• ഹല്ലുകളിൽ രണ്ടാം അക്ഷരം
ഖഖാ
  • കിണർ
  • ഊറ്റുകുഴി
ഖക്ഖടം
  • കഠിനം, കർക്കശം
  • എഴുത്തുകല്ലു്
ഖങ്കരം
  • കുറുനിര
ഖഗണൻ
  • സൂര്യവംശത്തിലെ ഒരു രാജാവു്
ഖഗബുധം
  • തത്ത
ഖഗം
  • പക്ഷി
  • ആകാശത്തിൽ ഗമിക്കുന്നതു് എന്നർത്ഥം.
  • എരിക്കു്
  • ഒരു വൃത്തത്തിന്റെ പേർ
  • അമ്പു്
  • ഗ്രഹം
  • കാറ്റു്
ഖഗൻ
  • ആദിത്യൻ
  • ദേവൻ
ഖഗമൻ
  • സഹസ്രപദനെ ശപിച്ച ഒരു മുനി
ഖഗശത്രു
  • ഓരില
  • പരുന്തു്
ഖഗേശ്വരൻ
  • ഗരുഡൻ
  • ഖഗങ്ങളുടെ (പക്ഷികളുടെ) ഈശ്വരൻ (രാജാവു്).
ഖചര
  • വിശേഷണം:
  • ആകാശത്തിൽ സഞ്ചരിക്കുന്ന
ഖചരം
  • പക്ഷി
  • മേഘം
  • മുത്തങ്ങ
ഖചിത
  • വിശേഷണം:
  • ചേർക്കപ്പെട്ട
  • പതിക്കപ്പെട്ട
  • പതിച്ചിട്ടുള്ള
ഖജനാവു്
  • പണം വെച്ചുസൂക്ഷിക്കുന്ന സ്ഥലം
ഖജപം
  • നെയ്യു്
ഖജം
  • തവി, കരണ്ടി
  • കടയുന്നതിനുള്ള കോൽ
ഖജലം
  • മഞ്ഞു്
ഖജാക
  • തവി
  • ചട്ടകം
  • കരണ്ടി
  • മഥനം ചെയ്യുന്നതു് എന്നർത്ഥം.
ഖജാന
  • ഭണ്ഡാരപ്പുര
ഖഞ്ജ
  • വിശേഷണം:
  • മുടന്തുള്ള
ഖഞ്ജാ
  • ശ്ലോകത്തിനുള്ള ഒരുമാതിരി വൃത്തം
ഖഞ്ജക
  • ശ്ലോകത്തിനുള്ള ഒരുമാതിരി വൃത്തം
ഖഞ്ജഖേടം
  • വാലാട്ടിപ്പക്ഷി
  • കരിങ്കുരികിൽ
ഖഞ്ജഖേലം
  • വാലാട്ടിപ്പക്ഷി
  • കരിങ്കുരികിൽ
ഖഞ്ജൻ
  • ഒറ്റക്കാൽ മുടന്തുള്ളവൻ
  • നടപ്പാൻ വൈകല്യമുള്ളവൻ എന്നർത്ഥം.
  • പര്യായപദങ്ങൾ:
    • ഖോഡൻ.
ഖഞ്ജനം
  • വാലാട്ടിപ്പക്ഷി
ഖഞ്ജനാ
  • ചെങ്കടുകു്
ഖഞ്ജരീടം
  • കരിങ്കുരികിൽ
  • മുടന്തനെപ്പോലെ നടക്കുന്നതു എന്നർത്ഥം. വാലാട്ടിപ്പക്ഷി എന്നും കാണുന്നു.
  • ‘അപിഖഞ്ജനമഞ്ജനാഞ്ചിതേ
    വിദധാതേരുചിഗർവദുർവിധം’
  • ഇതുകൊണ്ടു കരിങ്കുരികിലിന്റെ നിറം കറുപ്പു് എന്നു തെളിയുന്നു.
  • പര്യായപദങ്ങൾ:
    • ഖഞ്ജനം.
ഖടം
  • പൊട്ടക്കിണർ
  • കഫം
  • പുല്ല്
  • കൈക്കോടാലി
  • കലപ്പ
ഖടഖാദകൻ
  • കുറുക്കൻ
  • കാക്ക
ഖടി
  • കുമ്മായം, ചുണ്ണാമ്പു്, എഴുത്തുകല്ലു്
  • Chalk.
  • രാമച്ചം
ഖടിനി
  • കുമ്മായം
  • ചുണ്ണാമ്പു്
  • എഴുത്തുകല്ലു്
  • Chalk.
ഖട്ടാ
  • കട്ടിൽ
  • ഒരുവക പുല്ലു്
ഖട്ടാശം, ഖട്ടാശി
  • മെരുകു്
  • വെരുകു
ഖട്ടാസം
  • പച്ചപ്പുഴ
  • വെരുകു്, മെരുകു
ഖട്ടി
  • ശവക്കട്ടിൽ
ഖട്ടിക
  • വിശേഷണം:
  • വേട്ടചെയ്യുന്ന
ഖട്ടികൻ
  • വേടൻ
ഖട്ടേരക
  • വിശേഷണം:
  • ഹ്രസ്വകായമുള്ള
  • ശരീരത്തിനു നീളം കുറഞ്ഞ
ഖട്വ
  • കട്ടിൽ(ൾ)
  • ഉറക്കമുള്ളവരാൽ ആഗ്രഹിക്കപ്പെടുന്നതു എന്നർത്ഥം.
  • ചണ്ടിപ്പയർ
ഖട്വാംഗം
  • ഗദ
  • കുറുവടി
  • ‘ഖട്വാംഗംനാക്കുമണിവെണ്മഴുകടുന്തുടി’
    — വാല്മീകി രാമായണം
ഖട്വാംഗൻ
  • ദിലീപൻ
  • സൂര്യവംശത്തിലേ ഒരു രാജാവു്
  • (ദേവാസുരയുദ്ധത്തിൽ ദേവന്മാർക്കു സഹായിച്ചു തന്നിമിത്തം എന്തുവരം വേണമെന്നു സന്തുഷ്ടന്മാരായ അവർ ചോദിച്ചു. തന്റെ ജീവിതം ഇനി എത്രകാലത്തേക്കുണ്ടെന്നറിയണമെന്നു ദിലീപൻ അപേക്ഷിച്ചു. ഒരു നാഴികയേകൂടിയുള്ളു എന്നറികയാൽ രാജാവു് തന്റെ ലോകത്തേക്കു തിരിച്ചുവന്നു ഭക്തികൊണ്ടു പരമാത്മാവിൽ ലയിച്ചു.)
ഖട്വാംഗനാമകാ
  • ആലിലക്കല്ലൂർവഞ്ചി
ഖഡി
  • എഴുത്തുകല്ലു് (ചോക്കു്)
  • Chalk
  • ചേടി
  • ലേപനംചെയ്യുന്നപക്ഷം വിഷം കൊണ്ടുള്ള വീക്കം, വ്രണം, കഫം, രക്തദോഷം, പിത്തം, നേത്രരോഗം, ചുട്ടുനീറൽ ഇവക്കു നന്നു്. ഭക്ഷിച്ചാൽ മണ്ണിന്റെ ദോഷം ഇതും ചെയ്യും. ഒരു ഉപരസദ്രവ്യമാണു്. സംസ്കൃതത്തിൽ – ഖടി. ഇംഗ്ലീഷിൽ – Pipe clay, Chalk.
ഖഡിക
  • കുമ്മായം
  • ചുണ്ണാമ്പു്
  • എഴുത്തുകല്ലു്
  • Chalk
ഖഡ്ഗം
  • വാൾ
  • ഇതുകൊണ്ടു ഖണ്ഡിക്കുന്നു എന്നർത്ഥം.
  • കാണ്ടാമൃഗം, വാൾപുലി, വാൾമാൻ
  • പിളർക്കുന്നതു് എന്നർത്ഥം.
  • ശൃംഗം
  • പഞ്ചസാര
  • ഇരിമ്പു്
  • ഉരുക്കു്
ഖഡ്ഗകോശം(ഷം)
  • വാളുറ
ഖഡ്ഗധാര
  • കത്രിക
ഖഡ്ഗപാണി
  • വാൾ ധരിച്ചവൻ
ഖഡ്ഗരാടം
  • പരിച
ഖഡ്ഗവിധാനം
  • വാളുറ
ഖഡ്ഗശിംബി
  • പെരുഞ്ചണ്ടിപ്പയറു്
ഖഡ്ഗി
  • കാണ്ടാമൃഗം
  • വാൾക്കാരൻ
  • വിഷ്ണുവിന്റെ പത്താമത്തേ അവതാരം
ഖഡ്ഗികൻ
  • വാളോടുകൂടിയവൻ
  • ആടുമാടുകളെ അറക്കുന്നവൻ
ഖഡ്ഗികം
  • അരിവാൾ
ഖണ്ഡ
  • വിശേഷണം:
  • മുറിഞ്ഞിട്ടുള്ള
  • പൂർണ്ണമാകാത്ത
  • മുഴുവനാകാത്ത
ഖണ്ഡകാവ്യം
  • മഹാകാവ്യലക്ഷണമില്ലാത്ത ഒരു ചെറിയ കാവ്യം
ഖണ്ഡന
  • വിശേഷണം:
  • മുറിഞ്ഞിട്ടുള്ള
  • പൂർണ്ണമാകാത്ത
ഖണ്ഡനം
  • മുറിക്ക
  • വിരോധിച്ചു നശിപ്പിക്കയും മറ്റും
  • ഗ്രന്ഥത്തെ ആക്ഷേപിച്ചു പ്രതികൂലമായി ചെയ്യുന്നതു്
  • (വിമർശത്തിന്റെ ഒരു ഉൾപ്പിരിവു്).
ഖണ്ഡപരശു
  • ശിവൻ
  • പരശു എന്ന അസുരനെ ഖണ്ഡിച്ചവൻ, ദുഷ്ടഖണ്ഡന ശീലമായ മഴുകൊണ്ടു ഖണ്ഡിക്കുന്നവൻ, വെണ്മഴു എന്ന ആയുധമുള്ളവൻ.
  • പരശുരാമൻ
  • വിഷ്ണു
  • രാഹു
  • ഖണ്ഡപർശു എന്നും പറയാം — ‘ഖണ്ഡപർശുരപി’ —വാചസ്പതി.
ഖണ്ഡപാലൻ
  • പലഹാരം വില്ക്കുന്നവൻ
ഖണ്ഡപ്രളയം
  • സ്വർഗ്ഗത്തിനു താഴെയുള്ള ലോകനാശം
ഖണ്ഡമണ്ഡല
  • ചുറ്റു് (വട്ടം) തികയാത്ത
ഖണ്ഡം
  • ശകലം
  • കഷണം
  • അംശം
  • കൽക്കണ്ടം
  • കരിമ്പു്
  • പരിപ്പു്
  • പര്യായപദങ്ങൾ:
    • ഭിത്തം
    • ശകലം.
ഖണ്ഡലവണം
  • വെടിയുപ്പു്
ഖണ്ഡവികാരം
  • നീർകണ്ടിശർക്കര
  • ഖണ്ഡത്തിന്റെ (കല്ക്കണ്ടത്തിന്റെ) വികാരം എന്നർത്ഥം.
  • കല്ക്കണ്ടം
ഖണ്ഡവേഷ്ടകം
  • ഒരുവക പലഹാരം
ഖണ്ഡശർക്കര
  • കല്ക്കണ്ടം
ഖണ്ഡശീല
  • വ്യഭിചാരിണി
ഖണ്ഡസിതാ
  • കല്ക്കണ്ടം
ഖണ്ഡിക, ഖണ്ഡികം
  • മലംകടല
  • ഖണ്ഡം (പരിപ്പു്) ഉള്ളതു് എന്നർത്ഥം.
  • അമര
  • കക്ഷം
  • പയർ
ഖണ്ഡികാ
  • അമരപ്പയർ
  • വട്ടച്ചണായി
  • (സാഹിത്യസാഹ്യപ്രകാരം) വകുപ്പു്, വാക്യങ്ങൾ ചേർന്നതു്
ഖണ്ഡിക്കുക
  • മുറിക്കുക, ഒടിക്കുക
  • അംശിക്കുക
  • വേർതിരിക്കുക
  • പരിച്ഛേദിക്കുക
ഖണ്ഡിത
  • വിശേഷണം:
  • മുറിക്കപ്പെട്ട, മുറിഞ്ഞ, ഒടിക്കപ്പെട്ട
  • അംശിക്കപ്പെട്ട
  • പരിച്ഛേദിക്കപ്പെട്ട
  • വേർതിരിക്കപ്പെട്ട
  • ഉപദ്രവം തട്ടിയ, ഇടവിട്ട
  • പൂർണ്ണമല്ലാത്ത
  • ഖണ്ഡമാക്കപ്പെട്ടിട്ടുള്ളതു – ഖണ്ഡിതം.
ഖണ്ഡിതം
  • നിശ്ചയം
ഖണ്ഡിതാ
  • എട്ടുവിധം നായികമാരിൽ ഒരുവൾ
  • മറ്റൊരുത്തിയിൽ പ്രവേശിച്ച അടയാളങ്ങളോടുകൂടി ഒരു ഭർത്താവു തന്റെ ഭാര്യയുടെ സമീപം വരുമ്പോൾ ഭാര്യയ്ക്കു അസൂയ തോന്നുകയാണെങ്കിൽ അവൾക്കു ‘ഖണ്ഡിതാ’ എന്നു പേർ.
ഖണ്ഡേക്ഷു
  • കെണ്ടക്കരിമ്പു്
ഖണ്ഡ്യം
  • മുറിക്കത്തക്കതു്, ഒഴിക്കത്തക്കതു്
  • അംശിക്കത്തക്കതു്
  • പരിച്ഛേദിക്കത്തക്കതു്
ഖതമാലം
  • പൂക
  • മേഘം
  • മുത്തങ്ങ
ഖദിരപത്രികാ
  • മുക്കുറ്റി
  • കൈപ്പൻ കരിങ്ങാലി
ഖത്തു
  • കത്തു
  • എഴുത്തു്. അറബി:
ഖദിരം, ഖദിര, ഖദിരി
  • കരിങ്ങാലിവൃക്ഷം
  • ഉറപ്പുള്ളതു എന്നു ശബ്ദാർത്ഥം.
  • കറിച്ചുണ്ട
  • മുക്കുറ്റി
  • വാളച്ചണ്ടി
  • പടർച്ചുണ്ട
ഖദ്യോതൻ
  • ആദിത്യൻ
  • ആകാശത്തിൽ ശോഭിക്കുന്നവൻ എന്നർത്ഥം.
ഖദ്യോതം
  • മിന്നാമിനുങ്ങു്
  • ആകാശത്തിൽ ശോഭിക്കുന്നതു്, ആകാശത്തെ ശോഭിപ്പിക്കുന്നതു ഇങ്ങനെ ശബ്ദാർത്ഥം.
ഖദ്യോതാന്വയം
  • സൂര്യവംശം
ഖദ്രു
  • മുരൾമരം
ഖനക
  • വിശേഷണം:
  • തുരക്കുന്ന
  • തുരന്നു മോഷ്ടിക്കുന്ന
ഖനകൻ
  • എലി
  • തുരങ്കമിടുന്നവൻ
  • രത്നാദി കുഴിച്ചെടുക്കുന്നവൻ
ഖനകം
  • എലി
ഖനനം
  • തുരക്കുക
  • കുഴിക്കുക
ഖനി
  • രത്നാദികൾ വിളയുന്ന സ്ഥലം
  • കുഴിക്കപ്പെടുന്നതു എന്നർത്ഥം. [വജ്രം മുതലായ രത്നങ്ങളും സ്വർണ്ണം മുതലായ ലോഹങ്ങളും കുഴിച്ചെടുക്കുന്ന സ്ഥലം.
  • പര്യായപദങ്ങൾ:
    • ആകരം.
ഖനിതാവു്
  • കലപ്പ പിടിച്ചു ഉഴുന്നവൻ
  • കുഴിക്കുന്നവൻ
ഖനിതൃ
  • വിശേഷണം:
  • തുരന്നു മോഷ്ടിക്കുന്ന
ഖനിത്രം
  • പാരക്കോൽ
  • തൂമ്പ കൈക്കോട്ടു മുതലായ കിളയ്ക്കുന്ന ആയുധം
  • ഇതുകൊണ്ടു കിളക്കുന്നു എന്നർത്ഥം.
ഖൻ
  • സൂര്യൻ
ഖപുരം
  • അടയ്ക്കാമരം, കമുകു്, കവുങ്ങു്
  • കുടം
  • വെള്ളുള്ളി
  • പെരുമുത്തങ്ങ
  • കുന്തുരുക്കം
ഖഭം
  • പത്താംരാശി
ഖം
  • ആകാശം
  • രൂപം ഇല്ലാത്തതിനാൽ അറിയപ്പെടാൻ പ്രയാസമുള്ളതു്
  • ഇന്ദ്രിയം
  • ദുഃഖിപ്പിക്കുന്നതു എന്നർത്ഥം.
  • പുരം
  • ക്ഷേത്രം
  • സ്വർഗ്ഗം, ദേവലോകം
  • അനുസ്വാരം, ബിന്ദു
  • ഗുഹ, ദ്വാരം
  • നവദ്വാരങ്ങൾക്കും പറയുന്ന ഒരു പേർ
  • വ്രണം
  • സുഖം, സന്തോഷം
  • ബുദ്ധി
ഖമണി
  • ആദിത്യൻ
ഖംഖാ
  • നായിക്കൊരുണ
ഖര
  • വിശേഷണം:
  • കഠിനമായ
  • ഉഷ്ണമുള്ള
  • എരിവുള്ള
ഖരകം
  • പർപ്പടകപ്പുല്ലു്
ഖരകിരണൻ
  • ആദിത്യൻ
  • എരിക്കു്
ഖരകോണം
  • തിത്തിരിപ്പുള്ളു്
ഖരചിക്കണം
  • അരക്കുപതം
ഖരച്ഛദം
  • തേക്കുമരം
  • ശാഖോടവൃക്ഷം
ഖരണസ്, ഖരണസൻ
  • കൂർത്ത മൂക്കുള്ളവൻ
  • ഖര = നസ്.
ഖരത്വക്ക്
  • തൊട്ടാവാടി
ഖരത്വം
  • പരുഷത്വം
  • പറുപറുപ്പു് എന്നു ഭാഷ.
ഖരദിനം
  • ചൊവ്വാഴ്ച
ഖരദൂഷണം
  • ഉമ്മത്തു്
ഖരൻ
  • കഠിനൻ
  • ഒരു രാക്ഷസൻ
  • രാവണന്റെ സഹോദരൻ. ശ്രീരാമൻ വധിച്ചു.
ഖരപുഷ്പ
  • ആട്ടുനാറി വേള
  • പറുപറുപ്പുള്ള പൂവോടുകൂടിയതു എന്നു ശബ്ദാർത്ഥം. നായർവെള എന്നും കാണുന്നു.
  • കറുത്ത കാട്ടുതുളസി
ഖരപ്രിയം
  • പ്രാവു്
ഖരബുസം
  • കർപ്പൂരതുളസി
  • പെരുന്തുമ്പ
  • വലിയ കടലാടി
ഖരമഞ്ജരി
  • വലിയ കടലാടി
  • മൂർച്ചയുള്ള പൂക്കുലയോടുകൂടിയതു എന്നർത്ഥം.
ഖരം
  • അത്യുഷ്ണം, വലിയചൂടു്
  • ഇന്ദ്രിയത്തെ ആദാനം ചെയ്യുന്നതു എന്നർത്ഥം.
  • കഴുത. വലിയ വായുള്ളതു എന്നർത്ഥം
  • ക, ച, ട, ത, പ, ഈ അക്ഷരങ്ങൾക്കു ഒക്കെക്കൂടി വ്യാകരണപ്രകാരമുള്ള പേർ
  • ദേവതാളി
  • വെൺകൊടിത്തുവ
  • വെട്ടിക്കുതിര
  • അഴുകുരൽ
  • വെളുത്ത ദർഭ
  • കങ്കപ്പക്ഷി
  • കാക്ക
  • പ്രഭവാദി അറുപതു സംവത്സരങ്ങളിൽ ഇരുപത്തഞ്ചാമത്തേ സംവത്സരം
  • 22 എന്നുള്ള സംഖ്യ
ഖരസ്കന്ദം
  • മുരൾ
ഖരാ
  • ദേവതാളി
  • പറുപറുപ്പുള്ളതു എന്നർത്ഥം.
  • ഒരുമാതിരി പുല്ലു്
ഖരാംശു
  • സൂര്യൻ
ഖരാലികൻ
  • ക്ഷൗരകൻ
ഖരാശ്വാ
  • മയിലോശിക
  • കഴുത ഭക്ഷിക്കുന്നതു
  • ഉഷ്ണത്വത്തെ പ്രാപിക്കുന്നതു് ഇങ്ങിനെ അർത്ഥം
  • കരിഞ്ചീരകം
ഖരാഹ്വാ
  • മയിലോശിക
  • കരിഞ്ചീരകം
ഖരു
  • കുതിര
ഖർജ്ജിക
  • രുചി
  • സ്വാദു
ഖർജ്ജു
  • ചൊറി
  • വേദനപ്പെടുത്തുന്നതെന്നർത്ഥം
ഖർജ്ജൂരം
  • വെള്ളി
ഖർജ്ജൂരം
  • വെള്ളി. ദുഃഖിപ്പിക്കുന്നതു എന്നർത്ഥം
  • ഈന്തൽ
  • ഈത്ത (തൃണദ്രുമം)
  • ഖർജൂരം – കാട്ടീത്ത, ഖർജൂരി – സാധാരണ ഈത്തപ്പഴമുണ്ടാകുന്ന ഈത്ത. ഈ അഭിപ്രായവും കാണുന്നു.
ഖർജ്ജൂരകം
  • തേൾ
ഖർജ്ജൂരി
  • ചിറ്റീന്തൽ
ഖർപ്പടം
  • കച്ചമുണ്ടു്
  • കോണകം
ഖർപ്പരൻ
  • കള്ളൻ
  • ചതിയൻ
ഖർപ്പരം
  • തലയോടു്
  • കുട
  • ഇംഗ്ലീഷ്: Umbrella
ഖർമ്മം
  • പൗരുഷം
  • പട്ടു്
ഖർവ്വ
  • വിശേഷണം:
  • ചെറിയ
  • നീളം കുറഞ്ഞ
  • ഹ്രസ്വത്തമുള്ള
  • അപൂർണ്ണതയുള്ള
ഖർവ്വടം
  • നാനൂറു കുടിയുള്ള നഗരി
ഖർവ്വൻ
  • മുണ്ടൻ
ഖർവ്വം
  • ആയിരം കോടി
  • (1൦
  • ൦൦൦
  • ൦൦൦
  • ൦൦൦)
  • കുറിയതു്
  • കുബേരന്റെ നവ നിധികളിൽ ഒന്ന്
  • മുള്ളുചേമന്തി
ഖർവ്വരം
  • ക്ലാവു്
ഖല
  • വിശേഷണം:
  • നികൃഷ്ടമായുള്ള
  • ക്രൂരമായുള്ള
ഖലകം
  • ഗുഗ്ഗുലു
ഖലകം
  • കുടം
ഖലകുലം
  • മുതിര
ഖലതി
  • വിശേഷണം:
  • കഷണ്ടിയുള്ള
ഖലതി
  • കഷണ്ടി
  • രോമദ്വാരങ്ങളിലുള്ള പിത്തം വാതമൊന്നിച്ചു രോമങ്ങളെ പിഴുതുകളയും. ആ ദ്വാരങ്ങളിൽ രക്തത്തോടൊകൂടിയ കഫം അടഞ്ഞുവീങ്ങും. മുളക്കാൻ ഇടകൊടുക്കയില്ല. ഇതാണു് കഷണ്ടിക്കുകാരണം.
ഖലനാ
  • ആകാശവള്ളി
ഖലിനി
  • കളങ്ങളുടെ കൂട്ടം
  • ഖലന്മാരുടെ സമൂഹം
  • പര്യായപദങ്ങൾ:
    • ഖല്യ.
ഖലൻ
  • ദുഷ്ടൻ, ക്രൂരൻ
  • സൂചകൻ
  • ഏഷണിക്കാരൻ
  • പഴുതുനോക്കുന്നവൻ എന്നർത്ഥം.
  • ചലിച്ചുകൊണ്ടിരിക്കുന്നവൻ
  • ഖലിക്ക = ചലിച്ചുകൊണ്ടിരിക്ക ‘ഖലസഞ്ചലനേ’ ഖലൻ = ചലിച്ചുകൊണ്ടിരിക്കുന്നവൻ.
ഖലപൂ
  • അടിച്ചുതളി മുതലായ പല വേലകളും ചെയ്യുന്നവൻ
  • ഭൂപ്രദേശം ശുദ്ധക്കുന്നവൻ എന്നർത്ഥം.
ഖലമൂർത്തി
  • മഹാരസങ്ങളിൽ ഒന്നു്, രസം
  • പഴകിയ കള്ളൻ, ക്രൂരനായ കള്ളൻ
ഖലം
  • കല്ക്കം
  • കളം
  • കളപ്പുര
  • ഉമ്മത്തു്
  • പച്ചിലമരം
ഖലീകാരം
  • ദോഷം
  • അനർത്ഥം
ഖലീനം, ഖലിനം
  • കടിഞ്ഞാണിന്മേലുള്ള കടി
  • കടിഞ്ഞാണം
ഖലിശം
  • ഒരു മത്സ്യം
  • വെള്ളത്തിനു മീതെ പൊങ്ങിച്ചാടുന്ന ഒരു വക മീൻ] മാംസം ശൂലത്തിനു നന്നു്. വാത കോപിക്കും. മലം പിടിക്കും. അനൂപ മാംസമാണ്. ആമത്തെ കുറഞ്ഞോന്നു പചിപ്പിക്കും.
ഖലു
  • വിരോധം
  • വാക്യച്ചേർച്ച
  • അനുസരണം
  • ജിജ്ഞാസ
  • അവധാരണം ഇത്യാദി അർത്ഥങ്ങളിൽ പ്രയോഗിക്കുന്ന ഒരവ്യയപദം
  • പോൽ, ആകട്ടെ.
ഖലൂരിക
  • ആയുധാഭ്യാസശാല
  • കളരി
ഖലേദാരു
  • കാള
  • പശു മുതലായതിനെ കെട്ടുന്ന കെട്ടുകുറ്റി
  • പര്യായപദങ്ങൾ:
    • മേധി.
ഖല്യ
  • കളങ്ങളുടെ കൂട്ടം
  • ഖലന്മാരുടെ സമൂഹത്തിന്റെ പേർ
  • പര്യായപദങ്ങൾ:
    • ഖലിനി.
ഖല്വം
  • അമ്മിക്കല്ലു്
  • മുതിര
  • ചെറിയ അമര
  • കടല
ഖല്വി
  • ഒരു വാതവ്യാധി
  • ‘ഖല്വീതുപാദജംഘോരുകരമൂലാവമോടനി’
    — മാധവനിദാനം
    .
  • വായു പുറവടി, കണങ്കാൽ, തുട കരമൂലം ഇവയെ പിളർക്കുകയും വേദനപ്പെടുത്തുകയും ചെയ്യും. ഇതത്രേ ലക്ഷണം.
ഖല്ലം
  • തിരുവക്കല്ലു്
  • വേഴാമ്പൽ പക്ഷി
ഖവല്ലരി
  • ആകാശവള്ളി
ഖല്ലിടം
  • കഷണ്ടിത്തല
ഖവാരി
  • മഞ്ഞുവെള്ളം
ഖവാഷ്പം
  • മഞ്ഞുവെള്ളം
ഖശാ
  • ദക്ഷന്റെ ഒരു പുത്രിയും കശ്യപന്റെ ഭാര്യയുമാണു്
  • യക്ഷരുടെയും മറ്റും ജനനി, അതിനാൽ അവർക്കു ഖശാത്മജർ എന്ന പേർ സിദ്ധിച്ചു.
ഖഷ്പം
  • കോപം
  • ക്രൂരത
ഖസതിലം‌
  • കശകശ
ഖസം
  • ചിരങ്ങു്
  • കശകശ
ഖസ്ഖസം
  • കശകശ
ഖസ്ഫടികം
  • പളുങ്കു്
  • സൂര്യകാന്തം
  • ചന്ദ്രകാന്തം
ഖളേകപോതന്യായം
  • “നെല്ലുണക്കുന്ന കളമുറ്റത്തു പ്രാവുകളെല്ലാം ഒന്നായി ഒരേസമയത്തുതന്നെ വന്നു ചേരുന്നു അപ്രകാരം ഏകകാലത്തിൽ തന്നെ അനേക വസ്തുക്കൾ ഒരു വസ്തുവിൽ ചേരുന്നു എന്ന സംഗതികളിൽ ഈ ന്യായം പ്രവർത്തിക്കുന്നു. കദംബഗൊളകന്യായപ്രകാരം അനേക വസ്തുക്കളിൽ ഒരു കാര്യം ഏകകാലത്തുണ്ടാവുകയാണു്. പ്രകൃതന്യായപ്രകാരം ഒരു വസ്തുവിനെ അനേക വസ്തുക്കൾ ഏകകാലത്തു ആശ്രയിക്കുകയാകുന്നു.”
ഖറാവു് ആക്കുക
  • നശിപ്പിക്ക. അറബി:
ഖാ
ഖാ
  • നദി
ഖാടം
  • ശവക്കട്ടിൽ
ഖാടി
  • ശവക്കട്ടിൽ
  • മൂഢത
ഖാഡിക
  • ശവക്കട്ടിൽ
ഖാണ്ഡം
  • ഇളാവൃതം
  • കേതുമാലം
  • ഭദ്രാശ്വം
  • കരു
  • ഉത്തര
  • ഹരി
  • കിമ്പുഷം
  • ഭാരതം
  • ഭദ്രം ഇങ്ങിനെ ഖാണ്ഡം ഒൻപതു്
ഖാണ്ഡവപ്രസ്ഥം
  • ഇന്ദ്രപ്രസ്ഥം
  • പാഞ്ചാലീസ്വയം‌വരം കഴിഞ്ഞതിൽ പിന്നെ പാണ്ഡവന്മാരാണു് പാഞ്ചാലിയെ വരിച്ചതെന്നു് എല്ലാ രാജാക്കന്മാർക്കുമൊപ്പം ദുര്യോധനാദികളും മനസ്സിലാക്കി. അധികം താമസിയാതെ ഭീഷ്മർ, ദ്രോണർ, ദ്രുപദൻ എന്നിവരുടെ ഉപദേശപ്രകാരം‌ ധൃതരാഷ്ടർ പാണ്ഡവരെ വരുത്തി രാജ്യത്തിലേ അർദ്ധാംശം‌ ഞാൻ നിങ്ങൾക്കായി തന്നുകൊള്ളുന്നു എന്നു പറഞ്ഞു് അവർക്കായി കൊടുത്തതു സസ്യശൂന്യമായ ഖാണ്ഡവപ്രസ്ഥമെന്ന ഈ കാടാണു്. കൃഷ്ണന്റെ പുരോഗാമിത്വത്തിൽ പാണ്ഡവർ ഈ സ്ഥാലത്തു ചെന്നെത്തിയ ഉടനെ അവിടം മുഴുവൻ സ്വർഗ്ഗം എന്നപോലെ അലംകരിച്ചു. അവർ അവിടെ നല്ലൊരു നഗരം പണിതീർത്തു വാണു വളർന്നു. ഇന്ദ്രപത്തനംപോലെ ശോഭായമാനമായ ഈ ഖാണ്ഡവപ്രസ്ഥനഗരനിർമ്മാണശേഷം കൃഷ്ണൻ ദ്വാരകയ്ക്കു പോയി. ധർമ്മപുത്രർ ആ രാജ്യം സോദരന്മാരോടും മറ്റും‌ യഥാധർമ്മം പരിപാലിച്ചു.
ഖാണ്ഡവം
  • ഒരു വനം‌
  • ഈ വനം കുരുക്ഷേത്രത്തിലാണു്. ഇന്ദ്രന്റെ സ്വന്തം – അർജ്ജുന കൃഷ്ണന്മാരുടെ സഹായത്തോടുകൂടി അഗ്നി നശിപ്പിച്ചു. ഇതു യമുനാ തീരത്തിലാണു്. ഖാണ്ഡവവനദഹനത്തിനു സഹായിപ്പാൻ തയ്യാറായ കൃഷ്ണാർജ്ജുനന്മാരുടെ അപേക്ഷപ്രകാരം അഗ്നി വരുണനോടു് സോമന്റെ വകയായ ഗാണ്ഡീവം എന്ന വില്ലും, അമ്പൊടുങ്ങാത്ത ആവനാഴിയും, കപിധ്വജത്തൊടുകൂടിയ രഥവും‌, ചക്രായുധവും വാങ്ങി. രഥം വിശ്വകർമ്മാവു തപശ്ശക്തികൊണ്ടു നിർമ്മിച്ചതാണു്. ചക്രം കൃഷ്ണനും മറ്റെല്ലാം‌അർജ്ജുനനും സ്വീകരിച്ചു. ഇതുകൂടാതെ അഗ്നി കൃഷ്ണനു ഒരു ഗദയും കൊടുത്തു. ഇതത്രേ കൗമോദകി.
  • മധുരയപ്പം, മധുരപലഹാരം
ഖാണ്ഡികൻ
  • പലഹാരം വില്ക്കുന്നവൻ
ഖാത
  • വിശേഷണം:
  • കുഴിച്ചിട്ടുള്ള
  • കുഴിച്ചിട്ടിട്ടുള്ള
ഖാതകൻ
  • കുഴികുഴിക്കുന്നവൻ
  • കടമ്പെട്ടവൻ
ഖാതകം
  • കിഴങ്ങു്
ഖാതഭൂവു്
  • കിഴങ്ങു്
ഖാതം
  • കൊക്കരണി, സമചതുരശ്രമായ കുളം, കുഴിച്ചുണ്ടാക്കപ്പെട്ട കുളം
  • കുഴിച്ചുണ്ടാക്കപ്പെട്ടതു് എന്നു അർത്ഥം.
  • വെട്ടു്
ഖാത്രം
  • മൺവെട്ടി
ഖാദകൻ
  • ഭക്ഷിക്കുന്നവൻ
  • വായ്പവാങ്ങിക്കുന്നവൻ
ഖാദനം
  • ഭക്ഷണം
  • തീറ്റി
ഖാദി
  • ഭക്ഷിക്കുന്നവൻ
ഖാദിക്കുക
  • ഭക്ഷിക്കുക
  • കടിച്ചു തിന്നുക
ഖാദിതം
  • ഭക്ഷിക്കപ്പെട്ട അന്നം മുതലായതു്
ഖാദിദ
  • വിശേഷണം:
  • ഭക്ഷിക്കപ്പെട്ട
  • കടിക്കപ്പെട്ട
ഖാദുക
  • വിശേഷണം:
  • ഉപദ്രവകരമായ
  • ദോഷകരമായ
  • ദോഷോദ്ദേശ്യമുള്ള
  • സ്ത്രീ:ഖാദുകി.
ഖാദ്യ
  • വിശേഷണം:
  • ഭക്ഷിപ്പാൻ യോഗ്യമായ
  • കടിക്കത്തക്ക, കടിച്ചുതിന്നാനുള്ളതു്
ഖാദ്യം
  • കടിച്ചുതിന്നാനുള്ളതു്
ഖാന
  • സ്ഥലം
  • വാസസ്ഥലം
  • ഹിന്ദുസ്ഥാനിഭാഷ.
ഖാനി
  • രത്നാദികൾ വിളയുന്ന സ്ഥലം
  • ഖനി നോക്കുക.
ഖാനികം
  • ഇടപ്പഴുതു്
ഖാനിലൻ
  • തുരന്നു മോഷ്ടിക്കുന്നവൻ
ഖാനോദകം
  • തെങ്ങുവൃക്ഷം
ഖാപഗാ
  • ഗംഗാനദി
ഖാരി
  • പതിനാറു ദ്രോണം
  • ഉള്ളിൽ വളരെ സ്ഥലമുള്ളതു് എന്നർത്ഥം
  • 256 ഇടങ്ങഴി കൊള്ളുന്ന താപ്പ, 96 ഇടങ്ങഴി, ഇങ്ങിനെയും കാണുന്നു.
ഖാരീകം, ഖാരീവാപം
  • പതിനാറു ദ്രോണം വിതയ്ക്കുന്ന നിലം
ഖാർവ്വാടൻ
  • കഷണ്ടിത്തലയൻ
  • ‘ഖാർവ്വാടോദിവസേശ്വരസ്യകിരണൈഃ’
    — ഭർത്തൃഹരി
    .
ഖി
ഖിഖി
  • കുറുക്കൻ
  • പെരുങ്കുറുക്കൻ
ഖിഖിരൻ, ഖിംഖിര(ൻ)ം
  • കുറുക്കൻ
  • പെരുങ്കുറുക്കൻ
ഖിദിരൻ
  • സന്യാസി
  • ദരിദ്രൻ
  • സ്വത്തുനാശം വന്നവൻ
ഖിദ്ര
  • വിശേഷണം:
  • ദാരിദ്ര്യമുള്ള
  • രോഗമുള്ള
ഖിദ്രം
  • ദാരിദ്ര്യം
  • രോഗം
ഖിന്ന
  • വിശേഷണം:
  • സങ്കടമുള്ള
  • തളർച്ചയുള്ള
ഖിന്നത
  • സങ്കടം
  • ക്ഷീണം
  • തളർച്ച
ഖിരഖില്ലം
  • മയിൽ
ഖില
  • വിശേഷണം:
  • തരിശായുള്ള
  • വന്യമായുള്ള
  • ശൂന്യമായുള്ള
ഖിലധാതുക്കൾ
  • ഭാഷയിൽ കാണപ്പെടുന്ന രൂപവികലങ്ങളായ ധാതുക്കൾ
  • ഉദാ:ഉൾ, എൻ, ഇൽ, അൽ, ഒൽ ഇത്യാദി.
ഖിലഭൂമി
  • കൃഷിചെയ്തിട്ടില്ലാത്ത ഭൂമി
ഖിലം
  • കരി മുതലായതുകൊണ്ടു ഒരിക്കലും ഉഴുതാത്ത ഭൂമി
ഖു
ഖുരകം
  • മയിലെള്ളു്
ഖുരണസ
  • വിശേഷണം:
  • പതിമൂക്കുള്ള
  • കുളമ്പുമൂക്കുള്ള
ഖുരണസൻ
  • കുളമ്പുമൂക്കൻ
ഖുരണസ്സ്
  • പതിമൂക്കുള്ളവൻ
  • കുളമ്പുപോലെയുള്ള മൂക്കോടുകൂടിയവൻ.
ഖുരപ്രം
  • ബാണവിശേഷം
  • ‘ദശാനനക്ഷിപ്തഖുരപ്രഖണ്ഡിതഃ’
    — ഹരിവിലാസം
    .
ഖുരം
  • ക്ഷൗരക്കത്തി
  • നാല്ക്കാലികളുടെ കുളമ്പു്
  • ഭൂമിയെ ഛേദിക്കുന്നതു എന്നർത്ഥം.
  • ഒരു മരുന്നു്, നാഗുണം. ഭൂമിയെ പിളർക്കുന്നതു എന്നർത്ഥം
  • പുലിച്ചുവടി
ഖുരളി
  • കളരി
  • ‘പുരളീജനപദഖുരളീഭുവികളിച്ചരുളുംശിവൻ’
    — വാല്മീകിരാമായണം
    .
ഖുരാളകം
  • ഇരുമ്പുകൊണ്ടുള്ള അസ്ത്രം
ഖുല്ലകൻ
  • നീചൻ
ഖേ
ഖേഗമനം
  • നത്തു്
ഖേചര
  • വിശേഷണം:
  • ആകാശത്തിൽ സഞ്ചരിക്കുന്ന
ഖേചരം
  • പക്ഷി
  • മേഘം
  • കുതിര
  • രസം
ഖേട(ക)ം
  • വിശേഷണം:
  • നികൃഷ്ടമായ
  • ജാത്യാചാരകുലാദികളെക്കൊണ്ടു നിന്ദിക്കപ്പെട്ട
  • പരിച
  • ഉപഗ്രാമം
  • കഫം
ഖേടകം
  • ബലരാമന്റെ ഗദ
ഖേടൻ
  • നിന്ദ്യൻ
ഖേദ(ന)ം
  • ദുഃഖം, സങ്കടം
  • ‘അലം വൃഥാ ഖേദനമോദനാഭ്യാം’
    — ഭർത്തൃഹരി
    .
  • തളർച്ച
ഖേദിക്കുക
  • ദുഃഖിക്കുക
ഖേയം
  • കിടങ്ങു്
  • കുഴിച്ചുണ്ടാക്കപ്പെട്ടതു എന്നർത്ഥം.
ഖേല
  • ക്രീഡ
  • ഒരുവിഷയത്തിൽ തന്നെ സ്ഥിരമായി നിൽക്കാത്തതു എന്നർത്ഥം. സ്ത്രീപുരുഷൻമാർ പരസ്പരം പ്രേമാധികതകൊണ്ടു ചെയ്യുന്ന പരിഹാസം എന്നും അർത്ഥം കാണുന്നു.
  • പന്തുകളി മുതലായ കളി
  • ബാലക്രീഡ
  • അവിടവിടെ പായുന്നതു് എന്നർത്ഥം.
ഖേലനം
  • കളി
  • ഉല്ലാസം
ഖേലി
  • പാട്ടു്
ഖേസരം
  • വെട്ടിക്കുതിര
  • കോവർകഴുത
ഖോ
ഖോഡ
  • വിശേഷണം:
  • ഒറ്റക്കാൽ മുടന്തുള്ള
ഖോരൻ
  • ഒറ്റക്കാൽ മുടന്തൻ
ഖോലകം
  • കറിച്ചട്ടി
  • തലപ്പാവു്
ഖോലൻ
  • ഒറ്റക്കാൽ മുടന്തൻ
ഖോലി
  • അമ്പുറ
ഖ്യാ
ഖ്യാതഗർഹണ
  • വിശേഷണം:
  • നിന്ദിക്കപ്പെട്ട
  • പ്രസിദ്ധപ്പെട്ട നിന്ദയോടുകൂടിയ
  • സഭയിൽ നിന്ദിക്കപ്പെട്ട
  • പര്യായപദങ്ങൾ:
    • അവഗീതൻ.
ഖ്യാത
  • വിശേഷണം:
  • കീർത്തിയുള്ള
  • യശസ്സുള്ള
  • പ്രസിദ്ധിയുള്ള
ഖ്യാതി
  • കീർത്തി
  • യശസ്സു്
  • പ്രസിദ്ധി
  • നന്നെന്നു പറയുക എന്നർത്ഥം
ഖ്യാതിമത്തു്
  • വിശേഷണം:
  • കീർത്തിയുള്ള
  • മാൻ, മതി, മത്.
ഖ്യാപനം
  • പരസ്യം, അറിയിപ്പു്
  • രഹസ്യത്തെ വെളിയിലാക്കുക
  • ഏറ്റുപറക
  • കീർത്തിയുണ്ടാക്കുക