക്കും പ്രമേഹത്തിനും നന്നു്. രുചിയെ ചെയ്യും. ഹൃദ്യവും ശുക്ലവൃദ്ധികരവുമാണു്. ഈ വൃക്ഷം വലുതും ഉയർച്ചയുള്ളതുമാകുന്നു. ഇല തൂശിമുല്ലയുടേതു പോലെയിരിക്കും. തമിഴ്: പഴമുണ്ണിപ്പാലൈ, തീമ്പാലൈ.
  • പര്യായപദങ്ങൾ:
    • രാജാദനം
    • ഫലാധ്യക്ഷം
    • ക്ഷീരികാ.
പഴമൂടു്
  • പറിക്കാതെ കിടന്നു പിന്നത്തെ ആണ്ടിൽ കിളുത്ത ചേമ്പു് കിഴങ്ങു മുതലായവ
പഴം
  • വാഴയുടെ കായും മറ്റും പഴുത്തതു്
പഴംപക
  • പൂർവ്വവിരോധം
പഴയതു്, പഴകിയതു്
  • പഴഞ്ചോറു്
  • പഴയോല
  • പണ്ടുള്ളതു്
  • പഴയതു, പഴകിയതു (പണ്ടുള്ളതു്)
  • പര്യായപദങ്ങൾ:
    • പുരാണം
    • പ്രതനം
    • പ്രത്നം
    • പുരാതനം
    • ചിരന്തനം.
പഴങ്കഞ്ഞി
  • തലേദിവസത്തെ കഞ്ഞി
പഴമ്പാച്ചി
  • പെറ്റുപെറ്റുവയർ ഒട്ടിയവൾ
  • ‘അഞ്ചെട്ടുപെറ്റു പഴമ്പാച്ചിയായപ്പോൾ വള്ളുവനാരന്നെത്തള്ളൂട്ട്.’
പഴയ, പഴേ
  • വിശേഷണം:
  • പഴകിയ
  • പണ്ടേയുള്ള
പഴയപാട്ടുകൾ
  • തീയാട്ടും കളമെഴുത്തും പാട്ടു്
  • ബ്രാഹ്മണിപ്പാട്ടു്
  • കോലംകെട്ടി കൂത്താട്ടുപാട്ടു്
  • യാത്രക്കളിപ്പാട്ടു്
  • ഭദ്രകാളിപ്പാട്ടു്
  • തോറ്റംപാട്ടു്
  • ദേവേന്ദ്രപ്പള്ള
  • സർപ്പപ്പാട്ടു്
  • ശാസ്താൻപാട്ടു്
  • നിഴൽകുത്തുപാട്ടു്
  • കൃഷിപ്പാട്ടു്
  • അമ്മാനപ്പാട്ടു്
  • കോലടിപ്പാട്ടു്
  • രാമകഥപ്പാട്ടു്
  • തമ്പുരാൻപാട്ടു്
  • ഉലകുടയപെരുമാൾ പാട്ടു്
  • നന്തുണിപ്പാട്ടു്
  • കല്യാണക്കളിപ്പാട്ടു്
  • തച്ചൊളിപ്പാട്ടു്
  • ഓണപ്പാട്ടു്
  • എലിപ്പാട്ടു്
  • കിരാതപ്പാട്ടു്
  • കുടിയാറ്റപ്പാട്ടു്
  • വള്ളപ്പാട്ടു്
  • കൈകൊട്ടിപ്പാട്ടു്
പഴയരി
  • പഴനെല്ലിന്റെ അരി
  • പുഴുക്കലരി രണ്ടുതരമായി പറഞ്ഞുവരുന്നതിൽ ചെറിയ മാതിരി അരി.
പഴയിട
  • പഴങ്കഥ
പഴവൻ
  • ഹീനജാതികൾ കാരണവനെ പറയുന്ന പേർ
  • രാജാക്കന്മാരോടു മറ്റുള്ള ഏതാനും ജാതിക്കാർ കാരണവനെ പറയുന്ന പേർ
പഴി
  • കുറ്റം
  • അപവാദം
  • നിന്ദ
  • ദൂഷ്യം
പഴിക്കുന്നു
  • നിന്ദിച്ചു പറയുന്നു
  • നിന്ദിക്കുന്നു
  • കുറ്റപ്പെടുത്തുന്നു
പഴിത്തു്
  • നിഷേധിച്ചു്
പഴിദോഷം
  • നുണ, കുരള
  • കുറ്റം
പഴിപ്പു്
  • പഴിച്ചുപറക
  • ശകാരം
പഴിവാക്കു്
  • അസത്യവാക്കു്
  • നിന്ദാവാക്കു്
  • ഇല്ലാത്ത ദോഷത്തെ പറക
പഴുക്കാ
  • പഴുത്ത അടയ്ക്കാ
പഴുക്കാപ്പുലി
  • ഒരുവക കാട്ടുമൃഗം
  • പുലി പല തരമുള്ളതിൽ ചെമപ്പു നിറമുള്ളതു്.
പഴുക്കുന്നു
  • പഴമായിത്തീരുന്നു
  • ചലവിക്കുന്നു
  • സകര്‍മ്മകക്രിയ:പഴുപ്പിക്കുന്നു.
പഴുതു്
  • ദ്വാരം
  • സമയം, തക്കം
  • ഒഴികഴിവു
  • വ്യർത്ഥം
പഴുതാകുന്നു
  • ഫലമില്ലാതാകുന്നു
  • സകര്‍മ്മകക്രിയ:പഴുതാക്കുന്നു.
പഴുതാര
  • വളരെക്കാലും വിഷവുമുള്ള ഒരു ചെറിയ ഇഴജന്തു
    • പഴുതാര കടിച്ചാൽ മഞ്ഞളും കറുകനാമ്പും കൂടി അരച്ചു കടിച്ചെടത്തു പുരട്ടുക.

    • അരിതാരം മാതളനാരങ്ങാനീരിൽ അരച്ചു തേക്കുക. വിഷം തീരും. വേദനയും മാറും.

    • കടുക്കാത്തോടു്, മഞ്ഞൾ, വയമ്പു്, കറുകനാമ്പു് ഇവ സമം പനിനീരിൽ അരച്ചു പിരട്ടുക. നീരുവരുന്നെങ്കിൽ ചുക്കു കൂടി ചേർത്തു കാടിവെള്ളത്തിൽ അരച്ചിടുക.

    • ഇന്തുപ്പു പൊടിച്ചു് കിഴികെട്ടി നെയ്യു് മൂപ്പിച്ചു ഒറ്റലിടുക.

    • വയമ്പു്, വേപ്പില, കുടമഞ്ഞ, വെളുത്തുള്ളി ഇവ മഷിപോലെ അരച്ചു പിരട്ടുക.

പഴുതിൽ, പഴുതേ
  • വെറുതെ
പഴുപ്പു്
  • പാകം
  • പഴുക്കുക
പറ
  • പത്തിടങ്ങഴി കൊള്ളുന്ന ഒരളവുപാത്രം
  • ഒരു വാദ്യം
  • (ഡിണ്ഡിമം) ഡിണ്ഡിമം എന്നു് ചെണ്ടക്കു പറയാം.
പറ
    ധാതു:
  • സംസാരിക്കുക
  • ആകാശത്തിൽ സഞ്ചരിക്ക
പറക്കൽ
  • പറന്നു പോക
പറക്കള്ളി
  • പറയന്റെ സ്ത്രീ
പറക്കാക്ക
  • കാവതികാക്ക
  • കടക്കാക്ക
പറക്കുടി
  • പറമാടം
പറക്കുന്നു
  • പക്ഷി പഞ്ഞി മുതലായവ ആകാശത്തുകൂടി സഞ്ചരിക്കുന്നു
  • പറന്നു പോകുന്നു
  • സകര്‍മ്മകക്രിയ:പറത്തുന്നു. പറപ്പിക്കുന്നു.
പറക്കുംകൂത്തു്
  • ഒരു നാടകത്തിലുള്ളതിൽ ഒരു കഥ
  • വേഷം കെട്ടിപ്പറക്കുന്ന ഒരു കൂത്തു്
പറക്കൊട്ട
  • ഒരു പറകൊള്ളുന്ന കൊട്ട (കുട്ട)
പറങ്കി
  • പോർത്തുഗൽ ദേശക്കാരൻ
പറങ്കിച്ചക്ക
  • കൈതച്ചക്ക
പറങ്കിത്താഴു്
  • ഒരുമാതിരി ഉരുണ്ട താഴു്
പറങ്കിപ്പാഷാണം
  • പാഷാണം പലമാതിരി ഉള്ളതിൽ ഒന്നു്
പറങ്കിപ്പുണ്ണു്
  • ഒരു ദീനം
പറങ്കിപ്പൂട്ടു്
  • പറങ്കിത്താഴു്
പറങ്കിമാവു്
  • പറങ്കികൾ അവരുടെ ദേശത്തുനിന്നു് കൊണ്ടുവന്നു നട്ടുണ്ടാക്കിയ ഒരുവക മാവു്
  • കപ്പൽമാവു്
പറങ്കിമുളകു്
  • പറങ്കികൾ കപ്പലിൽ കൊണ്ടുവന്നുണ്ടാക്കിയ ഒരുമാതിരി മുളകു്
  • കപ്പൽമുളകു്
പറങ്കിയണ്ടി
  • പറങ്കിമാങ്ങയുടെ അണ്ടി
  • കപ്പലണ്ടി
പറങ്കിവാക്കു്
  • പറങ്കിഭാഷ
പറങ്കിവേർ
  • ചീനപ്പാവ്
പറങ്കിസ്സാമ്പ്രാണി
  • കുന്തുരുക്കം
  • സാമ്പ്രാണി
പറച്ചി
  • പറക്കള്ളി
പറച്ചിപെറ്റമഹാന്മാർ
  • (പാക്കനാർ നോക്കുക)
പറച്ചുണ്ട
  • ഒരു തൈ
പറച്ചേരി
  • പറക്കുടി
പറജാതി
  • പക്ഷി
പറട്ട
  • വിശേഷണം:
  • മ്ലേച്ഛതയുള്ള
പറട്ടുപറക
  • തെറിപറക
പറണ്ട
  • ഇരണ്ടപ്പക്ഷി
പറന്തല
  • ചുടുകാടു്
  • പറത്തിയിടുന്ന തലമുടി
പറമ്പു്
  • പുരവെക്കുന്നതിന്നും മറ്റും വേണ്ടി വെട്ടിത്തിരിച്ച സ്ഥലം
  • പറമ്പത്തേ ചരക്കു് = വൃക്ഷങ്ങളിലെ ഫലങ്ങൾ.
പറമ്പത്തീയ്യൻ, പറമ്പടത്തയ്യൻ
  • പുള്ളു
  • ആൾക്കാട്ടി
പറമ്പുപാട്ടം
  • പറമ്പിന്നു കൊടുക്കുന്ന പാട്ടം
  • കരം
പറപ്പ്
  • പറക്കുക
പറപ്പുനായർ
  • പള്ളിച്ചാൻ
പറമാടം
  • പറക്കുടി
പറയൻ
  • ഒരു മഹാ നീചജാതി, ചണ്ഡാലൻ
  • തുള്ളപ്പാട്ടിൽ ഒരു ഇനം
  • ഇതു് ഓട്ടൻ, ശീതങ്കൻ എന്നിവയിലും പതിഞ്ഞ മട്ടാണു്.
പറയൻകിഴങ്ങു്
  • ഉള്ളാടൻ കാച്ചിൽ
പറയി
  • പറക്കള്ളി
  • പറയന്റെ സ്ത്രീ
പറയുന്നു
  • വാക്കുകൊണ്ടറിയിക്കുന്നു
പറയോന്തു്
  • പറക്കുന്ന ഓന്തു്
  • പറക്കുന്ന ഒരുമാതിരി പാമ്പു്
പറവ
  • പക്ഷി
പറവജാതി
  • പറക്കുന്ന ജന്തു
പറവാശി
  • ഒത്തപറകൊണ്ടു അളന്നാൽ വരുന്ന ഏറ്റക്കുറച്ചിൽ
പറി
    ധാതു:
  • ബന്ധംവിടുക
പറി
  • കീറൽ
  • ബലപ്രയോഗം
  • വൃഷണം
പറിപ്പു്
  • പറിക്ക
പറിയുന്നു
  • ഫലങ്ങളും മറ്റും വൃക്ഷങ്ങൾ മുതലായവയിൽ നിന്നു വേർപെടുന്നു
  • പിഴുന്നു
  • കയറോ മറ്റൊ പൊട്ടുന്നു, വേർപെടുന്നു
  • സകര്‍മ്മകക്രിയ:പറിക്കുന്നു, കാരണക്രിയ:പറിപ്പിക്കുന്നു.
പറിവു്
  • ഒഴുക്കു്
  • പ്രവാഹം
പറു
  • വിശേഷണം:
  • കഠിനമായ
  • (പരു).
പറുക്കൻ
  • ചതിയൻ
  • കൃത്രിമമുള്ളവൻ
പറുക്കു്
  • ചതി
  • കൃത്രിമം
പറുക്കുന്നു
  • (കണക്കുകളിൽ) ചതിക്കുന്നു
പറുതല
  • പറന്തല
  • പറത്തിയിട്ട തല
  • ക്രമക്കേടായിട്ടു് ഇട്ടിട്ടുള്ള തലമുടി
പറുപറുക്കുന്നു
  • കൃച്ഛ്രമായ് പോകുന്നു
  • ഉദാ:മൂത്രം പറുപറുത്തു പോകുന്നു.
പറുപറെ
  • തുണി വലിച്ചു കീറുമ്പോഴത്തെ ശബ്ദം പോലെ
  • മയമില്ലാതെ
പറ്റു്
  • സ്നേഹം
  • ആഗ്രഹം
  • ചേർന്നിരിപ്പ്
  • കൊള്ളുക
  • ചേർച്ച
  • കാര്യം
  • വാങ്ങിക്ക
  • മൂർച്ച
  • വരവ്
  • പറ്റുപടി
  • പുരൾച്ച
  • മുഖപരിചയം
  • ലഹരിപിടിത്തം
  • വർദ്ധന
  • താൽപര്യം
  • ചോറ്
  • കൂട്ടം
പറ്റപ്പറ്റെ
  • കഷ്ടിച്ച്
പറ്റലർ
  • ശത്രുക്കൾ
  • പറ്റ് (സ്നേഹം) ഇല്ലാത്തവർ.
പറ്ററുന്നു
  • മുഴുവനുമാവുന്നു
  • ‘ഇന്നിതുപറ്റററുപറ്റിതു’
    — രാമചരിതം
    .
പറ്ററെ
  • തീർച്ചയായി
  • ഖണ്ഡിതമായി (പ്രാചീനമലയാളം:)
പറ്റാണി
  • രണ്ടറ്റത്തും മൂർച്ചയുള്ള ആണി
പറ്റാന
  • താപ്പാന
പറ്റി
  • കുറിച്ച്
  • സംബന്ധിച്ച്
പറ്റിക്കുന്നു
  • കൂട്ടിച്ചേർക്കുന്നു
  • ഒട്ടിക്കുന്നു
  • തീ കത്തിക്കുന്നു
പറ്റിച്ചുവിടുന്നു
  • ചതിച്ചയക്കുന്നു
പറ്റിരിമ്പ്
  • കൊടിൽ
  • പറ്റുകൊടിൽ
പറ്റിൽ
  • പക്കൽ
പറ്റുകടുക്കൻ
  • പുരുഷന്മാരുടെ കാതിലിടുന്ന ഒരാഭരണം
പറ്റുകാരൻ
  • ശേവുകക്കാരൻ
പറ്റുകൊടിൽ
  • പൊൻപണിക്ക് ഉപകരിക്കുന്ന ഒരു മാതിരി കൊടിൽ
പറ്റുചീട്ട്
  • കരം മുതലായതു ഒടുക്കിച്ചു കൊണ്ടു കൊടുക്കുന്ന ഒരെഴുത്ത്
  • ശമ്പളപ്പണം വാങ്ങുന്നതിനു കൊടുക്കുന്ന രസീത്
പറ്റുതല
  • വായ്ത്തല
പറ്റുതാഴ്
  • ആമത്താഴ്
പറ്റുന്നു
  • ചേരുന്നു
  • ഒട്ടുന്നു
  • വാങ്ങിക്കുന്നു
  • ലഭിക്കുന്നു
  • കൊള്ളുന്നു
  • കാര്യം സാധിക്കുന്നു
  • വർദ്ധിക്കുന്നു
  • ലഹരി പിടിക്കുന്നു
  • താൽപ്പര്യപ്പെടുന്നു
  • തീപിടിക്കുന്നു
  • തികയുന്നു
  • മൂർച്ച കൂട്ടുന്നു
  • ചെന്നെത്തുന്നു
  • അറിയുന്നു
  • പിണയുന്നു
  • ഉദാ:അബദ്ധം പറ്റിപ്പോവുക.(നാമം – പറ്റൽ, പറ്റ്.)
പറ്റുപടി
  • വാങ്ങിച്ചതിന്നുള്ള കണക്കു്
പറ്റുമാനം
  • പറ്റുപടി
  • സ്നേഹം
പറ്റുമുറി
  • പറ്റുപടി
പറ്റുശീട്ടി(ട്ടു്)
  • രസീതു്
  • പറ്റുപടി
പറ്റുളൻ
  • ബന്ധു
പറ്റെ
  • മുഴുവൻ
പാ
പാ(യ്)
  • കിടക്കുന്നതിനും മറ്റും തഴ
  • പുല്ലു മുതലായതു കൊണ്ടു നെയ്തുണ്ടാക്കുന്ന വസ്തു
പാക
  • വിശേഷണം:
  • ചെറിയ
  • വിലപിടിച്ച
  • യോഗ്യതയുള്ള
പാകകൃഷ്ണം
  • പെരുംക്ലാവ്
പാകക്കേട്
  • പാകമില്ലായ്ക
  • പാകമല്ലായ്ക
പാകജം
  • കാരുപ്പ്
പാകത
  • പാകമുള്ള അവസ്ഥ
  • പാകത എന്നു പ്രയോഗിക്കുന്നതു കൊള്ളരുതെന്നു ചിലർക്കു അഭിപ്രായമുണ്ട്. പാകശബ്ദം ധർമ്മിപരമായിട്ടു വൈദിക സംസ്കൃതത്തിൽ കാണുന്നതിനാൽ പാകതക്കു ഒരു ദോഷവുമില്ല.
പാകത്രയം
  • ക്ഷീരനീരപാകം
  • ദ്രാക്ഷാപാകം
  • നാളികേരപാകം
  • (പാലും വെള്ളവും എന്നപോലെ ലളിതമലയാള പദങ്ങളും സംസ്കൃതപദങ്ങളും യോജിപ്പിക്കുന്നതു ക്ഷീരനീരപാകം - ശേഷം ഓരോന്നും നോക്കുക.)
പാകൻ
  • ഒരസുരൻ
  • പാകാസുരൻ ഇന്ദ്രനാൽ വധിക്കപ്പെട്ടു.
  • കുട്ടി
  • കുലത്തെ രക്ഷിക്കുന്നതു എന്നർത്ഥം. മുലകുടിക്കുന്നതെന്നുമാവാം. (കുട്ടി എന്ന അർത്ഥത്തിൽ പാകാ എന്നു് ആകാരാന്തമായും കാണുന്നു).
പാകപ്പിഴ
  • പാകക്കേടു്
പാകഭാജനം
  • പാകം ചെയ്യുന്ന പാത്രം
പാകം
  • ക്രമം
  • അടക്കം
  • തുല്യം
  • ശീലം
  • പത്ഥ്യം
  • ഇഷ്ടം
  • വേവു്
  • ഫലാവസ്ഥ
  • ധാന്യം
  • വൃദ്ധതനിമിത്തം നരച്ച മുടി
  • മൂങ്ങ
  • കുഞ്ഞു
  • പാത്രം
പാകംചെയ്യുന്നു
  • പചിക്കുന്നു
  • വേവിക്കുന്നു
  • പര്യായപദങ്ങൾ:
    • പചാ
    • പാകം.
പാകയജ്ഞം
  • ഗൃഹയജ്ഞം
പാകരസത്രയം
  • കടു
  • അമ്ലം
  • മധുരം
പാകൽ
  • പാവുക
പാകല
  • വിശേഷണം:
  • പാകംവരുത്തുന്ന
പാകല(ള)ം
  • ആനക്കുള്ള പനി
  • കൊട്ടം
  • പാകത്തിലെടുക്കപ്പെടുന്നതു് എന്നർത്ഥം.
  • കുതിര
  • അഗ്നി
  • വായു
പാകശാല
  • അടുക്കളപ്പുര
പാകശാസനൻ
  • ഇന്ദ്രൻ
  • പാകാസുരനെ കൊന്നവൻ എന്നർത്ഥം. ദിതിയുടെ ഗർഭത്തെ (മരുത്തുക്കളെ) ശിക്ഷിച്ചവൻ എന്നുമാവാം. ഈ പാകൻ വൃത്രാസുരന്റെ അനുജ(ഗ)നാണു്.
പാകശാസനി
  • ഇന്ദ്രന്റെ പുത്രൻ, ജയന്തൻ
  • ബാലി
  • അർജ്ജുനൻ
പാകശീലൻ
  • അടുക്കളക്കാരൻ
  • സാവധാനശീലമുള്ളവൻ
പാകസ്ഥാനം
  • അടുക്കള
  • വെയ്പിന്റെ സ്ഥാനം എന്നർത്ഥം.
പാകസ്ഥാനാദ്ധ്യക്ഷൻ
  • വെപ്പുകാരൻ
പാകാരി
  • ഇന്ദ്രൻ
പാകി
  • ഉറച്ചു്
  • ‘തൂകിത്തുടങ്ങീതങ്ങാകാശംതന്നിലേ
    പാകിനിന്നീടിന മേഘമെല്ലാം’
    — കൃഷ്ണഗാഥ
പാകിനില്ക്കുന്നു
  • ഉറച്ചുനില്ക്കുന്നു
പാകുന്നു
  • വിതയ്ക്കുന്നു
  • പറിച്ചു നടുന്നതിനായിട്ടു വിത്തു അടുപ്പിച്ചു വിതയ്ക്കുന്നു
  • വസ്ത്രം നെയ്യുന്നതിനു നീളത്തിൽ നൂലിടുന്നു, നൂലു പാകുന്നു
  • നിരക്കുന്നു
പാക്കു്
  • അടയ്ക്കാ
  • പാകിക്കിളുർത്ത നെല്ലു്
  • കളിയടയ്ക്ക
പാക്കനാർ
  • കേൾവിപ്പെട്ട ഒരു പറയൻ
  • പന്ത്രണ്ടാമത്തേവൻ ‘വായില്ലാക്കുന്നിലപ്പൻ’
  • ‘പാക്കനാരുടെ വംശമാകിന
    പാല്ക്കടൽക്കുപിറന്നഞാൻ.’
    — നാളായണീചരിതം തുള്ളൽ
  • പറച്ചിപെറ്റ മഹാന്മാർ (പറച്ചിപെറ്റ പന്തിരുകുലം), വരരുചിയ്ക്കു പറച്ചിയിൽ ഉണ്ടായവർ: 1. 1. അഗ്നിഹോത്രി – (ബ്രാഹ്മണൻ വളർത്തിയ ബാലൻ).; 2. 2 രജകൻ.; 3. 3 ചെമ്മാൻതിരുമേനി – (ചെമ്മാൻ വളർത്തിയതു്).; 4. 4 ഉളിയന്നൂർ പെരുന്തച്ചൻ – (കമ്മാളൻ വളർത്തിയതു്).; 5. 5 തിരുവരങ്കത്തു പാണനാർ – (വള്ളുവൻ വളർത്തിയതു്).; 6. 6 ഉപ്പുകൂറ്റൻ.; 7. 7 നാരായണത്തു ഭ്രാന്തൻ – (ജ്യാവുണ്ടാക്കിയ വിദ്വാൻ).; 8. 8 വടുതലനായർ.; 9. 9 കാരയ്ക്കൽ അമ്മ.; 10. 1൦ അകവൂർ ചാത്തൻ.; 11. 11 പാക്കനാർ.; 12. 12 വായില്ലാക്കുന്നിലപ്പൻ.
  • ‘മേളത്തോടഗ്നിഹോത്രീരജകനുളിയനൂർ തച്ചനും പിന്നെവള്ളോൻ,
    വായില്ലാക്കുന്നിലപ്പൻ വടുതലമരുവും നായർ കാരയ്ക്കലമ്മ
    ചെമ്മേകേളുപ്പുകൂറ്റൻ പെരിയതിരുവരങ്കത്തെഴും പാണനാരും
    നേരേ നാരായണഭ്രാന്തനുമുടനകവൂർ ചാത്തനും പാക്കനാരും’
  • പാക്കനാർ മുറം ഉണ്ടാക്കി വിറ്റായിരുന്നു കാലക്ഷേപം എന്നു നാട്യം. പൂർണ്ണജ്ഞാനവും മാഹാത്മ്യവും നിമിത്തം എവിടെയും ചെല്ലാമായിരുന്നു. പാക്കനാരോടു ആലോചിക്കാതെ ആരും ഒരു കാര്യവും നടത്തിവന്നില്ല. ഇദ്ദേഹത്തിന്റെ പാട്ടു് ഇപ്പോഴും പ്രസിദ്ധമാണു്.
പാക്കാൽ
  • കഞ്ഞിപ്പശയിൽ മുക്കിയ നൂൽ
പാക്കുഞാറു്
  • പാകിക്കിളുർപ്പിച്ച ധാന്യങ്ങളുടെ തൈ
പാക്കുനിലം
  • വിത്തുപാകുന്ന നിലം
പാക്കുവെട്ടി
  • അടയ്ക്കാക്കത്തി
പാക്കുഴ
  • പാല്പാത്രം
പാക്യ
  • വിശേഷണം:
  • പാകംചെയ്യപ്പെടുവാൻതക്ക
പാക്യജനകം
  • ഒരു വാതകം (Nitrogen)
പാക്യം
  • ചമച്ച ഉപ്പു്
  • കഷായം
  • പാകംചെയ്തുണ്ടാക്കുന്നതു എന്നു ശബ്ദാർത്ഥം. പാക്യം എന്നതു വിളയുപ്പാണു് വെറെ ചില ഉപ്പുകൾ പാകംചെയ്തുണ്ടാക്കുന്നതാണു് ഈ ഉപ്പു്. ക്ഷാരമൃത്തികയെ പചിച്ചുണ്ടാക്കുന്ന ഉപ്പെന്നു ചിലരുടെ അഭിപ്രായം.
  • തുവർച്ചിലഉപ്പു്
  • പൊടിയുപ്പു്
  • ചവർക്കാരം
പാങ്കിണർ
  • പ്രയോജനമില്ലാത്ത കിണർ
  • പൊട്ടക്കിണർ
പാങ്കു്
  • നില
  • സ്ഥിതി
  • സമ്പ്രതി
പാങ്കു്
  • വിശേഷണം:
  • പ്രയോജനമില്ലാത്ത
  • പാഴായ
പാങ്കുഴി
  • പ്രയോജനമില്ലാത്ത കുഴി
  • ഒഴിഞ്ഞ കുഴി
  • പാമ്പുകിടക്കുന്ന കുഴി
പാങ്ങു്
  • നിർവാഹം
  • വഴി
  • അവസരം
  • സഹായം
  • സ്വാധീനം
  • ഒഴികഴിവു്
  • പക്ഷം
പാങ്ങൻ
  • സ്നേഹിതൻ
  • സ്ത്രീ:പാങ്ങി.
പാങ്ങാകുന്നു
  • തരത്തിലാകുന്നു, ചേലാകുന്നു
  • അവസരമാകുന്നു
പാങ്ങുകേടു്
  • നിർവാഹക്കേടു്
  • അവസരക്കേടു്
പാചക
  • വിശേഷണം:
  • പാകംവരുത്തുന്ന
  • പചിക്കുന്ന
പാചകൻ
  • അടുക്കളക്കാരൻ, വെപ്പുകാരൻ
  • (പാചകസ്യ സ്ത്രീ = പാചകീ).
  • അഗ്നി
പാനീയശാലിക, പാനീയശാല
  • തണ്ണീർപന്തൽ
പാന്തം
  • ഓലയുടെ നാര്
പാന്തൽ
  • ചളിയുള്ള സ്ഥലം
പാന്തൽചേറ്
  • ഈറനിലം
  • ചളിക്കുഴി
പാന്തസ്സ്
  • റാന്തൽ
  • കൈവിളക്ക്. അറബി:
പാന്ഥൻ
  • വഴിപോക്കൻ
  • നിത്യം വഴിനടക്കുന്നവൻ എന്നർത്ഥം. സ്ത്രീ:പാന്ഥാ.
  • ‘പ്രിയാംഗപാന്ഥാകുചയോർന്നിവൃത്യ നിവൃത്യലോലാനളദൃക്ഭ്രമന്തീ’
    — നൈഷധം
    .
  • സൂര്യൻ
പാപ
  • വിശേഷണം:
  • ദുഷ്ടതയുള്ള
  • ദോഷംചെയ്യുന്ന
പാപകർമ്മം
  • ദുഷ്പ്രവൃത്തി
പാപകാരി
  • വിശേഷണം:
  • പാപം ചെയ്യുന്ന (സ്ത്രീ:പാപകാരിണി)
പാപകൃത്തു
  • പാപം ചെയ്യുന്നവൻ
പാപഗ്രഹങ്ങൾ
  • ക്ഷീണിച്ച ചന്ദ്രൻ
  • സൂര്യൻ
  • ചൊവ്വാ
  • ശനി
  • പാപസംബന്ധിയായ ബുധൻ
  • രാഹു
  • കേതു
  • (ഇവർ)
  • ‘ക്ഷീണേന്ദ്വർക്കമഹീസുതാർക്കതനയാ പാപാ ബുധസ്തൈര്യുതഃ’
  • എന്നതനുസരിച്ചു ക്ഷീണചന്ദ്രൻ, സൂര്യൻ, ചൊവ്വാ, ശനി ഇവരും ഇവരോടു ചേരുന്ന പക്ഷം ബുധനും പാപഗ്രഹങ്ങളാകുന്നു.
പാപഘ്നം
  • എള്ള്
പാപചേലീ
  • പാട
  • പാപത്തെ കളയു ന്നത് എന്നർത്ഥം. വായുവിനെ പ്രേരിപ്പിക്കുന്നത് എന്നുമാവാം.
പാപജാലം
  • പാപത്തിന്റെ കൂട്ടം
പാപനാശനൻ
  • പാപത്തെ നശിപ്പിക്കുന്നവൻ
  • ശിവൻ
  • വിഷ്ണു
പാപനാശനം
  • മുളംപ്ലാശു
പാപനാശനം
  • പാപഹരം
പാപനാശി
  • വിശേഷണം:
  • പാപത്തെ നശിപ്പിക്കുന്ന (സ്ത്രീ:പാപനാശിനി).
പാപനിവാരണം
  • പാപത്തെ തടുക്കുക
പാപനിവൃത്തി
  • പാപത്തെ മാറ്റുക
പാപൻ
  • പാപമുള്ളവൻ
  • പരദ്രോഹം ചെയ്യുന്നവൻ
  • ദുഷ്ടൻ
  • ദുർബുദ്ധി
പാപപതി
  • വിടൻ
പാപപരിഹാരം
  • പാപനിവൃത്തി
പാപപുരുഷൻ
  • എല്ലാത്തരം പാപങ്ങളുടെയും ഒരു മൂർത്തി
  • തല ബ്രഹ്മഹത്യ, ഭുജങ്ങൾ ഗോഹത്യ, മൂക്കു സ്ത്രീഹത്യ മുതലായ അവയവങ്ങളുണ്ട്.
പാപഫലം
  • പാപം ചെയ്യുകകൊണ്ടാകുന്ന അനുഭവം
പാപബന്ധം
  • പാപത്തിന്റെ സംബന്ധം
പാപഭയം
  • പാപത്തിങ്കലുള്ള പേടി (ഭീതി)
പാപഭീരു
  • വിശേഷണം:
  • പാപത്തെക്കുറിച്ചു ഭയമുള്ള
പാപം
  • ദോഷം, ദൈവവിരോധമായ പ്രവൃത്തി, ഹിംസ മുതലായവ
  • ഇതിൽനിന്നു ആത്മാവിനെ രക്ഷിക്കുന്നതിനാൽ ഈ പേർ വന്നു. കർത്താവിനെ ഭക്ഷിക്കുന്നതു എന്നുമാവാം.
  • കുറ്റം
  • പര്യായപദങ്ങൾ:
    • പങ്കം
    • പാപ്മാ
    • കില്ബിഷം
    • കന്മഷം
    • കലുഷം
    • വൃജിനം
    • ഏനസ്സ്
    • അഘം
    • അംഹസ്സ്
    • ദുരിതം
    • ദുഷ്കൃതം.
പാപമോചനം
  • പാപത്തിൽ നിന്നൊഴിക
  • പാപം പോക
പാപരോഗം
  • വസൂരി
  • അർശസ്സു
  • കുഷ്ഠം
പാപർദ്ധി
  • നായാട്ടു്
പാപലം
  • ഒരുവക അളവു്
പാപശമനി
  • വന്നി
പാപശാന്തി
  • പാപശമനം
പാപശീല
  • വിശേഷണം:
  • പാപമുള്ള
പാപശേഷം
  • വ്യാധി
  • ദാരിദ്ര്യം
പാപഹര
  • വിശേഷണം:
  • പാപത്തെ കളയുന്ന
പാപാത്മാവു്
  • ദുഷ്ടൻ
  • കാട്ടാളൻ
പാപി
  • വിശേഷണം:
  • പാപമുള്ള
  • കുറ്റമുള്ള
പാപിഷ്ഠ
  • വിശേഷണം:
  • പാപത്തിൽ ഇരിക്കുന്ന
പാപീയസി
  • മഹാപാപി
പാപോദയം
  • പാപഗ്രഹങ്ങൾ ഉദിക്കുക
  • പാപത്തിന്റെ ഉദയം
പാപ്പാ
  • റോമൺ കാത്തൊലിക്ക ക്രിസ്ത്യാനികളുടെ ശ്രേഷ്ഠമേലദ്ധ്യക്ഷൻ
പാപ്പാൻ
  • ബ്രാഹ്മണരെ ചിലർ പറയുന്ന ഒരു പേർ
  • ബ്രാഹ്മണവേഷമായിട്ടു യാചിച്ചു നടക്കുന്നവൻ (സ്ത്രീ:പാപ്പാത്തി.)
പാപ്പാസ്സ്
  • ചെരിപ്പു്
പാപ്പിനി
  • ഒരുവക താണതരം ബ്രാഹ്മണവർഗ്ഗം
പാപ്പുക്കോയിൽ
  • പറപ്പൂർ സ്വരൂപം
പാപ്പൂർ
  • ഒരു കഴകം
  • (കഴകം എന്നതു നോക്കുക).
പാപ്മാവു്
  • പാപം
  • ലോകത്തെ വ്യാപിക്കുന്നതെന്നർത്ഥം. നരകത്തിൽ വീഴുന്നതു് എന്നുമാവാം.
പാഫസ്സ്
  • ഇരുവേലി
പാമഗ്നി
  • കടുരോഹിണി
പാമഘ്നം
  • ഗന്ധകം
പാമന
  • വിശേഷണം:
  • ചിരങ്ങുള്ള
പാമം
  • ചിരങ്ങു്
പാമര
  • വിശേഷണം:
  • ഹീനമായ
  • മൂഢതയുള്ള
  • സഹായമില്ലാത്ത
പാമരൻ
  • നീചൻ
  • ധർമ്മത്തെ നശിപ്പിക്കുന്നവൻ എന്നർത്ഥം. ചൊറിയുള്ളവൻ എന്നുമാവാം.
  • മൂഢൻ
  • സഹായമില്ലാത്തവൻ
പാമരം
  • കപ്പലിന്റെ കൊടിമരം
  • വള്ളത്തിന്റെ പാമരം
  • ‘കൂലത്തേവിട്ടൊരു തരണിതൻ പാമരത്തിൽ കരേറി’
    — മയൂരസന്ദേശം
    .
  • പര്യായപദങ്ങൾ:
    • കൂപകം
    • ഗുണവൃക്ഷകം.
പാമാ
  • ചിരങ്ങു്
  • ശരീരത്തെ ശോഷിപ്പിക്കുന്നതെന്നർത്ഥം.
പാമാരി
  • ഗന്ധകം
പാംശവം
  • പൊടിയുപ്പു്
പാംശു
  • പാംസു
പാംശു(സു)
  • പൊടിയുപ്പു്
  • ഭീമസേന കർപ്പൂരം
  • പർപ്പടകപ്പുല്ലു്
പാംസന
  • വിശേഷണം:
  • ദോഷമുള്ള
  • പാപമുള്ള
പാംസവം
  • പൊടിയുപ്പു്
പാംസു
  • പൊടി
  • വളം
  • പൊടിച്ചാലിനെല്ലു
  • പാപം
  • ഒരുവക കർപ്പൂരം
  • കരയിൽ ഇറക്കിയ വസ്തു
പാംസുകാ
  • തീണ്ടാരിയുള്ള സ്ത്രീ
പാംസുകാസീസം
  • ധാതുകാസീസം
  • Sulphate of iron.
പാംസുകൂലി
  • പെരുവഴി
  • രാജമാർഗ്ഗം
പാംസുചന്ദനൻ
  • ശിവൻ
പാംസുജാലികൻ
  • വിഷ്ണു
പാംസുല
  • വിശേഷണം:
  • പൊടിയണിഞ്ഞ
  • മലിനമായ
പാംസുല
  • പാതിവ്രത്യമില്ലാതെ ഇഷ്ടം പോലെ നടക്കുന്നവൾ, വ്യഭിചാരിണി
  • പാപമുള്ളവൾ എന്നർത്ഥം. ചീത്ത നടപടിയുള്ളവൾ എന്നുമാവാം.
  • ഋതുവായ സ്ത്രീ
  • ഭൂമി
  • പൂക്കൈത
പാംസുലൻ
  • ശിവൻ
  • സ്ത്രീലോലൻ
പാംസുലം
  • ശിവന്റെ ആയുധങ്ങളിൽ ഒന്നു്
പാംസൂഥം
  • പൊടിയുപ്പു്
പാമ്പു്
  • സർപ്പം
  • (പാമ്പിനു നായാട്ടുപേർ–ഊത്തിനു വായ്പിടിയൻ). പാമ്പു് വിലേശയവർഗ്ഗത്തിൽ പെട്ട ഇഴജന്തുവാണു്. ഇതിന്റെ മാംസം വാതം, കൃമി, അർശസ്സ്, വായുമുട്ടൽ, ചുമ, നേത്രരോഗം, ദൂഷിവിഷം ഇവക്കു നന്നു്. ഇതിന്റെ വിഷംകൊണ്ടുണ്ടാകുന്ന മൂർച്ഛയിങ്കൽ കാട്ടുപാവലിന്റെ കിഴങ്ങു നുറുക്കി ആട്ടിൻമൂത്രത്തിൽ പല പ്രാവശ്യവും മുക്കി ഉണക്കിയോ അരച്ചു ഗുളികയാക്കിയോ കാടിയിൽ അരച്ചു നസ്യംചെയ്ക. ത്രിഫല, ചന്ദനം, കൊട്ടം, ഇഞ്ചി ഇവ നെയ്യിലരച്ചു സേവിക്കയും കോൾവായിൽ തേക്കുകയും ചെയ്യുന്നതും ഗുണമാണു്. കൊഴുപ്പ, കാട്ടുവെള്ളരിനൂറൻകിഴങ്ങു് ഇവ ഓരോന്നിന്റേയും സ്വരസം കൊടുക്കുന്നതും ഹിതമാകുന്നു. തുരിശു, മലങ്കാരയ്ക്ക, വയമ്പു് ഇവ പാലിൽ അരച്ചുകലക്കി കുടിപ്പിക്കുന്നതും നന്നാണു്. മുളകുപൊടി നെയ്യു് ചേർത്തു് സേവിക്കുന്നതും കൊള്ളാം. സംസ്കൃതം: സർപ്പം. തമിഴ്: പാമ്പു്. ഇംഗ്ലീഷ്: Snake സ്നേക്. പാമ്പുകളെക്കുറിച്ചു വിഷവൈദ്യഗ്രന്ഥങ്ങളിൽ ഇപ്രകാരം പറയുന്നുണ്ടു്. ഇപ്പോൾ കാണപ്പെടുന്ന സർപ്പങ്ങൾ നാലുവക ജാതിയിൽ ഉൾപ്പെട്ടവയാകുന്നു.
    • മൂർഖൻ – ഇവയ്ക്കേ ഫണമുള്ളു. 26 അവാന്തരജാതിയുണ്ടു്. കടിച്ചാൽ വാതം കോപിക്കും.

    • മണ്ഡലീ – ഫണമില്ലാത്തവയാണു്. 16 അവാന്തരജാതിയുണ്ടു്. കടിച്ചാൽ പിത്തം കോപിക്കും.

    • രാജിലം – ഫണമില്ലാത്തവയാണു്. 13 അവാന്തരജാതികളുണ്ടു്. കടിച്ചാൽ കഫം കോപിക്കും.

    • വേന്തിരൻ – മൂർഖജാതിയിലേ പുരുഷസർപ്പത്തിനു മണ്ഡലിയിലോ രാജിലത്തിലോ ഉള്ള സ്ത്രീജാതിയിലുൽപ്പാദിച്ചുണ്ടാകുന്ന സന്താനമാണത്രേ. കടിച്ചാൽ ത്രിദോഷം കോപിക്കും.

    ഒന്നുമുതൽ മൂന്നുവരെയുള്ളവക്കു ഗർഭാധാനകാലം പ്രായേണ കർക്കടകം മുതൽ തുലാംവരെയാകുന്നു വേന്തിരജാതിക്കു മാത്രം ഈ ക്ഌപ്തമില്ല. പാമ്പുകൾ ഏഴോ ഒൻപതോ മുട്ടകൾ ഇടും. മഞ്ഞനിറമുള്ള മുട്ടകളിൽ പുരുഷനും, ചെമന്നതിൽ സ്ത്രീയും, മിശ്രവർണ്ണത്തിൽ നപുംസകവുമായിരിക്കും. മുട്ടകളിൽ മൂന്നെണ്ണം ഒഴിച്ചു ശേഷം തള്ളതന്നെ തിന്നും. മുട്ട വിരിഞ്ഞു കുട്ടിയാകുന്നതിനു 15 ദിവസം വേണം. അക്കാലത്തു തള്ളപ്പാമ്പിനെ ഈറ്റ (പെറ്റ) പാമ്പെ ന്നു വിളിക്കുന്നു. മുട്ട പൊട്ടിയാലുടൻ അഞ്ചംഗുലം നീളമിരിക്കും. അപ്പോൾ തല കറുത്തിരിക്കും. ശരീരമാസകലം ചെമന്നുകാണും. ഏഴിനു കണ്ണു തുറക്കും. അഞ്ചു ദിവസം കൂടിക്കഴിയുമ്പോൾ ബോധം വരുന്നു. ഇരുപതു ദിവസം കഴിയുമ്പോൾ മുപ്പത്തിരണ്ടു പല്ലുകൾ ഉണ്ടാകുന്നു. അവയിൽ ഇടത്തും വലത്തും കാണുന്ന ഈരണ്ടെണ്ണം വിഷവീര്യമുള്ളവയാകുന്നു. ഇടത്തേ രണ്ടിനും കരാളീ, മകരീ എന്നും വലത്തേ രണ്ടിനും കാളരാത്രീ, യമദൂതീ എന്നും പേരുകൾ കാണുന്നു. ഇവയ്ക്കു ക്രമേണ വിഷവീര്യം ഏറിയിരിക്കും. ഒരു മാസം തള്ളയൊന്നിച്ചു സഞ്ചരിക്കും. പിന്നീടു പിരിയുന്നു. ആറുമാസം ചെന്നാൽ, തൊലി പൊളിഞ്ഞു് ചട്ട കഴറ്റിക്കളയും. ഇവക്കു അതിസൂക്ഷ്മങ്ങളായ 24 കാലുകളുണ്ടെന്നു പറയപ്പെടുന്നു. കാണുന്നതിനും കേൾക്കുന്നതിനും ഒരംഗമേയുള്ളൂ. ഇവക്കു കേൾക്കുമ്പോൾ കാണുന്നതിനും കാണുമ്പോൾ കേൾക്കുന്നതിനും സാധിക്കുന്നില്ല. ഇതു കൊണ്ടത്രേ ചക്ഷുശ്രവണൻ എന്ന പേരിതിനുണ്ടായതു്. നാക്കു രണ്ടായി കീറി നീണ്ടിരിക്കും. സദാ ക്രോധമുള്ളവയാകുന്നു. കീരി, മയിൽ, പൂച്ച, പന്നി, ചെന്നായ്, ചകോരം, പരുന്തു് എന്നീ ശത്രുക്കൾ ഇവയെ കൊല്ലാതിരുന്നാൽ ഇവക്കു 12൦ വർഷം ജീവിച്ചിരിപ്പാൻ സാധിക്കും. പാമ്പുവിഷം – വെളുത്തകുന്നിയില അരച്ചു പുണ്യാഹച്ചുണ്ടങ്ങാ പ്രമാണം 41 ദിവസം ഉദയത്തിൽ തിന്നുന്നതായാൽ പാമ്പു കടിക്കുകയോ കടിച്ചാലും വിഷം കയറുകയോ ചെയ്യുന്നതല്ല. ശോഷിച്ച ദേഹം തടിക്കും. കുളിച്ചിട്ടേ തിന്നാൻ പാടുള്ളൂ.
  • പര്യായപദങ്ങൾ:
    • സർപ്പം
    • പൃദാക
    • ഭുജഗം
    • ഭുജംഗം
    • അഹി
    • ഭുജംഗമം
    • ആശീവിഷം
    • വിഷധരം
    • ചക്രീ
    • വ്യാളം
    • സരീസൃപം
    • കുണ്ഡലീ
    • ഗൂഢപാത്തു്
    • ചക്ഷുശ്രവസ്സ്
    • കാകോദരം
    • ഫണി
    • ദർവീകരം
    • ദീർഘപൃഷ്ഠം
    • ദന്ദശൂകം
    • വിലേശയം
    • ഉരഗം
    • പന്നഗം
    • ഭോഗീ
    • ജിഹ്മഗം
    • പവനാശനം
    • ലേലിഹാനം
    • ദ്വിരസനം
    • ഗോകർണ്ണം
    • കഞ്ചുകീ
    • കുംഭീനസം
    • ഫണധരം
    • ഹരി
    • ഭോഗധരം.
പാമ്പൻ
  • കടൽ സംബന്ധിച്ച ഒരു വക പുഴു
  • രാമേശ്വരത്തിനും ഇൻഡ്യക്കും മധ്യേയുള്ള ജലസന്ധി
പാമ്പടം
  • ഒരു ആഭരണം
  • ഇതു സ്ത്രീകൾ കാതിലിടുന്ന ആഭരണമാണ്. കടുക്കൻ, മോതിരം ഇവയെപ്പോലെ വൃത്താകാരമായിരിക്കും. ഇതു് ഒന്നും ഒന്നിലധികവും കാതിലിടുക പതിവാണു്.
പാമ്പാട
  • ഒരു മത്സ്യം
പാമ്പാടുന്നു
  • പാമ്പുകളിക്കുന്നു
  • സകര്‍മ്മകക്രിയ:പാമ്പാടിക്കുന്നു.
പാമ്പാട്ടം
  • പാമ്പിന്റെ കളി
പാമ്പാട്ടി
  • പാമ്പിനെ കളിപ്പിക്കുന്നവൻ
  • പാമ്പിനെ പിടിക്കുന്നവൻ
  • പര്യായപദങ്ങൾ:
    • വ്യാളഗ്രാഹി
    • ആഹിതുണ്ഡികൻ.
പാമ്പിൻ കാവു്
  • സർപ്പക്കാവു്
പാമ്പുവിരൽ
  • നടുവിരൽ
  • കഴുവിരൽ
പാമ്പൂട്ടുക
  • പ്രേതം ശമിപ്പിപ്പാനുള്ള ഒരടിയന്ത്രം
പാമ്പൂരി, പാമ്പുവരി
  • കിണറ്റിന്റെ അരഞ്ഞാണം
  • ഒരു ചുവരിന്റെ മുന്നോട്ടു തള്ളിയ താണ ഭാഗം
  • ഗൃഹത്തിനു ചുറ്റും മണ്ണു കൊണ്ടുണ്ടാക്കിയ താണതായ അതിരു്
പായക
  • വിശേഷണം:
  • കുടിക്കുന്ന
പായണ്ടി
  • ജാമ്യം
  • പകിടശാലകാക്കുന്നവൻ, ചൂതുകളി സ്ഥലം കാക്കുന്നവൻ
പായന
  • വിശേഷണം:
  • കുടിപ്പിക്കൽ
  • മൂർച്ചകൂട്ടുക
പായം
  • ജലം
പായൽ
  • വെള്ളത്തിലെ ചണ്ടി
പായസം
  • ക്ഷീരാന്നം
  • പാലിൽ ഉണ്ടാക്കിയതെന്നർത്ഥം. സദ്യയ്ക്കുള്ള ഒരു മധുരക്കറി. ശർക്കരപ്പായസം, പാൽപ്പായസം, റവപ്പായസം, പഞ്ചസാരപ്പായസം, ചവ്വരിപ്പായസം മുതലായവ.
  • ഒരുമാതിരി എണ്ണ
  • തിരുവട്ടപ്പശ, സരളദേവതാരത്തിന്റെ കറ
  • പാൽ
പായികൻ
  • കാലാൾ
പായു
  • മലദ്വാരം
  • മലശോധനയുണ്ടാക്കി ശരീരത്തെ രക്ഷിക്കുന്നതു് എന്നർത്ഥം.
പായുന്നു
  • ഓടുന്നു
  • സകര്‍മ്മകക്രിയ:പായിക്കുന്നു.
  • ഒലിക്കുന്നു
  • ചാടുന്നു
പായ്മരം
  • പാമരം
പായ്യ
  • വിശേഷണം:
  • താണ
  • ഹീനമായ
പായ്യം
  • അളവുകോൽ, മാനം
  • ഇതുകൊണ്ടു മാനംചെയ്യുന്നതിനാൽ ഈ പേരുണ്ടായി.
  • മാനം എന്നാൽ ത്രാസ്സ്, മുഴക്കോൽ, പറ മുതലായവക്കു പൊതുവെ പറയുന്ന പേരാകുന്നു. തുലാസ്സ് മുതലായതു് = പൗ(യൗ)തവം. നാഴി മുതലായതു = ദ്രുവയം. കോൽ മുതലായതു = പായ്യം. എന്നു മറ്റൊരു പക്ഷം.
  • വെള്ളം
  • തൊഴിൽ, പണി
പാരു്
  • ലോകം
  • പരന്നുകിടക്കുന്നതു് എന്നർത്ഥം.
  • ഒരുതരം അരി
പാര
  • ഇരുമ്പുകൊണ്ടുംമറ്റും അറ്റം കൂർപ്പിച്ചു വലുതായിട്ടുണ്ടാക്കുന്ന സാധനം, ഇരുമ്പുപാര, കട്ടപ്പാര ഇത്യാദി
  • ഒരാറു്
  • ഒരുവക മത്സ്യം
  • അടിച്ചിപാര
പാരൿ
  • സ്വർണ്ണം
പാരകൂലം
  • മറുകര
പാരക്യ
  • മറ്റൊന്നിനെ സംബന്ധിച്ച
  • പരലോകത്തിനുഹിതമായ
പാരക്യൻ
  • ശത്രു
പാരക്യം
  • വരാനുള്ള സുഖത്തിനായി വല്ലതും ചെയ്യുക
പാരഗ, പാരംഗത
  • വിശേഷണം:
  • മറുകര കടക്കുന്ന
പാരജായികൻ
  • പരസ്ത്രീ സംഗക്കാരൻ
പാരടീട(ന)ം
  • പാറ
  • കല്ലു്
പാരണം
  • ഉപവാസാനന്തരം ചെയ്യുന്ന പ്രഥമഭോജനം
  • ‘പാരണം ചെയ്തീടേണമിന്നതിനെ
    നിക്കിപ്പോൾ’
    — അദ്ധ്യാത്മരാമായണം

    ‘ചാരുതരം മമ പാരണവിധിനം’
    — കിർമ്മീരവധം കഥകളി
  • പാരണം എന്നും കാണുന്നുണ്ടു്.
  • ‘സത്യം ദാശരഥേ ശരസ്യ ന ഭവേ
    ദാത്മോചിതാ പാരണം’
    — ഭോജചമ്പു
  • മേഘം
  • തൃപ്തി
  • വായന വായിച്ചുനോക്കുക
  • ഒരു പുസ്തകത്തിന്റെ മൂലം
പാരതന്ത്ര്യം
  • മറ്റൊരുവന്റെ ഇഷ്ടപ്രകാരമിരിക്കുന്ന അവസ്ഥ
  • അസ്വാധീനത
പാരതം
  • മഹാരസങ്ങളിൽ ഒന്നു്
പാരത്രികം
  • വിശേഷണം:
  • ഇനിയത്തെ ലോകത്തെ സംബന്ധിച്ച
  • ഇതു ‘പരത്ര’ എന്ന അവ്യയത്തിൽ നിന്നുണ്ടായതാണു്.
പാരത്ര്യം
  • പരലോകത്തിൽ ലഭിക്കുന്ന ഭാഗ്യം
പാരദാ
  • രസം
  • പാരത്തെ ദാനംചെയ്യുന്നതു്, രോഗത്തിൽ കിടന്നുഴലുന്നവരുടെ രോഗം മാറ്റുന്നതു് എന്നർത്ഥം.
പാരദാരികത
  • പരഭാര്യയെ ഗമിക്കുന്നവനാവൂ എന്നുള്ള അവസ്ഥ
പാരദാരികൻ
  • വ്യഭിചാരം ചെയ്യുന്നവൻ
പാരദാര്യ
  • വ്യഭിചാരം
  • അന്യന്റെ ഭാര്യയെ പ്രാപിക്ക
പാരദൃൿ(ക്കു)
  • മറുകര കണ്ടവൻ
പാരദൃശ്വാ
  • അക്കര കണ്ടവൻ
പാരന്തി
  • ചെത്തി
പാരപക്ഷ്യം
  • പക്ഷപാത സ്വഭാവം
  • ഒരു കക്ഷിപിടിച്ചുള്ള നില
പാരമർശം
  • വിചാരം
പാരമാത്മികഗുണം
  • (എട്ടു വിധം.) സംഖ്യാദിപഞ്ചകം
  • ബുദ്ധി
  • ഇച്ഛ
  • പ്രയത്നം
പാരമാർത്ഥിക
  • വിശേഷണം:
  • നേരുള്ള
പാരമാർത്ഥികൻ
  • തത്വജ്ഞാനി
പാരമിക
  • വിശേഷണം:
  • മുഖ്യമായ
  • പ്രധാനമായ
പാരമിത
  • വിശേഷണം:
  • അക്കര കടന്ന
പാരമേഷ്ഠ്യം
  • ബ്രഹ്മത്വം
  • ഈശ്വരത്വം
പാരം
  • വളരെ
  • ഏറ്റവും
പാരം
  • മറുകര
  • അക്കര
  • തോണി തുഴയുന്ന പ്രവൃത്തി മതിയാക്കുന്നേടം എന്നർത്ഥം.
പാരംഗതൻ
  • അക്കര കടന്നവൻ
  • സമർത്ഥൻ
പാരമ്പര്യന്യായം
  • കീഴ്മര്യാദപ്രകാരമുള്ള നടപ്പു്
പാരമ്പര്യം
  • പണ്ടുപണ്ടേയുള്ള പിതാക്കന്മാരിൽ നിന്നോ ഗുരുക്കന്മാരിൽ നിന്നോ ഗ്രഹിച്ചു ക്രമേണ നടന്നുവരുന്ന ഒരു മുറ.
പാരമ്പര്യോപദേശം
  • കീഴ് മര്യാദകളെ പഠിപ്പിക്കുക
  • പാരമ്പര്യത്തെ പഠിപ്പിക്കുക
  • ഐതിഹ്യം
പാരലൗകിക
  • വിശേഷണം:
  • പരലോകസംബന്ധമുള്ള
പാരവതം
  • മാടപ്രാവു്
പാരവശ്യം
  • പരവശത
  • ക്ഷീണത
  • പ്രയാസം
  • ദീനം
  • ദാരിദ്ര്യം
  • അന്യന്റെ അധീനതയിൽ ആവുക
പാരശവ
  • വിശേഷണം:
  • പരശുവിൽ നിന്നുണ്ടായ
പാരശവൻ
  • ബ്രാഹ്മണന്നു ശുദ്രസ്ത്രീയിൽ ഉണ്ടാകുന്ന പുത്രൻ
  • “യംബ്രാഹ്മണസ്തുശൂദ്രായാം
    കാമാദുൽപാദയേസ്മൃതം.
    സപാരയന്നേവശവ
    സ്തസ്മാൽ പാരശവഃസ്മൃതഃ”
  • വാര്യര്
  • പരശു എന്ന ആയുധവിശേഷത്തിന്റെ പേർ
  • പരന്മാരെ ഹിംസിക്കുന്നതു എന്നു ശാസ്ത്രപക്ഷത്തിൽ, പരസ്ത്രീയുടെ അപത്യം എന്നുമാവാം.
  • കുലടാപുത്രൻ
പാരശവം
  • വെണ്മഴു
  • ഉരുക്കു്
  • മുത്തു്
പാരശീ(സീ)കം
  • പാരസീകദേശത്തിൽ (പെർഷ്യയിൽ) ജനിച്ച കുതിര
പാരശ്വധം
  • വെണ്മഴു
പാരശ്വധികൻ
  • വെണ്മഴു ധരിച്ചവൻ
പാരസികം
  • പെർഷ്യാ (Persia)
  • പെർഷ്യയിലെ കുതിര
പാരസികൻ
  • പാരസികരാജ്യത്തുള്ളവൻ
  • പെർഷ്യാക്കാരൻ
പാരസീ
  • പെർഷ്യൻ ഭാഷ
പാരസ്കരൻ
  • ഗൃഹ്യസൂത്രങ്ങളുടെ കർത്താവു്
പാരസ്ത്രൈണേയൻ
  • പരസ്ത്രീ പുത്രൻ ഒരുവന്റെ ഭാര്യയിൽ മറ്റൊരുത്തനുണ്ടാകുന്ന പുത്രൻ എന്നു വിവേകം
പാരസ്പര്യം
  • തമ്മിൽ തമ്മിലുള്ള ഭാവം
പാരസ്യകുലീന
  • വിശേഷണം:
  • അന്യകുലത്തിൽ ജനിച്ച
പാരാട്ടുന്നു
  • പുകഴ്ത്തുന്നു, സ്തുതിക്കുന്നു
  • ലാളിക്കുന്നു
പാരാതീതം
  • അതിരില്ലാത്തതു്
പാരാതെ
  • വേഗം
  • സ്വൈരം
പാരാപതം
  • ചെറുനാരകം
  • പ്രാവർണ്ണൻ നെല്ലു്
പാരാപാരം
  • സമുദ്രം
  • അപാരമായ പാരമുള്ളതു എന്നർത്ഥം.
പാരായ്
  • കണ്ടാലും (പ്രാചീനമലയാളം:)
പാരായണം
  • പാഠം
  • മുഴുവൻ
  • വേദാഭ്യാസം
പാരായണം ചെയ്ക
  • പഠിക്ക
പാരായണികൻ
  • ശിഷ്യൻ
  • പ്രാസംഗികൻ
പാരാവതകം
  • പുറാപുറത്തി നെല്ലു
പാരാവതഘ്നീ
  • സരസ്വതീ നദി
പാരാവതം
  • പ്രാവു് എന്ന പക്ഷി, മാടപ്രാവു്
  • [പാരം = ജീവൻ. ജീവാത്മാവിനെ സംസാരത്തിൽനിന്നു രക്ഷിക്കുന്നവൻ = ദത്താത്രേയൻ. ദത്താത്രേയന്റെ ഗുരു എന്നിവിടെ അർത്ഥം. ഭഗവാൻ കപോതസ്വരൂപിയായിട്ടു ദത്താത്രേയനു ജ്ഞാനോപദേശം ചെയ്തുതു പ്രസിദ്ധമാണല്ലൊ. പാരാപതം എന്ന ശബ്ദവും കാണുന്നുണ്ടു്.
  • ദ്വീപാന്തരത്തിലുള്ള ഈത്തപ്പഴം
  • ഒരു പർവതം
  • പർവതം
പാരാവതാംഘ്രി
  • പാലുഴവം എന്ന മരുന്നു്
പാരാവാരം
  • സമുദ്രം
  • പാരത്തെ ആവരണം ചെയ്യുന്നതു്, രണ്ടു കരകൾ ഉള്ളതു്.
  • പുഴ മുതലായതിന്റെ ഇരുകരയുടേയും പേർ
  • (പാരം = അക്കര. അവാരം = ഇക്കര.)
പാരാശരൻ
  • വ്യാസൻ
പാരാശരി
  • സന്യാസി
  • പാരാശര്യപ്രോക്തമായ ഭിക്ഷുസൂത്രത്തെ അദ്ധ്യയനം ചെയ്യുന്നവൻ എന്നർത്ഥം.
പാരാശര്യൻ
  • വേദവ്യാസൻ
  • പരാശരൻ എന്ന മഹർഷിയുടെ പുത്രൻ എന്നർത്ഥം.
പാരി
  • പാല്ക്കുഴ
  • ജലം
  • പാൽപ്പാത്രം
  • (തമിഴിൽ നല്ല തുണി എന്നർത്ഥം).
പാരികാംക്ഷി
  • ബ്രഹ്മചര്യാദി വിഹിത തപസ്സുള്ളവൻ
  • പാരി = പാരമുള്ളതു്. ബ്രഹ്മജ്ഞാനത്തിനെ കാംക്ഷിക്കുന്നവൻ എന്നർത്ഥം.
പാരിക്ഷതൻ
  • ജനമേജയൻ
പാരിക്കുന്നു
  • വർദ്ധിക്കുന്നു
  • വളരുന്നു
  • ഭാരിക്കുന്നു
പാരിഗ്രാമിക
  • വിശേഷണം:
  • ഗ്രാമത്തിനു ചുറ്റുമുള്ള
പാരിച്ചുചാടി
  • എടുത്തുചാടി
പാരിജാത(ക)ം
  • ഒരു ദേവവൃക്ഷം, പാരി = സമുദ്രം, തസ്മാൽ ജാതം = പാരിജാതം
  • സമുദ്രത്തിൽ നിന്നുണ്ടായതു് എന്നർത്ഥം.
  • പവിഴമല്ലിക
  • പാരിജാതം പാലാഴിമഥനത്തിൽ കിട്ടിയ വൃക്ഷമാണു്. സത്യഭാമ ആഗ്രഹിക്കയാൽ കൃഷ്ണൻ ഇതിനെ ഭൂമിയിലേക്കു കൊണ്ടുവന്നു. പാരിജാതം നിമിത്തം കൃഷ്ണനും ഇന്ദ്രനും തമ്മിൽ യുദ്ധം നടന്നു. ഇന്ദ്രൻ തോറ്റു. കൃഷ്ണൻ പാരിജാതത്തെ സത്യഭാമയുടെ തോട്ടത്തിൽ നട്ടു. കൃഷ്ണൻ ഉത്തരായണം പ്രാപിച്ചതിന്റെ ശേഷം ഇതു മടങ്ങി സ്വർഗ്ഗത്തേക്കുതന്നെ പോയി. മന്ദാരം, പാരിജാത(ക)ം, സന്താനം, കല്പവൃക്ഷം, ഹരിചന്ദനം ഇവ ഓരോന്നും ദേവവൃക്ഷങ്ങളുടെ പേർ, ഒന്നു മറ്റൊന്നിന്റെ പര്യായമല്ല.
  • മുരിക്കു്
  • നദി, തടാകം മുതലായവയുടെ വക്കത്തുണ്ടാകുന്നതു എന്നർത്ഥം.
  • സുഗന്ധം
പാരിടം
  • ഭൂമി
പാരിതത്ഥ്യ
  • നെറ്റിമേൽ കെട്ടുന്ന ഒരാഭരണം
  • സീമന്തരേഖയിൽ കൂടെ കെട്ടുന്ന സ്വർണ്ണപട്ടം
  • (ഭാഷ = മയിർപട്ടം). തലമുടിയിൽ ചുറ്റും അതേമാതിരി ശോഭിക്കുന്നതു എന്നർത്ഥം.
പാരിതോഷികം
  • അഭിനന്ദിച്ചുകൊടുക്കുന്ന സമ്മാനം
പാരിന്ദ്രം
  • സിംഹം
പാരിപന്ഥികൻ
  • ശത്രു
  • കള്ളൻ
പാരിപാത്രം, പാരിയാത്രം
  • വിന്ധ്യപർവതത്തിൽ ഇന്ദ്രനും കൃഷ്ണനും തമ്മിൽ യുദ്ധമുണ്ടായ സ്ഥലം
പാരിപാർശ്വികൻ
  • കൂടെ നടക്കുന്നവൻ
പാരിപ്പിക്കുന്നു
  • മുഴുപ്പിക്കുന്നു
പാരിപ്ലവ
  • വിശേഷണം:
  • ഇളക്കമുള്ള
പാരിപ്ലവം, പരിപ്ലവം
  • ഇളകുന്നതു്. പരിപ്ലവിക്കുന്നതെന്നർത്ഥം
  • വള്ളം
  • സുഖഹീനത
പാരിപ്ലാവ്യം
  • പിടപ്പാത്ത
  • വിഷാദം, അമളി
പാരിഭദ്ര(ക)ം
  • ദേവതാരവൃക്ഷം
  • മുരിക്കു്
  • എല്ലാടവും മംഗളമായിട്ടുള്ളതെന്നർത്ഥം.
  • വേപ്പു്
പാരിഭദ്രകം
  • കൊട്ടം
  • ചരളം
പാരിഭാവ്യം
  • ഒരു മരുന്നു്, കൊട്ടം
  • ജലത്തിനു സമീപമുണ്ടാകുന്നതെന്നർത്ഥം.
  • ജാമ്യം
പാരിഭാഷികം
  • പരിഭാഷപ്പെടുത്തിയതു
  • വ്യാഖ്യാനരൂപത്തിലുള്ളതു്
പാരിമാണികം
  • പരിമാണത്തെ (അളവിനെ) കുറിക്കുന്നതു്
  • പരിമാണത്തെ കുറിക്കുന്ന ഒരു ഭേദകം
  • ഉദാ:അത്ര, ഇത്ര ഇത്യാദി.
പാരിമാണ്യം
  • ചുറ്റളവു്
പാരിമിത്യം
  • അതിർത്തി
  • അറുതി
പാരിമുഖിക
  • വിശേഷണം:
  • സമക്ഷത്തുള്ള
  • മുൻവശമുള്ള
പാരിമുഖ്യം
  • സന്നിധി
  • സമക്ഷം
പാരിയാത്രകം
  • ഒരു പർവതം
  • എവിടെ നടന്നാലും കാണുന്നതു്, നാലു ഭാഗത്തേക്കും നീണ്ടു കിടക്കുന്നതു് ഇങ്ങിനെ അർത്ഥം. ഈ പാരിയാത്ര പർവതം ഭാരതവർഷത്തിലേ ഒരു കുലപർവതമാകുന്നു. ‘പാരിയാത്രികം’ എന്നു ചിലർ പഠിക്കുന്നു. പാരിപാത്രം എന്നും അപൂർവം കാണുന്നുണ്ടു്.
പാരിയാനികം
  • യാത്രക്കുള്ള വണ്ടി
പാരിരകൻ
  • സന്യാസി
പാരിരക്ഷികൻ
  • മഹർഷി
പാരിശം
  • കല്ലാലു്
പാരിഷദ
  • വിശേഷണം:
  • സമൂഹത്തോടു ചേർന്ന
പാരിഷദൻ
  • പരിജനം
പാരിഷദന്മാർ
  • ശിവാനുചരന്മാർ
  • പരിഷത്തിങ്കൽ (സഭയിൽ) സാധുക്കൾ (യോഗ്യന്മാർ) എന്നർത്ഥം. ഇവർ ചണ്ഡീശ്വരനന്ദിമഹാകാളഭൃംഗ്യാദികളാകുന്നു. പാരിഷദ്യന്മാർ, പാർഷദ്യന്മാർ, പാർഷദന്മാർ ഇങ്ങിനെയും പാഠം കാണുന്നു.
പാരിഹാരിക
  • വിശേഷണം:
  • പരിഹരിക്കുന്ന
  • പിടിക്കുന്ന
പാരിഹാരികൻ
  • പൂമാല കെട്ടുന്നവൻ
  • വളയുണ്ടാക്കുന്നവൻ
പാരിഹാരികീ
  • ഒരു വക കടംകഥ
പാരിഹാര്യം
  • വള
  • വഴിയാത്രയിൽ ചോരഭയംകൊണ്ടു പരിഹരിക്കപ്പെടുന്നതു്.
  • പിടിച്ചുപറിപ്പു്
പാരീ
  • പാൽകറക്കുന്ന പാത്രം
  • ആനയുടെ കാൽ കെട്ടുന്ന കയർ (ചങ്ങല)
  • തൈർകടയുന്ന തൂതപ്പാത്രം
പാരീചരം
  • ഒരു ജലജന്തു
പാരീണ
  • വിശേഷണം:
  • നിറവേറ്റുന്ന
  • മുഴുവനാക്കുന്ന
  • സാധിക്കുന്ന
പാരീന്ദ്രൻ
  • സിംഹം
  • പെരുമ്പാമ്പു്
പാരീരണം
  • ആമ
  • വടി
  • ഉപ്പു്
പാരു
  • എരിക്കു്
  • സൂര്യൻ
  • അഗ്നി
പാരുഷ്യം
  • അപ്രിയവചനം (മുഷിഞ്ഞു പറയുന്ന വാക്കു്)
  • പരുഷത്തിന്റെ ഭാവം = പാരുഷ്യം.
  • വാക്പാരുഷ്യം
  • ദണ്ഡപാരുഷ്യം
  • ക്രൗര്യം
  • മാർദ്ദവമില്ലായ്ക
  • പര്യായപദങ്ങൾ:
    • അതിവാദം.
പാരോക്ഷ
  • വിശേഷണം:
  • എളുപ്പത്തിൽ അറിയാവുന്നതല്ലാത്ത
  • തെളിവില്ലാത്ത
പാരോക്ഷ്യം
  • രഹസ്യം
പാരോവര്യം
  • പാരമ്പര്യം
പാർക്കുന്നു
  • വസിക്കുന്നു
  • താമസിക്കുന്നു
  • കാണുന്നു
  • വിചാരിക്കുന്നു
  • സഹിക്കുന്നു
  • ശ്രദ്ധിക്കുന്നു
പാർജ്ജന്യം
  • പാർജ്ജന്യനെ (ഇന്ദ്രനെ) സംബന്ധിച്ചതു്
പാർണ്ണ
  • വിശേഷണം:
  • പർണ്ണത്തെ (ഇലയെ) സംബന്ധിച്ച
പാർത്തലം
  • ഭൂമി
പാർത്ഥക്യം
  • വേർപാടു്
പാർത്ഥൻ
  • പൃഥയുടെ (കുന്തിയുടെ) പുത്രൻ, ധർമ്മപുത്രൻ, ഭീമൻ, അർജ്ജുനൻ
  • സഹദേവനും നകുലനും കുന്തിയുടെ പുത്രന്മാരല്ലെങ്കിലും അവരേയും പാർത്ഥന്മാരെന്നു പറയാറുണ്ട്. പാർത്ഥൻ എന്നു് അധികമായി വിളിച്ചു വരുന്നതു് അർജ്ജുനനെയാണു്.
  • രാജാവു്
  • നീർമരുതു്
പാർത്ഥവം
  • വലിപ്പം
പാർത്ഥസാരഥി
  • കൃഷ്ണൻ
പാർത്ഥിവ
  • വിശേഷണം:
  • ഭൂമിയെ സംബന്ധിച്ച
  • ഭൂമിയെ ഭരിക്കുന്ന
പാർത്ഥിവൻ
  • രാജാവു്
  • ഭൂമിയിൽ നിവസിക്കുന്ന ഒരുവൻ
പാർത്ഥിവം
  • ഒരു മൺ പാത്രം
പാർത്ഥിവീ(വി)
  • സീത
  • ലക്ഷ്മി
പാർത്ഥോനം
  • കന്നിരാശി
പാർപ്പു്
  • വാസം
  • താമസം
  • വിചാരം
  • ശ്രദ്ധ
  • ഒരുവക മീൻ കൂട്ടം, മത്സ്യക്കുട്ടി
പാർപ്പരൻ
  • യമൻ
പാർപ്പരം
  • ഒരു കൈയിൽ കൊള്ളുന്ന അരി
  • ക്ഷയരോഗം
  • ചാമ്പൽ
പാർപ്പിക്കുന്നു
  • താമസിപ്പിക്കുന്നു
  • വസിപ്പിക്കുന്നു
  • ഒളിപ്പിക്കുന്നു
  • തടവിലാക്കുന്നു
പാർമാതു്
  • ഭൂദേവി
പാര്യന്ത്രിക
  • വിശേഷണം:
  • ഒടുക്കമുള്ള
  • തീർച്ചയുള്ള
പാർവ്വണം
  • പർവ്വത്തെ സംബന്ധിച്ച
പാർവ്വണേന്ദു
  • പൂർണ്ണചന്ദ്രൻ
പാർവ്വത
  • വിശേഷണം:
  • പർവ്വതത്തിൽ നിന്നുണ്ടായ
പാർവ്വതം
  • വാലുഴവം
  • വാലുള്ള ഉലുവ
പാർവതീ(തി)
  • ശിവന്റെ ഭാര്യ
  • പർവതത്തിൽ നിന്നുണ്ടായവൾ എന്നർത്ഥം.
  • ഇടച്ചി, പശു മേയ്ക്കുന്നവൾ
  • ദ്രൗപദി
പാർവതീനന്ദനൻ
  • സുബ്രഹ്മണ്യൻ
  • ഗണേശൻ
പാർവതീശൻ
  • ശിവൻ
പാർവതീശുക്ലം
  • അഭ്രം
പാർവതേയ
  • വിശേഷണം:
  • പർവതത്തേ സംബന്ധിച്ച
പാർവതേയം
  • അഞ്ജനക്കല്ലു്
പാർവത്യകാരൻ
  • പ്രവൃത്തിയിൽ കാര്യം വിചാരിക്കുന്നവൻ
  • ഒരു സർക്കാരുദ്യോഗസ്ഥൻ
പാർവത്യം
  • പാർവത്യകാരന്റെ അധികാരം
പാർശാവു്
  • മുഗൾചക്രവർത്തി
പാർശി
  • പെർഷ്യൻഭാഷ
പാർശ്വകൻ
  • വഞ്ചകൻ
  • കള്ളൻ
പാർശ്വകം
  • വാരിയെല്ലു്
പാർശ്വഗ
  • വിശേഷണം:
  • കൂടെ നടക്കുന്ന
പാർശ്വതഃ
  • സമീപത്തു്
പാർശ്വപരിവർത്തനം
  • വിഷ്ണു തന്റെ ഉറക്കത്തിൽ ഒരു ഭാഗം തിരിഞ്ഞുകിടക്കുന്നതിനെ കൊണ്ടാടുന്ന ഒരു ഉത്സവം
പാർശ്വഭാഗം
  • മനുഷ്യരുടേയും മറ്റും കൈകൾക്കു താഴെയുള്ള ശരീരഭാഗം; ആറാംവാരി
  • വിലാപ്പുറം
പാർശ്വം
  • വിലാപ്പുറം
  • പക്ഷം
  • ഭാഗം
  • വഞ്ചന
  • സമീപം
പാർശ്വവർത്തി
  • വിശേഷണം:
  • സമീപത്തിരിക്കുന്ന
  • അടുക്കൽ നില്ക്കുന്ന
  • (ഈ ശബ്ദം നകാരാന്തമാണു്. സ്ത്രീലിംഗം – പാർശ്വവർത്തിനി.)
പാർശ്വസ്ഥ
  • വിശേഷണം:
  • സമീപത്തു നില്ക്കയോ ഇരിക്കയോ ചെയ്യുന്ന
പാർശ്വസ്ഥലം
  • പാർശ്വഭാഗം
  • സമീപത്തുള്ള സ്ഥലം
പാർശ്വാസ്ഥി
  • വാരിയെല്ലു്
പാർശ്വിക
  • വിശേഷണം:
  • പാർശ്വത്തോടു സംബന്ധിച്ച
പാർശ്വികൻ
  • ക്ഷുദ്രക്കാരൻ
  • കൂട്ടുകാരൻ
പാർഷതൻ
  • പാഞ്ചാലരാജാവു്, ദ്രുപദൻ
  • ധൃഷ്ടദ്യുമ്നൻ
പാർഷതീ(തി)
  • പാഞ്ചാലപുത്രി, പാഞ്ചാലി
  • ദുർഗ്ഗ
പാർഷദൻ
  • സഭയിൽ ഒരുവൻ
  • ശിവന്റെ ഭൂതങ്ങളിൽ ഒരുവൻ
പാർഷ്ണി
  • കുതികാൽ
  • പിൻപട
  • പുറം
പാർഷ്ണിഗ്രാഹൻ
  • പിൻപടയെ ഭരിക്കുന്നവൻ
  • പിൻപടയിൽ ശത്രു
  • ശത്രുവിനോടു യുദ്ധത്തിനായി ഒരു രാജാവു് ഒരുമ്പെടുമ്പോൾ ആ അവസരം നോക്കി പിറകേ കൂടിക്കടന്നു ജയിപ്പാൻ ആഗ്രഹിക്കുന്ന രാജാവിന്റെ രാജ്യം അടക്കുവാൻ നോക്കുന്ന രാജാവിന്റെ പേരത്രേ പാർഷ്ണിഗ്രാഹൻ. നേരിട്ടു യുദ്ധത്തിന്നു ഇയാൾക്കു ധൈര്യമില്ല. തക്കം നോക്കി ചതിക്കുന്നവനാകുന്നു. ഒരു രാജാവു് യുദ്ധത്തിനു പോകുമ്പോൾ പിറകേനിന്നു സഹായിക്കുന്ന രാജാവു് എന്നും അഭിപ്രായം കാണുന്നു. പിൻഭാഗത്തെ ഗ്രഹിക്കുന്നവൻ എന്നർത്ഥം.
പാർസി
  • പെർഷ്യൻ ഭാഷ
പാല
  • വിശേഷണം:
  • രക്ഷിക്കുന്ന
പാല
  • ഒരു വൃക്ഷം
  • ബോട്ട്
പാലക
  • വിശേഷണം:
  • പാലിക്കുന്ന
  • രക്ഷിക്കുന്ന
പാലകൻ
  • രക്ഷിക്കുന്നവൻ
  • കുതിരക്കാരൻ
പാലകം
  • കൊടുവേലി
പാലകാപ്യൻ
  • ഒരു മഹർഷി
  • ധന്വന്തരമൂർത്തി
  • കരേണുവിന്റെ പുത്രനായ ഒരു ഋഷിയാണു്. പാലകാപ്യൻ ഒരു വൈദ്യപുസ്തകം (ഗജശാസ്ത്രം) ഉണ്ടാക്കീട്ടുണ്ടു്. ധന്വന്തരിയുടെ ഒരു അവതാരമാണു പോലും.
പാലകാപ്യം
  • ഗജശാസ്ത്രം
പാലകീ
  • കുന്തുരുക്കം
പാലക്കാടു്
  • ഒരു ദേശം
  • മലബാറിലുള്ള ഒരു താലൂക്കു്.
പാലക്കാട്ടുശേരി
  • ഒരു നഗരം
പാലക്കാമോതിരം
  • പെൺകുട്ടികളുടെ കഴുത്തിൽ കെട്ടുന്ന ഒരാഭരണം
പാലക്യം
  • ചെഞ്ചീര
പാലക്യാ
  • കുന്തുരുക്കം
  • ചെഞ്ചീര
പാലങ്കം
  • ഈന്തിൽ
  • ചെഞ്ചീര
  • പരുന്തു്
പാലങ്കീ
  • കുന്തുരുക്കം
  • ചെഞ്ചീര
പാലങ്ക്യ
  • കുന്തുരുക്കം
  • ചെഞ്ചീര
പാലഘ്ന
  • കൂൺ
പാലഘ്നം
  • കുടപ്പുല്ലു്
  • ഇതു് ജലത്തിലുണ്ടാകുന്നു. വയമ്പിന്റെ ഇലപോലെയുള്ള ഇല കാണും.
പാലട
  • ഒരു ഭക്ഷണസാധനം
  • പാലൊ തൈരൊ കലക്കുമ്പോൾ അടയ്ക്കുന്ന ഒരു പലക
പാലൻ
  • രക്ഷിക്കുന്നവൻ
  • രാജാവു്
പാലനം
  • രക്ഷ
പാലനികാ
  • ബ്രഹ്മി
  • കൽക്കത്തൽ
പാലം
  • ആറു്, തോടു് മുതലായവയിൽ കരകടക്കുന്നതിനു കല്ലു്, മരം മുതലായവകൊണ്ടു പണിതുണ്ടാക്കിയതു്
  • മൂക്കിന്റെ പാലം
  • കിണറ്റിന്റെ വക്കോടുചേർത്തിടുന്ന തടി അല്ലെങ്കിൽ കല്ലു്
പാലം ഭോരാശി
  • പാല്ക്കടൽ
പാലറ
  • പാൽപ്പുര
പാലാശ
  • വിശേഷണം:
  • പച്ചനിറമുള്ള
  • പ്ലാശുവൃക്ഷത്തെ സംബന്ധിച്ച
പാലാശം
  • പച്ചില
പാലാശം
  • പച്ചനിറം
  • പാലാശത്തിന്റെ (പച്ചിലയുടെ) നിറംപോലെയുള്ള നിറം എന്നർത്ഥം.
  • പ്ലാശുവൃക്ഷത്തെ സംബന്ധിച്ചതു്
പാലാഴി
  • പാൽക്കടൽ
പാലാഴിമഥനം
  • പാൽക്കടൽ മർദ്ദനം
  • (അമൃതമഥനം എന്നതു നോക്കുക.)
പാലാഴിമാതു്
  • ലക്ഷിദേവി
പാലി
  • സംസ്കൃതത്തിന്റെ ഒരു തത്ഭവ ഭാഷ
  • ബുദ്ധമതക്കാരുടെ ഒരു വൈദിക ഭാഷ
  • ദാർശനിക കാലത്തിൽ ഉത്തരഹിന്ദുസ്ഥാനിൽ ആര്യന്മാർക്കും അനാര്യന്മാർക്കും പൊതുവിലുണ്ടായിരുന്ന ഒരു വ്യവഹാരഭാഷ. പിന്നെ പാലിയിൽ നിന്നു മഹാരാഷ്ട്രി, സൗരസേനി, പൈശാചി, മാഗധി മുതലായ പ്രാകൃതഭാഷകൾ ഉണ്ടാകയും ഒടുവിൽ ആ പ്രാകൃതഭാഷകൾ അനേകങ്ങളായി പിരിഞ്ഞു പഞ്ചാബി, ഹിന്തി, ബംഗാളി, മഹാരാഷ്ട്രം, ഗുജറാത്തി, ഉർദു, ഉറിയ മുതലായ ഉപഭാഷകളായി തീരുകയും ചെയ്തു.
പാലി, പാലീ
  • വക്കു്
  • മൂർച്ചയുള്ളവശം
  • അതിർത്തി
  • ചുറ്റളവു്
പാലിക
  • ആയുധത്തിന്റെ വായ്ത്തല
  • ഒരുമാതിരി തവി
  • ഒരുമാതിരി ചെറിയ പാത്രം
പാലിക്കുന്നു
  • രക്ഷിക്കുന്നു
പാലിത
  • വിശേഷണം:
  • രക്ഷിക്കപ്പെട്ട
പാലിത
  • ഒരു വൃക്ഷം
പാലിത്യം
  • വാർദ്ധക്യം കൊണ്ടുള്ള നര
പാലിന്ദം
  • കുന്തുരുക്കം
പാലിന്ദീ
  • നാല്ക്കൊപ്പക്കൊന്ന
  • കരിന്തുവര
  • തുമ്പ
പാലിനി
  • നാൽക്കൊപ്പക്കൊന്ന
  • കരിന്തുവര
പാലീയം
  • തകരം എന്ന അങ്ങാടിമരുന്നു്
പാലുണ്ണി
  • ദേഹത്തിലുണ്ടാകുന്ന ഒരുവക കുരു
പാലുള്ളി
  • ഒരുവക വലിയ വെള്ളുള്ളി
  • പാലുള്ളി പിത്തത്തിനും രക്തദോഷത്തിനും നന്നു്. രുചികരമാണു്. ഇതു മറ്റേ വെള്ളുള്ളിയേക്കാൾ വളരെ വെളുത്തതും കാഴ്ചക്കു ഭംഗിയുള്ളതുമാകുന്നു. സംസ്കൃതം: ക്ഷീരപലാണ്ഡു.
പാലുഴവം
  • ഒരു മരുന്നു്
പാലൂരി
  • ഒരുവക വസൂരിദീനം
  • 18-ൽ ഒന്നാണു്. പതിനെട്ടാം ദിവസം കുളിപ്പിക്കാം.
പാലേറി
  • ഒരുവക കാടുവാസിജനം
  • കുടഗുരാജാവിന്റെ കൊട്ടാരം
പാലൈനിലം
  • ജലവും തണലും ഇല്ലാത്ത ഉഷ്ണമേറിയ നിലം
പാൽ
  • മുലയിൽ നിന്നു പിഴിഞ്ഞെടുക്കുന്ന വിശേഷമായ വെളുത്ത സാധനം
  • തേങ്ങ ചുരകി പിഴിഞ്ഞെടുക്കുന്ന സാധനം
  • വൃക്ഷങ്ങളുടെ കറ
  • മഞ്ഞൾ ചതച്ചു പിഴിഞ്ഞ വെള്ളം
  • പശുവിൻപാലും മറ്റും
  • പശുവിൻപാൽ – വാതം, പിത്തം, പുരാണജ്വരം, ഉന്മാദം തുടങ്ങിയുള്ള മാനസരോഗങ്ങളെയും മൂർച്ഛ, ചുഴൽച്ച, ചുട്ടുനീറൽ, ഗ്രഹണി, തണ്ണീർദാഹം, ശൂലം, അതിസാരം, ക്ഷയം, അർശസ്സു, യോനിരോഗം, ഗുല്മം, മഹോദരം, ഗർഭസ്രാവം മുതലായവയേയും ശമിപ്പിക്കും. ആയുസ്സു്, ബുദ്ധി, ധാതുക്കൾ, കഫം, ബലം ഇവയെ വർദ്ധിപ്പിക്കും. ദേഹത്തെ തടിപ്പിക്കും. മലത്തിനു അയവു വരുത്തും. യൗവനത്തെ നിലനിറുത്തും. മുറിവിനെ കൂട്ടിപ്പിടിപ്പിക്കും. എല്ലാ ശരീരങ്ങൾക്കും ചേരുന്നതും ജീവനമായിട്ടുള്ളതുമാകുന്നു. കുട്ടികൾക്കും വൃദ്ധന്മാർക്കും അടി വെട്ടു് മുതലായവകൊണ്ടു ക്ഷീണം ഭവിച്ചവർക്കും വിശപ്പുകൊണ്ടും മൈഥുനം കൊണ്ടും തളർന്നവർക്കും വളരെ നല്ലതു്. ജര, പലിതം മുതലായവയെ നശിപ്പിക്കും. വിരേചിപ്പിക്ക, ഛർദ്ദിപ്പിക്ക, വസ്തിപിടിക്ക ഈ കാര്യങ്ങളിൽ ഒരുപോലെ ഉപയോഗിക്കാം ജീവനീയങ്ങളിൽ വച്ചു ശ്രേഷ്ഠമാണു്. പാൽ കറന്നു കാച്ചാതെയിരുന്നാൽ ആറുനാഴികക്കുമേൽ ഗുണം ഇല്ലാതാകും. പാൽ പുളിയുള്ള എല്ലാ പദാർത്ഥങ്ങളൊന്നിച്ചും ഉപ്പിനോടൊരുമിച്ചും ഉപയോഗിക്കരുതു്. വിരുദ്ധമാണു്. പാലുകുടിച്ചതിന്റെ ശേഷം പുളിയുള്ള പഴം തിന്നുന്നതും നന്നല്ല. കുമ്പളങ്ങ ചുരക്ക മുതലായ വല്ലീഫലങ്ങൾ കൂണു മുളങ്കൂമ്പു് അമ്പഴങ്ങ മുതലായ പുളിയധികമുള്ള ഫലങ്ങൾ എള്ളിൻപിണ്ണാക്കു് തൈരു് എണ്ണ മുതിര അരിപ്പൊടി വറ്റലുകൾ മദ്യം മത്സ്യം പന്നിമാംസം ഇവയോരോന്നിനോടൊരുമിച്ചും കുടിക്കുന്നതും വിരുദ്ധമാണു്. പാൽ സേവിച്ചുണ്ടാകുന്ന അജീർണ്ണത്തിങ്കൽ പഞ്ചസാരയൊ ചുക്കുവെള്ളമോ രണ്ടും കൂടിയൊ സേവിക്ക. പശുവിൻ പാലിനു പാലിലെ വെള്ളം: ഒരു പരീക്ഷണം: പാലിൽ വെള്ളം കൂട്ടീട്ടുണ്ടോ എന്നറിയാൻ ദുഗ്ദ്ധശോധിനി ഉപയോഗിക്കയാണല്ലോ പതിവു്. എന്നാൽ അതിലും എളുപ്പത്തിൽ വേറെ ഒരു സൂത്രമുണ്ടു്. സാധാരണ തുന്നുന്ന തരത്തിലുള്ള ഒരു സൂചിയെടുത്തു പാലിൽ മുക്കി നേരെ (കുത്തനേ) പൊന്തിയ്ക്കുക. തനിച്ചപാലാണെങ്കിൽ സൂചിയുടെ അഗ്രത്തിൽ പാൽ അല്പം തങ്ങിനില്ക്കുന്നതു കാണാം. കൂട്ടുണ്ടെങ്കിൽ ഒരു ലേശവും അതിൽ നില്ക്കയില്ല.       “ധന്വന്തരി.”
  • പര്യായപദങ്ങൾ:
    • ദുഗ്ദ്ധം
    • ക്ഷീരം
    • പയസ്സു്.
പാല്ക്കഞ്ഞി
  • പാൽ ചേർത്തുണ്ടാക്കിയ കഞ്ഞി
പാല്ക്കടൽ
  • പാൽ സമുദ്രം
പാല്ക്കലം, പാക്കലം
  • പാലു കാച്ചുന്ന പാത്രം
പാൽക്കളി
  • ചന്ദ്രിക
പാല്ക്കാരൻ
  • പാൽ കറക്കുന്നവൻ
  • പാൽ വിൽക്കുന്നവൻ
പാൽക്കാരി
  • പാൽ കറക്കയും മറ്റും ചെയ്യുന്നവൾ
പാല്ക്കുരു, പാക്കുരു
  • പാലുണ്ണി
  • കുട്ടികളുടെ ദേഹത്തിലുണ്ടാകുന്ന ഒരു മാതിരി കുരു
പാല്ക്കുരുമ്പ
  • ഒരുവക മരുന്നുവള്ളി
  • പാല്ക്കുരുമ്പ – കഫം, പിത്തം, ചുട്ടുനീറൽ, അരുചി, ജ്വരം, തണ്ണീർദാഹം ഇവക്കു നന്നു്. ബലത്തെ വർദ്ധിപ്പിക്കും. പെരുംകുരുമ്പയെക്കാൾ അധികം പാലുണ്ടു്. മന്ത്രവാദം സംബന്ധിച്ചു അഭിചരണ വിധി, വശ്യവിധി, വേഷംമാറ്റം തുടങ്ങിയുള്ള ഏതാനും ക്ഷുദ്രപ്രയോഗങ്ങളിൽ പാൽക്കുരുമ്പയെ പുരുഷനായിട്ടും പെരുംകുരുമ്പയെ സ്ത്രീയായിട്ടും സങ്കൽപ്പിച്ചു അനേകം കർമ്മങ്ങൾ വിധിക്കപ്പെട്ടിട്ടുണ്ടു്. രണ്ടിന്റേയും വിത്തുകൾ മുളപ്പിച്ചുണ്ടാക്കി അതിലേ ചില വേരുകൾ കൊണ്ടു ദേവതാബാധനിവൃത്തി മുതലായി അനേകം കാര്യങ്ങൾ സാധിക്കാം. ഏതായാലും ഇതു ഒരു ദിവ്യൗഷധമെന്നതിനു സംശയമില്ല.
  • പര്യായപദങ്ങൾ:
    • മോരടം
    • കീർണ്ണപുഷ്പം
    • പീലുപത്രം
    • മധുസ്രവം
    • ഘനമൂലം
    • ദീർഗ്ഘമൂലം
    • പൂരുഷം
    • ക്ഷീരമോരടം.
പാല്ക്കുറ്റി
  • പാൽ കറക്കുന്ന പാത്രം
പാല്ക്കുഴ, പാക്കുഴ
  • പാൽകറക്കുന്ന പാത്രം
പാല്ക്കുഴമ്പു്
  • പാൽ കുറുക്കി കുഴമ്പാക്കിയതു്
പാല്ഗന്ധകം
  • ഒരുവക ഗന്ധകം
പാല്ഗരുഡപ്പച്ച
  • വിഷചികിത്സക്കുള്ള ഒരു കല്ലു്
പാല്ച്ചിറാകു്, പാച്ചിറാകു്
  • ഒരു മത്സ്യം
പാല്ച്ചുണങ്ങു്, പാച്ചുണങ്ങു്
  • വെളുത്ത ചുണങ്ങു്
പാല്ച്ചുയത്തി
  • ഒരു മരുന്നുചെടി
പാല്ച്ചുണ്ട, പാച്ചുണ്ട
  • വെളുത്ത ചുണ്ട
പാല്ച്ചുര, പാച്ചുര
  • ഒരുവക വള്ളി
  • പിത്തകഫങ്ങളെ ശമിപ്പിക്കും. വാതത്തേയും ബലത്തേയും അധികമാക്കും. ധാതുപുഷ്ടിയെ ചെയ്യും. രുചികരമാണു്. മലത്തെ ഇളക്കും. ഇതിന്റെ കായ് പാലുപോലെ വെളുത്തിരിക്കുന്നതിനാൽ പാൽച്ചുര എന്നു പേരുണ്ടായി. സംസ്കൃതം:- അലാബു, തമിഴിൽ – ചുരൈ. ഇംഗ്ലീഷിൽ – White gourd വൈറ്റ് ഗോർഡു്.
പാല്ച്ചോറു്, പാച്ചോറു്
  • പാൽ ചേർത്തുവെച്ചുണ്ടാക്കിയ ഒരു ചോറു്
പാല്ച്ചോറ്റി, പാച്ചോറ്റി
  • ഒരു വൃക്ഷം
പാല്തുത്ഥം
  • ഒരുവക മരുന്നു്
പാല്തൂത
  • പാൽക്കുടം
പാല്പശു
  • കറക്കുന്ന പശു
പാല്പാട
  • പാലിന്റെ പാട
  • വാതം പിത്തം രക്തദോഷം ഇവക്കു നന്നു്. ദേഹത്തെ തടിപ്പിക്കും. കഫത്തേയും ബലത്തേയും ധാതുക്കളേയും വർദ്ധിപ്പിക്കും. ഈവക ഗുണങ്ങൾ അധികവും പശുവിൻപാലിന്റെ പാടക്കാണു്. സംസ്കൃതം: സന്താനികാ.ഇംഗ്ലീഷ്: Cream, Skin of milk ക്രീം, സ്കിൻ ആഫ് മിൽക്.
പാല്പായസം
  • പാലിൽ അരിയിട്ടു വേവിച്ചുണ്ടാക്കിയ പായസം
  • പര്യായപദങ്ങൾ:
    • ക്ഷീരാന്നം
    • പരമാന്നം.
പാല്പുര
  • പാലു സൂക്ഷിക്കുന്ന മുറി
പാല്പൊടി
  • പാലു കുറുക്കി പൊടിയാക്കിയതു്
പാല്മരം
  • പാലുള്ള മരം
പാല്മുതക്കു്
  • വെൺമുതക്കു എന്ന പച്ചമരുന്നു്
  • വാതം പിത്തം രക്തദോഷം പ്രമേഹം ഭ്രമം മുതലായവക്കു നന്നു്. മുതക്കും പാൽമുതക്കും പാലുള്ളവ തന്നെ. പക്ഷെ മുതക്കിനു കുറച്ചു പാലേ കാണൂ. തമിഴ്: വെളുത്തയിറളി.
  • പര്യായപദങ്ങൾ:
    • ക്ഷീരവിദാരീ
    • മഹാശ്വേതാ
    • ഋക്ഷഗന്ധിക.
പാല്വള്ളി
  • ഒരു പച്ചമരുന്നു്
പാല്വെള്ളി
  • കറയില്ലാത്ത വെള്ളി
പാല്ലവാ
  • ചുള്ളിക്കമ്പുകൾകൊണ്ടുള്ള ഒരു മാതിരി കളി
പാവു്
  • ഒരങ്ങാടിമരുന്നു്
  • നേർത്ത വസ്ത്രം
  • നൂൽ ചുറ്റുന്ന റാട്ടു്
  • ആനയെ ഇണക്കുന്ന ഒരുപായം, കാൽ കൊണ്ടു ആനക്കാരൻ നൽകുന്ന ആജ്ഞ
  • ശർക്കര ഉരുക്കിയതു്
  • മാർ
  • (ഒരളവു് = രണ്ടുകൈയും നേരെ നീട്ടിയാലുള്ള നീളം).
പാവ
  • കല്ലു് മരം ലോഹം മുതലായവ കൊണ്ടുണ്ടാക്കിയ രൂപം
  • വസ്ത്രം, ആനക്കൊമ്പു് മുതലായതു കൊണ്ടുണ്ടാക്കിയ പാവയ്ക്കു ‘പാഞ്ചാലികാ,’ ‘പുത്രികാ’ എന്നു പറയപ്പെടുന്നു.
പാവക
  • വിശേഷണം:
  • ശുദ്ധിവരുത്തുന്ന
പാവക
  • പരിശുദ്ധ
പാവകൻ
  • അഗ്നി
  • ശുദ്ധമാക്കുന്നവൻ എന്നർത്ഥം.
  • കൊടുവേലി
  • ചേരുവൃക്ഷം
  • വിഴാൽവൃക്ഷം
  • സന്യാസി
  • വരുണൻ
പാവകം
  • കുരങ്ങ്
  • കുയുംപു്
  • വിഴാൽ
  • ചേരുമരം
  • മുഞ്ഞ
  • കൊടുവേലി
  • മൂന്നു് എന്ന അക്കം
പാവകളി
  • പാവയെക്കൊണ്ടു കളിപ്പിക്കുക
പാവകാത്മജൻ
  • കാർത്തികേയൻ
പാവകീ
  • അഗ്നിയുടെ ഭാര്യ
  • സരസ്വതി
പാവട്ട
  • ഒരു വൃക്ഷം
  • ഒരു ചെടി
  • പാവട്ടചെടിയുടെ കായ്കൊണ്ടു കുട്ടികൾ വെടിവെയ്ക്കാറുണ്ടു്. അച്ചുകമ്പും കുഴലുമാണു് ഇതിനുപയോഗം.
പാവട്ടി
  • തഴകൊണ്ടു നെയ്തുണ്ടാക്കിയ പാത്രം
പാവന
  • വിശേഷണം:
  • ശുദ്ധമുള്ള
പാവനദ്ധ്വനി
  • ശംഖ്
പാവനൻ
  • പരിശുദ്ധൻ
  • വേദവ്യാസൻ
  • അഗ്നി
  • വിഷ്ണു
പാവനം
  • ശുദ്ധീകരണം, പരിശുദ്ധം
  • ജലം
  • പ്രായശ്ചിത്തം
  • ചാണകം
  • രുദ്രാക്ഷം
  • കൊട്ടം
  • കൊടുവേലി
  • മഞ്ഞക്കയ്യോന്നി
  • അറബിക്കുന്തുരുക്കം
പാവനീ(നി)
  • പശു
  • തുളസി
  • ഗംഗാനദി
  • കടുക്ക
പാവം
  • മൃദുസ്വഭാവമുള്ളവൻ(ൾ)
പാവലപൂല
  • ഒരുവക മുള്ളു്
പാവൽ
  • ഒരുവക കൈപ്പുള്ള കറിസാധനവള്ളി
  • പാവൽ വലുതു്–കഫം പിത്തം പ്രമേഹം പാണ്ഡു അരുചി രക്തദോഷം കുഷ്ഠം കാമല കൃമി ഇവക്കുനന്നു. അഗ്നിയെ വർദ്ധിപ്പിക്കും. മലത്തെ ഇളക്കും. തമിഴ്: കൊമ്പുപ്പാകൽ.ഇംഗ്ലീഷ്: Hairy mordica. ഹേറീമോർഡിക്ക.ചെറുപാവക്ക എന്നും പെരുമ്പാവക്ക എന്നും രണ്ടു തരമുണ്ടു്. അതു കൂടാതെ കായ്ക്കാത്തതായ ഒരുവക പാവൽ കൂടിയുണ്ടെന്നും കാണുന്നു.
  • പര്യായപദങ്ങൾ:
    • കാരവേല്ലം
    • കഠില്ലകം
    • സുഷനി.
പാവാട
  • പെൺകുട്ടികൾ അരമുതൽ കാൽവരെ ധരിക്കുന്ന ഉടുപ്പു്
  • രാജാക്കന്മാരും മറ്റും വരുമ്പോൾ ബഹുമാനസൂചകമായി വഴിയിൽ വിരിക്കുന്ന വസ്ത്രം
  • വിശറിക്കു ഉപയോഗിക്കുന്ന ഒരുവക തുണി
പാവാണി
  • പട്ടികയാണി
പാവാൻ
  • ആനക്കാരൻ
പാവാറ്റി
  • നെയിത്തുകാർ പാവിടുന്ന നൂൽ നിരത്തുന്ന ഒരു വസ്തു
  • നിരപ്പൻ
പാവാറ്റുന്നു
  • നെയിത്തുകാർ പാവിടുന്ന നൂൽ നിരത്തുന്നു
പാവിടുന്നു
  • മുണ്ടു നെയ്യുവാൻ വഴിയാകുംവണ്ണം നൂലിടുന്നു
പാവിത
  • വിശേഷണം:
  • ശുദ്ധമാക്കപ്പെട്ട
  • ‘മാനസംതെളിഞ്ഞതി
    പാവിതനായുള്ളവൻ’
    — ഭാഗവതം
പാവുപലക
  • നൂൽ നൂല്ക്കുന്നവർ ഉപയോഗിക്കുന്ന ഒരു പലക
പാവുമുണ്ടു്
  • ഒരുമാതിരി നേർത്ത വസ്ത്രം
പാവേട
  • ഒരു വൈദ്യഗ്രന്ഥം
പാവേടാവൈദ്യക്കാരൻ
  • നല്ല വൈദ്യൻ
പാവോട്ടുന്നു
  • മുണ്ടു നെയ്യുന്നതിനു നല്ല വണ്ണം നൂലിടുന്നു
പാശ
  • പദങ്ങളുടെ അവസാനത്തിൽ ചേരുമ്പോൾ മുൻ പദാർത്ഥത്തിന്റെ ഗുണത്തെ ഇല്ലാതാക്കുന്ന അർത്ഥം ഉണ്ടാക്കുന്നു
  • ഉദാ:ഭിഷൿപാശൻ = നടിച്ചു നടക്കുന്ന വൈദ്യൻ.
പാശകൻ
  • ചെറുക്കൻ
പാശകം
  • പകിട
  • ചുക്കിണി
  • ബന്ധിക്കുന്നതു എന്നർത്ഥം.
പാശധരൻ
  • വരുണൻ
പാശനം
  • കുരുക്കു്
പാശപാണി
  • വരുണൻ
പാശബന്ധം
  • കയറുകൊണ്ടുള്ള കെട്ടു്
  • ഊരാംചുളുക്കു്, കണി, വല മുതലായതു്.
പാശഭൃത്തു്
  • വരുണൻ
പാശം
  • കയറു്
  • കണി
  • ബന്ധം
  • സമൂഹം
  • ഉദാ:കേശപാശം.കേശാനംസമൂഹഃ = കേശപാശഃ
  • ‘കേശപാശധൃതപിഞ്ഛികാവിതതി സഞ്ചലന്മകരകുണ്ഡലം’
    — നാരായണീയം
    .
  • അളവു്, സംഖ്യ
പാശഹസ്തൻ
  • വരുണൻ
പാശായുധൻ
  • വരുണൻ
പാശാർ
  • പാശി
  • പായൽക്കൂട്ടം
പാശി
  • പൈതങ്ങളുടെ കഴുത്തിൽ കെട്ടുന്ന ഒരു മാതിരി പളുങ്ക്
  • പായൽ
പാശികൻ
  • പക്ഷികളെ പിടിക്കുന്നവൻ
പാശിത
  • വിശേഷണം:
  • കെട്ടപ്പെട്ട
പാശീ
  • വരുണൻ, പാശം ആയുധമായുള്ളവൻ
  • വേട്ടക്കാരൻ, പക്ഷി പിടിക്കുന്നവൻ
  • യമൻ
പാശുപതൻ
  • ശിവഭക്തൻ
പാശുപതം
  • ശിവന്റെ ഒരസ്ത്രം
  • പശുപതി കൊടുത്ത അസ്ത്രമാകയാൽ ഈ പേർവന്നു.
  • വെള്ളെരിക്കു്
  • താർതാവൽ
  • കൊക്കുമന്താരം
  • പശുപതിക്കു ഇഷ്ടമായിട്ടുള്ളതു് എന്നർത്ഥം.
പാശുപതാസ്ത്രം
  • ശിവന്റെ ഒരമ്പു്
  • ശിവൻ അർജ്ജുനനു കൊടുത്ത അസ്ത്രം
പാശുപതി
  • ശിവന്റെ ഒരു ഭൃത്യൻ
  • വെള്ളെരിക്കു്
പാശുപാല്യം
  • പശുരക്ഷ
പാശുബന്ധകം
  • ഒരു യാഗം
പാശ്ചാത്യ
  • വിശേഷണം:
  • പടിഞ്ഞാറുള്ള
  • പിൻപുള്ള
  • ഒടുക്കത്തേ
  • ഒടുവിലുള്ള
  • ഒടുവിലുണ്ടായ
  • പാശ്ചാത്യം എന്നതിനു ‘പിന്നെ ഉണ്ടായതു്’ എന്നു ശബ്ദാർത്ഥം.
പാശ്ചാത്യന്മാർ
  • പടിഞ്ഞാറെ ദിക്കിലുള്ളവർ
  • യൂറോപ്യന്മാർ
പാശ്യാ
  • കയർക്കൂട്ടം
  • പാശസമൂഹം
പാഷണ്ഡകൻ, പാഷണ്ഡീ, പാഖണ്ഡികൻ
  • മതവിരോധി
  • (പാഷണ്ഡന്മാർ എന്നതു നോക്കുക).
പാഷണ്ഡന്മാർ
  • വൈദിക ധർമ്മത്തിന്നു വിരുദ്ധമായ ആചാരാദികളോടുകൂടിയ ബൗദ്ധക്ഷപണകാദികൾ
  • പാപത്തെ ദാനം ചെയ്യുന്നവർ എന്നു ശബ്ദാർത്ഥം.
പാഷണ്ഡം
  • മതവിശ്വാസമില്ലാത്തമട്ടു്
  • മതവിരുദ്ധമായ അഭിപ്രായഗതി
പാഷണ്ഡി
  • പാഷണ്ഡ(ക)ൻ
പാഷണ്ഡിമതം
  • ബ്രാഹ്മണരുടെ വേദത്തിന്നു വിപരീതമായ മതം
പാഷാണകേതകീ
  • കറ്റുവാഴ
പാഷാണദാരണം
  • കല്ലുളി
  • മഴു
  • കല്ലു പൊളിക്കുന്ന പാര
  • കല്ലു പിളർക്കുന്നതു് എന്നർത്ഥം.
പാഷാണഭേദീ
  • ആലിലക്കല്ലൂർവഞ്ചി
പാഷാണഹൃദ്യ
  • വിശേഷണം:
  • കല്ലിനു തുല്യമായ കഠിന ഹൃദയമുള്ള
പാഷാണം
  • കല്ലു്, പാറ
  • പൊടിക്കപ്പെടുന്നതു് എന്നർത്ഥം.
  • പാഷം = അന്യനെ ഉപദ്രവിക്കുന്നതു്. അണം = ശബ്ദിക്കുന്നതു്. ഉപദ്രവിക്കുന്നതും ശബ്ദിക്കുന്നതും എന്നർത്ഥം. കവണയിൽ കല്ലിട്ടെറിയുന്നതു് ഈ അർത്ഥത്തെ ശരിപ്പെടുത്തും. മറ്റു വസ്തുക്കളെ പൊടിക്കുന്നതു എന്നുള്ള അർത്ഥത്തിനാണു് പ്രാധാന്യം
  • ഒരുവക വിഷമുള്ള മരുന്നു്, എലിപ്പാഷാണം മുതലായതു്
പാഷാണീ
  • തൂക്കുന്നതിനുപയോഗിക്കുന്ന കൽത്തുണ്ടു്
  • കുന്തം, വേൽ, ഉടക്കുളി
പാള
  • കവുങ്ങിന്റെ പോള
പാളത്താറു്
  • തറ്റുടുപ്പു്
  • സോമൻകെട്ടുക
പാളം
  • ഇരിമ്പുതല്ലിനീട്ടിയതു്
പാളയക്കാർ
  • പട്ടാളശ്ശിപായിമാർ
പാളയം
  • പട്ടാളക്കാരുടെ കൂട്ടം, സൈന്യം
  • നഗരം
  • കൂടാരം
  • പടവീടു്
  • പട്ടാളം കിടക്കുന്നസ്ഥലം
പാളൽ
  • തെന്നൽ
  • തെറിപ്പു്
പാളാൻ (പളുങ്ങി)
  • ഒരു പക്ഷി
  • (പള്ളാൻപളുങ്ങി).
പാളി
  • വസ്ത്രം മുതലായതിന്റെ ഒരു പങ്കു്
  • കൂട്ടം
  • വരി
  • മൂർച്ച
  • മുന
  • വാളിന്റേയും മറ്റും മുന. ഉടമസ്ഥനെ പാലിക്കുന്നതു് എന്നർത്ഥം.
  • അതിരു്
  • അടയാളം‌
  • പേൻ
  • കോണു്
  • മീശയുള്ള സ്ത്രീ
  • മേൽക്കാതു്
  • ചിറ
പാളിക
  • കതകിന്റെ മടക്കു്
പാളിന്ദീ
  • നാൽക്കൊപ്പക്കൊന്ന
  • രക്ഷിക്കുന്നതു് എന്നർത്ഥം. (പാഠഭേദങ്ങൾ–പാളിന്ധീ, പാലിനീ.)
പാളിപ്പു്
  • തെന്നിപ്പു്
  • തെറിപ്പു്
  • പ്രകാശം‌
  • ജ്വലനം
പാളുന്നു
  • തെന്നുന്നു
  • തെറിക്കുന്നു
  • പ്രകാശിക്കുന്നു
  • ജ്വലിക്കുന്നു
  • സകര്‍മ്മകക്രിയ:പാളിക്കുന്നു.
പാഴമ
  • പാഴായ്മ
  • കുസൃതി
  • ‘പാഴമയേറുന്ന പൈതൽക്കെന്നാൽ’
    — കൃഷ്ണഗാഥ
    .
പാഴു്
  • വിശേഷണം:
  • വെറുതെ
  • തരിശായുള്ള
  • ഉപകാരമില്ലാത്ത
പാഴു്
  • പഴതു്
  • ഇട
പാഴൻ
  • വിശേഷണം:
  • പ്രയോജനമില്ലാത്ത ഉദാ:പാഴൻപറമ്പു്.
പാഴൻ
  • ദുഷ്ടൻ, ദുർബ്ബുദ്ധി
  • ‘പാഴനറിയാതെചെയ്തുപോയിട്ടതു്’
    — ഭാഗവതം

    പാരാതെപാഞ്ഞുതുടങ്ങിനാൻപിന്നാലെ
    പാരമപ്പാഴനുംപാരിലെങ്ങും’
    — കൃഷ്ണഗാഥ
  • ഉപകാരമില്ലാത്തവൻ, വകക്കുകൊള്ളാത്തവൻ (സ്ത്രീ:പാഴി.)
പാഴാകുന്നു
  • വെറുതെയാകുന്നു
  • സകര്‍മ്മകക്രിയ:പാഴാക്കുന്നു.
പാഴാപാടു്
  • കൊള്ളരുതാത്ത സ്ഥിതി
  • പ്രയോജനമില്ലാത്തമട്ടു്.
പാഴാപാടിച്ചി
  • ദുഃഖത്തിൽ പെട്ടവളും‌ ആരും സഹായമില്ലാത്തവളുമായവൾ
പാഴായ്മ
  • പാഴായുള്ള സ്ഥിതി
  • ‘പാരിച്ചുനിന്നുള്ളപാഴായ്മചെയ്കയാൽ
    പാശത്തെക്കൊണ്ടുപിടിച്ചുകെട്ടി’
    — കൃഷ്ണഗാഥ
പാഴിയാരം
  • എരപ്പാളിയുടെ പാട്ടു്
പാഴി
  • വകക്കുകൊള്ളാത്തവൾ
  • ‘ധൃഷ്ടയായ് നിന്നുള്ളപാഴി’
    — കൃഷ്ണഗാഥ
    .
പാഴിൽ
  • വെറുതെ
പാഴിടി
  • ഒരു ദോഷവും വരുത്താത്ത ഉച്ചത്തിലുള്ള ഇടി
  • ‘പാഴിടിപൂണുമക്കാർമുകിൽ’
    — കൃഷ്ണഗാഥ
    .
  • കാര്യഗുണം ഇല്ലാത്ത വെറും ശബ്ദം‌
പാഴെ
  • വെറുതെ
പാഴ്ച്ചെലവു്
  • വെറുതെയുള്ളചെലവു്
പാഴ് നിലം‌
  • കൃഷിചെയ്യപ്പെടാത്ത ഭൂമി
  • തരിശുനിലം
പാഴ് പണി
  • വെറുതെയുള്ള വേല
പാഴ് പനി
  • ചീത്തപ്പനി
  • വെറും‌പനി
പാഴ് പറമ്പു്
  • തണുപ്പുള്ള കുന്നു്
  • ‘പാഴ് പറമ്പേറിനടക്കും‌പോലെ’
    — കൃഷ്ണഗാഥ
    .
പാഴ് പെടുക
  • വെറുതെയാവുക
  • ഒഴിയുക
പാഴ്മ
  • കുസൃതി
പാഴ്മരം‌
  • കേടുപിടിച്ച വൃക്ഷം‌
  • കാട്ടുമരം
  • വേങ്ങ, കമ്പകം മുതലായ ചില മരങ്ങൾക്കു പറയുന്ന പേർ.
പാഴ്മഴ
  • കഠിനമായ മഴ
  • വലിയ മഴ
പാഴ് വാക്കു്
  • ഉപകാരമില്ലാത്തവാക്കു്
പാഴ് വിചാരം‌
  • ഉപകാരമില്ലാത്ത വിചാരം
പാഴ്വെടി
  • ഉണ്ടയിടാത്ത വെടി
പാഴ് വേല
  • പ്രയോജനമില്ലാത്ത വേല
പാറു്
  • സമുദ്രത്തിലേ ഒരു മാതിരി തോണി, ചെറിയവള്ളം‌
  • പറപ്പു്
പാറ
  • ഉറപ്പുള്ള കല്ലു്, വലിയകല്ലു്, കഠിനശില
  • വെള്ളാരൻകല്ലു്
  • ചീങ്കണ്ണിപ്പാറ
  • ഉറപ്പു്
പാറകം
  • തേരകം എന്ന വൃക്ഷം
പാറക്കല്ലു്
  • കടുപ്പമുള്ള കല്ലു്
  • പാറ
പാറങ്കി
  • മൂരു്
  • വാസനയുള്ള ഒരുപശ
പാറനമ്പി
  • സാമൂതിരിയുടെ നാലാംകാര്യസ്ഥൻ
  • പരമ്പരമായുള്ള പള്ളിയറക്കാരൻ
പാറപ്പന്ന
  • പാറയിൽ ഊണ്ടാകുന്ന ഒരു തൈ
പാറയാ(ത്ത)ൻ
  • ചിറകില്ലാതെ പറക്കുന്നതുപോലെ ചാടുന്ന ഒരു ജന്തു
  • നരിച്ചീറു്
പാറൽ
  • പറപ്പു്
  • ചാറ്റൽ, തൂറ്റൽ
പാറൽ
  • പാറു്
  • പറക്കുക
  • ചാറ്റമഴ
പാറാക്കാരൻ
  • ഠാണാശ്ശിപായി
  • കാവൽനില്ക്കുന്ന ശിപായി
  • കാവല്ക്കാരൻ
പാറാടൻ
  • ചിറകില്ലാതെ പറക്കുന്നതുപോലെ ചാടുന്ന ഒരു ജന്തു
  • നരിച്ചീറു്
പാറാപ്പുര
  • കാരാഗൃഹം
  • ഠാണാവു്
പാറാപ്പുള്ളി
  • തടവിൽ കിടക്കുന്നവൻ
  • പാറാവിൽ കിടക്കുന്നവൻ
പാറാവളയം
  • അഭ്യാസികൾക്കു അകത്തു കൂടെ ചാടുന്നതിനു ചൂരൽ കൊണ്ടു വട്ടത്തിൽ കെട്ടിയുണ്ടാക്കുന്ന ഒരു വളയം
പാറു
  • പാർവ്വതി
പാറുന്നു
  • നീന്തുന്നു
  • പറക്കുന്നു
  • ‘പക്ഷികൾപാറുമ്പോൾ
    ഛായപിടിപ്പാനായ്
    — കൃഷ്ണഗാഥ
  • മഴപോലെ ചാറുന്നു
  • വിടിരുന്നു
  • ചിതറുന്നു
  • ഉദാ:തീപ്പൊരി പാറുന്നു.
പാറ്റ
  • പറക്കുന്ന ഒരുവക ചെറിയ പ്രാണി
  • ഈയ്യൽ
  • കൊന്നത്തെങ്ങു്
  • കൊന്നപ്പന
  • കൊന്നക്കമുകു്
  • പര്യായപദങ്ങൾ:
    • പതംഗം
    • ശലഭം.
പാറ്റൽ
  • മഴപൊഴിക, ചാറ്റൽ
  • പേറ്റുക
പാറ്റാടു്
  • പാറാടൻ
പാറ്റുന്നു
  • അരിയും മറ്റും മുറത്തിലിട്ടു കുടയുന്നു, പേറ്റുന്നു
  • മഴപൊഴിയുന്നു
  • ‘കാറ്റുംകുളിരുംപനിയുംകനമൊടു
    പാറ്റുംമഴപുതുമാരികളെല്ലാം’
    — പ്രദോഷമഹാത്മ്യം തുള്ളൽ
പി
പികബന്ധു
  • മാവു്
പികം
  • കുയിൽ എന്ന പക്ഷി
  • മറഞ്ഞിരുന്നു ശബ്ദിക്കുന്നതു് എന്നർത്ഥം.
പികയുന്നു
  • വട്ടം തിരിയുന്നു
പികരാഗം
  • മാവു്
പികവല്ലഭം
  • മാവു്
പികീ
  • കുയിൽപ്പേട
പിംഗ
  • വിശേഷണം:
  • ഗോരോചന നിറമുള്ള
പിംഗ
  • ഗോരോചന
  • കായം
  • നാഡി
  • മഞ്ഞൾ
  • ദുർഗ്ഗ
  • കൂവനൂറു്
  • സോമനാഭികായം
പിംഗകപിശാ
  • നരിച്ചീറു്
പിംഗചക്ഷു
  • ഞണ്ടു്
പിംഗം
  • മഞ്ഞയും ചെമപ്പും കൂടിയ നിറം, മങ്ങിയ ചെമപ്പു്, ഗോരോചനത്തിന്റെ നിറത്തോടൊത്ത നിറം
  • നിറപ്പറ്റുള്ളതു് എന്നർത്ഥം.
  • ഇരുവേലി
  • പോത്തു്
  • എലി
  • പെരുങ്കായം
  • അരിതാരം
പിംഗല
  • വിശേഷണം:
  • ഗോരോചന നിറമുള്ള
പിംഗലൻ
  • ആദിത്യൻ
  • മാരൻ, പിംഗലൻ, ദണ്ഡൻ ഇവർ മൂന്നുപേരും എപ്പോഴും സൂര്യന്റെ ചുറ്റും നില്ക്കുന്നവരാണു്. ‘ദണ്ഡൻ’ എന്നശബ്ദം നോക്കുക.
  • ശിവൻ
  • അഗ്നി
  • കുരങ്ങു്
  • ഒരു നാഗരാജാവു്
  • ഛന്ദശ്ശാസ്ത്രകർത്താവു്
പിംഗലാ
  • ലോകത്തിൽ തെക്കേദിക്കിന്റെ ആനയുടെ പിടി
  • ഒരു നാഡി
  • (സൂഷുമ്നയുടെ വലത്തുവശം പിംഗലം, ഇടത്തുവശം ഇഡ.)
  • പൊൻനിറമുള്ളവൾ
  • നല്ലപിച്ചള
  • ചെറുപ്പുന്ന
  • ഗോരോചന
  • മഞ്ഞൾ
  • ഇരുവൂൾമരം
പിംഗലം
  • വൈശ്രവണന്റെ നിധികളിൽ ഒന്നു്
  • പിച്ചള
  • നത്തു്
  • മനയോല
  • ഇരുവേലി
  • കുരങ്ങു്
  • കീരി
  • ചെറിയ മൂങ്ങ
പിംഗലവർണ്ണം
  • പൊൻ നിറം
പിംഗലികാ
  • കൊക്കു്
പിംഗളം
  • ഗോരോചനത്തിന്റെ നിറത്തോടൊത്ത നിറം
  • നിറപ്പറ്റുള്ളതു് എന്നർത്ഥം.
പിംഗാക്ഷ
  • വിശേഷണം:
  • പിംഗനിറമായകണ്ണുള്ള
പിംഗാക്ഷൻ
  • ശനി
  • ശിവൻ
  • കുരങ്ങു്, ചെമന്നു മഞ്ഞയായ കണ്ണുള്ളവൻ
  • പൂച്ച
പിംഗാക്ഷം
  • പൂച്ച
പിംഗാശം
  • സ്വർണ്ണം
പിംഗേശൻ
  • അഗ്നി
പിംഗേക്ഷണൻ
  • ശിവൻ
പിചണ്ഡം
  • വയറു്
  • അന്നത്തെ ഭക്ഷിക്കുന്നതു് എന്നർത്ഥം.
  • പശുവിന്റെ അവയവം
പിചണ്ഡില
  • വിശേഷണം:
  • കുടവയറുള്ള
പിചണ്ഡിലം
  • പെരുവയറു്
പിചിണ്ഡം
  • വയറു്
പിചിണ്ഡില
  • വിശേഷണം:
  • കുടവയറുള്ള
പിചിണ്ഡിലം
  • പെരുവയറു്
പിചു
  • പരത്തി
  • മർദ്ദിക്കപ്പെടുന്നതു് എന്നർത്ഥം.
  • പഞ്ഞി
  • തുണി
  • മൂന്നു കഴഞ്ചുകൂടിയതു്
  • ഒരു കുഷ്ഠം
  • ഭൈരവന്റെ എട്ടു മുഖങ്ങളിൽ ഒരു മുഖത്തിന്റെ പേർ
  • കരുപ്പരത്തി
പിചുതൂലം
  • പരത്തി
പിചുമന്ദം
  • വേപ്പുവൃക്ഷം
  • പിചു എന്ന കുഷ്ഠരോഗത്തെ ഇല്ലാതാക്കുന്നതു് എന്നർത്ഥം.
പിചുമർദ്ദം
  • വേപ്പുവൃക്ഷം
  • (പിചുമന്ദം എന്നതിന്റെ പാഠം).
പിചുളം
  • കാഞ്ചിമരം
  • (മയിലെള്ളിന്റെ വകഭേദം).
  • പഞ്ഞി
  • ഒരുവക കടൽക്കാക്ക, നീർകാക്ക
  • നീർക്കടമ്പു്, കാഞ്ചിമരം
പിച്ചു്
  • അല്പമായ ഭ്രാന്തു്
  • നുള്ളൽ
പിച്ച
  • കാലുറയ്ക്കാത്ത കുഞ്ഞുങ്ങളുടെ കാൽവെയ്പു്
  • ഇരക്കുന്നവന്നു കൊടുക്കുന്ന വസ്തു
  • ആശ്ചര്യം
പിച്ചകം
  • സുഗന്ധപുഷ്പം ഉണ്ടാകുന്ന ഒരു വള്ളി, പിച്ചിച്ചെടി
  • മരുന്നിന്നു കൊള്ളിക്കുന്ന ഒരുമാതിരി പിച്ചകം
  • പിച്ചകം – ത്രിദോഷം, ശിരോരോഗം, കുഷ്ഠം, കൃമി മുതലായവക്കു നന്നു്. ഇതിന്റെ ഇല കഫപിത്തങ്ങളെ ശമിപ്പിക്കും. ഇതു പുഷ്പവർഗ്ഗത്തിൽ ശ്രേഷ്ഠമാകുന്നു. തമിഴ്: പിച്ചി.ഇംഗ്ലീഷ്: Jas minum grandiflorum ജാസ്മിനം ഗ്രാൻഡിഫ്ലോറം.
  • എല്ലാപുഷ്പവും ധരിച്ചാൽ
    ‘പുഷ്പസ്യധാരണം കാന്തി
    വർദ്ധനം കാമകാരകം
    ഓജശ്രീവർദ്ധകഞ്ചൈവ
    പാപഗ്രഹവിനാശനം’
  • പര്യായപദങ്ങൾ:
    • സുമനസ്സു്
    • മാലതീ
    • ജാതി
പിച്ചക്കാരൻ
  • ഇരക്കുന്നവൻ
പിച്ചച്ചട്ടി
  • ഇരക്കുന്നവന്റെ പാത്രം
പിച്ചച്ചിരട്ട
  • ഇരക്കുന്നവന്റെ ചിരട്ട
പിച്ചച്ചോറു്
  • ഇരന്നു വാങ്ങിക്കുന്ന ചോറു്
പിച്ചടം
  • വെള്ളിയ്യം
  • മുറിപ്പാൻ എളുപ്പമുള്ളതു് എന്നർത്ഥം.
  • കാരീയ്യം
പിച്ചൻ
  • ഭ്രാന്തൻ
  • തുമ്പില്ലാത്തവൻ
പിച്ചപ്പിഴപ്പു്
  • ഇരന്നു കാലംകഴിക്കുക
പിച്ചയാൽ
  • ആശ്ചര്യമായി.പ്രാചീനമലയാളം:
പിച്ചൽ
  • നുള്ളൽ
പിച്ചള
  • ചെമ്പും നാകവും കൂട്ടിയുണ്ടാക്കിയ ഒരുമാതിരി ലോഹം
  • പിച്ചള – കഫം, പിത്തം, രക്തദോഷം, പ്ലീഹ മുതലായവക്കു നന്നു്. അരച്ചുതേച്ചാൽ കണ്ണിനു തെളിവുണ്ടാകും. സംസ്കൃതം: പിത്തലം.തമിഴ്: പിത്തളൈ.ഇംഗ്ലീഷ്: Brass ബ്രാസ്സ്.
  • പര്യായപദങ്ങൾ:
    • രീതി
    • ആരകൂടം.
പിച്ചാങ്കത്തി
  • ഒരുമാതിരി ചെറിയ കത്തി
  • ‘മറ്റൊരുപരിഷകൾപിച്ചാങ്കത്തിയുമരയിൽതിരുകി’
    — ഉത്തരരാമായണം ചംപു
    .
പിച്ചി
  • പിച്ചകം
പിച്ചിലി
  • ഒരു പക്ഷി
പിച്ചുന്നു
  • നുള്ളുന്നു
പിച്ഛ
  • ഇലവിൻപശ
  • വിരലിന്മേൽ ഒട്ടുന്നതു് എന്നർത്ഥം.
  • പാമ്പിന്റെ വിഷജലം
  • കഞ്ഞി
  • വാഴപ്പഴം, വാഴ
  • വരി
  • ഇരവൂൾമരം (കറുത്തതു്)
  • കുയിൽപ്പേട
പിച്ഛം
  • മയിൽപീലി
  • വല്ലതിന്റേയും അറ്റം, പുച്ഛം, ചൂഡ
പിച്ഛടം
  • വെള്ളീയം
  • കാരീയം
പിച്ഛില
  • വിശേഷണം:
  • പശയുള്ള
  • പാലുള്ള
പിച്ഛില
  • ഇലവുവൃക്ഷം
  • പശയുള്ളതു് എന്നർത്ഥം.
  • ഒരാറു്
  • കറുത്ത ഇരുമുള്ളുമരം
  • വയിൽചുള്ളി
  • അഗശി
  • വലിയ വശളച്ചീര
  • എരുമപ്പുല്ലു്
പിച്ഛിലം
  • അയഞ്ഞചോറു് (കഞ്ഞി)
  • കറി മുതലായതു
പിഞ്ചു്
  • വിശേഷണം:
  • മൂക്കാത്ത
പിഞ്ചു്
  • മൂക്കാത്ത ഫലം
പിഞ്ച, പിഞ്ഞ
  • വിശേഷണം:
  • ചീഞ്ഞ
  • ചീത്തയായ
പിഞ്ചുപോകുന്നു
  • കീറിപ്പോകുന്നു
പിഞ്ഛം
  • മയിൽപീലി
  • പ്രകാശിക്കുന്നതു് എന്നർത്ഥം. മറ്റൊരുപാഠം ‘പിച്ഛം’.
പിഞ്ഛാ
  • മയിൽപീലി
പിഞ്ഛചൂഡൻ
  • കൃഷ്ണൻ
പിഞ്ഛികാ
  • പീലി
  • (പിഞ്ഛികാസഞ്ചയം = പീലിക്കെട്ടു്).
  • ‘പാരംപിന്നിൽഘനമിയലുമിപ്പിഞ്ഛികാസഞ്ചയത്തിൻ’
    — മയൂരസന്ദേശം
    .
പിഞ്ജ
  • വിശേഷണം:
  • മനോവ്യസനമുള്ള
പഞ്ജ
  • ഉപദ്രവം
  • മഞ്ഞൾ
  • പഞ്ഞി
  • വടി
  • കോൽ
പിഞ്ജം
  • കൊല
  • ശക്തി
  • കൂട്ടം
  • (പുഞ്ജം എന്നതിന്റെ പാഠം).
  • ഭീമസേനകർപ്പൂരം
പിഞ്ജര
  • വിശേഷണം:
  • ഗോരോചനനിറമുള്ള
പിഞ്ജരം
  • അരിതാരം
  • നിറപ്പറ്റുള്ളതു് എന്നർത്ഥം.
  • പൊന്നു്
  • ഗോരോചനനിറം
  • പക്ഷിക്കൂടു്
  • നാകപ്പൂവു്
  • സ്വർണ്ണം
പിഞ്ജല
  • ഭയപ്പെട്ട
പിഞ്ജലം
  • അത്യന്തം ആകുലമായ സൈന്യാദികൾ
  • അരിതാരം
പിഞ്ജാലം
  • സ്വർണ്ണം
പിഞ്ജികാ
  • നൂൽനൂല്ക്കുന്നതിനു ഉണ്ടയായി വച്ചിരിക്കുന്ന പഞ്ഞി
പിഞ്ജുഷം
  • കർണ്ണമലം
  • (ചെവിക്കായം).
പിഞ്ഞ, പിഞ്ച
  • വിശേഷണം:
  • ചീത്ത
  • ചീത്തയായ
  • കീറിയ
പിഞ്ഞാണം(ണി)
  • മണ്ണുമുതലായതു കൊണ്ടുണ്ടാക്കിയ ഒരുമാതിരി പാത്രം
  • ഒരുതരം ചെറിയ കുപ്പിപ്പാത്രം
  • (പെർഷ്യൻ ഭാഷ).
പിഞ്ഞുപോകുന്നു
  • കീറിപ്പോകുന്നു
പിട
  • പക്ഷികളിൽ സ്ത്രീ
  • മാനിന്റെ സ്ത്രീ
  • കോൽകൊണ്ടുള്ള അടി
പിടകം
  • കുരുവു്
  • ഉരുണ്ടുകൂടുന്നതു് എന്നർത്ഥം. (പിടകാ എന്നുമാകാം) മുഖക്കുരുവു്.
പിട(ക)ം
  • മൂട, കൊട്ട, (കുട്ട)
  • കൂട, വല്ലം
  • പരുവു്, കുരുവു്
  • (പിണ്ഡം എന്നു പാഠവുമുണ്ടു്) പിടം എന്നതിനു ഒച്ചപ്പെടുത്തുന്നതു എന്നു ശബ്ദാർത്ഥം.
പിടച്ചൽ, പിടപ്പു്
  • മരണവേദനകൊണ്ടുള്ള ഉരുൾച്ച
പിടർത്തൽ
  • വേരോടു് തള്ളി വീഴിക്ക
പിടമാൻ
  • പെൺമാൻ
  • മാനിന്റെ സ്ത്രീ
പിടയുന്നു
  • മരണവേദനകൊണ്ടു് ഉരുളുന്നു
പിടയ്ക്കുന്നു
  • വേദനകൊണ്ടും മറ്റും ഉരുളുന്നു
പിടരി
  • പിടലി
പിടരുന്നു
  • വേരോടെ വീഴുന്നു
  • സകര്‍മ്മകക്രിയ:പിടർത്തുന്നു.
പിടർത്തുന്നു
  • വേരോടെ പിടുങ്ങുന്നു
  • പരുവു്, (കുരു) പൊട്ടിക്കുന്നു
പിടലി
  • കഴുത്തിന്റെ പിൻവശം പിടരി എന്നും കാണുന്നുണ്ടു്
പിടലിഞരമ്പു്
  • കഴുത്തിന്റെ പിൻവശത്തിലേ ഞരമ്പു്
പിടാക
  • ഒരു ദേശത്തിലെ കര
  • ഒരു ദേശം
  • സ്നേഹം
പിടാരൻ
  • പാമ്പു പിടിക്കുന്നവൻ
  • തോല്ക്കൊല്ലൻ
  • ശാക്തേയൻ
പിടി
  • മുഷ്ടി
  • കൈയിലടങ്ങിയ വസ്തു
  • ആയുധങ്ങളിൽ പിടിപ്പാനുള്ള സ്ഥലം
  • പിടിത്തം
  • പെണ്ണാന
  • ശാഠ്യം
  • കൈകൊണ്ടുള്ള പിടി
പിടികാ
  • കരുവു്
പിടിക്കിഴങ്ങു്
  • ഒരുമാതിരി കിഴങ്ങു്
പിടിക്കുന്നു
  • കൈകൊണ്ടു ഗ്രഹിക്കുന്നു
  • സ്വീകരിക്കുന്നു, കൈക്കലാക്കുന്നു
  • പറ്റുന്നു
  • ഉദാ:തീപിടിക്കുന്നു.
  • ഉണ്ടാകുന്നു
  • ഉദാ:ദീനം പിടിക്കുന്നു.
  • ആകുന്നു
  • ഉദാ:കട്ടപിടിക്കുന്നു.
  • കൊടുക്കാതെയിരിക്കുന്നു
  • ഉദാ:ശമ്പളം പിടിക്കുന്നു.
  • തേയ്ക്കുന്നു
  • ഉദാ:ചായം പിടിക്കുന്നു.
  • കടിക്കുന്നു
  • ഉദാ:പൂച്ചപിടിക്കുന്നു.
  • ഏല്ക്കുന്നു
  • ഉദാ:കണ്ടം പിടിക്കുന്നു, പാതിവാരം പിടിക്കുന്നു.
  • ഉറയ്ക്കുന്നു
  • ഉദാ:മലംപിടിക്കുന്നു.
  • ചെന്നു ചേരുന്നു
  • ഉദാ:കരപിടിക്കുന്നു. (കാരണക്രിയ:പിടിപ്പിക്കുന്നു.)
പിടിക്കോൽ(ൾ)
  • വെള്ളം കോരുന്ന ഒരു യന്ത്രം
പിടിച്ചുരാക്കു്
  • പിടിച്ചുരാവി
പിടിത്തം
  • പിടിക്ക
പിടിത്താൾ
  • ഇരുമണി പെറുക്കിയ കറ്റ
പിടി(പാ)വാടു്
  • സർക്കാരിൽ നിന്നും ഉദ്യോഗത്തിന്നു നിയമിക്കുമ്പോൾ കൊടുക്കുന്ന ഒരെഴുത്തു്
പിടിപാട്ടുനിനവു്
  • സർക്കാരിൽ നിന്നും ചോവന്മാർക്കു കൊടുക്കുന്ന ഒരെഴുത്തു്
പിടിപെടുന്നു
  • പിടിത്തത്തിൽ അകപ്പെടുന്നു
  • പിടിക്കപ്പെടുന്നു
പിടിപ്പു്
  • പ്രാപ്തി
  • തികവു്
  • സാമർത്ഥ്യം
പിടിപ്പതു്
  • മതിയാകെ
പിടിപ്പതം
  • കൊയിത്തുകാർക്കു കൊടുക്കുന്ന ഒരവകാശം
പിടിപ്പന്നി
  • പെൺപന്നി
പിടിപ്പിക്കുന്നു
  • പിടിക്കു മാറാക്കുന്നു
  • ചായം തേക്കയും മറ്റും ചെയ്യുന്നു
പിടിപ്പുകേടു്
  • പോരായ്മ
  • ശേഷിക്കുറവു്
  • പ്രാപ്തികേടു്
  • ഭോഷത്വം
പിടിപ്പുള്ളവൻ
  • സമർത്ഥൻ
പിടിമണ്ണു്
  • കൈക്കകത്തു കൊള്ളുന്ന മണ്ണു്
പിടിമാനം
  • അധികാരം, ശക്തി
  • രക്ഷണം
പിടിമുളം
  • കൈചുരുട്ടിപ്പിടിച്ചു അളന്ന ഒരളവു്
പിടിമുറുക്കം
  • പിടിത്തത്തിന്റെ മുറുക്കം.
പിടിമൊന്ത
  • ഒരുമാതിരി ജലപാത്രം
പിടിയരി
  • പതിവു ചെലവിൽ നിന്നു കുറച്ചു കുറച്ചെടുത്തു ചിലർ സൂക്ഷിക്കുന്ന അരി
പിടിയാത്തവൻ
  • കൊള്ളരുതാത്തവൻ
  • ഭോഷൻ
പിടിയാന
  • പെണ്ണാന
  • പിടിയാന – ഇതിന്റെ മാംസംഗുണം കൊണ്ടു ആനമാംസംത്തിനു തുല്യമാണു്. മഹാമൃഗവർഗ്ഗത്തിൽ ചേർന്ന അനൂപമാംസമാകുന്നു. സംസ്കൃതം: കരിണീ.തമിഴ്: യാനൈപ്പെൺ.ഇംഗ്ലീഷ്: Female Elephant ഫ്മെയിൽ എലിഫെന്റ്.
പിടിവള്ളി
  • പിടിച്ചുതുങ്ങുന്നതിനു കെട്ടിയ വള്ളി
പിടുങ്ങൽ
  • വലിച്ചു പറിക്ക
  • വേരോടെ പറിക്ക
  • ബലാൽ കൈക്കലാക്കുക
പിടുങ്ങുന്നു
  • വലിച്ചു പറിക്കുന്നു
  • വേരോടെ പറിക്കുന്നു
  • ബലാൽ കൈക്കലാക്കുന്നു
  • ‘വലരിപുസുതനുടെ വില്ലു പിടുങ്ങി’
    — കിരാതം തുള്ളൽ
    .
പിടുപിടുക്കുന്നു
  • പിടുപിടെ ശബ്ദിക്കുന്നു
  • സകര്‍മ്മകക്രിയ:പിടുപിടുപ്പിക്കുന്നു.
പിടുപിടെ
  • ഒരുമാതിരി ശബ്ദത്തോടുകൂടെ
  • അധികം കൊഴുത്തു്
പിട്ടു്
  • ഒരുവക പലഹാരം
  • അരിമാവും മറ്റും കുഴച്ചതു്
  • കള്ളം പറഞ്ഞു ഭയപ്പെടുത്തുകയും മറ്റും
  • അഹംഭാവത്തോടുകൂടിയുള്ള സംസാരം
പിട്ട
  • എലിക്കാഷ്ഠം
പിട്ടൽ, പുട്ടിൽ
  • ധാന്യങ്ങളുടെ പുറന്തോടു്
  • ഉമി
പിട്ടം
  • കുറിയ ഉത്തരം
  • കുറുക്കെവയ്ക്കുന്ന ഉത്തരം
പിട്ടില
  • ഒരുമാതിരി കറി
പിഠം
  • വേഴൽ
പിഠരം
  • കലം
  • മീതെ മറ്റൊരു പാത്രംകൊണ്ടു അടയ്ക്കുന്നതിനാൽ ഈ പേർ വന്നു.
  • മുത്തങ്ങ
  • രോഗങ്ങളെ ഹിംസിക്കുന്നതു എന്നർത്ഥം.
പിഠരി
  • കലം
പിണ
  • ധാതു: ഇടകലരുക
പിണ
  • നുകത്തിൽ ചേർത്തു കെട്ടിയ കാള
  • രണ്ടു വസ്തുക്കളെ ചേർത്തു വയ്ക്കുന്നതു്
  • തെറ്റു്
  • കൃഷിക്കുള്ള കരുത്തരങ്ങൾ, ചേർത്തുവെക്കുക
  • ചേർച്ച
  • ഇച്ഛാഭംഗം
  • ജാമ്യം
  • ഏർപ്പാടു്
  • കെട്ടു്
പിണക്കം
  • വിരോധം, കലഹം, ഇണക്കമില്ലായ്മ, യോജിപ്പില്ലായ്ക
  • മത്സരം
  • തർക്കം
  • തെറ്റു്
  • എഴുത്തിലോ മറ്റൊ വരുന്ന പിഴ
പിണയ്ക്കുന്നു
  • പറ്റിക്കുന്നു
  • ആപത്തുണ്ടാക്കുന്നു
പിണങ്ങുന്നു
  • വിരോധമാകുന്നു, കലഹിക്കുന്നു, യോജിപ്പില്ലാതാകുന്നു
  • മത്സരിക്കുന്നു
  • തർക്കിക്കുന്നു
  • തെറ്റുന്നു
  • എഴുത്തിലൊ മറ്റൊ പിഴ വരുന്നു
  • സകര്‍മ്മകക്രിയ:പിണക്കുന്നു.
പിണച്ചൽ
  • നുകത്തിൽ കാളയെ ചേർത്തു കെട്ടുക
  • ഇണ ചേരുക
  • കുരുക്കു്
പിണം
  • ശവം
പിണമ്പുളി
  • പിണർവൃക്ഷത്തിലുള്ള പുളി
പിണയുന്നു
  • ഇണചേരുന്നു
  • കുരുക്കിലാകുന്നു
  • ഏർപ്പെടുന്നു
  • കൂടിച്ചേരുന്നു
പിണയ്ക്കുന്നു
  • ഇണചേർക്കുന്നു
  • കുരുക്കിലാക്കുന്നു
പിണർ
  • മിന്നൽ
  • കൂട്ടിക്കെട്ടു്
  • കട്ടയാക
  • മുഴുപ്പു്
  • ഞാറ്റുപിടി
  • ഒരു വൃക്ഷം
പിണരിടുന്നു
  • നുകത്തിൽ ചേർത്തു കെട്ടുന്നു
പിണർക്കുന്നു
  • കട്ടയാകുന്നു
പിണർപ്പു
  • കൊഴുപ്പു്
പിണർമ്പുളി, പിണമ്പുളി
  • ഒരുവക പുളി
  • കൊടമ്പുളി
പിണാത്തി
  • ദാസി
പിണാപ്പെൺ
  • ദാസി
പിണാവു്
  • അടിമവേല
പിണി
  • പിശാചു ബാധകൊണ്ടുണ്ടാകുന്ന ഒരു ദീനം
  • ഒരു പിശാചു്
  • ആപത്തു
  • പീഡ
പിണിയാൾ
  • പിശാചു ബാധിച്ചവനെ തുള്ളിക്കുന്നതിനും മറ്റും അവന്നു പകരമായി നില്ക്കുന്നവൻ
  • ആൾപ്പേർ
പിണുപിണുക്കുന്നു
  • കൊഴുത്തു കട്ടയാകുന്നു
പിണുപിണെ
  • കൊഴുത്തുകൊഴുത്തു
പിണ്ടം
  • പിണ്ഡം, ഉരുള
  • ദോഷം
  • ‘കണ്ടത്തെയാണ്ടവൻ പിണ്ടത്തിന്നും’
    — ചെറുശ്ശേരി
    .
പിണ്ടാട്ടി
  • ദാസി
  • ഭാര്യ
പിണ്ടാളൻചേമ്പു്
  • ശാകവർഗ്ഗത്തില്പെട്ട ഒരു കന്ദശാകം
  • മൂത്രകൃഛ്റം, പ്രമേഹം, ചുട്ടുനീറൽ ഇവക്കു നന്നു്. സംസ്കൃതം: പിണ്ടാലു.
പിണ്ടി
  • വാഴയുടെ അകത്തേ തടി (തട)
  • ചാറെടുത്ത വസ്തു
  • ആനയുടെ മലം
പിണ്ടിക്കാ(യു്)
  • കാട്ടുജാതിക്ക
പിണ്ഡകം
  • കുന്തുരുക്കം
  • കട്ടപിടിച്ചിരിക്കുന്നതു എന്നർത്ഥം.
  • പിശാചു
പിണ്ഡക്കാരൻ
  • തടിച്ചവൻ
പിണ്ഡഗോസ
  • നറുമ്പശ
പിണ്ഡതകരം
  • വലിയ തകരം
  • ഗുണങ്ങൾ കൊണ്ടു തകരത്തോടു തുല്യമാകുന്നു. ഉത്തംസവർഗ്ഗത്തില്പെട്ട വാതഘ്നദ്രവ്യമാണു്. തമിഴ്: കിരന്തിതരകം.
പിണ്ഡദാനം
  • പിതൃക്രിയയിൽ ചെയ്യുന്ന ഒരു ദാനം
പിണ്ഡനം
  • ഗോളാകൃതിയാവുക
പിണ്ഡപാദം
  • ആന
പിണ്ഡപുഷ്പം
  • ചെമ്പരത്തിപ്പൂവു്
  • താമരപ്പൂവു്
  • അശോകത്തിൻ പൂവു്
  • അശോകം
പിണ്ഡം
  • പിതൃക്രിയയ്ക്കു ഉരുട്ടിവെയ്ക്കുന്ന ചോറു്
  • ഉണ്ട
  • ഉരുള
  • കൂട്ടം, കട്ട
  • ആനത്തലയിലെ മുഴ
  • ശരീരം
  • മാംസം
  • ഭക്ഷണം
  • ഉപജീവനം
  • ശമ്പളം
  • ഇരിമ്പു്, കട്ടപിടിച്ചതു് എന്നർത്ഥം
  • ഉരുക്കു്
  • സാമ്പ്രാണി
  • നറുമ്പശ
  • വെണ്ണ
  • ഗർഭപിണ്ഡം
  • കുന്തുരുക്കം, പിണ്ഡകം എന്നതിന്റെ പാഠം
  • മൂടക്കൊട്ട, വല്ലം മുതലായതിന്റെ പേർ
  • (പിടം എന്നതിന്റെ പാഠം).
  • മലങ്കാര
  • എള്ളിൻപിണ്ണാക്കു്
പിണ്ഡാ
  • കറിക്കായം
പിണ്ഡാകാര
  • വിശേഷണം:
  • ഉരുണ്ട
പിണ്ഡികാ
  • വണ്ടിയുടെ നടുചക്രകൂടം
  • (ഇതു ചക്രത്തിന്റെ മദ്ധ്യത്തിൽ അല്ലികളെല്ലാം ചെന്നുചേരുന്നതായ ഉ രുണ്ട ഒരു സാധനം).
  • ഉള്ളംകാൽ
  • മാംസഉണ്ട
  • കാൽവെണ്ണ
പിണ്ഡിലൻ
  • ജ്യോതിശ്ശാസ്ത്രക്കാരൻ
പിണ്ഡീകൃത
  • വിശേഷണം:
  • ഉണ്ടാക്കപ്പെട്ട
പിണ്ഡീതകം
  • മലങ്കാര
  • പിണ്ഡാകാരമായ ഫലമുള്ളതു എന്നർത്ഥം.
  • കാട്ടുചീര
  • കർപ്പൂര തുളസി
പിണ്ഡീതരു
  • ഒരു വന്യവൃക്ഷം
  • ത്രിദോഷം ത്വക്ദോഷം വിശേഷാൽ രക്തദോഷം ഇവയ്ക്കു നന്നു്.
പിണ്ഡീരം
  • താളിമാതളം
  • കടൽനുര
പിണ്ണാക്കു്
  • എള്ളു
  • തേങ്ങ മുതലായവ ചക്കിലിട്ടാട്ടി എണ്ണ എടുത്ത പിശിടു
പിണ്യാകം
  • പിണ്ണാക്കു്
  • കായം
  • കുന്തുരുക്കം
  • കുംകുമം
  • തിരുവട്ടപ്പശ
  • പിണ്ഡാകാരതയെ പ്രാപിക്കുന്നതു് എന്നർത്ഥം.
പിതറുക
  • പിടരുക
  • പൊട്ടുക
പിതറ്റുക
  • പിതുക്കുക
പിതാക്കന്മാർ
  • അമ്മയും അച്ഛനും
പിതാമഹൻ
  • അച്ഛന്റെ അച്ഛൻ, ഇല്ലത്തു മുത്തച്ഛൻ
  • ബ്രഹ്മാവു്
  • ലോക ജനകന്മാരായ മരീചി മുതലായവരുടെയും അര്യമാദി പിതൃക്കളുടെയും പിതാവു് എന്നർത്ഥം.
പിതാമഹി
  • അച്ഛന്റെ അമ്മ
  • മുത്തശ്ശി
പിതാരിപ്പുള്ളു
  • ഒരു പക്ഷി
  • പിതാരിപ്പുള്ളിന്റെ മാംസം കഫം ഏറിയും വാതം കുറഞ്ഞും പിത്തം മധ്യമായുമിരിക്കുന്ന സന്നിപാതത്തിനും രക്തദോഷത്തിനും നന്നു്. ഇതു തിത്തി രിയിൽ തന്നെ മഞ്ഞനിറമുള്ളതെന്നു അഭിപ്രായം കാണുന്നു. ഇതു ആവണക്കിൻ വിറകുകൊണ്ടു തീയെരിച്ചു വേവിച്ചോ ആവണക്കെണ്ണയിൽ വറുത്തോ ഭക്ഷിക്കരുത്. സംസ്കൃതം: കപിഞ്ജലം.
പിതാവ്
  • അച്ഛൻ
  • രക്ഷിക്കുന്നവൻ എന്നർത്ഥം.
പിതിടു
  • പിശിട്
  • ചൂർണ്ണം
പിതിർ
  • ചാറ്റൽ
  • ചാറുക
പിതുങ്ങൽ
  • അമുങ്ങൽ
  • അമരുക
  • ഞെങ്ങൽ
പിതുങ്ങുന്നു
  • അമുങ്ങുന്നു
  • അമരുന്നു
  • ഞെരുങ്ങുന്നു
  • സകര്‍മ്മകക്രിയ:പിതുങ്ങുന്നു.
പിതൃകർമ്മം
  • പിതൃക്കളെ സംബന്ധിച്ചു ചെയ്യുന്ന കർമ്മം
  • ചാത്തവും മറ്റും
പിതൃകുല്യ
  • മലയപർവതത്തിൽ നിന്നു പുറപ്പെടുന്ന ഒരു നദി
പിതൃക്കൾ
  • മനുഷ്യരുടെ മരിച്ചുപോയ പൂർവികന്മാർ
  • അര്യമാവു മുതലായ പിതൃക്കൾ
  • പ്രജാപതികൾ
  • ദേവന്മാരുടെ മക്കൾ
പിതൃക്രിയ
  • പിതൃക്കളെ സംബന്ധിച്ചു ചെയ്യുന്ന കർമ്മം
  • ചാത്തവും മറ്റും.
പിതൃഗണാ
  • ദുർഗ്ഗ
പിതൃതർപ്പണം
  • ചാത്തം
  • പിതൃക്കൾക്കായിട്ടു ജലംകൊണ്ട് ചെയ്യുന്ന ഒരു കർമ്മം
  • എള്ള്
പിതൃതിഥി
  • കറുത്തവാവ്
  • പിതൃക്കൾക്കായിട്ടു കർമ്മം ചെയ്യേണ്ടുന്ന ദിവസം
  • അമാവാസ്യ
പിതൃദാനം
  • പിതൃക്കൾക്കുവേണ്ടി ചെയ്യുന്ന കർമ്മം
  • പിതൃകർമ്മങ്ങളെ ലോപിച്ചാൽ പ്രായേണ സന്തതിനാശമാണു ഫലം.
  • ‘പ്രായഃ പൈതൃകകർമ്മലോപവശതഃ
    സന്തത്യഭാവോനൃണാം’
  • പിതൃക്കളെ ഉദ്ദേശിച്ചു ചെയ്യപ്പെടുന്ന ദാനം, സപിണ്ഡിക്ക് ശേഷം പിതൃക്കളെ ഉദ്ദേശിച്ചു ചെയ്യുന്ന ദാനം പ്രേതത്വത്തെ വിട്ടു പിതൃത്വത്തെ പ്രാപിച്ചിരിക്കുന്നവരെക്കുറിച്ചു ചെയ്യപ്പെടുന്ന ജലാഞ്ജല്യാദിദാനം ഇങ്ങിനെ പലവിധം കാണുന്നു.
പിതൃധനം
  • അച്ഛന്റെ മുതൽ
പിതൃധർമ്മചതുഷ്ടയം
  • ബ്രഹ്മചര്യം
  • അനഭിമാനം
  • യോഗാഭ്യാസതാൽപര്യം; എല്ലായിടങ്ങളിലും ഇഷ്ടംപോലെ സഞ്ചരിക്കുക
പിതൃപതി
  • യമൻ
  • ഹവ്യവാഹനാദി പിതൃക്കളുടെ നാഥൻ എന്നർത്ഥം.
പിതൃപിതാവ്
  • അച്ഛന്റെ അച്ഛൻ
  • ഇല്ലത്തു മൂത്തച്ഛൻ
  • പര്യായപദങ്ങൾ:
    • പിതാമഹൻ.
പിതൃപ്രസൂ
  • അച്ഛന്റെ അമ്മ
  • സന്ധ്യ
  • പിതൃക്കളെ പ്രസവിച്ചത്, പിതൃക്കളെ സൃഷ്ടിക്കുന്നത്, സന്ധ്യക്ക് ബ്രഹ്മശരീരത്വമുണ്ടാകയാലും, പിതൃക്കൾക്കു അപ്പോൾ ഒരു പ്രത്യേക തേജോബലം സിദ്ധിക്കുന്നതുകൊണ്ടും ഈ പേർ സിദ്ധിച്ചു. സൂര്യാസ്തമനത്തിനു പിമ്പു മൂന്നുനാഴികയും സൂര്യോദയത്തിനു മുമ്പു അഞ്ചു നാഴികയും ഉള്ള സമയത്തിനു ‘സന്ധ്യ’ എന്നു പറയപ്പെടുന്നു.
പിതൃപ്രിയം
  • കയ്യോന്നി
  • കരിവേപ്പ്
  • അകത്തി
പിതൃബന്ധുക്കൾ
  • പിതൃക്കളുടെ ബന്ധുക്കൾ
  • ‘പിതുഃപിതുഃ സ്വസുഃ പുത്രാഃ
    പിതുർമ്മാതുഃ സ്വസുഃ സുതാഃ
    പിതുർമാതുലപുത്രാശ്ച
    വിജ്ഞേയാഃ പിതൃബന്ധവഃ’
പിതൃഭോജനം
  • ഉഴുന്നു
പിതൃഭ്രാതാവു്
  • അച്ഛന്റെ ജ്യേഷ്ഠനും അനുജനും
പിതൃയജ്ഞം
  • പിതൃപൂജ
  • തർപ്പണം
  • ബൗധായനീയ സ്നാനം മുതലായതു്
പിതൃരൂപൻ
  • ശിവൻ
പിതൃവനം
  • ചുടലക്കാടു്
  • ശവം ചുടുന്ന കാടു്
  • പിതൃക്കളുടെ വനം എന്നർത്ഥം
പിതൃവഴി
  • മക്കത്തായം
പിതൃവ്യൻ
  • അച്ഛന്റെ അനുജൻ
  • അപ്ഫൻ
  • അച്ഛന്റെ ജ്യേഷ്ഠാനുജന്മാരുടെ അർത്ഥാൽ വലിയച്ഛന്റേയും അച്ഛന്റേയും പേർ
  • പിതാവിന്റെ സഹജൻ എന്നർത്ഥം.
പിതൃശാപം
  • അച്ഛന്റേയും മറ്റും ശാപം
  • പിതൃക്കളുടെ ശാപം
പിതൃഷ്വസാവു്
  • അച്ഛന്റെ പെങ്ങൾ
പിതൃസന്നിഭ
  • വിശേഷണം:
  • അച്ഛനെപ്പോലെയുള്ള
പിതൃഹത്യ
  • അച്ഛനെ കൊന്നാലുള്ള പാപം
പിത്തകാമല
  • ഒരു ദീനം
പിത്തകാസം
  • പിത്തംകൊണ്ടുണ്ടാകുന്ന ചുമ
പിത്തകോപം
  • പിത്തവർദ്ധന
പിത്തക്ഷോഭം
  • പിത്തത്തിന്റെ ഇളക്കം
പിത്തഗുന്മം
  • ഒരു ദീനം
പിത്തഗ്രഹണി
  • ഒരു ദീനം
പിത്തജ്വരം
  • പിത്തംകൊണ്ടുണ്ടായ പനി
പിത്തനാഡി
  • പിത്തഞരമ്പു്
പിത്തപാണ്ഡു
  • ഒരു ദീനം
പിത്തപ്പുണ്ണു്
  • ഗുഹ്യരോഗം
പിത്തം
  • ത്രിദോഷങ്ങളിൽ ഒന്നു്
  • കോ പിച്ചാൽ ശരീരത്തെ നശിപ്പിക്കുന്നതു എന്നർത്ഥം.
  • പര്യായപദങ്ങൾ:
    • മായു.
പിത്തരക്തം
  • ഒരു ദീനം
പിത്തരോഗം
  • പിത്തംകൊണ്ടുണ്ടാകുന്ന ദീനം
പിത്തലാട്ടം
  • സമ്പ്രദായം
  • ഉരുട്ടു്
പിത്തലം
  • പിച്ചള
പിത്തശോണിതം
  • പിത്തരക്തം
പിത്തശോഫം
  • പിത്തനീരു്
പിത്തള
  • വിശേഷണം:
  • പിത്തത്തെവർദ്ധിപ്പിക്കുന്ന
പിത്തള
  • പിച്ചള
പിത്തളം
  • പിച്ചള
പിത്താരി
  • പർപ്പടകപ്പുല്ലു്
  • അരക്കു്
  • വെൺചന്ദനം
പിത്താസ്രം
  • പിത്തരക്തം
പിത്രാർത്ഥം
  • പിതൃക്കൾക്കുവേണ്ടി
പിത്ര്യം
  • വിശേഷണം:
  • അച്ഛനെസംബന്ധിച്ച
  • പിതൃക്കളെ സംബന്ധിച്ച
പിത്ര്യം
  • പെരുവിരലിന്റേയും ചൂണ്ടാണിവിരലിന്റേയും മദ്ധ്യമായ പിതൃതീർത്ഥത്തിന്റെ പേർ
  • പിതൃക്കളെ സംബന്ധിച്ചതു് എന്നർത്ഥം. പാഠങ്ങൾ-പൈത്ര്യം, പൈത്രം.
  • തേൻ
  • ഉഴുന്നു്
പിത്ര്യൻ
  • അച്ഛന്റെ ജ്യേഷ്ഠൻ
പിത്സലം
  • വഴി
  • പന്ഥാവു്
പിത്സത്തു്
  • പക്ഷി
  • എപ്പോഴും പറക്കുവാനാഗ്രഹിച്ചു കൊണ്ടിരിക്കുന്നതു് എന്നർത്ഥം.
പിധാനം
  • മറ
  • മറയ്ക്ക എന്ന ക്രിയയുടെ പേർ.
  • മൂടി
  • ഉറ
  • പുതപ്പു്
പിനദ്ധ
  • വിശേഷണം:
  • കവചമിട്ട
പിനദ്ധം
  • കെട്ടപ്പെട്ട ചട്ട കുപ്പായം മുതലായതു്
പിനയുന്നു
  • തമ്മിൽ ചുറ്റുന്നു
  • മുടയുന്നു
  • തെറ്റുമാറ്റായി വെയ്ക്കുന്നു
  • (കാരണക്രിയ:പിനയ്ക്കുന്നു. നാമം – പിനച്ചൽ.) ഉദാ:കൈയാലയ്ക്കു കമ്പുപിനയുന്നു.
പിനാകം
  • ശിവന്റെ വില്ലു്
  • രക്ഷാശീലം, ത്രിപുര ദഹന കാലത്തിൽ ശരസമൂഹങ്ങളെക്കൊണ്ടു ആകാശത്തെ മറച്ചതു്, ത്രിപുരദഹന സമയം ശരജ്വാലാമാലകളെക്കൊണ്ടു സ്വർഗ്ഗം മറച്ചതു് ഇങ്ങിനെ ശബ്ദാർത്ഥം.
  • ശൂലം
  • സ്തുതിക്കപ്പെടുന്നതു് എന്നർത്ഥം.
  • സാധാരണവില്ലു്
  • വടി
  • പര്യായപദങ്ങൾ:
    • ‘അജഗവം’.
പിനാകപാണി
  • ശിവൻ
  • പിനാകം എന്നു പേരുള്ള വില്ലു്. പാണിയിങ്കൽ (കൈയിൽ) ഉള്ളവൻ എന്നർത്ഥം.
പിനാകി
  • ശിവൻ
  • പിനാകം എന്ന വില്ലുള്ളവൻ എന്നർത്ഥം.
പിനാകിനീ
  • (ഇപ്പോൾ) പെന്നാർ
  • തെക്കൻ ഇൻഡ്യയിലുള്ള ഒരു നദി.
പിനാറ്റുന്നു
  • പിറുപിറുക്കുന്നു
  • കുശുകുശുക്കുന്നു. (പ്രാചീനമലയാളം:)
പിൻ
  • പുറകു്
  • പിൻപു്
പിങ്കാൽ
  • കാലിന്റെ പിൻഭാഗം, കുതികാൽ
  • മൃഗങ്ങളുടെ പുറകിലേകാൽ
പിങ്കുടുമ
  • പുറകിലേ കുടുമ
പിങ്കുഴി
  • കള്ളന്മാരുടെ ഗുഹ
പിങ്കെട്ടു്
  • പുറകിലേ കെട്ടു്
  • കപ്പലിന്റെ പിമ്പു്
പിൻഗാമി
  • പിന്നാലെ പോകുന്നവൻ
  • പിൻവാഴ്ചക്കാരൻ
പിഞ്ചരടു്
  • പുറകിൽ കെട്ടുന്ന ചരടു്
പിഞ്ചാടു്
  • വണ്ടിയുടെ പിൻഭാഗം
പിഞ്ചെല്ലൽ
  • പുറകേ ചെല്ലുക
  • അനുയാത്ര
പിന്തല
  • തലയുടെ പിൻഭാഗം
  • കപ്പലിന്റേയും മറ്റും അമരം
പിന്താങ്ങുന്നു
  • അഭിപ്രായത്തിൽ യോജിക്കുന്നു
പിന്താരം
  • പടം
പിന്താരിക്കുന്നു
  • ചായമിടുന്നു
പിന്തിരിച്ചൽ
  • പുറകോട്ടു തിരിക
  • തിരിയെപ്പോക
പിന്തിരിയുന്നു
  • പുറകോട്ടു തിരിയുന്നു
  • തിരിയെ പോകുന്നു
  • സകര്‍മ്മകക്രിയ:പിന്തിരിക്കുന്നു.
പിന്തിരിവു്
  • പിന്തിരിച്ചിൽ
പിന്തുട
  • തുടയുടെ പിൻഭാഗം
പിന്തുടർച്ച
  • കൂടെ തുടങ്ങുക
പിന്തുടരുന്നു
  • കൂടെ തുടങ്ങുന്നു
പിന്തുണ
  • പിൻതാങ്ങൽ
  • സഹായം
പിന്തുണയ്ക്കുന്നു
  • സഹായിക്കുന്നു
പിന്തേരുന്നു
  • കൂടെ തുടങ്ങുന്നു
പിന്തേർച്ച
  • കൂടെ തുടങ്ങുക
പിന്ത്രാണം
  • പിൻപട
  • പിന്നിലുള്ള രക്ഷ
പിന്നു്
  • പുറകു്
  • പിന്നു് × മുന്നു്.
പിന്നടി
  • ഉപ്പൂറ്റി
പിന്നത്തേ
  • വിശേഷണം:
  • ഇനിയത്തെ
  • അതിന്റെ ശേഷമുണ്ടായ
പിന്നത്തേതിൽ
  • അതിന്റെ ശേഷം
പിന്നൽ
  • മുടച്ചൽ
പിന്നപ്പിന്നെ
  • കുറെകഴിഞ്ഞിട്ടു്
  • ക്രമത്തിന്നു്
പിന്നാക്കം
  • പിൻവശം
  • പുറകു്
പിന്നാലെ
  • പുറകെ
പിന്നിടുന്നു
  • പുറകിലാക്കുന്നു
പിന്നാങ്കുഴി
  • കിണറു്
  • കിടങ്ങു്
പിന്നിൽ
  • പുറകിൽ
പിന്നീട്
  • പിന്നെ
  • അതിന്റെ ശേഷം
പിന്നുന്നു
  • മുടയുന്നു
  • പിരിയ്ക്കുന്നു
  • പിണയുന്നു
  • സംഗിക്കുന്നു
പിന്നെ
  • അതിന്റെ ശേഷം
  • ഇനി
  • താമസിച്ച്
പിന്നെയും
  • വീണ്ടും
  • പിന്നീടും
പിന്നെയൊ
  • എന്നിട്ടൊ, അതിന്റെ ശേഷമോ
  • ഉണ്ടെന്നും വേണമെന്നും മറ്റുമുള്ള വാക്കുകളെ സമർത്ഥിക്കുന്നതായ ഒരു വാക്ക്
  • സംശയിച്ചു ചോദിക്കുന്ന കാര്യത്തെ നിശ്ചയമായിട്ട് അനുസരിക്ക
പിന്നേറ്റുതടി
  • യുദ്ധത്തിൽ സേനകൾ പുറകോട്ടു പോകാതെയിരിപ്പാൻ പുറകിൽ വയ്ക്കുന്ന തടി
പിന്നോക്കം
  • പുറകോട്ട്
  • പടിയായിട്ട്
പിന്നോട്ട്
  • പുറകോട്ട്
പിൻപ്
  • പുറക്
പിൻപട
  • സൈന്യത്തിന്റെ പിൻഭാഗം
പിൻപണയം
  • വീണ്ടും പണയപ്പെടുത്തുക
പിൻപണി
  • പിന്നെച്ചെയ്യുന്ന വേല
പിൻപിൽ
  • പുറകിൽ
പിൻപുമറിയുന്നു
  • പുറകോട്ടു മറിയുന്നു
പിൻപുറം
  • പിൻഭാഗം
പിൻപെ
  • പുറകെ
  • പിന്നാലെ
പിൻപെടുന്നു
  • പുറകിലാകുന്നു
  • താമസിക്കുന്നു
പിൻബുദ്ധി
  • പിന്നീടുള്ള ആലോചന
പിൻഭാഗം
  • പിൻപുറം
പിന്മാറുന്നു
  • പുറകോട്ടു മാറുന്നു
  • തിരിയെ പോകുന്നു
  • മടങ്ങുന്നു
പിന്മാറ്റം
  • പുറകോട്ടു പോവുക
  • തിരിയെ പോവുക
  • മടക്കം
പിന്മുൾ
  • കടച്ചിക്കൊല്ലന്റെ ഒരു ആയുധം
പിൻവാങ്ങുന്നു
  • പിൻമാറുന്നു
പിപഠിഷാ
  • പഠിക്കാനുള്ള ആഗ്രഹം
പിപതിഷത്ത്
  • പക്ഷി
പിപാഠ
  • ഒരുതരം അസ്ത്രം
പിപാസാ
  • വെള്ളം കുടിപ്പാനുള്ള ആഗ്രഹം
  • ദാഹം
  • പാനം ചെയ്യാനുള്ള ഇച്ഛാ എന്നർത്ഥം.
പിപാസിത
  • വിശേഷണം:
  • വെള്ളം കുടിപ്പാനാഗ്രഹമുള്ള
പിപാസു
  • വിശേഷണം:
  • വെള്ളം കുടിപ്പാനാഗ്രഹമുള്ള
പിപീലകം
  • ഒരുതരം വലിയ കറുത്ത ഉറുമ്പ്
പിപീലിക
  • ഉറുമ്പ്
പിപ്പരി
  • ഇത്തിയാല്
പിപ്പലം
  • അരയാൽ എന്ന വൃക്ഷം
  • വെള്ളമുള്ളത് എന്നർത്ഥം. മുരട്ടുവെള്ളം നിറുത്തുന്നതിനാൽ ഈ അർത്ഥം വന്നു.
  • ജലം
  • ഇത്തിയാൽ
പിപ്പലി
  • ഒരങ്ങാടിമരുന്ന്
  • തിപ്പലി
  • രക്ഷിക്കുന്നത് എന്നർത്ഥം. പിപ്പോലി എന്ന ശബ്ദവും കാണുന്നുണ്ട്.
പിപ്പലീമൂലം
  • തിപ്പലിവേർ
പിയതീ
  • പ്രകാശം, കാന്തി
  • ധൈര്യം, ഉയരുന്നതിനുള്ള ധൈര്യം
പിയർ
  • പേര്
പിയാല(ള)ം
  • മുരൾമരം
പിരക്കുന്നു
  • കൂട്ടിച്ചേർക്കുന്നു
  • തിരിക്കുന്നു
  • ആനയെ വേലചെയ്യിക്കുന്നു
പിരടി
  • പിടരി(ലി)
  • പിരമ്പ്
  • പുരമ്പ്
  • ചൂരൽ
പിരട്ട്
  • ചതി
  • കള്ളം
  • ദുർമ്മദം
പിരട്ടൻ
  • ചതിയൻ
  • കള്ളൻ
  • ദുർമ്മദമുള്ളവൻ
പിരട്ടുന്നു
  • ചതിക്കുന്നു
  • ഉരുട്ടുന്നു
  • എണ്ണയും മറ്റും തേയ്ക്കുന്നു
  • മനം മറിയുന്നു
പിരണ്ട
  • ഒരു വള്ളി
  • ചങ്ങലംപിരണ്ട
  • നിലംപിരണ്ട
പിരമ്പ്
  • ചൂരൽവടി
പിരളി
  • കുഴപ്പം
പിരളുന്നു
  • പറ്റുന്നു
  • ഉരുളുന്നു
പിരൾച്ച
  • പറ്റുക, പറ്റൽ
  • ഉരുൾച്ച
പിരാകുന്നു
  • ശപിക്കുന്നു
  • നശിച്ചുപോകാൻ ശകാരിക്കുന്നു. (പ്രാചീനമലയാളം:)
പിരാക്ക്
  • ശപഥം
  • നശിച്ചുപോകാനുള്ള ശകാരം.
പിരാൻ
  • അരചൻ
  • പ്രഭു, പുരാൻ, പെരിയോൻ
പിരി
    ധാതു:
  • വേർപെടുക
പിരി
  • കയറും മറ്റും പിരിക്ക
  • ചുറ്റിച്ചു മുറുക്കം വരുത്തുക
പിരിച്ചൽ
  • വേർതിരിവ്
  • കയറു മുതലായതിന്റെ പിരിവ്
  • പാൽക്കട്ടയും ജലവുമായി തീരുക
പിരിപ്പ്
  • ഒരു തൈ
  • ശേഖരിപ്പ്
പിരിപ്പിക്ക
  • വേർപെടുത്തിക്ക
  • ശേഖരിപ്പിക്ക
പിരിക്കുന്നു
  • വേറാക്കുന്നു
  • കയറും മറ്റും ഉണ്ടാക്കുന്നു
  • ഭാഗിക്കുന്നു
  • തീകെടുക്കുന്നു
  • പറിക്കുന്നു
  • ശേഖരിക്കുന്നു
പിരിമുറുക്കുക
  • സാവധാനത്തിൽ നടത്തിവരുന്ന സംഗതി എളുപ്പത്തിൽ ആക്കിതീർക്കുന്നതിനു പറയുന്ന പേർ
പിരിയൻ
  • വിശേഷണം:
  • പിരിവുള്ള
  • വികടമുള്ള
പിരിയാണി
  • മുറുക്കാണി (സ്ക്രൂ ആണി)
പിരിയുന്നു
  • വേർപെടുന്നു
  • കൂടിപ്പിരിയുന്നു
  • പാൽക്കട്ടയും ജലവുമായിത്തീരുന്നു
  • വിറ്റുതീരുന്നു
പിരിവ്
  • പിരിച്ചിൽ
  • വളവ്
  • ശേഖരിപ്പ്
  • വേർതിരിവ്
പിരിവള
  • പിരിഞ്ഞവള
പിരുപിരുക്കുന്നു
  • ക്രിമികളെപ്പോലെ അനങ്ങുന്നു
  • ഇളകുന്നു
പിരുപിരുപ്പ്
  • ചെറിയ അനക്കം
  • ഇളക്കം
പിരുപിരെ
  • പിശിടും വെള്ളവുമായി
  • കൊച്ചു കൊച്ചായിട്ടു വളരെ
പിലയൻ
  • ഒരു താണജാതിക്കാരൻ
പിലാച്ചാണം
  • ദുർഗ്ഗന്ധമുള്ള ഒരു വൃക്ഷം
പിലാവ്
  • ചക്കയുണ്ടാകുന്ന വൃക്ഷം
പിലാവില
  • പിലാവിന്റെ ഇല
പിലാവള്ളി
  • ബോംബായുള്ളി
  • ഒരുമാതിരി വലിയ വെളുത്തയുള്ളി
പിലാശു്
  • ഒരു വൃക്ഷം
പിലു
  • ഉകമരം
പിലുനീ
  • പെരുങ്കരുമ്പ
പില്പണയം
  • വീണ്ടും പണയപ്പെടുത്തുക എന്നത്
പില്പാട്
  • പിന്നെ
പില്പെടുന്നു
  • പിൻപെടുന്നു
പില്ല്
  • മറു(ക്)
  • അടയാളം
  • കറുത്തപുള്ളി, ശരീരത്തിന്മേലുള്ള കറുത്തമറു. വ്യാപിക്കുന്നതു എന്നർത്ഥം.
പില്ല
  • വിശേഷണം:
  • ചീമ്പക്കണ്ണുള്ള
പില്ലകാ
  • പിടിയാന
പില്ലൻ
  • ചീങ്കണ്ണൻ
  • ചീത്തക്കണ്ണോടു കൂടിയവൻ.
പില്ലം
  • ചീമ്പക്കണ്ണു്
പിശകുന്നു
  • അധികം വേണമെന്നു നിർബന്ധിക്കുന്നു
  • തെറ്റുന്നു
  • പിണങ്ങുന്നു
  • തർക്കിക്കുന്നു
പിശക്കു്
  • തർക്കം, വഴക്കു്
  • കുറെക്കൂടെ വേണമെന്നു നിർബന്ധിക്ക
  • പിണക്കം, ശണ്ഠ
പിശക്കൻ
  • ലുബ്ധൻ
  • വഴക്കൻ
പിശംഗ
  • വിശേഷണം:
  • ഗോരോചനനിറമുള്ള
  • ‘പിശംഗമൗഞ്ജീയുജമർജ്ജൂനച്ഛവിം’
    — മാഘം
    .
പിശംഗകൻ
  • വിഷ്ണു
പിശംഗം
  • ഗോരോചനിറം
  • ചിന്നിച്ചിതറുന്നതു എന്നർത്ഥം.
പിശംഗിലാ
  • നല്ല പിച്ചള
പിശയുന്നു
  • തർക്കിക്കുന്നു
പിശവ്യം
  • കുരുപ്പരുത്തി
പിശാങ്കത്തി
  • ഒരുതരം കത്തി
  • ‘പിശാങ്കത്തി’ എന്നാൽ പിടി ചാൺ ഉള്ള കത്തി എന്നർത്ഥം; അതായതു് ‘ചാൺ പിടിയുള്ള കത്തി’.
പിശാചു
  • ദുർദ്ദേവത
  • പിശാചുക്കൾ രാക്ഷസരിലും അധമരായ ദുരാത്മാക്കളാണു്. പുരാണങ്ങൾ പ്രകാരം ക്രോധവശയിൽ കശ്യപന്റെ മക്കൾ. അവിവേകം, അജ്ഞാനം, അസത്യം, അശൗചം, മാംസപ്രിയം ഇവ അഞ്ചുമത്രെ പിശാചധർമ്മപഞ്ചകം.)
പിശാചൻ
  • ദേവയോനികളിൽ ഒരു ജാതി
പിശാചന്മാർ
  • മാംസഭുക്കുകൾ
പിശാചം
  • പൂച്ച
പിശാചി
  • പിശാചസ്ത്രീ
  • നറുമാഞ്ചി
പിശിടു്
  • തോൽ
  • തോടു്
  • കൊത്തു്
  • പിഴിഞ്ഞതിന്റെ കൊത്തു്
പിശിതം‌
  • മാംസം
  • ഭക്ഷണാർത്ഥം ഖണ്ഡം ഖണ്ഡമാക്കി നുറുക്കപ്പെടുന്നതു് എന്നർത്ഥം.
  • ചെറിയ കഷണം
പിശിതാശന
  • വിശേഷണം:
  • മാംസംതിന്നുന്ന
പിശിതാശനൻ
  • മാംസം ഭക്ഷിക്കുന്നവൻ
  • രാക്ഷസൻ
  • (നികഷയുടെ മനുഷ്യമാംസഭോജികളായ മക്കളത്രെ പിശിതാശനർ.)
പിശിതാശിനി
  • മാംസം ഭക്ഷിക്കുന്നവൾ
പിശിതാശീ(ശി)
  • (നകാരാന്തം) – മാംസം ഭക്ഷിക്കുന്നവൻ
പിശുക്കു്, പിശുക്കൻ
  • ലുബ്ധ്
  • ചെലവിടുന്നതിനുള്ള മടി
പിശുക്കൻ
  • ലുബ്ധൻ
  • (പിശക്കൻ എന്നും അപൂർവം കാണുന്നുണ്ടു്).
പിശുന
  • വിശേഷണം:
  • ക്രൂരതയുള്ള
  • നിന്ദ്യമായ
  • സൂചിപ്പിക്കുന്ന
  • ഉദാ:പിശുനശകുനം.
പിശുനത
  • ക്രൂരത
പിശുനൻ
  • ഏഷണിക്കാരൻ
  • കാര്യങ്ങളെ തകരാറാക്കുന്നവൻ എന്നർത്ഥം. നുണയൻ.
  • ഒറ്റുകാരൻ
  • ക്രൂരൻ, ദുഷ്ടൻ, ദുർജ്ജനം
  • നാരദൻ
  • കാക്ക
  • പിശുക്കൻ
പിശുനം
  • കുങ്കുമം
  • ചെറുകഷണങ്ങളായിട്ടുള്ളതു എന്നർത്ഥം.
  • പഞ്ഞി
  • തകരം
  • കാക്ക
പിശുനാ
  • ചോനകപ്പുല്ലു്
  • പരിമളത്തെ അറിയിക്കുന്നതു് എന്നർത്ഥം.
പിഷാരകൻ
  • ഒരമ്പലവാസി
പിഷാരം
  • പിഷാരകന്റെ ഭവനം
പിഷാരവടി, പിഷാരടി, പിഷാരോടി
  • പിഷാരകൻ
  • അമ്പലവാസികളിൽ ഒന്നു് സ്ത്രീ:പിഷാരസ്യാർ.
  • “പിഷാരോടിമാരുടെ ഉത്ഭവത്തെക്കുറിച്ചു ഗോവിന്ദൻ നമ്പ്യാരവർകൾ ഇപ്രകാരം എഴുതിയിരിക്കുന്നു. സന്യാസത്തിനൊരുങ്ങി ക്ഷൗരം കഴിഞ്ഞു വെള്ളത്തിൽ മുങ്ങിപറിക്കേണ്ട രോമങ്ങൾ പിടിച്ചു മുങ്ങിയ ഒരു നമ്പൂതിരി ഐഹിക താൽപര്യം ഹേതുവായി ഊളിയിട്ടു അക്കരെ പോയി ഓടിക്കളഞ്ഞു. ‘ക്ഷൗരം കഴിഞ്ഞാൽ സന്യാസക്രിയ കഴിയുന്നതുവരെ ഇവരെ പിഷാരകൾ എന്നു പറയുന്നു.’ പിഷാരകൾ ഓടിയതുകൊണ്ടു പതിത്വം വന്നു. ’പിഷാരോടി’മാരുടെ ഹേതുഭൂതനായിത്തീർന്നു.” (വിദ്യാവിനോദിനി 1068 മിഥുനം)
പിഷ്ട
  • വിശേഷണം:
  • പേഷണം ചെയ്യപ്പെട്ട
  • അരയ്ക്കപ്പെട്ട
  • പൊടിക്കപ്പെട്ട
പിഷ്ടകം
  • അപ്പം
  • പിഷ്ടത്തിന്റെ (അരിമാവിന്റെ) വികാരം എന്നർത്ഥം.
  • എള്ളുണ്ട
  • ഒരു മാതിരി കണ്ണിദ്ദീനം, ശുക്ലം
പിഷ്ടപചനം
  • അരിയും മറ്റും അരച്ചു അതുകൊണ്ടുള്ള പലഹാരം ഉണ്ടാക്കുന്ന പാത്രം
  • പിഷ്ടത്തെ പചിക്കുന്നതു എന്നർത്ഥം.
പിഷ്ടപം
  • ലോകം
  • (വിഷ്ടപം എന്നതിന്റെ പാഠം.)
പിഷ്ടപേഷണം
  • പൊടിച്ചതിനെ വീണ്ടും പൊടിക്കുക, അരച്ചതിനെ വീണ്ടും അരയ്ക്കുക
  • വെറുതെ പ്രവർത്തിക്കുക, ഉപയോഗമില്ലാതെ വല്ലതും ചെയ്യുക
പിഷ്ടം
  • അരിമാവു
  • അരച്ചുരുട്ടിയ അരിയും മറ്റും, അരച്ചുണ്ടാക്കിയ ഉഴുന്നു മുതലായതു്
  • കാര്യം
  • ചൂർണ്ണം
പിഷ്ടാതം
  • വസ്ത്രത്തിൽ മണം പിടിപ്പിക്കുന്ന പൊടി
  • ചൂർണ്ണ സ്വഭാവത്തെ പ്രാപിച്ചുകൊണ്ടിരിക്കുന്നതു എന്നർത്ഥം.
പിഷ്ടാപം
  • സുഗന്ധപ്പൊടി
പിഷ്ടകം
  • മാവപ്പം
പിസ്കാരി
  • പീച്ചാങ്കുഴൽ
  • വസ്തിക്കുഴൽ
പിഹിത
  • വിശേഷണം:
  • മറയ്ക്കപ്പെട്ട
പിളർക്കുന്നു
  • കീറുന്നു
  • ചീന്തുന്നു പൊട്ടുന്നു
പിളർച്ച
  • കീറൽ
  • ചീന്തൽ
  • വള്ളൽ
പിളർപ്പു്
  • പൊട്ടൽ
  • കീറൽ
പിളരുന്നു
  • കീറുന്നു
  • തന്നേകീറുന്നു
പിളുക്കുന്നു
  • മലത്തുന്നു, പിളർക്കുന്നു, തുറക്കുന്നു
  • ‘കോമളച്ചുണ്ടു പിളുക്കി നിന്നീടുന്ന ഓമനപൈതൽ...’
    — കൃഷ്ണഗാഥ
    .
  • പിതുക്കുന്നു
പിളുത്തുന്നു
  • തുറക്കുന്നു
  • പിളർത്തുന്നു
  • മലർത്തുന്നു
  • ‘...കൊണ്ടൽ വർണ്ണൻ നിജ കോമള
    ച്ചുണ്ടുകളും പിളുത്തിക്കരഞ്ഞു..’
    — ശ്രീകൃഷ്ണചരിതം
പിള്ള
  • ചെറിയ പൈതൽ
  • കണക്കെഴുത്തുകാരൻ
  • ശൂദ്രരിൽ ചിലർക്കുള്ള സ്ഥാനപ്പേർ
  • മൃഗങ്ങളുടെയും മറ്റും കുട്ടി
  • അമ്മിക്കുട്ടി
പിള്ളക്കട്ടിൽ
  • പൈതങ്ങളെ കിടത്തുന്ന കട്ടിൽ
  • തൊട്ടി(ൽ)ക്കട്ടിൽ
പിള്ളക്കര
  • വസ്ത്രത്തിന്റെ കൊച്ചു കര
പിള്ളക്കാൽ
  • കട്ടിളയുടെ ചുവട്ടിൽ വെക്കുന്ന ഒരു മരയാണി
പിള്ളക്കിണർ
  • കിണറ്റിനകത്തുള്ള പാളക്കുഴി
പിള്ളക്കോൽ
  • നെയ്ത്തുകാരുടെ പാലത്തിൽ നിന്നും തൂങ്ങിക്കിടക്കുന്ന ചെറിയ കോലുകൾ
പിള്ളത്തുണി
  • പിള്ളമുണ്ടു്
പിള്ളത്തൊട്ടി
  • പൈതങ്ങളെ കിടത്തുന്ന കട്ടിൽ
പിള്ളപ്പെട്ടി
  • പെട്ടിയുടെ അകത്തുള്ള കൊച്ചു മുറി
പിള്ളമുണ്ടു്
  • പൈതങ്ങളുടെ മുണ്ടു്
പിള്ളമുറി
  • പിള്ളപ്പെട്ടി
പിള്ളയരഞ്ഞാൺ
  • പൈതങ്ങളുടെ അരയിൽ കെട്ടുന്ന ആഭരണം
പിള്ളയാർ
  • ഗണപതി
പിള്ളയൂണു്
  • പൈതങ്ങൾക്കു് ആദ്യം ചോറുകൊടുക്ക
  • ചോറൂണു്
പിള്ളവള
  • പൈതങ്ങളുടെ കൈയിൽ ഇടുന്ന വള
പിള്ളവാതിൽ
  • കിളിവാതിൽ
  • ചില കതകിന്റെ അകത്തു ചേർത്തു പണിയുന്ന ഒരുമാതിരി കൊച്ചു കതകു്
പിഴ
    ധാതു:
  • തെറ്റിപ്പോവുക
പിഴ
  • തെറ്റു്
  • കുറ്റം, അപരാധം
  • പ്രായശ്ചിത്തം
  • വ്യഭിചാരം
പിഴപ്പു്
  • നിത്യച്ചെലവു കഴിക്കുന്നതിനുള്ള വേലയും മറ്റും കഴിച്ചിൽ
  • ഉപജീവനം
പിഴപ്പിക്കുന്നു
  • തെറ്റിക്കുന്നു, പിഴയുണ്ടാക്കിത്തീർക്കുന്നു
  • കുറ്റക്കാരനാക്കുന്നു
  • പതിവ്രതയ്ക്കു ജാതിക്കുറവു വരുത്തുന്നു
പിഴയ്ക്കുന്നു
  • തെറ്റിപ്പോകുന്നു, എഴുത്തിലും മറ്റും തെറ്റുന്നു
  • ഉപജീവനം കഴിക്കുന്നു
  • കുറ്റക്കാരനാകുന്നു
  • വ്യഭിചാരം ചെയ്തു ജാതിയിൽനിന്നു തള്ളപ്പെടുന്നു
പിഴയാളി
  • കുറ്റക്കാരൻ
പിഴവഴി
  • തെറ്റുവഴി
പിഴി
    ധാതു:
  • ഞെക്കുക
പിഴിച്ചൽ
  • മുക്കിയ വസ്ത്രവും മരുന്നുകളും മറ്റും പിരിച്ചും ഞെക്കിയും ജലം പുറപ്പെടുവിക്ക
പിഴിയുന്നു
  • മുക്കിയ വസ്ത്രവും മറ്റും വല്ലവിധത്തിലും ഞെക്കി വെള്ളം വേർതിരിക്കുന്നു
  • ഞെരുക്കുന്നു, ഞെക്കുന്നു
  • ചീന്തുന്നു
  • ഉദാ:മൂക്കുചീന്തുന്നു.
  • കഷ്ടപ്പെടുത്തുന്നു
പിഴുകൽ
  • തെറ്റൽ
  • മുടക്കം
  • മടക്കം
പിഴുകുന്നു
  • കൈവിട്ടുപോകുന്നു
പിഴുക്കു്
  • എലിക്കാഷ്ഠം
  • ദുഷ്ക്കീർത്തി
  • അഴുക്കു്
പിഴുക്ക
  • നിസ്സാരയായവൾ
പിഴുക്കം
  • താഴ്ച
പിഴുക്കൽ
  • പിഴുകിക്കുക
പിഴുക്കാരം, പീഴ്ക്കാരം
  • അരിവേകുമ്പോഴുള്ള പൊങ്ങൽ
പിഴുക്കുന്നു
  • സ്ഥാനത്തുനിന്നും തെറ്റുന്നു
  • മുടങ്ങുന്നു
  • മടങ്ങുന്നു
  • വഞ്ചിക്കുന്നു
  • തുലയുന്നു
  • നിസ്സാരമാക്കുന്നു
  • സകര്‍മ്മകക്രിയ:പിഴുക്കുന്നു, പിഴുകിക്കുന്നു.
പിഴുന്നു
  • വേരോടെ പറിക്കുന്നു
പിറ
  • ബാലചന്ദ്രൻ
പിറക്കുന്നു
  • ജനിക്കുന്നു
  • പുറപ്പെടുന്നു
പിറത്തുന്നു
  • ഉണ്ടാക്കുന്നു
പിറനുതലാൾ
  • പിറയെ
  • (ബാലചന്ദ്രനെ) പ്പോലെ (നുതൽ) നെറ്റിയോടു കൂടിയവൾ, സുന്ദരി.
പിറന്നാൾ
  • പിറന്നദിവസം
പിറപ്പു്
  • ജനനം
പിറവി
  • ജനനം
  • സംസാരം
പിറുക്കു്
  • കൊതുകു്
  • തവള
  • കീഴ്ശ്വാസം ശബ്ദത്തോടേപുറപ്പെടുക
പിറുക്കൻ
  • പുരുഷൻ (സ്ത്രീ:) പിറുക്കാച്ചി.
പിറുപിറുക്കുന്നു
  • പതുക്കെ പറയുന്നു
പിറുപിറുപ്പു്
  • പതുക്കെ പറക
പിറ്റെ
  • പിന്നത്തെ
പിറ്റേന്നാൾ
  • പിന്നത്തേ ദിവസം
  • അടുത്ത ദിവസം
പീ
പീ
  • മലം
  • ചാണകം
പീച്ച
  • വിശേഷണം:
  • ചെറിയ
  • കുറിയ
പീച്ചകം
  • പിച്ചിവള്ളി
പീച്ചക്കാലി, പീച്ചാലി
  • ഒരുമാതിരി ആറ്റുഞണ്ടു്
  • ഇതിന്റെ കാലുകൾ ചെറുതായിരിക്കും.
പീച്ചൻ
  • വിശേഷണം:
  • മൂക്കാത്ത
  • പിഞ്ചു്
പീച്ചക്കൈ
  • ഇടതുകൈ
പീച്ചൽ
  • പീച്ചുക
  • കുഴലിൽ വെള്ളവും മറ്റും കേറ്റി അച്ചുകോൽകൊണ്ടു ഞെക്കി പുറപ്പെടുവിക്ക
പീച്ചാങ്കത്തി
  • ചെറിയ കത്തി
പീച്ചാങ്കുഴൽ
  • വസ്തിപിടിക്കുന്ന കുഴൽ
  • പീച്ചുന്നതിനുള്ള കുഴൽ
പീച്ചി
  • പീച്ചിങ്ങാവള്ളി
  • ഒരു കറിസാധനവള്ളി
പീച്ചിക്കാ
  • പീച്ചിവള്ളിയുടെ കാ, പീച്ചിങ്ങ
  • മൂക്കാത്തകാ(യ്)
പീച്ചിൽ
  • പീര
  • പീച്ചിവള്ളി
  • ഇതിന്റെ പൂവു വെളുത്തിരിക്കും. മഞ്ഞപ്പൂവായിട്ടും ഒരുതരമുണ്ടു്.
പീച്ചുന്നു
  • വസ്തിപിടിക്കുന്നു
  • കുഴലിൽ വെള്ളവും മറ്റും കേറ്റി ഞെക്കിപ്പുറപ്പെടുവിക്കുന്നു
പീഞ്ഞാണം, പീഞ്ഞാണി
  • പിഞ്ഞാണം
  • ഒരു പാത്രം
  • ഒരു കുപ്പിപ്പാത്രം
പീഞ്ഞാവള്ളി
  • ഒരുമാതിരി വള്ളി
പീടു്
  • പിശിടു്
  • പിണ്ണാക്കു്
പീടിക
  • കച്ചവടപ്പുര
പീടികച്ചരക്കു്
  • പീടികയിൽ കച്ചവടത്തിനുള്ള വസ്തുക്കൾ
പീടികാവാണിയം
  • പീടികയിലേ കച്ചവടം
പീടിക്കല്ലു്
  • പീഠം
പീഠഗ
  • വിശേഷണം:
  • മുടന്തുള്ള
പീഠചക്രം
  • വണ്ടി
പീഠം
  • ഇരിപ്പാനുള്ള ഏതെങ്കിലും സാധനം
  • സിംഹാസനവും മറ്റും
  • (ഇരിപ്പാനുള്ള കസാല, പായ്, തോൽ മുതലായവയുടെ പേർ) നാലുകാലുള്ള ഒരു ഇരിപ്പുസാധനം, ദേവന്മാരെ പ്രതിഷ്ഠിച്ച പീഠം. ഇതിൽ ഉറച്ചിരുന്നു അദ്ധ്യയനാദി ക്ലേശങ്ങളെ ചെയ്യുന്നതിനാൽ ഈ പേർ വന്നു.
  • പര്യായപദങ്ങൾ:
    • ആസനം.
പീഠമർദ്ദൻ
  • പ്രാസംഗികേതിവൃത്തം ബഹുദൂരാനുവർത്തിയാകുമ്പോൾ ഉണ്ടാകുന്ന പതാകാനായകൻ
  • കാര്യവിശേഷത്തിൽ അധികൃതനായിരിക്കുന്നതിനാൽ പീഠത്തെ മർദ്ദിക്കുന്നവൻ പീഠമർദ്ദൻ എന്നിങ്ങിനെ അർത്ഥയോജന.
പീഠാഗ്രതഃ
  • പീഠത്തിൽ നിന്നും
പീഠിക
  • കഥകളുടേയും മറ്റും ആദിയിൽ പറഞ്ഞുതുടങ്ങുന്ന കാര്യം, മുഖവുര
  • ഇരിപ്പിടം
പീഡ
  • ദുഃഖം
  • ഇന്ദ്രിയങ്ങളെ ദുഷ്ടങ്ങളാക്കിച്ചെയ്യുന്നതു. ദുഃഖിപ്പിക്കുന്നതു എന്നർത്ഥം.
  • ഉപദ്രവം
  • ചരളം
പീഡകൻ
  • ബുദ്ധിമുട്ടിക്കുന്നവൻ
പീഡനം
  • ഉപദ്രവം
  • നൊമ്പരം
  • നാശം
  • ദേശഗ്രാമാദികൾക്കു് ഉപദ്രവം ഏല്പിക്കുക
  • സ്വതേയുള്ള നിലയിൽ നിന്നു മുക്കിത്താഴ്ത്തുക എന്നർത്ഥം.
  • ശിരോലങ്കാരം
  • ഗ്രഹണം
  • കൊട്ട, കൂട
പീഡാകര
  • വിശേഷണം:
  • ഉപദ്രവത്തെ ഉണ്ടാക്കുന്ന
പീഡിക്കുന്നു
  • ദുഃഖിക്കുന്നു
  • സകര്‍മ്മകക്രിയ:പീഡിപ്പിക്കുന്നു.
  • ഉപദ്രവിക്കുന്നു
പീഡിത
  • വിശേഷണം:
  • ദുഃഖിക്കപ്പെട്ട
  • ദുഃഖിപ്പിക്കപ്പെട്ട
പീഡ്യമാന
  • വിശേഷണം:
  • ദുഃഖിപ്പിക്കപ്പെട്ട
പീത
  • വിശേഷണം:
  • കുടിക്കപ്പെട്ട
  • മഞ്ഞൾ നിറമായ
പീതകദളി
  • സ്വർണ്ണവാഴ
പീതകം
  • അശോകവൃക്ഷം
  • പിച്ചള
  • തേൻ
  • ചന്ദനം
  • മഞ്ഞമുള്ളങ്കി
  • മാക്കീരക്കല്ലു
  • (പൊൻ നിറമുള്ളതു്).
  • വേങ്ങ
  • വലിയ പലകപ്പയ്യാനി
  • മഞ്ഞക്കുറുഞ്ഞി
  • പടുകരണ
  • മഞ്ഞക്കടംപു
  • കാഷ്ഠാഗരു
  • സ്വർണ്ണം
പീത(ക)ം
  • അരിതാരം
  • കുങ്കുമം
  • പീതചന്ദനം
  • പതുമുകം
പീതകാവേരം
  • കുങ്കുമം
  • പിച്ചള
പീതചന്ദനം
  • ഒരുതരം ചന്ദനം
  • പീതചന്ദനം, കഫം, പിത്തം, രക്തദോഷം, ചൊറി മുതലായവയ്ക്കു നന്നു്. ഇതു ‘ഹോസവം’ എന്ന ദേശത്തിൽ ഉണ്ടാകുന്നു. കറുത്തചന്ദനമെന്നു ഭാഷ വേണമെന്നു ചിലരുടെ അഭിപ്രായം. തമിഴ്: പച്ചൈനിറമാന ചന്ദനം, കറുപ്പുച്ചന്തനം.
പീതതുണ്ഡം
  • കാരണ്ഡവം എന്ന പക്ഷി
പീതദാരു
  • തേവതാരം
  • ചരളം
  • മരമഞ്ഞൾ
  • മഞ്ഞക്കടംപു
പീതദ്രു
  • മരമഞ്ഞൾ
  • ചരളം എന്നവൃക്ഷം
പീതനം
  • അമ്പഴം
  • സ്വരസംകൊണ്ടു വസ്ത്രം മുതലായവയെ മഞ്ഞനിറമാക്കിച്ചെയ്യുന്നതു് എന്നർത്ഥം.
  • കുങ്കുമം
  • പീതവർണ്ണത്തെ ചെയ്യുന്നതു എന്നർത്ഥം.
  • അരിതാരം
  • മരമഞ്ഞൾ
  • കല്ലാലു്
  • ഇത്തിയാലു്
പീതനി
  • മൂവില
പീതപാദം
  • ടിട്ടിഭപ്പക്ഷി (കുളക്കോഴി)
പീതപാദാ
  • മൈന എന്നപക്ഷി
പീതബീജാ
  • ഉലുവാ
പീതം
  • മഞ്ഞനിറം
  • കുങ്കുമം
  • പുഷ്പരാഗം
  • കുടിക്കുക
  • താമരയല്ലി
  • അഴിഞ്ഞിൽ
പീതമണി
  • പുഷ്പരാഗം
പീതർമണി
  • ഒരങ്ങാടിമരുന്നു്
  • കിഴങ്ങു കണ്ണിദ്ദീനത്തിനു നന്നു്.
പീതരാഗം
  • മെഴുകു്
  • താമരയല്ലി
പീതരോഹിണി
  • ഒരങ്ങാടിമരുന്നു്
പീതവർണ്ണ
  • വിശേഷണം:
  • മഞ്ഞനിറമുള്ള
പീതവർണ്ണം
  • മഞ്ഞനിറം
  • പീതചന്ദനം
  • മഞ്ഞകടംപു
പീതവസ്ത്രം
  • മഞ്ഞൾ നിറമായ വസ്ത്രം
പീതവാസസ്സ്
  • കൃഷ്ണൻ
പീതസാരം
  • പുഷ്പരാഗം
  • ഹരി ചന്ദനം
  • അഴിഞ്ഞിൽ
  • ഗോമേദകം
പീതസാല(ര)കം
  • വേങ്ങ വൃക്ഷം
  • പീതവർണ്ണമായ സാരം (കാതൽ) ഉള്ളത് എന്നർത്ഥം.
  • ഒരു രത്നം
  • മഞ്ഞച്ചന്ദനം
പീതസ്കന്ധം
  • പന്നി
പീതസ്ഥാനങ്ങൾ
  • ശിവൻ സതിയുടെ ശരീരം കഷണങ്ങളാക്കി അങ്ങുമിങ്ങും കൊണ്ടുനടന്നപ്പോൾ കഷണങ്ങൾ വീണസ്ഥലങ്ങൾ
  • (അമ്പത്തൊന്നുണ്ട്).
പീതസ്ഫടികം
  • പുഷ്പരാഗം
പീതാ
  • മഞ്ഞൾനിറം
  • മനസ്സിനെ അല്ലെങ്കിൽ മറ്റു നിറങ്ങളെ പാനം ചെയ്യുന്നത് എന്നർത്ഥം. മനോഹരമായുള്ളത് എന്നു താൽപര്യം.
  • മഞ്ഞൾ
  • വലിയ വാലുഴവം
  • സ്വർണ്ണ വാഴ
  • മഞ്ഞപ്പൂവുള്ള പിച്ചകം
  • മരമഞ്ഞൾ
  • ഗോരോചന
  • ചെങ്കുറുമുഴി
പീതാബ്ധി
  • അഗസ്ത്യൻ
പീതാംബര
  • വിശേഷണം:
  • മഞ്ഞ വസ്ത്രം ധരിച്ച
പീതാംബരൻ
  • വിഷ്ണു
  • മഞ്ഞപ്പട്ടുടുത്തവൻ എന്നർത്ഥം.
  • കൃഷ്ണൻ
പീതാംബരം
  • മഞ്ഞപ്പട്ട്
  • സന്ധ്യനിമിത്തം പീതമായ ആകാശം
പീതി
  • കുതിര
  • പാനം ചെയ്യുന്നത് എന്നർത്ഥം. (വീതി എന്നു പാഠവും കാണുന്നു.)
  • പാനം
  • പാനസ്ഥലം
  • ആനയുടെ തുമ്പിക്കൈ
പീതിക
  • മഞ്ഞൾ
  • ചെങ്കുറുമുഴി
പീതിനി
  • മൂവില
പീതു
  • സൂര്യൻ
  • അഗ്നി
  • കൂട്ടത്തിലേ പ്രധാന ആന
പീത്ത
  • വിശേഷണം:
  • ചീത്ത
  • കീറിയ
പീത്ത്
  • ആത്മപ്രശംസ. (പ്രാചീനമലയാളം:)
പീനസ്കന്ധം
  • പോത്ത്
പീന
  • വിശേഷണം:
  • തടിച്ച
  • മുഴുപ്പുള്ള
പീനം
  • തടിച്ചത്
  • വർദ്ധിച്ചതു് എന്നർത്ഥം.
പീനസം
  • മൂക്കുവാലുന്ന ഒരു ദിനം
  • തടിച്ചവനെ കൂടി കൊല്ലുന്നത് എന്നർത്ഥം.
  • പര്യായപദങ്ങൾ:
    • പ്രതിശ്യായം.
പീനാഹം
  • കിണറ്റിന്റെ വാല്ക്കല്ലു്
  • (വീനാഹം എന്നതിന്റെ പാഠം).
പീനാറിമരം, പീനാറ്റുമരം
  • ഒരു വൃക്ഷം
  • പൂതിയുണത്തി, പൂതവൃക്ഷം, ചെറു കരിങ്ങാലി, പൂതിമണത്തി ഈ പേരുകളുമുണ്ട്. സാമാന്യം കരിങ്ങാലിക്കുള്ള ഗുണങ്ങൾ തന്നെ. മുള്ളുള്ള മരമാകുന്നു. ദുർഗ്ഗന്ധമുണ്ട്. സംസ്കൃതം: വിദ്ഖദിരം. തമിഴ്: വേലിവേലം ചെടി, പൂതമരം.
  • പര്യായപദങ്ങൾ:
    • അരിമേദകം
    • വിൾഖദിരം.
പീനോദ്ധ്നി
  • അകിടുകനത്ത പശു
  • പീനമായ (തടിച്ച) ഊധസ്സോടു (അകിടോടു) കൂടിയവൾ എന്നർത്ഥം.
പീപി
  • ഊതുന്നതിനുള്ള ഒരു കുഴൽ
  • Whistle.
പീപ്പ, പീപ്പക്കുറ്റി
  • മരം കൊണ്ടുണ്ടാക്കിയ ഒരു വലിയ പാത്രം
പീപരി
  • ഇത്തിയാൽ
പീപ്പന്നി
  • നാട്ടു പന്നി
പീയു
  • കാക്ക
  • ഊമൻ
  • സമയം
  • സ്വർണ്ണം
  • സൂര്യൻ
  • അഗ്നി
പീയൂഷം
  • അമൃതു്, അമൃതം
  • ദേവകളുടെ ഒരു ഭക്ഷണവസ്തു. പാനം ചെയ്യപ്പെട്ടതു് എന്നർത്ഥം.
  • പുതിയ പാൽ, കറക്കാൻ തുടങ്ങിയതു മുതൽ ഏഴു ദിവസം വരെയുള്ള പാൽ
  • പാൽ
പീയുഷമഹസ്സ്, പീയുഷരുചി
  • ചന്ദ്രൻ
  • കർപ്പൂരം
പീയുഷവർഷം
  • അമൃതം പൊഴിക്കുക
  • ചന്ദ്രൻ
  • കർപ്പൂരം
പീര
  • തേങ്ങ പിഴിഞ്ഞ പിശിടു്
  • വല്ലതും പിഴിഞ്ഞെടുത്ത ചണ്ടി
  • പീച്ചിൽ
പീരകം
  • ഒരു വള്ളി
പീരക്കാ
  • പീരകത്തിന്റെ കായ്
പീരങ്കി
  • വലിയ തോക്കു്
പീരപ്പെട്ടി
  • ഒരു വള്ളി
പീരപ്പിണ്ണാക്കു്
  • തേങ്ങാപ്പിണ്ണാക്കു്
പീലകം
  • വലിയ കറുത്ത ഉറുമ്പു്
പീലി
  • മയിൽ പീലി
  • സ്ത്രീകൾ കാലിൽ ഇടുന്ന മോതിരം
  • കണ്ണിന്റെ രോമം
  • വയ്ക്കോൽ
പീലിക്കണ്ണു്
  • മയിൽ പീലിയുടെ കണ്ണു്
  • പര്യായപദങ്ങൾ:
    • പിഞ്ഛം (പിച്ഛം)
    • ബർഹം.
പീലിക്കുട
  • മയിൽപീലികൊണ്ടുണ്ടാക്കിയ കുട
പീലിക്കുന്തം
  • ഒരുമാതിരി വലിയ ആയുധം
പീലിക്കുന്നു
  • മയിൽപീലിയുടെ ചുവടു
പീലിയാൻ
  • മയിൽ
പീലിവാഹ
  • ഒരു വൃക്ഷം
  • (ചാളത്തടിക്കു നന്നു്).
പീലു
  • ഉകവൃക്ഷം
  • പാനം ചെയ്യപ്പെടുന്നതു് എന്നർത്ഥം.
  • ആന
  • പൂവു്
  • അമ്പു
  • അണു
  • ഒരുവകകൃമി
പീലുകം
  • ഉറുമ്പു്
പീലുജം
  • ഉകമരത്തിന്റെ കായ്
പീലുനീ
  • പെരുങ്കുരമ്പ
പീലുപർണ്ണി
  • പെരുങ്കുരമ്പ
  • കോവൽ
പീലുമൂലാ
  • ശതാവരി
  • അമുക്കിരം
  • മൂവില
പീവട്ടി
  • ഒരുമാതിരി പൂവു്
പീവര
  • വിശേഷണം:
  • തടിച്ച
പീവരം
  • തടിച്ചതു
  • വേങ്ങ
  • ആമ
പീവരസ്തനി
  • തടിച്ച മുലകളുള്ളവൾ
  • അകിടുകനത്ത പശു
പീവരാ
  • അമുക്കിരം
പീവരി
  • മൂവില
  • ശതാവരി
  • തടിച്ചതു
പീവാ
  • വെള്ളം
  • തടിച്ചതു്
പീള
  • കണ്ണിലേ മലം (സംസ്കൃതം: ദൂഷിക.)
പീളക്കുഴി
  • കൺകുഴി
പീറ
  • ചീത്ത
പീറ്റ
  • പിളർപ്പു്
  • കീറിയതു്.പ്രാചീനമലയാളം:
പു
പുക
    ധാതു:
  • ധൂമം പുറപ്പെടുന്നതാകുക
പുക
  • ധൂമം
  • തീകത്തുന്നതിന്നു മുമ്പിൽ പുറപ്പെടുന്ന ആവി
പുകക്കാടു്
  • കഠിനമായ പുക
പുകക്കൂടു്
  • പുകപോകുന്നതിനായിട്ടുണ്ടാക്കുന്ന വഴി
പുകച്ചപ്പു
  • പുകയില
പുകച്ചിൽ
  • പുകയുക, നീറൻ
  • തെളിവില്ലായ്ക
  • നിറപ്പിഴ
  • ആവി
  • ഉഷ്ണം
പുകച്ചുറ്റു്
  • പുകയിൽ അകപ്പെട്ടു ദിക്കറിയാതെ വീർപ്പുമുട്ടുകയും മറ്റും
പുകനിറം
  • പുകയുടെ നിറം
പുകയറ
  • ഇല്ലറക്കരി
പുകയില
  • ലഹരിയുള്ള ഒരുവക ഇല
  • പുകയില – കഫം, വാതം, ശ്വാസം, ദന്തരോഗം, കൃമി, കാസം, നേത്രരോഗം, തേൾ മുതലായവയുടെ വിഷം, മൂട്ട, പേൻ മുതലായവ കടിച്ചുണ്ടാകുന്ന രോഗം, വീക്കം, ശിരോരോഗം ഇവക്കു നന്നു്. രുചികരമാണു്. പിത്തത്തെ കോപിപ്പിക്കും. മലത്തെ ഇളക്കും. ഛർദ്ദിയെയും തുമ്മലിനേയും ഉണ്ടാക്കും. ഇതിന്റെ പുക പല്ലിനുറപ്പും വെടിപ്പും വരുത്തും. ഇതു സേവിച്ചുണ്ടാകുന്ന വികാരത്തിൽ അകത്തിയില നീർ, തേങ്ങാപ്പാൽ, കരിക്കിൻവെള്ളം ഇവ ഏതെങ്കിലും കുടിക്ക. സംസ്കൃതം: കലഞ്ജം.തമിഴ്: പുകൈയിലൈ.ഇംഗ്ലീഷ്: Tobacco ടൊബാക്കൊ.പുകയിലയുടെ അമിതമായ ഉപയോഗം പലവിധത്തിൽ ആപൽക്കരമാണെങ്കിലും വിഷൂചിക ബാധിക്കാതിരിക്കാൻ മാത്രം നല്ലതാണെന്നു പറയപ്പെടുന്നു.
പുകയിലക്കുഴൽ
  • പുകയില സൂക്ഷിക്കുന്നതിനുള്ള കുഴൽ
പുകയിലച്ചുരുൾ
  • പുകയില തെറുത്തതു്
പുകയിലപ്പൊടി
  • പുകയില ഉണക്കിപ്പൊടിച്ച പൊടി
പുകയുന്നു
  • പുകയുണ്ടാകുന്നു
  • നീറുന്നു, അധികമായി ഉഷ്ണിക്കുന്നു
  • സകര്‍മ്മകക്രിയ:പുകയ്ക്കുന്നു.
പുകര്
  • ആനയുടെ പരുകരി
പുകലുന്നു
  • സംസാരിക്കുന്നു
  • ‘എന്തുഞാൻ നിന്നോടു പുകലുന്നതു’
    — രാമചരിതം
    .
പുകവണ്ടി
  • ആവിയുടെ ശക്തികൊണ്ടു് ഓടുന്ന വണ്ടി
പുകൾ, പുകഴു്
  • സ്തുതി
  • കീർത്തി
പുകഴുന്നു
  • സ്തുതിക്കുന്നു
പുകണ്ണുതുടങ്ങുന്നു
  • സ്തുതിച്ചുതുടങ്ങുന്നു
  • ‘പുകണ്ണുതുടങ്ങിനാൻ’
    — ഭാരതം
    .
  • പുകൾ + നു = പുകൺനു (ലളങ്ങൾക്കു അനുനാസികയോഗത്തിൽ അനുനാസികം) പുകൺ + ണു = പുകണ്ണു. (തവർഗ്ഗത്തിൽ ടവർഗ്ഗയോഗത്തിൽ ടവർഗ്ഗം).
പുകഴ്ച
  • സ്തുതി
പുകഴ്ത്തുന്നു
  • സ്തുതിക്കുന്നു
പുകഴിൽ
  • ഘോഷം
  • ആർപ്പു്
  • കലഹം
പുകിൽ
  • ഒരു വൃക്ഷം
പുക്ക
  • വിശേഷണം:
  • പ്രവേശിച്ച
പുക്കശീ സീ)
  • അമരി
പുക്കവാറു്, (മുറി)
  • രസീതു്
പുക്കസൻ
  • ചണ്ഡാലൻ
  • പുണ്യമില്ലാത്തവൻ എന്നർത്ഥം. (പാഠങ്ങൾ – പുക്കസൻ, പുല്ക്കസൻ.)
പുക്കാരു
  • കോപം. (പ്രാചീനമലയാളം:)
പുക്കാറു്
  • ശണ്ഠ. (പ്രാചീനമലയാളം:)
പുക്കുചീട്ടു്
  • കടം വീട്ടിയവൻ മറ്റവനോടു എഴുതിവാങ്ങിക്കുന്ന ചീട്ടു്
പുക്കുപാച്ചിൽ
  • വ്യത്യാസം
  • ഏറ്റക്കുറച്ചിലുള്ള തൂക്കം
  • ഇടപാടു്
പുക്കുമുറി
  • കടം വീട്ടിയവൻ മറ്റവനോടു എഴുതിവാങ്ങിക്കുന്ന ചീട്ടു്
പുങ്കൻ
  • ഭോഷൻ
പുംഖം
  • അമ്പിന്റെ കട
  • തൂവൽ
  • ‘ഇതികൃതവചനം സുവർണ്ണ പുംഖദ്യുതിഖചിതാം’
    — കിർമ്മീരവധം കഥകളി
    .
    ‘സ്വർണ്ണപുംഖങ്ങളാം ചില ബാണങ്ങൾ’
    — സന്താനഗോപാലം പാന
    .
പുംഗം
  • കൂട്ടം
പുംഗവൻ
  • ശ്രേഷ്ഠൻ
  • കാള
  • ഈ ശബ്ദം ഉത്തരപദത്തിൽ സ്ഥിതി ചെയ്യുമ്പോൾ ശ്രേഷ്ഠാർത്ഥം വരും. കുഞ്ജരൻ എന്ന പദം നോക്കുക്കുക.
പുംഗവം
  • ഇടവകം
  • കാള
പുങ്ങു്
  • ഒരു വൃക്ഷം
പുങ്ങം
  • പുംസവനം
പുച്ഛഭാഗം
  • വാൽഭാഗം
പുച്ഛം
  • നിന്ദ
  • വാൽ
  • പ്രകർഷേണമദിക്കുന്നതു എന്നർത്ഥം.
  • നിസ്സാരം
  • വല്ലതിന്റേയും അഗ്രം
  • മയിലിന്റെ വാലു്
  • പര്യായപദങ്ങൾ:
    • ലൂമം
    • ലാംഗൂലം.
പുച്ഛിക്കുന്നു
  • നിന്ദിക്കുന്നു
പുച്ഛീ
  • എരിക്കു്
  • കോഴി
പുഞ്ച
  • മേടമാസത്തിൽ കൊയ്യുന്ന നെല്ലു്
  • (പുൻ + ചെയ്യ് = ചെറിയ കൃഷി).
പുഞ്ചക്കൃഷി
  • മേടമാസത്തിലേ കൃഷി
പുഞ്ചനിലം, പുഞ്ചപ്പാടം
  • പുഞ്ചനെല്ലു വിതയ്ക്കുന്ന നിലം
  • ജലം കെട്ടിനില്ക്കുന്ന നിലത്തിൽ ധാന്യം കൃഷി ചെയ്യുന്ന സ്ഥലം.
പുഞ്ചയടക്ക
  • ആദ്യത്തെ അടക്ക
പുഞ്ചിരി
  • ചെറുചിരി
  • മന്ദഹാസം
  • ഒച്ച കേൾക്കാത്ത നല്ല ചിരി
  • (പുൻ + ചിരി = പുഞ്ചിരി. പുൻ = ചെറിയ, കുറഞ്ഞ.) സംസ്കൃതം: സ്മിതം.
പുഞ്ജം
  • കൂട്ടം
  • കൂമ്പാരം
  • ധാന്യാദിസമൂഹത്തിന്റെ പേർ
  • (പിഞ്ജം എന്നു പാഠം കാണുന്നു.)
പുഞ്ജീകരണം
  • കൂമ്പാരം കൂട്ടുക
പുഞ്ജീകരിക്കുന്നു
  • കൂമ്പാരം കൂട്ടുന്നു
പുഞ്ജീകൃത
  • വിശേഷണം:
  • കൂട്ടപ്പെട്ട
പുട
  • ദിക്കു് ഉദാ:‘പുടപുഴങ്ങുമാറു്’ (ദിക്കുകൾ പ്രതിദ്ധ്വനിക്കുമാറു്).
പുടകന്ദം
  • വലിയ കാട്ടുള്ളിപോലെയുള്ള ഒരു തരം കന്ദം
  • കൃമി, ഛർദ്ദി, വിഷം, ഉദാവർത്തം ഇവയ്ക്കു നന്നു.
പുട(ക)ം
  • ജാതിക്ക
പുടകം
  • താമര
  • കുത്തില, ഇല കൊണ്ടുള്ള പാത്രം
  • ജാതിക്ക
പുടകിനീ
  • താമരപ്പൊയ്ക
പുടപാകം
  • ലോഹാദികൾ പുടത്തിൽ വെച്ചു പാകം ചെയ്ക
പുടപുഴക്കം
  • മാറ്റൊലി
  • പ്രതിദ്ധ്വനി
പുടഭേദനം
  • ഭവനം
  • നഗരം
  • മൂലനഗരം, തലസ്ഥാനം
  • ജനസമ്മർദ്ദം ഹേതുവായിട്ടു ഘടാദിപാത്രം ഉടഞ്ഞുപോകുന്നേടം എന്നർത്ഥം.
പുടഭേദം
  • ചക്രാകാരേണ ജലം കീഴ്പെട്ടു താണുപോവുക
പുടമുറി
  • വിവാഹം
  • സംബന്ധം
പുടം
  • ലോഹാദികൾ ഭസ്മമാക്കുന്നതിന്നും മറ്റുമുള്ള ഒരു പ്രവൃത്തി, കുക്കുടപുടവും മറ്റും
  • മൂടി
  • ഉദാ:പക്ഷപുടം.
  • ഒരുമാതിരി മൂടി, കുത്തില
  • കിണ്ണം
  • ഉദാ:പുഷ്പപുടം.
  • കുഴിമുത്തങ്ങ
പുടവ
  • സ്ത്രീകൾ ഉടുക്കുന്ന വസ്ത്രം
പുടവക്കഞ്ഞി
  • വസ്ത്രം മുക്കിപ്പിഴിയുന്നതിനുള്ള കഞ്ഞി
പുടാ
  • പേരേലം
പുടിക
  • ഏലത്തരി എന്ന അങ്ങാടി മരുന്നു്, പേരേലം
  • കക്കാ
പുടിത
  • വിശേഷണം:
  • പുടം ചെയ്യപ്പെട്ട
  • കൂട്ടപ്പെട്ട
  • കൂമ്പിയ
  • മുട്ടിയ
  • അരക്കപ്പെട്ട
പുടിതം
  • രണ്ടു കൈയും മലർത്തി കഴിച്ചു കൂട്ടുക
പുടീ
  • ആച്ഛാദനം
  • കടല
  • രഹസ്യസ്ഥലം മറയ്ക്കുന്ന ചെറിയ തുണിക്കഷണം
പുടോദകം
  • തെങ്ങു്
പുട്ട
  • കുറുക്കൻ
പുട്ടൽപീരം
  • ഒരു വള്ളി
പുട്ടിൽ
  • ധാന്യങ്ങളുടെ പുറമേയുള്ള തൊലിയൊ തോടൊ
  • മഴയത്തു ചൂടുന്നതിനു തഴകൊണ്ടു നെയ്തുണ്ടാക്കുന്ന ഒരു വസ്തു
പുണരി
  • കടൽ
പുണരുന്നു
  • കെട്ടിപ്പിടിക്കുന്നു
  • ആലിംഗനം ചെയ്യുന്നു
പുണർ
  • പുണർതം
  • ഏഴാമത്തേ നക്ഷത്രം
പുണർച്ച
  • ആലിംഗനം
  • കെട്ടിപ്പിടിക്കുക
പുണർതം
  • ഏഴാമത്തേ നക്ഷത്രം
പുണൽ
  • നദി
  • ജലം
  • ‘നൽപ്പുണൽക്കരതിട്ടമേൽ’
    — കേരളവർമ്മ രാമായണം
    .
പുണ്ഡരീ
  • വീരപുണ്ഡരി
  • വരൾത്താമര
പുണ്ഡരീകം
  • വെൺതാമരപ്പൂവു്
  • വെള്ളത്തെ അലംകരിക്കുന്നതു എന്നർത്ഥം.
  • അഗ്നിക്കോണിലെ ആന
  • ഒരുവക കരിമ്പു്
  • പുണ്ഡരീകക്കരിമ്പു് സാമാന്യം കരിമ്പിന്റെ ഗുണങ്ങളുള്ളതാണു്. കരിമ്പുകളിൽവെച്ചു ശ്രേഷ്ഠമാകുന്നു. ഇതു് വെളുത്തും ചെമന്നും വരയുള്ള കരിമ്പാണു. സംസ്കൃതം: പുണ്ഡ്രകം.
  • താമര
  • വെൺ കറ്റക്കുട
  • പുലി
  • ഭംഗിയുള്ളതു എന്നർത്ഥം.
  • പട്ടുനൂൽപുഴു
  • കഴുകൻ
  • ഒരു പച്ചമരുന്നു
  • വണ്ടു്
  • സിംഹം
  • കടുവാ
  • മക്കിപ്പൂവു്
  • മാവു
  • വെള്ളം
  • വെളുത്തനിറം
  • ഒരുവക സർപ്പം
  • ഒരുവക അരി
  • ഒരുവക കുഷ്ഠം
  • ആനക്കുള്ള ഒരുമാതിരി പനി
  • ഒരുവക മാവു വൃക്ഷം
  • ജലപാത്രം
  • അഗ്നി
  • നെറ്റിയിലെ ഒരു അടയാളം
പുണ്ഡരീകൻ
  • കിഴക്കേ ദിക്പാലകന്റെ ആന
  • വെൺതാമരയോടടുത്ത കാന്തിയുള്ളതു എന്നർത്ഥം.
  • സിംഹം
  • അഗ്നി
പുണ്ഡരീകാക്ഷം
  • വീരപുണ്ഡരി
  • വരൾത്താമര
പുണ്ഡരീകാക്ഷൻ
  • വിഷ്ണു
  • വെൺതാമരപോലെയുള്ള കണ്ണോടുകൂടിയവൻ, മാനസ സരോജത്തെ വ്യാപിച്ചിരിക്കുന്നവൻ, ഹൃദയപുണ്ഡരീകത്തിൽ പ്രത്യക്ഷീഭവിക്കുന്നവൻ ഇങ്ങനെ ശബ്ദാർത്ഥങ്ങൾ.
പുണ്ഡരീകോത്ഭവൻ
  • ബ്രഹ്മാവു്
പുണ്ഡരീയകം
  • വീരപുണ്ഡരി
  • വരൾത്താമര
പുണ്ഡര്യം
  • വീരപുണ്ഡരി
  • വരൾത്താമര
പുണ്ഡ്രകം
  • കുരുക്കുത്തിമുല്ല
  • ഖണ്ഡിക്കപ്പെടുന്നതു എന്നർത്ഥം.
  • ഇതു കുരുക്കുത്തിമുല്ലയുടെ ജാതിയിൽ ചേർന്നതും കസ്തൂരിഗന്ധത്തിനു തുല്യമായ ഗന്ധമുള്ളതും ആണെന്നു മറ്റൊരഭിപ്രായവും കാണുന്നു.
  • ഒരുവക കരിമ്പു്
പുണ്ഡ്ര(കം)
  • മയിലെള്ളു്
പുണ്ഡ്രകേളി
  • ആന
പുണ്ഡ്രം
  • കറി
  • വെൺതാമര
  • നീലക്കരിമ്പു്
  • പുണ്ഡരീകക്കരിമ്പു്
  • ഖണ്ഡിയ്ക്കപ്പെടുന്നതു് എന്നർത്ഥം.
  • ഇത്തിയാൽ
  • കൊടുവേലി
  • മാധവി
പുണ്ണു്
  • വ്രണം
പുണ്ണൻ
  • വ്രണമുള്ളവൻ
പുണ്യകർമ്മ
  • വിശേഷണം:
  • നല്ലകർമ്മമുള്ള
  • സല്ക്കർമ്മമുള്ള
പുണ്യകം
  • കൃച്ഛ്രചാന്ദ്രായണ പ്രാജാപത്യനക്തഭോജനാദിയായ വ്രതം
  • ഈവക വ്രതങ്ങളിൽ ഉപവാസം പ്രധാനമാണു്.
പുണ്യകാലം
  • ശുദ്ധമുള്ള സമയം
  • പുണ്യ സമയം
പുണ്യകൃത്തു്
  • സുകൃതം ചെയ്യുന്നവൻ
പുണ്യക്ഷേത്രം
  • ആര്യാവർത്തം
  • ഗോകർണ്ണം മുതലായ ക്ഷേത്രങ്ങൾ
പുണ്യഗന്ധം
  • ചംപകം
പുണ്യജനം
  • സുകൃതജനം, സുകൃതി
  • രാക്ഷസൻ
  • ക്രമപ്രാപ്തമായ വിധത്തിൽ നിര്യതി വംശജന്മാരായ രാക്ഷസന്മാർ, വിപരീതലക്ഷണയാ ദുഷ്ടൻ എന്നു താൽപര്യം.
  • ‘പുണ്യജനാധിപതേകുശലം പരി
    പൂർണ്ണഭാഗ്യജലധേനിയതം’.
    — രാവണവിജയം കഥകളി
  • (രണ്ടർത്ഥവും ഉണ്ടു)
  • യക്ഷൻ
പുണ്യജനേശ്വരൻ
  • വൈശ്രവണൻ
  • പുണ്യജനങ്ങളുടെ (രാക്ഷസന്മാരുടെ) നാഥൻ എന്നർത്ഥം. ആദികാലത്തിൽ വൈശ്രവണൻ രാക്ഷസാധിപതിയായിട്ടു ലംകയിൽ അധിവസിച്ചിരുന്നു.
പുണ്യതീർത്ഥം
  • മോക്ഷയാത്രക്കുള്ള സ്ഥലം
  • കാശിയിലേ ഗംഗയും മറ്റും
പുണ്യദർശനം
  • കാട്ടുകാക്ക
പുണ്യദിനം
  • ശുദ്ധദിവസം
പുണ്യനഗരികൾ
  • (ഏഴു്)
  • അയോധ്യാ, മധുരാ, മായാ, കാശി, കാഞ്ചി, അവന്തി, ദ്വാരാവതി.
  • “അയോധ്യാ മധുരാമായാ
    കാശീ കാഞ്ചിരവന്തികാ,
    പുരീദ്വാരവതീ ചൈവ
    സപൈതതാ മോക്ഷദായികം”
പുണ്യനദികൾ
  • ഗംഗ മുതലായ ആറുകൾ
പുണ്യപുരുഷൻ
  • സുകൃതമുള്ള പുരുഷൻ
പുണ്യഫലം
  • സൽക്കർമ്മത്തിന്റെ ഫലം
  • പൂങ്കാവനം
പുണ്യഭൂ, പുണ്യഭൂമി
  • ഹിമവാന്റെയും വിന്ധ്യപർവതത്തിന്റേയും നടുവിലുള്ള ഭൂമി
  • ആര്യാവർത്തം
  • ‘ആര്യാവർത്തഃ പുണ്യഭൂമി’
    — അമരം
    .
പുണ്യം
  • സുകൃതം
  • ശുദ്ധം, ശുഭത്തെ ചെയ്യുന്നതു എന്നർത്ഥം
  • നല്ല കർമ്മം എന്നുമാവാം.
  • മനോഹരമായ വസ്തു
  • പുണ്യം × പാപം.
പുണ്യമാസങ്ങൾ
  • മാഘമാസം
  • വൈശാഖമാസം
  • കാർത്തികമാസം ഇവ മൂന്നും
പുണ്യലോകം
  • സ്വർഗ്ഗം
പുണ്യവൽ
  • വിശേഷണം:
  • സുകൃതമുള്ള
  • ഭാഗ്യമുള്ള
പുണ്യവാ
  • മുറിവു
  • കോൾവാ
പുണ്യവാൻ
  • പുണ്യമുള്ളവൻ (സ്ത്രീ:പുണ്യവതി).
പുണ്യശാലീ(ലി)
  • വിശേഷണം:
  • സുകൃതമുള്ള
  • (നകാരാന്തം). സ്ത്രീ:പുണ്യശാലിനി.
പുണ്യശ്ലോകൻ
  • സൽകീർത്തിയുള്ളവൻ
  • കൃഷ്ണൻ
  • യുധിഷ്ഠിരൻ
  • നളൻ
പുണ്യശ്ലോകാ
  • സീത
  • ദ്രൗപദി
പുണ്യസ്ഥലം, പുണ്യസ്ഥാനം
  • പുണ്യദിക്കു്
പുണ്യാ
  • തുളസി
  • പാലുഴവം
  • ഗംഗാനദി
പുണ്യശ്രവണൻ
  • വിഷ്ണു
പുണ്യാത്മാവു്
  • വിശേഷണം:
  • ശുദ്ധാത്മാവുള്ള
പുണ്യാഹം
  • ശുദ്ധമാക്കപ്പെട്ട വെള്ളം (സംസ്കൃതം:) ശുദ്ധദിവസം
  • പുണ്യദിവസം.
പുത്
  • പുത്രരില്ലാത്തവർ പോകുന്ന നരകം
പുത്
  • കുത്സിതം
പുത
  • വസ്ത്രംകൊണ്ടു ദേഹം മൂടുക
  • തൈകളുടെ ചുവട്ടിൽ ഇടുന്ന ചവറു്
പുതപ്പു
  • പുതയ്ക്കുന്ന വസ്ത്രം (സംസ്കൃതം: നീശാരം‌.)
പുതയൻ
  • ഈറന്നിലം
പുതയുന്നു
  • പുതയ്ക്കപ്പെട്ടതായിത്തീരുന്നു
പുതയ്ക്കുന്നു
  • പുതപ്പുകൊണ്ടു ശരീരം മൂടുന്നു
പുതിയ
  • വിശേഷണം:
  • പുത്തനായ
പുതിയപണം, പുതുപ്പണം
  • ഒരുവക പൊൻ നാണയം
പുതു
    ധാതു:
  • മറയ്ക്കുക
പുതു
  • വിശേഷണം:
  • പുത്തനായുള്ള
പുതുക്കം
  • വിശേഷണം:
  • ആശ്ചര്യമായ
  • പുതിയതായ
പുതുക്കലം
  • പുത്തൻ കലം
പുതുക്കുടി
  • മുതൽക്കുടി
പുതുക്കുന്നു
  • പുത്തനാക്കുന്നു
പുതുത
  • വിശേഷണം:
  • പുത്തനായുള്ള
പുതുപ്പു്
  • വിനയം
  • ഗർവമില്ലായ്മ. (പ്രാചീനമലയാളം:)
പുതുമ
  • പുതുക്കം
  • കൗശലം
  • നേരം പോക്കു്
പുതുമഴ
  • ആദ്യം പെയ്യുന്ന മഴ
പുതുമാരി
  • പുതുമഴ
പുതുവൽ
  • പുത്തനായിട്ടു കൃഷിചെയ്യുന്നസ്ഥലം
പുതുവാൾ
  • ഒരു ജാതിക്കാരൻ
  • ‘പുതുവാളെന്നൊരു വിദ്വാനുണ്ടു്
    പുതുതായുള്ള വിധങ്ങളെടുപ്പാൻ
    പുതുവാന്മാരുടെ ആളായതിനാൽ
    പുതുവാളെന്നൊരു പേരവനുളവായ്,
    — നളചരിതം‌ തുള്ളൽ
പുതുവൽപ്പാട്ടം‌
  • പുതുവൽ നിലത്തിന്റെ കരം
പുതുവെണ്ണ
  • പുത്തൻവെണ്ണ
പുതുവെള്ളം
  • പുതുമഴപെയ്തുണ്ടാകുന്ന വെള്ളം
പുത്തൻ
  • വിശേഷണം:
  • പുതിയതായുള്ള
പുത്തൻ
  • കൊച്ചിയിൽ നടപ്പുള്ള ഒരു നാണയം
പുത്തരി
  • പുന്നെല്ലിന്റെ അരി
  • പുത്തരിയൂണു്
പുത്തരിച്ചുണ്ട
  • ഒരു പച്ചമരുന്നു്
  • പര്യായപദങ്ങൾ:
    • നിദിഗ്ദ്ധികം
    • സ്പൃശി
    • വ്യാഘ്രീ
    • ബൃഹതീ
    • കണ്ടകാരികം
    • പ്രചോദനീ
    • കലീ
    • ക്ഷുദ്രാ
    • ദുസ്പർശം
    • രാഷ്ട്രിക.
പുത്തരിയൂണു
  • പുന്നെല്ലിന്റെ അരി വെച്ചുണ്ണുക
പുത്തലി, പുത്തലിക
  • വ്യഗൃഹം
  • പാവ
പുത്തിക
  • ഒരുമാതിരി തേനീച്ച
  • ചിറ്റീച്ച
  • കുത്സിതമായ ശബ്ദത്തെ ചെയ്യുന്നതു എന്നർത്ഥം.
പുത്തിലഞ്ഞി
  • ഒരു വൃക്ഷം
  • പുത്തിലഞ്ഞി – പിത്തം, ചുട്ടുനീറൽ, തണ്ണീർദാഹം, നേത്രരോഗം ഇവക്കു നന്നു്. ഈ വൃക്ഷം, ഇലകായ് മുതലായവ എല്ലാംകൊണ്ടും ഓടമരത്തിനൊക്കും. ബീജം രുദ്രാക്ഷം പോലെയിരിക്കും. പരിശുദ്ധമാകയാൽ വ്രതികൾ രുദ്രാക്ഷം പോലെ ഈ മാല ധരിക്കാറുണ്ടു്. കോലാപുരത്തിൽ പ്രസിദ്ധം. ബീജത്തിനു ‘കമൽ’ എന്നു ചില ദേശക്കാർ പറയുന്നു. ഇതു ചെടിയായിട്ടും വള്ളിയായിട്ടും ഓരോതരം കാണുന്നു. സംസ്കൃതം: പുത്രജീവം.
പുത്തില്ലം
  • പുതുവീടു്
പുത്തോടു
  • പുതിയഓടു്
പുത്തോല
  • പുതിയഓല
പുത്രകൻ
  • ചെറിയപുത്രൻ
പുത്രകം
  • എട്ടടിമാൻ
പുത്രകാമേഷ്ടി
  • പുത്രനുണ്ടാകുന്നതിനു ചെയ്യുന്ന ഒരു യാഗം
പുത്രകൃതകൻ
  • ദത്തുപുത്രൻ
  • വളർത്തുപുത്രൻ
പുത്രജഗ്ദ്ധി
  • മക്കളെ ഭക്ഷിക്കുന്ന അമ്മ
പുത്രജീവം
  • പൂത്തിലഞ്ഞി വൃക്ഷം
പുത്രഞ്ചാരി
  • ഒരു മരുന്നുവള്ളി (പുത്രദാ)
പുത്രദാ
  • പുത്രഞ്ചാരി, ഒരു മരുന്നു വള്ളി
  • തിരുതാളി
  • അമുക്കിരം
പുത്രദായി
  • ഒരു വൃക്ഷം
  • പുത്രദായി വീരുദ്വർഗ്ഗത്തിൽ പെട്ടതാണു്. വാതകഫങ്ങൾക്കു നന്നു്. മച്ചി എന്നുള്ള ദോഷത്തെ നീക്കും. ഇല വൃത്തമായിരിക്കും. പൂ വെളുത്തതാണു്. ഗന്ധം അധികം കാണും. സംസ്കൃതം: പുത്രദാത്രീ. പുത്രദ എന്നതാണു പുത്രഞ്ചാരി എന്നു കാണുന്നു. പുത്രഞ്ച്ഛാരി പിത്തം, ചുട്ടുനീറൽ, ശ്രമം, ആർത്തവദോഷം ഇവയെ ശമിപ്പിക്കും. സേവിച്ചാൽ ഗർഭാശയ ദോഷം നീക്കി ഗർഭസന്ധാനത്തെ ചെയ്യും. ഓട മരത്തിന്റെ ലക്ഷണത്തോടുകൂടിയതാണു്. പുത്രദ എന്നതിന്റെ ഭാഷയായിരിക്കണം പുത്രഞ്ചാരി.
പുത്രൻ
  • മകൻ
  • കുലത്തെ ശുദ്ധിചെയ്യുന്നവൻ എന്നർത്ഥം.
  • ‘പുന്നാമമാകും നരകത്തിൽ നിന്നുടൻ
    തന്നുടെ താതനെ ത്രാണനം ചെയ്കയാൽ
    പുത്രനെന്നുള്ള ശബ്ദം വിധിച്ചു ശതം
    പത്ര സമുത്ഭവനെന്നുമറിക നീ’
    — രാമായണം
  • ഗൗതമൻ 12 വിധം പുത്രന്മാരെക്കുറിച്ചു പറയുന്നു. ഔരസൻ – ഒരുവനു തന്റെ ധർമ്മപത്നിയിലുണ്ടായ പുത്രൻ. പുത്രികാസുതൻ – സർവ്വസ്വദാന സമ്പ്രദായത്തിൽ വിവാഹം കഴിച്ച പുത്രിയുടെ മകൻ. ക്ഷേത്രജൻ – രോഗത്താലോ മൃതിയാലോ പുത്രനെ ഉണ്ടാക്കുവാൻ നിവൃത്തിയില്ലാതെ വന്ന പുരുഷന്റെയോ തന്റെ സപിണ്ഡന്മാരുടെയോ നിയോഗപ്രകാരം തന്റെ ഭാര്യയിൽ ഒരു സഗോത്രനോ അന്യനോ പ്രാപിച്ചുണ്ടായ പുത്രൻ. ഗൂഢജൻ – ഭർത്താവു ദൂരസ്ഥനോ മറ്റൊ ആയിരിക്കുമ്പോൾ ഭാര്യ ജാരസംസർഗ്ഗത്താൽ സമ്പാദിച്ച പുത്രൻ. കാനീനൻ – കന്യകയായ മകൾക്കു ജാരസംസർഗ്ഗത്താലുണ്ടായ പുത്രൻ. പൗനർഭവൻ – വിവാഹം കഴിഞ്ഞു ഋതുവാകും മുമ്പേയോ ഋതുവായതിൽ പിന്നെയോ പുനർവിവാഹം കഴിഞ്ഞ സ്ത്രീയിലുണ്ടായ പുത്രൻ. ദത്തകൻ – മാതാവോ പിതാവോ ദാനം ചെയ്ത പുത്രൻ. കൃതകൻ – മാതാപിതാക്കന്മാരുടെ അടുക്കൽ നിന്നു് വിലയ്ക്കു വാങ്ങിയകുട്ടി. കൃത്രിമൻ – ഒരുവൻ മരിക്കാറാവുമ്പോൾ തന്റെ ശേഷക്രിയാദികൾ ചെയ്യാൻ വേണ്ടി തന്റെ സകല മുതലിനും അവകാശിയാക്കി സ്വീകരിക്കുന്ന പ്രായം തികഞ്ഞ ഒരു അന്യൻ. സ്വയംദത്തൻ – തന്നത്താൻ മറ്റൊരുവനു വിറ്റവൻ. സഹോഢജൻ – വിവാഹകാലത്തു തന്നെ സ്ത്രീയുടെ ഗർഭത്തിലുണ്ടായിരുന്ന പുത്രൻ. ആപവിദ്ധൻ – മാതാപിതാക്കന്മാരാൽ ഉപേക്ഷിക്കപ്പെട്ടതിനാൽ അന്യനെടുത്തു വളർത്തകുട്ടി.
    — പ്രാചീനാര്യാവർത്തം
  • പര്യായപദങ്ങൾ:
    • ആത്മജൻ
    • തനയൻ
    • സൂനു
    • സുതൻ.
പുത്രഭാര്യ
  • മകന്റെ ഭാര്യ
  • പര്യായപദങ്ങൾ:
    • സ്നുഷ
    • ജനീ
    • വധൂ.
പുത്രസമ്പത്തു്
  • സന്തതി
പുത്രസ്വീകാരം
  • പുത്രനെ എടുക്ക
  • മറ്റൊരുവനെ പുത്രനായി എടുക്ക, ദത്തെടുക്ക
പുത്രഹീന
  • വിശേഷണം:
  • പുത്രനില്ലാത്ത
പുത്രാദനി
  • മക്കളെ തിന്നുന്ന മാതാവു്
  • പെൺപുലി
പുത്രാന്നാദൻ
  • പുത്രന്റെ ചെലവിന്മേൽ ജീവിക്കുന്നവൻ
പുത്രാർത്ഥി
  • പുത്രൻ ഉണ്ടാകണമെന്നു് ആഗ്രഹിക്കുന്നവൻ
പുത്രി
  • മകൾ
  • ദുർഗ്ഗ
  • പുത്രനുള്ളവൻ
  • പര്യായപദങ്ങൾ:
    • സൂനു
    • സൂതാ
    • ദുഹിതാ(വു്)
    • ആത്മജാ
    • തനയാ.
പുത്രിക
  • പാവ
  • വസ്ത്രം ആനക്കൊമ്പു് മുതലായവകൊണ്ടുണ്ടാക്കിയ പാവ. പുത്രിയെപ്പോലെയുള്ളതു എന്നർത്ഥം.
  • മകൾ
  • ദുർഗ്ഗ
പുത്രികാസുതൻ
  • പന്ത്രണ്ടുവിധം പുത്രന്മാരിൽ ഒന്നു്
  • (പുത്രൻ എന്നതു നോക്കുക).
പുത്രിയ, പുത്രീയ, പുത്ര്യ
  • വിശേഷണം:
  • പുത്രനെ സംബന്ധിച്ച
പുത്രീകരിക്കുന്നു
  • ദത്തെടുക്കുന്നു
പുത്രീയാ
  • പുത്രനുണ്ടാവണമെന്നുള്ള ആഗ്രഹം
പുത്രേഷണ
  • പുത്രസ്നേഹം
പുത്രോല്പത്തി, പുത്രോല്പാദനം
  • പുത്രജനനം
പുദലം
  • അണുക്കൾ ചേർന്നുള്ള പിണ്ഡം
പുദ്ഗല
  • വിശേഷണം:
  • ഭംഗിയുള്ള
പുദ്ഗലൻ
  • ശിവൻ
പുൻ
  • വിശേഷണം:
  • ചെറിയ
  • കുറഞ്ഞ
  • (പുൻ + ചിരി = പുഞ്ചിരി).
പുൻഗളം
  • ജൈനമതസിദ്ധാന്തപ്രകാരമുള്ള ജീവാത്മാവു്
  • ശരീരം
  • കുത്സിതമായി നശിച്ചുപോകുന്നതു എന്നർത്ഥം.
പുനഞ്ഞ
  • അലംകരിച്ച. (പ്രാചീനമലയാളം:)
പുനം
  • പോതു
  • വനം
പുനയിക്കുക
  • വർദ്ധിപ്പിക്കുക
  • അലംകരിക്കുക (പ്രാചീനമലയാളം:)
പുനയുക
  • അണിയുക
  • വിജയം നേടുക (പ്രാചീനമലയാളം:)
പുനരു്
  • ഒരിക്കൽ വിധിക്കപ്പെട്ട ഒരു കേസിനെപ്പറ്റി വീണ്ടും വിചാരണചെയ്യണമെന്നു കാണിച്ചു കക്ഷികൾ കൊടുക്കുന്ന അപേക്ഷ
  • പുനർവിചാരണം
പുനരപി
  • വീണ്ടും
  • (പുനഃ + അപി)
പുനരാഗമന
  • തിരിച്ചുവരവു്
പുനരാവർത്തി
  • വിശേഷണം:
  • തിരിച്ചുവരുന്ന
  • വീണ്ടും ജനിക്കുന്ന (പു:പുനരാവർത്തി. സ്ത്രീ:പുരാവർത്തിനി.)
പുനരുക്തം
  • കാവ്യദോഷങ്ങളിൽ ഒന്നു്
പുനരുക്തവദാഭാസം
  • ശബ്ദാലങ്കാരങ്ങളിൽ ഒന്നു്
പുനരുക്തി
  • പിന്നെയും പറക
പുനരൂഢ
  • പുനർവിവാഹം ചെയ്യപ്പെട്ട സ്ത്രീ
പുനർ(ഃ)
  • പിന്നെ
  • നിശ്ചയം
  • എന്നാൽ
  • ഒരിക്കൽ പറഞ്ഞു രണ്ടാമത്തേതു്
  • (അപ്രഥമം).
പുനർജന്മ
  • വിശേഷണം:
  • പിന്നെയും ജനിക്കുന്ന
പുനർജന്മം
  • പിന്നത്തേ ജന്മം
പുനർദ്ദർശനം
  • പിന്നീടു കാണുക
  • ഇതു ബന്ധുക്കൾ പിരിയുമ്പോൾ തങ്ങളിൽ പറയുന്ന ഉപചാരവാക്കാകുന്നു.
  • ‘സത്യം മയാകഥിതം പോകനീയും
    എങ്കിൽ അസ്തുപുനർദ്ദർശനം രിപുകർശന’.
    — നളചരിതം കഥകളി
പുനർന്നവ
  • തമിഴാമ എന്ന പച്ചമരുന്നു്
  • വേനൽകാലങ്ങളിൽ ഉണങ്ങിപ്പോയാലും പിന്നെയും പൊടിച്ചുണ്ടാകുന്നതു എന്നർത്ഥം.
പുനർന്നവം
  • നഖം
പുനർഭവ
  • വിശേഷണം:
  • വീണ്ടും ജനിക്കുന്ന
പുനർഭവം
  • വീണ്ടുമുള്ള ജനനം
  • നഖം
  • ചെമന്ന തമിഴാമ
പുനർഭൂ
  • വിശേഷണം:
  • വീണ്ടും ജനിച്ച
പുനർഭൂ(വു്)
  • രണ്ടുപ്രാവശ്യം വേൾക്കപ്പെട്ടവൾ. പുനർവിവാഹം ചെയ്യപ്പെട്ടവൾ
  • വെളുത്ത തമിഴാമ
പുനർവസു
  • പുണർതം നക്ഷത്രം
പുനർവിചാരം
  • വീണ്ടും വിചാരം
പുനൽ
  • നദി
  • വെള്ളം
  • ഇരുവേലി
പുനശ്ച
  • വീണ്ടും
  • (പുനഃ + ച).
പുനസ്സംസ്കാരം
  • ശവത്തിനുപകരം പിലാശില കൊണ്ടു കെട്ടിയുണ്ടാക്കിച്ചുടുക
പുനസ്സൃഷ്ടി
  • വീണ്ടും സൃഷ്ടിക്കുക
  • അസത്യം, കള്ളം
പുനഃപുനഃ
  • പിന്നെയുംപിന്നെയും
പുനാ
  • മഹാരാഷ്ട്രദേശത്തുള്ള ഒരു നഗരം
പുനിതം
  • ശുദ്ധി (പ്രാചീന മലയാളം)
പുനീർ
  • (കൃഷിശാസ്ത്രപ്രകാരം) ശുദ്ധി ചെയ്ത മണ്ണു്
പുനുവൽ
  • ശാസ്ത്രം
  • വിദ്യ
പുന്ന
  • ഒരു വൃക്ഷം
  • പുന്ന – കഫം, പിത്തം, രക്തദോഷം, നേത്രരോഗം, ശിരോരോഗം, വിഷം, വ്രണം, അരോചകം, പക്വാതിസാര ഇവക്കു നന്നു്. ഇതു പ്രസിദ്ധമായ പെരുംപുന്നയാണു്. സംസ്കൃതം: പുന്നാഗം. തമിഴ്: പുന്നൈ.
  • പര്യായപദങ്ങൾ:
    • പുരുഷം
    • തുംഗം
    • കേസരം
    • ദേവവല്ലഭം
    • പുന്നാഗം.
പുന്നകേതകം
  • കൈത
പുന്നപ്പാമര
  • ഒരു തടി
പുന്നരകം
  • പുത് എന്നു പേരായ നരകം
  • അതിലെ ദുഃഖാനുഭവം
പുന്നാഗം
  • ഒരു വൃക്ഷം, പുന്നമരം
  • പുരുഷശ്രേഷ്ഠനെപ്പോലെ പൂജിക്കപ്പെടുന്നതു എന്നർത്ഥം.
  • ജാതിക്ക
  • വെളുത്ത ആമ്പൽ
പുന്നാഗവരാളി
  • ഒരു രാഗം
പുന്നാമനരകം
  • പുത് എന്നു പേരായ നരകം
പുന്നാരക്കാരൻ
  • സ്തുതിക്കുന്നവൻ
പുന്നാരം
  • കൊഞ്ചൽ
പുന്നാരിക്കുന്നു
  • കൊഞ്ചുന്നു
  • ഓമനിക്കുന്നു
പുപ്ഫുസം
  • ശ്വസിക്കുന്ന വായു ശരീരത്തിനുള്ളിൽ ചെന്നു പറ്റുന്ന കുഴൽ
പുമപത്യം
  • ആൺകുട്ടി
പുമർത്ഥം
  • പുരുഷാർത്ഥം
  • മനുഷ്യന്റെ ജീവിതോദ്ദേശം
പുമാൻ
  • പുരുഷൻ, ആൺ
  • പുന്ന
പുംധ്വജം
  • എലി
പുംഭാവം
  • ആണത്തം
പുംശ്ചലി
  • വ്യഭിചാരിണി
  • ഇഷ്ടംപോലെ പുരുഷന്മാരെ അംഗീകരിക്കുന്നവൾ, സ്വൈരിണി, ഭർത്താവിന്റെ സമീപത്തിൽനിന്നു അന്യപുരുഷന്റെ അടുക്കലേക്കു പോകുന്നവൾ എന്നർത്ഥം.
പുംസവനം
  • ബ്രാഹ്മണസ്ത്രീക്കു ഗർഭമുണ്ടായാൽ ചെയ്യുന്ന ഒരു കർമ്മം, പുളികുടി
  • 16സംസ്കാരങ്ങളിൽ ഇതു രണ്ടാമത്തേതാണു്. പുരുഷപ്രജയെ ഉദ്ദേശിച്ചു ഗർഭം ധരിച്ചു് മൂന്നാമത്തേയൊ നാലാമത്തേയൊ മാസത്തിൽ ഈ സംസ്കാരം ചെയ്യപ്പെടുന്നു. ഒരു യവമണിയും രണ്ടു് ഉഴുന്നും ഗർഭിണിയായ സ്ത്രീയുടെ വലതു കൈയിൽ വെയ്ക്കുന്നു. പിന്നീടു കുറെ തൈരും ചേർത്തു അവൾ അതിനെ ഭക്ഷിക്കുന്നു. അപ്പോൾ പരിശുദ്ധമന്ത്രങ്ങൾ ചൊല്ലുന്നു.
  • പാൽ
പുംസ്ത്വം
  • പുരുഷഭാവം
പുര
  • വീടു്
  • കെട്ടിടം
പുരക്കൂട്ടു്
  • ഒരു പുരവെയ്ക്കുവാൻ മരംകൊണ്ടുണ്ടാക്കിയ ഉത്തരം മുതലായവ
പുരഛദം
  • മുലക്കണ്ണു്
പുരജ്യോതിസ്സ്
  • അഗ്നി
പുരഞ്ജനി
  • ബുദ്ധി
  • അറിവു്
പുരഞ്ജയൻ
  • സൂര്യകുലത്തിലേ ഒരു രാജാവു്
  • വികക്ഷിയുടെ മകനാണു്. ത്രേതായുഗത്തിൽ അസുരന്മാർ തോൽപ്പിക്കപ്പെടുക നിമിത്തം ദേവന്മാർ വിഷ്ണുവിനെ അഭയം പ്രാപിച്ചു. വിഷ്ണു അവരെ പുരഞ്ജയന്റെ സഹായം ചോദിക്കുന്നതിനു പറഞ്ഞയച്ചു. ഇന്ദ്രൻ ഒരു കാളയുടെ രൂപത്തെ അവലംബിച്ചു തന്റെ അംസകൂടത്തിന്മേൽ തന്നെ കൊണ്ടുപോകുകയാണെന്നു വരുകിൽ സഹായത്തിനു ചെല്ലാമെന്നു പുരഞ്ജയനും സമ്മതിച്ചു. ഇന്ദ്രൻ തദനുസരണം പ്രവർത്തിച്ചു. പുരഞ്ജയൻ പൂഞ്ഞു കുറ്റിയിൽ കയറിച്ചെന്നു–ദേവന്മാരുടെ ശത്രുക്കളെ ഒക്കെ പരാജിതരാക്കി. ഇതുകൊണ്ടാണു പുരഞ്ജയനു കകുൽസ്ഥൻ എന്ന പേരുണ്ടായതു്.
പുരടം
  • സ്വർണ്ണം
പുരണം
  • കടൽ
പുരതഃ
  • മുമ്പെ
  • മുമ്പിൽ
പുരത്തറ
  • ഭവനം വെയ്ക്കുന്നതിനുണ്ടാക്കുന്ന തറ
പുരത്രിതയം
  • മൂന്നു പുരങ്ങൾ
പുരദ്വാരം
  • രാജധാനിയുടേയും മറ്റും ചുറ്റുമുള്ള മതിലകത്തേക്കു കടക്കുന്നതിനുള്ള വാതിൽ
  • ഗോപുരത്തിന്റെ (കോട്ട വാതിലിന്റെ) പേർ
പുരദ്വിട്ടു്
  • ശിവൻ
പുരന്ദരൻ
  • ഇന്ദ്രൻ
  • ശത്രുക്കളുടെ പുരങ്ങളെ ഭേദിക്കുന്നവൻ എന്നർത്ഥം.
  • ശിവൻ
  • അഗ്നി
  • വിഷ്ണു
പുരന്ദരം
  • ചെവിയം
പുരന്ദരസേനാപതി
  • സുബ്രഹ്മണ്യൻ
പുരന്ദരാ
  • ഗംഗാനദി
പുരന്ധ്രീ(ന്ധ്രി)
  • പാതിവ്രത്യമുള്ള സ്ത്രീ
  • ഭർത്തൃപുത്രഭൃത്യാദികളോടുകൂടിയവളും അവരുടെ സംരക്ഷണത്തിൽ തന്നെ സദാ വ്യാപൃതയുമായ സ്ത്രീ
  • പുരത്തെ (ഗൃഹത്തെ) ധരിക്കുന്നവൾ എന്നർത്ഥം. തറവാടുകൊണ്ടു നടക്കുന്നവൾ എന്നു താൽപര്യം.
പുരപാലകൻ
  • ഭവനം രക്ഷിക്കുന്നതിനായിട്ടു വാതുക്കൽ കാത്തുനിൽക്കുന്നവൻ
  • ഗോപുരത്തിന്റെ കാവൽക്കാരൻ
പുരപ്പുറം
  • പുരമേച്ചിലിന്റെ പുറം
  • വീട്ടിന്റെ മുകളിലത്തേ വെളിവശം
പുരപ്രീതി
  • ജനസ്വാധീനം
പുരഭിത്തു്
  • ശിവൻ
പുരമഥനൻ
  • ശിവൻ
പുരമുറി
  • അറ
  • ഭവനത്തിനകത്തുള്ള ഓരോ വിഭാഗങ്ങൾ
  • അകം
പുരം
  • ഭവനം
  • നഗരം
  • ശരീരം
  • ഗുഗ്ഗുലുമരം
  • ധൂപജാതിയിൽ വച്ചു മുമ്പിട്ടു നില്ക്കുന്നതു എന്നർത്ഥം.
  • കോട്ട
  • സ്ത്രീകളുടെ പുരമുറി
  • പാടലിപുത്രം എന്ന പട്ടണം
  • തൊലി
  • കലവറ
  • നാഗരമുസ്താ
  • എണ്ണ അകിൽ
  • പെരുമുത്തങ്ങ
  • ‘ഗൃരഹേപരിഗൃഹേ ദേഹേ
    നുഗരേചപുരം പുരീ’
    — നാനാർത്ഥമാല
പുരമ്പു്, പുനമ്പു്
  • ചൂരൽ
  • ചൂരൽവടി
പുരംജനം
  • ആത്മാവു്
പുരംജരം
  • കക്ഷം
പുരമ്പൻ, പുനമ്പൻ
  • ചോവന്മാരുടെ പ്രമാണി
പുരയിടം
  • പറമ്പു്, തോട്ടം
  • പുര വെക്കുന്നതിനായിട്ടു അതിരു തിരിച്ചെടുത്ത സ്ഥലം
പുരരിപു
  • ശിവൻ
പുരലാ
  • ദുർഗ്ഗ
പുരവാസി
  • വിശേഷണം:
  • പുരത്തിൽ പാർക്കുന്ന
  • നഗരത്തിൽ പാർക്കുന്ന
  • (നകരാന്തം. സ്ത്രീ:പുരവാസിനീ.)
പുരജിത്തു്
  • ശിവൻ
പുരശാസനൻ
  • ശിവൻ
പുരസ്സു്
  • മുമ്പിൽ
  • കിഴക്കുവശമായിട്ടു്
  • കിഴക്കുനിന്നു്
പുരസ്കരിക്കുന്നു
  • മുൻപിലാക്കിച്ചെയ്യുന്നു
  • വന്ദിക്കുന്നു
  • തളിക്കുന്നു, അഭിഷേകം ചെയ്യുന്നു
പുരസ്കാരം
  • മുമ്പിലാക്കിച്ചെയ്ത
  • വന്ദനം
  • അഭിഷേകം
പുരസ്കൃത
  • വിശേഷണം:
  • മുൻപിലാക്കപ്പെട്ട
  • വന്ദിക്കപ്പെട്ട, പൂജിക്കപ്പെട്ട
  • ശത്രുക്കളാൽ ആക്രമിക്കപ്പെട്ട
പുരസ്ക്രിയ
  • ബഹുമാനം, ആദരവു്
  • സൽക്കാരത്തോടു കൈക്കൊൾക
പുരസ്താൽ
  • ആദ്യംതന്നെ, മുമ്പു്, മുമ്പിൽ
  • കിഴക്കു്
  • പണ്ടു്
പുരസ്ഥ, പുരസ്ഥിത
  • വിശേഷണം:
  • മുമ്പിൽ നില്ക്കുന്ന
  • ഭവനത്തിലിരിക്കുന്ന
  • കിഴക്കുനില്ക്കുന്ന
പുരസ്സര
  • വിശേഷണം:
  • മുമ്പിൽ നടക്കുന്ന
  • ശ്രേഷ്ഠതയുള്ള
പുരസ്സരം
  • ഓടുകൂടി
പുരഹരൻ
  • ശിവൻ
പുരളാ
  • ദുർഗ്ഗ
പുരളി
  • ഒരു കോട്ടയുടെ പേർ
  • ഒരു കൊട്ടാരം
  • ഒരു മല
  • (പുരളിമല).
  • കളരി
  • ‘നടനമാടുന്ന പുരളിയിൽ നിന്നു ഗദാഭ്യാസങ്ങൾ’
    — വാത്മീകിരാമായണം
    .
    ‘പുരളീജനപദഖുരളീഭുവികളിച്ചരുളും ശിവൻ’
    — വാത്മീകിരാമായണം
    .
പുരളീശൻ
  • ഒരു രാജാവു്
  • The Rajah of Kottayattu.
  • വഞ്ചിഭൂപൻ
പുരളുക
  • പറ്റുക
  • ഉരുളുക
പുരളുന്നു
  • പറ്റുന്നു
  • ഉരുളുന്നു
പുരാ
  • മുരാമാഞ്ചി
പുരാ
  • പണ്ടു, കഴിഞ്ഞകാലത്തിൽ
  • പുരാ എന്നതു ഒരു നിപാതമാണു്. ഈ നിപാതം ‘സ്മ’ എന്നപോലെ വർത്തമാനത്തെ ഭൂതമാക്കുന്നതിനായി പ്രയോഗിക്കപ്പെടും.
  • ‘സപുരാനിശ്ചിനുതേ വിചാര്യതത്വം’
    — നളചരിതം കഥകളി
    .
  • പുരാണം
പുരാജിരം
  • സഭ
  • ‘സുരേശ്വരേണഭാസുരേ
    പുരാജിരേ വിരേജിരേ’
    — നളചരിതം കഥകളി
പുരാണ
  • വിശേഷണം:
  • പഴയ
പുരാണകർത്താവു്
  • പുരാണമുണ്ടാക്കിയവൻ
  • വ്യാസൻ
പുരാണകിട്ടം
  • പഴയ ഇരിമ്പുകീടം
പുരാണൻ
  • പണ്ടേയുള്ളവൻ
  • വൃദ്ധൻ
പുരാണപുരുഷൻ
  • വിഷ്ണു
പുരാണം
  • പുരാതന ചരിത്രം
  • പുരാവൃത്തം
  • സർഗ്ഗാദിപഞ്ചലക്ഷണങ്ങളുള്ള ഗ്രന്ഥം
  • (അഷ്ടാദശ പുരാണങ്ങൾ, അഷ്ടാദശോപപുരാണങ്ങൾ ഇവ നോക്കുക). ഇതിഹാസം പോലെ ഇതും പൂർവ്വന്മാരുടെ ചരിത്രം അടങ്ങിയതാണു് എന്നാൽ
  • ‘സർഗ്ഗശ്ചപ്രതിസർഗ്ഗശ്ച
    വംശോമന്വന്തരാണിച
    വംശാനുചരിതം ചൈവ
    പുരാണം പഞ്ചലക്ഷണം’
  • എന്നതനുസരിച്ചു സർഗ്ഗം, പ്രതിസർഗ്ഗം, വംശം, മന്വന്തരങ്ങൾ, വംശാനുചരിതം ഇങ്ങിനെ അഞ്ചു സംഗതികൾ കൂടി ഇതിഹാസത്തിൽ നിന്നും കൂടുതലായി പുരാണത്തിൽ അടങ്ങുന്നു. ഭാഗവതം പുരാണമാകുന്നു. 1. സർഗ്ഗം – സാത്വികി, രാജസി, താമസി എന്നു മൂന്നു ശക്തികൾ, മഹാലക്ഷ്മി, മഹാസരസ്വതി, മഹാകാളി എന്നു മൂന്നു സ്ത്രീകളായി ഭവിച്ചു. ജഗത്സൃഷ്ട്യർത്ഥം മേല്പറയപ്പെട്ട മൂന്നു ശക്തികളുടെ ദേഹധാരണം രൂപമായ ലക്ഷണത്തെ പണ്ഡിതന്മാർ സർഗ്ഗാ എന്നു പറയുന്നു. 2. പ്രതിസർഗ്ഗം – പരിപാലനം, സൃഷ്ടി, സംഹാരം ഈ ക്രിയകൾക്കായിക്കൊണ്ടു വിഷ്ണുബ്രഹ്മരുദ്രന്മാരുടെ ഉല്പത്തി ഭവിക്കുന്നതാകുന്നു. 3. വംശം – ദേവാദികളുടെ വംശക്രമം. 4. മന്വന്തരം – സ്വായംഭുവൻ തുടങ്ങിയുള്ള 14 മനുക്കളുടെ വർണ്ണനത്തിനും അവരുടെ കാല നിർണ്ണയത്തിനും ഉള്ള പേർ. 5. വംശാനുചരിതം – സ്വായംഭുവ മനുക്കളുടെ വംശപാരമ്പര്യത്തെ പറയുന്നതു്. പുരാണം 18. അഷ്ടാദശപുരാണം എന്ന ശബ്ദം നോക്കുക. ഇതിഹാസവും പുരാണവും തമ്മിലുള്ള വ്യത്യാസം അറിഞ്ഞിരിക്കേണ്ടതാകുന്നു. ഇതിഹാസം എന്ന ശബ്ദം നോക്കുക. പുരാണങ്ങൾ = വേദവ്യാസകൃതികൾ.
  • ‘അഷ്ടാദശപുരാണാനാം കർത്താ സത്യവതീസുതഃ’
  • സാത്വികപുരാണങ്ങൾ (സത്വഗുണം പ്രധാനമായിട്ടുള്ളവ) = വിഷ്ണുനാരദീയ ഭാഗവതഗരുഡ പത്മവാരാഹപുരാണങ്ങൾ. താമസപുരാണങ്ങൾ (തമോഗുണം പ്രധാനമായിട്ടുള്ളവ) = മത്സ്യകൂർമ്മലിംഗശിവസ്കന്ദാഗ്നിപുരാണങ്ങൾ. രാജസപുരാണങ്ങൾ (രജോഗുണം പ്രധാനമായിട്ടുള്ളവ) = ബ്രഹ്മബ്രഹ്മാണ്ഡ ബ്രഹ്മവൈവർത്ത മാർക്കണ്ഡേയ ഭവിഷ്യവാമനപുരാണങ്ങൾ ഇങ്ങനെ മൂന്നുതരമാണ്. ഒന്നാമത്തേതു് വിഷ്ണുവിനെയും രണ്ടാമത്തേതു ശിവനേയും മൂന്നാമത്തേതു ബ്രഹ്മാവിനേയും പുകൾത്തുന്നു. ഈ പുരാണങ്ങൾക്കു 18 ഉപ പുരാണങ്ങളും ഉണ്ടു്” – പുരാണങ്ങൾ എന്നു വിളിക്കപ്പെട്ടുവരുന്ന ചില നൂതനകൃതികളും കാണുന്നുണ്ടു്. പഞ്ചലക്ഷണങ്ങൾ മുഴുവനും ഇല്ലാത്തവയും ഇല്ലെന്നില്ല.
പുരാണാനുപ്രയോഗം‌
  • (വ്യാകരണത്തിൽ) ഖിലങ്ങളെ പൂരിപ്പിക്കുന്നതു്
പുരാതന
  • വിശേഷണം:
  • പഴയ
  • പണ്ടുള്ള (പു:രാതനൻ. സ്ത്രീ:പുരാതനീ.)
  • പുരാതനം × അധുനാതനം‌.
പുരാൻ
  • വിഭു
  • സ്വാമി
  • നാഥൻ
പുരാന്തകൻ
  • ശിവൻ
പുരാരാതി
  • ശിവൻ
പുരാരാത്രി
  • തലേന്നു രാത്രി
പുരാരി
  • ശിവൻ
പുരാവരം, പുരാപരം
  • പഴങ്കഥകൾ
പുരാവൃത്തം
  • പണ്ടുകഴിഞ്ഞ കഥകളെ പ്രതിപാദിക്കുന്ന മഹാഭാരതാദിഗ്രന്ഥം
  • മുമ്പിൽ കഴിഞ്ഞ വൃത്തം‌
  • ഇതിഹാസം‌
പുരി
  • രാജധാനി, ഭവനം‌
  • നഗരം‌, പട്ടണം, രാജധാനി
  • ഒരാറു്
  • രാജാവു്
പുരികക്കൂട്ട്
  • മൂക്കിന്റെ മേലത്തേ ഭാഗം‌
  • പുരികം രണ്ടിന്റേയും‌ മദ്ധ്യപ്രദേശം‌
പുരികക്കൊടി
  • പുരികം‌
പുരികം‌
  • കൺപോളകൾക്കു മുകളിൽ നെറ്റിയുടെ താഴെ പന്തിയായിട്ടു വളഞ്ഞു നിൽക്കുന്ന രോമക്കൂട്ടം‌
പുരികുഴൽ
  • തലമുടി, ചുരുണ്ട തലമുടി
  • ഇരുവേലി
പുരികുഴലാൾ
  • സുന്ദരി
  • ചുരുണ്ട തലമുടിയുള്ളവൾ
പുരികൂന്തൽ
  • തലമുടി
പുരിശം‌ഖ്
  • ചെറിയ ഒരുമാതിരി ശം‌ഖ്
പുരീ
  • തലസ്ഥാനം‌, നഗരം
  • കോട്ട
  • ശരീരം‌
പുരീതൽ(ത്)
  • കുടൽ മാല
  • ശരീരത്തെ നിലനിറുത്തുന്നതു എന്നർത്ഥം‌.
പുരീമോഹം‌
  • ഉമ്മത്തു്
പുരീഷണം‌
  • മലശോധനയുണ്ടാക്കുക
  • മലം‌ കളയുക
പുരീഷം
  • വയറ്റിൽനിന്നൊഴിയുന്ന മലം‌
  • ശരീരത്തെ രക്ഷിക്കുന്നതു എന്നർത്ഥം.
  • അഴുക്കു്
പുരു
  • വിശേഷണം:
  • വളരെയുള്ള
  • പഴയ
  • ഉദാ:പുരുവൃത്തം‌.
പുരു
  • ബഹുലം
  • വളരെ പെരുകിയതു്
  • പൂരിപ്പിക്കുന്നതു് എന്നർത്ഥം‌.
പുരു
  • സോമവംശത്തിലേ ആറാമത്തെ രാജാവു്
  • ശർമ്മിഷ്ഠക്കു യയാതിയിലുണ്ടായവൻ. ശർമ്മിഷ്ഠയിൽ യയാതിക്കു ജനിച്ച മഹാൻ. ഇദ്ദേഹം തന്റെ യൗവ്വനത്തെ പിതാവിനു നൾകീട്ടു് അദ്ദേഹത്തിന്റെ വാർദ്ധക്യത്തെ സ്വീകരിച്ചു. സഹസ്രവത്സരാനന്തരം‌ യൗവ്വനം തിരിച്ചു വാങ്ങി സിം‌ഹാസനാരൂഢനായി. പാണ്ഡവരുടേയും‌ നൂറ്റുപേരുടേയും‌ പൂർവ്വികനാണു്.
  • ഭൂമിയിൽ നിന്നു വേറെ ഒരു ലോകം‌
  • ഒരാറു്
  • സ്വർഗ്ഗം
  • ഇന്ദ്രൻ കൊന്ന രാക്ഷസൻ
പുരുകുത്സൽ
  • സൂര്യവംശത്തിലുള്ള ഒരു രാജാവു്
  • മാന്ധാത്രിയുടെ പുത്രൻ, മൗനേയരെ ഇല്ലാതാക്കി.
പുരുദം
  • സ്വർണ്ണം
പുരുദംശകം‌
  • അരയന്നം‌
പുരുഭൂതി
  • അധികമായ ഐശ്വര്യം‌
പുരുവം
  • പുരികം
  • (പുരികത്തിന്റെ പൂർവ്വരൂപം).
പുരുവൃത്തം
  • പഴയ ചരിത്രം‌
പുരുഷകുഞ്ജരൻ
  • ശ്രേഷ്ഠതയുള്ളവൻ
പുരുഷകേസരി
  • നരസിംഹാവതാരത്തിൽ വിഷ്ണു
  • പുരുഷശ്രേഷ്ഠൻ
പുരുഷത, പുരുഷത്വം
  • പുരുഷന്റെ അവസ്ഥ
പുരുഷദ്വയസ്സ്
  • വിശേഷണം:
  • ഒരാൾ പൊക്കമുള്ള
  • പുരുഷപ്രമാണം.
പുരുഷദ്വേഷം
  • പ്രത്യേക ആളിനോടുള്ള വൈരം
പുരുഷൻ
  • ആൺ
  • സകലപ്രാണികളിലും വച്ചു മുൻപൻ എന്നർത്ഥം.
  • മനുഷ്യൻ
  • വിഷ്ണു
  • ബ്രഹ്മാവു്
  • ദൈവം
  • പരമാത്മാവു്, ആത്മാവു്
  • ശരീരത്തിലിരിക്കുന്നതെന്നർത്ഥം.
  • സ്നേഹിതൻ
  • സാംഖ്യമതക്കാരൻ
  • ഭർത്താവു്
  • മൂലപ്രകൃതികൊണ്ടു ജഗദ്വ്യാപാരം നടത്തിക്കുന്ന പുരുഷൻ
  • ഒരു രാജാവു്
  • പുരുഷൻ രണ്ടായിരം കൊല്ലത്തിനു മുമ്പു പഞ്ചാബുദേശത്തിലേ ഒരു ഭാഗം ഭരിച്ചിരുന്ന ഒരു രാജാവാണു് അലക്സാണ്ഡരോടു് ഏറ്റു തോറ്റപ്പോൾ ഇദ്ദേഹത്തിന്റെ ധീരതയേയും മറ്റും കണ്ടു സന്തോഷിച്ചു അലക്സാണ്ഡർ പുരുഷന്റേ ദേശത്തേയും താൻ ജയിച്ച വേറെ ചില ദേശങ്ങളേയും പുരുഷനു കൊടുത്തു.
  • മായാസംബന്ധത്താൽ പ്രവൃത്തനായവൻ
പുരുഷപുംഗവൻ
  • ശ്രേഷ്ഠതയുള്ളവൻ
പുരുഷപ്രമാണം
  • ഒരാൾ അളവു്
പുരുഷം
  • മേരുപർവതം
  • പുന്നാഗമരം
  • പുരുഷനുതുല്യം എന്നർത്ഥം.
  • പാൽകുരുമ്പ
പുരുഷരത്നം
  • പുരുഷശ്രേഷ്ഠൻ
പുരുഷർഷഭൻ
  • ശ്രേഷ്ഠതയുള്ളവൻ
പുരുഷലക്ഷണം
  • ആണിന്റെ അടയാളം
  • മനുഷ്യന്റെ അടയാളം
പുരുഷവാഹൻ
  • ഗരുഡൻ
  • കുബേരൻ
പുരുഷവ്യാഘ്രൻ
  • ശ്രേഷ്ഠതയുള്ളവൻ
  • കഴുകൻ
പുരുഷശാർദ്ദൂലൻ
  • ശ്രേഷ്ഠതയുള്ളവൻ
പുരുഷസൂക്തം
  • ഋഗ്വേദത്തിൽ ലോകോല്പത്തിയെപ്പറ്റി വിവരിക്കുന്ന ഒരു ഭാഗം
  • പുരുഷസൂക്തം – ഋഗ്വേദം പത്താംമണ്ഡലത്തിലുള്ളതും “സഹസ്രശീർഷ പുരുഷഃ സഹസ്രാക്ഷസ്സഹസ്രപാൽ’ ഇങ്ങിനെ തുടങ്ങുന്നതുമായ ഒരു മന്ത്രം. പുരുഷസൂക്തത്തിലാണു നാലു ജാതികളുടെ പേരുകൾ ആദ്യം പറഞ്ഞിട്ടുള്ളതു്. വേദത്തിലെ മറ്റു ഗീതങ്ങളെക്കാൾ വളരെ നൂതനമെന്നു അഭിപ്രായമുണ്ടു്.
പുരുഷാകാരം
  • ആൺരൂപം
  • മനുഷ്യരൂപം
പുരുഷാകൃതി
  • ആണിന്റെ ആകൃതി
  • മനുഷ്യന്റെ ആകൃതി
പുരുഷാഗ്രേസരൻ
  • പുരുഷശ്രേഷ്ഠൻ
പുരുഷാദൻ
  • മനുഷ്യമാംസം ഭക്ഷിക്കുന്നവൻ
പുരുഷാദ്യൻ
  • വിഷ്ണു
പുരുഷാന്തരം
  • നൂറു വർഷകാലം
  • ഒരു മനുഷ്യൻ ജീവിച്ചിരിക്കുന്ന കാലം
പുരുഷായുസ്സു
  • ഒരു മനുഷ്യന്റെ ജീവിതകാലം
  • നൂറ്റിരുപതു വയസ്സു്
പുരുഷാരം
  • ജനക്കൂട്ടം
  • “ഊട്ടിലെങ്ങും ചോറുകിട്ടാ
    പുരുഷാരത്തിന്റെ മൂലം”
    — പഞ്ചോന്ദ്രോപാഖ്യാനം തുള്ളൽ
പുരുഷാർത്ഥം
  • ധർമ്മം
  • അർത്ഥം
  • കാമം
  • മോക്ഷം ഇവ നാലിനും കൂടെ പറയുന്ന പേർ (ചതുർവർഗ്ഗം)
  • ‘ധർമ്മവുമർത്ഥം കാമം
    മോക്ഷമതും നാലിതാചതുർവർഗ്ഗം’
  • കാമം = ആഗ്രഹം, മോക്ഷം = സ്വർഗ്ഗം, ധർമ്മം = സുകൃതം, അർത്ഥം = സമ്പത്തു്.
പുരുഷോത്തമൻ
  • വിഷ്ണു
പുരുഹ
  • വിശേഷണം:
  • വളരെയുള്ള
  • പുരുക്കളെ (അനേകത്തെ) ഹനിക്കുന്നവൻ എന്നർത്ഥം.
പുരുഹൂതൻ
  • ഇന്ദ്രൻ
  • പുരു = ഏറ്റവും. ഹൂതൻ = വിളിക്കപ്പെടുന്നവൻ. യാഗത്തിൽ ഏറ്റവും വിളിക്കപ്പെടുന്നവൻ എന്നർത്ഥം. പുരു എന്ന അസുരനെ കൊന്നവൻ എന്നുമാം. വളരെ നാമമുള്ളവൻ എന്നും കാണുന്നു.
പുരുഹൂതം
  • കുടകപ്പാലരി
പുരൂരവസ്സ്
  • ചന്ദ്രവംശരാജാക്കന്മാരിൽ ഒന്നാമൻ
  • ചന്ദ്രപുത്രനായ ബുധനു ഇളയിൽ ഉണ്ടായവൻ. ഇദ്ദേഹം മഹാ സുന്ദരനും പരാക്രമിയും സത്യസന്ധനും ഭക്തനും ഉദാരശീലനുമായിരുന്നു. ഉർവശിയിൽ ഇദ്ദേഹത്തിനു ആറു പുത്രന്മാരുണ്ടായി. അവരിൽ ജ്യേഷ്ഠൻ ആയുസ്സായിരുന്നു. ആയു എന്നും പറയുന്നുണ്ടു്.
പുരൂരവാവ്
  • പുരൂരവസ്സ്
  • (സകാരാന്ത ശബ്ദങ്ങളെ ഇങ്ങിനെ അവാന്തങ്ങളാക്കാറുണ്ടു്. ദുർവാസാവു്, സുപർവാവു് ഇത്യാദി.)
പുരോഗ
  • വിശേഷണം:
  • മുൻപിൽ നടക്കുന്ന
  • ശ്രേഷ്ഠതയുള്ള
  • പ്രധാനമായ
പുരോഗത
  • വിശേഷണം:
  • മുമ്പെ പോയ
പുരോഗമ
  • വിശേഷണം:
  • മുമ്പേ സഞ്ചരിക്കുന്ന
  • മുമ്പിൽ ഗമിക്കുന്ന
പുരോഗാമി
  • വിശേഷണം:
  • മുമ്പേ സഞ്ചരിക്കുന്ന
  • (നകാരാന്തമാണു്. സ്ത്രീ:പുരോഗാമിനി).
പുരോഗാമീ
  • നായ്
പുരോഡി
  • നദിയിലേ ഒഴുക്കു്
  • ഇലകളുടെ കിരുകിര ശബ്ദം
പുരോചനൻ
  • ദുര്യോധനന്റെ ഗൂഢദൂതൻ
  • വാരണാവത നഗരത്തിൽ പാണ്ഡവരെ നശിപ്പിപ്പാനായിത്തീർത്തിരുന്ന കെട്ടിടത്തിനകത്തു ഈ പുരോചനനും, കിടന്നുറങ്ങി. ഇതു (അരക്കില്ലം) ഒരു ആഗ്നേയ ഗൃഹമായിരുന്നു. ഇതിൽ തീ കൊളുത്തുന്നതിനായിട്ടാണു് ഇവൻ കിടന്നിരുന്നതു്. വിവരം മനസ്സിലാക്കിയ ഭീമൻ ആദ്യം ഇവൻ കിടന്ന സ്ഥലത്തിനു തീകൊളുത്തി അവനെ ദഹിപ്പിച്ചു. പിന്നീടു് തുരങ്കംവഴി താനും സഹോദരന്മാരും മാതാവും രക്ഷയെ പ്രാപിച്ചു.
പുരോഡാശം
  • ഹോമദ്രവ്യം, ഹവിർവിശേഷം
  • ആദിയിൽ ദാനം ചെയ്യപ്പെടുന്നത് എന്നർത്ഥം.
  • ‘തിലതണ്ഡുലമാഷഞ്ച
    സിതാമധുസമമ്പിതഃ
    ഘൃതേനസഹസംയുക്തഃ
    പുരോഡാശഹവിർവിധിഃ’
  • എള്ള്, അരി, ഉഴുന്ന്, പഞ്ചസാര, മധു ഇവയും നെയ്യും കൂടി കലർത്തിയതാണ് ഹവിസ്സ് അല്ലെങ്കിൽ പുരോഡാശം.
  • ‘പുരോഡാശോഹവിർഭേദേ
    ചമസ്യാം പിഷ്ടകസ്യച,
    രസോസാമലതായാശ്ച
    ഹുതശേഷേച കീർത്തിതഃ’
  • എന്നും കാണുന്നു.
  • ഹോമശേഷം
  • ജൂഹു
പുരോധസ്സ്
  • പുരോഹിതൻ
  • കർമ്മങ്ങളെ ചെയ്യിപ്പിക്കുന്ന ആചാര്യൻ
  • മുമ്പിൽ നടന്നു പ്രവർത്തിക്കുന്നവൻ എന്നർത്ഥം.
പുരോധാനം
  • മുമ്പിൽ വെക്കുക
  • ആചാര്യനാൽ ശുശ്രുഷിക്കപ്പെടുക
പുരോഭാഗം
  • മുമ്പിലേഭാഗം.
പുരോഭാഗി
  • വിശേഷണം:
  • ദുർമ്മനസ്സുള്ള
  • ദോഷത്തേ മാത്രം കാണുന്ന
  • ആദ്യം സേവിക്കുന്നവൻ എന്നു ശബ്ദാർത്ഥം. (നകാരാന്തം സ്ത്രീ:പുരോഭാഗിനി.)
  • ‘ഗോഷ്ഠീസാ വിരളാനയത്രഘടതേ
    സത്താപുരോഭാഗിനാം’
    — ഘോഷയാത്ര ഓട്ടൻതുള്ളൽ
  • ഒരുവനുള്ള ദോഷഗുണങ്ങളിൽ ദോഷത്തെ മാത്രം ദർശിക്കുന്നവനത്രേ പുരോഭാഗീ.
പുരോമാരുതൻ
  • കിഴക്കൻ കാറ്റു്
പുരോഹിതൻ
  • യാഗാദി കർമ്മങ്ങളെ പറഞ്ഞു ചെയ്യിക്കുന്നവൻ
  • ധർമ്മകാര്യാധ്യക്ഷൻ
  • മുമ്പിൽ നടന്നു പ്രവർത്തിക്കുന്നവൻ എന്നർത്ഥം.
  • പര്യായപദങ്ങൾ:
    • പുരോധസ്സ്.
പുല
  • വിശേഷണം:
  • വിസ്താരമുള്ള
  • പരന്ന
  • വലിയ
പുല
  • സംബന്ധത്തിൽ ഒരുത്തൻ മരിച്ചാൽ കുറച്ചു ദിവസത്തേക്കുള്ള അശുദ്ധി
  • സംസ്കൃതം: കുതിരയുടെ ഒരുമാതിരി നടപ്പു്
പുലകം
  • കങ്കട്ടം
  • അരിതാരം
  • ഇന്ദ്രനീലക്കല്ലു്
  • വൈരം
പുലകാ
  • ഉടുമ്പു്
പുലകി
  • വലിയ കടംപു്
പുലകുളി
  • പുല കഴിഞ്ഞാലുള്ള കുളി
പുലക്കള്ളി
  • പുലയസ്ത്രീ
  • ചണ്ഡാലി
പുലക്കുഴിയൻ
  • പുലക്കിടാത്തൻ
പുലക്കൊട്ടിൽ
  • പുലമാടം
  • പുലയന്റെ പുര
പുലച്ചണ്ഡാളം
  • പുലയന്റെ ദൈവം
പുലച്ചാള
  • പുലമാടം
  • പുലക്കൊട്ടിൽ
പുലച്ചി
  • പുലക്കള്ളി
പുലൻ
  • ഇന്ദ്രിയം
പുലപ്പതി
  • പുലയരുടെ ശവം അടക്കുന്ന സ്ഥലം
പുലപ്പു
  • കൂട്ടമായി കാണുന്ന മീൻ
പുലബന്ധം
  • മരിച്ചാൽ പുലകൊള്ളത്തക്കവണ്ണമുള്ള പരസ്പരസംബന്ധം
പുലം
  • ദേഹത്തിലെ രോമം വളർത്തുക
  • കന്നുകാലികളെ തീറ്റുന്ന സ്ഥലം
  • ഇന്ദ്രിയം
  • ഇന്ദ്രിയജ്ഞാനം, ഉണർവു്, ബുദ്ധിശക്തി
പുലമാടം
  • പുലയരുടെ പുര
പുലമാരണം
  • പുലയരുടെ പാവു്
  • പുലയരു സേവിക്കുന്ന ഒരു ദുർമൂർത്തി
പുലമ്പൽ
  • പറഞ്ഞുകൊണ്ടു കരകയും മറ്റും
  • ഒപ്പാരു (ഒപ്പാരി)
പുലമ്പുന്നു
  • വിഷാദത്തോടെ കരകയും പറകയും ചെയ്യുന്നു, വിലപിക്കുന്നു
  • ശബ്ദിക്കുന്നു
  • വേഗത്തിൽ സംസാരിക്കുന്നു
  • ഉണ്ടാവുന്നു
  • പറ്റുന്നു
  • വിളങ്ങുന്നു
പുലയടിയാൻ
  • പുലയൻ
പുലയർ
  • ഒരു താണ ജാതിക്കാർ
  • കേരളത്തിലേ ആദിമ നിവാസികളിൽ ഒരു വർഗ്ഗം
  • ഈ ജാതിക്കാർക്കു പണ്ടു വളരെ തീണ്ടൽ ഉണ്ടായിരുന്നു.
പുലയാടി
  • വ്യഭിചാരം ചെയ്യുന്ന സ്ത്രീ
  • സ്ത്രീകളെ ശകാരിക്കുന്ന ഒരു വാക്കു്
പുലയാടുന്നു
  • വ്യഭിചരിക്കുന്നു
  • (പുലയാടിക്ക-വ്യഭിചരിപ്പിക്ക).
  • ‘കൊല്ലുമതല്ലയായ്കിൽ പുലയാടിയ്ക്ക
    മില്ലൊരു നല്ലതൊരു ജാതിയും ഹരെ
    — അദ്ധ്യ-രാമ

    ‘പുലയാടീടുന്നവർക്കിരിമ്പു പാവചമ
    ച്ചുലവെച്ചൂതിപ്പഴുപ്പിച്ചതുതഴുകിയ്ക്കും’
    — ഭാഗവതം
പുലയാട്ടു്
  • വ്യഭിചാരം
പുലയാൾ
  • പുലയൻ
പുലയി
  • പുലകള്ളി
  • പുലയന്റെ സ്ത്രീ
പുലരി
  • പ്രഭാതം
പുലരിവനിത
  • പ്രഭാതദേവി
പുലരുന്നു
  • നേരം വെളുക്കുന്നു
  • ഉപജീവിക്കുന്നു
പുലരേ
  • കാലത്തേ
  • പകൽ തുടങ്ങിയ ഉടനെ
പുലർ
  • ഉഷസ്സ്, സുര്യോദയസമയം
  • ഉപജീവനം
  • അഭിവൃദ്ധി
പുലർകാലേ
  • അധികം കാലത്തേ
  • ആദിത്യനുദിച്ച ഉടനെ
പുലർച്ച
  • നേരം വെളുക്കൽ, പ്രഭാതം
  • ഉപജീവനം, നിത്യവൃത്തി കഴിക്കുക
  • അഭിവൃദ്ധി
  • രക്ഷ
  • ‘ശിഷ്ടന്മാർക്കു പുലർച്ചയ്യില്ലാത്തതു കൊണ്ടും’
    — കുചെലവൃത്തം വഞ്ചിപ്പാട്ടു്
    .
പുലർത്തത
  • ഭക്ഷിപ്പാനും മറ്റും കൊടുത്തു രക്ഷിക്കുക
പുലർത്തുന്നു
  • രക്ഷിക്കുന്നു
  • പോറ്റുന്നു
പുലസ്ത്യൻ, പുലസ്തി
  • ഒരു മഹർഷി
  • പ്രജാപതി
  • കുബേരന്റെയും രാവണന്റെയും പിതാവായ വിശ്രവസ്സിന്റെ അച്ഛൻ
  • രാക്ഷസരെല്ലാം ഇദേഹത്തിന്റെ സന്തതികളാണു്.
പുലഹൻ
  • ഒരു മഹർഷി, ഒരു പ്രജാപതി
  • ഒരു ഗന്ധർവ്വൻ
പുലാ
  • അണ്ണാക്ക്
  • ചെറുനാക്ക്
പുലാകം
  • പതിർ
  • കട്ടച്ചോറ്, ചോറ്റിന്മണി, വറ്റ്
  • കഞ്ഞിത്തെളി
  • ചുരുക്കുക, ചുരുക്കം, വിസ്താരമില്ലായ്ക
പുലായിതം
  • കുതിരച്ചാട്ടം
പുലാലയൻ
  • കുബേരൻ
പുലാവ്
  • ഒരു വൃക്ഷം
  • പര്യായപദങ്ങൾ:
    • പനസം
    • കണ്ടകിഫലം.
പുലി
  • ഒരു കാട്ടുമൃഗം
  • പുലിയുടെ മാംസം സിംഹമാംസത്തോടു തുല്യമാണു്. സംസ്കൃതം: ചിത്രവ്യാഘ്രം.ഇംഗ്ലീഷ്: Leopard.
പുലികം
  • പാമ്പു്
പുലിച്ചുവടി
  • ഒരു പച്ചമരുന്നു്
  • പുലിച്ചുവട് എന്നു ചിലർ പറയുന്നു. പുലിച്ചുവടിക്കു നാഗുണത്തിന്റെ ഗുണമുണ്ടു്. വിശേഷാൽ ഗന്ധം കൂടുതലാണത്രേ നാഗുണം വലുതും പുലിച്ചുവടി ചെറുതുമാണു്. സംസ്കൃതം: നഖരീ, നഖീ.തമിഴ്: പുലിയുകിർ.
  • പര്യായപദങ്ങൾ:
    • വ്യാളായുധം
    • വ്യാഘ്രനഖം
    • കരജം
    • ചക്രകാരകം.
പുലിത്തോൽ
  • പുലിയുടെ തോൽ
പുലിനഖം
  • പുലിയുടെ നഖം
പുലിപ്പല്ല്
  • പുലിയുടെ പല്ലു്
പുലിമുഖം, പുലിമുട്ടു്
  • ആറ്റുവക്കു് ഇടിഞ്ഞുപോകാതിരിപ്പാൻ കെട്ടുന്ന മുട്ട്
പുലിയംമുകിൾ
  • ഒരു നിലയുള്ള തുറന്ന മാളിക (പുലിമുഖമുകിൾ)
പുലിയങ്കം
  • വലിയ അഭ്യാസികൾ പുലിയുമായിട്ടു ചെയ്യുന്ന യുദ്ധം
പുലിയുകിർ
  • പുലിച്ചുവടി
പുലിരികം
  • സർപ്പം
പുലിവാൽ
  • പുലിയുടെ വാൽ
പുലിവാൽപിടിക്കുന്നു
  • തന്നത്താൻ അനർത്ഥത്തിൽ ചെന്നു ചാടുന്നു (ശൈലി)
പുലിവാൾ
  • ഒരുമാതിരി വാൾ
പുലോമ
  • ഒരു ദൈത്യസ്ത്രീ
  • (ഇവളിൽ നിന്നുണ്ടായവർ പൗലോമന്മാർ).
പുലോമജ
  • ഇന്ദ്രാണി
  • ഇന്ദ്രന്റെ ഭാര്യയായ ശചി
  • പുലോമമുനിയുടെ പുത്രി
പുലോമൻ
  • ഒരു മുനി
പുലോമാ
  • ഭൃഗുമുനിയുടെ ഭാര്യ
  • ച്യവനന്റെ അമ്മ
പുലോമാവ്
  • ഒരു രാക്ഷസൻ
  • ഇന്ദ്രന്റെ ഭാര്യയായ ശചിയുടെ പിതാവു്. മകളെ അപഹരിച്ചു കൊണ്ടുപോക കൊണ്ടു ഇന്ദ്രനെ ശപിച്ചു. ഇന്ദ്രൻ അവനെ വധിച്ചു.
പുൽ, പുല്ലു്
  • ദർഭ, കറുക മുതലായ ചില പച്ചകൾക്കു പറയുന്ന പേർ
  • സാരമില്ലാത്തതു്
  • കുഴലിന്റേയും മറ്റും ഊതുന്ന അറ്റത്തു വെക്കുന്ന ഒരു വസ്തു
  • പഞ്ഞപ്പുല്ലു്
പുൽകുന്നു
  • കെട്ടിപ്പിടിക്കുന്നു
  • ആലിംഗനം ചെയ്യുന്നു
പുല്ക്കട്ട
  • കട്ടയായിട്ടു വെട്ടിയെടുത്ത പുല്ലു്
പുല്ക്കസൻ
  • പറയൻ
  • ചണ്ഡാലൻ
പുല്ക്കുങ്കുമം
  • ഒരു വൃക്ഷം
  • പുൽക്കുങ്കുമം കഫം, വാതം, ചൊറി ചിരങ്ങു് മുതലായവക്കു നന്നു്. കാശ്മീരദേശത്തിലുണ്ടാകുന്നു. സംസ്കൃതം: തൃണകുങ്കുമം.
പുൽക്കൂട്ടം
  • പുല്ലിന്റെ കൂട്ടം
പുല്ക്കെട്ടു
  • കെട്ടിയ പുല്ലു്
പുല്ക്കൊടി
  • പുല്ലു്
പുല്ഗലം
  • പിണ്ഡം
  • ‘മൂത്രമാംസാമേദ്ധ്യാന്ത്രപുല്ഗല പിണ്ഡമാകും’
    — രാമായണം
    .
പുല്പ്
  • ആറ്റിലെ തുരുത്തു്
  • മണൽത്തിട്ട
പുല്പണ്ടം
  • പശുക്കളുടെ ആമാശയം
പുല്പാ, പുല്ലുപാ(യ്)
  • ഒരു മാതിരി പുല്ലുകൊണ്ടു നെയ്തുണ്ടാക്കിയ പായ്
പുൽപിഞ്ഞാ
  • കുറ്റക്കാരെ നാടുകടത്തുന്ന സ്ഥലം
പുല്പുറം
  • പുൽതകടി
  • മേച്ചിൽ സ്ഥലം
പുല്പോന്തു്
  • ഒരുവക പക്ഷി
  • ചാടുന്ന ഒരു ചെറിയ പ്രാണി, വിട്ടിൽ
പുൽവിഷം
  • നൂലുപോലെയുള്ള ഒരുവക പുല്ലു്
  • ഇതു കന്നുകാലികൾക്കു ആപൽകരമായതാണു്. തൊട്ടാൽ വ്രണം ഉണ്ടാകും.
പുല്ല
  • കന്നുകാലിക്കുള്ള ഒരുമാതിരി മഞ്ഞനിറം
പുല്ലട
  • പഞ്ഞപ്പുല്ലുകൊണ്ടുണ്ടാക്കിയ ഒരു പലഹാരം
പുല്ലട്ടം
  • മേല്പുരക്കു താഴെയുള്ള ഉണക്കപ്പുൽ ശേഖരിപ്പു സ്ഥലം
പുല്ലൻ
  • കൊള്ളരുതാത്തവൻ
  • ഒരു മത്സ്യം
  • ഒരുമാതിരി പാമ്പ്
  • പുല്ലങ്കടി
പുല്ലങ്കടി
  • ഒരുവക കണ്ണിദ്ദീനം
പുല്ലയരി, പുല്ലൈരി
  • വയ്ക്കോൽ തുറു
പുല്ലരി
  • പഞ്ഞപ്പുല്ലിന്റെ അരി
  • ചാമ
പുല്ലാക്കു്
  • ഒരാഭരണം
  • മൂക്കിൽ രണ്ടു ദ്വാരത്തിനും മദ്ധ്യേ ഇടുന്ന ഒരു ആഭരണം. സ്വർണ്ണത്തിൽ കല്ലുവെച്ചിരിക്കും.
പുല്ലാങ്കുഴൽ
  • വേഴങ്കോലുകൊണ്ടുണ്ടാക്കുന്ന കുഴൽ
പുല്ലാഞ്ഞി
  • ഒരുവക വിഷമധികമുള്ള സർപ്പം
പുല്ലായനിമൂർക്കൻ
  • ഒരു പാമ്പു്
പുല്ലായനി
  • ഒരു കാട്ടുചെടി
പുല്ലായിനി
  • പാവൽ
പുല്ലിംഗം
  • പുരുഷന്റെ അടയാളം
  • (വ്യാകരണപ്രകാരം) ലിംഗങ്ങൾ മൂന്നുള്ളതിൽ ഒന്നു്
  • വിശേഷബുദ്ധിയുള്ളവരിൽ പുരുഷജാതിയെ കുറിക്കുന്നതു്. 1. പുല്ലിംഗം – പുരുഷനെ കുറിക്കുന്നതു്. ഉദാ:(കള്ളൻ). 2. സ്ത്രീലിംഗം – സ്ത്രീയെ കുറിക്കുന്നതു്. ഉദാ:(കള്ളി). 3. നപുംസകലിംഗം – ആണും പെണ്ണുമല്ലാത്തതിനെ കുറിക്കുന്നതു്. (കള്ളം).
പുല്ലുവട്ടി
  • പുല്ലുകൊണ്ടു നെയ്തുണ്ടാക്കിയ ഒരു പാത്രം
  • പശുവിന്നു തിന്മാൻ പുല്ലിട്ടുകൊടുക്കുന്ന ഒരു വട്ടി
പുല്ലൂന്നി
  • പന്നിയുടെ മുതുകിലെ മുടി
പുല്ലൂരി
  • കാലിന്റെ മുട്ടിന്നു താഴെ നീളത്തിലുള്ള മുൻഭാഗം
  • കണങ്കാൽ.
  • പുല്ലൂരിപ്പാമ്പു
പുല്ലൂരിക്കുഴ
  • കഴുത്തിലേ ഒരാഭരണം
പുല്ലൂർവർണ്ണൻ
  • പുളിവർണ്ണൻ
  • (A deity of Tiyars) തീയരുടെ ഒരു ദൈവം.
പുല്ലേറ്റകുട്ടൻ
  • നല്ലവണ്ണം തിന്നുമദിച്ച കാള
പുവനി
  • ഭൂമി. (പ്രാചീനമലയാളം:)
പുവ്വൽ
  • പിഞ്ച്
പുവ്വത്തു്
  • ഒരങ്ങാടിമരുന്നു
പൂവ്വത്തെണ്ണ
  • പൂവക്കുരുവിൽ നിന്നെടുക്കുന്ന എണ്ണ
പുവ്വം
  • ഒരു വൃക്ഷം
പുവ്വത്തി
  • ഒരു മരം
  • ഉറുഞ്ചിമരം
  • പര്യായപദങ്ങൾ:
    • അരിഷ്ട
    • പേനിലം.
പുവ്വങ്കുറുന്തൽ
  • ഒരു പച്ചമരുന്നു്
പുഷിത
  • വിശേഷണം:
  • വളർക്കപ്പെട്ട
  • പുഷ്ടിയെ പ്രാപിപ്പിക്കപ്പെട്ട
പുഷ്കം
  • പോഷിപ്പിക്കുന്നതു്
പുഷ്കരകാന്തൻ
  • സൂര്യൻ
  • ‘പുഷ്കരകാന്തൻ അസ്തമിച്ചീടിനാൻ’
    — കൃഷ്ണഗാഥ
    .
പുഷ്കരചൂഡൻ
  • ലോകാലോക പർവതത്തിൽ നാലു ദിക്കിലുമുള്ള നാലു ദിഗ്ഗജങ്ങളിൽ ഒന്നു്
പുഷ്കരൻ
  • ഒരു രാജാവു്
  • വരുണന്റെ പുത്രൻ
  • കൃഷ്ണൻ
  • ശിവൻ
  • ഭരതന്റെ പുത്രനായ ഗാന്ധാരരാജാവു്
  • നളന്റെ ഒരു സഹോദരൻ
  • ഒരു ബ്രാഹ്മണൻ
പുഷ്കരപുത്രി
  • ലക്ഷ്മിദേവി
  • ‘പുഷ്കരപുത്രീരമണൻ പുരാതനൻ’
    — രാമായണം
    .
പുഷ്കരം
  • താമര
  • വെള്ളം
  • പുഷ്ടിയെ ചെയ്യുന്നതു എന്നർത്ഥം.
  • ആകാശം
  • പുഷ്ടിയെ പ്രാപിക്കുന്നതു്, അവകാശത്തെ പോഷിപ്പിക്കുന്നതു്, വെള്ളത്തെ കൊടുക്കുന്നതു് ഇങ്ങിനെ ശബ്ദാർത്ഥങ്ങൾ.
  • സപ്തദ്വീപുകളിൽ ഒന്നു്
  • ‘സാദരം ദ്വിഷോഡശലക്ഷം വിസ്താരത്തൊടും നീളെയങ്ങതിൻപുറം പുഷ്കരദ്വീപമതു * കേളറുപത്തുനാലുലക്ഷം യോജനതന്നെ വിസ്താരമവിടെപ്പൊന്മയമായിരിപ്പൊരു * പത്മമുണ്ടല്ലോ പതിനായിരമിതളോടും ബ്രഹ്മാവിന്നിരിപ്പതിന്നടുവിലാകുന്നിതു * തൻമൂലം പുഷ്കരദ്വീപെന്നു പേരുണ്ടായ്വന്നു’
  • പുഷ്കരമൂലം എന്നമരുന്നു
  • ആനത്തുമ്പികൈയുടെ പുച്ഛം
  • ഒരു സ്ഥലത്തിന്റെ പേർ
  • വാദ്യത്തിൽ കൊട്ടുന്ന ഭാഗം
  • വാളിന്റെ പരന്ന ഭാഗം
  • അമ്പു്
  • കൂടു്
  • പണ്ടാരങ്കോഴി
  • ഒരു തീർത്ഥം
  • പൊയ്ക
  • കൊട്ടം
  • പാമ്പു്
പുഷ്കരമൂലം
  • ഒരു പച്ചമരുന്നു്
  • പുഷ്കരമൂലം കൊട്ടത്തിൽ ഒരുവകയെന്നു അഭിപ്രായം കാണുന്നു. വാതം, കഫം, ജ്വരം, അരുചി, ഇക്കിൾ മുതലായവക്കു നന്നു്. ഇതു കിട്ടാതെ വന്നാൽ പകരം കൊട്ടം ചേർക്കാം. തമിഴ്: മേട്ടുത്താമരൈക്കിഴങ്കു്.
പുഷ്കരശായികാ
  • താമരക്കിളി
പുഷ്കരാഹ്വം
  • പണ്ടാരങ്കോഴി
  • താമരപ്പൂവിന്റെ പേരുള്ളതു എന്നർത്ഥം. (താമരപ്പൂവിന്റെ പര്യായങ്ങളെല്ലാം ഇതിന്റെയും പര്യായമാകുന്നു). ഇതു ജലത്തോടു സംബന്ധമുള്ള ഒരു പക്ഷിയാണു്. ‘നീർക്കാക്ക’ എന്നു ചിലരുടെ പക്ഷം.
പുഷ്കരാക്ഷ
  • വിശേഷണം:
  • താമരപ്പൂപോലെ കണ്ണുള്ള
  • സൗന്ദര്യമുള്ള
പുഷ്കരാക്ഷൻ
  • വിഷ്ണു
പുഷ്കരിണി
  • ഒരുമാതിരി കുളം
  • പുഷ്കരം (ജലം) ഉള്ളതു എന്നർത്ഥം. കൊക്കരണി, താമരക്കുളം, താമരപ്പൊയ്ക, പൊയ്ക.
  • പിടിയാന
  • ഓരിലത്താമര
പുഷ്കരീ
  • ആന
പുഷ്കല
  • വിശേഷണം:
  • പ്രധാനമായ
  • വളരെയുള്ള
  • പൂർണ്ണമായ
  • അതിശയേന ശോഭായമാനമായിട്ടുള്ള
  • സമീപമുള്ള
  • ഐശ്വര്യമുള്ള
  • പ്രതിധ്വനിപ്പിക്കുന്ന
  • ഉത്തമമായ
  • ‘പുഷ്കലമായൊരുപുഷ്കരം’
    — കൃഷ്ണഗാഥ
    .
  • മനോഹരമായ
  • തടിച്ച
പുഷ്കലകൻ
  • ബുദ്ധസന്യാസി
പുഷ്കലകം
  • ആപ്പു്
  • താഴു്
  • കസ്തൂരിമൃഗം
പുഷ്കലൻ
  • ശിവൻ
  • മേരുപർവതം
  • ഭരതന്റെ ഒരു പുത്രൻ
പുഷ്കലം
  • പ്രളയ കാലത്തിലേ മേഘങ്ങളിൽ ഒന്നു്
  • പുഷ്കലം, ആവർത്തം മുതലായ മഹാംബുദങ്ങൾ വർഷിച്ചാണു് പ്രളയ സമുദ്രമുണ്ടാകുന്നതു.
  • ഒരു വാദ്യം
  • മേരുപർവതം
  • ഒരളവു് (64 കൈനിറയെ)
പുഷ്കസൻ
  • ചണ്ഡാലൻ
പുഷ്ട
  • വിശേഷണം:
  • വളർക്കപ്പെട്ട
പുഷ്ടം
  • പുഷ്ടിയെ പ്രാപിപ്പിക്കപ്പെട്ടതു്
  • പോഷിപ്പിക്കപ്പെട്ടതു എന്നർത്ഥം.
പുഷ്ടമോദം
  • അധികം സന്തോഷത്തോടെ
പുഷ്ടി
  • കരേറ്റം
  • ശക്തി
  • വണ്ണം
  • സമ്പത്തു്
  • അമുക്കിരം
  • വൃദ്ധി
പുഷ്ടികാ
  • കക്കാ
പുഷ്ടിവർദ്ധനം
  • കോഴി
പുഷ്ടീകരിക്കുന്നു
  • പുഷ്ടിപ്പെടുത്തുന്നു
  • ബലപ്പെടുത്തുന്നു
പുഷ്പകൻ
  • ഒരു അമ്പലവാസി
  • ഇവർക്കു ക്ഷേത്രങ്ങളിൽ പൂവും മാലയും കൊണ്ടുവരുന്ന ജോലിയാണു്.
പുഷ്പകം
  • വൈശ്രവണന്റെ വിമാനം
  • പുഷ്പകവിമാനം കുബേരനു ബ്രഹ്മാവു ദാനം ചെയ്തതാണു്. ഈ വിമാനത്തെ രാവണൻ അപഹരിച്ചു. രാവണവധം കഴിഞ്ഞ ശേഷം ശ്രീരാമനും സീതയും ലക്ഷ്മണനും മറ്റും ഇതിൽ കയറിയാണു അയോധ്യക്കു പോയതു്. വിമാനം തിരികെ വൈശ്രവണനെത്തന്നെ പ്രാപിച്ചു. പുഷ്പം പോലെ ഭംഗിയുള്ളതു എന്നർത്ഥം.
  • രത്നവലയം
  • പിച്ചള, ക്ലാവു്
  • കണ്ണിലുണ്ടാകുന്ന ഒരു ദീനം
  • കുസുമാഞ്ജനം
  • ഇരിമ്പു്
  • പുഷ്പകാസീസം
  • വെള്ളോടു്
  • രസാഞ്ജനം
  • കാരീയം
പുഷ്പകാസീസം
  • രസായനമണ്ഡന വർഗ്ഗത്തിൽപ്പെട്ട ഒരു ഉപരസദ്രവ്യം
  • അരച്ചു തേച്ചാൽ ത്വഗ്ദോഷങ്ങൾ നീങ്ങും. ഇംഗ്ലീഷ്: Green or black sulphate of iron.
പുഷ്പകീടം
  • വണ്ടു്
പുഷ്പകേതു
  • കാമദേവൻ
  • കുസുമാഞ്ജനം
  • പുഷ്പത്തെ നശിപ്പിക്കുന്നതു എന്നർത്ഥം. പിച്ചള ഉലയിൽ വച്ചു് ഊതുമ്പോൾ അതിൽ നിന്നുണ്ടാകുന്ന കിട്ടമാണു ‘പുഷ്പകേതു’ എന്നു കാണുന്നു. പുഷ്പാഞ്ജനം എന്നും പറയും.
പുഷ്പഗന്ധം
  • പൂവിന്റെ മണം
പുഷ്പഘാതകം
  • മുള
പുഷ്പജം
  • പനിനീർ
പുഷ്പമഞ്ജരികാ
  • നീലത്താമര
  • വിടിന്നു നില്ക്കുന്നതു എന്നർത്ഥം.
പുഷ്പതല്പം
  • പൂമെത്ത
  • പൂക്കൾകൊണ്ടുമെത്തപോലെ വിരിച്ചതു്
പുഷ്പദണ്ഡം
  • വാഴയുടെ കൂമ്പിന്റെ മേൽഭാഗം (തടി)
  • കാളാമുണ്ടം.
പുഷ്പദന്തൻ
  • വായുക്കോണിലെ ആന, ഒരു ദിഗ്ഗജം
  • പുഷ്പം പോലെ ഭംഗിയുള്ള കൊമ്പുകൾ ഉള്ളതു എന്നർത്ഥം.
  • ശിവന്റെ ഒരു അനുചരൻ
  • മഹിമസ്തോത്രം എന്ന പുസ്തകത്തിന്റെ ഗ്രന്ഥകർത്താവു്
  • ചന്ദ്രനും സൂര്യനും
  • ശിവന്റെ ഒരു മുഖ്യ പരിചാരകൻ
  • ശിവന്റെ ഈ പരിചാരകൻ ശിവൻ പാർവ്വതിയോടു സ്വകാര്യം പറഞ്ഞതു ഒളിച്ചു നിന്നു കേട്ടു് അതിനെ പ്രസിദ്ധമാക്കുകകൊണ്ടു ശപിക്കപ്പെടുകയും വൈയാകരണനായ കാത്യായനനായി ജനിക്കുകയും ചെയ്തു.
പുഷ്പദ്രവം
  • പനിനീരു
പുഷ്പദ്ധ്വജൻ
  • കാമദേവൻ
പുഷ്പധനുസ്സ്
  • കാമദേവൻ
പുഷ്പധന്വാവു്
  • കാമദേവൻ
പുഷ്പധാരണൻ
  • വിഷ്ണു
പുഷ്പന്ധയം
  • തേനീച്ച
പുഷ്പപത്രീ
  • കാമദേവൻ
പുഷ്പപുരം
  • ഒരു രാജധാനി
  • പാടലിപുത്രം
പുഷ്പഫലം
  • പ്ലാവുവൃക്ഷം
  • വലിയ കുമ്പളങ്ങ
പുഷ്പബാണൻ
  • കാമദേവൻ
പുഷ്പം
  • പൂവു്
  • പുഷ്പസ്യധാരണം കാന്തി
    വർദ്ധനം കാമകാരകം
    ഓജഃശ്രീവർദ്ധകഞ്ചൈവ
    പാപഗ്രഹവിനാശനം
  • സ്ത്രീകളുടെ ആർത്തവം, രജസ്സ്
  • ഗർഭാശയത്തെ വിടിർത്തുന്നതെന്നർത്ഥം.
  • വിടിർച്ച
  • തൂണിയാങ്കം
  • കണ്ണിലുണ്ടാകുന്ന ഒരു ദീനം
  • ഒരു വലിയ സംഖ്യ (100,000 Millions)
  • പര്യായപദങ്ങൾ:
    • സുമനസ്സു്
    • പ്രസൂനം
    • കുസുമം
    • സുമം.
പുഷ്പമകരാലയം
  • സമുദ്രം
പുഷ്പമിത്രൻ
  • ഒരു സേനാധിപതി
  • പുഷ്പമിത്രൻ പാടലിപുത്രം എന്ന പുരത്തിൽ വാണിരുന്ന മൗര്യകുല രാജാക്കന്മാരിൽ പത്താമത്തെ രാജാവായിരുന്ന ബൃഹദ്രഥന്റെ സേനാപതിയായിരുന്നു. മൗര്യർക്കു ശേഷം വന്ന ശൃംഗരാജാക്കന്മാരിൽ ഒന്നാമത്തെവൻ. പാടലീപുത്രത്തിൽ വാണു. ഈ രാജാവിന്റെ കാലത്താണു് പതഞ്ജലി ജീവിച്ചിരുന്നതു്.
പുഷ്പരഥം
  • ഒരുമാതിരിതേരു്
  • പുഷ്യരഥം
പുഷ്പരജസ്സു
  • കുങ്കുമം
പുഷ്പരസം
  • പൂന്തേൻ
  • പനിനീർ
പുഷ്പരാഗം
  • പുഷ്യരാഗം
  • ഒരു മഹാരത്നം
  • വാതം, നേത്രരോഗം, വിഷം ഇവയെ ശമിപ്പിക്കും. മഞ്ഞനിറം, കാന്തി, തൂക്കത്തിൽ കുറവ്, മിനുപ്പു്, നിർമ്മലത, വൃത്താകൃതി, തൊട്ടാൽ തണുപ്പ്, സുരംഗത ഇവ നല്ല പുഷ്പരാഗത്തിന്റെ ലക്ഷണമാകുന്നു. തമിഴ്: പുട്പരാകം.ഇംഗ്ലീഷ്: Topaz ടോപാസ്.
പുഷ്പരേണു
  • പൂമ്പൊടി
പുഷ്പരോചനം
  • നാഗപ്പൂവ്
പുഷ്പലാപൻ
  • പൂ പറിക്കുകയും മാല കെട്ടുകയും ചെയ്യുന്നവൻ
പുഷ്പലിട്ടു്, പുഷ്പലിക്ഷം
  • വണ്ട്
  • പുഷ്പരസത്തെ ലേഹനം ചെയ്യുന്നതെന്നർത്ഥം.
പിഷ്പവത്
  • വിശേഷണം:
  • വിടിരുന്ന
പുഷ്പവൽ
  • വിശേഷണം:
  • പുഷ്പമുള്ള
പുഷ്പവതീ(തി)
  • തീണ്ടായിരിക്കുന്നവൾ
  • രജസ്സുള്ളവൾ എന്നർത്ഥം.
പുഷ്പവത്തുക്കൾ
  • ആദിത്യനും ചന്ദ്രനും കൂടെ പറയുന്ന ഒരു പേർ
പുഷ്പവനം
  • പൂങ്കാവു്
പുഷ്പവാടി(കാ)
  • പൂത്തറ
  • പൂന്തോട്ടം
പുഷ്പവാന്മാർ
  • ആദിത്യനും ചന്ദ്രനും
  • ശോഭയുള്ളവർ എന്നർത്ഥം. ഈ ശബ്ദം ഏകവചനമായി പ്രയോഗിച്ചാൽ സൂര്യൻ എന്നോ ചന്ദ്രൻ എന്നോ അതിനു ചേർച്ചക്കോ തക്കവണ്ണം അർത്ഥത്തെ കല്പിക്കാമെന്നു വിചാരിച്ചു പോകരുത്.
പുഷ്പവൃഷ്ടി
  • പൂമഴ
  • പൂ കൊണ്ടു മഴപോലെ ചൊരിയുക
പുഷ്പവേണി
  • പുഷ്പമാല
പുഷ്പശയ്യ
  • പൂമെത്ത
  • പൂ കൊണ്ടു മെത്തപോലെയുണ്ടാക്കിയതു്
പുഷ്പശരൻ
  • പൂവമ്പൻ
  • കാമദേവൻ
പുഷ്പശരാസനൻ
  • കാമദേവൻ
പുഷ്പശൂന്യം
  • അത്തിയാൽ
പുഷ്പസമയം
  • വസന്തകാലം
  • വിശേഷ പുഷ്പങ്ങൾ ഉള്ള സമയം എന്നർത്ഥം.
പുഷ്പസായകൻ
  • കാമദേവൻ
പുഷ്പസാരം
  • പൂന്തേൻ
  • പനിനീർ
  • തുളസി
പുഷ്പസ്വേദം
  • പനിനീർ
പുഷ്പഹാസൻ
  • വിഷ്ണു
പുഷ്പഹാസം
  • പൂക്കൾ വിടിരുക
പുഷ്പഹാസാ
  • തീണ്ടാരിയായിരിക്കുന്ന സ്ത്രീ
പുഷ്പഹീന
  • പേറൊഴിഞ്ഞവൾ
പുഷ്പാ
  • ചമ്പ എന്ന പട്ടണം
  • ഇപ്പോഴത്തെ ബഗൽപൂര്
പുഷ്പാജീവൻ
  • മാലകെട്ടുന്നവൻ
പുഷ്പാഞ്ജന
  • അഞ്ജനം പലവകയുള്ളതിൽ ഒന്ന്
  • കസുമാഞ്ജനം
  • പിച്ചളയുണ്ടാക്കുന്നതിനായി ചെമ്പും നാകവും കൂട്ടി ഉരുക്കുമ്പോൾ ഉണ്ടാക്കുന്ന വെളുത്ത നിറമുള്ള കിട്ടം
പുഷ്പാഞ്ജനം
  • കഫം
  • പിത്തം
  • ഇക്കിൾ
  • ദാഹം
  • ചുമ
  • വിഷം മുതലായവയ്ക്കു നന്ന് തമിഴ്: കുസുമാഞ്ജനം. ഇംഗ്ലീഷ്: Zinc oxide. സിങ്ക്-ഓക്സൈഡ്.
പുഷ്പാഞ്ജലി
  • പൂകൊണ്ടാരാധിക്ക
പുഷ്പാംബു
  • പനിനീർ
പുഷ്പാസവം
  • തേൻ
പുഷ്പിക്കുന്നു
  • പൂക്കുന്നു
പുഷ്പിണി
  • പുഷ്പകന്റെ സ്ത്രീ
  • പുഷ്പവതി
പുഷ്പിത
  • വിശേഷണം:
  • പൂക്കപ്പെട്ട
പുഷ്പിതാഗ്രം
  • ഒരു വൃത്തം
പുഷ്പോൽക്കടാ
  • മഹാഭാരതപ്രകാരം വിശ്രവസ്സിന്റെ ഭാര്യയും രാവണന്റെയും കുംഭകർണ്ണന്റെയും അമ്മയുമായ ഒരു രാക്ഷസി
പുഷ്യം
  • പൂയം
  • കാര്യങ്ങളെ പോഷിപ്പിക്കുന്നതെന്നർത്ഥം.
  • കലിയുഗം
  • പൗഷമാസം
പുഷ്യരഥം
  • ഒരുമാതിരി തേരു്
  • ക്രീഡാരഥം
  • ഉത്സവാദി സമയങ്ങളിൽ ഉപയോഗിക്കുന്ന രഥം
  • പൂയംനക്ഷത്രംപോലെ സുഖകരമായ രഥം എന്നർത്ഥം. പുഷ്പരഥമെന്നും പറയാം. ഇതിനു പുഷ്പംപോലെ സുകുമാരമായ രഥം എന്നർത്ഥം.
പുഷ്യരാഗം
  • ചെമപ്പുരത്നം
പുഷ്യലകം
  • കസ്തൂരിമൃഗം
പുസ്ത
  • വിശേഷണം:
  • നിറയ്ക്കപ്പെട്ട
  • മൂടപ്പെട്ട
പുസ്തകം, പുസ്തീ
  • ഗ്രന്ഥം എഴുത്തുകാപ്പി മുതലായതു്
പുസ്തം
  • തേയ്ക്കുക, പൂശുക, പുരട്ടുക
  • ലോഹമോ മണ്ണോ മരമോകൊണ്ടുണ്ടാക്കിയ വസ്തു, മണ്ണുകൊണ്ടും മറ്റും പാവ മുതലായതുണ്ടാക്കി ചായവും മറ്റും തേക്കുക
  • മനസ്സിരുത്തി ചെയ്യുന്നതെന്നർത്ഥം.
  • പുസ്തകം
  • എഴുത്തുകാപ്പി
പുസ്തി
  • പുസ്തകം
പുള
    ധാതു:
  • അങ്ങോട്ടും ഇങ്ങോട്ടും വളയുക
പുളകം
  • രോമാഞ്ചം
  • കമ്പിളിപ്പുഴു
  • രത്നത്തിന്റെ വെട്ടു്
  • പൊന്നരിതാരം
പുളകാംഗം
  • വരുണന്റെ പാശം
പുളകാലയൻ
  • കുബേരൻ
പുളകിത
  • വിശേഷണം:
  • കോൾമയിർ കൊള്ളപ്പെട്ട
  • ‘ഇല്ലാതാക്കാം മൃദുത്വം ഹൃദി പുളകിതമാകുന്നിതെന്നാലുമംഗം’
    — അമരുകശതകം
    .
പുളകുന്നു
  • പുളയുന്നു
  • ‘കളകളപുളകിനസുരജാലം’
    — ചതുർദ്ദശവൃത്തം
    .
പുളച്ചൽ
  • വളഞ്ഞുതിരിയുക
പുളയ്ക്കുന്നു
  • അഹങ്കരിക്കുന്നു, മദിക്കുന്നു
  • വളഞ്ഞുതിരിയുന്നു
  • കുഴയുന്നു
  • കൊഴുക്കുന്നു
പുളയ്പ്
  • അഹങ്കാരം
പുളയുന്നു
  • വളഞ്ഞുതിരിയുന്നു
  • പേക്കൂത്താടുന്നു
  • വമ്പുപറയുന്നു, മിടുക്കു പറയുന്നു
പുളർക്കുന്നു
  • പിളർക്കുന്നു
  • ‘പെണ്ണുങ്ങൾ നെഞ്ചകത്തെ പുളർക്കുന്ന പുഞ്ചിരി’
    — കൃഷ്ണഗാഥ
    .
പുളവന്‍, പൊളവന്‍
  • ഒരുമാതിരി പാമ്പ്
  • വലിയ നീർക്കോലി
പുളി
  • മധുരം മുതലായ ആറു രസങ്ങളിൽ ഒന്ന്, പുളിരസം
  • പുളി വർജ്ജിക്കേണ്ടവയിൽ ഒന്നാണു്. പുളി അധി കമുള്ള തയിർ കൊണ്ടുണ്ടാക്കുന്ന കറികളാണു നല്ലതെന്നു ഒരു പക്ഷമുണ്ടു്. പുളിച്ച തയിർ ഉപയോഗിക്കുന്നതു ദേഹത്തിനു നന്നല്ല. തയിരിനു പുളി അധികം ഉണ്ടാകണമെങ്കിൽ രണ്ടുമൂന്നു ദിവസം അതിനെ പഴക്കണം. ഇതിനിടയ്ക്കു തയിർ ദുഷിച്ചുതുടങ്ങും. ജീർണ്ണം സംഭവിച്ച പദാർത്ഥത്തെ ഭുജിച്ചാൽ അതു ദഹനത്തെ ഇല്ലായ്മചെയ്യും.
  • വാളൻ പുളി
  • കുടമ്പുളിയും മറ്റും
പുളികുടി
  • സ്ത്രീകൾക്കു ഗർഭമുണ്ടായാല്‍ ഒന്‍പതാംമാസത്തിൽ ചെയ്യുന്ന ഒരു കർമ്മം
  • പുളികുടിക്കുക
പുളിക്കുന്നു
  • പുളിരസമുണ്ടാകുന്നു (സകര്‍മ്മകക്രിയ:പുളിപ്പിക്കുന്നു).
പുളിങ്കറി
  • പുളി കൂട്ടിവെയ്ക്കുന്ന കറി
പുളിങ്കുരു
  • പുളിയുടെ കുരു
പുളിങ്ങ
  • അച്ചിങ്ങാപ്പുളി, പുളിയങ്ങ
  • ഇടചുരുകു്
  • ശുദ്രസ്ത്രീകൾ കഴുത്തിൽ കെട്ടുന്ന ഒരാഭരണം
  • പര്യായപദങ്ങൾ:
    • തിന്തിഡീകം
    • ചുക്രം
    • വൃക്ഷാമ്ലം.
പുളിച്ചമാവ്
  • പുളിപ്പിച്ച അരിമാവു്
പുളിച്ചുതികട്ടൽ
  • ദഹനക്കേടുകൊണ്ടു വയറ്റിൽനിന്നു മേല്പോട്ടു പുളിരസത്തോടുകൂടെ വരുന്ന ഒരു ശ്വാസം
പുളിച്ചുനാറുന്നു
  • പുളിച്ച ദുർഗ്ഗന്ധം ഉണ്ടാകുന്നു
പുളിഞരമ്പു്
  • പുളിയുടെ ഞരമ്പു്
  • വാളൻ പുളിമരത്തിന്റെ ഇലയിലും കായിലും ഉള്ള ഞരമ്പു്
പുളിഞ്ചാണ
  • പുളി കുരുവുകളഞ്ഞു ഇടിച്ചു കൂട്ടിയത്
പുളിഞ്ചാറു്
  • പുളി കലക്കി ഉപ്പും മുളകും കായവും ചേർത്തു് തിളപ്പിച്ചുണ്ടാക്കിയതു്
പുളിഞ്ചി
  • ഒരു വൃക്ഷം
  • വാതം, കഫം, വീക്കം ഇവക്ക് നന്നു്. മുള്ളുള്ളവള്ളിയാണു്. സംസ്കൃതം: ശ്രീവല്ലീ. പുളിഞ്ചിയുടെ കായ് രുചിയെ ഉണ്ടാക്കും. അരച്ചുതേച്ചാൽ മെഴുക്കിനെ കളയും. ഇല ഇഞ്ചയെപ്പോലെ ഇരിക്കും.
പുളിഞ്ചിക്ക
  • പുളിഞ്ചി മരത്തിന്റെ കായ്
പുളിനം
  • മണത്തിട്ട
  • വെള്ളം കയറുമ്പോൾ ഇല്ലാതാകുന്നതും താഴുമ്പോൾ പ്രത്യക്ഷപ്പെടുന്നതും വിസ്താരമുള്ളതും എന്നർത്ഥം.
  • ആറു മുതലായതിൽ ജലത്തിൽ ചിലേടത്തു പൊങ്ങിക്കാണുന്ന മണൽക്കൂട്ടം
  • നദിയുടെകര
  • മണലുള്ള തീരപ്രദേശം
പുളിനവതി
  • നദി
പുളിന്ദൻ
  • കാട്ടാളൻ
  • കൂറ്റൻ ശരീരമുള്ളവന്‍ എന്നര്‍ത്ഥം.
പുളിന്ദി(ന്ദീ)
  • കാട്ടാളസ്ത്രീ
പുളിപ്പ്
  • പുളിരസം
പുളിപ്പൻകോരപ്പുല്ല്
  • ഒരുവക പുല്ല്
  • പശുക്കൾക്കു പാലിനെ കുറയ്ക്കും, കുതിരകൾക്കു പുഷ്ടിയെ ചെയ്യും. സംസ്കൃതം: ലവണതൃണം.
പുളിമണം
  • പുളിച്ചാലുണ്ടാകുന്ന ഒരു മണം
പുളിമാങ്ങ
  • പുളിയുടെ മാങ്ങ
പുളിമാവ്
  • പുളിയന്മാവ്
പുളിമ്പശ
  • പുളിങ്കരുവുകൊണ്ടുണ്ടാക്കിയ പശ
പുളിയഞ്ചീര
  • പുളിപ്പുക്കീര
  • വാതം, ഗുല്മം, ശൂലം, ഛർദ്ദി ഇവയ്ക്കു നന്നു്. ഇല വെളുത്തതും പുളിയുള്ളതുമാണു്. സംസ്കൃതം: ചുക്രം.തമിഴ്: പുളിപ്പുക്കീരൈ.ഇംഗ്ലീഷ്: Bladdered Dock. ബ്ളാഡേഡ് ഡാക്.
പുളിയൻ
  • വിശേഷണം:
  • പുളിയുള്ള
പുളിയൻ
  • പുലയൻ
  • പുല്ലൻ
പുളിയാരൽ
  • ഒരു പച്ചമരുന്നു്
  • (തമിഴ്:– ചടച്ചി), ദാഹമടക്കി. പുളിയാരൽ പുളയിഞ്ചീരലയിൽ ചെറിയ തരമാകയാൽ ചെറുതെന്നും വലുതെന്നുമല്ലാതെ ഭാഷകൾക്കു ഭേദമില്ലെന്നു ചിലർ പറയുന്നു. കഫം, വാതം, ഗ്രഹണി, അർശ്ശസു, കുഷ്ഠം ഇവക്കു നന്നു്. രുചികരമാണു്. സംസ്കൃതം: ചാഗേരീ.ഇംഗ്ലീഷ്: Wood Sorrel വുഡ്സോരൽ.
  • പര്യായപദങ്ങൾ:
    • ചാംഗേരി
    • ചുക്രികാ
    • ദന്തശഠ
    • അംബുഷ്ഠാ
    • അമ്ലലോണികാ.
പുളിയാരലിൻകിഴങ്ങ്
  • ഒരു മരുന്നു്
  • പുളിയാരലിന്റെ കിഴങ്ങു്
പുളിയിഞ്ചി
  • ഒരു കറി
പുളിരസം
  • പുളിപ്പു്
  • പുളി
  • പുളിരസം ഭക്ഷിച്ചുണ്ടാകുന്ന അജീർണ്ണത്തിങ്കൽ ഏലത്തരി, ചുക്കു് ഇവ കഷായംവെച്ചു് പഞ്ചസാര ചേർത്തു സേവിക്കുക. സംസ്കൃതം: അമ്ലം.തമിഴ്: പുളിപ്പ്.ഇംഗ്ലീഷ്: Sourness സൌവർനെസ്സ്.
പുളിവർണ്ണൻ (കണ്ണൻ)
  • തീയരുടെ ഒരു ദൈവം
പുളിശ്ശേരി
  • മോരു കൂട്ടിയുണ്ടാക്കുന്ന ഒരു കറി
പുളിശ്ശേരിവെയ്ക്കുക
  • നശിപ്പിക്ക
  • അനാവശ്യമായി ധാരാളം ചെലവഴിക്ക
  • (ശൈലി).
പുൾ
  • ഏതെങ്കിലും ചെറിയ പക്ഷി
  • കന്നുകാലിക്കുള്ള ഒരു ദീനം
പുള്ളു്
  • ഒരു പക്ഷി
പുള്ളടി
  • ഒരു തൈ, ചെറുപ്പുള്ളടി
  • വെള്ളിക്കോലിൽ അഞ്ചു് പത്തു് മുതലായ സംഖ്യകൾ അറിയുന്നതിനുണ്ടാക്കുന്ന ഒരടയാളം
  • ഗ്രന്ഥങ്ങളിൽ ഇടുന്ന ഒരടയാളം
പുള്ളൻ
  • കടൽമീൻ
പുള്ളി
  • തടവുകാരൻ
  • അടയാളം
  • വസ്ത്രങ്ങളിൽ ഇടുന്ന നമ്പർ
  • കുത്തു്
  • വിലമതിപ്പു്
  • കേൾവിപ്പെട്ടവൻ
  • ആൾ
  • സൈന്യങ്ങളുടെ ഒരു കൂട്ടം
  • ഭദ്രം
പുള്ളിക്കുന്നു
  • പുള്ളിയുണ്ടാക്കുന്നു
  • പുള്ളിപ്പുള്ളിയാക്കുന്നു
പുള്ളിക്കേഴമാൻ
  • ഒരുവക മാൻ
  • (സംസ്കൃതം – രോഹിതം).
പുള്ളിത്താപ്പു്
  • വസ്ത്രത്തിന്റെ ഗുഢമായ വില
പുള്ളിനം
  • പക്ഷിക്കൂട്ടം
പുള്ളിപ്പുലി
  • പുള്ളിയുള്ള പുലി
പുള്ളിമാൻ
  • ഒരുവക മൃഗം
  • പുള്ളിയുള്ളമാൻ
  • ഇതിന്റെ മാംസം തൈരിനോടു ഭക്ഷിക്കരുതു്. തമിഴ്: കലൈമാൻ.ഇംഗ്ലീഷ്: Spotted Antelope സ്പോട്ടെഡ് ആന്റിലോപ്പു്.
  • പര്യായപദങ്ങൾ:
    • പൃഷതം.
പുള്ളിയാരൻ
  • മലയരുടെ ഒരു ദൈവം
പുള്ളിവിളക്കം
  • കുടിയാനവന്മാരുടെ പറ്റുചീട്ടും സർക്കാർവക കണക്കും കൂടെ ഒത്തുനോക്കുക
  • ക്രിയ – പുള്ളിവിളങ്ങുന്നു.
പുള്ളുബാധ
  • പുള്ളിൽനിന്നുണ്ടാകുന്ന ഉപദ്രവം
  • വളരെ ചെറിയ കുഞ്ഞുങ്ങൾക്കു വരുന്ന ഒരു ദീനം
പുള്ളുവൻ
  • ഒരു താണജാതിക്കാരൻ (സ്ത്രീ:പുള്ളുപന്നി.)
  • പുള്ളുവരാണു് കാവുകളിൽ പുള്ളുവപ്പാട്ടു പാടുന്നതു്.
പുള്ളേറു
  • പുള്ളുബാധ
പുള്ളേറാമരം
  • ഒരു വൃക്ഷം
  • ഇതിന്റെ കായ് കുഞ്ഞുങ്ങളുടെ അരയില്‍ കെട്ടിയിടുക പതിവാണു്.
പുഴ
  • ആറു്
  • ഇടിഞ്ഞകൈയാല
  • പൊളിഞ്ഞവേലി
  • പര്യായപദങ്ങൾ:
    • നദീ
    • സരിത്തു്
    • ശൈവലിനീ
    • തടിനീ
    • ഹ്രദിനീ
    • ധുനീ
    • സ്രൊതസ്വിനി
    • ദീപവതി
    • സ്രവന്തീ
    • നിമ്നഗ
    • ആപഗാ.
പുഴക്കടവു്
  • ആറ്റുകടവു്
പുഴക്കം
  • മുഴക്കം
  • മാറ്റൊലി
പുഴക്കുന്നു
  • മൂടോടു ഇളക്കുന്നു
  • അടി തുരന്നു വീഴിക്കുന്നു
  • ‘തീരത്തിലെത്തരുപുഴക്കുവനെന്നപോലെ’
    — മലയാളശാകുന്തളം
    .
പുഴക്കൂലി
  • വള്ളക്കൂലി
പുഴക്കൈയ്
  • നദിയുടെ ശാഖ
  • കൈത്തോടു്
പുഴങ്ങുന്നു
  • മുഴങ്ങുന്നു
  • ‘പുടപുഴങ്ങവേസഹജന്മാരുമായ്’
    — ഭാരതം
    .
  • മാറ്റൊലി കൊള്ളുന്നു.
  • പൊന്തുന്നു
പുഴമുഞ്ഞ
  • പൃഥുക്ഷുപവര്‍ഗ്ഗത്തില്‍ ചേര്‍ന്ന കഫഘ്നദ്രവ്യം
  • ഇതു മിക്കവാറും ജലത്തിനടുത്തുണ്ടാകുന്നു. ഇലകള്‍ ചെറുതായിരിക്കും. കഫം, പിത്തം, വിഷം, മുതലാവക്കു നന്നു്. സംസ്കൃതം: ജയന്തി.തമിഴ്: തഴുതാഴൈ.
പുഴവായ്
  • നദിയുടെ മുഖം
പുഴു
  • ക്രിമി
  • കമ്പിളിപ്പുഴു, അരിപ്പുഴു, ഓലപ്പുഴു, കടപ്പുഴു, തേക്കൻപ്പുഴു, തൊപ്പപ്പുഴു ഇങ്ങിനെ പലമാതിരിയുണ്ടു്.
  • പര്യായപദങ്ങൾ:
    • നീലംഗു
    • കൃമി.
പുഴുകു്
  • മെരുക എന്ന മൃഗത്തില്‍ നിന്നുണ്ടാകുന്ന ഒരു സുഗന്ധവസ്തു
പുഴുകല്‍
  • ഉഷ്ണം
പുഴുകുന്നു
  • ഉഷ്ണിക്കുന്നു
പുഴുക്ക
  • (ആട്ടിന്റെ) കാഷ്ഠം. (പ്രാചീനമലയാളം:)
പുഴുക്ക്
  • ഒരു കറി
പുഴുക്കടി
  • ശരീരത്തില്‍ തൊലിമേലുണ്ടാകുന്ന ഒരു ദീനം
പുഴുക്കണ്ണിനെല്ലു്
  • ഒരുവക നെല്ലു്
  • ഇതിനുമിക്കവാറും നവരയുടെ ഗുണമുണ്ടു്. കുറഞ്ഞോന്നു കഫവര്‍ദ്ധനകരമാണു്. സംസ്കൃതം: ജതുമുഖം.
പുഴുക്കരണം
  • ഓരോപക്ഷത്തിലുമുള്ള വിതയ്ക്കു വിരോധമായ സമയം
പുഴുക്കലരി
  • നെല്ലു പുഴുങ്ങി ഉണങ്ങി കുത്തിയെടുത്ത അരി
പുഴുക്കല്‍
  • പുഴുങ്ങിയ നെല്ല്
  • പുഴുങ്ങിയ നെല്ലിന്റെ അരി
പുഴുക്കുത്തു്
  • പുഴുതിന്നോ തുളച്ചോ ഉണ്ടാക്കിയ കേടു്
  • പുഴുവു തുളച്ച ദ്വാരം
പുഴുക്കുന്നു
  • മാംസങ്ങളും മറ്റും പുഴുവോടു കൂടിയതായിതീരുന്നു
  • ക്രിമിക്കുന്നു
പുഴുക്കൂടു്
  • പുഴുവിന്റെ കൂടു്
പുഴുക്കേടു്
  • പുഴുവുതിന്നു കേടുവന്നതു്
പുഴുക്കൊല്ലി
  • ഒരു മരുന്നു്
  • ആടുതിന്നാപ്പാല
പുഴുങ്ങലരി
  • പുഴുക്കലരി
പുഴുങ്ങല്‍
  • പുഴുങ്ങുക
  • പുഴുക്കലരി
പുഴുങ്ങുന്നു
  • വെള്ളവും മറ്റും കൂട്ടി വേവിക്കുന്നു
പുഴുനൂല്‍
  • ഒരുമാതിരി പുഴുവില്‍നിന്നെടുക്കുന്ന നൂല്‍
  • പട്ടനൂല്‍
പുഴുപ്പല്ലു്
  • പുഴുക്കേടുള്ള പല്ല്
പുറക്
  • പിന്‍പു്
  • പിന്‍പുറം
  • പിന്‍ഭാഗം
പുറകില്‍
  • പിന്‍പില്‍
  • പിന്നില്‍
പുറകില്‍ കുഴിതോണ്ടുക
  • ചതിക്കുക
  • (ശൈലി).
പുറകെ
  • പിന്‍പെ
  • പിന്നാലെ
പുറകോട്ടു്
  • പിന്‍പോട്ടു്
  • പുറകിലേ ഭാഗത്തോട്ടു്
പുറക്കടൽ
  • കരയിൽനിന്നു അധികം അകലെയുള്ള സമുദ്രം
പുറക്കൽ
  • പിൻപിൽ
  • പിന്നിൽ
പുറക്കാടു്
  • ഒരു ദിക്കു്
പുറങ്കാൽ
  • കാലിന്റെ പുറം
പുറച്ചിറ
  • തോട്ടിനോടടുത്തുള്ള കണ്ടത്തിന്റെ വലിയ വരമ്പു്
പുറച്ചെലവു്
  • പുറമേയുള്ള ചെലവു്
  • വേലക്കാർക്കും മറ്റും കൊടുത്തു ചെലവായതു്
പുറത്തു്
  • വെളിയില്‍
  • ശരീരത്തിന്റെ പിന്‍ഭാഗത്തില്‍
പുറത്തലമണ്ണു്
  • ഒരുതരം മണ്ണു്
  • കൃഷിശാസ്ത്രപ്രകാരം – ഇതു പാറകൾ പൊട്ടി ദൂരെ ചിതറിക്കിടക്കുന്ന മണ്ണാകുന്നു. കടപ്പുറമണൽ മുതൽ പുഴമ്പാളിയിലുള്ള ഫലവത്തായ വണ്ടൽമണ്ണുവരെ ഇതിലുൾപ്പെടും. ജലത്തിന്റെയും കാറ്റിന്റെയും ശക്തിയാണു് മണ്ണിനെ ദൂരത്തിൽ കൊണ്ടുപോകുന്നതു്. വണ്ടൽ എന്നതു ജലം കൊണ്ടുവരുന്ന മണലാകുന്നു. ഇതിൽ പാറമണ്ണു് ചേരുന്നതുനിമിത്തം ധാരാളം ഫലമുണ്ടാകുന്നു. വലിയ പുഴകളുടെ കരകളിൽ കാണുന്ന മണൽ കാറ്റടിച്ചു കൊണ്ടുവന്നതാകുന്നു. കാറ്റിനാൽ ഉണ്ടായ മണ്ണു് സാധാരണ മണലായിരിക്കും.
പുറത്താകുന്നു
  • ഭവനത്തിന്റെയും മറ്റും വെളിയിലാകുന്നു
  • സ്ത്രീകൾ തീണ്ടായിരിക്കുന്നു
പുറത്താക്കുന്നു
  • തള്ളിക്കളയുന്നു
  • വെളിയിലാക്കുന്നു
പുറത്തുകാൽരാജാവു്
  • പോർട്ടുഗീസ് രാജാവു്
പുറത്തൂട്ടു്
  • പുറത്തു്
പുറത്തോട്ടു്
  • പുറത്തേയ്ക്കു്
പുറനീരു
  • ഒരു രാഗം
പുറപ്പാടു്
  • പുറപ്പെടുക
  • യാത്രയും മറ്റും
  • പര്യായപദങ്ങൾ:
    • യാത്ര
    • വ്രജ്യാ
    • അഭിനിര്യാണം
    • പ്രസ്ഥാനം
    • ഗമനം
    • ഗമം.
പുറപ്പെടുന്നു
  • യാത്രയാകുന്നു
  • പുറത്താകുന്നു
  • ശ്രമിക്കുന്നു
  • ഉണ്ടാകുന്നു
  • കിളുക്കുന്നു
പുറമതിൽ
  • പുറമേയുള്ള മതിൽ
പുറമേ
  • പുറത്തുകൂടെ
  • കൂടുതലായിട്ടു്
  • വേറെ
  • വ്യാജമായിട്ടു്
  • പിന്നാലേ
പുറമേനി
  • പുറമേ കാണിക്കുന്ന അലങ്കാരവും മറ്റും
  • ജനങ്ങളെ ബോധം വരുത്തുന്നതിനായി പുറമേ ഭാവിക്കുന്ന ലൗകികസല്‍ക്കാരവും മറ്റും
പുറമോടി
  • പുറമേനി
പുറം
  • ദേഹത്തിന്റെ പിന്‍ഭാഗം, അകത്തിന്റെ മറുവശം
  • മുന്‍വശത്തിന്റെ മറുവശം
  • പൃഷ്ഠം
പുറംപൂച്ചു
  • പാത്രങ്ങളുടേയും മറ്റും പുറമേയുള്ള പൂച്ചല്‍
  • കപടനാഠ്യം
  • (ശൈലി).
പുറംപ്രാണന്‍
  • ആപ്തമിത്രം
പുറന്തട
  • പുറച്ചിറ
പുറന്തിണ്ണ
  • ഇറയകം
  • പര്യായപദങ്ങൾ:
    • അളിന്ദം
    • പ്രഘാണം
    • പ്രഘണം.
പുറമ്പട
  • പുറമേ പിരട്ടുന്ന മരുന്നു്
പുറമ്പാട്ടം
  • പണപ്പലിശയ്ക്കു പകരമുള്ള പാട്ടം
പുറമ്പൊളി
  • അടിച്ചിപ്പാര
പുറമ്പോക്കു്
  • വെളിയില്‍ പോക, പുറപ്പെടുക
  • സര്‍ക്കാര്‍വകയായി പേരിൽ പതിയാതെ കിടപ്പുള്ള സ്ഥലം
  • പ്രസിദ്ധമാക്കുക
  • വിശേഷച്ചെലവു്
പുറമ്പോള
  • പുറമേയുള്ള ചേര്‍പ്പു്
പുറയില്ലി
  • മിഞ്ചാമ്പരം
  • മിഞ്ചാമ്പുറം
  • കിളിവാതിൽ
പുറലക്കം
  • പുറമേയുള്ള ലക്കം
പുറവക
  • പുറച്ചെലവു്
  • പുറമേ വന്ന ലാഭം
പുറവട
  • വരവും ചെലവും വിവരമായിട്ടു എഴുതിയ കണക്കു്
പുറവടി
  • കാലിന്റെ പുറം
  • പര്യായപദങ്ങൾ:
    • പാദാഗ്രം
    • പ്രപദം.
പുറവട്ടം
  • പുറവെട്ടു്
പുറവരമ്പു്
  • കണ്ടത്തിനു പുറമേയുള്ള ചിറ
പുറവരവു്
  • വിശേഷാലുള്ള വരവു്
പുറവള
  • കുഞ്ഞുങ്ങളുടെ ഒരു വ്യാധി
പുറവാതിൽ
  • പുറത്തേ വാതിൽ
പുറവായ്പ
  • ആധാരത്തിൽ ഉൾപ്പെടാതെ വേറെ വാങ്ങിച്ച ദ്രവ്യം
പുറവാരം
  • അറയ്ക്കു ചുറ്റുമുള്ള പുരമുറി
പുറവാശി
  • വിശേഷാലുള്ള ചേതമോ ലാഭമോ
പുറവെട്ടു്
  • ഉരുളുതടിയുടെ നാലുഭാഗവും അറുത്തെടുത്തതു്
  • തടിയുടെ പ്രയോജനമില്ലാത്ത (അറത്തിട്ട) ഭാഗം
പുറവേലി
  • പുറംചിറ
  • പുറമേ കെട്ടിയ വേലി
പുറ്റു്
  • ഒരുമാതിരി ചിതൽമണ്ണു്
  • ഉണങ്ങിയ ചലം
  • പര്യായപദങ്ങൾ:
    • വാമലൂരം
    • നാകു
    • വന്മീകം.
പുറ്റൻ
  • തടിയൻ
പുറ്റുമണ്ണു്
  • ചിതൽമണ്ണു്
  • പുറ്റു്
പൂ
പൂ, പൂവു്
  • പുഷ്പം, പിച്ചി, മുല്ല മുതലായവയിൽ സുഗന്ധത്തോടുകൂടിയുണ്ടാകുന്ന വസ്തു
  • വിടിർച്ച
  • കണ്ണിലുണ്ടാകുന്ന ഒരു ദീനം
  • ഒരു വലിയ തുക
  • 100,000 Millions.
പൂ
  • പദാരംഭത്തിൽ ചേർത്തു പ്രയോഗിക്കുമ്പോൾ ‘നല്ല’ എന്നർത്ഥവും സിദ്ധിക്കുന്നു
  • ഉദാ:പൂനിലാവു് = നല്ലനിലാവു്. പൂങ്കുഴലാൾ = നല്ലതലമുടിയുള്ളവൾ.
പൂകൽ
  • പോവുക
  • ചെല്ലുക
പൂകുന്നു
  • പ്രവേശിക്കുന്നു
  • പ്രാപിക്കുന്നു
പൂക്കണ്ണന്‍
  • കണ്ണില്‍ പൂവുള്ളവന്‍
പൂക്കണ്ണി
  • കണ്ണില്‍ പൂവുള്ളവള്‍
  • പൂക്കുന്ന തണ്ടു്
പൂക്കണ്ടന്‍
  • ഒരു തൈ
പൂക്കല്‍
  • പൂവുണ്ടാവുക
  • പൂപ്പുണ്ടാവുക
പൂക്കുന്നു
  • പൂവുണ്ടാകുന്നു
  • സ്ത്രീകള്‍ തീണ്ടായിരിക്കുന്നു, പെണ്‍കുട്ടികള്‍ ഋതുവാകുന്നു
  • വിടിരുന്നു
  • പൂപ്പു പിടിക്കുന്നു
പൂക്കുരല്‍
  • പൂക്കുന്ന തണ്ടു്
പൂക്കുല
  • പൂവിന്റെ കുല
  • പര്യായപദങ്ങൾ:
    • വല്ലരി
    • മഞ്ജരി.
പൂക്കുറ്റി
  • ഒരുതരം കരിമരുന്നുപ്രയോഗം
പൂക്കൈത
  • താഴ
  • പൂക്കൈത – കഫം, വിഷം, സന്താപം ഇവയെ കളയും. ഇതു പലതരമുണ്ടു്. സംസ്കൃതം: കേതകീ.തമിഴ്: താഴൈ.ഇംഗ്ലീഷ്: പയിന്‍ ആപ്പില്‍ പ്ലാന്‍റു Pine-apple plant.
പൂഗപാത്രം
  • വെറ്റിലച്ചെല്ലം
പൂഗപീഠം
  • കോളാമ്പി
പൂഗം
  • കമുകുമരം
  • കാട്ടരയാല്‍
  • അടയ്ക്ക
  • ശുദ്ധിയെ ചെയ്യുന്നതു് എന്നര്‍ത്ഥം.
  • കൂട്ടം
  • യോജിപ്പു്
  • സ്വഭാവം, ഗുണം
പൂഗവൈരം
  • അനേകം പേരോടുള്ള വിരോധം
പൂഗീഫലം
  • അടയ്ക്ക
പൂങ്കനി
  • വിശേഷണം:
  • ഓമനയായ.
  • ഉദാ:പൂങ്കനിപ്പൈതൽ.
പൂങ്കനിപ്പൈതൽ
  • ചെറിയ കുട്ടി
പൂങ്കയിൽ
  • ഒരുവക വിശേഷമുള്ള ഈച്ച
പൂങ്കാവു്
  • പൂന്തോട്ടം
പൂങ്കാവനം
  • പൂന്തോട്ടം
പൂങ്കാവി
  • പൊൻകാവി
  • നല്ല കാവിമണ്ണു്
പൂങ്കുരൽ
  • പൂക്കുല
  • പൂക്കുന്നതണ്ടു്
പൂങ്കുല
  • പൂക്കുല
പൂങ്കുഴലാൾ
  • നല്ല തലമുടിയുള്ള സ്ത്രീ
പൂങ്കുഴൽ
  • നല്ല തലമുടി
പൂങ്കോഴി
  • പൂവൻകോഴി
പൂചൽ
  • തേപ്പു്
  • കുമ്മായം, ചന്ദനം മുതലായവ കൊണ്ടു മുഴുവനും തേയ്ക്കുക
  • ചായമിടുക
  • അഭിഷേകം ചെയ്ക
പൂചുന്നു
  • തേയ്ക്കുന്നു, പൂശുന്നു
  • കുമ്മായമിടുന്നു
  • അഭിഷേകം ചെയ്യുന്നു
  • ചായമിടുന്നു, പൊന്നുകൊണ്ടും മറ്റും കനം കുറച്ചു പുറമെ തേച്ചു നിറംമാറ്റം വരുത്തുന്നു
  • അണിയുന്നു
പൂച്ചു്
  • തേപ്പു്
  • പൊന്നും മറ്റും പൂചിയ വസ്തു
  • ചതി
  • പൂച്ചു തെളിയുക – സൂത്രത്തിൽ മറച്ചു വെച്ചിരുന്ന ദോഷത്തെ വെളിപ്പെടുത്തുക.
പൂച്ച
  • ഒരു ജന്തു
  • പൂച്ചയുടെ മാംസം വിശേഷാൽ കഫം, ചുമ, വായുമുട്ടൽ ഇവയ്ക്കു നന്നു്. അ​ഗ്നിയെ വർദ്ധിപ്പിക്കും. ഈ ​ഗുണങ്ങൾ അധികവും കാട്ടുപൂച്ചയ്ക്കാണു്. സംസ്കൃതം: വിഡാലം.തമിഴ്: പൂനൈ.ഇംഗ്ലീഷ്: Cat ക്യാറ്റു്.
  • പൂച്ചയുടെ കുറഞ്ഞ ജീവിതകാലം വർഷം 9-1൦. കൂടിയ ജീവിതകാലം വർഷം 2൦.
  • പര്യായപദങ്ങൾ:
    • ഓതു
    • വിഡാലം
    • മാർജ്ജാരം
    • വൃഷദംശകം
    • ആഖുഭുക്കു്.
പൂച്ചക്കരണം
  • കുട്ടികളുടെ ഒരുമാതിരി മറിച്ചിൽ
  • ‘പൂച്ചക്കരണം മറിഞ്ഞുകളിക്കയും’
    — കൃഷ്ണ​ഗാഥ
    .
പൂച്ചക്കുരു
  • ഒരു തൈയുടെ കായ്
പൂച്ചട്ടി
  • പൂത്തൈകളും മറ്റും നട്ടുണ്ടാക്കുന്ന ഒരു പാത്രം
പൂച്ച പാൽകുടിക്കുംവണ്ണം
  • ആരും അറിയുന്നില്ലെന്നുള്ള ഭാവത്തോടുകൂടി രഹസ്യമായി പ്രവർത്തിക്ക
  • ആരും അറിഞ്ഞില്ലെന്നു നടിക്ക
  • (ശൈലി).
പൂച്ചപ്പയർ
  • ഒരുമാതിരി പയർ
പൂച്ചപ്പൽ(ല്ലു്)
  • എൺപതു വയസ്സിനു മേൽ മുളയ്ക്കുന്ന പല്ലു്
പൂച്ചമയക്കി
  • ഒരു മരുന്നു്
പൂച്ചി
  • തുലോം ചെറിയ ജീവി
പൂച്ചി
  • പുഴു.(പ്രാചീനമലയാളം:)
പൂച്ചിറാണ്ടം
  • കോപം
  • തട്ടിപ്പു്, സമ്പ്രദായം
  • ഭയപ്പെടുത്തൽ (പ്രാചീനമലയാളം:)
പൂച്ചുട്ടി
  • ഒരുവക ചെറിയ മത്സ്യം
പൂച്ചെടുക്ക
  • പറിച്ചെടുക്ക (പ്രാചീനമലയാളം:)
പൂജ
  • പൂക്കൾ മുതലായവകൊണ്ടു ദേവന്മാരേയും മറ്റും ആരാധിക്ക
  • വന്ദിക്ക, വന്ദനം
  • ബഹുമാനം
  • () അടിയ്ക്കുക, തല്ലുക
  • പൂജ അഞ്ചുവിധമുണ്ടു് – അഭി​ഗമനം (ക്ഷേത്രം അടിച്ചു വാരുക, നിർമ്മാല്യങ്ങൾ നീക്കുക, തളിക്കുക.) ഉപാദാനം (​ഗന്ധപുഷ്പാദികൾ ശേഖരിക്കുക). ഇജ്യാ (ഇഷ്ടദേവതയെ ശരിയായി പൂജിക്ക). സ്വാധ്യായം (മന്ത്രത്തെ അർത്ഥം ​ഗ്രഹിച്ചു ജപിക്കയും സ്തോത്രം കീർത്തിക്കയും ചെയ്യുന്നതു്.) യോ​ഗം (ദേവതാ ധ്യാനം). സൂര്യൻ, അ​ഗ്നി, വിപ്രൻ, ​ഗോക്കൾ, വൈഷ്ണവൻ, ആകാശം, വായു, ജലം, ഭൂമി, ആത്മാവു്, സർവഭൂതങ്ങൾ ഇവയത്രേ 11 പൂജാസ്ഥാനങ്ങൾ.
  • പര്യായപദങ്ങൾ:
    • നമസ്യാ
    • അപചിതി
    • സപര്യാ
    • അർച്ച
    • അർഹണാ.
പൂജക
  • വിശേഷണം:
  • പൂജിക്കുന്ന
പൂജകബഹുവചനം
  • യഥാർത്ഥമായ് ബഹുത്വമില്ലാത്തേടത്തിലും ബഹുമാനത്തിനായ് ബഹുവചനം പ്രയോ​ഗിക്കുന്നതു്
പൂജക്കാണിക്ക
  • തിരുവിതാംകൂറിൽ നടപ്പുണ്ടായിരുന്ന ഒരു നികുതി
പൂജനം
  • പൂജ
പൂജനീയ
  • വിശേഷണം:
  • പൂജിക്കത്തക്ക
പൂജയെടുപ്പു
  • ആശ്വയുജമാസത്തിൽ ശുക്ലപക്ഷത്തിൽ ദശമി ദിവസം ചെയ്യുന്ന കർമ്മം
  • പൂജിപ്പിനായിട്ടു വെച്ചിട്ടുള്ള പുസ്തകങ്ങളെ എടുക്കുക
  • നവരാത്രിയുടെ അവസാനകർമ്മം
  • വിജയദശമി
പൂജവെപ്പു്
  • പൂജിപ്പാനായിട്ടു ​ഗ്രന്ഥങ്ങൾ വെയ്ക്കുക
  • നവരാത്രി ആരംഭദിവസം
പൂജാകാരി
  • താഴ്ന്ന ജാതിക്കാരുടെ ഇടയിലുള്ള പുരോഹിതൻ
പൂജാപാത്രം
  • പൂജക്കുള്ള പാത്രം
പൂജാരി
  • പൂജാകാരി
പൂജാർഹ
  • വിശേഷണം:
  • പൂജിക്കപ്പെടാൻതക്ക
പൂജാസാധനം
  • പൂജക്കുള്ള വസ്തു
പൂജിക്കുന്നു
  • ആരാധിക്കുന്നു
  • ബഹുമാനിക്കുന്നു
  • വന്ദിക്കുന്നു
  • () അടിക്കുന്നു
പൂജിത
  • വിശേഷണം:
  • പൂജിക്കപ്പെട്ട
പൂജ്യ
  • വിശേഷണം:
  • പൂജിക്കപ്പെടത്തക്ക
പൂജ്യത
  • പൂജ്യ​ന്റെ അവസ്ഥ
പൂജ്യൻ
  • പൂജക്കു യോ​ഗ്യൻ
  • വ്യാഴൻ
പൂജ്യം
  • ​ഗണിക്കുമ്പോഴും മറ്റും സംഖ്യകൾ വരാത്ത സ്ഥാനത്തു ശൂന്യം എന്നു കാണിക്കുന്ന ഒരടയാളം
  • ശൂന്യം
  • കാര്യസാദ്ധ്യത്തിനായിട്ടും മറ്റും വൃഥാപറയുന്ന ബഹുമാനവാക്കു്
പൂഞ്ചായൽ
  • നല്ല തലമുടി
  • ‘പൂഞ്ചായലഴിഞ്ഞുപൂനിരകൾ ചോരച്ചോരെ’
    — ഭാ​ഗവതം
    .
പൂഞ്ചിറകു്
  • ചെറിയ പക്ഷികളുടെ മാർദ്ദവമുള്ള ചിറകു്
പൂഞ്ചേല
  • നല്ല വസ്ത്രം
പൂഞ്ചേൽ
  • ഊഞ്ഞാൽ
പൂഞ്ചോല
  • പൂങ്കാവു്
പൂഞ്ഞു്
  • ഉപ്പുചുമലു്
പൂഞ്ഞുകുറ്റി
  • കാളയുടെ കഴുത്തിനടുത്തുള്ള മുഴ
  • ഉപ്പുചുമലു്
പൂഞ്ഞി
  • വയറ്റിലുള്ള ഒരു സഞ്ചി
പൂട
  • പക്ഷികളുടെ രോമം
  • രോമം
പൂട്ടു്
  • താഴു്
  • ഉഴവു്
  • പലഹാരം
  • പൂട്ടുക
  • ആമ
  • ആലിം​ഗനം
പൂട്ടുന്നു
  • താക്കോൽ കൂടാതെ തുറക്കുവാൻ പാടില്ലാത്ത വിധത്തിലാക്കുന്നു, താഴുകൊണ്ടു പൂട്ടുന്നു
  • കാളയ്ക്കു് നുകംവെച്ചു നിലം ഉഴുന്നു
  • ഉഴവുചെയ്യുന്നു
  • ആലിം​ഗനംചെയ്യുന്നു
  • പൂട്ടുന്നതിനു കൊള്ളാവുന്ന നാളുകൾ – രോഹിണി, പൂയം, അത്തം, പുണർതം, മൂലം, രേവതി, ഉത്രം, ഉത്രാടം, ഉത്രിട്ടാതി, കലപ്പശൂലം വർജ്ജിക്കണം.
പൂണ
  • ഒരുവക പ്രാവു്
  • (പൊകിണ എന്നതു നോക്കുക).
പൂണു്
  • ഉലക്കയുടെ അറ്റത്തിടുന്ന ഇരിമ്പുചുറ്റു്
പൂണാൻ
  • വഴക്കമില്ലാത്ത കാള
പൂണാഞ്ചി
  • ഏത്താപ്പിടുന്ന വസ്ത്രം
  • പൂണുനൂൽ
പൂണാടൻ
  • ഒരുവക നെല്ലു്.
പൂണാരം
  • (മുത്തു) മാല
  • ആഭരണം
  • (പൂൺ + ഹാരം) (പ്രാചീനമലയാളം:)
പൂണാർ
  • ലഭിക്കാത്തവർ. (പ്രാചീനമലയാളം:)
പൂണി
  • ഉഴവുകൂലി
  • അമ്പുറ
  • പൂണി എന്നതു ആവനാഴി എന്ന അർത്ഥത്തിൽ ‘തൂണി’ എന്നതി​ന്റെ തൽഭവമെന്നു ചിലർ.
പൂണുനൂൽ, പൂണൂൽ
  • ബ്രാഹ്മണരും മറ്റും കഴുത്തിലിടുന്ന നൂൽ
പൂണുനൂൽകല്യാണം
  • പാണ്ടിബ്രാഹ്മണരുടെ ഉപനയനം
പൂണുനൂൽ പരിചു്
  • പൂണുനൂലിടുന്ന ഭാഷയിൽ
പൂണുന്നു
  • പുൽകുന്നു, ആലിം​ഗനം ചെയ്യുന്നു
  • (രത്നങ്ങളെ) ധരിക്കുന്നു
  • ഉദാ:‘പൂണുന്നഹാരം’ (ഉണ്ണുനീലിസന്ദേശം).
  • ആഭരണമിടുന്നു
  • അനുഭവിക്കുന്നു
  • കൈക്കൊള്ളുന്നു
  • നിനയ്ക്കുന്നു
  • ധരിക്കുന്നു
  • പ്രാപിക്കുന്നു
പൂണെല്ലു്
  • കഴുത്തിലെ എല്ലു്
പൂൺകോഴി
  • പൂവൻകോഴി
പൂൺപു്
  • ചുറ്റു്, കെട്ടു്
  • ആഭരണം
  • കാഞ്ചി
  • നൂൽ
  • ‘മെയ്യിൽ മാൺപുറ്റപൂൺപുമുണ്ടേ’
    ‘പാമ്പുകളെ പൂൺപായി ചേർക്കുംതൻ മെയ്യിൽ’
    — കൃഷ്ണ​ഗാഥ
പൂണ്മ
  • പൂശുക
  • (പൂശുക എന്നതി​ന്റെ നാമരൂപം).
പൂത
  • വിശേഷണം:
  • ശുദ്ധമുള്ള
  • ശുദ്ധിയുള്ള
പൂത
  • ഒരുമാതിരി ചെറിയ ജന്തു
പൂത്കാരി
  • സരസ്വതി
  • നാ​ഗങ്ങളുടെ പ്രധാനസ്ഥലം
പൂതക്രതായി
  • ശചി
  • ഇന്ദ്ര​ന്റെ ഭാര്യ
പൂതം
  • വെളുത്ത ദർഭ
  • വയ്യങ്കതകു്
  • ശംഖു്
  • സത്യം
പൂതച്ചടയൻ
  • ഒരു തൈ
  • ഇതി​ന്റെ നീരു നസ്യം ചെയ്താൽ നേത്രരോ​ഗം, ശിരോരോ​ഗം, കണ്ണുരോ​ഗം ഇവക്കു നന്നു്. സംസ്കൃതം: ഭൈമീ.
പൂതണക്കു്, പൂതണക്കപ്പുല്ല്
  • ഒരു പുല്ലു്, പടർപ്പുപുല്ലു്, കുറുക്കൻപുല്ലു്
  • വാതം, കഫം, കുഷ്ഠം മുതലായവക്കു നന്നു്. കറികളിൽ ചേർക്കാം. പരിമളമുള്ളതാണു്. ജംബുകപ്രിയമായതുകൊണ്ടാണു് കുറുക്കൻപുല്ലു് എന്നു് ഇതിനു് ഭാഷ വന്നതു്. സംസ്കൃതം: ഭൂതൃണം.തമിഴ്: പടർപ്പുല്ലു്.ഇംഗ്ലീഷ്: Andro pogancitratus ഏണ്ഡ്രോപോ​ഗൻസൈട്രാടസ്. [ലാറ്റിൻഭാഷ]
  • ഒരു വൃക്ഷം
പൂതതൃണം
  • വെളുത്ത കുശപ്പുല്ലു്
പൂതദ്രു
  • ഒരുവക മരം
  • പ്ലാശു്
  • പലാശം
പൂതധാന്യം
  • എള്ളു്
പൂതഫലം
  • പിലാവു്
പൂതന
  • ഒരു പിശാചി
  • ഈ രാക്ഷസി ബലിയുടെ പുത്രിയാണു്. കൃഷ്ണൻ ശിശുവായിരുന്നപ്പോൾ കംസ​ന്റെ ആജ്ഞയനുസരിച്ചു മുല യിൽ വിഷം തേച്ചു് കൃഷ്ണനു പാലുകൊടുത്തു. കൃഷ്ണൻ പാലുകുടിച്ചു് ഇവളെ വധിച്ചു.
  • ‘അംഭോജമൊട്ടിനേ ഞെട്ടിക്കുമക്കുച
    കുംഭംപതുക്കവേഡിംഭന്നുനൽകിനാൾ
    അംഭോജലോചനനപ്പോളവളുടെ
    ഗാംഭീര്യമായുള്ളഭാവംകളഞ്ഞവൻ
    ജംഭാരിമന്ദിരംതന്നിലുളവായ
    രംഭാദികളൊടുകൂടിച്ചമഞ്ഞുള്ള
    സംഭോഗമൊക്കെയനുഭവിക്കേണമെ
    ന്നമ്പോടിതൊക്കെമനസ്സിലുറയ്ക്കയാൽ
    തൻപാലുമെല്ലെക്കുടിച്ചുതുടങ്ങിനാൻ
    തൻപ്രാണനേയുംവലിച്ചുതുടങ്ങിനാൻ
    അയ്യോകുമാരകചൂചുകംമോചിക്ക
    അയ്യോകുമാരക, ചൂചുകംമോചിക്ക
    ഭീതിയാലിത്തരംവാവിട്ടലറുന്ന
    പൂതനതന്നുടെജീവിതമൊക്കെയും
    ഏതുംമടിക്കാതെഗോപാലബാലകൻ
    വീതശംകംകുടിച്ചീടിനാനന്നേരം’
    — ശ്രീകൃഷ്ണലീല തുള്ളൽ
  • ഒരു ദീനം
  • കടുക്കാമരം
  • കടുക്ക
  • ശുദ്ധമാക്കിചെയ്യുന്നതു് എന്നർത്ഥം.
  • നറുമാഞ്ചി
  • രാക്ഷസി
പൂതനഹൻ
  • കൃഷ്ണൻ
പൂതനം
  • ചുടലയിലേ ശവം
പൂതനാചെകരി
  • കഞ്ഞിപ്പശയിടുന്നതിനു നെയ്ത്തുകാർക്കുള്ള ബ്രൂശ
  • (പൊടിതുടപ്പാൻ രോമം പറ്റിച്ചുണ്ടാക്കിയ സാധനം.)
പൂതനാരി
  • കൃഷ്ണൻ
പൂതനാസൂദനൻ
  • കൃഷ്ണൻ
പൂതൽ
  • വിശേഷണം:
  • അകം ദ്രവിച്ച
  • പൊത്തായ.
  • ചില വസ്തുക്കൾ ഇരുന്നു പഴകിയാലുണ്ടാകുന്ന മണമൊ
  • നിറഭേദമൊ
  • ‘പൂതലായ്പോയൊരുദാരുവേപ്പോലെ ഞാൻ’
    — കൃഷ്ണഗാഥ
    .
പൂതലിക്കുന്നു
  • വീർക്കുന്നു
പൂതലിപ്പു്
  • വീർക്കുക, വീർപ്പു്
  • മഹോദരം
പൂതവൃക്ഷം
  • പീനാറി
പൂതാ
  • ദുർഗ്ഗ
പൂതി
  • ശുദ്ധി
  • ദുർഗ്ഗന്ധം
  • നാന്മുകപ്പുല്ലു്
പൂതികചാ
  • പച്ചപ്പുഴു
പൂതികരജ(ഞ്ജ)ം
  • ആവിമരം
  • ഉങ്ങിൽ ഒരു അവാന്തരഭേദമെന്നു കാണുന്നു.
പൂതികാഷ്ഠം
  • ഒരങ്ങാടിമരുന്നു്, ചരളം
  • തേവതാരം
  • ഉഗ്രഗന്ധമുള്ള മരം എന്നർത്ഥം.
  • കാഷ്ഠദാരു
പൂതികം
  • ആവിമരം, ഞെട്ടാവൽ (ആവൽ)
  • ദുർഗ്ഗന്ധമുള്ളതു് എന്നർത്ഥം.
  • വെരിക
പൂതിഗന്ധ
  • വിശേഷണം:
  • ദുർഗ്ഗന്ധമുള്ള
പൂതിഗന്ധം
  • ദുർഗ്ഗന്ധം
  • ഗന്ധകം
  • കറുത്ത കാട്ടുതുളസി
പൂതിഗന്ധി
  • ദുർഗ്ഗന്ധമുള്ള വസ്തു
പൂതിഘാസം
  • വെരിക
പൂതിദാരു
  • തേവതാരം
പൂതിധാന്യം
  • എള്ളു്
പൂതിഫലി
  • കാർകോകിൽ വൃക്ഷം
പൂതിമണത്തി
  • പീനാറി
പൂതിമാരുതം
  • കൂവളം
പൂതിയുണർത്തി
  • പീനാറി
പൂതിശാരിജാ
  • വെരിക
പൂതീകം
  • ഉങ്ങു്
  • ആവിമരം
പൂത്തട്ടം
  • പൂ വെക്കുന്ന പാത്രം
പൂത്തൽ
  • മണ്ണിൽ ഒളിക്ക
പൂത്താട
  • ഒരുവക ധാന്യം (മോടൽ)
  • ഒരുവക മത്സ്യം
പൂത്താടി
  • മലയരുടെ ഒരു ദൈവം
പൂത്താനം
  • ലാളനം (പ്രാചീനമലയാളം:)
പൂത്താലി
  • ചില സ്ത്രീകൾ കഴുത്തിൽ കെട്ടുന്ന ഒരാഭരണം
പൂത്തുന്നു
  • മണ്ണിൽ ഒളിക്കുന്നു
പൂത്തുമ്പ
  • ഒരു തൈ
പൂത്യണ്ഡം
  • കസ്തൂരിമൃഗം
പൂന
  • വിശേഷണം:
  • നശിപ്പിച്ച
  • നാശംവരുത്തിയ
പൂനക്കാലി
  • പുലിച്ചുവടി
പൂനമ്പി
  • പുഷ്പകൻ
പൂനീർ
  • പനിനീർ
പൂന്തൽ
  • മണ്ണുകൊണ്ടു മൂടുക
പൂന്തുകിൽ
  • നല്ല വസ്ത്രം
പൂന്തുന്നു
  • മണ്ണുകൊണ്ടു മൂടുന്നു
പൂന്തെങ്ങാ
  • ആമ്പലിന്റെ കായ്
പൂന്തേൻ
  • പൂക്കളുടെ തേൻ
  • ചെറുതേൻ
  • പര്യായപദങ്ങൾ:
    • മകരന്ദം
    • പുഷ്പരസം.
പൂന്തോട്ടം
  • പൂങ്കാവു്
പൂന്തൊത്തു്
  • പൂക്കുല
പൂപം
  • അപ്പം
  • ശുദ്ധിയെ രക്ഷിക്കുന്നതു് എന്നർത്ഥം.
പൂപല
  • ഒരു വക മധുരമുള്ള അപ്പം
പൂപ്പ്, പൂപ്പൽ, പൂതൽ
  • ചില വസ്തുക്കൾ ഇരുന്നു പഴകിയാലുണ്ടാകുന്ന മണമോ നിറഭേദമോ
പൂപ്പട
  • പൂക്കൾകൊണ്ടുള്ള കൂമ്പാരം
  • ‘അഭിഷേകോത്സവമാഘോഷിച്ചള
    വവനിയെനീളെച്ചെത്തിയടിച്ചു
    കിളച്ചുനിറത്തൊടുമെഴുകിപ്പൂപ്പടയിട്ട
    പ്പട്ടുവിതാനപ്പണിയുംതീർത്തു’
    — ഉത്തരരാമായണം ചംപു
പൂപ്പന്തൽ
  • പൂക്കളെക്കൊണ്ടു അലങ്കരിച്ച പന്തൽ
പൂപ്പരുത്തി
  • ചെമ്പരുത്തി
  • പൂവരശു
പൂപ്പാതിരി
  • ഒരു വൃക്ഷം
  • പര്യായപദങ്ങൾ:
    • പാടലം
    • പാടലി
    • അമോഘം
    • കാചസ്ഥാലീ
    • കളേ
    • സ്ഥാലീ
    • ഫലേരുഹാ.
പൂപ്പാലിക
  • പൂത്തട്ടം
പൂപ്പാൻവള്ളി
  • ഒരു തൈ
പൂപ്പു്
  • കൊയിത്തു സമയം
പൂപ്പൊടി
  • പൂവിന്റെ പൊടി
  • പര്യായപദങ്ങൾ:
    • പരാഗം
    • സുമനോരജസ്സ്.
പൂമകൾ
  • ലക്ഷ്മി
പൂമഠം
  • പൂനമ്പിയുടെ മഠം
പൂമണം
  • പൂക്കളുടെ സൗരഭ്യം
പൂമരം
  • പൂവുണ്ടാകുന്ന വൃക്ഷം
പൂമലർ
  • വിടിർന്ന പൂ(വു്)
പൂമഴ
  • പൂകൊണ്ടു മഴപോലെ വർഷിക്കുക
പൂമാതു്
  • ലക്ഷ്മി
പൂമാരി
  • പൂമഴ
പൂമാല
  • പൂക്കൾ കൊണ്ടുള്ള മാല
പൂമീൻ
  • ഒരു മത്സ്യം
പൂമുഖം
  • വീട്ടിന്റെ മുന്നരങ്ങിൽ ഭംഗിക്കും സുഖവാസത്തിന്നുമായി കെട്ടിയുണ്ടാക്കീട്ടുള്ള ഭാഗം സംസ്കൃതം: നിസ്സരണം.
പൂമുണ്ടു്
  • ഒന്നാംതരം രാജയോഗ്യമായ വസ്ത്രം
പൂമെയ്യ്, പൂമൈ
  • നല്ല ദേഹം
പൂമേനി
  • മാർദ്ദവമുള്ള ശരീരം
പൂമൊട്ടു്
  • പൂവുണ്ടാകുന്നതിനുള്ള മൊട്ടു്
  • പുതിയമൊട്ടു് - ക്ഷാരകം, ജാലകം. വിരിയാറായമൊട്ടു് – കലികാ, കോരകം. ഇവ നാലും മൊട്ടിന്റെ പേർതന്നെ എന്നും അഭിപ്രായം കാണുന്നു. ഏതാനും വിടിർന്നതും ഏതാനും വിടിരാത്തതുമായ പൂക്കുല - ഗുച്ഛകം, സ്തബകം. വിടിർന്നുതുടങ്ങിയ മൊട്ടു് – കഗ്മളം, മുകുളം.
പൂമ്പരാഗം
  • പൂമ്പൊടി
പൂമ്പൊടി
  • പൂവിൽ ഇരിക്കുന്ന പൊടി
  • (പൂപ്പൊടി എന്നതു നോക്കുക.)
പൂമ്പൊഴിൽ
  • പൂമ്പൊയ്ക
  • (പൊഴിൽ എന്നതു നോക്കുക.)
പൂയനാശകം
  • വേപ്പു്
പൂയം
  • എട്ടാം നക്ഷത്രം സംസ്കൃതം: ചലം.
പൂയൽ
  • യുദ്ധം
  • പൂജ (അടി)
പൂഃ
  • ഭവനം
  • നഗരം
  • രാജ്യം
പൂയാരി
  • വേപ്പു്
പൂര
  • വേട്ടയിലെ ഒരു ഉച്ചാരണം
  • ചൊല്ലു്
പൂരക
  • വിശേഷണം:
  • നിറയ്ക്കുന്ന
പൂരകം
  • മുഴുവൻ പ്രാണായാമത്തേയും രണ്ടുഭാഗങ്ങളായി വിഭജിച്ചതിൽ ഒന്നു്
  • വലത്തേ മൂക്കു അടച്ചുകൊണ്ടു് ഇടത്തേതില്കൂടെ ശ്വാസം കരേറ്റുക, പ്രാണവായുവിനെ അപാനനിൽ ഹോമിക്കുക.
  • മാതളനാരകം
പൂരണ
  • വിശേഷണം:
  • നിറയ്ക്കുന്ന
പൂരണം
  • നിറയ്ക്കുക
  • പാലം
  • സമുദ്രം
  • ഒരു സുഗന്ധതൈലം
  • കുഴിമൂത്തങ്ങ
  • ശാല്മലിവൃക്ഷം
  • വിഷ്ണുതൈലം
പൂരണി
  • ഇലവു്
  • പഞ്ഞികൊണ്ടു കായു് നിറയ്ക്കുന്നതു് എന്നർത്ഥം. ഇലവിമരം എന്നും പൂള എന്നും കൂടി പറയുന്നു.
  • ഊടുനൂലു്
  • ദുർഗ്ഗ
പൂരം
  • പതിനൊന്നാം നക്ഷത്രം
  • ഒരുത്സവം
  • കയം
  • പുണ്ണിന്റെ ഉണക്കം
  • ഒരു പലഹാരം
  • കൂട്ടം
  • ഒഴുക്കു്
  • ഉദാ:രുധിരപൂരം.
പൂരാച്ചി
  • പൂരിപ്പിക്കുവാനുള്ള വെറും വാക്കു്
  • കഥയില്ലാത്ത പറച്ചിൽ
പൂരാടം
  • ഇരുപതാം നക്ഷത്രം
പൂരാണി
  • തുണിനെയ്യുന്നതിനു് ഉപയോഗിക്കുന്ന അഴിപ്പലക
പൂരാമ്ലം
  • മരപ്പുളി
പൂരായം
  • താൽപര്യം
  • ശോധന
പൂരാവു്
  • അടങ്കൽ
  • മുഴുവനും
  • ഉദാ:പൂരാവള്ളം.
പൂരാവള്ളം
  • മുഴുവനും
  • ഒന്നായി കൂലിക്കു പിടിച്ചിട്ടുള്ള വള്ളം
പൂരി(കു)
  • ഒരു പലഹാരം
  • ഒരുവക ഊത്തുകൊമ്പു്
പൂരിക്കുന്നു
  • നിറയ്ക്കുന്നു, തികയുന്നു (സകര്‍മ്മകക്രിയ:പൂരിപ്പിക്കുന്നു.)
  • നിറയുന്നു
പൂരിത
  • വിശേഷണം:
  • നിറയ്ക്കപ്പെട്ട
പൂരേണു
  • പൂമ്പൊടി
പൂരു
  • ചന്ദ്രവംശ രാജാവായ യയാതിയുടെ പുത്രൻ
  • അമ്മ ശർമ്മിഷ്ഠ. പൂരുവിന്റെ മാതാവു ശർമ്മിഷ്ഠ. യയാതി ശുക്രശാപത്താൽ ജരാപീഡിതനായി. എന്നാൽ പുത്രന്മാരിൽ വിനിമയം ചെയ്യാമെന്നുണ്ടായിരുന്നു. യദു, തുർവസു, ദ്രുഹ്യു, അനുദ്രുഹ്യു മുതലായ പുത്രന്മാർ യൗവ്വനം കൈമാറി ജരാനര കൈക്കൊള്ളുവാൻ സമ്മതിച്ചില്ല. പൂരു എന്ന കനിഷ്ഠപുത്രൻ സമ്മതിച്ചു. ഒടുവിൽ പൂരുവിനെത്തന്നെ മഹാരാജാവായി യയാതി അഭിഷേകം ചെയ്യിച്ചു. ഈ രാജാവു് മഹാ ശൂരനും വളരെ യാഗങ്ങൾ ചെയ്തിട്ടുള്ളവനുമായിരുന്നു.
പൂരുരുട്ടാതി
  • ഇരുപത്തഞ്ചാം നക്ഷത്രം
പൂരുവംശം
  • ചന്ദ്രവംശത്തിൽ യയാതിയുടെ പുത്രനായ പൂരുവിന്റെ വംശം
പൂരുഷൻ
  • ആൺ
  • മനുഷ്യൻ
  • ആത്മാവു്
പൂർണ്ണ
  • വിശേഷണം:
  • നിറഞ്ഞ, നിറയ്ക്കപ്പെട്ട, ഒട്ടൊഴിയാത്ത
  • മുഴുവനായ
  • ബലമുള്ള
പൂർണ്ണ
  • പഞ്ചമി ദശമി വാവു് ഇവ മൂന്നും
  • വെളുത്തവാവു്
പൂർണ്ണകലശം
  • നിറകുടം
പൂർണ്ണകുംഭം
  • നിറകുടം
  • രാജദ്വാരാദികളിൽ മംഗളാർത്ഥകമായി വെക്കുന്ന പൂർണ്ണകലശം
പൂർണ്ണകം
  • കാട്ടുകാക്ക
  • ഒരുവൃക്ഷം
പൂർണ്ണഗർഭം
  • തികഞ്ഞഗർഭം
പൂർണ്ണചന്ദ്രൻ
  • മുഴുച്ചന്ദ്രൻ
പൂർണ്ണത
  • തികവു്
പൂർണ്ണപാത്രം
  • നിറഞ്ഞപാത്രം
പൂർണ്ണമാകുന്നു
  • നിറയുന്നു
  • തികയുന്നു (സകര്‍മ്മകക്രിയ:പൂർണ്ണമാക്കുന്നു.)
പൂർണ്ണമാസം
  • വെളുത്തവാവുതോറും കഴിക്കുന്ന ഒരു ബലി
പൂർണ്ണമാസി
  • വെളുത്തവാവു്
  • പൂർണ്ണിമാ
പൂർണ്ണസന്തോഷം
  • സന്തോഷത്തോടുകൂടെ
പൂർണ്ണാനന്ദം
  • സന്തോഷത്തോടുകൂടെ
പൂർണ്ണായുസ്സ്
  • തികഞ്ഞ ആയുസ്സ്
പൂർണ്ണിമാ
  • വെളുത്തവാവു്
  • പൂർണ്ണനായ ചന്ദ്രനാൽ നിർവൃത്തം എന്നർത്ഥം. പൂർണ്ണചന്ദ്രൻ ഇതിങ്കലുള്ളതിനാൽ ഈ പേർ വന്നു എന്നു് താൽപര്യം.
പൂർത്ത
  • വിശേഷണം:
  • നിറയപ്പെട്ട
  • മൂടപ്പെട്ട
പൂർത്തം
  • കിണറു്, കുളം, നടക്കാവു്, ദേവാലയം മുതലായവയെ ഉണ്ടാക്കുന്നതായ സൽക്കർമ്മം
  • പൂരിക്കുക, ന്യൂനമായിരുന്നതിനെ സമ്പൂർണ്ണമാക്കി ചെയ്യുക എന്നർത്ഥം.
  • ‘ക്രതുകർമ്മപൂർത്തേഷ്ട്യാദികൾ’
    — രാമായണം

    ‘പൂർത്തംത്രിഷുപൂരിതേസ്യാൽ
    ക്ലിബംഖാതാദികർമ്മണി’
    — മേദിനി
  • (സ്മൃത്യന്തരത്തിലെ വിവരണം).
  • ‘പുഷ്കരിണ്യഃസഭാവാപീ
    ദേവതായതനാനിച
    ആരാമശ്ചവിശേഷേണ
    പൂർത്തംകർമ്മവിനിർദ്ദിശേൽ’
  • (പാക്കനാർ പൂർത്തത്തെക്കുറിച്ചു് ഇങ്ങിനെ പറയുന്നു.)
  • ‘നാട്ടൂൽകൂട്ടൂ കൂട്ടൂൽതൊണ്ടു തൊണ്ടൂൽ തൂർക്കു’
    — പഴഞ്ചൊല്ലു്
    .
  • പുതിയ ദേവാലയം ഉണ്ടാക്കുന്നതിനെക്കാൾ പഴയതിനെ നന്നാക്കുന്നതാണു് ശ്രേഷ്ഠം. പുത്തൻകുളം മുതലായതു കുഴിക്കുന്നതിനേക്കാൾ തൂർന്നുകിടക്കുന്നതിനെ തോണ്ടിക്കുന്നതു് ഉത്തമം. അതിലും മേലാകുന്നു അന്നദാനം – ഇതായിരിക്കണം ഈ പഴഞ്ചൊല്ലിന്റെ താൽപര്യം.
  • പോറ്റുക
പൂർത്തി
  • നിറവു്
  • തികവു്
  • പൂർണ്ണത
പൂർവ്വ
  • വിശേഷണം:
  • ആദ്യമുള്ള
  • പണ്ടുള്ള
  • കിഴക്കുള്ള
  • മുമ്പിലുള്ള
പൂർവം
  • പണ്ടത്തെ പാരമ്പര്യം
  • (പദാന്തത്തിൽ ചേർന്നുവരുമ്പോൾ) മുൻ പദാർത്ഥത്തോടുകൂടിയതു് എന്നർത്ഥം വരുത്തുന്നു. ഉദാ:സ്നേഹപൂർവം (സ്നേഹത്തോടുകൂടി).
  • ഒട്ടൊഴിയാത്തതു്, സർവ്വം
  • ആദിയിൽ ഭവിച്ചതു്
  • പൂരിക്കുന്നതു് എന്നർത്ഥം.
  • കിഴക്കേദിക്കിൽ ഭവിച്ചതു്
  • മുമ്പേഭവിച്ചതു്
പൂർവക
  • വിശേഷണം:
  • മുമ്പുള്ള
പൂർവകർമ്മം
  • മുമ്പേചെയ്ത കർമ്മം
പൂർവകാലം
  • മുമ്പിലത്തേ കാലം
പൂർവഖണ്ഡം
  • മലബാറിന്റെ കിഴക്കേ മലംപ്രദേശം
പൂർവഗംഗാ
  • നർമ്മദാനദി
പൂർവജ
  • വിശേഷണം:
  • മുമ്പിൽ ജനിച്ച
പൂർവജനുസ്സ്
  • മുജ്ജന്മം
പൂർവജൻ, പൂർവജന്മാവു്
  • ജ്യേഷ്ഠൻ
  • ജ്യേഷ്ഠഭ്രാതാവു്
  • മുൻകാലത്തു ജനിച്ചവൻ എന്നർത്ഥം.
പൂർവ്വജന്മം
  • മുമ്പിലത്തെ ജന്മം
പൂർവ്വജ്ഞാനം
  • മുന്നറിവു്
പൂർവതന
  • വിശേഷണം:
  • മുമ്പുള്ള
പൂർവദിക്കു്
  • കിഴക്കേദിക്കു്
പൂർവദേവൻ
  • അസുരൻ
  • പ്രാണനെ ഗ്രഹിക്കുന്നവൻ; അമൃതം ഇല്ലാത്തവൻ, യാഗഭാഗത്തിങ്കൽനിന്നു തള്ളപ്പെട്ടവൻ. പൂർവംദേവപദത്തിൽ ഇരുന്നവൻ. അസുരന്മാർ അന്യായകർമ്മങ്ങൾ ചെയ്ക നിമിത്തം ദേവകളുടെ കൂട്ടത്തിൽ നിന്നു തള്ളപ്പെട്ടുപോയി എന്നതു സുപ്രസിദ്ധമാണല്ലൊ.
പൂർവധനം
  • മുമ്പിനാലെയുള്ള സ്വത്തു്
  • മൂലധനം
പൂർവനിയമം
  • പണ്ടത്തെ പതിവു്
പൂർവന്മാർ
  • പണ്ടുള്ളവർ
  • കാരണവന്മാർ
പൂർവപക്ഷം
  • വെളുത്തപക്ഷം
  • പൂർവപക്ഷം × അപരപക്ഷം.
പൂർവ്വപദം
  • പണ്ടത്തെ സ്ഥലം
  • പല സംസ്കൃതവചനങ്ങൾ കൂട്ടിച്ചേർത്തുള്ളവാക്കുകളിൽ മുമ്പേ ഇരിക്കുന്ന പദം
പൂർവപർവതം
  • ഉദയപർവതം
  • കിഴക്കുള്ള ഒരു പർവതം
പൂർവ്വപുണ്യം
  • മുമ്പിൽ ചെയ്ത പുണ്യം
പൂർവഭാഗം
  • മുൻഭാഗവും മറ്റും
പൂർവ്വമീമാംസ
  • (ജൈമിനിയുടെ) ദർശനങ്ങളിൽ ഒന്നു്
  • ജൈമിനിയുടെ പൂർവമീമാംസയിൽ അറുപതു അദ്ധ്യായങ്ങൾ ഉണ്ടു്. ഇതുകൾ പന്ത്രണ്ടു പ്രസംഗങ്ങളായിട്ടു വിഭാഗിക്കപ്പെട്ടിരിക്കുന്നു. ആദ്യത്തെ ആറുപ്രസംഗങ്ങളിൽ ധർമ്മത്തിന്റെ മാഹാ ത്മ്യത്തെക്കുറിച്ചും മറ്റും പറയുന്നു. പിന്നെയുള്ള അദ്ധ്യായങ്ങളിൽ പലവിധവിഷയങ്ങളെക്കുറിച്ചു പറഞ്ഞിട്ടുണ്ടു്. ഇതുകൂടാതെ അനേകം വിശേഷ സംഗതികളെപ്പറ്റിയും അവിടവിടെയായിട്ടു പറഞ്ഞിട്ടുണ്ടു്. ആദ്യത്തെ പ്രസംഗത്തിൽ വേദങ്ങൾക്കു ആദ്യന്തമില്ലെന്നും അവസ്വയംഭൂക്കളാണെന്നും കാണുന്നു. നിത്യവും ദിവ്യവുമായ ഈ കൃതി മന്ത്രമെന്നും ബ്രാഹ്മണമെന്നും രണ്ടായി ഭാഗിച്ചിരിക്കുന്നു. മന്ത്രങ്ങളിൽ ഋൿ യജുസ്സു് സാമം എന്നു മൂന്നുഭാഗങ്ങളും ബ്രാഹ്മണങ്ങളിൽ ഉപനിഷത്തുകളും അടങ്ങിയിരിക്കുന്നു – പ്രാചീനാര്യാവർത്തം.
പൂർവരംഗം
  • തോടയം
  • നാടകം
  • ആടുന്നതിനും മറ്റുമുള്ള ആരംഭം
  • നാടകത്തിൽ പൂർവരംഗം എന്നാൽ ഭൂതവും ഭാവിയുമായ കഥകളെ തമ്മിൽ യോജിപ്പിക്കാൻ അങ്കത്തിന്റെ ആരംഭത്തിൽ പ്രയോഗിക്കുന്ന ചുരുക്കത്തിലുള്ള രംഗമാകുന്നു.
പൂർവവൽ
  • മുമ്പിലത്തെപ്പോലെ
പൂർവവാസന
  • മുമ്പിലത്തെ വാസന
പൂർവവൃത്താന്തം
  • പണ്ടുണ്ടായ വർത്തമാനം
പൂർവ്വവൈരം
  • പണ്ടേയുള്ള ശത്രുത
പൂർവ്വശിഖ
  • മുൻകുടിമ
പൂർവസക്തം
  • തുടയുടെ മേൽഭാഗം
പൂർവ്വസന്ധ്യ
  • ആദിത്യനുദിക്കുന്നസമയം
പൂർവ്വസ്നേഹം
  • പണ്ടേയുള്ള മമത
  • പൂർവന്മാരോടുള്ള സ്നേഹം
പൂർവസ്മരണം
  • കഴിഞ്ഞ കാര്യങ്ങളുടെയും മറ്റും ഓർമ്മ
പൂർവാ
  • കിഴക്കു്
പൂർവ്വാംഗം
  • മുഖം
  • മുൻഭാഗം
പൂർവ്വാചാരം
  • പണ്ടുള്ള മര്യാദ
പൂർവാചാര്യന്മാർ
  • പണ്ടുണ്ടായിരുന്ന ആചാര്യന്മാർ
പൂർവാർജ്ജിതം
  • പൂർവികന്മാരാൽ സമ്പാദിക്കപ്പെട്ടതു്
പൂർവാധികം
  • മുമ്പിലത്തേതിലും അധികം
പൂർവ്വാപര
  • വിശേഷണം:
  • മുമ്പും പിമ്പുമുള്ള
  • ആദിയിലും ഒടുക്കവുമുള്ള
പൂർവ്വാപരം
  • സാക്ഷിയും സാക്ഷിബോധം വരുത്തുവാനുള്ള കാര്യവും
പൂർവ്വാപരവിരോധം
  • മുമ്പിലത്തേതും പിന്നത്തേതും തമ്മിലുള്ള വിരോധം
പൂർവാർദ്ധം
  • മുമ്പിലത്തേ പാതി
  • കിഴക്കേപാതി
  • ഒരു പദ്യത്തിന്റെ (ശ്ലോകത്തിന്റെ) ആദ്യത്തെ രണ്ടു പാദവും ചേർന്നതു്
പൂർവാഷാഢം
  • പൂരാടം
പൂർവ്വാഹ്നം
  • ഉദിച്ചു പത്തുനാഴിക പുലരുന്നതുവരെയുള്ള സമയം
  • പകലിന്റെ മൂന്നിലൊരു ഭാഗം
പൂർവികൻ
  • പണ്ടുള്ളവൻ
  • (പൂർവികൻ × ആധുനികൻ).
പൂർവേദ്യു
  • മുമ്പിലത്തേ ദിവസം
  • ഇന്നലെ. തലേദിവസത്തിൽ എന്നർത്ഥം
പൂർവോത്തരം
  • മുമ്പിലത്തേതും പിന്നത്തേതും
  • കിഴക്കും പടിഞ്ഞാറും
പൂലാൻ
    പ്രാചീനമലയാളം:
  • കള്ളംപറയുന്നവൻ
പൂലി
  • ഒരുവക നാണയം
  • പൂലിവരാഹൻ
പൂലുവൻ
  • പുള്ളുവൻ
  • ഈഴവരെക്കാൾ താണ തരത്തിലുള്ള ഒരു ജാതിക്കാരൻ
പൂലുവപ്പട്ടി
  • ഒരു ശകാരവാക്കു്
പൂല്യം
  • പതിർ
പൂവൺ
  • ഒരു വൃക്ഷം
പൂവത്തു്
  • ഒരങ്ങാടി മരുന്നു്
പൂവത്തെണ്ണ
  • പൂവക്കുരുവിന്റെ എണ്ണ
പൂവൻ
  • പക്ഷികളിൽ ആൺ
  • ഒരുമാതിരി വാഴ
  • ഒരുവക കഞ്ചാവു്
  • പൂവു്
  • പൂപ്പു്
  • ധാന്യം, വിളവു്
പൂവന്തി
  • പുളിഞ്ചി
  • പൂവിരിഞ്ഞി
പൂവമ്പൻ
  • കാമദേവൻ
  • പൂക്കളാകുന്ന അമ്പുകൾ (അസ്ത്രങ്ങൾ) ഉള്ളവൻ എന്നർത്ഥം.
പൂവം
  • ഒരു വൃക്ഷം
പൂവരശു
  • ഒരു വൃക്ഷം
  • ചീലാന്തി
പൂവലംഗം
  • മാർദ്ദവമുള്ള ശരീരം
  • (പൂവൽ + അംഗം).
പൂവൽ
  • വിശേഷണം:
  • മാർദ്ദവമുള്ള
  • ‘ആരോമൽ പൈതൽതൻ പൂവൽ മേനി’
    — കൃഷ്ണഗാഥ
    .
  • പൂവോടുകൂടിയിരിക്കുന്ന കായ്, പിഞ്ചു്
  • ഈറം
  • ചിലധാന്യങ്ങളുടെ പതിർ
പൂവള്ളി
  • പൂവുള്ള വള്ളി
പൂവാച്ചെത്തി, പൂവാത്തെച്ചി
  • ഒരു പൂച്ചെടി
പൂവാങ്കുറുന്തൽ, പൂവാൻകുരുന്തൽ
  • ഒരു പച്ചമരുന്നു്
  • തിരുദേവി
  • ശ്രീദേവി
പൂവാഞ്ചൂടു്
  • കാട്ടുതുമ്പ
പൂവാട
  • പൂഞ്ചേല
പൂവാൻ
  • പൂകുവാൻ
പൂവാർ പൊഴിൽ
  • പുഷ്പോദ്യാനം
പൂവാളി
  • പൂവമ്പൻ
പൂവിരഞ്ഞി
  • ഇരഞ്ഞി
  • പൂവരശു
പൂവില്ലവൻ
  • കാമൻ
പൂവെണ്ണ
  • മണമുള്ള ഒരുമാതിരി എണ്ണ
  • (പൂ + എണ്ണ).
പൂവേണി
  • നല്ലതലമുടി
  • നല്ല തലമുടിയുള്ളവൾ
പൂശകൻ
  • പൂച്ച
  • ‘പൂശകനെക്കണ്ടെലികൾകണക്കെ’
    — രുക്മിണീസ്വയംവരം തുള്ളൽ
    .
പൂശാരി
  • പൂജാരി
  • താഴ്ന്നജാതിക്കാരുടെ ഇടയിലുള്ള പുരോഹിതൻ
പൂഷാവു്
  • ആദിത്യൻ
  • പോഷിപ്പിക്കുന്നവൻ എന്നർത്ഥം.
  • എരിക്കു്
  • ‘പൂഷാവോദയെകുളിച്ചു’
    — സ്കാന്ദപുരാണം
    .
പൂഷ(ക)ം
  • പൂഗം
  • കാട്ടരയാൽ
പൂഷൻ
  • നാല്ക്കാലികളുടെ ദേവൻ
  • മന്ത്രവാദികളുടെ ദേവൻ
  • ഇന്ദ്രന്റെ സഹോദരൻ
  • ആദിത്യന്മാരിൽ ഒരുവൻ
  • പൂഷനെപ്പറ്റി ഇപ്രകാരം പലവിധം അഭിപ്രായങ്ങൾ ഉണ്ടു്. ദക്ഷയാഗത്തിൽ തനിക്കുള്ള പല്ലുകൾ നശിപ്പാനിടയാകയാൽ ബലികൊടുക്കുന്നതു പൊടിച്ചു കഞ്ഞിപോലെ പാകം ചെയ്താണെന്നു കാണുന്നു. പൂഷനു പല്ലുപോയതു യാഗത്തിന്നു ക്ഷണമില്ലാതിരുന്നതിനാൽ ശിവൻ ഹവിസ്സിനു നേരെ ഒരസ്ത്രം തൊടുത്തു എന്നും അതിന്റെ ഒരംശം പൂഷൻ ഭക്ഷിച്ചപ്പോൾ പല്ലു് പറിഞ്ഞു പോയി എന്നും തൈത്തിരീയ സംഹിത വെളിവാക്കുന്നു. വിവാഹക്രിയയിൽ മണവാട്ടിയെ അനുഗ്രഹിക്കുന്നതിനായി പൂഷനോടു ഒരു പ്രാർത്ഥനയുള്ളപ്രകാരം കാണുന്നു. ആഘ്രിണി, ദസ്രൻ, ദസ്മൻ, ദസ്മവർച്ചസ്സ്, കപർദിനി എന്ന പേരുകളും ഉണ്ടു്.
പൂളു്, പൂൾ
  • കഷണം
  • തേങ്ങായോ മാങ്ങായോ മറ്റൊ പൂളിയതു്
  • മരത്തിന്റെ കഷണവും മറ്റും
  • ആപ്പു്
പൂള
  • വിശേഷണം:
  • പൂളിച്ച
പൂള
  • ഇലവുവൃക്ഷം
  • ഗുഹ്യപ്രദേശം
പൂളപ്പഞ്ഞി
  • ഇലവിൻപഞ്ഞി
പൂളം
  • പൊളി
  • കളവു്
പൂളുന്നു
  • കഷണമാക്കുന്നു
  • തേങ്ങയുംമറ്റും നീളത്തിൽ കീറിയെടുക്കുന്നു
  • ചെത്തുന്നു
  • ‘മുണ്ടോടുകൂടവെമാമ്പഴംമോഷ്ടിച്ചു
    കൊണ്ടുവന്നൊക്കവേപൂളിബ്ഭുജിച്ചുടൻ’
    — നൃഗമോക്ഷം തുള്ളൽ
പൂഴാൻ
  • ഒരു മത്സ്യം
പൂഴി
  • മണ്ണു്
  • ‘കണ്ണൻചിരട്ടയിൽപൂഴിനിറച്ചിട്ടു്’
    — കൃഷ്ണലീല തുള്ളൽ
    .
  • തുരുമ്പു്
  • പൂമ്പൊടി
പൂഴിക്കടകംമറിക
  • ഓതിരംമറിഞ്ഞു എതിരാളിയുടെ കാലിൽ വെട്ടുക
പൂഴിക്കല്ലു്
  • ഉപ്പു്
പൂഴിക്കല്ലൂരി
  • വസൂരി 18 ൽ 1
  • (ഇതു പ്രയത്നസാദ്ധ്യം. 18 കഴിഞ്ഞു കുളിപ്പിക്കണം.)
പൂഴിക്കാപൂഞ്ഞു്
  • കണ്ണിലുള്ള ഒരുമാതിരി പുഴുവു്
പൂഴിക്കൊല്ലൻ
  • കല്ലാശാരി
പൂഴിച്ചേറാടിക്കളിക്ക
  • നനഞ്ഞ മണ്ണിനോടു കളിക്ക
പൂഴിച്ചോറു്
  • കുഞ്ഞുങ്ങൾ കളിക്കായി മണ്ണുകൊണ്ടുണ്ടാക്കുന്ന ചോറു്
പൂഴിത്തറ
  • മൺതറ
പൂഴിത്തച്ചൻ
  • പൂഴിയാശാരി
  • ഖനകൻ
  • പെരുതേരി
പൂഴിനാഗം
  • ഭൂനാഗം
  • ഇര
  • നിലത്തിര
പൂഴിനാടു്
  • കേരളം എന്നു പറഞ്ഞുവരുന്ന ചേരരാജ്യത്തിനു് ഉണ്ടായിരുന്ന ഏഴു വിഭാഗങ്ങളിൽ ഒന്നു്
പൂഴിപരിതലതുറാവു്
  • വിശേഷമുള്ള ഒരുവക കടൽ മീൻ
  • കടൽക്കൂരി
പൂഴിപ്പടി
  • ആളുകളുടെ ചുവട്ടിലേ പടി
  • കുട്ടികളുടെ കീഴത്തെ കുറുമ്പടി
പൂഴിപ്പിടയൻ
  • ഒരു മാതിരി വിഷമധികമുള്ള പാമ്പു
പൂഴിമാതു്
  • ഭൂദേവി
പൂഴിയാശാരി
  • കല്ലാശാരി
  • പൂഴിത്തച്ചൻ
പൂഴുന്നു
  • അടിയിലാകുന്നു
  • മുഴുകുന്നു
പൂറു്
  • പൃഷ്ഠം, കുണ്ടി
  • കൂതി
പൃ
പൃക്ക
  • ഒരു മരുന്നു
  • ജോനകപ്പുല്ല്
പൃക്ത
  • വിശേഷണം:
  • തൊടപ്പെട്ട
  • സംബന്ധിക്കപ്പെട്ട
പൃക്തം
  • സമ്പത്തു
പൃക്തി
  • തൊടുക
  • സ്പർശനം
പൃച്ഛ
  • ചോദ്യം
  • ‘പൃച്ഛയൊന്നുണ്ടെനിക്കിപ്പോൾ വേതാളി’
    — ദുര്യോധനവധം കഥകളി
    .
പൃച്ഛകൻ
  • അന്വേഷണക്കാരൻ
  • വിചാരണക്കാരൻ
പൃച്ഛിക്കുന്നു
  • ചോദിക്കുന്നു
പൃതന
  • സേന
  • സേനയിൽ ഒരു ഭാഗം
  • (അക്ഷൗഹിണി എന്നതു നോക്കുക). 243 ആനകളും 243 രഥങ്ങളും 729 കുതിരകളും 1215 കാലാളുകളും കൂടിയ സൈന്യം ഒരു പൃതന ആകുന്നു.
  • യുദ്ധം
പൃതന്യ
  • സേന
പൃഥൿ
  • ഒഴികെ
  • വേറേവേറെ
  • കൂടാതെ
  • ഇതു ഒരു ഭേദകാവ്യയമാണു്.
പൃഥൿപർണ്ണി
  • മൂവില
  • ഒന്നോടൊന്നു വേറിട്ടു നില്ക്കുന്ന ഇലകൾ ഉള്ളതു് എന്നർത്ഥം. (ഓരില എന്നും അഭിപ്രായക്കാരുണ്ടു്).
  • പെരുങ്കുരുമ്പ
പൃഥഗാത്മ
  • വിശേഷണം:
  • വെവ്വേറെ ആത്മാവുള്ള
പൃഥഗാത്മത
  • പ്രത്യേകമുള്ള ആത്മാവിന്റെ അവസ്ഥ ഘടാഭിവ്യക്തി
  • വേറിട്ടു വേറിട്ടു കാണപ്പെടുന്നതിന്റെ ഭാവം എന്നർത്ഥം. (ചിത്തും ജഡവും തിരിച്ചറിയുന്നതിന്റെ പേർ.)
പൃഥഗാത്മികാ
  • പ്രത്യേകമുള്ള അവസ്ഥ
പൃഥഗ്ജനൻ
  • അധമൻ
  • മൂർഖൻ
  • മൂഢൻ
  • അജ്ഞാനി
  • നീചൻ
  • സജ്ജനങ്ങളിൽ നിന്നു വേർ തിരിഞ്ഞവൻ എന്നർത്ഥം.
പൃഥഗ്വിധ
  • വിശേഷണം:
  • പല രൂപമുള്ള
  • പലപ്രകാരമുള്ള
പൃഥാ
  • പാണ്ഡവന്മാരുടെ അമ്മ
  • കുന്തിദേവി
  • ഈ പദത്തിൽ പുത്രൻ എന്നർത്ഥം വരുന്ന പര്യായങ്ങൾ ചേർത്താൽ പാണ്ഡവൻ എന്നർത്ഥംവരും.
പൃഥാജൻ
  • പാണ്ഡവൻ
  • (പ്രത്യേകം അർജ്ജുനൻ).
പൃഥിവീ, പൃഥവീ, പൃത്ഥ്വീ
  • ഭൂമി
  • പൃഥു ചക്രവർത്തിയാൽ സൽക്കരിക്കപ്പെട്ടതു എന്നർത്ഥം. പൃഥുവിൽ നിന്നു ജീവൻ പ്രാപിച്ചതിനാൽ ഈ പേരുണ്ടായി എന്നുമാവാം. വിസ്താരമുള്ളതു എന്നും അർത്ഥമുണ്ടു. പൃഥു ചക്രവർത്തിയുടെ പുത്രീ എന്നതും സ്വീകാര്യം തന്നെ.
പൃഥിവീധര
  • പർവ്വതം
പൃഥിവീപതി
  • രാജാവു്
  • യമൻ
പൃഥിവീപാലൻ
  • രാജാവു്
പൃഥിവീശൻ
  • രാജാവു്
പൃഥു
  • വിശേഷണം:
  • വലിയ
  • തടിച്ച
  • മിടുക്കുള്ള
പൃഥു
  • പണ്ടുള്ള സൂര്യവംശത്തിലെ ഒരു രാജാവു്
  • യാതൊരു രാജർഷിയെയാണു രാജസൂയത്തിൽ സാമ്രാട്ടായി അഭിഷേകം ചെയ്വാൻ മഹർഷിമാർക്കു മഹാഭാഗ്യം ലഭിച്ചതു അദ്ദേഹമത്രേ വേനന്റെ പുത്രനായ പൃഥുചക്രവർത്തി. ത്രേതായുഗത്തിൽ ജീവിച്ചിരുന്നു. നാട്ടുകാർ അദ്ദേഹത്തോടിണങ്ങുകനിമിത്തം പ്രജാരഞ്ജകനായി രാജ്യം ഭരിച്ചിരുന്നു. ഈതിബാധകുലമായിരുന്ന വേനന്റെ രാജ്യം പൃഥു കിരീടാവകാശിയായതോടുകൂടി സകല വിഭവ സംപൂർണ്ണമായി പരിലസിച്ചു. ആബാലവൃദ്ധം ജനങ്ങൾ മഹാരാജാവിനെ കൊണ്ടാടി ആ മഹാരഥന്റെ ജൈത്രയാത്രയിൽ വാനവന്മാർ വാഴ്ത്തുകയും ആശീർവദിക്കയും ചെയ്തു. ഒരിക്കൽ അദ്ദേഹം തന്റെ അജഗവില്ലു കുലച്ചു ഭൂമിയോടു നാട്ടുകാർക്കു എന്താവശ്യമുണ്ടോ ആയതു കൊടുത്തുകൊൾവാൻ കല്പിച്ചു. അതനുസരിച്ചു ഭൂദേവി കറന്നുകൊൾവാൻ പിതാവായ പൃഥുവിനു സമ്മതം നൽകി. മരങ്ങൾ തുടങ്ങി മനുഷ്യർവരെയുള്ള സകല ചരാചരങ്ങളും പശുരൂപിണിയായ ഊഴിയിൽ നിന്നും അതാതിനിഷ്ടമുള്ള ഓരോ പദാർത്ഥങ്ങളും കറന്നെടുത്തു തുടങ്ങി. വിശേഷിച്ചും സപ്തർഷികൾ അതിൽനിന്നു വേദങ്ങളെ കൈക്കൊണ്ടു് പ്രതാപവാനായ പൃഥുചക്രവർത്തി അനവധി അശ്വമേധയജ്ഞങ്ങൾ നടത്തി അനേകായിരം ബ്രാഹ്മണർക്കു ദ്രവ്യദാനം ചെയ്തു ഒടുവിൽ സ്വർഗ്ഗം പ്രാപിച്ചു.
  • കറുപ്പു്
  • കരിഞ്ജീരകം
  • പെരുങ്കായം, കറിക്കായം, പെരുങ്കായമരത്തിന്റെ ഇല
  • അഗ്നി
  • വിഷ്ണു
  • ആടു്
പൃഥുകൻ
  • ശിശു
  • വംശാഭിവൃദ്ധിയിൽ പ്രസിദ്ധപ്പെട്ടതു എന്നർത്ഥം.
പൃഥുകം
  • അവിൽ
  • പ്രസിദ്ധപ്പെട്ടതെന്നർത്ഥം.
പൃഥുരോമാവു്
  • മത്സ്യം
പൃഥുരോമാശി
  • മീൻതിന്നി
പൃഥു(ല)
  • വിശേഷണം:
  • തടിച്ച
  • ‘ഉന്മീലൽപത്രവല്ലീം പൃഥുലകുചഭരം’
    — ഉത്തരാസ്വയംവരം കഥകളി
പൃഥുല
  • പെരുങ്കായം
  • കറിക്കായം
പൃഥുസ്കന്ധം
  • പന്നി
പൃഥുലം
  • വിശാലം
  • വിസ്താരം
പൃഥുശേഖരം
  • പർവതം
പൃത്ഥീ
  • ഭൂമി
  • വിസ്താരമുള്ളതു എന്നർത്ഥം.
  • കരിഞ്ജീരകം
  • പ്രസിദ്ധിയുള്ളതു എന്നർത്ഥം.
  • പെരുങ്കായം, കായം ഉണ്ടാകുന്ന മരം അല്ലെങ്കിൽ ആ മരത്തിന്റെ ഇല
  • പേരേലം
  • വെളുത്ത തഴുതാമ
പൃത്ഥീക
  • ഏലം
  • ചിറ്റേലം
  • കറിക്കായം
  • പെരുഞ്ചീരകം
  • പേരേലം
പൃത്ഥീപതി
  • രാജാവു്
പൃത്ഥീവലയം
  • ഭൂചക്രം
പൃത്ഥീശൻ
  • രാജാവു്
പൃദാകു
  • പാമ്പു്
  • കുത്സിതമായി ശബ്ദിക്കുന്നതു എന്നർത്ഥം.
  • തേൾ
  • കടുവാ
  • ചെറുപുലി
  • ആന
  • ഒരു വൃക്ഷം
പൃശ്നി
  • വിശേഷണം:
  • ശരീരം ചെറുതായ
പൃശ്നിപർണ്ണി
  • മൂവില
  • (ഓരില എന്നും കാണുന്നു).
പൃശ്നി
  • രശ്മി
  • മുണ്ടൻ, അത്യല്പശരീരൻ
  • ഒരുവക ഋഷികൾ
  • കുടപ്പായൽ
  • ഓരില
  • ഭൂമി
  • പശു
  • ദേവകി
പൃശ്നിഗർഭൻ
  • കൃഷ്ണൻ
പൃശ്നിശൃംഗൻ
  • കൃഷ്ണൻ
  • ഗണപതി
പൃഷതൻ
  • ദ്രുപദന്റെ പിതാവ്
  • വായുവിന്റെ വാഹനമായ കൃഷ്ണമൃഗം
പൃഷതം
  • ഒരു തുള്ളി, വെള്ളത്തുള്ളി
  • ഉഴമാൻ, കൃഷ്ണമൃഗം, പുള്ളിമാൻ
  • മാൻ
പൃഷൽ
  • വിശേഷണം:
  • തളിക്കുന്ന
പൃഷൽബലൻ
  • വായുവിന്റെ അശ്വം
പൃഷല്കം
  • അമ്പ്
  • ശരം
  • ചോരപുരണ്ടു ഹിംസിക്കുന്നത് എന്നർത്ഥം.
പൃഷത്ത്
  • ഒരു തുള്ളി
  • പുള്ളി
പൃഷന്തി
  • ഒരു തുള്ളി
പൃഷദശ്വൻ
  • വായു
  • മൃഗം വാഹനമായിട്ടുള്ളവൻ, വെള്ളത്തുള്ളികളെ കൊണ്ടു വരുന്നവൻ ഇങ്ങനെ ശബ്ദാർത്ഥം.
പൃഷദംശകം
  • ഉടുമ്പിൻകുട്ടി
  • എലിയെ കടിക്കുന്നത് എന്നർത്ഥം.
പൃഷദാജ്യം
  • തൈരും നെയ്യും കൂട്ടിച്ചേർത്തത്
പൃഷധ്രൻ
  • വൈവസ്വന്റെ പുത്രൻ
  • ഗുരുവിന്റെ പശുവിനെ കൊന്നതുകൊണ്ടു ശൂദ്രനായി ഭവിച്ചു.
പൃഷാതകം
  • തൈരും നെയ്യും കൂട്ടിച്ചേർത്തത്
പൃഷിതം
  • ഒരുതുള്ളി വെള്ളം
പൃഷ്ട
  • വിശേഷണം:
  • ചോദിക്കപ്പെട്ട
പൃഷ്ടഹായനം
  • ആന
പൃഷ്ടി
  • ചോദ്യം
പൃഷ്ഠഗ്രന്ഥി
  • വിശേഷണം:
  • മുതുകത്ത് കൂനുള്ള
പൃഷ്ഠചക്ഷുസ്സ്
  • കരടി
പൃഷ്ഠതഃ
  • പുറകെ
പൃഷ്ഠദൃഷ്ടി
  • കരടി
പൃഷ്ഠഭാഗം
  • പിൻഭാഗം
പൃഷ്ഠം
  • പുറം
  • പിൻപ്, ശരീരത്തിന്റെ പിൻഭാഗം
  • തലമുടിയിൽ നിന്നൊലിക്കുന്ന ജലത്താൽ നനയ്ക്കപ്പെടുന്നതു് എന്നർത്ഥം.
  • മലമുകൾ
പൃഷ്ഠവംശം
  • തണ്ടെല്ല്
പൃഷ്ഠവംശാധരം
  • തണ്ടലെല്ലിന്റെ താഴെയും ആസനത്തിന്റെ മേലെയുമായി തുടയെല്ലുകളും തണ്ടലെല്ലും കൂടിച്ചേരുന്ന സ്ഥലം
പൃഷ്ഠവാഡ്, പൃഷ്ഠവാഹ്യൻ
  • പൊതിക്കാള
പൃഷ്ഠശൃംഗി
  • ഭീമൻ
പൃഷ്ഠശൃംഗി
  • പോത്ത്
പൃഷ്ഠാസ്ഥ്നി(സ്ഥി)
  • തണ്ടെല്ല്
  • തണ്ടലെല്ല്
പൃഷ്ഠോദയരാശികൾ
  • ഇടവം
  • മേടം
  • ധനു
  • കർക്കടകം
  • മകരം ഇവ അഞ്ചും
  • (അശുഭങ്ങളാണ്).
പൃഷ്ഠ്യൻ
  • ചുമട്ടുകുതിര
പൃഷ്ഠ്യം
  • പൂണെല്ലിൻകൂട്ടം
  • ചുമട്ടുകുതിര, ഭാരം വഹിപ്പാൻ ശക്തിയുള്ള കുതിര
  • പൃഷ്ഠങ്ങളുടെ സമൂഹം
പൃഷ്ണി
  • കാലിന്റെ പുറവടി
  • രശ്മി
  • അത്യല്പശരീരൻ
പെ
പെങ്ങൾ
  • ഉടപ്പിറന്നവൾ
  • സഹോദരി
  • പെങ്ങൾ × ആങ്ങൾ.
പെടുക്കുന്നു
  • മൂത്രം വീഴ്ത്തുന്നു
  • പ്രവേശിക്കുന്നു
  • തോല്പിക്കുന്നു
പെടുന്നു
  • ചേരുന്നു
  • ഉൾപ്പെടുന്നു
  • ചാകുന്നു
  • കർമ്മത്തിൽ ക്രിയകളാകുന്ന സംസ്കൃതപദങ്ങളെ മലയാളമാക്കി പറയുമ്പോൾ ചേർക്കുന്ന ഒരു വാക്കു്
  • ചില വാക്കുകളോടു ചേർക്കുമ്പോൾ ‘ആകുന്നു’ ‘ഉണ്ടാകുന്നു’ എന്നുംമറ്റും അർത്ഥം വരും
പെട്ട
  • പിട
  • പെട
പെട്ട
  • വിശേഷണം:
  • രണ്ടുകൂടിയ, ഇരട്ട
  • കഷണ്ടിയായ
പെട്ട
  • ഇണ
  • ഇരട്ട
പെട്ടകം
  • പെട്ടി
  • അടച്ചു പൂട്ടത്തക്കവണ്ണം മരം മുതലായതുകൊണ്ടുണ്ടാക്കുന്ന സാധനം
  • മുണ്ടുപെട്ടി ചൂരൽപ്പെട്ടി മുതലായവ
പെട്ടക്കുതിര
  • പെൺകുതിര
പെട്ടത്തലയൻ
  • കഷണ്ടിക്കാരൻ
പെട്ടി
  • ദ്രവ്യവുംമറ്റും വെച്ചു പൂട്ടുന്ന പാത്രം
  • പര്യായപദങ്ങൾ:
    • പിടകം
    • പേടകം
    • പേടാ
    • മഞ്ജുഷാ.
പെട്ടിക്കട്ട
  • വെയിലത്തുണങ്ങിയഇഷ്ടിക
പെട്ടിപ്രമാണങ്ങൾ
  • നിലം പുരയിടങ്ങളെ സംബന്ധിച്ചെഴുതീട്ടുള്ള ആധാരം മുതലായ വസ്തുക്കൾ
പെട്ടെന്നു്
  • വേഗത്തിൽ
  • ഉടൻ
പെണർവള്ളി
  • ഒരുമാതിരി വള്ളി
പെൺ, പെണ്ണു്
  • സ്ത്രീ
  • കന്യക
  • ഭാര്യ
പെൺകിടാവു്
  • കന്യക
പെൺകുഞ്ഞു്
  • പെൺപൈതൽ
പെൺകുട്ടി
  • ചെറിയപെണ്ണു്
പെൺകെട്ടു്
  • വിവാഹം, കെട്ടുകല്യാണം
  • ഒരുമാതിരി കെട്ടു്
പെൺകൊട
  • വിവാഹത്തിനു പെണ്ണിനെ കൊടുക്കുക
പെൺകൊടി
  • യൗവ്വനം തുടങ്ങിയ സ്ത്രീ
പെൺകൊല
  • സ്ത്രീഹത്യ
  • സ്ത്രീയെ കൊല്ലുക
പെൺജാതി
  • സ്ത്രീ
  • ഭാര്യ
പെൺനാൾ
  • നാളുകളിൽ ചിലതിനു പറയുന്ന പേർ
പെൺപട്ടി
  • പട്ടിയിൽ പെണ്ണു് (പട്ടിച്ചി)
പെൺപന
  • തേങ്ങയുണ്ടാകുന്ന കരിമ്പന
പെൺപന്നി
  • പന്നിയിൽ പെണ്ണു്
പെൺപിള്ള
  • പെൺപൈതൽ
  • സ്ത്രീ
പെൺപിറന്നവൾ
  • സ്ത്രീ
പെൺപൂ
  • കായ്ക്കാത്തപൂ
പെൺപെറുക്കി
  • കാമാതുരൻ
  • വിടൻ
പെൺപൈതൽ
  • പെൺകുഞ്ഞു്
പെണ്മണി
  • സ്ത്രീരത്നം
പെൺമുറി
  • തേങ്ങഉടച്ചാൽ കണ്ണുള്ളമുറി
പെൺമൂപ്പു്
  • രാജസ്ത്രീകളിൽ അധികം വയസ്സുള്ളവരുടെ അവസ്ഥ
  • രാജാവില്ലെങ്കിൽ രാജസ്ത്രീ രാജ്യം ഭരിക്ക
  • ഒരു ഗൃഹത്തിൽ ശേഷിയുള്ള കാരണവനും മറ്റു പുരുഷന്മാരും ഇരിക്കേ അവരെ ഗണിക്കാതെ സ്ത്രീകൾ അധികാരം ചെലുത്തുക
പെൺമൂലം
  • വസ്തു സ്ത്രീകളുടെ പേർക്കാക്കുക
  • സ്ത്രീകളുടെ പൊതുവായിട്ടു്
പെൺവഴി
  • സ്ത്രീകളിൽകൂടി മാത്രമുള്ള അവകാശക്രമം
പെൺവാഴ്ച
  • സ്ത്രീകളുടെ ഭരണം
പെണ്ടാട്ടി
  • ഭാര്യ
പെണ്ടി
  • സ്ത്രീ
  • പെൺകുട്ടി
പെണ്ണൻ
  • പെൺശീലമുള്ളവൻ
പെണ്ണപ്പൻ
  • ഭർത്താവിന്റെ അച്ഛൻ
പെണ്ണമ്മ
  • ഭാര്യയുടെ അമ്മ
പെണ്ണാലി
  • സ്ത്രീസ്വഭാവമുള്ള പുരുഷൻ
പെണ്ണാൾ
  • പുലക്കള്ളി
  • വേലക്കാരി
പെണ്ണുമ്പിള്ള
  • സ്ത്രീ
  • ഭാര്യ
പെണ്ണുന്നു
  • പേണുന്നു, സൂക്ഷിക്കുന്നു
  • ഉപയോഗിക്കുന്നു
  • അനുഭവിക്കുന്നു
  • ചെയ്യുന്നു
പെനത്തുന്നു
  • പനട്ടുന്നു
  • പിടക്കോഴി മുട്ടയിടുന്നതിനുള്ള സമയം വരുമ്പോൾ ഒരു വിധമായിട്ട് ശബ്ദിക്കുന്നു
പെയ്ത്ത്
  • മഴ
  • ആകാശത്തുനിന്നും ജലം വീഴുക
പെയ്യുന്നു
  • മേഘങ്ങളിൽ നിന്നു വെള്ളം വീഴുന്നു
  • വർഷിക്കുന്നു സകര്‍മ്മകക്രിയ:പെയ്യിക്കുന്നു.
പെരമ്പ്, പിരമ്പ്, പുരമ്പ്
  • ചെറിയ വടി
  • ചൂരൽ വടി
പെരികെ
  • വളരെ
  • ഏറ്റവും
പെരിപ്പം
  • വലിപ്പം, വലിയ അവസ്ഥ
  • വർദ്ധന
  • കനം
  • ശ്രേഷ്ഠത
പെരിമ
  • പെരിപ്പം
പെരിയ
  • വിശേഷണം:
  • വളരെ
പെരു(ം)
  • വിശേഷണം:
  • വലിയ
പെരുക്
  • പെരുകുലം
  • ഒരു വേരൻ
പെരുകുന്നു
  • വർദ്ധിക്കുന്നു
  • വളരെയുണ്ടാകുന്നു
  • അധികമാകുന്നു
  • കൂടുന്നു സകര്‍മ്മകക്രിയ:പെരുപ്പിക്കുന്നു.
പെരുക്കം
  • വർദ്ധന
പെരുക്കാൽ
  • പെരുങ്കാൽ
  • മന്തുകാൽ
  • കാലിൽ നീരുണ്ടാക്കുന്ന ഒരു ദീനം
  • പര്യായപദങ്ങൾ:
    • ശ്ലീപദം
    • പാദവത്മീകം
പെരുക്കുന്നു
  • അധികമാകുന്നു
  • നെയ്യും മറ്റും ഉറച്ചു കട്ടയാകുന്നു
  • തണുപ്പുകൊണ്ടോ മറ്റോ ദേഹം കൈകാൽ എന്നിവ മരവിക്കുന്നു
  • ഒരു സംഖ്യയെ മറ്റൊരു സംഖ്യകൊണ്ടു വർദ്ധിപ്പിക്കുന്നു
പെരുങ്കടൽ
  • വലിയ സമുദ്രം
പെരുങ്കളയം
  • ഒരു ദീനം
പെരുങ്കാക്കവള്ളി
  • ഒരു മാതിരി വലിയ വള്ളി
പെരുങ്കാട്
  • വലിയ കാട്
പെരുങ്കാണം
  • ഒരുമാതിരി പയറ്
പെരുങ്കായം
  • ഒരുവക കായം
  • ഒരു അങ്ങാടിമരുന്ന്
  • പെരുങ്കായം – വാതം, കഫം, ശൂലം, അർശ്ശസ്സു മുതലായവയ്ക്കു നന്ന്. ആമത്തെ പചിപ്പിക്കും. മലമൂത്രങ്ങളുടെ തടവു തീർക്കും. കണ്ണിനു ഹിതം. രുചികരമാണു്. ഇതു ബദക്സാൽ, പഞ്ചാബ് മുതലായ ദേശങ്ങളിലുണ്ടാകുന്ന ഒരുവക വൃക്ഷത്തിന്റെ പശയാകുന്നു. ഇതിന്റെ ഇല ഏകദേശം കരിനൊച്ചിയുടേതുപോലിരിക്കും. സംസ്കൃതം: ഹിംഗു. തമിഴ്: പെരുങ്കായം.
  • പര്യായപദങ്ങൾ:
    • സഹസ്രവേധി
    • ജതുകം
    • ബാൽഹീകം
    • ഹിംഗു
    • രാമഠം.
പെരുങ്കായ്മരം
  • പെരുങ്കായമുണ്ടാക്കുന്ന വൃക്ഷം
പെരുങ്കാര
  • ഒരുമാതിരി മുള്ളുള്ള വൃക്ഷം
പെരുങ്കാൽ
  • പെരുക്കാൽ
  • ഒരു ദീനം
പെരുങ്കാറ്റ്
  • വലിയ കാറ്റ്
  • അധികം ശക്തിയുള്ള കാറ്റ്
പെരുങ്കിഴങ്ങ്
  • വലിയ കിഴങ്ങ്
  • ഈശ്വരമുല്ല
പെരുങ്കുമിൾ
  • ഒരു വൃക്ഷം
പെരുങ്കുരികിൽ
  • ഒരുവക പരുന്ത്
  • ഒരു കാട്ടുചെടി
പെരുങ്കുരുമ്പ
  • ഒരു മരുന്നുവള്ളി
  • പെരുങ്കുരുമ്പ – വാതം, കഫം, രക്തദോഷം മുതലായവയ്ക്കു നന്ന്. ബലവും പുഷ്ടിയും ഉണ്ടാക്കും. മലത്തിനു അയവുവരുത്തും. മിക്കവാറും വനങ്ങളിൽ ഉണ്ടാകുന്നു. വളരെ മധുരമുള്ള ഫലങ്ങൾ കാണും. വള്ളി ഞാണിനു നന്നു്. സംസ്കൃതം: മൂർവാ. തമിഴ്: പെരുങ്കുരുമ്പൈ.ഇംഗ്ലീഷ്: Sanseviera Roxburgiana സാൻസേവിരം റോക്സ് ബർഗിയാനാ.
  • പര്യായപദങ്ങൾ:
    • മൂർവാ
    • ദേവീ
    • മധുരസാ
    • മോരടാ
    • തേജനീ
    • സ്രവം
    • മധൂലികാ
    • മധുശ്രേണീ
    • ഗോകർണ്ണീ
    • പീലുപർണ്ണി.
പെരുങ്കുറാവിൽ
  • ഒരു വൃക്ഷം
പെരുങ്കുറുക്കൻ
  • നരിവരട്ടി
പെരുങ്കൂറ്റൻ
  • വലിയ കാള
പെരുങ്കൊല്ലൻ
  • കൊല്ലന്മാരിൽ പ്രമാണി
പെരുങ്കോര
  • ഒരുമാതിരി പുല്ലു്
പെരുംക്ലാവു്
  • ഒരു വൃക്ഷം
  • ഞെട്ടാഞെട്ടങ്ങ എന്നു ചിലർ പറയുന്നു. തമിഴിൽ-പെരുങ്കളച്ചെടി. പഴുത്ത കായ് വിഷത്തിനു നന്നു്.
  • പര്യായപദങ്ങൾ:
    • ആവിഗ്നം
    • സുഷേണം
    • കരമർദ്ദകം
    • കൃഷ്ണപാകഫലം.
പെരുച്ചാഴി
  • എലിയെക്കാളും വലുതായ ഒരു ജന്തു
  • പന്നിയെലി
  • തുരപ്പൻ
  • മാംസഗുണം എലിയുടേതിനോടൊപ്പംതന്നെ. സംസ്കൃതം: മഹാമൂഷികൻ.തമിഴ്: പെരുച്ചാളി.
പെരുച്ചെവിമാൻ
  • ഒരുവക മാൻ
പെരുഞ്ചക്കു്
  • വലിയ ചക്കു്
പെരുഞ്ചണ്ടിപ്പയറു്
  • ശാകവർഗ്ഗത്തിൽ പെട്ട ഫലശാകം
  • കഫ പിത്തങ്ങളെ ശമിപ്പിക്കും. രുചി വരുത്തും. വ്രണത്തെ വരട്ടും. സംസ്കൃതം: ഖഡ്ഗശിംബി.
പെരുഞ്ചവരിമാൻ
  • വർക്കളമാൻ
  • ഇതിന്റെ മാംസം വാതപിത്തങ്ങൾക്കു നന്നു്. മൂത്രത്തെ പെരുപ്പിക്കും. സംസ്കൃതം: സൃമരം.തമിഴ്: പെരിയചവരിമാൻ.
പെരുഞ്ചല്ലൂർ
  • ഒരു കഴകം
  • കലിവർഷം 25൦൦ നിപ്പുറം ആര്യബ്രാഹ്മണർ കേരളത്തെ കഴകങ്ങളായി വിഭാഗിച്ചതിൽ ഒന്നു് (കഴകം എന്നതു നോക്കുക.)
പെരുഞ്ചീനി
  • ഒരു വൃക്ഷം
പെരുഞ്ചീര
  • ഒരുമാതിരി ചീര
പെരുഞ്ചീരകം
  • ഒരങ്ങാടിമരുന്നു്
  • വാതം, കഫം, ഗുല്മം, മുതലായവയ്ക്കു നന്നു. അഗ്നിയെ വർദ്ധിപ്പിക്കും. നിറം കറുപ്പാണു്. ഇതിനു പകരം ഇവിടെ പീതജീരകമാണു കിട്ടുന്നതു്. സംസ്കൃതം: സ്ഥൂലജീരകം.തമിഴ്: പിളപ്പുച്ചീരകം, ചീമൈച്ചീരകം.ഇംഗ്ലീഷ്: sweet fennel സ്വീറ്റ് ഫെനൽ.ഇതിന്റെ എണ്ണയ്ക്കു സംസ്കൃതത്തിൽ പൃഥ്വീകാതൈലം എന്നു പേർ. വാതം, കഫം, കൃമി, കുഷ്ഠം, പ്രമേഹം, ശിരോരോഗം ഇവയ്ക്കു നന്നു്.
പെരുഞ്ചെന്നെല്ലു്
  • പെരുഞ്ചാലി
  • ചെന്നെല്ലിൽ കുറഞ്ഞ ഗുണമാണു് ഇതിനുള്ളതു്. ബലത്തെ വർദ്ധിപ്പിക്കും. അഗ്നിയെ ദീപിപ്പിക്കും. രുചിയെ ഉണ്ടാക്കും. കുട്ടികൾക്കും യുവാക്കന്മാർക്കും വൃദ്ധന്മാർക്കും എല്ലാക്കാലത്തും ഒരുപോലെ പഥ്യമാണു്. സംസ്കൃതം: മഹാശാലി.
പെരുഞ്ചെവിമാൻ
  • ഒരുവക മാൻ
  • ഇതിന്റെ ചെവി പശുവിന്റെ ചെവിപോലെയിരിക്കുന്നതിനാൽ ഈ പേരുണ്ടായി. സംസ്കൃതം: ഗോകർണ്ണം. തമിഴ്: സുകുമാരമൃഗം.
പെരുഞ്ചോറ്റുദയൻ
  • ഒരു ബിരുതുപേർ
  • “ഭാരതയുദ്ധം നടന്നതു ദ്വാപരയുഗത്തിന്റെ അവസാനത്തിലാണു്. അന്നു ‘ഉദയൻ’ (ഉതിയൻ) എന്ന രാജാവാണു് കേരളം രക്ഷിച്ചിരുന്നതു്. ഈ ചേരരാജാവു് പാണ്ഡവപക്ഷക്കാരനായിരുന്നതിനാൽ അവരെ സഹായിപ്പാൻ കുരുക്ഷേത്രത്തിലേക്കു പോകയുണ്ടായി എന്നും അന്നദാനത്തിൽ മുമ്പു തന്നെ അതിപ്രസിദ്ധി നേടിയിരുന്ന ഇദ്ദേഹത്തെ ഇരുഭാഗക്കാർക്കും ആഹാരം കൊടുക്കുന്നതിനു ധർമ്മപുത്രൻ നിയോഗിച്ചു എന്നും അതിനെ അതിന്മണ്ണം അദ്ദേഹം അനുഷ്ഠിച്ചു എന്നും കാണുന്നുണ്ടു്. ഈ ഐതിഹ്യത്തെ മുരഞ്ചിയൂർ മുടിനാഗരാജൻ എന്ന ദ്രാവിഡകവി ‘പുറനാനൂറു’ എന്ന ഗ്രന്ഥത്തിൽ വിവരിച്ചിരിക്കുന്നു”
പെരുഞരമ്പു്
  • വലിയ ഞരമ്പു്
  • പര്യായപദങ്ങൾ:
    • വസ്നസാ
    • സ്നാനു.
പെരുഞാവൽ
  • ശ്രേഷ്ഠമായ ഒരുവക ഞാവൽ സംസ്കൃതം: മഹാജംബു.
പെരുതളം
  • മയിൽ
  • ഉദാ:അറുമുഖപ്പെരുതളം.
പെരുതു്, പെരുത്തു്
  • വിശേഷണം:
  • വളരെ
  • വലിയ
പെരുത്തലമീൻ
  • ഒരു മത്സ്യം (സംസ്കൃതം: ശൃംഗി.)
പെരുന്തച്ചൻ
  • ആശാരികളിൽ പ്രമാണി
പെരുന്തത്ത
  • ഒരുവക തത്ത
  • പെരുന്തത്തയുടെ മാംസത്തിനു തത്തയുടെ മാംസഗുണം തന്നെയാണുള്ളതു്. സംസ്കൃതം: രാജശുകം.
പെരുന്താളി
  • ഒരു വള്ളി
പെരുന്തീ
  • വലിയ തീ
പെരുന്തീൻ
  • വലിയ ഭക്ഷണം
പെരുന്തുടലി
  • ഒരുവക മുൾച്ചെടി
പെരുന്തുത്തി
  • ഒരു തൈ
പെരുന്തുളസി
  • ഒരുമാതിരി പൂത്തൈ
പെരുന്തുമ്പ
  • ഒരുവക തുമ്പ
  • പെരുന്തുമ്പക്കു തുമ്പയുടെ ഗുണമുണ്ടു്. വിശേഷാൽ കഫം, അഗ്നിമാന്ദ്യം മുതലായവക്കു നന്നു്. ബുദ്ധിയെ നന്നാക്കും. സംസ്കൃതം: മഹാദ്രോണാ.
പെരുന്തേൻ
  • വൻതേൻ
പെരുന്തേരകം
  • ഒരു വൃക്ഷം
പെരുന്തേരട്ട
  • വളരെ കാലുള്ള ഒരുവക വലിയ അട്ട
പെരുന്തൊലി
  • കുമ്പിൾവൃക്ഷം
പെരുനാൾ
  • സുറിയാനിക്കാർ മുതലായവരുടെ ഒരു വിശേഷ ദിവസത്തിനു പറയുന്ന പേർ
പെരുനാഴി
  • വലിയ നാഴി
  • ഇടങ്ങാഴി
പെരുനീർ
  • മലം
പെരുനെല്ലു്
  • ഒരുവക നെല്ലു്
  • ഇതിനു നവരയിൽ കുറഞ്ഞ ഗുണമാണുള്ളതു്. സംസ്കൃതം: മഹാവ്രീഹി.
പെരുന്നീരൂരി
  • ഒരു പച്ചമരുന്നു്
പെരുപ്പം
  • വർദ്ധന
  • കനം
  • ശ്രേഷ്ഠത
  • മേന്മ
പെരുംപാണൻ
  • ഒരു ചെടി
പെരുമ്പട
  • വലിയ യുദ്ധം
  • വലിയ സൈന്യം
പെരുമ്പടപ്പു്
  • കൊച്ചീരാജ്യം
  • “ഒടുവിലത്തെ പെരുമാളായ ഭാസ്കര രവിവർമ്മൻ എന്ന ചേരമാൻ പെരുമാൾ 37 കൊല്ലം രാജ്യം ഭരിച്ചതിന്റെ ശേഷം കേരളരാജ്യം 16 അംശങ്ങളാക്കി ഭാഗിച്ചു മരുമക്കൾക്കും മക്കൾക്കും മറ്റുവേണ്ടത്തക്ക ആളുകൾക്കുമായി കൊടുത്ത കൂട്ടത്തിൽ പ്രധാനപ്പെട്ടവയായിരുന്നു പെരുമ്പടപ്പു്, തൃപ്പാപ്പിയൂരു്, നെടുവിരുപ്പു് എന്നീ മൂന്നു സ്വരൂപങ്ങൾക്കു ചേർന്ന രാജ്യങ്ങൾ”.
പെരുമ്പടപ്പു സ്വരൂപം
  • കൊച്ചീ സ്വരൂപം
  • പെരുമ്പടപ്പു രാജാക്കന്മാരുടെ വംശത്തെക്കുറിച്ചു പറയുന്ന പേർ
പെരുമ്പടി
  • പരുപരുപ്പുള്ള
  • കട്ടിയുള്ള
പെരുമ്പനി
  • ഒരു വക വലിയ പനി
പെരുമ്പയറു്
  • ഒരുവക വലിയ പയറു്
  • പെരുമ്പയറു് കഫപിത്തങ്ങളെ ശമിപ്പിക്കും. മുലപ്പാലിനെ വർദ്ധിപ്പിക്കും. ശ്രമത്തെ തീർക്കും. രുചിയെ ഉണ്ടാക്കും. വയറടപ്പിനെ ചെയ്യും. മലത്തെ പിടിപ്പിക്കും. മൂത്രത്തെ കുറക്കും. ചില ദിക്കിൽ ‘പതിനെട്ടു മണിയൻ പയറു്’ എന്നും പറയുന്നു. വർണ്ണം കൊണ്ടു പലതരമുണ്ടു്. സംസ്കൃതം: ക്ഷവകം
പെരുമ്പരുന്നു(ന്തു)
  • ഒരുവക വലിയ പരുന്തു്
പെരുമ്പറ
  • ഒരു വാദ്യം
പെരുമ്പാ(യ്)
  • വലിയ പായ്
പെരുമ്പാച്ചോറ്റി
  • ഒരു വൃക്ഷം
പെരുമ്പാടു്
  • വലിയപ്രയാസം
  • ക്രമത്തിലധികമായ രക്തച്ചൊരിച്ചിൽ
പെരുമ്പാമ്പു്
  • ഒരുവക വലിയപാമ്പു്
  • പര്യായപദങ്ങൾ:
    • അജഗരം
    • ശയു
    • വാഹസം
പെരുമ്പാവൽ
  • പാണ്ടിപ്പാവൽ
പെരുമ്പിടി
  • പിടിച്ചുപറി
  • കഠിനച്ചട്ടം
പെരുമ്പുടവ
  • കട്ടിയുള്ള ഒരുമാതിരി പുടവ
പെരുമ്പുള്ളു്
  • ഒരു പക്ഷി
പെരുമ്പൊടി
  • തരിയുള്ള പൊടി
പെരുമ്പൊതി
  • വയറു്
പെരും
  • വിശേഷണം:
  • വലിയ
പെരുമ
  • ശ്രേഷ്ഠത
  • ബഹുത്വം
  • വമ്പു്
പെരുമൻ
  • വലിയ ആൾ
പെരുമണ്ണാൻ
  • പരവൻ
പെരുമനം
  • 64 ഗ്രാമങ്ങളിൽ ഒന്നു്
  • (പൂതവനം എന്നതിന്റെ തത്ഭവം.) പരശുരാമൻ കേരളത്തെ സൃഷ്ടിച്ചു 64 ഗ്രാമങ്ങളാക്കി കല്പിച്ചതിൽ മൂന്നു ഗ്രാമങ്ങൾ അതി പ്രസിദ്ധങ്ങളാണ്. അവയിൽ ഒന്നു്.
പെരുമന്താര
  • ഒരു വൃക്ഷം
പെരുമരം
  • ഒരു മരം
പെരുമരുതു്, പെൺമരുതു്
  • ഒരു വൃക്ഷം
  • കഫം, പിത്തം, രക്തദോഷം മുതലായവയ്ക്കു നന്നു്. മുലപ്പാലിനെ പെരുപ്പിക്കും. ഇതിന്റെ നിര്യാസത്തെ ചെഞ്ചല്യമെന്നു പറയുന്നു. സംസ്കൃതം: അശ്വകർണ്ണം.തമിഴ്: ആച്ചാമരുതു്.
പെരുമരുന്നു്
  • കടലിവേഗം
  • അണലി വേഗം
പെരുമഴ
  • വലിയമഴ
  • പര്യായപദങ്ങൾ:
    • ധാരാസമ്പാതം
    • ആസാരം.
പെരുമാൻ
  • വലിയമാൻ, കാറ്റിനെ എതിർത്തു സഞ്ചരിക്കുന്നതും ശീഘ്രഗതിയുള്ളതുമായ ഒരുവക മാൻ
  • മാംസം വാതപിത്തങ്ങൾക്കു നന്നു്. സംസ്കൃതം: വാതപ്രമീ. ഇംഗ്ലീഷ്: A Swift Antelope. എ സിഫ്റ്റ് ആന്റിലോപ്.
  • കൊല്ലൻ
  • ദൈവം
  • അധികൃതൻ, നാഥൻ
  • ‘തമ്പുരാനെനിന്തിരുവടി കല്പിച്ചാൽ
    എൻ പെരുമാനേയിളക്കമില്ലൊന്നിനും
    — ഭാരതം
പെരുമാറ്റം
  • പരിമാറ്റം
  • വസ്തുക്കൾ കൊണ്ടു ഓരോവിധത്തിൽ കൈകാര്യംചെയ്ക
  • പെരുമാറുക
  • പ്രയോഗം
പെരുമാൾ
  • തിരുവിതാംകൂർ രാജാക്കന്മാർക്കുള്ള ഒരു സ്ഥാനപ്പേർ
  • വിഷ്ണു
  • ഒരു പേർ
  • പ്രധാനി, നാഥൻ, പ്രഭു
  • അരചൻ
  • ദൈവങ്ങളൂടെ സ്ഥാനപ്പേർ
  • ഉദാ:വീരഭദ്രപ്പെരുമാൾ. (പെരുമാൾപ്പട്ടം എന്നതിനു ചക്രവർത്തിപ്പട്ടം എന്നും അർത്ഥമുണ്ടു്.)
പെരുമീൻ
  • വെളുപ്പാൻകാലത്തു ഉദിക്കുന്ന ഒരു നക്ഷത്രം
  • ഒരു മത്സ്യം
പെരുമുഖം
  • ആനയുടെ നെറ്റി
പെരുമുഞ്ഞ
  • ഒരു വൃക്ഷം
പെരുമുട്ടു
  • കാലിന്റെ മുട്ടിൽ ഉണ്ടാകുന്ന ഒരു ദീനം
പെരുമുത്തങ്ങ
  • ഒരുവക മുത്തങ്ങ
  • പെരുമുത്തങ്ങയ്ക്കു മുത്തങ്ങയുടെ ഗുണമാണുള്ളതു്. വിശേഷിച്ചു ശ്രമത്തെ കളയും. മുത്തങ്ങയെക്കാൾ വലുതായിരിക്കും. സൗരഭ്യം കൂടും. മുത്തങ്ങാ ശുദ്ധിചെയ്തുപയോഗിക്കണമെന്നു അഭിപ്രായം കാണുന്നുണ്ടു്. സംസ്കൃതം: നാഗരമുസ്തം.തമിഴ്: പെരുമുത്തക്കാ.
പെരുവയറു്
  • വലിയ വയറു്
പെരുവയറൻ
  • വലിയ വയറുള്ളവൻ
  • വളരെ തിന്നുന്നവൻ എന്നർത്ഥം
  • പര്യായപദങ്ങൾ:
    • തുന്ദിലൻ
    • തുന്ദിഭൻ
    • തുന്ദീ
    • ബൃഹൽകുക്ഷീ
    • പിചണ്ഡിലൻ.
പെരുവള്ളികിഴങ്ങു്
  • ഒരുമാതിരി കിഴങ്ങു്
പെരുവഴി
  • നാട്ടുവഴി
  • വലിയവഴി
പെരുവഴിക്കാരൻ
  • വഴിപോക്കൻ
പെരുവാലൻ
  • കീരി
  • (നായാട്ടുപേർ).
പെരുവാഴ
  • ഒരുമാതിരി നെല്ലു്
പെരുവിരൽ
  • കൈയുടേയും കാലിന്റേയും വണ്ണമധികമുള്ള വിരൽ
  • തള്ളവിരൽ
പെരുവിലയൻ
  • വിശേഷണം:
  • അധികം വിലയുള്ള
പെരുവെള്ളം
  • വെള്ളപ്പൊക്കം
പെസഫു
  • മിസ്രയിലുള്ള ആദ്യജാതന്മാരെ കൊന്നപ്പോൾ യിസ്രായേല്യർക്കു വിടുതൽ കൊടുത്തതിന്റെ ഓർമ്മയായി യെഹൂദന്മാർ ആണ്ടുതോറും ആചരിക്കുന്ന പെരുനാൾ
  • ക്രിസ്തുവിന്റെ മരണത്തിന്റെ തലേദിവസത്തിന്നു ചില ക്രിസ്ത്യാനികൾ കൊടുത്തിരിക്കുന്ന പേർ
  • ക്രിസ്തുവിന്റെ പുനരുത്ഥാനദിവസം
പെളിയുക
  • പൊളിയുക
  • അടരുക
  • പൊട്ടുക. (പ്രാചീനമലയാളം:)
പെറാ(രാ)ച്ചി
  • ഒരുവക ചെറിയ ആറ്റുമീൻ
പെറുക്കുന്നു
  • ഓരോന്നായിട്ടു നുള്ളിയെടുക്കുന്നു
  • ‘മുണ്ടിൽപെറുക്കി സ്വരൂപിച്ചു മാമ്പഴം’
    — നൃഗമോക്ഷം തുള്ളൽ
    .
പെറുന്നു
  • പ്രസവിക്കുന്നു
  • ലഭിക്കുന്നു
  • പ്രസിദ്ധമാകുന്നു
പെറുവാൾ
  • ഒരു കണക്കിന്നു ചില ദിക്കുകളിൽ പറയുന്ന ഒരു പേർ
പെറ്റക്കന്നു
  • കാട്ടുകന്നു്
പെറ്റൻ
  • വിശേഷണം:
  • ശക്തിയുള്ള
പെറ്റം
  • കാടു്
പെറ്റവൾ
  • പ്രസവിച്ചവൾ
പേ
പേ
  • വിശേഷണം:
  • ചീത്തയായ
  • ഭയംകരമായ
  • വലുതായ
പേ
  • പിശാചു്
  • ഭ്രാന്തു്
  • ചീത്തത്തം
പേക്കൻ
  • തവള
  • (ഭേകം എന്നതിന്റെ തത്ഭവം.)
പേക്കഞ്ഞുണ്ണി
  • ഒരു മരുന്നു്
പേക്കത്തവള
  • വലിയ തവള
പേക്കരിമ്പു്
  • അംപൊട്ടൽ
  • അമ
  • പര്യായപദങ്ങൾ:
    • ഗുന്ദ്രം
    • തേജനകം
    • ശരം.
പേക്കാൽ
  • തട്ടുന്ന മുട്ടു
പേക്കാളം
  • ഒരുമാതിരി വലിയ ഊത്തുകുഴൽ
പേക്കാറ്റു്
  • കിഴക്കൻകാറ്റു്
പേക്കുതിര
  • ചീത്തക്കുതിര
പേക്കുമ്മട്ടി
  • ഒരുമാതിരി കുമ്മട്ടിവള്ളി
പേക്കുല
  • തെങ്ങിന്റെയൊ മറ്റൊ കായ്ക്കാത്ത കുല
പേക്കുറുക്കൻ
  • വിഷനരി
പേക്കൂൺ
  • ഒരുമാതിരി കൂൺ
പേക്കൂത്തൂ്
  • ക്രമക്കേടു്
  • നാനാവിധം
  • ചീത്തക്കളി
പേക്രാന്തൻ
  • ഭ്രാന്തൻ
പേക്രാന്തം
  • ഭ്രാന്തു
  • ക്രമക്കേടു്
  • ഭംഗിയില്ലായ്ക
പേക്കോലം
  • പിശാചിന്റെ വേഷം
  • ചീത്തക്കാഴ്ച
  • മുറത്തിലും മറ്റും എഴുതിവെക്കുന്ന രൂപം
പേർക്കു്
  • വേണ്ടി
  • പകരം
പേർക്കുന്നു
  • പകർത്തുന്നു
  • മറ്റൊന്നിൽ നിന്നു നോക്കി എഴുതുന്നു (കാരണക്രിയ:പേർപ്പിക്കുന്നു.)
പേചകം
  • മൂങ്ങ
  • പകൽ സമയം കാക്കകളിൽ നിന്നുള്ള ഭയം ഹേതുവായിട്ടു ദുഃഖിക്കുന്നവൻ എന്നർത്ഥം. രാത്രികാലത്തു കാക്കകളെ ദുഃഖിപ്പിക്കുന്നവൻ എന്നുമാവാം.
  • ആനയുടെ വാലിന്റെ ചുവടു്
  • ആനവാലിന്റെ അറ്റം, ആനയുടെ വാൽക്കുറ്റിക്കൽ ഗുദത്തെ മറയ്ക്കുന്ന ചർമ്മ വിശേഷം
  • മേഘം
  • ഇരിക്കക്കട്ടിൽ Couch
  • പേൻ
പേചകൻ
  • മൂങ്ങാ
  • ഊമൻ
പേചകാരൻ
  • വേട്ടാവളിയൻ
പേചകി
  • ആന
പേചിലം
  • ആന
പേച്ച്
  • ഭാഷ
  • വാക്കു്
  • സംസാരം
പേച്ചക്കാൽ, പേക്കാൽ
  • വളഞ്ഞകാൽ
പേച്ചി
  • പിശാചി
  • ബുദ്ധിയില്ലാത്ത സ്ത്രീ
പേച്ചുര
  • കയ്പൻചുര
  • പേച്ചുര കഫം, പിത്തം, ജ്വരം, ചുമ മുതലായവക്കു നന്നു്. മലത്തെ ഇളക്കും. ഛർദ്ദിയെ വരുത്തും. മിക്കവാറും കാട്ടിൽ ഉണ്ടാകുന്നു. കായു് ചെറുതായിരിക്കും. വളരെ കയ്പുകാണും. സംസ്കൃതം: കടുതുംബീ.തമിഴ്: പോയ്ച്ചുരൈ.ഇംഗ്ലീഷ്: Bottle-gourd, bittergourd ബോട്ടിൽഗോഡ്, ബിറ്റർ ഗോഡ്.
  • പര്യായപദങ്ങൾ:
    • ഇക്ഷ്വാകു
    • കടുതുംബീ.
പേചുറ്റു്
  • കഷ്ടകാലം
  • കുഴപ്പം
പേച്ചൊട്ട
  • തെങ്ങിന്റെ കായ്ക്കാത്ത കുല
പേടു്
  • വിശേഷണം:
  • ചീത്തയായ
  • സാരമില്ലാത്ത
പേടകം
  • പെട്ടകം
  • സമൂഹം
പേടം
  • കൊട്ട
  • ഭണ്ഡാരം
  • പെട്ടി
  • കൂട്ടം
പേടമാൻ
  • പെൺമാൻ
  • മാൻപേട
പേടാ
  • കൊട്ട
  • പെട്ടകം
  • അനേക സാധനങ്ങൾ ഉരുക്കൂട്ടി വയ്പാനുള്ളതു എന്നർത്ഥം.
  • മൃഗങ്ങളിൽ പെണ്ണു്, പിട
പേടി
  • ഭയം, രാജാവിനേയും മറ്റും കാണുമ്പോൾ കുറ്റക്കാരന്റെ ഉള്ളിലുണ്ടാകുന്ന അവസ്ഥ, ദുഷ്ടന്മാരേയും പിശാചുക്കളേയും മറ്റും വിചാരിക്കുമ്പോൾ തോന്നുന്ന ഒരു വ്യസനം, വല്ലതും ചേതം വരുമെന്നും മറ്റുമുള്ള ശങ്ക
  • പെട്ടി
  • പേടിച്ചോടിയവൻ = കാന്ദിശീകൻ, ഭയദ്രുതൻ. പേടിയുള്ളവൾ = ഭയശീല.
പേടിക്കുന്നു
  • ഭയപ്പെടുന്നു (സകര്‍മ്മകക്രിയ:പേടിപ്പിക്കുന്നു.)
പേടിപ്പൊണ്ണൻ
  • വളരെ പേടിയുള്ളവൻ
പേടീ
  • കൊട്ട
  • പെട്ടകം
പേട്ട
  • ചില അങ്ങാടിക്കു പറയുന്ന പേർ
പേഡാ
  • വലിയ സഞ്ചി
പേണു്
  • ആപ്പു്
പേണം
  • സൂക്ഷ്മം
  • കരുതൽ
പേണാഴി, പേണാത്തുള
  • തടിവലിപ്പാൻ കയറു കോർക്കുന്നതിന്നു തടിയിൽ ഉണ്ടാക്കുന്ന തുള
  • വള്ളിത്തുള
പേണി
  • കന്നുകാലികളുടെ കുളമ്പിനു മേലെ ഒരു ഭാഗം
പേണി
  • ബലമായി
പേണിക്കുന്നു
  • വൃക്ഷത്തിൽ കൊതയുണ്ടാക്കുന്നു
  • (കയറുന്നതിനു്).
പേണുന്നു
  • പോറ്റുന്നു
  • സൂക്ഷിക്കുന്നു
പേണുപടി, പേമ്പിടി
  • രണ്ടു വിരൽ കൊണ്ടു എടുക്കത്തക്കതു
പേത്തക്കാളി
  • ഒരു തൈ
പേത്തന്തലകൊട്ടി
  • ഒരു തൈ
പേത്തല
  • മത്ത കുമ്പളം മുതലായ വള്ളികളുടെ മുരണ്ടതല
പേത്താൻ
  • വീണ്ടും
  • ആവർത്തിച്ചു്
പേത്തുണി
  • നിസ്സാരമായ തുണി
  • അഴുക്കു പിടിച്ചു കീറിയ തുണി
  • ചീത്തത്തുണി
  • ‘അവിൽ പേത്തുണി തന്നിൽചേർത്തു’
    — കൃഷ്ണഗാഥ
    .
പേത്വം
  • നെയ്യ്
  • പീയൂഷം
പേന
  • എഴുതുന്നതിനുള്ള തൂവൽ
  • പെൻ Pen എന്ന ഇംഗ്ലീഷ് വാക്കാണു് പേന എന്നായതു എന്നു അഭിപ്രായം കാണുന്നു.
പേനരി
  • വിഷമുള്ള ഒരുമാതിരി കുറുക്കൻ
  • ഭ്രാന്തുള്ള നരി
പേനാ(യ്)
  • പേപ്പട്ടി
  • ഭ്രാന്തുപിടിച്ചപട്ടി
പേൻ
  • മനുഷ്യരുടെ തലമുടിയിലും മറ്റും ഉണ്ടാകുന്ന ഒരുമാതിരി ചെറിയ ജന്തു
പേപ്പടോലം
  • ഒരു വള്ളി
പേപ്പട്ടി
  • പേനായ്
  • ഭ്രാന്തുപിടിച്ച പട്ടി (സംസ്കൃതം: അളർക്കം.)
  • പേപ്പട്ടിയുടെ കടി ഏറ്റവന്നു 9 കഴഞ്ചു് ഉമ്മത്തിൻ ഇലയും 3 കഴഞ്ചു കുരുമുളകുംകൂടി വെവ്വേറെ അരച്ച് നല്ലവണ്ണം യോജിപ്പിച്ചു് ശുദ്ധജലത്തിൽ കൊടുക്കണം. പച്ചവെള്ളത്തിലാണു് അരക്കേണ്ടതു്. മരുന്നു് കൊടുക്കുന്നതിന്നു തലേനാൾ അത്താഴപ്പട്ടിണി കിടക്കണം. രണ്ടുനാഴിക പുലർന്ന സമയത്താണു് മരുന്നു കൊടുക്കേണ്ടതു്. മരുന്നു കൊടുത്തു 22 നാഴിക കഴിഞ്ഞാൽ നല്ലവണ്ണം തണുക്കുന്നതുവരെ ജലധാര ചെയ്യണം. ജലധാരക്കു് ഉപയോഗിക്കുന്ന വെള്ളം കിണറ്റിലേതായിരിക്കണം പിന്നീടു നാലുദിവസത്തെ ഭക്ഷണം പഥ്യത്തോടുകൂടിയുമായിരിക്കണം. ഭ്രാന്തു് ഇളകുന്നതായി കാണപ്പെട്ടാൽ അവിടെ ചികിത്സ ആവശ്യമില്ല. അസാദ്ധ്യമാണെന്നു തീർച്ചപ്പെടുത്തണം. (കേരള സഞ്ചാരി 95 കുംഭം 13).
പേപ്പിടി
  • ഭയപ്പെടുത്തുവാനായി പറയുന്ന കള്ളവാക്കു്
പേപ്പെടുന്നു
  • ഭ്രാന്തിനെ പ്രാപിക്കുന്നു
പേപ്പെടുത്തുന്നു
  • വഷളാക്കുന്നു
  • ഭയപ്പെടുത്തുന്നു
  • ഭ്രാന്തുപിടിപ്പിക്കുന്നു
പേപ്പെരുമാൾ
  • ഭ്രാന്തൻരാജാവു്
പേമ്പിണി
  • വലിയ പീഡ
പേമഴ
  • വലിയമഴ
പേമുല
  • വിഷംതേച്ച മുല
പേമൊഴി
  • ശകാരം
  • കാമഭ്രാന്തന്റെ വാക്കു്
  • പേവാക്കു്
  • നിന്ദാവാക്കു്.
പേയ
  • കഞ്ഞി
പേയ
  • വിശേഷണം:
  • കുടിക്കാൻ തക്ക
പേയത്തി
  • കാട്ടത്തി
പേയം
  • വെള്ളം
  • പാൽ
  • കുടിക്കത്തക്കതു
പേയമരി
  • ഒരുവക അമരി
  • പേയമരി ചെമന്ന ചായത്തിനു കൊള്ളാം. വ്രണം വരട്ടും മിക്കവാറും ആറ്റിനരികെ ഉണ്ടാകുന്നു. സംസ്കൃതം: കുനീലി.
പേയമൃതു്
  • കാട്ടമൃതു്
പേയാക്കുന്നു
  • വഷളാക്കുന്നു
  • നശിപ്പിക്കുന്നു
  • സമ്മിശ്രമാക്കുന്നു
പേയി
  • പിശാചു്
പേയിഞ്ച
  • മേൽ തേച്ചാൽ എണ്ണകളയുന്നതിനു കൊള്ളരുതാത്ത ഇഞ്ച
പേയു
  • കടൽ
  • അഗ്നി
  • സൂര്യൻ
പേയുന്നു
  • വഷളാക്കുന്നു
  • അലട്ടുന്നു, നിർബന്ധിക്കുന്നു
പേയൂഷം
  • പീയൂഷം, അമൃതം
  • പുതുതായി പ്രസവിച്ച പശുവിന്റെ പാൽ
  • അപ്പോൾ കറന്ന പാൽ
പേര, പേരകം
  • ഒരു വൃക്ഷം
പേരക്കാ(യ്)
  • പേരവൃക്ഷത്തിന്റെ കായ്
പേരക്കിടാവു്
  • മകന്റെ മകൻ
പേരജം
  • പച്ചക്കല്ലു്
പേരൻ
  • പൗത്രൻ
പേരപ്പൻ
  • അച്ഛന്റെ ജ്യേഷ്ഠൻ
  • അച്ഛന്റെയോ അമ്മയുടേയോ അച്ഛൻ
  • അമ്മയുടെ ജ്യേഷ്ഠത്തിയുടെ ഭർത്താവു്
പേരമൃതു്
  • ഒരുവക അമൃതു്
  • പേരമൃതു് മിക്കവാറും ചിറ്റമൃതിന്റെ ഗുണത്തോടുകൂടിയതാണു്. വിശേഷാൽ സന്നിപാതം, വിഷം മുതലായവക്കു് നന്നു്. സംസ്കൃതം: കുന്ദഗുളുചി.
പേരമ്മ
  • അമ്മയുടെ ജ്യേഷ്ഠത്തി
  • അമ്മയുടെയോ അച്ഛന്റേയോ അമ്മ
  • അച്ഛന്റെ ജ്യേഷ്ഠന്റെ ഭാര്യ
പേരരത്ത
  • ഒരുവക അരത്ത
  • പേരരത്തക്ക ചിറ്റരത്തയുടെ ഗുണമാണുള്ളതു്. വിശേഷിച്ചു് വിഷത്തിനു നന്നു്. സംസ്കൃതം: ഗന്ധനാകുലീ.തമിഴ്: പേർഅരത്തൈ.
പേരാ
  • ഒരുവക വാദ്യം
  • ഒരു വൃക്ഷം
പേരാക
  • പേരിന്നു മാത്രം
പേരാമ്പറ്റു്
  • ഒരു ദേവന്നു ആണ്ടുതോറും കഴിക്കുന്ന ഒരു ബലി
പേരാൽ
  • ഒരു വൃക്ഷം
  • ആലുവൃക്ഷം
  • ഇതിന്റെ മുകളിലാണു യക്ഷഗന്ധർവ്വാദി പിശാചുകൾ ഇരിക്കുന്നതു്. വേദാന്തതത്വോപദേശിയായ സാക്ഷാൽ ദക്ഷിണാമൂർത്തി പേരാലിന്റെ മൂട്ടിലും ലോകനിയന്താവായ വിഷ്ണു അതിന്റെ ഇലയിലും ഇരിക്കുന്നു. പേരാൽ കഫം, പിത്തം, ചുട്ടുനീറൽ, മുതലായവയ്ക്കു് നന്നു്. തമിഴ്: ആലമരം.ഇംഗ്ലീഷ്: Banyan tree, Indian figtree ബാനിയൻ ട്രീ, ഇൻഡ്യൻ ഫിഗ്ട്രി.
  • പര്യായപദങ്ങൾ:
    • ന്യഗ്രോധം
    • ബഹുപാത്തു്
    • വടം.
പേരാറു്
  • പൊന്നാനി ആറു് (സംസ്കൃതം: ബൃഹന്നദി.)
പേരി
  • ഭേരി
  • ഉദാ:പേരിച്ചൊല്ലാൾ.പേരി – ഇതു ഭേരിയുടെ വികാരം. ഉദാ:പേരികളമൊഴി- ഭാഗവതം.
പേരിച്ചൊല്ലാൾ
  • മധുരമായി സംസാരിക്കുന്നവൾ
പേരിടി
  • തിരമാലയുടെതുപോലുള്ള വലിയ ശബ്ദം
പേരിടീൽ
  • പൈതലിന്നു പേർ വിളിക്കുന്ന ഒരു കർമ്മം
പേരിടുന്നു
  • പൈതലിന്നു ഒന്നാമതു ഒരു പേരു വിളിക്കുന്നു
പേരില്ലാൻദൈവം
  • ഒരു പരദേവത
  • A Paradevata of Kusavas in Arickilattu (Kadatt).
പേരീത്ത, പേരീന്തൽ
  • ഒരു വൃക്ഷം
  • പേരീത്ത അഗ്നിമാന്ദ്യത്തെ ഉണ്ടാക്കും. വിഷത്തെ കളയും. സംസ്കൃതം: പിണ്ഡഖർജ്ജൂരി.തമിഴ്: പേരീച്ചൻ.
പേരു
  • സൂര്യൻ
  • അഗ്നി
  • കടൽ
  • മഹാമേരു
പേരുകെട്ടുന്നു
  • പേരുവിളിക്കുന്നു
പേരുന്നു
  • വേരോടെ പറിക്കുന്നു
  • പിടിച്ചുപറിക്കുന്നു
  • ഉഴവുകാളയെ തിരിക്കുന്നു
  • പിരിക്കുന്നു, ഈടാക്കുന്നു
പേരുമ്മത്തു്
  • ഉമ്മത്തിൽ ഒരിനം
പേരുമാറാട്ടം
  • അറിഞ്ഞും അറിയാതേയും ഒരുത്തന്റെ പേരിന്നു പകരം മറ്റൊരുത്തന്റെ പേർവെച്ചു എഴുതുകയും മറ്റും
പേരുവഴി, പേർവഴി
  • ഓരോരുത്തന്റ പേർ വച്ചു പ്രത്യേകമായി എഴുതിയ കണക്കു
പേരുത്തല
  • നെടുമങ്ങാടു്
  • വേണാട്ടു പ്രദേശം പണ്ടു അഞ്ചു രാജ്യങ്ങളായി വിഭജിച്ചിരുന്നതിൽ ഒന്നു്.
പേരൂർ
  • ത്രിശ്ശിവപേരൂർ
  • Trichoor. സ്ത്രീകൾക്കു കീർത്തിപ്പെട്ട സ്ഥലം എന്നർത്ഥം “പെൺചേരും പേരൂർ നഗരി”
പേരെച്ചം
  • നാമാംഗം
  • പിന്തുടരുന്ന നാമത്താൽ അർത്ഥം പൂർണ്ണമായി വരുന്ന അപൂർണ്ണക്രിയ. പേരെച്ചം – പേരിന്റെ (നാമത്തിന്റെ) എച്ചം (അംഗം). ക്രിയാനാമത്തിന്റെ അംഗമായതുനാമാംഗം.
പേരേലം
  • ഏലത്തരി രണ്ടുതരമുള്ളതിൽ വലിയതു്
  • വലിയ ഏലം
  • കാട്ടേലം
  • കഫം, പിത്തം, രക്തദോഷം ഇത്യാദിക്കു നന്നു്. രുചിയെ ഉണ്ടാക്കും. അഗ്നിവർദ്ധനകരമാണു്. സംസ്കൃതം: സ്ഥൂലൈലം.തമിഴ്: പെരിയ ഏലം.
പേരൊലി
  • വിളിക്കുന്ന ശബ്ദം
പേർ, പേരു്
  • നാമം
  • ആൾ
  • കീർത്തി
  • പര്യായപദങ്ങൾ:
    • ആഹ്വയം
    • ആഖ്യ
    • അഭിധാനം
    • നാമധേയം.
പേർച്ച
  • ഒഴികഴിവു്
  • പിരിവു, ഈടാക്കൽ
പേർത്തു്, പേർത്തും
  • പിന്നെയും
  • (പേറ്) വായ്പോടുകൂടി
  • അധികമായി
പേർപ്പു്
  • പകർത്തി എഴുതി എടുത്ത എഴുത്തു്
പേർമഴ
  • പേമഴ
പേർവിളി
  • പേരിടുക
പേലവ
  • മാർദ്ദവമുള്ള, നേർമ്മയുള്ള
  • മെലിഞ്ഞ
  • കോമളമായ
പേലി
  • കുതിര
പേവഴി
  • ചീത്തവഴി
  • ‘ഈവിധം നിരൂപിച്ചാലി
    ന്നിവൻ സഭയിങ്കൽ
    പേവഴികാട്ടിവസിക്കു
    ന്നതും യോഗ്യമെന്നോ
    — ദക്ഷയാഗം കിളിപ്പാട്ടു
പേവാക്കു്
  • ചീത്തവാക്കു്
പേശം
  • രൂപം
പേശല
  • മിടുക്കുള്ള
  • സൗന്ദര്യമുള്ള
  • മൃദുവായുള്ള
പേശലൻ
  • വിഷ്ണു
  • മടികൂടാതെ കാര്യങ്ങളിൽ പ്രവർത്തിക്കുന്നവൻ
  • ആലോചനയുള്ളവൻ എന്നർത്ഥം.
പേശലാംഗി
  • സൗന്ദര്യമുള്ളവൾ
പേശസ്സ്
  • രൂപം
  • പൊന്നു്
  • പ്രകാശം
  • ആഭരണം
പേശി
  • മൊട്ട
  • ഇതിവച്ചു അവയവ വ്യക്തിയുണ്ടാകുന്നതിനാൽ ഈ പേർ വന്നു.
  • മേഘനാദം, ഇടി
  • മാംസപിണ്ഡം, ഉണ്ട (മാംസപേശി = മാംസഉണ്ട)
  • ഓടക്കുഴൽ
  • മാഞ്ചി
  • ഇന്ദ്രന്റെ വജ്രായുധം
  • ഒരുവക വാദ്യം
  • ചെരിപ്പു്
  • ആയുധങ്ങളുടെ ഉറ
പേശീകോശ(ഷ)ം
  • മൊട്ട (മുട്ട)
പേശുന്നു
  • സംസാരിക്കുന്നു
  • പറയുന്നു
  • ‘വില്ലാളിവീരനോടു സല്ലാപം പേശിക്കൊണ്ടു്’
    — കിരാതം തുള്ളൽ
    .
പേഷക
  • വിശേഷണം:
  • പൊടിക്കുന്ന
  • അരയ്ക്കുന്ന
പേഷണം
  • അരയ്ക്കുക
  • അരയ്ക്കുന്ന കല്ലു്, അമ്മിപ്പിള്ള
പേഷണി
  • അരകല്ല്
പേഷ്കാർ
  • റവന്യു കാര്യങ്ങളുടെ അദ്ധ്യക്ഷൻ
  • നായകൻ
പേഷി
  • വൈരം
  • ഇടിവാൾ
പേഷിക്കുന്നു
  • അരയ്ക്കുന്നു
പേഴ
  • ഒരുമാതിരി കൊട്ട
പേഴു്
  • ഒരു വൃക്ഷം
പേറു്
  • പ്രസവം
  • ഭാഗ്യം
  • ഫലം
  • ചുമടു്
  • ഉദാ:പേറെടുക്കുന്ന ഏരുതു്.
പേറുന്നു
  • എടുക്കുന്നു
  • ചുമക്കുന്നു
പേറുമാടു്
  • പൊതിമാടു്
പേററി
  • വയറ്റാട്ടി
പേറ്റുതിങ്ങൾ
  • പെറുന്നമാസം
പേറ്റുനോവു്
  • പ്രസവവേദന
പേറ്റുപുര
  • ഈറ്റപ്പുര
  • പ്രസവിക്കുന്നതിനുള്ള പുര
  • ഈറ്റില്ലം
പേറ്റുമരുന്നു്
  • പ്രസവിച്ചാൽ പിന്നെ സേവിക്കുന്ന മരുന്നു
പൈ
പൈ
  • വിശേഷണം:
  • പച്ച
പൈ
  • വിശപ്പു്
  • പശു
  • സഞ്ചി
  • ഒരു ബ്രിട്ടീഷ് നാണയം (രണ്ടേകാലേഅരയ്ക്കാൽ കാശു്)
പൈക്കം
  • ക്ഷാമം, പഞ്ഞം
  • ഹീനത
  • ധർമ്മം
പൈക്കിടാവു്
  • പശുക്കുട്ടി
പൈക്കുന്നു
  • വിശക്കുന്നു
പൈക്കൂടു്
  • പശുക്കൂടു്
പൈക്കൂറ
  • ഒരുമാതിരി സഞ്ചി
പൈങ്കണ്ണി
  • ഒരു വൃക്ഷം
പൈങ്കിളി
  • ഒരു പക്ഷി
  • തത്ത
  • പച്ചക്കിളി
പൈങ്ങ, പയിങ്ങ
  • കൂമ്പടയ്ക്കാ
പൈഠര
  • വിശേഷണം:
  • കലത്തിൽ പാകംചെയ്യുന്ന
പൈഠരം
  • ചെമ്പു്
  • ഉറുളി (ഉരുളി)
  • കൽച്ചെട്ടി മുതലായതിൽ പാകം ചെയ്ത അന്നം കറി മുതലായതിന്റെ പേർ
  • പിഠരത്തിൽ സംസ്കൃതം. പാത്രത്തിൽ വേവിച്ചതു് എന്നർത്ഥം.
പൈതൽ
  • കുഞ്ഞു്
പൈതലാൻ
  • ആൺകുട്ടി
പൈതലാൾ
  • പെൺകുട്ടി
  • കുഞ്ഞു്
പൈതാമഹ
  • വിശേഷണം:
  • മൂത്തച്ഛനെ സംബന്ധിച്ചുള്ള
പൈതാമഹന്മാർ
  • പൂർവികന്മാർ
പൈതൃക
  • വിശേഷണം:
  • അച്ഛനെ സംബന്ധിച്ചുള്ള
പൈതൃഷ്വസാവു്
  • അച്ഛന്റെ പെങ്ങൾ
പൈതൃഷ്വസേയൻ
  • അച്ഛന്റെ മരുമകൻ
  • അച്ഛന്റെ പെങ്ങളുടെ മകൻ
പൈതൃഷ്വസേയി
  • അച്ഛന്റെ മരുമകൾ
പൈതൃഷ്വസ്ത്രീയൻ
  • അച്ഛന്റെ മരുമകൻ
  • അച്ഛന്റെ പെങ്ങളുടെ മകൻ
പൈത്ര
  • വിശേഷണം:
  • പിതൃക്കൾക്കുള്ള
പൈത്ര്യം
  • പിതാവിങ്കൽനിന്നു കിട്ടിയതു്
  • ‘രാജ്യംതവപൈത്ര്യംയഥോചിതം’
    — രാമായണം
    .
പൈത്ത
  • വിശേഷണം:
  • പിത്തമുള്ള
പൈത്തുമ്പൽ
  • വിശേഷണം:
  • ഗോരോചന
പൈത്തൊഴുത്തു്
  • പശുക്കൂടു്
പൈത്യം
  • ഭ്രാന്തു്
  • ഭോഷത്വം
  • പിത്തം
പൈദ്വം
  • കുതിര
പൈദാഹം
  • വിശപ്പും ദാഹവും
പൈൻപൊൻ
  • നല്ല സ്വർണ്ണം
പൈന്തന
  • സുന്ദരി
പൈന്തർ
  • ഓമനയായവൻ
  • നല്ല മനുഷ്യൻ
പൈന്തേൻ
  • നല്ല തേൻ
  • പുതിയതേൻ
പൈന്തേറൻ
  • പീയൂഷം
  • അമൃതം
പൈപ്പരുവ
  • ഒരു വൃക്ഷം
പൈപ്പുല്ലു്
  • ഒരുവക പുല്ലു്
പൈമ്പാൽ
  • പുതിയ പാൽ
  • പശുവിന്റെ പാൽ
പൈമ്പുനൽ
  • ശുദ്ധജലം
  • പച്ചവെള്ളം
പൈമ്പുല്ലു്
  • പച്ചപ്പുല്ലു്
  • ഇളംപുല്ലു്
  • ‘ചേണുറ്റപൈമ്പുല്ലുപറിച്ചു’
    — കൃഷ്ണഗാഥ
    .
പൈമാശി(ഷി)
  • സർവെ അളവു്
പൈയാവിശാഖം
  • കേരളത്തിലെ ഒരു ശുഭദിനം
  • (28 ദിവസം ഘോഷിക്കുന്നു).
പൈശാച
  • വിശേഷണം:
  • പിശാചിനെ സംബന്ധിച്ച
പൈശാചം
  • ഒരുമാതിരി വിവാഹം
  • (അഷ്ടവിവാഹം എന്നതു നോക്കുക).
പൈശൂന്യം, പൈശുന്യം
  • അസൂയ പറക
പൈഷ്ട
  • വിശേഷണം:
  • പിഷ്ടത്തെ സംബന്ധിച്ച
  • പലഹാരമാക്കിയ
പൈഷ്ടി
  • ഒരു മദ്യം
പൈഷ്ടികാ
  • കാടി
പൈസക്കാരൻ
  • ധനികൻ
പൈസാ
  • കാശു്
  • പണം
  • ഒരു നാണയം
  • (രണ്ടേകാലേഅരയ്ക്കാൽ കാശു്).
പൊ
പൊകിടു്
  • പൊക്കിളു്
പൊകിണ, പോകണ, പോണ, പൂണ
  • പച്ച നിറത്തിലുള്ള ഒരു വക ശ്രേഷ്ഠമായ പ്രാവു്
  • ഇതു് എപ്പോഴും വളരെ പൊക്കമുള്ള വൃക്ഷങ്ങളുടെ മുകളിൽ ഇരിക്കുന്നു.
പൊകുട
  • പൂട
  • രോമം
പൊക്കട്ട
  • വിശേഷണം:
  • ചീത്ത
പൊക്കണം
  • ഭാണ്ഡം
  • സഞ്ചി
പൊക്കണംതൂക്കി
  • ഭാണ്ഡക്കാരൻ
പൊക്കപ്പല്ലു്
  • പൊങ്ങിയപല്ലു്.
പൊക്കപ്പല്ലൻ
  • പൊങ്ങിയപല്ലുള്ളവൻ
പൊക്കം
  • വിശേഷണം:
  • പൊങ്ങിയ
പൊക്കം
  • ഉയരം
പൊക്കം
  • ഇല്ല
  • നഷ്ടം
  • ചേതം
പൊക്കർ
  • ഒരു താണ ജാതിക്കാർ
പൊക്കാരം
  • വർദ്ധന
  • ഉയരം
പൊക്കാളി
  • ഒരുവക നെല്ലു്
പൊക്കിണൻ
  • തീയൻ
പൊക്കിൾ
  • നാഭിക്കുമേൽ വയറ്റത്തു വട്ടത്തിൽ ഉള്ള ഒരു അടയാളം
പൊക്കിൾക്കൊടി
  • മാശുവള്ളി
  • മറുപിള്ള
പൊക്കുന്നു
  • പൊങ്ങിക്കുന്നു, കിളുത്തുന്നു, ഉയരത്തിലാക്കുന്നു
  • തള്ളിക്കളയുന്നു
പൊക്കുളിക്കുന്നു
  • കൊപ്പുളിക്കുന്നു
പൊങ്കാരം
  • പൊൻകാരം
പൊങ്കാല
  • അരിവച്ചു ദൈവത്തെ പൂജിക്കുക
  • (പൊങ്ങൽ എന്നതു നോക്കുക.)
പൊങ്കോലം
  • ഒരു വൃക്ഷം
പൊങ്ങ്
  • തേങ്ങയുടെ അകത്തുള്ള മുള
  • പൊങ്ങുതടി
  • ഒരുമാതിരി പഞ്ഞിമരം
  • ഒരുവക വൃക്ഷം
പൊങ്ങ
  • ആറ്റരികെയുള്ള ഒരു മാതിരി വൃക്ഷം
പൊങ്ങച്ചം
  • തന്നത്താൻ സ്തുതിക്കുക
പൊങ്ങച്ചക്കാരൻ
  • തന്നത്താൻ പുകഴ്ത്തുന്നവൻ
പൊങ്ങത്തു്
  • ഒരു വൃക്ഷം
പൊങ്ങൻ
  • കരിമ്പിൻ നീരു കുറുക്കുമ്പോൾ തിളച്ചു പൊങ്ങുന്നതു്
പൊങ്ങം
  • പൂങ്ങ്
പൊങ്ങമ്പനി
  • അഞ്ചാമ്പനി
പൊങ്ങൽ
  • അരിയും കറിയും വെയ്ക്ക (തമിഴിൽ പൊങ്കൽ)
  • പൊങ്കാല തമിഴിൽ പൊങ്കലും മലയാളത്തിൽ പൊങ്ങലും തന്നെ. പൊങ്കാല വലിയ പിശകായ ഒരു പദമാകുന്നു. പൊങ്കാല ഒരിക്കലിനെ ഓർമ്മപ്പെടുത്തുന്നു.
  • മുളയ്ക്ക
  • ജലത്തിൽ താഴാതെ കിടക്കുക, പൊങ്ങുക
  • തിളയ്ക്ക
പൊങ്ങൽ
  • മഞ്ഞച്ചോറു്
  • (ഒരു പലഹാരം).
പൊങ്ങൽപ്പുര
  • അടുക്കള
പൊങ്ങല്യം
  • ഒരു വൃക്ഷം
  • പെരുമരം
പൊങ്ങിച്ച
  • എടുത്തുചാടി
പൊങ്ങുതടി
  • സമുദ്രത്തിൽ സഞ്ചരിക്കുന്നതിനുള്ള തടി
  • വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന തടി
  • പര്യായപദങ്ങൾ:
    • ഉഡുപം
    • പ്ലവം
    • കോലം.
പൊങ്ങുന്നു
  • ഉയരുന്നു
  • അഹംകരിക്കുന്നു
  • സ്ഥാനത്തുനിന്നു നീങ്ങുന്നു
  • പ്രസിദ്ധപ്പെടുത്തുന്നു സകര്‍മ്മകക്രിയ:പൊങ്ങുന്നു.
പൊങ്ങുപുഴുങ്ങി
  • വിഡ്ഢി
പൊച്ചം
  • ഒരുമാതിരി ചകിരിക്കയറു്
പൊടന്ന
  • രണ്ടു കൈപ്പടവും കൂട്ടിയാൽ അകത്തുകൊള്ളുന്നു
  • ഉദാ:പൊടന്ന അരി.
പൊടരിക്കുന്നു
  • ഉപദ്രവിക്കുന്നു
പൊടവക്കിഴങ്ങു്
  • ഒരു മാതിരി കിഴങ്ങു്
പൊടി
  • ധാതു: പൊടിയാവുക
പൊടി
  • പൊടിയായ വസ്തു
  • പൊടിച്ച മരുന്നു്
  • രത്നം
  • മൂക്കിലിടുന്ന പൊടി
  • പൊടിയിട്ടു വിളക്കുക – (ശൈലി) യോജിപ്പിക്ക.
  • പര്യായപദങ്ങൾ:
    • രേണു
    • ധൂളി
    • പാംസു
    • രജസ്സ്.
പൊടിക്കടമ്പു്
  • ഒരുവക കടമ്പു്
  • പൊടിക്കടമ്പു ഗുണംകൊണ്ടു വലിയ കടമ്പിനു തുല്യമാണു്. വസന്തകാലത്തിൽ പൂക്കുന്നു. പൂവിനു പൊൻ നിറമാണുള്ളതു്. പൂവിനു പൊടി അധികമുള്ളതുകൊണ്ടു പൊടിക്കടമ്പു എന്ന പേരുണ്ടായി. സംസ്കൃതം: ധൂളീകദംബം.
പൊടിക്കണ്ണൻ
  • പൊട്ടക്കണ്ണൻ
പൊടിക്കല്ലു്
  • പൊട്ടിത്തകർത്ത കല്ലു്
പൊടിക്കിഴങ്ങു്
  • ചെറുകിഴങ്ങു്
  • പിടിക്കിഴങ്ങു്
പൊടിക്കുന്നു
  • പൊടിയാക്കുന്നു
  • തുമ്പില്ലാതെ കളയുന്നു
  • മുളക്കുന്നു
  • വെള്ളം നനയ്ക്കുന്നു
പൊടിക്കൈയ്
  • കൗശലം
  • വിരൽകൊണ്ടു മദ്ദളം കൊട്ടുക
പൊടിച്ചൽ
  • പൊടിയുക
  • പനച്ചുവരിക
  • മുളയ്ക്ക
പൊടിച്ചെന്നെല്ലു്
  • ഒരുവക ചെന്നല്ലു്
  • പൊടിച്ചെന്നെല്ലിനു യവച്ചെന്നെല്ലിനൊത്ത ഗുണമാണുള്ളതു്. സംസ്കൃതം: പാംസുശാലീ.
പൊടിച്ചെയ്തു
  • സംഹരിച്ചു. (പ്രാചീനമലയാളം:)
പൊടിത്തൂവൽ
  • ഒരു കറി
  • പൊടിത്തൂവൽ – ഇതു ഒരുവിധം മെഴുക്കു പിരട്ടിയാണു്. പ്രധാന കഷണങ്ങൾ വാഴക്കാ, കത്തിരിക്കാ, ഉരുളക്കിഴങ്ങു് മുതലായവയാകുന്നു. ചേമ്പുകളും കൊള്ളാം.
പൊടിപൂരം
  • വലിയ ഘോഷം
  • (ഗ്രാമ്യമാണു്) കോലാഹലം.
പൊടിപെടുന്നു
  • പൊടിയുന്നു
പൊടിപ്പു്
  • ആഭരണത്തിന്റെ ചരടിന്റെ അറ്റത്തും മറ്റും നൂലുകൊണ്ടു കെട്ടിയുണ്ടാക്കുന്ന സാധനം
  • പൊടിപ്പും തൊങ്ങലും വെക്കുക – (ശൈലി) മിനുസപ്പെടുത്തുക, അഴകുവരുത്തുക.
പൊടിമഴ
  • ചാറ്റുമഴ
പൊടിമാനം
  • പൊടിക്ക
  • ഉറച്ചുള്ള ശബ്ദം
  • കളിക്ക
പൊടിമുട്ടിപ്പോകുന്നു
  • ഉറക്കെ അടിക്കയൊ ഇടിക്കയൊ ചെയ്തുകൊണ്ടു പൊടിയാകുന്നു
പൊടിയുന്നു
  • തകരുന്നു
  • നശിക്കുന്നു
  • പൊടിയാകുന്നു
പൊടിയുപ്പു്
  • വയലുപ്പു്
  • പടന്നഉപ്പു്
  • ആട്ടുപ്പു്
  • വാതം, പ്ലീഹ, മൂത്രത്തടവു് ഇവക്കുനന്നു്. രുചിയെ ഉണ്ടാക്കും ആമത്തെ പചിപ്പിക്കും. സംസ്കൃതം: ഔദ്ഭിദം. തമിഴ്: ചവുട്ടുപ്പു്.
  • പര്യായപദങ്ങൾ:
    • രോമകം
    • വസുകം.
പൊടിവിത
  • നിലം ഉഴുതു പൊടിയാക്കി വിതയ്ക്ക
പൊടിവെട്ടി
  • പൊൻപണിക്കാരുടെ ഒരുമാതിരി കത്രിക
പൊടു
  • പൊട്ടുക
  • (പൊടി, പൊട്ടു് – ധാതു).
പൊടുക്കനെ, പൊടുന്നനെ
  • പെട്ടെന്നു്
  • വേഗത്തിൽ
പൊടുപൊടെ
  • പൊട്ടിപ്പൊട്ടി
പൊട്ട
  • വിശേഷണം:
  • വിരിഞ്ഞ
  • പൊട്ടിയ
  • ഭോഷത്വമുള്ള, സാരമില്ലാത്ത
പൊട്ട
  • പൊട്ടിയ വസ്തു
  • ഒരു തൈ
പൊട്ടു്
  • നെറ്റിമേൽ തൊടുന്ന ഒരു കുറി
  • മൂക്കാത്ത കായ്
  • വിരിച്ചിൽ
  • പുള്ളി, അടയാളം
പൊട്ടക്കണ്ണു്, പൊടികണ്ണു്
  • പൊടിഞ്ഞ കണ്ണു്
  • രോഗം കൊണ്ടും മറ്റും കാഴ്ചയില്ലാതായ കണ്ണു്
പൊട്ടക്കണ്ണൻ, പൊടികണ്ണൻ
  • പൊടിഞ്ഞ കണ്ണുള്ളവൻ
പൊട്ടക്കണ്ണി, പൊടികണ്ണി
  • പൊടിഞ്ഞകണ്ണുള്ളവൾ
പൊട്ടക്കലം
  • പൊടിഞ്ഞകലം
പൊട്ടക്കളി
  • ചീത്തക്കളി
പൊട്ടക്കാവളം
  • ഒരു വൃക്ഷം
പൊട്ടക്കാളം
  • വിറകിനുള്ള ഒരു വൃക്ഷം
പൊട്ടക്കിണറു്
  • വെള്ളമില്ലാത്ത കിണറു്
  • കല്ലിടിഞ്ഞു വീണു കാടു പിടിച്ചും ജലം കോരാതേയും കിടക്കുന്ന കിണറു്
പൊട്ടക്കുളം
  • വെള്ളമില്ലാത്ത കുളം
  • ചീത്തവെള്ളമുള്ള കുളം
പൊട്ടച്ചെവിയൻ
  • ചെവി കേൾക്കാത്തവൻ
പൊട്ടത്ത(ര)ം
  • ഭോഷത്വം
  • മൂഢത്വം
  • വിഡ്ഢിത്തം
പൊട്ടൻ
  • ഭോഷൻ
  • ചെകിടൻ
  • എറുമ്പിൽ ഒരു വകഭേദം
പൊട്ടപറയുന്നു
  • അസംബന്ധം പറയുന്നു
പൊട്ടപ്പറമ്പു്
  • വെറുമ്പറമ്പു്
പൊട്ടപ്പുല്ലു്
  • ഒരുമാതിരി പുല്ലു്
പൊട്ടബ്ഭാഗ്യം
  • വിചാരിച്ചിരിക്കാതെ വന്നുകൂടിയ ചെറിയ ഭാഗ്യം
പൊട്ടയിടുന്നു
  • അധരങ്ങൾകൊണ്ടു ഒരു മാതിരി ശബ്ദമുണ്ടാക്കുന്നു
പൊട്ടൽ
  • പൊട്ടുക
പൊട്ടംതട്ടിപ്പു്
  • കൺകെട്ടിക്കളി
പൊട്ടി
  • ചെവികേൾക്കാത്തവൾ
  • ഭോഷത്വമുള്ളവൾ
പൊട്ടിക്കാ
  • പീച്ചിങ്ങ
പൊട്ടിക്കരയുന്നു
  • ഓർത്തോർത്തുറക്കെ കരയുന്നു
പൊട്ടിച്ചിരി
  • ഉറക്കെയുള്ള ചിരി സംസ്കൃതം: ആച്ഛുരിതകം.
പൊട്ടിച്ചിരിക്കുന്നു
  • ഉറക്കെചിരിക്കുന്നു
പൊട്ടിത്തെറിച്ചവൻ
  • ദുർമ്മാർഗ്ഗക്കാരൻ
പൊട്ടുകാ(യ്)
  • പിഞ്ചുകാ(യ്)
  • മൂക്കാത്ത വാഴക്കായും മറ്റും
പൊട്ടുകുല
  • പിഞ്ചുകുല
  • മൂക്കാത്ത വാഴക്കുലയും മറ്റും
പൊട്ടുന്നു
  • ഉടയുന്നു, പിളരുന്നു, തകരുന്നു
  • മുളയ്ക്കുന്നു
  • ചിനയ്ക്കുന്നു (സകര്‍മ്മകക്രിയ:പൊട്ടിക്കുന്നു.)
  • നാമം = പൊട്ടൽ, പൊട്ടു്.
പൊട്ടുബുദ്ധി
  • ഭോഷത്തരം
പൊട്ടുമുണ്ടി
  • ജലത്തിന്നടുക്കൽ സഞ്ചരിക്കുന്ന ഒരു പക്ഷി
പൊട്ടുവിദ്യ
  • ഭോഷവിദ്യ
പൊട്ടോടുന്നു
  • വാടിപ്പോകുന്നു
  • പൊട്ടായിരിക്കുന്നു
പൊണ്ണ
  • വിശേഷണം:
  • വലിയ
പൊണ്ണത്തം
  • വലിപ്പം
  • ഭോഷത്വം
പൊണ്ണത്തരം
  • ഭോഷന്റെ സ്വഭാവം
പൊണ്ണൻ
  • വലിയവൻ
  • ഭോഷൻ
  • കുടവയറൻ
പൊണ്ണി
  • വലിയവൾ
  • ഭോഷി
പൊൺചിലന്തി
  • വസൂരി 18-ൽ ഒന്ന്
  • (പതിനാലിനോ പതിനെട്ടിനോ കുളിപ്പിക്കാം).
പൊത
    ധാതു:
  • പൊടിയിൽ താഴുക
പൊതി
  • പൊതിഞ്ഞുകെട്ടിയ വസ്തു
  • കാളപ്പുറത്തു കേറ്റിക്കൊണ്ടു പോകുന്ന ചുമട്
  • ചില വസ്തുക്കൾക്കു പറയുന്ന ഒരു കണക്ക്
  • ഒരളവ് (2൦ ഇടങ്ങഴി)
പൊതിക്കാള
  • ചുമട്ടുകാള
പൊതിക്കുന്നു
  • തേങ്ങയുടെ തോണ്ടു അടക്കുന്നു
  • കൈചുരുട്ടി കുത്തുന്നു
പൊതിക്കെട്ട്
  • പൊതിഞ്ഞു കെട്ടപ്പെട്ടത്
  • പൊതി
പൊതിച്ചൽ
  • പൊതിയുക
പൊതിച്ചോറ്
  • പൊതിഞ്ഞു കെട്ടിയ ചോറ്
പൊതിനാ
  • ഒരു ചെടി
  • കൊടങ്ങലിന്റെ ഇലപോലെയിരിക്കും. ചമ്മന്തിയ്ക്ക് നന്ന്. വിഷൂചിക, അതിസാരം, ഗ്രഹണി, അഗ്നിമാന്ദ്യം, ഛർദ്ദി ഇവയ്ക്കു ഹിതം. മലമൂത്രങ്ങളെ തടയും.
പൊതിപിടിക്കുന്നു
  • കാളപ്പുറത്തു ചുമടുകൊണ്ടുപോകുന്നു
പൊതിപ്പാട്
  • നിലത്തിന്റെ ഒരു അളവ്
പൊതിയമ്പഴം
  • പ്രാചീനമലയാളം: അടി
  • തല്ല്.
പൊതിയുന്നു
  • മൂടുന്നു
പൊതിയോല
  • പാനിക്കൊട്ട
  • കള്ളെടുക്കുന്ന വൃക്ഷങ്ങളിലെ കള്ളുചട്ടി മൂടുന്നതിനുള്ളത്
പൊതിര്
  • കേട്
  • ചീച്ചൽ
പൊതിരുന്നു
  • അധികമാകുന്നു
  • മൃദുവാകുന്നു
പൊതിരെ
  • അധികമായി
പൊതിർ
  • ചീച്ചൽ
  • നുലച്ചൽ
  • അഴുകൽ
പൊതിർക്കുന്നു
  • നനക്കുന്നു
  • ഊറക്കിടുന്നു
പൊതു
  • വിശേഷണം:
  • പൊതുവിലുള്ള
  • സാമാന്യമായുള്ള
പൊതുക്കുന്നു
  • ചിറയും മറ്റും കുത്തിയുറപ്പിക്കുന്നു
പൊതുപൊതെ
  • ഒരുമാതിരി ശബ്ദംകേൾക്കുമ്പോൾ പറയുന്ന വാക്ക്
പൊതുവൻ
  • പുലതളിക്കുന്നവൻ
പൊതുവാൻ
  • പരവന്മാരുടേയും കർമ്മാളന്മാരുടേയും ക്ഷൗരക്കാരൻ
  • ഇവന്റെ ഭാര്യ പൊതുവാടിച്ചി.
പൊതുവാൾ
  • മൂത്തത്
  • മാരാൻ
  • അമ്പലവാസികളിൽ ഒന്ന്. 1. അകപ്പൊതുവാൾ – ഇവർക്കു പൂണുനൂലുണ്ട്. 2. പുറപ്പൊതുവാൾ – ഇവർക്കു പൂണുനൂലില്ല.
പൊതുവിൽ
  • സാമാന്യമായി
പൊതുവെ
  • മുഴുവനെ
പൊത്ത്
  • വിശേഷണം:
  • ഒരു കയ്യിൽകൊള്ളുന്ന
  • ഇതു എണ്ണയ്ക്കും മറ്റുമാണ് അധികമായിച്ചേരുന്നത്. ഉദാ:ഒരു പൊത്തെണ്ണ.
പൊത്ത്
  • മരത്തിന്റെ ദ്വാരം
  • നിലത്തുള്ള ദ്വാരം
  • തെങ്ങിൽ കള്ളന്മാർ കയറാതെയിരിപ്പാനായി വെച്ചുകെട്ടുന്ന മുള്ളും മറ്റും
  • നിലവറക്കുഴി
  • കൈകൊണ്ടുള്ള നിന്ദാസൂചകം
പൊത്തനെ
  • പൊതുപൊതെ
പൊത്തിക്കെട്ടുന്നു
  • പൊത്തുകെട്ടുന്നു
പൊത്തിപ്പിടിക്കുന്നു
  • കൈകൊണ്ടു അടച്ചു പിടിക്കുന്നു
  • അമർത്തിപ്പിടിക്കുന്നു
പൊത്തിപ്പിടിത്തം
  • അമർത്തിപ്പിടിക്ക
  • കൈകൊണ്ടു അടച്ചു പിടിയ്ക്ക
പൊത്തുന്നു
  • കൈകൊണ്ടു അടയ്ക്കുന്നു
  • കൈകൊണ്ടു ഒരു നിന്ദ കാട്ടുന്നു
പൊത്തുവരുത്തം
  • നല്ലവണ്ണം മതിയാവാൻ മാത്രമില്ലാതെ
പൊത്തൊടിയമുള
  • കാറ്റുകൊണ്ടു ഞെരിയുന്ന മുള
  • പൊള്ളമുള
പൊൻ
  • വിശേഷണം:
  • ഭംഗിയുള്ള
പൊൻ, പൊന്നു്
  • സ്വർണ്ണം
പൊൻകട്ടി
  • സ്വർണ്ണക്കട്ട
പൊൻകമ്പി
  • പൊന്നുകൊണ്ടുണ്ടാക്കിയ നൂൽ
പൊൻകലം
  • പൊന്നുകൊണ്ടുള്ള കലം
പൊൻകലശം
  • പൊൻകുടം
പൊൻകസവു്
  • പൊന്നുകൊണ്ടുള്ള കസവു്
പൊൻകാരം
  • ഒരങ്ങാടിമരുന്നു്
  • പൊരികാരം
  • പൊൻകാരം കഫം, വ്രണം, ചുമ മുതലായവക്കു നന്നു്. സ്വർണ്ണം മുതലായ ധാതുക്കളെ ദ്രവിപ്പിക്കും. മലത്തെ ഇളക്കും. തടഞ്ഞിരിക്കുന്ന ആർത്തവത്തേയും മൂഢഗർഭത്തേയും പുറത്തു കളയും. ജോനക നാരങ്ങാനീരിൽ സ്വേദനയന്ത്രത്തിൽ പചിച്ചു ചൂടു ജലത്തിൽ കഴുകിയാൽ ശുദ്ധിവരും. സംസ്കൃതം: ടംകണക്ഷാരം.
പൊൻകാവി
  • നല്ല കാവിമണ്ണു്. പൂങ്കാവി
  • പൊൻകാവി വിശേഷിച്ചു ഛർദ്ദിയെ ശമിപ്പിക്കും. സംസ്കൃതം: സുവർണ്ണഗൈരികം.തമിഴ്: പൂങ്കാവീ. ഇംഗ്ലീഷ്: Red lumber stone, A kind of red chalk.
പൊൻകിണ്ടി
  • പൊന്നുകൊണ്ടുള്ള കിണ്ടി
പൊൻകരണ്ടി
  • ഒരു പച്ചമരുന്നു്
പൊൻകൈത
  • ഒരുതരം കൈത
  • പൊൻകൈതക്കു പൂക്കൈതയുടെ ഗുണമുണ്ടു്. കണ്ണിനു ഹിതം. പൂ ചെറുതാണു്. വാസന കൂടും. പൊൻ നിറമാകുന്നു. സംസ്കൃതം: സുവർണ്ണകേതകീ.
പൊന്ത
  • പുല്ലുപിടിച്ച സ്ഥലം
പൊൻതകിടു്
  • അടിച്ചു പരത്തിയ തകിടു്
പൊൻതാവടം
  • കഴുത്തിൽകെട്ടുന്ന ഒരാഭരണം
പൊൻതുടർ
  • പൊന്നരഞ്ഞാണം
പൊന്തൻ
  • ഉപകാരമില്ലാത്ത ഒരു വക വാഴ
  • പൊണ്ണത്തടിയനും ഒന്നിനും കൊള്ളരുതാത്തവനുമായവൻ
പൊന്തം
  • വിശേഷണം:
  • തടിച്ച
  • കനത്ത
പൊന്തൽ
  • പൊങ്ങൽ
പൊന്തി
  • കുറുവടി
  • ഗദ
പൊന്തിന
  • വിശേഷണം:
  • പൊന്തിനില്ക്കുന്ന
പൊന്തിപ്പയറ്റു്
  • പൊന്തിയെടുത്തുള്ള അഭ്യാസം
പൊന്തിയടവു
  • പൊന്തിക്കൊണ്ടുള്ള പ്രയോഗം
പൊന്തിവാൾ
  • മരവാൾ
  • ഒരു മാതിരി കുന്തം‌
പൊന്തുന്നു
  • പൊങ്ങുന്നു
  • ഉയരുന്നു സകര്‍മ്മകക്രിയ:പൊന്തിക്കുന്നു.
പൊന്നം
  • ഒരുതരം അരി
പൊന്നമ്മ
  • ഒരു ചെല്ലപ്പേർ
  • രാജാവിന്റെ പുത്രി
പൊന്നരഞ്ഞാണം
  • പൊന്നുകൊണ്ടുള്ള അരഞ്ഞാണം
പൊന്നരിതാരം
  • ഒരങ്ങാടിമരുന്നു്
പൊന്നരിപ്പു്
  • മണ്ണിൽനിന്നു പൊന്നെടുക്കുന്ന ഒരു വേല
പൊന്നാങ്ങാണി
  • ഒരു പച്ചമരുന്നു്
  • ഒരു വക കൊഴുപ്പതമിഴ്: കൊടുപ്പ.
പൊന്നാണിക്കൂട്ടം
  • പൊന്നു മാറ്റുനോക്കുന്നതിനായിട്ടു പല തരത്തിൽ പൊന്നു കൊണ്ടുള്ള ആണിക്കൂട്ടം
പൊന്നാണിഭം
  • പൊൻപണവും മറ്റും
  • (പൊൻ + നാണിഭം).
പൊന്നാനി
  • പാട്ടുകാരിൽ പ്രമാണി
പൊന്നാനിവാ
  • ഒരു ദിക്കു്
പൊന്നാന്തകര
  • ഒരു പച്ചമരുന്നു്
  • പൊന്നാവീരം
പൊന്നാന്തുമ്പി
  • ഒരു പ്രാണി
പൊന്നാഭരണം
  • പൊന്നുകൊണ്ടുള്ള ആഭരണം
പൊന്നാമ്പു
  • ഒരു തൈ
പൊന്നാമര
  • ഒരു പച്ചമരുന്നു്
  • പൊന്നാവീരം
പൊന്നാരപ്പൈതൽ
  • ഓമനക്കുട്ടി
  • വിലമതിക്കാൻ പാടില്ലാത്ത കുഞ്ഞു്
  • അസാധാരണ കുഞ്ഞു്, അധികം സൗന്ദര്യമുള്ള കുട്ടി.
  • ‘പൊന്നാരപ്പൈതലെപ്പൂണ്ടേനല്ലോ’
    — കൃഷ്ണഗാഥ
    .
പൊന്നാരം
  • മുഖസ്തുതി
  • പൊന്മാല
  • സൗന്ദര്യം
പൊന്നാരം
  • വിശേഷണം:
  • ഓമനയായ
  • ഓമനിക്കത്തക്ക
  • അഴകുള്ള
പൊന്നാരിയൻ
  • ഒരു നെല്ലു്
പൊന്നാരിവീരൻ
  • ഒരു പച്ചമരുന്നു്
  • പൊന്നാരവീരം.
പൊന്നാവീരം
  • ഒരു പച്ചമരുന്നു്
  • രാജപൊന്നാവീരം
  • പൊന്നാവീരം കഫം, വാതം, അജീർണ്ണം, ചുമ മുതലായവക്കു നന്നു്. മലത്തെ പുറത്തുകളയും. രുചികരമാണു്. സംസ്കൃതം: കാസമർദ്ദം.ഇംഗ്ലീഷ്: Roundpodded cassia റൗണ്ഡു് പൊഡെഡ് കേശ്യാ.
പൊന്നാശ
  • ദ്രവ്യാഗ്രഹം
പൊന്നിടാരൻ
  • പുലയന്മാർ തട്ടാന്മാരെ വിളിക്കുന്ന പേർ
പൊന്നിട്ടുകാരായ്മ
  • കാരായ്മ
  • നേടിയ വസ്തു
പൊന്നിറം
  • പൊന്നിന്റെ നിറം
പൊന്നിറം കുറിഞ്ഞി
  • ഒരു പൂച്ചെടി
പൊന്നീരാളം
  • പൊൻ കസവുകൊണ്ടുള്ള വസ്ത്രം
പൊന്നുടമ
  • പൊമ്പണ്ടം
പൊന്നുടുമ്പു്
  • ഒരു ജന്തു
  • ഒരുവക ഉടുമ്പു്
പൊന്നുമ്മത്തു്
  • പൊൻനിറമായി പൂവുണ്ടാകുന്ന ഉമ്മത്തു്
പൊന്നുമ്പൂ
  • പൊന്നുകൊണ്ടുണ്ടാക്കിയ പൂ
പൊന്നുറുപ്പിക
  • തങ്കരൂപാ
പൊന്നൂഷം
  • ഒരു തൈ
പൊന്നോല
  • സ്ത്രീകൾ കാതിലിടുന്ന ഒരാഭരണം
പൊൻപണി
  • പൊന്നുകൊണ്ടുള്ള വേല
പൊൻപണിക്കാരൻ
  • തട്ടാൻ
പൊൻ പണ്ടം
  • പൊന്നുകൊണ്ടുണ്ടാക്കിയ വസ്തു
  • പൊന്നാഭരണം
പൊൻപത്താക്കു്
  • ഒരു വക പൊൻനാണയം
പൊൻപാത്രം
  • പൊന്നുകൊണ്ടുള്ള പാത്രം
പൊൻപൂച്ചു്
  • പൊന്നുപൂശുക
പൊന്മ, പൊന്മാൻ
  • ഒരു പക്ഷി
പൊന്മണി
  • പൊന്നുകൊണ്ടുള്ള മണി
  • ആഭരണത്തിൽ ചേർക്കേണ്ടതു്.
പൊന്മല
  • മഹാമേരു പർവ്വതം
പൊന്മീൻ
  • ഒരു മത്സ്യം
പൊന്മുടി
  • പൊന്നിൻകിരീടം
  • തിരുവിതാംകൂറിൽ ഒരു ദിക്കിന്റെ പേരു്
പൊന്മെഴുകു്
  • മെഴുകിൽ ഒരുവക
  • പൊന്നുരച്ചതു് ഒട്ടിച്ചെടുക്കുന്ന മെഴുകു്
പൊൻവണ്ടു്
  • ഒരുമാതിരി വണ്ടു്
പൊൻവള
  • പൊന്നുകൊണ്ടുള്ള കൈവള
പൊൻവളയം
  • പൊൻവള
  • പൊന്നുകൊണ്ടുള്ള വളയം
പൊൻവാണിഭക്കാരൻ
  • പൊന്നു കച്ചവടക്കാരൻ
പൊൻവാണിഭം
  • പൊൻ കച്ചവടം
പൊൻവാളം
  • അടിച്ചുനീട്ടിയ പൊന്നു്
  • പൊൻശലാക
പൊൻശലാക
  • പൊൻകമ്പി
പൊയി(യ്)
  • വ്യാജം
  • അസത്യം
  • പൊയ് × മെയ്.
പൊയിൽ
  • താണഭൂമി
പൊയുങ്കി
  • ചുണകെട്ടവൻ
  • വകയ്ക്കു കൊള്ളാത്തവൻ. (പ്രാചീനമലയാളം:)
പൊയുങ്ങി
  • സാരമില്ലാതെ പോയി. (പ്രാചീനമലയാളം:)
പൊയ്ക
  • ഒരുമാതിരി വലിയ കുളം
പൊയ്കാൽ
  • തെങ്ങിൽ കേറുവാനായിട്ടു വെട്ടുന്ന കൊത
പൊയ്ക്കാരൻ
  • കുരളക്കാരൻ
പൊയ്ക്കാൽ
  • ചില കളിക്കാർ മുളകൊണ്ടുണ്ടാക്കുന്ന ഒരുമാതിരി കാൽ
പൊയ്ത്ത
  • കുറുക്കുവഴി
പൊയ് ത്തല
  • പട്ടവൃക്ഷത്തിന്റെ തല
പൊയ് ത്തവഴി
  • കുറുക്കുവഴി
പൊയ്ത്തു്
  • വിശേഷണം:
  • ചുരുക്കമുള്ള
  • കുറുതായ
പൊയത്തു്
  • യുദ്ധം
പൊയ്യ
  • പൂഴി
പൊയ്യുക
  • പോരാടുക
  • തടുക്കുക
  • നേരിടുക
  • പൊരുക
  • യുദ്ധംചെയ്യുക
  • ‘പൊയ്തുനിന്നീടുവാൻ പോകവേണം’
    — കൃഷ്ണഗഥ
    .
പൊരി
  • തീപ്പൊരി
  • നെല്ലുവറുത്തു പൊരിച്ചതു്, ഒരുമാതിരി അവിൽ
  • വറ
  • ശരീരത്തിലുണ്ടാകുന്ന മൂരി
പൊരികാരം
  • ഒരു അങ്ങാടിമരുന്നു്
പൊരിക്കുന്നു
  • വറുക്കുന്നു
പൊരിച്ചൽ
  • വറവു്
  • അത്യുഷ്ണം
  • ദ്രവ്യാഗ്രഹം
  • ദാഹം
പൊരിച്ചുണങ്ങു്
  • ഒരുമാതിരി ചുണങ്ങു്
  • മുറിച്ചുണങ്ങു്
പൊരിപ്പു്
  • പൊരിക്കുക
പൊരിപ്പൻ
  • വറകലം
പൊരിയൻ
  • മൂരിയുള്ളവൻ
പൊരിയൽ
  • പൊരിപ്പു്
പൊരിയവിൽ
  • ഒരുമാതിരി അവിൽ
പൊരിയുന്നു
  • വറളുന്നു
  • ഉണങ്ങുന്നു
  • പൊട്ടുന്നു (സകര്‍മ്മകക്രിയ:പൊരിക്കുന്നു.)
  • നാമം – പൊരി, പൊരിപ്പു്, പൊരിയൽ.
പൊരുട്ടു്
  • പൊരുൾ
പൊരുതുന്നു, പൊയ്യുന്നു, പൊയ്തുന്നു
  • യുദ്ധം ചെയ്യുന്നു
  • ‘പൊരുതുപാർത്ഥനേകൊലചെയ്തു’
    — ഭാരതം
    .
  • ‘പൊരുതുവാൻ’ എന്നതു ‘പൊരുതു’ എന്നുള്ള നവീന ധാതുവിന്റെ പിൻവിനയച്ചം. ‘മന്മഥൻ നിർമ്മൂലം നമ്മെ പൊരുന്നതു്’ എന്നു കൃഷ്ണഗാഥയിലും, ‘ഒന്നു പൊരെണം നമുക്കിന്നു’ എന്നു നളചരിതത്തിലും കാണുന്നതുപോലെ ധാതു ‘പോരു’ എന്നാണെങ്കിലും നവീനന്മാർ ‘പൊരുതുകയെ’ കൂടി സ്വീകരിച്ചിട്ടുണ്ടു്. രാമനും രാവണനും പൊരുതുംവണ്ണം’ എന്നു ഭാരതത്തിൽ എഴുത്തച്ഛൻ. ‘പൊരുകുവാൻ’ എന്നു തന്നെ വായിച്ചാലും വിരോധമില്ല.
  • ചൂതാടുന്നു
  • (നാമം – പോരു്, പോരിൽ, പൊയ്ത്തു).
  • മത്സരിക്കുന്നു, സ്പർദ്ധിക്കുന്നു
പൊരുത്തു്
  • കഴുത്തിന്റെ പിൻപുറം
  • കൂട്ടിച്ചേർപ്പു്
പൊരുത്തം
  • ചേർച്ച
പൊരുത്തുകാരൻ
  • മദ്ധ്യസ്ഥൻ
പൊരുത്തുന്നു
  • മദ്ധ്യസ്ഥത പറഞ്ഞു നടത്തുന്നു
  • യുദ്ധം ചെയ്യുന്നു
പൊരുന്തും
  • തുല്യമായ. (പ്രാചീനമലയാളം:)
പൊരുന്നൽ
  • പൊരുന്ന ഇരിപ്പു്
  • സമ്മതം
  • ചേർച്ച
  • സന്തോഷം
  • ഒരുമിച്ചിരിപ്പു്
പൊരുന്നവെക്കുന്നു
  • കൊത്തി വിരിക്കാനായിട്ടു കോഴിയെ പിടിച്ചു മൊട്ടമേൽ വെക്കുന്നു
പൊരുന്നു
  • യുദ്ധംചെയ്യുന്നു
പൊരുന്നുക
  • യോജിക്കുക
  • ചേരുക
പൊരുന്നുന്നു
  • മൊട്ടമേൽ ഇരുന്നു കൊത്തിവിരിക്കുന്നു
  • ചേർക്കുന്നു
പൊരുപൊരുക്കുന്നു
  • പൊരുപൊരെ പൊരിയുന്നു
പൊരുപൊരെ
  • പൊരിയുന്ന ശബ്ദം
പൊരുവിളങ്ങാ
  • ഒരു പലഹാരം
  • ശർക്കര പാവുകാച്ചി വറുത്തമാവു ചേർത്തു് തേങ്ങ ചെറുതായി കീറിയിട്ടു ഉണ്ട പിടിച്ചതു്.
പൊരുൾ
  • അർത്ഥം, ഭാവം
  • സത്യം
  • ധനം, ദ്രവ്യം
  • കാര്യം
  • ഐശ്വര്യം
  • സൂചന
  • വസ്തു
പൊരുൾകൊള്ളുന്നു
  • കാര്യമായി വിചാരിക്കുന്നു
പൊരുൾച്ചെലവു്
  • ചെലവിട്ട ദ്രവ്യത്തിന്റെ വിവരം
പൊരുൾതിരിപ്പു്
  • ഒരു ഭാഷയിലുള്ള വാചകങ്ങളും മറ്റും മറ്റൊരു ഭാഷയിലാക്കുക
പൊരുളിക്കുന്നു
  • വിചാരിക്കുന്നു
  • കരുതുന്നു
പൊർളാതിരി, പൊറളാതിരി, പൊർള്ളാ
  • കടത്തുവനാട്ടു രാജാവിന്റെ സ്ഥാനപ്പേർ
പൊലി
    ധാതു:
  • വളരുക
  • മൂടുക
  • നശിക്കുക
പൊലി
  • മെതിച്ചുകൂട്ടിയ നെല്ലു്
പൊലികടം
  • പലിശക്കിട്ടിരിക്കുന്ന മുതൽ
  • കൊടുക്കൽവാങ്ങൽ
പൊലിക്കറ്റ
  • നിലമുടമസ്ഥന്നു ചെല്ലേണ്ട കൊഴുവന്റെ കറ്റ
പൊലിക്കാണം
  • സ്ത്രീധനം
പൊലിക്കുന്നു
  • ആട്ടം, കല്യാണം മുതലായവയിൽ പലരുംകൂടെ അവരവരുടെ മനസ്സുപോലെ പണവും മുണ്ടും മറ്റും സമ്മാനിക്കുന്നു
  • തീകെടുക്കുന്നു, കെടുത്തുന്നു
  • ‘തന്നകത്തുകൊളുത്തിവെച്ച
    വിളക്കുചെന്നുപൊലിക്കവേ’
    — ഭാഗവതം 24 വൃത്തം
  • വർദ്ധിപ്പിക്കുന്നു
  • പെരുകുന്നു (കാരണക്രിയ:പൊലിപ്പിക്കുന്നു.)
പൊലിച്ചൽ, പൊലിപ്പു്
  • നാശം, പൊലിക്കുക
  • വർദ്ധന
പൊലിച്ചെലവു്, പൊരുൾചെലവു്
  • ചെലവിട്ട ദ്രവ്യത്തിന്റെ വിവരം
പൊലിപ്പം
  • പൂർണ്ണത. (പ്രാചീനമലയാളം:)
പൊലിമ
  • വർദ്ധന
  • ‘ഉലകുടെപൊലിമവരുത്തിരമിയ്ക്കാം’
    — രുക്മിണീസ്വയംവരം തുള്ളൽ
    .
  • ഭംഗി
  • നാശം
  • നേരമ്പോക്കു്
പൊലിയാവിളക്കു്
  • വാടാവിളക്കു്
  • നിശ്ചയിച്ചിരിക്കുന്ന സമയംവരെ കെടുക്കാതെ കൊളുത്തിവെച്ചിരിക്കുന്ന വിളക്കു്
പൊലിയുന്നു
  • കെടുന്നു, നശിക്കുന്നു
  • ‘നിറഞ്ഞദീപവുംപൊലിഞ്ഞേറ്റംമങ്ങി’
    — ഭാരതം
    .
  • വർദ്ധിക്കുന്നു, കൂമ്പാരമായി കൂടുന്നു
പൊലിവു്
  • കെടൽ, നാശം
  • ആട്ടത്തിനുംമറ്റും പൊലിക്ക
  • വർദ്ധന
  • ശേഖരിക്ക
പൊലിശ
  • പലിശ
  • കടംകൊടുത്താൽ കൊടുത്ത മുതൽ കൂടാതെ അധികം കിട്ടുന്ന ദ്രവ്യം
പൊൽ
  • പൊൻ
പൊൽ
  • ഇതു മറ്റു ചില മൊഴികളോടു ചേരുമ്പോൾ ‘പൊന്നുകൊണ്ടുള്ള’ എന്നർത്ഥം.
പൊൽത്താമര
  • പൊൻതാമര
പൊൽത്താർ
  • പൊന്നുംപൂവു്
  • പൊൻതാമര
പൊൽത്താർമാനിനി
  • ലക്ഷ്മി
പൊൽപ്പൂമാനിനി
  • ലക്ഷ്മി
പൊല്ലാ
  • വിശേഷണം:
  • ചീത്തയായ
  • കൊള്ളരുതാത്ത
പൊല്ലാപ്പു്, പൊല്ലായ്മ
  • ദോഷം, തിന്മ
  • പരിഭവം, ചില്ലറ വിരോധം, സാരമില്ലാത്ത പിണക്കം
പൊല്ലുന്നു
  • കീറിയ പായുംമറ്റും നന്നാക്കുന്നു (സകര്‍മ്മകക്രിയ:പൊല്ലിക്കുന്നു.)
പൊവുത്തു, പൊത്തു
  • ദ്വാരമിട്ടു. (പ്രാചീനമലയാളം:)
പൊവുത്തു്, പൊത്തു്
  • ദ്വാരം
പൊളവ
  • ഒരു വ്യാധി
  • അഷ്ടാംഗഹൃദയത്തിലെ ‘പിടക’ എന്ന പ്രമേഹക്കുരു.
പൊളവൻ, പുളവൻ
  • വെള്ളത്തിലുള്ള ഒരുമാതിരി പാമ്പു്
  • വലിയ നീർക്കോലി
പൊളി
    ധാതു:
  • കെട്ടുവിടുക
പൊളി
  • വ്യാജം, അസത്യവാക്കു്
  • ‘കളിയിൽ പ്രാണരക്ഷയ്ക്കും
    ഗോബ്രാഹ്മണഹിതത്തിനും
    വേളിക്കും വൃത്തിരക്ഷക്കും
    പൊളി നിന്ദിതമല്ലടൊ’
  • ഇങ്ങിനെ ഒരു പദ്യം കാണുന്നുണ്ടു്. ഞാൻ ഇതിൽ അനുകൂലിക്കുന്നില്ല. പൊളി ഒരിക്കലും പാടില്ലെന്നാണു് എന്റെ അഭിപ്രായം.
  • കീറ്റു്
  • തുണ്ടു്
പൊളിക്കുന്നു
  • വീട്ടിന്റേയോ മറ്റൊ മേൽ ഇളക്കുന്നു, കെട്ടിടത്തിലെ ഓല പിരിച്ചിറക്കുന്നു
  • തോടു് ഇളക്കുന്നു (കാരണക്രിയ:പൊളിപ്പിക്കുന്നു.)
  • കീറുന്നു
പൊളിച്ചൽ
  • പൊളിക്കുക
  • കീറുക
  • ഒരുമാതിരി വേദന
പൊളിച്ചെഴുത്തു്
  • ജന്മികളുടെ വക വസ്തുക്കളുടെ ആധാരം മാറി എഴുതുക
പൊളിപ്പു്
  • പിളർപ്പ്
  • കീറ്റു
പൊളിയാണ
  • കള്ളസ്സത്യം
പൊളിയുന്നു
  • പിളരുന്നു, പൊട്ടുന്നു
  • പൊട്ടി വേറാകുന്നു
  • വേദനപ്പെടുന്നു (സകര്‍മ്മകക്രിയ:പൊളിക്കുന്നു.)
പൊളുകാ
  • തീപ്പൊള്ളൽ
  • ഒരു മാതിരി ചെറിയ പരുവു
പൊളുകുന്നു
  • പൊള്ളുന്നു
  • രണ്ടാമതുഴുന്നു
പൊള്ളു്
  • വ്യാജവാക്കു്
  • പ്രശംസ
  • ‘കള്ളുകുടിച്ചുമുടിക്കുന്നവരും
    പൊള്ളുപറഞ്ഞു ഫലിപ്പിപ്പവരും’
    ‘ഭള്ളുനടിച്ചു നടക്കുന്നു ചിലർ
    പൊള്ളുപറഞ്ഞു ചിരിക്കുന്നു ചിലർ’
    — സ്യമന്തകം തുള്ളൽ
പൊള്ള
  • വിശേഷണം:
  • ഓട്ടയായ
  • അകത്തു ദ്വാരം അധികമുള്ള.
  • ഉണങ്ങിയ
പൊള്ള
  • തൊണ്ട
  • ഒരു വള്ളി
  • ദ്വാരം
പൊള്ളക്കുരു, പൊള്ളക്കാ(യ്)
  • ഒരു മാതിരി വിഷമുള്ള കാ(യ്)
പൊള്ളച്ചീര
  • ഒരുമാതിരി ചീര
പൊള്ളമുള
  • അകത്തു ദ്വാരം അധികമുള്ള മുള
പൊള്ളം
  • പൊള്ളൽ
  • നീർകുമള
പൊള്ളയ്ക്കുന്നു
  • കുമളയ്ക്കുന്നു
  • വീർക്കുന്നു
പൊള്ളൽ
  • പൊള്ളുക
  • നീർകുമള
പൊള്ളുന്നു
  • തീയുടേയൊ മരുന്നിന്റേയൊ സംബന്ധംകൊണ്ടു കുമളപോലെ ഉണ്ടാകുന്നു
  • കുമളയ്ക്കുന്നു (സകര്‍മ്മകക്രിയ:പൊള്ളിക്കുന്നു).
പൊഴി
    ധാതു:
  • തനിയെ വീഴുക
പൊഴി
  • സമുദ്രത്തിനും കായലിനും മദ്ധ്യേയുള്ള മണൽത്തിട്ട
  • മിക്ക കായലുകളും സമുദ്രത്തോടു നേരിട്ടോ തോടു മുഖേനയൊ സംബന്ധപ്പെട്ടിരിക്കും. ചില കായലുകൾ വർഷകാലത്തു മാത്രമേ സമുദ്രത്തോടു സംബന്ധി ക്കയുള്ളു. അല്ലാത്തപ്പോൾ ഇടയ്ക്കു മണൽത്തിട്ട കാണും. ഇതിന്റെ പേരത്രെ പൊഴി.
  • വെട്ടുമട
  • ദ്വാരം
  • ചെറിയ ആറ്റുവാ
  • ചൊരിച്ചൽ, പൊഴിക്കുക
പൊഴിക്കുന്നു
  • വർഷിക്കുന്നു
  • ചെരിയുന്നു
  • പൊഴിയിടുന്നു
  • ദ്വാരം ഉണ്ടാക്കുന്നു
പൊഴിച്ചൽ
  • വർഷിക്ക
  • ചൊരിച്ചൽ
  • കാലുക, വീഴുക
  • പൊഴിയിടുക
പൊഴിപ്പു്
  • പൊഴിക്കുക
  • പൊഴിയിടുക
  • വെട്ടുമട
പൊഴിയുന്നു
  • ചൊരിയുന്നു
  • വീഴുന്നു
  • പെയ്യുന്നു
  • കാലുന്നു
  • ഒഴുകുന്നു
പൊഴിൽ
  • പൊയ്ക
  • ഉദാ:താരാർ പൊഴിൽ.
പൊഴിവു്
  • വർഷിക്ക
  • പൊഴിയിടുക
  • മാങ്ങാ മുതലായവ മുകളിൽ നിന്നു വളരെ വീഴുക
  • കാലുക
പൊഴുതിൻ
  • സൂര്യന്റെ. (പ്രാചീനമലയാളം:)
പൊഴുതു്
  • കാലം, സമയം
  • ദിവസം
  • നല്ലനേരം
പൊഴുതുമുടി
  • പിറപ്പുമുടി
പൊറ
  • മല
പൊറാട്ടു്
  • നേരംപോക്കു്
  • ഭാവംനടിപ്പു്
  • ഒരുമാതിരി കളി
പൊറായ്മ
  • സഹിക്കരുതായ്ക, സഹിച്ചുകൂടായ്മ
  • അസൂയ
  • ശീലത്തിന്റെ കടുപ്പം
പൊറി
  • കുടുക്കു്, സൂത്രം സമ്പ്രദായം
  • അറിവു, ജ്ഞാനം
  • അടയാളം
പൊറുക്കുന്നു
  • ശമിക്കുന്നു
  • താമസിക്കുന്നു
  • കുടിയിരിക്കുന്നു
  • ക്ഷമിക്കുന്നു, സഹിക്കുന്നു
പൊറുതി
  • ക്ഷമ
  • സഹനം
  • പാർപ്പു്
  • ജീവനത്തിനുള്ള വഴി
  • ദീനവും മറ്റും ശമിക്കുക
  • ചെലവു്, നിത്യവൃത്തി
പൊറുതികേടു്
  • കുടുംബനാശം
  • ജനങ്ങൾക്കു അധികാരികളാലുണ്ടാകുന്ന ഉപദ്രവം
  • അസഹ്യം
  • ഉപജീവനനാശം
പൊറുതിമുട്ടു്
  • ഉപജീവനനാശം
  • കുടിയുപദ്രവം
  • പാർപ്പാൻ പ്രയാസപ്പെടുക
പൊറുപ്പു്, പൊറുപ്പം
  • രോഗശമനം
  • ക്ഷമ
  • രക്ഷ
  • ആശ്വാസം
പൊറുപ്പിക്കുന്നു
  • രോഗത്തിനു ശമനം വരുത്തുന്നു
  • രക്ഷിക്കുന്നു
  • പാർപ്പിക്കുന്നു
പൊറുമ
  • ക്ഷമ
പൊറ്റ, പൊറ്റൻ
  • വ്രണങ്ങളിൽ ചലവും ചോരയും ഉണങ്ങിയുണ്ടാകുന്നതു്
  • കരക്കണ്ടം
  • ജടവേർ
പൊറ്റ
  • വിശേഷണം:
  • പ്രയോജനമില്ലാത്ത
  • ആകാത്ത
  • കല്ലുകളുള്ള
പൊറ്റകൃഷി
  • കരകൃഷി
പോ
പോകായ്മ
  • പോകാതിരിക്കുക
  • വഹിയായ്ക
പോകുഞ്ചാൽ
  • ഒഴികഴിവു്
  • വഴി
പോകുടി
  • വീടിനെ ഉപേക്ഷിച്ചു പോയവർ
പോകുന്നു
  • ഒരു സ്ഥലത്തുനിന്നു മറ്റൊരു സ്ഥലത്തേക്കു ചെല്ലുന്നു
  • (അടിതോൽ എന്നതു നോക്കുക).
  • ഇല്ലാതാകുന്നു
  • ഇതു മറ്റു ചില വാക്കിനോടു ചേരുമ്പോൾ തുടങ്ങുന്നു, കഴിയുന്നു, തീരുന്നു, ആകുന്നു എന്നും മറ്റും അർത്ഥം വരും.
പോകെ
  • ഒഴികെ
  • കഴിച്ചു്
  • നീക്കി
പോക്കു്
  • പോവുക, ഗതി
  • നടപ്പു്
  • നിർവാഹം, ഒഴികഴിവു്
  • വിചാരം
  • ജീവനത്തിനുള്ള വഴി
  • ദ്രവ്യം
  • നാശം
  • അതിസാരം
  • അവസാനം
  • മരണം
  • വയറ്റിളക്കം
പോക്കണം
  • മാനം
  • ലജ്ജ
പോക്കണംകെട്ടവൻ
  • ഭോഷൻ
  • ലജ്ജയില്ലാത്തവൻ
  • നിന്ദ്യൻ
പോക്കണംകേടു്
  • ഭോഷത്വം
  • അപമാനം
  • നാണക്കേടു്
പോക്കൻ
  • ചുറ്റിനടക്കുന്നവൻ
  • പോകുന്നവൻ
  • വഴിപോക്കൻ
പോക്കൽ
  • പോവുക, കളക, ഉപേക്ഷിക്ക
  • കുറയ്ക്ക
  • നേരംപോക്കുക
പോക്കൽനിന്നു്
  • പക്കൽനിന്നു്
  • ഇതു സംസ്കൃതവാക്കിൽ പഞ്ചമിയുടെ അർത്ഥം മലയാളത്തിൽ പറയുമ്പോൾ ചേർക്കുന്ന ഒരു വാക്കു്.
പോക്കാച്ചിത്തവള
  • കുട്ടത്തിത്തവള
  • വിഷത്തവള
പോക്കാത്താളി
  • പോക്കിരി
പോക്കാൻ
  • കാട്ടുപൂച്ച
പോക്കാളി
  • പോക്കൻ
പോക്കിടം
  • പോകുവാനുള്ള മാർഗം
  • ഗതി
  • നിവൃത്തി
പോക്കിരി
  • തെമ്മാടി, സാരമില്ലാത്ത മുട്ടാളൻ
  • കാലക്ഷേപത്തിനു ഒരു വഴിയുമില്ലാത്തവൻ
പോക്കുകെട്ടവൻ
  • പോക്കില്ലാത്തവൻ
  • ഇരപ്പാളി
പോക്കുന്നു
  • കളയുന്നു
  • ഇല്ലാതാക്കുന്നു
  • ഉപേക്ഷിക്കുന്നു
  • ഇതു മറ്റുചിലതിനോടു ചേരുമ്പോൾ ‘വീട്ടുന്നു’ ‘തീർക്കുന്നു’ ഇങ്ങനെ ഓരോ അർത്ഥം വരും.
പോക്കുമുട്ടുന്നു
  • വഴിയടയുന്നു
  • നീക്കുപോക്കില്ലാതാകുന്നു
പോക്കുവരവു്
  • പോകയും വരുകയും
  • ചെലവും വരവും
  • ഒരു വസ്തുവിനെ സർക്കാരിൽനിന്നും മറ്റൊരുവന്റെ പേരിലാക്കുക, പേരിൽ പതിച്ചുകൊടുക്കുക
പോക്കുവരുത്തു്
  • പോകയും വരുകയും
പോക്കുവാൻ
  • ധനവാൻ
പോഗണ്ഡ
  • വിശേഷണം:
  • അംഗഹീനതയുള്ള
പോഗണ്ഡൻ
  • അഞ്ചുവയസ്സുമുതൽ പതിനാറുവയസ്സുവരെയുള്ള ബാലകൻ
  • ജനനാൽത്തന്നെ അംഗവൈകല്യമുള്ളവൻ
പോങ്ങ
  • ഒരു കൈ നിറച്ചു്
പോച്ച
  • അർത്ഥമില്ലാത്ത വാക്കു്
  • നേരംപോക്കിലുള്ള സംഭാഷണം
പോഞ്ചി
  • ഒരു വക പാനകം
  • പാളത്തൊപ്പി
പോടു്
  • ദ്വാരം
  • ‘പോടിൽ പാർത്ത ശുകം പൊഴിച്ച’
    — മലയാള ശാകുന്തളം
    .
  • അടി, തല്ലുക
  • നിസ്സാരത
പോട
  • സ്ത്രീയുടേയും പുരുഷന്റേയും ചിഹ്നങ്ങളോടു കൂടിയവൾ (മുഖരോമാദിപുരുഷചിഹ്നങ്ങളോടു കൂടിയ സ്ത്രീ)
  • സ്ത്രീയുടെ ചിഹ്നമായ സ്തനാദിയോടും പുരുഷചിഹ്നമായ മീശ മുതലായവയോടും കൂടിയ നപുംസകത്തിന്റെ പേരത്രേ ‘പോട’. പുന്നപുംസകം എന്നും സ്ത്രീനപുംസകം എന്നും രണ്ടുവിധമുണ്ടു്. അതു പ്രധാനചിഹ്നത്തെ അടിസ്ഥാനമാക്കി ഗണിച്ചുകൊള്ളണം.
  • ദാസി ()
  • കൊക്കു് എന്ന പക്ഷി
പോടകൻ
  • ഭൃത്യൻ
പോടഗളം
  • വേഴൽപ്പുല്ലു്
  • കൂടിച്ചേർന്നിരിക്കുന്നതും വിട്ടുപിരിഞ്ഞു പോകുന്നതും എന്നർത്ഥം.
  • നായിങ്കണ
  • ആറ്റുദർഭ, കുരുവിക്കരുമ്പു്
  • ഒരുവക മത്സ്യം
പോടം
  • ഭവനത്തിന്റെ അടിസ്ഥാനവും മറ്റും
  • കൂട്ടിയോജിപ്പിക്കുക, കലർത്തുക
പോടാ
  • പോ എടാ
പോടി
  • ഒരുമാതിരി വലിയ മുതല
പോടികം
  • പരു
പോടി
  • പോ എടി
പോടുന്നു
  • അടിക്കുന്നു, തല്ലുന്നു
  • ഇടുന്നു
  • ‘നിരുപമമായ ചെരുപ്പുകൾ പോട്ടാൽ’
    — പ്രദോഷമാഹാത്മ്യം തുള്ളൽ
    .
  • കളയുന്നു
പോട്ട
  • ഒരുമാതിരി പുല്ലു്
പോട്ടരശു്
  • ചതുരംഗക്കളിയിലെ ഒരു പേർ
  • ധർമ്മയുദ്ധമാകയാൽ ദേവനെ വെട്ടാൻ ഭാവിക്കുന്നു എന്നുള്ള വിവരം ഈ കളിയിൽ വിളിച്ചുപറക പതിവാണു്. ഇതിനു് ‘അരശുപറക’ എന്നു പേർ. ഓരോ കരുചെയ്യുന്ന അരശിനും പ്രത്യേകിച്ചു പേരുണ്ടു്. തേരുകൊണ്ടുള്ളതു ‘വെച്ചരശു്’. കുതിരയെക്കൊണ്ടുള്ളതു ‘ഇഷ്ടരശു്’ ആനയെക്കൊണ്ടുള്ളതു ‘പോട്ടരശു’ ഇത്യാദി.
പോണ
  • പച്ചനിറമുള്ള പ്രാവു്
പോണി, പൂണി
  • വെള്ളമൊഴിച്ചു് ഉപയോഗിക്കുവാനുള്ള പാത്രം
പോണ്ട
  • പോണ്ടി
പോണ്ടൻ
  • പല്ലക്കു ചുമക്കുന്നവൻ
  • ആമപ്പലക
  • തീട്ടം
പോണ്ടി
  • വാഴപ്പോള
  • കഞ്ഞികുടിക്കുന്ന തട
  • ചക്കക്കുരുവിന്റെ പുറമേയുള്ള ഒരു തൊലി
പോണ്ടിക്കുന്നു
  • മലശോധനയ്ക്കു പോകുന്നു
പോതു്
  • മണ്ണിലോ മരത്തിലോ എലിയോ മറ്റൊ ഉണ്ടാക്കുന്ന തുള, പൊത്തു്
  • പ്ലാന്തടിയിലും മറ്റും താനേയുണ്ടാകുന്ന ഒരു കേടു്
പോതു്
  • പൊഴുതു്
  • നേരം
പോതന
  • വിശേഷണം:
  • പരിശുദ്ധമായ
പോതം
  • മൃഗക്കുട്ടി, കുട്ടി
  • കുലത്തെ ശുദ്ധമാക്കിച്ചെയ്യുന്നതെന്നർത്ഥം.
  • കപ്പൽ, മരക്കലം
  • കാലക്രമേണ നശിച്ചു പോകുന്നതു് എന്നർത്ഥം.
  • തോണി
  • പത്തു വയസ്സു പ്രായമുള്ള ആന
  • ഉടുപ്പു്, വസ്ത്രം
പോതരവു്
  • പൂർണ്ണത
  • പൊലിപ്പം
  • തികവു്
പോതവണിക്കു്
  • കപ്പൽക്കച്ചവടക്കാരൻ
  • കാറ്റുനിമിത്തം ഗമിക്കുന്നതു് പോതം. (തോണി പത്തേമാരി മുതലായ ജലവാഹനങ്ങൾ.) പോതത്തോടു ഉപലക്ഷിതനായ കച്ചവടക്കാരൻ എന്നർത്ഥം. തോണി, പത്തേമാരി മുതലായവയിൽ യാത്രചെയ്തു കച്ചവടം ചെയ്യുന്നവർക്കും പറയാം.
പോതവാഹൻ
  • തോണിക്കാരൻ
  • കപ്പൽക്കാരൻ, തുഴയുന്നവർ, തണ്ടുവലിക്കുന്നവർ മുതലായി തോണിയും മറ്റും കൊണ്ടു നടക്കുന്നവരുടെ പേർ
  • ജലയാനത്തിന്റെ മദ്ധ്യത്തിലുള്ള പാമരത്തിന്മേലും മറ്റും കയറിയിരുന്നു് എതിരാളികളുടെയും ദുഷ്ടജന്തുക്കളുടേയും വരവിനെ നോക്കിക്കണ്ടറിയുന്നവൻ
പോതാച്ഛാദനം
  • കൂടാരം
പോതാധാനം
  • മത്സ്യക്കുട്ടികളുടെ കൂട്ടം
  • പോതങ്ങൾ (കുട്ടിമത്സ്യങ്ങൾ) ഇതിൽ ആധാനം ചെയ്യപ്പെടുന്നു
  • തുഴകൊണ്ടു തുഴഞ്ഞു നീക്കപ്പെടുന്നതു്. മുട്ടയിൽ നിന്നു വിരിഞ്ഞ ഉടനെ കുട്ടിമത്സ്യങ്ങൾ കൂട്ടംകൂട്ടമായി സഞ്ചരിക്കുന്നതു സാധാരണമാണ്.
പോതാവു്
  • 16 ഋത്വിക്കുകളിൽ ഒരുവൻ
പോതിക
  • ഒരു ചീര
  • തൂണിന്റെ മുകളിൽ മരംകൊണ്ടു പണിതുവെയ്ക്കുന്ന ഒരു പണി
പോത്തു്
  • ആൺകന്നു. എരുമക്കിടാവു്
  • ഒരു പക്ഷി, ചെമ്പോത്തു്, ഉപ്പൻ
  • എരുമക്കിടാവിന്റെ മാംസം വാതത്തെ ശമിപ്പിക്കും. ഇതു ആവണക്കെണ്ണ ചേർത്തു് പചിച്ചു ഭക്ഷിക്കരുതു്. വിഷതുല്യമാണ്. സംസ്കൃതം: മഹിഷം.തമിഴ്: പോത്തു, എരുമക്കുടം.ഇംഗ്ലീഷ്: Buffalo ബെഫ്ലോ
പോത്തിൻകൊമ്പു്
  • കന്നിൻ കൊമ്പ്
പോത്തുന്ന
  • ധരിക്കുന്ന
പോത്രം
  • പന്നിയുടെ മോന്ത, തേറ്റ
  • ഇതുകൊണ്ടു ശുദ്ധിവരുത്തുന്നതിനാൽ ഈ പേർ വന്നു.
  • കൊഴുമുന
  • (കരിയിന്മേൽ കൊഴു വയ്ക്കുന്നേടത്തിന്റെ അഗ്രഭാഗം).
  • തോണി
പോത്രായുധം
  • പന്നി
പോത്രി
  • പന്നി
  • (നകാരാന്തം). തേറ്റകൾ ഉള്ളതു് എന്നർത്ഥം.
പോന്നവൻ
  • പ്രാപ്തിയുള്ളവൻ, മതിയായവൻ
  • യോഗ്യൻ
  • ‘തനിക്കുതാൻപോന്നവരൊന്നുചെയ്താൽ’
    — ശ്രീകൃഷ്ണചരിതം
    .
പോന്നുവരുക
  • വന്നുചേരുക
  • ‘പോന്നുവന്നാൻ മുരരിപു ഗരുഡാരൂഢനായ്’
പോന്ത
  • ഒരുമാതിരി വലിയ ഈച്ച
പോം
  • ഇതു മറ്റുചില വാക്കുകളോടുചേരുമ്പോൾ മതിയാകും
  • പ്രാപ്തിയാകും
  • അറിയും ഇങ്ങിനെ അർത്ഥങ്ങൾ വരും
പോംവഴി
  • ഒഴികഴിവു
  • നിർവാഹം
പോരു്, പോർ
  • യുദ്ധം, കലഹം
  • ചതുരംഗങ്ങളിലെ സാമർത്ഥ്യം
പോരാടുന്നു
  • യുദ്ധംചെയ്യുന്നു
  • ശണ്ഠയിടുന്നു
പോരാട്ടം, പോരാടിപ്പു്
  • യുദ്ധം
  • ശണ്ഠ
പോരാത്ത
  • തികയാത്ത, കുറവുള്ള
  • അനുചിതമായുള്ള
  • കൊള്ളരുതാത്ത
പോരായ്മ, പോരായ്ക
  • തികയായ്മ
  • പ്രാപ്തികേടു്
  • അപമാനം
പോരാളി
  • യുദ്ധസാമർത്ഥ്യമുള്ളവൻ
പോരിക
  • യോഗ്യത
പോരിടുന്നു
  • യുദ്ധംചെയ്യുന്നു
  • കലഹിക്കുന്നു
പോരിമ
  • ശക്തി
  • ബലം
പോരുകാരൻ
  • യുദ്ധംചെയ്യുന്നവൻ
  • മിടുക്കൻ
  • സാമർത്ഥ്യമുള്ള ചൂതാളി
പോരുന്നു
  • കൂടെവരുന്നു, വരുന്നു
  • കഴിയുന്നു
പോരും
  • വിശേഷണം:
  • പൊരുന്ന
  • മതിയാകുന്ന
പോരും
  • മതി
പോർകുത്തുന്നു
  • കരയിപ്പിക്കുന്നു
പോർക്കു്
  • വളർത്തുന്ന പന്നി
പോർക്കതകു്
  • രണ്ടു പാളിയായുള്ള കതകു്
പോർക്കളം
  • പടനിലം
  • യുദ്ധഭൂമി
പോർക്കാൽ
  • മുട്ടു തുടങ്ങി നരിയാണിവരെയുള്ള കാൽ
പോർക്കുന്നു
  • പൊതിയുന്നു
പോർക്കുവിളി
  • യുദ്ധത്തിന്നു വിളിക്കുക
പോർമന്നു്
  • പടനിലം
പോർമുല
  • യൗവ്വനമുള്ളവളുടെ നല്ല മുല
  • രണ്ടുമുലയും തമ്മിൽ ‘ഞാൻവലുതു് ഞാൻവലുതു്’ എന്നു മത്സരിച്ചു പോരാടുന്ന മുല. മാറിൽ തിങ്ങിനിറഞ്ഞു ശോഭിക്കുന്ന മുല എന്നു താൽപര്യം.
പോർവാതിൽ
  • പോർകതകു്
പോലിന്ദം
  • പാമരം
പോലും
  • തന്നയും
  • വർത്തമാനം പറയുന്നവൻ എനിക്കു നല്ല നിശ്ചയം വന്നിട്ടില്ല എന്നു തോന്നിക്കുന്ന വാക്കു്
പോലെ
  • ഇതു മറ്റുചില വാക്കുകളോടു ചേരുമ്പോൾ.
  • തുല്യം, സമം
  • പ്രകാരം, വണ്ണം ഇങ്ങിനെ അർത്ഥം
  • ഇതു ‘പോലുക’ എന്നതിൽ നിന്നുണ്ടായതാണു്. പോലുക = ഒക്കുക, തുല്യമായിരിക്ക. ഇതുപോലെ കൂടുക എന്നതിൽ നിന്നു കൂടെ, വളരുക-വളരെ, ഏറുക–ഏറെ, കുറയുക-കുറെ, താഴുക-താഴെ, ഒഴിയുക-ഒഴിയെ, തിരിയുക–തിരിയെ
പോൽ
  • വിശേഷണം:
  • പോലെ
  • പറഞ്ഞു കേട്ടിട്ടുള്ളതല്ലാതെ അക്കാര്യം എനിക്കു നിശ്ചയമില്ല എന്നു തോന്നിക്കുന്ന വാക്കു്
പോഷകം
  • പോഷിപ്പിക്കുന്നതു്
  • പോഷണംചെയ്യുന്നതു്
  • വർദ്ധിപ്പിക്കുന്നതു്
  • ഒന്നിനെ വളർത്തുന്ന മറ്റൊന്നു
പോഷണം
  • രക്ഷണം
  • വർദ്ധന
  • വളർത്തൽ
പോഷയിത്നു
  • കുയിൽ
പോഷിക്കുന്നു
  • രക്ഷിക്കുന്നു
  • വളർത്തുന്നു (കാരണക്രിയ:പോഷിപ്പിക്കുന്നു.)
  • വർദ്ധിക്കുന്നു, പുഷ്ടിപ്പെടുത്തുന്നു
പോഷിത
  • വിശേഷണം:
  • വളർത്തപ്പെട്ട
പോഷ്ട
  • വിശേഷണം:
  • രക്ഷിക്കുന്ന
  • വളർത്തുന്ന
പോഷ്ടാവു്
  • രക്ഷിക്കുന്നവൻ
പോഷ്ട്യ
  • വിശേഷണം:
  • പോഷിപ്പിക്കപ്പെടുവാൻ തക്ക
പോൾ, പൊഴുതു
  • ക്രിയാപദങ്ങളുടെ അന്ത്യത്തിൽ
  • ചേർന്നുവരുമ്പോൾ സമയത്തെക്കുറിക്കുന്നതു്
  • ഉദാ:ചെയ്യുമ്പോൾ = ചെയ്യുംസമയത്തിൽ, – പൊഴുതു
പോള
  • കണ്ണിനെ മൂടുന്ന തൊലി
  • വാഴയുടെ തൊലി
  • ഇരിമ്പുകൊണ്ടും മറ്റും അടിച്ചുണ്ടാക്കിയ ഒരുമാതിരി തകിടു്
  • ചില ചെറിയ തൈകൾ
പോളത്താളി
  • ഒരുമാതിരി തൈ
പോളം
  • തീപ്പൊള്ളൽ
  • ഒരുവക ചെറിയ പരു
  • ഒരങ്ങാടിമരുന്നു്
പോളി
  • ഒരു പലഹാരം
  • ‘ബോളി’ എന്ന ശബ്ദത്തിനാണു് അധികം പ്രചാരം കാണുന്നതു്.
  • കൊക്കു് എന്ന പക്ഷി
പോളിക്കുന്നു
  • എളുപ്പം വർദ്ധിക്കുന്നു
പോറ
  • ഭോഷൻ
  • അധികം ഭക്ഷിക്കുന്നവൻ, ഭോജനപ്രിയൻ
  • ‘ഏറുകൊടുപ്പാൻതോന്നുമെനിക്ക
    പ്പോറകളുടെ ധിക്കാരംകണ്ടാൽ’
    — ഘോഷയാത്ര തുള്ളൽ
പോറ
  • കൊതി
പോറൽ
  • നഖം കത്തി മുതലായവ കൊണ്ടു് ശരീരത്തിലും മറ്റുമുണ്ടാകുന്ന വര (
  • ക്രിയ:
  • പോറുന്നു.)
പോറ്റൽ
  • വളർത്തൽ
  • രക്ഷണം
പോറ്റി
  • പോറ്റുന്നവൻ
  • ബ്രാഹ്മണരിൽ ഒരു ജാതിക്കാരൻ
  • രക്ഷിതാവു്
പോറ്റുന്നു
  • വളർത്തുന്നു
  • രക്ഷിക്കുന്നു
പൗ
പൗഗണ്ഡൻ
  • (പോഗണ്ഡൻ എന്നതു നോക്കുക)
പൗണ്ഡര്യം
  • ഒരു വള്ളി
  • ഒരങ്ങാടിമരുന്നു്
പൗണ്ഡരീകം
  • ഒരുമാതിരി കുഷ്ഠം
പൗണ്ഡ്രം
  • ഒരു രാജ്യം
  • പുണ്ഡരീകക്കരിമ്പു്
  • ഭീമന്റെ ശംഖം
പൗണ്ഡ്രകൻ
  • ഒരു കാരൂശരാജാവു്
  • ഒരു വസുദേവന്റെ പുത്രനാകയാൽ കൃഷ്ണന്റെ പേരും സ്ഥാനവും എടുത്തു് കൃഷ്ണനാണെന്നു ഭാവിച്ചതുനിമിത്തം കൃഷ്ണനാൽ വധിക്കപ്പെട്ടു. ഇവനെ കാശിരാജാവു് സഹായിക്കയാൽ കാശിയേയും ഭസ്മമാക്കി.
പൗണ്ഡ്ര(ക)ം
  • ഭീമന്റെ ശംഖു്
പൗതവം
  • നാഴി ഇടങ്ങഴി മുതലായവ കൊണ്ടുള്ള അളവു്
പൗതികം
  • തേൻ
പൗത്രൻ
  • മകന്റെ മകൻ
പൗത്രി
  • മകന്റെ മകൾ
  • മകളുടെ മകൾ
  • ദുർഗ്ഗ
  • പര്യായപദങ്ങൾ:
    • നപ്ത്രീ
    • സുതാത്മജാ.
പൗനർഭവ
  • വിശേഷണം:
  • പുനർഭവത്തെ സംബന്ധിച്ച
  • പിന്നെയും ചെയ്ക
പൗനർഭവൻ
  • ദ്വിതീയഭർത്താവിനാൽ ഒരു സ്ത്രീയിൽ ജനിച്ച പുത്രൻ
  • പന്ത്രണ്ടുവിധം പുത്രന്മാരിൽ ഒന്നു്. (പുത്രൻ എന്നതു നോക്കുക).
പൗനരുക്ത്യം
  • പിന്നെയും പിന്നെയും പറക
  • ചർവിതചർവണംപോലെ പറഞ്ഞതു്
പൗര
  • വിശേഷണം:
  • പുരത്തേസംബന്ധിച്ചുള്ള
  • പുരത്തിലുണ്ടായ
  • രാജധാനിയിലുള്ള
പൗരൻ
  • പുരവാസി
  • പട്ടണവാസി
പൗരം
  • സുഗന്ധമുള്ള ഒരു പുല്ലു്
  • ചുണ്ടപ്പുല്ലു്
  • നാന്മുകപ്പുല്ലു്. കാവട്ടപുല്ലു്
  • നാട്ടിലുണ്ടാകുന്നതു് എന്നർത്ഥം.
പൗരവൻ
  • പുരുവിന്റെ വംശത്തിലുള്ളവൻ
  • പുരുവിന്റെ സന്തതി
പൗരസ്ത്യ
  • വിശേഷണം:
  • മുമ്പിലത്തേ, പൂർവം ഭവിച്ചതു്, ആദിയിൽ ഭവിച്ചതു്
  • കിഴക്കേദിക്കിലുണ്ടായ
  • പൗരസ്ത്യം × പാശ്ചാത്യം.
പൗരാണിക
  • വിശേഷണം:
  • പുരാണത്തോടു സംബന്ധിച്ച
പൗരാണികകാലം
  • 36൦1-4259
  • ഇക്കാലത്തു വിക്രമാദിത്യ മഹാരാജാവു ഇൻഡ്യയെ അന്യരാജ്യക്കാരുടെ പല ആക്രമണങ്ങളിൽനിന്നും രക്ഷിച്ചു. ഹിന്ദുമതത്തിന്റെയും സംസ്കൃതഭാഷയുടെയും നീതിയുടേയും അഭ്യുദയകാലം ഇദ്ദേഹത്തിന്റെ കാലമാകുന്നു- ‘പ്രാചീനാര്യാവൃത്തം’.
പൗരാണികൻ
  • പുരാണത്തിൽ നല്ലവണ്ണം പഠിത്തമുള്ളവൻ
  • പുരാണത്തെ വിശ്വസിക്കുന്നവൻ
  • പണ്ടുള്ളവൻ
പൗരാഷ്ട്രം
  • ഇപ്പോൾ കത്യവാർ (സുറാറ്റു്.)
പൗരുഷകേസരം
  • ആണല്ലി
പൗരുഷം
  • പുരുഷന്റെ അവസ്ഥ
  • പുരുഷധർമ്മം
  • ആണത്തം
  • പുരുഷന്റെ പ്രവൃത്തി
  • ഒരാളും കൈയൊപ്പവുമുള്ള അളവു്
  • ധീരത
പൗരുഷീ
  • സ്ത്രീ
പൗരുഷേയ
  • വിശേഷണം:
  • പുരുഷനിൽ നിന്നുണ്ടായ
പൗരുഷേയം
  • ആൾക്കൂട്ടം
പൗരോഗവൻ
  • അടുക്കളക്കാരിൽ പ്രമാണി
  • അടുക്കളയിലേ അധികാരി, വെപ്പിന്റെ മേൽവിചാരിപ്പുകാരൻ. പുരഃ പൂജിതാ ഗൗഃ ഭൂമിഃ. പൂജിതയായ ഭൂമി = അടുക്കള.
പൗരോഭാഗ്യം
  • അസൂയ
പൗരോഹിത്യം
  • പുരോഹിതന്റെ കർമ്മം
പൗർണ്ണമാസം
  • വെളുത്തവാവുന്നാൾ ചെയ്യുന്ന ഒരു കർമ്മം
  • വെളുത്തവാവിന്നു വിഹിതയായ ഇഷ്ടി
പൗർണ്ണമാസി
  • വെളുത്തവാവു്
  • പൂർണ്ണമായ മാസത്തോടു കൂടിയതു് എന്നർത്ഥം. ചന്ദ്രൻ പൂർണ്ണനായിരിക്കുന്ന മാസം എന്നുമാവാം.
പൗർണ്ണിമാവു്
  • വെളുത്തവാവുദിവസം
പൗലസ്തീ
  • ശൂർപ്പണഖ
  • രാവണന്റെ പെങ്ങൾ
പൗലസ്ത്യൻ
  • വൈശ്രവണൻ
  • രാവണൻ
  • വിഭീഷണൻ
  • പുലസ്ത്യന്റെ വംശത്തിൽ പിറന്നവൻ എന്നർത്ഥം.
  • ചന്ദ്രൻ
പൗലി
  • അരിമാവു് ഗോതമ്പുമാവു് മുതലായതുകൊണ്ടുണ്ടാക്കുന്ന ഓട്ടട പോളി മുതലായതു്
  • പൊള്ളിയ്ക്കുന്നതെന്നർത്ഥം.
പൗലോമൻ
  • ഇന്ദ്രൻ
  • പുലോമയിൽ കശ്യപന്റെ സന്തതിയായ ദാനവൻ
  • (അർജ്ജൂനൻ വധിച്ചു).
പൗലോമം
  • ഭാരതത്തിലേ ഒരു പർവം
പൗവേലം
  • ഒരു മരം
  • അരിമേദം
പൗഷം
  • പുഷ്യമാസം
പൗഷി
  • പുഷ്യമാസത്തിലേ വെളുത്ത വാവു്
പൗഷ്കര
  • വിശേഷണം:
  • പുഷ്കരത്തെ സംബന്ധിച്ച
  • വെള്ളത്തേയും താമരയേയും മറ്റും സംബന്ധിച്ച
പൗഷ്കരം
  • പുഷ്കരമൂലം
പൗഷ്കരിണി
  • കൊക്കരിണി
പൗഷ്ടികം
  • വിശേഷണം:
  • പുഷ്ടിവരുത്തുന്ന
  • ബലമുണ്ടാക്കുന്ന
പൗഷ്ണ
  • രേവതിനക്ഷത്രം
പൗഷ്പ
  • വിശേഷണം:
  • പൂക്കളെ സംബന്ധിച്ച
  • പുഷ്പംകൊണ്ടുണ്ടാക്കിയ
പൗഷ്പകം
  • കുസുമാഞ്ജനം
  • പുഷ്പാഞ്ജനം
പൗഷ്യൻ
  • ഒരു നൃപൻ
  • ഉദങ്കൻ എന്ന മുനി തന്റെ ഗുരുവോടു പഠിച്ചുതീർന്നപ്പോൾ ദക്ഷിണ എന്താണു വേണ്ടതെന്നു് ചോദിച്ചു. ഉടൻ ഗുരുവായ വൈദൻ തന്റെ ഭാര്യയുടെ ഇഷ്ടംപോലെ ചെയ്ക എന്നു പറഞ്ഞു. അവൾ ഈ പൗഷ്യനൃപന്റെ ഭാര്യ അണിയുന്ന കുണ്ഡലം ദക്ഷിണയായി കിട്ടണമെന്നു ചോദിച്ചു വാങ്ങി. ഉദങ്കൻ ഈ കുണ്ഡലത്തെ ഗുരുവിനു (വൈദനു) ദക്ഷിണയായി സമർപ്പിച്ചു.
പൗളി
  • പോളി
പ്താ
  • ശിവന്റെ ജട
  • ജട
പ്യാൾ(ട്)
  • ഹേ
  • അല്ലയോ
  • സംബോധനാ വാചകം
പ്ര
പ്ര
  • ഒരുപസർഗ്ഗം
  • ഇതു് ഓരോ സംസ്കൃതവാക്കുകളുടെ ആദിയിൽ വരുമ്പോൾ ഏറ്റം, നല്ലവണ്ണം മുതലായ പല അർത്ഥങ്ങൾ വരും.
പ്രകട
  • വിശേഷണം:
  • പ്രകാശിച്ച
  • വെളിപ്പെട്ട
  • സ്പഷ്ടമായ
  • ‘സ്വാന്തേതിങ്ങും വികാരംപ്രകടമധി’
    — അമരുകശതകം
    .
പ്രകടത
  • പ്രകാശത്വം
പ്രകടനം
  • പ്രകടിപ്പിക്കയെന്നുള്ളതു്
പ്രകടിക്കുന്നു
  • പ്രസിദ്ധമാക്കുന്നു
പ്രകടിത
  • വിശേഷണം:
  • പ്രകാശിക്കപ്പെട്ട
  • വിടിർക്കപ്പെട്ട
പ്രകടിപ്പിക്കുന്നു
  • പ്രകാശിപ്പിക്കുന്നു
പ്രകടീകരിക്കുന്നു
  • സ്പഷ്ടമാക്കിച്ചെയ്യുന്നു
പ്രകടോദിതം
  • സ്പഷ്ടമായി പറയുന്നതു്
പ്രകമ്പ
  • വിശേഷണം:
  • ഇളക്കുന്ന
പ്രകമ്പനൻ
  • വായു, കാറ്റു്
  • ഒരു നരകം
പ്രകമ്പം(മ്പനം)
  • വലിയ ഇളക്കം
  • കൊടുങ്കാറ്റു്
പ്രകര
  • വിശേഷണം:
  • അധികം ചെയ്യുന്ന
പ്രകരണം
  • അദ്ധ്യായം
  • ഓരോ സംഗതിയെക്കുറിച്ചു വർണ്ണിച്ചെഴുതുന്ന പുസ്തകം
  • കവിതകെട്ടു
  • പറയുന്നവന്റേയും കേൾക്കുന്നവന്റേയും ബുദ്ധിയോടുള്ള സംബന്ധം
  • പത്തുവകരൂപകങ്ങളിൽ ഒന്നു്
  • (ദശരൂപകങ്ങൾ എന്നതു നോക്കുക.)
പ്രകരം
  • കൂട്ടം
  • സഹായം
  • അകിൽ
പ്രകർഷം
  • ആധിക്യം
  • ശ്രേഷ്ഠത
പ്രകല്പിത
  • വിശേഷണം:
  • ഉണ്ടാക്കപ്പെട്ട
  • ചെയ്യപ്പെട്ട
പ്രകാണ്ഡ
  • വൃക്ഷത്തിന്റെ തടി
  • വൃക്ഷത്തിന്റെ മുരടുമുതൽ കൊമ്പു വരെ യുള്ളതു്, തന്മരം പ്രകർഷേണ ഭേദിക്കപ്പെടുന്നതെന്നർത്ഥം. ഫലരക്ഷണാദി നിമിത്തം കാമിക്കപ്പെടുന്നതു് എന്നുമാവാം.
  • പ്രശസ്തം
  • ഭുജത്തിന്റെ മുകൾവശം
  • പ്രശസ്തം എന്ന അർത്ഥം ഒരു ശബ്ദത്തോടു കൂട്ടിച്ചേർത്തു പ്രയോഗിച്ചല്ലാതെ വരികയില്ല. ഉദാ:ഗോപ്രകാണ്ഡം = പ്രശസ്തയായ പശു.
പ്രകാണ്ഡരം
  • വൃക്ഷം
പ്രകാമത:
  • സന്തോഷത്തോടെ
പ്രകാമം
  • മനസ്സോടെ, തൃപ്തിയോടെ
  • ഏറ്റവും
  • (യഥേഷ്ടം എന്ന അർത്ഥത്തിൽ ക്രിയാവിശേഷണമായിട്ടാണു് അധികവും പ്രയോഗിക്കപ്പെടുന്നതു്.)
പ്രകാരം
  • വ്യത്യാസം
  • സാദൃശ്യം
  • വിശേഷം
  • നിയോഗം വിധി മുതലായ അധികാർത്ഥത്തെ ആഖ്യാതത്തിൽ ചേർക്കുന്നതു്
  • ഇതു നാലുവിധം.
  • അകിൽ
പ്രകാരം
  • ശരിയായി
  • മുറ
  • ക്രമം
പ്രകാരി(കാ)
  • കഥയെ വലുതാക്കുന്ന വർണ്ണന
പ്രകാശ
  • വിശേഷണം:
  • തുല്യമായ
  • തെളിവുള്ള
  • കീർത്തിയുള്ള
  • പ്രസിദ്ധിയുള്ള
പ്രകാശക
  • വിശേഷണം:
  • പ്രകാശിപ്പിക്കുന്ന
  • ശോഭിപ്പിക്കുന്ന
  • തെളിയിക്കുന്ന
പ്രകാശകജ്ഞാതാ
  • കോഴി
പ്രകാശകൻ
  • തെളിച്ചു പറയുന്നവൻ
  • വിസ്തരിച്ചു പറയുന്നവൻ
  • പ്രസിദ്ധം ചെയ്യുന്നവൻ
പ്രകാശ(ക)ം
  • വെള്ളോടു്
പ്രകാശകർ
  • വിഷ്ണുവിന്റെ ദൂതന്മാർ
പ്രകാശത
  • തെളിവു്
പ്രകാശം
  • വെയിൽ
  • തെളിവു, ശോഭ
  • ചിരിക്കുക
  • ഒരു മാതിരി ലോഹം
  • അത്യന്തം പ്രസിദ്ധമായിട്ടുള്ളതു്
  • കീർത്തി
  • അദ്ധ്യായം (പുസ്തകത്തിലെ)
  • സ്വർണ്ണക്കണ്ണാടി
പ്രകാശം
  • പരസ്യമായി
പ്രകാശനം
  • പ്രകാശിപ്പിക്കുക
പ്രകാശമാന
  • വിശേഷണം:
  • പ്രകാശിച്ചുകൊണ്ടിരിക്കുന്ന
പ്രകാശസമയം
  • ആദിത്യൻ ഉദിക്കാറായ സമയം
പ്രകാശിക്കുന്നു
  • ശോഭിക്കുന്നു
  • (സകര്‍മ്മകക്രിയ:പ്രകാശിപ്പിക്കുന്നു).
പ്രകാശിത
  • വിശേഷണം:
  • ശോഭിക്കപ്പെട്ട
  • പ്രസിദ്ധപ്പെടുത്തിയ
പ്രകാശിതം
  • (കൃഷിശാസ്ത്രപ്രകാരം) നിറമില്ലാത്തതും ജലത്തിൽ കലങ്ങാത്തതും തീകത്തുന്നതുമായ ഒരു വസ്തു
  • ഇതു അസ്ഥിയുടെ ചാമ്പലിൽ നിന്നു എടുക്കുന്നു. പാറകളിലും മരച്ചാമ്പലുകളിലും ഉള്ളതുകൂടാതെ വൃക്ഷങ്ങളുടെ എല്ലാ ഭാഗങ്ങളിലും മുഖ്യമായിട്ടു വിത്തുകളിലും ഇരിക്കുന്നു. ഇതു ദഹനകരത്തോടു ചേർന്നാൽ അതിൽ നിന്നും പ്രകാശിതാമ്ലം ഉണ്ടാകുന്നു.
പ്രകീർണ്ണ
  • വിശേഷണം:
  • പരത്തപ്പെട്ട, ചിതറിയ
  • പ്രസിദ്ധമാക്കപ്പെട്ട
  • വിടിർത്തപ്പെട്ട
പ്രകീർണ്ണ(ക)ം
  • കവടി
  • ചമരിവാൽ, വെഞ്ചാമരം, രാജസമീപത്തിൽ വീശുന്നതു എന്നർത്ഥം
  • ഒരു പുസ്തകത്തിലെ വിഭാഗം
പ്രകീർണ്ണകം
  • തദ്ധിത, പ്രത്യയങ്ങളുടെ പിരിവുകളിൽ ഒന്നു്
  • കുതിര
പ്രകീർത്തി
  • യശസ്സു്
  • നല്ലകീർത്തി
പ്രകീർത്തിത
  • വിശേഷണം:
  • വിസ്തരിച്ചു പറയപ്പെട്ട
  • ‘ശ്രീവാല്മീകി പ്രകീർത്തിതം’
    — ശ്രീരാമോദന്തം
    .
പ്രകീര്യ
  • വിശേഷണം:
  • പ്രസിദ്ധമാക്കപ്പെടുവാൻ തക്ക
  • പരത്തപ്പെടുവാൻ തക്ക
പ്രകീര്യം
  • ആവൽ വൃക്ഷം, ഞെട്ടാവൽ (ഉങ്ങിൽ ഒരു വകഭേദം)
  • കലഹത്തെ പരത്തുന്നതു് എന്നർത്ഥം.
  • ഉറുഞ്ചി
പ്രകുഞ്ചം
  • ഒരു പലം. ഒഴക്കു്
  • നാഴിയുടെ നാലിൽ ഒന്നു്
പ്രകൃത
  • വിശേഷണം:
  • ഉണ്ടാക്കപ്പെട്ട, ചെയ്യപ്പെട്ട, നിവർത്തിക്കപ്പെട്ട
  • ആരംഭിക്കപ്പെട്ട
  • ആഗ്രഹിക്കപ്പെട്ട
  • സാരമായ
പ്രകൃതി
  • സ്വഭാവം
  • ദൈവശക്തി
  • മായാമൂലപ്രകൃതി
  • (സത്വാദിഗുണങ്ങളുടെ സാമ്യാവസ്ഥ, പ്രകൃഷ്ടമായ (കൃതി) കാര്യത്തോടുകൂടിയതു്, പ്രകർഷേണ ചെയ്യുന്നതു എന്നർത്ഥം. സാംഖ്യമത പ്രകാരം പ്രകൃതിയും പുരുഷനുമല്ലാതെ ലോകത്തിൽ വേറൊന്നുമില്ല.)
  • (വ്യാകരണപക്ഷത്തിൽ) പ്രത്യയം വയ്ക്കുന്നതിനു മുമ്പിലുള്ള പ്രാതിപദിക ശബ്ദം
  • കാരണം
  • പഞ്ചഭൂതം
  • രാജ്യാംഗങ്ങൾ എട്ടും
  • സ്ത്രീപുരുഷന്മാരുടെ ഗുഹ്യ സ്ഥലം, യോനി, ലിംഗം
  • ഛന്ദസ്സുകളിൽ ഒന്നു്
  • ആകൃതി
  • പ്രജകൾ
  • ഉൽപത്തിസ്ഥാനം
  • പ്രപഞ്ചശക്തി
പ്രകൃതികൾ
  • പുരവാസി ജനങ്ങളുടെ സമൂഹം
പ്രകൃതിവിരുദ്ധം
  • സ്വാഭാവികമായതിനു വിരോധം
പ്രകൃതിശാസ്ത്രം
  • പ്രകൃതിയുടെ തത്വങ്ങളെ അതായതു വെളിച്ചം ശബ്ദം മുതലായ പ്രകൃതിശക്തികളെ വിവരിക്കുന്ന ശാസ്ത്രം
പ്രകൃത്യവസ്ഥകൾ
  • (എട്ടുവിധം) ഭൂമി
  • ജലം
  • അഗ്നി
  • വായു
  • ആകാശം
  • മനസ്സു്
  • ബുദ്ധി
  • അഹംകാരം
  • ‘ഭൂമിരാപോന ലോവായുഃ
    ഖം മനോബുദ്ധി രേവച
    അഹംകാര ഇതീയം മേ
    ഭിന്നാലം പ്രകൃതിരഷ്ടധാ’.
പ്രകൃഷ്ട
  • വിശേഷണം:
  • പ്രധാനമായുള്ള
  • തുലോംദൂരത്തുള്ള
പ്രകൃഷ്ടത, പ്രകൃഷ്ടത്വം
  • ശ്രേഷ്ഠത
പ്രകോഷ്ഠം
  • കൈത്തണ്ടു്, കൈയുടെ പത്തിക്കുമേൽ മുട്ടിനു താഴെയുള്ള ഭാഗം, കൈമുട്ടിന്റെ താഴത്തെ ഭാഗം
  • കട്ടളയുടെ ഒരു ഭാഗം
പ്രക്രമം
  • ആരംഭം, പ്രഥമാരംഭം, പ്രക്രമിക്കുക എന്നർത്ഥം
  • ‘പ്രക്രമത്താലമർത്താൻ’
    — അമരുകശതകം
    .
  • അവസരം
  • സഞ്ചാരം
പ്രക്രമിക്കുന്നു
  • ആരംഭിക്കുന്നു
  • പോകുന്നു
പ്രക്രിയ
  • രാജാവിൽ നിന്നുകിട്ടിയ മുദ്രധരിക്ക, അധികാരം
  • വ്യാകരണത്തിൽ ഒരു ഭാഗം
  • സ്വഭാവം
  • ക്രമം
  • ഉന്നതി
  • ആചാരം
പ്രക്രിയാസർവസ്വം
  • ഒരു സംസ്കൃതവ്യാകരണ ഗ്രന്ഥം
  • (ഗ്രന്ഥകർത്താ – മേല്പത്തൂർ നാരായണ ഭട്ടതിരി)
പ്രക്വണം, പ്രക്വാണം
  • വീണയുടെ ശബ്ദം
പ്രക്ഷരണം
  • ഊറുക
  • ഒഴുകുക
പ്രക്ഷം
  • വെട്ടിക്കുതിര
  • നായ്
പ്രക്ഷാമം
  • മെലിഞ്ഞതു
പ്രക്ഷാളനം
  • കഴുകൽ
പ്രക്ഷാളിത
  • വിശേഷണം:
  • കഴുകപ്പെട്ട
പ്രക്ഷിപ്ത
  • വിശേഷണം:
  • പ്രക്ഷേപണം ചെയ്യപ്പെട്ട എറിയപ്പെട്ട
  • എടയ്ക്കു കൂട്ടിച്ചേർത്ത
പ്രക്ഷീവിത
  • വിശേഷണം:
  • കുടിച്ച
  • തലയ്ക്കു പിടിച്ച
പ്രക്ഷുണ്ണ
  • വിശേഷണം:
  • ഞെരുക്കിയ
  • ഞെക്കിയ
പ്രക്ഷേപ(ണ)ം
  • ഏറു
  • നിശ്ചയം
പ്രക്ഷേപിക്കുന്നു
  • എറിയുന്നു
  • നിശ്ചയിക്കുന്നു
പ്രക്ഷോഭം
  • ഇളക്കം
പ്രക്ഷ്വേള(ഡ)നം
  • മുഴുവൻ ഇരിമ്പുകൊണ്ടുണ്ടാക്കിയ ശരം
  • പ്രകർഷേണ അവ്യക്തമായി ശബ്ദിക്കുന്നതു എന്നർത്ഥം.
പ്രക ഖ ഖ)രം
  • വെട്ടിക്കുതിര
  • നായ്
പ്രഖ്യാത
  • വിശേഷണം:
  • പ്രസിദ്ധപ്പെട്ട
  • കീർത്തിപ്പെട്ട
പ്രഖ്യാതം
  • പ്രസിദ്ധപ്പെട്ടതു്
  • രൂപകത്തിലെ വസ്തുവേ (കഥാശരീരത്തെ) മൂന്നായി ഭാഗിച്ചതിൽ ഒന്നു്
  • (ഇതിഹാസനിബന്ധനമായുള്ളതു പ്രഖ്യാതം.)
പ്രഖ്യാതി
  • കീർത്തി
  • സ്തുതി
പ്രഖ്യാപനം ചെയ്യുന്നു
  • പ്രസിദ്ധപ്പെടുത്തുന്നു
പ്രഗണ്ഡം
  • മുഴങ്കൈയ്ക്കു മേലേടം
  • കൈമുട്ടിന്റെ മേലേഭാഗം
  • കവിൾത്തടത്തോടടുത്തതു്
പ്രഗണ്ഡി
  • കോട്ടമതിൽ
പ്രഗത
  • വിശേഷണം:
  • വേർപിരിഞ്ഞ
  • പോയ
പ്രഗരാജനുക
  • വിശേഷണം:
  • വാതരോഗം മുതലായതുകൊണ്ട് മുട്ടിന്നകൽച്ച പറ്റിയ
പ്രഗല്ഭ
  • വിശേഷണം:
  • ബുദ്ധിക്കുറപ്പും തെളിവുമുള്ള
  • കാലോചിതമായ ബുദ്ധിയുള്ള
പ്രഗല്ഭത
  • മനസ്സിന്റെ ശക്തി
  • ബുദ്ധിശക്തി
  • സാമർത്ഥ്യം
പ്രഗല്ഭൻ
  • പ്രതിഭ എന്ന ബുദ്ധിവിശേഷത്തോടുകൂടിയവൻ
പ്രഗല്ഭം
  • ഒരു കുട്ടി ജനിക്കുമ്പോൾ കഴിക്കുന്ന ഹോമത്തിനുള്ള തീ
പ്രഗാഢ
  • വിശേഷണം:
  • പ്രയാസമുള്ള
  • വിഷമമായുള്ള, കടുപ്പമായുള്ള
  • അധികമുള്ള, പെരുകിയ
പ്രഗാഢം
  • അധികമായി
പ്രഗുണ
  • വിശേഷണം:
  • നേരെയുള്ള
  • പരമാർത്ഥമുള്ള
പ്രഗുണ്യ
  • വിശേഷണം:
  • അധികമുള്ള
  • വിശേഷമുള്ള
പ്രഗൃഹ്യം
  • സന്ധിപ്രമാണത്തെ അനുസരിക്കാതെ വേർവിട്ടു നിൽക്കുന്ന അച്ചു്
  • ഓർമ്മ
പ്രഗേ
  • പ്രഭാതകാലം
പ്രഗോപനം
  • രക്ഷ
  • സൂക്ഷിപ്പു
പ്രഗ്രഹൻ
  • വിഷ്ണു
  • പ്രധാനി, നായകൻ
  • തടവുകാരൻ
പ്രഗ്രഹം
  • പിടികൂടുക
  • പാറാവിലിടുക
  • തുലാസിന്റെ ചരടു, തുലാസൂത്രം
  • തുലാസൂത്രം എന്നതു കിണറ്റിൽനിന്നു വെള്ളം കോരുവാനുള്ള യന്ത്രമാകുന്നു.
  • കനിവു
  • രശ്മി
  • വായ്ക്കയറു്
  • വന്ദിശാല
  • ചോരാദികളെ ആകർഷിക്കുക
  • ഗ്രഹണാരംഭം
പ്രഗ്രാഹം
  • തുലാസിന്റെ ചരടു
  • തുലാസൂത്രം
പ്രഗ്രീവം
  • കിളിവാതിൽ
  • ചൗക്ക
  • കുതിരാലയം
  • മദിച്ച ആന
  • വൃക്ഷത്തിന്റെ അഗ്രം, വൃക്ഷത്തിന്റെ ശിഖരം
  • പൂമുഖം
പ്രഘണം, പ്രഘാണം
  • പുറന്തിണ്ണ, ഉമ്മറവാതിലിന്റെ അടുത്തുപുറത്തുള്ള പുറന്തിണ്ണ
  • ഹനിക്കപ്പെടുന്നതെന്നർത്ഥം. (അകത്തേക്കു കടപ്പാൻ വരുന്ന ജനങ്ങൾ ഇവിടെ തിക്കിത്തിരക്കുന്നതിനാൽ ഈ പേർ വന്നു.)
  • ചെമ്പുപാത്രം
പ്രഘസ
  • വിശേഷണം:
  • അധികം തിന്നുന്ന
പ്രഘസൻ
  • രാക്ഷസൻ
പ്രഘുണൻ
  • വിരുന്നുകാരൻ
പ്രഘൂർണ്ണ
  • വിശേഷണം:
  • അലഞ്ഞുനടക്കുന്ന
പ്രചക്രം
  • പുറപ്പെട്ട സൈന്യം
  • സൈന്യത്തിന്റെ ഇളക്കം
പ്രചണ്ഡ
  • വിശേഷണം:
  • കോപമുള്ള
  • അതിശക്തിയുള്ള, ഏറ്റവും ബലമുള്ള
  • അധികം ചൂടുള്ള
  • ക്ഷോഭിച്ചിരിക്കുന്ന
പ്രചണ്ഡപാണ്ഡവം
  • ഒരു നാടകം
  • രാജശേഖരന്റെ കൃതിയാണു്. കൗരവർ പാഞ്ചാലിയോടു കാണിച്ച അവിവേകമത്രേ കഥാവിഷയം.
പ്രചണ്ഡം
  • വെളുത്ത പൂവുള്ള ഒരു ചെടി
  • കണവീരം
പ്രചയം
  • കൂമ്പാരം
  • കൂട്ടം
പ്രചരണം
  • നടക്കുക
  • കൈയേൾപ്പു്, ചുമതലവഹിപ്പു്
പ്രചരം
  • വഴി, മാർഗ്ഗം, പന്ഥാവു്
  • നടപ്പു്, പ്രയോജനം
പ്രചലാകം
  • ധനുർവിദ്യ
  • പാമ്പു്
പ്രചലായിത
  • വിശേഷണം:
  • ഉരുളുന്നു
  • ഉറക്കം തൂക്കുന്നു
പ്രചലായിതൻ
  • ഉറക്കം തൂക്കുന്നവൻ, പ്രചലായ (തൂക്കം) ഉള്ളവൻ എന്നർത്ഥം
  • ഉണർച്ചയില്ലാത്തവൻ
പ്രചാരം
  • നടപ്പായുള്ളതു്
  • സഞ്ചാരം
പ്രചാരകൻ
  • പ്രചരിക്കുന്നവൻ
  • പരത്തുന്നവൻ
പ്രചാരണം
  • ഫലേച്ഛയോടുകൂടി ചെയ്യുന്ന ദാനം (പ്രവാരണം എന്നതിന്റെ പാഠം)
പ്രചുര
  • വിശേഷണം:
  • വളരെയുള്ള
  • പെരുകിയ
പ്രചുരത, പ്രചുരത്വം
  • ധാരാളമായ സ്ഥിതി
പ്രചുരൻ
  • കള്ളൻ
പ്രചുരിമ
  • ധാരാളത്വം
  • ആധിക്യം
പ്രചുലാകീ
  • മയിൽ
പ്രചേതസ്സു്
  • വരുണൻ
  • നല്ല മനസ്സായിട്ടുള്ളവൻ എന്നർത്ഥം.
  • ഒരു പ്രജാപതി
പ്രചേലകം
  • കുതിര
പ്രചേലം
  • പീതചന്ദനം
പ്രചോദനം
  • പ്രേരിപ്പിക്കൽ
  • പറഞ്ഞയയ്ക്കുക
പ്രചോദിതൻ
  • ഉത്സാഹിപ്പിക്കപ്പെട്ടവൻ
പ്രചോദിനി
  • ഒരുമാതിരി ചുണ്ട
  • കണ്ടകാരി
  • പൂത്തരിച്ചുണ്ട
  • മുള്ളുകളെ പ്രേരിപ്പിക്കുന്നതു് എന്നർത്ഥം.
പ്രചോദിപ്പിക്ക
  • വിശേഷണം:
  • ഉത്സാഹിപ്പിക്ക
പ്രച്ഛദം
  • പുതപ്പു്
പ്രച്ഛദപടം
  • മൂടുപുടവ, മൂടുന്ന വസ്ത്രം എന്നർത്ഥം
  • മറയ്ക്കുന്നതിനുള്ള ഒരുമാതിരി വസ്ത്രം
പ്രച്ഛനം, പ്രച്ഛനാ
  • ചോദ്യം
  • അന്വേഷണം
പ്രച്ഛന്ന
  • വിശേഷണം:
  • മറഞ്ഞ
പ്രച്ഛന്നം
  • രഹസ്യമായ വാതിൽ, ഒളിവാതിൽ
  • മറയ്ക്കപ്പെട്ടതു് എന്നർത്ഥം.
  • കിളിവാതിൽ
പ്രച്ഛർദ്ദിക
  • ഛർദ്ദി
  • അകത്തുള്ളതിനെ പുറത്താക്കുന്നതു് എന്നർത്ഥം.
പ്രച്ഛാദനം
  • മാവു്
  • ഉത്തരീയം
പ്രച്ഛായം
  • നല്ല തണൽ
പ്രച്ഛില
  • വിശേഷണം:
  • ഉണങ്ങിയ
  • ജലമില്ലാത്ത
പ്രജ
  • സന്തതി
  • ജനം
പ്രജൻ
  • ഭർത്താവു്
പ്രജനം
  • ചന
  • ജന്തുക്കളുടെ ഉല്പാദന കാലം ഗർഭഗ്രഹണം
പ്രജനികാ
  • അമ്മ
പ്രജവൻ
  • വേഗമുള്ളവൻ
പ്രജവം
  • അതിവേഗം
  • അതിവേഗത്തിൽ ഓടുന്ന കുതിര
പ്രജവി
  • വിശേഷണം:
  • അതിവേഗമുള്ള
പ്രജവി
  • ഓട്ടക്കാരൻ
  • വേഗമുള്ളവൻ
പ്രജാഗരൻ
  • കൃഷ്ണൻ
  • രക്ഷാകർത്താവു്
പ്രജാഗരം
  • ഉണർന്നിരിക്കുക
പ്രജാതാ
  • അമ്മ
  • പ്രസവിച്ചവൾ
  • അപ്പോൾ പ്രസവിച്ചവൾ
  • (പെറ്റെഴുന്നേൾക്കാത്തവൾ).
പ്രജാന്തകൻ
  • യമൻ
പ്രജാപതി
  • ബ്രഹ്മാവു്
  • വിഷ്ണു
  • സ്വായംഭുവമനു
  • ഇന്ദ്രൻ
  • സൂര്യൻ
  • സോമൻ
  • മരീചി മുതലായ ബ്രഹ്മാവിന്റെ പുത്രന്മാർ
  • രാജാവു്
  • വിശ്വകർമ്മാവു്
  • മകളുടെ ഭർത്താവു്
  • പ്രജാപതിമാർ സൃഷ്ടിവിഷയത്തിൽ ബ്രഹ്മാവിനെ സഹായിക്കുന്നവരാകുന്നു. ബ്രഹ്മാവിന്റെ പുത്രന്മാരാണു്. മരീചി, അത്രി, അംഗിരസ്സു്, പുലസ്ത്യൻ, പുലഹൻ, ക്രതു, വസിഷ്ഠൻ, പ്രചേതസ്സു് (ദക്ഷൻ), ഭൃഗു, നാരദൻ ഈ പത്തു ഋഷികളേയുമാണു് സാധാ രണ പ്രജാപതികളെന്നു പറയാറുള്ളതു്. മഹാഭാരതപ്രകാരം 21 പ്രജാപതികളെ കാണുന്നു. (ഭൃഗു, മരീചി, അത്രി, ദക്ഷൻ, കർദ്ദമൻ, പുലഹൻ, പുലസ്ത്യൻ, അംഗിരസ്സു്, ക്രതു - ഇവരെ നവപ്രജാപതികൾ എന്നു പറയുന്നു).
പ്രജാവതി
  • ജ്യേഷ്ഠന്റെ അല്ലെങ്കിൽ അനുജന്റെ ഭാര്യ
  • കുട്ടിയുള്ളവൾ എന്നർത്ഥം (ഭ്രാതാക്കന്മാർക്കുണ്ടാകുന്ന പുത്രന്മാർ തന്റെ പുത്രന്മാരോടു തുല്യന്മാരാകയാൽ തന്റെ പുത്രന്നു തുല്യനായ പുത്രനുള്ളവൾ എന്നു ഫലിതാർത്ഥം).
  • അമ്മ
  • ജ്യേഷ്ഠന്റെ ഭാര്യ
പ്രജിനം
  • കാറ്റു്
പ്രജ്ഞ
  • വിശേഷണം:
  • ബുദ്ധിയുള്ള
  • പഠിത്തമുള്ള
  • കാലിന്റെ മുട്ടകന്നുള്ള
പ്രജ്ഞൻ
  • വിദ്വാൻ
പ്രജ്ഞാ
  • ബുദ്ധി
  • അറിവിന്റെ ശ്രേഷ്ഠമായ കരണം എന്നർത്ഥം.
  • ബുദ്ധിയുള്ള സ്ത്രീ, ലൗകിക വ്യവഹാരങ്ങളിൽ നല്ല അറിവുള്ളവൾ
  • മൂന്നുകാലത്തേ കാര്യവും അറിയുന്ന ബുദ്ധി
  • ‘പ്രജ്ഞാത്രൈകാലികീമതം.’
  • വിശേഷബുദ്ധി.
പ്രജ്ഞാന
  • വിശേഷണം:
  • ബുദ്ധിയുള്ള
  • പഠിത്തമുള്ള
പ്രജ്ഞാനം
  • അറിവു്, ബുദ്ധി
  • അടയാളം
  • ബ്രഹ്മം
  • പ്രജ്ഞാനം = ബ്രഹ്മം. ഇതു വേദത്തിലുള്ള ഉപനിഷത്തിലാണു്. യാതൊന്നു കൊണ്ടു കാണുകയും, കേൾക്കുകയും, മണപ്പിക്കയും, തൊടുകയും, രസത്തെ അറിയുകയും ചെയ്യുന്നുവോ അതുതന്നെ പ്രജ്ഞാനം എന്നു പറയപ്പെടുന്നതു്. ബ്രഹ്മാവുമുതൽ കീടപര്യന്തമുള്ള പ്രാണി കളിൽ യാതൊരു ചൈതന്യം കാണപ്പെടുന്നുവോ അതുതന്നെ ബ്രഹ്മം. ഈവിധമുള്ള പ്രജ്ഞാനംതന്നെ ബ്രഹ്മം എന്നർത്ഥം.
  • ‘യേനേക്ഷതേ ശൃണോതീദം
    ജിഘ്രതിവ്യാകരോതി ച
    സ്വാദ്വസ്വാദ്വവിജാനാതി
    തൽപ്രജ്ഞാനമുദീരിതം.
    ചതുർമ്മുഖേന്ദ്രദേവേഷു
    മനുഷ്യശ്വേഗവാദിഷു
    ചൈതന്യമേകം ബ്രഹ്മാതഃ
    പ്രജ്ഞാനം ബ്രഹ്മമയ്യപി’
പ്രജ്ഞാവാൻ
  • അറിവുള്ളവൻ
  • വിദ്വാൻ
പ്രജ്ഞ
  • വാതരോഗം മുതലായതുകൊണ്ടു മുട്ടിന്നകൽച്ച പറ്റിയവൻ
പ്രജ്ജ്വലിത
  • വിശേഷണം:
  • ജ്വലിച്ച
പ്രഡീനം
  • പറപ്പ്
  • പറക്കുക
  • പക്ഷികളുടെ സഞ്ചാരം
  • (ഗതിവിശേഷം) ഒന്നാമതായി പറക്കുക.
പ്രണ
  • വിശേഷണം:
  • പഴയ
പ്രണത
  • വിശേഷണം:
  • നമസ്കരിക്കപ്പെട്ട
  • സാമർത്ഥ്യമുള്ള
പ്രണതീ
  • നമസ്കാരം
  • വന്ദന
പ്രണദനം
  • ശബ്ദം
പ്രണധി
  • ഗൂഢസഞ്ചാരി
പ്രണമിക്കുന്നു
  • നമസ്കരിക്കുന്നു
  • കുമ്പിടുന്നു
പ്രണയകലഹം
  • സ്നേഹത്തോടുകൂടിയ ശണ്ഠ
പ്രണയനം
  • സ്നേഹം
പ്രണയം
  • സ്നേഹം, വാത്സല്യം
  • ‘അങ്കേചേർത്തിട്ടു പത്ന്യാപ്രണയപരവശൻ’
    — ദക്ഷയാഗം കഥകളി
    .
  • വിശ്വാസം
  • പരിചയം
  • യാചന
  • ഇഷ്ടം
പ്രണയി
  • വിശേഷണം:
  • പ്രണയമുള്ള
പ്രണയി
  • ഭർത്താവു
പ്രണയിത
  • സ്നേഹം
പ്രണയിനി
  • ഭാര്യ
പ്രണവം
  • ഓങ്കാരം
  • എല്ലാമന്ത്രങ്ങളുടെയും ആദിയിൽ ഉച്ചരിക്കുന്ന ‘ഓം’ എന്ന ശബ്ദം, സ്തുതിക്കപ്പെടുന്നതു എന്നർത്ഥം.
  • ഒരു വാദ്യം
  • ബ്രഹ്മം
  • പ്രണവം = ഓങ്കാരം. ഈ ഓങ്കാരത്തെ വേദമന്ത്രങ്ങൾ ഉച്ചരിക്കുന്നതിനു മുമ്പായിട്ടു ഉച്ചരിക്കുന്നതുകൊണ്ടു പ്രണവം എന്നപേർ വന്നിട്ടുള്ളതാകുന്നു. പ്ര = മുമ്പു്. നു = ഉച്ചരിക്കുക, സ്തുതിക്കുക.
പ്രണവാത്മകൻ
  • പ്രണവസ്വരൂപമായുള്ളവൻ
പ്രണാദം
  • ഉറച്ചശബ്ദം
  • ചെവിയിലുണ്ടാകുന്ന ഒരു രോഗം, കർണ്ണനാദം
  • സ്നേഹം അധികമാകയാൽ ഒരു സ്വരഭേദത്തോടെ തടഞ്ഞു സാവധാനത്തിൽ പറയുന്ന വാക്കു്, അനുരാഗം കൊണ്ടുണ്ടായ മുഖകണ്ഠാദി ജനിതമായ സീൽക്കാരാദിശബ്ദം
  • സ്നേഹം ഭക്തി മുതലായ മറ്റു മനോവ്യാപാരങ്ങൾ കൊണ്ടുണ്ടാകുന്ന (പുത്രലാളനാദികളാലുണ്ടാകുന്ന) ശബ്ദം
പ്രണാമം
  • നമസ്കാരം
  • എട്ടുവിധം, ജാനുക്കൾ, പാദങ്ങൾ, പാണികൾ, ഉരസ്സു, ബുദ്ധി, ശിരസ്സു്, വചസ്സു്, ദൃഷ്ടി ഈ അംഗങ്ങൾ കൊണ്ടു നമസ്കരിക്ക. അഷ്ടാംഗപാതം നോക്കുക.
പ്രണാളം, പ്രണാളി, പ്രണാളിക
  • വെള്ളം ഒഴുകുന്നവഴി
  • ഓവു് കല്ലു മുതലായതുകൊണ്ടു കെട്ടപ്പെട്ടതു് എന്നർത്ഥം.
  • കുഴൽ
  • ഉദാ:, ജലപ്രണാളികൾ.
പ്രണിദാനം
  • അതിപ്രയത്നം
  • പ്രവേശനം
  • ശക്തിയോടുകൂടിയ ഒരു ധ്യാനം
  • സമാധാനം
  • സമർപ്പണം
പ്രണിധി
  • ഒറ്റുകാരൻ, ചാരൻ, ചാരപുരുഷൻ,
  • അറിയപ്പെടേണ്ടതായ കാര്യം ഇവങ്കൽ പ്രകർഷേണനിധാനം ചെയ്യപ്പെടുന്നതിനാൽ ഈ പേരുണ്ടായി.
  • പ്രതിജ്ഞ
  • യാചന
  • പ്രാർത്ഥന
പ്രണിപതിക്കുന്നു
  • നമസ്കരിക്കുന്നു
പ്രണിപാതം
  • നമസ്കാരം
പ്രണിവേശിക്കുന്നു
  • വിവാഹം കഴിക്കുന്നു
  • ‘ഭൂമിപാലേന്ദ്ര!പ്രഥമം ഭവാൻ പ്രണിവേശ്യ’
    — ഭാരതം
    .
പ്രണിഹിത
  • വിശേഷണം:
  • ഏൽപ്പിക്കപ്പെട്ട
  • വെക്കപ്പെട്ട
  • ചെയ്യപ്പെട്ട
  • ലഭിക്കപ്പെട്ട
പ്രണീത
  • വിശേഷണം:
  • പ്രവേശിപ്പിക്കപ്പെട്ട
  • പാകംചെയ്യപ്പെട്ട
  • ചെയ്യപ്പെട്ട
  • എറിഞ്ഞുകളയപ്പെട്ട
  • എഴുതിയുണ്ടാക്കപ്പെട്ട (ഗ്രന്ഥം, പുസ്തകം)
  • പഠിപ്പിക്കപ്പെട്ട
  • സന്തോഷിപ്പിക്കപ്പെട്ട
പ്രണീത
  • ചെറിയ കുഴികിണ്ണം
പ്രണീതൻ
  • ശുദ്ധിചെയ്യപ്പെട്ട അഗ്നി
പ്രണിതം
  • മന്ത്രത്താൽ സംസ്ക്കരിക്കപ്പെട്ട അഗ്നി
  • പാകം ചെയ്തു നന്നാക്കിയ കറി മുതലായതു്
  • പാകംകൊണ്ടും രസം കൊണ്ടും സമഗ്രമായ ശാകാദി
പ്രണുത
  • വിശേഷണം:
  • സ്തുതിക്കപ്പെട്ട
പ്രണേജനം
  • തുടക്കുക, കഴുകുക, കഴുകാനുള്ള ജലം
  • കുളി
പ്രാണേയ
  • വിശേഷണം:
  • കീഴ്വഴക്കമുള്ള
പ്രാണേയൻ
  • സ്വാധീനനായിട്ടുള്ളവൻ, അധീനൻ
പ്രണോദം
  • നടത്തുക
  • നടത്തൽ
പ്രതതി
  • വള്ളി
  • വളരെ പരന്നുകിടക്കുന്നതു എന്നർത്ഥം.
  • പരപ്പു്
പ്രതന
  • വിശേഷണം:
  • പണ്ടുള്ള
  • പഴയ
പ്രതനു
  • വിശേഷണം:
  • വളരെ നേരിയ, മെലിഞ്ഞ, ഏറ്റവും ചെറിയ
  • വണ്ണം കുറഞ്ഞ, ക്ഷീണിച്ച
  • സാരമില്ലാത്ത
പ്രതപ്ത
  • വിശേഷണം:
  • ഏറ്റവും ചൂടുപിടിച്ച
  • തീയിലിട്ടു പഴുപ്പിക്കപ്പെട്ട
  • ദുഃഖിച്ച
പ്രതമകൻ
  • കാസശ്വാസം
  • തമകൻ എന്ന ശ്വാസത്തിനുള്ള ലക്ഷണങ്ങളും പനിയും മൂർച്ഛയും കൂടി ഉണ്ടാകുമ്പോൾ ഉള്ള പേർ.
പ്രതർക്കം
  • സംശയം
പ്രതർക്കനം
  • തർക്കം, ഊഹം
  • തർക്കശാസ്ത്രം
പ്രതർക്കിത
  • വിശേഷണം:
  • തർക്കിക്കപ്പെട്ട
  • സന്ദേഹിച്ച
പ്രതർദ്ദനൻ
  • ഒരു കാശി രാജാവു്
  • കാശി നൃപനായ ദിവോദാസന്റെ പുത്രൻ
  • വീതഹവ്യൻ എന്ന രാജാവു ദിവോദാസന്റെ കുടുംബത്തെ ഉന്മൂലനാശം ചെയ്തു. പിന്നീടു ഭൃഗുവിനെക്കൊണ്ടു് ഒരു യാഗം നടത്തിച്ചു പ്രതർദ്ദനൻ എന്ന പുത്രനെ സമ്പാദിച്ചു. ഇദ്ദേഹം ഒരു വലിയ യോദ്ധാവായിത്തീർന്നതിന്റെ ശേഷം വീതഹവ്യനോടു പക വീട്ടി. വീതഹവ്യൻ ഭൃഗുവിനെ ശരണം പ്രാപിച്ചു. ഭൃഗു അദ്ദേഹത്തെ ഒരു മഹർഷിയാക്കി.
പ്രതലം
  • പരത്തിപ്പിടിച്ച ഒരു കൈ
  • വിരലെല്ലാം നിറുത്തി പരത്തിയ കൈപ്പടം. വിസ്തൃതമായ പ്രദേശമുള്ളതെന്നർത്ഥം.
  • ഇടത്തേക്കൈയും വലത്തേക്കൈയും കൂട്ടിച്ചേർത്തു പരത്തിപ്പിടിച്ചതു്
  • തമ്മിൽ കൂട്ടിച്ചേർത്ത കരതലം.
പ്രതാനം
  • ഇളയകമ്പു്
  • വള്ളി
പ്രതാനി
  • പ്രതാനമുള്ള
  • പരപ്പുള്ള
പ്രതാനിനി
  • വള്ളി
  • പരപ്പു്
പ്രതാപം
  • സമ്പത്തുകൊണ്ടും ശക്തി കൊണ്ടും മറ്റുമുള്ള ഒരു മഹത്വം
  • ചൂടു്
  • ഓജസ്സു്
  • പ്രഭുശക്തികൊണ്ടും ദണ്ഡശക്തികൊണ്ടും ഉണ്ടാകുന്ന അധൃഷ്യത
  • ശത്രുക്കളെ പ്രകർഷേണ തപിപ്പിക്കുന്നതെന്നർത്ഥം.
  • എരിക്കു്
പ്രതാപരുദ്രീയം
  • ഒരു സംസ്കൃത സാഹിത്യശാസ്ത്രഗ്രന്ഥം
  • (വിദ്യാനാഥപണ്ഡിതർ ഉണ്ടാക്കിയതു).
പ്രതാപരുദ്രവർഷം
  • മലയാള വർഷം
  • 1൦94 – ക്കു 641 – 642.
പ്രതാപവൽ
  • വിശേഷണം:
  • പ്രതാപമുള്ള
പ്രതാപസം
  • ഒരു പൂച്ചെടി
  • വെള്ളെരിക്കു്
  • കണ്ണിന്റെ തേജസ്സിനെ കളയുന്നതെന്നർത്ഥം. താപസന്മാർക്കു പ്രകർഷത്തെ കൊടുക്കുന്നതെന്നുമാവാം.
പ്രതാപി
  • വിശേഷണം:
  • പ്രതാപമുള്ള
പ്രതാരണം
  • വഞ്ചന
  • ചതിവു്
പ്രതാരിത
  • വിശേഷണം:
  • വഞ്ചിക്കപ്പെട്ട
പ്രതി
  • പകരം
  • മാറ്റം
  • തോറു്
  • പല
  • സാദൃശ്യം
  • അല്പവൃത്തി
  • സംബന്ധം
  • നിയമം
  • കുറിച്ചു്
പ്രതി
  • പേർപ്പു്, പകർപ്പു്
  • ഒരുത്തൻ സങ്കടംവച്ചാൽ അതിന്നുത്തരം പറയേണ്ടുന്നവൻ, പ്രതിവാദി, പ്രതിക്കാരൻ
  • ഒന്നിൽ നോക്കി പകർത്തിയ എഴുത്തു്
പ്രതികടം
  • ചോദ്യത്തിനു ശരിയല്ലാതെ തെറ്റായിട്ടു പറയുന്ന ഉത്തരം
പ്രതികർമ്മം
  • വസ്ത്രമാല്യാദികളെക്കൊണ്ടുള്ള അലങ്കാരം
  • ആ അലങ്കാരം നിമിത്തമുണ്ടായ ശോഭ
  • മാലിന്യത്തെ കളഞ്ഞു ശരീരം വെടിപ്പുവരുത്തുക
പ്രതി(തീ)കാരം
  • പ്രതിക്രിയ
  • ഉപശാന്തി
പ്രതികാശം
  • പ്രതിബിംബം
  • ആകൃതി
പ്രതികൂല
  • വിശേഷണം:
  • വിരോധമുള്ള
പ്രതികൂലം
  • വിപരീതം
പ്രതികൂലത
  • വിരോധം
പ്രതികൃതി
  • ഒന്നിനു പകരമായുണ്ടാക്കിയ ശരീരം, പ്രതിമ
  • പൂജാർത്ഥം ശിലാലോഹാദികളെക്കൊണ്ടുണ്ടാക്കുന്നതായ വിഷ്ണുഗണേശാദിപ്രതിമ
പ്രതികൃഷ്ടം
  • ജാത്യാചാരകുലാദികളെക്കൊണ്ടു നിന്ദിക്കപ്പെട്ടതു്
പ്രതിക്രമം
  • വിശേഷണം:
  • ക്രമത്തിനു വിപരീതമായ
പ്രതിക്രിയ
  • പ്രതിഫലം
  • പകരത്തിനു പകരം ചെയ്ക
പ്രതിക്കാരൻ
  • പ്രതിവാദി
  • ശത്രു
പ്രതിക്ഷണം
  • ക്ഷണംപ്രതി
  • ഉടനെ ഉടനെ
പ്രതിക്ഷയൻ
  • കാവൽക്കാരൻ
പ്രതിക്ഷിപ്ത
  • വിശേഷണം:
  • പ്രതിക്ഷേപിക്കപ്പെട്ട, അയയ്ക്കപ്പെട്ട
  • കളയപ്പെട്ട
  • വിരോധിക്കപ്പെട്ട
  • അപവാദപ്പെട്ട, ആക്ഷേപിക്കപ്പെട്ട
പ്രതിക്ഷേപ(ണ)ം
  • നിരസിക്ക, നിന്ദ
  • ഉപദ്രവം
പ്രതിക്ഷേപിക്കുന്നു
  • നിരസിക്കുന്നു, നിന്ദിക്കുന്നു
  • ഉപദ്രവിക്കുന്നു
പ്രതിഖ്യാതി
  • പ്രസിദ്ധി
പ്രതിഗതം
  • മുമ്പോട്ടും പിമ്പോട്ടും പറന്നുകൊണ്ടിരിക്കുന്ന
  • ചുറ്റിസഞ്ചരിക്കുന്ന
പ്രതിഗമനം
  • തിരിച്ചുവരുക
  • മടങ്ങിവരുക
പ്രതിഗ്രഹം
  • സ്വീകാരം
  • ദാനം വാങ്ങുക
  • പിൻപട
  • കോളാമ്പി
  • സൈന്യത്തിന്റെ പിൻഭാഗം
  • പ്രതിഗ്രഹിക്കപ്പെടുന്നതു് എന്നർത്ഥം.
പ്രതിഗ്രഹണം
  • കൈയ്ക്കൊള്ളൽ
പ്രതിഗ്രാഹം
  • കോളാമ്പി
  • ഭക്ഷിക്കപ്പെട്ട താംബൂലത്തെയും മറ്റും സ്വീകരിക്കുന്നതു് എന്നർത്ഥം
  • സമ്മാനം വാങ്ങിക്ക
പ്രതിഗ്രാഹിക
  • ദ്വിതീയവിഭക്തി
പ്രതിഗ്രാഹ്യം
  • വിശേഷണം:
  • സ്വീകരിക്കാൻ യോഗ്യമായ
  • സമ്മതിക്കാകുന്ന
പ്രതിഘ
  • വിശേഷണം:
  • വിപരീതമുള്ള
പ്രതിഘം
  • കോപം
  • സൗശീല്യത്തെ കളയുന്നതു് എന്നർത്ഥം.
  • ദ്വന്ദ്വയുദ്ധം
  • തളർച്ച
  • ശത്രു
പ്രതിഘാത(ന)ം
  • വധം, കൊല
  • തടവു്
പ്രതിചിന്തനം
  • ധ്യാനം
പ്രതിച്ഛദം
  • ചിത്രപടം
പ്രതിച്ഛന്ദം
  • പ്രതിബിംബം
പ്രതിച്ഛായ
  • പ്രതിരൂപം
  • പൂജാർത്ഥം
  • ശിലാലോഹാദികളെക്കൊണ്ടുണ്ടാ ക്കുന്നതായ വിഷ്ണുഗണേശാദി പ്രതിമയുടെ പേർ.
  • നിഴൽ
പ്രതിച്ഛേദം
  • തടസ്സം
പ്രതിജല്പം
  • മറുപടി
  • ഉത്തരം
പ്രതിജവാബ്
  • മറുപടി
പ്രതിജാഗരം
  • ദൃഷ്ടിയുറപ്പിച്ചുകൊണ്ടുള്ള നോട്ടം
  • ഉണർന്നിരുന്ന (അമാന്തമില്ലാത്ത) നോട്ടം എന്നർത്ഥം.
പ്രതിജിഹ്വാ
  • അണ്ണാക്കു്
പ്രതിജീവനം
  • രണ്ടാമതു ജീവിക്ക
  • മരിച്ചശേഷം ജീവിക്ക
പ്രതിജ്ഞ
  • ശപഥം, ഞാൻ ഇന്നപ്രകാരം ചെയ്യുമെന്നു സത്യമായി പറക, തീർച്ഛപ്പെടുത്തൽ
  • ആജ്ഞ
  • നിശ്ചയം
പ്രതിജ്ഞാത
  • വിശേഷണം:
  • പ്രതിജ്ഞചെയ്യപ്പെട്ട
  • അംഗീകരിക്കപ്പെട്ട
പ്രതിജ്ഞാനം
  • വാഗ്ദത്തം
  • ഉടമ്പടി
  • ഇന്ന പ്രകാരം ചെയ്യുമെന്നു തീർച്ചപ്പെടുത്തൽ
പ്രതിജ്ഞാപത്ര(ക)ം
  • ഉടമ്പടിചീട്ടു്
പ്രതിജ്ഞേയ
  • വിശേഷണം:
  • പ്രതിജ്ഞചെയ്യപ്പെടുവാന്തക്ക
പ്രതിജ്ഞേയൻ
  • മംഗലസ്തുതി പാടുന്നവൻ
പ്രതിതരൻ
  • തണ്ടുവലിക്കുന്നവൻ
  • കപ്പൽക്കാരൻ
പ്രതിദത്തം
  • വിശേഷണം:
  • തിരിയെ കൊടുത്ത
പ്രതിദാ
  • മാറ്റിവാങ്ങിക്ക
  • തിരിയെ കൊടുക്കുക
  • സമ്മാനമായി കൊടുക്ക
പ്രതിദാനം
  • വാങ്ങിച്ചതിനെ തിരിച്ചു കൊടുക്ക
പ്രതിദാരണം
  • യുദ്ധം
പ്രതിദിനം
  • ദിവസംപ്രതി
പ്രതിദേയ
  • വിശേഷണം:
  • തിരിയെ കൊടുപ്പാൻ തക്ക
പ്രതിദേയം
  • പണയം
പ്രതിദ്രവ്യം
  • പകരം കിട്ടിയ മുതൽ
പ്രതിദ്വന്ദി
  • പ്രതികൂലി
  • ശത്രു
പ്രതിദ്ധ്വനി
  • മാറ്റൊലി
പ്രതിദ്ധ്വാനം
  • മാറ്റൊലി
  • പ്രതിദ്ധ്വനി
പ്രതിനന്ദിക്ക
  • നന്ദിപറക
  • സ്വാഗതം പറക, മറ്റൊരുവന്റെ അഭിവൃദ്ധിയെക്കുറിച്ചു സന്തോഷം പറക
  • പിന്നെയും പിന്നെയും സന്തോഷിക്ക
പ്രതിനവ
  • വിശേഷണം:
  • പുതുതായ
  • പുത്തനായ
പ്രതിനായകൻ
  • കാവ്യങ്ങളിൽ നായകന്റെ എതിരാളി
  • രാമായണത്തിൽ – രാവണൻ മാഘത്തിൽ – ശിശുപാലൻ
പ്രതിനാഹം
  • കൊടി
പ്രതിനിധി
  • പകരം നിൽക്കുന്നവൻ
  • പ്രതിബിംബം
  • പണയം
പ്രതിനിവർത്തിക്കുന്നു
  • തിരിച്ചുവരുന്നു
  • വീണ്ടും പ്രവർത്തിക്കുന്നു
പ്രതിനിവൃത്തൻ
  • മടങ്ങിപ്പോന്നവൻ
പ്രതിന്യാസം
  • പകരത്തിനു പകരം പരസ്പരം സൂക്ഷിച്ചുവെച്ചിട്ടുള്ള പണയം
പ്രതിപക്ഷം
  • ശത്രുപക്ഷം
പ്രതിപക്ഷി
  • ശത്രുവിന്റെ പക്ഷത്തിൽ നില്ക്കുന്നവൻ
  • ശത്രു
പ്രതിപക്ഷി
  • ശത്രു
  • (പക്ഷം = ഭാഗം. പക്ഷി = പക്ഷം പിടിച്ചവൻ).
പ്രതിപൽ
  • രണ്ടുപക്ഷത്തിലേയും പ്രതിപദം, മാസാദികൾ തുടങ്ങുന്ന ദിവസമെന്നർത്ഥം
  • ബുദ്ധി
  • (പദാർത്ഥങ്ങളുടെ തിരിച്ചറിവിനുള്ള കരണം).
പ്രതിപച്ചന്ദ്രൻ
  • കറുത്തവാവുകഴിഞ്ഞു അടുത്തരാത്രി ഉദിക്കുന്ന ചന്ദ്രൻ
പ്രതിപത്തി
  • സ്നേഹബഹുമാനങ്ങൾ
  • വിശ്വാസം
  • ശ്രദ്ധ, താൽപര്യം
  • സമ്മതം
  • കീർത്തി
  • സമ്പാദ്യം
  • ധീരത
  • അറിവു്
  • പ്രതികർമ്മം
  • ഉയർച്ച
പ്രതിപദം
  • ഒന്നാമത്തേ പക്കം
  • വെളുത്ത പ്രതിപദം
  • കറുത്ത പ്രതിപദം
പ്രതിപദം
  • പദന്തോറും, ഓരോ അടിയായി
  • ‘പ്രതിപദമപിതോന്നുമാറു’
    — നളചരിതം കഥകളി
    .
  • കൂടക്കൂടെ
പ്രതിപന്ന
  • വിശേഷണം:
  • അറിയപ്പെട്ട
  • പ്രതിജ്ഞചെയ്യപ്പെട്ട
  • ജയിക്കപ്പെട്ട
പ്രതിപാദകം
  • പ്രതിപാദിക്കുന്നതു്
  • വിവരിക്കുന്നതു്
പ്രതിപാദനം
  • ദാനം
  • പുണ്യത്തെ സമ്പാദിക്കുന്നതു് എന്നർത്ഥം.
  • അറിയിക്ക
  • പ്രവൃത്തി
  • ഉപദേശം
  • വിവരണം, വിവരിക്കുക
പ്രതിപാദിക്കുന്നു
  • നിശ്ചയിക്കുന്നു
  • കൈക്കൊള്ളുന്നു
  • വിവരിച്ചു പറയുന്നു
  • പറയുന്നു
പ്രതിപാദ്യ
  • വിശേഷണം:
  • പ്രതിപാദിക്കത്തക്ക
പ്രതിപാലനം
  • സൂക്ഷിപ്പു്
പ്രതിപ്പെടുക
  • പ്രതിവാദംചെയ്ക
പ്രതിപ്രദാനം ചെയ്യുന്നു
  • പകരം കൊടുക്കുന്നു
പ്രതിപ്രസ്ഥാതാവു്
  • 16 ഋത്വിക്കുകളിൽ ഒരാൾ
പ്രതിപ്രസ്ഥാനം
  • മറുപക്ഷത്തുചേരുക
  • ശത്രുപക്ഷത്തുചേരുക
പ്രതിപ്രാപ്യം
  • തിരിച്ചു കിട്ടാൻ ശക്യമായിട്ടുള്ളതു്
പ്രതിഫലം
  • പകരമായ അനുഭവം
  • പ്രതിബിംബം, ഛായ
  • ദക്ഷിണ, ശമ്പളം, കൂലി
പ്രതിഫലിക്കുന്നു
  • പ്രതിബിംബിക്കുന്നു
പ്രതിഫലിത
  • വിശേഷണം:
  • പ്രതിബിംബിക്കപ്പെട്ട
പ്രതിബദ്ധ
  • വിശേഷണം:
  • വിരോധിക്കപ്പെട്ട
  • തന്റെ അഭിലാഷത്തിനു് അന്യങ്കൽനിന്നു ഭംഗംപ്രാപിച്ച
  • കെട്ടപ്പെട്ട
  • സംബന്ധിക്കപ്പെട്ട
പ്രതിബന്ധം
  • തടസ്സം, തടവു്
  • നിർബ്ബന്ധം
പ്രതിബന്ധക
  • വിശേഷണം:
  • വിരോധിക്കുന്ന
  • തടുക്കുന്ന
പ്രതിബന്ധകം
  • തടവു്
  • മരത്തിന്റെ കൊമ്പു്
പ്രതിബല
  • വിശേഷണം:
  • തുല്യബലമുള്ള
  • ശക്തിയുള്ള
പ്രതിബിംബം
  • ഛായ, നിഴൽ
  • പ്രതിമ
പ്രതിബിംബിക്കുന്നു
  • നിഴലിക്കുന്നു
പ്രതിബിംബിത
  • വിശേഷണം:
  • നിഴലിക്കപ്പെട്ട
പ്രതിബോധം
  • ഉണർച്ച
  • തിരിച്ചറിവു്, അറിവു്
  • ബുദ്ധി
  • ഓർമ്മ
പ്രതിഭ
  • ബുദ്ധി, പുത്തൻപുത്തനായി തോന്നിപ്പിക്കുന്ന ബുദ്ധിശക്തി
  • ശോഭ
  • ധീരത
  • പഞ്ചമരാശി
പ്രതിഭടൻ
  • ശത്രു
പ്രതിഭയ
  • വിശേഷണം:
  • ഭയത്തെ ഉണ്ടാക്കുന്ന
പ്രതിഭയം
  • ഭയം
  • ഭയാനകരസം
  • വീണ്ടും വീണ്ടും ഭയത്തെ ഉണ്ടാക്കുന്നതു് എന്നർത്ഥം.
പ്രതിഭാഗം
  • പ്രതിയുടെ ഭാഗം
  • വിഭാഗം, പകുത്തുകൊടുക്കൽ
പ്രതിഭാനം
  • വെളിച്ചം, പ്രകാശം
  • ബുദ്ധിശക്തി
  • വിശ്വാസം
പ്രതിഭാനംചെയ്ക
  • തോന്നുക
പ്രതിഭാന്വിത
  • വിശേഷണം:
  • പ്രതിഭയുള്ള
  • പ്രതിഭ എന്ന ബുദ്ധിവിശേഷത്തോടുകൂടിയ
പ്രതിഭാമുഖ
  • വിശേഷണം:
  • ബുദ്ധിക്കു തെളിവുള്ള
  • ഹുങ്കുള്ള
പ്രതിഭാസം
  • പെട്ടെന്നുള്ളിൽ തോന്നുന്നതു്, തോന്നൽ
  • ബാഹ്യാകൃതി
  • സംഭവം
  • കാഴ്ച
പ്രതിഭൂ
  • മദ്ധ്യസ്ഥൻ
  • സഹായി
  • ജാമ്യക്കാരൻ
  • പ്രതിനിധിയായി ഭവിക്കുന്നവൻ എന്നർത്ഥം.
പ്രതിഭോഗം
  • സുഖാനുഭവം
പ്രതിമ
  • വിശേഷണം:
  • തുല്യതയുള്ള
പ്രതിമ
  • പ്രതിശരീരം, പ്രതിബിംബം
  • ഇതുകൊണ്ടു പ്രതിമാനം ചെയ്യുന്നതിനാൽ ഈ പേർ വന്നു.
  • ഒരു അളവു്
  • ആനയുടെ തലയിൽ കൊമ്പുകളുടെ മദ്ധ്യേയുള്ള ഭാഗം
  • പ്രതിമകൾ എട്ടുവിധം – ശിലാമയി, ധാതുമയി, ലോഹമയി, ലേപ്യമയി, ലേഖ്യമയി, മൃന്മയി, മണിമയി, മനോമയി.
പ്രതിമത
  • തുല്യത
പ്രതിമാനം
  • പ്രതിമ, സാദൃശ്യം
  • ആനയുടെ പെരുമുഖം, കൊമ്പുകളുടെ മദ്ധ്യപ്രദേശം
  • ഹിംസിക്കുന്നേടം എന്നർത്ഥം.
  • പകരമുണ്ടാക്കിയ സ്വരൂപം
പ്രതിമുക്ത
  • വിശേഷണം:
  • കവചമിട്ട
പ്രതിമുക്തം
  • കെട്ടപ്പെട്ട ചട്ടകുപ്പായം മുതലായതു്
പ്രതിമൂഷികാ
  • നച്ചെലി
പ്രതിയത്ന
  • വിശേഷണം:
  • ചൊടിപ്പുള്ള
  • ധൈര്യമുള്ള
പ്രതിയത്നം
  • ആഗ്രഹം, അഭിലാഷം
  • അടിമപ്പെടുത്തുക
  • അറിവു്
  • പ്രതികാരം
  • പൂർത്തിയാക്കുക
  • തമ്മിൽ കൂട്ടിച്ചേർക്കുക (ആനുകൂല്യത്തെ ഉണ്ടാക്കുക)
  • ഗുണാധാനം
പ്രതിയാതന
  • പ്രതിശരീരം
  • പ്രതിമാ
  • ഇതുകൊണ്ടു പ്രതിയാനം ചെയ്യുന്നതിനാൽ ഈ പേർ വന്നു.
പ്രതിയാതനം
  • പകരം വീട്ടുക
പ്രതിയാനം
  • മടക്കം
  • മടങ്ങിപ്പോക്കു്
പ്രതിയോഗം
  • വൈരം
പ്രതിയോഗി
  • വിശേഷണം:
  • വിരോധിക്കുന്ന
  • എതിർക്കുന്ന
പ്രതിയോഗി
  • വിരോധി
  • ശത്രു
  • എതിരാളി
  • ‘മൽപ്രതിയോഗി പാലാഴിയിൽ പുക്കൊളിച്ചെപ്പൊഴും’
    — ഭാഗവതം
    .
പ്രതിയോഗി
  • പ്രതിവാദി
പ്രതിയോഗിത
  • വിരോധം
  • ശത്രുത
പ്രതിരഥൻ
  • എതിർത്തു യുദ്ധംചെയ്യാൻ വരുന്നവൻ
പ്രതിരുദ്ധ
  • വിശേഷണം:
  • വിരോധിക്കപ്പെട്ട
  • തടുക്കപ്പെട്ട
പ്രതിരൂപം
  • പ്രതിബിംബം
പ്രതിരോധം
  • തടവു്
  • വിരോധം
പ്രതിരോധി
  • വിശേഷണം:
  • പ്രതിരോധിക്കുന്ന
  • വിരോധിക്കുന്ന
പ്രതിരോധി
  • കള്ളൻ
  • തടുപ്പാൻ ശീലമുള്ളവൻ എന്നർത്ഥം.
പ്രതിരോധിക്കുന്നു
  • തടയുന്നു
  • എതിരായി തടുക്കുന്നു
പ്രതിലോമ
  • വിശേഷണം:
  • ഇടത്തൂട്ടു്
  • വിപരീതമായ
  • ഹീനമായ
പ്രതിലോമ്യം
  • വിപരീതത്വം
പ്രതിവചനം
  • ഉത്തരം
പ്രതിവദിക്കുന്നു
  • ഉത്തരം പറയുന്നു
പ്രതിവർത്തനം
  • തിരിച്ചൽ
  • തിരിച്ചു വരവു്
പ്രതിവസഥം
  • ഗ്രാമം
  • കര
പ്രതിവസ്തൂപമ
  • ഒരു അലങ്കാരം
  • ‘ഒരേ സാധാരണധർമ്മത്തെ വാചകപദം കൂടാതെ ഉപമേയവാക്യത്തിലും ഉപമാനവാക്യത്തിലും പര്യായപദങ്ങളെക്കൊണ്ടു നിർദ്ദേശിക്കുന്നതു്’.
പ്രതിവാക്യ
  • വിശേഷണം:
  • ഉത്തരം പറയേണ്ടുന്ന
പ്രതിവാക്യം
  • ഉത്തരം
  • ചോദ്യത്തിന്നു പകരം പറയുന്നവാക്കു് എന്നർത്ഥം.
പ്രതിവാണി
  • ഉത്തരം
പ്രതിവാദം
  • ഉത്തരംപറക
  • വിവാദം
  • എതിർവാദം
പ്രതിവാദനം
  • ഉത്തരം പറക
പ്രതിവാദി
  • ഉത്തരം പറയുന്നവൻ
പ്രതിവാദിക്കുന്നു
  • ഉത്തരംപറയുന്നു
  • തർക്കിക്കുന്നു
പ്രതിവാരം
  • ആഴ്ചതോറും
പ്രതിവാരണം
  • തടുക്കുക
പ്രതിവാസരം
  • ദിവസന്തോറും
പ്രതിവാസി
  • വിശേഷണം:
  • അടുത്ത ഭവനത്തിൽ പാർക്കുന്ന
പ്രതിവിധാനം
  • വിരോധം
  • പരിഹാര പ്രവൃത്തി
പ്രതിവിധി
  • പ്രായശ്ചിത്തം
  • എന്തിനെങ്കിലും പകരമായി പിന്നീടു ചെയ്യുന്ന കർമ്മം
പ്രതിവിന്ധ്യൻ
  • ധർമ്മപുത്രരുടെ മകൻ
പ്രതിവിംബം
  • പ്രതിബിംബം
പ്രതിവിഷ
  • ഒരങ്ങാടി മരുന്നു്
  • അതിവിടയം
  • അമൃതതുല്യം എന്നർത്ഥം.
പ്രതിവേശം
  • അയൽപക്കം
പ്രതിവേശി
  • വിശേഷണം:
  • അയൽപക്കത്തുള്ള
പ്രതിശബ്ദം
  • മാറ്റൊലി
പ്രതിശാന്തി
  • പ്രായശ്ചിത്തം
  • ഒഴികഴിവു
  • ഉപശാന്തി
പ്രതിശാസനം
  • നിയോഗം
  • ഭൃത്യാദികളെ വിളിച്ചു കാര്യാർത്ഥം പറഞ്ഞയക്കുക
പ്രതിശിഷ്ട
  • വിശേഷണം:
  • കീർത്തിപ്പെട്ട
  • അയക്കപ്പെട്ട
പ്രതിശ്യായം, പ്രതിശ്യ
  • വിശേഷണം:
  • മൂക്കുവാലിച്ച
  • പീനസം
  • പ്രതിക്ഷണം വൃദ്ധിയെ പ്രാപിക്കുന്നതു് എന്നർത്ഥം.
പ്രതിശ്രയം
  • സഭ
  • ഇതിൽ ആശ്രയിക്കുന്നതിനാൽ ഈ പേർവന്നു.
  • യാഗശാല
  • അതാതു തരക്കാർക്കു വേറെ വേറെ ഇരിപ്പാൻ ഇടങ്ങൾ ഉള്ളതു എന്നർത്ഥം.
  • ആശ്രയസ്ഥാനം
  • ഭവനം
പ്രതിശ്രവം
  • പ്രതിജ്ഞാ (ഏൽക്കുക)
  • അംഗീകാരം
പ്രതിശ്രവിക്കുന്നു
  • പ്രതിജ്ഞചെയ്യുന്നു
  • അനുവദിക്കുന്നു
പ്രതിശ്രുത
  • വിശേഷണം:
  • പ്രതിജ്ഞചെയ്യപ്പെട്ട
പ്രതിശ്രുത്തു്
  • മാറ്റൊലി
  • പ്രഥമശബ്ദത്തെ ലക്ഷ്യമാക്കി തിരിച്ചു കേൾക്കുന്നതു് എന്നർത്ഥം.
പ്രതിഷിദ്ധ
  • വിശേഷണം:
  • വില്ക്കപ്പെട്ട
  • നിഷേധിക്കപ്പെട്ട
പ്രതിഷേധം
  • വിലക്കു്
  • വിരോധം
പ്രതിഷ്ടംഭം
  • തടവു്
  • വിരോധം, പ്രതികൂലമായ തടസ്സം
  • മരവിപ്പു്
  • (പ്രതി + സ്തംഭം = പ്രതിഷ്ടംഭം.)
പ്രതിഷ്ഠ
  • വിശേഷണം:
  • കീർത്തിയുള്ള
പ്രതിഷ്ഠ
  • കീർത്തി
  • ബിംബവും മറ്റും ശുദ്ധിചെയ്തിരുത്തുക
  • ഇരിപ്പു്
  • താമസിക്ക
  • സ്ഥലം
  • ഭൂമി
  • നിവൃത്തി
  • ഛന്ദസ്സുകളിൽ ഒന്നു്
  • ഉറപ്പു്
  • ബലമായ സ്ഥാനം
പ്രതിഷ്ഠാപകൻ
  • പ്രതിഷ്ഠിക്കുന്നവൻ
പ്രതിഷ്ഠാപനം
  • ഉറപ്പിപ്പു്
  • ബിംബവും മറ്റും ശുദ്ധിചെയ്തിരുത്തുക
  • (പ്രതി + സ്ഥാപനം = പ്രതിഷ്ഠാപനം).
പ്രതിഷ്ഠാപിതം
  • ഉറപ്പിക്കപ്പെട്ടതു്
പ്രതിഷ്ഠിക്കുന്നു
  • ബിംബവും മറ്റും ശുദ്ധിചെയ്തിരുത്തുന്നു
പ്രതിഷ്ഠിത
  • വിശേഷണം:
  • പ്രതിഷ്ഠിക്കപ്പെട്ട
  • കീർത്തിക്കപ്പെട്ട
പ്രതിസര
  • വിശേഷണം:
  • ആശ്രയിച്ച
പ്രതിസരം
  • സൈന്യത്തിൽ ഒരു ഭാഗം, പിൻപട
  • കൈവള
  • കല്യാണത്തിനു മന്ത്രപുരസ്സരമായി കൈയിൽകെട്ടുന്ന ഒരു ചരടു് (രക്ഷാസൂത്രം)
  • ‘കാന്താരകന്ദഖനനം രചയേതി നൂന
    മാമുക്തവാൻപ്രതിസരം ഭഗവാൻ വസിഷ്ഠഃ’
    — ഭോജചമ്പു
പ്രതിസരസൂത്രം
  • വിവാഹത്തിനു കൈയിൽ കെട്ടുന്ന ചരടു്, കാപ്പു്
പ്രതിസർഗ്ഗം
  • ലോകത്തിന്റെ സൃഷ്ടിനാശങ്ങളെക്കുറിച്ചു പറയുന്ന പുരാണത്തിന്റെ ഒരുഭാഗം
  • നാശം, മരണം
പ്രതിസവ്യ
  • വിശേഷണം:
  • ഇടത്തുടു്
  • വിപരീതമായ
പ്രതിസീര
  • തിരശ്ശീല
  • മറ
  • മറയ്ക്കേണ്ട ദിക്കുതോറും കെട്ടപ്പെടുന്നതു് എന്നർത്ഥം.
പ്രതിസൂര്യകം
  • ഗൗളി
പ്രതിസ്പർദ്ധ
  • അസൂയ
പ്രതിസ്വനം
  • പ്രതിദ്ധ്വനി
പ്രതിഹത
  • വിശേഷണം:
  • പ്രതിഹനിക്കപ്പെട്ട
  • കൊല്ലപ്പെട്ട
  • തടവുവന്ന
  • കളയപ്പെട്ട
  • തന്റെ അഭിലാഷത്തിന്നു അന്യങ്കൽ നിന്നു ഭംഗംവന്ന
  • വീണുപോയ
  • നേരിട്ട
പ്രതിഹർത്താവു്
  • 16 ഋത്വിക്കുകളിൽ ഒരാൾ
പ്രതിഹാരകൻ
  • മന്ത്രവാദി
പ്രതിഹാരികൻ
  • ഇന്ദ്രജാലക്കാരൻ
  • വ്യാജം പ്രയോജനമായിട്ടുള്ളവൻ എന്നർത്ഥം.
പ്രതിഹാരം
  • വാതിൽ
  • ദ്വാരം
  • അകത്തേക്കു കടപ്പാനുള്ള വഴി
പ്രതിഹാരി
  • കാവൽക്കാരൻ
  • ദ്വാരപാലൻ
പ്രതിഹാസം
  • ഒരു മരുന്നു്
  • കണവീരം. അലരി എന്നു് തമിഴു് വ്യാഖ്യാനം. പൂവുകൾ നിമിത്തം ചിരിക്കുന്നതുപോലെ നിൽക്കുന്നതു് എന്നർത്ഥം.
പ്രതീക
  • വിശേഷണം:
  • വിരോധമായുള്ള
  • വേർതിരിയപ്പെട്ട
പ്രതീകം
  • ശരീരം, അവയവം
  • കരചരണാദ്യവയവങ്ങളുടെ പേർ തിരിച്ചറിയപ്പെടുന്നതു് എന്നർത്ഥം.
  • ഓഹരി
  • പ്രതികൂലം
പ്രതീകാരം
  • പകവീട്ടുക, വൈരശൂദ്ധി
  • പകരം ചെയ്യുക എന്നർത്ഥം.
  • പ്രതിശാന്തി
പ്രതീകാശ
  • വിശേഷണം:
  • തുല്യമായ
പ്രതീകാശം
  • സദൃശം
  • പ്രതീകാശം എന്ന ശബ്ദം സമാസത്തിന്നുശേഷമേ പ്രയോഗിക്കപ്പെടുന്നുള്ളു – ഒറ്റയായിട്ടു കേൾക്കയില്ല.
പ്രതീക്ഷ
  • കാത്തിരിക്കയെന്നുള്ളതു്
  • സംഭവിക്കുന്നതിനുള്ള ആശ
പ്രതീക്ഷിതം
  • വിശേഷണം:
  • കാത്തിരുന്ന
  • വിചാരിക്കപ്പെട്ട
  • ബഹുമാനിക്കപ്പെട്ട
പ്രതീക്ഷിക്കുന്നു
  • കാത്തിരിക്കുന്നു
പ്രതീക്ഷ്യ
  • വിശേഷണം:
  • പൂജ്യനിലയിലുള്ള
പ്രതീക്ഷ്യൻ
  • പൂജാർഹൻ
  • സർവരാലും പ്രതിക്ഷേപിക്കപ്പെടുന്നവൻ എന്നർത്ഥം.
പ്രതീചി
  • പടിഞ്ഞാറു്
  • പകലിന്റെ അവസാനത്തിങ്കൽ സൂര്യനെ ഗമിക്കുന്നതു എന്നർത്ഥം.
പ്രതീചീന
  • വിശേഷണം:
  • പടിഞ്ഞാറുള്ള
  • പുതിയ
പ്രതീച്യ
  • വിശേഷണം:
  • പടിഞ്ഞാറൻ
പ്രതിച്ഛകൻ
  • ചതിയൻ
പ്രതീത
  • വിശേഷണം:
  • പ്രസിദ്ധമായ, പ്രസിദ്ധിയുള്ള
  • അറിയപ്പെട്ട
  • സന്തോഷിക്കപ്പെട്ട
  • വണക്കമുള്ള
  • പോയ
പ്രതീതൻ
  • പ്രസിദ്ധിയുള്ളവൻ
  • പ്രത്യേകം ഗമിക്കുന്നവൻ. ഓരോ കാര്യത്തിലും പ്രത്യേകം പ്രസിദ്ധപ്പെട്ടവൻ എന്നർത്ഥം സന്തോഷമുള്ളവൻ.
പ്രതീതി
  • തോന്നൽ
  • അറിവു്
  • കീർത്തി
  • സന്തോഷം
  • ബഹുമാനം
പ്രതീന്ധകം
  • വിദെഹം എന്ന രാജ്യം
പ്രതീനാഹം
  • കൊടി
പ്രതീപ
  • വിശേഷണം:
  • പിൻതിരിഞ്ഞ
  • പ്രതികൂലതയുള്ള
പ്രതീപദർശിനീ
  • സ്ത്രീ
  • ചെരിഞ്ഞനോട്ടമുള്ളവൾ. കടക്കണ്ണുകൊണ്ടു നോക്കുന്ന പതിവുള്ളതിനാൽ ഈ അർത്ഥം ഉണ്ടായി.
  • സുന്ദരി
പ്രതീപൻ
  • ഒരു രാജാവു്
  • ശന്തനുവിന്റെ അച്ഛൻ
  • ഭീഷ്മന്റെ പിതാമഹൻ
പ്രതീപം
  • പ്രതീപം എന്ന അലങ്കാരം
  • പ്രസിദ്ധമായ ഉപമാനത്തേ ഉപമേയമാക്കി ഉപമിക്കുന്നതു്-പ്രതീപാലങ്കാരം.
  • വിപരീതം
പ്രതീരാ
  • സമുദ്രത്തിന്റെയും മറ്റും തടപ്രദേശം
  • തീരശബ്ദത്തോടു ഉപസർഗ്ഗം ചേർക്കുന്നപക്ഷം ‘പ്ര’ എന്നുമാത്രമേ ചേർക്കാവു.
പ്രതീവേശം
  • സമീപം
  • അയൽപക്കം
പ്രതീഹാരൻ
  • ദ്വാരപാലൻ
പ്രതീഹാരം
  • വാതിൽ
  • ദ്വാരം
  • അകത്തേയ്ക്കു കടപ്പാനുള്ള വഴി
പ്രതീഹാരീ
  • അകത്തു കാവൽക്കാരത്തി
  • അകത്തു കാവൽക്കാരൻ
  • വരുന്നവരെ എതിരേറ്റു കൈക്കൊള്ളുകകൊണ്ടു ഈ പേർ വന്നു. സാധാരണ സ്ത്രീകളായിരിക്കും അകത്തു കാവൽ. അതു ഒരു പക്ഷെ പുരുഷനായിരുന്നാലും ഈ ശബ്ദം സ്ത്രീലിംഗമായിത്തന്നെയിരിക്കും.
പ്രതോദം
  • താഡനക്കോൽ
പ്രതോദിക്കുന്നു
  • കൊത്തുന്നു
പ്രതോളി
  • തെരുവു്
  • പെരുവഴി
  • ഗ്രാമമദ്ധ്യത്തിലുള്ള പ്രധാനവീഥി
  • ധനവാന്മാരുടെ ധനസമൂഹത്തേ കണക്കാക്കുന്നേടം എന്നർത്ഥം. ഉൾഗ്രാമങ്ങളുടെ മദ്ധ്യേകൂടെയുള്ള വീതികുറഞ്ഞ വഴിയ്ക്കോ വേണ്ടുവോളം വീതിയുണ്ടെങ്കിലും രണ്ടുവശവും അഗ്രഹാരങ്ങൾ ഇല്ലാത്ത മാർഗ്ഗത്തിന്നോ പ്രതോളി എന്നു പറഞ്ഞുകൂടാ.
  • ‘കാളീഭഗവതിതൻകേളീഭവനത്തിൽപ്ര’
    തോളീപ്രദേശത്തുപ്രവേശംതുടങ്ങിമെല്ലെ
    — രുക്മിണീസ്വയംവരം തുള്ളൽ
പ്രത്ന
  • വിശേഷണം:
  • പണ്ടേയുള്ള
  • പഴതായ
  • പഴയ
പ്രത്യൿ
  • പിന്നത്തെ
  • പടിഞ്ഞാറെ
  • പടിഞ്ഞാറേദിക്കു്
  • പടിഞ്ഞാറുള്ള ദേശം
  • പശ്ചിമകാലം
പ്രത്യൿ
  • വിശേഷണം:
  • പിന്നാലെയുള്ള
  • പടിഞ്ഞാറുള്ള
  • കൂടിക്കലരാത്ത
പ്രത്യൿപർണ്ണി
  • വലിയ കടലാടി, ചെറിയ കടലാടി
  • വിലങ്ങത്തിലുള്ള ഇലകളോടു കൂടിയതു് എന്നർത്ഥം.
  • വലിയ ദന്തി
പ്രത്യൿശ്രേണി
  • നാകദന്തി
  • എലിച്ചെവിയൻ
  • വിമുഖമായ പത്രസമൂഹമുള്ളതു് എന്നർത്ഥം.
പ്രത്യക്ഷ
  • വിശേഷണം:
  • കാണാകുന്ന
പ്രത്യക്ഷം
  • കാണാനോ കേൾപ്പാനോ മറ്റോ കഴിയുന്നതു്
  • ഇന്ദ്രിയത്തെ പ്രതിഗമിച്ചതു് എന്നർത്ഥം. പ്രത്യക്ഷം × പരോക്ഷം.
  • പര്യായപദങ്ങൾ:
    • സമക്ഷം.
പ്രത്യക്ഷത
  • കാഴ്ച
പ്രത്യക്ഷക്ഷണം
  • മുമ്പിൽ നിൽക്കുന്ന കാലം (വർത്തമാനകാലം)
പ്രത്യക്ഷീകരണം
  • വെളിപ്പെടുത്തൽ
പ്രത്യക്ഷീകരിക്കുന്നു
  • വെളിപ്പെടുത്തുന്നു
പ്രത്യഗ്ര
  • വിശേഷണം:
  • പുതിയ
പ്രത്യഗ്രം
  • നൂതനം
  • പുതിയതു്
  • പുതിയ അഗ്രത്തോടുകൂടിയതു് എന്നർത്ഥം.
പ്രത്യംഗം
  • ജ്ഞാനേന്ദ്രിയങ്ങളിൽ ഒന്നു്
  • താടി, മൂക്കു്, ചെവി മുതലായ ചെറിയ അംഗങ്ങൾക്കു പറയുന്ന ഒരു പേർ
പ്രത്യങ്മുഖ
  • വിശേഷണം:
  • പിന്തിരിഞ്ഞ മുഖത്തോടുകൂടിയ
പ്രത്യനീകം
  • ഒരലങ്കാരം
പ്രത്യന്ത
  • വിശേഷണം:
  • തൊട്ടിരിക്കുന്ന
പ്രത്യന്തം
  • മ്ലേച്ഛരാജ്യം
പ്രത്യന്തപർവതങ്ങൾ
  • വലിയ പർവതങ്ങളുടെ ചുറ്റും കാണപ്പെടുന്ന ചെറുതരം കുന്നുകൾ
പ്രത്യപഹാരം
  • തിരിയെ പോക
  • പിന്തിരിയുക
പ്രത്യഭിജ്ഞാനം
  • തിരിച്ചറിവു്
പ്രത്യഭിയോഗം
  • വാദിയുടെ പേരിൽ പ്രതിവാദി ബോധിപ്പിക്കുന്ന സങ്കടം
പ്രത്യയം
  • അർത്ഥത്തിൽ അല്പമായിട്ടു വേറെവേറെ ഭേദങ്ങളെ വരുത്തിയതിനെ കാണിക്കുന്നതിനായിട്ടു ഒരു പദത്തിന്റെ അന്തത്തിൽ ചേർക്കുന്ന അക്ഷരങ്ങൾ
  • അധീനം, സ്വാധീനമായിട്ടുള്ളതു്
  • ശ്രുതി
  • കാരണം
  • ആചാരം
  • വിശ്വാസം
  • യന്ത്രം
  • ജ്ഞാനം
  • ശപഥം
  • നിശ്ചയം
  • പഴുതു്
  • ശബ്ദവിശേഷം
  • പ്രതിഗമിക്കുക എന്നർത്ഥം.
പ്രത്യയിത
  • വിശേഷണം:
  • വിശ്വസിക്കപ്പെട്ട
പ്രത്യയിതൻ
  • വിശ്വസ്തൻ
  • പര്യായപദങ്ങൾ:
    • ‘ആപ്തൻ’.
പ്രത്യയിപ്പിക്കുന്നു
  • തോന്നിക്കുന്നു
  • ഓർമ്മിപ്പിക്കുന്നു
  • ‘സത്യംതാനേപ്രത്യയിപ്പിച്ചിടുന്നോ’
    — അഭിജ്ഞാനശാകുന്തളം
    .
പ്രത്യരം
  • ഓരോരുത്തൻ ജനിച്ച നാളിന്റെ അഞ്ചാമത്തേ നാൾ
പ്രത്യർത്ഥം
  • പ്രത്യുത്തരം
പ്രത്യർത്ഥി
  • വിശേഷണം:
  • ശത്രുതയുള്ള (സ്ത്രീ:പ്രത്യർത്ഥിനീ.)
പ്രത്യർത്ഥി
  • ശത്രു
  • ‘പാർത്ഥാഃപ്രത്യർത്ഥിവർഗ്ഗപ്രശമനപടവോപ്യർദ്ധരാജ്യംസ്വകീയം’
    — കിർമ്മീരവധം കഥകളി
    .
  • പ്രതിവാദി
  • എതിരാളി
  • (നകാരാന്തമാണു്).
പ്രത്യർപ്പണം
  • തിരിച്ചുകൊടുക്ക
പ്രത്യർപ്പിക്കുന്നു
  • തിരിച്ചു കൊടുക്കുന്നു
പ്രത്യർപ്പിത
  • വിശേഷണം:
  • തിരിച്ചുകൊടുക്കപ്പെട്ട
പ്രത്യവസിത
  • വിശേഷണം:
  • ഭക്ഷിക്കപ്പെട്ട
  • തിന്നുതീർത്ത
പ്രത്യവസിതം
  • ഭക്ഷിക്കപ്പെട്ട അന്നാദികൾ
പ്രത്യവായം
  • വേർപാടു്
  • കുറ്റം, പാപം
  • ഇച്ഛാഭംഗം
പ്രത്യസ്ത്രം
  • പകരം പ്രയോഗിക്കുന്ന അമ്പു്
പ്രത്യഹം
  • ദിവസന്തോറും
പ്രത്യാഖ്യാത
  • വിശേഷണം:
  • നീക്കപ്പെട്ട, നിഷേധിക്കപ്പെട്ട
  • അറിയിക്കപ്പെട്ട
  • ശ്രുതിപ്പെട്ട
  • വിരോധിക്കപ്പെട്ട
പ്രത്യാഖ്യാനം
  • നിഷേധം
  • തള്ളുക
  • തള്ളൽ
  • മടക്കിപ്പറയുക എന്നർത്ഥം.
പ്രത്യാഖ്യാനിക്കുന്നു
  • നിഷേധിക്കുന്നു
പ്രത്യാഗതൻ
  • തിരിച്ചുവന്നവൻ
പ്രത്യാഗമം
  • തിരിച്ചുവരവു
പ്രത്യാദിഷ്ട
  • വിശേഷണം:
  • പ്രത്യാദേശിക്കപ്പെട്ട
  • നിഷേധിക്കപ്പെട്ട
  • ‘പ്രത്യാദിഷ്ടാം കാമമക്കണ്വാപുത്രീം’
    — അഭിജ്ഞാനശാകുന്തളം
    .
പ്രത്യാദേശം
  • നിഷേധം
  • നിരാകരിക്ക
  • കല്പന
പ്രത്യാനയിക്കുന്നു
  • വീണ്ടും സ്വസ്ഥാനത്തെ പ്രാപിക്കുന്നു
  • പിന്നെയും എടുത്തിടുന്നു.
പ്രത്യാലീഢ
  • വിശേഷണം:
  • ഭക്ഷിക്കപ്പെട്ട
പ്രത്യാലീഢം
  • ഏവുകാരന്റെ ഒരു നില
  • ഇടത്തേ മുഴങ്കാൽ നീട്ടി വലത്തേ മുഴങ്കാൽ കുറുക്കിയുള്ള നില്പു്. (ഇതിനു വിപരീതം – ആലീഢം).
പ്രത്യാശ
  • വിശ്വാസം
പ്രത്യാസത്തി
  • സമീപം
പ്രത്യാസന്ന
  • വിശേഷണം:
  • സമീപമായുള്ള
പ്രത്യാസാരം
  • പിൻപട
  • വ്യൂഹത്തിന്റെ പിൻഭാഗം. തോറ്റവരെ (മുറിവേറ്റവരെ) പിൻഭാഗത്തേക്കു് ആക്കുന്നതു് എന്നർത്ഥം.
  • അണിഭേദം
പ്രത്യാഹതം
  • പിന്നോക്കം പോക
പ്രത്യാഹരണം
  • വീഴ്ച
പ്രത്യാഹാരം
  • ചുരുക്കുക
  • സ്വസ്വവിഷയങ്ങളിൽ നിന്നും ഇന്ദ്രിയങ്ങളെ പിൻമടക്കുക
  • പ്രത്യാഹാരം ബുദ്ധിപൂർവകമായിരിക്കണം. ഒരു പദാർത്ഥത്തെ കാണേണ്ട എന്ന നാട്യത്തിൽ കണ്ണുചിമ്മുകയും മനസ്സിൽ ആ വസ്തുവെ തന്നെ വിചാരിക്കയും ചെയ്യുന്നതു പ്രത്യാഹാരമല്ല. കണ്ണുതുറന്നു മിഴിച്ചിരുന്നാലും ദൃശ്യമായ വിഷയത്തെ അതു ഗ്രഹിക്കാതെ ഇരിക്കുന്നതത്രേ ശരിയായ പ്രത്യാഹാരം.
  • വ്യാകരണത്തിൽ ചുരുക്കിപ്പറഞ്ഞതിനു ചില അക്ഷരങ്ങൾ കൂട്ടിത്തികയ്ക്കുക
പ്രത്യുക്തി
  • ഉത്തരം
  • മറുപടി
പ്രത്യുക്തികുശലൻ
  • മറുപടി പറയുന്നതിൽ സമർത്ഥൻ
പ്രത്യുച്ചാര(ണ)ം
  • ആവർത്തിച്ചുപറക
പ്രത്യുജ്ജീവനം
  • വീണ്ടും ജീവിക്ക
പ്രത്യുത
  • നേരെമറിച്ചു്
പ്രത്യുത്ഥാനം
  • ഒരാൾ വരുമ്പോൾ ബഹുമാനിച്ചു് എഴുന്നേറ്റു് എതിരേൽക്കുക
  • ‘പ്രത്യുത്ഥാനവുമഭിവാദ്യവുമിരിക്കട്ടെ’
    — ദക്ഷയാഗം കിളിപ്പാട്ടു്
    .
പ്രത്യുൽക്രമം
  • പ്രേരണം
  • ഒരു കർമ്മം ആരംഭിക്കുമ്പോൾ ഒന്നാമതായി ചെയ്യുന്ന പ്രവൃത്തി
  • യുദ്ധത്തിന്നായുള്ള അത്യുത്സാഹം
പ്രത്യുൽക്രമിക്കുന്നു
  • തുടങ്ങുന്നു
പ്രത്യുൽഗമനം
  • ഒരാൾ വരുമ്പോൾ ബഹുമാനിച്ചു ഇരുന്നേടത്തുനിന്നു എഴുന്നേല്ക്കുക
  • ബഹുമാനിച്ചു ചെന്നു എതിരേല്ക്കുക
പ്രത്യുൽഗമനീയ
  • വിശേഷണം:
  • എഴുന്നേറ്റു ബഹുമാനിക്കപ്പെടുവാൻതക്ക
പ്രത്യുൽഗമനീയം
  • ഉത്തരീയം
  • രണ്ടാംവസ്ത്രം
പ്രത്യുത്തരം
  • പ്രതിവാക്യം
  • ഉത്തരത്തിനുത്തരം
പ്രത്യുൽപന്ന
  • വിശേഷണം:
  • ഒതുങ്ങിയിരിക്കുന്ന
  • മറുജന്മം ജനിച്ച
പ്രത്യുൽപന്നം
  • ഒരു തുകയെ മറ്റൊരു തുകകൊണ്ടു പെരുക്കുക
പ്രത്യുൽപന്നമതി
  • വിശേഷണം:
  • ധൈര്യമുള്ള
  • ബുദ്ധിശക്തിയുള്ള
  • സമയോചിതബുദ്ധിയുള്ള
പ്രത്യുൽപന്നമതി
  • അവസരംപോലെ ഉടനുടൻ ആലോചിച്ചു പ്രവർത്തിപ്പാനുള്ള ബുദ്ധി
പ്രത്യുദാഹരണം
  • ഉദാഹരണത്തിനു വിപരീതമായ ഉദാഹരണം
പ്രത്യുപകാരം
  • പകരം ചെയ്യുന്ന ഉപകാരം
  • ‘പ്രത്യുപകാരംമറക്കുന്നപുരുഷൻ
    ചത്തതിനൊക്കുമേജീവിച്ചിരിക്കിലും’
    — രാമായണം
  • പ്രത്യുപകാരം × പ്രത്യപകാരം.
പ്രത്യുപകാരി
  • വിശേഷണം:
  • പകരം ഉപകാരം ചെയ്യുന്ന
പ്രത്യുപാഖ്യാനം
  • ഉപന്യാസം
  • മറുപടിയായി പറയുന്ന വാക്ക്
പ്രത്യുപ്തം
  • വിശേഷണം:
  • പതിക്കപ്പെട്ട
പ്രത്യുലൂകം
  • കാക്ക
പ്രത്യുഷസ്സ്, പ്രത്യുഷം
  • പ്രഭാതകാലം
  • ഇരുട്ടിനെ നിർമ്മൂലനം ചെയ്യുന്നതു എന്നർത്ഥം
പ്രത്യുഷം
  • പ്രഭാതം
പ്രത്യുഹം
  • തടവ്
  • വിഘ്നം
  • വിപരീതമായ ഊഹം; വിതർക്കം എന്നർത്ഥം
പ്രത്യേകം
  • വെവ്വേറെ
പ്രത്യേകിച്ചു
  • വിശേഷിച്ചു
പ്രത്യൗഷധം
  • ദോഷം തീർക്കത്തക്ക മരുന്ന്
പ്രഥ
  • കീർത്തി
  • പ്രസിദ്ധി
പ്രഥനം
  • യുദ്ധം
പ്രഥമ
  • മുമ്പുള്ള
  • ആദ്യമുള്ള, ആദിയിൽ ഭവിച്ച
പ്രഥമം
  • ആദി
  • പ്രധാനം
പ്രഥമകല്പം
  • മുഖ്യവിധി
  • (ഇന്നപ്രകാരം ചെയ്യണമെന്നുള്ള ശാസ്ത്രോക്തവിധിയിൽ പെട്ടതാണു്.
പ്രഥമതഃ
  • ആദ്യമായി
പ്രഥമൻ
  • ഒരു മധുരക്കറി
  • (അടപ്രഥമൻ നോക്കുക.)
  • ‘പ്രഥമന്മാരിലടപ്രഥമൻപോൽ
    പ്രഥമനിതെന്നൊരുധൂളിപറഞ്ഞു’
    — സ്യമന്തകം തുള്ളൽ
പ്രഥമപുരുഷൻ
  • സംസാരിക്കുന്ന ആൾ ഉത്തമ പുരുഷൻ
  • സംസാരത്തെ ബോധിക്കുന്നവൻ മധ്യമപുരുഷൻ
  • രണ്ടും ഒഴികെയുള്ളവൻ പ്രഥമപുരുഷൻ
പ്രഥമാന
  • വിശേഷണം:
  • വലിയ
പ്രഥിത
  • വിശേഷണം:
  • കീർത്തിയുള്ള
  • അറിയപ്പെട്ട
പ്രഥിതൻ
  • പ്രസിദ്ധൻ
പ്രഥിമ
  • മഹത്വം
പ്രഥിവി
  • ഭൂമി
പ്രദ
  • പദാന്ത്യത്തിൽ ചേർന്നുവരുമ്പോൾ ‘കൊടുക്കുന്ന’ എന്നർത്ഥം വരുത്തുന്ന ഒരു വിശേഷണം
  • ഉദാ:ആനന്ദപ്രദം = ആനന്ദത്തെ കൊടുക്കുന്നതു്.
പ്രദക്ഷിണ
  • വിശേഷണം:
  • വലത്തൂട്ടുള്ള
പ്രദക്ഷിണം
  • വലത്തോട്ടു ചുറ്റി സഞ്ചരിക്ക
പ്രദത്ത
  • വിശേഷണം:
  • കൊടുക്കപ്പെട്ട
പ്രദരം
  • പിളർപ്പ്
  • ഉടവ്
  • സ്ത്രീകൾക്ക് ഉണ്ടാകുന്ന ഒരു ദീനം (അസൃശരം)
  • ശരം
പ്രദർശനം
  • കാഴ്ച
  • പഠിപ്പിക്ക, വ്യക്തമാക്കുക
  • ഉദാഹരണം
  • വിശിഷ്ട പദാർത്ഥങ്ങളെ ഒരു സ്ഥലത്തു ശേഖരിച്ചു ജനങ്ങളെ പ്രദർശിപ്പിക്കുന്ന കാഴ്ച
പ്രദർശിക്കുന്നു
  • നല്ലവണ്ണം കാണുന്നു (കാരണക്രിയ:പ്രദർശിപ്പിക്കുന്നു.)
പ്രദലം
  • അസ്ത്രം
പ്രദവം
  • പ്രകാശം
  • കത്തിജ്ജ്വലിക്കുക
പ്രദാ
  • ദാനം
പ്രദാകു
  • പാമ്പു്
പ്രദാതൃ
  • വിശേഷണം:
  • കൊടുക്കുന്ന
പ്രദാനം
  • കൊടുക്ക
പ്രദായി
  • കൊടുക്കുന്നവൻ
  • സാധാരണ പദാന്തത്തിൽ ചേർന്നുവരുന്ന വിശേഷണം.
പ്രദായിനീ
  • കൊടുക്കുന്നവൾ
പ്രദീപം
  • വിളക്കു്
  • പ്രകാശിക്കുന്നതു് എന്നർത്ഥം. ‘പ്ര’ എന്ന ഉപസർഗമേ ഇതിനോടു ചേർക്കാവു.
  • ഒരലങ്കാരം
പ്രദീപന
  • വിശേഷണം:
  • ജ്വലിപ്പിക്കുന്ന
  • ദഹിപ്പിക്കുന്ന
പ്രദീപനം
  • ജ്വലിപ്പിപ്പു്
  • ഒരു മാതിരി ഉപവിഷം
  • ജഠരത്തേ കത്തിക്കുന്നതു് എന്നർത്ഥം. ഇതു് അഞ്ജനാചലത്തിൽ നിന്നുൽഭവിക്കുന്നതും ചെമപ്പുനിറമുള്ളതുമാണു്.
പ്രദീപിക
  • വിശേഷണം:
  • തെളിച്ചുകാട്ടുന്ന
പ്രദീപിക്കുന്നു
  • തെളിക്കുന്നു
  • ജ്വലിക്കുന്നു
പ്രദീപ്ത
  • വിശേഷണം:
  • ശോഭിക്കപ്പെട്ട
  • ജ്വലിച്ച
പ്രദേയം
  • ദാനം
പ്രദേശം
  • ദിക്കു്
  • നടുവിരലും പെരുവിരലും കൂട്ടിവെച്ച ചാൺ
  • (പ്രാദേശം എന്നതിന്റെ പാഠം.)
പ്രദേശനം
  • സമ്മാനം, കാഴ്ച
  • വഴിവാടു്
  • പ്രകർഷേണ കൊടുക്കപ്പെടുന്നതു് എന്നർത്ഥം.
പ്രദേശിനി, പ്രദേശനി
  • ചൂണ്ടാണിവിരൽ
  • ചൂണ്ടുന്നതു് എന്നർത്ഥം
പ്രദോഷം
  • അസ്തമനസന്ധ്യ
  • ഒരു പുണ്യദിവസം
  • ദോഷ(രാത്രി)യുടെ പ്രാരംഭകാലം എന്നർത്ഥം. പ്രദോഷവ്രതദിവസം സൂര്യാസ്തമനാൽ പൂർവം മൂന്നര നാഴികമുതൽക്കു തുടങ്ങി അസ്തമനാനന്തരം മൂന്നര നാഴിക വരെയുള്ള ഏഴര നാഴിക (ഒരു യാമം) കാലത്തിനു ‘പ്രദോഷസന്ധ്യ’ എന്നു പേർ.
പ്രദ്യുമ്നൻ
  • കാമദേവൻ
  • ശ്രീകൃഷ്ണന്റെ പുത്രൻ
  • (പ്ര = വിശേഷേണ. ദ്യുമ്നൻ = ശക്തിയുള്ളവൻ) = വിശേഷശക്തിയുള്ളവൻ, വളരെ ബലമുള്ളവൻ. അമ്മ രുക്മണി – പ്രദ്യുമ്നനു് ആറു ദിവസം (വയസ്സ്) പ്രായമായപ്പോൾ ശംബരാസുരൻ മോഷ്ടിച്ചു കടലിൽ എറിഞ്ഞുകളഞ്ഞു. തന്നെ കൊലചെയ്യുമെന്നറികയാലാണു് ശംബരൻ ഇങ്ങിനെ ചെയ്തതു്. കടലിലുള്ള ഒരു മത്സ്യം പ്രദ്യുമ്നനെ എടുത്തുവിഴുങ്ങി. ശംബരന്റെ ഭാര്യയ്ക്കു (മായാവതിക്കു) ആ മത്സ്യത്തെ കിട്ടുകയും അവൾ അതിനെ കീറിയപ്പോൾ അതിസുന്ദരനായ ഈ കുഞ്ഞിനെ കാണുകയും ചെയ്തു. അവൾ എടുത്തു വളർത്തി. പ്രായംതികഞ്ഞപ്പോൾ മായാവതിയിൽനിന്നും സംഗതികൾ മനസ്സിലാക്കി. തന്നെ ഭാര്യയാക്കിക്കൊള്ളണമെന്നു മായാവതി അപേക്ഷിച്ചു. പ്രദ്യുമ്നൻ യുദ്ധംചെയ്തു ശംബരനെ വധിച്ചിട്ടു മായാവതിയൊന്നിച്ചു ആകാശമാർഗ്ഗേണ പിതാവിന്റെ കൊട്ടാരത്തിൽ ചെന്നു. നാരദൻ മുഖാന്തരം ഇവരെ മനസ്സിലാക്കി രുക്മിണി സ്വീകരിച്ചു. പ്രദ്യുമ്നൻ ശിവന്റെ നേത്രാഗ്നിയിൽ ദഹിച്ചുപോയ കാമദേവന്റെ ഒരു ജന്മമാണു്. മായാവതി രതിയാണത്രെ. ശ്രീകൃഷ്ണപുത്രനായി അവതരിച്ചപ്പോഴാണു് ഈ പേരിന്നു പ്രസിദ്ധിയുള്ളതു്. ഈ പ്രദ്യുമ്നനും രുദ്രന്റെ നേത്രവഹ്നിയിൽ ഭസ്മമായിതീർന്ന കാമദേവനും ഒന്നാണെന്നുള്ളതിനു് ഉദാഹരണം –
  • ‘യഥോഹ്യമാനഃ ഖലുഭോഗഭോജിനാ
    പ്രസഹ്യവൈരോചനിജസ്യ പട്ടണം
    വിദർഭജായാമദനസ്തഥാമനോ
    നളാവരുദ്ധംവയസൈവവേശിതാഃ’
പ്രദ്യുമ്നവിജയം
  • ഒരു നാടകം
  • പ്രദ്യുമ്നൻ വജ്രനാഭൻ എന്ന ദൈത്യനെ ജയിച്ചതിനെക്കുറിച്ചുള്ളതാണു്. ഇതിന്റെ കർത്താവു ശങ്കരദീക്ഷിതരാകുന്നു. കവിതാഗുണം കുറയും.
പ്രദ്യോതനം
  • പ്രകാശിപ്പിക്കുക
പ്രദ്യോതനൻ
  • ആദിത്യൻ
  • പ്രകർഷേണ ശോഭിക്കുന്നവൻ എന്നർത്ഥം.
പ്രദ്രാവം
  • ഓട്ടം
പ്രധനം
  • യുദ്ധം
  • മരിപ്പിക്കുന്നതു് എന്നർത്ഥം.
പ്രധാന
  • വിശേഷണം:
  • പ്രധാനമായുള്ള
  • മുഖ്യതയുള്ള
പ്രധാനം
  • ശ്രേഷ്ഠം
  • പ്രകർഷേണ ധരിക്കുന്നതു് എന്നർത്ഥം.
  • പ്രകൃതി
  • സർവ്വവും ഇതിനാൽ വ്യക്തമാക്കപ്പെടുന്നതുകൊണ്ടു് ഈ പേർ വന്നു. പ്രകർഷേണ ചെയ്യുന്നതു്, എല്ലാറ്റിനേയും വ്യാപിക്കുന്നതു്. ഇങ്ങനേയുമാവാം.
  • പരമാത്മാവു, ദൈവം
  • ജ്ഞാനം, ബുദ്ധി
  • നപുംസകൻ
പ്രധാനത
  • പ്രാധാന്യം
  • മുഖ്യത
പ്രധാനൻ, പ്രധാനി
  • മന്ത്രി
  • നായകൻ, രാജസഹായജനങ്ങളിൽ പ്രാധാന്യമുള്ളവരുടെ പേർ
പ്രധാരണം
  • ഫലേച്ഛയോടുകൂടിച്ചെയ്യുന്ന ദാനം
  • തുലാപുരുഷാദിദാനം
പ്രധി
  • തേർവണ്ടിയുടെ വിളുമ്പു്
  • ചക്രം ഉരുളുമ്പോൾ ഭൂമിയിൽ തട്ടുന്നതായ അതിന്റെ അവസാന ഭാഗം
  • ഭൂമിയിൽ നിധാനം ചെയ്യപ്പെടുന്നതു് എന്നർത്ഥം.
പ്രദ്ധ്വംസ
  • നാശം
  • നഷ്ടം
പ്രനാളം
  • തോടു്
  • ചാലു്
പ്രപ
  • തണ്ണീർപന്തൽ
  • പാനീയശാല
  • പ്രകർഷേണ ജലം പാനംചെയ്യാനുള്ള സ്ഥലം എന്നർത്ഥം.
പ്രപഞ്ചനിവൃത്തൻ
  • പ്രപഞ്ചത്തിൽനിന്നു പിന്തിരിഞ്ഞവൻ
പ്രപഞ്ചം
  • ലോകം
  • ഇതു മുഴുവനും പരമാണുക്കളെക്കൊണ്ടും അവയിൽ അന്തർഭൂതമായിട്ടുള്ള ശക്തിയെക്കൊണ്ടും നിർമ്മിക്കപ്പെട്ടിരിക്കുന്നു. പരമാണുക്കൾക്കാകട്ടെ ശക്തിക്കാകട്ടെ ഒരുകാലത്തും വർദ്ധനയും ലയവും ഇല്ല.
  • പരപ്പു്, വിസ്താരം
  • ഉപായം, വഞ്ചന
  • കൂമ്പാരം
  • വിപരീതഭാവം
  • സംസാരം
പ്രപഞ്ചിക്കുന്നു
  • വിസ്തരിച്ചു പറയുന്നു
  • പരത്തുന്നു
പ്രപഞ്ചിത
  • വിശേഷണം:
  • പ്രസിദ്ധമായ
പ്രപദം
  • കാലിന്റെ അറ്റം
  • കാൽച്ചുവട്ടിന്റെ പുറം
  • പുറവടി
  • പ്രകൃഷ്ടമായ പദം എന്നർത്ഥം. പദത്തിന്റെ പ്രാരംഭം എന്നുമാവാം.
പ്രപദിക്കുന്നു
  • പ്രാപിക്കുന്നു
പ്രപന്ന
  • വിശേഷണം:
  • പ്രാപിച്ച
പ്രപന്നപാലൻ
  • കൃഷ്ണൻ
പ്രപരുഷൻ
  • അതിനിഷ്ഠുരൻ
പ്രപുരുഷപൻ
  • പ്രപരുഷന്മാരുടെ (പൻ) അധിപൻ
പ്രപാടനം
  • പിളർപ്പു്
  • കീറൽ
പ്രപാതം
  • മലയുടെ ചരിവു്
  • വീഴുന്നേടം എന്നർത്ഥം. ദേഹത്തെ ഉപേക്ഷിക്കാനായി ചില തപസ്വികൾ പർവ്വതത്തിന്റെ തടത്തിൽ കയറി മനഃപൂർവ്വം താഴെ വീഴാറുണ്ടു്. അതുകൊണ്ടോ, തന്നേ വീണുപോകാൻ എളുപ്പമുള്ള ഇടം ആയതുകൊണ്ടോ പ്രപാതം എന്നപേർ വന്നിരിക്കണം.
  • തീരം
  • അരുവിയാറു്
പ്രപാഥം
  • വഴി
പ്രപാദികം
  • മയിൽ
പ്രപിതാമഹൻ
  • മുത്തച്ഛന്റെ അച്ഛൻ, ഇല്ലത്തു മുതുമൂത്തച്ഛൻ
  • കൃഷ്ണൻ
  • ബ്രഹ്മാവു്
  • പരമാത്മാവു്
  • അപ്പൂപ്പന്റെ അച്ഛൻ
  • അച്ഛന്റെ അപ്പൂപ്പൻ
പ്രപിതാമഹി
  • മുത്തശ്ശിയുടെ അമ്മ
പ്രപുന്നാടം
  • ഒരു തൈ
  • തകര
  • പുരുഷത്വത്തിന്നു ഭ്രംശം വരുത്തുന്നതു് എന്നർത്ഥം. (പാഠങ്ങൾ – പ്രപുനാളം, പ്രപുനാഡം, പ്രപുന്നഡം.)
പ്രപൗണ്ഡരീകം
  • ഒരു പച്ചമരുന്നു്
  • പെരുമ്പുണ്ഡരീകം
  • വീരപുണ്ഡരി തമിഴ്: വാൾത്താമര.
പ്രപൗത്രൻ
  • പൗത്രന്റെ പുത്രൻ
പ്രഫുല്ലം
  • വിരിഞ്ഞതു്
  • വിടിർന്നു
  • പൂത്തുനിൽക്കുന്ന മരം
പ്രഫുല്ല
  • വിശേഷണം:
  • വികസിച്ച, വിടിർന്ന
  • ശോഭിച്ച
പ്രഫുല്ത്തം
  • പ്രഫുല്ലം എന്നതിന്റെ പാഠം
പ്രബന്ധ
  • വിശേഷണം:
  • വഴിയാംവണ്ണം ബന്ധിക്കപ്പെട്ട
  • നിറുത്തിയ
  • തടുത്ത
പ്രബന്ധം
  • ഉണ്ടാക്കപ്പെട്ട കഥ
  • ഗദ്യങ്ങളും പദ്യങ്ങളും ഇടകലർന്നുണ്ടാക്കിയ കഥ
പ്രബന്ധകല്പന
  • കവിതയായി ഉണ്ടാക്കുന്ന ഒരു മാതിരി കഥ
  • കുറെ സത്യമായും കുറെ ഭംഗിയായി കൂട്ടിച്ചേർത്തും ചെയ്യുന്ന വാക്യരചനാവിശേഷം
  • വാക്യവിസ്തരത്തിന്റെ രചന എന്നർത്ഥം.
  • കാദംബരി, നാടകരാമായണം മുതലായവ കഥയാകുന്നു. കഥ പലവിധമുണ്ടു്. ഉപരികഥ – പരസ്പരം ജയിപ്പാൻ ഇച്ഛയുള്ളവരും മത്സരികളുമായ പലേ നായകന്മാരെ വർണ്ണിക്കുന്നതു്. ഖണ്ഡകഥ – മറ്റുവല്ല ഗ്രന്ഥങ്ങളിലും പ്രസിദ്ധമായ ഒരു ഇതിവൃത്തത്തെ വേറിട്ടെടുത്തു വർണ്ണിക്കുന്നതു്. ഉപകഥ – അതിപ്രസിദ്ധമായ കഥാന്തരത്തെ അവലംബിച്ചും മറ്റും ചില പൊടിപ്പും തൊങ്ങലും ചേർത്തുണ്ടാക്കുന്നതു്. ബൃഹൽകഥ – വിഷയവിഭാഗം ചെയ്തു അത്ഭുതങ്ങളായ അനേകം അർത്ഥങ്ങളെ വിവരിക്കുന്നതും വലിയ വിഷയമുള്ളതുമായിട്ടുള്ളതു്.
  • പര്യായപദങ്ങൾ:
    • കഥ.
പ്രബഭ്രൻ
  • ഇന്ദ്രൻ
പ്രബർഹ
  • വിശേഷണം:
  • ശ്രേഷ്ഠതയുള്ള
  • പ്രബർഹം എന്നാൽ വർദ്ധിക്കുന്നതു് എന്നു ശബ്ദാർത്ഥം.
പ്രബല
  • വിശേഷണം:
  • ശക്തിയുള്ള
  • കീർത്തിയുള്ള
പ്രബലം
  • കൂമ്പു്
  • മുള
പ്രബലത
  • ശക്തി, ബലം
  • കീർത്തി
പ്രബലപ്പെടുന്നു
  • ശക്തിപ്പെടുന്നു
  • കീർത്തിപ്പെടുന്നു (സകര്‍മ്മകക്രിയ:പ്രബലപ്പെടുത്തുന്നു.)
പ്രബലിക്കുന്നു
  • ശക്തിപ്പെടുന്നു
  • കീർത്തിയും മറ്റുമുള്ളതായിത്തീരുന്നു
പ്രബാലം
  • പവിഴം
പ്രബുദ്ധ
  • വിശേഷണം:
  • ഉണർന്ന
പ്രബോധം
  • ഉണർത്തൽ
  • ഉണർന്നിരിപ്പു്
  • വാടകെട്ടുക, സുഗന്ധിപ്പിക്കുക
പ്രബോധകൻ
  • പാട്ടുപാടി രാജാക്കന്മാരെ ഉണർത്തുന്നവൻ
പ്രബോധചന്ദ്രോദയം
  • ഒരു നാടകം
  • പന്ത്രണ്ടാം ശതാബ്ദത്തിൽ ജീവിച്ചിരുന്നതായി വിചാരിക്കപ്പെട്ടിരിക്കുന്ന കൃഷ്ണമിശ്രൻ ഉണ്ടാക്കിയതാണു്. പ്രമേയം വേദാന്തസംബന്ധമാകുന്നു. വിശ്വാസം, സ്നേഹം, ധ്യാനം, സങ്കല്പം, ഭക്തി, കപടഭക്തി, അഹംകാരം, കാമം, ക്രോധം, മോഹം ഇത്യാദികളാണു പാത്രങ്ങൾ.
പ്രബോധനം
  • ഉണർച്ച
  • അറിവു്
  • ബുദ്ധി
  • സ്വതേഗന്ധമുള്ളതായ കസ്തൂരി, കുംകുമം മുതലായ സുഗന്ധദ്രവ്യങ്ങളുടെ സുഗന്ധം മങ്ങിപ്പോയാൽ മദ്യം, പനിനീരു് ഇത്യാദി ദ്രവ്യങ്ങളെക്കൊണ്ടു് ആ ഗന്ധത്തെ വീണ്ടും ഉണ്ടാക്കിത്തീർക്കുന്നതു്
പ്രബോധിനി
  • വിഷ്ണു തന്റെ നാലുമാസത്തെ ഉറക്കത്തിൽ നിന്നു ഉണരുന്ന ദിവസം (കാർത്തികമാസത്തിൽ)
പ്രഭ
  • ശോഭ
  • ഛായാദേവി
  • ദുർഗ്ഗ
  • കുബേരന്റെ നഗരം
  • ഒരു അപ്സരസ്ത്രീ
പ്രഭഞ്ജന
  • വിശേഷണം:
  • ഒടിക്കുന്ന
  • നശിപ്പിക്കുന്ന
പ്രഭഞ്ജനൻ
  • വായു
  • വൃക്ഷങ്ങളുടെ കൊമ്പുകളേയും മറ്റും ഒടിക്കുന്നവൻ എന്നർത്ഥം.
പ്രഭവ
  • വിശേഷണം:
  • ജനിച്ച
  • മേലധികാരമുള്ള
പ്രഭവ
  • അറുപതിൽ ഒന്നാമത്തെ വർഷം
പ്രഭവം
  • ഉത്ഭവം
  • ജന്മകാരണം
  • ശക്തി
  • ജനനം
  • ഉത്ഭവസ്ഥലം
  • പ്രഥമജ്ഞാനത്തിനായിക്കൊണ്ടുള്ള സ്ഥാനം
പ്രഭവൻ
  • വിഷ്ണു
പ്രഭവിഷ്ണു
  • വിശേഷണം:
  • പ്രഭുവായി ഭവിക്കുന്ന
  • ഉത്ഭവിക്കുന്ന
പ്രഭാകരൻ
  • ആദിത്യൻ
  • അഗ്നി
  • ചന്ദ്രൻ
  • സമുദ്രം
  • ശിവഭക്തനായ ഒരു മുനി
പ്രഭാകീടം
  • മിന്നാമിനുങ്ങു്
പ്രഭാതകാലം
  • സൂര്യൻ ഉദിക്കാറായ സമയം
പ്രഭാതം
  • പ്രഭാതകാലം
  • പ്രകാശിപ്പാൻ തുടങ്ങിയ സമയം
പ്രഭാതജ്ഞം
  • കോഴി
പ്രഭാമണ്ഡലം
  • ആദിത്യന്റെ ചുറ്റും വൃത്താകാരമായി കാണുന്നതു്
  • പരിവേഷം.
പ്രഭാവം
  • സമ്പത്തിന്റെ ആധിക്യം കൊണ്ടും മറ്റും മഹാരാജാക്കന്മാർ മുതലായവർക്കുണ്ടാകുന്ന ഒരു മഹത്വം
  • മഹിമ
  • ശോഭ
  • ഉദാ:‘മുത്തിൻപ്രഭാവം’
  • ശക്തി
പ്രഭാവതി
  • പ്രദ്യുമ്നന്റെ ഭാര്യ
പ്രഭാസം
  • ഒരു പുണ്യതീർത്ഥം
  • (ദ്വാരകയ്ക്കു സമീപം).
പ്രഭിന്ന
  • വിശേഷണം:
  • നല്ലവണ്ണം മുറിക്കപ്പെട്ട
  • വേർതിരിക്കപ്പെട്ട
പ്രഭിന്നം
  • മദംപൊട്ടിയ ആന
പ്രഭു
  • വിശേഷണം:
  • മേലധികാരമുള്ള
പ്രഭു
  • രസം
പ്രഭു
  • സർവോൽകൃഷ്ടൻ, സർവൈശ്വര്യസമ്പൂർണ്ണൻ, അധിപൻ
  • പ്രഭവിക്കുന്നവൻ എന്നർത്ഥം. പ്രഭു × ഭൃത്യൻ.
  • വിഷ്ണു
  • ശിവൻ
  • ബ്രഹ്മാവു്
  • ഇന്ദ്രൻ
  • രാജാവു്
പ്രഭുത, പ്രഭുത്വം
  • പ്രഭുവിന്റെ അവസ്ഥ, മേലധികാരം, ആധിപത്യം
  • സാമർത്ഥ്യം
പ്രഭുശക്തി
  • ശക്തി മൂന്നുള്ളതിൽ ഒന്നു്
  • (മറ്റേവ - ഉത്സാഹശക്തി, മന്ത്രശക്തി). കോശദണ്ഡാദിപരിപുഷ്ടികൊണ്ടുണ്ടാകുന്നതത്രേ പ്രഭുശക്തി.
പ്രഭൂത
  • വിശേഷണം:
  • വളരെയുള്ള
  • വർദ്ധിച്ച
  • ഉത്ഭവിച്ച
പ്രഭൂതം
  • ബഹുലം
  • വളരെ
  • പെരുകിയതു
പ്രഭൃതി
  • വിധം
  • മുതലായ
പ്രഭേദം
  • വിധം
  • വ്യത്യാസം
പ്രഭ്രഷ്ട
  • വിശേഷണം:
  • നശിച്ച
  • നിഷ്ഫലമായ
പ്രഭ്രഷ്ടകം
  • കുടുമയിൽ കെട്ടി പിന്നോക്കം തൂക്കിയിട്ട മാല
  • താഴെ വീഴുവാൻ തുടങ്ങുന്നതു് എന്നർത്ഥം.
പ്രഭ്രഷ്ടലക്ഷ്യം
  • വിശേഷണം:
  • ലാക്കു തെറ്റിയ
പ്രമതി
  • ച്യവനമുനിയുടെ മകൻ
പ്രമത്ത
  • വിശേഷണം:
  • മദിച്ച
പ്രമഥ
  • ഒരു മരുന്നു്, കടുക്ക
  • വ്യസനം
പ്രമഥം
  • കുതിര
പ്രമഥൻ
  • ശിവന്റെ പാരിഷദൻ
  • കുതിര
  • ശിവന്റെ പരിചാരകന്മാരായ ഒരു കൂട്ടം ഭൂതങ്ങളെ പ്രമഥർ എന്നു പറയുന്നു.
പ്രമഥനം
  • വധം
പ്രമഥന്മാർ
  • ചണ്ഡീശ്വരനന്ദിമഹാകാളഭൃംഗ്യാദികളായ ശിവാനുചരന്മാർ
  • ശിവപാരിഷദന്മാർ
  • ദുഷ്ടന്മാരെ മഥനം ചെയ്യുന്നവരെന്നർത്ഥം.
പ്രമഥനാഥൻ
  • ശിവൻ
പ്രമഥപതി
  • ശിവൻ
പ്രമഥാധിപൻ
  • ശിവൻ
പ്രമദ
  • വിശേഷണം:
  • മദമുള്ള
  • ഭ്രാന്തുള്ള
പ്രമദം
  • സന്തോഷം (സുഖം)
  • പ്രകൃഷ്ടമായ സന്തോഷം എന്നു ശബ്ദാർത്ഥം.
പ്രമദവനം
  • പൂങ്കാവു്
  • സ്ത്രീകൾക്കു ചേർന്ന ഉദ്യാനം
  • ‘ആവിഷ്ടാപ്രമദവനന്ത്വഭാഷതാളീ’
    — നളചരിതം കഥകളി
    .
  • പുരുഷന്മാരുടെ സഞ്ചാരംകൂടാതെ സ്ത്രീകൾ സ്വതന്ത്രമായി കളിച്ചുകൊണ്ടിരിക്കുന്ന വനം. പ്രമദാവനം എന്നുമാവാം.
  • ‘ചാരകർമ്മണി നിഷ്ണാതഃ
    പ്രവിഷ്ടഃ പ്രമദാ വനം’
പ്രമദാ
  • സ്ത്രീ
  • പ്രബലമായ കാമവേഗത്തോടു കൂടിയവൾ എന്നർത്ഥം.
പ്രമദ്വരാ
  • വിശ്വാവസുവിന്റെ ബീജം കൊണ്ടു മേനകയിലുണ്ടായവൾ
  • മേനക കുട്ടിയെ ആശ്രമത്തിൽ തള്ളിയുംവെച്ചു പോയി. മുനി വളർത്തി. ഇവളെ രുരുമുനിക്കു വിവാഹം ചെയ്തു കൊടുപ്പാൻ നിശ്ചയിച്ചു. മുഹൂർത്തദിവസം പാമ്പുകടിച്ചു മരിച്ചു. രുരു എന്ന മുനിയാണു് ഇവളെ മോഹിച്ചു വേളിക്കു നിശ്ചയിച്ചിരുന്നതു്. അദ്ദേഹം വ്യസനിച്ചു കാട്ടിൽ പോയി. താൻചെയ്ത തപംകൊണ്ടു് ഇവൾ ജീവിക്ക എന്നു പറഞ്ഞു. ദേവദൂതന്മാർ വന്നു് ‘ഇവൾക്കു നിന്റെ പാതി ആയുസ്സു് കൊടുക്കുമെങ്കിൽ ഇവൾ ജീവിക്കും’ എന്നു് അരുളിച്ചെയ്തു. ഇതു് ധർമ്മരാജാവിന്റെ കല്പന പ്രകാരമായിരുന്നു. അതിന്മണ്ണം അവൾ ജീവിച്ചു. അവളെ കല്യാണം കഴിച്ചു സുഖമായിരുന്നു.
പ്രമനസ്സു്
  • വിശേഷണം:
  • സന്തോഷമുള്ള
പ്രമനസ്സു്
  • സന്തുഷ്ടചിത്തൻ
പ്രമയം
  • വധം
പ്രമർദ്ദൻ
  • വിഷ്ണു
പ്രമാ
  • പരമാർത്ഥജ്ഞാനം
  • യഥാർത്ഥമായി അളക്കുക, കൃത്യപ്പെടുത്തുക എന്നർത്ഥം.
  • നേരായുള്ള അറിവു്
  • പരമാർത്ഥമായിട്ടുള്ള അറിവു്.
  • ‘ഭ്രമംജഗത്തിലിത്തരംപ്രമാമറിച്ചുമാദൃശം’
    — അഭിജ്ഞാനശാകുന്തളം
    .
പ്രമാണം
  • ആധാരം, കുറി മുതലായതു്
  • വിശ്വാസം
  • വേദം
  • ഹേതു
  • (അഗ്നി മുതലായതിന്റെ ജ്ഞാനത്തിന്നു ഹേതുഭൂതമായ ധൂമം മുതലായതു്).
  • ദൃഷ്ടാന്തം
  • നിശ്ചയം
  • സത്യം
  • നിത്യം
  • സാക്ഷി
  • മര്യാദ (അതിർത്തി), ബഹുമാനം
  • അളവു്
  • അളവു, തൂക്കം മുതലായതുകൊണ്ടു് ഇന്നതു ഇത്ര എന്നു ക്ഌപ്തപ്പെടുത്തുന്നതു്.
  • അങ്ങനെ ക്ഌപ്തപ്പെടുത്തുക എന്ന ക്രിയ ചെയ്യുന്നവൻ
  • ആ മാനത്തെ അറിയുന്നവൻ
  • ആചാരം
  • ശാസ്ത്രം
  • ‘ശ്രേഷ്ഠനൊന്നാചരിക്കുമ്പോൾ
    ശിഷ്ടമുള്ളജനങ്ങളും
    ശ്രേഷ്ഠമെന്നോർത്താചരിക്കും
    പെട്ടന്നപ്പോൾപ്രമാണമാം’
  • പ്രമാണത്രയം – പ്രത്യക്ഷം, അനുമാനം, ആഗമനം.
പ്രമാണചതുഷ്ടയം
  • പ്രത്യക്ഷം
  • അനുമാനം
  • ഉപമാനം
  • ശാബ്ദം
  • (ന്യായശാസ്ത്രപ്രകാരം).
പ്രമാണി
  • തലവൻ, കാര്യസ്ഥൻ
  • പ്രധാനി
പ്രമാണികാ
  • ഒരു വൃത്തത്തിന്റെ പേർ
പ്രമാണിക്കുന്നു
  • വിചാരിക്കുന്നു
  • വിലമതിക്കുന്നു
  • അളവു കുറിക്കുന്നു
  • മാനിക്കുന്നു
  • വിശ്വസിക്കുന്നു
പ്രമാണീകരിക്കുന്നു
  • പ്രമാണമാക്കിച്ചെയ്യുന്നു
  • പ്രധാനമാക്കുന്നു
പ്രമാതാമഹൻ
  • അമ്മയുടെ മൂത്തച്ഛൻ
പ്രമാതാമഹി
  • അമ്മാത്തു മൂത്തശ്ശിയുടെ അമ്മ
  • അമ്മയുടെ അമ്മയുടെ അമ്മ
പ്രമാതാവു്
  • അറിയുന്നവൻ
പ്രമാദം
  • ഓർമ്മകേടു്, മനസ്സിരുത്തായ്ക
  • മൂഢത
  • തെറ്റായ അഭിപ്രായം
  • ശ്രദ്ധയില്ലായ്മ. പ്രകൃഷ്ടമായ മദം എന്നർത്ഥം
പ്രമാദി
  • വിശേഷണം:
  • പ്രമാദമുള്ള
പ്രമാദി
  • അറുപതിൽ പതിമൂന്നാമത്തേ വർഷം
പ്രമാദീച
  • അറുപതിൽ നാല്പത്തേഴാമത്തേ വർഷം
പ്രമാപണം
  • വധം
പ്രമിതി
  • യഥാർത്ഥജ്ഞാനം
  • പ്രമാണം കൊണ്ടുള്ള സത്യജ്ഞാനം
  • പ്രകൃഷ്ടമായ മിതി എന്നർത്ഥം.
പ്രമീഢ
  • വിശേഷണം:
  • തടിച്ച
  • തിങ്ങിയ
പ്രമീത
  • വിശേഷണം:
  • മരിച്ച
  • ഹിംസിക്കപ്പെട്ട
പ്രമീതം
  • യാഗാർത്ഥം കൊല്ലപ്പെട്ട പശു
പ്രമീള
  • മടി
  • ഇന്ദ്രിയങ്ങൾ ഒന്നും പ്രവർത്തിക്കാതിരിക്കുന്ന സമയം എന്നർത്ഥം.
  • ‘ഉള്ളിൽശ്രദ്ധാഭരമൊടുകഴി–
    ച്ചുറ്റഭക്ത്യാപ്രമീളാം’
    — മയൂരസന്ദേശം
    .
  • ആലസ്യം
  • സ്ത്രീകൾമാത്രമുള്ള ഒരു രാജ്യത്തിലേ രാജ്ഞി
  • പാണ്ഡവരുടെ അശ്വമേധയാഗത്തിനുള്ള കുതിര ഈ രാജ്യത്തിൽ ചെല്ലുകയാൽ യുദ്ധമുണ്ടായി അർജ്ജുനൻ അവളെ തോല്പിച്ചു ഭാര്യയാക്കി.
പ്രമീളനം
  • മരണം
പ്രമുഖ
  • വിശേഷണം:
  • പ്രധാനമായ
  • ഒന്നാമത്തെ
പ്രമുഖൻ
  • ശ്രേഷ്ഠതയുള്ളവൻ
  • പ്രധാനൻ
പ്രമുദിത
  • വിശേഷണം:
  • സന്തോഷമുള്ള
  • പ്രമോദിച്ച
പ്രമൃഗ്യ
  • വിശേഷണം:
  • അന്വേഷിക്കത്തക്ക
പ്രമൃത
  • വിശേഷണം:
  • മറയ്ക്കപ്പെട്ട
പ്രമൃതം
  • കൃഷി
പ്രമൃഷ്ടം
  • തുടയ്ക്കപ്പെട്ടതു്
  • ‘പത്തിക്കീറ്റുകവിൾത്തടത്തിലമരും
    കൈയാൽ പ്രമൃഷ്ടം സുധാ’
    — അമരുകശതകം
    .
പ്രമേയ
  • വിശേഷണം:
  • പ്രമാണിപ്പാൻ തക്ക
  • അളക്കത്തക്ക, എണ്ണത്തക്ക
പ്രമേയം
  • പ്രമാണിപ്പാനുള്ള കാര്യം
  • വിഷയം
പ്രമേഹം
  • വളരെ മൂത്രം ഒഴിക്കുന്ന ഒരു വക ദീനം
പ്രമോദം
  • സന്തോഷം
  • സുഖം
പ്രമോദിക്കുന്നു
  • സന്തോഷിക്കുന്നു
പ്രമോദിതൻ
  • കുബേരൻ
  • സന്തുഷ്ടൻ
പ്രമോദിനീ
  • വള്ളിമുല്ല
  • കാരിലവു്
പ്രംലോചാ, പ്രമ്ലോചാ
  • ഒരു അപ്സരസ്ത്രീ
  • കണ്ഡു മഹർഷിയുടെ തപസ്സിനു വിഘ്നം ചെയ്യാൻ ഇന്ദ്രൻ ഇവളെ ആണ് അയച്ചതു്. നൂറു വർഷം ഋഷി ഇവളൊന്നിച്ചു രമിച്ചു. അനന്തരം താൻ അകപ്പെട്ട ആപത്തിനെ അറിഞ്ഞിട്ടു തന്റെ മുമ്പിൽ നിന്നു് അവളെ ഓടിച്ചുകളഞ്ഞു. ഓടുമ്പോൾ ഗർഭത്തിലുണ്ടായിരുന്ന ശിശു വിയർപ്പുതുള്ളികളായി വൃക്ഷ ങ്ങളുടെ ഇലകളിൽ പതിച്ചും അവ തണുത്തു കട്ടപിടിച്ചപ്പോൾ സർവ്വാവയവ സൗന്ദര്യവതിയായ ‘മാരിഷാ’ ആയി ഭവിച്ചു.
പ്രയത
  • വിശേഷണം:
  • ശുദ്ധിയുള്ള
  • വിനയമുള്ള
  • പ്രയത്നമുള്ള, പ്രയത്നിക്കുന്ന
പ്രയതൻ
  • ശുദ്ധിവന്നവൻ
  • ഇന്ദ്രിയങ്ങളിൽ നിന്നു് ഉപരമിക്കുന്നവൻ എന്നർത്ഥം.
പ്രയത്നം
  • അദ്ധ്വാനം, വേല
  • പ്രവൃത്തി
  • പ്രയാസം
പ്രയസ്ത
  • വിശേഷണം:
  • നല്ലവണ്ണം ചമക്കപ്പെട്ട
പ്രയസ്തം
  • ഉപ്പു്
  • മുളകു മുതലായ ദ്രവ്യാന്തരങ്ങൾ ചേർത്തു് പരിഷ്ക്കരിക്കപ്പെട്ട കറി മുതലായതു്
  • വളരെ പണിയെടുത്തതു് എന്നർത്ഥം.
പ്രയാഗം
  • ഗംഗയും യമുനയും ചേരുന്ന ഒരു പുണ്യസ്ഥലം, അലഹാബാദ്
  • കുതിര
പ്രയാഗൻ
  • ഇന്ദ്രൻ
പ്രയാഗഭയൻ
  • ഇന്ദ്രൻ
പ്രയാണം
  • യാത്ര
പ്രയാതം
  • പൊയ്പോയതു്
പ്രയാമം
  • ദുർഭിക്ഷം, പഞ്ഞം, ധനധാന്യാദികൾക്കു ക്ഷാമം നേരിടുമെന്നു കാണുമ്പോൾ അവയിൽ ജനങ്ങൾക്കുള്ള ആദരാതിശയത്തിന്റെ – അവ വീണ്ടും സമ്പാദിച്ചു ശേഖരിപ്പാനുള്ള ത്വരാവിശേഷത്തിന്റെ – പേർ
  • കച്ചവടത്തിൽ ഏറ്റക്കുറച്ചിലില്ലാത്ത നിലയുടെ പേർ
  • വാക്കിനെ അടക്കുക- തനിക്കു മുമ്പേ മുമ്പേ കിട്ടണമെന്നുള്ള വിചാരത്താൽ താൻ സമ്പാദിക്കുന്നുണ്ടെന്നു മറ്റുള്ളവരോടു പറയാതിരിക്കുക എന്നു ശബ്ദാർത്ഥം.
പ്രയാസം
  • ഞെരുക്കം, അദ്ധ്വാനം
  • തിടുക്കം
  • കഴിയായ്ക
പ്രയാസപ്പെടുന്നു
  • അദ്ധ്വാനം ചെയ്യുന്നു
  • കഷ്ടപ്പെടുന്നു
പ്രയുക്ത
  • വിശേഷണം:
  • പ്രയോഗിക്കപ്പെട്ട
പ്രയുക്തി
  • പ്രയോഗം
പ്രയുത
  • വിശേഷണം:
  • ചേർന്ന
  • ഒന്നിച്ച
പ്രയുതം
  • പത്തുലക്ഷം
പ്രയുത്സു
  • യോദ്ധാവു്
  • കാറ്റു്
  • സന്യാസി
  • ഇന്ദ്രൻ
പ്രയോക്തൃ
  • വിശേഷണം:
  • കടംകൊടുക്കുന്ന
  • പ്രയോഗിക്കുന്ന
പ്രയോഗം
  • പ്രയത്നം
  • പ്രവൃത്തി
  • ക്ഷുദ്രംചെയ്ക
  • ഫലം
  • ദൃഷ്ടാന്തം
  • വചനപ്രമാണം
  • ചികിത്സ
  • അമ്പൈത്തു്
  • കടംകൊടുക്ക
  • ഉപായം
  • ഒരു ധാതുവിനെ ഉപയോഗിക്കുമ്പോൾ ഏതു കാരകത്തിനു പ്രാധാന്യം വിവക്ഷിക്കുന്നുവോ ആ കാരകത്തിൽ ആ ധാതുവിനു പ്രയോഗം എന്നു പേർ
  • ഒരു കർമ്മം ആരംഭിക്കുമ്പോൾ ഒന്നാമതായി ചെയ്യുന്ന പ്രവൃത്തി
  • യുദ്ധത്തിന്നായിക്കൊണ്ടുള്ള അത്യുത്സാഹം
  • പ്രകൃഷ്ടമായി യോജിക്കുക എന്നർത്ഥം.
പ്രയോഗാർത്ഥം
  • സാദ്ധ്യത്തെ സംബന്ധിച്ചുള്ള പ്രവൃത്തി
പ്രയോഗിക്കുന്നു
  • ഉപകരിക്കുന്നു
  • ചെയ്യുന്നു
പ്രയോഗ്യം
  • കുതിര
പ്രയോജക
  • വിശേഷണം:
  • പ്രയോഗിക്കുന്ന
പ്രയോജകൻ
  • ഏതുകർമ്മത്തിന്റെയും ആദ്യകാരണൻ
പ്രയോജകപ്രകൃതി
  • കൃതികളെ പ്രകൃതിയെ പ്രമാണിച്ചു വിഭഗിച്ചതിൽ ഒന്നു്
പ്രയോജനം
  • ഉപകാരം
  • ഹേതു
  • പ്രവൃത്തി
  • കാരണം
പ്രയോജിക
  • പഞ്ചമിവിഭക്തി
പ്രയോജ്യ
  • വിശേഷണം:
  • പ്രയോഗിക്കപ്പെടത്തക്ക
പ്രയോജ്യം
  • മുതൽ
  • മൂലദ്രവ്യം
പ്രയോജ്യൻ
  • വേലക്കാരൻ
  • ശിഷ്യൻ
പ്രരോഹം
  • മുള
  • തളിർ
പ്രരോഹിക്കുന്നു
  • മുളയ്ക്കുന്നു
പ്രലപനം
  • അർത്ഥമില്ലാത്ത വാക്കു്
പ്രലംബ
  • വിശേഷണം:
  • തൂങ്ങിക്കിടക്കുന്ന
  • തൂങ്ങിയ
പ്രലംബം
  • തൂങ്ങുക
  • സ്ത്രീകളുടെ മുല
  • പൂമാല
  • വെളുത്തീയം
പ്രലംബൻ
  • ഒരസുരൻ
  • ഈ അസുരൻ കംസന്റെ ആശ്രിതനാണു്. രാമകൃഷ്ണന്മാരെ കൊല്ലുന്നതിനായി അവരുടെ കളിയിൽ കൂടിച്ചേർന്നു. കളിയിൽ തോല്ക്കുന്നവൻ ജയിച്ചവനെ തോളിൽ എടുത്തുകൊണ്ടുപോകണമെന്നാണു് ഒരു വ്യവസ്ഥയുണ്ടായിരുന്നതു്. ബലരാമൻ പ്രലംബനെ തോല്പിച്ചു. ഉടൻ ബലരാമനെ പ്രലംബൻ തോളിൽ എടുത്തുകൊണ്ടുപോയി. വഴിക്കു അവൻ സ്വന്തരൂപം ധരിച്ചു. ബലരാമൻ അവന്റെ കഴുത്തിനു ഞെക്കിയും തലക്കിട്ടടിച്ചും കൊന്നു.
പ്രലംബഘ്നൻ
  • ബലഭദ്രൻ
  • പ്രലംബൻ എന്ന അസുരനെ കൊന്നവൻ എന്നർത്ഥം.
പ്രലാപം
  • നിരർത്ഥവാക്കു്
  • ശൃംഗാരരസം സംബന്ധിച്ച പൂർവരാഗാവസ്ഥയിലുണ്ടാകുന്ന കാമാവസ്ഥകളിൽ ഒന്നു്
  • (മനസ്സുകിടന്നു വട്ടംതിരിയുന്നതു നിമിത്തം ആളെക്കാണാതെ സംസാരിക്കുക).
പ്രലാപസന്നി
  • ഒരു ദീനം
  • സന്നിപാതജ്വരം പലവിധത്തിലുള്ളതിൽ ഒന്നു്.
പ്രലാപിക്കുന്നു
  • അർത്ഥമില്ലാത്ത വാക്കു പറയുന്നു
പ്രലോഭ(ന)ം
  • അത്യാഗ്രഹം
  • വശീകരണം
  • ഉദ്യമിപ്പിക്കൽ
  • മോഹനം
പ്രലോഭയിതാവു്
  • ഏറ്റവും ആഗ്രഹത്തെ ഉണ്ടാക്കുന്നവൻ
പ്രലോഭ്യം
  • ആഗ്രഹിക്കത്തക്ക
  • ആഗ്രഹം ജനിപ്പിക്കുന്ന
പ്രവക്താവു്
  • പ്രവചിക്കുന്ന ആൾ
പ്രവചനം
  • നല്ല വാക്കു്
  • വേദം
പ്രവചിക്കുന്നു
  • നല്ലവണ്ണം പറയുന്നു
പ്രവണ
  • വിശേഷണം:
  • ചരിവുള്ള
  • കനിഞ്ഞ
  • വളഞ്ഞ, (പ്രവണത, പ്രാവണ്യം)
പ്രവണം
  • ക്രമേണ താഴ്ചയോടുകൂടിയ ഭൂമി
  • നാല്ക്കവല വഴി
പ്രവണത
  • ചരിവു്
  • കനിവു്
  • വളവു്
  • മനസ്സിന്റെ ചായ്വു്
പ്രവണൻ
  • വണക്കമുള്ളവൻ
പ്രവയസ്സ്
  • വൃദ്ധൻ
  • പ്രഗതമായ വയസ്സോടുകൂടിയവൻ എന്നർത്ഥം. ഇവിടെ വയസ്സിനു ‘യൗവനം’ എന്നർത്ഥം.
പ്രവര
  • വിശേഷണം:
  • ശ്രേഷ്ഠതയുള്ള
പ്രവരം
  • സന്തതി
  • വംശം
  • കാരകിൽ, അകിൽ
  • കറുത്ത ചെറുപയറു്
പ്രവർഗ്ഗൻ
  • വിഷ്ണു
പ്രവർത്തക
  • വിശേഷണം:
  • പ്രവർത്തിക്കുന്ന
പ്രവർത്തകം
  • നാട്യങ്ങളിൽ കഥയെ സംബന്ധിച്ചു വരുന്ന ഒന്നാമത്തെ വേഷം
പ്രവർത്തകൻ
  • പ്രവർത്തിക്കുന്നവൻ
  • സ്ഥാപിക്കുന്നവൻ, കാരണഭൂതൻ
പ്രവർത്തന
  • കല്പന
  • അനുവാദം
പ്രവർത്തനം
  • പ്രവർത്തിക്ക
പ്രവർദ്ധന
  • വിശേഷണം:
  • വർദ്ധിപ്പിക്കുന്ന
പ്രവർദ്ധനം
  • വർദ്ധന
പ്രവർദ്ധിത
  • വിശേഷണം:
  • വർദ്ധിക്കപ്പെട്ട
  • വളർത്തപ്പെട്ട
പ്രവർഹ
  • വിശേഷണം:
  • ശ്രേഷ്ഠമായ
  • പ്രധാനമായ
പ്രവഹണം
  • സ്ത്രീകൾ കരേറുന്ന ഒരുമാതിരി തേരു്
  • മനുഷ്യരുടെ ചുമലുകൊണ്ടു എടുക്കുന്നതായ മഞ്ചൽ മുതലായ വാഹനങ്ങളുടെ പേർ
  • പ്രകർഷേണ വഹിക്കപ്പെടുന്നതു് എന്നർത്ഥം.
പ്രവഹൻ
  • ഗ്രഹനക്ഷത്രാദികളെ തിരിക്കുന്ന ഒരു കാറ്റു്
പ്രവഹിക്കുന്നു
  • ഒഴുകുന്നു (സകര്‍മ്മകക്രിയ:പ്രവഹിപ്പിക്കുന്നു.)
പ്രവൽഹിക
  • കളിയായിട്ടുണ്ടാക്കുന്ന ഒരു മാതിരി കഥ
  • സ്വരൂപാർത്ഥത്തെ മറച്ചുവച്ചു പറയുക
  • അർത്ഥം മനസ്സിലാക്കുവാൻ പ്രയാസമുള്ള ചോദ്യം
  • പ്രകർഷേണ മറയ്ക്കുന്നതു് എന്നർത്ഥം. (പാഠങ്ങൾ – പ്രബൽഹികം, പ്രബ(വ)ൽഹീ).
പ്രവാൿ
  • വിശേഷണം:
  • വാഗ്വൈഭവമുള്ള
പ്രവാകൻ
  • പരസ്യം ചെയ്യുന്നവൻ
പ്രവാചക
  • വിശേഷണം:
  • വിസ്തരിച്ചു പറയുന്ന
  • വാചാലതയുള്ള
പ്രവാചകം
  • ദിവ്യദൃഷ്ടിയിൽ കണ്ടു പറയുന്ന കാര്യം
പ്രവാണി
  • നെയിത്തുകോൽ
പ്രവാടം
  • നടപ്പായി പറയുന്ന വർത്തമാനം
  • കേട്ടുകേൾവി
പ്രവാരം‌
  • മറ
പ്രവാരണം
  • ഇഷ്ടമുള്ള ദാനം, ഫലേച്ഛയോടുകൂടിചെയ്യുന്ന ദാനം, തുലാപുരുഷാദി ദാനം
  • പ്രകർഷേണ വരിക്കപ്പെടുന്നതു് എന്നർത്ഥം.
  • വിരോധം
പ്രവാസം
  • വീടുവിട്ടുള്ള പാർപ്പു്
  • വീടുവിട്ടുപോവുക
  • വിരഹം
  • ‘പ്രവാസവ്യസനകഥയിരിക്കട്ടെ’
    — അമരുകശതകം
    .
പ്രവാസനം
  • വധം
  • അന്യസ്ഥലത്തുള്ള പാർപ്പു്
പ്രവാസി
  • വിശേഷണം:
  • അന്യദിക്കിൽ ചെന്നു പാർക്കുന്ന
പ്രവാഹം
  • വെള്ളം മുതലായതിന്റെ ഇടവിടാതെയുള്ള ഒഴുക്കു്, ജലാദികളുടെ നിരന്തരമായ ഗതി
  • വ്യാപാരം
  • വേഗമുള്ള കുതിര
പ്രവാഹക
  • വിശേഷണം:
  • നല്ലവണ്ണം വഹിക്കുന്ന
പ്രവാഹികൻ
  • രാക്ഷസൻ
പ്രവാഹികാ
  • ഒരുമാതിരി വയറ്റിൽദീനം, ഗ്രഹണി
  • മുക്കൽ
പ്രവാഹിക്കുന്നു
  • ഒഴുകുന്നു
പ്രവാഹോത്ഥാ
  • മണൽ
പ്രവാളം
  • പവിഴം
  • ലതാരൂപമാകയാൽ ഇളകുന്നതു് എന്നർത്ഥം.
  • ‘പുരഃ പ്രവാളൈരിവപൂരിതാർദ്ധയാ’
    — മാഘം
    .
  • വീണയുടെ തണ്ടു്
  • സ്വരങ്ങൾ ഇതിൽ കൂടിയിരിക്കുന്നതിനാൽ ഈ പേർ വന്നു.
  • തളിർ
  • ഒരു മൃഗം
  • പര്യായപദങ്ങൾ:
    • വിദ്രുമം.
പ്രവാളഫലം
  • രക്തചന്ദനം
പ്രവിഖ്യാതി
  • കീർത്തി
പ്രവിചലിതം
  • ഇളക്കപ്പെട്ടതു്
പ്രവിദാരണം
  • പിളർപ്പു്
  • യുദ്ധം, കലഹം
പ്രവിശ്ലേഷം
  • വേർപാടു്
  • അത്യന്തമായ വിരഹം
പ്രവിഷ്ട
  • വിശേഷണം:
  • പ്രവേശിച്ച
  • പ്രവേശിപ്പിക്കപ്പെട്ട
പ്രവീണ
  • വിശേഷണം:
  • സാമർത്ഥ്യമുള്ള
പ്രവീണൻ
  • സമർത്ഥൻ
  • പ്രകൃഷ്ടയായ വീണയോടുകൂടിയവൻ. ഇവിടെ വീണ എന്നാൽ യശോഗാനം എന്നർത്ഥം. ഇയാളുടെ യശസ്സിനെ ജനങ്ങൾ ഗാനം ചെയ്യുന്നു എന്നു താൽപര്യം.
പ്രവീണത
  • സാമർത്ഥ്യം
പ്രവീര
  • വിശേഷണം:
  • വിശേഷമുള്ള
  • ശ്രേഷ്ഠതയുള്ള
പ്രവീരൻ
  • ശൂരൻ
  • പരാക്രമമുള്ളവൻ
പ്രവൃത്ത
  • വിശേഷണം:
  • പ്രവർത്തിച്ച
  • തുടങ്ങിയ
  • സ്ഥാപിക്കപ്പെട്ട
പ്രവൃത്തി
  • വേല
  • വർത്തമാനം
  • വൃത്താന്തം. വ്യാപിക്കുന്നതു് എന്നർത്ഥം.
  • () ഒരു പാർവത്യകാരുടെ അധികാരത്തിൽ ഉൾപ്പെട്ട സ്ഥലം, പകുതി
  • നടപ്പു്
  • ക്ഷുദ്രപ്രയോഗം
  • ജലം മുതലായതിന്റെ ഇടവിടാതെയുള്ള ഒഴുക്കു്
  • പ്രവൃത്തി × നിവൃത്തി.
പ്രവൃത്തികാരൻ
  • ഒരു സർക്കാരുദ്യോഗസ്ഥൻ
  • അധികാരി
പ്രവൃത്തിപ്പിള്ള
  • പാർവത്യകാരന്റെ ഗുമസ്ഥൻ
പ്രവൃത്തിമാർഗ്ഗം
  • ഇഹലോകകാര്യങ്ങളെ വർദ്ധിപ്പിക്കുന്നതിനുള്ള മാർഗ്ഗം
പ്രവൃത്തിവിഭജനം
  • വാസനയും
  • പരിചയവും
  • പാരമ്പര്യവും അനുസരിച്ചു പ്രവൃത്തികളെ വീതിക്കുക
പ്രവൃദ്ധ
  • വിശേഷണം:
  • ഏറ്റവും വർദ്ധിച്ച
  • വളർന്ന
  • മുതിർന്ന
പ്രവേക
  • വിശേഷണം:
  • പ്രധാനമായ
  • ശ്രേഷ്ഠമായ
  • ഉത്തമമായ
പ്രവേകം
  • ശ്രേഷ്ഠം
  • പ്രകർഷേണ തിരിച്ചറിയപ്പെടുന്നതു് എന്നർത്ഥം.
പ്രവേണി
  • മടഞ്ഞുകെട്ടിയ തലമുടി, നന്നാക്കിപ്പിരിച്ച തലമുടി
  • ആനപ്പുറത്തു വിരിക്കുന്ന വസ്ത്രം (കമ്പിളി)
  • പ്രകർഷേണ വിവരിക്കപ്പെടുന്നതു് എന്നർത്ഥം.
പ്രവേശം
  • അകംപൂക
പ്രവേശക
  • വിശേഷണം:
  • പ്രവേശിപ്പിക്കുന്ന
പ്രവേശകം
  • (രൂപകത്തിൽ) ഒരുമാതിരി വിഷ്കംഭം
  • ഇതിലേ പാത്രങ്ങൾ എല്ലാം നീചങ്ങളാണു്. പ്രവേശകം രണ്ടു അങ്കങ്ങളുടെ മദ്ധ്യേ മാത്രമേ വരുകയുള്ളു. പ്രഥമാങ്കത്തിൽ വരുകയില്ല.
പ്രവേശകൻ
  • പ്രധാനവേഷം വരുന്നതിനു മുമ്പിൽ അതിനു കാരണമായിട്ടു വരുന്ന ചെറിയ വേഷം
പ്രവേശനം
  • അകത്തു പോവുക, ചെല്ലുക
  • ഉമ്മരം
പ്രവേശിക്കുന്നു
  • അകത്തുപോകുന്നു (കാരണക്രിയ:പ്രവേശിപ്പിക്കുന്നു.)
പ്രവേഷ്ടം
  • കൈ
  • ഇതുകൊണ്ടു് ആലിംഗനംചെയ്യുന്നതിനാൽ ഈ പേർ വന്നു.
പ്രവ്യക്ത
  • വിശേഷണം:
  • സ്പഷ്ടമായുള്ള
പ്രവ്രാജകൻ
  • സന്യാസിയായ ഭിക്ഷക്കാരൻ
പ്രശംസ
  • സ്തുതി
  • പുകഴ്ച
പ്രശംസനം
  • സ്തുതി
  • പുകഴ്ച
പ്രശംസിക്കുന്നു
  • സ്തുതിക്കുന്നു
  • പുകഴ്ത്തുന്നു
പ്രരമ(ന)ം
  • ശമിക്കുക
  • വധം
  • നാശം, നാശംവരുത്തുക
  • അടക്കുക
പ്രശമിത
  • വിശേഷണം:
  • ശമിപ്പിക്കപ്പെട്ട
  • നശിപ്പിക്കപ്പെട്ട
പ്രശരം
  • വലിയ അമ്പു്
പ്രശസ്ത
  • വിശേഷണം:
  • ശ്രേഷ്ഠമായുള്ള
  • നല്ല
പ്രശസ്തം
  • ശ്രേഷ്ഠം
  • പ്രശസ്തം × നിന്ദിതം.
  • ജീരകം മുതലായതു വറുത്തിട്ട കറി
പ്രശസ്തി
  • സ്തുതി
  • ശ്രേഷ്ഠത
പ്രശസ്യ
  • വിശേഷണം:
  • സ്തുതിക്കത്തക്ക
പ്രശാന്ത
  • വിശേഷണം:
  • അടക്കമുള്ള
  • ശമിച്ച
  • പ്രശാന്തം × പ്രക്ഷുബ്ധം.
പ്രശാസനം
  • രക്ഷണം
പ്രശാസ്താവു്
  • 16 ഋത്വിക്കുകളിൽ ഒരാൾ
പ്രശ്നം
  • ചോദ്യം
  • അറിവാനാഗ്രഹപ്പെട്ടു ചോദിക്കുന്നതു് എന്നർത്ഥം.
  • ശകുനം
പ്രശ്നക്കാരൻ
  • പ്രശ്നം പറയുന്നവൻ
പ്രശ്നദൂതി
  • കടങ്കഥ
പ്രശ്രയം
  • വിനയം, നല്ലശീലം
  • സ്നേഹം
  • മര്യാദ, ഉപചാരം
പ്രശ്രവണം
  • ഉറവു്
  • ഒഴുക്കു്
  • പടിഞ്ഞാറേ പർവതനിരയിൽ ഒരു ഭാഗം
പ്രശ്രിത
  • വിശേഷണം:
  • അടക്കമുള്ള
  • വിനയമുള്ള
പ്രശ്രിതൻ
  • വിനയം (താഴ്മ) ഉള്ളവൻ
  • ഗുണങ്ങളാൽ ആദ്യമേ സേവിക്കപ്പെട്ടവൻ.
പ്രശ്രുത, പ്രസ്രുത
  • വിശേഷണം:
  • ഒഴുകിയ
പ്രശ്ലേഷം
  • ചിഹ്നനങ്ങളിൽ ഒന്നു്
  • ഇതു സംസ്കൃതത്തിലേ ചിഹ്നം. ‘എ’ ‘ഒ’ ഇത്യാദികളെ അധികം നീട്ടണമെന്നു കാണിക്കുന്നു. ഉദാ:രാമോസ്ത – രാമോ അസ്തി.
പ്രഷ്ടാവു്
  • ചോദിക്കുന്ന ആൾ
പ്രഷ്ഠൻ
  • മുമ്പേനടക്കുന്നവൻ
  • പ്രസ്ഥാനം ചെയ്യുന്നവൻ എന്നർത്ഥം.
  • നായകൻ, ശ്രേഷ്ഠൻ
പ്രഷ്ഠവാൾ(ട്)
  • ചുഴിനുകംവച്ച കാള
  • നുകംവച്ചുകരികെട്ടിയ കാള
  • അഗ്രഗാമിയെ (മുമ്പോട്ടുനടക്കുന്ന കരിയെ) വഹിക്കുന്നവൻ എന്നർത്ഥം. (പാഠം = പഷ്ഠവാട്).
പ്രഷ്ഠൗഹി
  • കടിഞ്ഞൂൽ ചനയുള്ള പശു
  • പ്രഥമഗർഭത്തെ വഹിച്ചവൾ എന്നർത്ഥം.
പ്രസക്ത
  • വിശേഷണം:
  • അധികതാൽപര്യമുള്ള
  • കൂടിച്ചേർന്ന
  • നിത്യമായുള്ള
  • വിടിർന്ന
  • ലഭിച്ച
പ്രസക്തി
  • താൽപര്യം
  • സ്നേഹം
  • ചേർച്ച
  • സംബന്ധം
  • കാര്യം
പ്രസംഗം
  • ഒരു സംഗതിയെ കുറിച്ചു പറയുമ്പോൾ അതിനെ സംബന്ധിച്ചു മറ്റു ചില കഥകളോ വർത്തമാനങ്ങളോ ഉണ്ടായിത്തീരുക
  • അതിനെപ്പറ്റി ചേർത്തുപറയുന്ന വാക്കുകളും യുക്തികളും
പ്രസംഗതഃ
  • ഒരു കാര്യം പറയുന്നതിനിടയ്ക്കു്
പ്രസംഗവശാൽ
  • കാര്യവശാൽ
  • പറഞ്ഞുവന്നപ്പോൾ
പ്രസംഗാനുപ്രസംഗം
  • ഒരു പ്രസംഗത്തിനെ തുടർന്നുള്ള മറ്റൊരു പ്രസംഗം
പ്രസംഗി
  • പ്രസംഗിക്കുന്നവൻ
പ്രസംഗിക്കുന്നു
  • ഒരു പ്രധാനസംഗതിയെക്കുറിച്ചു മറ്റു പലേ കഥകളോ യുക്തികളോ പറയുന്നു
  • വിസ്തരിച്ചു പറയുന്നു
പ്രസന്ന
  • വിശേഷണം:
  • പ്രസാദമുള്ള
  • തെളിവുള്ള
  • ദയയുള്ള
പ്രസന്ന
  • ഒരുമാതിരി മദ്യം
  • തെളിഞ്ഞ മദ്യം
പ്രസന്നം
  • തെളിവുള്ളതു്
  • പ്രകൃഷ്ടമാകുംവണ്ണം മനസ്സിനെ പ്രാപിക്കുന്നതു് എന്നർത്ഥം.
  • സാഹിത്യസാഹ്യപ്രകാരം രീതികളിൽ ഒന്നു്
  • സന്തോഷം
പ്രസന്നത
  • പ്രസാദം
  • തെളിവു്
  • ദയ
പ്രസന്നരാഘവം
  • ജയദേവൻ ഉണ്ടാക്കിയ ഒരു നാടകം
പ്രസഭം
  • ബലാൽക്കാരം
  • ‘പ്രസഭമിയന്നിഹകംസസാരഭൂതം’
    — ശ്രീകൃഷ്ണചരിതം മണിപ്രവാളം
    .
  • അത്യർത്ഥം
പ്രസര
  • വിശേഷണം:
  • പ്രസരിക്കുന്ന
  • പോകുന്ന
പ്രസരം
  • പരക്കുക
  • വേഗം, ദ്രുതഗതി, ഒഴുക്കു്
  • യുദ്ധം
  • കൂട്ടം
  • ഇരിമ്പുകൊണ്ടുള്ള അമ്പു്
  • സമയം
  • സാമർത്ഥ്യം
  • വരിനെല്ലു്
  • പ്രീതിനിമിത്തം ഒന്നിനെക്കുറിച്ചു അപേക്ഷിക്കുക
  • പ്രേമം
  • ഏലാവാലുകം
പ്രസരണം
  • ശത്രുവിനെ വളയുക
  • പോകുക
  • പരക്കുക, പരന്നുഗമിക്കുക, വ്യാപിക്കുക
  • എല്ലാടവും വ്യാപിച്ചുകൊണ്ടുള്ള പട പുറപ്പാടു്
പ്രസരണി
  • ശത്രുവിനെ വളയുക
പ്രസരിക്കുന്നു
  • പരക്കുന്നു
  • ഉത്സാഹിക്കുന്നു
  • പ്രവേശിക്കുന്നു
പ്രസരിപ്പു്
  • പരപ്പു്, പരക്കുക
  • ഉത്സാഹം
പ്രസർപ്പണം
  • ചുറ്റി സഞ്ചരിക്കുക
പ്രസവം
  • പേറു്
  • പൂവു്
  • ഫലം, കായ്
  • ഉൽപാദനം
  • സന്തതി
പ്രസവബന്ധനം
  • പൂവു്
  • കായു് മുതലായതിന്റെ ഞെട്ടു് (ഞെട്ടി)
  • പുഷ്പഫലാദിയെ ബന്ധിച്ചു നില്ക്കുന്നതു് എന്നർത്ഥം.
പ്രസവവേദന
  • പ്രസവസമയത്തുണ്ടാകുന്ന നോവു്
പ്രസവിക്കുന്നു
  • പെറുന്നു
  • ഉണ്ടാകുന്നു
പ്രസവ്യ
  • വിശേഷണം:
  • വിപരീതമായുള്ള
  • പ്രതികൂലമായുള്ള. ഇടത്തുഭാഗത്തുനിന്നും വിട്ട എന്നർത്ഥം
പ്രസഹിക്കുന്നു
  • പ്രകർഷേണ സഹിക്കുന്നു
  • അനുഭവിക്കുന്നു
  • ക്ഷമിക്കുന്നു
  • വലിയുന്നു
പ്രസഹ്യ
  • ബലാൽകാരേണ
  • പ്രകർഷേണ സഹിച്ചിട്ടു് എന്നർത്ഥം
പ്രസാദം
  • തെളിവു
  • സന്തോഷം
  • ദേവോച്ഛിഷ്ടാ
  • ദയ
  • കാവ്യഗുണങ്ങളിൽ ഒന്നു്
  • അനുസരണം
പ്രസാദനം
  • ചോറു
  • തെളിക്കുക
  • ദൃഷ്ടിക്കു തെളിവിനെ ഉണ്ടാക്കുന്നതു്
പ്രസാദിക്കുന്നു
  • സന്തോഷിക്കുന്നു
  • തെളിയുന്നു (സകര്‍മ്മകക്രിയ:പ്രസാദിപ്പിക്കുന്നു.)
പ്രസാധക
  • വിശേഷണം:
  • നിവർത്തിക്കുന്ന, സാധിക്കുന്ന
  • വെടിപ്പാക്കുന്ന, ശോധനചെയ്യുന്ന
  • അലങ്കരിക്കുന്ന
  • തികക്കുന്ന
പ്രസാധനം
  • അലങ്കാരം, വസ്ത്രം മുതലായവകൊണ്ടുണ്ടാക്കുന്ന അലങ്കാരം
  • ചീപ്പു്
പ്രസാധനി
  • ചീപ്പ്
  • (തലമുടി ചീന്തുന്ന സാധനം). കങ്കതികാ. സ്വച്ഛതയെ സാധിപ്പിക്കുന്നതു് എന്നർത്ഥം. (പാഠം–പ്രസാധനം).
പ്രസാധിക
  • പ്രസാധകസ്ഥാനം വഹിക്കുന്നവൾ
  • വരിനെല്ലു്
പ്രസാധിത
  • വിശേഷണം:
  • അലങ്കരിക്കപ്പെട്ട
  • തികയ്ക്കപ്പെട്ട
പ്രസാര(ണ)ം
  • സഞ്ചാരം
  • വ്യാപനം
പ്രസാരണി, പ്രസാരിണി
  • തലനീളി
  • വാതം നിമിത്തം കോച്ചിയിരിക്കുന്ന അംഗങ്ങൾ ഈ ഔഷധത്തിൽ നീട്ടുവാൻ കഴിയുന്നതിനാൽ ഈ പേർവന്നു.
പ്രസാരിണി (തലനീളി)
  • വാതം
  • കഫം
  • വീക്കം മുതലായവയ്ക്കു നന്നു സംസ്കൃതം: പ്രസാരണി. തമിഴ്: മുതിയാകുന്തൽ.
പ്രസാരി
  • വിശേഷണം:
  • പ്രസരിക്കുന്ന
  • നീളുന്ന
  • പരക്കുന്ന (സ്ത്രീ:പ്രസാരിണി.)
പ്രസാരിത
  • വിശേഷണം:
  • നീട്ടപ്പെട്ട
  • പരത്തപ്പെട്ട
പ്രസാരീ
  • വ്യാപിക്ക ശീലമായിട്ടുള്ളവൻ
  • (പാഠം – വിസാരീ).
പ്രസിത
  • വിശേഷണം:
  • താൽപര്യമുള്ള
  • കെട്ടപ്പെട്ട
പ്രസിതം
  • ചലം
  • പൂയം
പ്രസിതി
  • ബന്ധനം
  • കെട്ടുവാനുള്ള കയറു മുതലായതു്
പ്രസിദ്ധ
  • വിശേഷണം:
  • കേൾവിപ്പെട്ട
  • അലങ്കരിച്ച
പ്രസിദ്ധപ്പെടുന്നു
  • കേൾവിപ്പെടുന്നു (സകര്‍മ്മകക്രിയ:പ്രസിദ്ധപ്പെടുത്തുന്നു.)
പ്രസിദ്ധി
  • കേൾവി
പ്രസിദ്ധിഹതം
  • കാവ്യദോഷങ്ങളിൽ ഒന്നു്
പ്രസുപ്ത
  • വിശേഷണം:
  • ഉറങ്ങുന്ന
പ്രസു
  • അമ്മ
  • പ്രസവിക്കുന്നവൾ എന്നർത്ഥം.
  • പെൺകുതിര
  • വാഴ
പ്രസൂകാ
  • പെൺകുതിര
പ്രസൂജനയിതാക്കൾ
  • അച്ഛന്റെയും അമ്മയുടെയും കൂടിയുള്ള പേര്‍
പ്രസൂത
  • വിശേഷണം:
  • ജനിച്ച
  • പ്രസവിക്കപ്പെട്ട
പ്രസൂതാ
  • പ്രസവിച്ചവൾ
  • അപ്പോൾ പ്രസവിച്ചവൾ (പെറ്റെഴുന്നേല്ക്കാത്തവൾ)
പ്രസൂതം
  • പൂവ്
പ്രസൂതി
  • പ്രസവം
  • സന്തതി
  • മനുവിന്റെ ഒരു പുത്രി, ദക്ഷന്റെ ഭാര്യ
പ്രസൂതികാ
  • പ്രസവിച്ചവൾ
  • (പ്രസൂതാ എന്നതു നോക്കുക.)
പ്രസൂതിജം
  • അതിവേദന
  • ദുഃഖം
  • പ്രസൂതിയിലുണ്ടാകുന്നതു എന്നർത്ഥം.
പ്രസൂന
  • വിശേഷണം:
  • ജനിച്ച
പ്രസൂനം
  • പുഷ്പം
  • ഉത്ഭവിച്ചതു് എന്നർത്ഥം.
  • കായ്
പ്രസൃത
  • വിശേഷണം:
  • മുഴങ്കാൽ
  • കണങ്കാൽ
  • വളരുന്നതു് എന്നർത്ഥം.
പ്രസൃതം
  • രണ്ടുപലം
പ്രസൃതം, പ്രസൃതി
  • വെള്ളം കൊള്ളത്തക്കവണ്ണം പിടിച്ച കൈ
  • കുറഞ്ഞോന്നു മടക്കിയ വിരലുകളോടുകൂടിയ ഒറ്റകൈപ്പടം, ഒരു പോങ്ങ.
പ്രസൃമരം
  • ഏറ്റവും
പ്രസേനൻ
  • സത്രാജിത്തിന്റെ സഹോദരൻ
  • നിഘ്നന്റെ പുത്രൻ
  • സ്യമന്തകം മൂലം ഒരു സിംഹത്താൽ വധിക്കപ്പെട്ടു.
പ്രസേവം
  • ചാക്കു്
  • കൊട്ട, വട്ടി മുതലായതു്
  • പ്രകർഷേണ സീവനം ചെയ്യപ്പെടുന്നതു് (നെയ്യപ്പെടുന്നതു്) എന്നർത്ഥം.
പ്രസേവകം
  • വീണയുടെ ചുര(ങ്ങ)
  • സേവിക്കപ്പെടുന്നതു എന്നർത്ഥം. വീണയുടെ ചുവട്ടിൽ ചേർത്തു് ബന്ധിക്കപ്പെടുന്നതാണു്. ശബ്ദഗാംഭീര്യത്തിനാണത്രെ ഇതു ചേർക്കുന്നതു്. ഇതു മരം കൊണ്ടുണ്ടാക്കി തോൽ പൊതിഞ്ഞിട്ടുമാവാം.
പ്രസ്തരം
  • കല്ലു്, പാറ
  • പ്രകർഷേണ മറയ്ക്കുന്നതു് എന്നർത്ഥം.
  • രത്നം
  • പൂമെത്ത
പ്രസ്താരം
  • ചവറു്, കാടു്
  • പർണ്ണതല്പം
പ്രസ്താവം
  • പറച്ചിൽ
പ്രസ്താവന
  • ആരംഭം
  • നാട്യാരംഭം
  • പറച്ചിൽ
  • പ്രസ്താവനയുടെ ലക്ഷണം:
  • ‘നടീവിദൂഷകോവാപി
    പാരിപാർശ്വികയേവവാ
    സൂത്രധാരേണസഹിതാ
    സല്ലാപംയത്രകുർവതേ
    ചിത്രൈഃവാക്യൈഃസ്വകാര്യോത്ഥൈഃ
    പ്രസ്തുതാക്ഷെപിഭിർമ്മിഥഃ
    ആമുഖംതന്തു വിജ്ഞേയം
    നാമ്നാപ്രസ്താവന...’
    — നാടകപ്രവേശിക
  • സൂത്രധാരനൊന്നിച്ചു നടിയൊ വിദൂഷകനോ പാരിപാർശികനൊ രംഗത്തിൽ വച്ചു് ചിത്രം, സ്വന്തകാര്യം, പ്രകൃത വിഷയം എന്നിവയെക്കുറിച്ചു ചെയ്യുന്ന സംഭാഷണ ഭാഗമാണു്. പ്രസ്താവനയിൽ ആദ്യം സൂത്രധാരൻ സഭയെ വന്ദിക്കണം. പിന്നീടു് നാടകത്തിന്റെ പേർ അതുണ്ടാക്കിയ കവിയുടെ പേർ മുതലായതും പ്രസ്താവിക്കണം. ഏതെങ്കിലും ഒരു ഋതുവിനെ വർണ്ണിച്ചേ കഴിയൂ ഇതാണു് പ്രസ്താവന.
പ്രസ്താവിക്കുന്നു
  • പറയുന്നു
പ്രസ്തുത
  • വിശേഷണം:
  • അറിയപ്പെട്ട
  • സ്തുതിക്കപ്പെട്ട
പ്രസ്തുതം
  • പ്രകൃതം
  • ആലോചിക്കപ്പെടുന്ന കാര്യം
  • പ്രസ്താവിക്കപ്പെട്ടതു്
പ്രസ്ഥ
  • വിശേഷണം:
  • പരക്കുന്ന
  • ഉറപ്പായിട്ടിരിക്കുന്ന
പ്രസ്ഥം
  • ഒരളവു്, ഇടങ്ങഴി
  • ഇതുകൊണ്ടു് അളവു നടത്തുന്നതിനാൽ ഈ പേർ വന്നു.
  • മലയുടെ മദ്ധ്യേയുള്ള ഒരു പരപ്പു്
  • തടം, തടപ്രദേശം, മലച്ചെരിവു്
  • പർവ്വതത്തിന്റെ താഴ്വര
പ്രസ്ഥദേശം
  • തടം
പ്രസ്ഥപുഷ്പം
  • ചെറുതുളസി
  • കർപ്പൂരത്തുളസി
  • മണിക്കഞ്ജുകം
  • ചിലെടങ്ങളിൽ സമുദ്രപ്പച്ച
പ്രസ്ഥമാനം
  • നാഴി ഇടങ്ങഴി മുതലായതുകൊണ്ടു് അളന്നു കൃത്യപ്പെടുത്തുന്നതു്
പ്രസ്ഥാനം
  • യാത്ര, പുറപ്പാടു്
  • രീതി
പ്രസ്ഥാനരാസകം
  • 12-ആം ശതവർഷത്തിൽ ഉത്തരഇൻഡ്യയിൽ നടപ്പിലിരുന്ന ഒരുതരം നൃത്യ കൃതി
പ്രസ്ഥാനവിഘ്നം
  • യാത്രമുടങ്ങുക
പ്രസ്ഥാപനം
  • അറിയിക്കുക
  • സംഭാഷണം
  • നീക്കൽ, മാറ്റുക
  • തെളിവാക്കുക
  • പ്രയോഗം
  • വെയ്പു്
പ്രസ്ഥാപിക്കുന്നു
  • അറിയിക്കുന്നു
  • നല്ലപോലെ വെക്കുന്നു
പ്രസ്ഥാപിത
  • വിശേഷണം:
  • അറിയിക്കപ്പെട്ട
  • അയക്കപ്പെട്ട
  • പ്രകർഷേണ വെക്കപ്പെട്ട
പ്രസ്ഥിത
  • വിശേഷണം:
  • പുറപ്പെട്ട
പ്രസ്നവം
  • ചുരന്നപാൽ
പ്രസ്ഫുട
  • വിശേഷണം:
  • വിടിരപ്പെട്ട
പ്രസ്ഫുരണം
  • വിറയൽ
  • വലുതാകുക
പ്രസ്ഫുരമാണ
  • വിശേഷണം:
  • വിറച്ചുംകൊണ്ടിരിക്കുന്ന
  • വലുതാകുന്ന
പ്രസ്ഫുരിക്കുന്നു
  • വിറയ്ക്കുന്നു
  • വലുതാകുന്നു
പ്രസ്ഫുരിത
  • വിശേഷണം:
  • ഇളക്കപ്പെട്ട
  • വിറയ്ക്കുന്ന
പ്രസ്ഫോടനം
  • അരിപ്പുകൊട്ട, മുറം
  • ഇതുകൊണ്ടു ധാന്യാദികളിലെ ഉമി മുതലായതു വേർപെടുന്നതിനാൽ ഈ പേർ വന്നു.
  • അടിക്കുക
  • വിടിർക്കുക
പ്രസ്മൃതി
  • മറവി
പ്രസ്രവം
  • ഒഴുക്കു്
  • മൂത്രം
  • തികന്നുതൂകുന്ന കഞ്ഞിപ്പത
പ്രസ്രവണം
  • മൂത്രമൊഴിക്ക
  • കാലുക
  • മാല്യവാൻപർവതം
  • വെള്ളച്ചാട്ടം
  • പാൽ
  • ഊറ്റുകുഴി
  • പർവതത്തിൽ ജലം (ഉറവു) പുറപ്പെടുന്ന സ്ഥലം.
പ്രസ്രാവം
  • മൂത്രം
  • പ്രസ്രവിക്കുന്നതു് എന്നർത്ഥം.
പ്രസ്വാപം
  • ഉറക്കം
  • സ്വപ്നം
പ്രഹത
  • വിശേഷണം:
  • അടിക്കപ്പെട്ട
  • കൊല്ലപ്പെട്ട
  • വിടിർത്തപ്പെട്ട
  • കെട്ടപ്പെട്ട
പ്രഹരം
  • അടി
  • യാമം (ഏഴര നാഴിക)
  • ഢക്കാദി വാദ്യങ്ങളടിക്കപ്പെടുന്ന സമയം.
  • അസ്ത്രപ്രയോഗം
പ്രഹരണം
  • ആയുധം
  • അടി
  • യുദ്ധം
പ്രഹരിക്കുന്നു
  • അടിക്കുന്നു, ഇടിക്കുന്നു
  • ആയുധങ്ങൾ എടുത്തു മറ്റൊരുവന്റെ മേൽ പ്രയോഗിക്കുന്നു
പ്രഹർഷം
  • സന്തോഷം
  • രോമാഞ്ചം
പ്രഹർഷണം
  • ‘സമാധി’ എന്ന അലങ്കാരത്തിന്റെ വകഭേദം
പ്രഹർഷ(ഷി)ണീ
  • മഞ്ഞൾ
  • നായിക്കൊരുണ
  • ഒരു വൃത്തം
പ്രഹസനം
  • ഉറക്കെയുള്ള ചിരി
  • പരിഹാസം
  • ദശരൂപങ്ങളിൽ ഒന്നു്
  • “ഭാണത്തിലെന്നപോലെ പ്രഹസനത്തിൽ മുഖനിർവഹണസന്ധികളും ദശലാസ്യാംഗങ്ങളും ഒരങ്കവുമുണ്ടായിരിക്കണം. ഇതിവൃത്തം കല്പിതവും നിന്ദ്യാശ്രയവുമാകേണ്ടതാണു്. ആരഭടീവൃത്തിയും വിഷ്കംഭപ്രവേശകങ്ങളും ഉണ്ടാകരുതു്. അംഗിയായി ഹാസ്യരസത്തെ നിവേശിപ്പിക്കണം. താപസസന്യാസിബ്രാഹ്മണാദികളിൽ ആരെങ്കിലുമാണു് നായകനായിരിക്കേണ്ടതു്. നായകൻ ധൃഷ്ടനായിരുന്നാൽ ശുദ്ധപ്രഹസനമാകും. ശുദ്ധപ്രഹസനത്തിനു ‘കന്ദർപ്പകേളി’ എന്നതിനെ ഉദാഹരിക്കാം. നായകൻ ധൃഷ്ടനല്ലെങ്കിൽ സങ്കീർണ്ണപ്രഹസനമാകും. ധൂർത്തചരിതം നോക്കുക. ധൃഷ്ടനായകന്മാരുടെ ചരിത്രത്തെ പ്രസ്താവിക്കുന്നതും രണ്ടങ്കങ്ങളടങ്ങിയതും (അഥവാ ഒരങ്കം ഉണ്ടായാലും മതി) ആയ പ്രഹസനത്തിനു സങ്കീർണ്ണപ്രഹസനം എന്നു പേർ പറയാമെന്നു ചിലർ അഭിപ്രായപ്പെടുന്നുണ്ടു്. അങ്ങിനെയാണെങ്കിൽ ‘ലടകമേളക’ത്തെ സങ്കീർണ്ണപ്രഹസനമെന്നു പറയാവുന്നതാണു്.”
പ്രഹസന്തീ
  • കുറുമുഴി
  • വെളുത്ത വലിയ പിച്ചകം
പ്രഹസിക്ക
  • പൊട്ടിച്ചിരിക്ക
പ്രഹസ്തം
  • ഒരു കൈപരത്തുക
  • വിരലെല്ലാം നിറുത്തി പരത്തിയ കൈപ്പടം
പ്രഹസ്തൻ
  • രാവണന്റെ ഒരു സേനാനായകൻ
പ്രഹാണം
  • ത്യാഗം
പ്രഹാരം
  • അടി
  • വധം
പ്രഹാരണം
  • ഫലേഛയോടുകൂടി ചെയ്യുന്ന ദാനം
  • (പ്രവാരം എന്നതിന്റെ ഒരു പാഠം.)
പ്രഹാസം
  • ഉറക്കെയുള്ള ചിരി
  • ഗോഷ്ഠി
പ്രഹാസി
  • വിശേഷണം:
  • ഗോഷ്ഠികാട്ടുന്ന
പ്രഹി
  • കിണറു്
  • ഇതിൽനിന്നും ജലം പ്രകൃഷ്ടമാകുംവണ്ണം ഹരിക്കപ്പെടുന്നതുകൊണ്ടു ഈ പേർ വന്നു.
പ്രഹിത
  • വിശേഷണം:
  • ഹിതമായ
  • നിശ്ചയിക്കപ്പെട്ട
  • അയക്കപ്പെട്ട
  • വെക്കപ്പെട്ട
പ്രഹിതം
  • ചാറു്
പ്രഹൃതൻ
  • പ്രഹരിക്കപ്പെട്ടവൻ
  • ദണ്ഡനം ഏറ്റവൻ
പ്രഹൃഷ്ടം
  • വിശേഷണം:
  • സന്തോഷിച്ച
  • അതിസന്തോഷമുള്ള
പ്രഹേണകം
  • സദ്യ
പ്രഹേളിക
  • കടങ്കഥ, സ്വരൂപാർത്ഥത്തെ മറച്ചുവച്ചു പറയുക
  • അർത്ഥം മനസ്സിലാകുവാൻ പ്രയാസമുള്ള ചോദ്യം. പ്രഹേളി എന്നുമാവാം
പ്രഹ്ലന്ന
  • വിശേഷണം:
  • സന്തോഷമുള്ള
  • സന്തോഷിച്ച
പ്രഹ്ലന്നി
  • സന്തോഷം
പ്രഹ്ലാദൻ
  • ഒരസുരൻ
  • ഹിരണ്യകശിപുവിന്റെ പുത്രൻ
  • ഹിരണ്യകശിപു പരമദുഷ്ടനായിരുന്നു. അയാൾ ബ്രഹ്മാവിനെ ഉദ്ദേശിച്ചു തപസ്സുചെയ്തു വരംവാങ്ങി സാധുജനങ്ങളെ ദ്രോഹിപ്പാൻ തുടങ്ങി. താനൊഴിഞ്ഞു മറ്റൊരു നാഥൻ ഇല്ലെന്നു തീർച്ചയാക്കി നടവടികൾ ആരംഭിച്ചു തന്റെ നാമമേ ജപിക്കാവൂ എന്നു് എല്ലായിടങ്ങളിലും ഏർപ്പാടുചെയ്തു. മൂത്തമകൻ പ്രഹ്ലാദൻ ആയിരുന്നു. ഇദ്ദേഹം ദിവ്യനും വിഷ്ണുഭക്തനുമാകയാൽ പിതാവിന്റെ കല്പനയെ നിരസിച്ചു. പലപ്രകാരത്തിലും മകന്റെ മനസ്സിനെ വിഷ്ണുഭക്തിയിൽനിന്നും വേർപെടുത്താൻ ശ്രമിച്ചതിൽ നടന്നില്ല. പിന്നീടു പുത്രനെ കൊന്നുകളവാൻ കല്പിച്ചു. പിന്നെ ബാലൻ പിതാവിനോടിങ്ങനെ ഉണർത്തിച്ചു. ‘ഭാഗവത പ്രിയനായിരുന്നന്വഹം ആഗമക്കാതലാമാദിനാഥമ്പദം * ഭക്ത്യാ ഭജിപ്പതത്യുത്തമം’ എന്നുതൻ പുത്രൻപറഞ്ഞതുകേട്ടസുരേശ്വരൻ * പെട്ടെന്നു വാളുമെടുത്തെഴുനേറ്റുലകൊട്ടൊഴിയാതെനിറഞ്ഞവൻതൂണിതിൽ * നില്പവൻവന്നുരക്ഷിക്കണമിത്തരം ദുർഭാഷണംചെയ്തുനില്ക്കുന്നനിന്നെഞാൻ * വെട്ടിക്കളവെനെന്നോടിയടുത്തു തൻ മുഷ്ടി കൊണ്ടൊന്നുകുത്തീടിനാൻതൂണിന്മേൽ’ ഉടൻ തൂണു പിളർന്നു നരസിംഹമൂർത്തി പുറപ്പെട്ടു ഹിരണ്യകശിപുവിനെ വധിച്ചു. അനന്തരം ദൈത്യരുടെ ആയുധങ്ങൾക്കാകട്ടെ സർപ്പങ്ങൾക്കാകട്ടെ സ്വർഗ്ഗീയ ഗജങ്ങൾക്കാകട്ടെ അഗ്നിക്കാകട്ടെ പ്രഹ്ലാദനെ വധിപ്പാൻ കഴിഞ്ഞില്ല. പ്രഹ്ലാദൻ ദൈത്യരാജാവായി. ഇദ്ദേഹം മരണത്തോളം ഇന്ദ്രസ്ഥാനം വഹിച്ചിരുന്നപ്രകാരം പത്മപുരാണത്തിൽ പറയുന്നു. മുജ്ജന്മത്തിൽ പ്രഹ്ലാദൻ സോമശർമ്മാവു് എന്ന ഒരു ബ്രാഹ്മണനായിരുന്നു എന്നും വിഷ്ണുവിനോടു ലയിപ്പാൻ തപസ്സനുഷ്ഠിച്ചു എന്നും തപസ്സു ചെയ്യുമ്പോൾ ദൈത്യരുടെ ഭയദ്ധ്വനി ഹേതുവായിട്ടു അതിനു തടസ്സമുണ്ടായി എന്നും അതുകൊണ്ടു് ഒരു ദൈത്യനായി പിറന്നു എന്നും അന്നു ദേവകളുമായുള്ള യുദ്ധത്തിൽ ദൈത്യരുടെ വശത്തു ചേരുകയാൽ വിഷ്ണു ചക്രംകൊണ്ടു വധിച്ചു എന്നും അതിൽപിന്നീടാണു് ഹിരണ്യകശിപുവിന്റെ മകനായി ജനിച്ചതെന്നുംകൂടി ആ പുരാണത്തിൽനിന്നും വെളിവാകുന്നു.
പ്രഹ്ലാദം
  • സന്തോഷം
  • അട്ടഹാസം
പ്രഹ്വ
  • വിശേഷണം:
  • കുനിഞ്ഞ
  • താൽപര്യമുള്ള
പ്രളയം
  • ജലപ്രളയം
  • ഓരോ കല്പാവസാനത്തിലുള്ള ലോകനാശം, ജഗത്തിന്റെ പ്രകൃഷ്ടമായ ലയകാലം. ഈ ലോകത്തിൽ സർവ ചരാചരങ്ങളും നശിച്ചു് ത്രൈലോക്യമെല്ലാം ജലാവൃതമാകുമ്പോൾ ഭഗവാൻ മഹാവിഷ്ണു മാത്രം കുഞ്ഞിന്റെ വേഷത്തിൽ ഒരു പേരാലിലയിൽ പ്രളയസമുദ്രത്തിൽ പൊങ്ങിക്കിടക്കും. ഇതത്രേ മഹാപ്രളയം.
  • മോഹാലസ്യം
  • മരണം
  • പ്രളയങ്ങൾ മൂന്നുവിധം – നൈമിത്തികപ്രളയം (അനാവൃഷ്ടിമൂലം ഉണ്ടാകുന്നു), പ്രാകൃതപ്രളയം (ഘോരസംവർത്താഗ്നിമൂലം ഉണ്ടാകുന്നു), ആത്യന്തികപ്രളയം (അതിവൃഷ്ടിമൂലം ഉണ്ടാകുന്നു).
  • പര്യായപദങ്ങൾ:
    • സംവർത്തം
    • കല്പം
    • ക്ഷയം
    • കല്പാന്തം.
പ്രളയാന്തം
  • പ്രളയത്തിന്റെ അവസാനം
പ്രാ
പ്രാൿ
  • കിഴക്കേദിക്കു്
  • കിഴക്കുള്ള ദേശം
  • കഴിഞ്ഞകാലം
പ്രാൿ
  • വിശേഷണം:
  • കിഴക്കുള്ള
  • മുമ്പേയുള്ള
  • മുകളിലുള്ള
പ്രാൿ
  • മുൻപു്
  • കിഴക്കു്
  • കഴിഞ്ഞ
പ്രാൿപ്രയോഗം
  • ഏതു ധാതുവിനെ സഹായിപ്പാനായി അനുപ്രയോഗം ചെയ്യുന്നുവോ ആ ധാതു
പ്രാൿഫലം
  • പ്ലാവു്
പ്രാകാമ്യം
  • അഷ്ടൈശ്വര്യങ്ങളിൽ ഒന്നു്
  • തന്റെ ഇഷ്ടംപോലെ പ്രവർത്തിക്കുന്ന അവസ്ഥ
  • ശിവന്റെ ഒരു സിദ്ധി.
പ്രാകാരം
  • മതിൽ
  • ഉറപ്പിൽ കെട്ടിയുണ്ടാക്കപ്പെടുന്നതു് എന്നർത്ഥം.
പ്രാകാരഗൃഹം
  • കോട്ടയിലുള്ള വീടു്
പ്രാകാശം
  • ഒരുവക ആഭരണം
  • ഒരുമാതിരി കണ്ണാടി
പ്രാകാശ്യം
  • അഷ്ടൈശ്വര്യങ്ങളിൽ ഒന്നു്
  • എപ്പോൾ എവിടെ പ്രകാശിക്കേണമെന്നു താൻ വിചാരിക്കുന്നുവൊ അപ്പോൾ അവിടെ പ്രത്യക്ഷനാവുക എന്നതു്.
പ്രാകുന്നു
  • ശപിക്കുന്നു
പ്രാകൃത
  • വിശേഷണം:
  • പ്രകൃതത്തെ സംബന്ധിച്ച, സ്വഭാവത്തെ സംബന്ധിച്ച
  • നീചത്വമുള്ള
  • പരിഷ്കാരമില്ലാത്ത
  • പ്രാകൃതഭാഷ – പാലിഭാഷയാണു് പ്രാകൃതഭാഷകളായി പിരിഞ്ഞതു്. പ്രാകൃതഭാഷകളുടെ സ്വരൂപത്തിന്റെ ജ്ഞാനം കാളിദാസൻ തുടങ്ങിയുള്ള കവികളാൽ ഉണ്ടാക്കപ്പെട്ടിട്ടുള്ള നാടകങ്ങളിൽ നിന്നു നമുക്കു ലഭിക്കുന്നുണ്ടു്. ഒടുവിൽ ക്രിസ്താബ്ദം 12-ആം ശതവർഷത്തിൽ പുരാതനങ്ങളായ രാജകുടുംബങ്ങൾ ക്ഷയിച്ചു രാജപുത്രന്മാരെന്ന ജാതിക്കാർ എല്ലായിടത്തും പ്രബലന്മാരായി തീർന്നതിനോടുകൂടി പ്രാകൃതഭാഷകൾ ഹിന്ദി മുതലായ ഭാഷകളായി പരിണമിച്ചു. ഉത്തരഹിന്തുസ്ഥാനിൽ അഞ്ചു ഗൗഡഭാഷകൾ ഉണ്ടെന്നു ചിലർ പറഞ്ഞിട്ടുണ്ടു്.
പ്രാകൃതം
  • പ്രാകൃതശാസ്ത്രം
  • പ്രാകൃതഭാഷ
  • ക്ഷീണം
  • സംസ്കൃതം ദുഷിച്ചുണ്ടായ ഒരു ഭാഷയാണു് പ്രാകൃതം. സംസ്കൃതനാടകങ്ങളിൽ സ്ത്രീകളും സാധാരണപാത്രങ്ങളും ഈ ഭാഷയാണു സംസാരിക്കുന്നതു്.
പ്രാകൃതൻ
  • നീചൻ (നിസ്സാരൻ
  • അപരിഷ്കൃതൻ)
  • അകാര്യങ്ങൾ അധികം ചെയ്യുന്നവൻ എന്നർത്ഥം.
  • ‘പ്രാകൃതശ്ചപൃഥഗ്ജനം’
    — അമരം
    .
പ്രാക്കു്, പ്രാക്കൽ, പിരാക്കു്
  • നീചമായ ശാപം
പ്രാക്കൂടു്
  • പ്രാവിന്റെ കൂടു്
പ്രാക്തന
  • വിശേഷണം:
  • ഏറ്റവും പണ്ടേയുള്ള
  • മുജ്ജന്മത്തിലുള്ള
  • ‘പ്രാക്തനദേഹസ്ഥകർമ്മണം’
    — രാമായണം
    .
പ്രാഖര്യം
  • എരിവു്
  • മൂർച്ച
  • ദുഷ്ടത
  • ഉത്സാഹം
പ്രാഗത്ഭ്യം
  • ധൈര്യം
  • അഹമ്മതി
പ്രാഗഭാവം
  • തർക്കശാസ്ത്രത്തിൽ പറയുന്ന ഒരു ലക്ഷണം
പ്രാഗ്ജന്മം
  • പൂർവജന്മം
  • ‘പ്രാഗ്ജന്മപുണ്യക്ഷയലബ്ധയാകും’
പ്രാഗ്ജ്യോതിഷം
  • ഒരു രാജ്യം
  • പണ്ടത്തെ ‘കാമരൂപം’ എന്ന രാജ്യത്തിന്റെ രാജധാനി. ‘കാമരൂപ’ത്തെ ഇപ്പോൾ ‘ആസാം’ എന്നു പറഞ്ഞുവരുന്നു. ഭാരതയുദ്ധകാലത്തു ഇവിടത്തെ രാജാവു് ഭഗദത്തനായിരുന്നു.
പ്രാഗ്ദക്ഷിണം
  • തെക്കുകിഴക്കു്
പ്രാഗ്ഫല്ഗുനി
  • പൂരം നക്ഷത്രം
പ്രാഗ്ഭവ
  • കിഴക്കുണ്ടായ
  • മുമ്പിലുണ്ടായ
പ്രാഗ്ഭാഗം
  • മുൻപിലത്തെ ഭാഗം
  • കിഴക്കേഭാഗം
പ്രാഗാരം
  • ഭവനം
പ്രാഗുദീചി
  • വടക്കുകിഴക്കു്
പ്രാഗ്ര
  • വിശേഷണം:
  • ശ്രേഷ്ടമായ
  • പ്രധാനമായ
പ്രാഗ്രഹര
  • വിശേഷണം:
  • പ്രധാനമായ
പ്രാഗ്യ്ര
  • വിശേഷണം:
  • പ്രധാനമായ
പ്രാഗ്വംശം
  • യാഗശാലയിൽ ഹവിസ്സു ചാതിപ്പാനായി ഉണ്ടാക്കിയ സ്ഥലത്തിന്റെ കിഴക്കുഭാഗത്തായി യജമാനന്നും സദസ്യന്മാർക്കും ഇരിക്കേണ്ടതിന്നു നിർമ്മിക്കപ്പെട്ട സ്ഥലം
  • പ്രകർഷേണ പൂജ്യമായ വംശത്തോടു (മുളയോടു) കൂടിയതു് എന്നർത്ഥം.
  • യാഗശാലയുടെ കിഴക്കും പടിഞ്ഞാറുമുള്ള സ്തംഭങ്ങളിൽവയ്ക്കപ്പെട്ട നീണ്ട മരം
പ്രാഘാതം
  • യുദ്ധം
പ്രാഘാരം
  • നെയ്യു മുതലായ ദ്രവസാധനങ്ങൾ ഇറ്റുവീഴുക
  • ഊറുക
  • കാലുക
പ്രാഘുണകൻ, പ്രാഘൂർണ്ണികൻ
  • അഭ്യാഗതൻ
  • അതിഥിക്കു പറഞ്ഞ ലക്ഷണങ്ങൾ ഇല്ലാത്തവരെല്ലാം അഭ്യാഗതന്മാരാണു്. ബന്ധുക്കൾ, കാര്യാർത്ഥമായി വരുന്നവർ, ഏകഗ്രാമീണന്മാർ മുതലായവർ ഈ ഇനത്തിൽ ഉൾപ്പെടുന്നു.
പ്രാംഗം
  • പണവം എന്ന വാദ്യം
പ്രാംഗണം(ന)ം
  • ന്യായസ്ഥലം
  • മിറ്റം, അങ്കണം
  • ഒരുവക വാദ്യം
പ്രാചിക
  • ഒരുവക ഈച്ച, കാട്ടീച്ച
  • പെൺപരുന്തു്
പ്രാചീ
  • കിഴക്കു്
  • പ്രഥമം സൂര്യനെ ഗമിക്കുന്നതു് എന്നർത്ഥം.
പ്രാചീന
  • വിശേഷണം:
  • കിഴക്കുള്ള
  • പണ്ടുള്ള
  • പ്രാചീനം × അർവാചീനം.
പ്രാചീന
  • പാടവള്ളി
  • വേലി
പ്രാചീനം
  • വേലി
  • പുറമതിൽ
പ്രാചീനപനസം
  • കൂവളം
പ്രാചീനബർഹിസ്സ്
  • ദേവേന്ദ്രൻ
പ്രാചീനാവീതം
  • ഇടത്തൂടിട്ട പൂണുനൂൽ
  • പ്രദക്ഷിണമായി ഇട്ടതു് എന്നർത്ഥം.
പ്രാചിന്വാൻ
  • ജനമേജയനു അനന്തയിൽ ഉണ്ടായവൻ
പ്രാചീരം
  • വേലി
പ്രാചുര്യം
  • സമൃദ്ധി
  • കൂട്ടം, സംഘം
പ്രാചേതസൻ
  • വാല്മീകിമഹർഷി
  • ആദികവി
പ്രാചേതസ്സു്
  • മനു
  • ദക്ഷൻ
  • വാല്മീകി
പ്രാച്യ
  • വിശേഷണം:
  • കിഴക്കുള്ള
പ്രാച്യം
  • ശരാവതീനദിയുടെ തെക്കുകിഴക്കുള്ള ദേശം
  • പ്രാചിയിൽ ഭവിച്ചതു് എന്നർത്ഥം. ശരാവത്യാഃ അവധേഃ പ്രാഗ്ദക്ഷിണഃ യഃ ദേശഃ സഃ പ്രാച്യഃ ഇത്യുച്യതേ = ശരാവതീനദിയാകുന്ന അവധിയുടെ കിഴക്കുതെക്കു യാതൊരു ദേശം അതു പ്രാച്യം എന്നു പറയപ്പെടുന്നു. ശരാവതി ഭാരതവർഷത്തിന്റെ കിഴക്കുവടക്കുൽഭവിച്ചു തെക്കുപടിഞ്ഞാട്ടൊഴുകി സമുദ്രത്തിൽ ചേരുന്നു. അതിനെ ഒരവധിയാക്കി കല്പിച്ചു ഭാരതവർഷത്തെ രണ്ടായി തിരിക്കുന്നു.
പ്രാജകൻ
  • മേയിക്കുന്നവൻ
  • തേരുതെളിക്കുന്നവൻ
പ്രാജനം
  • കന്നുകാലികളെ അടിക്കുന്ന ഒരു വടി
  • കാള മുതലായതിനെ തെളിക്കുന്ന മുടിങ്കോൽ
  • ഇതുകൊണ്ടു തെളിക്കുന്നതിനാൽ ഈ പേർ വന്നു (പാഠം – വ്രാജനം).
പ്രാജാപത്യ
  • വിശേഷണം:
  • പ്രജാപതിയെ സംബന്ധിച്ച
പ്രാജാപത്യം
  • വിവാഹം എട്ടുപ്രകാരമുള്ളതിൽ ഒന്നു്
  • (അഷ്ടവിവാഹങ്ങൾ നോക്കുക).
  • പാപനിവൃത്തിക്കുള്ള ഒരു വ്രതം
  • ഒരുത്തിയെ ദത്തെടുക്കുമ്പോൾ കഴിക്കുന്ന ഒരു കർമ്മം
  • പിതൃലോകം
  • സന്യസിക്കുന്നതിനു മുമ്പിൽ തനിക്കുള്ളതൊക്കെയും ഉപേക്ഷിക്ക
പ്രാജാപത്യൻ
  • വിഷ്ണു
പ്രാജികം
  • പരുന്തു്
പ്രാജിതാവു്
  • തേർ തെളിക്കുന്ന സൂതൻ
  • ഗമിപ്പിക്കുന്നവൻ എന്നർത്ഥം.
പ്രാജ്യ
  • വിശേഷണം:
  • വളരെയുള്ള
  • പെരുകിയ
  • വലിയ
പ്രാജ്യം
  • അധികം
പ്രാജ്ഞ
  • വിശേഷണം:
  • ബുദ്ധിയുള്ള
  • വിദ്യയുള്ള, അടക്കമുള്ള
പ്രാജ്ഞം
  • പെരുന്തത്ത
പ്രാജ്ഞൻ
  • വിദ്വാൻ
  • ബുദ്ധിമാൻ
  • പ്രാജ്ഞയുള്ളവൻ എന്നർത്ഥം.
പ്രാജ്ഞാ
  • ബുദ്ധിയുള്ളവൾ
  • അലൗകികങ്ങളായ വസ്തുക്കളിൽ കൂടി അറിവുള്ളവൾ
  • (പാഠം – പ്രാജ്ഞി).
പ്രാഞ്ചുന്നു
  • ക്ഷീണംകൊണ്ടു തളർന്നു പതുക്കെ നടക്കുന്നു
  • പ്രാഞ്ചിനടക്കുന്നു
പ്രാഞ്ജല
  • വിശേഷണം:
  • കപടമില്ലാത്ത
  • നേരുമാർഗ്ഗമുള്ള
പ്രാഞ്ജലി
  • കൂപ്പുകൈയ്
  • തൊഴുവാനായി കൈകൂട്ടി നമിച്ചു കൂപ്പുക
പ്രാഞ്ജലി
  • വിശേഷണം:
  • കൈകൂപ്പിയ
പ്രാഡ്വിവാകൻ
  • ജഡ്ജി
  • ന്യായാധിപതി. രണ്ടു കക്ഷികളുടേയും വാദം കേട്ടു് അതിനെപ്പറ്റി സത്യാസത്യവിവേചനം ചെയ്യുന്നവൻ എന്നർത്ഥം.
  • ‘പ്രാഡ്വിവാകന്മാരെപ്പോലെ
    നിന്നിതോരോപാട്ടിൽ’
    — ഐരാവതപൂജ തുള്ളൽ
  • പര്യായപദങ്ങൾ:
    • അക്ഷദർശകൻ
പ്രാണ
  • നിറഞ്ഞ
പ്രാണം
  • നറുമ്പശ
പ്രാണഗ്രഹം
  • മൂക്കു്
പ്രാണദ
  • വിശേഷണം:
  • പ്രാണനെ ദാനംചെയ്യുന്ന
പ്രാണദം
  • ജലം
  • ചോര
പ്രാണദൻ
  • വിഷ്ണു
  • വായു
പ്രാണധാരണം
  • ജീവരക്ഷണം
പ്രാണൻ
  • ജീവൻ
  • ശരീരവായുക്കൾ അഞ്ചുള്ളതിൽ ഒന്നു്
  • ശ്വാസം
  • ശക്തി
  • വായു
  • പരാക്രമം
പ്രാണനം
  • ശ്വാസംവലിക്ക
  • ജീവൻ
  • തൊണ്ട
  • ജലം
  • ശ്വാസംവിടുക
പ്രാണനാഡി
  • ജീവവായു സഞ്ചരിക്കുന്ന ഞരമ്പു്
പ്രാണനാഥ
  • ഭാര്യ
പ്രാണനാഥൻ
  • ഭർത്താവു്
പ്രാണനായകൻ
  • ഭർത്താവു്
പ്രാണനായിക
  • ഭാര്യ
പ്രാണനാശം
  • മരണം
പ്രാണന്തൻ
  • വായു
പ്രാണന്തീ
  • വിശപ്പു്
  • ഇക്കിൾ, എക്കിട്ട
പ്രാണപ്രതിഷ്ഠ
  • വിഗ്രഹങ്ങളിൽ ഈശ്വരചൈതന്യമുണ്ടാക്കുന്ന ഒരു കർമ്മം
പ്രാണപ്രയാണം
  • ജീവാവസാനം പ്രാണൻ പോകുക
പ്രാണബന്ധു
  • പ്രാണനെപ്പോലെ സ്നേഹിക്കുന്ന മിത്രം
പ്രാണഭയം
  • പ്രാണൻ പോയെങ്കിലോ എന്നുള്ള പേടി
പ്രാണമയ
  • വിശേഷണം:
  • പ്രാണനെക്കൊണ്ടു വ്യാപിക്കപ്പെട്ട
  • പ്രാണമയകോശം – രജോഗുണത്തിന്റെ കാര്യങ്ങളായും ലിംഗശരീരത്തിൽ വർത്തിക്കുന്നവയായും ഇരിക്കുന്ന പ്രാണൻ മുതലായ അഞ്ചു വായുക്കളും വാക്കു തുടങ്ങിയ അഞ്ചു കർമ്മേന്ദ്രിയങ്ങളും കൂടിയതു്.
പ്രാണത്യാഗം
  • ജീവനെ കളക
  • തന്നത്താൻ കൊല്ലുക
പ്രാണയോനി
  • ബ്രഹ്മം
  • വായു
പ്രാണരന്ധ്രം
  • വായ്
  • മൂക്കു്
പ്രാണവായു
  • ജീവവായു
പ്രാണവേദന, പ്രാണസങ്കടം
  • മരണവേദന
  • പ്രാണന്നുണ്ടാകുന്ന സങ്കടം
പ്രാണസഞ്ചാരം
  • പ്രാണന്നുണ്ടാകുന്ന അതിവേദന
പ്രാണസ്നേഹം
  • പ്രാണനെപ്പോലെയുള്ള സ്നേഹം
  • അധികസ്നേഹം
പ്രാണസ്നേഹിതൻ
  • ഉറ്റ ചങ്ങാതി
പ്രാണഹാനി
  • ജീവനാശം
പ്രാണാധീശ്വരി
  • ഭാര്യ
പ്രാണാന്തം
  • മരണം
പ്രാണാന്തിക
  • വിശേഷണം:
  • ജീവനെ നശിപ്പിക്കുന്ന
പ്രാണായാമം
  • പ്രാണന്റെ നിയമനം
  • പ്രാണനെ അറികയും നിയമനം ചെയ്കയും ചെയ്ക
  • യോഗികൾ ധ്യാനത്തിങ്കലും മറ്റും ശ്വാസം അടക്കുകയും മൂക്കിൽകൂടെ കളകയും ചെയ്യുന്ന ഒരു മുറ
  • അഷ്ടാംഗയോഗങ്ങളിൽ ഒന്നു്
  • പ്രാണായാമം മൂന്നുവിധം, 1. സാധാരണ, 2. മദ്ധ്യമം. 3. ഉത്തമം.
പ്രാണാവസാനം
  • ജീവനാശം
പ്രാണി
  • വിശേഷണം:
  • ജീവനുള്ളതു്
  • ജീവി
  • (ണീ, ണിനീ, ണി).
പ്രാണി
  • ജന്തു
  • മനുഷ്യൻ മുതലായ പ്രാണികളുടെ പേർ
  • പ്രാണികൾ അന്നരസത്തിൽ നിന്നും, അന്നം മഴയിൽ നിന്നും, മഴ ദേവപ്രീതിയിൽ നിന്നും, ദേവപ്രീതി ശുഭകർമ്മത്തിൽ നിന്നും, ശുഭകർമ്മം വേദത്തിൽ നിന്നും, വേദം ബ്രഹ്മത്തിൽ നിന്നും ഉണ്ടാകുന്നു. പ്രാണപ്രകൃതികൾ മൂന്നുവിധം – ദൈവി, ആസുരി, രാക്ഷസി. ആസുരിയും രാക്ഷസിയും പ്രാണികളെ സംസാരത്തിൽ ബന്ധിപ്പിക്കുന്നു.
പ്രാണിദ്യൂതം
  • കോഴികളെക്കൊണ്ടും മറ്റും തമ്മിൽ വിവാദു പറഞ്ഞു പൊരുതിക്ക
  • വിളിച്ചുവരുത്തിക്കളിക്കുന്ന ചൂതുകളി
  • മേഷകക്കുടാദികളുടെ യുദ്ധം
പ്രാണിപ്രപഞ്ചം
  • ജീവജന്തുക്കളുടെ കൂട്ടം
പ്രാണിഹിംസാ
  • ജീവികളെ കൊല്ലുകയോ പീഡിപ്പിക്കയോ എന്നുള്ളതു്
പ്രാണീത്യം
  • കടം
പ്രാണേശ
  • ഭാര്യ
പ്രാണേശൻ
  • ഭർത്താവു്
പ്രാണേശിത്രി
  • പ്രാണനാഥ
  • ‘പ്രാണേശിത്രി! പ്രണയമസൃണേ!’
    — മയൂരസന്ദേശം
    .
പ്രാണോപകാരി
  • ക്ഷൗരകൻ
പ്രാണോപഹാരം
  • ആഹാരം
പ്രാതരാശം
  • പ്രാതൽ
  • പകലിൽ ഒന്നാമത്തെ ഭക്ഷണം
പ്രാതർ
  • പ്രഭാതകാലം
പ്രാതർണ്ണാദി
  • കോഴി
പ്രാതർഭോക്താവു്
  • കാക്ക
പ്രാതർഭോജനം
  • പ്രാതൽ ഉണ്ണുക
പ്രാതൽ
  • പകലിൽ ഒന്നാമത്തേ ഭക്ഷണം
പ്രാതസ്ത്രീവർഗ്ഗാ
  • ഗംഗാനദി
പ്രാതസ്തരാം
  • അതികാലത്തേ
പ്രാതഃ(കാലം)
  • ആദിത്യൻ ഉദിക്കുന്ന സമയം (ഉഷസ്സിങ്കൽ)
പ്രാതികാ
  • ചെമ്പരുത്തി
പ്രാതിദൈവസിക
  • വിശേഷണം:
  • ദിനവും സംഭവിക്കുന്ന
പ്രാതിപദികം
  • നാമത്തിന്റെ പ്രകൃതി
പ്രാതിഭാവ്യം
  • ജാമ്യം
പ്രാതിലോമ്യം
  • വിപരീതം
  • പ്രതികൂലത
പ്രാതിവേശിനി
  • അയൽവീട്ടുകാരി
പ്രാതിശാഖ്യകൾ
  • വേദത്തിലേ ശ്ലോകങ്ങളുടെയും പദങ്ങളുടെയും ഉച്ചാരണത്തെപ്പറ്റിയുള്ള പുസ്തകങ്ങൾ
  • ഋഗ്വേദത്തിൽ ശൗനകൻ ഉണ്ടാക്കിയ ശാങ്കലാപ്രാതിശാഖ്യയും, യജുർവേദത്തിനു തൈത്തിരീയ പ്രാതിശാഖ്യയും, വാജസനേയീപ്രാതിശാഖ്യയും, അഥർവ്വവേദത്തിനു ശൗനകീയചതുരദ്ധ്യായികയും ഉണ്ടു്. സാമവേദത്തിന് ഒരു പ്രാതിശാഖ്യയുള്ള പ്രകാരം വെളിവാകുന്നില്ല.
പ്രാതിഹാര(ക)ൻ, പ്രാതിഹാരികൻ
  • ഇന്ദ്രജാലക്കാരൻ
  • പ്രതിഹാരം (വ്യാജം) പ്രയോജനമായിട്ടുള്ളവൻ എന്നർത്ഥം.
പ്രാതീതിക
  • വിശേഷണം:
  • ഹൃദയത്തെ സംബന്ധിച്ച
  • ജ്ഞാനമുള്ള
പ്രാതീപിക
  • വിശേഷണം:
  • നേരെ മറിഞ്ഞുള്ള
  • വിപരീതമായ
പ്രാത്യയിക
  • വിശേഷണം:
  • വിശ്വാസമുള്ള
  • ജാമ്യം നിൽക്കുന്ന
പ്രാഥമകല്പികൻ
  • അദ്ധ്യയനം തുടങ്ങിയ ശിഷ്യൻ
പ്രാഥമിക
  • ആദ്യമായ
  • മുമ്പുള്ള
  • ആദ്യമായി സംഭവിക്കുന്ന
പ്രാഥമ്മ്യം
  • ഒന്നാമത്തേതെന്നുള്ള നില
  • അഗ്രഗണ്യത
പ്രാദക്ഷിണ്യം
  • പ്രദക്ഷിണം
പ്രാദുർ, പ്രാദുസ്സ്
  • മുമ്പിൽ
  • പ്രകാശഭാവം
പ്രാദുർഭവിക്കുന്നു
  • പ്രത്യക്ഷമാകുന്നു
  • ‘മേദിനിയിലിതുപോലെമേദുരഗുണം സ്ഥലം * പ്രാദുർഭവിച്ചിടാവാദമതിനില്ലഹൊ’
    — ദുര്യോധനവധം കഥകളി
    .
പ്രാദുർഭാവം
  • പ്രത്യക്ഷത
പ്രാദുർഭൂത
  • വിശേഷണം:
  • പ്രത്യക്ഷമായി ഭവിച്ച
പ്രാദുഷ്ക്കരണം
  • പ്രത്യക്ഷമാക്കുക
പ്രാദുഷ്യം
  • പ്രത്യക്ഷത
പ്രാദേശം
  • ചൊട്ടച്ചാൺ, ചൂണ്ടാണി വിരലും പെരുവിരലും കൂടി നിറുത്തിവച്ചാലുണ്ടാകുന്ന ചാൺ
  • കണക്കാക്കുന്നതു് എന്നർത്ഥം. (പാഠം – പ്രദേശം).
  • സ്ഥലം
പ്രാദേശനം
  • ദാനം
  • കൊടുക്കുക എന്നർത്ഥം.
പ്രാദേശിക
  • വിശേഷണം:
  • സ്ഥലത്തുള്ള
പ്രാദ്ധ്വ
  • വിശേഷണം:
  • ദൂരമുള്ള
  • കുനിഞ്ഞ
  • കെട്ടപ്പെട്ട
പ്രാദ്ധ്വ
  • അനുകൂലമായി, തുല്യമായി
  • വളവായി
പ്രാദ്ധ്വം
  • വണ്ടി
പ്രാധനികം
  • നാശകരമായ ഒരു ആയുധം
  • ഒരു യുദ്ധോപകരണം.
പ്രധാനിക
  • വിശേഷണം:
  • പ്രധാനമായ
  • മുഖ്യമായ
പ്രാധാന്യം
  • ശ്രേഷ്ഠത
  • പ്രാധാന്യത എന്നു ചിലർ പ്രയോഗിക്കാറുണ്ടു്. ഇതു് ഇരട്ടിപ്പാണു്. പ്രാധാന്യം എന്നു മതി. പ്രാധാന്യതയെ സ്വീകരിക്കുന്ന പക്ഷം ആ കൂട്ടത്തിൽ ദൗർബല്യത, വേഗത മുതലായ ഇരട്ടിപ്പുകളേയും സ്വീകരിക്കേണ്ടി വരും. പ്രാധാന്യം, ദൗർബല്യം, വേഗം ഇത്യാദി ശരിയായ രൂപങ്ങളെ സ്വീകരിക്കയാണു് വേണ്ടതു്.
പ്രാന്തം
  • വക്കു്, വിളുമ്പു്
  • അറ്റം
  • സമീപം
  • മുക്കു്, മൂല
  • അതിർത്തി
പ്രാന്തദുർഗ്ഗം
  • അതിരിങ്കലുള്ള കോട്ട
  • ഉപഗ്രാമം, പേട്ട
പ്രാന്തരം
  • കുടികളില്ലാതെ ദൂരമായുള്ള വഴി
  • കാട്ടുപ്രദേശം
  • വൃക്ഷത്തിന്റെ പോതു്
  • തണൽ ഇല്ലാത്ത റോട്ടു്
  • പിൻവശം
പ്രാപകം
  • പ്രാപിപ്പിക്കുന്നതു്
  • ലഭിക്കുവാനുള്ള വഴി
പ്രാപണം
  • ചെല്ലുക
  • പ്രവേശിക്കുക
  • ലഭിക്കുക
  • സമീപിക്കുക
  • അനുഭവിക്കുക
പ്രാപഞ്ചികൻ
  • പ്രപഞ്ചവിഷയങ്ങളിൽ ബന്ധമുള്ളവൻ
പ്രാപണികൻ
  • കച്ചവടക്കാരൻ
പ്രാപിക്കുന്നു
  • ചെല്ലുന്നു
  • പ്രവേശിക്കുന്നു
  • ലഭിക്കുന്നു
  • സമീപിക്കുന്നു
  • അനുഭവിക്കുന്നു (കാരണക്രിയ:പ്രാപിപ്പിക്കുന്നു.)
  • (നാമം – പ്രാപണം).
പ്രാപ്ത
  • വിശേഷണം:
  • പ്രാപിക്കപ്പെട്ട, പ്രാപിച്ച, ലഭിച്ച
  • ചെന്ന
  • ലഭിക്കപ്പെട്ട
പ്രാപ്തൻ
  • പ്രാപ്തിയുള്ളവൻ
  • സാമർത്ഥ്യമുള്ളവൻ
പ്രാപ്തപഞ്ചത്വൻ
  • മരിച്ചവൻ
പ്രാപ്തരൂപൻ
  • വിദ്വാൻ
  • സുന്ദരൻ
  • മോഹിപ്പിക്കുന്നവൻ
പ്രാപ്തി
  • സാമർത്ഥ്യം
  • ലാഭം
  • പ്രവേശം
  • അഷ്ടൈശ്വര്യങ്ങളിൽ ഒന്നു്, സാധാരണന്മാർക്കു മനസ്സുകൊണ്ടു പോലും ദുർഗ്രാഹ്യങ്ങളായ ചന്ദ്രാദികളെ ഒരു പ്രയാസവും കൂടാതെ കൈകൊണ്ടു പിടിപ്പാൻ കഴിയുക
  • ഉൽപത്തി
  • പങ്കു്
  • ഭാഗ്യം
  • ചേർച്ച
പ്രാപ്പുറത്തിനെല്ലു്
  • ഒരു തരം നെല്ലു്
  • മിക്കവാറും നവരയുടെ ഗുണങ്ങളുണ്ടു്. സംസ്കൃതം: പാരാവതകം.
പ്രാപ്യ
  • വിശേഷണം:
  • പ്രാപിക്കത്തക്ക
  • ലഭിപ്പാൻതക്ക
പ്രാബല്യം
  • പ്രബലന്റെ അവസ്ഥ
  • ശക്തിയും മറ്റും
പ്രാബാ(വാ)ലികൻ
  • പവിഴവ്യാപാരി
പ്രാഭഞ്ജനി
  • ഹനുമാൻ
  • ഭീമൻ
പ്രാഭവം
  • പ്രഭുവിന്റെ അവസ്ഥ
  • സമ്പത്തും ശക്തിയും മറ്റും
  • പ്രഭുത്വം
  • പ്രാബല്യം
  • ശ്രേഷ്ഠത
പ്രാഭവത്യം
  • അധികാരം
  • ശക്തി
പ്രാഭാതിക
  • വിശേഷണം:
  • പ്രഭാതത്തെ സംബന്ധിച്ച
പ്രാഭൃതം
  • കാഴ്ചദ്രവ്യം, ബന്ധുക്കൾ മുതലായവർക്കു കൊടുക്കുന്ന സമ്മാനവും മറ്റും
  • ദേവതാ ദർശനാർത്ഥം ചെല്ലുമ്പോൾ കൊണ്ടുചെല്ലുന്ന വഴിവാടു്
  • ‘പ്രാഭൃതമായിട്ടു വെച്ചുകൊടുക്കിലെൻ’
    — കൃഷ്ണഗാഥ
    .
പ്രാമാണിക
  • വിശേഷണം:
  • പ്രമാണത്തെ സംബന്ധിച്ച
പ്രാമാണികൻ
  • തലവൻ
  • വിദ്വാൻ
പ്രാമാണ്യം
  • പ്രമാണം
പ്രാമാദ്യം
  • തെറ്റു, തലക്കിറുക്കം
  • ആടലോടകം
പ്രാമീത്യം
  • കടം
  • മരണം
പ്രാംണി, പ്രാമ്മണി
  • കേരളത്തിൽ നായർവർഗ്ഗക്കാരുടെ കല്യാണത്തിനും മറ്റും ഒരുതരം പാട്ടു പാടുന്ന പുഷ്പക സ്ത്രീവർഗ്ഗം
  • ബ്രാഹ്മച്ചി
  • ബ്രാഹ്മണി
പ്രാംശു
  • വിശേഷണം:
  • ദീർഘമുള്ള
  • നെടിയ
  • നീണ്ട
  • ‘പ്രാംശുലഭ്യേ ഫലേ ലോഭാത്’
    — രഘുവംശം
    .
പ്രായ
  • വിശേഷണം:
  • തുല്യമായ
  • അധികമുള്ള
പ്രായചതുഷ്ടയം
  • ശൈശവം
  • കൗമാരം
  • യൗവ്വനം
  • വാർദ്ധക്യം ഇവ 4-ഉം
പ്രായഃ, പ്രായശഃ
  • മിക്കവാറും
  • മിക്കതും
  • വളരെ
  • പ്രായേണ
  • മിക്കപ്പോഴും
പ്രായണം
  • പ്രവേശം, ആരംഭം
  • തന്നത്താനുള്ള മരണം
പ്രായം
  • വലിപ്പം
  • പ്രകർഷേണ ഗമിക്കുക എന്നർത്ഥം.
  • ജീവാവസ്ഥ
  • മരണം
  • വർദ്ധന
  • മരിപ്പാനായിട്ടുള്ള ഉപവാസം
  • എല്ലാം ഉപേക്ഷിച്ചു സന്യസിച്ചതിന്റെ ശേഷം ഇനി ജലപാനംപോലും ചെയ്കയില്ലെന്നുള്ള ദൃഢനിശ്ചയം – അനശനദീക്ഷ.
പ്രായം
  • വിശേഷണം:
  • തുല്യമായ
പ്രായശ്ചിത്തം, പ്രായശ്ചിത്തി
  • തന്റെ പേരിലുള്ള കുറ്റമോ പാപമോ തീരുന്നതിനായിട്ടു ചെയ്യുന്ന പ്രവൃത്തി
  • പ്രതിവിധി
പ്രായത്യം
  • പരിശുദ്ധം
പ്രായശഃ
  • (പ്രായഃ എന്നതു നോക്കുക).
പ്രായാധിക്യം
  • പ്രായത്തിന്റെ കൂടുതൽ
  • വാർദ്ധക്യം
പ്രായിക
  • വിശേഷണം:
  • സാധാരണമായി
പ്രായേണ
  • മിക്കവാറും
പ്രായോപവേശ(ന)ം
  • ആഹാരം ഉപേക്ഷിച്ചു മരിപ്പാൻ തയാറായിരിക്കുക
  • പ്രായോപവേശത്തിന്നു ശ്രീപരീക്ഷിത്തുമുതലായവരുടെകഥ ദൃഷ്ടാന്തമാകുന്നു.
പ്രാരബ്ധ
  • വിശേഷണം:
  • പ്രാരംഭിക്കപ്പെട്ട
  • തുടങ്ങപ്പെട്ട
പ്രാരബ്ധകർമ്മം
  • തുടങ്ങപ്പെട്ട പ്രവൃത്തി
പ്രാരംഭം
  • ആരംഭം
  • തുടസ്സം
പ്രാരംഭിക്കുന്നു
  • തുടങ്ങുന്നു
പ്രാരോഹം
  • മുള
  • കൂമ്പു്
  • കുരുന്നു്
പ്രാർണ്ണം
  • പ്രധാന കടം
പ്രാർത്ഥന(ം)
  • അപേക്ഷ
  • യാചന
  • വ്യവഹാരം
  • ഹർജി
പ്രാർത്ഥനീയം
  • ദ്വാപരയുഗം
  • പ്രാർത്ഥിക്കാൻതക്ക
പ്രാർത്ഥിക്കുന്നു
  • അപേക്ഷിക്കുന്നു, ആഗ്രഹിച്ചു ചോദിക്കുന്നു
  • യാചിക്കുന്നു
പ്രാർത്ഥിത
  • വിശേഷണം:
  • അപേക്ഷിക്കപ്പെട്ടു
  • യാചിക്കപ്പെട്ട
പ്രാലംബം
  • കഴുത്തിൽഇടുന്ന ഒരുമാതിരി മാല
  • കഴുത്തിൽനിന്നുനേരെ കീഴ്പെട്ടു തൂങ്ങിനില്ക്കുന്ന മാല
  • പ്രകർഷേണ തൂങ്ങിനില്ക്കുന്നതു് എന്നർത്ഥം.
പ്രാലംബിക
  • ഒരു മാതിരി സ്വർണ്ണമാല
  • സ്വർണ്ണംകൊണ്ടുണ്ടാക്കിയ ലലന്തിക
  • തൂങ്ങിനില്ക്കുന്നതു് എന്നർത്ഥം.
പ്രാലേയകരം
  • കർപ്പൂരം
പ്രാലേയം
  • മഞ്ഞു്
  • (പ്രളയം = അവസാനം). ശരൽക്കാലാവസാനത്തിൽ ഭവിച്ചതു്. പ്രളയത്തിൽ (ഹിമാദ്രിയിൽ) നിന്നു വന്നതു് എന്നുമാവാം.
പ്രാലേയരശ്മി
  • ചന്ദ്രൻ
  • കർപ്പൂരം
പ്രാലേയശൈലം
  • ഹിമവാൻ പർവതം
പ്രാലേയാദ്രി
  • ഹിമവാൻ പർവതം
പ്രാലേയാംശു
  • കർപ്പൂരം
പ്രാവണ്യം
  • പ്രവണത
  • മനസ്സിനുണ്ടാകുന്ന ചായ്വു്
  • ഭാവാനുബന്ധം
  • ചരിവു്
പ്രാവു്
  • ഒരുമാതിരി പക്ഷി
  • (മാടപ്രാവു്, ചൂളപ്രാവു്). പ്രാവിന്റെ മാംസം രക്തദോഷത്തെ തീർക്കും. മലത്തെ പിടിപ്പിക്കും. സാമാന്യമായി പ്രാവു് എന്നു പറയപ്പെടുന്നതു്. കാട്ടിലും നാട്ടിലും സ്വൈരമായി സഞ്ചരിക്കുന്നതായിരിക്കണം. മാംസം കടുകെണ്ണയിൽ വറുത്തു തേനിനോടും പാലിനോടും ഭക്ഷിക്കരുതു്. സംസ്കൃതം: കപോതം.തമിഴ്: പുറാവു്. ഇംഗ്ലീഷ്: Dove, Pigeon.
പ്രാവടം
  • യവം
പ്രാവണം
  • കിളതൂമ്പാ
പ്രാവരം
  • വേലി
പ്രാവരണം
  • പുതപ്പു്
പ്രാവശ്യം
  • തവണ
പ്രാവാരം
  • ഉത്തരീയവസ്ത്രം
  • രണ്ടാംമുണ്ടു് ഇവയുടെ പേർ
  • നല്ലവണ്ണം മറയ്ക്കുന്നതു് എന്നർത്ഥം.
പ്രാവാരകീടം
  • കൂറപ്പേൻ
പ്രാവീണ്യം
  • ബുദ്ധിസാമർത്ഥ്യം
പ്രാവൃട്ടു്
  • വർഷകാലം
  • (സപ്തമി – പ്രാവൃഷി). പ്രകൃഷ്ടയായ വൃട്ടൊടുകൂടിയ കാലം. (വൃട് = വർഷണം).
പ്രാവൃത
  • വിശേഷണം:
  • മൂടപ്പെട്ട
  • ചുറ്റപ്പെട്ട
പ്രാവൃതം
  • ഉടുത്തവസ്ത്രം
  • മറയ്ക്കുന്നതു് എന്നർത്ഥം.
പ്രാവൃതി
  • ചുറ്റുമുള്ള വേലി
പ്രാവൃഷം, പ്രാവൃഷാ
  • വർഷഋതു
പ്രാവൃഷായണി
  • ഒരു പച്ചമരുന്നു്, നായിക്കൊരുണ
  • വർഷകാലത്തുണ്ടാകുന്നതു് എന്നർത്ഥം.
  • വെളുത്ത തഴുതാമ
പ്രാവൃഷികം
  • മയിൽ
പ്രാവൃഷിജ
  • വിശേഷണം:
  • മഴക്കാലത്തുണ്ടായ
പ്രാവൃഷിജം
  • കൊടുങ്കാറ്റു്
പ്രാവൃഷേണ്യ
  • വിശേഷണം:
  • വർഷകാലത്തുണ്ടായ
പ്രാവൃഷേണ്യം
  • കടമ്പു്
  • കുടകപ്പാല
പ്രാവൃഷ്യം
  • വൈഡൂര്യം
  • കുടകപ്പാല
  • വലിയകടമ്പു്
പ്രാവേശനം
  • പണിപ്പുര
പ്രാശകൻ
  • തിന്നുന്നവൻ
പ്രാശനം
  • ഭക്ഷണം
പ്രാശനീയ
  • വിശേഷണം:
  • ഭക്ഷിക്കത്തക്ക
പ്രാശിത
  • വിശേഷണം:
  • ഭക്ഷിക്കപ്പെട്ട
പ്രാശിതം
  • ചാത്തം
പ്രാശ്നികൻ
  • ചോദിക്കുന്നവൻ
  • സഭയിങ്കൽ സഹായിക്കുന്ന ഒരുവൻ
  • പ്രശ്നം പറയുന്നവൻ
പ്രാസം
  • കവിതയുടെ ഒരുമാതിരി അക്ഷരച്ചേർച്ച
  • കുന്തം
  • പ്രകർഷേണക്ഷേപിക്കപ്പെടുന്നതു്. എന്നർത്ഥം.
പ്രാസകം
  • കുന്തം
  • പകിട
പ്രാസംഗം
  • നുകം
പ്രാസംഗിക
  • വിശേഷണം:
  • ഇടയിൽ സംഭവിക്കുന്ന
പ്രാസംഗികം
  • രൂപകത്തിലേ വസ്തു (കഥാശരീരം) രണ്ടായി വിഭജിച്ചതിൽ ഒന്നു്
  • മറ്റൊന്നു് ‘ആധികാരികം’.
പ്രാസംഗ്യം
  • നുകം ചുമക്കുന്ന കാള
പ്രാസാദം
  • മാളിക
  • ദേവാലയം
  • രാജഗൃഹം
  • പ്രാസാദം = ഉന്നതഭവനം. എവിടെയിരുന്നു പ്രസാദിക്കുന്നുവോ അതിനു പ്രാസാദം എന്നു വ്യുൽപത്തി. (രാജാക്കന്മാരുടെ മാളികയ്ക്കു ‘പ്രാസാദം’ എന്നും, ധനികന്മാരുടെ മാളികയ്ക്കു ‘ഹർമ്മ്യം’ എന്നും പറയുന്നു.)
പ്രാസാദകുക്കുടം
  • മാടപ്രാവു്
പ്രാസികൻ
  • കുന്തക്കാരൻ
  • പ്രാസം (കുന്തം) ആയുധമായിട്ടുള്ളവൻ എന്നർത്ഥം.
  • പര്യായപദങ്ങൾ:
    • കൗന്തികൻ.
പ്രാസ്ഥ
  • വിശേഷണം:
  • എറിഞ്ഞ
പ്രാസ്ഥിക
  • വിശേഷണം:
  • പ്രസ്ഥത്തേ (ഇടങ്ങഴിയെ) സംബന്ധിച്ച
പ്രാസ്ഥികം
  • ഇടങ്ങഴി വിത്തു വിതയ്ക്കുന്ന സ്ഥലം
പ്രാഹ്ണകാലം, പ്രാഹ്ണം
  • പകലിന്റെ ആദിയിലെ പത്തുനാഴിക
  • ആദ്യത്തെ അഹസ്സ് എന്നർത്ഥം
പ്രാഹ്ണേതരാം
  • അതികാലത്തേ
പ്രാളേയം
  • മഞ്ഞു്
പ്രി
പ്രിയ
  • വിശേഷണം:
  • ഇഷ്ടമുള്ള
പ്രിയകം
  • ചെമപ്പും കറുപ്പും നിറമായ രോമത്തോടു കൂടിയ മാൻ
  • തേനീച്ച
  • വേങ്ങവൃക്ഷം
  • ഞാഴൽ
  • നീർക്കടമ്പു്
  • കുങ്കുമം
പ്രിയകൃത്തു്
  • വിഷ്ണു
പ്രിയജാനി
  • ഭാര്യയെ ഹാർദ്ദമായി സ്നേഹിക്കുന്ന ഭർത്താവു്
പ്രിയത
  • ആദരം
  • ‘സല്ലോകർക്കസ്സലിലമധികം
    നല്ലതാണെന്നു തോന്നീ
    ട്ടല്ലോപാരം പ്രിയതയതിലി
    ന്നോർക്കിലുണ്ടായിടുന്നു’
    — മയൂരസന്ദേശം
  • സ്നേഹം
പ്രിയതമ
  • വിശേഷണം:
  • ഏറ്റവും ഇഷ്ടമുള്ള
പ്രിയതമ
  • ഭാര്യ
പ്രിയതമൻ
  • ഭർത്താവു്
പ്രിയതമം
  • ഒരു വൃക്ഷം
പ്രിയതരം
  • വിശേഷണം:
  • ഏറ്റവും സ്നേഹമുള്ള
പ്രിയദർശന
  • വിശേഷണം:
  • കാഴ്ചക്കു ഭംഗിയുള്ള
പ്രിയദർശനം
  • തത്ത
  • പഴമുൺപാല
പ്രിയദർശൻ
  • ഒരു ഗന്ധർവ്വ രാജാവു്
പ്രിയധന്വൻ
  • ശിവൻ
പ്രിയൻ
  • സന്തോഷിപ്പിക്കുന്നവൻ
  • ഭർത്താവു്
പ്രിയപ്പെടുന്നു
  • ഇഷ്ടപ്പെടുന്നു
  • സ്നേഹിക്കുന്നു
പ്രിയഭാഷണം
  • ഇഷ്ടവാക്കു്
പ്രിയമധു
  • ബലരാമൻ
പ്രിയം
  • ഇഷ്ടമായതു്
  • തൃപ്തിയെ ചെയ്യുന്നതു് എന്നർത്ഥം.
  • മുള്ളുചെമന്തി
പ്രിയംകര
  • വിശേഷണം:
  • ഇഷ്ടത്തെചെയ്യുന്ന
പ്രിയംഗു
  • തിന
  • ഞാഴൽ
  • ചെങ്കടുകു്
  • കുങ്കുമം
  • തിപ്പലി
  • കടുരോഹിണി
പ്രിയംവദ
  • വിശേഷണം:
  • നല്ലവാക്കു പറയുന്ന
  • പ്രിയത്തെ വദിക്കുന്ന
  • ഭംഗി പറയുന്ന
പ്രിയംവദ
  • ശകുന്തളയുടെ ഒരു തോഴി
  • പിച്ചകം
പ്രിയംവദൻ
  • നല്ലവാക്കു പറയുന്നവൻ
  • ഗന്ധർവ്വരാജാവിന്റെ പുത്രനായ ഒരു വിദ്യാധരൻ
പ്രിയവാദി
  • വിശേഷണം:
  • നല്ലവാക്കുപറയുന്ന
പ്രിയവാദിനീ
  • പഞ്ചവർണ്ണക്കിളി
  • നല്ലവാക്കുപറയുന്നവൻ
പ്രിയവ്രതൻ
  • ബ്രഹ്മാവിന്റെ ഒരു പുത്രൻ
  • സ്വായംഭൂവ മനുവിന്റെ മകനെന്നു കാണുന്നുണ്ടു്. ഭൂമിയുടെ ഒരു ഭാഗം മാത്രമേ ഒരേ സമയം സൂര്യശോഭകൊണ്ടു പ്രകാശിക്കുന്നുള്ളൂ എന്നും അതു പോരാ എന്നും കരുതി പ്രിയവ്രതൻ സൂര്യനു തുല്യവേഗമുള്ള തന്റെ അഗ്നിരഥത്തിൽ ആരോഹണം ചെയ്തു് ഏഴു തവണ ബ്രഹ്മാവു് തടസ്സംചെയ്തതുവരെ – ഭൂമിക്കുചുറ്റും സൂര്യനെ അനുധാവനം ചെയ്തു് ഭൂമിയുടെ ചുറ്റുമുള്ള ഏഴു സമുദ്രങ്ങളും രഥത്തിന്റെ ചക്രംകൊണ്ടുണ്ടായ കുഴികളാകുന്നു.
പ്രിയശ്രവസ്സു്
  • കൃഷ്ണൻ
പ്രിയാ
  • പ്രിയമുള്ളവൾ
  • ഭാര്യ
  • സ്ത്രീ
  • ചിറ്റേലം
  • വള്ളിമുല്ല
  • ഞാഴൽ
  • മദ്യം
  • മഴമുല്ല
പ്രിയാംബു
  • മാവുവൃക്ഷം
പ്രിയാർഹൻ
  • വിഷ്ണു
പ്രിയാളം
  • ഒരു വൃക്ഷം
  • മുരൾ
  • സന്തോഷിപ്പിക്കുന്നതു് എന്നർത്ഥം. ഇച്ഛിക്കപ്പെടുന്നതു് എന്നുമാവാം. (പാഠം – പിയാളം, പിയാളകം, പ്രിയാളകം).
പ്രീ
പ്രീണ
  • വിശേഷണം:
  • സന്തോഷമുള്ള
  • മുമ്പുള്ള
പ്രീണനം
  • സന്തോഷം
  • തൃപ്തി
  • തൃപ്തിവരുത്തുക എന്ന ക്രിയ.
  • ‘പ്രാണികൾക്കു മനക്കാമ്പിൽ
    പ്രീണനങ്ങൾവരുത്തുന്ന’
    — ത്രിപുരദഹനം തുള്ളൽ
പ്രീണസം
  • വാൾമാൻ
പ്രീണിക്കുന്നു
  • സന്തോഷിക്കുന്നു (സകര്‍മ്മകക്രിയ:പ്രീണിപ്പിക്കുന്നു.)
പ്രീത
  • വിശേഷണം:
  • സന്തോഷമുള്ള
പ്രീതൻ
  • സന്തോഷിച്ചവൻ
  • പ്രീണിച്ചവൻ എന്നർത്ഥം.
പ്രീതി
  • സന്തോഷം, സ്നേഹം
  • കാമദേവന്റെ ഭാര്യയുടെ ഒരു പേർ
  • (രതിയുടെ വിരോധിയാണു്).
  • സുഖം
പ്രീതികര
  • വിശേഷണം:
  • സന്തോഷത്തെ ഉണ്ടാക്കുന്ന
പ്രീതിജുഷാ
  • അനിരുദ്ധന്റെ ഭാര്യ
പ്രീതിമൽ(ത്)
  • വിശേഷണം:
  • സന്തോഷമുള്ള
  • (മാൻ, മതീ, മൽ).
പ്രീതിവർദ്ധനൻ
  • വിഷ്ണു
പ്രു
പ്രുഷ്വം
  • രണ്ടുമാസം കൂടിയ കാലം, ഋതു
  • ആദിത്യൻ
പ്രുഷ്വാ
  • നീർത്തുള്ളി
പ്രുഷ്ട
  • വിശേഷണം:
  • ചുടപ്പെട്ട
  • ദഹിപ്പിക്കപ്പെട്ട
പ്രേ
പ്രേക്ഷ
  • ബുദ്ധി
  • പ്രകൃഷ്ടമായ ഈക്ഷണത്തോടു (ജ്ഞാനത്തോടു) കൂടിയതു് എന്നർത്ഥം.
  • ആട്ടം, കൂത്തു്
  • കാഴ്ച
  • നൃത്തംകാണുക
  • വൃക്ഷത്തിന്റെ കൊമ്പു്
പ്രേക്ഷകൻ
  • നോട്ടക്കാരൻ
  • ദീർഘദർശി
പ്രേക്ഷാവത്തുക്കൾ
  • ബുദ്ധിമാന്മാർ
പ്രേക്ഷിതന്മാർ
  • കാഴ്ചക്കാർ
പ്രേംഖണം
  • നായകനും സൂത്രധാരനും മറ്റുമില്ലാത്ത ഒരങ്കത്തിലുള്ള ഒരു നാടകം
  • ഉദാ:ബാലിവധം.
  • ഉഴിഞ്ഞാൽ
  • ഉഴിഞ്ഞാൽ ആടുക
പ്രേംഖാ
  • ഉഴിഞ്ഞാൽ
  • അങ്ങോട്ടും ഇങ്ങോട്ടും പോകുന്നതു് എന്നർത്ഥം.
  • സഞ്ചാരം
  • നാട്യം
  • അലഞ്ഞുനടക്കുക
  • ഒരുമാതിരി കെട്ടിടം
  • കുതിരയുടെ ഒരുമാതിരി നട
  • പര്യായപദങ്ങൾ:
    • ദോള.
പ്രേംഖിത
  • വിശേഷണം:
  • ഇളക്കപ്പെട്ട
  • ആടിക്കപ്പെട്ട
പ്രേത
  • വിശേഷണം:
  • മരിച്ച
പ്രേതം
  • മരിച്ചവരുടെ ജീവൻ, ദേവത
  • ജീവൻപോയ ദേഹം
പ്രേതഗൃഹം
  • ചുടലക്കാടു്
പ്രേതങ്ങൾ
  • തപനാദി നരകങ്ങളിൽ കിടക്കുന്ന പ്രാണികൾ
  • പ്രകർഷേണ നരകത്തെ പ്രാപിച്ചവർ എന്നർത്ഥം.
പ്രേതൻ
  • മരിച്ചവൻ
  • നല്ലവണ്ണം പോയവൻ എന്നർത്ഥം
  • ‘പ്രേതരായാലതിമൂഢരായുള്ളവർ’
    — രാമായണം
    .
പ്രേതനാഥൻ (പതി)
  • അന്തകൻ
പ്രേതപ്പെട്ടി
  • ശവം വെക്കുന്ന പെട്ടി
പ്രേതബാധ
  • ദേവതാപീഡ
പ്രേതമഞ്ചം
  • ശവക്കട്ടിൽ
പ്രേതരാക്ഷസി
  • തുളസി
പ്രേതരാജാവു്
  • അന്തകൻ
പ്രേതവനം
  • ചുടലക്കാടു്
പ്രേതസംസ്കാരം
  • ശവം ചൂടുക
പ്രേതാധിപൻ
  • അന്തകൻ
പ്രേതാലങ്കാരം
  • ശവത്തെ അലങ്കരിക്കുക
പ്രേതാലയം
  • പ്രേതങ്ങളെ മറയ്ക്കുന്ന സ്ഥലം
പ്രേതേശ്വരൻ
  • അന്തകൻ
പ്രേത്യ
  • ജന്മാന്തരത്തിങ്കൽ
  • പരലോകത്തിൽ
പ്രേമം
  • സ്നേഹം
  • ‘പ്രേമത്താലല്ലോനാശ
    മെല്ലാർക്കുംവന്നുകൂടി’
    — ഭാരതം
പ്രേമകലഹം
  • സ്നേഹം കൊണ്ടുള്ള ശണ്ഠ
പ്രേമാവു്
  • അനുരാഗം
  • സ്നേഹം
  • സ്ത്രീയ്ക്കു പുരുഷസംബന്ധമായും പുരുഷനു സ്ത്രീസംബന്ധമായും ഉണ്ടാകുന്ന അനുരാഗത്തെയാണു് സാധാരണ പ്രേമാവു് എന്നു പറയാറുള്ളതു്.
പ്രേയസ്
  • വിശേഷണം:
  • ഏറ്റവും പ്രിയമുള്ള
പ്രേയസി
  • ഭാര്യ
പ്രേയാൻ
  • ഏറ്റവും പ്രിയൻ
  • ‘പ്രേയാനാമെൻചിരവിരഹമാം’
    — മയൂരസന്ദേശം
    .
പ്രേരണ
  • ഉത്സാഹിപ്പിക്കൽ
പ്രേരണം
  • പറഞ്ഞയക്ക
  • വിടുക
  • ഇന്ദ്രിയങ്ങളുടെ ഒരു പ്രവൃത്തി
പ്രേരിത
  • വിശേഷണം:
  • അയക്കപ്പെട്ട
പ്രേരിപ്പിക്കുന്നു
  • ഉത്സാഹിപ്പിക്കുന്നു
  • പ്രവർത്തിക്കുവാൻ പറഞ്ഞുവിടുന്നു
  • ഉദ്യോഗിപ്പിക്കുന്നു
പ്രേഷം
  • പ്രേരിപ്പിക്കുക
  • മർദ്ദിക്കുക
പ്രേഷകൻ
  • ദൂതൻ
  • പറഞ്ഞയച്ചവൻ
  • ‘പ്രേഷകനായതുകമലജനോതവ’
    — നളചരിതം കഥകളി
    .
പ്രേഷകപ്രേഷകൻ
  • ദൂതന്റെ ദൂതൻ
പ്രേഷണം
  • പറഞ്ഞയക്കുക
പ്രേഷിത
  • വിശേഷണം:
  • അയക്കപ്പെട്ട
പ്രേഷ്ഠ
  • വിശേഷണം:
  • ഏറ്റവും പ്രിയമായ
പ്രേഷ്ഠാ
  • ഭാര്യ
  • കാലു്
പ്രേഷ്യ
  • ദാസി
പ്രേഷ്യത്വം
  • ദാസന്റെ സ്ഥിതി
പ്രേഷ്യൻ
  • ദാസൻ
  • ഭൃത്യൻ
പ്രൈ
പ്രൈഷം
  • പ്രേരിപ്പിക്കുക
  • മർദ്ദിക്കുക
പ്രൈഷ്യൻ
  • ദാസൻ
  • ഭൃത്യൻ
  • പറഞ്ഞയക്കപ്പെട്ടവൻ എന്നർത്ഥം.
പ്രോ
പ്രോക്ത
  • വിശേഷണം:
  • പറയപ്പെട്ട
പ്രോക്ഷണം
  • യാഗത്തിന്നായിക്കൊണ്ടു ചെയ്യുന്ന പശുഹിംസ
  • പ്രകൃഷ്ടമായ സേചനത്തോടുകൂടിയതു് എന്നർത്ഥം.
  • തളിക്ക
  • വധം
പ്രോക്ഷിക്കുന്നു
  • നനയ്ക്കുന്നു
  • തളിക്കയും മറ്റും ചെയ്യുന്നു
പ്രോക്ഷിത
  • വിശേഷണം:
  • പ്രോക്ഷിക്കപ്പെട്ട, തളിയ്ക്കപ്പെട്ട
  • കൊല്ലപ്പെട്ട
പ്രോക്ഷിതം
  • യാഗാർത്ഥം കൊല്ലപ്പെട്ട പശു
പ്രോച്യമാനൻ
  • പറയപ്പെടുന്നവൻ
പ്രോഛ്റിതൻ
  • ഉയർന്നസ്ഥിതിയിലിരിക്കുന്നവൻ
പ്രോജ്ജ്വലൽ
  • വിശേഷണം:
  • കത്തിക്കാളുന്ന
പ്രോത്സാഹനം
  • ഒരു കാര്യത്തിലേക്കു സഹായംചെയ്തു് ഉത്സാഹിപ്പിക്കുന്ന സ്ഥിതി
പ്രോത
  • വിശേഷണം:
  • ഉറപ്പിച്ച
  • കെട്ടിയ
പ്രോഥ
  • വിശേഷണം:
  • കീർത്തിപ്പെട്ട
  • ഉറപ്പിച്ച
പ്രോഥം
  • കടിപ്രദേശം
  • അശ്വഭൂമണം (വട്ടംതിരിച്ചൽ)
  • കുതിരയുടെ മുഖം
  • ഭയം
പ്രോഥീ
  • കുതിര
പ്രോദ്വാഹം
  • വിവാഹം
പ്രോഷ്ഠം
  • കരുമത്സ്യം
  • മീൻ
പ്രോഷ്ഠപദങ്ങൾ
  • പൂരുരുട്ടാതിയുടേയും ഉത്രട്ടാതിയുടേയും പേർ
പ്രോഷ്ഠീ
  • കരുമത്സ്യം
  • പശു
പ്രൗഢ
  • വിശേഷണം:
  • വളർന്ന
  • ധൈര്യമുള്ള, അഹമ്മതിയുള്ള
  • വിവാഹം കഴിക്കപ്പെട്ട
  • കനത്ത
  • കഠിനമായ
  • ശ്രേഷ്ഠമായ
പ്രൗഢ
  • മുപ്പതു വയസ്സിന്നുമേൽ അമ്പതു വയസ്സിന്നു താഴെയുള്ള സ്ത്രീ (എന്നൊരഭിപ്രായം)
  • മദ്ധ്യവയസ്സോടുകൂടിയവൾ
പ്രൗഢത
  • ധീരത, സാമർത്ഥ്യം
  • അഹമ്മതി
പ്രൗഢവയസ്സു്
  • യൗവനം തികഞ്ഞ കാലം (2൦-നു മേൽ 4൦ വരെയുള്ള വയസ്സു്)
പ്രൗഢി
  • മോടി
  • ധീരത
  • സാമർത്ഥ്യം
  • അഹമ്മതി
  • തർക്കം
  • ഗാംഭീര്യം
  • ഉയർന്ന അവസ്ഥ
  • തികവു്
പ്രൗണ
  • വിശേഷണം:
  • പഠിപ്പുള്ള
  • ബുദ്ധിയുള്ള
പ്രൗഷ്ഠം
  • കാള
  • കരുമത്സ്യം
പ്രൗഷ്ഠി
  • കരുമത്സ്യം
  • പശു
പ്ല
പ്ലക്ഷം
  • ഇത്തിവൃക്ഷം. ഇളകിക്കൊണ്ടിരിക്കുന്നതു് എന്നർത്ഥം
  • ഏഴുദ്വീപുകളിൽ ഒന്നു്
  • കല്ലാൽ
  • അരയാൽ
  • പേരാൽ
പ്ലക്ഷജാതാ
  • സരസ്വതീനദി
പ്ലവ
  • വിശേഷണം:
  • ചാടുന്ന
പ്ലവ
  • അറുപതിൽ മുപ്പത്തഞ്ചാം വർഷം
പ്ലവം
  • ചാട്ടം
  • ഇളക്കം
  • കുരങ്ങു്
  • പൊങ്ങുതടി
  • ഗമനശീലം എന്നർത്ഥം.
  • തവള
  • ചാടിനടക്കുന്നതു് എന്നർത്ഥം.
  • കാക്കപ്പനച്ചി
  • കഴിമുത്തങ്ങ
  • പൊങ്ങിക്കിടക്കുന്നതു് എന്നർത്ഥം.
  • ഒരു പുല്ലു്
  • ഇത്തിമരം
  • ശത്രു
  • മരക്കലനാവു് എന്ന പക്ഷി
  • ഗമിക്കുന്നതു് എന്നർത്ഥം.
  • ഇത്തിയാൽ
  • കാരന്നം
  • കുരങ്ങു്
  • കുറിയാടു്, ആടു്
  • മീൻ
  • നീർക്കാക്ക
  • കൈപ്പൻ പടവലം
  • കുളക്കോഴി, നീർക്കോഴി
പ്ലവംഗ
  • അറുപതിൽ നാല്പതാം വർഷം
പ്ലവംഗം
  • കുരങ്ങു്
  • മാൻ
  • കല്ലാൽ
  • തവള
പ്ലവംഗമം
  • കുരങ്ങു്
  • തവള
പ്ലവകൻ
  • ഞാണിന്മേൽ കളിക്കാരൻ
  • ഭ്രഷ്ടൻ
പ്ലവകം
  • തവള
  • കുരങ്ങു്
പ്ലവഗം
  • കുരങ്ങു്
  • ചാടിയോടുന്നതു് എന്നർത്ഥം.
  • തവള
  • സൂര്യന്റെ സാരഥി
  • ഒരു പക്ഷി
  • നെന്മേനിവാക
പ്ലവനം
  • ചാട്ടം
  • ജലത്തിനു മീതേ നീന്തുക
  • വെള്ളപ്പൊക്കം
  • പറക്കുക
  • കുളിക്കുക
  • കുതിരയുടെ ഒരുവക ഗമനം
  • കഴിമുത്തങ്ങ
പ്ലവനകരന്മാർ
  • ജലത്തിൽ മുക്കുന്നവർ
  • നനക്കുന്നവർ
പ്ലവൻ
  • ചണ്ഡാലൻ
  • അങ്ങും ഇങ്ങും നടക്കുന്നവൻ എന്നർത്ഥം.
  • ചാടുന്നവൻ
പ്ലവാക
  • തോണി
  • പൊങ്ങുതടി
പ്ലവിക്കുന്നു
  • ചാടുന്നു
  • നീന്തുന്നു
  • ഇളകുന്നു
പ്ലാ
പ്ലാക്കാ
  • ചക്ക
പ്ലാക്ഷം
  • ഇത്തിക്കുരു
  • അത്തിക്കായ്
പ്ലാത്തി
  • കാട്ടുചാമ്പ
പ്ലാവനം
  • മജ്ജനം
  • പ്രവാഹം
  • ഉദാ:അമൃതപ്ലാവനം.
  • ‘പവനനെജ്ജയിച്ചമൃതപ്ലാവനം’
    — ഭാരതം
    .
പ്ലാവു്
  • ചക്കയുണ്ടാകുന്ന മരം
  • ഇതിന്റെ പച്ചക്കായ് വിഷ്ടംഭം, സന്താപം ഇവയെ ഉണ്ടാക്കും. മലത്തെ പിടിപ്പിക്കും. പഴുത്തകായ് വാതം, പിത്തം, രക്തദോഷം, ക്ഷയം, ക്ഷതം, ചുട്ടുനീറൽ ഇവയ്ക്കു നന്നു്. ദേഹം തടിപ്പിക്കും. കൃമിയെ അധികമാക്കും. കുരു മലത്തെ പിടിപ്പിക്കും. മൂത്രത്തെ വർദ്ധിപ്പിക്കും. വരിക്ക, കൂഴ ഇങ്ങനെ പലതരമുണ്ടു്. അഗ്നിമാന്ദ്യം, ഗുല്മം, ശൂലം ഈ രോഗങ്ങൾ ഉള്ളവർ ചക്കയെ വിശേഷിച്ചും വെടിയണം. പഴുത്ത ഇലയുടെ ഞെട്ടി ശ്വാസവികാരത്തിങ്കൽ വിശേഷം. പഴുത്ത ഇലയിട്ടു വെന്തവെള്ളം ശീലിക്കുന്നതു ത്വഗ്ദോഷത്തിനു നന്നു്. ഇതിന്റെ കായ് പാലിനോടൊരുമിച്ചു ഭക്ഷിക്കരുതു്. ചക്കപ്പഴം തിന്നുണ്ടാകുന്ന അജീർണ്ണത്തിങ്കൽ ചുക്കുവെള്ളം കുടിക്കുക. ചുക്കുവെള്ളത്തിൽ ഇന്തുപ്പോ ചവർക്കാരമോ ചേർത്തു സേവിക്കുകയുമാം. സംസ്കൃതം: പനസം.തമിഴ്: പിലാമരം.ഇംഗ്ലീഷ്: Bread-fruit tree, Jack tree.
പ്ലാവനകരൻ
  • ജലത്തിൽ മുക്കുന്നവൻ
  • നനക്കുന്നവൻ
പ്ലാശിൻദണ്ഡു്
  • ചമതക്കോൽ
പ്ലാശു്
  • ഒരുവക വൃക്ഷം
  • ചമത
  • കഫം, വാതം, അർശസ്സു്, കൃമി മുതലായവയ്ക്കു നന്നു്. മുറിവിനെ കൂട്ടിപ്പിടിപ്പിക്കും. സംസ്കൃതം: പലാശം.തമിഴ്: പലാചു മരം, പുരച മരം.ഇംഗ്ലീഷ്: Downy branch butea.
പ്ലീ
പ്ലീഹ
  • വയറ്റിന്നകത്തുള്ള ഒരു ഭാഗം
  • ഉദരത്തിന്റെ അകത്തു് ഇടത്തു ഭാഗത്തിങ്കൽ ഇരിക്കുന്ന ഒരു മാംസപിണ്ഡം.
  • ആ ഭാഗത്തു നിന്നുണ്ടാകുന്ന ഒരു ദീനം
പ്ലീഹശത്രു
  • ചെമ്മരം
പ്ലീഹോദരം
  • ഒരു ദീനം
പ്ലു
പ്ലുക്ഷി
  • തീ
  • ഗൃഹത്തിൽ തീപിടിക്കുക
  • എണ്ണം
പ്ലുത
  • വിശേഷണം:
  • ചാടിയ
  • എറിയപ്പെട്ട
പ്ലുതഗതി
  • ചാടിച്ചാടിയുള്ള
  • (കുതിരയുടെ) ഓട്ടം.
പ്ലുതം
  • കുതിരയുടെ ഒരു ഗതിഭേദം
  • മൂന്നുമാത്ര, ഹ്രസ്വം മൂന്നുകൂടിയതു്
പ്ലുതി
  • ചാട്ടം
  • ജലപ്രവാഹം
പ്ലുഷം
  • ചുടുക
  • ദഹിപ്പിക്കുക
പ്ലുഷ്ട
  • വിശേഷണം:
  • ചുടപ്പെട്ട
പ്ലോ
പ്ലോതം
  • നാട
പ്ലോഷം
  • ചൂടുക
  • ദഹിപ്പിക്കുക
  • പൊള്ളുക
പ്ഷ
പ്ഷാരം
  • ഒരമ്പലവാസിയുടെ ഭവനം
പ്ഷാരോടി
  • ഒരമ്പലവാസി
പ്സ
പ്സാത
  • വിശേഷണം:
  • ഭക്ഷിക്കപ്പെട്ട
പ്സാതം
  • ഭക്ഷിക്കപ്പെട്ട അന്നാദികളുടെ പേർ
പ്സാനം
  • ഭക്ഷണം
പ്സുര
  • വിശേഷണം:
  • ഭംഗിയുള്ള
  • സ്നേഹമുള്ള