ബ
ബ
- ഹല്ലുകളിൽ ഇരുപത്തുമൂന്നാം അക്ഷരം
ബം
- കടൽ
- ജലം
ബകൻ
- ഒരു രാക്ഷസ്സൻ
- ഇവനെ ഏകചക്രയിൽ വച്ചു ഭീമൻ വധിച്ചു. ജടാവല്ക്കലധാരികളായി പാണ്ഡവർ ഏകചക്ര എന്നു പേരായ ഗ്രാമത്തിൽ ചെന്നു. പുത്രനും ഭാര്യയും പുത്രഭാര്യയും കൂടി ദുഖിച്ചുകൊണ്ടിരിക്കുന്ന ഒരു വിപ്രന്റെ ഗൃഹത്തെ കുന്തി പ്രവേശിച്ച് ദുഖകാരണം ചോദിച്ചു. ബകൻ എന്ന പ്രസിദ്ധനായ ഒരു രാക്ഷസ്സൻ ഉണ്ടെന്നും അവനു് ആഹാരം കൊണ്ടുപോയി കൊടുപ്പാനുള്ളതു് ഇന്നു തന്റെ ഗൃഹത്തിലേ മുറയാണെന്നും താൻ പോയാലും പുത്രൻ പോയാലും വലുതായ സങ്കടത്തിനു് ഇടയുണ്ടെന്നും എന്താണു വേണ്ടതെന്നു് വിചാരിച്ചു ഖേദിക്കയാണെന്നും ബ്രാഹ്മണൻ പറഞ്ഞു. ഇതു കേട്ടു് തനിക്കു് അഞ്ചുപുത്രന്മാരുള്ളവരിൽ ഒരാളെ അയച്ചുകൊള്ളാമെന്നു കുന്തി സമ്മതിച്ചു് ഭീമനെ ക്രമപ്രകാരം അയച്ചു. ഭീമൻ ചെന്നു് ബകനെ നിഗ്രഹിച്ചു. – (ഭാരതം സംഭവപർവം നോക്കുക).
- കൃഷ്ണൻ കൊന്ന ഒരസുരൻ
- (ഭാഗവതം ദശമസ്കന്ധം നോക്കുക).
- കുബേരൻ
- കള്ളത്തരക്കാരൻ
ബകനിഷൂദനൻ
- ഭീമൻ
- കൃഷ്ണൻ
ബകപഞ്ചകം
- കാർത്തികമാസത്തിലേ ശുക്ലപക്ഷത്തിലേ ഒടുവിലത്തെ അഞ്ചു ദിവസം
ബകം
- ഒരു പക്ഷി, കൊക്കു്
- കള്ളത്തരക്കാരൻ എന്നർത്ഥം.
- കൊക്കുമന്താരം
- പര്യായപദങ്ങൾ:
- കഹ്വം
ബകരുകാ
- കൊക്കിൾകുഞ്ഞു്
- കാറ്റുകൊണ്ടു ചാഞ്ഞ മരക്കൊമ്പു്
ബകവൈരി
- ഭീമൻ
- കൃഷ്ണൻ
ബകവ്രതം
- കപടഭക്തി
- കപടനാട്യം
ബകവ്രതചരൻ
- കപടനാട്യക്കാരൻ
‘അധോദൃഷ്ടിർന്നൈകൃതികഃ
സ്വാർത്ഥസാധനതൽപരഃ
ശഠോമിഥ്യാവിനീതശ്ച
ബകവ്രതചരോദ്വിജഃ’
സ്വാർത്ഥസാധനതൽപരഃ
ശഠോമിഥ്യാവിനീതശ്ച
ബകവ്രതചരോദ്വിജഃ’
— മനുസ്മൃതി
ബകാരം
- ‘ബ’ എന്ന അക്ഷരം
ബഷ്കയ(യി)ണി
- വളരെ പെറ്റപശു
ബകുര
- വിശേഷണം:
- ഭയങ്കരമായ
ബകുരം
- ഇടിവാൾ
- മേഘമൂർത്തി
ബകുളം, ബകുലം
- ഇലഞ്ഞിവൃക്ഷം
ബകുളാവലിക
- മാളവികയുടെ സഖി
ബകൂളം
- ഇലഞ്ഞിമരം
ബകോടം
- കൊക്ക്
ബങ്കളാവു്
- യൂറോപ്യൻ ഭവനം
- യൂറോപ്യന്റെ ഭവനംപോലെയുള്ള ഭവനം
- (Bangalow).
ബങ്കളൂർ, വെങ്കളൂർ
- ഒരു ദേശം
- (Bangalore).
ബജാർ
- അങ്ങാടിത്തെരുവു്
- വലിയ കച്ചവടസ്ഥലം
- (പെർഷ്യൻഭാഷ). (ബജാരി, ഭജാർ.)
ബടൂകരണം
- ഉപനയനം
- യജ്ഞോപവീതധാരണം
ബടോദാ
- ഒരു രാജ്യം (ബറോഡാ)
ബഡവ
- പെൺകുതിര
- സാമർത്ഥ്യമുള്ളതു് എന്നർത്ഥം.
- അശ്വിനി
- ബ്രാഹ്മണസ്ത്രീ
ബഡവം
- കുതിര
ബഡവാഗ്നി, ബഡവാനലൻ
- സമുദ്രാഗ്നി
- ഭൂഗോളത്തിന്റെ തെക്കേ മുനയിൽ സമുദ്രത്തിൽ ചുറ്റിയിരിക്കുന്ന ഒരഗ്നി
- ബഡവാഗ്നിയിങ്കലുള്ള അനലൻ (അഗ്നി) എന്നർത്ഥം. ബഡവാഗ്നി സമുദ്രത്തിലുള്ള ഒരു പെൺകുതിരയുടെ മുഖത്താകുന്നു സ്ഥിതിചെയ്യുന്നതു്. ബഡവാഗ്നി എന്നു് ഒരഗ്നി സമുദ്രത്തിന്റെ അടിയിൽ ഉണ്ടെന്നും അതു വറ്റിച്ചുകളയുന്നതുകൊണ്ടാണു് നദികൾ വഴിയായും മറ്റും വളരെ ജലം സമുദ്രത്തിൽ സർവദാ വീഴുന്നുണ്ടെങ്കിലും അതിനു ഏറ്റം വരാത്തതെന്നുമാണു് ഐതിഹ്യം.
ബഡവാമുഖാഗ്നി
- സമുദ്രാഗ്നി
ബഡായി
- ആത്മപ്രശംസ
- അതിശയോക്തി
- ഇല്ലാത്ത കാര്യം കെട്ടിച്ചമച്ചു പറയുക
ബഡിശം
- ചൂണ്ടൽ
- ബലികളെ (വലിയ മത്സ്യങ്ങളെ) പിടിക്കുന്നതു് എന്നർത്ഥം. [പാഠങ്ങൾ – ബളിശം, ബഡിശാ, ബഡിശി, ബളിശാ, ബളിശി.
ബണിഗ്വഹം
- ഒട്ടകം
ബണ്ടർ
- തുളുദേശത്തേ നായർ
ബത
- ഇതിനെ ആമന്ത്രണത്തിലും
- വേദത്തിലും
- സന്തോഷത്തിലും
- അനുക്രോശത്തിലും
- വിസ്മയത്തിലും പ്രയോഗിക്കാം
ബദരപാചനം
- ഒരു പുണ്യതീർത്ഥത്തിന്റെ പേർ
ബദരം
- ഇലന്ത
- ഇലന്തക്കുരുവു്
- പഞ്ഞിക്കുരുവു്
ബദരാ
- പരുത്തി
- ഉറപ്പുള്ളതു് എന്നർത്ഥം.
- നിലപ്പന, പന്നിക്കിഴങ്ങു്
- അരത്ത
- മുതക്കു്
- വിഷ്ണുക്രാന്തി
ബദരി
- ഇലന്ത
- ഉറപ്പുള്ളതു് എന്നർത്ഥം.
- പഞ്ഞി
- ബ്രഹ്മി
ബദരികാ
- ഇലന്താ
- ഇലന്തക്കുരുവു്
ബദരികാശ്രമം
- ഹിമാലയത്തിൽ ഗംഗയുടെ ഉത്ഭവത്തിനു സമീപമുള്ള ഒരു വിഷ്ണുക്ഷേത്രം
- നരനാരായണന്മാരുടെ ആശ്രമം. (ബദരീനാഥം നോക്കുക.)
ബദരീനാഥം, ബദര്യാശ്രമം
- ഒരു പുണ്യക്ഷേത്രം
- “ഇതു ഹിമവാന്റെ ഒരു കൊടുമുടിയാണു്. 23210 അടി ഉയരമുണ്ടു്. റെയിൽവഴി പോകുന്നതായാൽ ഉത്തരദേശികൾക്കു ഹരിദ്വാരമാണു് അടുത്ത സ്റ്റേഷൻ. ദാക്ഷിണ്യാത്യന്മാർക്കു ‘കാത്തഗോടു്’ സ്റ്റേഷനുമാണു്. അവിടെനിന്നു മുകളിലേയ്ക്കു് ഒന്നുകിലോ എടുത്തുകൊണ്ടു പോകണം, അല്ലെങ്കിൽ നടന്നുപോകണം. ബദരീനാഥ ക്ഷേത്രത്തിൽ വി ഷ്ണുവാണു മൂർത്തി. ബിംബം നദിയുടെ അടിയിൽ നിന്നും എടുത്തുകൊണ്ടുവന്നു സാക്ഷാൽ പരമശിവൻ തന്നെ പ്രതിഷ്ഠിച്ചിട്ടുള്ളതാണു്. ക്ഷേത്രത്തിന്റെ അടുത്തു താഴത്തു ഒരു കുളമുണ്ടു്. അതിലേയ്ക്കു എല്ലാ കാലത്തും ഒരു വ്യാളമുഖത്തിൽനിന്നു ചുട്ടവെള്ളം ഒലിച്ചുകൊണ്ടിരിക്കും. ഇവിടത്തെ ശാന്തിക്കാരനു ‘റവാൻ’ എന്നാണു പറയുക. ഇവിടെ സത്രങ്ങൾ അനേകമുണ്ടു്. ശങ്കരാചാര്യർ ഇവിടെ ഇരുന്നതായി ഐതിഹ്യം കാണുന്നു.”
ബദരീവാസാ
- ദുർഗ്ഗാ
ബദൽ
- പകരംചെയ്തതു്
- മറുപടി
- (അറബിഭാഷ. ബതൽ എന്നുമുണ്ടു്).
ബദാം
- ഒരുവക വൃക്ഷം
ബദ്ധ
- വിശേഷണം:
- കെട്ടപ്പെട്ട
- അമർത്തപ്പെട്ട
- പദാരംഭത്തിൽ ചേർന്നു വരുമ്പോൾ “പിൻ പദാർത്ഥത്തോടു കൂടിയ” എന്നർത്ഥംവരുത്തുന്നു
- ഉദാ:ബദ്ധകൗതുകം (കൗതുകത്തോടുകൂടി).
ബദ്ധകക്ഷൻ
- കച്ചകെട്ടിയവൻ
- ഒരുങ്ങിയവൻ
ബദ്ധജിഹ്വ
- വിശേഷണം:
- മൗനം കൈക്കൊണ്ട
ബദ്ധദൃഷ്ടി
- വിശേഷണം:
- ദൃഷ്ടിയുറപ്പിച്ച
ബദ്ധപ്പാടു്
- വേഗം
- ധൃതി
- ജോലി
- അടിയന്ത്രം
ബദ്ധപ്പെടുന്നു
- തിടുക്കപ്പെടുന്നു
- (സകര്‍മ്മകക്രിയ:ബദ്ധപ്പെടുത്തുന്നു.)
ബദ്ധപ്രതിജ്ഞൻ
- പ്രതിജ്ഞചെയ്തവൻ
ബദ്ധഭാവൻ
- മനസ്സു ചാഞ്ഞവൻ
ബദ്ധമതി
- തീർച്ചപ്പെടുത്തിയവൻ
ബദ്ധമുഷ്ടി
- കൈചുരുട്ടിപ്പിടിച്ചവൻ
- പിശുക്കൻ
ബദ്ധമൂല
- വിശേഷണം:
- അടിയുറച്ച
ബദ്ധരസാലം
- തേൻമാവു്
ബദ്ധരാഗ
- വിശേഷണം:
- അനുരാഗമുള്ള
ബദ്ധവൈരം
- വലിയ നീരസം
ബദ്ധശ്രദ്ധ
- വിശേഷണം:
- ശ്രദ്ധയോടുകൂടിയ
ബദ്ധസന്ദേഹം
- സംശയത്തോടുകൂടും വണ്ണം
ബദ്ധാഞ്ജലി
- വിശേഷണം:
- കൈകൂപ്പിയ
ബദ്ധാദരം
- ആദരവോടുകൂടും വണ്ണം
ബദ്ധാമോദം
- സന്തോഷത്തോടുകൂടും വണ്ണം
ബദ്ധാവലേപ
- വിശേഷണം:
- അഹങ്കാരത്തോടുകൂടിയ
ബദ്ധോദരം, ബദ്ധഗുദം
- ഒരു ഉദരരോഗം
- കല്ലോ മറ്റോ വയറ്റിനകത്തു ചെന്നാലുണ്ടാകും. മലം പണിപ്പെട്ടുപോകും.
ബദ്ധോദ്യമ
- വിശേഷണം:
- ഉത്സാഹത്തോടുകൂടിയ
ബധിര
- വിശേഷണം:
- ചെവികേൾക്കാത്ത
ബധിരം
- പൂതണക്കപ്പുല്ലു്
ബധിരൻ
- ചെവികേൾപ്പാൻ കഴിയാത്തവൻ
- ചെകിടൻ
- ശ്രവണശക്തി ബന്ധിച്ചവൻ എന്നർത്ഥം.
ബധിരിമാവു്
- ബധിരന്റെ അവസ്ഥ
- ചെവികേൾക്കായ്ക
ബൻ
- വരുണൻ
ബന്തർ
- തുറമുഖം
ബന്തോവസ്സു്, ബന്തോവസ്തു്
- സൂക്ഷിപ്പു്
- (പേർഷ്യൻ ഭാഷ).
ബന്ദി
- അടിമ
- തടവുപുള്ളി, തടവുകാരൻ
ബന്ദീകരിക്ക
- ബന്ധിക്ക
ബന്ധം
- കെട്ടു്, കെട്ടുപാടു്, ചേർച്ച
- കാരണം
- ഭവനത്തിന്റെ മേൽപ്പുരയിലുള്ള ഒരു പണി
- തടവു്
- ദേഹദേഹികളുടെ ചേർച്ച, സംസാരബന്ധം
- ശരീരം
ബന്ധകം
- കൈമാറ്റം
- കെട്ടു്
- തടവു്
- ഏർപ്പാടു്
- അടിമ
- പണയപ്പാടു്
- കെട്ടുകുറ്റി
- വ്യസനം
ബന്ധകീ
- വേശ്യാസ്ത്രീ, അസതി, കുലട, വ്യഭിചാരിണി
- മനസ്സിനെ അന്യനിൽ ചേർക്കുന്നവൾ എന്നർത്ഥം.
- ഭാഷ –
- പിടിയാന
‘ജല്പന്തി സാർദ്ധമന്യേന
പശ്യന്ത്യന്യം സ വിഭ്രമാഃ
ഹൃദയേ ചിന്തയന്തന്യം
ന സ്ത്രീണാമേകതോ രതിഃ’
പശ്യന്ത്യന്യം സ വിഭ്രമാഃ
ഹൃദയേ ചിന്തയന്തന്യം
ന സ്ത്രീണാമേകതോ രതിഃ’
‘ഒരുത്തനോടായുരചെയ്തിടും മ
റ്റൊരുത്തനേ വിഭ്രമമാർന്നു നോക്കും
തരത്തിൽ മറ്റന്യനെയോർത്തിടും സ്ത്രീ
ജനത്തിനിഷ്ടൻപുനരേവനോർത്താൽ’
റ്റൊരുത്തനേ വിഭ്രമമാർന്നു നോക്കും
തരത്തിൽ മറ്റന്യനെയോർത്തിടും സ്ത്രീ
ജനത്തിനിഷ്ടൻപുനരേവനോർത്താൽ’
ബന്ധതന്ത്രം
- ചതുരംഗബലം
ബന്ധത്രയം
- യോഗികൾക്കു സിദ്ധാസനത്തിൽ നിന്നു വശമാകുന്നതും ആക്കേണ്ടതുമായ മൂന്നു ബന്ധങ്ങൾ – ഉഡ്യാന ബന്ധം
- ജാലന്ധരബന്ധം
- മൂലബന്ധം
ബന്ധനകുടീരം
- കാരാഗൃഹം
ബന്ധനഗൃഹം
- ജെയിൽ
ബന്ധനം
- കെട്ടു്
- പശുക്കയറു്
- വധം
- കെട്ടുന്നതിനുള്ള വസ്തു, ചങ്ങലയും മറ്റും
- തടവിലിടുക
ബന്ധനഗ്രന്ഥി
- കന്നുകാലികളെ കെട്ടാനുള്ള കയറു്
ബന്ധനപാലൻ
- ജയിൽ കാവൽക്കാരൻ
ബന്ധനസ്ഥൻ
- തടവുകാരൻ
- ജയിൽപ്പുള്ളി
ബന്ധനസ്ഥാനം
- തൊഴുത്തു്
ബന്ധനാലയം
- കാരാഗൃഹം
ബന്ധപാരുഷ്യം
- വാക്യരചനയിലെ കാഠിന്യം
ബന്ധമോക്ഷങ്ങൾ
- ബന്ധവും
- മോക്ഷവും (സംസാരബന്ധവും അതിൽനിന്നുള്ള വേർപാടും.)
ബന്ധമോചനം
- കെട്ടിൽനിന്നു വിടുക
- അഴിച്ചു വിടുക
ബന്ധസ്തംഭം
- ആനയെ കെട്ടുന്ന കുറ്റി
ബന്ധിക്കുന്നു
- കെട്ടുന്നു
- തടവിലാക്കുന്നു
- (ബന്ധിപ്പിക്കുന്നു. കാരണക്രിയ:)
ബന്ധിത
- വിശേഷണം:
- കെട്ടപ്പെട്ട
ബന്ധിത്രൻ
- കാമദേവൻ
ബന്ധ്രത്രം
- തോലുകൊണ്ടുള്ള വിശറി
ബന്ധു
- ചാർച്ചക്കാരൻ
- സ്നേഹിതൻ
- സ്വജാതിക്കാരൻ
- ചങ്ങാതിയുമ്മറ്റും
- ശത്രുരാജ്യത്തിന്നു അപ്പുറമുള്ള രാജാവു്
- പര്യായപദങ്ങൾ:
- സഗോത്രൻ
- ബാന്ധവൻ
- ജ്ഞാതി
- സ്വജനം
ബന്ധുകൃത്യം
- സംബന്ധമുറ
ബന്ധുക്കാരൻ
- ചാർച്ചക്കാരൻ
ബന്ധുക്കെട്ടു്
- ബന്ധുത്വം കൊണ്ടുള്ള ബന്ധം
ബന്ധുചതുഷ്ടയം
- സഞ്ചാരത്തിൽ വിദ്യാ
- ഗൃഹത്തിൽ ഭാര്യ
- രോഗാവസ്ഥയിൽ ഔഷധം
- മരിച്ചവനു സുകൃതം ഇവ 4-ഉം
ബന്ധുജീവകം
- ഉച്ചമലരി
- ജലമാകുന്ന ബന്ധുവിനോടുകൂടിയതു് എന്നർത്ഥം.
ബന്ധുത, ബന്ധുത്വം
- ബന്ധുവിന്റെ അവസ്ഥ
ബന്ധുതാ
- ബന്ധുക്കളുടെ കൂട്ടം
ബന്ധുദത്ത
- വിശേഷണം:
- ബന്ധുക്കളാൽ കൊടുക്കപ്പെട്ട
ബന്ധുദത്തം
- സ്ത്രീധനം
ബന്ധുദാ
- കുലടാസ്ത്രീ
ബന്ധുഭാവം
- ബന്ധുത്വം
ബന്ധുമൽ
- വിശേഷണം:
- ബന്ധുക്കളോടുകൂടിയിരിക്കുന്ന
ബന്ധുര
- വിശേഷണം:
- ചന്തമുള്ള, മനോഹരമായ
- താണും ഉയർന്നുമുള്ള
- വളഞ്ഞ, കുനിഞ്ഞ, കുറഞ്ഞോന്നു താണ
- ചെവികേൾക്കാത്ത
- ഉപദ്രവമുള്ള
- ഉയർന്ന
- (നാമം = ബന്ധുരത, ബന്ധുരത്വം.) ബന്ധുര എന്ന പദം ഇപ്പോഴത്തെ അർത്ഥത്തിൽ തന്നെ വേദത്തിലും പ്രയോഗിച്ചു കാണുന്നു എന്നും ബന്ധ + ഉരച് = ബന്ധുര. നന്നായി കെട്ടപ്പെട്ടതു് (പണിതിട്ടുള്ളതു്) എന്നും നന്നായി പണിതതു സുന്ദരമായിരിക്കുമെന്നും പറഞ്ഞു കാണുന്നു.
ബന്ധുരം
- മനോഹരം
- ഒരു പൂവു്
- ഒരു കിരീടം
- പാത്ത
- വളഞ്ഞതു്
- ഉയർന്നു കുറഞ്ഞോന്നു താണതു്, കിഴക്കാംതൂക്കിലുള്ളതു്.
ബന്ധുരാ
- കുലട
ബന്ധുലൻ
- വ്യഭിചാരിണിയുടെ പുത്രൻ
- (ബന്ധൂലൻ എന്നും കാണുന്നു). തന്നെ നിന്ദിക്കാതെയിരിപ്പാനായിട്ടു് എല്ലാവരേയും ബന്ധുക്കളാക്കി സ്വീകരിക്കുന്നവൻ എന്നർത്ഥം.
- വിഴാൽ
- എള്ളിൻ പിണ്ണാക്കു്
- അരയന്നം
- കൊക്കു്
- ഇടവകം
ബന്ധുലം
- വിശേഷണം:
- വളഞ്ഞ
- മോഹനമായ
ബന്ധുവത്സല
- വിശേഷണം:
- ബന്ധുക്കളിൽ സ്നേഹമുള്ള
ബന്ധുശത്രു
- ബന്ധുവെന്നുള്ള നാട്യത്തിലിരുന്നുകൊണ്ടു വിരോധം പ്രവർത്തിക്കുന്നവൻ
- ബന്ധുശത്രുക്കൾ = ബന്ധുക്കളും ശത്രുക്കളും (എന്ന അർത്ഥവും വരാം).
ബന്ധൂകം
- ഉച്ചമലരിപ്പുവു്
- മനസ്സിനെ ബന്ധിക്കുന്നതു എന്നർത്ഥം.
- വേങ്ങ
ബന്ധൂര
- വിശേഷണം:
- സമമല്ലാത്ത
- വളഞ്ഞ
- ചന്തമുള്ള
ബന്ധൂരം
- ദ്വാരം
ബന്ധൂലൻ
- വ്യഭിചാരിണിയുടെ പുത്രൻ
ബന്ധൂലി
- ഉച്ചമലരി
ബന്ധ്യ
- വിശേഷണം:
- കായ്ക്കാത്ത
- തടുക്കപ്പെട്ട
ബന്ധ്യ
- പ്രസവിക്കാത്തവൾ
- മച്ചിപശു
- കാട്ടുപാവൾ
ബഭ്രുവി
- ദുർഗ്ഗം
ബഭ്രു
- വിഷ്ണു
- ശിവൻ
- ഒരു യാദവൻ
- അഗ്നി
- തടിച്ച കീരി
- പിംഗലം
- നല്ല കുലത്തിൽ ജനിച്ചവൻ
- കുരാൽ നിറം
- വേഴാമ്പൽ
- ഒരു രാജ്യം
ബഭ്രുവാഹനൻ
- അർജ്ജുനപുത്രനായ പാണ്ഡ്യരാജാവു്
- ബഭ്രുവാഹനൻ ചിത്രാംഗദയിൽ അർജ്ജുനനു ജനിച്ചവനാണ്. മണിപുരത്തിൽ വാണു. മണിപുരം മാതാവിന്റെ ദേശമാണ്. ധർമ്മപുത്രൻ അശ്വമേധത്തിനു നിശ്ചയിച്ചിരുന്ന കുതിര അവിടെ ചെന്നപ്പോൾ അവിടത്തെ ഉദ്യോഗസ്ഥന്മാർ അതിനെ പിടിച്ചു കെട്ടി ബദ്രുവാഹനന്റെ അടുക്കൽ കൊണ്ടുചെന്നു. കുതിരയുടെ നെറ്റിമേലുണ്ടായിരുന്ന എഴുത്തു കണ്ടിട്ട് അതു പാണ്ഡവന്മാരുടെ വകയാണെന്നു ബഭ്രുവാഹനൻ മനസ്സിലാക്കി. ഉടനെതന്നെ അർജ്ജുനനെ കാണുകയുണ്ടായി. ബഭ്രുവാഹനൻ അർജ്ജുനനെ നമസ്കരിച്ചിട്ട് തന്റെ രാജ്യധനാദി സർവ്വവും കുതിരയോടുകൂടി അദ്ദേ
- ഹത്തിനു നൽകിയേക്കാമെന്നു പറഞ്ഞു. തന്റെ പുത്രനാകാൻ ഭീരുവായ ഇവൻ അനർഹനെന്നു പറഞ്ഞു ബഭ്രുവാഹനനെ ശകാരിക്കയും അടിക്കുകയും ചെയ്തു. അനന്തരം അന്യോന്യമുണ്ടായ യുദ്ധത്തിൽ അർജ്ജുനനെ ബഭ്രുവാഹനൻ വധിച്ചു. പിന്നിട് പശ്ചാത്തപിച്ചു ആത്മഹത്യക്കായി ഒരുമ്പെടുന്ന ബഭ്രുവാഹനനെ കണ്ടിട്ട് നാഗരാജ്ഞിയായ ഉഉലൂപി അദ്ദേഹത്തിനു് ഒരു രത്നം ദാനം ചെയ്തു. ഇതുകൊണ്ട് അർജ്ജുനൻ വീണ്ടും ജീവനെ ധരിച്ചു.
ബംഗാളം
- ഒരു രാജ്യം (ബംഗാൾ)
ബംഭരം
- വണ്ട്
- ’ബം’ എന്ന ശബ്ദത്തെ ഭരിക്കുന്നത് എന്നർത്ഥം.
‘അംഭോജത്തിനകത്തടച്ചു തടവിൽ പാർപ്പിച്ചീടും ബംഭര’
— അഭിഞാനശാകുന്തളം
.ബംഹിഷ്ടം
- വിശേഷണം:
- വളരെയുള്ള
ബരം
- ഇഞ്ചി
- കുങ്കുമം
- ഇലവങ്ങം
- ഇരുവേലി
ബരടം
- ഒരുവക ധാന്യം (രാജമാഷം)
ബരലാ
- അന്നപ്പേട
ബരാ
- ബ്രഹ്മി
- പാട
- ചിറ്റമൃത്
- മേദാ
- മഞ്ഞൾ
- വിഴാൽ
ബരീവർദ്ദം
- കാള
ബർക്കരം
- നാല്ക്കാലിക്കുഞ്ഞ്
- കുഞ്ഞാട്
- നേരം പോക്ക്
ബർബടം
- വലിയ ഉഴുന്ന്
ബർബ്ബണാ
- കറുത്ത ഈച്ച
- (വർവണം എന്നതിന്റെ പാഠം.)
ബർബരദേശം
- ഒരു ദേശം
ബർബരൻ
- നീചൻ
- ഭ്രഷ്ടൻ
ബർബരം
- ചെറുതേക്ക്
- നായർവെണ്ണ
- ഒരുവക തുളസി
- പീത ചന്ദനം
- ചായില്യം
- നറുംപശ
ബർബ്ബരാ
- ആട്ടുനാറിവേള
- നായർവേള
- നായർവെണ്ണ
- (പാഠഭേദങ്ങൾ വർവരാ, ബർവരാ, വർബ്ബരാ, ബർബ്ബരീ, വർവരീ, വർബ്ബരീ, ബർവരീ.)
ബർവകം
- ചെറുതേക്കു്
ബർഹണം
- ഇല
ബർഹപുഷ്പം, ബർഹിപുഷ്പം
- തൂണിയാങ്കം
ബർഹം
- മയിൽപ്പീലി
- വളരുന്നതു് എന്നർത്ഥം.
- തൂണിയാങ്കം
- പ്രശസ്തമായ ഇലകൾ ഉള്ളതു് എന്നർത്ഥം.
- ഇല, ഇതൾ
- ചിറകു്
ബർഹി
- മയിൽ
- കുശ
ബർഹിണം
- മയിൽ
- പീലിയുള്ളതു് എന്നർത്ഥം.
- കോതമ്പു്
ബർഹിർമ്മുഖൻ
- ദേവൻ
- അഗ്നിയാകുന്ന മുഖത്തോടുകൂടിയവൻ
- അഗ്നിയിൽ ഹോമിക്കപ്പെട്ട ഹവിസ്സു്, ആജ്യം മുതലായവയാൽ തൃപ്തിപ്പെട്ടവൻ എന്നു സാരം. ദേവന്മാർക്കായിക്കൊണ്ടുള്ള ഹവിസ്സു് അഗ്നിയിൽ ഹോമിക്കപ്പെടുന്നതുകൊണ്ടു് ദേവന്മാരെ അഗ്നിമുഖന്മാർ എന്നു പറയുന്നു. (ഇവിടെ ബർഹിശ്ശബ്ദം അഗ്നിവാചകമാണു്.)
ബർഹിശ്ശുഷ്മാവു്
- അഗ്നി
- ദർഭപ്പുല്ലുകളാകുന്ന ബലത്തോടുകൂടിയവൻ എന്നർത്ഥം.
ബർഹിഷ്ഠം
- ഇരുവേലി
- കുശകാശാദികളുടെ കൂട്ടത്തിൽ നില്ക്കുന്നതു് എന്നർത്ഥം.
ബർഹിഷ്മതി
- വിശ്വകർമ്മാവിന്റെ മകൾ
- പ്രിയവ്രതൻ എന്ന രാജാവിന്റെ ഭാര്യ
ബർഹിഷ്മാൻ
- യാഗം ചെയ്യുന്നവൻ
ബർഹിസ്സു
- അഗ്നി
- വർദ്ധിക്കുന്നവൻ, നെയ്യ് മുതലായ ഹോമദ്രവ്യംകൊണ്ടൊ ഇന്ധനാദികളെക്കൊണ്ടൊ ക്രമേണ വർദ്ധിച്ചുവർദ്ധിച്ചു വരുന്നവൻ. ഇങ്ങിനെ ശബ്ദാർത്ഥം.
- ശോഭ
ബറാബർ, ബരാവർ
- ശരിക്കുള്ളതു്
- നല്ലസ്ഥിതി
ബല
- വിശേഷണം:
- ബലമുള്ള
- ശക്തിയുള്ള
ബലൻ
- ബലഭദ്രൻ
- കാക്ക
- ഇന്ദ്രൻ വധിച്ച ഒരു രാക്ഷസൻ
ബലകര
- വിശേഷണം:
- ബലത്തെയുണ്ടാക്കുന്ന
ബലക്കുറവു്
- ഉറപ്പില്ലായ്ക
- ശക്തിയില്ലായ്ക
- വണ്ണമില്ലായ്ക
- സാമർത്ഥ്യമില്ലായ്ക
ബലക്കേടു്
- ബലക്കുറവു്
ബലക്ഷയം
- ശക്തിയുടേയും മറ്റും കുറവു്
ബലചതുഷ്ടയം
- ദുർബ്ബലനു രാജാവു്
- കുഞ്ഞുങ്ങൾക്കു കരച്ചൽ
- മൂഢനു മൂകത്വം
- മോഷ്ടാവിനു അസത്യം
- പക്ഷികൾക്കു് ആകാശം, മത്സ്യത്തിനു ജലം, ദുർബലനു രാജാവു്, ബാലനു കരച്ചൽ ഇവ 4-ഇങ്ങിനേയുമാവാം.
ബലജ
- സുന്ദരി
ബലജം
- നഗരവാതിൽ
- കൃഷിനീലം
ബലദേവൻ
- ബലഭദ്രൻ
- ബലംകൊണ്ടു ശോഭിക്കുന്നവൻ എന്നർത്ഥം.
ബലൻ
- ഇന്ദ്രൻ കൊന്ന ഒരസുരൻ
ബലന്ധര
- കാശിരാജാവിന്റെ ഒരു പുത്രി
- ഭീമന്റെ ഒരു ഭാര്യ. ഇവരുടെ മകൻ സർവഗൻ.
ബലപതി
- സേനാനായകൻ
- ഇന്ദ്രൻ
ബലപ്പെടുന്നു
- ശക്തിയുണ്ടാകുന്നു
- സ്ഥിരമാകുന്നു
ബലബന്ധം
- ശക്തി
- നിർബന്ധം
ബലഭദ്രം
- പാച്ചോറ്റി
- ആര്യമാൻ
ബലഭദ്രൻ
- ബലദേവൻ
- ബലംകൊണ്ടു് ശ്രേഷ്ഠൻ എന്നർത്ഥം.
- അനന്തൻ
- പര്യായപദങ്ങൾ:
- ബലഭദ്രൻ
- പ്രലംബഘ്നൻ
- ബലദേവൻ അച്യുതാഗ്രജൻ
- രേവതീരമണൻ
- രാമൻ
- കാമപാലകൻ
- ഹലായുധൻ
- നീലാംബരൻ
- രൗഹിണേയൻ
- താലാങ്കൻ
- മുസലി
- ഹലി
- സങ്കർഷണൻ
- സീരപാണി
- കാളിന്ദീഭേദനൻ
- ബലൻ.
ബലഭദ്രാ
- കന്യകാ
ബലഭദ്രിക, ബലഭദ്രാ
- ബ്രഹ്മി
- കറ്റുവാഴ
ബലം
- തടിപ്പു്, പുഷ്ഠി
- ശക്തി, പരാക്രമം
- സൈന്യം
- ശുക്ലം
- ശരീരം
- ഉറപ്പു്
- സാമർത്ഥ്യം
- കാക്ക
- രക്തം
- മുള, തളിരു്
- നറുംപശ
- നീർമാതളം
- ചേരുമരം
ബലരാമൻ
- ബലഭദ്രൻ
- കൃഷ്ണന്റെ ജ്യേഷ്ഠൻ
- ബലരാമൻ വിഷ്ണുവിന്റെ എട്ടാമത്തെ അവതാരമാണു്. ഇദ്ദേഹം ശേഷാംശജനാകുന്നു. ദേവകിക്കു് ഏഴാമതു ഗർഭമുണ്ടായപ്പോൾ കൃഷ്ണന്റെ കല്പനപ്രകാരം മായ ഗർഭത്തെ ആകർഷിച്ചു് വസുദേവരുടെ പത്നിയായ രോഹിണിയിൽ ആക്കി. ഇതുകൊണ്ടു രോഹിണിയുടെ പുത്രനാണു ബലഭദ്രൻ എന്നു വെളിവാകുന്നു. കഴുതയുടെ രൂപം ധരിച്ചു തന്നെ വധിപ്പാൻ വന്ന ധേനുകാസുരനെ ഇദ്ദേഹം കൊന്നു. പിന്നീടു പ്രലംബൻ എന്ന അസുരനെ വധിച്ചു. ഒരിക്കൽ താൻ മദ്യപാനംചെയ്തിരിക്കേ കുളിപ്പാനായിട്ടു യമുനാനദിയെ സമീപ സ്ഥയാവാൻ ആവശ്യപ്പെട്ടു. നിഷേധിക്കയാൽ ഹലായുധംകൊണ്ടു് ജലത്തെ പിന്നാലെ അങ്ങുമിങ്ങും വലിച്ചുകൊണ്ടു നടന്നു. യമുനാ ഭയപ്പെട്ടു സ്ത്രീരൂപമായി വന്നു് മാപ്പുചോദിച്ചു. ഒരിക്കൽ ദുര്യോധനൻ സാംബനെ തടവുകാരനാക്കി ഹസ്തിനാപുരിയിൽ പാർപ്പിച്ചപ്പോൾ വിട്ടയപ്പാൻ ബലരാമൻ ആജ്ഞാപിച്ചു. കൗരവർ അനുസരിച്ചില്ല. ഉടൻ അദ്ദേഹം കോപാന്ധനായി ആയുധംകൊണ്ടു് നഗരത്തോടുകൂടി അവരെ തന്റെ സമീപത്തേക്കു വലിച്ചെടുത്തു. ഉടൻ അവർ പേടിച്ചു സാംബനെ വിട്ടയച്ചു. തന്റെ ആയുധം മോഷ്ടിച്ച ദ്വിവിദൻ എന്ന വാനരനെ അദ്ദേഹം കൊന്നു. ദുര്യോധനനേയും ഭീമനേയും ഗദാപ്രയോഗം അഭ്യസിപ്പിച്ചു. ഭാരതയുദ്ധത്തിൽ ബലരാമൻ ഇരുകക്ഷികളെയും സഹായിച്ചില്ല കാരണം ദുര്യോധനനിൽ അദ്ദേഹത്തിനുണ്ടായിരുന്ന വാത്സല്യമായിരുന്നു. ഭീമൻ ദുര്യോധനനെ അരയ്ക്കുതാഴെ അടിച്ചു ബലഹീനനാക്കിയപ്പോൾ അദ്ദേഹം ക്രമത്തിലധികം കോപിച്ചു. അന്നു കൃഷ്ണൻ സമാധാനപ്പെടുത്തിയിരുന്നില്ലെങ്കിൽ പാണ്ഡവരെ അദ്ദേഹം നശിപ്പിച്ചുകളയുമായിരുന്നു. കൃഷ്ണന്റെ അവസാനത്തിനു മുമ്പു് ബലരാമൻ ദ്വാരകയ്ക്കു പുറത്തു് ഒരാലിന്റെ ചുവട്ടിൽ വച്ചു പരേതനായി. അദ്ദേഹത്തിനു രേവതി എന്ന ഒരു ഭാര്യയേ ഉണ്ടായിരുന്നുള്ളു. ഈ മഹതി രൈവതരാജാവിന്റെ പുത്രിയാണത്രേ. ഈ സ്ത്രീയിലുണ്ടായ പുത്രന്മാരാണു് നിശഥനും ഉന്മുകനും. ബലരാമന്റെ ആയുധങ്ങൾ ഖേതകം (സൗനന്ദം), ഹലം, മുസലം ഇവയാകുന്നു. ഇദ്ദേഹം മധുപ്രിയനും കോപശീലനുമായിരുന്നു. മറ്റു പേരുകൾ – യമുനാഭിത്ത്, കാളിന്ദീകർഷണൻ, (കാരണം മേൽ വായിച്ചുനോക്കുക), താലദ്ധ്വജൻ, സംവർത്തകൻ, ഗുപ്തചരൻ, ലാംഗലി, ഹലഭൃത്ത്, ഹാലൻ. ലനുമായിരുന്നു. മറ്റു പേരുകൾ – യമുനാഭിത്ത്, കാളിന്ദീകർഷണൻ, (കാരണം മേൽ വായിച്ചുനോക്കുക), താലദ്ധ്വജൻ, സംവർത്തകൻ, ഗുപ്തചരൻ, ലാംഗലി, ഹലഭൃത്ത്, ഹാലൻ.
ബലലൻ
- ഇന്ദ്രൻ
ബലവൽ
- വിശേഷണം:
- ബലമുള്ള
ബലവതീ
- ചിറ്റേലം
ബലവാൻ
- നല്ല ബലമുള്ളവൻ
- ചണം
- പര്യായപദങ്ങൾ:
- മാംസളൻ
- അംസളൻ.
ബലവിക്കുന്നു
- ശക്തികാട്ടുന്നു
- തടവുചെയ്യുന്നു
ബലവിന്യാസം
- യുദ്ധശാസ്ത്രപ്രകാരം സൈന്യത്തെ വേണ്ടവിധം അതാതു നിശ്ചിതസ്ഥലങ്ങളിൽ നിറുത്തുക
- സൈന്യത്തെ വേണ്ടുംവണ്ണം നിറുത്തുക എന്നു ശബ്ദാർത്ഥം. അണിനിരത്തുക എന്നു താൽപര്യം.
ബലവൃദ്ധി
- ബലങ്ങളുടെ വർദ്ധനം
ബലവ്യസനം
- സൈന്യങ്ങളുടെ തോൽവി
ബലശാലി
- വിശേഷണം:
- ബലമുള്ള
- (നകാരാന്തം).
ബലസ്ഥൻ
- ഭടൻ
ബലസ്ഥിതി
- പാളയം
- സേനാനിവേശസ്ഥലം
ബലഹരി
- ഒരു രാഗം
ബലഹാ
- (നകാരാന്തം).
- ഇന്ദ്രൻ
- ബലദേവൻ
- കഫം
ബലഹാനി
- ശക്തിക്ഷയം
ബലഹീന
- വിശേഷണം:
- ശക്തിയില്ലാത്ത
- ബലഹീനനു
- പര്യായപദങ്ങൾ:
- അമാംസൻ
- ദുർബ്ബലൻ
- ഛാതൻ.
ബലഹീനത
- ബലക്കുറവു്
ബലാ
- കുറുന്തോട്ടി
- വാതരോഗത്തെ തടുക്കുന്നതു് എന്നർത്ഥം. ബലത്തെ ഉണ്ടാക്കുന്നതു് എന്നുമാവാം.
- പുഴമുഞ്ഞ
- വിഴാലു്
- കരിംകുറിഞ്ഞി
- പര്യായപദങ്ങൾ:
- വാട്യാലകം.
ബലാകാ
- വെള്ളിപ്പക്ഷി
- ബലംകൊണ്ടു മേഘസമൂഹത്തെ പ്രാപിക്കുന്നതു് എന്നർത്ഥം. (വലാകാ – എന്ന പാഠവുമുണ്ടു്.)
ബലാചതുഷ്ടയം
- കുറുന്തോട്ടി
- പെരുംകുറുന്തോട്ടി
- ഊരകം
- വലിയ ഊരകം ഇവ നാലും
ബലാഢ്യം
- ഉഴുന്നു്
- ചെറുപയറു്
ബലാബലം
- ശക്തിയും ശക്തിക്കുറവും
- ഉദാ:ബലാബലം പരീക്ഷിക്കുക.
ബലാൽ
- ബലത്തോടെ, ശക്തിയോടെ
- പെട്ടെന്നു്
- ദൈവഗത്യാ
ബലാൽക്കാരം
- അടിക്കയും പിടിച്ചുപറിക്കയും മറ്റും
- ശക്തിയുള്ളതിനാൽ ആരോടെങ്കിലും മുറകേടായി ചെയ്യുന്ന പ്രവൃത്തി
- പര്യായപദങ്ങൾ:
- പ്രസഭം
- ഹഠം.
ബലാൽസംഗം
- ബലാൽ ചെയ്യുന്ന സംഗം
- ശിക്ഷാനിയമപ്രകാരമുള്ള ഒരു കുറ്റം
- (ശി.നി.വകുപ്പു്-376)
ബലാസകം
- രോഗംമൂലം കണ്ണിന്റെ വെള്ളയിൽ കാണപ്പെടുന്ന ഒരുതരം മഞ്ഞപ്പുള്ളി
ബലാസി
- ക്ഷയരോഗി
ബലാഹകൻ
- വിഷ്ണുവിന്റെ ഒരു കുതിര
ബലാഹകം, വലാഹകം
- മേഘം
- മുത്തങ്ങ
- വിഷ്ണുവിന്റെ നാലു കുതിരകളിൽ ഒന്നു്
- കല്പാന്തമേഘങ്ങളിൽ ഒന്നു്
- മല
- കൊക്കു്
ബലാഹം
- ജലം
ബലി
- മഹാബലി എന്ന അസുരരാജാവു്
- ദാനശീലനായ ബലിയുടെ കഥ വളരെ പ്രസിദ്ധം. വിഷ്ണു വാമനാവതാരം ചെയ്തു് അപേക്ഷിച്ചതുപോലെ മൂന്നടി ബലികൊടുത്ത കഥ അറിയാത്തവർ ചുരുക്കം. പ്രഹ്ലാദന്റെ പുത്രനായ വിരോചനന്റെ പുത്രനാണു ബലി. ഭാര്യയുടെ പേർ ‘വിന്ധ്യാവലി’.
- കരം, കപ്പം
- ദാനം ചെയ്യപ്പെടുന്നതു് എന്നർത്ഥം.
- പഞ്ചമഹായജ്ഞങ്ങളിൽ ഒന്നു്, പശുക്കൾക്കു പുല്ലുകൊടുക്കുക മുതലായതു്, പൂജ
- (പഞ്ചമഹായജ്ഞങ്ങൾ എന്ന ശബ്ദം നോക്കുക).
- ചാമരത്തിന്റെ പിടി
- അന്നദാനം
- ബലിക്കുള്ള മൃഗം
- ചാത്തം
- മൃഗങ്ങളെക്കൊന്നു് ഭദ്രകാളിക്കും മറ്റും കഴിക്കുന്ന ഒരു കർമ്മം
- ഒരു നൃപൻ (ഈ നൃപന്റെ പത്നിയുടെ പേർ സുദേഷ്ണാ)
- ഗന്ധകം
ബലി
- വിശേഷണം:
- ബലമുള്ള
ബലികർമ്മം
- ബലികഴിക്കുക
ബലികുസുമം
- ബലിയടിയന്തിരത്തിന്നു വേണ്ട പുഷ്പം
ബലിക്കല്ലു്
- ബലിതൂകുന്ന കല്ലു്
ബലിക്കളം
- ബലികഴിക്കുന്ന സ്ഥലം
ബലിക്കറുക
- ബലിക്കുള്ള കറുകപ്പുല്ലു്
ബലിക്കുറ്റി
- ബലിപൂജയ്ക്കായി സൗകര്യപ്പെടുത്തിയിട്ടുള്ള ഉയർന്ന തറ
ബലിക്കൊട
- ബലികൊടുക്കുക
ബലിചന്ദനം
- രക്തചന്ദനം
ബലിദമൻ
- വിഷ്ണു
ബലിദ്ധ്വംസി
- വിഷ്ണു
- മഹാബലിയെ അമർച്ച വരുത്തിയവൻ, ബലികൊണ്ടു സന്തോഷിച്ചു ഭക്തജനങ്ങളുടെ അവിദ്യയെ നശിപ്പിക്കുന്നവൻ, ഇങ്ങിനെ ശബ്ദാർത്ഥം.
ബലിനൻ
- വാർദ്ധക്യംനിമിത്തവും മറ്റും ശരീരത്തിൽ ചുളിവുള്ളവൻ
- (വലിനൻ).
ബലിപീഠം
- ബലികഴിക്കുന്ന പീഠം
ബലിപുഷ്ടം
- കാക്ക
- ശ്രാദ്ധത്തിൽ ബലിയിട്ട പിണ്ഡം മുതലായതു കൊത്തിത്തിന്നു ജീവിക്കുന്നതു് എന്നർത്ഥം.
- കൊക്കു്
ബലിപ്രിയം
- ലോധ്ര വൃക്ഷം
ബലിബന്ധനൻ
- വിഷ്ണു
ബലിഭൻ
- വാർദ്ധക്യംനിമിത്തവും മറ്റും ശരീരത്തിൽ ചുളിവുള്ളവൻ
- (വലിഭൻ).
ബലിഭുക്കു്
- കാക്ക
ബലിഭൂവു്
- ബലവാന്മാരുടെ രാജ്യം
- മഹാബലിയുടെ രാജ്യം
- ബലിയുടെ പുത്രനായ ബാണൻ
ബലിഭോക്താവു്
- കാക്ക
ബലിർദമൻ
- വിഷ്ണു
ബലിശില
- ബലിക്കല്ലു്
- (ബലിതൂകുന്നതിനുള്ള കല്ലു്.)
ബലിശിഷ്ടം
- ബലികഴിഞ്ഞു ശേഷിച്ച ചോറും മറ്റും
ബലിഷ്ഠ
- വിശേഷണം:
- അതിശക്തിയുള്ള
ബലിഷ്ഠം
- ഒട്ടകം
ബലിസത്മം
- പാതാളം
- മഹാബലിയിരിക്കുന്ന സ്ഥലം. വാമനമൂർത്തി അനുഗ്രഹിച്ചതുനിമിത്തം മഹാബലി ഇപ്പോഴും പാതാളത്തിൽ സ്ഥിതിചെയ്യുന്നു എന്നു പുരാണം.
ബലീ
- പാമ്പു്
- കാള
- കുറിയാടു്
- ഒട്ടകം
- പോത്തു്
- പന്നി
- സിംഹം
- ഉഴുന്നു്
- കുന്തുരുക്കം
ബലീനം
- തേൾ
ബലീമുഖം
- വിശേഷണം:
- കുരങ്ങ്
- ബലീയസ്സ്
- അതിശക്തിയുള്ള
ബലീവർദ്ദം
- കാള
- കണ്ഠത്തിൽ വലികളുള്ളതു് എന്നർത്ഥം. ബലം അധികമുള്ളവനും ഉടയക്കാരന് ഐശ്വര്യത്തേയും പശുക്കൾക്കു് ഇഷ്ടത്തേയും ദാനം ചെയ്യുന്നവനും എന്നുമാവാം.
ബലൂല
- വിശേഷണം:
- ബലമുള്ള
ബല്ബജം, ബല്ബജാ, ബല്വജം, ബല്വജാ
- മേഖലപ്പുല്ലു്
- ആറ്റുദർഭ
ബല്യ
- വിശേഷണം:
- ദേഹത്തിനു ബലമുണ്ടാക്കുന്ന
ബല്യം
- കോതമ്പു്
ബല്ലവൻ (വലലൻ)
- അജ്ഞാത വാസത്തിൽ ഭീമന്റെ പേർ
- ഇടയൻ
ബഷ്കയ(യി)ണി
- കുടി വറ്റാറായ പശു
ബഷ്കയം
- ഒരു വയസ്സായ പശുക്കുട്ടി
ബസ്തം
- വെള്ളാടു്
- കോലാടു്. കൃഷ്യാദിയെ പീഡിപ്പിക്കുന്നതു് എന്നർത്ഥം.
- ആടു്
- ഭവനം
‘തൽ സ്മരണവും വരാ
ബസ്തശീർഷോസ്തു ദ്രുതം’
ബസ്തശീർഷോസ്തു ദ്രുതം’
— ദക്ഷയാഗം കഥകളി
ബസ്തകം
- പടന്നഉപ്പു്
- പൊടിയുപ്പു്
ബസ്സാദു, പസാദു
- ഏഷണി
- വെറുംവാക്കു്
ബഹലം
- ഒരുതരം കരിമ്പു്
ബഹലഗന്ധം
- ഒരുതരം ചന്ദനം
ബഹലത്വചം
- വെളുത്ത പൂവുള്ള ലോധ്ര വൃക്ഷം
ബഹള
- വിശേഷണം:
- പെരുകിയ
ബഹളം
- ബഹത്വം
- അരിക്കാടി
- ലഹള, വലിയ ശബ്ദം
ബഹാദർ, ബഹദൂർ
- നായകൻ
- പ്രഭു
ബംഹിഷ്ഠം
- ഏറ്റവും ബലമായിട്ടുള്ളതു്
ബഹിർഗ്ഗമനം
- പുറത്തുപോക
- പുറപ്പാടു്
ബഹിർദ്വാരം
- പുറത്തേ വാതൽ
ബഹിഃപ്രാണൻ
- ദേഹത്തിനു വെളിയിൽ സഞ്ചരിക്കുന്നതായ പ്രാണവായു
- അത്രമാത്രം സ്നേഹമുള്ളവൻ എന്നു സാരം
ബഹിർഭാഗം
- പുറത്തുഭാഗം
ബഹിശ്ചരം
- ഞണ്ടു്
ബഹിഷ്കരണം
- പുറത്താക്കുക
ബഹിഷ്ക്കരിക്കുന്നു
- പുറത്താക്കുന്നു
ബഹിഷ്കാരം
- പുറത്താക്കൽ
ബഹിഷ്കൃത
- വിശേഷണം:
- പുറത്താക്കപ്പെട്ട
ബഹിസ്സു്
- പുറത്തു്
ബഹു
- വിശേഷണം:
- വളരെ
- വലിയ, പെരുകിയ
ബഹുക
- വിശേഷണം:
- വലിയ വിലയ്ക്കു വങ്ങിച്ച
ബഹുകം
- ഞണ്ട്
- നീർക്കാക്ക
- എരിക്കു്
ബഹുകര
- വിശേഷണം:
- അടിച്ചുവാരുന്ന
- വളരെ പ്രവർത്തിക്കുന്ന
ബഹുകരൻ
- ഒട്ടകം
ബഹുകരം
- ചൂലു്
- തുറപ്പ
- ഒട്ടകം
ബഹുകരീ
- ചൂലു്
ബഹുകാലം
- വളരെക്കാലം
ബഹുഗന്ധം
- കുറുമുഴി
- കരിഞ്ചീരകം
- ചമ്പകമൊട്ടു്
- അമുക്കിരം
ബഹുഗന്ധദാ
- കസ്തൂരി
ബഹുഗർഹ്യവാക്കു്
- അതിനിന്ദാവാക്കു്
ബഹുഗർഹ്യവൿ
- ബഹുനിന്ദ്യമായി വളരെ പറയുന്നവൻ
ബഹുതമ
- വിശേഷണം:
- ഏറ്റവും വളരെയുള്ള
ബഹുതര
- വിശേഷണം:
- ഏറ്റവും വളരെയുള്ള
- പലമാതിരി
ബഹുതിഥ
- വിശേഷണം:
- വളരെയുള്ള
- പെരുകിയ
ബഹുത്വം
- പെരുപ്പം
ബഹുദുഗ്ദ്ധം
- കോതമ്പു
ബഹുധാ
- വളരെ പ്രകാരത്തിൽ
ബഹുധാരം
- വൈരം
ബഹുനാദം
- ശംഖം
ബഹുനായക
- വിശേഷണം:
- പല പ്രമാണികൾകൂടി ഭരിക്കുന്ന
ബഹുനായകത്വം
- പല പ്രമാണികൾകൂടെ നടത്തുന്ന അധികാരം
ബഹുപത്ര
- വിശേഷണം:
- വളരേ ഇലയുള്ള
ബഹുപത്രാ
- വലിയ ശതാവരി
- ഐവിരലിക്കോവ
- തുളസി
- കരിങ്കച്ചോലം
- ചെറുവഴുതിന
- കിഴുകാനെല്ലി
- കിണികിണിപ്പാല
- കറ്റുവാഴ
- കുറുഞ്ഞി
ബഹുപത്രം
- ഉള്ളി
- അഭ്രകം
- ചേരു മരം
ബഹുപത്രി
- ഒരങ്ങാടി മരുന്നു്
ബഹുപാത്തു്, ബഹുപാദം
- പേരാൽ
- വളരെ പാദങ്ങൾ (വേടുകൾ) ഉള്ളതു് എന്നർത്ഥം.
ബഹുപുത്ര
- വിശേഷണം:
- വളരെ മക്കളുള്ള
ബഹുപുത്രം
- ഒരു വൃക്ഷം
ബഹുപുത്രി
- ശതാവരി
ബഹുപുത്രിക
- തണ്ണിമത്ത
ബഹുപുത്രീ
- ശതാവരി
ബഹുപ്രജം
- പന്നി
- എലി
ബഹുപ്രദ
- വിശേഷണം:
- വളരെകൊടുക്കുന്ന
- ദാനശീലമുള്ള
ബഹുഫലം
- കദംബവൃക്ഷം
ബഹുബലൻ
- സിംഹം
ബഹുബലം
- സിംഹം
ബഹുഭക്ഷക
- വിശേഷണം:
- വളരെ ഭക്ഷിക്കുന്ന
ബഹുഭക്ഷണം
- വളരെ ഭക്ഷിക്ക
ബഹുമതി
- ബഹുമാനം
ബഹുമലം
- ഈയ്യം
ബഹുമാനം
- രാജാക്കന്മാർ വിദ്വാന്മാർ മുതലായവരെക്കണ്ടാൽ ചെയ്യുന്ന ഓരോ ആചാരങ്ങളും മറ്റും
- മാനിക്കുക
ബഹുമാനിക്കുന്നു
- മഹത്വമോ സ്നേഹമോ ഉള്ളവരെക്കണ്ടാൽ ആദരവോടെ അവരെ സന്തോഷിപ്പിക്കുന്നു
ബഹുമാന്ന്യ, ബഹുമന്തവ്യ
- വിശേഷണം:
- ബഹുമാനിക്കത്തക്ക
- യോഗ്യമായ
ബഹുമാർഗ്ഗഗാ
- ഗംഗാനദി
ബഹുമുഖ
- വിശേഷണം:
- ധാരാളമായ
- പെരുകിയ
ബഹുമൂല്യ
- വിശേഷണം:
- വിലയേറിയ
ബഹുമൂല്യം
- വളരെ വിലപിടിച്ച വസ്തു
- വളരെ വിലപിടിച്ച വസ്ത്രം
ബഹുരൂപ
- വിശേഷണം:
- പലരൂപമുള്ള
ബഹുരൂപൻ
- ബ്രഹ്മാവു്
- വിഷ്ണു
- ശിവൻ
- ജിനന്മാരിൽ ഒരുത്തൻ
- കാമൻ
ബഹുരൂപം
- ചെഞ്ചല്യം
- അനേകം രൂപമുള്ളതു് എന്നർത്ഥം. (വാസ്തവത്തിൽ ഇതു ഗന്ധത്തിനാണു്. അതു രൂപത്തിൽ ആരോപിതമായി)
- ഓന്തു്
- തലമുടി
ബഹുരേഖ
- ചുളിപ്പു്
- ഉഴവുചാൽ
ബഹുരേതസ്സു്
- ബ്രഹ്മാവു്
ബഹുല
- വിശേഷണം:
- വളരെയുള്ള
- കറുത്ത
ബഹുല
- കാർത്തികനക്ഷത്രം, കൃത്തിക
- ഏലം
- പശു
- നിലം
- അമരി
ബഹുലഗന്ധാ
- ഏലം
ബഹുലഗ്രീവം
- മയിൽ
ബഹുലത്വം
- പരിപൂർണ്ണത
ബഹുലൻ
- അഗ്നി
ബഹുലം
- കറുത്തപക്ഷം
- ആകാശം
ബഹുലാശ്വൻ
- ഒരു രാജശ്രേഷ്ഠൻ
ബഹുലീകൃത
- വിശേഷണം:
- പതിർ കളഞ്ഞ
ബഹുലീകൃതം
- ചേറിപതിരുപോക്കിയ ധാന്യം
ബഹുവചനം
- സംസ്കൃതപദത്തിൽ മൂന്നാമത്തെ വചനം
- (മലയാളത്തിൽ) ഒന്നിലധികത്തെ കുറിക്കുന്നതു്.
ബഹുവാക്കു്
- വളരെപ്പറക
ബഹുവാരകം
- നറുവരി
- പല വ്യാധികളേയും തടുക്കുന്നതു് എന്നർത്ഥം.
ബഹുവിധ
- വിശേഷണം:
- പലവിധമായുള്ള
ബഹുവിഷാണം
- കടമാൻ
ബഹുവേതസം
- വഞ്ചിവൃക്ഷം വളരേയുള്ള സ്ഥലം
ബഹുവ്യാപാരി
- വളരെ വ്യാപാരമുള്ള
ബഹുവ്രീഹി
- സംസ്കൃതത്തിന്റെ സമാസങ്ങളിൽ ഒന്നു്
- അതുള്ള (വൻ, വൾ, തു) എന്ന അന്യപദാർത്ഥം പ്രധാനമായിട്ടു ഒരു വിശേഷണപദം വിശേഷ്യപദത്തോടു ചേർന്നുണ്ടാകുന്ന സമാസത്തിനു ബഹുവ്രീഹി എന്നു പേർ.
ഉദാ:— നാന്മുഖൻ (നാലു മുഖമുള്ളവൻ).
മുക്കണ്ണൻ (മൂന്നു കണ്ണുള്ളവൻ)
ബഹുശത്രു
- കുരികിൽ
ബഹുശസ്സു്
- വളരെ
ബഹുശ്രുതൻ
- ധാരാളം പഠിപ്പുള്ളവൻ, വിദ്വാൻ
- വേദങ്ങളിൽ നല്ല അറിവുള്ളവൻ
ബഹുശൃംഗൻ
- വിഷ്ണു
ബഹുസന്തതി
- വിശേഷണം:
- വളരെ മക്കളുള്ള
ബഹുസാക്ഷി
- വിശേഷണം:
- വളരെ സാക്ഷിയുള്ള (നകാരാന്തം)
ബഹുസാരം
- കരിങ്ങാലിമരം
ബഹുസുത
- ശതാവരി
- അനേകം തൈകൾ ഉള്ളതു് എന്നർത്ഥം.
ബഹുസൂ
- പെൺപന്നി
ബഹുസൂതി
- വളരെ പ്രസവിച്ച പശു
- വളരെ പെറ്റവൾ എന്നർത്ഥം.
ബഹുസ്വനം
- മൂങ്ങ
ബഹുളം
- വിശേഷണം:
- പെരുകിയ
ബഹുളി
- ഭ്രാന്തു്
- സാഹസം
- തിടുക്കം
ബഹൂദകൻ
- സന്യാസിയിൽ രണ്ടാംതരം
- നടന്നെങ്ങും ഉഴലുന്നവൻ
ബഹ്വപത്യം
- പന്നി
- എലി
ബഹ്വൃചന്മാർ
- വളരെ ഋക്കുകൾ പരിചയമുള്ളവർ
- ‘ഋക്പൂരബ്ധൂപധാമാനക്ഷേ’ ഈ പാണിനിസൂത്രത്താൽ മേലെഴുതിയ രൂപം സിദ്ധം. ഋക്, പൂർ, അവ്, ധൂര്, പന്ഥാവു് ഈ ശബ്ദങ്ങൾക്കു സമാസാന്തത്തിൽ അക്ഷമൊഴികേയുള്ള ശബ്ദങ്ങളോടു സമാസമുണ്ടാകുമ്പോൾ ‘അ’ എന്ന പ്രത്യയം കൂടി വേണ്ടതാകുന്നു എന്നു് താൽപര്യം.
ബഹ്വാശി
- വിശേഷണം:
- അധികം ഭക്ഷിക്കുന്ന
ബളിശം
- ചൂണ്ടൽ
- (പാഠങ്ങൾ — ബഡിശം, ബളിശാ, ബളിശി.)
ബാ
ബാക
- വിശേഷണം:
- ബകത്തെസ്സംബന്ധിച്ച
- കൊക്കിനെ സംബന്ധിച്ച
ബാകം
- ബകങ്ങളുടെ കൂട്ടം
ബാകുല
- ബകുലക്കായ്
- ഇലഞ്ഞിക്കായ്
ബാക്കി
- ശേഷിപ്പുള്ളതു്.അറബി:
ബാങ്ക്
- പണം കൊടുക്കൽവാങ്ങൽ ചെയ്യുന്ന സ്ഥലം
ബാഡവൻ
- ബ്രാഹ്മണൻ
- ബഡവാഗ്നിപോലെ തപിപ്പിക്കത്തക്ക തപശ്ശക്തിയുള്ളവൻ എന്നർത്ഥം. ബഡവയിൽ നിന്നുണ്ടായവൻ. (ബഡവാശബ്ദം ബ്രാഹ്മണ സ്ത്രീവിഷയത്തെ പറയുന്നതാണ്)
- ബഡവാഗ്നി
- ബഡവാഗ്നി എന്നതു നോക്കുക. പെൺ കുതിരയുടെ മുഖത്തുനിന്നു ജനിച്ചവൻ. (ബഡവയുടെ പുത്രൻ).
ബാഡവപാവകൻ
- ബഡവാഗ്നി
ബാഡവാ
- സമുദ്രാഗ്നി
- ബഡവങ്ങളുടെ (കുതിരകളുടെ) കൂട്ടം
ബാഡവാഗ്നി
- ബഡവാഗ്നി
ബാഡവേയൻ
- കുതിര
ബാഡവ്യം
- ബ്രാഹ്മണരുടെ കൂട്ടം
ബാഢീരൻ
- ഭൃത്യൻ
- കൂലിക്കാരൻ
ബാഢ
- വിശേഷണം:
- അധികതയുള്ള, പെരുകിയ
- കഠിനമായുള്ള
ബാഢം
- വിശേഷണം:
- പെരികെ
- ഏറ്റവും
ബാഢം
- പെരികിയതു
- അംഗീകാരം വഹിക്കപ്പെടുന്നതു് എന്നർത്ഥം
ബാണ-(ന)
- നീലകുറിഞ്ഞി
- അസ്ത്രത്തിന്റെ ചുവട്, പുംഖം
ബാണകൂടം
- ബാണം പ്രയോഗിച്ചു മേൽഭാഗത്തുകൂടി ആർക്കും അകത്തു കടക്കാൻ പാടില്ലാത്ത വിധത്തിൽ ശരം കൊണ്ടുണ്ടാക്കിയ കൂടാരം
‘കുന്തീസുതൻചെന്നഥ ബാണകൂടം’
— ശ്രീകൃഷ്ണചരിതം
.ബാണഗംഗ
- രാവണന്റെ അസ്ത്രം കൊണ്ടുണ്ടായ ഒരു നദി
ബാണജിത്ത്
- കൃഷ്ണൻ
- വിഷ്ണു
ബാണതൂണം
- ആവനാഴി
ബാണൻ
- ബലിപുത്രൻ
- ബാണാസുരനു ‘ഉഷ’ എന്നൊരു മകൾ ഉണ്ടായിരുന്നു. അവൾ സ്വപ്നത്തിൽ അനിരുദ്ധനെക്കണ്ടു മദനമാലേറ്റു. ആളിനെ അറിഞ്ഞുകൂടാഞ്ഞ് അവൾ ഉണർന്ന് കുഴങ്ങുമ്പോൾ അവളുടെ സഖിയായ ചിത്രലേഖ അനേകംപേരുടെ പടം എഴുതിക്കാണിച്ചു. അനിരുദ്ധന്റെ പടത്തെ അവൾ സമ്മതിച്ചു. ഉഷയുടെ മോഹത്തെ പൂരിപ്പിക്കുന്നതിനായി അനിരുദ്ധനെ നിദ്രയിൽ ചിത്രലേഖ എടുത്ത് ഉഷയുടെ സമീപത്താക്കി. വിവരം അറിഞ്ഞ് ബാണാസുരൻ അനിരുദ്ധനെ പിടിച്ചു തടവിലാക്കി. അനിരുദ്ധൻ കൃഷ്ണന്റെ പൗത്രനാണ്. അനിരുദ്ധൻ ബാണനാൽ ബന്ധനായ വിവരം ശ്രീകൃഷ്ണൻ അറിഞ്ഞ് ഉടൻ പുറപ്പെട്ടുചെന്ന് ബാണന്റെ കൈകൾ ഖണ്ഡിച്ച് അവന്റെ മദം അടക്കി. ഈ അവസരത്തിൽ ബാണന്റെ വാതിൽ കാത്തുനിന്നത് പരമേശ്വരനായിരുന്നു. കൃഷ്ണനും പരമേശ്വരനും തമ്മിൽ ഈ വാതിലിൽ വച്ചു വലിയ യുദ്ധം നടന്നിട്ടുണ്ട്. ബാണാസുരൻ കൃഷ്ണനു കീഴടങ്ങിയതിനു ശേഷം മകളായ ഉഷയെ അനിരുദ്ധനായിക്കൊണ്ടു വിവാഹം ചെയ്തുകൊടുത്തു. ഭാഗവതം ദശമസ്കന്ധം-ബാണയുദ്ധം-നോക്കുക. ദിതി ഹിരണ്യകശിപുവിനെ പ്രസവിച്ചു. തൽപുത്രൻ പ്രഹ്ളാദൻ, തൽപുത്രൻ വിരോചനൻ, തൽപുത്രൻ മഹാബലി, തൽപുത്രൻ ബാണൻ.
- കാര്യത്തിന്റെ സാരമറിയാതെ ഓടുന്ന ദൂതനെപ്പറയുന്ന ഒരു പരിഹാസപ്പേർ
- പ്രസിദ്ധനായ ഒരു ഗ്രന്ഥകർത്താവു്
- (ബാണഭട്ടൻ എന്നതു നോക്കുക).
ബാണധി
- ആവനാഴി
ബാണപുംഖം
- അമ്പിന്റെ കട
ബാണപ്പെരുമാൾ
- പള്ളിബാണൻ
- കേരളത്തിലുണ്ടായിരുന്ന ഒരു ഭരണകർത്താവു്
ബാണഭട്ടൻ
- ഒരു മഹാകവി
- ഇദ്ദേഹം ക്രി. പി. ഏഴാം ശതാബ്ദത്തിനും എട്ടാം ശതാബ്ദത്തിനും മദ്ധ്യത്തിൽ ജീവിച്ചിരുന്നിരിക്കണം. കാന്യകുബ്ജരാജാവിന്റെ വിദ്വത്സദസ്സിനെ അലങ്കരിച്ചും ആ രാജാവിനെ ആശ്രയിച്ചും ജീവിതം കഴിച്ചു. രത്നാവലിയുടെ കവിയായ ശിലാദിത്യന്റെ സേവകനാണു്. വാത്സ്യായനം എന്ന ഒരു മഹിമയേറിയ ബ്രാഹ്മണകുലത്തിലാണു ജനനം. പിതാവു നിഖിലകലാവല്ലഭനായ ചിത്രഭാനുവും, അമ്മ രാജ്യദേവിയും ആകുന്നു. 14-ആമത്തെ വയസ്സിൽ അച്ഛൻ മരിച്ചു. ഭദ്രനാരായണൻ, ഈശാനനൻ, മയൂരൻ ഇവർ ബാണന്റെ സേവന്മാരായിരുന്നു. ബാണഭട്ടന്റെ പ്രധാന കൃതികൾ – കാദംബരി, പാർവ്വതീപരിണയം, ഹർഷചരിതം. കാദംബരിയും ഹർഷചരിതവും രണ്ടു പ്രൗഢ ഗദ്യ കാവ്യങ്ങളാകുന്നു.
ബാണം
- നാമം:
- അമ്പു, ശരം, ശബ്ദിക്കുന്നതു് എന്നർത്ഥം
- നീലക്കുറിഞ്ഞി, കരിംകുറിഞ്ഞി
- കൊഴിഞ്ഞിൽ
- മുഞ്ഞപ്പുല്ലു്
- അമ്പൊട്ടൽ
- ശരം എയ്യുന്നതിനുള്ള കുറിനോക്കൽ (ലാക്കു്)
- അഞ്ചു് എന്ന അക്കം
- ശബ്ദം
- അഗ്നി
- മിന്നൽ
ബാണവാരം
- ചട്ട
ബാണവൃഷ്ടി
- അമ്പുകൾ തുരുതുരെ എയ്യുക
ബാണസന്ധാനം
- അമ്പു തൊടുക്കുക
ബാണസിദ്ധി
- അമ്പെയ്തു ലക്ഷ്യത്തിൽ കൊള്ളിക്കൽ
ബാണസുത
- ഉഷ
ബാണഹന്താവു്
- കൃഷ്ണൻ
ബാണാശ്രയം
- ആവനാഴി
ബാണാസനം
- വില്ലു്
ബാണാ
- നീലക്കുറിഞ്ഞി
- കരിങ്കുറിഞ്ഞി
ബാണി, വാണി
- വാക്കു്
- സരസ്വതി
ബാണിജൻ
- കച്ചവടക്കാരൻ
ബാണിജ്യം
- കച്ചവടം
ബാണിനീ
- കളിക്കാരി
- ദൂതി
- അവശ്യമായി ശബ്ദിക്കുന്നവൾ എന്നർത്ഥം.
ബാത്തു്, പാത്ത
- ഒരുതരം കോഴി
ബാദര
- വിശേഷണം:
- പഞ്ഞികൊണ്ടുണ്ടാക്കപ്പെട്ട
ബാദരം
- കുരുപ്പരുത്തി
- പട്ടു്
- ജലം
- ഇടത്തുനിന്നു വലത്തോട്ടു പിരിയുള്ള ശംഖ്
ബാദരായണൻ
- വ്യാസൻ
‘ഏതൊരുദേശത്തുനി
ന്നെന്തൊരുനിമിത്തമായ്
ബാദരായണൻമുനി
ചമച്ചുഭാഗവതം’
ന്നെന്തൊരുനിമിത്തമായ്
ബാദരായണൻമുനി
ചമച്ചുഭാഗവതം’
ബാദരായണി
- വ്യാസന്റെ പുത്രനായ ശുകൻ
ബാദഷാ(ക്കൾ)
- മഹമ്മദീയ ചക്രവർത്തി (കൾ)
ബാദാംകൊട്ട, ബദാം
- വളരെപോഷണഗുണമുള്ള ഒരുതരം കായു്
ബാധ
- രോഗം, ദുഃഖം
- കലക്കുന്നതു് എന്നർത്ഥം.
- തടവു്, വിരോധം
- ഉപദ്രവം
- ചില ദുർദ്ദേവതകൾക്കു പറയുന്ന പേർ
- ആപത്തു്
ബാധം
- വിരോധിക്കുന്നതു്
ബാധക
- വിശേഷണം:
- ബാധിക്കുന്ന
- പീഡിപ്പിക്കുന്ന
- വിരോധിക്കുന്ന
- ഭയപ്പെടുത്തുന്ന
ബാധകം
- സ്ത്രീകൾക്കുള്ള ഒരു പ്രത്യേകരോഗം
- ഋതുകാലത്തിൽ പ്രജാജനന ശക്തിയെ തടുക്കുന്നതു എന്നർത്ഥം.
ബാധകാധിപൻ, ബാധനാഥൻ, ബാധേശൻ
- ഉപദ്രവ കാരണമായ പ്രധാന മൂർത്തി
ബാധന
- വിശേഷണം:
- ബുദ്ധിമുട്ടിക്കുന്ന
- പീഡിപ്പിക്കുന്ന
ബാധപിടിത്തം
- ദേവതകളെ മാറ്റുക
ബാധിക്കുന്നു
- ഉപദ്രവിക്കുന്നു
- വിരോധിക്കുന്നു
ബാധിത
- വിശേഷണം:
- ബാധിക്കപ്പെട്ട
- ഉപദ്രവിക്കപ്പെട്ട
ബാധിര്യം
- ബധിരത
- ചെവികേൾക്കായ്ക
- വാതം തനിച്ചോ വാതവും കഫവും ചേർന്നോ ഏതു സന്ദർഭത്തിൽ ശബ്ദത്തെ വഹിക്കുന്ന സിരയെ തടുത്തിട്ടു നില്ക്കുന്നു അപ്പോൾ ബാധിര്യം എന്ന കർണ്ണരോഗം ഉൽഭവിക്കുന്നു.
ബാധ്യത
- കടമ
ബാധ്യസ്ഥത
- ബാധ്യത
ബാന്ധകിനേയൻ
- അസതിപുത്രൻ
- കുലടാപുത്രൻ
- ബന്ധകിയുടെ (കുലടയുടെ) പുത്രൻ എന്നർത്ഥം.
ബാന്ധവൻ, ബാന്ധവക്കാരൻ
- സംബന്ധക്കാരൻ
- ബന്ധു
- സ്നേഹിതൻ
- ബാന്ധവൻ എന്നാൽ ഗോത്രം ഒന്നായിട്ടുള്ളവൻ എന്നും ഗോത്രം ഒന്നായിട്ടുള്ളവരെല്ലാം പണ്ടു സപിണ്ഡന്മാരായിരിക്കണമെന്നും അനന്തരം പുലമുറിച്ചു വേറിട്ടതാണെന്നു ഊഹിക്കപ്പെടുന്നു എന്നും കാണുന്നു.
ബാന്ധവം
- വസ്ത്രംകൊടുത്തു ഭാര്യയാക്കുക
- ബന്ധുത്വം
ബാന്ധവിക്കുന്നു
- ഭാര്യയാക്കുന്നു
ബാന്ധവ്യം
- ബന്ധുത്വം
ബാപ്പ, വാപ്പ
- അച്ഛൻ
- പിതാവു്
ബാഭ്രക
- വിശേഷണം:
- തവിട്ടുനിറമായുള്ള
ബാഭ്രവീ
- ദുർഗ്ഗാ
ബായി
- ഉത്തമസ്ത്രീ
- ഇതു മഹാരാഷ്ട്രഭാഷയിലുള്ള പദമാണു്. ‘ഉത്തമസ്ത്രീ’ എന്ന അർത്ഥത്തിൽ ഒരു സ്ത്രീയുടെ പേരിന്റെ ഒടുവിൽ ചേർക്കപ്പെടുന്നു. ‘ഭായി’ എന്നതു തെറ്റാകുന്നു. ഭായി പുരുഷനെ കുറിക്കുന്നു.
ബാർവടീരൻ
- കുലടാപുത്രൻ
ബാർഹതം
- ബൃഹതിയുടെ കായു്
- വഴുതിനെങ്ങാ
ബാർഹദ്രഥൻ(ഥി)
- ജരാസന്ധരാജാവു്
ബാർഹസ്പതവത്സരം
- സംവത്സരങ്ങളിൽ ഒന്നു്
- വ്യാഴം, ജ്യോതിശ്ചക്രത്തിൽ ഒരുവട്ടം സഞ്ചരിച്ചെത്തുവാൻ 361 ദിവസം വേണ്ടിവരും. ഇതിന്നു ബാർഹസ്പതവത്സരം എന്നു പേർ.
ബാല
- വിശേഷണം:
- അറിവില്ലാത്ത
- ചെറുപ്പമായ
ബാല
- ചിറ്റേലം
- സ്ത്രീ, 16 വയസ്സിനു താഴെ പ്രായമുള്ള പെൺകുട്ടി
- ചെന്നിനായകം
- തെങ്ങു്
- മഞ്ഞൾ
- ഒരു മുല്ല, കുറുമുഴി
- ഒരു പൂവു്
- കറ്റുവാഴ
- കുറിഞ്ഞി
ബാലം
- ഇരുവേലി
- തലമുടി, രോമം
- ഊക്കുണ്ടാക്കുന്നതു് എന്നർത്ഥം.
- വാലു്, വാലിന്റെ അഗ്രത്തിലുള്ള രോമസമൂഹം
- ഒരു മത്സ്യം, വാള മീൻ
- ആനവാൽ, കുതിരവാൽ മുതലായതു്
- തെങ്ങു്
ബാല(ക)ം
- ഇരുവേലി
ബാലകം
- മോതിരം
- വള
- കുതിരയുടെ വാൽ
- ആനയുടെ വാൽ
- തലമുടി
- വെളുത്ത മുളകു്
ബാലകൻ
- ബാലൻ, ആൺപൈതൽ
- ഭോഷൻ
- വിഡ്ഢി
ബാലകപ്രിയ
- വാഴ
ബാലകാണ്ഡം
- രാമായണത്തിലേ ആദ്യഭാഗം
ബാലകീയ
- വിശേഷണം:
- കുഞ്ഞിനെ സംബന്ധിച്ച
ബാലകൃമി
- പേൻ
ബാലകൃഷ്ണൻ, ബാലഗോപാലൻ
- കൃഷ്ണൻ
ബാലകേതു
- വാൽനക്ഷത്രങ്ങളിൽ ഒന്നു്
ബാലക്രീഡ
- പൈതങ്ങളുടെ കളി
ബാലക്രീഡനകം
- കുട്ടികളുടെ കളിസ്സാധനം (പാവയും മറ്റും)
ബാലഖില്യൻ
- ഒരുമാതിരി യോഗിസംഘത്തിലുള്ളവൻ
‘യതീന്ദ്രരാം ബാലഖില്യ
രതിലുണ്ടു മുനീന്ദ്രരും’
രതിലുണ്ടു മുനീന്ദ്രരും’
— മഹാഭാരതം തർജ്ജമ
ബാലഗർഭിണി
- കടിഞ്ഞൂൽ ഗർഭമുള്ള പശു
- ബാല്യത്തിങ്കൽ ചെനച്ച പശു
ബാലഗ്രഹം
- കുട്ടികളെ ഉപദ്രവിക്കുന്ന ദുർദ്ദേവത
ബാലഘ്നം
- കുടപ്പുല്ലു്
ബാലചന്ദ്രൻ
- പ്രതിപദം മുതൽ പഞ്ചമിവരെ ഉദിക്കുന്ന ചന്ദ്രൻ
ബാലചര്യൻ
- കാർത്തികേയൻ
ബാലചാപല്യം
- പൈതലിന്റെ അസ്ഥിരത
ബാലതനയം
- കരിങ്ങാലി
- നന്നേ ചെറിയ ഇലകൾ ഉള്ളതു് എന്നർത്ഥം.
ബാലതന്ത്രം
- പ്രസവിക്കുന്ന സമയത്തു് ആ സ്ത്രീയേ ശുശ്രൂഷിക്ക
ബാലതൃണം
- ഇളമ്പുല്ലു്
ബാലധി
- വാലിന്റെ അഗ്രത്തിലുള്ള രോമസമൂഹം
- ബാലങ്ങൾ (രോമങ്ങൾ) ഇതിൽ നിധാനം ചെയ്യപ്പെടുന്നതിനാൽ ഈ പേർ വന്നു. (വാലധി എന്നുമുണ്ടു്).
- വളരെ രോമമുള്ളവൻ
‘അനിലമിഹ വസനമിതി നനല
മിനിവാലധിക്കാശുകൊളുത്തുവിൻ വൈകരുതേതുമേ’
മിനിവാലധിക്കാശുകൊളുത്തുവിൻ വൈകരുതേതുമേ’
— രാമായണം
.ബാലധിപ്രിയം
- ചമരിമാൻ
ബാലൻ
- ആൺപൈതൽ (16 വയസ്സുവരെ)
- ഇളകുന്നവൻ എന്നർത്ഥം.
- അഞ്ചുവയസ്സുള്ള ആന
- മൂർക്ക്ഖൻ
- പതിനാറു വയസ്സിനു താഴെയുള്ളവൻ
- പര്യായപദങ്ങൾ:
- മാണവകൻ.
ബാലപത്രം
- കരിങ്ങാലി
- വെങ്കൊടിത്തൂവ
ബാലപാശം
- കേശസമൂഹം
ബാലപാശ്യ
- മയിർപ്പട്ടം
- കേശസമൂഹത്തിലേക്കു യോജിപ്പുള്ളതു് എന്നർത്ഥം. (ബാലപാശം = കേശസമൂഹം). മയിർപട്ടം എന്നതു സീമന്തരേഖയിൽ കൂടെ കെട്ടുന്ന സ്വർണ്ണപട്ടം ആകുന്നു.
- പര്യായപദങ്ങൾ:
- പാരിതത്ഥ്യാ.
ബാലപീഡ
- പൈതങ്ങൾക്കുണ്ടാകുന്ന പലവക ദീനം
ബാലബുദ്ധി
- അറിയായ്മ
- ബാലന്മാരുടെ ബുദ്ധി
ബാലഭാരതം
- അമരചന്ദ്രകവിയുടെ ഒരു കൃതി
ബാലഭാവം
- ശിശുത്വം
ബാലമക്ഷിക
- ഈച്ചക്കുട്ടി
ബാലമൂഷികാ
- ചുണ്ടെലി
- ചെറിയ എലി
ബാലരാജം
- വൈഡൂര്യം
ബാലരാമായണം
- രാജശേഖരന്റെ ഒരു നാടകം
ബാലവത്സം
- പ്രാവ്
ബാലവാതം
- ഇളങ്കാറ്റ്
- കുഞ്ഞുങ്ങൾക്കുണ്ടാകുന്ന പുന്നവാതദീനത്തിന്റെ വകഭേദം
ബാലവിധവാ
- ചെറുപ്പത്തിൽ ഭർത്താവു മരിച്ച സ്ത്രീ
ബാലവ്യജനം
- ചമരി മൃഗത്തിന്റെ വാൽ
ബാലസാത്മ്യം
- പാൽ
ബാലസൂര്യ(കം)
- വൈഡൂര്യം
ബാലസ്വഭാവം
- ശിശുത്വം
ബാലഹത്യ
- പൈതലിനെ കൊന്ന പാപം
ബാലഹസ്തം
- വാലിന്റെ അഗ്രത്തിലുള്ള രോമസമൂഹം
- കൈപോലെയുള്ള വാൽ എന്നർത്ഥം. (കൈകൊണ്ടാണല്ലോ ഈച്ച മുതലായവയെ ആട്ടിക്കളക).
- രോമമള്ള വാൽ
ബാലാചലം
- ചെറുകുന്ന്
ബാലാതപം
- ഇളംവെയിൽ
- ആദിത്യനുദിച്ചാലുടനെയുള്ള ചൂട്
- കുറഞ്ഞ വെയിൽ
ബാലാൻ, ബാലത്താൻ
- കുളത്തിലെ ഒരു വക മത്സ്യം
ബാലാരിഷ്ടത
- ബാലപീഡ
- ചെറിയ പൈതങ്ങൾക്കുണ്ടാകുന്ന പലമാതിരി രോഗങ്ങൾ
ബാലാർക്കൻ
- ഉദിച്ച ഉടനെ കാണുന്ന ആദിത്യൻ
ബാലാശനം
- കുഞ്ഞുങ്ങളുടെ ചോറൂണ്
ബാലി
- ഇന്ദ്രന്റെ പുത്രനായ ഒരു വാനര രാജാവ്
- നീണ്ട കരവഴി
- ബാലി ഒരു വാനര രാജാവാണ്. അരുണൻ സ്വർഗ്ഗലോകത്ത് ഇന്ദ്രന്റെ രാജധാനിയിൽ സ്ത്രീവേഷം ധരിച്ചു കൂത്തു കാണൻ പോയ സമയം ഇന്ദ്രനുണ്ടായവനാണത്രേ. അരുണൻ സൂര്യന്റെ സാരഥിയാകുന്നു. കൂത്തു കണ്ടു തിരിയെ വന്നപ്പോൾ അവിടെ ഉണ്ടായ സംഗതികൾ അറിഞ്ഞ് ആ സ്ത്രീവേഷം തനിക്കും കാണണമെന്ന് സൂര്യൻ അരുണനോടു പറകയാൽ വീണ്ടും അരുണൻ സ്ത്രീവേഷം ചമയുകയും സൂര്യനു സൂഗ്രീവൻ ഉണ്ടാവുകയും ചെയ്തു. ഈ ജ്യേഷ്ഠാനുജന്മാർ ദത്തുമൂലം കിഷ്കിന്ധയിലെ രാജവംശത്തിൽ ചേർന്നു. ബാലിയെ ശ്രീരാമൻ വധിച്ചു രാജാധിപത്യം സുഗ്രീവനായികൊണ്ടു നൽകി. ബാലിയുടെ ഭാര്യയുടെ പേർ താര. ബാലിയ്ക്ക് അംഗദൻ, താരൻ എന്നു രണ്ടു പുത്രന്മാരും ഉണ്ടായിരുന്നു.
ബാലിക
- ചെറിയ പെണ്ണ്
- ചിറ്റേലം
- മണൽ
- ഇലകളുടെ കിരുകിരുപ്പു ശബ്ദം
ബാലിശ
- വിശേഷണം:
- ചെറുപ്പമായ
- അറിവില്ലാത്ത
- ശ്രദ്ധയില്ലാത്ത
ബാലിശൻ
- കുട്ടി
- നീന്തിക്കളിക്കുന്നവൻ എന്നർത്ഥം.
- അറിവില്ലാത്തവൻ
- മൂർക്ക്ഖൻ
- ബലിശം (മത്സ്യവേധനം) പോലെ അപൂജ്യനും അസ്പൃശ്യനും എന്നു ശബ്ദാർത്ഥം.
ബാലിശം
- തലയണ
ബാലിഹന്താവ്
- ശ്രീരാമൻ
ബാലീശം
- മൂത്രത്തിന്റെ തടവു്
ബാലുക
- മണൽ
- ചരൽ
- വയൽവെള്ളരി
- കർപ്പൂരം
ബാലുകം
- നീർനെല്ലി
- ഏലാവാലുകം
ബാലുകായന്ത്രം
- ഔഷധങ്ങൾ പുടംവെക്കുന്ന ഒരു സമ്പ്രദായം
ബാലേയ
- വിശേഷണം:
- മാർദ്ദവമുള്ള
- മൃദുവായ
- പൈതലിനു ചേരുന്ന
ബാലേയൻ
- ഒരു വൈദ്യൻ
ബാലേയം
- കഴുത
- ചെറുതേക്കു്
- വലിയ മുള്ളങ്കി
ബാലേയശാകം
- ചെറുതേക്കു്
- കഴുത തിന്നുന്ന ഇലകൾ ഉള്ളതു് എന്നർത്ഥം.
ബാലേഷ്ടം
- ലന്തമരം
ബാല്യം
- വയസ്സു കുറഞ്ഞിരിക്കുമ്പോഴത്തെ അവസ്ഥ
- ശൈശവം
- ബാലന്റെ ഭാവം
ബാല്യകാലം
- ചെറുപ്പകാലം
ബാല്യക്കാരൻ, വാല്യക്കാരൻ
- ചെറുപ്പക്കാരൻ
- ഭൃത്യൻ
ബാല്യദുഃഖം
- ചെറുപ്പകാലത്തുണ്ടായ ദുഃഖം
ബാല്യാവസ്ഥ
- ബാല്യമെന്നുള്ള അവസ്ഥ
ബാല്ഹകം
- കുങ്കുമം
ബാല്ഹികൻ
- ശന്തനുവിന്റെ സഹോദരൻ
- സോമദത്തന്റെ അച്ഛൻ
ബാല്ഹികൻ, ബാല്ഹീകൻ
- ധൈര്യമുള്ളവൻ
ബാല്ഹികം, ബാല്ഹീകം
- കുങ്കുമം
- കായം
- കാശ്മീര ദേശം
- അവിടത്തെ കുതിര
ബാല്ഹിഷ്ത്ത്
- പ്രാചീന ബർഹിസ്സ്
ബാഷ്പം
- കണ്ണുനീർ. ശോഷിപ്പിക്കുന്നതു എന്നർത്ഥം
- വെള്ളത്തിൽ കാണുന്ന പുക, നീരാവി, ആവി
- ഇരിമ്പു്
ബാഷ്പദ്രവ്യം
- കാറ്റുമുതലായവ
ബാഷ്പിക
- പെരുങ്കായമരം
- പെരുങ്കായമരത്തിന്റെ ഇല
- ബാഷ്പത്തെ (കറയെ) മോചിക്കുന്നതു് എന്നർത്ഥം.
ബാഷ്പീകരണം
- കണ്ണുനീർ വരുത്തുകയെന്നതു്
- ആവിയാക്കുക
ബാഷ്പോദകം, ബാഷ്പോദം
- കണ്ണിലെ വെള്ളം
- കണ്ണീർ
- കണ്ണുനീർ
ബാസ്പം
- ഇരിമ്പു്
ബാഹം
- കൈയ്
- (ബാഹുവിന്റെ പാഠം).
ബാഹാ
- കൈയ്
- ഭുജം
ബാഹീക
- വിശേഷണം:
- പുറത്തുള്ള
ബാഹീകൻ
- പഞ്ചാബുകാരൻ
- പഞ്ചാബി
ബാഹീകം
- കാള
ബാഹു
- കൈ
- ശത്രുക്കളോടു എതിർക്കുന്നതു് എന്നർത്ഥം.
- ഭുജം
- മുൻ കൈ
- കതകിന്റെ കട്ടിളക്കാൽ
ബാഹുക
- കൈകൾകൊണ്ടു വെള്ളത്തിൽ നീന്തുന്ന
- ആശ്രയിച്ച, ദാസ്യമായ
ബാഹുകൻ
- കുരങ്ങു്
- കാർക്കോടകനാൽ വാമനരൂപനാക്കപ്പെട്ടപ്പോൾ നളൻ സ്വീകരിച്ചപേർ
- നളനു കാർക്കോടകൻ നൽകിയ പേർ.
- സൂര്യകുലത്തിലെ ഒരു രാജാവു്
- (ഹൈഹയരാൽ സ്ഥാനഭ്രഷ്ടനാക്കപ്പെട്ടു. ബാഹു എന്നും പറയും).
ബാഹുകം
- കുരങ്ങു്
ബാഹുകുന്ഥം
- പക്ഷികളുടെ ചിറകു്
ബാഹുജൻ
- ക്ഷത്രിയൻ
- വിരാൾ പുരുഷന്റെ കൈയിൽനിന്നുണ്ടായവൻ എന്നർത്ഥം.
ബാഹുജം
- തത്ത
ബാഹുജഭാവം
- ക്ഷത്രിയത്വം
ബാഹുത്രം, ബാഹുത്രാണം
- ഭുജകവചം
ബാഹുദണ്ഡം
- വലിയ കൈ
ബാഹുദൻ
- കർത്തവീര്യാർജ്ജുനൻ
- ദാനശീലൻ എന്നർത്ഥം.
ബാഹുദാ
- നർമ്മദാനദി
- ഇവിടെ കാശി രാജാവിന്റെ പുത്രികളിൽ ഒരുവളായ അംബ ദുഃഖിച്ചു. സുബ്രഹ്മണ്യൻ ഇവൾക്കു് ഒരു മാല കൊടുത്തു. ഈ മാല ഏതു ക്ഷത്രിയൻ ധരിക്കുന്നുവോ അയാൾ ഭീഷ്മരെ കൊല്ലും എന്നു പറഞ്ഞു് അദ്ദേഹം മറഞ്ഞു. ഭീഷ്മരെ ഭയപ്പെട്ടു് അപ്പോൾ ആ മാല ആരും വാങ്ങിച്ചില്ല. ലിഖിത മഹർഷിയുടെ മുറിഞ്ഞുപോയ കൈയെ രണ്ടാമതുണ്ടാക്കിക്കൊടുത്തതു് എന്നർത്ഥം. ബാഹുദനെ (കാർത്തവീര്യാർജ്ജുനനെ സംബന്ധിച്ചതു് എന്നുമാവാം.
ബാഹുപ്രഹരണം
- ഗുസ്തി
ബാഹുപ്രഹരണൻ
- ഗുസ്തിക്കാരൻ
ബാഹുബലം
- കൈകളുടെ ശക്തി
ബാഹുഭൂഷ
- കൈവള
ബാഹുഭേദി
- വിഷ്ണു
ബാഹുമൂലം
- കക്ഷം
ബാഹുയുദ്ധം
- ആയുധം കൂടാതെ കൈകൊണ്ടുള്ള യുദ്ധം
- പര്യായപദങ്ങൾ:
- നിയുദ്ധം.
ബാഹുയോധൻ, ബാഹുയോധി
- മൽപ്പിടിത്തക്കാരൻ
- ഗുസ്തിക്കാരൻ
ബാഹുലഗ്രീവം
- മയിൽ
ബാഹുലം
- കാർത്തിക മാസം
- ബഹുല (കൃത്തികാ) നക്ഷത്ര പൗർണ്ണിമയുള്ളതു് എന്നർത്ഥം.
- കരത്രാണം
ബാഹുലീ
- കാർത്തികമാസത്തിലെ വെളുത്ത വാവു്
ബാഹുലേയൻ
- സുബ്രഹ്മണ്യൻ
- ബഹുലകളാൽ(അനേകം പേരാൽ) പോറ്റപ്പെടുന്നതുകൊണ്ടു് ഈ പേർ വന്നു. വളരെ പേരുള്ളവൻ എന്നുമാകാം.
- കാള
ബാഹുലേയം
- കാള
ബാഹുല്യം
- സമൃദ്ധി
- ബഹുത്വം
ബാഹുവിക്ഷേപം
- നീന്തൽ
ബാഹുവീര്യം, ബാഹുശക്തി
- ബാഹുബലം
ബാഹുശാലി
- ശിവൻ
- ഭീമൻ
ബാഹുശിഖരം
- തോൾ
ബാഹുശ്രുത്യം
- വിജ്ഞാനം
- വലുതായ പഠിപ്പു്
ബാഹുസംഭവൻ
- ക്ഷത്രിയൻ
ബാഹ്യ
- വിശേഷണം:
- വഹിക്കപ്പെടുവാൻതക്ക
- പുറമേയുള്ള
ബാഹ്യം
- ഒരുമാതിരി വാഹനം, വണ്ടി
- ചുമട്ടുകാളയും മറ്റും
- (ശബ്ദങ്ങളുടെ പിരിവു്
ബാഹ്യാങ്കണം
- പുറമുറ്റം
ബാഹ്യാഘാതം
- ഉൾക്കേടു വരുത്താതെ പുറമേ മാത്രം ഉണ്ടായിട്ടുള്ള മുറിവു്
ബാഹ്യേന്ദ്രിയം, ബഹിരിന്ദ്രിയം
- പുറമേയുള്ള ഇന്ദ്രിയങ്ങൾ
- കർമ്മേന്ദ്രിയം
- ജ്ഞാനേന്ദ്രിയം
ബാഹ്യേന്ദ്രിയ നിരോധം
- ബാഹ്യങ്ങളായിരിക്കുന്ന ഇന്ദ്രിയങ്ങളുടെ നിരോധം; കണ്ണു്
- ചെവി മുതലായവയെ അനാവശ്യങ്ങളിൽ പ്രവർത്തിക്കാതെ തടുത്തു നിറുത്തുക
ബാറു്
- കോടതിയിൽ വക്കീലന്മാരുടെ ഇരിപ്പു സ്ഥലം
- (ബെഞ്ചു്.)
ബി
ബിഠം
- ആകാശം
ബിഡം
- ഒരുവക ഉപ്പു്
ബിഡകം
- പരു
ബിഡാലം
- പൂച്ച
- നിലവിളിക്കുന്നവൻ എന്നർത്ഥം.
- കണ്ണിന്റെ കൃഷ്ണമണി
ബിഡാലി
- പെൺപൂച്ച
ബിഡൗജസ്സു്
- ഇന്ദ്രൻ
- ശത്രുക്കളെ ഭേദിയ്ക്കുന്ന ബലമുള്ളവൻ എന്നർത്ഥം. വിഡൊജസ്സ് എന്ന പാഠവും കാണുന്നു. അതിനു ‘തന്റെ ഓജസ്സിനെ മനുഷ്യരിൽ കാട്ടുന്നവൻ’ എന്നർത്ഥം. വിഡൗജസ്സ്, ബിഡോജസ്സ് ഇങ്ങിനേയും പാഠങ്ങൾ കാണുന്നുണ്ടു്.
ബിന്ദു
- വിശേഷണം:
- അറിവുള്ള
ബിന്ദു
- നീർത്തുള്ളി
- ചൂണ്ടാണി വിരലിന്റെ രണ്ടു സന്ധിവരെ വെള്ളത്തിൽ മുക്കിയെടുത്താൽ അതിൽ നിന്നു ആദ്യം ഇറ്റു വീഴുന്ന തുള്ളിയുടെ പേർ. (ഇംഗ്ലീഷിൽ ‘മിനി’ എന്നു പറയും). വെള്ളത്തിന്റെ അവയവങ്ങൾ എന്നർത്ഥം.
- എഴുത്തുകളിലിടുന്ന ഒരടയാളം
- (.) നിശ്ശേഷമായി നിറുത്തേണ്ടുന്ന ദിക്കിലാണ് ഇതുപയോഗിക്കേണ്ടതു്. എല്ലാ പ്രധാനവാക്യങ്ങളുടേയും അവസാനത്തിൽ ഈ അടയാളം ഇടണം’.
- പല്ലുകൊണ്ട പാടു്
- പുരികങ്ങൾ രണ്ടിന്റേയും നടുവിലുള്ള സ്ഥലം
- ആനയുടേ പദസരി
- പര്യായപദങ്ങൾ:
- പൃഷത്ത്
- പൃഷതം
- വിപ്രുഷം.
ബിന്ദുകം
- ഓടമരം
ബിന്ദുചിത്രകം
- പുള്ളിമാൻ
ബിന്ദുജാലകം
- ആനയുടെ മുഖാദികളിൽ കാണുന്നപുള്ളിക്കുത്തു്
ബിന്ദുതന്ത്രം
- പകിട
- ചുക്കിണി
ബിന്ദുദേവൻ
- ശിവൻ
ബിന്ദുഫലം
- മുത്തു്
ബിന്ദുബില്വം
- ജയദേവരുടെ കുലഗ്രാമം
ബിന്ദുരേഖകം
- അനുസ്വാരം
- ഒരുമാതിരി പക്ഷി
ബിന്ദുവാസരം
- ഗർഭോൽപാദനദിനം
ബിന്ദുസാരൻ
- ചന്ദ്രഗുപ്തന്റെ പുത്രനും പിൻവാഴിയും
- അശോകമഹാരാജാവിന്റെ അച്ഛൻ.
ബിബ്ബോകം, ബിവ്വോകം, വിവ്വോകം, ബിംബോകം
- പ്രണയത്തെ ആസ്പദമാക്കിയ കലഹം മുതലായ ചേഷ്ടകൾക്കുള്ള പേരു്
- സ്ത്രീകളുടെ ശൃംഗാരചേഷ്ടാവിശേഷം (പുരികം ഇളക്കി പുഞ്ചിരിയിടുകയും മറ്റും)
ബിഭീഷണൻ
- വിഭീഷണൻ
ബിംബം
- ചന്ദ്രാദിത്യന്മാരുടേയും മറ്റും മണ്ഡലം, പ്രകാശിക്കുന്നതു്, വിസ്താരത്തെ പ്രാപിക്കുന്നതു്
- പ്രതിശരീരഛായ
- കോവൽപ്പഴം (തൊണ്ടിപ്പഴം)
ബിംബാ
- കോവൽ
ബിംബാധരം
- തൊണ്ടിപ്പഴംപോലുള്ള ചുണ്ടു്
ബിംബി
- കോവൽ
ബിംബിക
- കോവൽവള്ളി
- ഓഷ്ഠത്തിന്റെ ആകൃതിയിലുള്ള ഫലങ്ങൾ ഉള്ളതു് എന്നർത്ഥം.
ബിംബിക്കുന്നു
- ഒന്നിന്റെ രൂപം മറ്റൊന്നിൽ കാണാറാകുന്നു
- നിഴലിക്കുന്നു
- പ്രതിഫലിക്കുന്നു
ബിംബിത
- വിശേഷണം:
- നിഴലിക്കപ്പെട്ട
- പ്രകാശിച്ച
ബിംബിസാരൻ
- ശിശുനാഗവംശീയനായ ഒരു രാജാവു്
- ബി. സി. 530 മുതൽ 493 വരെ മഗധരാജ്യം ഭരിച്ചിരുന്നതായി പറയപ്പെടുന്നു.
ബിംബോകം
- (ബിബ്ബോകം നോക്കുക)
- പ്രിയകീർത്തനത്തിൽ ആദരവില്ലായ്ക. (വിലാസങ്ങൾ നോക്കുക).
ബിരുദു്
- വിരുതു്
- പരസമ്മതം ലഭിച്ചിട്ടുള്ള സ്ഥാനം, ബഹുമതി.
ബിലകാരി
- എലി
ബിലം
- പൊത്തു് (വിലം)
- വഞ്ചി
- വിള്ളൽ, വിടവു്
- പുറത്തേക്കുള്ള വഴി
ബിലംഗമം
- സർപ്പം
ബിലിമ്പി
- ഒരുവക വൃക്ഷം
ബിലേശയം
- പാമ്പു്
- തവള
ബില്ലം
- കുഴി
- ജലം നിറുത്തുന്നതിനു വൃക്ഷച്ചുവട്ടിലുള്ള തടം
ബില്വം
- കൂവളം
- സേവകന്മാരുടെ പാപത്തെ നശിപ്പിക്കുന്നതു് എന്നർത്ഥം. (വില്വം).
ബിൽഹണൻ
- ഒരു ഗ്രന്ഥകർത്താവു്
- 11-ആം നൂറ്റാണ്ടിന്റെ ഒടുവിൽ ജീവിച്ചിരുന്നു. പ്രധാനകൃതികൾ-മഹാകാവ്യവിക്രമാങ്കദേവചരിതം, ചൗരപഞ്ചാശിക.
ബിസം
- താമരവളയം
- ഭക്ഷണസമയത്തിൽ ഇതിനുള്ള നൂൽ എടുത്തു കളയപ്പെടുന്നതിനാൽ ഈ പേർ വന്നു (പാഠങ്ങൾ-ബിശം, വിസം).
- ഇതു ഭക്ഷണസാധനമായി ഉപയോഗിക്കാറുണ്ടു്.
‘ബിസമൃദുവാമുടൽകൊണ്ടുകോമളാംഗി’
— കുമാരസംഭവം
.ബിസകണ്ഠികാ
- വെള്ളിപ്പക്ഷി
- താമരവളയംപോലെ നീണ്ട കഴുത്തുള്ളതു് എന്നർത്ഥം.
ബിസപ്രസൂനം
- താമരപ്പൂവു്
- താമരത്തണ്ടിന്മേലുള്ള പുഷ്പം എന്നർത്ഥം.
ബിസിനി
- താമരപ്പൊയ്ക
- താമരവളയങ്ങൾ ഉള്ളതു് എന്നർത്ഥം.
ബിസ്തം
- ഒരു കർഷം
- മൂന്നു കഴഞ്ചു്
- 36 പണത്തൂക്കം പൊന്നിന്റെ പേർ
- ഉത്സൃജിക്കപ്പെടുന്നതു് എന്നർത്ഥം. (വിസ്തം – എന്നു പാഠം.) ഇതിന്നു ഒരു പൊൻതൂക്കം എന്നു ഭാഷ കാണുന്നു.
ബീ
ബീജം
- കാരണം
- മുളപ്പിക്കപ്പെടുന്നതു് എന്നർത്ഥം. കാര്യരൂപവിശേഷേണ ജനിക്കുന്നതു്, കാര്യത്തെ ഗമിക്കുന്നതു്, ഇങ്ങിനെയുമാവാം. (വീജം എന്ന പാഠവും ഉണ്ടു്. ബവങ്ങൾക്കു അഭേദം കല്പിതമാണല്ലൊ).
- വിത്തു്
- ശുക്ലം
- സത്വരൂപേണ ഗർഭാശയത്തേ പ്രവേശിക്കുന്നതു് എന്നർത്ഥം.
- സത്യം
- മന്ത്രത്തിൽ ചില പ്രധാന അക്ഷരങ്ങൾ
- കാരണം
ബീജകം
- വിത്തു്
ബീജകോശ(ഷം)
- താമരപ്പൂവു മുതലായതിന്റെ അകത്തു വിത്തിന്നു് ആസ്പദമായ അവയവവിശേഷം (കായ്)
- കർണ്ണികാ
- താമരപ്പൂവിന്നിരിപ്പാനുള്ള പാത്രമെന്നർത്ഥം.
ബീജഗണിതം
- ഒരു വക കണക്കു ശാസ്ത്രം
- (Algebra).
ബീജചതുഷ്ടയം
- ഉലുവാ
- ആശാളി
- പെരുഞ്ചീരകം
- കുറാശാണി ഇവ 4-ഉം
ബീജപൂരം
- വള്ളിനാരകം (മാതുള നാരകം)
- നിറച്ചു വിത്തുള്ള കായോടുകൂടിയത് എന്നര്‍ത്ഥം.
ബീജവപനം
- വയല്‍
- വിത
ബീജവാപം
- വിത
- വിത്തു്
ബീജവാഹനന്‍
- ശിവന്‍
ബീജസത്വം
- വര്‍ദ്ധിപ്പിക്കുന്ന ജീവി
- വര്‍ദ്ധനയ്ക്ക് ഹേതുവായ ജന്തു
ബീജസൂ
- ഭൂമി
ബീജസ്നേഹം
- പ്ലാശ്
ബീജാകൃത
- വിശേഷണം:
- വിതച്ചടിച്ച
ബീജാകൃതം
- വിത്തു വിതച്ചു വീണ്ടും ഉഴുത (വിത്തുമാറിയ) നിലം
- വിത്തോടുകൂടെ ഉഴുതത് എന്നര്‍ത്ഥം.
ബീജാക്ഷരം
- മന്ത്രത്തിലെ ചില അക്ഷരം
ബീജങ്കുരന്യായം
- ഒരു വക ന്യായം
- “അണ്ടിയോ മൂത്തത്? മാവോ മൂത്തത്? എന്നു തീര്‍ച്ചപ്പെടുത്തുവാന്‍ സാധിക്കാത്തതിനാല്‍ അതിനു പ്രവാഹരൂപമായി അനാദിത്വം കല്പിച്ചിരിക്കുന്നു. അപ്രകാരം പരസ്പരസാപേക്ഷങ്ങളില്‍ ഈ ന്യായം പ്രവര്‍ത്തിക്കുന്നു.”
ബീജാധികം
- ഒട്ടകം
ബീജ്യ
- വിശേഷണം:
- ഏതെങ്കിലും ഒരു വംശത്തില്‍ ജനിച്ച
- ബീജത്തില്‍ ഭവിച്ച എന്നര്‍ത്ഥം.
- വിത്തില്‍നിന്നു മുളച്ച
ബീഭത്സ
- വിശേഷണം:
- അറപ്പുള്ള
- ക്രൂരതയുള്ള
- വെറുപ്പുള്ള
- ഈര്‍ഷ്യയുള്ള
- പാപമുള്ള
- ദുഷ്ടതയുള്ള
ബീഭത്സന്‍
- ഹിംസാശീലന്‍
- പാര്‍ത്ഥന്‍, അര്‍ജ്ജുനന്‍
ബീഭത്സം
- നവരസങ്ങളില്‍ ഒന്ന്
- അറപ്പു തോന്നുന്ന സ്ഥിതി
ബീഭത്സിക്കുന്നു
- അറയ്ക്കുന്നു
ബീഭത്സു
- വിശേഷണം:
- വെറുപ്പുണ്ടാക്കപ്പെട്ട
ബീഭത്സു
- പാണ്ഡവന്മാരില്‍ അര്‍ജ്ജുനന്റെ പേര്‍
ബീരങ്കി
- വലിയ തോക്ക്
ബീരിടം
- (വേദത്തില്‍)
- വായു
- കൂട്ടം
ബു
ബുകം
- കൊക്കുമന്താരം
- രുദ്രമന്ദാരം
- ഭൂമിയെ മറയ്ക്കുന്നത് എന്നര്‍ത്ഥം.
ബുക്കം
- ആട്
- ഹൃദയം
- നെഞ്ചു്
ബുക്കാ, ബുക്കം
- ഹൃദയാന്തര്‍ഗതമായ മാംസവിശേഷം
- മുഖ്യമാംസം എന്നും കാണുന്നു
- അധികം സ്വാദുള്ളതാണെന്നു പറയപ്പെടുന്നത് എന്നര്‍ത്ഥം. ഇതു നെല്ലിക്കയോളം വലിപ്പമുള്ളതും കുറച്ചു നീണ്ടതുമായ ഒരു മാംസമാണെന്നും, ശ്രൌതാദികളില്‍ വൃക്യം എന്നു പറയപ്പെടുന്ന ഒരു മാംസവിശേഷമാണെന്നും തമിഴ് വ്യാഖ്യാനത്തില്‍ കാണുന്നു. വൃക്കാ എന്നേടത്തു പാഠാന്തരങ്ങള്‍ – വൃക്യാ, വൃക്കം, വൃക്ക്യം, ബുക്കം.
‘അഗ്രമാംസ്വേദ്വയോര്‍വൃക്യഃ’
‘ബുക്കോ നരാഗ്രമാംസേ സ്യാല്‍’
‘ശോണിതാസ്രേസ്രിയാം വൃക്കാവൃക്കശ്ച’
— അമരശേഷം
‘ബുക്കോ നരാഗ്രമാംസേ സ്യാല്‍’
— ബോപാലിതന്‍
‘ശോണിതാസ്രേസ്രിയാം വൃക്കാവൃക്കശ്ച’
— രഭസന്‍
ബുദ്ധ
- വിശേഷണം:
- അറിയപ്പെട്ട
ബുദ്ധഗയ
- ഒരു തീര്‍ത്ഥസ്ഥലം
ബുദ്ധമതകാലം
- കലിവര്‍ഷം 2859-36൦1
- മൗര്യവംശജനായ അശോകമഹാരാജാവു ഇക്കാലത്തായിരുന്നു ഉത്തര ഇൻഡ്യയില്‍ ഏകച്ഛത്രാധിപതിയായി വാണിരുന്നത്.
ബുദ്ധമതപ്രസ്ഥാനചതുഷ്ടയം
- മാധ്യമിക
- സൗത്രാന്തിക
- യോഗാചാര
- വൈമാ(ഭാ)സിക
- ഇവ ര്‍-ഉം
ബുദ്ധന്‍
- ബുദ്ധമാതക്കാരുടെ ഒരു പ്രധാന ഗുരു
- സര്‍വം ക്ഷണികമെന്നറിയുന്നവന്‍ എന്നര്‍ത്ഥം. പ്രശസ്തയായ ബുദ്ധിയുള്ളവന്‍ എന്നുമാവാം. ബുദ്ധമഹര്‍ഷി മരിച്ചിട്ട് 3൦൦ വര്‍ഷം കഴിഞ്ഞ ഉടനെ പാടലിപുത്രത്തിലേ മഹാരാജാവു ബുദ്ധമതത്തെ ഇന്‍ഡ്യയിലെ മതമായിട്ടു നിശ്ചയിച്ചു. ബുദ്ധമുനിയുടെ അച്ഛന്‍ ശുദ്ധോദനനാകുന്നു. അമ്മ മായാദേവി. ജനനസ്ഥലം കപിലവസ്തു. കാശിക്കു 1൦൦ നാഴിക വടക്ക്. ക്ഷത്രിയകുലത്തില്‍ ജനിച്ചു ബുദ്ധമതം പ്രസംഗിച്ച് എല്ലാവരേയും ധരിപ്പിച്ചു. 8൦-ാം വയസ്സില്‍ മരിച്ചു. ഇപ്പോള്‍ ഭൂമിയിലേ മൂന്നിലൊന്നു ഭാഗം പേര്‍ ഈ മതം അനുസരിക്കുന്നു. ബുദ്ധദേവനു
- എന്നുള്ള ശ്ലോകാര്‍ദ്ധം കൊണ്ട് ഈ പേരുകളും പര്യായങ്ങളാണെന്ന് അഭിപ്രായം കാണുന്നു.
- പര്യായപദങ്ങൾ:
- സര്‍വജ്ഞന്‍
- സുഗതന്‍
- ബുദ്ധന്‍
- ധര്‍മ്മരാജന്‍
- തഥാഗതന്‍
- സമന്തഭദ്രന്‍
- ഭഗവാന്‍
- മാരജിത്ത്
- ലോകജിത്ത്
- ജിനന്‍
- ഷഡഭിജ്ഞന്‍
- ദശബലന്‍
- അദ്വയവാദി
- വിനായകന്‍
- മുനീന്ദ്രന്‍
- ശ്രീഘനന്‍
- ശാസ്താവ്
- മുനി.
‘ആര്‍ഹതഃ ക്ഷപണോ നഗ്നഃ
ശ്രമണോ ജീവകോ മലീ’
ശ്രമണോ ജീവകോ മലീ’
ബുദ്ധമതം
- ബുദ്ധമുനിയുടെ മാര്‍ഗ്ഗം
ബുദ്ധാവതാരം
- (ഇതിനു കാരണം ഹിംസയെ നിരോധിച്ചു അഹിംസാതത്വ സ്ഥാപനം ചെയ്യാനത്രെ).
ബുദ്ധി
- അകത്തുള്ള ഇന്ദ്രിയങ്ങള്‍ നാലുള്ളതില്‍ ഒന്ന്
- തിരിച്ചറിയുന്നതിനുള്ളത് എന്നര്‍ത്ഥം.
- ബുദ്ധി, സുഖം, ദുഃഖ, ഇച്ഛാദ്വേഷം, യത്നം ഇവ ആറുമത്രേ “ബുദ്ധ്യാദിഷകള്‍ക്കും”.
- പര്യായപദങ്ങൾ:
- മനീഷാ
- ധിഷണാ
- ധീ
- പ്രജ്ഞാ
- ശേമുക്ഷീ
- മതി
- പ്രേക്ഷാ
- ഉപലബ്ധി
- ചിത്ത്
- സംവിത്ത്
- പ്രതിപത്ത്
- ജ്ഞപ്തി
- ചേതനാ.
ബുദ്ധികൂര്‍മ്മത
- ബുദ്ധിയുടെ ഒരു ശക്തി
- ബുദ്ധിയുടെ കൂര്‍പ്പ്
ബുദ്ധിഗുണങ്ങള്‍
- ബുദ്ധിക്കുള്ള ഗുണങ്ങള്‍
- ശുശ്രൂഷ
- ശ്രവണം
- ഗ്രഹണം
- ധാരണം
- ഊഹാപോഹം
- അര്‍ത്ഥവിജ്ഞാനം
- തത്വവിജ്ഞാനം
‘ശുശ്രൂഷാ ശ്രവണഞ്ചൈവ
ഗ്രഹണം ധാരണം തഥാ,
ഊഹാപോഹൌ ച വിജ്ഞാനം
തത്വജ്ഞാനഞ്ച ധീഗുണാഃ’
ഗ്രഹണം ധാരണം തഥാ,
ഊഹാപോഹൌ ച വിജ്ഞാനം
തത്വജ്ഞാനഞ്ച ധീഗുണാഃ’
ബുദ്ധിഗുണാഷ്ടകം
- (ബുദ്ധിഗുണങ്ങൾ നോക്കുക)
ബുദ്ധിദാ
- വയമ്പ്
ബുദ്ധിദാ
- വയമ്പ്
ബുദ്ധിപാകം
- വിദ്യാഭ്യാസം നിമിത്തം ബുദ്ധിക്കുണ്ടാകുന്ന ഫലാവസ്ഥ
- പച്ചക്കായെക്കാള്‍ പഴുത്ത (പാകം വന്ന) കായ് അധികം ഉപയോഗം, എന്നതുപോലെ ബുദ്ധിക്കും പാകം വന്നെങ്കിലത്രേ ഗുണമുള്ളു.
ബുദ്ധിപൂര്‍വം
- ബുദ്ധിയോടുകൂടി
- കരുതലോടുകൂടി
ബുദ്ധിമല്‍
- വിശേഷണം:
- ബുദ്ധിയുള്ള
ബുദ്ധിമഹത്വം
- ബുദ്ധിയുടെ വലിപ്പം
ബുദ്ധിമാന്ദ്യം
- ബുദ്ധിയുടെ സാവധാനം
- ബുദ്ധിയുടെ അല്പത്വം
ബുദ്ധിമുട്ട്
- വിചാരിച്ചാല്‍ ഒരുപായം തോന്നായ്ക
- ദാരിദ്ര്യം, ഞെരുക്കം
- പ്രയാസം
ബുദ്ധിമുട്ടുന്നു
- ദാരിദ്ര്യം അനുഭവിക്കയും മറ്റും ചെയ്യുന്നു
- പ്രയാസപ്പെടുന്നു
- (സകര്‍മ്മകക്രിയ:ബുദ്ധിമുട്ടിക്കുന്നു.)
ബുദ്ധിമോശം
- മടത്തരം
- ബുദ്ധിക്ഷയം
ബുദ്ധിശാലി
- വിശേഷണം:
- ബുദ്ധിയുള്ള
ബുദ്ധിശാലിനി
- ബുദ്ധിയുള്ളവള്‍
ബുദ്ധിസചിവന്‍, ബുദ്ധിസഹായന്‍
- ആലോചനയ്ക്കുള്ള മന്ത്രം
ബുദ്ധിസംസ്കാരം
- അറിവിനെ സംബന്ധിച്ചു ബുദ്ധിയെ നല്ലനിലയില്‍ കൊണ്ടുവരുക
ബുദ്ധിഹീന
- വിശേഷണം:
- ബുദ്ധിയില്ലാത്ത
ബുദ്ധിഹീനത, ബുദ്ധിഹീനത്വം
- ബുദ്ധിയില്ലായ്മ
ബുദ്ധ്നം
- വൃക്ഷത്തിന്റെ ചുവട്
- മുരട്
- വേരിന്റെ പര്യായമെന്നും കാണുന്നുണ്ട്. മരത്തിനു ഉറപ്പായി നില്‍ക്കുന്നത് എന്നര്‍ത്ഥം.
ബുദ്ബുദം
- നീര്‍കുമള
- വെള്ളത്തിലുള്ള പൊള്ള (നുര)
- ബുദ് എന്ന അവ്യക്ത ശബ്ദത്തെ ചെയ്യുന്നത് എന്നര്‍ത്ഥം.
ബുധന്‍
- അറിവുള്ളവന്‍, വിദ്വാന്‍
- ഒരു ഗ്രഹം, ചന്ദ്രന്റെ മകന്‍
- ബൃഹസ്പതിയുടെ ഭാര്യയായ താരയില്‍ ചന്ദ്രനുണ്ടായവന്‍. ചന്ദ്രൻ താരയെ വശീകരിച്ചുകൊണ്ടുപോയി. ഇതുനിമിത്തം ചന്ദ്രനും ബൃഹസ്പതിയും തമ്മില്‍ യുദ്ധം (താരകാമയം എന്നു പേര്‍) ഉണ്ടായി. രണ്ടു കക്ഷികളായി പിരിഞ്ഞാണു യുദ്ധം ആരംഭിച്ചത്. ഉശനസ്സ്, രുദ്രന്‍, ദൈത്യർ, ദാനവർ ഇവര്‍ ചന്ദ്രന്റെ ഭാഗം. ഇന്ദ്രനും ദേവകളും ബൃഹസ്പതിയുടെ ഭാഗം. ബ്രഹ്മാവിന്റെ നിര്‍ബന്ധംകൊണ്ടു താരയെ സോമന്‍ വിട്ടുകൊടുക്കേണ്ടിവന്നു. ഗര്‍ഭിണിയായി ഭര്‍ത്താവിനെ പ്രാപിച്ച താര പ്രസവിച്ചപ്പോള്‍ ശിശു അതിസുന്ദരനും മഹാ യോഗ്യനുമായിരുന്നു. പുത്രന്‍ തന്റേതാണു തന്റേതാണു എന്നു അനന്തരം സോമനും ബൃഹസ്പതിയും പരസ്പരം തര്‍ക്കം തുടങ്ങി. തര്‍ക്കനിവൃത്തി വരുത്തേണ്ടതു താരയുടെ ചുമതലയാകയാൽ പുത്രന്‍ അമ്മയെ ശപിപ്പാന്‍ ആരംഭിച്ചു. വാസ്തവം പറയണമെന്നു ബ്രഹ്മാവും അവളോടു നിര്‍ബന്ധിച്ചു. അനന്തരം സോമന്റെ പുത്രനാണെന്നു സമ്മതിച്ചു. ചന്ദ്രന്‍ മകനു ‘ബുധന്‍’ എന്നു നാമകരണം ചെയ്തു. ബുധനെ രൗഹിണേയന്‍ എന്നും സൗമ്യൻ എന്നു വിളിക്കാറുണ്ട്. ബുധനു ഇളയില്‍ ജനിച്ചവന്‍ ‘പുരൂരവസ്സ്’.
ബുധനാഴ്ച
- നാലാമത്തെ ആഴ്ച
ബുധഭാരതി
- വിദ്വാന്മാരുടെ വാക്ക്
- സംസ്കൃതഭാഷ
ബുധം
- നായ്
ബുധരത്നം
- മരതകം
ബുധവാരം
- ബുധനാഴ്ച
ബുധാ
- മാഞ്ചി
ബുധിത
- വിശേഷണം:
- അറിയപ്പെട്ട
ബുബുരം
- ജലം
ബുഭുക്ഷ
- വിശപ്പു
- ഭുജിപ്പാനുള്ള ഇച്ഛ എന്നര്‍ത്ഥം.
- ഏതെങ്കിലും അനുഭവിപ്പാനുള്ള ആഗ്രഹം
ബുഭുക്ഷിത
- വിശേഷണം:
- വിശപ്പുള്ള
ബുഭുക്ഷു
- വിശേഷണം:
- ഭക്ഷണാഗ്രഹമുള്ള
ബുഭുത്സാ
- അറിവാനുള്ള ആഗ്രഹം
ബുലി
- ഭയം
ബുൽകസൻ
- പറയൻ
ബുസം
- പതിരു്, ഉമി, ചണ്ടു്
- ഉപേക്ഷിക്കപ്പെടുന്നതു് എന്നർത്ഥം.
- തൈർക്കട്ട
- ധനം
- ജലം(വേദത്തിൽ പ്രയോഗം)
ബുസ്തം
- വറുത്ത മാംസഖണ്ഡം
- ചകിണി
- ചക്ക മുതലായ ഫലങ്ങളുടെ കരുമുള്ളു, പനസാദിഫലത്തിന്റെ കുരു ഒഴിച്ചു മറ്റുള്ളവ. (പാഠങ്ങൾ–പുസ്തം, പുസ്തകം.)
ബൂ
ബൂട്സ്
- മൂടിച്ചെരുപ്പു്
- (ഇംഗ്ലീഷ് ഭാഷ) സംസ്കൃതത്തിൽ – അനുപദീനാ.
ബൃ
ബൃത്താനിക
- ബ്രിട്ടൺ
ബൃംഹണ
- വിശേഷണം:
- തടിപ്പിക്കുന്ന
ബൃംഹണം
- പഞ്ചസാര
- പാൽ മുതലായവ കൂട്ടി നെയ്യിൽ ഉണ്ടാക്കിയ ഒരു പലഹാരം
ബൃംഹിത
- വിശേഷണം:
- തടിപ്പിക്കപ്പെട്ട
ബൃംഹിതം
- ആന അലറുന്ന ശബ്ദം
‘ഗർജ്ജൽഗജനിവഹ
ബൃംഹിതവിവർദ്ധിതം’
ബൃംഹിതവിവർദ്ധിതം’
— അംബരീഷചരിതം കഥകളി
ബൃഹതാംപതി
- ബൃഹസ്പതി
ബൃഹതി
- ചെറുവഴിതിന
- കണ്ടകാരിച്ചുണ്ട, പുത്തരിച്ചുണ്ട
- വർദ്ധിക്കന്നതു് എന്നർത്ഥം.
ബൃഹതിക
- മേൽപ്പുടവ, ഉത്തരീയ വസ്ത്രം
- വസ്ത്രത്തിൽ ഒരുവക ഭേദം എന്നർത്ഥം. മറയ്ക്കുന്ന ഒരു വസ്ത്രവിശേഷം എന്നുമാവാം.
- ചെറുവഴിതിന
- വലിയ വീണ
- ഛന്ദസ്സുകളിൽ ഒന്നു്
- ഓരോ പാദത്തിൽ ഒമ്പതു് അക്ഷരം വീതം കാണും.
- മേൽപ്പുടവ
- ചിറക്കുളം
- തടിച്ചവൾ
- വിശ്വാവസുവിന്റെ വീണ
- നാരദന്റെ വീണ
- മഹത്വമുള്ളവൾ
- 36 എന്ന സംഖ്യ
- പുറങ്കുപ്പായം
ബൃഹത്ത്
- വിശാലം
- വർദ്ധിക്കുന്നതു് എന്നർത്ഥം. വലുതു്.
ബൃഹത്തു്, ബൃഹൽ
- വിശേഷണം:
- വലുതായ
ബൃഹൽകഥ
- ഏകദേശം ഭാരതത്തിനു തുല്യമാവാൻ തക്കവണ്ണം വിചാരിച്ചു് ബാണകവിയാൽ ഉണ്ടാക്കപ്പെട്ടിരിക്കുന്ന ഒരു വലിയ നല്ല കഥ
- ഗുണാഢ്യന്റെ ഒരു കഥാസംഗ്രഹം. കഥാസരിൽ സാഗരത്തിന്റെ മൂലം.
ബൃഹൽകുക്ഷി
- വിശേഷണം:
- വലിയ വയറുള്ള
- കുടവയറുള്ള
- പെരുവയറുള്ള
ബൃഹദ്ബാലൻ
- ഒരു ഗാന്ധാരരാജ പുത്രൻ
ബൃഹൽഭട്ടാരിക
- ദുർഗ്ഗ
ബൃഹൽഭാനു
- അഗ്നി
- വലിയ (രശ്മി) ജ്വാലയുള്ളവൻ എന്നർത്ഥം.
ബൃഹൽസംഹിക
- ജ്യോതിശാസ്ത്രസംബന്ധമായി വരാഹമിഹിരന്റെ ശ്രുതിപ്പെട്ട ഒരു പുസ്തകം
- 6-ആം ശതവർഷത്തിന്റെ മധ്യകാലത്തുണ്ടായി എന്നു് ഊഹിക്കാം.
ബൃഹദംഗം
- ആന
ബൃഹദാരണ്യകം
- ഒരു ഉപനിഷത്തു്
- ശതപഥബ്രാഹ്മണത്തിന്റെ ഒടുവിലത്തെ ഭാഗം.
ബൃഹദ്ദേവതാ
- ഋഗ്വേദത്തിൽ പറഞ്ഞിട്ടുള്ള ദേവതകളേ കുറിച്ചു ശൗനകന്റെ ഒരു പുസ്തകം
ബൃഹദ്രഥൻ
- ഇന്ദ്രൻ
- പാടലിപുത്രം എന്ന പുരത്തിൽ വാണിരുന്ന മൗര്യകുല രാജാക്കന്മാരിൽ പത്താമത്തേ രാജാവു്
ബൃഹദ്രഥി
- ഒരാറു്
ബൃഹന്നള, ബൃഹന്നടൻ (നളൻ)
- അജ്ഞാതവാസത്തിൽ അർജ്ജുനന്റെ പേർ
ബൃഹന്തൻ
- ഉലൂകാധിപതി
ബൃഹസ്പതി
- വ്യാഴം
- ദേവകളൂടെ പുരോഹിതനാണു്. ബൃഹസ്പതിക്കു ഉടഥ്യന്റെ ഭാര്യയായ മമതയിൽ ഭരദ്വാജൻ ഉണ്ടായിട്ടുണ്ടു്. (ബുധൻ നോക്കുക). ദേവന്മാരുടെ ഗുരു അല്ലെങ്കിൽ വേദങ്ങളുടെ ഉപദേഷ്ടാവു് എന്നർത്ഥം.
ബൈ
ബൈജികം
- മുരിങ്ങഎണ്ണ
ബൈബിൾ
- കൃസ്ത്യാനികളുടെ വേദപുസ്തകം
- (Bible).
ബോ
ബോട്ടു്
- വള്ളം
- (ഇംഗ്ലീഷുഭാഷ).
‘ബോട്ടിൽകേറിബ്ബഹുസരസമായ്’
— മയൂരസന്ദേശം
.ബോധകൻ
- ബോധിപ്പിക്കുന്നവൻ
- അഭ്യസിപ്പിക്കുന്നവൻ
- ഗൂഢമായി ചെയ്യുന്ന വർത്തമാനം അറിയുന്നവൻ
ബോധകര
- വിശേഷണം:
- ബോധിപ്പിക്കുന്ന
- പഠിപ്പിക്കുന്ന
- ഉണർത്തുന്ന
ബോധകരൻ
- പാടിയുണർത്തുന്നവൻ
- രാജാക്കന്മാർ ഉണരുവാനായിക്കൊണ്ടു പുലർച്ചയ്ക്കു പാട്ടുപാടുന്നവൻ. ഉണർച്ചയെ ചെയ്യുന്നവൻ എന്നർത്ഥം.
ബോധക്കേടു്
- മോഹാലസ്യം
- അറിവില്ലായ്ക
ബോധനൻ
- ബുധൻ എന്ന ഗ്രഹം
- ബുദ്ധിമാൻ
ബോധനം
- അറിവു്
- പഠിപ്പിക്കുക
- ഉണർത്തുക
ബോധനി
- തിപ്പലി
ബോധനീയ
- വിശേഷണം:
- അറിയിക്കേണ്ടുന്ന
ബോധം
- ജ്ഞാനം, അറിവു്
- വിചാരം
- ഉണർച്ച
ബോധവാസരം
- വിഷ്ണൂ നാലുമാസത്തെ ഉറക്കം കഴിഞ്ഞു് ഉണരുന്ന ദിവസം
ബോധസ്വരൂപി
- വിശേഷണം:
- ബോധംതന്നെ സ്വരൂപമായിട്ടുള്ള
ബോധഹീന
- വിശേഷണം:
- അറിവില്ലാത്ത
ബോധാത്മക
- വിശേഷണം:
- ബോധമാകുന്ന ആത്മാവോടുകൂടിയ
ബോധായനൻ
- ഒരു മഹർഷി
ബോധി
- അരയാൽ
- കോഴി
ബോധിക്കുന്നു
- അറിയുന്നു
- സമ്മതിക്കുന്നു
- ഉണരുന്നു
- സകര്‍മ്മകക്രിയ:(ബോധിപ്പിക്കുന്നു.)
ബോധിത
- വിശേഷണം:
- അറിയിച്ച
ബോധിദ്രുമം
- അരയാൽ
- അറിവുള്ള മരം എന്നർത്ഥം. ബോധിസത്വന്മാർ അരയാൽത്തറമേലിരുന്നു തപസ്സുചെയ്യുമാറുള്ളതിനാൽ ബോധികൾക്കാശ്രയമായ ദ്രുമം എന്നുമാവാം. ഇതു വൃക്ഷജാതിയിൽ ബ്രാഹ്മണനാണെന്നും ജ്ഞാനിയാണെന്നും പറയുന്നു. ജൈനമതത്തിലുള്ള സന്യാസികളേ ‘ബോധിസത്വന്മാർ’ എന്നു വിളിക്കുന്നു.
ബോധ്യ
- വിശേഷണം:
- അറിയത്തക്ക
ബോർമ്മ
- കോതമ്പുറൊട്ടിയുണ്ടാക്കുന്ന സ്ഥലം
ബോലം
- നറുമ്പശ
- തക്കോലം
- തേൻ
- നെയ്യു്
ബോളം
- നറുമ്പശ
ബോളി
- ഒരു പലഹാരം
ബോളി
- വിധവ
- (പോളി എന്നതാണു് പലഹാരം.)
ബോൾ
- ഒരുമാതിരി അപ്പം
ബൗ
ബൗദ്ധൻ
- ബുദ്ധമതക്കാരൻ
ബ്ര
ബ്രദ്ധ്നൻ
- ആദിത്യൻ
- ഇരുട്ടിനെ തടുക്കുന്നവൻ എന്നർത്ഥം.
- എരിക്കു്
ബ്രദ്ധ്നം
- മുരടു്, വേരു്
- (ബുദ്ധ്നം എന്നതിന്റെ പാഠം).
- കുതിര
- ദിവസം
ബ്രഹ്മകല്പം
- ബ്രഹ്മാവിന്റെ ഒരു രാപ്പകൽ
ബ്രഹ്മകല്പിതം
- ദൈവവിധി
ബ്രഹ്മവൈവർത്തം
- 18 പുരാണങ്ങളിൽ ഒന്നു്
ബ്രഹ്മഗുപ്തൻ
- ഒരു ജ്യോതിശ്ശാസ്ത്രി
- ബ്രഹ്മഗുപ്തസിദ്ധാന്തത്തിന്റെ കർത്താവു്. ക്രിസ്തുവർഷം 598-ൽ ജനനം.
ബ്രഹ്മഘ്നൻ
- ബ്രാഹ്മണനെ കൊന്നവൻ
ബ്രഹ്മചര്യം
- വിവാഹംചെയ്യാത്ത അവസ്ഥ, ബ്രഹ്മചാരിയുടെ അവസ്ഥ, ആശ്രമങ്ങളിൽ ഒന്നു്
- ഉപനയനം (പൂണുനൂൽധാരണം) കഴിഞ്ഞു ഗൃഹസ്ഥാശ്രമം സ്വീകരിക്കുന്നതുവരെ (വിവാഹം കഴിക്കുന്നതുവരെ) ഉള്ള കാലം. വിദ്യാഭ്യാസം ബ്രഹ്മചര്യാശ്രമത്തിലാണു് നടത്തേണ്ടതു്.
- വിചാരത്തിലും വാക്കിലും പ്രവൃത്തിയിലും എല്ലായ്പോഴും ഏതവസ്ഥയിലുമുള്ള ചാരിത്രശുദ്ധി
- വിഷയാദികളിൽ മനസ്സുവെയ്ക്കാതെ ഈശ്വരനിൽ തന്നെ (പരബ്രഹ്മത്തിൽ തന്നെ) മനസ്സിനെ നിലനിറുത്തുന്ന അവസ്ഥ
ബ്രഹ്മചാരി
- പൂണൂൽ ഇട്ടു വേദം അഭ്യസിക്കുന്ന ബ്രാഹ്മണകുമാരൻ. ബ്രഹ്മത്തെ (വേദത്തെ) ചരിക്കുന്നവൻ എന്നർത്ഥം. ബ്രഹ്മത്തെ (ജ്ഞാനത്തെ, തപസ്സിനെ) സമ്പാദിക്കുന്നവൻ എന്നുമാവാം
- ബ്രഹ്മചാരി നാലുതരം - ഗായത്രീബ്രഹ്മചാരി, പ്രാജാപത്യബ്രഹ്മചാരി, വൈദികബ്രഹ്മചാരി, നൈഷ്ഠികബ്രഹ്മചാരി.
ബ്രഹ്മചാരിണി
- പാതിവ്രത്യമുള്ള ഒരു സ്ത്രീ
- ബ്രഹ്മി
ബ്രഹ്മചിന്ത
- ബ്രഹ്മാവിനേയും വേദത്തേയും മറ്റും വിചാരിക്കുക
ബ്രഹ്മജ്ഞൻ
- ബ്രഹ്മത്തെ അറിയുന്നവൻ
- യോഗി
ബ്രഹ്മജ്ഞാനം
- ബ്രഹ്മത്തെപ്പറ്റിയ അറിവു്
ബ്രഹ്മണ്യ
- വിശേഷണം:
- ബ്രാഹ്മണനെ സംബന്ധിച്ച
- ബ്രഹ്മാവിനെ സംബന്ധിച്ച
ബ്രഹ്മണ്യം
- കാട്ടരയാൽ
- വൈദികകർമ്മങ്ങളിൽ ആവശ്യപ്പെടുന്നതു് എന്നർത്ഥം.
- മുഞ്ഞപ്പുല്ലു്
- ചെറുകവുങ്ങിന്റെ പേരെന്നും ചിലർ വ്യാഖ്യാനിച്ചു കാണുന്നുണ്ടു്.
ബ്രഹ്മത്വം
- സായൂജ്യാവസ്ഥ
- ബ്രഹ്മഭാവം എന്നർത്ഥം. മായാബദ്ധനായ ജീവാത്മാവു് ജ്ഞാനാഗ്നി നിമിത്തം അവിദ്യാനാശം സിദ്ധിക്കുന്ന സമയം ബ്രഹ്മത്തോടു ചേർന്നു ലയിക്കും. ഇതത്രേ സായൂജ്യമുക്തി.
ബ്രഹ്മദണ്ഡം
- ഒരുമാതിരി തൈ
- ശാപം
ബ്രഹ്മദർഭ
- അയമോദകം
- ബ്രഹ്മസംബന്ധിയായ ദർഭത്തോടു തുല്യം എന്നർത്ഥം. ബ്രഹ്മാവിനാൽ കെട്ടപ്പെട്ടതു് എന്നുമാവാം.
ബ്രഹ്മദാരു
- കാട്ടരയാൽ
- (ചെറുകവുങ്ങു് എന്നും കാണുന്നു.)
ബ്രഹ്മദ്രുമം
- പ്ലാശു്
ബ്രഹ്മനാഡി
- ദേഹത്തിലുള്ളതിൽ ഒരു പ്രധാന ഞരമ്പു്
ബ്രഹ്മനാഭൻ
- വിഷ്ണു
ബ്രഹ്മപുത്ര
- ഒരു നദി
ബ്രഹ്മപുത്രചതുഷ്ടയം
- സനകൻ
- സനന്ദൻ
- സനാതനൻ
- സനൽകുമാരൻ
- (ബ്രഹ്മാവിന്റെ മാനസിക പുത്രന്മാരാണു്).
ബ്രഹ്മപുത്രം
- ഉപവിഷങ്ങളിൽ ഒന്നു്
- ബ്രഹ്മാവിങ്കൽനിന്നുണ്ടായതു് എന്നർത്ഥം. ഇതു കപിലനിറമുള്ളതാണു്. മലയപർവ്വതത്തിലുണ്ടാകുന്നു.
ബ്രഹ്മപുത്രി
- സരസ്വതീദേവി
- സരസ്വതി എന്ന ആറു്
- പന്നിക്കിഴങ്ങു്
- ചെറുതേക്കു്
ബ്രഹ്മപുരാണം
- ഒന്നാമത്തെ പുരാണം
- ബ്രഹ്മാവു മരീചിക്കു് ഉപദേശിച്ചതു്. സൗരപുരാണം എന്നും പറയും. ഇതിനു കാരണം ഒരു ഭാഗം സൂര്യസ്തുതിയാകുന്നു.
ബ്രഹ്മപ്രളയം
- ഒരു ബ്രഹ്മാവിന്റെ കാലം കഴിയുമ്പോളുണ്ടാകുന്ന പ്രളയം
ബ്രഹ്മബന്ധു
- പേരിനുമാത്രം ബ്രാഹ്മണനായുള്ളവൻ, കുലാചാരത്തിൽ നിഷ്ഠയില്ലാത്ത ബ്രാഹ്മണജാതിക്കാരൻ, കർമ്മഹീനനായ ബ്രാഹ്മണൻ
- ബ്രാഹ്മണനെക്കുറിച്ചു അധിക്ഷേപമായി പറയുന്നവൻ
- ബ്രാഹ്മണജാതി ബന്ധുവായിട്ടുള്ളവൻ എന്നർത്ഥം.
ബ്രഹ്മബിന്ദു
- ഓത്തുചൊല്ലുന്നസമയം യദൃച്ഛയാ വായിൽ നിന്നു പുറപ്പെടുന്ന ഉമിനീർ തുള്ളി
- വേദപാഠത്തിലുണ്ടാകുന്ന വെള്ളത്തുള്ളി എന്നർത്ഥം.
ബ്രഹ്മഭൂയം
- സായൂജ്യാവസ്ഥ
- ബ്രഹ്മത്തിന്റെ അവസ്ഥ, ബ്രഹ്മത്വം, ബ്രഹ്മഭാവം എന്നർത്ഥം.
ബ്രഹ്മം
- ബ്രഹ്മാവു്
- ബ്രാഹ്മണൻ
- സകലത്തിന്നും കാരണമായ വസ്തു
- എങ്ങും നിറഞ്ഞു ചലനമോ വികാരമോ ഒന്നുമില്ലാത്ത ആനന്ദമായ വസ്തു, പരമാർത്ഥവസ്തു. (ചൈതന്യം).
- തപസ്സു്
- വേദം
- പരമാർത്ഥജ്ഞാനം
- ജ്യോതിശ്ശാസ്ത്രത്തിൽ പറയുന്ന ഒരു യോഗം
ബ്രഹ്മമയ
- വിശേഷണം:
- ബ്രഹ്മസ്വരൂപമായ
ബ്രഹ്മയജ്ഞം
- പാഠം
- ഹോമം
- അതിഥിസല്ക്കാരം
- തർപ്പണം
- ബലി ഇവ 5-ഉം
- (പഞ്ചമഹായജ്ഞങ്ങൾ എന്നതു നോക്കുക).
ബ്രഹ്മയുഗം
- കൃതയുഗം
ബ്രഹ്മരന്ധ്രം
- മൂർദ്ധാവിന്നുള്ളിൽ ഒരു ഭാഗം
ബ്രഹ്മലക്ഷണത്രയം
- ശുദ്ധം
- ശിവം
- ശാന്തം ഇവ മൂന്നും
ബ്രഹ്മവർച്ചസം
- വേദം പഠിച്ചു് അതിനെ പ്രമാണിക്കുന്നതിനാലുണ്ടാകുന്ന ശുദ്ധത
- ആചാരംകൊണ്ടും വേദാഭ്യാസം കൊണ്ടുമുള്ള തേജസ്സു്, സദാചാരവേദാധ്യയനങ്ങളുടെ പരിപൂർത്തി, വേദത്തിന്റെ അല്ലെങ്കിൽ തപസ്സിന്റെ വർച്ചസ്സു് (തേജസ്സ്) എന്നർത്ഥം. വേദാധ്യയനം ഹേതുവായിട്ടോ തപസ്സു് നിമിത്തമോ ഉള്ള തേജസ്സ് എന്നു താൽപര്യം.
ബ്രഹ്മവാദം
- വേദം ചൊല്ലുകയും മറ്റും
ബ്രഹ്മവാദി
- വേദാന്തി, വേദാന്ത ശാസ്ത്രത്തെ അറിയുന്നവൻ
- ബ്രഹ്മചാരി
ബ്രഹ്മവിൽ, ബ്രഹ്മവിത്തു്
- ബ്രഹ്മത്തെ അറിഞ്ഞവൻ
- ഒരു യോഗി
ബ്രഹ്മവിത്തമൻ
- അത്യന്തം ബ്രഹ്മജ്ഞാനി
ബ്രഹ്മവിന്ദു
- വേദം ചൊല്ലുമ്പോൾ തെറിക്കുന്ന ദ്രപ്സം
ബ്രഹ്മവൃക്ഷം
- പ്ലാശു്
ബ്രഹ്മവേദി
- വിശേഷണം:
- ബ്രഹ്മത്തെ അറിയുന്ന
ബ്രഹ്മവേദം
- ബ്രഹ്മത്തെ അറിക
- വേദത്തെ അറിക
- അഥർവണ വേദം
ബ്രഹ്മവൈവർത്തപുരാണം
- അഷ്ടാദശ പുരാണങ്ങളിൽ ഒന്നാണു്
- കൃഷ്ണന്റെ മഹിമയേക്കുറിച്ചു സാവർണ്ണി നാരദനുപദേശിച്ചതു്. ബ്രഹ്മാവിനെ വാഴ്ത്തുന്നു. അവയവം വിഷ്ണുവിന്റെ ഇടത്തെ ജാനു. രാജസഗുണപ്രധാനം. ഗ്രന്ഥം 18,000.
ബ്രഹ്മശാസനം
- ബ്രാഹ്മണന്നുള്ള ഒരു കല്പന
ബ്രഹ്മസായൂജ്യം
- ബ്രഹ്മത്വം
- ബ്രഹ്മത്തോടുകൂടി ചേരുക
ബ്രഹ്മസാവർണ്ണി
- പത്താമത്തേ മനു
ബ്രഹ്മസൂ(വു്)
- കാമദേവൻ
- തപസ്സിനെ അല്ലെങ്കിൽ ബ്രഹ്മാവിനെ ഇളക്കിത്തീർക്കുന്നവൻ. കാമൻ വിശ്വാമിത്രൻ മുതലായവരുടെ തപസ്സിളക്കിയ കഥ പുരാണപ്രസിദ്ധമാണല്ലൊ. ബ്രഹ്മാവിന്റെ മനസ്സും ഇളക്കീട്ടുണ്ടു്.
ബ്രഹ്മസൂത്രം
- വേദാന്തശാസ്ത്രത്തിൽ ഒരു പുസ്തകം, വേദാന്തത്തെക്കുറിച്ചുള്ള വ്യാസന്റെ പുസ്തകം
- പൂണൂൽ
ബ്രഹ്മസ്വം
- ബ്രാഹ്മണന്റെ മുതൽ
‘ബ്രഹ്മസ്വവുമമരസ്വവുംസ്വസ്വവും’
— ഭാഗവതം
ബ്രഹ്മഹത്യ
- ബ്രാഹ്മണനെ കൊല്ലുക
ബ്രഹ്മഹാവു്, ബ്രഹ്മഹന്താവു്
- ബ്രാഹ്മണനെ കൊന്നവൻ
ബ്രഹ്മാ
- ത്രിമൂർത്തികളിൽ ഒന്നു്, ലോകങ്ങളെ സൃഷ്ടിക്കുന്നതിനായിട്ടു് വിഷ്ണുവിങ്കൽനിന്നുണ്ടായ ദേവൻ, സ്രഷ്ടാവു്
- വർദ്ധിച്ചവൻ, വളരെ വലിയവൻ എന്നർത്ഥം. ആയുധം – വില്ലു്. വിഷ്ണുവിന്റെ നാഭികമലത്തിൽനിന്നുണ്ടായി. സകല ലോകോൽകൃഷ്ടമായ സത്യലോകത്തിൽ സ്ഥിതിചെയ്യുന്നു. ലോകജനകന്മാരായ മരീച്യാദികളുടേയും അര്യമാദി പിതൃക്കളുടേയും പിതാവാകുന്നു. ഇദ്ദേഹത്തിനു നാലുമുഖമുണ്ടു്. സൃഷ്ടിയാണു് ഇദ്ദേഹത്തിന്റെ പ്രവൃത്തി. ത്രിമൂർത്തികളിൽ ഒരുവനായ ഇദ്ദേഹം രജോഗുണമൂർത്തിയാണു്. ബ്രഹ്മാവു് ആദ്യം ജലത്തെ സൃഷ്ടിച്ചതായും അതിൽ ഒരു ബീജം ഇട്ടു അതു ഒരു സ്വർണ്ണ മുട്ടയായി തീർന്നതായും അതിൽനിന്നു ബ്രഹ്മാവു തന്നെ ജനിച്ചതായും മുട്ടത്തോടിനെ രണ്ടാക്കി ആകാശവും ഭൂമിയും നിർമ്മിച്ചതായും പിന്നീടു് പത്തു പ്രജാപ തികളേ സൃഷ്ടിച്ചതായും ഒരു കഥയിൽ കാണുന്നു. ബ്രഹ്മാവു് മുട്ടയിൽ നിന്നും പിരിഞ്ഞതിന്റെ ശേഷം സ്ത്രീപുരുഷന്മാരായി വേർവിട്ടു് അവരിൽ നിന്നു വിരാജനും അദ്ദേഹത്തിൽ നിന്നു മനുവും ജനിച്ചു, എന്നു വേറൊരു കഥ. ബ്രഹ്മാവു് ആകാശത്തിൽ നിന്നു ജനിച്ചു എന്നും മരീചി ബ്രഹ്മാവിന്റെ പുത്രനും കശ്യപൻ മരീചിയുടെ പുത്രനും ആയിരുന്നു എന്നും രാമായണം വെളിവാക്കുന്നു. വിഷ്ണുവിന്റെ നാഭിയിൽ നിന്നു ജനിച്ച തന്റെ പുത്രിയായ സരസ്വതിയോടു് ന്യായരഹിതമായ സംഗം ചെയ്തു സർവ്വത്തേയും സൃഷ്ടിച്ചതായി ഭാരതത്തിൽ കാണുന്നു. ബ്രഹ്മാവിന്റെ ഒരു ദിവസം മനുഷ്യരുടെ 216,൦൦൦,൦൦൦ വർഷങ്ങളാകുന്നു. ഓരോദിവസത്തിന്റേയും അവസാനത്തിൽ ദേവകളും ഋഷികളും പഞ്ചഭൂതങ്ങളും ഒഴികെ മറ്റുള്ളവയെല്ലാം നശിച്ചുപോകുന്നു. ബ്രഹ്മാവിന്റെ ആയുഷ്കാലമായ 1൦൦ വർഷങ്ങളുടെ ഒടുവിൽ സർവ്വവും നശിച്ചു പിന്നീടും ബ്രഹ്മാവു പരബ്രഹ്മത്തിന്റെ അണ്ഡത്തിൽ നിന്നുണ്ടായി പണ്ടത്തെപ്പോലെ എല്ലാം സൃഷ്ടിക്കുന്നു. ബ്രഹ്മാവു മനുഷ്യരുടെ പൂജയ്ക്കു അയോഗ്യനായിത്തീർന്നതിനു കാരണം നാരദന്റേയും ഭൃഗുവിന്റേയും ശാപമാണു്. ബ്രഹ്മാവിനു അഞ്ചു തലയുണ്ടായിരുന്നു. അവയിൽ ഒന്നു് ശിവന്റെ തീക്കണ്ണിൽ ഭസ്മമായി. കാരണം ശിവനെ നിന്ദിച്ചതാണു്. വില്ലു് – പരിവീതം. വാഹനം – ഹംസം. വാസസ്ഥലം – ബ്രഹ്മവൃന്ദം. ഹകാരത്തിനു പരങ്ങളായ അനുനാസികങ്ങളെ ഹകാരത്തിനു മുമ്പു് ഉച്ചരിക്കണം. ഉദാ:വഹ്നി (വന്ഹി), ബ്രഹ്മാ (ബ്രമ്ഹാ).
- ബ്രാഹ്മണൻ
- പര്യായപദങ്ങൾ:
- ബ്രഹ്മാവു്
- ആത്മഭൂവു്
- സുരജ്യേഷ്ഠൻ
- പരമേഷ്ഠി
- പിതാമഹൻ
- ഹിരണ്യഗർഭൻ
- ലോകേശൻ
- സ്വയംഭൂവു്
- ചതുരാനനൻ
- ധാതാവു്
- അബ്ജയോനി
- ദ്രുഹിണൻ
- വിരിഞ്ചൻ
- കമലാസനൻ
- സ്രഷ്ടാവു്
- പ്രജാപതി
- വേധാവു്
- വിധാതാവു്
- വിശ്വസൃട്ടു്
- വിധി
- നാഭിജന്മാവു്
- അണ്ഡജൻ
- പൂർവൻ
- നിധനൻ
- കമലോത്ഭവൻ
- സദാനന്ദൻ
- രജോമൂർത്തി
- സത്യകൻ
- ഹംസവാഹനൻ
ബ്രഹ്മാഞ്ജലി
- അട്ടകം പിടിക്കുക
- വേദത്തിനായിക്കൊണ്ടുള്ളകൂപ്പുകൈ
ബ്രഹ്മാണി
- സരസ്വതി
- അരേണുകം
ബ്രഹ്മാണ്ഡകടാഹം
- എല്ലാലോകങ്ങളും കൂടെ ഒരു കുടത്തിന്റെ ഭാഷയാക്കി കല്പിച്ചു പറയുന്ന ഒരു പേർ
ബ്രഹ്മാണ്ഡകോശം
- ലോകം മുഴുവനും കൂടെ പറയുന്ന പേർ
ബ്രഹ്മാണ്ഡം
- വിശേഷണം:
- വളരെ വലുതായ
ബ്രഹ്മാണ്ഡം
- ഒരു സൂര്യന്റെ വെളിച്ചത്തിൽ ഉൾപ്പെട്ടിരിക്കുന്ന ലോകങ്ങൾ എല്ലാംകൂടിയ ഒരു ഗോളം
- 18 പുരാണങ്ങളിൽ ഒന്നു്
- ബ്രഹ്മാണ്ഡ മാഹാത്മ്യവും ഭാവികല്പങ്ങളും ബ്രഹ്മാവിനാൽ വിവരിക്കപ്പെട്ടതു്. വിഷ്ണുവിന്റെ അവയവം അസ്ഥി. രാജസഗുണ പ്രധാനം. ഗ്രന്ഥം 12,200.
- ഈശ്വരസൃഷ്ടങ്ങളായി ദൃശ്യാദൃശ്യങ്ങളായുള്ള സമസ്തപദാർത്ഥങ്ങളുടെയും സമൂഹം
- 16 ഋത്വിക്കുകളിൽ ഒരാൾ
ബ്രഹ്മാത്മകൻ
- ബ്രഹ്മസ്വരൂപൻ
- സകല ദേവന്മാരും പ്രത്യേകമായി ഏകാന്ത ശക്തിയാൽ ബ്രഹ്മാകൃതികളാണെന്നു പറയാറുണ്ടു്.
ബ്രഹ്മാനന്ദം
- പരബ്രഹ്മത്തെ ധ്യാനിച്ചുണ്ടാകുന്ന ഒരു വലുതായ ആനന്ദം
ബ്രഹ്മാപുരം
- മേരുപർവതത്തിന്റെ മുകളിൽ ബ്രഹ്മാവിന്റെ സ്വർഗ്ഗം
- (ചുറ്റും ഗംഗാനദി ഒഴുകുന്നു).
ബ്രഹ്മാലയം
- ബ്രഹ്മാവിരിക്കുന്ന ലോകം
- ബ്രാഹ്മണഭവനം
ബ്രഹ്മാവർത്തം
- ദിവ്യനദികളായ സരസ്വതിയുടെയും ദൃഷദ്വതിയുടേയും മദ്ധ്യേയുള്ള സ്ഥലം
ബ്രഹ്മാസനം
- സ്വസ്തികാസനം
- പത്മാസനം മുതലായ ആസനവിശേഷം
- ധ്യാനയോഗങ്ങൾ സാധിപ്പാനുള്ള ഇരിപ്പു്.
ബ്രഹ്മാസ്ത്രം
- ദിവ്യാസ്ത്രങ്ങളിൽ ഒന്നു്
- ബ്രഹ്മാവിനെ ധ്യാനിച്ചുകൊണ്ടു് പ്രയോഗിക്കപ്പെടുന്ന ഒരസ്ത്രം
ബ്രഹ്മി
- ഒരു പച്ച മരുന്നു്
- മീനങ്ങാണി
- (പൊന്നങ്ങാണി എന്നും കാണുന്നു.)
ബ്രഹ്മൈക്യം
- മോക്ഷം
ബ്രഹ്മോപദേശം
- പരബ്രഹ്മത്തെപ്പറ്റിയുള്ള ഉപദേശം
ബ്രാ
ബ്രാഹ്മകല്പം
- ബ്രഹ്മാവിന്റെ ഒരു ദിവസം
ബ്രാഹ്മച്ചി
- പുഷ്പകവർഗ്ഗത്തിലുള്ള പ്രാമ്മണിപ്പാട്ടുകാരുടെ സ്ത്രീവർഗ്ഗം
ബ്രാഹ്മണം
- ബ്രാഹ്മണരുടെ സംഘം
- വേദത്തിൽ യാഗസൂക്തങ്ങളെ സംബന്ധിച്ചുള്ള പ്രമാണങ്ങളെ പറയുന്ന ഭാഗം
- മഹാകാവ്യകാലത്തേ ഒരു സാഹിത്യാംഗം. കുരുക്കൾ, പാഞ്ചാലന്മാർ, കോ സലരാജ്യക്കാർ, വിദേഹന്മാരാദിയായിട്ടുള്ളവർ ഗംഗാതടത്തിൽ താമസിച്ചിരുന്ന കാലത്തേക്കുറിച്ചു് ഇതിൽ പറയുന്നു.
ബ്രാഹ്മണകർമ്മങ്ങൾ
- അദ്ധ്യയനം
- അദ്ധ്യാപനം
- യജനം
- യാജനം
- ദാനം
- പ്രതിഗ്രഹം ഇങ്ങിനെ 6
ബ്രാഹ്മണങ്ങൾ
- വേദത്തിന്റെ ഒരു ഭാഗം
- ഇതിൽ മന്ത്രങ്ങളേ ഉപയോഗിക്കേണ്ടുന്ന ക്രമത്തെ വിവരിക്കുന്നു.
ബ്രാഹ്മണജീവികാ
- ബ്രാഹ്മണർക്കു ഉപജീവനത്തിനു ന്യായമായ തൊഴിലുകൾ
‘അദ്ധ്യാപനഞ്ചാദ്ധ്യയനം
യജനം യാജനം തഥാ
ദാനം പ്രതിഗ്രഹഞ്ചൈവ
ഷട് കർമ്മാണ്യഗ്രജന്മനഃ
ഷണ്ണാം തു കർമ്മണാമസ്യ
ത്രീണി കർമ്മാണി ജീവികാ
യാജനാദ്ധ്യാപനേ ചൈവ
വിശുദ്ധാശ്ച പ്രതിഗ്രഹഃ’
യജനം യാജനം തഥാ
ദാനം പ്രതിഗ്രഹഞ്ചൈവ
ഷട് കർമ്മാണ്യഗ്രജന്മനഃ
ഷണ്ണാം തു കർമ്മണാമസ്യ
ത്രീണി കർമ്മാണി ജീവികാ
യാജനാദ്ധ്യാപനേ ചൈവ
വിശുദ്ധാശ്ച പ്രതിഗ്രഹഃ’
ബ്രാഹ്മണൻ
- ബ്രഹ്മാവിന്റെ സൃഷ്ടികളിൽ മനുഷ്യരെ നാലു ജാതികളായി സൃഷ്ടിച്ചതിൽ ഒന്നാമത്തെ ജാതിക്കാരൻ
- ബ്രഹ്മത്തെ അറിയുന്നവൻ എന്നർത്ഥം. ബ്രഹ്മാവിന്റെ മുഖത്തുനിന്നു ബ്രാഹ്മണൻ ജനിച്ചു എന്നു പുരാണത്തിൽ പറയുന്നതിന്റെ അർത്ഥം ‘ജ്ഞാനം മുഖവിലത്തിൽ കൂടി പുറത്തു വിടുന്നവർ ബ്രാഹ്മണർ’ എന്നാണത്രേ.
- പര്യായപദങ്ങൾ:
- ദ്വിജാതി
- അഗ്രജന്മാവു്
- ഭൂദേവൻ
- ബാഡവൻ
- വിപ്രൻ.
‘നിർമ്മമോ നിരഹംകാരോ
നിസ്സംഗോ നിഷ്പരിഗ്രഹഃ,
രാഗദ്വേഷവിനിർമ്മുക്തഃ
ബ്രാഹ്മണോ വേദസമ്മതഃ’
നിസ്സംഗോ നിഷ്പരിഗ്രഹഃ,
രാഗദ്വേഷവിനിർമ്മുക്തഃ
ബ്രാഹ്മണോ വേദസമ്മതഃ’
ബ്രാഹ്മണബ്രുവൻ
- പാപ്പാൻ
- ബ്രാഹ്മണനായി ജനിച്ചിട്ടു ബ്രാഹ്മണകർമ്മം ചെയ്യാത്തവൻ
- ബ്രാഹ്മണനു വേണ്ടുന്ന മുറകളൊന്നും അറിയാതെയും ചെയ്യാതെയും ബ്രാഹ്മണൻ എന്നു പേരു മാത്രം പറഞ്ഞു ഉപജീവനം കഴിച്ചുകൂട്ടുന്നവൻ
ബ്രാഹ്മ
- വിശേഷണം:
- ബ്രഹ്മാവിനേയും വേദത്തേയും ബ്രഹ്മത്തേയും സംബന്ധിച്ച
ബ്രാഹ്മണയഷ്ടിക
- ചെറുതേക്കു്
- ബ്രാഹ്മണരുടെ വടിയ്ക്കു് ഉപയോഗിക്കത്തക്ക ചെറുകൊമ്പുകൾ ഉള്ളതു് എന്നർത്ഥം.
ബ്രാഹ്മണർ
- ജാതികളിൽവെച്ചു് ഒന്നാമത്തേവർ
- (മനുവിന്റെ നിയമപ്രകാരം ഒരു ബ്രാഹ്മണന്റെ ജീവിതകാലം നാലായി പകുത്തിരിക്കുന്നു. ആശ്രമം എന്നതു നോക്കുക).
ബ്രാഹ്മണാച്ഛംസി
- 16 ഋത്വിക്കുകളിൽ ഒരാൾ
ബ്രാഹ്മണി
- ബ്രാഹ്മണജാതി സ്ത്രീ
- വേട്ടാവെളിയൻ
- ഒരുമാതിരി ഉറുമ്പു്
- ചെറുതേക്കു്
- () പ്രാമ്മണി.
- ചോനകപ്പുല്ലു്
- നല്ല പിച്ചള
- ബ്രഹ്മി
ബ്രാഹ്മണ്യം
- ബ്രാഹ്മണരുടെ കൂട്ടം, ബ്രാഹ്മണവർഗ്ഗം
- ബ്രാഹ്മണന്റെ അവസ്ഥ
- ശനി
ബ്രാഹ്മണ്യദേവൻ
- ബ്രാഹ്മണ്യത്തിനു നാഥനായുള്ളവൻ
ബ്രാഹ്മതീർത്ഥം
- പെരുവിരലിന്റെ മുരടു്
ബ്രാഹ്മദേയാ
- ബ്രാഹ്മവിവാഹപ്രകാരം വിവാഹം ചെയ്യപ്പെടേണ്ടവൾ
ബ്രാഹ്മം
- ബ്രാഹ്മതർപ്പണം
- രസം
- ഒരുമാതിരി വിവാഹം
- (അഷ്ടവിവാഹങ്ങൾ നോക്കുക)
- അഷ്ടാദശപുരാണങ്ങളിൽ ഒന്നു്
- ബ്രഹ്മാവു് മരീചിക്കു പറഞ്ഞുകൊടുത്തതു്. ബ്രഹ്മാവിനെ വാഴ്ത്തുന്നു. വിഷ്ണുവിന്റെ അവയവം മൂർദ്ധാവു്. രാജസഗുണപ്രധാനം. ഗ്രന്ഥം 13,000.
ബ്രാഹ്മമുഹൂർത്തം
- വെളുപ്പാൻകാലത്തുള്ള ഒരു ശുഭസമയം
ബ്രാഹ്മിണിപ്പാട്ടു്
- ഒരുവക പഴയ പാട്ടു്
- പരശുരാമൻ ഒരു ബ്രാഹ്മണസ്ത്രീ രജസ്വലയായിരിക്കും സന്ദർഭത്തിൽ ഉണ്ടായ കുട്ടിയെ വേർപിരിച്ചു പാർപ്പിച്ചു് അവർക്കു് പുഷ്പവൃത്തി കല്പിച്ചു. അതിലുള്ള സ്ത്രീകളേ ബ്രാഹ്മിണി എന്നു വിളിച്ചുവന്നു. അവർക്കു നായന്മാരുടെ കല്യാണങ്ങൾക്കു കൃഷ്ണലീല, ലക്ഷ്മീസ്വയംവരം മുതലായവ പാടുവാൻ വൃത്തി കല്പിച്ചു. ഇവരുടെ പാട്ടിനു ബ്രാഹ്മിണിപ്പാട്ടു് എന്നു പറയുന്നു. ആദ്യം പാടിത്തുടങ്ങിയതു തമിഴിലായിരുന്നു.
ബ്രാഹ്മീ
- വാക്കിന്റെ അധിഷ്ഠാനദേവതയായ സരസ്വതി
- ബ്രഹ്മാവിനെ സംബന്ധിച്ചവൾ എന്നർത്ഥം. അക്ഷരാത്മകമായിട്ടു ബ്രഹ്മാവിൽനിന്നും ഉണ്ടായവൾ എന്നുമാവാം. വേദരൂപേണ ബ്രഹ്മാവിങ്കൽനിന്നുണ്ടാകകൊണ്ടും ഈ പേർ വരാം.
- ചെറുതേക്കു്
- നല്ല പിച്ചള
- പന്നിക്കിഴങ്ങു്
- മീനാങ്ങാണി (പൊന്നങ്ങാണി)
- വലിയ വാലുഴവം
- ആട്ടുനാറിവേള
- ബ്രഹ്മി
- സപ്തമാതൃക്കളിൽ ഒന്നു്
- ശക്തി
- ബ്രാഹ്മണന്റെ ഭാര്യ
- ദുർഗ്ഗാ
- വാക്കു്
- ഒരുവക ചീര
- ബ്രഹ്മാവിന്റെ ജീവനിൽ നിന്നു സ്പർശങ്ങൾ കകാരം മുതൽ മകാരം വരെയുള്ള 25 അക്ഷരങ്ങളും, ദേഹ ത്തിൽ നിന്നു അകാരം മുതൽക്കുള്ള സ്വരാക്ഷരങ്ങളും, ഇന്ദ്രിയങ്ങളിൽ നിന്നു ശഷസഹങ്ങളും, ബലത്തിൽ നിന്നു യരലവങ്ങളും ഉണ്ടായി.
ബ്രാഹ്മ്യ
- ബ്രഹ്മാവിനെ സംബന്ധിച്ച
- ബ്രഹ്മത്തെ സംബന്ധിച്ച
- ബ്രാഹ്മണരെ സംബന്ധിച്ച
ബ്രാഹ്മ്യം
- ആശ്ചര്യം
- ബ്രാഹ്മണപൂജ