ച
ച
- ഹല്ലുകളിൽ ആറാം അക്ഷരം
- ഉം
- വിശേഷിച്ചും
- എങ്കിലും
- കൂടെ
- എന്നാൽ
- അന്യോന്യമായി
- അതുഹേതുവായി
- തുല്യമായി
- അല്ലെന്നു വരികിൽ
- ഗ്രന്ഥപൂരണം
ചഃ
- ശിവൻ
ചകടു്
- ശകടം
- ശകടം എന്നതാണ് ചകടു എന്നു് ആയതു്.
ചകരി
- തേങ്ങയിലുള്ള ഒരുവിധം നാരു്
ചകരിക്കണ്ണി
- കൊശവന്റെ ചക്രം
ചകലാസ്സ്
- ഒരുവക ചെമന്ന റോപ്പക്കമ്പിളി
ചകലം
- വിശേഷണം:
- ഉരുണ്ട
- വൃത്തമായ
ചകാരം
- ച എന്ന അക്ഷരം
ചകിണി, ചവിണി, ചേണി
- ചക്കയുടെ അകത്തു ചുളയ്ക്കുചുറ്റും പറ്റിയിരിക്കുന്ന വസ്തു
ചകിത
- വിശേഷണം:
- ഭയപ്പെട്ട
- ഭയമുള്ള
- ഉദാ:ചകിത ശശപൊതങ്ങൾ.
ചകിതൻ
- ഭീരു (ഭയന്നവൻ)
- ഇളകിയവൻ
- തൃപ്തിയെ പ്രാപിച്ചവൻ
ചകിതം
- ഭയം
- പ്രത്യക്ഷമായ കാരണമില്ലാതെ ഭർത്തൃസമീപസ്ഥയായ നായികയുടെ അകാരണമായ ഭയസംഭ്രമം. ഇതു നായികാശ്രിതങ്ങളായ 28 അലംകാരങ്ങളിൽ ഒന്നാണു്
ചകിരി
- തേങ്ങയുടെ തൊണ്ടിനകത്തുള്ള ഞരമ്പു്
ചകിരിക്കണ്ണി
- കുശവന്റെ ചക്രം
ചകിരിക്കയറു
- തേങ്ങയുടെ മടൽ ചതച്ചു പിരിച്ച വസ്തു
ചകുതി
- ചതിവു
- വഞ്ചന
ചകോരം, ചകോരകം
- ഒരു പക്ഷി
- ഉപ്പൻ
- ചെമ്പോത്തു്, ഈശ്വരൻകാക്ക ഇങ്ങിനെയും പറയുന്നു. ചന്ദ്രികാപാനം ഹേതുവായിട്ടു തൃപ്തിപ്പെടുന്നതു എന്നർത്ഥം.
- ചകോരപ്പക്ഷിയുടെ മാംസം വിശേഷാൽ വാതത്തെ ശമിപ്പിക്കും. പുഷ്ടിയെ ഉണ്ടാക്കും. ബലത്തെ വർദ്ധിപ്പിക്കും. ഈ പക്ഷി തീക്കനൽ ഭക്ഷിക്കും. വിഷത്തെ സൂചിപ്പിക്കും. ചന്ദ്രരശ്മിയെ പാനം ചെയ്യും. തമിഴിൽ – നിലാമൊക്കി. ഇംഗ്ലീഷിൽ ദി ഗ്രീക്കുപാർട്രിഡ്ജ് (The Greek Partridge).
ചകോരിക
- പെൺചകോരം
ചക്കു്
- എള്ളു് തേങ്ങ മുതലായവ ആട്ടുന്ന യന്ത്രം
- കരിമ്പാട്ടുന്ന യന്ത്രം
ചക്ക
- പ്ലാക്കായ്
- കൈതയുടെ കായ്
- താഴയുടെ കായ്
- ആഞ്ഞിലിക്കായ്
- ഒരു നിന്ദാപ്രവൃത്തി
ചക്കകാട്ടുക
- കൈകൊണ്ടു കാട്ടുന്ന ഒരുമാതിരി അധിക്ഷേപം
ചക്കപ്രഥമൻ
- ചക്കപ്പഴംകൊണ്ടുണ്ടാക്കുന്ന ഒരു മധുരക്കറി
ചക്കമുല്ല
- കുറുമൊഴി എന്ന പൂച്ചെടി
ചക്കമുള്ളു്
- ചക്കയുടെ മുള്ളു്
ചക്കമുള്ളൻ
- ഒരുവക കൈവള
ചക്കര
- മധുരക്കള്ളു് കുറുക്കിയുണ്ടാക്കുന്ന ഒരു വസ്തു
- ‘ശർക്കര’ ആണു് ‘ചക്കര’യായതു്.
ചക്കരക്കള്ളു്
- മധുരമുള്ള കള്ളു്
ചക്കരക്കള്ളൻ
- ഒരുമാതിരിച്ചെമന്ന ഉറുമ്പു്
ചക്കരക്കുമ്മട്ടി
- ഒരുമാതിരി കക്കരിക്കാ
ചക്കരപ്പാവു്
- ഉരുക്കിയ ചക്കര
ചക്കരപ്പുകയില
- ചക്കരവെള്ളം തളിച്ച പുകയില
ചക്കാട്ടു്
- ചക്കിൽ എണ്ണ കരിമ്പു് മുതലായവയാട്ടുക
ചക്കാത്തി
- ചക്കുകാരത്തി
ചക്കാൻ
- ചക്കുകാരൻ
ചക്കാല
- ശൂദ്രരിൽ ഒരു താണജാതി
- ചക്കുപുര
ചക്കി
- ചില ജാതിക്കാരുടേ സ്ത്രീകൾക്കുള്ള പേർ
- ശക്തി എന്നതാണു ചക്കി ആയതു്.
- പെൺപൂച്ച
ചക്കിപ്പൂച്ച
- പെൺപൂച്ച
- ചക്കിപ്പൂച്ച × കണ്ടൻപൂച്ച (കണ്ണൻപൂച്ച).
ചക്കിലിയൻ
- ചെരിപ്പുണ്ടാക്കുന്ന ജാതിക്കാരൻ
ചക്കിവർത്തിച്ചീര
- വാസ്തുകം
- ചീര
ചക്കുകൊക്കു്
- ചക്കുകണയുടെ മുകളിൽ കൊള്ളിച്ചുവെയ്ക്കുന്ന ഒരു മരക്കഷണം
ചക്കുതോക്കു്
- ഒരുവക വലിയ തോക്കു്
ചക്കുപാര
- ചക്കിൽ നിന്നു പിണ്ണാക്കു കുത്തിയെടുക്കുന്ന കോൽ
ചക്കുപുര
- ചക്കാല
ചക്കുമുക്കി
- തീക്കല്ലിൽ നിന്നു തീ പുറപ്പെടുവിക്കുന്ന ഒരു വസ്തു
ചക്കുമ്മൂടു്
- ചക്കുപുര
ചക്കുരൽ
- ചക്കിന്റെ ഉരൽ
ചക്കുലിമീൻ
- ഒരു വക മത്സ്യം
- (ഇതു വിശേഷാൽ മലത്തെ പിടിപ്പിക്കും. ഹൃദയപ്രസാദകരമാണ്.)
ചക്കുവരി
- ചക്കിനുള്ള കരം
ചക്കുവെടി
- ഒരുവക വലിയവെടി
ചക്കുഴക്കു്
- ചക്കുകൂലി എടുക്കുന്ന എണ്ണ
ചക്രകണ്ടകം
- ചതുരക്കള്ളി
- ലന്തമരം
ചക്രകൻ
- (തർക്കശാസ്ത്രത്തിൽ) യുക്തി കൂടാതെ വാദിക്കുന്നവൻ
ചക്രകം
- വിശേഷണം:
- വണ്ടിപോലുള്ള
- വൃത്തമായ
ചക്രകാരകം
- പുലിച്ചുവടി എന്ന ചെടി
- ചക്രതുല്യത്തെ ചെയ്യുന്നതു എന്നർത്ഥം.
ചക്രകൂല്യാ
- ഓരില
ചക്രകൂടം
- ചക്രത്തിന്റെ മദ്ധ്യത്തിൽ അല്ലികളെല്ലാം ചെന്നുചേരുന്ന ഉരുണ്ട ഒരു സാധനം
- പര്യായപദങ്ങൾ:
- പിണ്ഡിക
- നാഭി.
ചക്രഗജം
- തകര
ചക്രജീവകൻ
- കുശവൻ
ചക്രദീപട്ടി
- ഒരുമാതിരി വലിയ ദീപട്ടി
ചക്രദംഷ്ട്രം
- പന്നി
ചക്രധരൻ
- വിഷ്ണു
ചക്രധരം
- പാമ്പു്
ചക്രനഖം
- പുലിച്ചുവടി
ചക്രനാമാ
- ചക്രവാകപ്പക്ഷി
ചക്രപാണി
- വിഷ്ണു
- ചക്രായുധത്തെ ധരിച്ചവൻ
- കൈയിൽ സുദർശനം എന്ന ചക്രമുള്ളവൻ എന്നർത്ഥം
ചക്രപാദം(കം)
- വണ്ടി
- ആന
ചക്രപ്പത്തായം
- വെള്ളം വറ്റിക്കുന്ന ചക്രം ഇട്ടു തിരിക്കുന്നതിനുള്ള ഒരു പണി
ചക്രപ്രഭാ
- ധനപ്രഭ
- നീർച്ചുഴിയുടെ പ്രഭ
- സുദർശനം എന്ന ആയുധത്തിന്റെ പ്രഭ
ചക്രബന്ധം
- ശബ്ദാലങ്കാരങ്ങളിൽ ഒന്നു്
- ചിത്രം എന്ന അലങ്കാരത്തിന്റെ വകഭേദം.
ചക്രബാണം
- വണ്ടിച്ചക്രം പോലെ തിരിയുന്ന ഒരു ബാണം
ചക്രബാലധി
- പട്ടി
ചക്രഭൃത്തു്
- വിഷ്ണു
ചക്രഭേദിനി
- രാത്രി
ചക്രം
- ചുഴി
- ഒരു മാതിരി ആയുധം
- വണ്ടി
- ചക്കു്
- ജലം വറ്റിക്കുന്നതിനുള്ള ഒരു യന്ത്രം
- ചകിരിക്കണ്ണി
- തിരുവിതാംകൂർ രാജ്യത്തിൽ നടപ്പായിരുന്ന ഒരു ചെറിയ വെള്ളി നാണയം
- നീർച്ചുഴി
- രാജ്യം
- തൃപതിയെ ചെയ്യുന്നതെന്നർത്ഥം.
- കൂട്ടം
- ദേശം, ദിക്കു്
- അണിഭേദം
- കാലചക്രം
- വൃത്തം
- രാശികളുടെ ഗതി
- പിടപ്പാത്ത
- പാമ്പിന്റെ തലയിലേ ഒരടയാളം
- മണ്ഡലം
- ഭൂമി
- ചൊറി, ചിരങ്ങു്
- ചക്രവാകപ്പക്ഷി
- പ്രഭാതകാലത്തിൽ പ്രിയാലാഭം കൊണ്ടു് തൃപ്തിപ്പെടുന്നതു് എന്നർത്ഥം.
- തകരം
- വിഷ്ണുവിന്റെ ആയുധം
- (ഹയഗ്രീവനെക്കൊന്നു ചക്രവും പഞ്ചജനനെക്കൊന്നു ശംഖവും ലഭിച്ചു).
- ചക്രാകാരേണ ജലത്തിന്റെ കീഴെ്പട്ടുള്ള പോക്കു്
- ചക്രാകാരേണ ഗമിക്കുന്നതു് എന്നർത്ഥം.
- തേർചക്രം
- ഗതിയെ ചെയ്യുന്നതു എന്നർത്ഥം.
- സേന
- പ്രസിദ്ധപ്രവൃത്തികളെ ചെയ്യുന്നതു് എന്നർത്ഥം.
ചക്രംതിരിപ്പു
- വട്ടത്തിൽ ചുറ്റിക്ക
ചക്രം തിരിയുക
- വട്ടത്തിൽ ചുറ്റുക
- സകര്‍മ്മകക്രിയ:ചക്രം തിരിക്കുക.
ചക്രമത്സ്യം
- ഒരുവക മീൻ
- പര്യായപദങ്ങൾ:
- ശാലം.
ചക്രമർദ്ദകം
- തകര
- ചൊറി, ചിരങ്ങു ഇവയെ മർദ്ദനം ചെയ്യുന്നതു് എന്നർത്ഥം. (ചക്രം = ചൊറി, ചിരങ്ങു്.)
ചക്രമുഖം
- പന്നി
ചക്രയാനം
- വണ്ടി
- രഥം
ചക്രരേഖ
- ചിലരുടെ കൈയിലുള്ള ഒരു അടയാളം
ചക്രല
- കുണ്ടുമുത്തങ്ങ
- പെരുമുത്തങ്ങ, പെരുങ്കാരപ്പുല്ലു് ഇങ്ങിനെയും പറയുന്നു. ചക്രസാദൃശ്യമുള്ളതു എന്നർത്ഥം.
ചക്രലക്ഷണം
- ചിറ്റമൃതു്
ചക്രവണ്ടി
- ചക്രപ്പലകകൾ കൂട്ടി ഇണക്കുന്ന വണ്ടി
ചക്രവർത്തി
- സാർവ്വഭൗമനായ രാജാവു്
- രാജരാജൻ
- ആസമുദ്രക്ഷിതീശ്വരൻ
- രാജമണ്ഡലത്തിൽ അല്ലെങ്കിൽ ഭൂമണ്ഡലത്തിൽ സർവ്വോൽകൃഷ്ടേനവർത്തിക്കു ശീലമുള്ളവൻ. സൈന്യചക്രത്തെ ഭൂമണ്ഡലമൊട്ടുക്കു കൊണ്ടുനടക്കുന്നവൻ എന്നുമാവാം.
- ചീര
- പര്യായപദങ്ങൾ:
- സാർവ്വഭൗമൻ.
ചക്രവർത്തിനി
- രാജരാജന്റെ (ചക്രവർത്തിയുടെ) മഹിഷി
- വെൺകച്ചോലം, കരിങ്കച്ചോലം, ഇണ്ടഞ്ചെടി ഇങ്ങിനെ പലവിധം പറയുന്നു
- അരക്കു ഈ മരത്തിന്റെ കറയാണ്. ചക്രാകാരേണ വർത്തിക്കുന്നതു് എന്നർത്ഥം.
- മാഞ്ചി
ചക്രവല്ലരി
- ഇലക്കള്ളി
ചക്രവളയം
- വൃത്താകാരം
ചക്രവാകം
- ഒരു പക്ഷി
- (പകൽ ഇണചേർന്നിരിക്കും; രാത്രിയിൽ പിരിഞ്ഞുപോകും.) മാംസവിശേഷാൽ അഗ്നിയെ വർദ്ധിപ്പിക്കും. The ruddy goose, Brahmany goose ദി റഡി ഗൂസ്, ബ്രാഹ്മണി ഗൂസ്. ചക്രപര്യായങ്ങളെല്ലാം ഇതിന്റെയും പര്യായങ്ങളാകുന്നു.
- പര്യായപദങ്ങൾ:
- കോകം
- ചക്രം
- ചക്രവാകം
- രഥാംഗാഹ്വയനാമകം.
ചക്രവാതം
- ചുഴലിക്കാറ്റു്
ചക്രവാളം
- കൂട്ടം
- കണ്ണിനെത്തുന്ന ദൂരം
- മണ്ഡലം
- ചക്രം എന്ന പോലെ വൃത്താകാരമായത്.
- ദിങ് മണ്ഡലം
- ലോകാലോക പർവ്വതം ഭൂമണ്ഡലത്തെ ചുറ്റിക്കൊണ്ടിരിക്കുന്നതു എന്നർത്ഥം
- (ചക്രം = ഭൂമണ്ഡലം). ‘ചക്രവാഡം’ എന്നുമാവാം. (ലോകാലോകപർവ്വതം സപ്തദ്വീപ സപ്ത സമുദ്രരൂപയായ ഭൂമിയുടെ പുറമേ ചക്രാകാരേണ ചുറ്റിക്കൊണ്ടിരിക്കുന്നു എന്നു പ്രസിദ്ധി. ചക്രവാളം = ഭൂമിയെ ചുറ്റീട്ടുള്ളതും അപ്പുറം ഇരുട്ടും വെളിച്ചവും ഇല്ലാത്തതുമായ ഒരു പർവ്വതം. ചക്രവാളം-മണ്ഡലം. ചക്രാകാരമയേ വാലം (പരിവേഷം) ഉള്ളതെന്നു വ്യുല്പത്തി.)
‘അതിക്രമിച്ചാരഥചക്രവാളം’
— ശ്രീകൃഷ്ണചരിതം മണിപ്രവാളം
.ചക്രശ്വാസം
- മരണസമയത്തു ചുറ്റിത്തിരിഞ്ഞു വലിക്കുന്ന വായു
ചക്രസംജ്ഞം
- വെളുത്തീയം
- ചക്രവാകപ്പക്ഷി
ചക്രസാഹ്വയം
- ചക്രവാകപ്പക്ഷി
ചക്രാ
- കർക്കടകശൃംഗി
- പെരുമുത്തങ്ങ
ചക്രാകാര
- വിശേഷണം:
- ചക്രത്തിന്റെ മാതിരിയുള്ള
ചക്രാകാരം
- ചക്രസ്വരൂപം
- വട്ടം തിരിച്ചിൽ
ചക്രാകം
- തകരം
ചക്രാഖ്യ
- തകരം
ചക്രാംഗം
- അരയന്നം
- ചക്രാകാരമയ അംഗത്തോടുകൂടിയതു എന്നർത്ഥം.
- തേരു
ചക്രാംഗി
- പീടപ്പാത്ത
- അരയന്നപ്പിട
- കടുരോഹിണി
- ചക്രാകാര മായിരിക്കുന്ന അംഗത്തോടുകൂടിയതു എന്നർത്ഥം. ’വക്രാംഗി’ എന്നുമാവാം.
- ചക്രവാകപ്പക്ഷി
- മഞ്ചട്ടി
- കർക്കടശൃംഗി
ചക്രാധിവാസി
- നാരകം
ചക്രാഹ്വം
- ചക്രവാകപക്ഷി
- തകര
ചക്രി
- പാമ്പു്
- ചുരുണ്ടുകിടക്കുന്നതു എന്നർത്ഥം.
- കുശവൻ
- വിഷ്ണു
- ചക്രവർത്തി
- അന്നം
- ഗൂഢപുരുഷൻ
- ചക്രവാകപ്പക്ഷി
- ആടു്
- കാക്ക
- കഴുത
- തകര
- തൊടുകാര
- പുലിച്ചുവടി
ചക്രീവാൻ
- കഴുത
- ചക്രംപോലെ ചുറ്റിത്തിരിയുന്നതു എന്നർത്ഥം.
- ഒരു രാജാവിന്റെ പേർ
ചക്രേശ്വരൻ
- വിഷ്ണു
- ചക്രവർത്തി
ചക്ഷുവാഹനം
- ആട്ടുകൊട്ടപ്പാല
ചക്ഷുശ്രവസ്സു്
- പാമ്പു്
- കണ്ണുചെവിയായിട്ടുപകരിക്കുന്നതു എന്നർത്ഥം. (സർപ്പത്തിനു കാണുമ്പേൾ കേൾക്കുന്നതിനും കേൾക്കുമ്പോൾ കാണുന്നതിനും നിവൃത്തിയില്ല.)
ചക്ഷുശ്രവണം
- കണ്ണും ചെവിയും
- പാമ്പു്
- ചക്ഷുശ്രവണൻ എന്നുമുണ്ടു്.
‘ചക്ഷുശ്രവണഗളസ്ഥമാം ദർദ്ദുരം’
— രാമായണം
.ചക്ഷുഷ്യ
- വിശേഷണം:
- കണ്ണിനുകൊള്ളാവുന്ന
- കാഴ്ചക്കു ഭംഗിയുള്ള
- കണ്ണിൽ നിന്നുണ്ടായ
ചക്ഷുഷ്യാ
- കുലത്ഥാഞ്ജനം
- (തുത്തിൽ ഒരു വകഭേദമെന്നും കാണുന്നു.)
- ആട്ടുകൊട്ടപ്പാല
- കാട്ടുമുതിര
ചക്ഷുഷ്യം
- കണ്ണിനു ഹിതമായതു
- നീലക്കല്ലു്
- അഞ്ജനകല്ലു്, രസാഞ്ജനം.
- തേറ്റാമ്പരൽ
- സൗവീരാഞ്ജനം
- കരിമുരിങ്ങ
- പൂക്കൈത
ചക്ഷുസ്സു്
- കണ്ണു്
- സ്വരൂപത്തെ മനസ്സിലാക്കിത്തരുന്നതു എന്നർത്ഥം.
ചങ്കൻ, ചങ്കൻകരി
- ഒരു മത്സ്യം
ചങ്കിടി
- ഏറ്റുപാടുക
- കൂടെപ്പാടുക
ചങ്കിടിക്കാരൻ
- പാട്ടുകാരനെ സഹായിച്ചു പാടുന്നവൻ
ചങ്കു്
- കഴുത്തിന്റെ മേലേഭാഗം
- ശംഖം
- ശംഖം എന്നതാണു് ചംകു് എന്നായതു.
- പര്യായപദങ്ങൾ:
- കണ്ഠ്യം
- ഗളം.
ചംക്രമണം
- നടപ്പു്
- സഞ്ചാരം
‘തളരുന്നു ഗൃഹചംക്രമണേന’
— കിർമ്മീരവധം കഥകളി
.ചങ്ഗം
- ചന്തമുള്ള
- സാമർത്ഥ്യമുള്ള
ചങ്ങ
- താക്കോലുകൾ തൂക്കുന്നതിനുള്ള ചെറിയ തുടൽ
ചങ്ങല
- തുടൽ(ർ)
- ശൃംഖല എന്നതാണ് ‘ചങ്ങല’ ആയതു്.
ചങ്ങലപ്പുറത്തഴി
- കന്നെറ്റി നദിയുടെ മുഖം
- (മധ്യകേരളത്തിന്റെ അതിരു്.)
ചങ്ങലംപരണ്ട
- ഒരു വള്ളി
- (വാതം, കൃമി, കഫം, നേത്രരോഗം, അർശസ്സു, അഗ്നിമാന്ദ്യം, ഗുദകീലം, ഗുല്മം, ശൂലം, പ്ലീഹ, മഹോദരം, ലൂതം വിഷം, ദുഷ്ടവ്രണം ഇവക്കു നന്നു. അസ്ഥിയെക്കൂട്ടിപ്പിടിപ്പിക്കും. സംസ്കൃതത്തിൽ അസ്ഥിസംഹാരിക. തമിഴിൽ – പിരണ്ടൈ. ഇംഗ്ലീഷിൽ – Heliotropium Indicum – ഹെലിയൊട്രൊപിയം ഇണ്ഡികം.)
ചങ്ങലവട്ടക
- ചങ്ങലവിളക്കു്
ചങ്ങലവിളക്കു്
- കൊണ്ടുനടക്കുന്ന ഒരുമാതിരി ഓട്ടുവിളക്കു്
ചങ്ങാടം
- വെള്ളത്തിനു മീതെകൂടെ വല്ലതും കൊണ്ടുപോകുന്നതിനുവേണ്ടി വള്ളമൊ തടിയൊ ചേർത്തു കെട്ടിയുണ്ടാക്കുന്നതു്
ചങ്ങാതം
- വിരുത്തി
- സ്നേഹം
ചങ്ങാതി
- സ്നേഹിതൻ
- കൂട്ടുകാരൻ
ചങ്ങാതിത്വം, ചങ്ങായ്തം, ചെങ്ങാത്തം
- സഖിത്വം
- സ്നേഹിതന്റെ നില
ചങ്ങാളൻ
- ചങ്ങാതി
- സ്നേഹിതൻ
ചഞ്ചരീകം
- വണ്ടു്
- ചരിക്ക ശീലമുള്ളതു എന്നർത്ഥം.
ചഞ്ചലപ്പെടുക
- കുഴപ്പത്തിലാവുക
ചഞ്ചല
- വിശേഷണം:
- ഇളകുന്ന
ചഞ്ചല
- മിന്നൽ
- ഇളകുന്നതു് എന്നർത്ഥം.
- തിപ്പലി
ചഞ്ചലത, ചഞ്ചലത്വം
- ഇളക്കം
- ചാപല്യം
ചഞ്ചലബുദ്ധി
- വിശേഷണം:
- ബുദ്ധിക്കിളക്കമുള്ള
ചഞ്ചലം
- ഇളക്കം
ചഞ്ചലാക്ഷി
- കണ്ണിനു സൗന്ദര്യമുള്ളവൾ
- സുന്ദരി
ചഞ്ചലാളി
- മിന്നൽക്കൂട്ടം
ചഞ്ചലിക്കുക
- ഇളകുക
ചഞ്ചളീകം
- വണ്ടു്
‘ചഞ്ചളീകങ്ങൾപോലെ
ചഞ്ചോത്തോരളകവും’
ചഞ്ചോത്തോരളകവും’
— വാല്മീകി രാമായണം
ചഞ്ചു
- വിശേഷണം:
- കീർത്തിപ്പെട്ട
- സാമർത്ഥ്യമുള്ള
ചഞ്ചു
- പക്ഷിയുടെ കൊക്കു്
- ആഹാരത്തെ തിരഞ്ഞു ചെല്ലുന്നതു എന്നർത്ഥം.
- ആവണക്കു്
- മരത്തിനു ഉറപ്പില്ലായ്കയാൽ കാറ്റടിച്ചാൽ ഇളകുന്നതു എന്നർത്ഥം. ചെമന്നാവണക്കു്, വെളുത്താവണക്കു്.
ചഞ്ചുപുടം
- കൊക്കിനകം
ചഞ്ചുരം
- നീർച്ചീര
ചഞ്ചുസൂചി
- ഒരുപക്ഷി
- കുളക്കോഴി
ചട
- ജട
- ജടയാണു് ‘ചട’ ആയതു്.
ചടക
- ഊർക്കുരികിൽ പിട
- തിപ്പലിവേർ
ചടകം
- ഊർക്കുരികിൽ
- ധാന്യം മുതലായവയെ കൊത്തിയെടുക്കുന്നതു് എന്നർത്ഥം. (ഇതിന്റെ പിടയ്ക്കു ‘ചടകാ’ എന്നു പേർ.)
- പടക്കം
- പര്യായപദങ്ങൾ:
- ‘കളവിങ്കം.’
ചടകാശിരസ്സു്, ചടകാശിരം
- തിപ്പലിവേരു
- ചടകയുടെ ശിരസ്സുപോലെയുള്ളതു എന്നർത്ഥം.
ചടക്കം
- വിരോധം
- ശാഠ്യം
ചടയ്ക്കുക
- മെലിയുക
- ക്ഷീണിക്കുക
ചടങ്ങു്
- ഷഡംഗം എന്നതിന്റെ തത്ഭവം
- മതസംബന്ധമായ ഒരു അടിയന്ത്രം, കെട്ടുകല്യാണം
- വട്ടം, ക്രമം, ഏർപ്പാടു്
- സംപ്രദായം, രീതി
ചടച്ചി
- വീരുദ്വർഗ്ഗത്തിൽ ചേർന്ന ഒരു പിത്തഘ്നദ്രവ്യം
- (കഫം, കുഷ്ഠം, കൃമി, പിത്തം, ചുട്ടുനീറൽ, ഗുല്മം, മഹോദരം, ആനാഹം, വീക്കം, വിഷം, ജ്വരം ഇവക്കു നന്നു്. ഇതിന്റെ പൂവു ചെമന്നിരിക്കും. ചടച്ചി മലത്തെ ഇളക്കുന്നതാണു്. സംസ്കൃതത്തിൽ – ആവർത്തകി.)
ചടന്തു്
- മുടന്തു്
ചടന്തൻ
- മുടന്തൻ
ചടന്തുക
- മുടന്തുക
ചടന്തുകാൽ
- മുടന്തുള്ള കാൽ
ചടന്തുകാലൻ
- മുടന്തുകാലുള്ളവൻ
ചടപിട
- ഉച്ചത്തിൽ കേൾക്കുന്ന ശബ്ദം
- വെടിവെക്കുമ്പോഴത്തേ ശബ്ദം
ചടപ്പു
- മെലിച്ചിൽ
- ക്ഷീണം
ചടയൻ
- ഒരു വകപ്പുല്ലു്
- ജടയൻ
ചടയൻ കഞ്ചാവു്
- ഒരു ലഹരി ദ്രവ്യം
- (കഞ്ചാവിനുള്ള ഗുണങ്ങൾ ഇതിനു ഏറിയിരിക്കും. പേപ്പട്ടിയും മറ്റും കടിച്ച വികാരത്തിനു നന്നു്. ഉറക്കം വരുത്തും. സംസ്കൃതത്തിൽ – ഹർഷിണി.)
ചടവു്
- മെലിച്ചിൽ
ചട(ടി)കാ
- തിപ്പലിമൂലം
- കുരികിൽപേട
ചടു
- വയറു്
- ഇഷ്ടവാക്കു്, സ്നേഹംനിമിത്തം പൊളിപറയുക
ചടുപിടെ
- സാവധാനംകൂടാതെ
ചടുല
- വിശേഷണം:
- ഇളക്കമുള്ള
- സൗന്ദര്യമുള്ള
ചടുല
- മിന്നൽ
ചടുലം
- സുന്ദരം
- ഇളകുന്നതു
- പര്യായപദങ്ങൾ:
- ചഞ്ചലം
- ചടുലം.
ചടുലാക്ഷ
- വിശേഷണം:
- നല്ല കണ്ണുള്ള
- (ക്ഷൻ, ക്ഷി, ക്ഷം.)
ചടുലാക്ഷി
- സുന്ദരി
ചട്ടു്
- മുടന്തു്
- കുറ്റം
- കുറവു്
ചട്ട
- കുപ്പായം
- തോക്കിന്റെ മരം
- (ചട്ടയിട്ടവന്റെ)
- പര്യായപദങ്ങൾ:
- സന്നദ്ധൻ
- വർമ്മിതൻ
- സജ്ജൻ
- ദംശിതൻ
- വ്യൂഢകങ്കടൻ.
ചട്ടക്കട്ടിൽ
- ഉഴിഞ്ഞാക്കട്ടിൽ
ചട്ടക്കാരൻ
- ഒരു ജാതിക്കാരൻ
- യൂറോപ്യൻമാതിരി ഉടുപ്പിട്ടൊരുങ്ങിയവൻ
ചട്ടക്കാലൻ
- മുടന്തൻ
ചട്ടക്കൈ
- ചട്ടയുടെ (ഉടുപ്പിന്റെ) കൈ
ചട്ടത്തല, ചട്ടിത്തല
- കഷണ്ടി
ചട്ടൻ
- മുടന്തൻ
- മുടവൻ
ചട്ടനെ
- പെട്ടെന്നു
ചട്ടപ്പാത്തി
- തോക്കിന്റെ മരം
ചട്ടമഴിക്കുക
- മര്യാദലംഘനം ചെയ്യുക
ചട്ടമറിച്ചുകെട്ടുക
- പുറകോട്ടു കൈ പിടിച്ചു കെട്ടുക
ചട്ടമാകുക
- ഒരുങ്ങുക
ചട്ടമാക്കുക
- ഒരുക്കുക
ചട്ടമായിട്ടു്
- പതിവായിട്ടു
- ക്രമമായിട്ടു്
ചട്ടമിടുക
- അടിയിൽ കണ്ടെഴുതുന്നതിനായിട്ടു മേൽ എഴുതിക്കൊടുക്കുക
- വരുതി കൊടുക്കുക
ചട്ടം
- ക്രമം, ന്യായം
- കല്പന
- മെരുകിന്റെ ആമാശയം
- തിട്ടം
- രീതി, മാതിരി
- മരംകൊണ്ടു അരികിടുക
- ഭാഷ
- വൃത്തി
- സമയം
- ഒരുമാതിരിവരകോൽ
ചട്ടം
- അ
- നിത്യമായ്
‘ഉപച രങ്ങൾ ചെയ്യുന്നു ചട്ടം’
— മയൂരസന്ദേശം
.ചട്ടംകെട്ടുക
- ഏർപ്പാടു ചെയ്യുക
- ക്രമപ്പെടുത്തുക
- പ്രമാണിക്കുക
- ന്യായം സ്ഥിരപ്പെടുത്തുക
ചട്ടം മറിക്ക
- ചട്ടുവം
ചട്ടം വരക്കുക
- ഓലവരയ്ക്കുക
- (പണ്ടു ആശാൻമാരുടെ കാലത്തു).
ചട്ടവട്ടം
- ക്രമം
- അവസ്ഥ
- ഏർപ്പാടു
ചട്ടവാൾ
- അറപ്പുവാൾ
ചട്ടറും
- വിശേഷണം:
- പൂർണ്ണമായ
ചട്ടറ്റ
- വിശേഷണം:
- കുറവില്ലാത്ത
- കുറ്റമില്ലാത്ത
‘ചട്ടറ്റവില്ലുമമ്പും വട്ടപ്പരിശവാളും’
— പ്രദോഷമാഹാത്മ്യം തുള്ളൽ
.ചട്ടി
- ഒരുമാതിരി മൺപാത്രം
ചട്ടിക്കലം
- ഒരുമാതിരി മൺപാത്രം
ചട്ടിണി
- ചമ്മന്തിക്കറി
ചട്ടിത്തല
- ചട്ടിപോലെയുള്ള തല
ചട്ടിത്തലയൻ
- ചട്ടിപോലെ തലയുള്ളവൻ
ചട്ടിപ്പണം
- കലാൽ പണം
- ചാരായത്തിനുള്ള കരം.
ചട്ട്
- കുറ്റം, കുറവു്
- ന്യുനത
- കോട്ടം
- മുടന്തു്
ചട്ടുകപ്രായം
- സ്ഥിരമില്ലാത്ത അവസ്ഥ
ചട്ടുകം
- അടുപ്പത്തു വെക്കുന്ന വസ്തുക്കൾ ഇളക്കുന്നതിനു ഓടോ ഇരിമ്പോ കൊണ്ടുള്ള ഒരു സാധനം
ചട്ടുകാൽ
- മുടന്തുകാൽ
ചട്ടുകാലൻ
- മുടന്തൻ
- കാലിൽ ഞൊണ്ടുളളവൻ
ചട്ടുകാലി
- മുടന്തുള്ളവൾ
ചണ
- വിശേഷണം:
- സാമർത്ഥ്യമുള്ള
ചണ
- ഒരു ചെടി
- വക്കു്
- (വാതകഫങ്ങൾക്കു നന്നു്, ഛർദ്ദിയെ ഉണ്ടാക്കും. തൊലി ചരടിനു കൊള്ളാം. വളരെ ബലമുള്ളതാണു്. ശണം എന്നതാണു ചണം എന്നായതു്.)
ചണക
- ചെറുചണം
- ചെറുപയറു്
ചണകൻ
- ചാണക്യന്റെ അച്ഛൻ
ചണ(കം)
- കടല
- ചണം പയറു എന്നും കാണുന്നു. സുഖത്തെ ദാനം ചെയ്യുന്നതു എന്നർത്ഥം.
- പര്യായപദങ്ങൾ:
- ഹരിമന്ഥകം.
ചണകാമ്ലം
- ചണംപുളി
ചണനാരു, ചണനൂൽ
- ചണം ചതച്ചുണ്ടാക്കുന്ന നാരു്
ചണവിത്തു
- ഒരു ശിംബി ധാന്യം
- (ഈ പര്യായങ്ങൾ 2-ഉം ’ചെറുകമ്പു നെല്ലിനും’ പറയാമെന്നു കാണുന്നു.)
- പര്യായപദങ്ങൾ:
- മാതുലാനി
- ഭംഗം.
ചണം പുല്ലു്
- ഒരുവകപ്പുല്ലു്
- പശുക്കൾക്കു പാൽ വർദ്ധനക്കും ബലത്തിനും നന്നു്. സംസ്കൃതത്തിൽ – ‘ചംണികാ’.
ചണം പുളി
- കടലയുടെ തണ്ടു് മുതലായവ ചുട്ടുണ്ടാക്കുന്ന ഒരു തരം ക്ഷാരം
- അഗ്നിയെ വർദ്ധിപ്പിക്കും. അജീർണ്ണം, ശൂലം, മലമൂത്രങ്ങളുടെ തടവു് ഇവക്കു നന്നു്. രുചിയെ വരുത്തും. സംസ്കൃതത്തിൽ – ചണക്ലാമം.
ചണായി
- ഒരുവക പയറു്
ചണ്ട
- വഴക്കു്
- കലശൽ
- ശണ്ഠ ആണ് ചണ്ട ആയതു്.
ചണ്ടു്
- ധാന്യങ്ങളുടെ പതര
ചണ്ടാർ
- ശത്രുക്കൾ
ചണ്ടി
- ദുർബുദ്ധി
- വിലക്ഷണം
- പായൽ
- വയ്ക്കോൽ, പതിരു
- കരിമ്പിൻചൂട്ടു്
‘ശണ്ഠകളില്ലാ ശഠതകളില്ലാ
ചണ്ടികളാകിയമാനുഷരില്ല’
ചണ്ടികളാകിയമാനുഷരില്ല’
— ഘോഷയാത്ര തുള്ളൽ
ചണ്ടിത്തം, ചണ്ടിത്വം, ചണ്ടിത്തരം
- വിലക്ഷണം
- വേണ്ടാതനം
- വൃത്തികേടു്
- അധികപ്രസംഗം
ചണ്ടിപ്പയറു
- ശാകവർഗ്ഗത്തിൽ ചേർന്ന ഫലശാകം
- ഭോജ്യവർഗ്ഗത്തിൽ ചേർന്ന ശിംബിധാന്യം എന്നും അഭിപ്രായമുണ്ടു്
- (പിത്തം, സന്താപം, അരുചി ഇവക്കു നന്നു്. ഗുണം ഉഴുന്നിനോടൊക്കും. കായു് ആകൃതികൊണ്ടു് നായ്ക്കൊരുണയുടെ കായ് പോലെയിരിക്കും. നിറം കറുപ്പാണു്. സംസ്കൃതത്തിൽ – ദധിപുഷ്പി.)
ചണ്ഡ
- വിശേഷണം:
- വളരെ കോപമുള്ള
- ക്രൂരതയുള്ള
ചണ്ഡകൗശികൻ
- ഒരു മുനി
ചണ്ഡത
- അതികോപം
ചണ്ഡദീധിതി
- സൂര്യൻ
- ചണ്ഡങ്ങളായ (ഉഗ്രങ്ങളായ) ദീധിതികൾ (കിരണങ്ങളോടു) കൂടിയവൻ.
ചണ്ഡൻ
- അതികോപശീലൻ
- പര്യായപദങ്ങൾ:
- അത്യന്തകോപനൻ.
ചണ്ഡപ്പായിൽ
- വെള്ളത്തിലുണ്ടാകുന്ന ഒരു ചെടി
ചണ്ഡാ
- കാട്ടുകച്ചോലം
- തീക്ഷ്ണസ്വഭാവമുള്ളതെന്നർത്ഥം. നറുംചണ്ണ, ചണ്ണക്കിഴങ്ങു്.
- ഒരു പുല്ലു്
- കാട്ടുകിഴങ്ങു്
- ദുർഗ്ഗാഭഗവതി
- വലിയ ദന്തി
- വെങ്കറുക
- ശംഖപുഷ്പി
- എലിച്ചെവി
- നായിക്കൊരുണ
- ഐവിരലിക്കോവ
- കോപനാ
- വരസ്ത്രീ
ചണ്ഡം
- കോല്പുളി
- അടവിക്കച്ചോലം
- ചരളം
- ചെമന്ന അരളി
- ഉഗ്രം
ചണ്ഡമുണ്ഡാ
- ദുർഗ്ഗം
ചണ്ഡരശ്മി
- കഠിനരശ്മി
- പ്രളയകാലസൂര്യൻ
ചണ്ഡാതകം
- പട്ടുട
- വരസ്ത്രീകൾ തുടയുടെ മദ്ധ്യംവരെ ഉടുക്കുന്ന വസ്ത്രം
- ‘ചണ്ഡാ’ എന്നതിനു ‘കോപനാ’ എന്നർത്ഥമാണെങ്കിലും ഇവിടെ വരസ്ത്രീ എന്നു താൽപര്യം.
- പര്യായപദങ്ങൾ:
- അർദ്ധോരുകം.
ചണ്ഡാതം
- കണവീരം
- ക്രൂരമായി പരക്കുന്ന ഗന്ധമുള്ളതു് എന്നർത്ഥം.
- ചെമന്ന അരളി
ചണ്ഡാലൻ, ചാണ്ഡാലൻ
- പറയൻ
- ബ്രാഹ്മണ സ്ത്രീയിൽ ശുദ്രന്നുണ്ടായവൻ
- കോപിക്കുന്നവൻ എന്നർത്ഥം. നീചൻ, അധമൻ. (ഇവന്റെ വാസം ശ്മശാനത്തിങ്കലാണു്. നിന്ദ്യമാംസമാണു് ഭക്ഷണം. ഉടുക്കുന്നതു ശവത്തിന്മേൽ നിന്നെടുത്ത വസ്ത്രമാകുന്നു. കിരാതാദികളായ മ്ലേച്ഛജാതികൾ ചണ്ഡാലന്റെ വകഭേദങ്ങളാകുന്നു.)
ചണ്ഡാലവല്ലകി
- കിന്നരി
- ഒരുവക വാദ്യം
- ചണ്ഡാലന്റെ വീണ
ചണ്ഡാലവീണ
- ചണ്ഡാലന്റെ വീണ
- കിന്നരി എന്നും പേരുണ്ടു്.
- പര്യായപദങ്ങൾ:
- ചണ്ഡാലിക
- കണ്ഡോലവീണ
- ചണ്ഡാലവല്ലകി.
ചണ്ഡാലി
- പറച്ചി
ചണ്ഡാലികാ
- കിന്നരി. ചണ്ഡാലന്റെ വീണ
- പറച്ചി
- ദുർഗ്ഗാ
- ഐവിരലിക്കോവ
ചണ്ഡാംശു
- ആദിത്യൻ
- ക്രൂരങ്ങളായ രശ്മികൾ ഉള്ളവൻ എന്നർത്ഥം.
- എരിക്കു്
ചണ്ഡി
- അതികോപമുള്ളവൾ
ചണ്ഡി, ചണ്ഡിക
- ദുർഗ്ഗാ
- കാളി
- പാർവ്വതി
- ചണ്ഡൻ എന്ന അസുരനെ കൊന്നവൾ, കോപിക്കുന്നവൾ, ദുഷ്ടന്മാരുടെ നേർക്കു കോപമുള്ളവൾ ഇങ്ങിനെ ശബ്ദാർത്ഥം.
ചണ്ഡിലം
- ചീര
ചണ്ഡീഗോമയം
- എരുമച്ചാണകം
ചണ്ഡീദാസൻ
- ഒരു സംസ്കൃത കവി
- സാഹിത്യദർപ്പണ കർത്താവായ വിശ്വനാഥകവിയുടെ മുത്തച്ഛന്റെ സഹോദര പുത്രനാണു്. കാവ്യപ്രകാശടീക ഉണ്ടാക്കി.
ചണ്ഡീപഥ
- ദേവീമാഹാത്മ്യം
ചണ്ഡീമാഹാത്മ്യം
- ദേവീമാഹാത്മ്യം
- ദുർഗ്ഗ അസുരന്മാരെ ജയിച്ചതു സംബന്ധിച്ചുള്ള ഒരു കാവ്യം. മാർക്കണ്ഡേയ പുരാണത്തിന്റെ ഒരു ഭാഗം. ‘ചണ്ഡീപഥ’ എന്നും പറയും.
ചണ്ഡീശൻ
- ശിവൻ
ചണ്ണ
- ഒരു ചെടി
- ചണ്ണക്കൂവ
- പര്യായപദങ്ങൾ:
- ശംഖിനി
- ചോരപുഷ്പി
- കേശിനി.
ചണ്ണക്കൂവ
- ഒരു ചെടി
ചണ്ണമുള്ളങ്കി
- ശാകവർഗ്ഗത്തിൽ ചേർന്ന മൂലശാകം
- മുള്ളങ്കിയിൽ കുറഞ്ഞ ഗുണമേ ഇതിനുള്ളു. വാതം, കഫം, ഗുല്മം ഇവക്കു നന്നു്, ഇതു ഉള്ളിയുടെ ആകൃതിയിൽ വലുതായിട്ടുള്ള ഒരു തരമാണു്. സംസ്കൃതത്തിൽ – ഗൃഞ്ജനം.
ചണ്ണുക
- അധികം ആഗ്രഹത്തോടെ ഭക്ഷിക്കുക
ചത
- മർദ്ദനം
- ഇടി
- മാംസം
ചതകുപ്പ
- ഒരങ്ങാടിമരുന്നു
ചതക്കത്തി
- വെറ്റിലപാക്കു ചതയ്ക്കുന്ന ഒരായുധം
ചതയ്ക്കുക
- തല്ലുക
- തല്ലിപ്പരത്തുക
- മർദ്ദിക്കുക
ചതച്ചിൽ, ചതപ്പ്
- ചതവു്
ചതയം
- ഇരുപത്തിനാലാം നക്ഷത്രം
- (‘ശതഭിഷൿ’എന്നതാണ് ‘ചതയം’ എന്നായതു്.)
ചതയുക
- ഇടിക്കുമ്പോൾ പരക്കുക
ചതവു
- ഇടിക്കുമ്പോൾ പരക്കുന്ന സ്ഥിതി
ചതസ്രം
- നാലു
ചതി, ചതിവു
- വഞ്ചന
- കപടം
- ചതി – പീനൽ കോടിൻ പ്രകാരം ഒരു കുറ്റമാകുന്നു. തി. ശി. നി. വകുപ്പു് 418 - വാറണ്ടു കൂടാതെ പിടിച്ചുകൂടാ. ആദ്യം തന്നെ വാറണ്ടയക്കാം. ജാമ്യം എടുക്കാം. രാജിയായിക്കൂട. ഒരു കൊല്ലത്തേ രണ്ടിലേതുവിധമെങ്കിലുമായ തടവോ പിഴയോ രണ്ടും കൂടിയോ വിധിക്കാം. ഒന്നാം ക്ലാസ്സു മജിസ്ട്രേട്ടിനോ രണ്ടാം ക്ലാസ്സു മജിസ്ട്രേട്ടിനോ വിസ്തരിക്കാം.
ചതിക്കുക
- വഞ്ചിക്കുക
ചതിക്കുഴി
- ആനയെ പിടിക്കുന്ന കൊപ്പം
ചതിമരണം
- പെട്ടെന്നുള്ള മരണം
ചതിര
- വിശേഷണം:
- വിലസഹായമുള്ള
ചതിവൻ
- വഞ്ചകൻ
- ധൂർത്തൻ
ചതിവു്
- വഞ്ചന
ചതുക്കു്, ചതേപ്പു്
- ചതവു്
- മുടന്തു്
- ഒടിവു്
- കാഴ്ചയ്ക്കു മനോഹരമാംവണ്ണം ആഭരണങ്ങളിൽ പണിഞ്ഞു വരുത്തുന്ന ഒടിവും പരപ്പും
- താഴ്ന്നനിലം
ചതുക്കുക
- ചതയ്ക്കുക
- മുടന്തുക
- ഒടിവുണ്ടാക്കുക
ചതുർ
- വിശേഷണം:
- നാലു (ത്വാരഃ
- തസ്രഃ
- ത്വാരി)
ചതുര
- വിശേഷണം:
- സാമർത്ഥ്യമുള്ള
- മടികൂടാതെ കാര്യങ്ങളിൽ പ്രവർത്തിക്കുന്ന
ചതുരക്കള്ളി
- ഒരു പച്ചമരുന്നു്
- (കുഷ്ടം, വാതം, കഫം, മഹോദരം, ശൂലം, വിഷം, അർശസ്സു, ഗുന്മൻ, ദുഷ്ടവ്രണം, വീക്കം, അശ്മരി മുതലായവയെ ശമിപ്പിക്കും. ഇതു അത്യുഷ്ണവും ഉപവിഷവുമാണു്. ഇതിനെ പഞ്ചഗവ്യത്തിൽ ശുദ്ധിചെയ്യുക. ഇതിന്റെ പാലു് തീപോലെ പൊള്ളിക്കുന്ന ഗുണമുള്ളതാകുന്നു. മുള്ളുള്ളതാണു്. ഇതിന്റെ പാലിന്റെ വിഷവികാരത്തിൽ കോൽപ്പുളിയില തണുത്ത വെള്ളത്തിൽ അരച്ചു ലേപനം ചെയ്യുന്നതും തണുത്ത ജലം പാനം ചെയ്യുന്നതും നന്നു്. തമിഴിൽ ചതുരക്കള്ളി, ഇംഗ്ലീഷിൽ Milk hedge plant, Prickly pear മിൽക്കു ഹെഡ്ജപ്ലാന്റു, പ്രിക്ലിപീയർ. വൈരക്കള്ളി എന്നും പേർ കാണുന്നു.)
- പര്യായപദങ്ങൾ:
- സീഹുണ്ഡം
- വജ്രദ്രു
- സ്നുൿ
- സ്നുഹി
- ഗുഡാ
- സമന്തദുഗ്ദ്ധാ.
ചതുരംഗക്കരു
- ചതുരംഗം കളിക്കുന്ന ചൂതു
ചതുരംഗഖണ്ഡം
- ചതുരംഗം കളിക്കുന്ന വര
ചതുരംഗപ്പട
- ആന
- കുതിര
- തേർ
- കാലാൾ ഇവ നാലും കൂടിയുള്ള സൈന്യം
ചതുരംഗപ്പടം
- ചതുരംഗഖണ്ഡം വരച്ച കടലാസു്
ചതുരംഗപ്പലക
- ചതുരംഗഖണ്ഡം വരച്ച പലക
ചതുരംഗപ്പോരു്
- ചതുരംഗക്കളി
ചതുരംഗബലം
- ചതുരംഗപ്പട
ചതുരംഗം
- യുദ്ധത്തിനുള്ള നാലവയവം, ആന, തേർ, കുതിര, കാലാൾ
- ഒരു കളി
- ചതുരംഗം രണ്ടുപേർ തങ്ങളിൽ ചെയ്യുന്ന ഒരു കളിയാകുന്നു. സമബലവാന്മാരായ രണ്ടു രാജാക്കാന്മാർ തങ്ങളിൽ ധർമ്മയുദ്ധം ചെയ്യുന്നു എന്നാണു ഈ കളിയുടെ ഭാവന.
ചതുരംഗംപൊരുതുക
- ചതുരംഗം കളിക്കുക
ചതുരംഗസേന
- ആനയും കുതിരയും തേരും കാലാളും കൂടിയ ഒരു സൈന്യം
ചതുരംഗി
- വിശേഷണം:
- ആന മുതലായ നാലംഗമുള്ള
- (ഗീ, ഗിണീ, ഗി.)
ചതുരംഗിണി
- നാലംഗപ്പട
ചതുരംഗുലം
- നാലുവിരൽ നീളം
- കൊന്നവൃക്ഷം
- ഒരേകമ്പിന്നും നന്നാലംഗുലം അകലമുള്ളതു എന്നർത്ഥം.
ചതുരത
- സാമർത്ഥ്യം
ചതുരന്തം, ചതുരന്തയാനം
- പല്ലക്കു്
ചതുരബ്ദ
- നാലുവയസ്സു ചെന്ന പശു
ചതുരം
- വിശേഷണം:
- നീളവും വീതിയും ഒരുപോലെയുള്ള
- നാലുവശവും ഒരുപോലെയുള്ള
ചതുരം
- വട്ടിത്തലയിണ
- ആനലായം
- സാമർത്ഥ്യം
- കാക്ക
ചതുരശ്രം
- നാലുകോണുള്ള
- ലഗ്നത്തിൽ നിന്നും നാലാംരാശിക്കും അഷ്ടമരാശിക്കുമുള്ള പേർ
ചതുരാനനൻ
- ബ്രഹ്മാവു്
- നാന്മുഖൻ എന്നർത്ഥം. (ചതുർ = നാലു, ആനനം = മുഖം. നാലു മുഖങ്ങളുള്ളവൻ.)
- ചാതുര്യമുള്ള മുഖമുള്ളവൻ
ചതുരായം
- ചതി
ചതുരാശ്രമം
- ബ്രഹ്മചാരി
- ഗൃഹസ്ഥൻ
- വാനപ്രസ്ഥൻ
- ഭിക്ഷു ഇവരുടെ ആശ്രമം നാലും
ചതുരുപായം
- സാമം ദാനം ഭേദം ദണ്ഡം ഇവ നാലിനും കൂടിയ പേർ
ചതുർഗ്ഗതി
- ആമ
ചതുർഗ്ഗുണം
- നാലിനെ നാലിൽ പെരുക്കിയതു
ചതുർജ്ജാതം
- ഏലം എലവങ്ങം പച്ചില നാകപ്പൂവു ഇവ നാലും
ചതുർത്ഥ
- വിശേഷണം:
- നാലാമത്തേ
ചതുർത്ഥമദം
- ഒരു രോഗം
- (മദ്യത്തിന്റെ നാലാമത്തേ മദാവസ്ഥ).
ചതുർത്ഥി
- നാലാമത്തേപക്കം
- നാലാമത്തെ വിഭക്തി
- (ഉദ്ദേശിക).
ചതുർദ്ദന്താ
- ഇന്ദ്രന്റെ ആന
ചതുർദ്ദലം
- നീരാരൽ
ചതുർദ്ദശ
- വിശേഷണം:
- പതിന്നാലു്
ചതുർദ്ദശമനുക്കൾ
- പതിനാലുമനുക്കൾ
- 1. ഉത്തമൻ. 2. താപസൻ. 3. സൂര്യൻ. 4. സ്വായംഭൂവൻ. 5. സ്വാരോചിഷൻ. 6. രൈവതൻ. 7. ചാക്ഷുഷൻ. 8. ഭോച്യൻ. 9. രോച്യൻ. 1൦. വൈവസ്വതൻ. 11. ബ്രഹ്മാ. 12. ദക്ഷൻ. 13. ധർമ്മൻ. 14. രുദ്രൻ.
ചതുർദ്ദശരത്നങ്ങൾ
- പതിനാലു രത്നങ്ങൾ. (സമുദ്രമഥനത്തിൽ കിട്ടിയവ)
- 1. ലക്ഷ്മി. 2. കൗസ്തുഭം. 3. പാരിജാതം. 4. സുരാ. 5. ധന്വന്തരി. 6. ചന്ദ്രൻ. 7. കാമധേനു. 8. ഐരാവതം. 9. രംഭാദികൾ. 1൦. ഉച്ചൈഃശ്രവസ്സു്. 11. വിഷം. 12. ശാർങം. 13. ശംഖം. 14. അമൃതം.
‘ലക്ഷ്മിഃകൗസ്തുഭപാരിജാതകസുരാധന്വന്തരിശ്ചന്ദ്രമാഃ
ഗാവഃകാമദുഘാഃ സുരേശ്വരഗജോരംഭാദിദേവാംഗനാഃ
അശ്വഃസപ്തമുഖോവിഷം ഹരിധനുഃശംഖോമൃതംചാംബുധേ
രത്നാനീഹചതുർദശപ്രതിദിനം കുര്യുഃസദാമംഗളം.’
ഗാവഃകാമദുഘാഃ സുരേശ്വരഗജോരംഭാദിദേവാംഗനാഃ
അശ്വഃസപ്തമുഖോവിഷം ഹരിധനുഃശംഖോമൃതംചാംബുധേ
രത്നാനീഹചതുർദശപ്രതിദിനം കുര്യുഃസദാമംഗളം.’
ചതുർദ്ദശലോകങ്ങൾ
- പതിനാലുലോകങ്ങൾ
- അതലം, വിതലം, നിതലം, സുതലം, തലാതലം, മഹാതലം, രസാത ലം, ഭൂലോകം, ഭൂവർലോകം, സ്വർലോകം, മഹർലോകം, ജനലോകം, തപൊലോകം, സത്യലോകം ഇങ്ങനെ 14. ആദ്യത്തെ 7-ഉം താഴെ, മറ്റേവ മുകളിൽ.
ചതുർദ്ദശലോകസാക്ഷികൾ
- സർവസാക്ഷികൾ
- ആദിത്യചന്ദ്രൻമാർ, അഗ്നി, ജലം, ഹൃദയം, കാലൻ, പകൽ, രാത്രി, രണ്ടു സന്ധ്യകൾ, ധർമ്മം, വായു, ആകാശം, മഹി.
ചതുർദ്ദശവിദ്യകൾ
- പതിനാലുവിദ്യകൾ
- അംഗങ്ങൾ 6. വേദങ്ങൾ 4. മീമാംസ, ന്യായശാസ്ത്രം, പുരാണം, ധർമ്മശാസ്ത്രം, പുരാണം ആക 14.
‘ഷഡംഗമിശ്രിതാവേദാ
ധർമ്മശാസ്ത്രംപുരാണകം
മീമാംസാതർക്കമപിച
ഏതാവിദ്യാശ്ചതുർദ്ദശ’
ധർമ്മശാസ്ത്രംപുരാണകം
മീമാംസാതർക്കമപിച
ഏതാവിദ്യാശ്ചതുർദ്ദശ’
ചതുർദ്ദശാർത്ഥബോധനങ്ങൾ
- 14 അർത്ഥബോധനങ്ങൾ
- സംയോഗം, വിപ്രയോഗം, സാഹചര്യം, വിരോധിതാ, അർത്ഥം, പ്രകരണം, ലിംഗം, ശബ്ദാന്തരസമാഗമം, സാമർത്ഥ്യം, ഔചിതി, ദേശം, കാലം, വ്യക്തി, സ്വരാദി.
ചതുർദ്ദശി
- പതിനാലാമത്തെപക്കം
ചതുർഭദ്രം
- ധർമ്മം
- അർത്ഥം
- കാമം
- മോക്ഷം ഇവ നാലിനുംകൂടിയുള്ള പേർ
- ഇതിൽ നാലും ശ്രേഷ്ഠമാകുന്നു എന്നു ശബ്ദാർത്ഥം. [ഇവയിൽ ഒന്നിനു അധികം ബലവും മറ്റേതിനു ബലക്കുറവും ഉണ്ടായിരിക്കാതെ ഒരേ നിലയിലിരിക്കണം.
ചതുർഭുജൻ
- വിഷ്ണു
- നാലുകൈയുള്ളവൻ എന്നർത്ഥം.
ചതുർമ്മാസ്യം
- നാലുമാസത്തെ സന്യാസവൃത്തി
- കർക്കടകമാസത്തിൽ വെളുത്തപക്ഷത്തിൽ ഏകാദശി തുടങ്ങി തുലാം വെളുത്തപക്ഷം ദ്വാദശിവരെ ഇതു സന്യാസികൾക്കു് ആണ്ടുതോറുമുള്ള വ്രതമാണു്.
ചതുർമ്മുഖൻ
- ബ്രഹ്മാവു്
ചതുർയ്യുഗം
- കൃതയുഗം
- ത്രേതായുഗം
- ദ്വാപരയുഗം
- കലിയുഗം ഇവ നാലും
- (കാലപരിമാണവിജ്ഞാനം, കല്പം ഇവ നോക്കുക.)
ചതുർവർഗ്ഗം
- ധർമ്മം
- അർത്ഥം
- കാമം
- മോക്ഷം ഇവ നാലിനും കൂടിയുള്ള പേർ
- (ധർമ്മം = യാഗാദി. കാമം = യഥാവിധി, സ്ത്രീസേവ. അർത്ഥം = ധനം. മോക്ഷം = മുക്തി.) മോക്ഷത്തോടുകൂടിയ ധർമ്മകാമാർത്ഥങ്ങളുടെ – ധർമ്മാർത്ഥകാമമോക്ഷങ്ങളുടെ പേർ. മോക്ഷം = സംസാരബന്ധത്തിൽ നിന്നുള്ള മോചനം. ചതുർവർഗ്ഗത്തിനു നാലിന്റെ സമൂഹം എന്നു ശബ്ദാർത്ഥം.
ചതുർവർണ്ണം
- ബ്രാഹ്മണൻ ക്ഷത്രിയൻ വൈശ്യൻ ശൂദ്രൻ ഈ നാലുജാതിക്കും കൂടിയുള്ള പേർ
ചതുർവിധം
- വിശേഷണം:
- നാലുപ്രകാരമുള്ള
ചതുർവിംശത്തു്
- ഇരുപത്തിനാലു്
ചതുർവ്വേദം
- ഋൿ
- യജുസ്സ്
- സാമം
- അഥർവണം ഈ നാലു വേദങ്ങൾക്കും കൂടെയുള്ള പേർ
ചതുശ്ശതം
- വിശേഷണം:
- നാനൂറ്
ചതുശ്ശാലം
- നാലുകെട്ടുള്ള ഭവനം
ചതുഷ്കം, ചതുഷ്ടയം
- വിശേഷണം:
- നാലായുള്ള
ചതുഷ്കോണം
- നാലുകോണു്
ചതുഷ്ടയം
- നാലിരട്ടി, നാലുകൂടിയ
- ചതുരം
- വൃത്തത്തിന്റെ നടുവു്
- 1-4-7-1൦ ഈ രാശികൾ
ചതുഷ്ടോമം
- അശ്വമേധത്തിന്റെ മുമ്പിലേദിവസം
ചതുഷ്ഠത്തു്
- ഒരു വിഷരോഗം
- പുലി മുതലായ നാല്ക്കാലികളുടെയും മനുഷ്യൻ മുതലായ ദ്വിപാത്തുകളുടെയും നഖമോ പല്ലോ ഏറ്റു വിഷപ്പെട്ടാൽ ആ സ്ഥലത്തു പഴുപ്പും ചൂടും ഉണ്ടായി ചലമൊലിക്കും, ജ്വരവും കാണും.
ചതുഷ്പഥം
- നാൽക്കാലിമൃഗം
- ശ്ലോകം
- നാൽകൂട്ടപ്പെരുവഴി, നാലുവഴി കൂടിയതു് എന്നർത്ഥം
- പര്യായപദങ്ങൾ:
- ശൃംഗാടകം.
ചതുഷ്പദി
- ശ്ലോകം
ചതുഷ്പാടി
- നദി
ചതുഷ്പാത്തു്
- നാൽക്കാലിമൃഗം
ചതുഷ്ഷഷ്ടി
- അറുപത്തുനാലു്
ചതുഷ്ഷഷ്ടികലാ
- അറുപത്തുനാലു കലാവിദ്യകൾ
ചതുസ്തനാ
- പശു
ചതുസ്സമം
- നാലു ചതുരം
- ചന്ദനം മുതലായവകൊണ്ടുള്ള കുറിക്കൂട്ടു്
ചതുസ്സരിൽപതി
- സമുദ്രം
ചതുർഹായണി
- നാലുവയസ്സുചെന്നപശു
ചത്വരം
- (നടു) മുറ്റം
- ദരിദ്രർ ഇവിടെ വന്നുനിന്നു യാചിക്കുന്നതിനാൽ ഈ പേരുണ്ടായി.
- മെഴുകിയനിലം
- അഗ്നിഹോത്രം വെക്കുന്നതിനു സംസ്ക്കരിച്ചുണ്ടാക്കിയ സ്ഥലം. ഇതിൽ യാഗഫലത്തെ യാചിക്കുന്നു എന്നർത്ഥം. (ചത്വരങ്ങൾ – നാലൊ അതിലധികമൊ പാതകൾ വന്നു കൂടുന്നേടങ്ങൾ).
ചത്വാരിംശത്തു്, ചത്വാരിംശം
- നാല്പതു്
ചദിരം
- ആന
- പാമ്പു്
- കർപ്പൂരം
ചന
- ഇതു കിം ശബ്ദത്തിന്റെ മുകളിൽ ചേരുമ്പോൾ ഒരുത്തൻ ഒരുത്തി ഒരിക്കൽ ഇങ്ങിനെ അർത്ഥം വരും
- തികയായ്ക, കുറച്ചു്
ചന
- കന്നുകാലികളുടെ ഗർഭോൽപ്പാദനം
- പഴുക്കാറായ സമയം
ചനകം
- ചണകം
- കടല
- ചണം പയറു്
ചനച്ചം
- ശിഖരംപൊട്ടുന്നതിന്റെ പേർ
ചനപ്പു്
- പഴുക്കാറാകുക
- ശിഖരംപൊട്ടുക
ചനുചന
- ചാറലുള്ളതായി
ചന്ത
- കച്ചവടസ്ഥലം
- വില്ക്കുന്നതിനും കൊള്ളുന്നതിനും ജനങ്ങൾ കൂടുന്ന ദിവസം
ചന്തക്കാരൻ
- അഴകുള്ളവൻ
- ചന്തയിലിരുന്നു കച്ചവടം ചെയ്യുന്നവൻ
ചന്തനഗരം
- കച്ചവടത്തെരുവു്
ചന്തം
- ഭംഗി
- അഴകു്
ചന്തമരം, ചന്തമരി
- പൂവരശു
ചന്തി
- ആസനം
- പിൻപുറം, പൃഷ്ഠം
- സന്ധി എന്നതാണു് ചന്തി ആയതു്.
ചന്തു
- സന്ധി
- ഏപ്പു്
ചന്ത്രക്കാരൻ
- മുതൽ പിടിച്ചു ചെലവിടുന്ന ഒരു ഉദ്യോഗസ്ഥൻ
ചന്ത്രപ്പുര
- ചന്ത്രക്കാരൻ ഇരുന്നു പണം പിരിച്ചു സൂക്ഷിക്കുന്ന സ്ഥലം
ചന്ത്രം
- ചന്ത്രക്കാരന്റെ വേല
ചന്ദൻ
- ചന്ദ്രൻ
‘ഹിമാംശുശ്ചന്ദ്രമാശ്ചന്ദ്രഃ
ശശീചന്ദോഹിമദ്യുതിഃ’
ശശീചന്ദോഹിമദ്യുതിഃ’
— ശബ്ദാർണ്ണവം
ചന്ദനക്കുറടു്
- ചന്ദനമുട്ടി
ചന്ദനക്കൂട്ടു്
- കുറിക്കൂട്ടു
- അഷ്ടഗന്ധം
ചന്ദനഗോപി
- നറുനീണ്ടി
ചന്ദനത്തൈലം
- ചന്ദനത്തിന്റെ എണ്ണ
ചന്ദനപ്പടിയിട്ടിരിക്ക
- ചമ്മണംകെട്ടിയിരിക്ക
ചന്ദനം
- ഒരു സുഗന്ധവൃക്ഷം
- ആഹ്ലാദിപ്പിക്കുന്നതു് എന്നർത്ഥം. (ചന്ദനം കഫം, കൃമി, പിത്തം. രക്തദോഷം, ശ്രമം, മെലിവു്, മൂലരോഗം, മൂർഛാ, മദം, തണ്ണീർദാഹം, വിഷം, വിസർപ്പം, ചുട്ടുനീറൽ, ഛർദ്ദി ഇവയ്ക്കു നന്നു്. ആലേപനങ്ങളിൽവെച്ചു ശ്രേഷ്ഠം എന്നു സംഗ്രഹം. അരച്ചുതേച്ചാൽ നിറം വരുത്തും. തമിഴിൽ – ചന്തനം. ഇംഗ്ലീഷിൽ – Sandal wood.)
- പര്യായപദങ്ങൾ:
- ഗന്ധസാരം
- മലയജം (മാലേയം)
- ഭദ്രശ്രീ.
ചന്ദനമുഷ്ടി, ചന്ദനമുട്ടി
- പിടിച്ചരയ്ക്കുവാൻ കൈയിലൊതുങ്ങത്തക്ക ചന്ദനത്തടിക്കഷണം
ചന്ദനാ
- നറുനീണ്ടി
ചന്ദനാചലം
- മലയപർവതം
ചന്ദനാദ്രി
- മലയപർവതം
ചന്ദനാലയം
- മലയപർവതം
- ചന്ദനവൃക്ഷങ്ങൾക്കിരിപ്പിടം എന്നർത്ഥം.
ചന്ദനീയാ
- ഗോരോചന
ചന്ദിരൻ
- ചന്ദ്രൻ
‘ചന്ദിരൗചന്ദ്രഹസ്തിനൗ’
— കോശാന്തരം
ചന്ദിരം
- ആന
- കർപ്പൂരം
ചന്ദ്രകല
- ചന്ദ്രന്റെ പതിനാറിൽ ഒരംശം
- (മലയാളത്തിൽ ‘ചന്ദ്രക്കല’ എന്ന പ്രയോഗമാണു് അധികം.)
ചന്ദ്രകലിക
- ചന്ദ്രക്കല
ചന്ദ്രകം
- പീലിക്കണ്ണു്
- ചന്ദ്രനെപ്പോലെയുള്ളതു് എന്നർത്ഥം.
- പൊൻവണ്ടു്
- വിരൽ, നഖം
- വെളുത്തമുളകു്
- പര്യായപദങ്ങൾ:
- മേചകം.
ചന്ദ്രകവാൻ
- മയിൽ
ചന്ദ്രകാ
- ചന്ദ്രഭാഗാനദി
ചന്ദ്രകാന്തം
- ഒരു രത്നം
- ചന്ദ്രകാന്തക്കല്ലു് – ചന്ദ്രശക്തിയിൽ ഇതു ഉരുകിപ്പോകുന്നു. ചന്ദ്രമണി എന്നും പറയും.
- ഹരിചന്ദനം
- വെളുത്ത ആമ്പൽ
- (പിത്തം, വിഷം, നേത്രരോഗം, രക്തദോഷം, സർവാംഗസന്താപം ഇവയ്ക്കു നന്നു്. ശിവപ്രീതികരമാണു്. ധരിച്ചാൽ അലക്ഷ്മിയേ കളയും. വെളുത്തതും മിനുത്തതും ചന്ദ്രരശ്മി തട്ടിയാൽ ജലമൊഴുകുന്നതുമായ ചന്ദ്രകാന്തം നന്നു്. തമിഴിൽ – ചന്തിരകാന്തം. ഇംഗ്ലീഷിൽ – Moon-stone, Moongem. മൂൺസ്റ്റോൺ, മൂൺജെം)
ചന്ദ്രകാവി
- ചെമന്ന ഉറുമാൽ
ചന്ദ്രകി
- മയിൽ
ചന്ദ്രകിരണം
- നിലാവു്
ചന്ദ്രകേതു
- ലക്ഷ്മണന്റെ പുത്രൻ
- ചകോരദേശത്തിലേ ഒരു രാജാവു്
ചന്ദ്രക്കല
- ചന്ദ്രന്റെ പതിനാറിൽ ഒരംശം
ചന്ദ്രക്കലാധരൻ
- ശിവൻ
ചന്ദ്രഗുപ്തൻ
- മൗര്യവംശത്തെ സ്ഥാപിച്ചവൻ
- മഗധദേശത്തിൽ വാണു. ‘മുദ്രാരാക്ഷസം’ നാടകത്തിലേ നായകനാകുന്നു. ഈ രാജാവിന്റെ പേർ അലക്സാണ്ടരുടെ ചരിത്രത്തിൽ ‘സന്ദ്രകൊട്ടസ്സ്’ എന്നു കാണുന്നു. അലക്സാണ്ടർ ഇൻഡ്യയെ ആക്രമിച്ച മക്കദൊന്യരാജാവാണു്. ഇൻഡ്യാചരിത്രസംബന്ധമായ ചില സംഭവങ്ങളുടെ കാലം നിശ്ചയിക്കുന്നതിൽ ചന്ദ്രഗുപ്തനു പ്രാധാന്യമുണ്ടു്. നന്ദവംശത്തിലേ ഒരു രാജാവിനു ‘മുര’ എന്ന ഒരു ശൂദ്രസ്ത്രീയിൽ ജാതനായ പുത്രൻ [ബി. സി. 321-297] മഗധയിലേ രാജാവായ ചന്ദ്രഗുപ്തൻ മരിച്ചിട്ടു് ഇപ്പോൾ 22൦൦-ൽ ചില്വാനം കൊല്ലമായിട്ടുണ്ടു്.
ചന്ദ്രഗോലിക
- നിലാവു്
ചന്ദ്രഗ്രഹണം
- ചന്ദ്രനുണ്ടാകുന്ന ഒരു മറവു്
- (ഗ്രഹണം എന്നതു നോക്കുക).
ചന്ദ്രചഞ്ചലാ
- തിംകൾമീൻ
ചന്ദ്രചൂഡൻ
- ശിവൻ
ചന്ദ്രജോപലം
- ചന്ദ്രകാന്തം
ചന്ദ്രത്തംപു
- ഒരുവക പുഷ്പം
ചന്ദ്രദത്തൻ
- ഒരു കവി
ചന്ദ്രദാരകൾ
- ദക്ഷന്റെ പുത്രിമാരായ 27 – നക്ഷത്രങ്ങൾ
- ഇവരെ ചന്ദ്രൻ വേട്ടു.
ചന്ദ്രദ്യുതി
- ചന്ദനം
ചന്ദ്രൻ
- രാത്രി വെളിച്ചം തരുന്ന ദേവൻ
- അമ്പിളിയമ്മാമൻ
- സന്തോഷിപ്പിക്കുന്നവൻ എന്നർത്ഥം.
- ചന്ദ്രൻ അനസൂയയിൽ അത്രിമഹർഷിക്കുണ്ടായവനാണു്. അത്രിഘോരമായ തപസ്സുചെയ്തുകൊണ്ടിരിക്കേ കണ്ണിൽ നിന്നുണ്ടായി എന്നു കാണുന്നു. ‘അസ്ത്യത്രിനേത്രപ്രഭവഃ കലാത്മാ ശശീതി നക്ഷത്രഗണസ്യനാഥഃ’ പാലാഴിമഥനത്തിൽ ഭവിച്ചവനാണെന്നും ധർമ്മന്റേ പുത്രനെന്നും സൂര്യന്റെ പുത്രനെന്നും കൂടെ കാണുന്നുണ്ടു്. ചന്ദ്രന്റെ രഥത്തിനു മൂന്നു ചക്രവും അതു വലിക്കാൻ പത്തു വെള്ളക്കുതിരയുമുണ്ടു്. ഒരിക്കൽ ശിവൻ തന്റെ ശൂലംകൊണ്ടു ചന്ദ്രന്റെ തലയേ രണ്ടായി മുറിച്ചു. ഇതിനു കാരണം ചന്ദ്രൻ ബൃഹസ്പതിയുടെ ഭാര്യയായ താരയെ മോഷ്ടിച്ചതാണു്. ചന്ദ്രൻ ദക്ഷന്റെ 27 – പുത്രിമാരെ (നക്ഷത്രങ്ങളെ) വേട്ടു. ചന്ദ്രൻ രോഹിണിയോടുമാത്രം വളരെ സ്നേഹം കാണിച്ചു. ഇതിനാൽ മറ്റുള്ളവർ ദക്ഷനോടു ആവലാതി പറഞ്ഞു ദക്ഷൻ ഗുണദോഷിച്ചു. ഫലിച്ചില്ല. അദ്ദേഹം ചന്ദ്രനെ ശപിച്ചു. തന്നിമിത്തം ചന്ദ്രൻ മക്കളില്ലാതെ ക്ഷയരോഗിയായി ഭവിച്ചു. അനന്തരം ഭാര്യമാർ വ്യസനിച്ചു മദ്ധ്യസ്ഥത ചെയ്തു. ശാപം മുഴുവനും പിൻവലിക്കാൻ ദക്ഷനു നിവൃത്തിയുണ്ടായില്ല. ചന്ദ്രന്റെ ക്ഷയത്തെ അനുകാലികമാക്കിച്ചെയ്തു. ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങൾക്കു ഇതാണു് കാരണമെന്നു പറയുന്നുണ്ടു്.
- പര്യായപദങ്ങൾ:
- ഹിമാംശു
- ചന്ദ്രമസ്സു്
- ഇന്ദു
- കുമുദബാന്ധവൻ
- വിധു
- സുധാംശു
- ശുഭ്രാംശു
- ഓഷധീശൻ
- നിശാപതി
- അബ്ജൻ
- ജൈവാതൃകൻ
- സോമൻ
- ഗ്ലൗവ്വ്
- മൃഗാങ്കൻ
- കലാനിധി
- ദ്വിജരാജൻ
- ശശധരൻ
- നക്ഷത്രേശൻ
- ക്ഷപാകരൻ.
ചന്ദ്രനാഗം
- ഒരു വക കറുത്ത സർപ്പം
- പെരുമ്പാമ്പിന്റെ തല
- രാഹു
ചന്ദ്രനാമാ, ചന്ദ്രനാമകം
- കർപ്പൂരം
ചന്ദ്രബാല
- ഏലം
- ചന്ദ്രം = കർപ്പൂരം. ഗന്ധസാദൃശ്യംകൊണ്ടു ‘ചന്ദ്രബാല’ എന്നു പേർ സിദ്ധിച്ചു.
ചന്ദ്രബിംബം
- ചന്ദ്രന്റെ പ്രതിമ
ചന്ദ്രഭവനം
- കർക്കടകം
ചന്ദ്രഭാഗാ
- ഒരു നദി
- (ചന്ദ്രഭാഗീ എന്നുമാവാം. അമൃതമയനായ ചന്ദ്രനെ പാനംചെയ്വാൻ വേണ്ടി ദേവകൾ പങ്കിട്ടു. അനന്തരം അതിൽ നിന്നു ഏതാനും അമൃതത്തുള്ളികൾ വീണു അതു പ്രവഹിച്ചതാണ് ഈ നദി. ചന്ദ്രന്റെ ഭാഗത്തിൽ നിന്നുണ്ടായതു. ചന്ദ്രഭാഗങ്ങൾ എന്നു പേരുള്ള രണ്ടു പർവതങ്ങളുടെ നടുവിൽ നിന്നുത്ഭവിച്ചതു എന്നുമാവാം. ഇതു ഹിമവാനോടടുത്തുള്ള ചന്ദ്രഭാഗം എന്ന പർവതത്തിൽ നിന്നു പുറപ്പെട്ടു് കാശ്മീരദേശത്തിൽ കൂടിയൊഴുകുന്നു.)
ചന്ദ്ര
- സ്വർണ്ണം
- ആഹ്ലാദിപ്പിക്കുന്നതു് എന്നർത്ഥം.
- കർപ്പൂരം
- വെള്ളം
- കമ്പിപ്പാല
- വൈരം
- ചന്ദ്രകാന്തം
ചന്ദ്രമണ്ഡലം
- ചന്ദ്രബിംബം
- ചന്ദ്രമണ്ഡലത്തിന്റെ വ്യാസം 2163 മൈൽസ്. ഭൂവ്യാസത്തിന്റെ നാലിൽ ഒന്നു്.
ചന്ദ്രമണി
- ചന്ദ്രകാന്തം
ചന്ദ്രമസ്സു്
- ചന്ദ്രൻ, കർപ്പൂരംപോലെയുള്ളവനെന്നർത്ഥം
- കർപ്പൂരകം
ചന്ദ്രമാസം, ചാന്ദ്രമാസം
- ചന്ദ്രന്റെ ഗതിയെ അടിസ്ഥാനപ്പെടുത്തിയുള്ള മാസം
ചന്ദ്രമൗലി
- ശിവൻ
ചന്ദ്രരശ്മി
- നിലാവു്
ചന്ദ്രലേഖ
- ചന്ദ്രക്കല
- ഒരു മരുന്നു, കാർകോകിൽ
ചന്ദ്രലോഹകം
- വെള്ളി
ചന്ദ്രവംശം
- സോമവംശം
- ഒരു രാജവംശം; ചന്ദ്രനിൽ നിന്നുത്ഭവം. യാദവർ എന്നും പൗരവർ എന്നും രണ്ടായി പിരിച്ചിരിക്കുന്നു. കൃഷ്ണൻ യദുകുലത്തിൽ ഭവിച്ചു. പാണ്ഡവർ, കൗരവർ, ദുഷ്ഷന്തൻ മുതലായവർ പൗരവരാകുന്നു. ഈ വംശക്കാരുടെ പേർ വിഷ്ണുപുരാണം കൊണ്ടറിയാം.
ചന്ദ്രവല്ലരി
- സോമലത
ചന്ദ്രവിഹംഗമം
- കൊക്കു്
ചന്ദ്രശാല
- നിലാമുറ്റം
- നിലാവു്
- മട്ടുപ്പാവു്
ചന്ദ്രശില
- ചന്ദ്രകാന്തക്കല്ലു്
‘ചന്ദ്രികയേറ്റുവിളങ്ങിന
ചന്ദ്രശിലാമണി’
ചന്ദ്രശിലാമണി’
— കൃഷ്ണഗാഥ
ചന്ദ്രശേഖരൻ
- ശിവൻ
- ചന്ദ്രനെ ശിരസ്സിൽ അലങ്കരിച്ചിരിക്കുന്നവൻ എന്നർത്ഥം.
- ഒരു സംസ്കൃതകവി
- പ്രസിദ്ധനായ വിശ്വനാഥകവിയുടെ പി താവു. പുഷ്പമാല, ഭാഷാർണ്ണവം എന്ന ഗ്രന്ഥങ്ങൾ ഉണ്ടാക്കീട്ടുണ്ടു്.
ചന്ദ്രസംഭവാ
- ചിറ്റേലം
ചന്ദ്രസംജ്ഞം
- പച്ചക്കർപ്പൂരം
- ചന്ദ്രന്റെ പര്യായങ്ങളാകുന്ന സംജ്ഞകൾ ഉള്ളതു് എന്നർത്ഥം.
ചന്ദ്രഹാസൻ
- ഒരു കേരള രാജാവു്
- യാഗം ചെയ്യുന്നതിനുള്ള കുതിരയും കൊണ്ടു കൃഷ്ണനും അർജ്ജുനനും ചന്ദ്രഹാസന്റെ രാജ്യത്തിൽ ചെന്നു. അവിടെ വെച്ചു ചന്ദ്രഹാസൻ അവരുടെ ഒരു ഇഷ്ടനായിത്തീർന്നു. അച്ഛന്റെ പേർ സുധാർമ്മികൻ. ജനനത്തിലേ മാതാപിതാക്കന്മാർ മരിച്ചു. വലിയ ദാരിദ്ര്യത്തിൽപെട്ടു ഒടുവിൽ രാജാവായി.
ചന്ദ്രഹാസം
- വാൾ
- ചന്ദ്രനെപ്പോലെ ശോഭയുള്ളതു് എന്നർത്ഥം.
- രാവണന്റെ വാൾ
- വെള്ളി
‘ചന്ദ്രഹാസോസിമാത്രകേ ദശഗ്രീവ
കൃപാണേ ച കനീയസി ച ഗുൽഗുലൗ’
കൃപാണേ ച കനീയസി ച ഗുൽഗുലൗ’
— ഹൈമൻ
ചന്ദ്രാർദ്ധപ്രഭം
- വിശേഷണം:
- അർദ്ധചന്ദ്രാകാരമായിരിക്കുന്ന
‘ചമച്ചു ചന്ദ്രാർദ്ധപ്രഭമാകുംവ്യൂഹം’
— ഭാരതം
.ചന്ദ്രാലോകം
- ഒരു അലങ്കാര ഗ്രന്ഥം
ചന്ദ്രാംശു
- വിഷ്ണു
- ചന്ദ്രരശ്മി
ചന്ദ്രിക
- നിലാവു്
- ചന്ദ്രന്റെ പ്രകാശം, ചന്ദ്രനോടുകൂടിയതു, ചന്ദ്രനുണ്ടെന്നു അറിയിക്കുന്നതു് ഇങ്ങനെ ശബ്ദാർത്ഥം. ’ചന്ദ്രിമാ’ എന്നുമാവാം.
- ജലസ്വരൂപിയായിരിക്കുന്ന ചന്ദ്രന്റെ ഒരു ഭാഗത്തെ സൂര്യരശ്മി സ്പർശിക്കുമ്പോൾ ആ ഭാഗം നന്നേ പ്രകാശിച്ചു അവിടെ നിന്നു മൃദുവായിട്ടുണ്ടാകുന്ന രശ്മികളത്രെ ചന്ദ്രിക.
- ഏലം
- ചന്ദ്രാഭാഗാനദി
- വെളുത്ത കണ്ടകാരിച്ചുണ്ട
- തിംകൾ മീൻ
- കാനഫോഡി
- കാർകോകിൽ
- ഉലുവാ
- വെളുത്ത നൊച്ചി
- വള്ളിമുല്ല
‘ചന്ദ്രികാ ചന്ദ്രിമാചാവീ’
— ശബ്ദാർണ്ണവം
.ചന്ദ്രികാങ്കണം
- നിലാവുമുറ്റം
ചന്ദിമാ
- ചന്ദ്രികാ
ചന്ദ്രിലം
- ചീര
ചന്ദ്രോദയം
- ചന്ദ്രൻ ഉദിക്കുക
ചന്ദ്രോപലം
- ചന്ദ്രകാന്തക്കല്ലു്
ചന്ദ്രോത്സവകാലം
- ശരൽക്കാലത്തിലേ ശുക്ലപക്ഷത്തിൽ ഏകാദശിനാൾ തുടങ്ങി ആ വെളുത്തവാവുവരെ
ചന്നം
- ഒരു പൊൻ കഷണം
ചപല
- വിശേഷണം:
- ഇളക്കമുള്ള
- അല്പനേരത്തേക്കുള്ള
- വേഗമുള്ള
- വിറയ്ക്കുന്ന
ചപല
- വിശേഷണം:
- ലക്ഷ്മി
- തിപ്പലി
- ആശ്വസിപ്പിക്കുന്നതു് എന്നർത്ഥം.
- മിന്നൽ
- മന്ദമായി ഗമിക്കുന്നതു് എന്നർത്ഥം.
- നാവു്
- വേശ്യ
- മദ്യം
- നദി
- അഗശി
ചപലത
- ഇളക്കം
- ഭയം
ചപലൻ
- പെട്ടെന്നു (തെറ്റു തീർച്ചയാക്കാതെ) കൊല താഡനം മുതലായതു ചെയ്യുന്നവൻ
- അസ്ഥിരൻ
- പര്യായപദങ്ങൾ:
- ചികരൻ.
ചപലപത്രം
- അരയാൽ
- ഇലകൾ സദാ ഇളകിക്കൊണ്ടിരിക്കുന്നതിനാൽ ഈ പേരുണ്ടായി.
ചപലം
- കാലതാമസം കൂടാതെ
- (ക്രിയാവിശേഷണമവ്യയം).
ചപലം
- രസം
- ഒരു ദിക്കിൽ സ്ഥിരമായി നിൽക്കാത്തതു എന്നർത്ഥം.
- വ്യാകുലം
- പെരുംപയറു്
- അടവിക്കച്ചോലം
- മാൻ
- കുരങ്ങു്
ചപലാംഗം
- ചീങ്കണ്ണി
ചപലാവക്ത്രം
- ഒരു വൃത്തത്തിന്റെ പേർ
ചപേടം
- ഉള്ളങ്കൈ
- വിരലെല്ലാം നിർത്തി പരത്തിയ കൈപ്പടം. പത്രാദികളെ ആശ്വസിപ്പിക്കുന്നതു എന്നർത്ഥം. ഇതത്രേ അനുഗ്രഹാദികൾ ചെയ്യുന്ന കൈ.
- അടി
ചപ്പു്
- വിശേഷണം:
- കൊള്ളരുതാത്ത, ചീത്ത
- സ്വാദില്ലാത്ത
ചപ്പു്
- കരിയില
- അടിച്ചുകൂട്ടു്
- ചവയ്ക്ക
- ശഷ്പം എന്നതു ചപ്പു് എന്നായി.
ചപ്പ
- ചപ്പട്ട
ചപ്പങ്ങം
- ചെമന്ന ചായം എടുക്കുന്ന ഒരു വൃക്ഷം
- പര്യായപദങ്ങൾ:
- കമലോത്തരം
- കുസുംഭം
- വഹ്നിശിഖം
- മഹാരജതം.
ചപ്പടാച്ചി
- നേരംപോക്കു്
- ഭയവാക്കു്
ചപ്പട്ട
- ചീത്ത
- സ്വാദില്ലാത്ത
- മടിയുള്ള
ചപ്പത്തീട്ടുന്നു
- കൊല്ലുന്നു
ചപ്പൻ
- അയോഗ്യൻ
- മടിയൻ
ചപ്പം
- ചപ്പു്
ചപ്പൽ
- ചവയ്ക്കൽ
ചപ്പാണി
- ഞൊണ്ടി
- പൊങ്ങമ്പനി
ചപ്പിടാച്ചി, ചൊപ്പിടാച്ചി
- നേരംപോക്കു്
- ഭയവാക്കു്
ചപ്പില
- ഉണക്കില
ചപ്പിളാഞ്ചി
- രസമില്ലാത്ത വാക്കു്
ചപ്പിളി
- ചീത്തവാക്കു്
ചപ്പുക
- ചവയ്ക്കുക
- പരന്നുപോക
- ഉദാ:ചപ്പിയമൂക്കു്.
- ചുണ്ടുകൾ കൊണ്ടു ഒച്ചയുണ്ടാക്കിക്കുടിക്ക
- ഉദാ:മുലപ്പാൽ ചപ്പിക്കുടിക്കുന്നു.
- ദൂരെ കളയുക
ചപ്രത്തലയൻ
- പപ്രത്തലയൻ
- ഭംഗിയില്ലാത്ത തലമുടിയുള്ളവൻ
ചപ്രം, ശപ്രം
- പടംവെച്ചു പൂജിപ്പാൻ കെട്ടിയുണ്ടാക്കുന്നതു്
ചപ്രമഞ്ചം
- ചായംപിടിപ്പിച്ച കട്ടിൽ
ചം
- ആമ
- ചകോരപ്പക്ഷി
- അറബിക്കുന്തുരുക്കം
ചമത
- പ്ലാശുവൃക്ഷം
- (ചമതയ്ക്കു ‘ഇദ്ധ് മം ’ എന്നൊരു പര്യായം കൂടിയുള്ളതായിക്കാണുന്നു.) സമിത്തു് അത്രേ ചമതയായതു്.
- പര്യായപദങ്ങൾ:
- ഏധസ്സു്
- സമിത്തു്.
ചമത്തു്
- ശക്തി
- പ്രാപ്തി
ചമത്തൻ
- ശക്തൻ
- പ്രാപ്തൻ
ചമയപ്പാട്ടം
- കുഴിക്കാണം
ചമയം
- ഉടുപ്പ്
- ആഭരണം
- വേഷം
- എലുക
ചമയൽ
- അണിയിപ്പു്
- ആഭരണം
- അരിവെപ്പു്
ചമയുക
- അലങ്കരിക്കുക
- ഉടുക്കുക
- ആയിത്തീരുക
- ഒരുങ്ങുക
- വേഷംകെട്ടുക
- (സകര്‍മ്മകക്രിയ:ചമയിക്കുക.)
ചമയ്ക്കുക
- ഉണ്ടാക്കുക
- പാകം ചെയ്യുക
ചമരം
- ഒരുവക മാൻ
- ചമരമൃഗം
- ചമരിമാൻ
- തൃണത്തെ ഭക്ഷിക്കുന്നതു് എന്നർത്ഥം.
ചമരി
- ഒരുവക മാൻ
ചമരിക
- ഒരുവക മാൻ
- മലയകത്തി, കൊങ്ങ, വെഞ്ചാമരക്കു സദൃശമായ കേസരങ്ങൾ ഉള്ളതു എന്നർത്ഥം
ചമരികം
- മന്താരം എന്ന പൂമരം
ചമരിമാൻ
- ഒരുവക മാൻ
- (ഇതിന്റെ മാംസം വാതം, പിത്തം, ചുമ ഇവക്കു നന്നു്. തമിഴിൽ, ചവരിമാൻ)
ചമൽക്കാരം
- അത്ഭുതം
- സാമർത്ഥ്യം
- വലിയ കടലാടി
- ഭംഗി
- സഹൃദയന്മാരുടെ ഹൃദയത്തിന്നു് ആഹ്ലാദത്തെ ജനിപ്പിക്കുന്ന കവിതാധർമ്മം
ചമൽകൃതി
- അത്ഭുതം
- സാമർത്ഥ്യം
ചമസം
- യജ്ഞപാത്രവിശേഷം
- (സോമപാനത്തിനുള്ള പാത്രമാണു്.)
- തവി
ചമസി
- അരിമാവു്
- എള്ളുണ്ട
- ദോശ
ചമൂ
- സേനാവിഭാഗം
- (അക്ഷൗഹിണി നോക്കുക).
- സേന
- ശത്രുസൈന്യത്തെ നശിപ്പിക്കുന്നതു് എന്നർത്ഥം.
ചമൂരു
- ഒരുവക മാൻ
- ഇതിന്റെ നിറം വെളുത്തോ കറുത്തോ ഇരിക്കും. വാൽ കാണുകില്ല ഒരു പക്ഷേ ഉണ്ടെന്നു വരുകിൽ അല്പമേ കാണൂ, കൃഷ്ണമൃഗം എന്നും പറയുന്നുണ്ടു്.
ചമ്പു്
- ഇറച്ചി
ചമ്പ
- ഒരു താളം
- ഉണക്കമീൻ
- ജലത്തിലുണ്ടാകുന്ന ഒരു ചെടി
- ഒരു പ്രധാന ദിക്കു്
- മിന്നൽ (ശമ്പ)
ചമ്പകം
- ഒരു വൃക്ഷം
- പുഷ്പാഹരണത്തിൽ ആഗ്രഹമുള്ളവരാൽ ഗമിക്കപ്പെടുന്നതു് എന്നർത്ഥം.
- കൂഞ്ഞു്
- സ്വർണ്ണവാഴ
- (ചമ്പകം — കഫം, പിത്തം, ചുട്ടുനീറൽ, രക്തദോഷം, കൃമി, കുഷ്ഠം, വിഷം, വ്രണം, ചൊറി, ജ്വരം, വാതരക്തം, മൂത്രകൃച്ശ്രം ഇവക്കു നന്നു്. പൂവിനു സൗരഭ്യമുണ്ടു്. നിറം മഞ്ഞയാണു്. തമിഴിൽ – ചെംപൈ. ലാറ്റിൻ – Michelia Champaca മിച്ചെലിയാ ചംപകാ)
ചമ്പകമാല
- ഒരു വൃത്തം
- ഇതു പക്തിഛന്ദസ്സിൽ പെട്ടതാണു്. പാദം ഒന്നിൽ അക്ഷരം പത്തുവീതം കാണും. ‘ഭംസേഗംകേൾ ചമ്പകമാലാ’ ഇതിനു ‘രുഗ്മവതി’ എന്നും പേരുണ്ടു് - വൃത്തമഞ്ജരി.
‘ചമ്പകമാലാവൃത്തമതിന്നെൻ
ചമ്പകമാലാനേർതനു! ദീർഘം
മുമ്പതുനാലഞ്ചാറഥപത്തി
ങ്ങൊമ്പതുമഞ്ചഞ്ചിങ്കൽ വിരാമം’
ചമ്പകമാലാനേർതനു! ദീർഘം
മുമ്പതുനാലഞ്ചാറഥപത്തി
ങ്ങൊമ്പതുമഞ്ചഞ്ചിങ്കൽ വിരാമം’
— കാന്തവൃത്തം
ചമ്പടം
- വൃത്തികെട്ടവസ്ത്രം
ചമ്പൻ
- മൂക്കാത്തപാക്കു്
ചമ്പൻ
- യയാതിയുടെ സന്തതിയിൽ ഒരുവനായ പൃഥുലാക്ഷന്റെ മകൻ
- ചമ്പു നഗരം പണിയിച്ചു.
ചമ്പളം, ശമ്പളം
- മാസപ്പടി
ചമ്പാരിപ്പടം
- ആനയുടെ ചമയക്കോപ്പു്
ചമ്പാവ്, ചെമ്പാൻ, ചമ്പാ
- ഒരു വക വെളുത്തനെല്ലു്
ചമ്പ്രംപടിഞ്ഞിരിക്കുക
- കാലുമടക്കിയിരിക്കുക
- (ചമ്പറം, ചമ്പം, ചമ്മണം).
ചമ്പ്രാവള്ളി
- ഒരുവള്ളി
ചംപു, ചംബു
- ഒരു ഗ്രന്ഥം
- ഗദ്യപദ്യസമ്മിശ്രമായ ഒരു കാവ്യം ഉദാ:ഭോജചംപു (രാമായണം). നളചമ്പു, ഭാരതചമ്പു, ഉത്തരരാമായണം ചമ്പു, ഉഷാകല്യാണചമ്പു ഇത്യാദി.
ചമ്മട്ടി
- കൊരടാവു്
ചമ്മണം
- കാലുമടക്കിയിരിക്ക
- ചപ്പണം കൂട്ടുക
- ചമ്പറം
ചമ്മന്തി
- ഒരു കറി
- ചട്ടിണി
ചമ്മലു്
- പ്രയാസം
- ഉപദ്രവം
- വൈഷമ്യമുള്ള സംഗതി
ചമ്മി
- ചണ്ടി
- പായൽ
ചയനം
- ഒരുമിച്ചു കൂട്ടുക
ചയം
- കൂട്ടം
- വർദ്ധിക്കുന്നതു് എന്നർത്ഥം.
- മൂടി
- ഭവനം
- മതിലടി, ചാരുമതിൽ
- (ഇതു മതിലിന്റെ അടിയിൽ ഉറപ്പിനായി കെട്ടിയുണ്ടാക്കുന്നതാണു്)
- മൺതിണ്ണ
- (കോട്ടയുടെ പുറത്തു കിടങ്ങു കീറുമ്പോൾ ആ വക മണ്ണും കല്ലും കൂടി കൂട്ടിയുയർത്തിയുണ്ടാക്കുന്നതു്).
- മുരൾമരം
- പർപ്പടകപ്പുല്ലു്
ചര
- വിശേഷണം:
- നടക്കുന്ന
- ഇളക്കുന്ന
ചരകൻ
- ചരകം എന്ന വൈദ്യഗ്രന്ഥത്തിന്റെ കർത്താവു്
- വാഗ്ഭടന്റെ അഷ്ടാംഗഹൃദയം ചരകന്റെയും സുശ്രുതന്റെയും കൃതികളുടെ സംഗ്രഹമാണു്. ചരകൻ അനന്തന്റെ അവതാര പുരുഷനാണുപോലും.
ചരകം
- ഒരു വൈദ്യഗ്രന്ഥം
ചരക്കു്
- സാമാനം, കച്ചവടത്തിനുള്ള പലമാതിരി പദാർത്ഥങ്ങൾ
- വാർപ്പ്
ചരക്കുമേനി
- വൻതരം വള്ളം
ചരടു്
- നൂലു്
- നൂൽപിരിച്ചുണ്ടാക്കുന്നതു്
- നാരു
- നാരുപിരിച്ചുണ്ടാക്കുന്നതു്
ചരടം
- കരിങ്കുരികിൽ
ചരട്ടുപമ്പരം
- ഏറുപമ്പരം
ചരട്ടുളി
- കയറുകെട്ടിയ ചാട്ടുളി
ചരണതളിർ
- കാൽച്ചുവടു്
- പാദം
ചരണതാർ
- കാൽച്ചുവടു്
- പാദം
ചരണം
- കാൽ ചരിക്കുന്നതു എന്നർത്ഥം
- ചുവടു്
- സഞ്ചാരം
- മര്യാദ
- ശ്ലോകത്തിന്റെ ഒരു പാദം
- പാട്ടുകളുടെ ഒരോ ഖണ്ഡം
- പര്യായപദങ്ങൾ:
- പാദം
- പത്തു്
- അംഘ്രി.
ചരണം ചെയ്ക
- നടക്കുക
ചരണമുദ്ര
- കാൽച്ചുവടു്
ചരണായുധ
- കോഴി
- ചരണം ആയുധമായിട്ടുള്ളതു് എന്നർത്ഥം.
ചരണ്ടി
- വിവാഹം കഴിഞ്ഞവളും പ്രാരബ്ധയൗവ്വനയുമായ സ്ത്രീ
- (ചിരണ്ടി എന്നതിന്റെ പാഠം)
ചരതം
- സൂക്ഷ്മം
- സൂക്ഷിച്ചുവെയ്ക്കുക
- വാസ്തവം, സത്യമായിട്ടു്
- മാനം
ചരതിക്കുക
- സൂക്ഷിക്കുക
- സൂക്ഷിച്ചു വെക്കുക
ചരതിച്ചു്
- സരസമായിട്ടു്
- സൂക്ഷിച്ചു്
ചരൻ
- ഒറ്റുകാരൻ
- സ്വകാര്യമായി കാര്യങ്ങൾ ഗ്രഹിപ്പാൻ അയക്കപ്പെടുന്ന ഗൂഢപുരുഷൻ
- ചാരൻ
ചരമ
- വിശേഷണം:
- പിമ്പുള്ള, ഒടുക്കമുള്ള
- പടിഞ്ഞാറുള്ള
ചരമകാലം
- അവസാനകാലം, മരണസമയം
- സന്ധ്യ
ചരമക്ഷ്മാഭൃത്തു്
- അസ്തമനപർവതം
- ആദിത്യചന്ദ്രന്മാർ സഞ്ചരിക്കുന്ന പർവതം എന്നർത്ഥം
- പര്യായപദങ്ങൾ:
- അസ്തം.
ചരമഗിരി
- അസ്തപർവതം
ചരമഗതി
- മരണം
- നാശം
ചരമം
- അസ്തമനശോഭ
- ഒടുവിലുള്ളതു്, ഒടുവിലുണ്ടായതു്
- മരണം
ചരം
- നടക്കുന്ന വസ്തു
- ചരം × അചരം. (ജംഗമം × സ്ഥാവരം).
- മൃഗം
- കവടി
- കരിങ്കുരികിൽ
- പര്യായപദങ്ങൾ:
- ചരിഷ്ണു
- ജംഗമം
- ത്രസം
- ഇംഗം
- ചരാചരം.
ചരയുക
- അയയുക
- കുറയുക
ചരരാശി
- മേടം
- കർക്കടകം
- തുലാം
- മകരം ഈ നാലു രാശികൾക്കും കൂടെയുള്ള പേർ
ചരൽ
- ഉരുണ്ട ചെറിയ കല്ലു്
- ശർക്കര എന്നതാണു് ചരൽ എന്നായതു്.
ചരവു്
- അയച്ചിൽ, അയവു്
- ഒഴിവു്
- കുറവു്
ചരളം
- ഒരു വൃക്ഷം
- ചരളമരം. സരളമത്രേ ചരളമായതു്. എന്നു ഭാഷ. വാതം, കണ്ഠരോഗം, കർണ്ണരോഗം മുതലായതിനു നന്നു്. ഒരുതരം ദേവതാരമാണു് പുതിയതു നന്നല്ല. സംസ്കൃതത്തിൽ – സരളം. തമിഴിൽ – ചരളതേവതാരു. ഇംഗ്ലീഷിൽ Long leaved pine ലൊങ് ലീവ്ഡ് പൈൻ.
- പര്യായപദങ്ങൾ:
- പീരുദ്രു
- സരളം
- പൂതികാഷ്ഠം
- ചളർ
ചരാകം
- ചട്ടി
ചരാചരങ്ങൾ
- മനുഷ്യാദികളും വൃക്ഷാദികളും
ചരാചരഗുരു
- സ്ഥാവരജംഗമങ്ങളായ സകലതിന്റെയും നാഥൻ
- ദൈവം
ചരാചരം
- നടക്കുന്ന വസ്തു ചരിക്കുന്നതു എന്നർത്ഥം
‘ചരാചരംജംഗമേസ്യാദിഗേവിഷ്ടപയോരപി’
— ഹൈമചന്ദ്രൻ
.ചരാത്, ചരാവം
- ചട്ടി
- ഇടിഞ്ഞിൽവിളക്കു്
- പര്യായപദങ്ങൾ:
- ശരാവം
- വർദ്ധമാനകം.
ചരിക്കുക
- ഒരുവശം പൊക്കുകയും മറ്റേവശം താക്കുകയും ചെയ്യുക
- സഞ്ചരിക്കുക, നടക്കുക, ഇളകുക
- വെള്ളമായ വസ്തുക്കൾ ഒന്നിൽ നിന്നും മറ്റൊന്നിലേയ്ക്കു ആക്കുക
ചരിച്ചിൽ
- ഒരുവശം പൊക്കി മറ്റേവശം താഴ്ത്തിവെക്കുക
ചരിതൻ
- (പദാന്തത്തിൽ) ചരിതത്തോടുകൂടിയവൻ
- സ്വഭാവമുള്ളവൻ
- ഇതു സാമാന്യം പദാന്തത്തിലേ കാണുന്നുള്ളു. ഉദാ:പാവനചരിതൻ = ശുദ്ധമായുള്ള ജീവിതത്തോടു കൂടിയവൻ. സച്ചരിതൻ = നല്ല സ്വഭാവമുള്ളവൻ.
ചരിതം
- ചരിത്രം, വൃത്തം, കഥ, കെട്ടുകഥ
- നിശ്ചയിച്ച ചട്ടം
- നല്ലനടപ്പു്
- (ചരിതം എന്നും ചരിത്രം എന്നുമുള്ളതിൽ ചരിതം എന്നതു പദ്യസംബന്ധമായ കൃതിക്കും ചരിത്രം എന്നതു ഗദ്യസംബന്ധമായ കൃതിക്കും ഉപയോഗിച്ചു വരുന്നു. ഉദാ:ശ്രീകൃഷ്ണചരിതം, ഇൻഡ്യാചരിത്രം.)
ചരിതാർത്ഥത
- തൃപ്തി
- കൃതാർത്ഥത
ചരിത്രം
- കഥ, വൃത്തം
- കല്പനച്ചട്ടം
- നല്ലനടപ്പു്
- നന്നായിട്ടോ ചീത്തയായിട്ടോ ഉള്ള ലക്ഷണം
ചരിയുക
- ഒരുവശത്തേക്കാവുക
- കിടക്കുക
- ഒരുവശത്തു കിടക്കുക
- ആന ചാവുക
ചരിവു്, ചരുവു്, പരിവു്
- ഇറക്കം, മലയുടെ ഇറക്കം
- ചരിച്ചിൽ, ചൊവ്വല്ലായ്മ
- കിടക്കുക
- ഒരുവശത്തു കിടക്കുക
ചരിഷ്ണു
- നടക്കുന്നവസ്തു
- ജംഗമം. സഞ്ചരിക്കശീലമായതു് എന്നർത്ഥം
ചരു
- ഹോമത്തിനായിട്ടു വെയ്ക്കുന്ന ചോറു്, അഗ്നിമുഖത്തിൽ ഹോമിക്കപ്പെടുന്ന അന്നം
- ദേവന്മാരാൽ ഭക്ഷിക്കപ്പെടുന്നതു് എന്നു ശബ്ദാർത്ഥം.
- ഹവിസ്സു് പാകംചെയ്വാനുള്ള പാത്രം
- ഹവിസ്സു്
‘ഗൃഹീത്വാപംയസംചരും’
— ശ്രീരാമോദന്തം
.ചർക്കരാ
- ശരൽക്കല്ലുപ്രായം
ചർക്കരീതരൂപം
- ഒരു ക്രിയയെ തുടരത്തുടരേയൊ വിശേഷവിധിയായിട്ടോ ചെയ്ക എന്നർത്ഥത്തിൽ ഉണ്ടാവുന്ന രൂപഭേദം
ചർക്കുക, ചറുക്കുക
- തെറ്റുക
- വഴുക്കുക
ചർച്ച
- വിചാരം
- സുഗന്ധലേപനം
- വിവാദം
ചർച്ചം
- നവനിധികളിൽ ഒന്നു്
- സ്മരിക്കപ്പെടുന്നതു് എന്നർത്ഥം. അഞ്ജനപ്രയോഗം മുതലായതു കൊണ്ടു തിരയപ്പെടുന്നതു് എന്നുമാവാം.
ചർച്ചരി
- നൃത്തവിശേഷം
- ഉത്സവം
- കൈത്താളം, കൈകൊട്ടുന്ന ഒച്ച
- ഘോഷശബ്ദം, ഒരുവക പാട്ടു്
- ചുരുണ്ടതല
ചർച്ചാ
- വ്യഭിചാരിണി
- പ്രമാണം കൊണ്ടുള്ള അർത്ഥപരീക്ഷ
- വിചാരിക്കപ്പെടുന്നതു എന്നർത്ഥം.
- ചന്ദനം കുങ്കുമം മുതലായതു പൂശുക
- അദ്ധ്യയനം ഹേതുവായിട്ടു മനഃപരിഷ്കാരം സിദ്ധിക്കുന്നതുപോലെ ഇതുകൊണ്ടു ശരീരത്തിനു പരിഷ്കാരമുണ്ടാകുന്നു എന്നർത്ഥം.
ചർച്ചിക
- ദുർഗ്ഗാ
- ചാമുണ്ഡാദേവി
- പാർവതി
ചർച്ചിക്യം
- സുഗന്ധലേപനം
ചർച്ചിത
- വിശേഷണം:
- പൂശപ്പെട്ട
- ഉദാ:ചന്ദനം.
- ചർച്ചിതം
- വ്യാപിക്കപ്പെട്ട. ഉദാ:ചന്ദ്രികാചർച്ചിതം.
ചർപ്പടം
- വിരലെല്ലാം നിറുത്തിപ്പരത്തിയ കൈപ്പടം
- (ചപേടം എന്നതിന്റെ പാഠം.)
‘ചർപ്പടഃ സ്ഫാരവിപുലേചപേടേ ചർപ്പടേവിച’
— മെദിനി
.ചർഭടം
- കക്കരി
ചർമ്മകഷ
- ഒരു ചെടി, ചർമ്മലന്ത അരച്ചുതേച്ചാൽ ചർമ്മദോഷത്തെ കളയുന്നതു് എന്നർത്ഥം
- മുതക്കു
ചർമ്മകാരൻ
- ചെമ്മാൻ
- ചെരിപ്പുണ്ടാക്കുന്നവൻ
- തോൽക്കൊല്ലൻ
ചർമ്മകി
- വാവൽ
ചർമ്മകീല
- ഒരുമാതിരി അർശസ്സു്
- (ഇതിനു ‘താമരമുള്ളു്’ എന്നു ഭാഷ. സർവശരീരസഞ്ചാരിയായ വ്യാനൻ കഫത്തെ സ്വീകരിച്ചിട്ടു ത്വക്കിനു പുറത്തുണ്ടാകുന്ന അർശസ്സാണു്. ഇതു ആണിപോലേയും ഉറപ്പോടും പറുപറുപ്പോടും കൂടിയുമിരിക്കും.)
ചർമ്മഗന്ധികാ
- വാവൽ
ചർമ്മചടാ(ടി)കാ, ചർമ്മടി
- വാവൽ
ചർമ്മചൂഡം
- കോഴി
ചർമ്മജം
- രോമം
- ചോര
ചർമ്മണ്വതി
- വാഴ
- ഒരു നദി
- (ചന്ദ്രവംശത്തിലേ രാജാവായ രന്തിദേവനു ലക്ഷം പാചകന്മാരുണ്ടായിരുന്നു. ദിവസംതോറും 2൦൦൦-കന്നുകാലി കളേയും അത്രയും മറ്റു മൃഗങ്ങളേയും കൊന്നു പചിച്ചു ആവശ്യമുള്ള ഇതരഭക്ഷണസാധനങ്ങളോടുകൂടി പാവപ്പെട്ടവർക്കു് കൊടുത്തുവന്നു. ഇപ്രകാരം വധിക്കപ്പെട്ട മൃഗങ്ങളുടെ ചോര ഒരു നദിയായി പ്രവഹിച്ചിരുന്നു. ആ നദിയുടെ പേർ ‘ചർമ്മണ്വതി’.)
ചർമ്മദണ്ഡം
- ചമ്മട്ടി
ചർമ്മപത്ര
- നരിച്ചീർ
ചർമ്മപിടകാ
- ഒരുവക മസൂരി
- അരുചി, ഒച്ചയടപ്പു്, സ്തംഭനം ഇവ കാണും. പേ പറയും. അശ്രദ്ധയുണ്ടാകും.
ചർമ്മപ്രഭേദിക
- തോലുളി
ചർമ്മപ്രസേവിക(ം)
- ഉലത്തുരുത്തി
- ഉലത്തോൽ
- തോൽകൊണ്ടു തുന്നിയുണ്ടാക്കിയതു എന്നർത്ഥം
ചർമ്മഭേദിക
- തോലുളി
ചർമ്മം
- തോൽ
- ചരിക്കുന്നതു് എന്നർത്ഥം.
- പരിച, ശത്രുവിന്റെപ്രഹരണത്തെ നോക്കി നടക്കുന്നതു എന്നർത്ഥം
- പര്യായപദങ്ങൾ:
- കൃത്തി
- അജിനം.
ചർമ്മമുണ്ഡാ
- ദുർഗ്ഗാ
ചർമ്മയഷ്ടി
- ചമ്മട്ടി
ചർമ്മലന്ത
- ഒരു ചെടി
- (കഫപിത്തരോഗങ്ങൾ, വിസ്ഫോടം, രക്തദോഷം, ഉദാവർത്തം, ഗുല്മം, പ്ലീഹ, ശോഫം, മേൽവയർ വീർപ്പു്, മഹോദരം, വിസർപ്പം, കുഷ്ഠം, ശൂലം, പൊളകൻ, പലവിധത്തിലുള്ള വ്രണങ്ങൾ ഇവയെ നശിപ്പിക്കും. പൂവു് സ്വർണ്ണനിറമായിരിക്കും. തമിഴിൽ – കായ്ത്തുറായി.)
- പര്യായപദങ്ങൾ:
- സപ്തലാ
- വിമലാ
- സാതലാ
- ഭൂരിഫേനാ
- ചർമ്മകഷാ
ചർമ്മസംഭവ
- ഏലം
ചർമ്മാരം
- ചായില്യത്തിൽ ഒരിനം (നിറം വെളുപ്പാണ്)
ചർമ്മി
- വിശേഷണം:
- തൊലിയുള്ള
ചർമ്മി
- പരിചക്കാരൻ, വാളും പരിചയും ധരിച്ചവൻ
- പൂതണക്ക
- ചർമ്മം പോലെയുള്ള ഇലകൾ ഉള്ളതു് എന്നർത്ഥം.
- എഴുതുന്നതിനു് ഉപകരിക്കുന്ന ഒരു മരത്തിന്റെ തൊലി
- വാഴ
ചര്യ
- വിശേഷണം:
- ചരിക്കേണ്ടുന്ന
ചര്യ
- നടപ്പു്
- ആചരിക്ക
- യോഗമാർഗ്ഗത്തിങ്കലുള്ള സ്ഥിതി
- ഒരു വസ്തുവിൽ മനസ്സിനെ ഗമിപ്പിക്കുക എന്നർത്ഥം.
ചർവണം
- ചവയ്പു
- പുഴുക്കു്, (പല കറിസാമാനങ്ങളും കൂടിയിട്ടുണ്ടാക്കുന്നതു്)
ചർവണാ
- ഈച്ച
- കറുത്ത ഈച്ച
- ചെറുതേനീച്ച
ചർവിക്കുക
- ചവയ്ക്കുക
- തിന്നുക
ചർവിത
- വിശേഷണം:
- ചവയ്ക്കപ്പെട്ട
ചർവിതചവർണം
- അയവിറക്കുക, ചവച്ചതിനെ പിന്നെയും ചവയ്ക്കുക
- പറഞ്ഞുകഴിഞ്ഞതിനെപ്പറ്റി വീണ്ടും പറയുക
ചർവിതം
- ഭക്ഷിക്കപ്പെട്ട അന്നാദികൾ ചർവണം ചെയ്യപ്പെട്ടതു് എന്നർത്ഥം
ചല
- വിശേഷണം:
- ഇളക്കമുള്ള
ചല
- വ്യഭിചാരിണി
- അറബിക്കുന്തുരുക്കം
ചലചഞ്ചു
- ചകോരപ്പക്ഷി
ചലചല
- മണിയടിക്കുന്ന ശബ്ദം
ചലജിഹ്വാ
- നായ്
ചലട
- വലിയമുറം
- അരിപ്പു്
ചലത്തു്
- വിശേഷണം:
- ഇളക്കമുള്ള (ലൻ
- ലന്തീ
- ലൽ)
ചലദന്തം
- ഇളകുന്ന പല്ലു്
ചലദലം
- അരയാൽ വൃക്ഷം
- എപ്പോഴും ഇളകിക്കൊണ്ടിരിക്കുന്ന ഇലകൾ ഉള്ളതു എന്നർത്ഥം.
ചലനം
- ഇളക്കം
- ഉഴൽച്ച
- വിറയൽ
- കാൽ
- മാൻ
ചലപത്രം
- കരിങ്ങാലി
ചലം
- ദുഷ്ട്, ദുഷിച്ചരക്തം
- ഇളക്കം
- ഇളകുന്നതു്
- നറുംപശ
- ഉപ്പുകാരം
- ചമ്പകം
- രസം
ചലമ്പുന്നു
- പുലമ്പുന്നു
ചലലാ, ചപല
- ലക്ഷ്മി
ചലവിക്കുക
- പഴുക്കുക
- ചലം വെക്കുക
ചലാചല
- വിശേഷണം:
- ഇളക്കമുള്ള
- ഇളകുന്ന
ചലാചലം
- കാക്ക
- ഇളകുന്നതു്
ചലിക്കുക
- ഇളകുക
- സഞ്ചരിക്കുക
- ഭയം കൊണ്ടിളകുക
ചലിത
- വിശേഷണം:
- ഇളക്കപ്പെട്ട
- ഇളകിയ
- സഞ്ചരിച്ച
ചലിതം
- പുറപ്പെട്ട സൈന്യം
- പര്യായപദങ്ങൾ:
- ‘പ്രചക്രം’.
ചലിപ്പു്
- ക്ഷീണത
- അലട്ടു്
- ഇളക്കം, ചാഞ്ചല്യം
- അരുചി
- ഭയം കൊണ്ടുള്ള ഇളക്കം
ചലിപ്പൻ
- പോണ്ടൻ
- പല്ലക്കു ചുമക്കുന്നവൻ
ചലിപ്പിക്കുക
- ഇളക്കുക
- അരിപ്പിക്കുക
- ക്ഷീണിപ്പിക്കുക
- അലട്ടുക
- അരുചിപ്പെടുത്തുക
ചലിപ്പിയാതെ
- ഇളക്കാതെ
ചല്ല
- വിശേഷണം:
- ചീത്ത
- ഉപകാരമില്ലാത്ത
ചല്ലടം, ചല്ലട
- അരിപ്പു്
- മുറത്തിന്റെ
- പര്യായപദങ്ങൾ:
- പ്രാസ്ഫാടനം
- ശൂർപ്പം.
ചല്ലടം
- ഒരു മാതിരി അരച്ചട്ട
ചല്ലം
- കടത്തുതോണി
- ചങ്ങാടം
- വള്ളക്കാരന്റെ കോൽ
- വെറ്റിലപ്പെട്ടി, പണപ്പെട്ടി
ചല്ലരിപ്പറ, ചല്ലരി
- ഒരുമാതിരി വാദ്യം
- ഒരുവക ചെണ്ട
ചല്ലാവു്, ചല്ലാ
- നേരിയശീല
- മസ്ലിൻ
ചല്ലി
- ജലത്തിലുണ്ടാകുന്ന ഒരുവക പുല്ലു്
- അല്പൻ
- മോഷ്ടിക്കുന്നവൻ
- ചെമ്പുകാശു
ചവ, ചവെച്ചൽ, ചവെപ്പു
- ചപ്പുക
- വായിലിട്ടു നുറുങ്ങേ ചവയ്ക്കുക
ചവയ്ക്കുന്നു
- വായിലിട്ടു കടിക്കുന്നു
- ചപ്പുന്നു
ചവയ്പു്
- വായിലിട്ടു നുറുങ്ങേ ചവയ്ക്കുക
- ചപ്പുക
ചവടി
- കഴുത്തിലിടുന്ന ഒരുമാതിരി ആഭരണം
ചവടു
- ഒരു കിഴ്ക്കണക്കു്
- 36൦ നെന്മണി, 5 ൽ 1 ആഴക്കു്.
ചവണ
- കൊടിൽ
- ഇറക്കുകോൽ
ചവണി
- ചകിണി
- ചേണി
ചവതി
- ക്ഷയരോഗം
ചവരി
- ചാമരം
ചവർക്കായ്
- പാക്കു്
ചവർക്കാരം
- ചവല്ക്കാരം
- വാതം, കഫം, കൂട്ടുവിഷം, ഗ്രഹണി, വായുമുട്ടൽ മുതലായവക്കു നന്നു് മലത്തെ ഇളക്കും. സംസ്കൃതം: യവക്ഷാരംതമിഴ്: ചവുക്കാരംഇംഗ്ലീഷ്: Carbonate of Potash, Nitrate of Potashകാർബൊണേറ്റു് ആഫ് പൊട്ടാഷ്, നൈട്രേറ്റു് ആഫ് പൊട്ടാഷ്.
ചവർക്കുക
- കമർക്കുക
ചവർഗ്ഗം
- (വ്യാകരണം) ച
- ഛ
- ജ
- ഝ
- ഞ ഈ വ്യഞ്ജനങ്ങൾ
ചവർപ്പു്
- കമർപ്പു്
- കഷായരസം
- യാതൊന്നു ആസ്വദിച്ചാൽ നാവിനെ തടിപ്പിക്കയും അണ്ണാക്കിൽ തടവിനേയും നെഞ്ചിൽ പരുപരുപ്പിനേയും ഉണ്ടാക്കുകയും ചെയ്യുന്നു, അതത്രേ ചവർപ്പുരസമുള്ള വസ്തു.
ചവല
- വെറും ധാന്യം
- പൊള്ള
- ലോഹാദികളിൽ വരുന്ന പൊട്ടു്
- നേർമ്മ
- മെലിച്ചിൽ
ചവലം
- വലിയ ഉഴുന്നു്
ചവല്ക്കാരം
- കാരം വകയിൽ ഒന്നു്
- ഇതു് യവാങ്കുരങ്ങൾ ചുട്ടു വെണ്ണീറാക്കി അതിൽ നിന്നെടുക്കുന്ന ഒരുതരം ക്ഷാരമാകുന്നു.
- പര്യായപദങ്ങൾ:
- യവക്ഷാരം
- യവാഗ്രജം
- പാക്യം.
ചവളക്കാരൻ
- മുക്കുവൻ
- നായരിൽ ഒരു താണജാതിക്കാരൻ
- വേല്ക്കാരൻ
ചവളം
- ഒരുമാതിരി കുന്തം
- ക്ഷൗരം
‘കുന്തം ചവളം വില്ലും ശരവും’
— പ്രദോഷമാഹാത്മ്യംതുള്ളൽ
.ചവളി
- തുണി കച്ച ചേല മുതലായ ചരക്കുകൾ
ചവളിച്ചരക്കുകൾ
- ശീല കച്ച ചേല മുതലായ സാധനങ്ങൾ
ചവളിയറം
- സകലവേലകളും പ്രാചീനമലയാളം:
ചവളുക
- അഴുക്കാകുക
- വിരൂപമാവുക
- ഉദാ:‘മുഖം ചവണ്ടിരിക്കുന്നു.’
ചവൾച്ച
- അഴുക്കാവുക
ചവറു്
- കുപ്പ
- വളം
ചവറില
- വെറ്റില
ചവറൻ
- ഹീനൻ
- അയോഗ്യൻ
- ഭോഷൻ
ചവറ്റില
- ഉണങ്ങിയ ഇല
ചവിക, ചവികം
- കാട്ടു മുളകുകൊടി ചവർണം ചെയ്യപ്പെടുന്നതു് എന്നർത്ഥം
- കാട്ടുതിപ്പലി
ചവിട്ടു്, ചവുട്ടു്
- കാൽകൊണ്ടു ഇടിക്കുക
- കാൽവെക്കുക
- തൊഴി
- ഉതപ്പ്
- ചവുട്ടിത്തിരുമ്മുക
- മണ്ണോ ചെളിയോ ചവുട്ടി മയം വരുത്തുക
- ചവിട്ടുചിരട്ട
- കന്നുകാലി, പക്ഷി മുതലായവയുടെ സംയോഗം
- കീഴ്വഴക്കം
- ചുവടിന്റെ പതിച്ചിൽ
- ധാന്യം മെതിക്കുക
- ചക്രം തിരിക്കുക
- നിന്ദ
- നൃത്തംചെയ്ക
ചവിട്ടി
- കണ്ടത്തിൽ മണ്ണു നിരത്തുന്നതിനു മരം കൊണ്ടുണ്ടാക്കിയ ഒരു കരു
ചവിട്ടുക
- അടിവയ്ക്കുക, നടക്കുക
- ചവുട്ടിക്കളയുക
- തൊഴിക്കുക
- മയം വരുത്തുക
- നശിപ്പിക്കുക
- മറയ്ക്കുക
ചവിട്ടുകല്ലു്
- നടക്കല്ലു്
ചവിട്ടുപടി
- വള്ളത്തിന്റെ അറ്റത്തുനിന്നു് ഊന്നുന്ന പടി
- കാൽവെക്കുന്ന മരകഷണം
- ചവുട്ടിക്കേറുന്ന പടി
ചവിണ
- ഇറക്കുകോൽ
- ചെറുകൊടിൽ
- തിരി തെളിക്കുന്ന കത്രിക
ചവുക്കു്
- ചമ്മട്ടി
ചവുക്ക
- ചുങ്കസ്ഥലം
- പെർഷ്യൻ ഭാഷയാണു്.
ചവുക്കാളം
- ഒരുമാതിരി വരയുള്ള പുതപ്പ്
ചവുക്കിളി, ചവുക്കളി
- കാതിലിടുന്ന ഒരുമാതിരി ആഭരണം
ചവുക്കദാരൻ, ചവുക്കദാർ
- ചവുക്കു ഉദ്യോഗസ്ഥന്മാരിൽ പ്രധാനി
ചവ്യം, ചവ്യാ
- കാട്ടുമുളകു്
- കാട്ടുതിപ്പലി, ചവ്വർണം ചെയ്യപ്പെടുന്നതു് എന്നർത്ഥം
ചവ്യാ
- വയമ്പു്
- കുരുപ്പരുത്തി
- കരിംകറുക
ചർവ്വ്
- നൈവലം
ചവ്വരി
- ഒരുവക പനയിൽ നിന്നെടുക്കുന്ന സാധനം
- (ഇതു ഭക്ഷണത്തിന്നു നന്നു്.)
ചവ്വാതു്
- ബങ്കാളത്തു ഉണ്ടായിക്കൊണ്ടിരിക്കുന്ന ഒരുമാതിരി സുഗന്ധ ദ്രവ്യം
ചഷകം
- പാനപാത്രം
- ഒഴിച്ചുകുടിക്കുന്നതിനുള്ള പാത്രം
- മദ്യം സേവിപ്പാനുള്ള പാത്രം
- ഭക്ഷിപ്പാനുള്ളതു എന്നർത്ഥം.
‘കഞ്ചേനചഷകവും വെടിഞ്ഞു’
— മഹാഭാരതം
.ചഷാലം
- യൂപത്തിന്മേലേ വള
- യൂപത്തിൻ ചുവട്ടിലേ ഇരുമ്പുവള
- ഇതു യജ്ഞസ്തംഭത്തിന്റെ മുകളിൽ വളയമായി മരം കൊണ്ടുണ്ടാക്കിവെക്കുന്ന ഒരു വസ്തുവാണു്. ഇതു യൂപത്തിൽ ചേരുക കൊണ്ടു് യൂപം ഇതിനെ ഭക്ഷിക്കുന്നതായി കല്പിക്കുന്നു. (ചഷഭക്ഷണേ).
ചളങ്ങ, ചുളങ്ങ
- ഒരു വൃക്ഷം
ചളരു്
- ചരളമരം
ചളി
- ചേർ
- ചളിമയമായ പ്രദേശത്തിനു് ‘പങ്കിലം’ എന്നു പേർ.
- വയറുകടിയിൽ വയറ്റിൽ നിന്നു പോകുന്ന ഒരുവക മലം
ചളിക്കുക
- കറി മുതലായവ പഴകി കൊള്ളരുതാതാകുക
- ബുദ്ധി മടിക്കുക, ലജ്ജിക്കുക, കുണ്ഠിതം ഭാവിക്കുക
ചളിപ്പു്
- കറി മുതലായവ പഴകി കൊള്ളരുതാതാകുക
- ബുദ്ധിമടിപ്പു്
- അറപ്പ്
ചളിപ്പതം
- ചളിപോലെയുള്ള
ചളുക്കം
- പിതുക്കം
- ഞെരുക്കം
- ചതുക്കം
ചളുങ്ങ്
- ചണനാരു്
- വക്കനാരു്
ചളുങ്ങ, ചളങ്ങ
- ഒരു വൃക്ഷം
- (കയറിനുപയോഗമുണ്ടു്.)
ചളുങ്ങുക
- പിതുങ്ങുക
- ഞെരുങ്ങുക
- ചതുങ്ങുക
- (സകര്‍മ്മകക്രിയ:ചളുക്കുക.)
ചളുപിളെ
- ചളിയിൽ നടന്നാലുള്ള സ്ഥിതി
ചളുമ്പു്
- മൂക്കാത്ത അടയ്ക്കാ, ചമ്പൻ
- ചളിപ്രദേശം
ചള്ള
- ചളി
ചള്ള
- വിശേഷണം:
- പ്രയാസമുള്ള
- ചീത്തയായ
- കലശൽകൂട്ടുന്ന
ചള്ളക്കൻ
- മുൻകോപമുള്ള
- കോപിഷ്ഠൻ
ചള്ളത്തം
- ലാഘവം
- ഹീനത
ചള്ളു്
- വിശേഷണം:
- പ്രയാസമുള്ള
- വെറുപ്പുള്ള
- മൂക്കാത്ത
- ചീത്ത
ചള്ളുക
- ചളുങ്ങുക
- ചതുങ്ങുക
ചള്ളുപറക
- ചീത്തപറക
ചള്ളുപിണയുക
- ശണ്ഠകൂടുക
ചറുക്കുക, ചർക്കുക
- തെറ്റുക
- വഴുക്കുക
ചറുചറെ
- ഇറ്റിറ്റു്
ചറ്റച്ചാത്തൻ
- ഒരു പറവക
- ഇതു ചിലേടങ്ങളിൽ രാത്രിയിൽ വൃക്ഷങ്ങൾതോറും പറന്നു് ഇരതേടുന്ന ജന്തുവാണു്.
ചാ
ചാക
- ചാവുക
- മരിക്കുക
ചാകചക്യം
- ശോഭ
- കാന്തി
ചാകാച്ചാവു്
- ചാകാതെ ചാവുക
- ചത്തതിനൊപ്പമാവുക
‘ചാകാച്ചാവിന്നകപ്പെട്ടിതുപരമുടയോർ’
— ഉത്തരരാമചരിതം ചംപു
.ചാകുക, ചാവുക
- മരിക്കുക
ചാകൊലി
- ചത്തതുനിമിത്തമുള്ള കരച്ചിൽ
ചാക്കരി
- ചാക്കിൽ കെട്ടി വരുന്ന അരി
ചാക്കു്
- മരണം
- ഒരുമാതിരി ശീല
- കച്ചവടച്ചരക്ക് ഇട്ടു തോളിൽ വഹിച്ചുംകൊണ്ടു നടക്കുന്ന ഒരുമാതിരി സഞ്ചി
ചാക്കടി, ചാകുടി
- വംശം അന്യം നിൽക്കുക
ചാക്കാല(ം)
- ചാവുപുല
ചാക്കി
- ചാക്ക്യാർ
ചാക്കിയാരു്
- ബ്രാഹ്മണർക്കു അല്പമായി ജാതിക്കുറവു വന്നാൽ തള്ളപ്പെടുന്ന ഒരു ജാതിക്കാരൻ
- നാട്യക്കാരൻ
- (ചാക്യാർ എന്നതു നോക്കുക).
ചാക്കിരി
- ദാസവൃത്തി
- പരികർമ്മം
ചാക്കുശീല
- ഒരുവക കട്ടിയുള്ള ശീല
ചാക്ര
- വിശേഷണം:
- ചക്രത്തെ സംബന്ധിച്ച
ചാക്രി, ചാക്കിരി
- തൊഴിൽ
ചാക്രിക
- വിശേഷണം:
- ചക്രസംബന്ധമുള്ള
- (കൻ, കീ, കം.)
ചാക്യാർ
- ചാക്കിയാർ
- ചാക്യാരും ചാക്യാർകൂത്തും — പണ്ടു് പരശുരാമന്റെ കാലത്തു് പരദേശത്തു നിന്നു് സൂതകുലജാതന്മാർ കേരളത്തിൽ വന്നു. കേരളത്തിലേ ഉത്തമകുലത്തിലേ ദമ്പതിമാരിൽ നിന്നു് വ്യഭിചാരംകൊണ്ടു അനുലോമമായി ദോഷപ്പെട്ടാൽ പാത്രമൊ ബീജമോ ഒന്നു ശുദ്ധവും ഒന്നു അശുദ്ധവും ആയിരിക്കുമ്പോൾ ജനിക്കുന്ന പുരുഷന്മാരെ പരശുരാമൻ സൂതകുലക്കാരോടു ചേർത്തു് ശ്ലാഘ്യകുലജന്യന്മാരായിരുന്നതിനാൽ അവർക്കു് ‘ചാക്യാർ’ എന്നു പേർ കൊടുക്കയും സംസ്കൃതനാടകം, അലങ്കാരശാസ്ത്രം, വ്യാകരണശാസ്ത്രം, ഭാരതം, രാമായണാദി പുരാണങ്ങൾ, ഭരതനാട്യശാസ്ത്രം ഇവ പഠിച്ചു പുരാണകഥകളെ പ്രബന്ധമാക്കീട്ടുള്ളതിനെ സഭയിൽ പ്രകാശിപ്പിച്ചു ജനങ്ങൾ ക്കു അറിവുണ്ടാക്കി കൊടുക്കുകയും നാടകങ്ങൾ സഭയിൽ അഭിനയിച്ചു ആടുകയും ചെയ്തു. ദേവനും ജനങ്ങൾക്കും സന്തോഷം വരുത്തുന്നതു അവർക്കു വൃത്തിയായി കല്പിക്കുകയും ചെയ്തു. ഈ ആജ്ഞാനുസരണം പ്രവർത്തിക്കുന്നതിനെ കേരളത്തിൽ ‘ചാക്യാർകൂത്തു്’ എന്നു പറയുന്നു. ഈ കൂത്തു് ക്ഷേത്രത്തിൽ വെച്ചു മാത്രമേ നടത്താവൂ എന്നാണു് ഏർപ്പാടു്. കൂത്തിനു ചാക്യാർ, നമ്പ്യാർ, നങ്ങ്യാർ ഇങ്ങിനെ മൂന്നുപേർ വേണം. സ്ത്രീ:ഇല്ലോടമ്മ, ചില്ലടമ്മ.
ചാക്രികൻ
- ചക്കുകാരൻ
- മണിയടിക്കുന്നവൻ
- വണ്ടിക്കാരൻ, വണ്ടി ഓടിക്കുന്നവൻ
- കുശവൻ
ചാക്ഷുഷ, ചാക്ഷുഷിക
- വിശേഷണം:
- പ്രത്യക്ഷമായുള്ള
- കണ്ണിനെ സംബന്ധിച്ച
ചാക്ഷുഷൻ
- ആറാമത്തേ മനു
ചാക്ഷുഷപ്രത്യക്ഷം
- കണ്ണുകൊണ്ടു കാണുക
ചാക്ഷുഷി
- ഒരു വിദ്യ
- ഇതു് അർജ്ജുനനു അംഗാരവർണ്ണൻ കൊടുത്തതാണു്.
- (ഈ വിദ്യ സോമനായി മനു കൊടുത്തതും അവിടന്നു വിശ്വാവസുവിനു കിട്ടീട്ടു അവൻ അംഗാരവർണ്ണനു കൊടുത്തിട്ടുള്ളതുമാകുന്നു). ഈ വിദ്യയുടെ ഫലം.
‘മാനിയാംനിനക്കുഞാൻ
ചാക്ഷുഷിയെന്നവിദ്യ
ദാനംചെയ്യുന്നതുണ്ടി
പ്രാണനെരക്ഷിക്കയാൽ
കാമദരഥാശ്വസൂതാ
യുധാദികളുണ്ടാം
സോമവംശോത്ഭൂതനാം
നിനക്കുധനഞ്ജയ’
ചാക്ഷുഷിയെന്നവിദ്യ
ദാനംചെയ്യുന്നതുണ്ടി
പ്രാണനെരക്ഷിക്കയാൽ
കാമദരഥാശ്വസൂതാ
യുധാദികളുണ്ടാം
സോമവംശോത്ഭൂതനാം
നിനക്കുധനഞ്ജയ’
— ഭാരതം
‘യച്ഛക്ഷുഷാദൃഷ്ടമിച്ഛേൽ
ത്രിഷുലോകേഷുകിഞ്ചന
തൽപശ്യേൽയാദൃശംചേച്ഛേൽ
താദൃശംദ്ര്ഷ്ടുമർഹതി’
ത്രിഷുലോകേഷുകിഞ്ചന
തൽപശ്യേൽയാദൃശംചേച്ഛേൽ
താദൃശംദ്ര്ഷ്ടുമർഹതി’
— എന്നു മൂലം
ചാംഗം
- പുളിയാരൽ
ചാംഗേരി
- പുളിയാരൽ
ചാച്ചിൽ, ചാച്ചൽ
- ചെരിച്ചിൽ
- ചായ്വു്
- ചായുക
ചാഞ്ചല്യം
- ചഞ്ചലത, അനക്കം, ഇളക്കം
- പാരവശ്യം
- വേഗമായ ഗതി
- സ്ഥിരമില്ലാത്ത സ്വഭാവം
- അനിത്യത
ചാഞ്ചാടുക
- തെന്നിത്തെറിച്ചു നടക്കുക
- (ചാൺചാടുക.)
ചാഞ്ചാട്ടം
- തെന്നൽ
ചാടു്
- വണ്ടി, ചുമട്ടുവണ്ടി
- കുഞ്ഞുങ്ങൾ പിടിച്ചു നടക്കുന്ന ചെറിയ വണ്ടി
ചാട
- ജാട
- തട്ടിപ്പു
ചാടകേരം, ചാടകൈരം
- ഊർക്കുരികിൽ പക്ഷി
ചാടൻ
- വഞ്ചകൻ
- കള്ളന്ത്രാണമുള്ളവൻ
ചാടി, ശാടി
- ഭരണി
- കട്ടിയുള്ള വലിയ കലം
ചാടു
- ഇഷ്ടവാക്കു്
- മോഹനവാക്കു്
- ചാടുക്കൾ = മോഹനവാക്കുകൾ.
ചാടുക
- കുതിക്കുക, തുള്ളുക, ആടുക
- പായുക
- ഒഴിഞ്ഞുപോവുക
- അകപ്പെടുക, വീഴുക
- ചാട്ടുക
ചാടുകാര
- വിശേഷണം:
- ഇഷ്ടമായിട്ടു നല്ല വാക്കു പറയുന്ന
- (രൻ, രീ, രം.)
ചാടുകാരം
- പൊന്മണിയും
- മുത്തും കൂട്ടിക്കോർത്ത മാല
ചാടുപാടു്
- ഫലിതക്കാരൻ
- പുറാട്ടുകാരൻ
- കളി പറയുന്നവൻ
ചാടുവാക്കു്
- ദയയെയും സ്തുതിയെയും തോന്നിക്കുന്ന വാക്കു്
ചാടൂക്തി
- ആത്മപ്രശംസ
- ദയയേയും സ്തുതിയേയും തോന്നിക്കുന്ന വാക്കു്
ചാട്ടു്
- ദുഷ്ടത
- എറിക
- ചാട്ടം
ചാട്ടു്
- വിശേഷണം:
- കൊല്ലുന്ന
- ചാണ്ടുന്നതിനുള്ള
ചാട്ട
- ചമ്മട്ടി
ചാട്ടം
- കുതിപ്പു്, തുള്ളൽ
- പാച്ചിൽ
- ഒഴിച്ചിൽ
- തെറ്റിപ്പോവുക
- കോപം
ചാട്ടുക
- കുന്തം എറിയുക
ചാട്ടുകുന്തം
- വേൽ
- കുന്തം
ചാട്ടുമാട്ടു
- വഞ്ചന
- തർക്കം
ചാട്ടുവാറു്
- ചമ്മട്ടി
- (കുതിര മുതലായതിനെ അടിപ്പാനുള്ളതാണു്. സംസ്കൃതം:— കശാ.)
ചാട്ടുവില്ലു്
- കുന്തംചാണ്ടുന്നതിനുള്ളവില്ലു്
ചാട്ടുളി
- ചാണ്ടുന്ന ഉളി
ചാണ
- മൂർച്ചകൂടുന്ന കല്ലു്
- തേപ്പുകല്ലു്
- ചന്ദനവും മറ്റും അരയ്ക്കുന്നതിനുള്ള കല്ലു്
- ഗുളികയും മറ്റും ഉരയ്ക്കുന്നതിനുള്ള കല്ലു്
ചാണകം
- കന്നുകാലികളുടെ മലം
- ചാണകം — ഇക്കിൾ, വയറുമുട്ടൽ ഇവയെ ശമിപ്പിക്കും. സാമാന്യവിധിയിൽ പശുവിൻചാണകം എടുക്കുക.
- പര്യായപദങ്ങൾ:
- ഗോവിട്ടു്
- ഗോമയം.
ചാണകവരളി
- ചാണകം പരത്തി ഉണങ്ങിയതു്
- ഉണക്കച്ചാണകം
ചാണകീനം
- പയറു വിളയുന്നതിനു യോഗ്യമായ ക്ഷേത്രം
ചാണക്കല്ലു്
- ചന്ദനവും മറ്റും അരയ്ക്കുന്ന കല്ലു്, ചാണം
- മൂർച്ചകൂട്ടുന്ന കല്ലു്
- ശാണമാണു് ചാണയായതു്.
ചാണക്കൊല്ലൻ
- കടച്ചിക്കൊല്ലൻ
ചാണക്യൻ
- വാത്സ്യായനന്റെ ഒരു പേർ
- നന്ദകുലത്തേ നശിപ്പിച്ചു് ചന്ദ്രഗുപ്തനെ രാജാവാക്കിയ ഉപായിയും മഹാബുദ്ധിമാനുമായിരുന്ന ഒരു ബ്രാഹ്മണൻ
- മുദ്രാരാക്ഷസം നാടകത്തിലേ ഒരു പ്രധാന പാത്രം. വിഷ്ണുഗുപ്തൻ, കൗടില്യൻ ഇങ്ങിനേയും പേരുണ്ടു്.
ചാണക്യസൂത്രം
- ഒരു പുസ്തകത്തിന്റെ പേർ
ചാണപ്പുളി
- ചാണപിടിച്ചു വെച്ചിട്ടുള്ള പുളി
- പഴുത്തുണങ്ങിയ വാളം പുളി ജലത്തിൽ ഞെരടിപ്പിഴിഞ്ഞരിച്ചു കുറുക്കി ശർക്കരപ്പാകത്തിൽ വാങ്ങി കുറച്ചു കാച്ചിയ ഉപ്പും പൊടിച്ചിട്ടിളക്കി ശർക്കരയുണ്ടപോലെ എടുക്കുന്ന വസ്തു
ചാണാപ്പായി
- ചൊടിപ്പോടുകൂടി
ചാണി
- കുതിരയേ അണിപഴക്കുന്നവൻ
- ചാണകം
ചാണൂരൻ
- കംസന്റെ അനുചരനായ ഒരു മല്ലൻ
- (ചാണൂരനെ കംസവധാവസരത്തിൽ കൃഷ്ണൻ കൊന്നു.)
ചാണൂരമർദ്ദനൻ
- കൃഷ്ണൻ
ചാൺ
- പെരുവിരലും ചൂണ്ടോന്നിവിരലും കൂട്ടി അളന്ന ഒരളവു, പന്ത്രണ്ടു വിരൽ അളവു്, അരമുഴം
- ഒരുവക മത്സ്യം (ശാൺ)
ചാണ്ടു, ചാണ്ടൽ
- നീട്ടി എറിയുക
ചാണ്ടുക
- നീട്ടിഎറിയുക
- ചാടുക
ചാണ്ഡം
- ബലം
- ശക്തി
ചാണ്ഡാലൻ
- ചണ്ഡാലൻ
ചാണ്ഡാലിക
- ചണ്ഡാലസ്ത്രീ
- കിന്നരം
- ചണ്ഡാലന്റെ വീണ. ചണ്ഡാലന്റേതു എന്നർത്ഥം.
- ദുർഗ്ഗ
‘ചാണ്ഡാലികാ കിന്നരായാമുമായാ മോഷധീ ഭിദി’
— മേദിനി
.ചാതകം
- വേഴാമ്പൽ പക്ഷി
- പര്യായപദങ്ങൾ:
- സാരംഗം
- സ്തോകകം.
ചാതകാനന്ദനം
- മഴക്കാലം
- മേഘം
ചാതിക്കാരം
- തടസ്ഥം
- യോജിപ്പിപ്പാനായിട്ടുള്ള വേല
ചാതുര
- വിശേഷണം:
- നാലിനേ സംബന്ധിച്ച
- സാമർത്ഥ്യമുള്ള
ചമതുര(ക)ം
- ചെറിയ വട്ടത്തലയിണ
- നാലു ചക്രമുള്ള വണ്ടി
ചാതുരി
- സാമർത്ഥ്യം
- നിപുണത
ചാതുരികൻ
- തേരാളി
ചാതുർജ്ജാതം
- ഏലത്തരി
- ഇലവങ്ങത്തൊലി
- പച്ചില
- നാഗപ്പൂവു് ഇവ നാലിനും കൂടെയുള്ള പേർ
ചാതുർത്ഥകജ്വരം
- ഒരുമാതിരി ജ്വരം
ചാതുർത്ഥികം, ചാതുർത്ഥ്യം
- ഒരുമാതിരി പനി
ചാതുർമ്മാസ്യം
- നാലുമാസം അനുഷ്ഠിക്കുന്ന ഒരു വ്രതം
- ആഷാഢം ശുക്ലപക്ഷം ദശമി മുതൽ കാർത്തികമാസം പൗർണ്ണിമവരെ അനുഷ്ഠിക്കുന്ന ഒരു വ്രതം.
‘ആഷാഢേ ദശമീം ശുക്ലാ
മാരഭ്യസ്യാത്തു കാർത്തികീ
പൗർണ്ണമാസീതാവദിദം
ചാതുർമ്മാസ്യവ്രതാദികം’
മാരഭ്യസ്യാത്തു കാർത്തികീ
പൗർണ്ണമാസീതാവദിദം
ചാതുർമ്മാസ്യവ്രതാദികം’
— വരാഹപുരാണം
ചാതുര്യം
- സാമർത്ഥ്യം
- വാചാലത
- വിദഗ്ദ്ധത
- സ്നേഹം
- അഴകു്
- മനോഹരത
ചാതുർവർണ്യ
- വിശേഷണം:
- ബ്രഹ്മക്ഷത്രിയ വൈശ്യ ശൂദ്രന്മാർ നാലു ജാതിക്കാരേയും സംബന്ധിച്ചുള്ള (ചാതുർവർണ്യം എന്നതിനു നാലു ജാതികൾ കൂടിയതു്
- നാലുനിറമായി കല്പിച്ചതു് എന്നിങ്ങനെ ശബ്ദാർത്ഥം)
- ബ്രാഹ്മണൻ കപിലനിറവും, ക്ഷത്രിയൻ അരുണനിറവും, വൈശ്യൻ പീതനിറവും, ശൂദ്രൻ കൃഷ്ണനിറവും ആകുന്നു.
‘കപിലാശ്ചാരുണാഃ പീതാഃ
കൃഷ്ണാശ്ചേതി പൃഥൿ പൃഥൿ
ബ്രാഹ്മണാഃ ക്ഷത്രിയാ വൈശ്യാഃ
ശൂദ്രാശ്ചൈവയഥാക്രമം’
‘ചാതുർവർണ്യം മയാസൃഷ്ട
ഗുണകർമ്മവിഭാഗശഃ’
കൃഷ്ണാശ്ചേതി പൃഥൿ പൃഥൿ
ബ്രാഹ്മണാഃ ക്ഷത്രിയാ വൈശ്യാഃ
ശൂദ്രാശ്ചൈവയഥാക്രമം’
— വിഷ്ണുപുരാണം
‘ചാതുർവർണ്യം മയാസൃഷ്ട
ഗുണകർമ്മവിഭാഗശഃ’
— ഗീത
ചാതുർവിദ്യം
- നാലുവേദം
ചാത്തൻ
- ഒരു സേവാമൂർത്തി
- കുട്ടിച്ചാത്തൻ
- (തത്ഭവം – ശാസ്താ.)
ചാത്തം
- മരിച്ചവർക്കുവേണ്ടി കഴിക്കുന്ന ഒരു കർമ്മം ശ്രാദ്ധം
- (ശ്രാദ്ധം എന്നതാണു് ചാത്തം ആയതു്.)
ചാത്താവു്
- ശാസ്താവു്
- (ശാസ്താവാണു ചാത്താവായതു്.)
ചാന്തു്
- ചുണ്ണാമ്പു്
- കുമ്മായം കരിപ്പട്ടി മണൽ ഇവ ചേർത്തു് കുഴച്ചു കെട്ടിടങ്ങളുടെ ചുവരുകൾ പൂശുന്നതു്
- ചില മരത്തിന്റെ എണ്ണ
- സ്ത്രീകൾ നെറ്റിയിൽ തൊടുന്ന ചാന്തു്
- സ്ത്രീകൾ തൊടുന്ന ചാന്തു് — തെറ്റിപ്പൂവു് ജലത്തിലിട്ടു മൂന്നു നാലു ദിവസം വെച്ചേക്കണം. അഴുകിയതിന്റെ ശേഷം, ഉണക്കലരി വറുത്തു് അതു കരിയുമ്പോൾ തെറ്റിപ്പൂവെള്ളം അതിൽ ഒഴിക്കണം. പിന്നീടു ഞവടിക്കലക്കി തട്ടിയരിച്ചെടുത്തു രണ്ടാമതും വറ്റിച്ചു് ചട്ടിയിലോ മറ്റോ സൂക്ഷിച്ചുവെക്കുക. ഇതിരുന്നുറഞ്ഞാൽ ചാന്താവും.
ചാന്താട്ടം
- ചാന്തു തേയ്ക്കുക
- ചുണ്ണാമ്പു പുരട്ടുക
ചാന്താർ
- ചാന്തുള്ള
- ഉദാ:ചാന്താർ മുലയിണ.
ചാന്ദ്ര
- വിശേഷണം:
- ചന്ദ്രനെ സംബന്ധിച്ച (ന്ദ്രൻ
- ന്ദ്രീ
- ന്ദ്രം)
ചാന്ദ്രകം
- തേൻ
- ചുക്കു്
ചാന്ദ്രഭാഗ
- ചന്ദ്രഭാഗാനദി
ചാന്ദ്രമസി
- ബൃഹസ്പതിയുടെ ഭാര്യ
ചാന്ദ്രമാനം
- ചന്ദ്രന്റെ ഗതികൊണ്ടുള്ള ഒരു കണക്കു്
ചാന്ദ്രമാസം
- ചന്ദ്രഗതികൊണ്ടു വരുന്ന മാസം
ചാന്ദ്രം
- ചന്ദ്രസംബന്ധമായ മാസം
- ചന്ദ്രകാന്തം
- ചാന്ദ്രായണവ്രതം
ചാന്ദ്രായണം
- ചന്ദ്രന്റെ ക്ഷയവൃദ്ധിപോലെ ഓരോ ദിവസം ഓരോ ഉരുള കുറച്ചും കൂട്ടിയും ഉണ്ണുന്ന ഒരു വ്രതം
- വെളുത്തവാവിനു പതിനഞ്ചു വാ ഭക്ഷണത്തിൽ തുടങ്ങി ദിവസേന ഓരോന്നു കുറച്ചു് കറുത്ത വാവിനു ഭക്ഷണമില്ലാതാക്കി പിന്നീടു ദിവസന്തോറും ഓരോന്നു വെളുത്തവാവുവരെ വർദ്ധിപ്പിക്കുക.
‘കൃഛ്റചാന്ദ്രായണാദിക്രിയകൊണ്ടു’
— ശീലാവതി
ചാന്ദ്രി
- ബുധൻ
- നിലാവു്
- വെളുത്ത കണ്ടകാരിച്ചുണ്ട
- കാർകോകിൽ
ചാന്നാട്ടി
- ചാന്നാന്റെ സ്ത്രീ
ചാന്നാൻ
- കരിമ്പന ചെത്തുന്ന ഒരു താണ ജാതിക്കാരൻ
ചാപം
- വില്ലു്
- ധനുരാശി
- മഴവില്ലു്
- ചപം എന്നു പേരായ തൃണ വിശേഷത്തിന്റെ വികാരം എന്നർത്ഥം.
ചാപയഷ്ടി
- വിൽക്കോൽ
ചാപലം, ചാപല്യം
- ഇളക്കം
- നിലകേടു്
- അസ്ഥിരത
- ദ്രുതഗതി
- സംശയം
- അവിവേകം
ചാപി
- ചാപം ധരിച്ചവൻ
- ശിവൻ
ചാപ്പ
- തോക്കിന്റെ കൊത്തി
- അടയാളം
ചാപ്പിടുക
- മുദ്രവെക്കുക
ചാപ്പിള്ള
- ചാവുപിള്ള
- ചാവുകിടാവു്
ചാമ
- ഒരു വക ധാന്യം
- കഫം, വിഷം, പിത്തം ഇവയ്ക്കു നന്നു്. ശരീരം ചടപ്പിക്കും. വാതവർദ്ധനകരമാണു്. മലത്തെ പിടിക്കും. സംസ്കൃതം:— ശ്യാമാകം.
ചാമരപുഷ്പം
- കവുങ്ങു്
- പൂക്കൈത
- കുരുവിക്കരിമ്പു്
- മാവു്
ചാമരം
- ചമരി മൃഗത്തിന്റെ വാൽ
- വെഞ്ചാമരം
- ചാമരം എന്നതിന്റെ പ്രാചീനകവി പ്രയോഗം. ‘ചാമര’.
ഉദാ:‘ഛത്രദ്ധ്വജവെൺചാമരവിലാസം’
— ഭഗവദ്ഗീത. - പര്യായപദങ്ങൾ:
- പ്രകീർണ്ണകം.
ചാമരി
- കുതിര
ചാമർത്തം, ചാമാർത്തം
- സമാവർത്ത(ന)ം എന്നുള്ള കർമ്മം
ചാമീകരം
- പൊന്നു്
- ചമീകരം എന്നു പേരായ ആകരത്തിലുണ്ടായതു് എന്നർത്ഥം.
- ഉമ്മത്തു്
‘ചാമീകരപ്രഭപൂണ്ടശതഘ്നികൾ’
— അദ്ധ്യാത്മരാമായണം
ചാമുണ്ഡാ
- കാളി
- ദുർഗ്ഗ
- ശ്രീപാർവതി
- ചണ്ഡമുണ്ഡന്മാരെ നിഗ്രഹിച്ചവൾ എന്നർത്ഥം.
ചാമുണ്ഡി
- കാളി
- ദുർഗ്ഗ
ചാമ്പ, ചാമ്പു്
- ഒരുവക വൃക്ഷം, ഞാവൽ
- നീളം
‘മാമ്പഴം തിന്നേണം ചാമ്പൊഴിഞ്ഞാൽ’
— കൃഷ്ണഗാഥാ
ചാമ്പൽ
- ചാരം, ഭസ്മം
- കണ്ണിന്റെ അടപ്പു്
- പൂക്കൾ കൂമ്പുക
ചാമ്പുക
- കണ്ണു് അല്പം അടയുക, കൂമ്പുക
- മയങ്ങുക
- കൂമ്പുക
‘ചാമ്പിമയങ്ങിന കണ്മിഴിയും’
— കൃഷ്ണഗാഥ
ചാമ്പേയം
- ചമ്പകം
- ചമ്പ എന്ന ദേശത്തിലുണ്ടായതു എന്നർത്ഥം.
- നാഗപ്പൂമരം
- സ്വർണ്ണം
- താമരയല്ലി
- ഉമ്മത്തു്
ചാമ്യം
- ആഹാരം
- ഭക്ഷണം
ചായ
- തേയില
ചായക്കാരൻ
- ചായം പിടിപ്പിക്കുന്നവൻ
- അലക്കുകാരൻ
ചായപ്പുടവ
- ചായംകേറ്റിയ വസ്ത്രം
ചായം
- നിറം
- വർണ്ണം
ചായൽ
- തലമുടി
- നിറം
- തുല്യത
- ഛായ, നിഴൽ
- പള്ള, പാർശ്വം
- ചാച്ചൽ
ചായ്
- ഭംഗി, ചായൽ
- ചാവി, ചാഴി
ചായിക്കുക
- പഴുക്കുക, വഴയ്ക്കുക
- ഒരു പക്ഷത്തിൽ ചേരുക
ചായിപ്പു്, ചായ്പു
- പുരയോടുകൂടി ചായിച്ചു് കെട്ടിയുണ്ടാക്കുന്ന മുറി, ഒരു ഭാഗത്തോട്ടുള്ള ചരിവു്
- നിലംതല്ലി
ചായില്യം
- ഒരങ്ങാടിമരുന്നു്
- ഒരുമാതിരി ചെമന്ന ചായം
- ഇതു കഫം, പിത്തം, കാമല, കുഷ്ഠം, കൂട്ടുവിഷം, നേത്രരോഗം, നെഞ്ചുകലിപ്പു്, ത്രിദോഷജ്വരം, ദ്വിദോഷജ്ജ്വരം, ആമവാതം, പ്ലീഹ, ചൊറി ഇവയ്ക്കു നന്നു്. ഇതു മൂന്നുവിധം ഉണ്ടു്. (1. ചർമ്മാരം. 2. ശുകതുണ്ഡകം. 3. ഹംസപാദം.) മൂന്നാമത്തേതു ഉത്തമം. സംസ്കൃതം:— ഹിംഗുലം. തമിഴ്:— ചാതിലിങ്കം. ഇംഗ്ലീഷ്:— Sulphate of Mercury, Vermilion.
ചായിവു്, ചായ്വു്
- വളവു്, കുതിച്ചിൽ
- ഇറക്കം
- ചെരിച്ചിൽ
ചായുക, ചായ്ക
- ചെരിയുക
- കിടക്കുക
- വീഴുക, വൃക്ഷവും മറ്റും വീഴുവാൻ തുടങ്ങുക
- ആശ്രയിക്കുക
- ഒരുവശത്തേക്കു ചരിയുക
‘കറുത്തുമല്ലന്നിറമെങ്കിലേറ്റം
വെളുത്തുമല്ലമ്മുലചാഞ്ഞുമില്ല’
വെളുത്തുമല്ലമ്മുലചാഞ്ഞുമില്ല’
— ലീലാതിലകം
ചായ്മാന
- ഊന്നു്
- ഉരു
ചാര
- വിശേഷണം:
- ചരിക്കുന്ന
- പോകുന്ന
- നടക്കുന്ന
ചാര
- ഒരുമാതിരി അരി
ചാരകൻ
- കുതിരക്കാരൻ
- കൂട്ടുകാരൻ
- ദൂതൻ, ചാരൻ
ചാര(ക)ം
- മുരൾമരം
ചാരചക്ഷുസ്സു്
- ചാരന്മാരെ (ഗൂഢപുരുഷന്മാരെ)ക്കൊണ്ടു ദൂരത്തുള്ള വർത്തമാനങ്ങളെ കാണുന്നവൻ
- ചാരന്മാർ (ഗൂഢപുരുഷന്മാർ) ആകുന്ന ചക്ഷുസ്സു് (നേത്രം)
‘ചാരചക്ഷുസ്സും വിചാരവുമില്ലേതും നിത്യം’
— അദ്ധ്യാത്മരാമായണം
ചാരടി
- ഓരിലത്താമര
- സഞ്ചരണശീലം എന്നർത്ഥം. തമിഴു് വ്യാഖ്യാനത്തിൽ ‘ഒരിതൾ താമര’. നിലത്താമര, എന്നു് മറ്റൊരഭിപ്രായം.
- കിഴുകാനെല്ലി
ചാരടികാ
- അമരി
- പവിഴക്കൊടി
ചാരണ
- തഴുതാമ
ചാരണത്വം
- നാട്യവിദ്യ
- ആട്ടം
ചാരണൻ
- നാട്യക്കാരൻ
- ദേവഗായകൻ
- വഴിയാത്രക്കാരൻ, പരദേശ യാത്രക്കാരൻ
- ചാരൻ
ചാരണന്മാർ
- വന്ദികളിൽതന്നെ പാടുകയും കഥപറകയും ചെയ്യുന്നവരുടെ പേർ
- കീർത്തിയെ പരത്തുന്നവർ എന്നർത്ഥം.
ചാരത്തു്
- സമീപത്തു്
ചാരൻ
- ദൂതൻ
- വേഷംമാറി നടന്നു വർത്തമാനങ്ങൾ അറിയുന്നവൻ
- പര്യായപദങ്ങൾ:
- യഥാർഹവർണ്ണൻ
- പ്രണിധി
- അപസർപ്പൻ
- ചരൻ
- സ്പശൻ
- ചാരൻ
- ഗൂഢപുരുഷൻ (ചാരൻ = ഗമനശീലൻ).
ചാരപഥം
- രണ്ടു റോട്ടു (വഴി) കൂടുന്ന സ്ഥലം
ചാരഫലം
- ജനിച്ച കൂറിൽ നിന്നു് അതതു ഭാഗത്തിൽ അതതു ഗ്രഹങ്ങൾ നില്ക്കുമ്പോൾ ഉണ്ടാകുന്ന ഫലം
ചാരാ
- ഗമനം, സഞ്ചാരം
- (— ഭസ്മം). (സംസ്കൃതം:— ക്ഷാരം).
- മുരൾമരം
ചാരൽ
- മറ്റൊന്നിൽ തൊട്ടിരിക്കയോ വെയ്ക്കയൊ
- ചായിവു്
- ആഗ്രഹം
ചാരവായു
- പടിഞ്ഞാറൻകാറ്റു്
ചാരവേ
- അടുത്തു്
ചാരഴി
- ചാരിയിരിപ്പാനുള്ള അഴി
ചാരായക്കട
- ചാരായം വില്ക്കുന്ന സ്ഥലം
ചാരായക്കുത്തുമതി
- ചാരായക്കുത്തക
ചാരായം
- കള്ളുവാറ്റി എടുത്തതു്
- (അക്കാനി എന്നതു നോക്കുക.)
ചാരിക
- വേലക്കാരി
- പരിജനത്തിലൊരുവൾ
- പരിചാരിക
ചാരിക്കുക
- ചാലിക്കുക
ചാരിതാർത്ഥ്യം
- ചരിതാർത്ഥത
- സാഫല്യം
- അഭിലാഷനിവൃത്തി
- തൃപ്തി
ചാരിത്രദൂഷണം
- മര്യാദകേടു്
- പാതിവ്രത്യഭംഗം
ചാരിത്രഭംഗം
- പാതിവ്രത്യഹാനി
- മര്യാദകേടു്
ചാരിത്രം, ചാരിത്ര്യം
- പാതിവ്രത്യം
- മര്യാദ
- ആചാരം
- ശീലഗുണം
ചാരിത്രശീല
- മര്യാദക്കാരി
ചാരിത്രശുദ്ധി
- പാതിവ്രത്യശുദ്ധി
- ശുദ്ധമുള്ള ആചാരം
ചാരിത്രാ
- കോല്പുളി
ചാരിയാവു്
- ചെമന്ന രോമംകൊണ്ടുള്ള പുതപ്പു് (പെർഷ്യൻഭാഷ)
ചാരു
- കുംകുമം
- ‘കാശ്മീരം ചാരുബാൽഫികം സങ്കോചം പിശുനംവരം’ എന്നു പ്രമാണം.
- പതുമുകം
ചാരു
- വിശേഷണം:
- ഭംഗിയുള്ള
- മനോഹരമായ
- ചാരു എന്നതിനു ചിത്തത്തെ ഗമിക്കുന്നതു എന്നർത്ഥം.
ചാരു
- ബൃഹസ്പതി
- കൃഷ്ണനു രുക്മിണിയിലുണ്ടായ പുത്രൻ
ചാരുക
- ചാരിയിരിക്കുക
- ഒരു പക്ഷത്തിൽ കൂടുക
- ഒരു വസ്തുവേ മറ്റൊന്നിന്മേൽ ചേർത്തു നിറുത്തുക
- കതകടയുക
- ആശ്രയിക്കുക
- കതകടയ്ക്കുക
- ഏല്പിക്കുക
ചാരുകാരൻ
- മൂന്നാംസ്ഥാനക്കാരൻ
ചാരുത, ചാരുത്വം
- ഭംഗി
ചാരു്
- നായന്മാരുടെ പേരുകൾക്കു പിമ്പു വയ്ക്കുന്ന ഒരു വാക്കു്
ചാരുഗുപ്തൻ
- കൃഷ്ണനു രുക്മിണിയിലുണ്ടായ പുത്രൻ
ചാരുദത്തൻ
- മൃച്ഛകടീ നാടകത്തിന്റെ നായകൻ
ചാരുദത്തം
- ഭാസന്റെ ഒരു നാടകം
ചാരുദർശനം
- കല്ലാലു്
- ഇത്തിയാലു്
ചാരുദേഷ്ണൻ, ചാരുദേഹൻ
- കൃഷ്ണനു രുക്മിണിയിലുണ്ടായവൻ
ചാരുധാമാ
- ശചി
ചാരുധാരാ
- ശചി
ചാരുനാളകം
- ചെന്താമര
ചാരുനേത്രം
- ഭംഗിയുള്ള കണ്ണു്
- മാൻ
ചാരുപടി
- ചാരിയിരിക്കുന്ന പലക
ചാരുഫല
- മുന്തിരിങ്ങാ
ചാരുമതി
- കൃഷ്ണനു രുക്മിണിയിലുണ്ടായ പുത്രി
ചാരുമതിൽ
- മതിലിന്റെ അടിയിൽ ഉറപ്പിനായി കെട്ടിയുണ്ടാക്കുന്ന മതിൽ
- പര്യായപദങ്ങൾ:
- ചയം
- വപ്രം.
ചാരുമരം
- ഊന്നു്
- താങ്ങു്
ചാരുമാനം
- മറ്റൊരുത്തന്റെ പേരുവച്ചു എഴുതിവാങ്ങിക്കുന്ന എഴുത്തു്
ചാരുമോദം
- കുറുമുഴി
ചാരുരാവാ
- ശചി
ചാരുലോചനം
- ഭംഗിയുള്ള കണ്ണു്
- മാൻ
ചാരുശീല
- വിശേഷണം:
- നല്ല ശീലമുള്ള
ചാരുശീല
- രത്നം
ചാരുഹംസിനി
- രുക്മിണി
- ലക്ഷ്മണാ
ചാരുസ്മിതം
- പുഞ്ചിരി
ചാരെഴുത്തു
- വിശ്വസ്തമായ പ്രമാണം
ചാരേക്ഷണൻ
- ദൂതൻ
- ചാരചക്ഷുസ്സ്
ചാർ
- നായന്മാരുടെ പേരിനു പിമ്പു ചേർക്കുന്ന ഒരു ഉപചാരവാക്കു്
- മരുന്നും മറ്റും പിഴിഞ്ഞെടുക്കുന്ന ജലം
- ചാർ എന്ന ധാതുവിൽ നിന്നും ചാരു് (കസേരയുടേയും മറ്റും) ചാരു; (ചാരു് എഴുതുക എന്നതിലേ); ചാർ (രാമച്ചാർ എന്നതിലേ) ഇവ കാണുക. ചാർച്ച (ചാർ + ച) എന്നതിന്റെ ഒടുവിലേ ‘ച’ നാമപ്രത്യയമാണു്. ചോർ, ചോർച്ച; തീർ, തീർച്ച, വീഴ്, വീഴ്ച; കാണുക. മ എന്നു ഒരു നാമപ്രത്യയമുണ്ടു്; നൽ, നന്മ, വലി, വലിമ; ഒരു, ഒരുമ മുതലായവ നോക്കുക.
ചാർച്ച
- സംബന്ധം
- രക്തസംബന്ധം
- ഉടപ്പം
ചാർച്ചിക്യം
- ചന്ദനം കുങ്കുമം മുതലായവ കൊണ്ടു മേൽ പൂശുക
- അദ്ധ്യയനം മനഃപരിഷ്കാരത്തെ എന്നവണ്ണം ഇതു നിമിത്തം ദേഹത്തിനു പരിഷ്കാരമുണ്ടാകുന്നു എന്നർത്ഥം.
ചാർത്തു്, ചാർത്തൽ
- എഴുത്തു്
- ബിംബങ്ങളിൽ ചന്ദനം, ആഭരണം, വസ്ത്രം മുതലായവ അലങ്കരിക്കുക
- വയ്യോല
- ആധാരം
- പട്ടോല
- മരക്കഷണങ്ങൾ തമ്മിലുള്ള ചേർപ്പു്
- നാല്ക്കാലികളുടെ നെറ്റിയിലുള്ള ചാർത്തു്
ചാർത്തു്
- ഭംഗി
- കൂട്ടം
ചാർത്തുക
- അലങ്കരിക്കുക, അണിയുക
- എഴുതുക
- ചേർക്കുക
ചാർത്തുപടി
- പേർവഴി എഴുതിയ കണക്കു്
ചാർത്തുമുറി
- നിലം പുരയിടങ്ങളുടെ ആധാരം
ചാർന്ന
- വിശേഷണം:
- സംബന്ധമുള്ള
- ഉടപ്പമുള്ള
ചാർമ്മണം
- ചർമ്മങ്ങളുടെ സമൂഹം
- പരിചക്കൂട്ടം
ചാർമ്മിണം
- പരിചക്കാരുടെ കൂട്ടം
ചാർവാകൻ
- ദൈവമില്ലെന്നും മറ്റും തർക്കിക്കുന്ന ഒരു മതക്കാരൻ, ദെഹാത്മവാദിയായ ബുദ്ധമതക്കാരൻ
- സ്വർഗ്ഗം എന്നൊന്നില്ല, ഇഹലോകസുഖം തന്നെ സ്വർഗ്ഗം എന്നും മറ്റും ഉപദേശിക്കുന്ന ഈ മതത്തിനു പേർ ചാർവാകമതം.
- ദുര്യോധനന്റെ ഇഷ്ടനായ ഒരു രാക്ഷസൻ
- പര്യായപദങ്ങൾ:
- ലൗകായതികൻ (ലോകായതികൻ).
ചാർവാകം
- ചാർവാകമതം
- വേദവിരുദ്ധമായ മതങ്ങളിൽ ഒന്നു്
- ചാർവാകൻ ഉണ്ടാക്കിയതു്
ചാർവാംഗി
- സുന്ദരി
ചാർവി
- സുന്ദരി
- നിലാവു്
- കാന്തി, ശോഭ
- ബുദ്ധി
- സാമർത്ഥ്യം
ചാല
- അധികം
ചാലകം
- ദുശ്ശീലമുള്ള ആന, മുറട്ടാന
- ജാലകം, ജന്നൽ
- (ജാലകം എന്നതിന്റെ തത്ഭവം.)
ചാലനം
- ചല്ലടം
- അനക്കം, ഇളക്കം
ചാലനി
- ചല്ലടം
- ചലിപ്പിക്കുന്നതു, ആട്ടുന്നതു എന്നർത്ഥം.
ചാലം
- വീട്ടിന്റെ മേല്പുര
- അനങ്ങത്തക്കതു്
ചാലവേ, ചാലേ
- നല്ലവണ്ണം
ചാലിക്കുക
- അലിക്കുക
- യോജിപ്പിക്കുക
ചാലിടുക
- ഉഴവു ചാൽചെയ്യുക
- വയലുകളിൽ ചെറിയ തോടുകൾ ഉണ്ടാക്കുക
ചാലിയത്തി
- ചാലിയന്റെ സ്ത്രീ
ചാലിയൻ
- നൂൽച്ചെട്ടി
- നെയിത്തുകാരൻ
- പര്യായപദങ്ങൾ:
- തന്തുവായൻ
- കുവിന്ദൻ.
ചാലിയപ്പരിച
- ചെമന്ന പരിച
ചാലിയപ്പരിഷ
- നൂൽച്ചെട്ടിയുടെവംശം
ചാലിയം
- ചായില്യം
- ചെമന്ന ചായം
ചാലു്
- ഉഴപ്പൊളി
- തോടു്
- തുറമുഖം
- തവണ, സമയം
- നിലം, ഭൂമി
ചാലേ, ചാലവേ
- നല്ലവണ്ണം
- നന്നായി
ചാലേകവാതിൽ
- കിളിവാതിൽ
ചാല്പണി
- കണ്ടത്തിൽ ഉഴവു ചാൽ ചെയ്ക
- ജലം ഒഴുകുവാൻ തക്കവണ്ണം തോടുണ്ടാക്കുക
ചാല്യ, ചാലനീയ
- അനക്കത്തക്ക
- അയവാക്കത്തക്ക
ചാല്യൻ
- ചാപല്യമുള്ളവൻ
- ഇളക്കത്തക്കവൻ
ചാല്യം
- ചായില്യം
ചാവു്
- മരണം
- ചാക്കാല
ചാവടി
- ഒരു കച്ചേരി
- ചുങ്കസ്ഥലം
- ചവുക്ക, കാറ്റുകൊണ്ടു് ഇരിക്കുന്നതിനും മറ്റുമുള്ള ചെറിയ ഭവനം
- കുതിരലായം
ചാവട്ട
- ചാരുതലയിണ
ചാവൽ
- പൂവൻകോഴി
- പക്ഷികളിൽ ആൺ
ചാവലു്
- ഒരുമ്പാടില്ലാത്ത
ചാവറം
- മരണധർമ്മം
ചാവറക്കാർ
- സംശപ്തകന്മാർ
ചാവാളൻ
- മർത്ത്യൻ
- മനുഷ്യൻ
ചാവി
- ചള്ളു, ധാന്യങ്ങളിലേ പതിരു്
- വണ്ടിച്ചക്രത്തിലേ ആണി
- ഒരുവക പുഴു
ചാവുകുടി
- ശൂന്യം ഭവിച്ച വംശം
ചാവുപിള്ള, ചാവിള്ള
- പ്രസവിക്കുമ്പോൾ ജീവനില്ലാത്തകുഞ്ഞു്
- കഥയില്ലാത്തവൻ
ചാവുപുല
- സംബന്ധക്കാരൻ മരിച്ചാലുള്ള അശുദ്ധി
ചാവുറ്റ
- വിശേഷണം:
- മരണഭയം കൂടാതെ യുദ്ധത്തിനു ചെല്ലുന്ന
ചാവുറ്റവൻ
- മരണഭയം കൂടാതെ യുദ്ധത്തിനു ചെല്ലുന്നവൻ
ചാവേറു്
- മരണഭയം കൂടാതെ യുദ്ധത്തിനു ചെല്ലുക
ചാവേറുക
- മരണഭയം കൂടാതെ യുദ്ധത്തിനു ചെല്ലുക
ചാവേറ്റുവിരുത്തി
- യുദ്ധത്തിൽ മരിച്ചവന്റെ വീട്ടുകാർക്കു വേണ്ടി സർക്കാരിൽ നിന്നു് കൊടുത്തിരിക്കുന്ന നിലമോ പുരയിടമോ
ചാവോല
- ചത്തവിവരം എഴുതിയ ഓല
ചാഷം
- കാട്ടുകാക്ക
- ഭക്ഷണപ്രിയം എന്നർത്ഥം
ചാസം
- കാട്ടുകാക്ക
- ഹിംസാശീലം എന്നർത്ഥം
ചാള
- ഒരുവക കടൽമീൻ
- കുടിൽ
- കാവൽപുര
- (ശാല എന്നതിന്റെ തത്ഭവം).
ചാളിക
- പണസ്സഞ്ചി
ചാളുക
- കള്ളുകുടിച്ചവനേ പോലെ നടക്കുക
ചാളുവാ
- വായിൽനിന്നൊലിക്കുന്ന വെള്ളം
ചാഴി
- നെല്ലു് നശിപ്പിക്കുന്നതും പറക്കുന്നതുമായ ഒരുവക വണ്ടു്, ചെള്ളു്
- ചാവി, പതിരു്
ചാഴിക്കോൽ
- ചാഴിയേ ഓടിപ്പാൻ ഔഷധം തേച്ച ഒരു മരത്തിന്റെ കൊമ്പു്
ചാറു്
- പച്ചമരുന്നു മുതലായവ ഇടിച്ചു പിഴിഞ്ഞെടുക്കുന്ന നീരു്
- നല്ലമുളകു്, പുളി മുതലായവ കലക്കി കായവും ചേർത്തു് തിളപ്പിക്കുന്ന വസ്തു
- വല്ലതിന്റെയും നീരു്
- രസം
ചാറ
- ഒരുമാതിരി വലിയ മൺപാത്രം
ചാറൽ, ചാറ്റൽ
- തൂറ്റൽ
- ചനുചനെ പെയ്യുന്ന മഴ
ചാറുക
- തൂറ്റുക
- ചനുചനെ മഴപെയ്യുക
ചാറ്റു്, ചാറ്റൽ
- ഉച്ചത്തിൽപറക
- കണിയാൻ മുതലായ ചില മന്ത്രവാദികൾ തങ്ങളുടെ മൂർത്തികളെ വിളിച്ചു പാടുക
ചാറ്റുക
- ഉച്ഛത്തിൽ പറയുക
- മൂർത്തികളെ വിളിച്ചു പാടുക
ചി
ചികയുക
- അല്പമായിട്ടു മണ്ണുമാന്തുക
ചികിത
- വിശേഷണം:
- അറിയപ്പെട്ട
- മനസ്സിലാക്കിയ
ചികിത്സ
- രോഗത്തെ മാറ്റുവാനുള്ള പ്രവൃത്തി
- വൈദ്യം
- , ആരോഗ്യം ഇതിന്നധീനമാകയാൽ ഈ പേർ വന്നു. അസാദ്ധ്യരോഗത്തിലും ചികിത്സ കൂടിയേ കഴിയു. അതല്ലാത്തപക്ഷം രോഗത്തിനു ഹേതുവായ പാപം തീരാതെ പുനർജ്ജന്മത്തിൽ ആ രോഗം തന്നെ വീണ്ടും വന്നുചേരും.
- പര്യായപദങ്ങൾ:
- രുക്പ്രതിക്രിയ
ചികിത്സകൻ
- വൈദ്യൻ
- വ്യാധിപ്രതീകാരത്തെ ചെയ്യുന്നവൻ എന്നർത്ഥം.
ചികിത്സാക്രമം
- വൈദ്യം ചെയ്യുന്നതിനുള്ള മുറ
- ഒരു വൈദ്യഗ്രന്ഥം
ചികിത്സാപാദചതുഷ്ടയം
- വൈദ്യൻ ഔഷധം
- പരിചാരകൻ
- രോഗി (നാലും)
ചികിത്സിക്കുക
- വൈദ്യം ചെയ്യുക
ചികിലം
- ചെളി
- പങ്കം
ചികീർഷ
- ചെയ്വാനുള്ള ആഗ്രഹം
ചികീർഷിതം
- ആഗ്രഹം
- താൽപര്യം
- നോട്ടം
ചികുര
- വിശേഷണം:
- അനങ്ങുന്ന
- അസ്ഥിരമായ
ചികുരൻ
- ദുരാശനിമിത്തം ചഞ്ചലനായവൻ
ചികുരം
- തലമുടി
- ‘ചി’ എന്നു വ്യക്തമല്ലാതെ ശബ്ദിക്കുന്നതു, വർദ്ധിച്ചാൽ സ്തുതിക്കപ്പെടുന്നതു് ഇങ്ങിനെ ശബ്ദാർത്ഥം.
- പർവ്വതം
- പാമ്പു്
- വളർത്തുന്ന കീരി
‘താഞ്ചനഖനിരകൾ മുതൽ
പൂഞ്ചികുരതതിയറുതി’
പൂഞ്ചികുരതതിയറുതി’
— നളചരിതം കഥകളി
ചികൂരം
- തലമുടി
ചിക്രോഡം
- അണ്ണാൻ
ചിക്കാ
- ചുണ്ടെലി
- പാക്കു്
ചിക്കം
- നച്ചെലി
ചിക്ക്
- ധാന്യം ഉണങ്ങുന്നതിനു വേണ്ടി വെയിലത്തു നിരത്തുക
- തലമുടി ചീകുക
- തലമുടിക്കെട്ടിനുള്ളിലുണ്ടാകുന്ന അഴുക്കു്
ചിക്കണം
- അടക്കാ
- കവുങ്ങൂ്
- നെയ്യു് മുതലായതുചേർത്തു സ്നിഗ്ദ്ധത വരുത്തിയ അന്നവും മറ്റും
ചിക്കണം
- വിശേഷണം:
- മെഴുകുപതമായ
ചിക്കണി
- അടയ്ക്കാമരം
- അടയ്ക്ക
- കടുക്ക
ചിക്കസം
- യവം മുതലായതു് അരച്ചുണ്ടാക്കിയ മാവു്
ചിക്കനേ
- വേഗത്തിൽ
ചിക്കറുക്കുക
- തലമുടിയുടെ ഉടക്കറുക്കുക
ചിക്കറുക്കി
- ചീപ്പ്
ചിക്കിണി
- വിശേഷണം:
- ചെറുതായ
ചിക്കുക
- ഉണങ്ങുന്നതിനു ധാന്യം വെയിലത്തു നിരത്തുക
- തലമുടി ചീകുക
ചിക്കുപരമ്പു്
- ധാന്യം നിരത്തുന്നതിനുള്ള പരമ്പു്
ചിക്കെന്നു്
- വേഗത്തിൽ
- ഉടനെ
ചിങ്കട(ഡ)ം
- ഒരുവക മത്സ്യം
- ചിങ്കടമത്സ്യത്തിന്റെ മാംസം — പിത്തം, രക്തദോഷം, മേദസ്സ് ഇവയ്ക്കു നന്നു്. മലം പിടിത്തമുള്ളതാണു്. വാതം ബലം, കഫം ഇവയെ വർദ്ധിപ്പിക്കും.
ചിങ്കലം, ചിങ്കളം, ചിങ്ങലം
- ഒരുമാതിരി കറുത്ത വലിയ താടിമീശയുള്ള കുരങ്ങു്
- ചിങ്കളഭാഷ
- ലങ്ക
ചിങ്കളക്കുരങ്ങു്
- ഒരു മാതിരി കറുത്ത വലിയ കുരങ്ങു്
ചിങ്കളൻ
- ലങ്കക്കാരൻ
- സിലോൺകാരൻ
ചിങ്കാരം
- ആഭരണം
- ഭംഗി
ചിങ്കാരിക്കുക
- അലങ്കരിക്കുക
ചിങ്കി, ചിങ്കിക്കളി
- കാക്കാലന്മാരുടെ ഒരുമാതിരി കളി
- ചിങ്കുകളി
ചിങ്കികളിപ്പിക്ക, ശിങ്കികളിപ്പിക്ക
- വട്ടത്തിലാക്കുക
ചിങ്കിനൈ
- വിഷം കൂട്ടിയ ഭക്ഷണവസ്തു
ചിങ്കു്
- ധാന്യം മുതലായവയിൽ പെട്ടതും കൊള്ളാത്തതുമായ ഭാഗം
ചിങ്ങക്കൂറു്
- ചന്ദ്രൻ ചിങ്ങരാശിയിൽ ഇരിക്കുന്ന സമയം
ചിങ്ങൻ
- വാഴയിൽ ഒരു ഇനം
ചിങ്ങനാടു്
- ദേശിങ്ങനാടു്
ചിങ്ങൻപഴം
- ചിങ്ങൻവാഴയിലേപഴം
ചിങ്ങമാസം
- ഒരു മാസത്തിന്റെ പേർ
ചിങ്ങം
- ചിങ്ങമാസം
- ചിങ്ങരാശി
- സിംഹം
- സിംഹം എന്നതു ചിങ്ങം എന്നായി.
ചിങ്ങംപുഴു
- ഒരുമാതിരി പുഴു
ചിങ്ങംരാശി
- അഞ്ചാമത്തെ രാശി
ചിങ്ങളം, ചിങ്കളം
- സിംഹളം
- ലങ്ക
ചിങ്ങംവാഴ
- ഒരുമാതിരിവാഴ
ചിങ്ങംവ്യാഴം
- വ്യാഴം എന്ന ഗ്രഹം ചിങ്ങം എന്ന രാശിയിൽ ഇരിക്കുന്ന കാലം
- വ്യാഴത്തിന്റെ ഒരു പരിവർത്തനത്തിനു 12 കൊല്ലം വേണം.
ചിച്ചിഡം
- വലിയ പടവലം
ചിച്ചീ
- നിഷേധിച്ചു പറയുന്ന ഒരു വാക്കു്
ചിഞ്ച
- വാളമ്പുളി
- പുളി
- കോൽപുളി
- പുളിമരം വ്യക്തമല്ലാത്ത ശബ്ദത്തെ പുറപ്പെടുവിക്കുന്നതു എന്നർത്ഥം. പുളിമരത്തിനു
- പര്യായപദങ്ങൾ:
- തിന്തിഡി (തിന്ത്രിണി)
- അമ്ലിക (ആമ്ലിക).
ചിഞ്ചാടകം
- ഒരുമാതിരി പുല്ലു്
ചിഞ്ചാമ്ലം
- ചാണപ്പുളി
ചിട
- പേരാലിന്റെ പാലും ഭസ്മവും കൂട്ടിപിരിക്കുന്ന തലമുടി
- ജട
ചിടയൻ, ചെടയൻ
- ജടയുള്ളവൻ
- ഒരു ലഹരിയുള്ള ചെടി, കഞ്ചാവു്
ചിട്ടി
- കുടിയാനവന്മാർക്കു സർക്കാരിൽ നിന്നു കൊടുക്കുന്ന ആധാരങ്ങളിൽ ഒന്നു
- ഭാഗ്യക്കുറി മുതലായതു്, ചീട്ടു്
ചിട്ടിക്കാരൻ
- ചിട്ടിയിൽ കൂടിയവൻ
ചിട്ടിക്കുറി
- ചിട്ടിഎടുക്കുന്നതിനു എഴുതിയിടുന്ന കുറി
- ഭാഗ്യക്കുറി
ചിണർക്കുക, ചിംനയ്ക്കുക
- തടിക്കുക
- വീർക്കുക
ചിണുങ്ങുക
- പിറുപിറുപ്പോടെ കരയുക, മുറവിളിക്കുക
- കുഞ്ഞുപോലെ കരയുക
ചിട്ടിപ്പതിവു്
- നിലം പുരയിടങ്ങൾക്കു പണ്ടാരവകയിൽ നിന്നും കുടിയാനവന്മാർക്കു കൊടുക്കുന്ന ഒരാധാരം
ചിണ്ടു്
- പൂങ്കുല
- പൂക്കൾ പൂങ്കുലമാതിരി കൂട്ടിക്കെട്ടിയതു്
ചിത
- വിശേഷണം:
- കൂട്ടപ്പെട്ട
- (മലയാളത്തിൽ) യോഗ്യമായ.
- ശേഖരിക്കപ്പെട്ട
- ലഭിക്കപ്പെട്ട
ചിത
- പട്ടട, കട്ട, ചുടല
- കൂമ്പാരം. 3. ശവദാഹത്തിനു കൂട്ടുന്ന വിറക്
- 4. ശവം ദഹിപ്പിക്കുന്ന സ്ഥലം
- ചിത എന്നതിനു വിറകുകൊണ്ടു നിറഞ്ഞതു് എന്നർത്ഥം.
- പര്യായപദങ്ങൾ:
- ചിത്യാ
- ചിതി.
ചിതക്കേടു്
- അയോഗ്യത
- ചേർച്ചകേടു്
- രോഗം, ക്ഷീണം
ചിതനാടു്
- കേരളം എന്നു പറഞ്ഞുവരുന്ന ചേരരാജ്യത്തിനുണ്ടായിരുന്ന ഏഴു വിഭാഗങ്ങളിൽ ഒന്നു്
ചിതം
- യോഗ്യത
- ചേർച്ച
- സുഖം
ചിതൽ
- മരവും മറ്റും തിന്നുന്ന ഒരു വക ചെറിയ പ്രാണി
ചിതൽതിന്നി
- ഒരു പക്ഷി
ചിതൽപ്പുറ്റു്
- ചിതൽ മണ്ണുകൊണ്ടുണ്ടാകുന്ന കൂടു്
ചിതറൽ
- പൊട്ടി നുറുക്കുകളായി വീഴുക
ചിതറുക
- പൊട്ടി പല നുറുക്കുകളായി വീഴുക
- തൂകുക ചിന്തുക
- തകരുക
- (സകര്‍മ്മകക്രിയ:ചിതറിക്കുക).
ചിതർനൈ
- ഉരുക്കുനൈ
ചിതാഗ്നി
- പട്ടടയിലേ അഗ്നി
- ശവം ദഹിപ്പിക്കുന്ന അഗ്നി
ചിതി
- പട്ടട
- കൂമ്പാരം
ചിൽ
- കിംശബ്ദത്തിന്റെ മുകളിൽ വരും
- ഉദാ:കശ്ചിൽ = ഒരുത്തൻ, കാചിൽ = ഒരുത്തി, കിഞ്ചിൽ = ഒരു അല്പം.
ചിൽക്കാതൽ
- ബോധം തന്നെയുള്ളതു്
- ഈശ്വരചൈതന്യം
ചിത്തു്
- ബോധം
- ബുദ്ധി
- ജ്ഞാനം
- വിശേഷജ്ഞാനകാരണം
ചിത്തകലിത
- വിശേഷണം:
- മുമ്പേ വിചാരിക്കുന്ന
- മുൻഗ്രഹിക്കുന്ന
- കാത്തുകൊണ്ടിരിക്കുന്ന
ചിത്തകാമ്പു്
- മനസ്സു്
ചിത്തചാഞ്ചല്യം
- ഭയം
- സംശയം, മനസ്സിന്റെ ഇളക്കം
ചിത്തജൻ
- കാമദേവൻ
ചിത്തജന്മാവു്
- കാമദേവൻ
ചിത്തനിരോധനം
- മനസ്സിനേ തടുക്കുക
ചിത്തപഞ്ചനിലകൾ
- നാലുണ്ടു്. 1. “ക്ഷിപ്തം (രജോഗുണത്താൽ വിഷയത്തിലേക്കു വിടപ്പെടുന്നതു്). 2. വിക്ഷിപ്തം (രജസ്തമോഗുണലേശം കൂടിയ സത്വഗുണമുള്ളതിനാൽ ചില സന്ദർഭത്തിൽ ധ്യാനത്തോടിരിക്കകൊണ്ടു് ക്ഷിപ്തത്തിലും ശ്രേഷ്ഠമായതു്). 3. മൂഢം (ആലസ്യം, നിദ്ര മുതലായ തമോഗുണവൃത്തികളോടു കൂടിയതു്). 4. ഏകാഗ്രം (രജസ്സും തമസ്സും അശേഷം നീങ്ങിയ ശുദ്ധതത്വം ഹേതുവായിട്ടു് ഏക ലക്ഷ്യത്തിൽ സ്ഥിരമായി നിൽക്കുന്നതു്). 5. നിരുദ്ധം (വൃത്തികളെല്ലാം അടങ്ങി സംസാരം മാത്രം ശേഷിച്ചതു്).”
ചിത്തപത്മം
- മനസ്സു്
- ചിത്തം
ചിത്തപരികർമ്മങ്ങൾ
- പുണ്യവാന്മാരിൽ സ്നേഹം
- ദുഃഖികളിൽ കരുണ
- സുഖികളിൽ സന്തോഷം
- പാപികളിൽ ഉപേക്ഷ (ഇവ എല്ലാം)
ചിത്തപ്രസന്നത
- മനസ്സിന്റെ തെളിവു്
ചിത്തഭൂവു്
- കാമദേവൻ
ചിത്തഭ്രമം
- മനസ്സിന്റെ ഇളക്കം
- ഭ്രാന്തു
ചിത്തം
- മനസ്സ്
- ഹൃദയം
- വിശേഷജ്ഞാനമുള്ളതു് എന്നർത്ഥം. ഇതുകൊണ്ടു അറിയുന്നതിനാൽ ഈ പേർ വന്നു.
ചിത്തയോനി
- കാമദേവൻ
ചിത്തരംഗം
- മനസ്സു്
ചിത്തലം
- പുള്ളിമാൻ
ചിത്തവിപ്ലവം
- ഭ്രാന്തു്
ചിത്തവിഭ്രമം
- ഭ്രാന്തു, മനസ്സിന്റെ ഇളക്കം, ഭൂതാവേശവും മറ്റും കൊണ്ടുണ്ടാകുന്ന ചിത്തചാഞ്ചല്യം
- ഒരു ജ്വരം
- ചിത്തവിഭ്രമം എന്ന സന്നിപാതത്തിൽ അസഹ്യമായ തലതിരിവ്വിൽ ബുദ്ധിഭ്രമം, സന്താപം, ബോധക്ഷയം, ഇക്കിൾ ഇവയുണ്ടായിരിക്കും. കണ്ണുരുട്ടുക, ചിരിക്കുക, പാടുക, ആടുക, പിച്ചുപറക ഇവയും കാണും.
ചിത്തവിലോഭനം
- മനസ്സിളക്കുന്നതു്
ചിത്തവൃത്തി
- മനസ്സിന്റെ പ്രവൃത്തി
- മനോവ്യാപാരം
ചിത്തവൈവശ്യം
- മനസ്സിന്റെ പരവശത
ചിത്തശല്യസപ്തകം
- “പകലത്തെ ചന്ദ്രൻ
- യൗവ്വനം മറഞ്ഞ നാരി
- വിദ്യാവിഹീനനായ സുന്ദരൻ
- താമരയില്ലാത്ത പൊയ്ക
- ദരിദ്രസജ്ജനം
- ധനത്തിൽ അത്യാഗ്രഹമുള്ള പ്രഭു
- ദുഷ്ടനായ രാജസേവകൻ” ഇങ്ങനെ 7
ചിത്തശാന്തി
- മനസ്സടക്കം
ചിത്തശുദ്ധി
- മനശ്ശുദ്ധി
ചിത്തസമുന്നതി
- അഭിമാനം നടിപ്പു്
- ചിത്തത്തിന്റെ (മനസ്സിന്റെ) സമുന്നതി (വലിപ്പം) = ഞാൻ ഉൽകൃഷ്ടൻ എന്നുള്ള മനസ്സു്.
ചിത്തസരോജം
- മനസ്സു്
- സരോജം (താമരപ്പൂ)പോലെ മൃദുത്വമുള്ളതു്.
ചിത്താനന്ദം
- സന്തോഷം
- ആനന്ദം
ചിത്താനുവർത്തനം
- ഇഷ്ടം അനുസരിക്കുക
ചിത്താഭിലാഷം
- മനസ്സിലേ ആഗ്രഹം
ചിത്താഭോഗം
- മനോവൃത്തി
- കേട്ടതിനേ മനസ്സിൽ ഉറപ്പിക്കുക
- ഒരേ കാര്യത്തിൽ തന്നെ സ്ഥിരമായി നില്ക്കുക
- മനസ്സിന്റെ സുഖാദി താൽപര്യം
ചിത്തി
- ജ്ഞാനം
ചിത്തോത്ഥം
- ചിത്തസമുന്നതി, അഹങ്കാരം
- ഏഴാംരാശി
ചിത്തോദ്രേകം
- ഡംഭം
- അഹംകാരം
ചിത്യ
- പട്ടട
- ചുടല
ചിത്ര
- വിശേഷണം:
- ഭംഗിയുള്ള
- പലനിറമുള്ള
ചിത്ര
- പതിനാലാം നക്ഷത്രം, ചിത്തിര
- എലിച്ചെവി(യൻ)
- ചെറുകുമ്മട്ടി
- മീൻകണ്ണിക്കറുക
- ചെറിയ കാട്ടുവെള്ളരി
- വലിയ ദന്തി
- ചെറിയ ദന്തി
ചിത്രകണ്ഠം
- പ്രാവു്
- (മാടപ്രാവു്, കാട്ടുപ്രാവു്.)
ചിത്ര(ക)ം
- തൊടുകുറി, ഭംഗിയുണ്ടാക്കുന്നതു എന്നർത്ഥം
- പുലി
- വെളുത്താവണക്കു്, ആവണക്കു്
- കൊടുവേലി, ചിത്തത്തെ രക്ഷിക്കുന്നതു എന്നർത്ഥം
- സിംഹം
ചിത്രകം
- തൊടുകുറി
ചിത്രകംബളം
- ഒരുവക രത്നക്കമ്പിളി
ചിത്രകാരൻ
- ചിത്രം എഴുതുന്നവൻ
ചിത്രകർമ്മം
- ചിത്രമെഴുത്തു
- തൊടുകാര
ചിത്രകാരൻ, ചിത്രകാരകൻ
- ചിത്രക്കാരൻ
ചിത്രകായം
- കടുവാ
- പുലി
- സിംഹം
- ‘പുണ്ഡരീകഃ പഞ്ചനഖചിത്രകായ മൃഗദ്വിഷഃ’ എന്ന മഹേശ്വരപാഠംകൊണ്ടു ‘സിംഹം’ എന്ന അർത്ഥം സ്പഷ്ടമാകുന്നു.
ചിത്രകുണ്ഡലൻ
- ധൃതരാഷ്ട്രന്റെ പുത്രൻ
ചിത്രകൂടക്കല്ലു്
- നാഗക്കല്ലു്
ചിത്രകൂടം
- ചിത്രങ്ങൾ കൊണ്ടു അലങ്കരിച്ചിരിക്കുന്ന ഭവനം
- പ്രയാഗക്ഷേത്രത്തിനു സമീപമുള്ള ഒരു പർവതം
- “വാല്മീകിയുടെ ആശ്രമമുണ്ടായിരുന്ന സ്ഥലം, ശ്രീരാമനും സീതയും ഇവിടെ താമസിച്ചിട്ടുണ്ടു്. ഇതു യമുനയുടെ ദക്ഷിണതീരത്താണു്. ശ്രീരാമന്റെ ദണ്ഡകാരണ്യയാത്രയിൽ ഇവിടെയെത്തി വാല്മീകിയെ കണ്ടു. ‘ചിത്രകൂടാചലേ ഗംഗയോരന്തരം’ ഗംഗകളുടെ മദ്ധ്യഭാഗത്തിൽ എന്നു ഇതുകൊണ്ടു തെളിയുന്നു. രണ്ടുഭാഗത്തും ഗംഗാനദി ഒഴുകുന്നതായ സ്ഥലം, ആഗ്രാ, അയോദ്ധ്യാ എന്നീ രാജ്യങ്ങളുൾപ്പെട്ട സംയുക്തസംസ്ഥാനങ്ങളുടെ വടക്കേഅറ്റത്തു ‘ബാംഡാ’ എന്ന ജില്ലയിലാണു് ചിത്രകൂടപർവതം. അതിനു സമീപം ആ പേരുള്ള ഒരു ചെറിയ നാടുണ്ടു്. ഇതിൽ താമസിക്കുന്നവരെ ‘പാണ്ഡേയർ’ എന്നു വിളിച്ചു വരുന്നു. ഇതിലൂടെയാണു് ‘മന്ദാകിനി’ എന്ന പുണ്യനദി കിഴക്കോട്ടു പ്രവഹിക്കുന്നതു്. ചിത്രകൂടം വൈഷ്ണവന്മാരുടെ പുണ്യ യാത്രാസ്ഥലമാകുന്നു. അത്രിമുനി നിവസിച്ചിരുന്ന പുണ്യാശ്രമത്തിന്റെ ഭഗ്നശിഷ്ടങ്ങൾ യാത്രക്കാർക്കു അവിടെ കാണാം. ശ്രീരാമന്റെ താമസം മുതൽ ചിത്രകൂടം ഒരു പുണ്യക്ഷേത്രമായിത്തീർന്നു. ആണ്ടുതോറും ഗംഗാസ്നാനത്തിനായി പോകുന്നവരിൽ മിക്കപേരും പ്രയാഗക്ഷേത്രം സന്ദർശിക്കുക പതിവാണു്. അവിടെ ചെല്ലുന്നതിനുള്ള വഴിയിൽ നിന്നുള്ള ഒരു രഥ്യയിലൂടെ കുറെ നടക്കുന്നതായാൽ ചിത്രകൂടത്തിൽ എത്താം”
- സർപ്പത്തിനെ പ്രതിഷ്ഠിപ്പാനായി കല്ലുകൊണ്ടുണ്ടാക്കുന്ന ഒരു പണി
ചിത്രകൃത്തു്
- ചിത്രം എഴുതുന്നവൻ
- തൊടുകാര
- കനം കുറവാണെങ്കിലും വളരെ ഉറപ്പുള്ളതിനാൽ അത്ഭുതകരമാകുന്നു, എന്നു തൊടുകാരയെ സംബന്ധിച്ചു ചിത്രകൃത്തിന്റെ ശബ്ദാർത്ഥം.
ചിത്രകേതു
- ദ്രുപദന്റെ പുത്രൻ, ഇയാളെ ദ്രോണർ കൊന്നു
- ഗരുഡന്റെ പുത്രൻ
ചിത്രക്കാരൻ
- ചിത്രമെഴുത്തുകാരൻ
- ചിത്രവേലക്കാരൻ
- പര്യായപദങ്ങൾ:
- രംഗാജീവൻ
- ചിത്രകാരൻ
ചിത്രക്കെട്ടു്
- നല്ലകെട്ടിടം
- നന്നായിക്കെട്ടുക
ചിത്രഗുപ്തൻ
- അന്തകന്റെ എഴുത്തുകാരൻ
- മനുഷ്യരുടെ നല്ല സൽപ്രവൃത്തികളെയും ദുഷ്പ്രവൃത്തികളേയും എഴുതിവെക്കുന്നവൻ.
ചിത്രഗ്രീവം
- പ്രാവു്
ചിത്രചിത്രം
- വിശേഷണം:
- അത്യത്ഭുതമായ
ചിത്രതണ്ഡൂല
- വിഴാൽ
- ഭംഗിയുള്ള അരിയുള്ളതു എന്നർത്ഥം. (വിഴാലരി ഇതിൽ നിന്നാണുണ്ടാകുന്നതു്.)
- ആവണക്കു്
ചിത്രതനു
- ചീവൽപക്ഷി
ചിത്രത്തയ്യൽ
- ചിത്രവേലയായിട്ടു തയ്ക്കുന്നതു്
ചിത്രദർശനൻ
- ധൃതരാഷ്ട്രരുടെ പുത്രൻ
ചിത്രദണ്ഡകം
- ചേന
ചിത്രനേത്രാ
- പഞ്ചവർണ്ണക്കിളി
ചിത്രപടം
- ചിത്രം
- അച്ചടിശീല
ചിത്രപത്രകം
- പ്ലാശു
ചിത്രപദാ
- ഒരു വൃത്തത്തിന്റെ പേർ
- രണ്ടു ഭഗണവും രണ്ടു ഗുരുവും ഉദാ:‘ചീർത്തൊരു ചിത്രപദാർത്ഥം’ ഇത്യാദി. അനുഷ്ടിപ്പിൽ ചേർന്നതാണു്. ‘ഭംഭഗ ചിത്രപദാഗം’ എന്നു പ്രമാണം.
ചിത്രപർണ്ണ
- ഓരില
- നീർത്തിപ്പലി
- തുമ്പ
- മഞ്ചട്ടി
- കാനഫോഡി
- മൂവില എന്നും അഭിപ്രായം കാണുന്നു.
ചിത്രപാദാ
- പഞ്ചവർണ്ണക്കിളി
ചിത്രപ്പണി
- ചിത്രവേല
- രൂപംകൊത്തിയുണ്ടാക്കുകയും മറ്റും
ചിത്രപ്പുല്ലു്
- ചായമിടുന്ന പുല്ലു്
- തൂലിക
ചിത്രഫലാ
- വെളുത്ത (ചെറിയ) വെള്ളരി
- തക്കാരിവഴുതിന
- കണ്ടകാരിച്ചുണ്ട
- ഐവിരലിക്കോവ
ചിത്രബർഹൻ
- ഗരുഡന്റെ പുത്രൻ
ചിത്രബാണൻ
- ധൃതരാഷ്ട്രരുടെ പുത്രൻ
ചിത്രബർഹം
- മയിൽ
ചിത്രഭാനു
- അഗ്നി
- പല നിറങ്ങളുള്ള കിരണങ്ങളോടുകൂടിയവൻ എന്നർത്ഥം.
- ആദിത്യൻ
ചിത്രഭാനുക്കൾ
- സൂര്യനും ചന്ദ്രനും
- വിചിത്രമായ രശ്മികളോടു കൂടിയവർ എന്നർത്ഥം.
ചിത്രം
- അത്ഭുതരസം
- മനസ്സിനെ പലവിധമാക്കിത്തീർക്കുന്നതു എന്നർത്ഥം.
- ചായം തേയ്ക്കുക, രൂപം (പടം) വരയ്ക്കുക
- രൂപം
- ചിത്രം എഴുത്തുകാർ എഴുതുന്ന ചിത്രം
- പലനിറം ഒരുമിച്ചു ചേർന്നതു്, നാനാജാതിനിറം
- അശോകം
- ചെറിയദന്തി
- ചീവൽപക്ഷി
- തണ്ണിമത്ത
- അത്ഭുതകരമായ വസ്തു
- ശബ്ദാലങ്കാരങ്ങളിൽ ഒന്നു്
- പര്യായപദങ്ങൾ:
- കിർമ്മീരം
- കല്മാഷം
- ശബളം
- ഏതം
- കർബ്ബൂരം.
ചിത്രമൃഗം
- പുള്ളിമാൻ
ചിത്രമെഴുതുക
- ചായംകൊണ്ടു വല്ലതിന്റേയും രൂപം വരയ്ക്കുക
ചിത്രമെഴുത്തു്
- രൂപം വരയ്ക്കുക
- ചായമിടുക
ചിത്രമേഖലം
- മയിൽ
ചിത്രയജ്ഞം
- ഒരു നാടകഗ്രന്ഥം
- (ഇതു് വൈദ്യനാഥവാചസ്പതിയുണ്ടാക്കിയതാണു്. ദക്ഷന്റെ കഥയത്രേ പ്രമേയം).
- ഒരു ഗന്ധർവൻ
ചിത്രയോധി
- നീർമരുതു്
- ഒരു രാക്ഷസൻ
- രാവണന്റെ ഒരു മന്ത്രി.
ചിത്രരഥൻ
- ഒരു ഗന്ധർവരാജാവു്, കശ്യപന്റെ ഭാര്യയായ മുനിയുടെ 16-പുത്രരിൽ ഒരുവൻ
- ദ്രുപദന്റെ പുത്രൻ (ദ്രോണർ വധിച്ചു.)
ചിത്രലേഖാ
- ബാണപുത്രിയായ ഉഷയുടെ സഖി
- നല്ല ചിത്രമെഴുത്തുകാരിയാണു്. (ഉഷാപതി എന്നതു നോക്കുക).
- ഒരു അപ്സരസ്ത്രീ
ചിത്രലേഖനം
- ചിത്രമെഴുത്തു്
ചിത്രലോചനാ
- പഞ്ചവർണ്ണക്കിളി
ചിത്രവാലം
- ഒരു പക്ഷി
ചിത്രവാഹനൻ
- ചിത്രാംഗദയുടെ പിതാവു്
- മണിപൂരരാജ്യത്തിലെ രാജാവു്
ചിത്രവീര്യം
- ചെമന്നാവണക്കു്
ചിത്രശലഭം
- കണ്ണൻപക്കി
ചിത്രശിഖണ്ഡി
- അംഗിരസ്സുമഹർഷി
ചിത്രശിഖണ്ഡികൾ
- മരീചി മുതലായ മഹർഷിമാർ
- ഏഴും ഏഴു നക്ഷത്രങ്ങൾ.
ചിത്രശിഖണ്ഡിജൻ
- വ്യാഴം
- ചിത്രശിഖണ്ഡിയുടെ (അംഗിരസ്സിന്റെ) പുത്രൻ എന്നർത്ഥം.
ചിത്രസേനൻ
- ധൃതരാഷ്ട്രരുടെ ഒരു പുത്രൻ
- യക്ഷരുടെ ഒരു പ്രധാനി
- ഒരു ഗന്ധർവൻ
- കർണ്ണന്റെ ഒരു പുത്രൻ
- നകുലനാൽ വധിക്കപ്പെട്ടു.
- ദ്രുപദന്റെ ഒരു പുത്രൻ
- കർണ്ണൻ വധിച്ചു.
- ജരാസന്ധന്റെ ഒരു സൈന്യാധിപൻ
ചിത്രസേനാ
- ഒരു നദി
ചിത്രാക്ഷി
- പഞ്ചവർണ്ണക്കിളി
ചിത്രാന്നം
- പലനിറമുള്ള ചോറു്
ചിത്രാംഗാ
- ചായില്യം
- അരിതാരം
- വട്ടച്ചാവൽ
- കൊടുവേലി
ചിത്രാംഗദൻ
- ശന്തനു രാജാവിന്റെ പുത്രൻ
- അമ്മ – കാളി (സത്യവതി). ഭീഷ്മരുടെ സഹോദരൻ.
- ഒരു ഗന്ധർവൻ
- (ചിത്രാംഗദൻ എന്ന ഗന്ധർവനാൽ ചിത്രാംഗദൻ വധിക്കപ്പെട്ടു).
ചിത്രാംഗദാ
- അർജ്ജുനന്റെ ഭാര്യയും ബഭ്രുവാഹനന്റെ മാതാവും
- ചിത്രവാഹന രാജാവിന്റെ മകൾ.
ചിത്രാംഗദസൂ
- സത്യവതി
- (വ്യാസന്റെ അമ്മ).
ചിത്രാപൂർണ്ണിമ
- മേടമാസം വെളുത്ത വാവു്
ചിത്രാംബരം
- ചിത്രമുള്ള വസ്ത്രം
ചിത്രായസം
- ഉരുക്കു്
ചിത്രാസനം
- സിംഹാസനം
ചിത്രി
- പുലി
ചിത്രിക
- പുസ്തകത്തിൽ ഇടുന്ന അടയാളം
ചിത്രിണി
- നാലുവക സ്ത്രീകളിൽ രണ്ടാമത്തേവൾ
- (സ്ത്രീ എന്നതു നോക്കുക).
ചിത്രിത
- വിശേഷണം:
- നാനാവർണ്ണമാക്കപ്പെട്ട
- പുള്ളിയുള്ള
- ചായമിട്ട
ചിത്രീകൃത
- ചിത്രമാക്കിച്ചെയ്യപ്പെട്ട, ചിത്രത്തിലെഴുതപ്പെട്ടപോലെ സ്തബ്ധമായിത്തീർന്ന
- ചിത്രത്തിലാക്കിയ
ചിത്രോപലാ
- ഒറിസ്സാ രാജ്യത്തിലേ ഒരു നദി
ചിൽസ്വരൂപം
- പരമാത്മാവു്
ചിദംബരൻ
- ശിവൻ
ചിദംബരം
- ഒരു ക്ഷേത്രം
ചിദാത്മാവു്
- പരമാത്മാവു്
ചിദാനന്ദം
- സന്തോഷം
ചിദാനന്ദൻ
- ചിദ്രൂപനായും ആനന്ദരൂപനായുമുള്ളവൻ
ചിദാഭാസൻ
- ജീവാത്മാവു്
ചിദ്രൂപ
- ഇമ്പമായുള്ള
- ഗുണാധികാരമുള്ള
- ബുദ്ധിയുള്ള
ചിദ്രൂപൻ
- പരമാത്മാവു്
ചിന
- നാല്ക്കാലികൾക്കു ഗർഭം കൊള്ളുക
- മരത്തിന്റേയോ കലയുടേയോ കൊമ്പു്
- ഒട്ടുപഴുത്ത കായ്
- കോപം
ചിനക്ക്
- നുറുക്കു്, ഒരംശം
- കീറൽ, ചീന്തൽ
ചിനക്കുക
- ഒച്ച കാട്ടുക, കീഴ്ജാതിക്കാർ മേൽജാതിക്കാരെ മാറി നില്പാൻ ശബ്ദം പുറപ്പെടുവിക്കുക, ഹാ ഹാ ഹൂ ഹൂ ഇത്യാദി
- മുറുമുറുക്കുക, കലഹിക്കുക, കോപിക്കുക
- നഖം കൊണ്ടു മാന്തുക, ചീന്തുക
ചിനയ്ക്കുക
- മുളയ്ക്കുക, കിളുക്കുക
- ഗർഭം ഉണ്ടാവുക
- പഴുക്കുക
ചിനങ്ങുക
- നുറുങ്ങുക
- (സകര്‍മ്മകക്രിയ:ചിനക്കുക.)
ചിനമ്പു്
- വിശേഷണം:
- അല്പമായുള്ള
ചിനം
- കോപം
- മദം
ചിനമ്പു്
- കുറച്ചു്
- അല്പം
ചിനയ്പു്
- മുളയ്പു്, കൂമ്പു്
- ഇളംകൊമ്പു്
- പഴുക്കുക
ചിനിപ്പു്
- കോപം
ചിന്തു്
- മൂളിപ്പാട്ടു്
- പാട്ടു്
ചിന്ത
- വിചാരം
- ഓർമ്മവെയ്ക്കുക എന്നർത്ഥം.
‘ചിന്തായാശ്ച ചിതായാശ്ച
ബിന്ദുമാത്ര വിശേഷതാ|
ചിതാദഹതി നിർജ്ജീവം
ചിന്താദഹതി ജീവിനം||”
ബിന്ദുമാത്ര വിശേഷതാ|
ചിതാദഹതി നിർജ്ജീവം
ചിന്താദഹതി ജീവിനം||”
ചിന്തനം
- വിചാരം
ചിന്തനീയ
- വിശേഷണം:
- വിചാരിക്കേണ്ടുന്ന
ചിന്താമണി
- ഒരുവക വൈദ്യശാസ്ത്രം
- വിചാരിക്കുന്നതിനെ എല്ലാം കൊടുക്കുന്ന ഒരു ദിവ്യരത്നം
ചിന്താരത്നം
- ജ്ഞാനസമ്പാദനത്തിന്നുതകുന്ന ഒരു പുസ്തകം
- ചിന്താമണി
ചിന്താവശ
- വിശേഷണം:
- വിഷാദമുള്ള
ചിന്തിക്കുക
- വിചാരിക്കുക
- നിരൂപിക്കുക
- ധ്യാനിക്കുക
ചിന്തിത
- വിശേഷണം:
- വിചാരിക്കപ്പെട്ട
ചിന്തുക
- ചിതറുക
- ചിന്നുക
- തൂകുക
ചിൻതൂരം
- കുറിയിടുവാനുള്ള ഒരുമാതിരി ചെമന്ന വസ്തു, സിന്ദൂരം
- ഔഷധത്തിന്നായിട്ടു രസം, സ്വർണ്ണം മുതലായവ പൂടംവെച്ച ഭസ്മം
ചിൻതൂരിക്കുക
- സിന്ദൂരത്തിനായിട്ടു രസവും മറ്റും പൂടംവെക്കുക
- ഔഷധം നീറ്റുക
ചിന്തേരു്
- മിനുസംവരുത്തുന്ന ഒരുമാതിരി ഉളി
- ചീവുളി
- (പോർട്ടുഗീസു ഭാഷ).
ചിന്തേരിടുക
- ചിന്തേരുളി കൊണ്ടു ചീകി മിനുക്കുക
ചിന്ത്യ
- വിശേഷണം:
- വിചാരിപ്പാനുള്ള
- ഗ്രഹിക്കത്തക്ക
ചിന്ന
- വിശേഷണം:
- ചെറിയ
ചിന്നൻ
- ചെറിയവൻ
- അഞ്ചു ശ്വാസങ്ങളിൽ ഒന്നു്
- ചിന്നശ്വാസം – മുറിഞ്ഞുള്ള ശ്വാസങ്ങളെ യഥാശക്തി വിടും. ദുഃഖാർത്തനായിട്ടു വിട്ടാലുമായി. മർമ്മം മുറിഞ്ഞാൽ എങ്ങിനെയൊ അതുപോലെയുള്ള വേദന കാണും. വയറുവീർപ്പു്, വിയർപ്പു്, ഇന്ദ്രിയസാമം, മൂത്രാശയത്തിനു ചൂടു് ഇവ ഉണ്ടാകും. കണ്ണു ഇളകും, അല്ലെങ്കിൽ കണ്ണുനീർ നിറയും. തളർച്ച കാണും. ഒരു കണ്ണു ചെമന്നിരിക്കും. ചൈതന്യം നശിക്കും. മുഖം വാടും. കാന്തി കുറയും. പേ പറയും സന്ധിബന്ധം വേർപ്പെടും. ഈ രോഗി ഉടൻ മരിക്കും.
ചിന്നൽ
- ചിതറൽ
- പൊട്ടിക്കുക
- ചൊരിച്ചിൽ
ചിന്നി
- ഒരു ചെറിയ അളവു
- തുടത്തിന്റെ നാലിലൊന്നു്
ചിന്നുക
- ചിതറുക
- പൊട്ടുക
- തകരുക
- ചിന്നിച്ചിതറിയതു.
- പര്യായപദങ്ങൾ:
- വ്യസ്തം
- ആകുലം
- അപ്രഗുണം.
ചിന്മയ
- വിശേഷണം:
- ആനന്ദസ്വരൂപമായ. ജ്ഞാനസ്വരൂപമായ
ചിന്മയി
- മഹാമായ
ചിന്മാത്രൻ
- ജ്ഞാനമയൻ
ചിപിട(ക)ം
- അവിൽ
ചിപ്പം
- ഉരുട്ടിക്കെട്ടിയ ചുമടു്
ചിപ്പി
- മുത്തു വിളയുന്ന കക്കാ
- ഒരു ചെറിയ ജലജന്തു
ചിപ്പുളി
- ചീവുളി
- ചീകളി
- ചിന്തേരു്
ചിബുകം
- താടി
- ചുണ്ടിന്റെ താഴെയുള്ള പ്രദേശം. ശോഭയെ സമ്പാദിക്കുന്നതു എന്നർത്ഥം
ചിമികം
- തത്ത
ചിമിട്ടൻ
- കുഞ്ഞു്
- കളി
ചിമിട്ടു്
- ചുറുക്കു്
- മിടുക്കു്
ചിമിട്ടു്
- വിശേഷണം:
- ചെറിയ
ചിമിട്ടുക
- ചുറുക്കുണ്ടാവുക
- മിടുക്കോടെ ചെയ്യുക
ചിമിഴു
- അളുക്കു്
- ആനക്കൊമ്പുകൊണ്ടും മറ്റും കടഞ്ഞുതീർക്കുന്ന ഒരുമാതിരി ചെറിയ പാത്രം
ചിമുക്കുക
- കൈചുരുട്ടിക്കൊണ്ടു ഇടിക്കുക
- അനങ്ങുക
- സംസാരിക്കുക
- ഭയപ്പെടുക
‘തള്ളകയർത്തൊരുലക്കയെടുത്തു
ചെള്ളക്കൊന്നുചിമുക്കിണകണ്ടു’
ചെള്ളക്കൊന്നുചിമുക്കിണകണ്ടു’
— നളചരിതം തുള്ളൽ
ചിമുക്കു്
- ബലം
ചിമ്മൽ
- കണ്ണിമപ്പു്
ചിമ്മുക
- കണ്ണടയ്ക്കുക
- കണ്ണിമയ്ക്കുക
- (ചിമ്പുക എന്നും കാണുന്നുണ്ടു്)
ചിമ്പരാഗം
- ഒരു രാഗം
- ചിമ്പ = ശബ്ദിക്ക. (തമിഴു്).
ചിമ്പാകം
- ഒരു വൃക്ഷം
‘ചെമ്പകം ചിമ്പാകവും’
— നളചരിതം
ചിയ്യാൻ
- പല്ലക്കു ചുമക്കുന്ന ഒരു കൂട്ടക്കാരൻ
- (തമിഴിൽ – ചിവിയാൻ)
ചിര
- ശിരസ്സു്
- അഗ്രം
- കൊമ്പു്
ചിര
- ക്ഷൗരംചെയ്യുക
- (തത്ഭവം – ക്ഷുരം).
ചിരകാലം
- വളരെക്കാലം
ചിരയ്ക്കുക
- ക്ഷൗരംചെയ്യുക
ചിരക്രിയ
- വിശേഷണം:
- മടിയുള്ള
- വളരെ താമസിച്ചുകൊണ്ടു കാര്യങ്ങളെ നടത്തുന്ന
- ()
- പര്യായപദങ്ങൾ:
- ദീർഘസൂത്രൻ.
ചിരങ്ങു
- ശരീരത്തിൽ തൊലിമേലുണ്ടാകുന്ന ഒരുവക ദീനം
- ചൊറി
- ചിരങ്ങുള്ളവൻ – കഛുരൻ, പാമനൻ.
- പര്യായപദങ്ങൾ:
- കഛു
- പാമാ
- വിചർച്ചിക.
ചിരങ്ങൻ
- ചൊറിയുള്ളവൻ
ചിരജീവികൾ
- മരണമില്ലാത്തഏഴുപേർ
- അശ്വത്ഥാമാവു, ബലി, വ്യാസൻ, ഹനുമാൻ, വിഭീഷണൻ, കൃപർ, പരശുരാമൻ.
‘അശ്വത്ഥാമാബലിർവ്യാസോ
ഹനുമാംശ്ചവിഭീഷണഃ
കൃപഃ പരശുരാമശ്ച
സപ്തൈതേചിരജീവിനഃ’
ഹനുമാംശ്ചവിഭീഷണഃ
കൃപഃ പരശുരാമശ്ച
സപ്തൈതേചിരജീവിനഃ’
ചിരഞ്ജീവി
- വളരെകാലം ജീവിക്കുന്നവൻ
- ഇലവു്
- ജീവകം
- കാക്ക
- (വളരെക്കാലം ജീവിച്ചിരിക്കുന്നതു എന്നർത്ഥം.)
- പര്യായപദങ്ങൾ:
- ജൈവാകൃതൻ
- ആയുഷ്മാൻ.
ചിരഞ്ജീവിത്വം
- വളരെക്കാലത്തേ ജീവിച്ചിരിപ്പു്
ചിരട്ട
- തേങ്ങയുടെ പുറത്തേതോടു്
ചിരണ്ടി
- യുവതി, വിവാഹം കഴിഞ്ഞവളും പ്രാരാബ്ധയൗവ്വനയുക്തയുമായ സ്ത്രീ
- ശംഖപുഷ്പി
- പര്യായപദങ്ങൾ:
- സുവാസിനി.
ചിരണ്ടുക
- ചുരണ്ടുക
ചിരതിക്തം
- കിരിയാത്ത
ചിരന്തന
- വിശേഷണം:
- പണ്ടേയുള്ള
ചിരന്തനം
- പുരാതനം
- പഴയതു്
ചിരന്തനൻ
- ദൈവം
- പുരാതനൻ
- പുരാണപുരുഷൻ
ചിരം
- ശിരസ്സ്
‘ഉരത്തിനാൻ ചിരത്തിനാലും’
— രാമചരിതം
.ചിരം
- ദീർഘകാലം
- ചിരായ, ചിരരാത്രായ, ചിരസ്യ, ചിരേണ, ചിരാൽ ഇവയെല്ലാം അവ്യയമാണ്. ‘ദീർഘകാലം’ എന്നർത്ഥം.
ചിരമേഹി
- കഴുത
ചിരയ്ക്കുക
- ക്ഷൗരംചെയ്യുക
ചിരരാത്രായ
- ദീർഘകാലം
- വളരേ കാലം
ചിരരാത്രം
- വളരെ രാത്രി കൂടിയതു്
ചിരവ
- തേങ്ങ ചെരണ്ടുവാനുള്ള ഒരു സാധനം
ചിരവത്തടി
- ചിരവയുടെ തടി
ചിരവനാക്കു്
- ചിരവത്തടിയിൽ ഇട്ടുറപ്പിക്കുന്ന ഇരിമ്പുസാധനം
ചിരവില്വം
- ഉങ്ങു്
ചിരസൂത
- പെറ്റു പലനാൾ കഴിഞ്ഞവൾ
- കുടി വറ്റാറായ പശു
ചിരസ്യ
- വളരെക്കാലം
ചിരാതീതം
- വളരെക്കാലം മുമ്പു കഴിഞ്ഞതു്
ചിരായ
- വളരെക്കാലം
ചിരായുസ്സു്
- വിശേഷണം:
- വളരെക്കാലം ജീവിച്ചിരിക്കുന്ന
ചിരായുസ്സു്
- കരിമ്പന
- കാക്ക
- ഇലവുമരം
ചിരാൽ
- ഗരുഡൻ
ചിരാൽ
- വളരെക്കാലം
ചിരി(കം)
- തത്ത
ചിരിണ്ടി
- യുവതി
- (ചിരണ്ടി എന്നതു നോക്കുക.)
ചിരി
- സന്തോഷമുണ്ടാകുമ്പോൾ മുഖത്തിനുണ്ടാകുന്ന ഒരു ഭാവം
- സന്തോഷം നിമിത്തം പല്ലുകാണിച്ചു ശബ്ദിക്കുക
- ചിരി എന്നതു തെക്കൻ. ചിറി എന്നതു വടക്കൻ]പൊട്ടിച്ചിരി = ആച്ശുരിതകം. പുഞ്ചിരി = സ്മിതം. ഇടമട്ടിലുള്ള ചിരി = വിഹസിതം.
ചിരിക്കുക
- സന്തോഷംകൊണ്ടു പല്ലുകാട്ടി ശബ്ദിക്കുക
- ഉള്ളിലുള്ള സന്തോഷത്തെ മുഖത്തു കാണിക്കുക. സന്തോഷം കൊണ്ടു ശബ്ദിക്കുക
- പരിഹസിക്കുക
- (സകര്‍മ്മകക്രിയ:ചിരിപ്പിക്കുക.)
ചിരിവില്വ
- ആവിവൃക്ഷം
- ഉങ്ങു്
ചിരുത
- ഒരുമാതിരി അനുഗ്രഹമുറ
- ശ്രീദേവി
- ഒരു സ്ത്രീയുടെ പേർ
ചിരേണ
- വളരെക്കാലം
ചിർഭടം
- വലിയ വെള്ളരി
- വെളുത്ത വെള്ളരി
ചില
- വില്ലു്
‘ബലവീര്യാംബുധി വിജയൻ നിജകുല
ചിലയും കൈയിലെടുത്തുപതുക്കെ’
ചിലയും കൈയിലെടുത്തുപതുക്കെ’
— സന്താനഗോപാലം തുള്ളൽ
ചില
- വിശേഷണം:
- ഏതാനും
- കുറെ
ചിലചില
- വിശേഷണം:
- ഏതാനും
- ഏറെക്കുറെ
ചിലയ്ക്കുക
- പക്ഷികൾ ശബ്ദിക്കുക
- പക്ഷികളെപോലെ ശബ്ദിക്കുക
- കിലുങ്ങുക
ചിലതു
- വല്ലതും
- ഒക്കെ
ചിലന്നി(ന്തി)
- എട്ടുകാലി
- പൈതങ്ങളുടെ കാലിൽ വരുന്ന ചൊറി
- ചിലന്തിക്കരപ്പൻ = ഒരുവക കരപ്പൻ.
- പര്യായപദങ്ങൾ:
- ലൂതാ
- തന്തൂവായം
- ഊർണ്ണനാഭം
- മർക്കടകം.
ചിലപ്പോൾ
- ചില സമയത്തു്
ചിലയ്പ്പ്
- അരവം
- പക്ഷികളുടെ ശബ്ദം
- കിലുക്കം
- (
- ക്രിയ: ചിലക്കുക).
ചിലമ്പു്
- കിലുങ്ങുന്നതിനായി പൊന്നു മുതലായതു കൊണ്ടുണ്ടാക്കി കാലിൽ ഇടുന്ന ഒരുമാതിരി തള
ചിലമ്പൽ
- കിലുക്കം
ചിലമ്പാണ്ടി
- ബ്രാഹ്മണരിൽ താണജാതി
‘മുമ്മൂന്നുപണംപ്പട്ടന്മാർക്കതി
ലൊന്നുകുറച്ചു ചിലമ്പാണ്ടിക്കു്’
ലൊന്നുകുറച്ചു ചിലമ്പാണ്ടിക്കു്’
— രുക്മിണീസ്വയംവരം തുള്ളൽ
ചിലമ്പുക
- കിലുങ്ങുക
ചിലമ്പൊലി
- ചിലമ്പിന്റെ നാദം
- കിലുകിലുക്കമായ ശബ്ദം
ചിലർ
- ഏതാനുംപേർ
ചിലയ്ക്ക
- പക്ഷി മുതലായവയെപ്പോലെ ശബ്ദിക്ക
- തുമ്പില്ലാതെ സംസാരിക്ക
ചിലവ്
- ചെലവു് എന്നതു നോക്കുക
ചിലിചി(ചീ)മം
- ചെമ്മീൻ
- (ചി (ലി) ലീ ചിമി എന്നും കാണുന്നു.)
ചിലിമ്പി
- ഹുക്കാവലിക്കുമ്പോൾ തീയിടുന്ന സ്ഥലം
- (ഹിന്ദുസ്ഥാനിഭാഷ).
ചിലീചി(ചീ)മം
- ചെമ്മീൻ
- (ചിലീചീമി എന്നുമുണ്ടു്.)
ചിലുക
- ദോഷം
- ഉപദ്രവം
ചിലുകൻ
- ഉപദ്രവി
- വക്കാണക്കാരൻ
ചിലുക്കു്
- നിലത്തു തറച്ച ആണി
ചിലുചിലേ
- കിലുകിലെ
ചിലുത്തു
- മതിയായി
ചിൽപ്പുരുഷൻ
- പരമാത്മസ്വരൂപൻ
- ഈശ്വരൻ
ചിലെടത്തു്
- ചില ദിക്കിൽ
ചില്പം
- ഒരു ക്ഷുദ്രരോഗം
- വാതവും പിത്തവും നഖമാംസങ്ങളിൽ നിന്നിട്ടു ചൂടും പഴുപ്പുമുണ്ടാകും.
ചില്ല്
- വട്ടത്തിലുള്ള സ്ഫടികം
- സ്ഫടികം
- വെടിവയ്ക്കുമ്പോൾ തോക്കിലിടുന്നതിനായിട്ടു ഈയം കൊണ്ടു വാർത്തുണ്ടാക്കുന്ന ഒരു ഉരുണ്ട വസ്തു
ചില്ലുകൾ
- (വ്യാകരണം) ണ
- ന
- ര
- റ
- ല
- ള
- ഴ
- ഇവ ഏഴും (ഇവയുടെ തമിഴ് പേർ ‘ഒറ്റു്’
- എന്നാകുന്നു. ചില്ലുകൾക്കു സ്വരസ്പർശം ഇല്ല.)
ചില്ലൻ
- ചീത്തക്കണ്ണോടുകൂടിയവൻ
- ചീങ്കണ്ണൻ (ചുല്ലൻ എന്നും പില്ലൻ എന്നും കൂടെ പാഠം കാണുന്നു.)
ചില്ല
- വിശേഷണം:
- ചീത്തക്കണ്ണുള്ള
ചില്ലകം
- പാച്ചോറ്റി
ചില്ലടമ്മ
- ചാക്യാരുടെ സ്ത്രീ
- ചാക്യാൻ എന്നതിന്റെ സ്ത്രീലിംഗം.
ചില്ലക
- ചീവിടു്
- (തമിഴിൽ ചിലവൂടു്) ഝില്ലിക എന്നതിന്റെ പാഠം.
ചില്ലം
- ചീത്തക്കണ്ണു്
- ഒരുവക പരുന്തു്
- അളിക്കൺകുരുവി
- മറ്റു പക്ഷികളെ തകരാറാക്കുന്നതു് എന്നർത്ഥം.
- മലങ്കുരികിൽ
- ചിന്നപ്പരുന്തു്
ചില്ലറ
- വിശേഷണം:
- ചുരുക്കമായ, കുറഞ്ഞ
- സാരമില്ലാത്ത
- ചില
ചില്ലറക്കച്ചവടം
- ചുരുങ്ങിയ കച്ചവടം
ചില്ലാങ്കൂരി
- ഒരുവക മീൻ
ചില്ലി
- കലം, കുടം മുതലായതിലുള്ള ചെറിയ ദ്വാരം
- കണ്ണാടി മുതലായതു ഉടഞ്ഞ തുണ്ടു്
- മരത്തിന്റെ ചെറിയ കൊമ്പു്
- ചീവിടു്
- പുരികം
- അളിക്കൺ കുരുവി
ചില്ലിക്കുത്തു്
- പാത്രങ്ങൾക്കുണ്ടാകുന്ന ചെറിയ ദ്വാരം
ചില്ലിക്കൊടി
- പുരികം
ചില്ലീലത
- പുരികം
ചില്വാനം
- ഒരു തുക തികഞ്ഞിട്ടു കുറെക്കൂടെയുള്ള
- ശിഷ്ടമുള്ള
ചിവില്ലിക
- ഒരുവക ചെറിയ ചീര
- അതിസാരം, അജീർണ്ണം, ഛർദ്ദി, ജ്വരം ഇവയ്ക്കു നന്നു. ഇല അഗശിയുടേതിനു തുല്യമാണു്. വിശേഷിച്ചു നിറം ചെമന്നിരിക്കും. പരുപരുപ്പും കാണും.
ചിവുകം
- താടി
ചിഹ്നധാരിണി
- വെളുത്ത നറുനീണ്ടി
ചിഹ്നം
- അടയാളം
- അറിവു തരുന്നതു് എന്നർത്ഥം.
ചിഹ്നിതം
- അങ്കിതം
- അടയാളപ്പെടുത്തിയതു
ചിഹ്നനം
- (വ്യാകരണപ്രകാരം) അങ്ങോട്ടും ഇങ്ങോട്ടും അന്വയിക്കാവുന്ന വാചകങ്ങളെ ഇന്നതിൽ ചേരേണ്ടതെന്നു വ്യവസ്ഥപ്പെടുത്താൻ വേണ്ടി ഉപയോഗിക്കുന്ന അടയാളം
- ചിഹ്നങ്ങളുടെ പേരും അടയാളവും 1. അംകുശം —,
2. ബിന്ദു —.
3. രോധിനി —;
4. ഭിത്തിക —:
5. വലയം — ()
6. കോഷ്ഠം — []
7. ഉദ്ധരണി — “ ”
8. കാകു — ?
9. വിക്ഷേപണി — !
1൦. ശൃംഖല — –
11. രേഖ — —
12. വിശ്ലേഷം — ’
13. പ്രശ്ലേഷം — ഽ
ചിൾ
- കുമളയ്ക്കുന്ന ജലത്തിന്റെ ശബ്ദം
ചിളിചിമം, ചിളിചിമി, ചിളീചിമി
- ഒരുവക മീൻ
- ചെമ്മീൻ. വിലാസത്തോടെ സഞ്ചരിക്കുന്നതു് എന്നർത്ഥം
ചിളുങ്ക്
- വെട്ടിയുണക്കിയ പാക്കു്
- വെട്ടുപാക്കു്
ചിള്ളുക, ചെള്ളുക
- കിണ്ടുക
- മാന്തുക
- അള്ളുക
ചിറ
- വെള്ളത്തെ തടുക്കുന്നതിനു കല്ലും മണ്ണും കൊണ്ടുണ്ടാക്കിയതു്, അണ
- വലിയ കുളം
- അകൃത്രിമമായ ജലാശയം
- ശ്രീ. (പഴയ മലയാളം)
- (ചെറുക്കുന്നതുകൊണ്ടു് ‘ചിറ’യെക്കാൾ ‘ചെറ’ എന്നതാണു നന്നു്.)
- പര്യായപദങ്ങൾ:
- അഖാതം
- ദേവഖാതകം.
ചിറകു്
- പക്ഷികൾക്കു പറക്കുന്നതിനുള്ള ഒരവയവം
- ചിറകിൻകടയ്ക്കു
- പര്യായപദങ്ങൾ:
- പക്ഷതി
- പക്ഷമൂലം.
ചിറക്കുഴി
- പൊയ്ക
- സംസ്കൃതത്തിൽ – പല്വലം. തമിഴിൽ – കട്ടൈ. ചിറക്കുഴിയിലേ വെള്ളം ത്രിദോഷശമനകരമാകുന്നു. വിഷ്ടംഭമുണ്ടാക്കും. കഫത്തെ ദ്രവിപ്പിക്കും.
ചിറഞ്ഞു്
- കോപത്തോടുകൂടി തുറിച്ചുനോക്കീട്ടു്
ചിറപ്പു്
- ക്ഷേത്രങ്ങളിലും മറ്റും കെട്ടിവിതാനിച്ചു കഴിക്കുന്ന ഒരു വഴിപാടു്
- ഐശ്വര്യം
ചിറപ്പുടയ
- വിശേഷണം:
- കൊള്ളാവുന്ന
- ഐശ്വര്യമുള്ള
ചിറാകു്
- ഒരു വലിയ കടൽ മീൻ
- ശ്രാവു്
- ചിറാവു്
ചിറാലിക്കുക
- കുതിര കരയുക
ചിറാലിപ്പു്
- കുതിരക്കരച്ചിൽ
ചിറി
- ചുണ്ടു്, ചൊടി
- ചിരി
- (ചിറി എന്നതു വടക്കൻ. ചിരി എന്നതു തെക്കൻ.)
ചിറു
- വിശേഷണം:
- ചെറിയ
- ചെറു
ചിറുംതുമ്പ
- ഒരു ചെടി
ചിറ്റ
- വിശേഷണം:
- ചെറിയ
- ഉദാ:അം, ചിറ്റാട.
ചിറ്റ, ചിറ്റു്
- അമ്മയുടെ അനുജത്തി
ചിറ്റപ്പൻ
- അച്ഛന്റെ അനുജൻ
- അമ്മയുടെ അനുജത്തിയുടെ ഭർത്താവു്
ചിറ്റമൃതു്, അമൃതു്
- ഒരു മരുന്നുവള്ളി
- (ചിറ്റമൃതു അനേകം രോഗങ്ങൾക്കു നന്നു്. അഗ്നിയെ വർദ്ധിപ്പിക്കും. മലം പിടിത്തമുള്ളതാണു്. ആയുസ്സു്, ബുദ്ധി, ബലം, അഗ്നി ഇവയെ വർദ്ധിപ്പിക്കും. സംസ്കൃതത്തിൽ – ഗുഡു (ള) ചി. തമിഴിൽ – ചിന്തിൽകൊടി.)
- പര്യായപദങ്ങൾ:
- വത്സാദനി
- ഛിന്നരുഹ
- ഗുള ചി
- തന്ത്രിക
- അമൃത
- ജീവന്തിക
- സോമവല്ലി
- വിശല്യ
- മധുപർണ്ണി.
ചിറ്റമ്മ
- അമ്മയുടെ അനുജത്തി
- ചിറ്റമ്മയുടെ മകൻ = മാതൃഷ്വസേയൻ, മാതൃഷ്വസ്രീയൻ.
- അച്ഛന്റെ അനുജന്റെ ഭാര്യ
ചിറ്റരത്ത
- ഒരങ്ങാടിമരുന്നു്
- ഇതു പല രോഗങ്ങളെ ശമിപ്പിക്കും. ഇതിന്റെ ഇല ചെമന്നിരിക്കും. കിഴങ്ങിനു നല്ല ഗന്ധം കാണും. സംസ്കൃതത്തിൽ – നാകുലി. തമിഴിൽ – ചിറുസർപ്പാക്ഷി.
ചിറ്റരയാൽ
- ഒരു വൃക്ഷം
- കഫം, പിത്തം, കൂട്ടുവിഷം, രക്തദോഷം ഇവയ്ക്കു നന്നു്. അരയാലിനേക്കാൾ ചെറുതാകയാൽ ‘ചിറ്റരയാൽ’ എന്നു പറയുന്നു. സംസ്കൃതത്തിൽ – നന്ദീ വൃക്ഷം.
ചിറ്റാട
- ചെറിയ വസ്ത്രം
ചിറ്റാണി
- മരയാണി
ചിറ്റാമ്പൽ
- വെള്ളത്തിലേ ഒരു വക ചെടി
ചിറ്റായ്മ
- ശുശ്രൂഷ
ചിറ്റാവണക്കു
- ചെറിയ ആവണക്കു്
ചിറ്റാൾ
- ചെറിയ ആൾ
- ചെറുപ്പക്കാരനായ വേലക്കാരൻ
ചിറ്റാറു
- ചെറിയ പുഴ
ചിറ്റിമ്പം
- ചെറുതായ (തുച്ഛമായ) സുഖം
- വിഷയസുഖം
‘ചിറ്റിമ്പം ചേരാനിഹലോകേ’
— ഭഗവൽഗീത
.ചിറ്റീച്ച
- തേനീച്ചയിൽ ഒരു വകഭേദം
- (സരഘയെക്കാൾ ചെറുതായിരിക്കും).
ചിറ്റീന്ത
- ഒരു വക ഈന്തൽമരം
- മുരാ
ചിറ്റുളി
- വീതി കുറഞ്ഞതായ ഒരു മാതിരി ഉളി
- ചെറിയ ഉളി
ചിറ്റൂർ
- ഒരു രാജ്യം
- മഹമ്മദുബിൻട്ടോഗ്ലോക്കിന്റെ കാലത്തു ഉത്തരഇൻഡ്യയിൽ സ്വതന്ത്രങ്ങളായി ഭവിച്ച ഹിന്ദുരാജ്യങ്ങളിൽ പ്രധാനമായതു്.
ചിറ്റെനി
- ചീനരാജ്യത്തുനിന്നു വരുന്ന ഒരുമാതിരി (അരി)
- ഒരുവക നെല്ലു്
- ചിറ്റെനി നെല്ലിനു നവരയൊടടുത്ത ഗുണമുണ്ടു്. സംസ്കൃതം – ചീനം]
ചിറ്റെള്ളു്
- കറുപ്പു കുറഞ്ഞതായ ഒരു വക എള്ളു്
ചിറ്റേലം
- ചെറിയ ഏലം
- ഇതു ഗർഭിണികൾക്കു ഹിതമല്ല. വളരെ രുചിയെ ഉണ്ടാക്കുന്നതാണു്. അരി കറുത്തിരിക്കും. ഛർദ്ദി, വാതം, കഫം, വായുമുട്ടൽ, തണ്ണീർദാഹം, മൂത്രകൃഛ്റം, ചുമ, അർശ്ശസ്സു്, അശ്മരി ഇവയ്ക്കു നന്നു്. പിത്തത്തേയും അഗ്നിയേയും വർദ്ധിക്കും.
- പര്യായപദങ്ങൾ:
- ഉപകഞ്ചിക
- തുത്ഥം
- കോരംഗീ
- ത്രിപുട
- ത്രുടീ.
ചിറ്റോന്തു
- ചെറിയ ഓന്തു്
ചിറ്റൗഷധം
- പ്രയോജനമില്ലാത്ത മരുന്നു്
ചീ
ചീ
- വെറുപ്പിങ്കലോ ലജ്ജയിങ്കലോ പ്രയോഗിക്കുന്ന ഒരു വാക്കു്
ചീക
- ഒരുവക മീൻ
ചീകൽ
- മിനുസം വരുത്തുക
- തലമുടി വിടിർക്കുക
ചീകുക
- തലമുടി വിടിർക്കുക, ചീവുക
- മിനുസം വരുത്തുക
ചീകുളി
- മിനുസം വരുത്തുന്ന ഉളി
- ചീവുളി
ചീക്ക
- വിശേഷണം:
- ചീത്ത
ചീക്ക
- ചിരങ്ങു്
ചീക്കണ്ണു്
- പഴുത്തു വെള്ളം ഒഴുകുന്നതായ ഒരുവക കണ്ണിലേ ദീനം
ചീക്കണ്ണൻ
- ചീക്കണ്ണുള്ളവൻ
- പര്യായപദങ്ങൾ:
- ചുല്ലൻ
- ചില്ലൻ
- പില്ലൻ.
ചീക്കാതു്
- കാതിനകത്തു ഉണ്ടാകുന്നതും പഴുപ്പുള്ളതുമായ ഒരു ദീനം
ചീങ്കണ്ണി
- ഒരു വക വലിയ ജന്തു
- ഇതിന്റെ മാംസം വാതത്തിനു നന്നു്. മലം പിടിക്കും.
ചീങ്കണ്ണിപ്പാറ
- ഒരുമാതിരിക്കല്ലു്
ചീങ്കല്ലു്
- കടുപ്പം കുറഞ്ഞ കല്ലു്
ചീങ്കുഴൽ
- ഒരുമാതിരി ഊത്തുകുഴൽ
- ഓടക്കുഴൽ
ചീച്ചിൽ
- അഴുക്കൽ
ചീട
- ഒരുമാതിരി പലഹാരം
- (ആകൃതിയിൽ പിള്ളേർ കളിക്കുന്ന ഗോലിപോലെയിരിക്കും.)
ചീട്ടു്
- കുറിമാനം
- തഹശീൽദാർ പാർവ്വത്യകാരന്മാർക്കു കൊടുത്തയക്കുന്ന എഴുത്തു്
- ഒരുമാതിരി അച്ചടിശീല, ചീട്ടി
- കുറി, നറുക്കു
- കളിക്കുന്നതിനുള്ള ഒരുമാതിരി ചിത്രം പതിച്ച കട്ടി കടലാസുകൾ
ചീട്ടി
- ഒരുമാതിരി ശീല
ചീഡാദേവതാരം
- നല്ല ഗന്ധമുള്ള ഒരു വക ദേവതാരം
- വാതത്തിനു നന്നു്. ഇതു പഞ്ചാബ് ദേശത്തിൽ ഉണ്ടാകുന്നു. അഗ്നിവർദ്ധനകരമാണു്.
ചീണാകർക്കടികാ
- ചീനവെള്ളരി
ചീണ്ടുക
- തമ്മിൽ കലഹിക്കുക
ചീണ്ട്രാ
- ഉപദ്രവം
ചീത്ത
- വിശേഷണം:
- ഹീനമായ
- ദുഷ്ടതയുള്ള
ചീത്തത്തം
- കൊള്ളരുതായ്ക
ചീത്തത്തരം
- കൊള്ളരുതാത്ത പ്രവൃത്തി
- വഷളത്തം
ചീത്തത്തരം
- വിശേഷണം:
- കൊള്ളരുതാത്ത
ചീത്തം
- ശക്തി
- മിടുക്കു്
ചീന(കം)
- ചീനകർപ്പൂരം
ചീനകം
- തിന
ചീനക്കണ്ണാടി
- കുഴൽക്കണ്ണാടി
ചീനക്കർപ്പൂരം
- ചീനദേശത്തിലുള്ള കൃത്രിമമായ കർപ്പൂരം
- കഫം, കൃമി, കുഷ്ഠം, കണ്ഠരോഗം, ഛർദ്ദി, ചൊറി ഇവക്കു നന്നു്. ബുദ്ധിയെ നന്നാക്കും. സംസ്കൃതത്തിൽ – ചീനകം.
ചീനക്കാരം
- ചീനത്തുണ്ടാക്കുന്ന കാരം
ചീനക്കിഴങ്ങു്
- മധുരമുള്ള ഒരുമാതിരി കിഴങ്ങു്
ചീനക്കുട
- ഒരുമാതിരി വിശേഷമുള്ള കുട
ചീനക്കുഴൽ
- കുഴൽക്കണ്ണാടി
- ചീങ്കുഴൽ
‘തങ്ങളുമൊന്നിച്ചലർശര
ചീനക്കുഴൽവിളിപോലെ’
ചീനക്കുഴൽവിളിപോലെ’
— ഉത്തരരാമചരിതം ചംപു
ചീനച്ചട്ടി
- വാർത്തെടുത്ത ഇരിമ്പു്
- ഒരുമാതിരി ഇരിമ്പുപാത്രം
ചീനജം
- ഉരുക്കു്
ചീനപട്ടം
- ഈയം
ചീനപിഷ്ടാ
- കാരീയം
- സിന്ദൂരം
ചീനപ്പാവു്
- ഒരങ്ങാടിമരുന്നു്
ചീനപ്രിയം
- മുളകു്
ചീനമുളകു്
- ഒരുവക മുളകു്
- കപ്പൽ മുളകു്
ചീനം
- ഒരു രാജ്യത്തിന്റെ പേർ
- (ചൈനാരാജ്യം).
- ഒരുവക മീൻ
- ഒരുമാതിരി തുണി
- നൂൽ
- കാരീയം
- പിണ്ഡനഗരം
- ചിറ്റെനി നെല്ലു്
- ചീനം എന്ന മാനിനു മാടപ്രാവിന്റെ നിറവും മുപ്പതംഗുലം പൊക്കവും കാണും.
ചീനവംഗം
- കാരീയം
- ഈയം
ചീനവാസസ്സു്
- ചീനപ്പട്ടു്
- പട്ടു്
ചീനവെടി
- ഒരുവക വെടിക്കെട്ടു്
ചീനവേലി
- ഒരുവക അഴികൊണ്ടുള്ള വേലി
ചീനാകം
- ഒരുവക കർപ്പൂരം
ചീനാംശുകം
- ചീനപ്പട്ടു്
ചീനി
- നംകൂരം
- വാലിമുളകു്
- കുതിരജീനി
- മുള്ളുള്ള ചെടി
- ഒരു മരം
- മധുരമുള്ള ഒരുവക കിഴങ്ങു്
- മുളകുണ്ടാകുന്ന ഒരുമാതിരി ചെടി
ചീനിക്കാ
- പുളിഞ്ചിക്കാ
ചീനിക്കിഴങ്ങു
- മധുരക്കിഴങ്ങു്
ചീനിപ്പടൽ
- ചീനിക്കിഴങ്ങിൻ വള്ളി
ചീനു്
- വലിയ വള്ളം
ചീനോഷണം
- വാൽമുളകു്
ചീന്തൽ
- കീറൽ
ചീന്തു്
- കീറ്റു്
- പിളർപ്പു്
ചീന്തുക
- കീറുക
- പിളർക്കുക
ചീപ്പു്
- തലമുടി ചീകുന്ന വസ്തു, ഈർ കൊല്ലി
- വെള്ളം കേറ്റുന്നതിനും ഇറക്കുന്നതിനും ഉള്ള വാതിൽ
- സാക്ഷ
- പര്യായപദങ്ങൾ:
- പ്രസാധനി
- കങ്കതികാ.
ചീമ്പ
- വിശേഷണം:
- ചീത്ത
- അളിഞ്ഞ
ചീമ്പക്കണ്ണൻ
- കണ്ണളിഞ്ഞിരിക്കുന്നവൻ
ചീമ്പക്കണ്ണി
- കണ്ണളിഞ്ഞിരിക്കുന്നവൾ
ചീമ്പൽ
- കണ്ണടയ്ക്കുക
ചീമ്പുക
- കണ്ണടയ്ക്കുക
- കണ്ണളിയുക
ചീമ്പ്ര
- വിശേഷണം:
- ചീത്ത
ചീമ്പ്രക്കണ്ണു്
- ചീമ്പക്കണ്ണു്
ചീയക്കാ, ചീനിക്കാ
- പുളിഞ്ചിക്ക
ചീയുക
- അഴുകുക
- അധികം വേകുക
- (സകര്‍മ്മകക്രിയ:ചീയിക്കുക.)
ചീരു്
- വർദ്ധന
- വണ്ണം
ചീര
- ഒരുവക ഇലക്കറിസാധനം
- ചീര മുതലായ ഇലക്കറിസാധനങ്ങൾക്കു ചീര (വാസ്തുച്ചീര) — ത്രിദോഷം, രക്തപിത്തം, പ്ലീഹ, കൃമി, അർശസ്സു്, മൂത്രത്തടവു്, ജ്വരം ഇവയ്ക്കു നന്നു്. മലത്തെ ഇളക്കും ആമത്തെ പചിപ്പിക്കും രുചിയെ ഉണ്ടാക്കും അഗ്നിബലം വർദ്ധിപ്പിക്കും. ബുദ്ധിയെ നന്നാക്കും.
- പര്യായപദങ്ങൾ:
- ശാകം
- ഹരിതകം
- ശിഗ്രു.
ചീരകച്ചെമ്പാവു്
- ഒരു തരം വെളുത്ത നെല്ലു്
- ചീരചെമ്പാവു് എന്നും കാണുന്നുണ്ടു്]ഗുണം ചെന്നെല്ലിനു ഒട്ടൊക്കെ തുല്യമാണു്. അഗ്നിവർദ്ധനകരമാകുന്നു. സംസ്കൃതത്തിൽ – സൂക്ഷ്മശാലി. പിത്തം, രക്തദോഷം; സന്താപം വാതം ഇവക്കു നന്നു്.
ചീര(ക)ം
- കാരീയം
ചീരകം
- ഒരങ്ങാടിമരുന്നു്, ജീരകം
- ഒരുമാതിരി എഴുത്തു്
ചീരകമുല്ല
- ഒരുവക മുല്ല
ചീരാ
- മരത്തൊലികൊണ്ടുള്ള വസ്ത്രം, മരവിരി
- ഈയം
ചീരാപ്പു്
- ഒരുവക ദീനം
- ജലദോഷം
ചീരാംബരം
- മരയുരി
ചീരി
- ചീവിടു്
- വർദ്ധിക്കുന്നതെന്നർത്ഥം.
- കണ്ണിനുള്ള മൂടുപടം
ചീരിപത്രം
- പാവൽ
ചീരു
- ക്രമം
ചീരുക, ചീരിക
- ചീവിടു്
- ‘ചീ’ എന്നു ശബ്ദിക്കുന്നതെന്നർത്ഥം.
ചീരുള്ളി
- ചെമന്നുള്ളി
ചീർക്കുക
- വർദ്ധിക്കുക
- കനക്കുക
- തടിക്കുക
- വീർക്കുക
ചീർണ്ണ
- വിശേഷണം:
- ചെയ്യപ്പെട്ട, നടത്തപ്പെട്ട
- അഭ്യസിക്കപ്പെട്ട
- ഭാഗിക്കപ്പെട്ട
ചീർത്ത
- വിശേഷണം:
- വർദ്ധിച്ച
ചീർപ്പു്
- തടിപ്പു്
- സാക്ഷ, തടവു്
- തലമുടി ചീകുന്ന വസ്തു, ചീർപ്പു്, ഈർകൊല്ലി
- വെള്ളം കേറ്റുന്നതിനും ഇറക്കുന്നതിനും ഉള്ള വാതിൽ
ചീർമ്മ
- ചിറപ്പു്
- ശ്രീ
ചീലാന്തി
- ഒരു വൃക്ഷം
- പുരയുടെ ഒരുമാതിരി തുലാം
ചീലികാ
- ചീവിടു്
- (ഝില്ലിക എന്നതിന്റെ പാഠം).
ചീവ
- ഒരുമാതിരി കിഴങ്ങുണ്ടാകുന്ന ചെടി
- കൂർക്ക (ചീവക്കിഴങ്ങു് = ചീവയുടെ കിഴങ്ങു്)
ചീവത
- ക്ഷേത്രങ്ങളിൽ ബിംബങ്ങളെ തണ്ടിന്മേൽ വെച്ചു എഴുന്നെള്ളിക്കുവാനുള്ള ഒരുതരം വാഹനം
- (ജീവത നോക്കുക).
ചീവരം
- പിച്ചക്കാരന്റെ കീറത്തുണി
- ബുദ്ധതപസ്വിയുടെ ഉടുപ്പു്
- (വസ്ത്രം).
- വസ്ത്രം, ഉടുപ്പു്
- തൊലി
- ഉദാ:തരുചീവരം.
ചീവരി
- തപസ്വി
- ഭിക്ഷു
ചീവൽ
- ഒരുവക പക്ഷി
- ചീവൽപ്പക്ഷി
- ഇതിന്റെ മാംസം ആവണക്കെണ്ണയിൽ വറുത്തൊ ആവണക്കിൻ വിറകു കൊണ്ടു തീയെരിച്ചു വേവിച്ചൊ ഭക്ഷിക്കരുതു്. മാംസം – പിത്തം, കൂട്ടുവിഷം, വാതം ഇവയ്ക്കു നന്നു്. രുചികരമാണ്. മലം പിടിക്കും. ഈ പക്ഷി പല വർണ്ണങ്ങളോടു കൂടിയതാകുന്നു. സംസ്കൃതത്തിൽ – ലാവം. തമിഴിൽ – ചീവലുകുരുമ്മിള്ളു.
ചീവാടി
- ഒരുവക ചെറിയ കപ്പൽ
ചീവിടു്, ചീൾവിടു്, ചീവീടു്
- ഇടവിടാതെ രാത്രിയിൽ ശബ്ദിക്കുന്ന ഒരു വക ചെറിയ ജന്തു
- പര്യായപദങ്ങൾ:
- ഭൃംഗാരി
- ചീരുക
- ചീരി
- ഝില്ലിക.
ചീള
- പഴന്തുണി
ചീളന്നു
- പെട്ടെന്നു
- ഉടനെ
- വേഗത്തിൽ
ചീളി
- കീറ്റുതുണി
- കിളിവാതിലിൽ പണിയുന്ന ഒരു പണി
ചീളിചിമം
- ചെമ്മീൻ
ചീളു്
- ആപ്പു്
- പൂളു്
ചീറൽ
- കോപം
- മുറുമുറുക്കുക
ചീറുക
- കലഹിക്കുക, കോപിക്കുക
- മുറുമുറുക്കുക
ചീറ്റം
- കോപം
- പാമ്പിന്റെ ഊത്തു്
ചീറ്റൽ
- പാമ്പിന്റെ ഊത്തു്
- കോപം
ചീറ്റു്
- പാമ്പിന്റെ ഊത്തു്
- ശ്വാസം ശക്തിയോടെ മൂക്കിൽകൂടി കളക
ചീറ്റുക
- പാമ്പു് ഊതുക
- കോപിക്കുക
- ഭയപ്പെടുത്തുക, ശാസിക്കുക
- ശ്വാസത്തെ ശക്തിയോടെ മൂക്കിൽ കൂടെ കളക
ചു
ചുകപ്പു്
- ചെമപ്പു്
- ചുമപ്പു്
ചുകറുക
- നഖം കൊണ്ടു ചുരണ്ടുക
ചുക്ക
- കാടി (ചെർക്കാ)
- മുട്ടു്
ചുക്കു്
- ഉണങ്ങിയ ഇഞ്ചി
- ചുക്കു് – വാതം വായുമുട്ടൽ, വയറ്റുനോവു്, വയറടപ്പു്, വീക്കം, വയർ വീർപ്പു്, കഫം, ചുമ, ഛർദ്ദി, നെഞ്ചുകലിപ്പു്, ആമവാതം, അർശസ്സു്, മഹോദരം, പാണ്ഡു, ശ്ലീപദം, ഇക്കിൾ ഇവയ്ക്കു നന്നു്. അഗ്നിയെ വർദ്ധിപ്പിക്കും. സ്വരത്തെ തെളിയിക്കും. പിത്തം കോപിക്കയില്ല.
- പര്യായപദങ്ങൾ:
- ശുണ്ഠി
- മഹൗഷധം
- വിശ്വം
- നാഗരം
- വിശ്വഭേഷജം.
ചുക്കള്ളു
- കോട
ചുക്കാൻ, ചുക്കാണം
- ബോട്ടിന്റെ തലതിരിക്കുന്നതിനു അതിന്റെ അമരത്തു പണിതുവക്കുന്ന ഒരു യന്ത്രം
- തുഴ
- പങ്കായം
- പര്യായപദങ്ങൾ:
- അരിത്രം
- കേനിപാതകം.
ചുക്കാനം
- റാക്കു ഇറക്കിയതിന്റെ മിഞ്ചൽ
ചുക്കാങ്കാരൻ
- ചുക്കാൻ പിടിക്കുന്നവൻ
ചുക്കാരം
- സിംഹത്തിന്റെ അലർച്ച
ചുക്കിണി
- ആറു പട്ടമുള്ള ഒരുമാതിരി പകിട
ചുക്കിരി
- കുടിക്കുന്ന പാത്രം
ചുക്കിലി
- ചിലന്തി(ന്നി)വല
ചുക്കിലിവല
- ചിലന്തി(ന്നി)വല
ചുക്കുക
- അകര്‍മ്മകക്രിയ:
- ഉണങ്ങുക
- ചുരുങ്ങുക
- ചുളുങ്ങുക
ചുക്കുനാറിപ്പുല്ലു്
- എരുമപ്പുല്ലു്
ചുക്രം
- ഞെരിഞ്ഞാമ്പുളി, രോഗങ്ങളെ തടസ്ഥപ്പെടുത്തുന്നതു്
- വ്യസനപ്പെടുത്തുന്നതെന്നർത്ഥം.
- മരപ്പുളി
- പുളിരസം
- ചുത്തപ്പുളി
- കാടി
- പുളിയഞ്ചീര
ചുക്രിക, ചുക്രാ, ചുക്രി
- ഞെരിഞ്ഞാമ്പുളി
- പുളിയാരൽ എന്നും പറയുന്നുണ്ടു്.
ചുക്ഷാ
- ഉപദ്രവിക്കുക, കൊല്ലുക
- കഴുകുക
ചുങ്ക
- ഹൂക്കാ
- പുകവലിപ്പാനുള്ള സാധനം
ചുങ്കക്കടവു്
- തീരുവസ്ഥലത്തിന്നരികെ വള്ളം അടുക്കുന്ന സ്ഥലം
ചുങ്കക്കാരൻ
- തീരുവ തീർപ്പിക്കുന്ന ഉദ്യോഗസ്ഥൻ
ചുങ്കക്കൂലി
- ചുങ്കപ്പുര (ചാവടി) കളിൽ കൂടെ കടത്തി കൊണ്ടുപോകുന്ന സാധനങ്ങളിൽ നിന്നും കടന്നുപോകുന്ന ആളുകളിൽ നിന്നും രാജാവു് പിരിച്ചെടുക്കുന്നതു്
- ചുങ്കപ്പുര സാധാരണ നഗരങ്ങളുടേയും രാജ്യത്തിന്റേയും അതിർത്തികളിൽ സ്ഥാപിക്കപ്പെടുന്നു. സമുദ്രം നദി മുതലായതു കടക്കുമ്പോളുള്ള കപ്പൽക്കൂലി തോണിക്കൂലി മുതലായവയ്ക്കും ശുല്ക്കം എന്നു തന്നെ പറയപ്പെടുന്നു.
- പര്യായപദങ്ങൾ:
- ശുല്ക്കം.
ചുങ്കച്ചാവടി
- തീരുവ തീർപ്പിക്കുന്നവരുടെ കച്ചേരി
- ചവുക്ക
ചുങ്കത്താൻ
- മുക്കുവജാതിക്കാരൻ
- (തളിപ്പറമ്പിലുണ്ടു്.)
ചുങ്കം
- തീരുവ
- ചരക്കുകൾക്കുള്ള കരം
ചുങ്കസ്ഥലം
- തീരുവസ്ഥലം
- ചുങ്കച്ചവുക്ക
ചുങ്കിക്കുന്നു
- ചെലവിൽ കുറച്ചു സൂക്ഷിക്കുന്നു
ചുങ്കിപ്പു്
- ചെലവിൽ കുറച്ചു സൂക്ഷിക്കുക
ചുങ്ങുക
- ഉണങ്ങിയുംമറ്റും ചുക്കുക, മെലിയുക, ശോഷിക്കുക
- ഉണങ്ങുക
- ചുരുങ്ങുക
ചുചുന്ദരി
- നച്ചെലി
- പര്യായപദങ്ങൾ:
- ഗന്ധമൂഷി.
ചുഞ്ചു
- വിത്തം
- പ്രസിദ്ധം
- ചുണ്ടെലി
- ഒരു കൂട്ടുകൂടിയ ജാതി
- നച്ചെലി
- കൊക്കു്
ചുഞ്ചു
- (പദങ്ങളുടെ ഒടുവിൽ ഉപയോഗിക്കുന്ന ഒരു പ്രത്യയം)
- കീർത്തി, സാമർത്ഥ്യം.
‘മരണചുഞ്ചുക്കളായിവിളങ്ങിയുള്ളാരണൻ’
— കൃഷ്ണഗാഥ
.ചുഞ്ചൂപുടം
- കൊക്കു്
‘മിണ്ടാതാക്കുന്നുചുഞ്ചൂപുടനികടമതിൽ’
— അമരുകശതകം
.ചുടർ
- അഗ്നി
- പ്രകാശം
- ശോഭ
‘തൊഴുതേൻ ഞാൻ ദീപം
ദീപത്തിൻചുടരൊളി
ദീപത്തിൻചുടരൊളി
— ഭഗവൽഗീത–മാധവപ്പണിക്കർ
ചുടല
- ശവംചുടുന്ന സ്ഥലം
- പട്ടട
- ചുടലക്കാടിനു.
- പര്യായപദങ്ങൾ:
- ശ്മശാനം
- പിതൃവനം.
ചുടലക്കളം
- ശവംചുടുന്ന സ്ഥലം
- പട്ടട
ചുടലക്കുഴി
- ശവംചുടുന്ന സ്ഥലം
ചുടുക
- വേവിക്കുന്നതിനായിട്ടുതീയിൽ ഇടുക
- ദഹിക്കുക
- ചൂടുതോന്നുക, വേദനതോന്നുക
ചുടുകൊള്ളി
- ദണ്ഡം തോന്നുംവിധമുള്ള വാക്കു്
ചുടുചുടെ
- അനച്ചയോടെ
ചുടുമുളകു്
- വിശേഷണം:
- നല്ല മുളകു വേകാത്ത ചുവയോടുകൂടിയ
ചുടുവാക്കു്
- ദണ്ഡംതോന്നത്തക്ക വാക്കു്
ചുടുവാതം
- കാലിന്റെ അകത്തുള്ള ഒരു ദീനം
ചുട്ടി
- ആട്ടക്കാരുടെ മുഖത്ത് അരിമാവുകൊണ്ടുണ്ടാക്കുന്നതു്
- നാല്ക്കാലികളുടെ നെറ്റിക്കുള്ള ചാർത്തു്
- വസ്ത്രത്തിന്റെ അറ്റത്തു ചെമപ്പുനൂൽ കൊണ്ടുണ്ടാക്കുന്ന ഒരടയാളം
- വേഗത, ചുറുക്കു്
ചുട്ടിത്തുണി
- ആട്ടക്കാരന്റെ നെറ്റിമേൽ വെച്ചുമുറുക്കുന്ന ചുട്ടിയുള്ള തുണി
ചുട്ടിത്തേവാങ്കം
- ഒരുവക ജന്തു
ചുട്ടിറുമ്പു്
- ഒരുവക കറുത്ത ഉറുമ്പു്
ചുട്ടു്
- നാല്ക്കാലികളുടെ നെറ്റിമേലുള്ള ചാർത്തു് (കുറി)
ചുട്ടെഴുത്തുകൾ
- (വ്യാകരണം) ‘അ
- ഇ
- എ’ എന്ന വിവേചക സർവ്വനാമങ്ങൾക്കു തമിഴിൽ ചെയ്തിട്ടുള്ള പേർ
ചുണ്ട
- മുള്ളുള്ള ഒരു ചെടി
- ഇതു പലമാതിരിയുണ്ട്. 1. കറുത്തചുണ്ട 2. വെളുത്തചുണ്ട 3. പുത്തരിച്ചുണ്ട 4. പടർച്ചുണ്ട 5. കണ്ടകാരിച്ചുണ്ട 6. പാണ്ടിച്ചുണ്ട 7. ആനച്ചുണ്ട.
ചുണ്ടക്കാ(ങ്ങാ)
- ചുണ്ടയുടെ കായ്
ചുണ്ടൻ
- ഒരു മാതിരി തുമ്പ
- കൂന്താലി
- ചുണ്ടൻ വള്ളം
ചുണ്ടൻ
- വിശേഷണം:
- ചുണ്ടുള്ള
- കൂർത്ത മുനയുള്ള
ചുണ്ടപ്പന
- കൂന്തപ്പന
- പിത്തം, തണ്ണീർദാഹം, ശ്രമം, ചുട്ടുനീറൽ ഇവയ്ക്കു നന്നു്. രുചിയുണ്ടാക്കും. സംസ്കൃതത്തിൽ - മാഡം. തമിഴിൽ – കൂന്തർപ്പനൈ. ഇംഗ്ലീഷിൽ – Tern leave cargota, Marshy date tree.
ചുണ്ടപ്പുല്ലു്
- ഒരു സുഗന്ധമുള്ള പുല്ലു്
ചുണ്ടവഴുതിന
- ഒരുവക ചെറിയ മാതിരി വഴുതിന
ചുണ്ടവില്ല്
- പാത്തിവില്ല്
- തെറ്റാലി
ചുണ്ടി
- ഒരു വക ചെറിയ പക്ഷി
ചുണ്ടിപറക
- കലശൽ കൂട്ടുക
ചുണ്ടു്
- അധരം, ചിറി
- അധരം എന്നതു നോക്കുക] ചുണ്ടിന്റെ രണ്ടവസാന സ്ഥലങ്ങൾ = സൃക്കിണി.
- പക്ഷിയുടെ കൊക്ക്
- വള്ളത്തിന്റെ തല
- അരുവാ മുതലായ ആയുധങ്ങളുടെ മുന
- വാഴക്കുലയുടെ അറ്റത്തുള്ള മൊട്ടു്
- പര്യായപദങ്ങൾ:
- ഓഷ്ഠം
- അധരം.
ചുണ്ടെലി
- ചെറിയ എലി
- മാംസം എലിമാംസത്തിനൊക്കും.
- പര്യായപദങ്ങൾ:
- ഗിരിക
- ബാലമൂഷിക.
ചുണ
- ചൊടിപ്പു്
- മിടുക്കു്
ചുണകെട്ടവൻ
- ചൊടിപ്പും മിടുക്കുമില്ലാത്തവൻ
ചുണകേടു്
- ചൊടിപ്പും മിടുക്കുമില്ലായ്മ
ചുണങ്ങു്
- ചെറിയ മാതിരി കുഷ്ഠരോഗം
- ചുണങ്ങുള്ളവൻ – കിലാസി, സിദ്ധ്മളൻ.
ചുണങ്ങുക
- ഉരിക്കുക
- തൊലി നീക്കുക
ചുണയ്ക്കുക
- ചൊടിക്കുക
ചുണയ്പു
- ചൊടിപ്പു്
ചുണ്ണ
- ആനയുടെ തുമ്പിക്കൈ
ചുണ്ണാമ്പു്
- കക്കായോ കല്ലോ നീറ്റി ചാരം കുഴച്ചതു്
ചുണ്ണാമ്പു്
- മരുതുമരം എരിക്കു് കടകപ്പാല മുത്തുകല്ലു് ഉങ്ങുമരം സ്ഫടികം പലതരം ചിപ്പി ഇവയേയും ശംഖം മുതലായവയും നീറ്റിയെടുക്കുന്നതു്
ചുണ്ണാമ്പുകല്ലു്
- ചുണ്ണാമ്പു നീറ്റുന്നതിനുതകുന്ന ഒരുമാതിരി കല്ലു്
ചുണ്ണാമ്പുകാരൻ
- ചുണ്ണാമ്പു നീറ്റിയുണ്ടാക്കുന്നവൻ
ചുണ്ണാമ്പുവള്ളി
- ഒരുവക വള്ളി
ചുണ്ണി
- പുരുഷന്റെ ലിംഗം
- (സഭ്യമല്ല).
ചുണ്ഡാ
- കിണറു്
- തൊട്ടി
ചുത്തപ്പുള്ളി
- മിന്നാവിരി
- വാതം, കഫാധികമായ പാണ്ഡു, കൃമി ഇവക്കു നന്നു്. ഇതു ശർക്കര കരിമ്പിൻനീരു് കള്ളു മുന്തിരിങ്ങ മുതലായവകൊണ്ടുണ്ടാക്കുന്നതാണു്.
ചുന
- മാങ്ങായുടേയും മറ്റും ഞെട്ടിൽ ഉണ്ടാകുന്ന നീർ
ചുനയ്ക്കുക
- ചുന ചുവയ്ക്കുക
ചുനയ്പു്
- ചുന
ചുനിക്കു
- കുനിക്ക
- ചുറ്റുക
ചുനിപ്പു്, ചുനിവു്
- കുനിവു്
- വളവു്
ചുമ
- ഒരു ദീനം
- കുര
- (കണ്ടകാരിച്ചുണ്ട വേരു കഷായം വെച്ചു് തിപ്പലി പൊടിച്ചു ചേർത്തു കുടിച്ചാൽ ചുമകളൊക്കയും മാറുന്നതാണു്.)
- പര്യായപദങ്ങൾ:
- കാസം
- ക്ഷവഥു.
ചുമക്കുക
- ചുമടെടുക്കുക
- സഹിക്കുക
- അനുസരിക്കുക
ചുമക്കൂർക്ക
- ഒരു പച്ചമരുന്നു്
ചുമടു്
- ഭാരം
ചുമടുതാങ്ങി
- ചുമടു ഇളയ്ക്കുന്നതിനായിട്ടു വഴിയിൽ കല്ലോ മരമോ കൊണ്ടുണ്ടാക്കിയതു്
ചുമട്ടാൾ
- ചുമട്ടുകാരൻ
ചുമട്ടുകാള
- ചുമടെടുക്കുന്ന കാള
ചുമതല
- ഉത്തരവാദത്വം, അധികാരം
- പണ്ടാരവക പണവും മറ്റും ചെലവു നീക്കി അധികം ഇരിക്കുന്നതു്
ചുമത്തുക
- എടുപ്പിക്കുക
- ഒരുത്തന്റെ മേൽ ഒരു ചുമടുവെയ്ക്കുക
- കാര്യവിചാരമെങ്കിലും കുറ്റമെങ്കിലും ഒരുത്തന്റെ പേരിലുള്ളതു മറ്റൊരുത്തന്റെ പേരിലാക്കുക
ചുമയ്ക്കുക
- കുര പുറപ്പെടുവിക്കുക
- കുരയ്ക്കുക
- ദീനംകൊണ്ടു തൊണ്ടയിൽനിന്നു ശബ്ദം പുറപ്പെടുക
ചുമരു്, ചുവരു്
- ഭിത്തി
- പര്യായപദങ്ങൾ:
- ഭിത്തി
- കുഡ്യം.
ചുമൽ
- തോളു്
- പര്യായപദങ്ങൾ:
- അംസം
- ഭുജശിരസ്സ്
- സ്കന്ധം.
ചുംബകം
- അയസ്കാന്തം
ചുംബനം
- ഉമ്മ
ചുംബിക്കുക
- ഉമ്മകൊടുക്കുക
- ഉമ്മവെയ്ക്കുക
ചുംബിത
- വിശേഷണം:
- ഉമ്മകൊടുക്കപ്പെട്ട (വെയ്ക്കപ്പെട്ട)
- മധുപാനത്തിനായി മുഖത്തോടു ചേർക്കപ്പെട്ട
ചുമ്മ
- വെറുതെ
- മടിയായി
- സംഗതികൂടാതെ
- ഒരു അനക്കവും കൂടാതെ
- നേരംപോക്കായിട്ടു്
‘ചുമ്മാതെന്തേപടാന്തംദൃഢതരമരഞാൺ
കൊണ്ടുബന്ധിച്ചു’
കൊണ്ടുബന്ധിച്ചു’
— അമരുകശതകം
.ചുമ്മൽ
- ചുമയ്ക്കുക
ചുമ്മാടു്
- ചുമടിന്റെ അടിയിൽ തലനോകാതെയിരിപ്പാൻ വെയ്ക്കുന്നതു്
ചുമ്മുക
- ചുമയ്ക്കുക
ചുര
- ഒരുവക കറിസാധനമുണ്ടാകുന്ന വള്ളി
- പശുവിനെ നിറുത്തി കറക്കുന്നതിന്റെ പേർ
- പിരിയാണിയുടെ പഴുതു്
- ആയുധങ്ങളിൽ പിടിയിലോട്ടു കേറ്റുന്നതിനുള്ള മുന, പിച്ചാത്തിയുടെ തരന്തു്
- പര്യായപദങ്ങൾ:
- തുംബി
- അലാബു.
ചുരകുക
- പിഴിയുക
ചുരകെട്ടുക
- പശുവിനു കൊണ്ടിയിടുക
ചുരക്കണ്ടി
- മലയിടുക്കുവഴി
ചുരക്കുടക്ക
- ഉണങ്ങിയ ചുരയ്ക്ക തുളച്ചുണ്ടാക്കുന്ന പാത്രം
ചുരക്കുക
- മുലയിൽ പാൽ വന്നു തിങ്ങുക
ചുരങ്ങ, ചുരയ്ക്ക
- ചുരയുടെ ഫലം
- ഇതു ഭക്ഷിക്കത്തക്കതും സ്വാദുള്ളതുമാണു്. ചുരങ്ങ രണ്ടുവിധമുണ്ടു്. പാൽച്ചുരങ്ങ, കറുത്ത ചുരങ്ങ. കറുത്ത ചുരങ്ങ ഭക്ഷിക്കാൻ കൊള്ളുകയില്ല. ചിലേടങ്ങളിൽ ബ്രാഹ്മണർ ചുരങ്ങ തിന്നാറില്ല.
ചുരണ്ടൽ
- ചീകൽ
ചുരണ്ടുക
- ചീകുക
ചുരത്തുന്നു
- മുലയിൽ പാൽ വന്നു തിങ്ങുന്നു
ചുരപ്പാത്രം
- ചുരക്കുടുക്ക
ചുരം
- തൂക്കെയുള്ള വലിയ കേറ്റം
- ഉയർന്ന നിലം
ചുരമാന്തൽ
- കാള ഗർവോടെ കൈകൊണ്ടു മണ്ണു മാന്തുക
ചുരമാന്തുക
- കാള ഗർവോടെ കൈകൊണ്ടു മണ്ണുമാന്തുക
ചുരയ്ക്കാ, ചുരങ്ങ
- ചുരവള്ളിയുടെ കായ്
ചുരരിവേന്തൻ
- ത്രിമൂർത്തിമാർ മൂന്നുപേർ
ചുരവ
- ചിരവ
ചുരവലിയ്ക്കുക
- പശുവും മറ്റും ചുരത്തിയ പാൽ അകത്തേക്കു വലിക്കുക
ചുരി
- വിശേഷണം:
- ചുരുണ്ടിരിക്കുന്ന
ചുരി
- ഓല തുളയ്ക്കുന്നതിനുള്ള ഒരു ഇരിമ്പു സാധനം
ചുരിക
- ഒരുമാതിരി ഇരുമുനവാളു്
- പര്യായപദങ്ങൾ:
- ശസ്ത്രീ
- അസിപുത്രീ
- അസിധേനുകാ
- ഛുരിക.
ചുരികക്കോൽ
- വേലതുള്ളുന്നവർക്കു ചുരികപോലെ മരം കൊണ്ടുള്ള ആയുധം
ചുരിക്കുഴൽ
- ചുരുണ്ടിരിക്കുന്ന തലമുടി
ചുരികുഴലാൾ
- ചൂർണ്ണകുന്തളങ്ങളോടു കൂടിയവൾ = സുന്ദരി
- (ചുരി = ചുരുണ്ടിരിക്കുന്ന.)
ചുരിനാരായം
- ഓല തുളയ്ക്കുന്നതിനുള്ള ചുരി
ചുരീകരിക്ക
- മോഷ്ടിക്ക
ചുരുക്കാ
- വിശേഷണം:
- ഏറെയില്ലാത്ത
ചുരുക്കം
- ഏറെയില്ലായ്ക, കുറവു്
- സംക്ഷേപം
- ചുളുക്കം
ചുരുക്കൽ
- ചുരുക്കു്
- സഞ്ചിക്കുഴ
ചുരുക്ക്
- ചുളുക്കു്
- കുരുക്ക്
- സഞ്ചിയുടെ കുഴയിൽ കോർക്കുന്ന ചരടു്
- സഞ്ചിയുടെ വായ് അടുപ്പിച്ചു കെട്ടുന്നതിനുള്ള നൂൽക്കുഴ
ചുരുക്കകാൽ
- വലയുടെ ചുരുക്കുചരടു്
ചുരുക്കുമാനം
- ചുരുക്കം
ചുരുക്കുവട്ടി
- ചരടുകോർത്തു വലിച്ചു മുറുക്കിക്കെട്ടുന്ന പുല്ലുവട്ടി
ചുരുക്കുസഞ്ചി
- ചുരുക്കിക്കെട്ടുന്ന സഞ്ചി
ചുരുങ്ങിടമാർ
- സുന്ദരികൾ
- കൃശോദരികൾ
- സുമധ്യമകൾ
ചുരുങ്ങുക
- കുറുതാകുക, കുറയുക
- ചുളുങ്ങുക
- മടങ്ങുക
- ഒതുങ്ങുക
- സകര്‍മ്മകക്രിയ:ചുരുക്കുക.
ചുരുട്ടപ്പം
- ഒരുമാതിരി പലഹാരം
- (biscuit).
ചുരുട്ടൽ
- ഉരുട്ടുക
- കൈ ചുരുട്ടിപ്പിടിക്കുക
ചുരുട്ടു്
- എഴുത്തുചുരുൾ
- ഉരുൾച്ച
- ചുരുട്ടിയതു്
- പുകയില തെറുത്തതു്
- ഒരു പലഹാരം
ചുരുട്ടുക
- ചുരുളാക്കുക, ഉരുട്ടുക, തെറുക്കുക
- കൈ ചുരുട്ടിപ്പിടിക്കുക
- മടക്കുക
ചുരുട്ടുപാമ്പു്, ചുരുട്ടപ്പാമ്പു്
- ചുരുണ്ടിരിയ്ക്കുന്ന ഒരുമാതിരി ചെറിയ പാമ്പു്
- ചേരട്ട
ചുരുണ
- ചരടുരുള
- ചുരുട്ടിയ ഒരു പാക്കെട്ടു്
- കണക്കുകെട്ടു്
- കയറ്റിൻ കെട്ടു്
ചുരുളുക
- ഉരുളുക
- ചുരുണ്ടുപോകുക
ചുരുൾ
- എഴുത്തുചുരുൾ
- വെറ്റില തെറുത്തതു്, പട്ടു മുതലായതു് തെറുക്കുന്നതു്
- വള്ളത്തിന്റെ ചുരുണ്ടുള്ള അറ്റം
- പുകയില തെറുത്തതു്
- തിരമാല
ചുരുൾച
- ഉരുൾച
- ചുരുങ്ങിയിരിക്ക
ചുലുകി
- ഉടുമ്പുമീൻ
- ചീങ്കണ്ണി
ചുല്ല
- വിശേഷണം:
- ചീങ്കണ്ണുള്ള
ചുല്ലകീ
- കടൽപ്പന്നി
- കുടം
ചുല്ലം
- ചീക്കണ്ണു
ചുല്ലി,ചുല്ലിക
- അടുപ്പു്
ചുവ
- ദുസ്വാദു്, രുചികേടു്
- രസം
ചുവക്കുക
- ചുവപ്പുനിറമാകുക
- സകര്‍മ്മകക്രിയ:ചുവപ്പിക്കുക.
ചുവടു
- പാദംകൊണ്ടുള്ള അളവു്
- കാലടി
- വല്ലതിന്റെയും അടി
- അടിസ്ഥാനം, മൂലാധാരം
- മൂലം
- ഉത്ഭവം, കാരണം
- ആരംഭം
- ആട്ടക്കാരുടെ കാലുവെപ്പു്
- നിലം
- ചുവട്ടിൽ = നിലത്തിൽ.
- മരത്തിന്റെ നിഴൽ
- യോജ്യത
- ചുവടിനു ‘ചോടു്’ എന്നും പ്രയോഗം കാണുന്നു.
ചുവട്ടടി
- കാലടി
ചുവത്ര
- വിശേഷണം:
- പശുക്കളിൽ ചെമപ്പുനിറമുള്ള
ചുവന്ന, ചുമല, ചുവല
- വിശേഷണം:
- ചെമപ്പുനിറമായ
ചുവന്നുള്ളി
- ഈരുള്ളി
- ഇതിനു ഈഴഉള്ളി, ചെന്താളുള്ളി, നീരുള്ളി ഇങ്ങനെയും പേർ കാണുന്നു. വെള്ളുള്ളിയിൽ കുറഞ്ഞ ഗുണമേ ഇതിനുള്ളു. അർശസ്സിനും ഗ്രഹണിക്കും ഉത്തമം സംസ്കൃതം – ഗൃഞ്ജനം. തമിഴിൽ – ഈരവെങ്കായം.
ചുവപ്പു്, ചോപ്പു്
- ഒരു നിറം
ചുവപ്പുചായം
- ചെമന്ന ചായം
ചുവയ്ക്കുക
- ദുസ്സ്വാദു തോന്നുക
- ഇഷ്ടക്കേടു തോന്നുക
ചുവരു്, ചുമരു്
- മതിൽ
- ഭിത്തി
- പര്യായപദങ്ങൾ:
- ഭിത്തി
- കുഡ്യം.
ചുവരുത്തരം
- ഭിത്തിമേൽ വെക്കുന്ന ഉത്തരം
ചുവല
- വിശേഷണം:
- ചുവന്ന
- ചെമന്ന
ചുള
- ചക്ക ഉള്ളി മുതലായവയുടെ അകത്തു് അടുക്കടുക്കായിരിക്കുന്ന ചെറിയ പങ്കുകൾ
ചുളിക്കുക
- ചുരുങ്ങുക, ഞൊറിയുക, മടങ്ങുക
- നീരസഭാവം കാട്ടുക
ചുളിപ്പു്, ചുളിവു്
- നീരസഭാവം കാട്ടുക
- വസ്ത്രത്തിന്റേയോ സഞ്ചിയുടേയോ ഞൊറിവു്, ചുളുക്കു്
- മടക്കു്
ചുളുകം
- ചെളി
- ചെറിയ പാത്രം
- ഉള്ളം കൈയുടെ കുഴി
ചുളുക്കം
- ഞൊറിവു്
ചുളുക്കു്
- ചുളിവു്, ഞൊറിവു്
- നീരസഭാവം കാട്ടുക
ചുളുക്കുക
- ചുളിവുണ്ടാക്കുക
- ഞൊറിവുണ്ടാക്കുക
ചുളുങ്ങുക
- ചുരുങ്ങുക, ഞൊറിയുക
- ഭയപ്പെടുക
ചുളുചുളുക്കുക
- വേദനതോന്നുക
- വിങ്ങുക
ചുളുചുളുപ്പു്
- വിങ്ങൽ
- വേദനതോന്നൽ
ചുളുചുളെ
- അധികവേദനയോടെ
ചുളുവു
- സഹായം
- (ചുളുവിൽ സഹായത്തിൽ).
ചുള്ള
- ചൂള
ചുള്ളൽ
- നുറുങ്ങു്
- ശകലം
- കഷണം
ചുള്ളി
- ഉണങ്ങിയ ചെറിയ കൊമ്പു്
- ഒരുവക ചെടി
ചുള്ളിക്കാടു്
- കുറുങ്കാടു്
- ചുള്ളിയുള്ള സ്ഥലം
ചുള്ളിക്കൊഴു
- ഒരുമാതിരി കൊഴു
ചുള്ളിക്കോൽ
- ചെറിയ കോൽ
ചുള്ളിവിറകു്
- വണ്ണംകുറഞ്ഞ വിറകു്
ചുള്ളു
- വിശേഷണം:
- സാരമില്ലാത്ത
- ചെറിയ
ചുഴകോൽ
- കൊല്ലൻ തീയിൽ പെരുമാറുന്ന ഇരുമ്പുകോൽ
ചുഴനീർ
- തട്ടാന്മാർ അടുപ്പിൽ തീ പടർന്നുകത്താതിരിക്കുവാൻ തളിക്കുന്ന വെള്ളം
ചുഴന്ന
- വിശേഷണം:
- ചുറ്റിയ
ചുഴർച്ച
- പ്രതിജ്ഞ
- ആണ
ചുഴലം
- ചുറ്റും
- നാലുപുറത്തും
- വട്ടത്തിൽ
ചുഴലവും
- ചുറ്റും
- വട്ടമായി
ചുഴലവെ
- ചുറ്റും
ചുഴലി
- ചുഴലിദ്ദീനം
- ചുഴലിക്കാറ്റു്
- ചുഴൽച്ച, ചുറ്റൽ
- നീർച്ചുഴിവു്
ചുഴലിദ്ദീനം
- അപസ്മാരം
ചുഴലുക
- ചുറ്റുക, ചക്രം തിരിയുക
- തലതിരിയുക
- കണ്ണുചൂന്നെടുക്കുക
ചുഴൽ
- ചുറ്റൽ, ചുഴി
- നീർച്ചുഴി
ചുഴൽക്കാറ്റു്
- ചുറ്റിയടിക്കുന്ന കാറ്റു്
ചുഴൽച്ച
- ചുറ്റൽ
- വട്ടം തിരിച്ചിൽ
ചുഴവു
- ചുറ്റൽ
- വട്ടം തിരിച്ചിൽ
ചുഴവുകോൽ
- ഇരിമ്പുപാര
ചുഴറുക
- ആണയിടുക
ചുഴറ്റി
- വിശറി
- നൂൽനൂക്കുന്ന ചക്രത്തിന്റെ അച്ചുതണ്ടു്
- കയറു ചുറ്റുന്നതിനുള്ള യന്ത്രം
ചുഴറ്റുക
- ചുറ്റുക
- തലതിരിയുക
- വട്ടന്തിരിക്കുക
ചുഴി
- നീർച്ചുഴി
- ചെറിയ വൃത്തം
- വൃത്തം
- ചുഴൽച്ച
- രോമത്തിന്റെ ഒരുമാതിരി വട്ടത്തിലുള്ള അടയാളം
- ചുഴിമണൽ
- തലമുടി വട്ടത്തിൽ നില്ക്കുന്നതു്
- വളച്ചിൽ
ചുഴികോടി
- തെക്കുവടക്കു നീളത്തിലും കിഴക്കുപടിഞ്ഞാറു നീളത്തിലുമുള്ള പുര തമ്മിൽ കൂടുന്നേടം
ചുഴിക്കുക
- ചുറ്റിക്കുക
ചുഴിക്കുറ്റി
- കട്ടിളയിൽ കതകു് ഇടുന്നതിനു കുഴിച്ചിട്ടുള്ളതു്
ചുഴിച്ചിൽ
- വെള്ളത്തിന്റെ ചുറ്റൽ
- അധികം മനസ്സിരുത്തിയുള്ള വിചാരം
- ചുറ്റൽ
ചുഴിഞ്ഞു
- ചത്തുവീണു
ചുഴിപ്പു
- ചുഴിച്ചിൽ
- ചുരുക്കം
ചുഴിയംചുഴിയമായി
- വട്ടംവട്ടമായി
ചുഴിയുക
- ചുറ്റുക
- വട്ടം ചുറ്റുക
ചുഴിവു്
- നീർച്ചുഴിവു്
- വട്ടത്തിൽ തിരിക
ചുറ
- കയറുചുറ്റിയതു്
- വൃത്തം, വട്ടം
ചുറഞ്ഞവൻ
- വക്രബുദ്ധി
ചുറപ്പൻ
- ഉരുട്ടും പിരട്ടും പറയുന്നവൻ
ചുറപ്പു്
- വക്രത
- വളവു്
ചുറയുക
- ചുറ്റിക്കുക
- ചുഴറ്റുക
ചുറയ്ക്കുക
- ചുറ്റിക്കെട്ടുക
- വീശുക
ചുറുക്ക
- മദ്യം
ചുറുക്കു്
- വേഗം
- ചൊടിപ്പു്
ചുറുക്കെ
- വേഗത്തിൽ
ചുറുചുറുപ്പു്
- ചൊടിചൊടിപ്പു്
- ചുണ
- വേഗത
ചുറുമീൻ
- മകരമത്സ്യം
ചുറ്റക്കാരൻ
- സ്നേഹിതൻ
ചുറ്റടവു്
- ചതിവു്
- വക്രിമ
ചുറ്റം
- സ്നേഹം, ചങ്ങാതിത്വം
- സേവ, സംബന്ധം
- വൃത്താകാരം, വട്ടം
‘ചുറ്റത്തിൽവന്നിട്ടുചൂഴുംനിന്നീടുന്ന’
— കൃഷ്ണഗാഥ
.ചുറ്റുംകൂടുക
- ചങ്ങാതിത്വം കൂടുക
- സ്നേഹിക്കുക
ചുറ്റമ്പലം
- നാലമ്പലം
- ശ്രീകോവിലിനു ചുറ്റുമുള്ള അമ്പലം
ചുറ്റൽ
- വസ്ത്രം ധരിക്ക
- ചുറ്റിസ്സഞ്ചരിക്ക, ചുറ്റുക
- വളവു
- ചുറ്റളവു്
- വിരോധം, തടവു്
ചുറ്റിക, ചുത്തിക
- ഇരുമ്പുകൊട്ടുപിടി
ചുറ്റിക്കാലിൽ
- നാലുവശവും
ചുറ്റിക്കുക
- വട്ടത്തിൽ തിരിക്കുക
- നൂലുംമറ്റും വല്ലതിലും ചുറ്റിക്കുക
- ഉടുപ്പിക്കുക
- ചതിക്കുക
ചുറ്റിക്കൂടുക
- വിടാതെ കൂടെ നടക്കുക
- വല്ലതും സാധ്യത്തിനുവേണ്ടി പരിചരിക്കുക
ചുറ്റിക്കെട്ടുക
- വളച്ചുകെട്ടുക
ചുറ്റിപ്പു
- ചുറ്റിക്കുക
- നൂലും മറ്റും ചുറ്റുക
- ഉപദ്രവിക്കുക
ചുറ്റു്
- വിശേഷണം:
- ഉരുണ്ടതായ
- ചുറ്റുമുള്ള
- വളവുള്ള
ചുറ്റു
- തിരിവു്
- ചുറ്റളവു്, മണ്ഡലം
- വളയം, ഇരിമ്പുചുറ്റു്
- സ്ത്രീകൾ കാലിലിടുന്ന ഒരു മോതിരം
- വസ്ത്രം ധരിക്ക
- കുഴിനഖം
- വൈഷമ്യം
- ബ്രാഹ്മണസ്ത്രീകൾ കാതിൽ ഇടുന്ന ഒരാഭരണം
ചുറ്റുക
- ചുറ്റിക്കെട്ടുക
- ചുറ്റിസ്സഞ്ചരിക്കുക
- ചുറ്റിവളയുക
ചുറ്റുത്തരം
- ഉത്തരത്തിന്റെ മുകളിൽ കഴുക്കോൽ പിടിക്കുന്നതിനു പതിക്കുന്ന ഉത്തരം
ചുറ്റുനിര
- പുരയ്ക്കു ഉത്തരത്തിന്റെകീഴെ പലകകൊണ്ടു് പണിതതു്
ചുറ്റുപാടു
- നാലുപുറത്തും
- അയൽ പക്കം
ചുറ്റുപാടു്
- അയൽപക്കം
ചുറ്റും, ചുറ്റിലും
- വിശേഷണം:
- ചുഴലവുമുള്ള
ചുറ്റും
- ചുഴലവും
- നാലുപുറത്തും
ചുറ്റുവിളക്കു്
- നാലുവശത്തുമുള്ള വിളക്കു്
ചൂ
ചൂചുകം
- മുലക്കണ്ണു്
- കുട്ടികളാൽ പാനംചെയ്യപ്പെടുന്നതു് എന്നു ശബ്ദാർത്ഥം.
‘അയ്യോകുമാരകാ! ചൂചുകംമോചിക്ക’
— കൃഷ്ണലീല തുള്ളൽ
.ചൂടൻ
- ഒരുവക കർപ്പൂരം
ചൂടൻകർപ്പൂരം
- ഒരുവക മരുന്നു്
ചൂടൻകുറി
- ഗോപിക്കുറി
ചൂടൽ
- തലയിൽ അലങ്കരിക്കുക
- കുടപിടിക്ക
- വൃക്ഷങ്ങളുടെ തണലുള്ള പ്രദേശം, ചോല
ചൂടി
- ചകരിപിരിച്ചു് ഉണ്ടാക്കിയ കയറു്
ചൂടിടുക
- ചൂടുവെയ്ക്കുക
- കാച്ചിവെയ്ക്കുക
ചൂടു്
- വിശേഷണം:
- അനച്ചയുള്ള
ചൂടു്
- ഉഷ്ണം
- എരിച്ചിൽ, കത്തൽ
- വൈരാഗ്യം
ചൂടുക
- തലയിൽ അലങ്കരിക്കുക
- കുടപിടിക്കുക
- കാരണക്രിയ:ചൂടിക്കുക.
ചൂടുകോൽ
- ചൂടുവെയ്ക്കുന്ന ഇരിമ്പു്
ചൂടുപാള
- കുടയ്ക്കു പകരം തലയിൽ വെക്കുന്ന പാള
ചൂടുപുട്ടിൽ
- കുടയ്ക്കു പകരം തലയിൽ ഇടുന്ന ഒരുമാതിരി പായ്
ചൂടുവെക്കുക
- ചില ദീനങ്ങൾക്കു് നാടികളിൽ ഇരുമ്പും മറ്റും പഴുപ്പിച്ചു വെക്കുക
- കാച്ചി വെക്കുക
ചൂടെടുക്കുക
- ഉഷ്ണം കൊണ്ടു വ്യസനിക്കുക
ചൂടോടെ
- അനച്ചയോടെ
ചൂട്ടടുപ്പു്
- തീച്ചട്ടി
ചൂട്ടൻ
- വിശേഷണം:
- നെറ്റിമേൽ ചാർത്തുള്ള
ചൂട്ടൻകുറി
- ഗോപിക്കുറി
ചൂട്ടാല
- ചുള്ള
ചൂട്ടു്
- തെങ്ങിന്റെ ഓലയോ കോഞ്ഞാട്ടയോ കരിമ്പിൻ ചണ്ടിയോ കൊതുമ്പോ അലകൊ ഓരോ പിടിയായിട്ടു കെട്ടി തീ കൊളുത്തി വഴി നടക്കുമ്പോൾ വെളിച്ചം കാണ്മാനായിട്ടു രാത്രിയിൽ കൊണ്ടുനടക്കുന്ന വസ്തു
- അഹംഭാവം
- ചില നാല്ക്കാലിമൃഗങ്ങളുടെ നെറ്റിയിൽ ഉള്ള ചാത്തു്
ചൂട്ടുക
- മുടിയും മറ്റും ചൂടുക
ചൂട്ടുകളം
- പട്ടട
- ചുടല
ചൂട്ടുകാട്ടുക
- വെളിച്ചം കാണുന്നതിനു ചൂട്ടു കത്തിച്ചു കാണിക്കുക
- വാഴക്കാ പഴുപ്പിക്കുന്നതിനു പത്താഴത്തിൽ വെച്ചു തീ കത്തിച്ചു പുകക്കുക
- ഏഷണി പറഞ്ഞു കൊടുക്കുക
ചൂട്ടുകോൽ
- ചൂടുവെയ്ക്കുന്ന ഇരിമ്പു്
- ഇറച്ചി ചുടുന്ന ഇരിമ്പു്
ചൂട്ടുനിര
- ഭിത്തിയുടെ മീതെ ചില മൂലകളിലും മറ്റും മരംകൊണ്ടു അടച്ചു പണിയുന്നതു്
ചൂട്ടുവെക്കുക
- ചൂട്ടുകത്തിച്ചു വല്ലതിനും തീ വെക്കുക
ചൂട്ടുവെളിച്ചം
- ചൂട്ടുകത്തിച്ചിട്ടുള്ള പ്രകാശം
ചൂഡ
- കുടുമ്മ, തലമുടി
- മയിലിന്റെ തലയിലേ ശിഖ (മയിൽ കുടുമ്മ)
- കിരീടം, ഉയർന്നു നില്ക്കുന്നതു് എന്നർത്ഥം
- വെളുത്ത കുന്നി
- ശിരസ്സ്
- അഗ്രഭാഗം
- ഗൃഹത്തിന്റെ ഉപരിഭാഗത്തുള്ള മുറി
- ഒരാഭരണം
- കിണറു്
ചൂഡകം
- കിണറു്
ചൂഡാകർമ്മം
- കുടുമ്മവെക്കുന്ന ഒരു കർമ്മം
- (ചൗളം എന്നതു നോക്കുക.)
ചൂഡാമ്ലാ
- മരപ്പുളി
ചൂഡാമണി
- തലയിൽ അലങ്കരിക്കുന്ന രത്നം (ശിരോരത്നം), ചൂഡയിലുള്ള മണി എന്നർത്ഥം
- ചെമന്ന കുന്നി
ചൂഡാരത്നം
- 1. ചൂഡാമണി, ചൂഡയിൽ ( ശിരസ്സിൽ) അണിയുന്ന രത്നം
- 2. അശ്വത്ഥാമാവിന്റെ തലയിലുള്ള ഒരു രത്നം
കൊന്നെടുക്കണംചൂഡാരത്നമെന്നൊരുമ്പെട്ടു
— ഭാഗവതം
.ചൂഡാർമണി
- വിഷം ഇറക്കുന്നതിനു ഉപകരിക്കുന്ന ഒരു പച്ചമരുന്നു്
ചൂഡാല
- ഒരുവക പുല്ലു്
- കുണ്ടുമുത്തങ്ങ. ഇതിന്റെ കതിരു കണ്ടാൽ കുടുമ്മയുടെ സാദൃശ്യമുള്ളതിനാൽ ഈ പേരുണ്ടായി. ചൂഡയുള്ളതു് എന്നർത്ഥം.
- വെളുത്ത കുന്നി
ചൂഡാലൻ
- കുടുമ്മയുള്ളവൻ
- മയിൽ
ചൂഡാലം
- തല
ചൂണ്ട
- മീൻപിടിക്കുന്ന കൊളുത്തു്
- (ചൂണ്ടൽ എന്നതു നോക്കുക.)
- ചില ക്ഷേത്രങ്ങളിൽ നേർച്ച കഴിക്കുന്നതിനു തൂക്കക്കാരന്റെ പുറത്തു കുത്തുന്ന ഇരുമ്പു കൊളുത്തു്
ചൂണ്ടുകുത്തുക
- തൂക്കക്കാരന്റെ പുറത്തു ഇരിമ്പു കൊളുത്തുകൊണ്ടു് കുത്തുക
ചൂണ്ടക്കാരൻ
- ചൂണ്ടകൊണ്ടു മീൻ പിടിക്കുന്നവൻ
ചൂണ്ടക്കോൽ
- ചൂണ്ടച്ചരടുകെട്ടുന്നകോൽ
ചൂണ്ടച്ചരടു്
- ചൂണ്ടകെട്ടുന്ന ചരടു്
ചൂണ്ടപ്പന
- കള്ളുചെത്തിയെടുക്കുന്ന ഒരുവക പന
- കൂന്തപ്പന
- കൂന്തപ്പന — ചുട്ടുനീറൽ, ശ്രമം, പിത്തം, വെള്ളദാഹം ഇവക്കു നന്നു്. രുചികരമാണു്. സംസ്കൃതത്തിൽ – മാഡം. തമിഴിൽ – കൂന്തർപ്പനൈ.
ചൂണ്ടൽ
- മീൻപിടിക്കുന്ന ഇരിമ്പുകൊളുത്തു്
- ചൂണ്ട, ചൂണ്ടൽ. തമിഴിൽ – ചുണ്ടിൽ.
- ചൂണ്ടിക്കാണിക്കുക
- ഉണ്ടവില്ലുകൊണ്ടു തെറ്റുക
- ഒരുകളി
- പര്യായപദങ്ങൾ:
- -ബളിശം
- മത്സ്യവേധനം.
ചൂണ്ടാണി, ചൂണ്ടാണിവിരൽ
- ചെറിയ വിരലിന്റെ നാലാം വിരൽ
- പര്യായപദങ്ങൾ:
- തർജ്ജനി
- പ്രദേശിനി.
ചൂണ്ടുക
- ചൂണ്ടിക്കാണിക്കുക
- തെറ്റുവില്ലിൽ കല്ലുവെച്ചു തെറ്റുക
- വിളക്കിലേ തിരി നീട്ടുക
ചൂണ്ടുകോൽ
- വിളക്കിലേ തിരി നീട്ടുന്നതിനുള്ള കോൽ
ചൂണ്ടോന്നി, ചൂണ്ടോന്നിവിരൽ
- ചെറിയ വിരലിന്റെ നാലാംവിരൽ
ചൂതകം
- മാവു് (വൃക്ഷം)
- ചെറിയ കിണറു്
ചൂതപുഷ്പം
- മാവിന്റെ പൂവു്
ചൂതഫലം
- മാങ്ങ
ചൂതബീജം
- മാങ്ങയണ്ടി
ചൂതം
- മാവുവൃക്ഷം
- മാവിൻപൂ
- മാങ്ങ
- ചൂതം എന്നതിനു പാനം ചെയ്യത്തക്ക രസമുള്ളതു എന്നർത്ഥം.
ചൂതാടുക
- ചൂതുകളിക്കുക
ചൂതാട്ടം
- ചൂതുകളി
ചൂതായുധൻ
- കാമദേവൻ
ചൂതാളി
- ചൂതുകളിക്കാരൻ
- ധൂർത്തൻ
ചൂതു്
- പകിട മുതലായ കളി
- പകിടയും മറ്റൂം കളിക്കുമ്പോൾ എണ്ണിവയ്ക്കുന്ന കരു
- ചതുരംഗക്കരു
ചൂതുകളി
- പകിട കമ്പിത്തായം മുതലായ കളി
- ചൂതുകളി എന്നതിനു ചൂതിന്റെ പേർ എന്നും അഭിപ്രായമുണ്ടു്. ചൂതുകളിയിൽ വാതു പറഞ്ഞു പണയംകെട്ടുന്നതിൻ പര്യായങ്ങൾ – പണം, ഗ്ലഹം. ചുക്കിണിക്കു പര്യായങ്ങൾ – അക്ഷം, ദേവനം, പാശകം] കൗരവസംഘത്തിലേ പ്രാധാനദ്യൂതകാരന്മാർ -ശകുനി, വിവിംശതി, ചിത്രസേനൻ, സത്യവ്രതൻ, പുരുമിത്രൻ, ജയൻ.
- പര്യായപദങ്ങൾ:
- ദ്യൂതം
- അക്ഷവതി
- കൈതവം
- പണം.
ചൂതുകളിക്കുക
- പകിട കമ്പിത്തായം മുതലായവ കളിക്കുക
ചൂതുപടം
- ചൂതുകളിപ്പാൻ വരച്ചിട്ടുള്ള ശീലയൊ കടലാസൊ
- ചൂതുവക്കുന്നതിനുള്ള കള്ളികൾ വരച്ചിട്ടുള്ള പലകയുടേയും അതേമാതിരി വര വരച്ചിട്ടുള്ള പ്രദേശത്തിന്റേയും പേർ ഇതുതന്നെ.
- പര്യായപദങ്ങൾ:
- അഷ്ടാപദം
- ശാരിഫലം.
ചൂതുപൊരുതുക
- ചൂതുകളിക്കുക
ചൂതുപോരു്
- ചൂതുകളി
ചൂത്തു്
- പൃഷ്ഠം
- കൂതി
- വൃഷണം
- പുരുഷന്റെ ലിംഗം
ചൂന്നെടുക്കുന്നു
- തുരന്നെടുക്കുന്നു
‘ചൂന്നെടുത്തവിടെബന്ധിച്ചബന്ധവുംതീർത്തു
— ഭാഗവതം
.ചൂരടിക്കുക
- മണക്കുക
ചൂരൽ
- മുള്ളുള്ള ഒരുമാതിരി ചെടി
- പിരമ്പു്
- ഇതിന്റെ അഗ്രം കൃമിയെ നശിപ്പിക്കും. രുചികരമാണു്. മലത്തെ ഇളക്കും. സംസ്കൃതത്തിൽ – വേത്രം. തമിഴിൽ – പിരമ്പു്.
ചൂരി, ചൂരിക
- ചെറിയ കിണറു്
ചൂരിവാൾ
- ഒരുമാതിരി വാൾ
ചൂരു്
- മണം
ചൂർ
- വാട, നാറ്റം, ദുർഗ്ഗന്ധം
- ദുഃഖം, അനർത്ഥം
- വെറുപ്പു്, അരുചി
- പിശാചു്
- ശത്രു
- രാക്ഷസൻ
ചൂർണ്ണകം
- കഠോരാക്ഷരങ്ങളും സമാസങ്ങളും ഇല്ലാത്ത ഒരുമാതിരി പദ്യം
ചൂർണ്ണകുന്തളം
- കുറുനിര
- നെറ്റിക്കു നേരെയുള്ള ചെറുതായി ചുരുണ്ട തലമുടി
- നെറ്റിയുടെ മേലേ വണ്ടിന്റെ ആകൃതിയിൽ വേറെവേറെ ഭംഗിയിൽ വെട്ടി നിറുത്തുന്ന തലമുടി. കച്ചൂരിക്കിഴങ്ങു മുതലായ വാസനാദ്രവ്യങ്ങൾ പൊടിച്ചിട്ടു സുഗന്ധമുണ്ടാക്കിത്തീർത്ത കുന്തളങ്ങൾ എന്നർത്ഥം.
ചൂർണ്ണനം
- പൊടിക്കുക
ചൂർണ്ണപാരദം
- ചായില്യം
ചൂർണ്ണം
- പൊടി, ഗന്ധദ്രവ്യവിശേഷം
- അരച്ചുപൊടിച്ച പൊടി
- ചുണ്ണാമ്പു്
- വസ്ത്രാദികൾക്കു സൗരഭ്യമുണ്ടാക്കുന്നതിനു് ഉപയോഗിക്കുന്ന പൊടി പുക തൈലം മുതലായവയ്ക്കു ചൂർണ്ണം എന്നു പറയാറുണ്ടു്.
ചൂർണ്ണയന്ത്രം
- പൊടിയാക്കുന്നയന്ത്രം
ചൂർണ്ണി
- നൂറു കവടി കൂടിയതു്
- ഭാഷ്യം
- ഈ ഭാഷ്യം പാണിനിസൂത്രത്തെ അടിസ്ഥാനമാക്കി പതഞ്ജലിയുണ്ടാക്കിയ മഹാഭാരതം സംബന്ധിച്ചതാണു്.
- ജട
- പൊടി
- ഒരു തുക (സംഖ്യ)
ചൂർണ്ണിക
- നാടകങ്ങളിൽ പറയുന്ന ഒരുമാതിരി സംസ്കൃതവാക്യം, ഭാഷ്യം
- വാക്യങ്ങൾക്കു മൂന്നുവിധം സ്വരൂപമുള്ളതിൽ ഒന്നു്. അംഗാംഗി ഭാവമില്ലാതെ ഒറ്റയായി നീണ്ടു പോകുന്ന വാക്യം ‘ചൂർണ്ണിക’. ഉദാ:‘എണ്ണക്കു വെള്ളത്തേക്കാൾ കനം കുറയും’ (സാഹിത്യസാഹ്യം).
- വറുത്തുപൊടിച്ച ധാന്യം
ചൂർണ്ണിക്കുക
- പൊടിക്കുക
ചൂർണ്ണിത
- വിശേഷണം:
- പൊടിക്കപ്പെട്ട
- ഉടയ്ക്കപ്പെട്ട
- തുണ്ടുതുണ്ടായി ചിതറപ്പെട്ട
ചൂർണ്ണീകൃത്തു്
- ഭാഷ്യക്കാരൻ
ചൂർന്നു്
- തൂർന്നു്
ചൂലം
- തലമുടി
ചൂല്, ചൂൽ
- തുറപ്പ
- അടിച്ചു വാരുന്നതിനു ഈർക്കിലും മറ്റും കൊണ്ടു കെട്ടിയുണ്ടാക്കുന്ന വസ്തു
- പര്യായപദങ്ങൾ:
- സാമാർജ്ജനി
- ശോധനി.
ചൂലിക
- കോഴിയുടെ പൂവു്
- ആനയുടെ ചെവിക്കുറ്റി
ചൂഷ, ചൂഷ്യ
- കച്ചക്കയറു്
- (ആനയുടെ നടുഭാഗത്തു കെട്ടുന്നതു്).
ചൂളം
- വായിൽ നിന്നു പുറപ്പെടുവിക്കുന്ന ഒരുമാതിരി ശബ്ദം, ചൂളകുത്തു്
- കക്കായും മറ്റും നീറ്റുന്നതിനുള്ള ഒരുമാതിരി അടുപ്പു്
- ഒരുവക വൃക്ഷം
ചൂളക്കാരൻ
- കക്കായും മറ്റും നീറ്റുന്നവൻ
ചൂളക്കുഴി
- ചൂളഅടുപ്പിന്റെ കുഴി
ചൂളൻ
- ചുളുക്കു്
ചൂളപാടുക
- വാകൊണ്ടു് ഒരുമാതിരി ശബ്ദം പുറപ്പെടുവിക്കുക, ചൂളകുത്തുക
- നാശം
ചൂളപ്രാവു്
- ഒരുമാതിരി പക്ഷി
- പച്ചക്കിളി
- പച്ചനിറവും കഴുത്തിനു ചെമന്ന വരയുമുള്ളതാണു്. തമിഴിൽ പച്ചൈക്കുരുവി. മാംസം-പിത്ത കഫങ്ങൾക്കു നന്നു്. രുചികരമാണു്. ഒച്ച നന്നാക്കും. മൂത്രത്തെ തടുക്കും.
- പര്യായപദങ്ങൾ:
- ഹാരീതം.
ചൂളയിടുക
- ചൂളകത്തുക
- ചൂളയടുപ്പിൽ തീയിടുക
ചൂളവെക്കുക
- ചൂളയടുപ്പുണ്ടാക്കുക
- ചൂളയടുപ്പിൽ കക്കയും മറ്റും നിരത്തി വെക്കുക
ചൂളി
- തലമുടി
ചൂളിക
- ആനയുടെ ചെവിക്കുറ്റി
- പൊന്തിനില്ക്കുന്നതെന്നർത്ഥം.
- നാടകത്തിലെ ഒരു പൂർവാംഗം-അണിയറയിൽ നിന്നു സംഗതികൾ വെളിവാക്കുന്നതു്
- (നാടകം എന്നതു നോക്കുക.)
ചൂളുന്നു
- ചുളുങ്ങുന്നു
ചൂഴ
- ചുറ്റും
ചൂഴം, ചൂഴും
- ചുറ്റും
ചൂഴവും, ചുഴലവും
- ചുറ്റിലും
ചൂഴവേ
- ചുറ്റിലും
ചൂഴിക
- ഭിത്തിപ്പുറത്തു വെക്കുന്ന ഉത്തരം
ചൂഴുന്നു
- ചുറ്റുന്നു
- വട്ടത്തിൽ തുളച്ചെടുക്കുക
‘ഒന്നാമതേഴാഴികൾചൂഴുമൂഴിയും’
— മയൂരസന്ദേശം
.ചൂഴുറ്റ
- വിശേഷണം:
- ചുറ്റപ്പെട്ട
ചെ
ചെകതി
- നാശം
- തോൽവി
ചെകം
- ജഗത്തു്
ചെകിടൻ, ചെവിടൻ
- ചെവി കേൾപ്പാൻ കഴിയാത്തവൻ
- പര്യായപദങ്ങൾ:
- ഏഡൻ
- ബധിരൻ.
ചെകിടടപ്പു്
- ചെവി കേൾക്കാതാവുക
ചെകിടടയുക
- ചെവി കേൾക്കാതാവുക
- ചെവി അടയുക
ചെകിടടയ്ക്കുക
- ചെവി കേൾക്കാതാവുക
ചെകിടി
- ചെവി കേൾക്കാത്തവൾ
ചെകിടിക്കുന്നു
- അമൽപിടിക്കുന്നു
ചെകിടിപ്പു്
- അമൽപിടിക്കുക
ചെകിടു്
- ചെവി
- ചെള്ള
- കാതിന്റെ ദ്വാരത്തിനു ഇടതുവശം പുച്ഛം കാണുന്നേടത്തു ബ്രാഹ്മണസ്ത്രീകളും മറ്റും ഇടുന്ന ഒരാഭരണം
- (കല്ലുവെച്ചതായിരിക്കും.)
ചെകിട്ടിലാകുക
- കേൾക്കുക
- (സകര്‍മ്മകക്രിയ:ചെകിട്ടിലാക്കുക.)
ചെകിള
- മീനിന്റെ തെകിള
- ഒരു മത്സ്യം
ചെക്കൻ
- ചെറുക്കൻ
ചെക്കലേ
- രാവിലേ
ചെക്കൽ
- പുലർകാലം
ചെക്കാലി
- വിഷമുള്ള ഒരുമാതിരി ചെറിയ കടന്നൽ
ചെക്കിടി
- ഇടിമുഴക്കം
ചെക്കിടിമിന്നൽ
- മിന്നൽ
- കൊള്ളിയാൻ
ചെക്കിലിപ്പട്ടി
- എല്ലായ്പോഴും കുരയ്ക്കുന്ന പട്ടി
ചെങ്കടൽ
- സമുദ്രത്തിന്റെ ഒരു ഭാഗം
ചെങ്കടലാടി
- ഒരുവക മരുന്നു്
ചെങ്കണ്ണു്
- ചുവന്ന കണ്ണു്
- ഒരു ദീനം, ചീമ്പക്കണ്ണു്
ചെങ്കതിരോൻ
- ആദിത്യൻ
ചെങ്കനൽ
- തീക്കട്ട
ചെങ്കമലം
- ചെന്താമര
ചെങ്കരപ്പൻ
- ഒരുവക മസൂരി
- ആറു് അല്ലെങ്കിൽ പത്തു ദിവസം കഴിഞ്ഞാൽ പ്രയത്നസാദ്ധ്യം.
ചെങ്കരപ്പൻ
- കുട്ടികൾക്കുണ്ടാകുന്ന ഒരു ദീനം
- ഈ കരപ്പനു — പനി, കരച്ചിൽ, വായു വലിക്കുക, അതിസാരം, മൂലംതള്ളൽ, സ്വരമടപ്പു്, ശരീരം മെലിച്ചിൽ ഇവ കാണും. ഇതിനു കരിഞ്ജീരകം, ചന്ദനം, പാവട്ടവേരു്, ഉള്ളി, ജാതിക്ക ഇവ സമം തൈരിൽ മുക്കുടി സേവിക്ക.
ചെങ്കരിങ്ങാലി
- ഒരുവക വൃക്ഷം
- ഇതിനു സാമാന്യം കരിങ്ങാലിയുടെ ഗുണങ്ങളുണ്ടൂ്. വിശേഷിച്ചു് ആമവാതം, ജ്വരം, വ്രണം, ഭൂതപീഡ, ദന്തരോഗം, രക്തവാതം ഇവക്കു നന്നു്. സംസ്കൃതത്തിൽ – രക്തഖദിരം.
ചെങ്കലശം
- ഒരുവക വൃക്ഷം
ചെങ്കല്ലു്
- വെട്ടുകല്ലു്
- ചെമന്ന കല്ലു്
ചെങ്കവരിമാൻ
- ഒരുവക മാൻ
- ഇതിന്റെ മാംസം വാതപിത്തങ്ങൾക്കു നന്നു്. സംസ്കൃതത്തിൽ – രോഹിതം. തമിഴിൽ – കേസരിയെങ്കിറ മൃഗം.
ചെങ്കവരിമീൻ
- ഒരുവക നല്ല മത്സ്യം
- മാംസം — വാതം, ശിരോരോഗം, ഛർദ്ദി, അർദ്ദിതവാതം ഇവക്കു നന്നു്. സംസ്കൃതത്തിൽ – രോഹിതം. തമിഴിൽ – ചെങ്കയൽമീൻ.
ചെങ്കളത്തി
- ഒരു പച്ചമരുന്നു്
ചെങ്കള്ളു്
- ചക്കരക്കള്ളു്
ചെങ്കറുക
- ചെമന്ന കറുക
- കരിങ്കറുകയ്ക്കു തുല്യമായ ഗുണം തന്നെ. സംസ്കൃതത്തിൽ – അരുണദൂർവാ.
ചെങ്കാറ്റൂ്
- കഠിനമായ കിഴക്കൻ കാറ്റൂ്
ചെങ്കുട്ടവൻ
- കുട്ടനാടിന്റെ അധിപതിയായിരുന്ന ഒരു പ്രഭു
- കുട്ടം എന്ന നാടുവാഴുന്നവൻ
ചെങ്കുത്തു
- കിഴുക്കാത്തുക്കു്
ചെങ്കുന്നി
- ഒരുവക വള്ളി
ചെങ്കുമ്മട്ടി
- ഒരുവക കറിസാധനമുണ്ടാകുന്ന വള്ളി
ചെങ്കുരുമ്പ
- ചെമന്ന നിറമുള്ള കരിക്കു്
- നല്ല കുരുമ്പ
ചെങ്കുറുഞ്ഞി
- ഒരുവക പൂച്ചെടി
- ചെമന്ന വാടാക്കുറുഞ്ഞി
- കഫം, പിത്തം, വീക്കം, വയറുവീർപ്പു്, രക്തദോഷം, വായുമുട്ടൽ, വാതരോഗം, ശൂലം, ചുമ ഇവക്കു നന്നു്. പൂവു് ചെമന്നിരിക്കും. സംസ്കൃതത്തിൽ – രക്താമ്ലാനം. തമിഴിൽ – ചെകപ്പുപ്പൂവുള്ള വാടാക്കുറുഞ്ഞി. ഇംഗ്ലീഷിൽ – (Amaranth) അമാരെന്ത്.
ചെങ്കൊടി
- ചെമന്ന ശീലകൊണ്ടുണ്ടാക്കിയ കൊടിക്കൂറ
ചെങ്കൊടിത്തൂവ
- ഒരു വിരേചനീയദ്രവ്യം
- തൊട്ടാൽ ചൊറിയുന്ന ഒരു പച്ച മരുന്നു്
- വെൺകൊടിത്തൂവയുടെ ഗുണംതന്നെ ഇതിനുമുള്ളതു്. വിശേഷിച്ചു വാതം, വിഷമജ്വരം, പിത്തം, പ്രമേഹം, ഗുല്മം, മോഹം ഇവക്കു നന്നു്. സംസ്കൃതത്തിൽ – ദുരാലഭ. തമിഴിൽ – ചിറുകാഞ്ചൊറി.
ചെങ്കൊടുവേലി
- ചെത്തിക്കൊടുവേലി
ചെങ്കൊമ്പു്
- മറ്റു മൃഗത്തെ കൊല്ലുന്ന കൊമ്പുള്ള മൃഗത്തിന്റെ പേരു്
ചെങ്കോൽ
- രാജചിഹ്നം
- രാജശക്തി
‘മണിമയവിസറികൾ
മലർചരചെങ്കോൽ’
മലർചരചെങ്കോൽ’
— ഉത്തരരാമചരിതം ചംപു
ചെങ്ങഴിനീർക്കിഴങ്ങൂ്
- ഒരുവക ചെടി
- ഒരുവക താമരക്കിഴങ്ങു്
ചെങ്ങഴിനീർപ്പൂ
- ഒരുവക താമരപ്പൂവു്
ചെങ്ങഴിനീർ
- നല്ലവണ്ണം ചെമന്നതും സന്ധ്യാകാലത്തിൽ വികസിക്കുന്നതുമായ ഒരുതരം ആമ്പൽ
- ഗുണങ്ങൾ കൊണ്ടു സൗഗന്ധികത്തിനൊക്കും. സംസ്കൃതത്തിൽ – ഹല്ലകം. തമിഴിൽ – ചെങ്കഴുനീർ.
ചെങ്ങാതി
- സ്നേഹിതൻ
- പര്യായപദങ്ങൾ:
- സ്നിഗ്ദ്ധൻ
- വയസ്യൻ
- സവയസ്സ്.
ചെങ്ങാലപ്പുളവൻ
- ഒരുവക കരപ്പൻ
- തെളുതെളെ പളുങ്കുപോലെ പുറപ്പെടും. ഉടനുടൻ ചോരനിറം വരും. ചലമൊഴുകും. തല ഉഷ്ണിക്കും.
ചെങ്ങാലി
- ഒരുവക പക്ഷി
ചെങ്ങിന
- വിശേഷണം:
- ചെമന്ന
ചെങ്ങി
- ചെമന്നു
ചെങ്ങുക
- ചുവക്കുക
‘ചെങ്ങിയിളകുന്ന മിഴി’
‘വക്ത്രം നേത്രേ ചിലസലിലവും
ചെങ്ങുമെൻ വല്ലഭായാഃ”
— രാമചരിതം
‘വക്ത്രം നേത്രേ ചിലസലിലവും
ചെങ്ങുമെൻ വല്ലഭായാഃ”
ചെങ്ങുമ്മിഴി
- ചുവന്ന കണ്ണു്
ചെഞ്ചമ്മെ
- നേരെ
- ചൊവ്വേ
- ഏറ്റവും
- നല്ലവണ്ണം
ചെഞ്ചല്യം
- പയിനുംപശ
- വാതം, വിഷം, വിസർപ്പം, വിയർപ്പു മുതലായ പല രോഗങ്ങൾക്കു നന്നു്. സംസ്കൃതത്തിൽ – രാലം. തമിഴിൽ – കങ്കിലിയം.
ചെഞ്ചാന്തു്
- ചെമന്ന സുഗന്ധവസ്തുക്കൾ അരച്ചുണ്ടാക്കിയതു്
ചെഞ്ചാലി
- ചെന്നെല്ലു്
ചെഞ്ചായം
- ചെമന്ന ചായം
ചെഞ്ചാറു്
- ചായില്യം
ചെഞ്ചിട
- ചെമന്ന ജട
ചെഞ്ചീര
- ചെമന്ന ചീര
- മദം, വായുമുട്ടൽ, പിത്തം, കഫം, രക്തദോഷം ഇവക്കു നന്നു്. മലത്തെ ഇളക്കും. വാതവർദ്ധനകരമാണു്. ഇതിനു വാസ്തുച്ചീരയുടെ ആകൃതിയുണ്ടു്. സംസ്കൃതത്തിൽ – പാലക്യം. ഇംഗ്ലീഷിൽ – (Spinage).
ചെഞ്ചൊടി
- ചെമന്ന നിറമുള്ള ചുണ്ടു്
ചെഞ്ചോരി
- ഒരുവക ചെടി
ചെഞ്ചോളം
- ഒരുവക ധാന്യം
ചെടി
- ചെറിയ മരം
- വളം
ചെടുക്കനെ
- തെരിക്കനെ
- പെട്ടെന്നു്
- തമിഴിൽ – ചട്ടെൻറു്.
ചെടിക്കുക
- അരോചകപ്പെടുക
- മതി എന്നു തോന്നുക
ചെടിപ്പു്
- അരോചകം
- മതി എന്നു തോന്നൽ
ചെട്ടി
- ശൂദ്രരിൽ താണ ഒരു ജാതി
- കച്ചവടക്കാരൻ
ചെട്ടിച്ചി
- ചെട്ടിയുടെ സ്ത്രീ
ചെട്ടിപ്പുല്ലു്
- ഒരു വക ധാന്യം
ചെട്ടിവെള്ളരി
- ഒരുവക വള്ളി
- പിത്തം, അശ്മരി, പ്രമെഹം, ചുട്ടു നീറൽ, മൂത്രകൃച്ഛ്റം മെലിവു ഇവക്കു നന്നു്. സംസ്കൃതത്തിൽ ഗോപാലകർക്കടി.
ചെട്ടിയാർ
- ചെട്ടി
ചെട്ടു
- സിദ്ധാന്തം
ചെണ്ട
- ഒരുവക കൊട്ടുന്ന വാദ്യം
- പര്യായപദങ്ങൾ:
- ഡിണ്ഡിമം.
ചെണ്ടകൊട്ടിക്കുക
- ചെണ്ട അടിപ്പിക്കുക
- ചതിക്കുക
- അബദ്ധത്തിൽ ചാടിക്കുക
- വഞ്ചിക്കുക
ചെണ്ടു്
- പൊടിപ്പു്, കുഞ്ചം
- പൂച്ചെണ്ടു്
- ഭംഗി
- പൂങ്കുല
- പൂക്കൾ പൂങ്കുലമാതിരി കൂട്ടിക്കെട്ടിയതു്
ചെണ്ടകൊട്ടു്
- ചെണ്ട അടിച്ച് ശബ്ദിക്ക
ചെണ്ടകൊട്ടുക
- ചെണ്ട അടിക്കുക
- വാദ്യം കൂട്ടുക.
- വഞ്ചനയിൽ പെടുക
ചെണ്ടക്കാരൻ
- ചെണ്ട കൊട്ടുന്നവൻ
- ചതിക്കുന്നവൻ
ചെണ്ടക്കോൽ
- ചെണ്ടകൊട്ടുന്ന കോൽ
ചെണ്ടത്തം
- ഭോഷത്വം
- അബദ്ധം
ചെണ്ടൻ
- മടിയനായ ഖലൻ
ചെണ്ടപിണച്ചിൽ
- ദോഷത്തിൽ അകപ്പെടുക
- വഞ്ചിക്കപ്പെടുക
ചെണ്ടപിണയുക
- ദോഷത്തിൽ അകപ്പെടുക
- വഞ്ചിക്കപ്പെടുക
ചെണ്ടാർ
- ബന്ധു പ്രാചീനമലയാളം:
ചെണ്ടുമല്ലിക
- ഒരുവക മഞ്ഞപ്പുഷ്പം
ചെണ്ടമുറിയൻ
- നേന്ത്രപ്പഴം മുറിച്ചു് വേകിച്ചതു്
- പഴംനുറുക്കു്
ചെതുക്കു്
- വിശേഷണം:
- കേടുള്ള, ചീത്തയായ
- നിന്ദ്യമായ
ചെതുക്കു്
- കേടു്
- ചീത്തത്തം
ചെതുമ്പൽ
- മത്സ്യത്തിന്റെ പുറത്തു് വട്ടത്തിൽ ഇരിക്കുന്ന വസ്തു
ചെത്ത
- വിശേഷണം:
- ഉപയോഗമില്ലാത്ത
- ജീർണ്ണിച്ച
ചെത്തം
- ശബ്ദം
ചെത്തൽ
- ചെത്തുക
- മത്സ്യത്തിന്റെ ചെതുമ്പൽ
- പല്ലിൽ ഇരിക്കുന്ന അഴുക്കു്
ചെത്തി
- ഒരുവക ചെമന്ന പൂവുള്ള ചെടി
ചെത്തിക്കൊടുവേലി
- ചെമന്ന കൊടുവേലി
ചെത്തു്
- മുറിക്കുക
- കണ്ടിക്കുക
ചെത്തുക
- മുറിക്കുക
- കള്ളുചെത്തിയെടുക്കുക
- സമമാക്കുക, കനം കുറയ്ക്കുക
- ചെത്തിപ്പറിക്കുക
- കൊയ്യുക
ചെത്തുകാരൻ
- ചെത്തുന്നവൻ
- തെങ്ങു മുതലായവ ചെത്തി കള്ളെടുക്കുന്നവൻ.
- മുറിക്കുന്നവൻ
ചെത്തുപന
- കള്ളെടുക്കുന്ന പന
ചെത്തുപാടു്
- ചെത്തിയപാടു്
- ശബ്ദം
ചെത്തുപാട്ടം
- ചെത്തി കള്ളെടുക്കുന്നതിനു മുതലാളിക്കു കൊടുക്കുന്ന ദ്രവ്യം
ചെത്തുപൂളു
- മരം ചെത്തുമ്പോഴുണ്ടാകുന്ന കനം കുറഞ്ഞ കഷണം
ചെൻ
- വിശേഷണം:
- ചെമപ്പുനിറമുള്ള
- നന്മയുള്ള
ചെന്തളിർ
- ചെമന്ന തളിർ
ചെന്തഴ
- ചെമന്ന തഴ
ചെന്താന്നി
- ഒരു ചെടി
ചെന്താമര
- ചെമന്ന താമര
- ഇതിനു വെള്ളത്താമരയിൽ കുറഞ്ഞ ഗുണമേയുള്ളു. സംസ്കൃതത്തിൽ – രക്തകമലം. തമിഴിൽ – ചെന്താമരൈ.
ചെന്താമരാക്ഷ
- വിശേഷണം:
- ചെന്താമരപ്പൂപോലെ കണ്ണുള്ള
ചെന്താമരാക്ഷൻ
- ചെന്താമരപ്പൂപോലെ കണ്ണുള്ളവൻ
- വിഷ്ണു
- സുന്ദരൻ
ചെന്താരടി
- ചെമന്ന പുഷ്പം പോലുള്ള കാലടി
ചെന്താർ
- ചെമന്ന പൂവു്
ചെന്താർബാണൻ
- കാമദേവൻ
ചെന്താർമാനിനി
- ലക്ഷ്മീദേവി
ചെന്താർശരൻ
- കാമദേവൻ
ചെന്തിന
- ചെമന്ന തിന
ചെന്തി
- ജ്വലിക്കുന്ന തീ
ചെന്തുമ്പ
- ഒരു ചെടി
ചെൻതൂരകം
- ചീത്തയായിട്ടുള്ള കുങ്കുമം
ചെന്തെങ്ങു്
- ചെമന്ന തേങ്ങയുണ്ടാകുന്ന തെങ്ങു്
ചെന്ത്രം
- സ്ത്രീകൾ കഴുത്തിൽ ഇടുന്ന ഒരാഭരണം
ചെന
- പർവതങ്ങളിൽ കാണപ്പെടുന്ന സ്വല്പ ജലാശയം
- മലയുറവു്
ചെന്നപട്ടണം
- മദിരാശു്
- മദ്രാസ്
- Madras
ചെന്നം
- ചെകിടു്
ചെന്നായ്
- കാട്ടുനായു്
- ഇതിന്റെ മാംസം വാതം, പഴകിയ അർശ്ശസ്സു മുതലായവക്കു നന്നു്. ഒച്ചയെ നന്നാക്കും.
- പര്യായപദങ്ങൾ:
- കോകം
- ഈഹാമൃഗം
- വൃകം.
ചെന്നി
- ചെവിക്കു മേൽഭാഗം
- നെറ്റിയുടെ അവസാനം
ചെന്നികുത്തു്
- തലക്കുത്തു്
ചെന്നികുത്തുക
- തലക്കുത്തുണ്ടാവുക
ചെന്നിനായകം
- ഒരങ്ങാടിമരുന്നു്
ചെന്നീർ
- വ്രണങ്ങളിൽ നിന്നു പുറപ്പെടുന്നതും അല്പം ചെമന്നതുമായ വെള്ളം
ചെന്നെല്ലു്
- ചെമന്നനെല്ലു്
- ചെഞ്ചാലി
- ത്രിദോഷം, രക്തദോഷം മുതലായ പല രോഗങ്ങൾക്കു നന്നു് ശാലികളിൽ വച്ചു ഉത്തമമാണു്. സംസ്കൃതം രക്തശാലി.
ചെപ്പം
- ഭണ്ഡാരം
- നിക്ഷേപപാത്രം
ചെപ്പടി, ചെപ്പടികളി
- ചെപ്പും പന്തുംകൊണ്ടുള്ള കളി
- ഉപായം
ചെപ്പടിക്കാരൻ
- ചെപ്പടിവിദ്യ ഉള്ളവൻ
ചെപ്പടിവിദ്യ
- ചെപ്പും പന്തും കൊണ്ടു കളിക്കുന്ന ഒരു സമ്പ്രദായം
- വഞ്ചന, ഉപായം
ചെപ്പി
- ചെവി
- ചെകിടു്
- കർണ്ണമലം
- പര്യായപദങ്ങൾ:
- പിഞ്ജുഷം.
ചെപ്പിക്കാട്ടം
- ചെവിയിലെ മലം
- ചെവിക്കായം
ചെപ്പിത്തോണ്ടി
- ചെവിത്തോണ്ടി
ചെപ്പു
- അടപ്പുള്ളതായ ഒരുമാതിരി ചെറിയ മരപ്പാത്രം
- നിക്ഷേപപാത്രം
- ചെമ്പു
- പര്യായപദങ്ങൾ:
- സമുൽഗകം
- സമ്പുട(കം)
- ചിമിഴു്.
ചെപ്പുകുടം
- ചെമ്പുകൊണ്ടുള്ള കുടം
ചെപ്പേടു്
- ആധാരം ചെയ്യുന്ന ചെമ്പുതകിടു്
ചെം
- ചെമന്ന
- ഭംഗിയുള്ള
- (ഒരു ശുദ്ധ ഭേദകം).
ചെമപ്പു
- ചെമന്ന നിറം
ചെമ്പ
- വിശേഷണം:
- ചെമന്ന
- ചെമ്പുനിറമുള്ള
ചെമ്പു്
- ലോഹങ്ങളിൽ ഒരുവക
- ചെമ്പു് — കഫം, പിത്തം, മഹോദരം പാണ്ഡു മുതലായ പല രോഗങ്ങൾക്കു നന്നു്. വിശപ്പിനെ വരുത്തും. കണ്ണിനു നന്നു്. ശുദ്ധിയും മാരണവും ശരിയാകാതിരിക്കുന്ന ചേമ്പു് അറിയാതെ ഭക്ഷിച്ചു ണ്ടാകുന്ന വികാരത്തിങ്കൽ വരിനെല്ലിന്റെ അരി അല്ലെങ്കിൽ വേരു കാച്ചിത്തണുത്ത വെള്ളത്തിൽ അരച്ചു കലക്കി പഞ്ചസാര ചേർത്തു മൂന്നുദിവസം പ്രഭാതത്തിങ്കൽ സേവിക്കുക.
- ഒരു വലിയ ചെമ്പുപാത്രം
- ചെമ്പുകൊണ്ടുള്ള ഏതെങ്കിലും വസ്തു
- വഞ്ചന
- പര്യായപദങ്ങൾ:
- താമ്രകം
- ശുല്ബം
- മ്ലേച്ഛമുഖം
- ദ്വ്യഷ്ടം
- വരിഷ്ഠം
- ഉദുംബരം.
ചെമ്പകപ്പൂ
- ചെമ്പകവൃക്ഷത്തിന്റെ പൂവു്
ചെമ്പകം
- ഒരു സൗരഭ്യമുള്ള പൂവുണ്ടാകുന്ന മരം
- ഇതു ചുട്ടുനീറൽ, കുഷ്ഠം, വ്രണം, ചൊറി ഇവയ്ക്കു നന്നു്. ചെമ്പകമൊട്ടു് മൂത്രകൃഛ്റത്തിനും അത്യുത്തമമാകുന്നു.
- പര്യായപദങ്ങൾ:
- ചാമ്പേയം
- ഹേമപുഷ്പകം.
ചെമ്പകരാമൻ, ചെമ്പകരാമപ്പട്ടം
- തിരുവിതാംകൂർ മഹാരാജാവു കൊടുത്തിട്ടുള്ള ഒരു സ്ഥാനപ്പേർ
- കൃത്യനിഷ്ഠ, സ്വാമിഭക്തി, വിശ്വാസം ഈവക ഗുണങ്ങൾ ഉള്ള സർക്കാരുദ്യോഗസ്ഥന്മാരെ ഉത്സാഹിപ്പിക്കുന്നതിനു തിരുവിതാംകൂറിൽ ഏർപ്പെടുത്തപ്പെട്ട സ്ഥാനപ്പേർ.
ചെമ്പകശ്ശേരി
- ഇടവകകളിൽ ഒന്നു്
- എ. ഡി 165൦-ൽ തിരുവിതാംകൂർ അനേകം ഇടവകകളായി ഭാഗിച്ചിരുന്നു. അവയിൽ ഒന്നു് അമ്പലപ്പുഴ താലൂക്കു മുഴുവൻ ചെമ്പകശ്ശേരി രാജാവു ഭരിച്ചു.
ചെമ്പഞ്ഞി
- ചെമപ്പു ചായം എടുക്കുന്നതിനുള്ള ഒരുമാതിരി പഞ്ഞി
ചെമ്പഞ്ഞിച്ചാറു്
- ചെമ്പഞ്ഞി തിരുമ്മി പിഴിഞ്ഞെടുക്കുന്ന ചെമന്ന ചായവെള്ളം
ചെമ്പട
- ഒരു താളം
ചെമ്പടുപ്പു്
- വലിയ ചെമ്പുപാത്രം വെയ്ക്കുന്ന അടുപ്പു്
ചെമ്പൻ
- വിശേഷണം:
- ചെമ്പുനിറമുള്ള
ചെമ്പന്തല
- ചെമ്പുനിറമുള്ള തലമുടി
ചെമ്പന്മീശ
- ചെമ്പുനിറമുള്ള മീശ
ചെമ്പരത്തി
- ഒരുമാതിരി ചെമന്ന പൂവുള്ള പൂച്ചെടി
- ഛർദ്ദി, പ്രമേഹം, പ്രദരം, ഇവക്കു നന്നു്. ഗർഭവൃദ്ധിയെ ചെയ്യും. മലത്തെ പിടിക്കും, പൂവു ആദിത്യ പൂജക്കു നല്ലതു്. തമിഴിൽ – ചെമ്പരുത്തി. ഇംഗ്ലീഷിൽ – (Shoe flower, China rose) ഷുഫ്ലവർ, ചൈനാ റോസ്.
- പര്യായപദങ്ങൾ:
- ഓണ്ഡ്രപുഷ്പം
- ജവാ (പാ)പുഷ്പം.
ചെമ്പരത്തിത്തടിയൻ
- ഒരു വക കരപ്പൻ
- ചെമ്പരത്തിപ്പൂപോലെ തടിച്ചു മാംസം പെരുതാകും. തലനോവു്, പനി, ഓരോരോ ഭാഗം വീങ്ങുക ഇവ ലക്ഷണം.
ചെമ്പരുന്തു്
- ചെമന്ന പരുന്തു്.
ചെമ്പലക
- കനം കുറഞ്ഞ മരപ്പലക
ചെമ്പല്ലി
- ഒരു വക ചെമന്ന മീൻ
- ഒരു മാതിരി ചെമന്ന നെല്ലു്
ചെമ്പഴുക്ക
- പഴുത്ത അടയ്ക്ക
- പഴുത്തു തുടങ്ങിയ കായ്
ചെമ്പറക്കണ്ണൻ
- കണ്ണു ചെമന്നിട്ടുള്ളവൻ
ചെമ്പറം
- ചെമപ്പു നിറം
- പഴുത്തു തുടങ്ങിയ കായ്
ചെമ്പാതി
- നേരേ പാതി
ചെമ്പാൻ
- ചമ്പാവു്
- ഒരു വക നെല്ലു്
ചെമ്പാലിപ്പടം, ചെമ്പാരിപ്പടം
- ചെമപ്പു വസ്ത്രം
- ആനയുടെ ചമയക്കോപ്പുകളിൽ ഒന്നു്, ആനപ്പുറത്തു വിരിക്കുന്ന കമ്പിളി
- പര്യായപദങ്ങൾ:
- പ്രവേണി
- ആസ്തരണം
- വർണ്ണം
- കഥം
- പരിസ്തോമം.
ചെമ്പിക്കുക
- ചെമപ്പു നിറമായി തീരുക
ചെമ്പിച്ച
- ചെമ്പുനിറമായ
ചെമ്പിടുന്നു
- ചെമ്പു പലക തറയ്ക്കുന്നു
ചെമ്പിപ്പു്
- ചെമപ്പുനിറമാക്കുക
ചെമ്പുകപ്പൽ
- ചെമ്പിട്ട കപ്പൽ
ചെമ്പുകൊട്ടി
- ചെമ്പുപണിക്കാരൻ
- പര്യായപദങ്ങൾ:
- ശൗല്ബികൻ
- താമ്രകട്ടകൻ.
ചെമ്പുതെളിയുക
- വഞ്ചന തെളിയുക
- സകര്‍മ്മകക്രിയ:ചെമ്പുതെളിയിക്കുക.
ചെമ്പുതൊട്ടി
- വെള്ളം കോരിനിറയ്ക്കുന്നതിനുള്ള ഒരു മാതിരി ചെമ്പുപാത്രം
ചെമ്പു പട്ടയം
- ചെമ്പു തകിടു്
ചെമ്പുപലക
- ചെമ്പുകൊണ്ടു പലക പോലെ ഉണ്ടാക്കിയതു്
ചെമ്പുലി
- പഴുക്കാപ്പുലി
ചെമ്പേടു്
- ചെമ്പുപട്ടയം
ചെമ്പൊൽത്തളിർ
- ചെമന്ന തളിരു്
ചെമ്പൊൽത്താർ
- ചെന്താമരപ്പൂവു്
- ചെമന്ന പൂവു്
ചെമ്പൊല്പദം
- ചെന്താമരപ്പൂപോലുള്ള ഭംഗിയുള്ള കാൽച്ചുവടു്
ചെമ്പൊന്നു്
- നല്ലനിറമുള്ള പൊന്നു്
- ഒന്നാംതരം സ്വർണ്ണം
ചെമ്പോത്തു്
- ഒരു ചെമന്ന പക്ഷി
- ഉപ്പൻ
- മാംസം – വാതം, നേത്രരോഗം മുതലായവയ്ക്കു നന്നു്. സംസ്കൃതത്തിൽ – ഭരദ്വാജം. തമിഴിൽ – ചെമ്പോത്തു്. ഇംഗ്ലീഷിൽ – (Snake bird) സ്നേക്ക്ബേഡ്.
ചെമ്പ്രാക്കൊടി
- തകരം
- വെളുത്തീയം
- ഇതു പുരാതന വാക്കാകുന്നു.
ചെമ്പ്രാവള്ളി
- ഒരുവക വള്ളി
ചെമ്മണ്ണ്
- ചെമന്ന മണ്ണ്
ചെമ്മരം
- ഒരു വൃക്ഷം
- ഇതു പ്ലീഹ, യകൃത്തു്, വിഷം, ഉദരം, ഗുല്മം, കർണ്ണരോഗം, രക്തദോഷം, കൃമി, നേത്രരോഗം, വ്രണം ഇവക്കു നന്നു്.
- പര്യായപദങ്ങൾ:
- രോഹി
- രോഹിതകം. പ്ലീഹശത്രു
- ദാഡിമ പുഷ്പകം.
ചെമ്മരിയാടു്
- ഒരുവക നല്ലയാടു്
ചെമ്മാത്തു്
- പോത്തു്
- നിന്ദിച്ചുകാട്ടുന്ന ഒരു കൈക്രിയ
ചെമ്മാൻ
- ചെരിപ്പുകുത്തി
- ഒരു വക ചെമന്ന മാൻ
ചെമ്മാനം
- ചെമന്ന ആകാശം
ചെമ്മാശു
- കത്തനാരാകുന്നതിനു മുൻപുള്ള ഒരു സ്ഥാനം
ചെമ്മീൻ
- ഒരുവക മീൻ
- കൊഞ്ചു്
- ചെമ്മീനിന്റെ മാംസം മൂന്നുദോഷങ്ങളേയും കോപിപ്പിക്കും. മത്സ്യങ്ങളിൽ വച്ചു ചീത്തയാണു്. വലുതും ചെറുതുമുണ്ടു്. ഇംഗ്ലീഷിൽ – (Shrimp) ഷ്റിമ്പു്.
- പര്യായപദങ്ങൾ:
- നളമീനം
- ചിളിചിമം.
ചെമ്മു്
- ഭംഗി
- നന്മ, അനുഗ്രഹം
- സ്വമ്മു്, സ്വത്തു്
‘ഇങ്ങിനെനണ്ണുമ്പോൾചെമ്മുള്ളോരിമ്മിക്ക
ല്ലങ്ങൊരുകോണത്തുകാണായ് വന്നു’
ല്ലങ്ങൊരുകോണത്തുകാണായ് വന്നു’
— കൃഷ്ണഗാഥ
ചെമ്മുക
- ചേർത്തിടുക
ചെമ്മുരിങ്ങ
- ഒരുവക മുരിങ്ങമരം
- മുരിങ്ങയുടെ ഗുണംതന്നെ. വിശേഷിച്ചു വീക്കത്തിനു നന്നു്. പിത്തത്തെ കോപിപ്പിക്കയില്ല. പൂവു ചെമന്നിരിക്കും. സംസ്കൃതത്തിൽ – രക്തശിഗ്രു. തമിഴിൽ – ചെമ്മുരുങ്കൈ.
ചെമ്മുള്ളി
- ഒരുവക മുള്ളുള്ളചെടി
ചെമ്മൂക്കൻ
- മൂക്കുചെമന്നവൻ
ചെമ്മെ
- നല്ലവണ്ണം, നല്ലതുപോലെ, ചൊവ്വേ
- വിശേഷാൽ
ചെമ്മോർത്ത
- അനുഗ്രഹവാക്കു്
ചെയം
- ഒഴുക്കം
- സാമർത്ഥ്യം
ചെയ്യരുതാത്ത
- വിശേഷണം:
- പ്രവർത്തിച്ചുകൂടാത്ത
ചെയ്യുക
- പ്രവർത്തിക്കുക
- നടത്തുക
ചെയ്തി, ചേതി
- വർത്തമാനം
- പ്രവൃത്തി
- ചെയ്തകാര്യം
- ഇവിടുത്തേച്ചെയ്തി ആവിതു ഇത്യാദി നോക്കുക.
‘ഇച്ചെയ്തിയെല്ലാം രായസംപിള്ള വായിച്ചു...’
— പഴയരായസം
.ചെയ്തിപെട
- വസ്തുതയറിവാനായി
‘ചെയ്തിപെടച്ചോദിച്ചവനോടേ’
— ഭഗവൽഗീത മാധവപ്പണിക്കർ
.ചെർക്ക
- കാടി
ചെരിപ്പു്
- കാലിനു രക്ഷയ്ക്കായിട്ടു തോലുകൊണ്ടുണ്ടാക്കുന്ന സാധനം, മെതിയടി, പാദരക്ഷ
- അടിസ്ഥാനം, പുരത്തറയ്ക്കും മറ്റും ആദിയിൽ പണിയുന്ന കല്പണി
- പര്യായപദങ്ങൾ:
- പാദുക
- പാദു
- ഉപാനത്തു്.
ചെരിപ്പുകുത്തി
- ചെരിപ്പുണ്ടാക്കുന്ന ഒരു ജാതി
ചെരിപ്പുവാറു്
- ചെരിപ്പ് കൂട്ടിക്കെട്ടുന്ന വാറു്
ചെരിവു്, ചരിവു്, ചരുവു്
- മലയുടെ ഇറക്കം
ചെരുമൽ
- ഞെരുക്കം
ചെപ്പോർത്തു
- ചെമ്പോത്തു
- ചകോരം
ചെൽവം
- നിക്ഷേപം
- ധനം
- ഐശ്വര്യം
ചെലത്ത
- ശ്രദ്ധ
ചെലവു്
- തനിക്കാവശ്യമുള്ള കാര്യാദികൾക്കായിട്ടു കൊടുക്കുന്ന മുതൽ, ചെലവാക്കൽ
- ചെലവിനായിട്ടു നിശ്ചയിച്ചു വെച്ചിരിക്കുന്ന മുതൽ
- വില
ചെലവഴിക്കുക
- ചെലവിടുക
- നശിപ്പിക്കുക
ചെലവറുക്കുക
- ചെലവിടുക
- നശിപ്പിക്കുക
- കാരണക്രിയ:ചെലവറുപ്പിക്കുക.
ചെലവറുപ്പു്
- ചെലവാക്കുക
ചെലവിടുക
- ചെലവാക്കുക
ചെലുചെലുക്കുക
- എണ്ണയിൽ വല്ലതും കിടന്നു വെന്തു ശബ്ദിക്കുക
ചെലുചെലുപ്പു്
- എണ്ണയിൽ വല്ലതും കിടന്നു പൊരിയുമ്പോഴത്തേ ശബ്ദം
ചെലുചെലെ
- ക്രമമില്ലാത്ത ശബ്ദത്തോടെ
ചെലുത്തുക
- കടത്തുക
- അടിച്ചു കേറ്റുക
- നടത്തുക
- നടപ്പാക്കുക
- തീർത്തുകൊടുക്കുക
- നിവർത്തിക്കുക
- വളരെ തിന്നുക, ചെലുത്തുക, ചെലുത്തൽ
ചെല്ലപ്പിള്ള
- വാത്സല്യമുള്ള പൈതൽ
ചെല്ലം
- രാജഭണ്ഡാരം
- ചെറിയ പിച്ചളപ്പെട്ടി, ചെല്ലം എന്ന പാത്രം
- പ്രേമാതിശയം
- ഉദാ:ചെല്ലക്കിടാവു്, ചെല്ലംകാര്യക്കാർ.
ചെല്ല വിചാരിപ്പു്
- തിരുവിതാംകൂർ മഹാരാജാവു തിരുമനസ്സിലേ ഭണ്ഡാരവിചാരം
ചെല്ലി
- കണ്ടത്തിൽ ഉണ്ടാകുന്ന ഒരുമാതിരി പുല്ല്
- കൂട്ടത്തിൽ നിന്നു് തെറ്റിപ്പോയ മൃഗം
- തെങ്ങു നശിപ്പിക്കുന്ന ചെള്ളു്
- ഒരുമാതിരി പുഴു
ചെല്ലുക
- പോകുക
- എത്തുക
- പ്രവേശിക്കുക
- കഴിയുക, കടന്നുപോകുക
- സംഭവിക്കുക
- മതിയാകുക
- ചെല്ലൽ, ചെലവു്
ചെവി
- ശബ്ദത്തെ അറിയുന്ന അവയവം (കാതു്)
- പര്യായപദങ്ങൾ:
- കർണ്ണം
- ശബ്ദ ഗ്രഹം
- ശ്രോത്രം
- ശ്രുതി
- ശ്രവണം
- ശ്രവസ്സ്.
ചെവികടി
- ചെവി ചൊറിച്ചിൽ
- ചെവിയിൽ പറക
ചെവികൊടുക്കുക
- കേൾക്കുക
ചെവിക്കല്ലു്
- ചെവിയുടെ അകത്തു് ശബ്ദം തട്ടുന്ന ഒരു ഭാഗം
ചെവിക്കാഷ്ഠം
- ചെവിയിലേമലം
ചെവിക്കുട
- ചെവിയുടെ മേൽഭാഗം
ചെവിക്കുത്തു്
- ചെവി വേദന
- വെളുത്ത എരിക്കിന്റെ ഇലയിൽ ഇന്തുപ്പു പൊടിയും നല്ലെണ്ണയും കൂടിക്കുഴച്ചു അല്പമായി പുരട്ടിയശേഷം ആവിയിൽ വാട്ടിപ്പിഴിഞ്ഞ നീരു് മൂന്നു തുള്ളിവീതം ചെവിയിലൊഴിച്ചാൽ ഏതുമാതിരി ചെവിക്കുത്തും ഉടൻ ശമിക്കും.
ചെവിക്കുന്നി
- ചെവിയുടെ ഒരു ഭാഗം
ചെവിക്കൊള്ളുക
- കേൾക്കുക
ചെവിടു്
- ചെവി
- ചെവികേൾക്കായ്മ
ചെവിത്ത
- ഓർമ്മ
ചെവിത്തട്ടു്
- ചെവിയുടെ കീഴ്ഭാഗം
ചെവിത്തോണ്ടി
- ചെവിപ്പീ എടുക്കുന്ന വസ്തു
ചെവിപാർക്കുക
- കേൾക്കുന്നതിനുവേണ്ടി ഓർമ്മയോടെ ചെവികൊടുക്കുക
ചെവിപ്പാമ്പു്
- ചെവിയിൽ കേറുന്ന ഒരു ചെറിയ പ്രാണി
ചെവിപ്പീ
- ചെവിയിലേ മലം
ചെവിപ്പു
- ചിലസ്ത്രീകൾ കാതിൽ ഇടുന്ന ഒരാഭരണം
ചെവിയൻ
- മുയൽ
ചെവിയം
- അത്തിത്തിപ്പലിവേത്
- വാതം, കഫം, ചുമ മുതലായ പല രോഗങ്ങൾക്കു നന്നു്. സംസ്കൃതത്തിൽ – ചവിക. തമിഴിൽ – ചെവ്വിയം.
ചെവിയോർമ്മ
- കേൾക്കുന്നതിലേ ജാഗ്രത
- ചെവിയുടെ സൂക്ഷ്മം
ചെവ്വ്
- ചൊവ്വു്
- ഋജുത്വം
- വളവില്ലായ്മ
ചെവ്വേ
- നേരേ
ചെളി
- ചേറു്
- അഴുക്കു്
ചെളിപ്പു
- പെരുപ്പം (പ-മ.)
ചെളുക്ക
- മത്സ്യത്തിന്റെ ചെതുമ്പൽ
ചെള്ളു്
- ഒരുവക ഈച്ച
- തെങ്ങിന്മേൽ ഉപദ്രവിക്കുന്ന ഒരുവക പറക്കുന്ന ചെറിയ പ്രാണി
ചെള്ള
- ചെകിടു്
- ചെളി
ചെള്ളക്കുഴി
- ചെളിക്കുഴി
ചെള്ളം
- ഒരുവക വൃക്ഷം
ചെള്ളി
- ചെമ്മീൻ
ചെഴു
- വിശേഷണം:
- നല്ലതായ
- ബലമുള്ള
- മനോഹരമായ
ചെഴുന്ന
- വലുതായുള്ള (പ-മ.)
ചെഴും
- ധാരാളമായുള്ള (പ-മ.)
ചെറിയ
- വിശേഷണം:
- ചെറുതായുള്ള, അല്പമായുള്ള, സാരമില്ലാത്ത
- ഇളയ പ്രായമുള്ള
ചെറിയ കണ്ടകാരിച്ചുണ്ട
- തുവള
ചെറിയ കാട്ടുവെള്ളരി
- പേക്കുമ്മട്ടി
ചെറിയ കിലുകിലുപ്പു്
- പുണ്ണില
ചെറിയ കുമ്പളം
- നെയ്ക്കുമ്പളം
ചെറിയ കുരുവിക്കരുമ്പു്
- ചെറിയ കുശ
ചെറിയതു്
- ചെറുതായുള്ളതു്
- താഴ്ന്നതു്
ചെറിയവൻ
- ഇളയപ്രായമുള്ള ഒരാൾ
- താഴ്ന്ന ആൾ
ചെറിയിക്കുന്നു
- ചെറുതാക്കുന്നു
ചെറുക്കുക
- എതിർക്കുക
- തടുക്കുക
ചെറുചക്കി
- മുഖം വെളുത്ത കുരങ്ങു്
ചെറു (ഒരു ശുദ്ധഭേദകം)
- ചെറിയ
- ഇളയപ്രായമുള്ള
ചെറുക
- ദേഹം
- ചെറുകയടക്കുക = ദേഹം ചുരുക്കുക. ഉദാ:
‘മൂരിനിവർക്കുമുറങ്ങുമനന്തരമുണരും ചെറുകയടക്കും’]
— ഭഗവൽഗീത - മാധവപ്പണിക്കർ
.ചെറുകച്ച
- കോണകം
ചെറുകച്ചോലം
- ഒരു സൗരഭ്യമുള്ള മരുന്നു്
- പുളിമഞ്ഞൾ
- കൂവ
- സന്നിപാതജ്വരം, വൃണം, കാസം, കഫരോഗം, അരോചകം, ചൊറി, രക്തദോഷം, വക്ത്രരോഗം ഇവയ്ക്കു നന്നു്.
- പര്യായപദങ്ങൾ:
- ശടി
- ഗന്ധമൂലി
- ഷൾഗ്രന്ഥിക
- കർബൂരം
- പലാശം.
ചെറുകടലാടി
- ഒരു വക പച്ചമരുന്നു്
ചെറുകടുകു്
- കടുകു രണ്ടുതരമുള്ളതിൽ ഒന്നു്
ചെറുകത്തി
- ഒരുമാതിരി പിച്ചാത്തി
ചെറുകദളി
- ഒരുവക ചെടി
ചെറുകമുകു്
- ഒരുവക കമുമരം
ചെറുകഴുക്കോൽ
- പുരയുടെ കഴുക്കോലിന്റെ ഇടയിൽ കോർക്കുന്ന വാരി
ചെറുകറിക്കോപ്പു്
- ചുണ്ട (ചുണ്ടയ്ക്കാ)
- അച്ചിങ്ങ
- അമരക്ക
- വഴുതിനങ്ങ ഇത്യാദി
ചെറുകാഞ്ഞിരം
- ഒരുവക കൈപ്പുള്ള മരം
ചെറുകാര
- ചെറിയ മുള്ളുകാടു്
ചെറുകിട
- വിശേഷണം:
- ഇളയ പ്രായമുള്ള കൊച്ചായുള്ള
ചെറുകിഴങ്ങു്
- ഒരുമാതിരി ചെറിയ കിഴങ്ങു്
ചെറുകിഴുകാനെല്ലി
- ഒരുവക ചെടി
ചെറുകുക
- കുറയുക
- കൊച്ചാകുക
- ചുരുങ്ങുക
- ചുളുങ്ങുക
ചെറുകുടൽ
- ചെറിയ കുടൽ
ചെറുകുമിഴ്
- വന്യവർഗ്ഗത്തിൽച്ചേർന്ന ഒരു കാസഘ്നദ്രവ്യം
ചെറുകുമ്മട്ടി
- കുമ്മട്ടിവകയിൽ ഒന്നു്
ചെറുകുളമ്പൻ
- കൂരൻ (നായാട്ടുപേർ)
ചെറുകുറുഞ്ഞി
- ഒരുവക ചെടി
ചെറുകെ
- ചെറുതായിട്ടു
- അല്പമായിട്ടു്
ചെറുകൈത
- വിരകൈത
ചെറുകൈയ്പ്പു
- വിശേഷണം:
- കുറേശ്ശ കയ്പ്പുള്ള
ചെറുകൊന്ന
- ഒരുവക വൃക്ഷം
- തമിഴിൽ കോങ്കുമരം.
ചെറുകോൽപനച്ചി
- ഒരു ചെടി
ചെറുക്ലാവു്
- ഒരു വൃക്ഷം
- തമിഴിൽ ചെറുകളം.
ചെറുക്കൻ
- ബാലൻ
- ശിഷ്യൻ
ചെറുക്കുക
- നിറുത്തുക
- വിരോധിക്കുക
- തടുക്കുക
- കൊല്ലുക
ചെറുചണം
- ചണം രണ്ടുള്ളതിൽ ചെറിയമാതിരി
ചെറുചാര
- ഒരുവക നെല്ലു്
ചെറുചീര
- ഒരുവക ചീര
ചെറുചുണ്ട
- ഒരുവക ചെടി
- പുത്തരിച്ചുണ്ട
ചെറുചൂടു്
- അല്പചൂടു്
- മന്ദോഷ്ണം
ചെറുചൂരൽ
- ഒരുവക ചൂരൽ
ചെറുഞാണൊലി
- ഞാണിന്റെ ഒച്ച
ചെറുതു
- വിശേഷണം:
- കൊച്ചായിട്ടുള്ള
- ഇളയ
ചെറുതു്
- കൊച്ചു്
ചെറുതണ്ടി
- വിശേഷണം:
- ചെറിയ തരത്തിലുള്ള
ചെറുതരം
- വിശേഷണം:
- ചെറിയ കൂട്ടത്തിലുള്ള
ചെറുതാളി
- ഒരുവക താളി
ചെറുതുടലി
- ഒരുവക മുൾക്കാടു്
ചെറുതുളസി
- ഒരുവക തുളസി
ചെറുതേക്കു്
- ഒരുവക പച്ചമരുന്നു്
ചെറുതേൻ
- ചെറിയ ഈച്ചയിൽ നിന്നുണ്ടാകുന്ന തേൻ
ചെറുനാരകം
- ജോനകനാരകം
ചെറുനാരങ്ങ
- ജോനകനാരങ്ങ
- മധുരനാരങ്ങ
ചെറുനാവു്
- ചെറുനാക്കു്
- കറുനാക്കു്
ചെറുനാഴി
- ഇടങ്ങഴിയിൽ നാലിൽ ഒരംശം
ചെറുനീരു്
- മൂത്രം
ചെറുപഞ്ചമൂലം
- ഓരില മുതലായ അഞ്ചുവേരു മരുന്നിനും കൂടെയുള്ള പേർ
ചെറുപയറു്
- ഒരു പച്ചനിറമായ പയറു
- കഫം, പിത്തം, നേത്രരോഗം, രക്തദോഷം, ജ്വരം, ഇവയ്ക്കു നന്നു്. കുറഞ്ഞോന്നു വാതത്തെ കോപിപ്പിക്കും. ദേഹകാന്തിയെ ഉണ്ടാക്കും. മലത്തെ പിടിക്കും കണ്ണിനു ഹിതമാണു്. ശിംബിധാന്യങ്ങളിൽവെച്ചു ശ്രേഷ്ഠമാണു്. ഇതു പലതരത്തിലുണ്ടു്. സംസ്കൃതത്തിൽ മുൽഗം]
ചെറുപിടക്കോൽ
- ഒരു ഔഷധച്ചെടി
ചെറുപിന്നേറ്റുതടി
- ചെറിയ കുന്തം
ചെറുപുളി
- അല്പമായിട്ടുള്ള പുളി
ചെറുപുള്ളി
- അല്പവൃത്തി മുതലുള്ള കുടിയാൻ
ചെറുപൂള
- ഒരു പച്ചമരുന്നു്
ചെറുപ്പകാലം
- ബാല്യകാലം
- വയസ്സു കുറഞ്ഞിരിക്കുന്ന സമയം
ചെറുപ്പക്കാരൻ
- ബാല്യക്കാരൻ
- വയസ്സ് കുറഞ്ഞവൻ
ചെറുപ്പക്കാരി
- ബാല്യക്കാരത്തി
- വയസ്സു കുറഞ്ഞവൾ
ചെറുപ്പ
- വിശേഷണം:
- ഇളവയസ്സുള്ള
- ചെറിയ
ചെറുപ്പം
- ബാല്യം
ചെറുപ്പുന്ന
- ഒരുമാതിരി വൃക്ഷം
- വാലുഴവം
ചെറുപ്പുന്നയരി
- ചെറുപ്പുന്ന വൃക്ഷത്തിന്റെ അരി
- ഒരങ്ങാടിമരുന്നു്
ചെറുപ്പുള്ളടി
- ഒരു പച്ചമരുന്നു്
- നിലമ്പരണ്ട
ചെറുമ
- ചെറുപ്പം
ചെറുമണലി
- ഒരു ചെടി
ചെറുമൻ
- പുലയൻ
ചെറുമന്തി
- മുഖം വെളുത്ത കുരങ്ങ്
ചെറുമപ്പാട്
- പുലയന്റെ തീണ്ടാവഴിയകലം
ചെറുമരപാ
- ഒരുവക വൃക്ഷം
ചെറുമി
- പുലയന്റെ സ്ത്രീ
- പുലക്കള്ളി
ചെറുമുല്ല
- ഒരുവക പൂവുള്ള ചെടി
ചെറുമുഞ്ഞ
- കാട്ടുമുഞ്ഞ
ചെറുവന്നി
- കാട്ടുവന്നി
- ചെറിയ ഇലയുള്ള ഒരു വൃക്ഷം.
ചെറുവഴുതിന
- കാട്ടുവഴുതിന
- ഒരു പച്ചമരുന്നു്. കറുത്തചുണ്ട. ആനച്ചുണ്ട.
ചെറുവാൾ
- ഒരുമാതിരി ചെറിയ വാൾ
ചെറുവിത്തു്
- മൂപ്പുകുറഞ്ഞ വിത്തു്
- വേഗത്തിൽ വിളയുന്ന ഒരുമാതിരി നെല്ലു്
ചെറുവിരൽ
- അഞ്ചുവിരലുള്ളതിൽ കൊച്ചു വിരൽ
ചെറുവേലം
- ഒരു വൃക്ഷം
- കഫം, വാതരോഗം ഇവയ്ക്കു് നന്നു്, പിത്തത്തെ വർദ്ധിപ്പിക്കും.
ചെറുവേള
- ഒരു ചെടി
ചെറുശ്ശേരി
- ഒരു ഗ്രന്ഥത്തിന്റെ പേരു്
- കൃഷ്ണപ്പാട്ടു്
- കൃഷ്ണഗാഥ
ചെറൂരൻ
- ഒരുവക ചെടി
ചെറ്റു്
- വിശേഷണം:
- അല്പം
- കുറെ
- തമിഴിൽ – ചെത്ത.
ചെറ്റ
- വള്ളികൊണ്ടോ ഓലകൊണ്ടോ മിടഞ്ഞുണ്ടാക്കുന്ന വസ്തു
- പാവപ്പെട്ടവന്റെ വീട്, കുടിൽ
ചെറ്റക്കുടി
- ചെറ്റകൊണ്ടുണ്ടാക്കിയ വീട്
ചെറ്റത്തരം
- ഹീനത
- ആഭാസത്വം
ചെറ്റും
- അല്പമെങ്കിലും
ചേ
ചേകവത്തി, ചോവത്തി
- ഈഴത്തി
ചേകവൻ, ചോവൻ, ചോകോൻ
- ഈഴവൻ
- കള്ളുചെത്തുന്നവൻ
ചേകവർ
- സേവകർ
ചേകിതാനൻ
- ശിവൻ
- കേകയ രാജാവായ ധൃഷ്ടകേതുവിന്റെ പുത്രൻ, ഒരു യാദവരാജാവു്
- മഹാഭാരതയുദ്ധത്തിൽ പാണ്ഡവരുടെ പക്ഷത്തിൽ ചേർന്നു യുദ്ധം ചെയ്തു.
ചേകുക
- വൃക്ഷങ്ങളിൽ കയറുക
- പക്ഷികൾ ചേക്കയേറുക
ചേക്ക
- പക്ഷികൾ കൂടി രാത്രിയിൽ ഒരു വൃക്ഷത്തിൽ ഇരിക്കുക
ചേക്കയിരിക്കുക
- പക്ഷികൾ രാത്രിയിൽ ഒരു വൃക്ഷത്തിൽ കൂടി ഇരിക്കുക
ചേക്കയിരിപ്പു്
- പക്ഷികൾ രാത്രിയിൽ വൃക്ഷത്തിൽ കുടിയിരിക്ക
ചേക്കയേറുക, ചേക്കേറുക
- പക്ഷികൾ രാത്രിയിൽ ഉറങ്ങുവാൻ കരേറുക
‘കൂടുന്നുതാമരപ്പൂക്കൾ
വിടിരുന്നിതുമാലതി
പ്രാക്കളുംവന്നുചേക്കേറു
ന്നർക്കനസ്തമിതൻധ്രുവം’
വിടിരുന്നിതുമാലതി
പ്രാക്കളുംവന്നുചേക്കേറു
ന്നർക്കനസ്തമിതൻധ്രുവം’
— ഭാഷാഭൂഷണം
ചേക്കൽ
- അഴുകുക
- ചീയുക
ചേക്ക്
- പണംവെച്ചു കളിക്കുന്ന ഒരു കളി
ചേങ്കില, ചേങ്ങില
- ഓടുകൊണ്ടുള്ള ഒരു വാദ്യം
ചേങ്ങോൽ
- കോരപ്പുല്ല്
- പാലക്കാട്ടു പായ് ഇതുകൊണ്ടുണ്ടാക്കുന്നു.
ചേടകൻ, ചേടൻ
- ഭൃത്യൻ, വേലക്കാരൻ
- അന്യൻ പറഞ്ഞതു കേട്ടു നടക്കുന്നവൻ എന്നർത്ഥം.
- ജാരൻ
ചേടൻ
- നായകന്റെ സഹായി
- നായികാനായകന്മാരെ അന്യോന്യം ചേർക്കുന്നതിൽ വിരുതൻ
- (നായകസാഹായികചതുഷ്ടയം നോക്കുക.)
ചേടി
- ദാസി
- ചേടു് = അഴകു് – തമിഴിൽ.
- ഒരു തരം മണ്ണു്
ചേടിമണ്ണു്
- വെളുത്തമണ്ണു്
ചേട്ട
- വൃത്തികേടിനുള്ള ഒരു മൂർത്തി
- മൂദേവി
- ലക്ഷ്മിയുടെ ജ്യേഷ്ഠത്തി
- ചേട്ടത്തി
- ഒരു മാതിരി പാമ്പു്
- ദുർബുദ്ധിയുള്ളവൻ
ചേട്ടക്കാരൻ
- വകയ്ക്കു കൊള്ളാത്തവൻ
ചേട്ടത്തി
- മൂത്ത സഹോദരി
- ജ്യേഷ്ഠന്റെ ഭാര്യ
ചേട്ടൻ
- മൂത്തസഹോദരൻ, ജ്യേഷ്ഠൻ
- നായർ വർഗ്ഗത്തിൽ അനുജത്തി ജ്യേഷ്ഠത്തിയുടെ ഭർത്താവിനെ വിളിക്കുന്ന പേർ
ചേട്ടവക
- ഒരു വക പാമ്പു്
ചേണു്
- ശക്തി, ബലം
- ഭംഗി
- സ്ഥിരതാ
- മീൻപിടിപ്പാൻ വേ കൊണ്ടുണ്ടാക്കുന്നതു്
- അരിപ്പു്
ചേണം
- നാട്ടുകാരുടെ ഒരുമാതിരി ജീനി
ചേണാർന്ന
- വിശേഷണം:
- ബലമുള്ള
- ഉറപ്പുള്ള
- ചേൺ = ഉയർച്ച. ആർ = അപൂർവ്വം] ഉയർച്ചയുള്ളതും അപൂർവവുമായ എന്നർത്ഥം.
ചേണി
- ഏണി
- ശ്രേണി
ചേണിയൽ
- ഭംഗിയുള്ള
ചേണുറ്റ
- വിശേഷണം:
- ശക്തിയുള്ള
ചേതകി
- കുടുക്കമരം
- വിശേഷ ജ്ഞാനത്തെ ഉണ്ടാക്കുന്നതു് എന്നർത്ഥം.
ചേതന
- വിശേഷണം:
- ജീവനുള്ള
ചേതന
- ബുദ്ധി
- ഇതു നിമിത്തം ജ്ഞാനത്തോടു കൂടിയിരിക്കുന്നു. അതിനാൽ ഈ പേരുണ്ടായി.
- ജ്ഞാനം
- ജീവൻ
- മനസ്സു സങ്കല്പവികല്പവും ബുദ്ധി നിശ്ചയാത്മികയുമാകുന്നു.
ചേതനകി
- കടുക്ക
ചേതനൻ
- പ്രാണിജ്ഞാനമുള്ളവൻ
- ജീവനുള്ളവൻ
ചേതനാ
- ജീവജന്തു
ചേതപാതം
- നഷ്ടം
- നാശം
ചേതം
- ഹീനം, നഷ്ടം, കുറച്ചിൽ
- ഉപദ്രവം, നാശം
- ആപത്തു്
ചേതയുൾ
- ചേതസ്സിൽ.
ചേതസ്സ്
- മനസ്സ്
- ഇതു കൊണ്ടറിയുന്നതിനാൽ ഈ പേരുണ്ടായി. വിശേഷജ്ഞാനമുള്ളതു് എന്നർത്ഥം.
ചേത, ചെയ്തി
- വർത്തമാനം
ചേതിക
- പിച്ചകം
ചേതിരിവു
- കോടിക്കഴുക്കോലിൽ നിന്നു ഇരുപുറത്തോട്ടും ഇറക്കുന്ന കഴുക്കോൽ
ചേതോരംഗം
- മനസ്സ്
ചേതോഹരം
- വിശേഷണം:
- ആഗ്രഹിക്കത്തക്ക
- ഇഷ്ടമുള്ള
ചേദി
- ഒരു പുരാതന രാജ്യം
- ഇതിൽ ബണ്ഡഖണ്ഡു് മദ്ധ്യദേശങ്ങൾ എന്നീ ആധുനിക വിഭാഗങ്ങൾ ഉൾപ്പെട്ടിരുന്നു.
ചേദിരാജൻ
- ചേദിരാജ്യത്തെ രാജാവു്
- ശിശുപാലൻ ഒരു ചേദിരാജാവാണ്.
ചേന
- ഒരു മാതിരി വട്ടത്തിലുള്ള കിഴങ്ങു്
- കാട്ടുചേനയ്ക്കു വനസൂരണം എന്നു പറയപ്പെടുന്നു. ‘വനസൂരണകന്ദസ്തു വിശേഷാ ദർശസാംഹിതഃ’ എന്നു പ്രമാണം. ചേന — കഫ വാതരോഗങ്ങൾ, പ്ലീഹ, കൃമിരോഗം, ശ്വാസം, ശൂലം, ഛർദ്ദി, മൂലക്കുരു, വയറുവേദന, വായുമുട്ടൽ, ഗുല്മം, രക്തദോഷം ഇവയ്ക്കു നന്നു്. രുചികരമാണ്. അല്പം എരിവുരസമുണ്ട്. അഗ്നിബലത്തെ ഉണ്ടാക്കും. മേദസ്സിനെ ക്ഷയിപ്പിക്കും. പാചനമാകുന്നു. രക്തപിത്തം, ചൊറി, കുഷ്ഠം ഈ രോഗങ്ങളുള്ളവർക്കു് നന്നല്ല. തണ്ടു് അർശസിനു നന്നു്. തമിഴിൽ – കരുന്നൈ. ഇംഗ്ലീഷിൽ – A kind of yam ഏ കൈൻഡ് ആഫ് യാം. കാട്ടുചേനക്കു ആ ശബ്ദം നോക്കുക.
- പര്യായപദങ്ങൾ:
- അർശോഘ്നം
- സൂരണം
- കന്ദം.
ചേനത്തണ്ടൻ
- ഒരുമാതിരി പാമ്പു്
- ഒരുമാതിരി വസ്ത്രം
ചേനത്തലയൻ
- കഷണ്ടിയുള്ളവൻ
ചേന്തണ
- നിലം
- വയൽ
ചേന്തൽ
- ചെരിച്ചു ചെത്തുക
ചേന്തുക
- ചെരിച്ചു ചെത്തുക
ചേപ്പു്
- കീശ
- കുപ്പായസഞ്ചി
ചേമന്തി
- ഒരുമാതിരി പൂച്ചെടി
- വാതം, പിത്തം, കുഷ്ഠം, വായ്പുണ്ണു് മുതലായവക്കു നന്നു്. പൂവു് വെളുത്തിരിക്കും. സംസ്കൃതത്തിൽ – ശതപത്രി.
ചേമ്പു്
- ചൊറിയുന്ന ഒരുമാതിരി ചെറിയ കിഴങ്ങു്
- പിത്തത്തിനും രക്തദോഷത്തിനും നന്നു്. മുലപ്പാലിനെ വർദ്ധിപ്പിക്കും. കഫവാതങ്ങളേയും ബലത്തെയും അധികമാക്കും. വിഷ്ടംഭത്തെ ചെയ്യും. മലമൂത്രങ്ങളെ പുറത്തു കളയും. ഇതിനോടു വെണ്ണചേർത്തു് ഭക്ഷിക്കരുതു്. ഇതുപോലെയുള്ള മറ്റു കിഴങ്ങുകളും ഭക്ഷിച്ചുണ്ടാകുന്ന അജീർണ്ണത്തിങ്കൽ ത്രികടു കഷായത്തിൽ കായം ചേർത്തു സേവിക്കുക. സംസ്കൃതത്തിൽ – ആലുകം.
ചേരു
- ഒരുവക വൃക്ഷം
- ഒരളവു്
- അടുപ്പിനുംമീതെ വല്ലതും വയ്ക്കുന്നതിനായിട്ടു് കെട്ടിയുണ്ടാക്കുന്നതു്
- ചേർ ഒരു ഉപവിഷമാകുന്നു. പ്രധാനമായ പ്രത്യൗഷധം താന്നിയാണു്. ചേർക്കുരു ഭക്ഷിച്ചുണ്ടാകുന്ന വികാരത്തിൽ ചെറുചീര നീരു പഞ്ചസാര ചേർത്തു് സേവിക്കുക. ഇതു തട്ടിയുണ്ടാകുന്ന ശോഫാദി വികാരത്തിൽ ചെറുചീര സമൂലം കടുകു് ഇവ സമം വെണ്ണചേർത്തുരച്ചുതേക്കുക. തമിഴിൽ – ചേങ്കോട്ടൈ. ഇംഗ്ലീഷിൽ – Marking-nut plant. മാർക്കിങ് നട് പ്ലാൻറു്.
- പര്യായപദങ്ങൾ:
- വീരവൃക്ഷം
- അരുഷ്കരം
- അഗ്നിമുഖ
- ഭല്ലാതകി.
ചേര
- ഒരുവക വിഷമില്ലാത്ത പാമ്പു്
- (നായാട്ടുപേർ – എഴുത്താണിവാലൻ).
- പര്യായപദങ്ങൾ:
- രാജിലം
- ഡുണ്ഡുഭം (ദുണ്ഡുഭം).
ചേരഉദയമാർത്താണ്ഡവർമ്മാ
- ഒരു മഹാരാജാവു്
- എഡി 1382-ൽ തിരുവിതാംകൂറിൽ സിംഹാസനാരോഹണം ചെയ്തു.
ചേരട്ട
- പെരിക്കാലട്ട
- ഇവ 2-ഉം പഴുതാരയുടെ പേരെന്നും പക്ഷമുണ്ടു്. തമിഴിൽ – ചെവ്വട്ട.
- ചെമന്ന അട്ട
- പര്യായപദങ്ങൾ:
- കർണ്ണജളൗകസ്സ്
- ശതപദി.
ചേരൻ
- കേരളരാജ്യത്തിലേ പണ്ടത്തേ ഒരു രാജാവിന്റെ പേരു്
- കരമന്ദമഹാരാജാവിന്റെ ഒരു പുത്രൻ.
ചേരക്കാറ്റു
- കിഴക്കൻ കാറ്റു്
ചേരട്ടപ്പാമ്പു്
- ഒരുവക പാമ്പു്
ചേരം
- കേരളരാജ്യം
- മലയാളം
- പുരാതനകാലങ്ങളിൽ ചേരം, കേരളം ഒരു രാജ്യമായിരുന്നു. എ-ഡി-389-ൽ രണ്ടു രാജ്യങ്ങളായി ഭവിച്ചു. ചേരരാജ്യത്തിൽ കോയമ്പത്തുർ ജില്ലയും മൈസൂർ സേലം ഇവയുടെ ദക്ഷിണഭാഗങ്ങളും, കേരളത്തിൽ തിരുവിതാംകൂർ കൊച്ചി മലബാർ ഇവയും ഉൾപ്പെട്ടിരുന്നു.
ചേരമാൻ കേരളൻ
- കലി
- 3316-ൽ കേരളത്തെ ഭരിച്ച ഒരു രാജാവു്.
ചേരമാൻ പെരുമാൾ
- കേരളത്തിലേ ഒടുവിലത്തേ പെരുമാൾ
- ഭാസ്കരരവിപ്പെരുമാൾ എന്നും പറയും. കലി 3445-ൽ കേരളം ഭരിച്ചിരുന്നു. വളരെകാലം വാണതായിട്ടാണു് അറിവു്.
ചേരാത്ത
- വിശേഷണം:
- ചേർച്ചയില്ലാത്ത
- ഒരുമിപ്പില്ലാത്ത
ചേരാമ്പതിവു്, ചേരമാമ്പതിവു്
- ചേരമാൻ പെരുമാൾ മലയാളത്തിൽ പണ്ടു് കല്പിച്ചിരുന്ന ചട്ടം
ചേരായിസ്വരൂപം
- കായംകുളം രാജാവു്
ചേരായ്ക
- യോജിപ്പില്ലായ്ക
ചേരായ്മ
- ചേർച്ചകേടു്
- ഒരുമിപ്പുകേടു്
ചേരി
- പട്ടണം
- ചെറിയ ഗ്രാമം, ഗ്രാമം
- അയൽപക്കം
- ജനക്കൂട്ടം
- പട്ടാളത്തിൽ ഒരു ഭാഗം
ചേരിക്കൽ
- കൃഷിചെയ്യുന്ന മല
- മെതിക്കുന്ന സ്ഥലം
- രാജാക്കന്മാരുടേയും ക്ഷേത്രങ്ങളുടേയും വകയായ ഏതാനും ഭൂമി
- സങ്കേതം
ചേരിക്കാർ
- കരക്കാർ
ചേരുക
- സമീപിക്കുക
- കിട്ടുക
- സംബന്ധിക്കുക
- കൂടുക
- ഒന്നിക്കുക
- ഉൾപ്പെടുക
- സകര്‍മ്മകക്രിയ:ചേർക്കുക.
ചേരുംവണ്ണം
- ചേരുന്നപ്രകാരം
- യുക്തംപോലെ
ചേരുമാനക്കാരൻ
- ഒരു താഴ്ന്ന സർക്കാർ ഉദ്യോഗസ്ഥൻ
- ഒരു ഗ്രാമത്തിലേ പ്രമാണി
ചേരുമാനം
- ശേഖരം
- സർക്കാരിൽ ഒരു താഴ്ന്ന ഉദ്യോഗം
- സംബന്ധം
- കലർച്ച, മിശ്രം
ചേരുവ
- ചേർച്ച
- കലർച്ച
ചേർ
- വിശേഷണം:
- ചേരുന്ന. (പ-മ.)
ചേർക്കുരു
- ചേരുമരത്തിന്റെ കായ്
ചേർച്ച
- സ്നേഹം
- യോജിപ്പു്, സംബന്ധം
- യോഗ്യത
- അടുപ്പം
- ചേർ എന്ന ധാതുവിൽനിന്നു്. ചേരു്, ചേർപ്പു്, ചേർക്ക മുതലായതു നോക്കുക.
ചേർച്ചകേടു്
- യോജിപ്പില്ലായ്ക
ചേർച്ചക്കാരൻ
- ചേർച്ചയുള്ളവൻ
ചേർത്ത
- വിശേഷണം:
- അരികെയുള്ള
- മുറിച്ച
ചേർന്ന
- വിശേഷണം:
- അരികേയുള്ള
- യോജിച്ച
- സംബന്ധിച്ച
ചേർന്നവൻ
- സ്നേഹിതൻ
- ഉടപ്പക്കാരൻ
ചേർന്നുകൂടുക
- എത്തുക
- ഒന്നിച്ചു് കൂടുക
- വല്ലതും സാധിക്കുന്നതിനു വേണ്ടി സ്നേഹം ഭാവിക്കുക
ചേർപ്പടം
- മുഷിഞ്ഞ മുണ്ടു്
ചേർപ്പു്
- ഒന്നിപ്പു്
- ഐക്യത, ചേർക്കുക
ചേർമങ്ങല
- ചേങ്ങില
‘മേളത്തിൽനിന്നുതകിലുംമുരശും
താളംപിഴക്കാതെചേർമങ്ങലയും’
താളംപിഴക്കാതെചേർമങ്ങലയും’
— അജ്ഞാനകഠാരം
ചേർലാഭം
- കൊഴുലാഭം
ചേൽ(ല്)
- ഭംഗി
ചേല്(ൽ)
- വിശേഷണം:
- ഭംഗിയുള്ള
- ചേൽ = ചെല്ലം. ഉദാ:ചേൽക്കണ്ണാൾ.
- നിരപ്പുള്ള
- യോഗ്യമായുള്ള
- സ്നേഹമുള്ള
- ആശ്വാസമുള്ള
- തരമുള്ള
ചേൽക്കണ്ണാൾ
- സുന്ദരി
- (ചേല് എന്നത് നോക്കുക.)
ചേല
- വിശേഷണം:
- നിന്ദ്യമായ
ചേല
- സ്ത്രീകൾ ഉടുക്കുന്ന കട്ടിയുള്ള വസ്ത്രം
- ചേലാകർമ്മം
- ഒരുവക വൃക്ഷം
- (ഈ വൃക്ഷത്തിന്റെ തൊലി).
ചേലകം
- ഒരു സുഗന്ധമുള്ള പുല്ലിന്റെ പേർ
ചേലപ്രക്ഷാളകൻ
- വെളുത്തേടൻ
- അലക്കുകാരൻ
ചേലം
- വസ്ത്രം
- മറയപ്പെടുന്നതെന്നർത്ഥം.
- ചേലം എന്ന ശബ്ദം പദങ്ങളുടെ ഒടുവിൽ വരുമ്പോൾ ‘ചീത്ത’ എന്നർത്ഥം വരും. ഉദാ:ഭാര്യാചേലം.
- ഒരു പട്ടണം
‘ചേലാന്തേന തിരോധതേ സ്തനതടം
ബിംബാധരം പാണിനാ’
ബിംബാധരം പാണിനാ’
— കുവലയാനന്ദം
ചേലമരം
- ഒരുമാതിരി വൃക്ഷം
ചേലാ
- വസ്ത്രം
ചേലാകർമ്മം
- മാർഗ്ഗക്കല്യാണം
ചേലാകുക
- നിരപ്പാവുക
- യോഗ്യമാകുക
- അനുകൂലമാകുക
- സുഖം വരുക
- സകര്‍മ്മകക്രിയ:ചേലാക്കുക.
ചേലാലം
- വെള്ളരിക്ക
ചേലിക
- റവുക്ക
ചേലി, ചീമം, ചേലിമം
- ചെമ്മീൻ
ചേലേയകം, ചേലേയം
- ഒരങ്ങാടിമരുന്നു്, കൽപ്പൂവു്
- ചേലേയം – ജ്വരം, ചുട്ടുനീറൽ, കഫം, പിത്തം, രക്തദോഷം, ദാഹം, ഛർദ്ദി, ശ്വാസം, വിഷം, കംസം, രക്തപിത്തം, വായുമുട്ടൽ, ചൊറി, കുഷ്ഠം, അശ്മരി, വ്രണം ഇവക്കു നന്നു്. ശീതളമാണു്. രുചിയെ ഉണ്ടാക്കും. തമിഴിൽ – കൽമുത്തു്. ഇംഗ്ലീഷിൽ – (Permelia, Benzoin) പെർമേലിയാ ബെൻസൊയിൻ.
- ചായില്യം
- പര്യായപദങ്ങൾ:
- കാളാനുസാര്യം
- വൃദ്ധം
- അശ്മപുഷ്പം
- ശീതശിവം
- ശൈലേയം.
ചേൽ
- എങ്കിൽ
- എന്തു്
- പര്യായപദങ്ങൾ:
- യദി.
ചേൽക്കണ്ണി
- നല്ല കണ്ണുള്ളവൾ
- സുന്ദരി
ചേവകക്കാരൻ
- ഭൃത്യൻ
- ഭടൻ
ചേവകൻ
- സേവകൻ
- ഭൃത്യൻ
- ഭടൻ
- ശിപായി
ചേവകം
- സേവ
- ഉദ്യോഗം
- യുദ്ധസാമർത്ഥ്യം
ചേവകമോടി
- സേവകന്മാരുടെ ചമയം
ചേവടി
- പാദം, കാൽ ചുവടു്
- വണങ്ങുവാൻ തക്ക പാദം
- (ചെ + അടി) ചെമന്ന കാൽ
ചേവടിത്തളിർ, ചേവടിത്താർ
- ഭംഗിയുള്ള കാൽ ചുവടു്
ചേവൽ
- പൂവൻകോഴി
- ചാവൽ എന്നതു അധികം നടപ്പു്.
ചേഷ്ട, ചേഷ്ടനം
- ഗോഷ്ടി
- വ്യാപാരം
- പ്രവൃത്തി
- ഹിതാഹിതപ്രാപ്തിപരിഹാരാർത്ഥക്രിയ
ചേഷ്ടിക്കുക
- പ്രവർത്തിക്കുക
ചേഷ്ടിതം
- പ്രവൃത്തി
ചേള
- ഒരു വക മീൻ
- ചെളാക്കോര.
ചേളാകം
- കച്ചവടച്ചരക്കു് ഇട്ടു് തോളിൽ വഹിച്ചുംകൊണ്ടു് നടക്കുന്ന ഒരുമാതിരി സഞ്ചി
- ചാക്കു്
ചേറൽ
- അരിയും മറ്റും മുറത്തിലിട്ടു് തിരിക്കുക
- പേറ്റുക (പാറ്റുക).
ചേറു്
- ചെളി
- ചേർമരം
ചേറുക
- നെല്ലു് മുതലായതിന്റെ പതിർ കളഞ്ഞു ശുദ്ധിയാക്കുക
- പാറ്റുക (പേറ്റുക)
ചേറുമീൻ
- ഒരുവക മത്സ്യം
ചേറുമുറം
- അരിയും മറ്റും തിരിക്കുന്ന മുറം
- പേറ്റുന്ന (പാറ്റുന്ന) മുറം.
ചേറ്റുകണ്ടം
- പാടം
- (ചേറ്റുകണ്ടം × പൂഴിക്കണ്ടം) നീറ്റുവിതയ്ക്കുള്ള കണ്ടം.
ചേറ്റുകത്തി
- ചോകോന്മാരു കൊണ്ടുനടക്കുന്ന ഒരു മാതിരി വീതിയുള്ള കത്തി
ചേറ്റുപടി
- നിരയിലുള്ള അടിപ്പടി
- പിച്ചാത്തി മുതലായവ തേയ്ക്കുന്ന മരക്കഷണം
- പര്യായപദങ്ങൾ:
- ഗൃഹാവഗ്രാഹണി
- ദേഹളി.
ചേറ്റുപാടു്
- ചേറുള്ള മണ്ണു് (നിലം)
ചേറ്റുവിത
- കണ്ടത്തിൽ വിതയ്ക്കുക
ചൈ
ചൈതന്യചന്ദ്രോദയം
- ഒരു നാടകം
- ഇതു കവികർണ്ണപുരൻ ഉണ്ടാക്കിയതാണു്. ചൈതന്യൻ ഒരു വൈഷ്ണവ പരിഷ്ക്കാരിയായിരുന്നു. വിഷ്ണുവിന്റെ ഒരവതാരമെന്നു ചിലരുടെ അഭിപ്രായം.
ചൈതന്യൻ
- ഒരു വൈഷ്ണവപരിഷ്കാരി
ചൈതന്യഭേദചതുഷ്ടയം
- പ്രമാതൃചൈതന്യം
- പ്രമാണചൈതന്യം
- പ്രമാചൈതന്യം
- പ്രമേയ ചൈതന്യം (വിഷയചൈതന്യം)
ചൈതന്യം
- ആത്മാവിന്റെ അവസ്ഥ
- ജീവശക്തി
- വീര്യം
ചൈത്താൻ, ചെകിത്താൻ
- പിശാചു്
- രാക്ഷസൻ. അറബി:
ചൈത്യ
- വിശേഷണം:
- ഈശ്വരാരാധനയ്ക്കുള്ള.
ചൈത്യം
- യജ്ഞസ്ഥാനവിശേഷം
- അഗ്നിയുടേതെന്നർത്ഥം. ബലിക്കുള്ള സ്ഥലം, ബലിപീഠം.
- ദേവാലയം, ക്ഷേത്രം
- രാജപൂജിതവൃക്ഷം
- ഓർമ്മയ്ക്കുതകത്തക്ക അടയാളം
- ബൗദ്ധാലയം
ചൈത്യകം
- അരയാൽ
ചൈത്യതരു
- അരയാൽ
ചൈത്രമാസം, ചൈത്ര
- മേടമാസം
- ചിത്തിര നക്ഷത്രത്തോടുകൂടിയ പൂർണ്ണിമ ഈ മാസത്തിൽ ഭവിക്കുന്നതിനാൽ ഈ പേരുണ്ടായി.
ചൈത്രരഥം
- വൈശ്രവണന്റെ പൂങ്കാവു്
- ചിത്രരഥൻ എന്ന ഗന്ധർവ്വനാൽ നിർമ്മിക്കപ്പെട്ടതുകൊണ്ട് ഈ പേരുണ്ടായി.
ചൈത്രി
- ചൈത്രമാസത്തിലെ പൂർണ്ണിമ
ചൈത്രികം, ചൈത്രി
- മേടമാസം
ചൈദ്യൻ
- ചേദിരാജ്യത്തെ രാജാവു്
ചൈല
- വിശേഷണം:
- വസ്ത്രം കൊണ്ടുണ്ടാക്കിയ
ചൈലധാവൻ
- വെളുത്തേടൻ
- അലക്കുകാരൻ
ചൈല
- വസ്ത്രം
- (ചേലം എന്നതിന്റെ പാഠം).
- മാസം
ചൊ
ചൊക്കട്ടാൻ
- ഒരുമാതിരി ചൂതുകളി
ചൊക്കട്ടാമണ്ഡപം
- ഒരുമാതിരി ആസ്ഥാനമണ്ഡപം
- ഒരുമാതിരി കളിസ്ഥലം
ചൊക്കൻ
- കാവൽ കാക്കുന്ന പട്ടി
- കുരങ്ങു്
- പട്ടി
ചൊക്കനാഥൻ
- യുധിഷ്ഠിരവിജയവ്യാഖ്യാനത്തിന്റെ കർത്താവു്
- ചൊക്കം = (തമിഴിൽ) ഭംഗി.
ചൊക്കി
- കൂത്തിപ്പട്ടി
- പെൺപൂച്ച
- ചെണ്ടുമല്ലിക
- (ചീനച്ചൊക്കി).
- പെൺകുരങ്ങ്
ചൊക്കിളി
- ശൃംഗാരവിനോദം
ചൊങ്കൻ
- കൈ ശോഷിച്ചിട്ടുള്ളവൻ
ചൊങ്കുകൈയൻ
- കൈ ശോഷിച്ചിട്ടുള്ളവൻ
ചൊങ്കുകൈയ്
- ശോഷിച്ച കൈയ്
ചൊടി
- മനുഷ്യരുടെ ചുണ്ടു്
- വേഗം
- ചൂടു്
- കോപം
- കടുപ്പം
ചൊടിക്കുക
- ചുറുക്കുണ്ടാക്കുക
- കോപിക്കുക
- വേഗത്തിൽ പറക്കുകയോ പ്രവർത്തിക്കുകയോ ചെയ്യുക
‘ചൊടിച്ചു ഭാര്യയെക്കൈകൊണ്ടടിച്ചു ശണ്ഠയും കൂട്ടും’
— നാളായണീചരിതം തുള്ളൽ
.ചൊടിപ്പു്
- വേഗം
- ചൂടു്
- കോപം
ചൊടിയൻ
- ഒരുവക മത്സ്യം
ചൊട്ട്
- നഷ്ടം
- ചൂടൂ്
- തുള്ളി, ഇറ്റിറ്റു
- മുഷ്ടികൊണ്ടു തലക്കിട്ടിടിക്ക
ചൊട്ട
- വിശേഷണം:
- ചെറിയ
ചൊട്ട
- ഒരുവക ചെറിയ വാൾ
- തെങ്ങു മുതലായവയുടെ കുല വരുന്നതു്
- വിടിരാത്ത പൂക്കുല
- പൈതങ്ങളുടെ ഒരു മാതിരി കളി
ചൊട്ടക
- ഒരുമാതിരി ചെറിയ വാൾ
ചൊട്ടച്ചാൺ
- കൈയുടെ പെരുവിരലും ചൂണ്ടൊന്നിയും കൊണ്ടുള്ള ഒരളവു്
ചൊട്ടപ്പൂട്ടു്
- പറങ്കിത്താഴു്
ചൊട്ടാൾ
- ചെറിയ ആൾ
ചൊട്ടി
- കഷണ്ടി
- ചൊട്ടവാൾ
- ഉദാ:‘ചൊട്ടികൾ ഈട്ടികൾ’.
- രണ്ടു കമ്പുകൊണ്ടുള്ള ഒരുമാതിരിക്കളി, ചൊട്ടിയും കോലും (കണിയും) കൊണ്ടുള്ള കളി
- ചൊട്ടി – വലിയ കമ്പു്. കണി = ചെറിയ കമ്പു്.
ചൊട്ടിത്തല
- കഷണ്ടിത്തല
ചൊട്ടിപ്പു്
- വഞ്ചന
- ഇച്ഛാഭംഗം
- നഷ്ടം
- കൃത്രിമം
ചൊട്ടുക
- ഇറ്റിറ്റു വീഴുക
- കൈ ചുരുട്ടിപ്പിടിച്ചുംകൊണ്ടു് തലക്കിടിക്കുക, കിഴുക്കുക
- വഞ്ചിക്കപ്പെടുക
- ഭംഗം വരുക
- (സകര്‍മ്മകക്രിയ:ചൊട്ടിക്കുക.)
ചൊട്ടുകാര്യം
- നിസ്സാരകാര്യം
ചൊത്തി
- വിശേഷണം:
- കുറച്ചിലുള്ള
- ശോഷിച്ച
ചൊത്തി
- അവയവത്തിലെ കുറവു്, കുറച്ചിൽ
- ശോഷിച്ച കൈ
ചൊത്തിക്കൈയൻ
- കൈ വളഞ്ഞോ ശോഷിച്ചോ ഉള്ളവൻ
ചൊത്തിക്കൈ
- വളഞ്ഞോ ശോഷിച്ചോ ഉള്ള കൈ
ചൊത്തു്
- ചെതുക്കുപിടിച്ച വസ്തുവിലുള്ള ദ്വാരം
ചൊന
- ചെമപ്പുനിറം
ചൊന്നാൻ
- പൊൻപണിക്കാർക്കു് ചില ദിക്കിൽ കൊടുക്കുന്ന ബഹുമാനപ്പേർ
ചൊരകുത്തു
- ചോർച്ച അടയ്ക്കുക
ചൊരി
- ചോര
ചൊരികലമൂണി
- പിശുക്കൻ
ചൊരിച്ചിൽ
- ഒഴിക്കുക, ഒഴുകുക
- അധികമായി പെയ്യുക, വർഷിക്കുക
ചൊരിമഴ
- പെരുമഴ
ചൊരിയുക
- ഒഴിക്കുക പൊഴിക്കുക
- ചിന്നുക
- (കാരണക്രിയ:ചൊരിയിക്കുക.)
ചൊരിവു്
- ഒഴുക്കൽ
- പൊഴിച്ചിൽ
ചൊരുകുക
- (ചൊരുക) തിരുകുക
ചൊരുക്കു്
- അമലുള്ള വസ്തുക്കൾ ഭക്ഷിച്ചാലുള്ള ഉപദ്രവം, പക
- ലഹരി
ചൊരുക്കൻ
- വിശേഷണം:
- ചൊരുക്കുണ്ടാക്കുന്ന
- ലഹരി പിടിക്കുന്ന
ചൊരുക്കൽ
- അമലുള്ള വസ്തുക്കൾ ഭക്ഷിച്ചാലുള്ള ഉപദ്രവം
- പക
- ലഹരി
ചൊരുക്കുക
- ലഹരിപിടിക്കുക
- തലയ്ക്കുമാന്ദ്യം വരുക
ചൊൽ
- കീർത്തി
- ആജ്ഞ
ചൊല്കണ്ണി
- സുന്ദരി
ചൊല്ക്കീഴു്
- വിശേഷണം:
- അനുസരണമുള്ള
ചൊല്ക്കൊണ്ട
- വിശേഷണം:
- കേൾവിപ്പെട്ട
- പ്രസിദ്ധമായ
ചൊല്ക്കൊള്ളുക
- കേൾവിപ്പെടുക
- പ്രസിദ്ധമുണ്ടാകുക
ചൊൽനായിക
- വാഗ്ദേവി
ചൊലുത്തു്, ചൊൽത്തു്
- വായിക്കുക
- പാടുക
ചൊല്പടി
- വിശേഷണം:
- അനുസരണമുള്ള
- കീഴ്വഴക്കമുള്ള
ചൊല്പെറ്റ
- വിശേഷണം:
- ചൊല്പൊങ്ങുന്ന
- കീർത്തിയേറുന്ന
ചൊല്പൊങ്ങുന്ന
- വിശേഷണം:
- കേൾവിയുള്ള
ചൊല്ലപ്പെട്ട
- കേൾവിപ്പെട്ട
- പറയപ്പെട്ട
ചൊല്ലാർ
- വിശേഷണം:
- പ്രസിദ്ധമായ. (പ-മ)
ചൊല്ലാർന്ന, ചൊല്പെറ്റ
- വിശേഷണം:
- കീർത്തിയുള്ള
- കേൾവിപ്പെട്ട
- ചൊല്ലാർ = പ്രശസ്തമായ.
ചൊല്ലി
- കുറിച്ചു്
- വിചാരിച്ചു്
ചൊല്ലിക്കൊടുക്കുക
- പഠിപ്പിക്കുക
- പറഞ്ഞു കേൾപ്പിക്കുക
ചൊല്ലിത്തെളിയുക
- പറഞ്ഞു നന്നാകുക
ചൊല്ലിയന്ന
- വിശേഷണം:
- കേൾവിപ്പെട്ട
ചൊല്ലിയാടുക
- പാട്ടുചൊല്ലുന്നതിനെ അനുസരിച്ചു് കൈകാണിച്ചാടുക
ചൊല്ലിയാട്ടം
- പാട്ടുചൊല്ലുന്നതിനെ അനുസരിച്ചു് കൈകാണിച്ചുള്ള ആട്ടം
ചൊല്ലിവിടുക
- പറഞ്ഞയയ്ക്കുക
ചൊല്ലിവിലക്കുക
- പറഞ്ഞു വിരോധിക്കുക
ചൊല്ലു്
- വാക്കു്, വാചകം
- കേൾവി
- പഴഞ്ചൊല്ലു്
ചൊല്ലുക
- പറയുക അനുസരിക്കുക
- ഉരുക്കഴിക്കുക, പാടുക
- കാരണക്രിയ:ചൊല്ലിക്കുക.] ചൊല്ലൽ.
ചൊല്ലുവിളി
- കീഴ്വഴക്കം
- അനുസരണം
ചൊല്ലുവേല
- പറയുന്ന പ്രവൃത്തി
ചൊല്ലുള്ള
- വിശേഷണം:
- കീർത്തിയുള്ള
ചൊല്ലെഴുന്ന
- വിശേഷണം:
- കീർത്തിയുള്ള
ചൊല്ലേറുന്ന
- വിശേഷണം:
- കീർത്തിയുള്ള
ചൊവ്വു്
- വിശേഷണം:
- നേരെയുള്ള
- ന്യായമുള്ള
ചൊവ്വു്
- വളവില്ലായ്മ
- നേരേ
- നീക്കുപോക്കു്
- നിരപ്പു്
- നിശ്ചയം
ചൊവ്വള്ളിക്കൊടി
- ഒരു വക വൃക്ഷം
ചൊവ്വാ
- ചൊവ്വാ എന്ന ഗ്രഹം
- ചൊവ്വാഴ്ച
- പര്യായപദങ്ങൾ:
- അംഗാരകൻ
- കുജൻ
- ഭൗ മൻ
- ലോഹിതാംഗൻ
- മഹീസുതൻ.
ചൊവ്വാഴ്ച
- ആഴ്ചവട്ടത്തിൽ മൂന്നാം ദിവസം
ചൊവ്വിടുക
- നേരേയാക്കുക
- നിരപ്പുവരുത്തുക
- വഴിയുണ്ടാക്കുക
ചൊവ്വുള്ള
- വിശേഷണം:
- നേരേയുള്ള
- സമമായുള്ള
ചൊവ്വേ, ചൊവ്വോടെ
- നേരെ
- ശരിയായിട്ടു്
ചൊള്ളു്
- പുഴുക്കേടുള്ള ധാന്യം മുതലായതു്
ചൊള്ള
- മെലിച്ചിൽ
- വളർച്ച മുഴുവനും വരുന്നതിനു മുമ്പേ ഉണങ്ങിപ്പോകുന്ന ഫലം
ചൊറി
- ചിരങ്ങു്
- കാഴ്ചയിൽ ചെറിയ തരത്തിലുള്ളതു ചൊറി. വലുതായിക്കാണുന്നതു ചിരങ്ങു്.
- പര്യായപദങ്ങൾ:
- കുണ്ഡൂ (കണ്ഡു)
- ഖർജ്ജു
- കണ്ഡൂയം.
ചൊറിച്ചിൽ
- ചൊറിയുക
- മാന്തൽ
ചൊറിപ്പുഴു
- തൊട്ടാൽ ചൊറിയുന്ന ഒരുമാതിരി പുഴു
ചൊറിമധുരം
- വിശേഷണം:
- അല്പമധുരമുള്ള
ചൊറിയണങ്ങു്, ചൊറിയണം
- തൊട്ടാൽ മേൽ ചൊറിയുന്ന ഒരു മാതിരി വള്ളി
ചൊറിയൻ
- ചിരങ്ങുള്ളവൻ
- ചൊറിയുള്ളവൻ
ചൊറിയുക
- മാന്തുക
- നഖംകൊണ്ടു് ഉരസുക
ചൊറിവാക്കു്
- മനഃപൂർവ്വം കോപം ഉണ്ടാക്കുന്ന വാക്കു്
ചൊറുകൽ
- മാന്തൽ
- ഉരസുക
ചൊറുകുക
- (ചൊറുക) ചൊറിയുക
- മാന്തുക
ചൊറുചൊറെ
- ധാരയായിട്ടു്
ചോ
ചോകൻ
- ഈഴവൻ
ചോകം
- മലഎരുമവേരു്
ചോക്ഷ
- പരിശുദ്ധമായ
- സമർത്ഥമായ
- ബുദ്ധിമത്തായ
- ബഹുമാനമുള്ള
ചോച(ക)ം
- ഇലവങ്ങം
- പ്രശസ്തമായ വല്ക്കമുള്ളതെന്നർത്ഥം.
ചോചം
- ഇലവങ്ങം
- തത്തയും മറ്റും കൊത്തിയ മാങ്ങ മുതലായ ഫലം
- കരിമ്പനത്തേങ്ങ
- വാഴപ്പഴം
- വൃക്ഷത്തിന്റെ തൊലി (പട്ട)
- തേങ്ങ
- ഒരു പഴത്തിന്റെ തിന്നാൻ പാടില്ലാത്ത ഭാഗം
ചോടയം
- ഭംഗി
ചോടി
- പട്ടുട
- സ്ത്രീകളുടെ അകത്തെ ഉടുപ്പു്
- ചെറിയ ഉടുപ്പു്
ചോടു്
- ഇണ, രണ്ടു്
- വലുപ്പത്തിൽ ഒന്നുപോലെയിരിക്കുന്നതു്
- ചുമടു്
- ചുവടു്
- ജോടു്
ചോട്ടാക്കാരൻ
- വളഞ്ഞ വടികൊണ്ടു നടക്കുന്നവൻ
- അകമ്പടിക്കാരൻ
ചോട്ടാവടി
- വളഞ്ഞ വടി
ചോണൻ, ജോനൻ
- ഉപദ്രവിക്കാത്ത ഒരുമാതിരി ചെമന്ന ഉറുമ്പു്
ചോതടി
- ചാവടി
- ഒരുവക വാഴപ്പഴം
ചോതന
- വെളിച്ചെണ്ണ മുതലായതു് അളക്കുന്ന ഒരു അളവുപാത്രം
- പരീക്ഷ
- ശോധന, കുറ്റംതീർക്കുക
- ലോഹാദികൾക്കു് ശുദ്ധിവരുത്തുക
- വെടിപ്പാക്കുക
ചോതനക്കാരൻ
- കച്ചവടത്തിനായിട്ടു് കൊണ്ടുനടക്കുന്ന ചരക്കുകൾക്കു് തീരുവതീർന്നിട്ടുണ്ടോ എന്നു നോക്കുന്നതിനു് സർക്കാരിൽ നിന്നു് നിശ്ചയിച്ചിരിക്കുന്ന ഒരു ഉദ്യോഗസ്ഥൻ
ചോതി
- പതിനഞ്ചാംനക്ഷത്രം
- സ്വാതി
ചോത്ര
- വിശേഷണം:
- പശുക്കളിൽ ചെമന്ന
ചോദന
- കല്പന
- കല്പിച്ചയക്കുക
ചോദനി
- കൊടുത്തവ
- (രോദനി എന്നതിന്റെ പാഠം.)
ചോദിക്കുക
- പറഞ്ഞയക്കുക
- തരണമെന്നു പറയുക
ചോദിത
- വിശേഷണം:
- അയക്കപ്പെട്ട
- പ്രേരിപ്പിക്കപ്പെട്ട
ചോദ്യ
- വിശേഷണം:
- അയക്കപ്പെടുവാൻ തക്ക
ചോദ്യപ്പെടുക
- വിസ്തരിക്കപ്പെടുക
- അറിയപ്പെടുക
ചോദ്യം
- യാചന, അന്വേഷണം
- ശിക്ഷ
- ദൈവശിക്ഷ
- ന്യായസ്ഥലത്തു് വാദിപ്രതികളേയും സാക്ഷിക്കാരേയും കൂട്ടി വിസ്തരിക്കുക
- അത്ഭുതപ്പെട്ടു ചോദിക്കുന്നതിനു് പര്യായങ്ങൾ – ചോദ്യം, ആക്ഷേപം, അഭിയോഗം.
- പര്യായപദങ്ങൾ:
- പ്രശ്നം
- അനുയോഗം
- പൃച്ഛാ.
ചോദ്യോത്തരം
- ചോദ്യവും ഉത്തരവും
ചോനകൻ
- ചോനകമാപ്പിള
ചോനകനാരകം
- ഒരുമാതിരി നാരങ്ങ ഉണ്ടാകുന്ന വൃക്ഷം
ചോനകനാരങ്ങ
- ജോനകനാരകത്തിൻ കായ്
ചോനകപ്പുല്ലു്
- ഒരുവക സൗരഭ്യമുള്ള പുല്ലു്
- ഇതു പ്രമേഹം, കാസം, മൂത്രകൃച്ഛ്രം, അശ്മരി, വിഷം, കുഷ്ഠം, കൃമി, വിയർപ്പു്, സർവാംഗസന്താപം, ചുട്ടുനീറൽ, അലക്ഷ്മി, ശൂലം, ജ്വരം, ദൗർഗന്ധ്യം, പ്രമേഹം, രക്തദോഷം, ചൊറി, ത്രിദോഷം, ചുമ ഇവയെ നശിപ്പിക്കും. സുഗന്ധദ്രവ്യമാകുന്നു. ഇതിനെ ‘ചോനകപ്പുല്ലു്’, ‘സ്വർണ്ണകപ്പുല്ലു്’ ഇങ്ങിനേയും വിളിക്കുന്നു.
- പര്യായപദങ്ങൾ:
- മരുന്മാല
- പിശുന
- സ്പൃക്ക
- ദേവി
- ലത
- ലഘു
- സമുദ്രാന്ത
- വധു
- കോടിവഷ
- ലങ്കോപിക.
ചോനാട്ടുപുല്ലു്
- പഞ്ഞപ്പുല്ലു്
- റാഗി
ചോപ്പിളാങ്കി
- ചുണയില്ലാത്തവൻ(വൾ)
ചോമ്പേറി
- മടയൻ
ചോമാതിരി
- യാഗം ചെയ്ത ബ്രാഹ്മണൻ
- സോമയാഗം ചെയ്തവൻ
ചോര
- രക്തം
- ഒരു മാതിരി പുല്ലു്
- പര്യായപദങ്ങൾ:
- രുധിരം
- അസൃക്കു്
- ലോഹിതം
- അസ്രം
- രക്തം
- ക്ഷതജം
- ശോണിതം.
ചോര(ക)ം
- അടവിക്കച്ചോലം
ചോരകുമുളം (കുമള)
- ഉന്മദം
- കലഹപ്രിയം
ചോരക്കരപ്പൻ
- ഒരുവക കരപ്പൻ
- നിറുക താഴും. വായ് ചുടും. ചെറുനീരടക്കും. ചുട്ടും വീഴും. ചെമന്ന ചോരത്തുള്ളി വീഴും. ഉടനുടൻ വർദ്ധിക്കയും മാറുകയും ചെയ്യും. ചൂടുവെള്ളം അതിസരിക്കും. മുലകുടി ഒഴിയും. ഞെളിഞ്ഞു കരയും.
ചോരക്കുഞ്ഞു്
- പ്രസവിച്ചു പത്തുദിവസം കഴിയുന്നതിനു മുമ്പേയുള്ള കുഞ്ഞു്
- കട്ടക്കിടാവു്
ചോരക്കുരു
- ഒരു മാതിരി ചെമന്ന പരു
ചോരചൊരിച്ചിൽ
- രക്തം ഒലിപ്പു്
ചോരച്ചാർച്ച
- രക്തം കൊണ്ടുള്ള ഉടപ്പം
- കള്ളന്മാരോടുള്ള ചേർച്ച
ചോരണം
- മോഷണം
- കള്ളം
ചോരത്തല
- കൊടിയുടെ പുതിയ നാമ്പു്
- മുന്തിരിങ്ങാ വള്ളിയുടെ മുള
ചോരത്തിളപ്പു്
- യൗവ്വനത്തിലുണ്ടാകുന്ന അഹമ്മതി
ചോരത്തുള്ളി
- ചോരയുടെ തുള്ളി
ചോര ധർമ്മം
- കള്ളന്റെ മുറ, മോഷണം
- ചതിവു്
ചോരൻ
- കള്ളൻ
ചോരനീരു്
- കരപ്പനിൽ ഒരു വക
- പനി,കുര, തലക്കുത്തു്, മേലൊക്കെ ചീരയരി പോലെ പൊട്ടുക, തുമ്പക്കുടം പോലെ തിണക്കുക, അരയ്ക്കു കീഴ്പെട്ടു തണുപ്പു്, ഛർദ്ദി, അതിസാരം – ഇതിനു അയമോദകം ജീരകം, ഉള്ളി വയമ്പു് ഇവ സമം അരച്ചു മോരിൽ വിതുമ്പി സേവിക്ക.
ചോരപുഷ്പി
- ഒരു പച്ചമരുന്നു്
- ചണ്ണ
- (ചണ്ണക്കുവ്വ)
- രാത്രിയിൽ വിടിരുന്ന പൂവുള്ളതു് എന്നർത്ഥം. (ചോരന്മാർക്കും വികാസം രാത്രിയിലാണല്ലോ) ചങ്കുങ്കുപ്പിയുടെ പേരെന്നും കാണുന്നുണ്ടു്.
ചോരപ്പടുകളം
- കുരുതിക്കളം
ചോരപ്പാച്ചിൽ
- കള്ളന്മാരുടെ ഓട്ടം
- ചോരയൊഴുക്കു
ചോരപ്പുഴ
- രക്തനദി
ചോരപ്പോക്കു്
- ചോര ഒഴുകുക
- കള്ളന്മാരുടെ പോക്കു്
ചോരമധുരം
- ചോരബന്ധം
- രക്തവഴിക്കുള്ള ഉടപ്പം
ചോരമുക്കളം
- ചോരത്തിളപ്പു്
ചോരവാർച്ച
- ചോരയൊലിപ്പു്
- ഒരു ദീനം
ചോരവാർപ്പു്
- ഒരു വക കരപ്പൻ
- പനി, തലനോവു്, കണ്ണുചെമപ്പു് ഇവ ലക്ഷണം.
ചോരവൃത്തി
- മോഷണം
ചോരസ്നായു
- വലിയ കാക്കുത്തൊണ്ടി
ചോര(സം)ബന്ധം
- രക്തവഴിക്കുള്ള ഉടപ്പം
- കള്ളന്മാരോടുള്ള ചേർച്ച
ചോരി
- വിശേഷണം:
- ചെമന്ന
- ഉദാ:‘ചെ രിവായ്’
ചോരി
- രക്തം
- (ചോരയുടെ പൂർവ്വ രൂപം.)
‘ചോരി കടുകട കുടിത്തു’
— രാമചരിതം
.ചോരിക
- മോഷണം
ചോരിച്ചോർവ്വാ
- ചുണ്ടു്
‘മാറുപുണർന്നും ചോരി-
ച്ചോർവാപിശകിനകന്നും’
ച്ചോർവാപിശകിനകന്നും’
— ഉത്തരരാമചരിതം.
ചോരിവാ
- ചെമന്ന ചുണ്ടു്
- മനുഷ്യരുടെ ചൊടി
ചോരുക
- പാത്രങ്ങളുടെ സുഷിരത്തിൽ കൂടെ ഒഴുകിപോകുക, നിറഞ്ഞൊഴുകുക
- മുകളിൽനിന്ന് മഴവെള്ളം പുരക്കകത്തു വീഴുക.
- മാറിക്കളയുക
- കൈവിടുക
- ചോർക്കുക, ചോർത്തുക.
ചോർച്ച
- ഓട്ടയിൽ കൂടെ വെള്ളം ഒലിക്കുക
ചോർപ്പു്
- വെച്ചൂറ്റി
ചോല
- മലയിൽ നിന്നു വരുന്ന ഉറവു്, മലയുറവു്
- തണൽ
- നടക്കാവു്
- തോപ്പു്
ചോലകം
- മാർച്ചട്ട
- ഒരു മാതിരി പുല്ലു
ചോലകി
- നാരകം
ചോലത്തലമുടി
- ധാരാളമായ തലമുടി
ചോലപ്പുളവൻ
- ഒരു വക കരപ്പൻ
- പനിച്ചു ചൂടുപുകഞ്ഞു പളുങ്കുപോലെ പുളകം പൊട്ടിയമർന്നും ചിരങ്ങു പെരുക്കും. പനിക്കും.
ചോലവെള്ളം
- മലയുറവു വെള്ളം
ചോലി
- കാര്യാദികൾ, വേല, ജോലി
- പ്രയാസമുള്ള വേല
- കുടുംബത്തിൽ നിന്നുണ്ടാകുന്ന അസഹ്യത
ചോസ്തം
- നല്ല ജാതി കുതിര
ചോളു്
- എളുപ്പം
ചോളകം
- മാർച്ചട്ട
- ഒരു മാതിരി പുല്ലു്
ചോളകുലവള്ളി
- ചോള രാജകുടുംബത്തിലെ ഒരു കന്യക
- ഈ സ്ത്രീയെ എ.ഡി 1494-ൽ വേണാട്ടധിപനായി ഭവിച്ച ഭൂതാള വീരശ്രീ ഉദയമാർത്താണ്ഡവർമ്മ മഹാരാജാവു വിവാഹം ചെയ്തു.
ചോളൻ
- ചോളദേശത്തേ രാജാവു്, ചോഴൻ, കരമന്ദമഹാരാജാവിന്റെ ഒരു പുത്രൻ
- ചോളദേശത്തേ കുടിയാനവൻ
ചോളം
- കുപ്പായം
- ഇതുകൊണ്ടു ശ്രേഷ്ഠത ഭവിക്കുന്നതിനാൽ ഈ പേരുണ്ടായി.
- മുലപ്പടം
- കാലടിവരെ ഇറക്കമുള്ളതായ സന്യാസികുപ്പായം (സ്ത്രീകൾ ആച്ഛാദനത്തിന്നായി അടിവരെ മൂടുന്ന കുപ്പായം)
- ചോളം എന്നതിനു സാധാരണ കുപ്പായം എന്നർത്ഥം കാണുന്നു. എന്നാൽ റവുക്ക മുതലായതു് ഇതിൽ ഉൾപ്പെടും. ചോളം ചെറിയതാണെങ്കിൽ ‘ചോളി’ എന്നു പറയും.
- ഒരുവക ധാന്യം
- ചോളം എന്ന ധാന്യം. കഫം, പിത്തം, രക്തദോഷം ഇവയ്ക്കു നന്നു്. മലം പിടിക്കും. രുചികരമാണു്. സംസ്കൃതത്തിൽ – യാവനാലം. ഇംഗ്ലീഷിൽ – (Great millet) ഗ്രേറ്റു് മില്ലെറ്റ്.
- ചോളദേശം
- ചോളദേശം — പാണ്ഡ്യരാജ്യത്തിന്റെ (ഇപ്പോഴത്തെ മധുര തിരുനെൽവേലിയുടെ) വടക്കു ഭാഗത്തായിട്ടു പണ്ടുണ്ടായിരുന്ന ഒരു രാജ്യം. തലസ്ഥാനം കാഞ്ചീപുരം. ചോളരാജ്യം കാവേരി തീരമാ യിരുന്നു പുതുക്കോട്ടക്കു വടക്കു നെല്ലൂർ വരെയുള്ള ദേശങ്ങൾ ഇതിൽ ഉൾപ്പെട്ടിരുന്നു. ചോളരാജ്യത്തിന്റെ പുരാതന തലസ്ഥാനം ത്രിശ്ശിനാപ്പള്ളിക്കു സമീപം ‘വൊരയൂർ’ എന്ന സ്ഥലമായിരുന്നു.
- പര്യായപദങ്ങൾ:
- ‘കൂർപ്പാസകം’
ചോളവിനേതാ
- ചോളരാജാവു
ചോളി
- കുപ്പായം
- മറപ്പുര
ചോളിയലു
- കള്ളപ്പണം
- വില കുറഞ്ഞതു്
ചോഴൻ
- ചോളൻ
- ഒരു രാജാവു്
ചോഴ(ളം)
- ഒരു ദേശം
- (കാവേരിനദിക്കു സമീപം.)
ചോഴമണ്ഡലം
- ഇൻഡ്യയുടെ കിഴക്കേ സമുദ്രതീരത്തിന്റെ ഒരു ഭാഗം
ചോഴിയൻ
- ചോഴദേശത്തേ ബ്രാഹ്മണൻ
ചോറപ്പുല്ല്
- ഒരുമാതിരി ചെമന്ന പുല്ലു്
ചോറു്
- അരി വെള്ളത്തിലിട്ടു വെന്തു് ഊറ്റി എടുത്തതു്
- ഭസ്സടാ, ദഗ്ദ്ധികാ ഇവ രണ്ടും കരിഞ്ഞ ചോറു്.
- പര്യായപദങ്ങൾ:
- ഭിസ്സാ
- ഭക്തം
- അന്ധസ്സ്
- അന്നം
- ഓദനം
- ദീദിവി.
ചോറൂണു്
- ഭക്ഷണം കഴിക്കുക
- കുട്ടികൾക്കു നല്ലപ്പോൾ ചോറു കൊടുക്കുക
- ജനിച്ച ദിവസത്തിന്റെ 149-ാം ദിവസം മുതൽ 32-ദിവസം വിധികാലം. അതിനു മേൽ 3൦-ദിവസം വിധിപരം. ആ സമയത്തു മുഹൂർത്തം ഉണ്ടായിരുന്നാലും അന്നപ്രാശനം അരുതു്. പിന്നീടു മുഹൂർത്തം ഉള്ളപ്പോൾ കൊള്ളാം. ചോറൂണിനു ജന്മനക്ഷത്രം വർജ്ജിക്കണം.
ചോറ്റുകഞ്ഞി
- വാർത്തകഞ്ഞി
ചോറ്റുകർത്താവു്
- രക്ഷിതാവു്
ചോറ്റുകാരൻ
- അരിവെപ്പുകാരൻ
ചോറ്റുപണിക്കാരൻ
- അരിവെപ്പുകാരൻ
- പര്യായപദങ്ങൾ:
- ആരാളികൻ
- ആന്ധസികൻ
- സൂദൻ
- ഔദനികൻ
- ഗുണൻ.
ചോറ്റുപാളയം
- ഭക്ഷണത്തിനായിട്ടു കാത്തിരിക്കുന്നവൻ
ചൗ
ചൗക്ക
- തീരുവസ്ഥലം
- കാവൽസ്ഥലം
ചൗക്കദാരൻ
- ചൗക്കയിൽ പ്രമാണി
ചൗക്കാളം
- ഒരുവക കട്ടിയുള്ള തുണി
ചൗക്കി
- ചവുക്ക
ചൗക്കിളി
- ആണുങ്ങൾ കാതിൽ ഇടുന്ന ഒരു പൊന്നാഭരണം
ചൗക്കു്
- കൊരടാവു
- ചമ്മട്ടി
ചൗണ്ഠ്യം, ചൗണ്ഡ്യം
- കൽത്തൊട്ടിയിലുള്ള വെള്ളം
ചൗരൻ
- കള്ളൻ
ചൗരാ
- അടവിക്കച്ചോലം
ചൗരി(ക)
- മോഷണം
- കളവു്
- കക്കുക എന്ന പ്രവർത്തി
ചൗരികൻ
- കള്ളൻ
ചൗരികം
- മോഷണം
ചൗര്യം
- മോഷണം
ചൗഹാര
- കൃമിശത്രു
ചൗളം
- മൂന്നുവയസ്സിൽ കുടുമ്മിനിറുത്തി പൈതലിന്റെ തല ചിരയ്ക്കുന്ന കർമ്മം
- കുടുമ്മിവയ്പു്.ഇതിനു ചൂഡാകർമ്മം എന്നു പേരുണ്ടു്. 1, 2, 3 ഈ കൊല്ലങ്ങളിലും ഇതാകാം.
- ഇതുകൊണ്ടു് അഞ്ചാംവർഷത്തിലുമാകാമെന്നു തെളിയുന്നു.
‘തതാസംവത്സരേപൂർണ്ണേ
ചൂഡാകർമ്മവിധീയതേ
ദ്വിതീയേവാതൃതീയേവാ
കർത്തവ്യംശ്രുതിചോദനാത്’
‘തൃതീയേവർഷേചൂഡാകർമ്മപഞ്ചമേവ’
ചൂഡാകർമ്മവിധീയതേ
ദ്വിതീയേവാതൃതീയേവാ
കർത്തവ്യംശ്രുതിചോദനാത്’
— യമസ്മൃതി
‘തൃതീയേവർഷേചൂഡാകർമ്മപഞ്ചമേവ’
— ശംഖസ്മൃതി
ച്യ
ച്യവനൻ
- ഒരു മഹർഷി
- അച്ഛൻ ഭൃഗു. അമ്മ പുലോമ. പുലോമയെ പുലോമൻ എന്ന രാക്ഷസൻ സൂകര വേഷം ധരിച്ചു് കട്ടുകൊണ്ടുപോയി. ആ സമയം അവളുടെ ഗർഭ പാത്രത്തിൽ നിന്നും വീഴുകയാൽ ‘ച്യവനൻ’ എന്ന പേർ സിദ്ധിച്ചു. ച്യവനൻ ഒരിക്കൽ നർമ്മദയുടെ തീരത്തിൽ തപസ്സു ചെയ്തിരിക്കെ ശര്യാതനൃപന്റെ പുത്രിയായ സുകന്യ അതിലേ പോവുകയുണ്ടായി. ചിതൽപ്പുറ്റുകൊണ്ടു കണ്ണൊഴികെ ച്യവനന്റെ ശരീരം മുഴുവനും മൂടിയിരിക്കുകയായിരുന്നു. ചിതൽപ്പുറ്റിൽ രണ്ടു കണ്ണുമാത്രം കാണുകയാൽ സുകന്യ ഒരു കോൽകൊണ്ടു കുത്തി നോക്കി. മഹർഷി കോപിച്ചു. ഉടൻ ശര്യാതൻ അവളെ അദ്ദേഹത്തിനു ഭാര്യയായി നൽകി. അപ്പോൾ മഹർഷിക്കു കോപം ശമിച്ചു. ഒരിക്കൽ അശ്വനികൾ ച്യവനന്റെ ആശ്രമത്തിൽ ചെന്നു. വൃദ്ധനും വിരൂപിയുമായ മഹർഷിയെ ഉപേക്ഷിച്ചു തങ്ങളോടു ചേരണമെന്നു സുകന്യയോടപേക്ഷിച്ചു. സാധിച്ചില്ല. അനന്തരം ച്യവനനും തങ്ങളുമായി ഒരു കുളത്തിൽ ചെന്നു കുളിച്ചു മൂവരും ഏകരൂപവരന്മാരായി സുകന്യയെ പ്രാപിച്ചു. അവൾ ഭർത്താവിനെ തിരിച്ചറിഞ്ഞു. ച്യവനൻ പിന്നീടു് ഇന്ദ്രനെ നിർബ്ബന്ധിച്ചു സമ്മതിപ്പിച്ചു് അവരെ സോമയാഗത്തിൽ ചേർത്തു. ഇങ്ങിനെ ഭാരതത്തിൽ കാണുന്നുണ്ടു്. ശതപഥബ്രാഹ്മണത്തിലും മറ്റും വേറെ വിധമാണു കാണുന്നതു്.
ച്യവനം
- അനക്കം
- നഷ്ടം
- മരണം
- വീഴ്ച, പതനം
ച്യുത
- വിശേഷണം:
- വീണുപോയ
- ഇളകിയ
ച്യുതം
- മാവുവൃക്ഷം
ച്യുതസംസ്കാരം
- വ്യാകരണ ശുദ്ധമില്ലായ്മ
- കാവ്യത്തിൽ പദദോഷങ്ങളിൽ ഒന്നു്
- വ്യാകരണ പ്രകാരം തെറ്റായ ശബ്ദം. ഉദാ:മനോസാക്ഷി [മനസ്സാക്ഷി എന്നു വേണം]
- വേർപാടു്
- നന്മപൊപ്പോയ
ച്യുതസായകൻ
- വിശേഷണം:
- ലാക്കു പിഴച്ചവൻ
ച്യുതി
- വീഴ്ച
- അപാനദ്വാരം
ച്യുപം
- മുഖം
- വായു